2009, ഫെബ്രുവരി 19, വ്യാഴാഴ്‌ച

ദൈവ സങ്കല്പം - ഒരു തുറന്ന ചര്‍ച്ച

ഈ യുള്ളവനും ശ്രീ @ശ്രേയസ് എന്ന ബ്ലോഗറും തമ്മില്‍ ഈശ്വരന്‍ - നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം എന്നപേരില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ട്.

ഒട്ടും വൈകാരികമല്ലാതെ തന്നെ, ശ്രീ @ശ്രേയസ് ഈ ചര്‍ച്ചയെ തികച്ചും പോസിറ്റാവായ അര്‍ത്ഥത്തില്‍ മാത്രം എടുത്തു എന്നുള്ളത് എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യമാണ്. ദൈവ വിശ്വാസത്തെ ആളുകള്‍ ഒരു സ്വകാര്യമായി മാത്രം കൊണ്ട് നടക്കുകയും അത് പരസ്പരം അറിയാനും മനസ്സിലാക്കാനും കഴിയാത്തവിധം എന്തോ ഒരു മറ നില നില്‍ക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ പൊട്ടിത്തെറികളായി മാറുന്നു. ഇത് മൂലം ദൈവ വിശ്വാസമാണ് എല്ലാ പ്രശ്നങ്ങളുടെ മൂല കാരണം എന്ന് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സത്യത്തില്‍ ഇത്തരം പ്രശ്നങ്ങളുടെ നടുവില്‍ കിടന്ന് വിശ്വാസമേ നഷ്ടപെട്ടവരാണവര്‍.

അത്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും നാം മനസ്സിലാക്കിയത് പരസ്പരം പങ്ക് വെക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് വായിക്കുന്ന താങ്കളെയും ഈ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നു.

ചര്‍ച്ചയില്‍ ദൈവത്തെകുറിച്ചുള്ള എന്റെ നിലപാട് വ്യക്തമാക്കൊണ്ടിട്ട കമന്റ് മാത്രം ഞാനിവിടെ ചേര്‍ക്കുന്നു. പൂര്‍ണ്ണരൂപം ‍ഇവിടെ നിന്ന് വായിക്കാനപേക്ഷിക്കുന്നു.

ശ്രീ @ശ്രേയസ് പറഞ്ഞു....

ചിന്തകനും ഒരു പുലിയായി തീരാന്‍ ശ്രമിച്ചോള്ളൂ. മനുഷ്യര്‍ മാത്രം പോരല്ലോ പുലി, എലി, മുതലായ മൃഗങ്ങളും ഈ ലോകത്ത് വേണമല്ലോ.:-)

ഈയുള്ളവന്‍ പറയുന്നതിന്‍റെ അര്‍ത്ഥം മനസ്സിലാക്കാനും കുറച്ചു ചിന്തിക്കാനും ചിന്തകന്‍ ശ്രമിക്കുക. അപ്പോള്‍ ഉണ്മ എന്നൊക്കെ പറയുന്നത് എന്താണെന്ന് മനസ്സിലാകും. എന്തുകൊണ്ടാണ് ഉണ്മ, ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നൊക്കെ പറയുന്നത്, പ്രാര്‍ത്ഥിക്കുന്നത്, ആരാധിക്കുന്നത്, എന്നൊക്കെ മനസ്സിലാവും. അല്ലാതെ ഒരു നിരീശ്വരവാദിക്കോ അന്ധവിശ്വാസിക്കോ അതൊന്നും മനസ്സിലാവില്ല, ഒരിക്കലും.താങ്കള്‍ യുക്തിവാദിയോ ഏതെങ്കിലും ഒരു മതവിശ്വാസിയോ മറ്റോ ആയിക്കൊള്ളട്ടെ.
ഭാരതീയ സനാതന ധര്‍മ്മത്തെ കുറിച്ചറിയാനും വേണം ഒരു യോഗം എന്നുതോന്നുന്നു.കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ കുറെയേറെ നല്ല പുസ്തകങ്ങള്‍ ഉണ്ട്, വായിക്കുക. എന്നിട്ട് സ്വയം ചിന്തിക്കുക - ഞാന്‍ എന്തിന് ഈ ഭൂമിയില്‍ പിറന്നു? എന്തിനായിരിക്കും? എന്നൊക്കെ.ഈയുള്ളവന്‍റെ ആശംസകള്‍.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ശ്രീ ആഗ്രഹമുണ്ടായിരുന്നു .അത്രക്കങ്ങട് ധൈര്യം പോരാത്തതു കൊണ്ടു തല്‍ക്കാലം ഒരു പുലിയാവണ്ട മനുഷ്യനായിതന്നെങ്ങട് ജീവിച്ചാല്‍ മതി. വെറുതെ ശരീരം ചീത്തയാക്കണ്ടല്ലോ :-)

ഭാരതീയ സനാതന ധര്‍മ്മത്തെ കുറിച്ചറിയാനുള്ള ആ യോഗം എനിക്കുണ്ടാകുമോ എന്ന് നോക്കാനാണ് ഞാനീ ചര്‍ച്ച താങ്കളുമായി തുടങ്ങിയത്. താങ്കള്‍ പഠിച്ച നല്ലതെന്ന് തോന്നുന്ന പുസ്തങ്ങള്‍ വല്ലതും എനിക്ക് റഫര്‍ ചെയ്യൂ.(മലയാളത്തില്‍ ഉള്ളത് മാത്രം) ഞാനത് വാങ്ങി വായിക്കാന്‍ ശ്രമിക്കാം.

എന്തിനാണ് നാമീ ഭൂമിയില്‍ വന്നത്? ഏങ്ങോട്ടാണ് നാം പോകേണ്ടത് ?, നാം വല്ല ദൌത്യവും നിര്‍വ്വഹിക്കേണ്ടതുണ്ടോ? നമ്മുടെ കര്‍മ്മങ്ങള്‍ക്ക് നാം ഉത്തരം പറയേണ്ടതുണ്ടോ?....ഇങ്ങനെ ഒരു പാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാം കണ്ടെത്തേണ്ടതുണ്ട് എന്ന്ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാനും.

എന്റെ പ്രിയ ശ്രീ ഞാന്‍ ആദ്യമെ താങ്കളോട് സൂചിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു. വേദങ്ങളെ കുറിച്ച് പഠിക്കുക എന്നുള്ളത് എന്റ് ഒരാഗ്രഹമാണ്. അതിലാണല്ലോ ഇത്തരം കാര്യങ്ങളെ കുറിച്ച് സൂചനയുള്ളത്.ഒരു ഭാരതീയനെന്ന നിലക്ക് അതിന് ഞാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല വേദങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം എന്തെന്ന് അറിയേണ്ടതുണ്ടല്ലോ. വേദങ്ങളെ നേരിട്ട് സമീപിക്കുന്നതിന് മുമ്പ് അത് ഫോളോ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരിലൂടെ സമീപിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് എനിക്ക് തോന്നി.


"വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും"
എന്ന ശ്രീനാരായണസ്വാമിയുടെ വാക്കുകള്‍ പൂര്‍ണമായും മുഖവിലക്കെടുക്കുന്ന ഒരാളാണ് ഞാന്‍.

ഒരു കാര്യത്തെ നാം പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ എല്ലാ‍ വീക്ഷണകോണുകളിലൂടെയും നാം സമീപിക്കേണ്ടതുണ്ട് എന്ന് ഈയുള്ളവന്‍ മനസ്സിലാക്കുന്നു. അതില്‍ ഒരു പക്ഷേ എന്റെ നിലവിലുള്ള നിലപാടുകളില്‍ നിന്നുള്ള വീക്ഷണങ്ങളും കണ്ടേക്കാം. മറ്റുള്ളവരുടെ വീക്ഷണങ്ങളും കണ്ടെക്കാം. എനിക്കൊരു നിലപാടുണ്ട് അത് ഞാന്‍ സാധാരണ വ്യക്തമാക്കാറാളുള്ളതാണ്. അത് എന്തിനാണെന്ന് ചോദിച്ചാല്‍ ആളുകള്‍ക്ക് എന്റെ നിലപാടിനെ ചോദ്യം ചെയ്താല്‍ എനിക്കതിന് ഉത്തരമുണ്ടോ എന്ന് എനിക്കറിയേണ്ടതുണ്ട്. അല്ലെങ്കില്‍ ഞാനതിന് ബാധ്യസ്ഥനാണെന്ന് ഞാന്‍ മാനസ്സിലാക്കുന്നു. മാത്രമല്ല അത് എന്റെ നിലപാടിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും തെറ്റാണെങ്കില്‍ തിരുത്താന്‍ അവസരം നല്‍കുകയും ചെയ്യും. താങ്കള്‍ ദൈവത്തെ മനസ്സിലാക്കിയതെങ്ങനെയെന്ന പ്രായോഗിക തലത്തില്‍ നിന്നുള്ള ഒരു ശൈലിയില്‍ നിന്നാണ് ഞാനതാരംഭിച്ചത്. താങ്കള്‍ക്കാവും വിധം താങ്കളത് അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത്. എന്നെ സംബന്ധിച്ചേടത്തോളം അതില്‍ ഒരു പാട് വൈരുദ്ധ്യങ്ങള്‍ ഉള്ളതായി തോന്നി. (ഒരു പക്ഷേ എനിക്ക് മനസ്സിലാവത്തതിന്റെ കുഴപ്പമാവാം. അങ്ങിനെയെങ്കില്‍ താങ്കളെന്നോട് ക്ഷമിക്കുക)

അതിനാല്‍ കുറച്ച് കൂടിവ്യക്തതക്ക് വേണ്ടി ഞാന്‍ എന്റ നിലവിലുള്ള ദൈവ സങ്കല്പവും താങ്കള്‍ ഇവിടെ അവതരിപ്പിച്ച ദൈവ സങ്കല്പത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയതും നമ്പറിട്ട് കൊണ്ട് ചുവടെ ചേര്‍ക്കാം. അത് രണ്ടില്‍ നിന്നും താങ്കള്‍ യോജിക്കുന്ന നമ്പറുകള്‍ ഏതെന്ന് സെലക്റ്റ് ചെയ്യുക. ഇല്ലാത്തത് വല്ലതും ഉണ്ടെങ്കില്‍ അത് താങ്കള്‍ ചേര്‍ക്കുക. വിയോജിക്കുന്ന പോയന്റുകളുമായി നമുക്ക് ചര്‍ച്ച തുടരുകയും ചെയ്യാം.ഇവിടെ സ്വഭാവികമായും എന്ത് കൊണ്ട് യോജിക്കുന്നു എന്ത് കൊണ്ട് വിയോജിക്കുന്നു എന്നുള്ള ചോദ്യങ്ങളും വരാം. താങ്കള്‍ക്കെന്നെ ചോദ്യം ചെയ്യാനുള്ള പൂര്‍ണം അവകാശം ഉണ്ട്. ഞാന്‍ എന്ത് വിചാരിക്കും എന്ന് കരുതി ഒരു ചോദ്യവും താങ്കള്‍ വിട്ടു കളയേണ്ടതില്ല.(താങ്കളുടെ വിമര്‍ശനങ്ങള്‍ പോസിറ്റീവായി മാത്രമേ ഞാന്‍ കാണുകയുള്ളൂ)

