അജ്ഞാതനിട്ട ഭീകരതയ്ക്കു മതമില്ലത്രെ!!! എന്നപോസ്റ്റിന് ഞാനിട്ട കമന്റ് ഇവിടെ ഒരു പോസ്റ്റായി ഇടുന്നു. സ്പോടനങ്ങള്‍ക്ക് പിന്നിലെ രാഷ്ടീയത്തെ കുറിച്ച് എല്ലാവരും മൌനം ഭാവിക്കുകയോ അജ്ഞത നടിക്കുകയോ ചെയ്യുന്നു. എല്ലാം മതങ്ങളുടെ തലയില്‍ കെട്ടിവെച്ച് മുതലെടുപ്പ് നടത്തുന്ന ധാരാളം പേരെ നമുക്ക് ഈ ബൂലോഗത്ത് കാണം. യഥാര്‍ഥ പ്രശ്നങ്ങളെ മനപ്പുര്‍വ്വം അവഗണിക്കുകയോ ശ്രദ്ധ തിരിച്ച് വിടുകയോ മാത്രമാണ് ഇത്തരക്കാര്‍ ചെയ്യുന്നത് എന്ന് പറയാതെ വയ്യ.
പ്രിയ അജ്ഞാതന്‍
മാലെഗാവ് സ്ഫോടനത്തോടെ മാത്രമല്ല ഇത് തെളിയിക്കപ്പെട്ടാത്. ഇന്ത്യയില്‍ ഗാന്ധിമാരായ മൂന്ന് മഹാ വ്യക്തികള്‍ ഭീകരരാല്‍ കൊല്ലപ്പെട്ടു. ഇവരെ കൊന്നവരാരും മുസ് ലീങ്ങളായിരുന്നില്ല. നാഥൂറാം ഗോഡ്സേ മുസ്ലീമായിരുന്നില്ല. നാഥൂറാം ഗോഡ്സേയുടെ അതേ വിചാരധാരക്കാര്‍ തന്നെയാണ് ഗുജറാത്തിലെയും മാലഗോവിലെയും ഒറീസ്സയിലെയും, പള്ളി പൊളിക്കലിന്റെയും മറ്റനേകം കലാപങ്ങളുടെയും സൂത്രധാരന്മാരായ കൊടും ഭീകരര്‍.
ഇവിടെ രാമരാജ്യം വരണമെന്നാഗ്രഹിച്ച യഥാര്‍ഥ ഹിന്ദുമത വിശ്വാസിയായിരുന്നു നമ്മുടെയെല്ലാം പ്രിയപ്പെട്ട ബാപുജി. എന്തായിരുന്നു ഗാന്ധിജിയെ കൊല്ലാന്‍ അദ്ദേഹം ചെയ്ത കുറ്റം എന്ന് നാമാരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ഇന്ത്യയില്‍ ഒട്ടനവനവധി ഭീകര സംഘങ്ങളുണ്ട അവരാരും മുസ്ലീങ്ങളല്ല. ബോഡോ കലാപകരികള്‍, ഉള്‍ഫ തീവ്ര വാദികള്‍, മിസ്സോകള്‍,ശിവസേന, ബജ്രംഗ്ദള്‍, ആര്‍ ഏസ് എസ് .... ഇങ്ങനെ ഒരു പാട്.. എന്റെ പ്രിയ സഹോദരന്മാര്‍ പറയൂ. ഭീകാരരെല്ലാം മുസ്ലീങ്ങളാണോ?
ഇതെല്ലാം വെറും നാടകങ്ങളാണ്. അസ്സല്‍ രാഷ്ട്രീയ നാടകങ്ങള്‍.. ബോംബു രഷ്ട്രിയം. ചീഞ്ഞളിഞ്ഞ തെരെഞ്ഞെടുപ്പ് രാഷ്ട്രീയം. അതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നവര്‍ വെറും നിരപരാധികള്‍.ഇതില്‍ ഒരു മതത്തിന്റെയും യഥാര്‍ഥ അനുയായികള്‍ക്ക് പങ്കില്ല. ഉണ്ടാവുകയുമില്ല ഒരിക്കലും.
മാലഗോവിലെ സ്ഫോടനം ഒരു വര്‍ഷം മുമ്പ് നടന്നതാണ്. അന്ന് സിമി അതിന്റെ കുറ്റം ഏറ്റെടുത്തതാണ്. സ്ഫോടനം നടത്തിയ ആള്‍ കുറ്റം സമ്മതിച്ചതുമാണ്. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇന്നു ജയിലിന്റെ ഇരുട്ടറകളില്‍ തന്നെ.
എവിടെ സ്ഫോടനനടന്നാലും അത് നടക്കുന്നതിന് മുന്‍പ് കുറ്റവാളികളെ തീരുമാനിച്ച് കഴിഞ്ഞു. അവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ കിട്ടി കഴിഞ്ഞു. കുറേ പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ളവര്‍ കുറ്റം സമ്മതിച്ചും കഴിഞ്ഞു...... എല്ലാം വളരെ ഏളുപ്പം.