നിലവിലുള്ള എന്റെ ദൈവ സങ്കല്പം
--------------------------------------------
  1. സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി.
  2. സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍
  3. ദൈവം ഏകനാണ്. ദൈവം സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ ദൈവത്തെ എല്ലാവരും ആശ്രയിക്കുന്നു.ദൈവം അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.
  4. ദൈവം ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.
  5. ദൈവത്തെ പോലെ ദൈവമല്ലാതെ മറ്റൊന്നുമില്ല തന്നെ.
  6. ദൈവത്തിന് ഒരു പങ്കുകാരുമില്ല.
  7. രക്ഷാ ശിക്ഷകളുടെ ആത്യന്തികത ദൈവത്തിങ്കല്‍ കുടികൊള്ളുന്നു.
  8. ആത്യന്തിക നീതി ദൈവത്തിങ്കല്‍ മാത്രമാണ്
  9. മറ്റെല്ലാകാര്യങ്ങളുടെയും ആത്യന്തികത ദൈവത്തില്‍ മാത്രമാണ്.
  10. സൃഷ്ടിക്കപ്പെട്ടതൊന്നും ദൈവമല്ല.
  11. ആത്യന്തികമായ അനുസരണം(കീഴ്വണക്കം) ദൈവത്തോട് മാത്രമുള്ളതാണ്.
  12. ആരാധന ദൈവത്തോട് മാത്രമേ പാടുള്ളൂ.
  13. ശരിയും തെറ്റും അത്യന്തികമായി തീരുമാനിക്കുന്നത് ദൈവം മാത്രമാണ്

താങ്കളുടേ ദൈവ സങ്കല്പം എന്ന് ഞാന്‍ മനസ്സിലാക്കിയത്

-----------------------------------------------------------------

  1. ദൈവം (ഈശ്വരന്‍) നിര്‍ഗുണ നിരാകാരം പരബ്രഹ്മമാണ്.
  2. ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ലാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയാവുമായ ഒരേ ചൈതന്യമാണ്. (ഈ ചൈതന്യമാണ് ദൈവം)
  3. വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപത്തെപ്പറ്റി മനസുകൊണ്ട് ചിന്തിക്കുവാണോ വാക്കുകൊണ്ട് പറയുവാനോ സാദ്ധ്യമല്ല.
  4. നിത്യവും സത്യവും ശുദ്ധവുമായ ബ്രഹ്മം ഒരിക്കലും നാശമില്ലാത്തതാണ്‌ (ദൈവത്തിന് ഒരിക്കലും നാശമില്ല)
  5. ഈശ്വരന്‍ ഒരു ജന്തുവല്ല. ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല. ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്.
  6. ഇശ്വരന്‍ ഒന്നിന്റെയും സൃഷ്ടാവല്ല. അങ്ങിനെ വന്നാല്‍ ഈശ്വരെ ആരുണ്ടാക്കി എന്ന ചോദ്യം വരും.
  7. മുകളില്‍ പറഞ്ഞഗുണങ്ങളെല്ലാം അവനവനില്‍ തന്നെയുണ്ട്. അങ്ങിനെ അറിഞ്ഞാല്‍ ഞാന്‍ തന്നെയാണ് ദൈവം(അഹം ബ്രഹ്മാസ്മി) എന്ന് ബോധ്യമാവും.
  8. രൂപമില്ലാത്ത വെള്ളം ശീതികരിച്ച പാത്രത്തില്‍ മഞ്ഞുകട്ടയുടെ രൂപം പ്രാപിക്കുന്നത് പോലെ ഭക്തന്റെ മനസ്സില്‍ ഭക്തി ശൈത്യം മൂലം ദൈവം രൂ‍പം പ്രാപിക്കുന്നു.
  9. നിര്‍ഗ്ഗുണ(നിരാകാര) പരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
  10. ഒരോരുത്തരുടേയും ശരിതെറ്റുകള്‍ തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്.
  11. ഈശ്വരന്‍റെ സ്വരൂപം എന്തെന്നുപോലും ചിന്തിയ്ക്കാന്‍ സമയംകിട്ടാത്ത, സാധാരണക്കാരനായ ഒരുവന് മനസ്സിന്‍റെ സമനില നിലനിര്‍ത്താനും തന്‍റെ ദുരിതങ്ങള്‍ തന്നെക്കാള്‍ ശക്തമായ മറ്റൊരാളോട് പങ്കുവയ്ക്കാനും അങ്ങനെ സ്വന്തം മനസ്സിനെ സമാശ്വസിപ്പിക്കാനും ഒരാള്‍ വേണം, അതാണ്‌ അവന്‍റെ ഈശ്വരന്‍. (ഒരോരുത്തരുടെ മനോനില അനുസരിച്ച് എങ്ങിനെ വേണമെങ്കിലും ഇശ്വരനെ തേടാം)
  12. ഈശ്വരനെ ആരാധിച്ചാലും ഇല്ലെങ്കിലുല്‍ ഒരു കുഴപ്പവുമില്ല..

99 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

ദൈവ വിശ്വാസത്തെ ആളുകള്‍ ഒരു സ്വകാര്യമായി മാത്രം കൊണ്ട് നടക്കുകയും അത് പരസ്പരം അറിയാനും മനസ്സിലാക്കാനും കഴിയാത്തവിധം എന്തോ ഒരു മറ നില നില്‍ക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ പൊട്ടിത്തെറികളായി മാറുന്നു. ഇത് മൂലം ദൈവ വിശ്വാസമാണ് എല്ലാ പ്രശ്നങ്ങളുടെ മൂല കാരണം എന്ന് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സത്യത്തില്‍ ഇത്തരം പ്രശ്നങ്ങളുടെ നടുവില്‍ കിടന്ന് വിശ്വാസമേ നഷ്ടപെട്ടവരാണവര്‍.


അത്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും നാം മനസ്സിലാക്കിയത് പരസ്പരം പങ്ക് വെക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് വായിക്കുന്ന താങ്കളെയും ഈ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നു.

Calvin H പറഞ്ഞു...

ഈ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള അറിവില്ല്ലാത്തതു കൊണ്ട് അതിനു മുതിരുന്നില്ല... രണ്‍റ്റ് സംശയങ്ങള്‍ മാത്രം ചോദിച്ചോട്ടെ..

["രക്ഷാ ശിക്ഷകളുടെ ആത്യന്തികത ദൈവത്തിങ്കല്‍ കുടികൊള്ളുന്നു."]

രക്ഷിക്കണമെന്നും ശിക്ഷിക്കണമെന്നും നിര്‍ബന്ധം ഉണ്ടോ ?

["ആരാധന ദൈവത്തിന് മാത്രമേ പാടുള്ളൂ."]

ആരാധന ദൈവത്തോട് മാത്രമേ പാടുള്ളൂ എന്നാണ് ഉദ്ദേശിച്ചത് എന്നു കരുതുന്നു.
ഞാന്‍ എന്റെ മാതാപിതാക്കളെ ആരാധിക്കുന്നു.. അതില്‍ ഇപ്പോ എന്താണ് തെറ്റ്?

["ശരിയും തെറ്റും അത്യന്തികമായി തീരുമാനിക്കുന്നത് ദൈവം മാത്രമാണ്"]

എന്തിന്‍ ദൈവം ശരിയും തെറ്റും തീരുമാനിക്കുന്നു? ശരികള്‍ സംഭവിക്കാന്‍ മാത്രം അനുവദിച്ചാല്‍ പോരേ?

["ദൈവം ഏകനാണ്."]

കോടാനുകോടി മനുഷ്യജീവികള്‍ ആരാധിക്കുന്ന ദൈവം എങ്ങനെ ഏകനാകും?

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ശ്രീഹരിയോടാണെ,
ഇമ്മാതിരി മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കാതെ.
ഇഹലോകത്തിലോ കള്ളനും കൊലപാതകികളും ഹൂറിമാരുമായി നടക്കുകയാ. പരലോകത്തെങ്കിലും നമുക്കും കിട്ടും എന്നു പറഞ്ഞു വക്കുന്നതില്‍ എന്താ? (സമ്മാനങ്ങളും ശിക്ഷയും എല്ലാം പരലോകത്താ).

ചിന്തകന്‍ പറഞ്ഞു...

പ്രിയ ശ്രീഹരി.
ഇവിടെ വന്നതില്‍ സന്തോഷം.

[രക്ഷിക്കണമെന്നും ശിക്ഷിക്കണമെന്നും നിര്‍ബന്ധം ഉണ്ടോ ?]

തീര്‍ച്ചയായും. താങ്കളുടേ വീട്ടിലേക്ക് ഒരക്രമി അതിക്രമിച്ചു കയറി താങ്കളെയും കുടുംബത്തെയും അകാരണമായി പീഡിപ്പിക്കുന്നു എന്നു വെക്കുക. ഇവിടെ താങ്കള്‍ക്ക് രക്ഷ ആവശ്യമുണ്ടോ? കുറ്റവാളി ശിക്ഷിക്കപെടേണ്ടതുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

[ആരാധന ദൈവത്തോട് മാത്രമേ പാടുള്ളൂ എന്നാണ് ഉദ്ദേശിച്ചത് എന്നു കരുതുന്നു.]

അതെ. തിരുത്തിയിട്ടിണ്ട്. ടൈപിംഗ് പിശകാണ്. തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി.

[ഞാന്‍ എന്റെ മാതാപിതാക്കളെ ആരാധിക്കുന്നു.. അതില്‍ ഇപ്പോ എന്താണ് തെറ്റ്?]

ആരാധന എന്ന പദം താങ്കള്‍ ഏതര്‍ത്ഥത്തില്‍ ഉദ്ദേശിച്ചു എന്നെനിക്കറിയില്ല.(ഭാഷയുടെ പരിമിതിയാണ്. താങ്കള്‍ ക്ഷമിക്കുക)
താങ്കള്‍ എന്തിനാണ് മാതാപിതാക്കളെ ആരാധിക്കുന്നത്?

താങ്കളാണ് താങ്കളുടേ ശരിതെറ്റുകളുടെ വിധി കര്‍ത്താവെങ്കില്‍ അത് പ്രകാരം തെറ്റൊന്നുമില്ല.

ദൈവത്തെയാണ് താങ്കള്‍ ശരിതെറ്റുകളുടെ വിധി കര്‍ത്താവായി കാണുന്നവെങ്കില്‍ അത് തെറ്റാണ്. മാതാപിക്കളെ നിര്‍ബന്ധമായും ബഹുമാനിക്കേണ്ടതുണ്ട് ആദരിക്കേണെതുണ്ട് സ്നേഹിക്കേണ്തുണ്ട്. എന്നാല്‍ ‘വര്‍ഷിപ്പ്’ ചെയ്യേണ്ടതില്ല.

[എന്തിന്‍ ദൈവം ശരിയും തെറ്റും രുമാനിക്കുന്നു? ]
ദൈവം നമ്മുടെ സൃഷ്ടാവ് ആയത് കൊണ്ട്

[ശരികള്‍ സംഭവിക്കാന്‍ മാത്രം അനുവദിച്ചാല്‍ പോരേ?]
മതിയായിരുന്നു. തൊട്ടടുത്തുള്ള ആള്‍ എന്ത് ചെയ്യണമെന്ന് പോലും നമുക്ക് തീരുമാനിക്കാന്‍ കഴിയില്ലല്ലോ.

[കോടാനുകോടി മനുഷ്യജീവികള്‍ ആരാധിക്കുന്ന ദൈവം എങ്ങനെ ഏകനാകും?]

എന്തുകൊണ്ടല്ല ?

പ്രിയ അനില്‍ജീ

താങ്കള്‍ക്ക് വിഷമം തോന്നരുത്. മഞ്ഞ കണ്ണടധരിച്ചാല്‍ എല്ലാം മഞ്ഞയായി തോന്നുന്നത് കണ്ണിന്റെ കുഴപ്പം കൊണ്ടല്ല. ധരിച്ച കണ്ണടയുടെ കുഴപ്പം കൊണ്ടാ. :)

Calvin H പറഞ്ഞു...

മാതാപിതാക്കള്‍ക്ക് കീഴെ മാത്രമേ ദൈവത്തിനും സ്ഥാനം നല്‍കിയിട്ടുള്ളൂ...
മാതാപിതാക്കളോടു എപ്രകാരം പെരുമാറേണം എന്ന് ഖുര്‍-ആനില്‍ വ്യക്തമായി പറയുന്നുണ്ട്. അതാണ് ഖുറ്-ആനില്‍ എനിക്ക് ഏറ്റവും ഇട്ട സൂക്തം( സൂറത്ത് എന്നാണ് പറയുക എന്നു തോന്നുന്നു...)

വാടെവര്‍,

സ്രഷ്ടാവ് എന്ന അര്‍ഥത്തില്‍ ശരിതെറ്റുകള്‍ തീരുമാനിക്കാമെങ്കില്‍ എഗൈന്‍ മാതാപിതാക്കളുടെ താഴെയെ ദൈവം വരൂ...

(സ്രഷ്ടാവ് ശരിയായ പ്രയോഗം)...

പിന്നെ....
എന്റെ ദൈവസങ്കല്പം ഇങ്ങനെയെന്ന് ഒരാള്‍... അങ്ങനെയല്ല എന്റെ ദൈവസങ്കല്പം ഇങ്ങനെ എന്ന് വേറൊരാള്‍...എതാണ് ശരി ഏതാണ് തെറ്റ് എന്ന് തര്‍ക്കവും( വാദിച്ച് ജയിക്കാനല്ലെങ്കിലും).... ബെസ്റ്റ്... നന്നായിട്ടൂണ്ട്..... ദൈവം ഇതൊക്കെ കണ്‍ട് ചിരിക്കുന്നുണ്ടാവണം...

ആരാധന എന്നത് വര്‍ഷിപ്പിംഗ് എന്നാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍( അങ്ങനെ അല്ലായിരുന്നു എടുത്തത് ക്ഷമിക്കുക...) തന്റെ സൃഷ്ടിയെക്കൊണ്ട് തന്നെ ആരാധിപ്പിക്കേണ്ട(വര്‍ഷിപ്പ്) , അങ്ങനെ ചെയ്യാന്‍ അവനോട് നേരിട്ടോ അല്ലാതെയോ ആവശ്യപ്പെടേണ്ട ദുരവസ്ഥ ദൈവത്തിനുണ്ടോ ആവോ....
അങ്ങനെ ചിന്തിക്കാന്‍ തല്‍ക്കാലം ബുദ്ധിമുട്ടുണ്ട്... (അതും തന്നെ മാത്രം എന്ന് എടുത്ത് പറയാന്‍...)

ചര്‍ച്ച നടക്കട്ടെ.. നമ്മള്‍ പതുക്കെ സ്കൂട്ട് ആവുന്നു...

ചിന്തകന്‍ പറഞ്ഞു...

[മാതാപിതാക്കള്‍ക്ക് കീഴെ മാത്രമേ ദൈവത്തിനും സ്ഥാനം നല്‍കിയിട്ടുള്ളൂ...]
എന്നെ സംബന്ധിച്ച് മാതാപിതാക്കളെ എനിക്ക് പ്രദാനം ചെയ്യുകയും അവരില്‍ സ്നേഹവും കരുണ്യവും നിറയ്ക്കുകയും ചെയ്ത ദൈവമാണ് പ്രധാനം. മാതാപിതാക്കളുടെ രക്ഷയും ദൈവത്തിന്റെ കയ്യിലാണ്. ആ മാതാപിതാക്കളോട് തെറ്റ് ചെയ്താല്‍ ശിക്ഷിക്കുന്നതും ദൈവം തന്നെ.

ഖുര്‍ ആന്‍ മക്കള്‍ മാതാപിതാക്കളോടും മാതാപിതാക്കള്‍ മക്കളോടു പെരുമാറേണ്ടതെങ്ങനെയെന്ന് പല സൂക്തങ്ങളിലായി പറയുന്നുണ്ട്. (ആയത്ത്=സൂക്തം, സൂറത്ത്=അദ്ധ്യായം)

(സ്രഷ്ടാവ് ശരിയായ പ്രയോഗം)... തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി.



[എന്റെ ദൈവസങ്കല്പം ഇങ്ങനെയെന്ന് ഒരാള്‍... അങ്ങനെയല്ല എന്റെ ദൈവസങ്കല്പം ഇങ്ങനെ എന്ന് വേറൊരാള്‍...എതാണ് ശരി ഏതാണ് തെറ്റ് എന്ന് തര്‍ക്കവും( വാദിച്ച് ജയിക്കാനല്ലെങ്കിലും).... ബെസ്റ്റ്... നന്നായിട്ടൂണ്ട്..... ദൈവം ഇതൊക്കെ കണ്‍ട് ചിരിക്കുന്നുണ്ടാവണം...]

ഇത്തരം പ്രയോഗങ്ങളൊക്കെ ചില മനോഭാവങ്ങളുടെ പ്രശ്നമാണ്. നാം ചെയ്യുന്നതൊന്നും ദൈവത്തിന് വേണ്ടിയല്ല മറിച്ച് നമുക്ക് വേണ്ടിതന്നെയാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്തിടത്തോളം ഇത്തരം മനോഭാവങ്ങള്‍ മാറ്റമുണ്ടാവില്ല.


[ തന്റെ സൃഷ്ടിയെക്കൊണ്ട് തന്നെ ആരാധിപ്പിക്കേണ്ട(വര്‍ഷിപ്പ്) , അങ്ങനെ ചെയ്യാന്‍ അവനോട് നേരിട്ടോ അല്ലാതെയോ ആവശ്യപ്പെടേണ്ട ദുരവസ്ഥ ദൈവത്തിനുണ്ടോ ആവോ....]

ഇവിടെ താങ്കള്‍ മനസ്സിലാക്കിയ രീതിയുടെ കുഴപ്പമാണ്. വേണമെങ്കില്‍ മനുഷ്യനെ, തന്നെ ധിക്കരിക്കാത്ത ഒരു വിഭാഗമാക്കി ദൈവത്തിന് മാറ്റാമായിരുന്നു.എന്നാല്‍ അങ്ങിനെ ചെയ്തില്ല.

ഈ സുക്തവും അതിന്റെ വ്യാഖ്യാങ്ങളും പഠിക്കാന്‍ ശ്രമിക്കുക.

ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്‍റെനാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്‍റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്‍റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം.(2:30)

ഒരു പക്ഷേ താങ്കള്‍ മനസ്സിലാക്കിയേക്കാം.

Calvin H പറഞ്ഞു...

ചര്‍ച്ചയില്‍ വളരെ ഡീസന്റായി മാത്രം ഇടപെടുത്തുന്നതില്‍ താങ്കള്‍ അഭിനന്ദനം അര്‍‌ഹിക്കുന്നു ചിന്തകന്‍...

ആദ്യപോയിന്റ് - കാഴ്ചപ്പാടുകളുടെ വ്യത്യാസം. ഏതു ശരി ഏതു തെറ്റ് എന്ന്‌ തീരുമാനിക്കേണ്ടത് ആവശ്യമില്ലാത്തതിനാല്‍ അതവിടെ അവസാനിപ്പിക്കുന്നു.

രണ്ടാമത്തെ ["നാം ചെയ്യുന്നതൊന്നും ദൈവത്തിന് വേണ്ടിയല്ല മറിച്ച് നമുക്ക് വേണ്ടിതന്നെയാണ് "]
കോണ്ട്രാഡിക്റ്റിംഗ് ആണ്.

ദൈവത്തിന് വേണ്ടിയല്ലെങ്കില്‍ ഓരോരുത്തരെയും അവരവരുടെ ഇഷ്ടങ്ങള്‍ക്ക് വെറുതെ വിടണം... മാത്രമല്ല, നമുക്കു വേണ്ടി മാത്രം ആണെങ്കില്‍ "ശിക്ഷ" എന്ന പ്രൊസസ്സ് മറ്റൊരാള്‍ ഏറ്റെടുക്കാന്‍ പാടില്ലല്ലോ....

നമുക്ക് വേണ്ടി തന്നെ എന്നു പറയുന്നതില്‍ "സ്വാര്‍ത്ഥത" എന്ന എലിമെന്റ് വരുന്നുമുണ്ട്. ഇഹത്തിലോ പരത്തിലോ എന്തെങ്കിലും ബെനിഫിറ്റിനു വേണ്ടി ദൈവത്തില്‍ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്യുമ്പോള്‍ വിശ്വാസത്തിന്റെ പരിശുദ്ധിയെ അതു പൂര്‍ണമായും ബാധിക്കുന്നു ( മനുഷ്യരില്‍ സ്വാര്‍ത്ഥത എന്ന എലമെന്റ് എക്കാലവും കാണും. ഭൗതീകസാഹചര്യങ്ങളില്‍ അതു കാണുന്നത് പോലെ ആത്മീയ കാര്യങ്ങളില്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടല്ലേ?)

["വേണമെങ്കില്‍ മനുഷ്യനെ, തന്നെ ധിക്കരിക്കാത്ത ഒരു വിഭാഗമാക്കി ദൈവത്തിന് മാറ്റാമായിരുന്നു.എന്നാല്‍ അങ്ങിനെ ചെയ്തില്ല. "]

അതു കുഴപ്പമാണല്ലോ. "വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു" എന്നിരിക്കെ അങ്ങിനെ ചെയ്യാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം ദൈവത്തില്‍ വരും. ഞാന്‍ ഒരു റോബോട്ടിനെ സൃഷ്ടിച്ചു എന്നിരിക്കുക. എനിക്ക് അത് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ തക്കവണ്ണം നിര്‍മ്മിക്കാന്‍ സാധിക്കും എന്നിരിക്കെ ഞാന്‍ അങ്ങിനെ ചെയ്യാതിരിക്കയും, നേരാം വണ്ണം പ്രവര്‍ത്തിക്കാത്ത അതിനോട് നേരാം വണ്ണം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയോ, അങ്ങിനെ ചെയ്യാതിരുന്നാല്‍ ശിക്ഷിക്കുകയോ ഒക്കെ ചെയ്യുന്നത് ന്യായം തന്നേയോ?

The whole point is ദൈവം, ആരാധന എന്നത് വളരെ ദൈവവും ആരാധകനും ഇടയില്‍ മാത്രം ഒതുങ്ങേണ്ട ഒന്നാകുന്നു. ദൈവത്തെ രണ്ട് പേര്‍ അവരവരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് നര്‌വചിക്കാന്‍ തുടങ്ങുന്നതിലെ അനൗചിത്യമാണ് "ദൈവം ഇതൊക്കെ കണ്‍ട് ചിരിക്കുന്നുണ്ടാവണം..." എന്നത് കൊണ്ട് ഉദ്ദേശിച്ചത്.

നല്ല പരിശുദ്ധിയുള്ള ദൈവസങ്കല്പം ഇന്നതാണ് എന്ന് തറപ്പിക്കാന്‍ പാടില്ല..
["ഇവിടെ താങ്കള്‍ മനസ്സിലാക്കിയ രീതിയുടെ കുഴപ്പമാണ്"].... അത് താങ്കള്‍ക്കെങ്ങനെ ഉറപ്പിച്ച് പറായാന്‍ സാധിക്കും? താങ്കള്‍ മനസിലാക്കിയതാണെങ്കിലോ തെറ്റ്?

തെറ്റും ശരിയും ആത്യന്തികമായി ദൈവത്തില്‍ കുടികൊള്ളുന്നു എന്ന് താങ്കള്‍ തന്നെ പറയുന്ന്നുവെങ്കില്‍, മറ്റുള്ളവരുടെ ദൈവസങ്കല്പത്തിലെ തെറ്റുകള്‍ തിരുത്തേണ്ട ആവശ്യവും ഒരു മനുഷ്യനും ഇല്ലല്ലോ....

നന്ദി

ചിന്തകന്‍ പറഞ്ഞു...

ശ്രീഹരി
വീണ്ടും വന്നതിന് താങ്കള്‍ക്ക് നന്ദി.