എന്നാല്‍ മാലഗോവിലെയും ഹൈദരബാദിലെയും ‘വിള തിന്നുന്ന വേലികളെ‘ പിടിക്കാന്‍ തെളിവുകള്‍ കിട്ടിയത് ഇപ്പോള്‍ മാത്രം! കോണ്‍ഗസ്സിനു ബുദ്ധിയുതിച്ചത് ഇപ്പോഴാണെന്ന് തോന്നുന്നു ... അല്ലെങ്കില്‍ എല്ലാം ബിജെ പി അടിച്ച് മാറ്റും എന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു.
ഇതില്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്. എല്ലാ ഉന്നത രാഷ്ട്രീയക്കാരനുമാറിയാം സത്യങ്ങള്‍. അവര്‍ വേണ്ടപ്പോള്‍ വേണ്ടത് എടുത്ത് പ്രയോഗിക്കുന്നു എന്ന് മാത്രം. സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും ഉറ്റ തോഴന്മാരാവാന്‍ മുസ്ലീങ്ങളെ ഭീകരാരുക്കുന്നതില്‍ മത്സരിക്കുകയാണ് രാഷ്ട്രീയക്കാരും നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങളും.

5 അഭിപ്രായങ്ങൾ:
അജ്ഞാതനിട്ട ഭീകരതയ്ക്കു മതമില്ലത്രെ!!! എന്നപോസ്റ്റിന് ഞാനിട്ട കമന്റ് ഇവിടെ ഒരു പോസ്റ്റായി ഇടുന്നു. സ്പോടനങ്ങള്‍ക്ക് പിന്നിലെ രാഷ്ടീയത്തെ കുറിച്ച് എല്ലാവരും മൌനം ഭാവിക്കുകയോ അജ്ഞത നടിക്കുകയോ ചെയ്യുന്നു. എല്ലാം മതങ്ങളുടെ തലയില്‍ കെട്ടിവെച്ച് മുതലെടുപ്പ് നടത്തുന്ന ധാരാളം പേരെ നമുക്ക് ഈ ബൂലോഗത്ത് കാണം. യഥാര്‍ഥ പ്രശ്നങ്ങളെ മനപ്പുര്‍വ്വം അവഗണിക്കുകയോ ശ്രദ്ധ തിരിച്ച് വിടുകയോ മാത്രമാണ് ഇത്തരക്കാര്‍ ചെയ്യുന്നത് എന്ന് പറയാതെ വയ്യ.
തീവ്രവാദത്തെ കുറിച്ച് പറഞ്ഞാൽ ഉടനെ അതു ‘മതം’ ആകുന്നു. ഒരു മതവും മറ്റൊരുത്തന്റെ മാറിലേക്ക് കത്തി കയറ്റാൻ പറഞ്ഞിട്ടില്ല. തീവ്രവാദം ഭാക്ഷയുടെ, ജാതിയുടെ, വർഗ്ഗത്തിന്റെ, വർണ്ണത്തിന്റെ,രാഷ്ര്‌ട്രീയ ചിന്തയുടെ ഒക്കെ പേരിലാവാം.. പക്ഷേ നാം എല്ലാം ചിന്തിക്കുന്നത് മത ഭീകരതയെ കുറിച്ചാണ്. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പൊൾ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് മുസ്ലിം നാമങ്ങൾ നൽകി പരിപൊശിപ്പിക്കുന്നവർ തങ്കലുടെ വൊട്ട് ബാങ്കാണ് ഭദ്രമാക്കുന്നത്..ബി.ജെ.പി.യും സംഘശക്തികളും ഇന്നു ഗുജറാത്തിൽ പരീക്ഷിച്ചു വിജയം കണ്ട ‘മോഡി’ മൊഡൽ. വിമാന റാഞ്ചലും പാർലമെന്റ് അക്രമണവും ഒക്കെ ഇതിന്റെ പരീക്ഷണ ഭൂമി ആണെന്നു പലരും പറഞ്ഞിട്ടും നാമൊന്നും വിശ്വസിച്ചില്ല.. പുതിയ തെളിവുകൾ പുതിയ ബുധി നൽകട്ടെ..
മതത്തെ അങ്നെ വെറുതെ വ്ടുന്നതു ശരിയല്ല.
മതമില്ലാത്ത മനുഷ്യരുണ്ടങ്കിലും ,മനുഷ്യരില്ലാത്ത മതമില്ല.
എല്ലാമതങ്ങളും പ്രക്ഷേപിക്കുന്നത് ഒറ്റ പ്രത്യശാസ്ട്രമാണ്--
ആ മതസമൂഹത്തിന്റെ മേല്‍കൈ.പ്രത്യെകിച് സെമിറ്റിക് മതങള്‍.