[ദൈവത്തിന് വേണ്ടിയല്ലെങ്കില്‍ ഓരോരുത്തരെയും അവരവരുടെ ഇഷ്ടങ്ങള്‍ക്ക് വെറുതെ വിടണം.]
തീര്‍ച്ചയായും അങ്ങിനെ വെറുതെ വിട്ടത് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് നാം
ചെയ്യുന്നത് അത്യന്തികമായി നമുക്ക് വേണ്ടി തന്നെയാണെന്ന് പറയുന്നതും. എന്നാല്‍ ഇവിടെ
ശരിയേത് തെറ്റേത് എന്ന് ദൈവം തന്നെ നമുക്കറിയിച്ച് തന്നിരിക്കുന്നു.(ദൈവം മനുഷ്യരില്‍ നിന്ന് തന്നെ തിരഞ്ഞെടുത്ത പ്രവാചകന്‍മാര്‍ വഴി നമുക്കറിയിച്ച് തന്നിരിക്കുന്നു.) . എന്നാല്‍ ഇവിടെ ചോയ്സ് നമ്മുടേത് മാത്രമാണ്.

ഒരുദാഹരണം പറയാം; ഒരു അതിവേഗ പാതയില്‍ സ്പീഡ് ലിമിറ്റ് വെച്ചിട്ടുണ്ട്. സ്പീഡ്
ലിമിറ്റ് 120 കി.മീ/മണിക്കുര്‍ ആണെന്നു വെക്കുക. ഇത് പരിശോധിക്കാനായി പാതയിലെ
വിവിധ സ്ഥലങ്ങളില്‍ റഡാര്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറകള്‍ക്ക് അരകിലോമീറ്റര്‍
മുമ്പായി പാതയില്‍ മുന്നറിയിപ്പ് ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കാറില്‍ 120
കി.മീ/മണിക്കുറില്‍ കൂടുതല്‍ സ്പീഡില്‍ ഡ്രൈവ് ചെയ്യാന്‍ സൌകര്യവുമുണ്ട്. ഇവിടെ
ചോയ്സ് ഡ്രൈവറുടെത് മാത്രാമാണ്. ഇന്നതാണ് നിയമം എന്ന് പറഞ്ഞു. ശിക്ഷിക്കപെടുന്നതിന്
തൊട്ട് മുമ്പായി മുന്നറിയിപ്പും തന്നു. എന്നിട്ടും അത് ലംഘിക്കുന്നയാള്‍ ശിക്ഷിക്കപെടില്ല എന്ന്
നമുക്ക് കരുതാന്‍ പറ്റുമോ. ഇവിടെ കുഴപ്പം ആരുടേതാണ് നിയമം ഉണ്ടാക്കിയ ആളുടേതോ
അതോ നിയമ ലംഘകന്റ്യോ?

ഇവിടെ നാം നിയമത്തെ അനുസരിക്കുന്നത് ആത്യന്തികമായി നമുക്ക് വേണ്ടി തന്നെയാണ്.
നിയമം അനുസരിച്ചാല്‍ നമുക്കും മറ്റുള്ളവര്‍ക്കും ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കാം. അല്ലാത്ത പക്ഷം നിയമലംഘനത്തിനുള്ള ശിഷകിട്ടുകയോ
അപകടത്തില്‍ പെടുകയോ ചെയ്തേക്കാം.

ഇന്നതാണ് നിയമം എന്ന് നമുക്കറിയിച്ച് തരികയും, അത് ലംഘിച്ചാലുള്ള ശിക്ഷ എന്തെന്ന്
നമ്മെ മുന്‍ കൂട്ടി അറിയിക്കുകയും മാത്രമാണ് പ്രവാചകന്‍മാര്‍ ചെയ്തത്.

[നമുക്ക് വേണ്ടി തന്നെ എന്നു പറയുന്നതില്‍ "സ്വാര്‍ത്ഥത" എന്ന എലിമെന്റ് വരുന്നുമുണ്ട്. ഇഹത്തിലോ പരത്തിലോ എന്തെങ്കിലും ബെനിഫിറ്റിനു വേണ്ടി ദൈവത്തില്‍
വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്യുമ്പോള്‍ വിശ്വാസത്തിന്റെ പരിശുദ്ധിയെ അതു
പൂര്‍ണമായും ബാധിക്കുന്നു ]

ഇവിടെ താങ്കള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ‘സ്വാര്‍ത്ഥത‘(selfishness) എന്നാല്‍ സത്യത്തില്‍ എന്താണെന്ന് നമുക്കൊന്ന് നോക്കാം. നാം മാന്യമായി ഒരു ജോലിയിലേര്‍പെടുന്നു.
തീര്‍ച്ചയായും നാം‍ ആ ജോലിചെയ്യുന്നത് മാന്യമായ ശമ്പളവും പ്രതീക്ഷിച്ച് കൊണ്ടാണ്.
എന്നാല്‍ ഇത് നമ്മുടെ സ്വാര്‍ത്ഥതക്ക് വേണ്ടിയാണെന്ന് ആരെങ്കിലും പറയാറുണ്ടോ ? ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പിന്നെ ‘സ്വാര്‍ത്ഥന്(selfish)‍‘ എന്ന് നാം ഒരാളെ വിളിക്കുന്നത്
എപ്പോഴാണ്. ഒരാള്‍ തനിക്ക് വേണ്ടി മറ്റുള്ളവന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കാന്‍
ശ്രമിക്കുമ്പോഴാണ്(stinginess resulting from a concern for your own welfare and a disregard of others ) ഏത്
കാര്യത്തിലും ‘തന്റെ മാത്രം താല്‍പര്യം’ എന്നുള്ളതായിരിക്കും ഇത്തരക്കാരുടെ മുന്‍ഗണന.
ഒരാള്‍ ഭൌതികാര്‍ത്ഥത്തില്‍ യാതൊന്നും പ്രതീക്ഷിക്കാതെ ഒരു നന്മചെയ്യുകയും ദൈവ പ്രീതി
മാത്രമേ ആഗ്രഹിക്കുകയും ചെയ്യുന്നുള്ളൂവെങ്കില്‍ അതെങ്ങനെയാണ് സ്വര്‍തത്ഥതയുടെ
പരിതിയില്‍ വരിക?

[അതു കുഴപ്പമാണല്ലോ. "വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു" എന്നിരിക്കെ അങ്ങിനെ
ചെയ്യാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം ദൈവത്തില്‍ വരും.........നേരാം വണ്ണം
പ്രവര്‍ത്തിക്കാത്ത അതിനോട് നേരാം വണ്ണം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയോ, അങ്ങിനെ
ചെയ്യാതിരുന്നാല്‍ ശിക്ഷിക്കുകയോ ഒക്കെ ചെയ്യുന്നത് ന്യായം തന്നേയോ?
]

ഞാന്‍ നേരെത്തെ കമന്റില്‍ സൂചിപ്പിച്ച സൂക്തത്തില്‍ മലക്കുകളെ കുറിച്ച് പറഞ്ഞത്;
അവര്‍ക്ക് ദൈവത്തെ ഒരിക്കലും ധിക്കരിക്കാന്‍ കഴിയാത്ത ഒരു വിഭാഗമായാണ്. ദൈവത്തെ
അനുസരിക്കുക എന്നതിനപ്പുറം അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. എന്ന് വെച്ചാല്‍ അവര്‍ക്ക്
സ്വന്തമായ ഒരു തീരുമാനമില്ല. എന്നാല്‍ മനുഷ്യ സൃഷ്ടി അങ്ങിനെയല്ല എന്ന് ആ സൂക്തം
വ്യക്തമായി പറയുന്നുണ്ട്. നാം ദൈവത്തെ മനുഷ്യരുമായ താരതമ്യം ചെയ്യുന്നത് കൊണ്ടാണ്
ഇത്തരം ചോദ്യങ്ങള്‍ നമ്മില്‍ വരുന്നത്. ദൈവം എന്ന മഹാശക്തിയെ അനുസരിച്ച് എന്നത്
കൊണ്ട് നമുക്കെന്താണ് കുഴപ്പം ? നമുക്ക് ചെയ്യാന്‍ കഴിയാത്തതൊന്നും ദൈവം നമ്മോട്
പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്. പ്രത്യേകിച്ചും.
താങ്കള്‍ ഇപ്പോള്‍ നിര്‍മ്മിച്ച റൊബോട്ടിന് താങ്കള്‍ ഉദ്ദേശിച്ച പണിമാത്രമേ ചെയ്യാന്‍
പറ്റുകയുള്ളൂ. അത് കൊണ്ട് തന്നെ വേറൊരു പണി പ്രവര്‍ത്തിക്കാന്‍ അതിന് കഴിയില്ല.
എന്നാല്‍ താങ്കള്‍ മറ്റൊരു റൊബോട്ട് നിര്‍മ്മിക്കുന്നു. ആ റൊബോട്ടിന് സ്വന്തമായി താനെന്ത്
ജോലി ചെയ്യണം എന്ന് തീരുമാനിക്കാനുള്ള കഴിവ് വേണമെന്ന് താങ്കള്‍ ഉദ്ദേശിക്കുന്നു.

അങ്ങിനെ നിര്‍മ്മിച്ച റൊബോട്ടില്‍ എന്താണ് ചെയ്യേണ്ടത് എന്താണ് ചെയ്യേണ്ടാത്തത് എന്നും
താങ്കള്‍ തീരുമാനിച്ച് കൊടുക്കുന്നു. ചെയ്യേണ്ടത് മാത്രം ചെയ്താല്‍ ഇന്നതാണ് ഫലമെന്നും
ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഇന്നതാണ് ഫലമെന്നും താങ്കള്‍ തീരുമാനിച്ചിട്ടുണ്ട്.
ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സാഹചര്യം എല്ലാം ഉണ്ടായിട്ടും റൊബോട്ട് ചെയ്തത്
ചെയ്യരുതാത്ത കാര്യങ്ങളാണ്. അപ്പോള്‍ പിന്നെ ചെയ്യരുതാത്ത പ്രവര്‍ത്തിക്കായി എന്ത്
ഫലമാണോ തീരുമാനിക്കപ്പെട്ടത് അത് താങ്കള്‍ നിര്‍മ്മിച്ച ആ റൊബോട്ട് അനുഭവിക്കുക തന്നെ
ചെയ്യും. പിന്നെ അവിടെ മറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസ്ക്തിയേ ഇല്ല.

ഇത് പോലെ മനുഷ്യന് നെരാം വണ്ണം പ്രവര്‍ത്തിക്കാനോ പ്രവര്‍ത്തിക്കാതിരിക്കാനോ ഉള്ള
ചോയ്സ് കൊടുത്തു. നേരാം വണ്ണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്നതാണ് ഫലം എന്ന് മുന്നറിയിപ്പായി നല്‍കപെടുകയും ചെയ്തിട്ടുണ്ട്. ചോയ്സ് നമ്മുടേതാണ്. നേരെത്തെ സൂചിപ്പിച്ച ഡ്രൈവര്‍ക്ക് പല ചോദ്യങ്ങളും ചോദിക്കാം. കാര്‍നിര്‍മ്മാണ കമ്പനികള്‍ക്ക് കാര്‍ 120 സ്പീഡില്‍ ഓടിക്കാന്‍ മാത്രം നിര്‍മ്മിച്ചാല്‍ പോരായിരുന്നോ. എന്നാല്‍ ഇങ്ങനെ ഒരു നിയമത്തിന്റെ ആവശ്യകത
ഉണ്ടാകുമായിരുന്നോ. എന്നാല്‍ കാര്‍ നിര്‍മ്മിച്ചവനറിയാം അവന്‍ ഏതൊക്കെ
സാഹചര്യങ്ങളെ ഉദ്ദേശിച്ചാണ് കാര്‍ നിര്‍മ്മിച്ചതെന്ന്. ഇവിടെ ഡ്രൈവര്‍ താന്‍ ചെയ്ത
തെറ്റിന് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്.

[ദൈവത്തെ രണ്ട് പേര്‍ അവരവരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് നര്‌വചിക്കാന്‍
തുടങ്ങുന്നതിലെ അനൗചിത്യമാണ് ]
ഇക്കാര്യത്തില്‍ എന്റെ നിലപാട് ഞാന്‍ നേരെത്തെ തന്നെ വ്യക്തമാക്കിയതാണ്. ഒരു പക്ഷേ
താങ്കള്‍ അത് ശ്രദ്ധിച്ചു കാണില്ല. ഒന്നു കൂടി പറയാം.
നമ്മുടെ കാഴ്ചപാടുകള്‍ക്കനുസരിച്ചുള്ള ഒരു നിര്‍വചനവും ഒരാ‍ള്‍ക്കും ദൈവത്തിന്
നല്‍കാന്‍ കഴിയില്ല. കാരണം അത് നമ്മുടെ യുക്തിക്കും ബുദ്ധിക്കും അപ്പുറത്താണ്. താങ്കള്‍
നിര്‍മ്മിച്ച റൊബോട്ടിന് താങ്കളെ കുറിച്ചുള്ള അറിവ് എങ്ങനെ നല്‍കാന്‍ കഴിയും. നല്‍കാന്‍
കഴിയില്ല തന്നെ; താങ്കള്‍ റൊബോട്ടില്‍ അത് പ്രോഗ്രാം ചെയ്താലല്ലാതെ. ദൈവത്തെ കുറിച്ച്
നിര്‍വചനം നല്‍കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ. ഞാന്‍ നമ്പറിട്ട് നല്‍കിയതൊന്നും എന്റെ
സ്വന്തം വകയല്ല. ഖുര്‍ ആനില്‍ നിന്നുള്ളതാണ്. ഖുര്‍ ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് അംഗീകരിക്കാത്തവര്‍ക്ക് അതൊരിക്കലും അംഗീകരിക്കാന്‍ കഴിയണമെന്നില്ല. സത്യം കണ്ടെത്തണെമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ അത് പഠിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും മാത്രമേ നിര്‍വ്വാഹമുള്ളൂ.

താങ്കള്‍ക്ക് വിജയം നേരുന്നു.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
Very good logic, you have hit the point in the right way.
ചില അഭിപ്രായങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. താങ്കള്‍ പറഞ്ഞതിന്റെ ഒരു extension മാത്രമാണിത്. പോസ്റ്റിലെ വിഷയവുമായി ഇതിനെത്ര ബന്ധമുണ്ടെന്നറിയില്ല, ചിന്തകള്‍ ഒന്നുകൂടി നീട്ടാന്‍ വേണ്ടി മാത്രം.
ശിക്ഷ കിട്ടും എന്ന ചിന്തയില്‍ മാത്രം നാം സ്പീഡ് കുറയ്ക്കുന്പോള്‍ പലപ്പോഴും നമുക്കു ലഭിക്കുന്നത് സംതൃപ്തി അല്ല, മറിച്ച്‌, ഇതെന്തൊരു ശല്യം എന്ന ചിന്തയാണ്. പിടിക്കപ്പെടില്ല എന്ന ഉറപ്പില്‍ ചുവന്ന സിഗ്നല്‍ അവഗണിക്കുന്ന ധാരാളം ഡ്രൈവര്‍മാരെ നമുക്കു കാണാം. (ഇത് ക്യാമാറകളില്ലാത്ത ഇന്ത്യയിലെ കഥയാണേ).

ഒരു ചെറിയ ഉദാഹരണം കൂടെ പറയാം.
സാമാന്യം തിരക്കുള്ള റോഡില്‍ ഞാന്‍ എന്റെ കാറുമായി പോകുന്നു. സീബ്രാ ക്രോസിംഗ് ഇല്ലാത്ത ഒരിടത്ത് ഒരു പ്രായമായ വ്യക്തി റോഡ് മുറിച്ചു കടക്കാനാവാതെ നില്ക്കുന്നത് ഞാന്‍ കാണുന്നു. ഞാന്‍ എന്റെ കാര്‍ നിര്‍ത്തി അദ്ദേഹത്തെ റോഡ് മുറിച്ചുകടക്കാന്‍ അനുവദിക്കുന്നു. ഇവിടെ നിര്‍ത്തിയില്ലെങ്കില്‍ എനിക്ക് നിയമപരമായ ഒരു ശിക്ഷയും കിട്ടില്ല, മാത്രമല്ല, നിര്‍ത്തിയാല്‍ പിന്നില്‍ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നും വേണമെങ്കില്‍ പുലയാട്ടും കേള്‍ക്കാം. എന്നാലും എന്റെ മനസാക്ഷി പറയുന്നതു പ്രായമായ ആ മനുഷ്യനെ സഹായിക്കാനാണ്.

നിയമങ്ങളുണ്ടാകുന്പോഴും അതിലെ പഴുതുകള്‍ കണ്ടെത്തുകയാണ് അല്പനായ മനുഷ്യന്‍. അതിനിടയില്‍ നിയമവാഴ്ച്ചയെ അംഗീകരിക്കുന്നവന്, സമൂഹത്തെ അംഗീകരിക്കുന്നവന് സ്വാഭാവികമായി വരുന്ന ഒന്നാണ് അത് പാലിക്കേണ്ടതാണെന്ന ബോധം. അവിടെ ശിക്ഷാഭീതി വേണമെന്നില്ല. എല്ലാവരും അങ്ങിനെയാവില്ല എന്ന തിരിച്ചറിവിലാണ് മനുഷ്യസമൂഹം ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്റെ മകനറിയാം ചുവന്ന സിഗ്നല്‍ കണ്ടാല്‍ അവന്റെ അച്ഛന്‍ വണ്ടി നിര്‍ത്തുമെന്ന്. അതെന്തിനെന്നു അവന്‍ ചോദിക്കുന്പോള്‍ ഞാന്‍ പറയാറുള്ളത് നിര്‍ത്താതിരുന്നാല് മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. അതായിരിക്കണം നാം പഠിക്കേണ്ട, പഠിപ്പിക്കേണ്ട പാഠം.

ചെറിയൊരു കാര്യം കൂടി, കുതര്‍ക്കത്തിനല്ല, തെറ്റാണെങ്കില്‍ ക്ഷമിക്കൂ.
60 കിലോമീറ്റര്‍ സ്പീഡ് ലിമിറ്റ് ഉള്ള റോഡിലൂടെ 30 കിലോമീറ്റര്‍ സ്പീഡില്‍ ഒരാള്‍ മറ്റാര്‍ക്കും സൈഡ് കൊടുക്കാതെ വണ്ടി ഓടിച്ചാല്‍? അവിടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അതില്ലാതെ നോക്കേണ്ടത് ഓരോ വ്യക്തിയുടെയും, സമൂഹത്തിനോടുള്ള, കടമയാണ്.

ചിന്തകന്‍ പറഞ്ഞു...

അപ്പൂട്ടന്‍ താങ്കള്‍ വിണ്ടും വന്നതില്‍ സന്തോഷം.

താങ്കളുടെ ഈ കമന്റ് ഞാന്‍ മുമ്പെഴുതിയ ഒരു കമന്റിന്റെ തുടര്‍ച്ചയാണെന്ന് തോന്നുന്നു.

ഇവിടെ സന്ദര്‍ഭം അല്പം വിത്യാസമുണ്ട്. തൊട്ടുമുമ്പുള്ള ശ്രീഹരിയുടെ കമന്റും ഞാന്‍ ഇത് സംബന്ധമായി എഴുതിയ മുന്‍ കമന്റും ഒന്നു പരിശോധിക്കാനാപേക്ഷ. മനസ്സിലായില്ലെങ്കില്‍ ഞാന്‍ ഒന്ന് കൂടി വ്യക്തമാക്കാന്‍ ശ്രമിക്കാം.

സസ്നേഹം..

അപ്പൂട്ടൻ പറഞ്ഞു...

Chinthakan,
No misunderstandings. I've been following the discussions here and fully know what's going on. That's why I said that it is just an extension of your own points and is not a comment on what you had said. As I said, I liked what you had written, and I fully support those.

The only thing which I wanted to say is that there are more things than the law, which is what makes man a better social being.

Calvin H പറഞ്ഞു...

ചിന്തകന്‍,

മറുപടിയ്ക്ക് നന്ദി...

നിയമങ്ങളെക്കുറിച്ച് പറയുമ്പോള്‍ കോണ്ട്രാഡിക്ടിംഗ് ആവുന്ന ഒരു പോയിന്റ് പറയട്ടെ...

അതായത്, ദൈവം സര്‍‌വശക്തനാണ് എന്ന സങ്കല്പമാണ് ഇവിടെ കുഴപ്പം സൃഷ്ടിക്കുന്നത്. സര്‍‌വശക്തനായിരുന്നെങ്കില്‍, യാതൊരു നിയമങ്ങളോ നിബന്ധനകളോ ഇല്ലാതെ എല്ലാം നല്ല രീതിയില്‍ മാത്രം നടക്കുന്ന രീതിയില്‍ പ്രപഞ്ചം/മനുഷ്യജന്‍‌മം സൃഷ്ടിക്കാമായിരുന്നു...

ഒന്നുകില്‍ ദൈവവും ചില പ്രപഞ്ചനിയമങ്ങളെ അനുസരിക്കേണ്ടതുണ്ട് എന്നത് കൊണ്ടാവാം...
അല്ലെങ്കില്‍ മനപൂര്‍‌വം ചെയ്തതാവാം... മനപൂരവം ചെയ്തതാണെങ്കില്‍, മുങ്കമന്റില്‍ പറഞ്ഞപോലെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും... നിയമങ്ങള്‍ ലംഘിക്കാന്‍ ഉതകുന്ന രീതിയില്‍ മനുഷ്യനെ സൃഷ്ടിച്ചതിനോ അല്ലെങ്കില്‍ അത്തരം നിയമങ്ങള്‍ സ്രിഷ്ടിച്ചതിനോ...

നേരെ മറിച്ച് ദൈവം സര്‍‌വശക്തന്‍ അല്ല... പ്രകൃതിനിയമങ്ങള്‍ക്ക് വിധേയനായാണ് നിലകൊള്ളുന്നത് എങ്കില്‍ കുഴപ്പമില്ല... അത്തരം ദൈവസങ്കല്പങ്ങളോട് യോജിക്കാവുന്നതേയുള്ളൂ....

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

താങ്കള്‍ സ്വപ്നം കാണുന്ന ആ ലോകം വളരെ നല്ലത് തന്നെയാണ് എന്നു ഞാനും അംഗീകരിക്കുന്നു. സ്വയം മനുഷ്യന്‍ തെറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഒരു ലോകം.

ഇവിടെ ശരി തെറ്റുകള്‍ തീരുമാനിക്കുന്നത് ആരാണ്. ഒരാളുടെ ശരികള്‍ മറ്റൊരാള്‍ക്ക് തെറ്റാകാം. മനുഷ്യന്റെ സഹജമായ സ്വഭാവങ്ങളെ കുറിച്ച് താങ്കള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാ എന്ന് തോന്നുന്നു. കമ്മ്യൂണിസം ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ പറ്റാതിരുന്നത് ആ ഒരു കാരണത്താലാണ്. സത്യത്തില്‍ കമ്മ്യൂണിസം എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു അവസ്ഥയാണ്. തൊഴിലാളിയും മുതലാളിയും സ്റ്റേറ്റും ഒന്നും ഇല്ലാതെ ജനങ്ങളെല്ലാവരും തങ്ങള്‍ക്ക് വേണ്ടത് വേണ്ടത് പോലെ ചെയ്തു ജീവിക്കുന്ന ഒരു നല്ല അവസ്ഥ.(Pure communism" in the Marxian sense refers to a classless, stateless and oppression-free society where decisions on what to produce and what policies to pursue are made democratically, allowing every member of society to participate in the decision-making process in both the political and economic spheres of life. കടപ്പാട്: വിക്കി).