ആരെങ്കിലും കൈകൊണ്ടു ചെന്നാല്‍ ആകൈ വെട്ടും .
ഇന്ത്യയില്‍ തന്നെ ബുദ്ധ-ജൈനമതങ്ങളുടെ നാശം സം ഭവിച്ചത്.
ആക്രമണ ഹിന്തു(ജന്തു)മതമാണല്ലോ?
അം ഗഭഗമില്ലാത്തഒറ്റപ്രതിമകളും കണ്ടെത്തിയിട്ടില്ല.
ലോകചരിത്രവും -സമാനമാണ്.
ദൈവത്തിന്റെ താല്പര്യങ്ങള്‍ സം രക്ഷിക്കാന്‍ മനുഷ്യനെ-
ചുമതലപ്പെടുത്തുക.എന്തൊരു ദൈവം .
പ്രിയ ജുനൈദ്, ചാർവാകൻ
ഇവിടെ വന്നതിനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തിയതിനും നന്ദി.
മതങ്ങളിലുള്ളവരെല്ലാവരും ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് എനിക്കഭിപ്രായമില്ല. പൌരോഹിത്യം എന്നും മതത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്തിട്ടുണ്ട്.ഇത്തരം പുരോഹിത വൃന്ദം എല്ലാ മതങ്ങളിലും ഉണ്ട് താനും.
എന്നാൽ ഇന്ന് നടക്കുന്ന സ്ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഒരു പ്രത്യേക വുഭാഗത്തിന്റെ മേൽ മാത്രം ചാർത്തികൊടുക്കുകയും, അവരെ ഭീകരരാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി തന്നെയാണെന്ന് നിക്ഷ്പക്ഷമായി കാര്യങ്ങളെ നിരീക്ഷിക്കുന്ന ഒരാൾക്ക് മനസ്സിലാകാൻ വലിയ ബുദ്ധി പ്രയോഗിക്കേണ്ട ആവശ്യമൊന്നുണ്ടെന്ന് തോന്നുന്നില്ല.
ഞാന്‍ പേടിച്ച് കൊണ്ടാണ് ഈ കമന്റ് ഇടുന്നത്.കാരണം ഇത്തരം പോസ്റ്റുകള്‍ക്ക് കന്മന്റെഴുതിയാല്‍ ഞാന്‍ എന്‍.ഡി.എഫുകാരനോ അല്ലെങ്കില്‍ തീവ്രവാദിയോ ചുരുങ്ങിയ പക്ഷം ന്യൂനപക്ഷ പ്രീണന ക്കാരനായ ഇടത് പക്ഷ ക്കാരനോ ആയിമാറും. എങ്കിലും പറയട്ടേ.
ഈ ഭീകരവാദ അജണ്ടയുടെ ഏറ്റവും വലിയ സ്പോണ്‍ശര്‍മാര്‍ സംഘപരിവാര്‍ ആയിരുന്നു എന്നതില്‍ വെറും മലേഗാവിലുള്ള തെളിവുകളുടെ ആവശ്യം ഒന്നുമുണ്ടായിരുന്നില്ല. മാധ്യമങ്ങാളുടെ തലപ്പത്തും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളിലും നുഴഞ്ഞു കയറിയ സംഘപരിവാര്‍ കൂട്ടി കൊടുപ്പുകാരാണ് ഇത്തരം ഊതി വീര്‍പ്പിച്ച വാര്‍ത്തകള്‍ക്ക് പിന്നി ഉള്ളത്. ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച വര്‍ഗ്ഗീയ ഉന്മൂലന സിദ്ധാന്തം വിജയം കണ്ട് തുടങ്ങിയതിന് ശേഷമുള്ള കാര്യങ്ങള്‍ ആണല്ലോ തുടര്‍ന്ന് ഒറീസ്സയിലും, കര്‍ണാടകയിലും കണ്ടത്.എല്ലാത്തിനുമൊടുവില്‍. ഞാന്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ‘വിദേശ വിചാരത്തില്‍ ‘ രസകരമായ ഒരു കാര്യം കണ്ടു. അമേരിക്കയില്‍ വലിയ ‘മാറ്റം’ കൊണ്ടുവരാനായി വന്ന ഒബാമയെ പോലെ ഇന്ത്യയിലും ഒരു ഒബാമ ഉയര്‍ന്ന് വരുന്നുണ്ടത്രെ . അത് മറ്റാരുമല്ല “ നരേന്ദ്ര മോഡി’ ആണ് ആ വ്യക്തി എന്ന് ആ വ്യക്തി പറയുകയുണ്ടായി. ചുരുക്കത്തില്‍ മാധ്യമ ഭീകരത അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ കേരളത്തില്‍ അടക്കം വന്നു കൊണ്ടിരിക്കുകയാണ്. അടുത്ത ഗാന്ധിയായൊ മോഡിയെ അവതരിപ്പിക്കുന്ന ഈ നരാധമന്മാര്‍ക്ക് കാലം മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