ആഗ്രഹങ്ങള്‍ മനുഷ്യ സഹജമാണ്. അതില്ലാതെ അതിനെ മുഴുവനായി ഇല്ലാതാക്കി കൊണ്ടുള്ള ഒരു വ്യവസ്ഥയും വിജയിക്കില്ല. എന്നാല്‍ ഒരാളുടെ ആഗ്രഹങ്ങള്‍/അഭിലാഷങ്ങള്‍ മറ്റുള്ളവരുടെ അല്ലെങ്കില്‍ അവനവന്റെ തന്നെയോ അവകാശങ്ങളുടെ നിഷേധമായി മാറുന്ന അവസ്ഥയില്‍ മാത്രമാണ് നിയമങ്ങള്‍ ആവശ്യമായിവരുന്നത്.

താങ്കള്‍ തന്നെ പറഞ്ഞത് ശ്രദ്ധിക്കുക :
ശിക്ഷ കിട്ടും എന്ന ചിന്തയില്‍ മാത്രം നാം സ്പീഡ് കുറയ്ക്കുന്പോള്‍ പലപ്പോഴും നമുക്കു ലഭിക്കുന്നത് സംതൃപ്തി അല്ല, മറിച്ച്‌, ഇതെന്തൊരു ശല്യം എന്ന ചിന്തയാണ്.

നിയമുണ്ടായിട്ട് പോലും മനുഷ്യന്റെ അവസ്ഥ ഇതാണ്. നമുക്ക് ഇഷ്ടമില്ലാതെയാണെങ്കിലും നിയമത്തെ അനുസരിക്കുക എന്നത് നല്ല കാര്യമാല്ലെ.

പിടിക്കപ്പെടില്ല എന്ന ഉറപ്പില്‍ ചുവന്ന സിഗ്നല്‍ അവഗണിക്കുന്ന ധാരാളം ഡ്രൈവര്‍മാരെ നമുക്കു കാണാം.

ഇതാണ് ഞാന്‍ മുന്‍ കമന്റില്‍ സൂചിപ്പിച്ചത് പിടിക്കപ്പെടില്ല എന്നുറപ്പുണ്ടെങ്കില്‍ തെറ്റാണെങ്കിലും തന്റെ ഇഷ്ടത്തെ തൃപ്തിപെടുത്താന്‍ വേണ്ടി ആളുകള്‍ ശ്രമിക്കും. ഒരാള്‍ക്ക് തോന്നുന്നതാണല്ലോ അയാളുടെ യുക്തി. അയാളു യുക്തി അയാള്‍ക്ക് ശരിയുമാണ്.ഇവിടെയാണ് ഈശ്വര വിശ്വാസം നമ്മെ നയിക്കേണ്ടത്.

മാതാ പിതാക്കളെ മക്കള്‍ അനുസരിക്കുന്നത് കണ്ടില്ലേ. ഒരു പക്ഷേ താങ്കള്‍ക്കിഷ്ടമുള്ള ഒരു കാര്യം താങ്കളുടെ മാതാപിതാക്കള്‍ ക്കിഷ്ടമില്ലാത്തത് കൊണ്ട് താങ്കള്‍ ചെയ്യാതിരിക്കാം ഇവിടെ പേടിയാവാം ബഹുമാനമാവാം അനുസരണമാവാം. താങ്കള്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ച് നല്ലബോധമുള്ളത് കൊണ്ടും താങ്കളുടെ നന്മ ഉദ്ദേശിച്ചും മാത്രമായിരിക്കും മാതാപിതാക്കള്‍ എന്റെ ഇഷ്ടത്തിനെതിരു നില്‍ക്കുന്നത്. ഈ ഒരു സത്യം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. സ്രഷ്ടാവിനാണ് തന്റെ തന്റെ സൃഷ്ടികളെ കുറിച്ച് ഏറ്റവും നന്നായറിയുക.

ചിന്തകന്‍ പറഞ്ഞു...

[അതായത്, ദൈവം സര്‍‌വശക്തനാണ് എന്ന സങ്കല്പമാണ് ഇവിടെ കുഴപ്പം സൃഷ്ടിക്കുന്നത്. സര്‍‌വശക്തനായിരുന്നെങ്കില്‍, യാതൊരു നിയമങ്ങളോ നിബന്ധനകളോ ഇല്ലാതെ എല്ലാം നല്ല രീതിയില്‍ മാത്രം നടക്കുന്ന രീതിയില്‍ പ്രപഞ്ചം/മനുഷ്യജന്‍‌മം സൃഷ്ടിക്കാമായിരുന്നു...]

പ്രപഞ്ചത്തിനും മനുഷ്യന് ജന്മത്തിനും താങ്കള്‍ കാണുന്ന കുഴപ്പം എന്താണ് ?

ഇങ്ങനെ സൃഷ്ടിക്കാമായിരുന്നു അങ്ങിനെ സൃഷ്ടിക്കാമായിരുന്നു എന്നൊക്കെ പറയണമെങ്കില്‍ നാം സൃഷ്ടിച്ച ദൈവത്തെക്കാള്‍ അറിവുള്ളവരായിരിക്കേണ്ടിവരില്ലേ?

താങ്കള്‍ പ്രോഗ്രാം ചെയ്തുണ്ടാക്കിയ ഒരു റോബോട്ടിന്റെ ലോജിക്ക് താങ്കളുടെ ലോജിക്ക് അളക്കാന്‍ മാത്രം കെല്പുള്ളതാണോ? സര്‍വ്വ ശക്തന്‍ അല്ലെങ്കില്‍ പിന്നെ ദൈവമാകുന്നതെങ്ങനെ?

[പ്രകൃതിനിയമങ്ങള്‍ക്ക് വിധേയനായാണ് നിലകൊള്ളുന്നത് എങ്കില്‍ കുഴപ്പമില്ല... അത്തരം ദൈവസങ്കല്പങ്ങളോട് യോജിക്കാവുന്നതേയുള്ളൂ....]

പ്രകൃതി നിയമത്തിന് വിധേയമായ ഒന്നാണെങ്കില്‍ അതെവിടെ യാണുള്ളത് ? നിയമ വിധേയനായത് ദൈവമോ?

എല്ലാ പ്രാപന്ചിക നിയമങ്ങളും ഉണ്ടാക്കിയവന്‍. പ്രാപഞ്ചിക നിയമങ്ങള്‍ക്കെല്ലാം അതീതന്‍.
ആ ഒരു മാഹാശക്തിയാണ് ദൈവം.

കാട്ടിപ്പരുത്തി പറഞ്ഞു...

വായിക്കുന്നുണ്ട് - തുടരുക

Calvin H പറഞ്ഞു...

പ്രിയ ചിന്തകന്‍,

താങ്കള്‍ മുന്നോട്ട് വച്ച ദൈവസങ്കല്പത്തിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നേ ഉള്ളൂ.

ദൈവം പ്രകൃതിനിയമങ്ങള്‍ക്ക് വിധേയനാവേണം എന്ന് നിര്‍ബന്ധമില്ല. താങ്കള്‍ പറഞ്ഞ മറ്റു സങ്കല്പങ്ങള്‍( നിയമങ്ങള്‍ക്ക് അനുസരിച്ച് മനുഷ്യന്‍ ജീവിച്ചാലേ ശരിയാകൂ എന്ന് ) അതുമായി യോജിച്ചു പോകില്ല എന്നതാണ് പ്രശ്നം..

താങ്കളോട് യോജിക്കുന്ന അപ്പൂട്ടന്‍ എടുത്തു പറയാന്‍ ഒരു പക്ഷേ ശ്രമിച്ചതും അതാണെന്ന് തോന്നുന്നു.

[ഇങ്ങനെ സൃഷ്ടിക്കാമായിരുന്നു അങ്ങിനെ സൃഷ്ടിക്കാമായിരുന്നു എന്നൊക്കെ പറയണമെങ്കില്‍ നാം സൃഷ്ടിച്ച ദൈവത്തെക്കാള്‍ അറിവുള്ളവരായിരിക്കേണ്ടിവരില്ലേ?]

അത് പ്രശ്‌നത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ ആയി തോന്നി.

മനുഷ്യന്‍ അത്തരം ഒരു ചോദ്യം ചോദിക്കാന്‍ പ്രാപ്തനാണെങ്കില്‍ അതിനുള്ള ഉത്തരം തരാന്‍ ദൈവത്തിനോ, അല്ലെങ്കില്‍ അത്തരം സങ്കല്പങ്ങള്‍ മുന്നോട്ട് വയ്ക്കുന്നവര്‍ക്കോ കഴിയണമല്ലോ..

ഉത്തരമില്ല എന്നാണെങ്കില്‍ ചര്‍ച്ച അവിടെ അവസാനിപ്പിച്ച്‌ സന്തോഷമായി ബാക്കി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും ആവാം...

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ഞാന്‍ കാണുന്നത് സ്വപ്നമല്ല, എന്നെ സംബന്ധിച്ചിടത്തോളം ഒരു സമൂഹജീവി എന്ന നിലയില്‍ എന്റെ ശരി ഞാന്‍ നിര്‍ണയിക്കുന്നതിന്റെ ആധാരം ആണ് ഞാന്‍ പറഞ്ഞത്. ഇത് കമ്മ്യൂണിസം ആണെന്ന് എനിക്ക് തോന്നുന്നുമില്ല.

ഞാന്‍ കണ്ടത് സ്വപ്നമാണെങ്കില്‍ ലോകചരിത്രം മാറ്റിമറിച്ച ഏതൊരു ദാര്‍ശനികനും കണ്ടത് സ്വപ്നമാകും. ഞാന്‍ എന്നില്‍ ഒതുങ്ങിയപ്പോള്‍ സാമൂഹികമായൊരു കാഴ്ചപ്പാടല്ലേ അവര്‍ മനസ്സില്‍ കണ്ടത്. മനുഷ്യനെ സമൂഹത്തില്‍ നന്മകളോടെ ജീവിക്കാനുതകുന്ന ചിന്തകള്‍ ക്രോഡീകരിക്കുന്നതില്‍ മാര്‍ക്സും നബിയും കൃസ്തുവും എല്ലാം കണ്ടത് മനുഷ്യനെക്കുറിച്ചുള്ള ഉദാത്ത ചിത്രങ്ങള്‍ മാത്രമാണ്. അവയെല്ലാം സാര്‍ത്ഥകമായോ എന്നത് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്.

നിയമങ്ങള്‍ അനുസരിക്കുന്ന ഒരു വ്യക്തിയുടെ കാര്യം തന്നെയാണ് ഞാന്‍ പറഞ്ഞത്. ശിക്ഷ ഭയന്ന് മാത്രം നിയമം അനുസരിക്കുന്ന ഒരാള്‍ തരാം കിട്ടിയാല്‍ അത് ലംഘിക്കാനും മടിക്കില്ല, മാത്രമല്ല, അനുസരിക്കുന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു ശല്യം ആയിത്തന്നെ തുടരും. നേരെമറിച്ച് നിയമം എന്തിനു എന്നും അത് പാലിച്ചില്ലെങ്കില്‍ സമൂഹത്തിനു അയാള്‍ ചെയ്തേക്കാവുന്ന നഷ്ടം എന്ത് എന്നും മനസിലാക്കുന്ന ഒരു വ്യക്തി കഴിയുന്നിടത്തോളം അത് പാലിക്കുകയും ചെയ്യും. അതാണ്‌ ഞാന്‍ പറഞ്ഞതിന്റെ സാരവും.

വിശ്വാസവും ആ രീതിയിലല്ലേ കാണേണ്ടത്? സക്കാത്ത് വെറും സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലെങ്കില്‍ ദൈവത്തിന്റെ പ്രീതി നേടാനുള്ള മാര്‍ഗം മാത്രമാണെന്ന് ഒരാള്‍ കരുതിയാല്‍ അത് ചെയ്യാതിരിക്കാനുള്ള വഴിയും അയാള്‍ തന്നെ കണ്ടെത്തും. മറിച്ച്‌ ആ സഹായം ലഭിക്കുന്നയാള്‍ക്ക് ഒരു നേരത്തെ ആഹാരം കഴിക്കാന്‍ അതുകൊണ്ടു സാധിക്കും എന്ന ചിന്ത മനസിലുണ്ടെങ്കില്‍ തന്നാലാവുന്ന സമയം മുഴുവന്‍ (എപ്പോഴും എന്ന് പറയുന്നില്ല) അയാളത് ചെയ്യും.

ദൈവസങ്കല്പങ്ങളെ ഞാനിവിടെ പ്രതിപാദിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. ശ്രീഹരിയും താങ്കളുമായ ചര്‍ച്ച നല്ലരീതിയില്‍ നടക്കുന്നതിനെ ഞാന്‍ തടസ്സപ്പെടുത്തുന്നില്ല.

സുശീല്‍ കുമാര്‍ പറഞ്ഞു...

ചിന്തകന്‍, അപ്പൂട്ടന്‍, ശ്രീഹരി,

ദൈവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരിക്കലും ഒരു പൊതുനിലപാടില്‍ അവസാനിക്കുകയില്ല. കാരണം, സംസാരിക്കുന്നവര്‍ വ്യത്യസ്ഥ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ്‌ സംസാരിക്കുന്നത് എന്നതുതന്നെ. ഒരാള്‍ ദൈവം ഉണ്ട് എന്നും അത് താന്‍ വിശ്വസിക്കുന്ന ദൈവം തന്നെയാണെന്നും ഉറച്ചുവിശ്വസിച്ചുകൊണ്ടാണ്‌ സംസാരിക്കുന്നതെങ്കില്‍ മറ്റൊരാള്‍ ദൈവമില്ലെന്നോ അല്ലെങ്കില്‍ മറ്റേയാള്‍ പറയുന്നതുപോലെയുള്ള ഒരു ദൈവമില്ലെന്നോ അതുമല്ലെങ്കില്‍ തനിക്കതിനെക്കുരിച്ച് വ്യക്തതയില്ലെന്നോ ഒക്കെയുള്ള വ്യത്യസ്ഥനിലപാടുതറകളിലാണ്‌ കാലുറച്ചുനില്‍ക്കുന്നത്. അപ്പോള്‍ സാധ്യമാകുന്നത്‌ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമാണ്‌. അങ്ങിനെയുള്ള കൊടുക്കല്‍ വാങ്ങലുകളില്‍നിന്ന്‌ മുന്‍വിധികളില്ലാതെ സംവദിക്കുമ്പോള്‍ ഈ സംവാദങ്ങള്‍ അര്‍ത്ഥവത്താകുന്നു. ചര്‍ച്ചകള്‍ തുടരട്ടെ. ഞാനും വായിക്കുന്നുണ്ട്; എന്റെ അഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കോണ്‍ട് തന്നെ.

അപ്പൂട്ടൻ പറഞ്ഞു...

സുശീല്‍,
ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ, ചര്‍ച്ച തന്നെ ദൈവസങ്കല്പമല്ലേ. അപ്പോള്‍ അത് പറഞ്ഞെ മതിയാവൂ. ഞാന്‍ അതിലേക്കു വരാന്‍ ആഗ്രഹിച്ചിരുന്നില്ല, അതിനാല്‍ തന്നെ ചര്‍ച്ച പുരോഗമിക്കുന്നത് അതീവതാല്പര്യത്തോടെ ശ്രദ്ധിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഇടക്ക് വെച്ച് ചിന്തകന്‍ പറഞ്ഞ ഒരു കാര്യം (ഉദാഹരണം) ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനൊരു supporting ചിന്ത കൊടുത്തു എന്നേയുള്ളു, അതില്‍ ദൈവസങ്കല്‍പം മനപൂര്‍വ്വം ഒഴിവാക്കിക്കൊണ്ടുതന്നെ.

ചിന്തകന്‍,
ശ്രീ@ശ്രേയസിന്റെ ബ്ലോഗില്‍ താങ്കളുടെ കമന്റുകളും അതിനുശേഷം ഇവിടെ എഴുതിയതും ഞാന്‍ വായിച്ചു. എന്റെ ചില ചിന്തകള്‍ ഞാനിവിടെ പറഞ്ഞോട്ടെ. ഇത് ചില ചിന്തകള്‍ മാത്രമാണ്, ഇതാണ് സനാതന ഹിന്ദു വിശ്വാസം എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. കൂടുതല്‍ അറിവുള്ള വ്യക്തികള്‍ എന്റെ തെറ്റുകള്‍ തിരുത്താന്‍ അപേക്ഷിക്കുന്നു. എന്നെപ്പോലൊരു layman ഇതിനെ നോക്കിക്കാണുന്ന രീതി ആണിത്, അതിനാല്‍ ഈ വിശ്വാസത്തില്‍ അത്ര പരിചയം ഇല്ലാത്ത താങ്കള്‍ക്ക് ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നു കരുതട്ടെ.

ഒരു വ്യക്തി ദൈവത്തെ എങ്ങിനെ കാണുന്നു എന്നുള്ളത് അവന്റെ (തല്‍ക്കാലം എഴുതാന്‍ സൌകര്യത്തിനു പുരുഷനെ ഉപയോഗിക്കട്ടെ) വിശ്വാസത്തെ നല്ലൊരളവില്‍ സ്വാധീനിക്കും.

രണ്ടു ചിന്താധാരകള്‍.

ഒന്ന്, ദൈവം തനിക്കു മുകളിലാണെന്നും മുകളിലിരുന്നുകൊണ്ടു തന്നെ ദൈവം അവനെ നിയന്ത്രിക്കുന്നു എന്ന വിശ്വാസം. ഇവിടെ ദൈവവും മനുഷ്യനും വ്യത്യസ്ഥരാണ്. ദൈവത്തെ അനുസരിക്കുക എന്നതാണ് വിശ്വാസത്തിന്റെയും ഒരര്‍ത്ഥതില് നന്മയുടെയും ആധാരം.

രണ്ട്, ദൈവം തന്റെ കൂടെ നിന്ന് തന്റെ കര്‍മങ്ങളെ നിയന്ത്രിക്കുന്നുവെന്നും തിന്മയിലേക്ക് വഴുതിപ്പോകാതെ കര്‍മം ചെയ്യാന്‍ സഹായിക്കുന്നു എന്നും ഉള്ള വിശ്വാസം. ഇവിടെ മനസാക്ഷി എന്ന് നാം വിളിക്കുന്നതുപോലും നമ്മോടോപ്പമുള്ള ആ ദൈവത്തിന്റെ സ്വരം ആണ്.

രണ്ടാമത്തെ സങ്കല്‍പം ഒന്ന് വിശദമാക്കാന്‍ ശ്രമിക്കാം.
ഒരുപക്ഷെ ഹിന്ദു വിശ്വാസത്തിന്റെ ആധാരം തന്നെ രണ്ടാമത് പറഞ്ഞതായിരിക്കാം. ദൈവം തന്നോടൊപ്പമുണ്ട് എന്ന വിശ്വാസം ആണ് മനുഷ്യനെ കര്‍മം ചെയ്യാന്‍ (ഫലേച്ഛ കൂടാതെ തന്നെ) പ്രേരിപ്പിക്കുന്നത്.
ഈ തരത്തില്‍ ചിന്തിക്കുന്പോഴാണ് എല്ലാ ജീവജാലങ്ങളിലും ദൈവാംശമുണ്ടെന്നു ഒരു വിശ്വാസി മനസിലാക്കുന്നത്‌. ആത്മാവ് എന്നത് പരമാത്മാവിന്റെ തന്നെ ഒരു reflection ആണ്. അവതാരങ്ങള്‍ എന്ന സങ്കല്‍പവും ഇവിടെ തുടങ്ങിയതായിരിക്കാം.
ഹിന്ദു വിശ്വാസപ്രകാരം ശരീരം എന്നത് ഒരു ആവരണം മാത്രമാണ്. ആത്മാവിന് ആണ് ഇവിടെ പ്രാധാന്യം. സകാരവും നിരാകാരവും ആയി താങ്കള്‍ ആശയക്കുഴപ്പത്തില്‍ പെട്ടപ്പോള്‍ വിട്ടുപോയ ഒരു കാര്യം ആണിത്.
ഈ വിശ്വാസപ്രകാരം ആത്മാവ് തന്നോടൊപ്പമുള്ള ദൈവത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ ദുഷ്കര്‍മങ്ങളില്‍ ഏര്‍പ്പെടുന്പോള്‍, പരമാത്മാവില്‍ നിന്നും അകലുന്പോള്‍ (അല്ലെങ്കില്‍ പരമാത്മാവിന്റെ അംശം കുറയുന്പോള്‍) ആണ് മനുഷ്യന്‍ തിന്മയിലേക്ക് തിരിയുന്നത്. അങ്ങിനെ തിന്മകളിലൂടെ സഞ്ചരിക്കുന്ന ആത്മാവിന് ആ ജന്മത്തിലൂടെ പരമാത്മാവിലേക്ക് എത്താന്‍ സാധിക്കില്ല. പുനര്‍ജ്ജന്മം എന്നതും ഈ സങ്കല്‍പത്തില്‍ നിന്നും വരുന്നതാണ്. മുജ്ജന്മപാപം എന്നൊക്കെ പറയാറില്ലേ, കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്ത തിന്മകള്‍ക്കു ഈ ജന്മത്തില്‍ പരിഹാരം ചെയ്യാന്‍ ആത്മാവിന് കഴിയണം. അങ്ങിനെ പരിഹാരം കാണുന്പോള്‍, സല്‍കര്‍മങ്ങള്‍ ചെയ്യുന്പോള്‍, ആത്മാവും പരമാത്മാവുമായുള്ള അകലം കുറയുന്നു. ഒരു രീതിയില്‍ നോക്കിയാല്‍ താന്‍ നേടുന്ന അറിവിലൂടെയും ചെയ്യുന്ന കര്‍മങ്ങളിലൂടെയും ആണ് ഒരു ആത്മാവ് പരമാത്മാവുമായി അടുക്കുന്നത്.

അവസാനം ദൈവമായിത്തീരും എന്ന് പറയുന്നതും ഈ ഒരു സങ്കല്‍പത്തിലൂടെയാണ്. ഇവിടെ ആത്മാവാണ് ദൈവമാകുന്നത്, വ്യക്തി എന്ന ശരീരമല്ല. സകാരമായ ശരീരം അല്ല, നിരാകാരം ആയ ആത്മാവ് തന്നെയാണെന്നര്‍ത്ഥം.

സമാധി അല്ലെങ്കില്‍ മോക്ഷം ആണ് ഈയൊരു അവസ്ഥയായി നാം മനസിലാക്കേണ്ടത്. മോക്ഷം കിട്ടാത്ത ആത്മാക്കളെല്ലാം മറ്റൊരു ജന്മമെടുക്കും, മോക്ഷം കിട്ടിയ ആത്മാക്കള്‍ പരമാത്മാവില്‍ ലയിക്കും. സമാധി എന്നത് ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നാണെങ്കില്‍ മോക്ഷം എന്നത് ഈ ദേഹം വിട്ടു ആത്മാവ് പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയാണ്. മനുഷ്യന്‍ ദൈവമാകുന്നു എന്ന് പറയുന്പോള്‍ നാം മനസിലാക്കേണ്ടത് ആ വ്യക്തിയുടെ ആത്മാവിനെ ആണ്.

നേരത്തെ പറഞ്ഞതുപോലെ, ഈ ചിന്താശകലങ്ങളില്‍ ഒരുപാടു അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടായിരിക്കാം. പഠിച്ചവര്‍ ഇതിലേക്ക് കൂടുതല്‍ വെളിച്ചം വീശാനപേക്ഷ.

ചിന്തകന്‍ പറഞ്ഞു...

രണ്ട് ദിവസം അത്പം തിരക്കിലായിരുന്നു.


[താങ്കള്‍ മുന്നോട്ട് വച്ച ദൈവസങ്കല്പത്തിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നേ ഉള്ളൂ. ]

പ്രിയ ശ്രീഹരി

താങ്കള്‍ ഞാ‍ന്‍ പറഞ്ഞ ദൈവ സങ്കല്പത്തില്‍ വൈരുദ്ധ്യം ഉണ്ടെന്ന് പറയുന്നു. ഇവിടെ ‘വൈരുദ്ധ്യം‘ എന്ന വാക്കിനെ നിര്‍വ്വചിക്കേണ്ടതായി വരും.
(contradiction - (logic) a statement that is necessarily false; "the statement `he is brave and he is not brave' is a contradiction")
ഒരാള്‍ ഒരേ സമയം ധീരനാണെന്ന് പറയുകയും വേറൊരു സ്ഥലത്ത് അതേ കാര്യത്തിന് തന്നെ അയാള്‍ ധീരനല്ല എന്നു പറയുകയും ചെയ്താല്‍ അതൊരു വൈരുദ്ധ്യമാണ്. ഇത്തരത്തിലുള്ള ഒരു വൈരുദ്ധ്യമാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അതെവിടെയാണെന്ന് താങ്കള്‍ ചൂണ്ടി കാണിച്ച് തന്നാല്‍ അത് തിരുത്താന്‍ ഞാന്‍ തയ്യാറാണ്.

അത് പോലത്തെ ഒരു പ്രസ്താവനയാണ് ഈശ്വരന്‍ ഒരേ സമയം നിരാകാരമാണെന്ന്പറയുകയും ഭക്തി ശൈത്യം കൊണ്ട് ഈശ്വരന്‍ ആകാരം പ്രാപിക്കുമെന്ന് പറയുന്നതും.

[ദൈവം പ്രകൃതിനിയമങ്ങള്‍ക്ക് വിധേയനാവേണം എന്ന് നിര്‍ബന്ധമില്ല. താങ്കള്‍ പറഞ്ഞ മറ്റു സങ്കല്പങ്ങള്‍( നിയമങ്ങള്‍ക്ക് അനുസരിച്ച് മനുഷ്യന്‍ ജീവിച്ചാലേ ശരിയാകൂ എന്ന് ) അതുമായി യോജിച്ചു പോകില്ല എന്നതാണ് പ്രശ്നം]

യോജിച്ച് പോകില്ല എന്ന് താങ്കള്‍ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?

[അത് പ്രശ്‌നത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ ആയി തോന്നി.]

ഇവിടെ ഒരു ഒളിച്ചോട്ടവുമില്ല. താങ്കള്‍ ഒരു കാര്യം ചെയ്താല്‍ പോലും അത് അങ്ങിനെ ചെയ്തുകൂടായിരുന്നോ ഇങ്ങനെ ചെയ്തുകൂടായിരുന്നോ എന്ന് അതിനെ കുറിച്ച യാതൊരറിവും ഇല്ലാത്ത ഞാന്‍ ചോദിക്കുന്നതിലെ അര്‍ത്ഥ ശൂന്യത വ്യക്തമാക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാണ്.

ഇത്തരം ഒരു ചോദ്യത്തിന് നാം പ്രാപ്താമാണോ ?
പ്രപഞ്ചത്തിനും മനുഷ്യന് ജന്മത്തിനും വല്ല കുഴപ്പമുണ്ടോ‍ എന്ന് താങ്കള്‍ മനസ്സിലാവണമെങ്കില്‍ തന്നെ ഏറ്റവും കുറഞ്ഞത് അതിന്റെ നിലവിലുള്ള അവസ്ഥയെ കുറിച്ച് നന്നായറിയണം.ഭാവിയെ കുറിച്ചുള്ള കാര്യം പറയുകയേ വേണ്ട. ഈ ലോകത്തിലാര്‍ക്കും അറിയില്ല അടുത്ത നിമിഷം തനിക്ക് എന്ത് സംഭവിക്കുമെന്ന്. താ‍ങ്കള്‍ താങ്കളെ കുറിച്ച് തന്നെ ഒന്ന് ചിന്തിച്ച് നോക്കിയാല്‍ പിടികിട്ടും എത്രമാത്രം നാം പ്രാപ്തമാണെന്ന്!

Calvin H പറഞ്ഞു...

പ്രിയ ചിന്തകന്‍,

[ഇത്തരത്തിലുള്ള ഒരു വൈരുദ്ധ്യമാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അതെവിടെയാണെന്ന് താങ്കള്‍ ചൂണ്ടി കാണിച്ച് തന്നാല്‍ അത് തിരുത്താന്‍ ഞാന്‍ തയ്യാറാണ്.]

അതല്ലേ ചിന്തകന്‍ ഇത്രയും കമന്റുകളില്‍ ഞാന്‍ വിവരിച്ചത്? ഇതില്‍ കൂടുതല്‍ ലളിതമായി വിവരിക്കാന്‍ മാത്രം ഭാഷാസ്വാധീനം എനിക്കില്ല

[യോജിച്ച് പോകില്ല എന്ന് താങ്കള്‍ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?]

മുകളില്‍ പറഞ്ഞ അതേ കമന്റ്..


**************
താങ്കളുടെ കമന്റിലെ ലാസ്റ്റ് പാരക്ക്....

നമുക്ക് പലതും അറിയില്ല.. അത് കൊണ്ട് നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് പറഞ്ഞാല്‍ എങ്ങിനെ ശരിയാകും.... എന്തെങ്കിലും അറിയില്ല ... അതു കൊണ്ട് അത് ദൈവേച്ഛ എന്ന് വിശ്വസിക്കുനതിനെയാണ് നമ്മള്‍ അന്ധവിശ്വാസം എന്നു വിളിക്കുന്നത്....


"God is not an answer, but a problem" ഇതു താങ്കള്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല ( Problem എന്നാല്‍ ചോദ്യം എന്ന അര്‍ത്ഥത്തില്‍ കുഴപ്പം എന്ന അര്‍ത്ഥമല്ല).

[ഈ ലോകത്തിലാര്‍ക്കും അറിയില്ല അടുത്ത നിമിഷം തനിക്ക് എന്ത് സംഭവിക്കുമെന്ന്]

അടുത്ത നിമിഷത്തില്‍ എന്ത് എന്നത് കണ്ട് പിടിക്കുക തന്നെയാണ് അറിവിന്റെ അടിസ്ഥാനം. ഒരു ഫിസിക്സ‌ ലോ ഉരുത്തിരുയുന്നത് തന്നെ അങ്ങനെയാണ്.


ഒരു എളുപ്പം ഉള്ള പ്രശ്‌നം എന്ന നിലക്ക് നമുക്ക് വണ്‍ ഡൈമന്‍ഷനല്‍ മോഷന്‍ എടുക്കാം

ഒരു വസ്തുവിന്റെ പ്രാരംഭ വെലോസിറ്റി u , അവസാന വെലോസിറ്റി v, ത്വരണം a , അത് t നേരം സഞ്ചരിച്ചാല്‍ അതിന്റെ അവസാനത്തെ പൊസിഷന്‍ എവിടെ എന്ന് എങ്ങിനെ കണ്ടെത്തും?

s = ut + 1/2*a*(t*t)

ഇത് കണ്ട് പിടിക്കുന്നതിനെയാണ് അറിവുണ്ടാക്കുക എന്ന് പറയുന്നത്. ദൈവേച്ഛ പോലെ എങ്ങിനെയും എങ്ങൊട്ടും പോകട്ടെ എന്ന് മാനവരാശി മുഴുവന്‍ ചിന്തിച്ചിരുന്നെങ്കില്‍ ആരും ഒരു ചോദ്യവും ചോദിക്കാതിരുന്നിരുന്നെങ്കില്‍,

ഭൂമി പരന്നതെന്ന് കരുതി നമ്മള്‍ ഇരുന്നേനെ.... മുകളില്‍ പറഞ്ഞ സിമ്പിള്‍ തത്വം പോലും ഒരു കാലത്തും നമ്മള്‍ കണ്ടുപിടിക്കാതെ ഇരുന്നേനെ.

പിന്നെ അടുത്ത നിമിഷം എനിക്ക് ലോട്ടറി അടിക്കുമോ, ഞാന്‍ തട്ടിപ്പോകുമോ, എന്നെ ആരെങ്കിലും ഉപദ്രവിക്കുമോ , ജോലി കിട്ടുമോ എന്നൊക്കെയാണ് താങ്കള്‍ പറഞ്ഞ അടുത്ത നിമിഷത്തിലെ uncertainity എങ്കില്‍, ഇത്തരം കാര്യങ്ങള്‍ അറിയാന്‍ , പ്രവചിക്കാന്‍, ഏതെങ്കിലും ഗുണപരമായ തരത്തില്‍ അതിനെ മാറ്റാന്‍ ദൈവത്തെ കൂട്ടുപിടിക്കയാണ് ഉദ്ദേശമെങ്കില്‍ അത്തരം ദൈവവിശ്വാസത്തിന്റെ പരിശുദ്ധിയെക്കുറിച്ച് വിയോജിപ്പുണ്ട്...


ഫൈനല്ലി ഒരു കാര്യം കൂടെ uncertainity എന്ന കാര്യം ലോകത്ത് പല കാര്യങ്ങളിലും കാണും. അവിടെ വണ്‍ ഡൈമന്‍ഷനല്‍ മോഷന്‍ നിര്‍ദ്ധാരണം ചെയ്ത പോലെ ഈസിയല്ല എന്ന് വെച്ച് നമ്മള്‍ തോറ്റിട്ടൊന്നും ഇല്ല. Probabilty and Statitics എന്നൊരു ശാഖയുണ്ട് മാത്തമറ്റിക്സില്‍.. അങ്ങിനെ പല പല കാര്യങ്ങള്‍ ഉണ്ട്. ഒരു സബ് ആറ്റോമിക് പാര്‍ട്ടികിളിന്റെ പൊസിഷനും മൊമന്റവും ഒരേ സമയം കണ്ടു പിടിക്കാന്‍ കഴിയില്ല എന്നു വെച്ച് ആറ്റമിക് സ്ട്രക്‌ചര്‍ നമ്മള്‍ ദൈവേച്ഛ പോലെ എങ്ങിനെയും ആവട്ടെ എന്നു കരുതിയിട്ടില്ല.

അത് കൊണ്ട് ചോദ്യം ചോദിക്കുക തന്നെ ചെയ്യും... അത് അറിവില്ലായ്‌മ അല്ല.... അറിവ് നേടാനുള്ള ആഗ്രഹമാണ്.

ദൈവസങ്കല്പത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചയായിരുന്നുവെങ്കില്‍ അര്‍ത്ഥശൂന്യം എന്ന് താങ്കള്‍ കരുതുന്ന ചോദ്യങ്ങള്‍ പോലും താങ്കള്‍ മുഖവിലയ്ക്കെടുക്കുകയും താങ്കളുടെ ദൈവസങ്കല്പങ്ങള്‍ക്ക് അനുസരിച്ച് അത് എപ്രകാരം valid ആണെന്ന് കാട്ടിത്തരികയും വേണമായിരുന്നു.

ചര്‍ച്ച ഒരു കണ്‍‌വേര്‍ജന്‍സി കാണിക്കതിരിക്കുന്നത് കൊണ്ടും , ഇത് വരെയുള്ള ചോദ്യങ്ങള്‍ അതേ പടി നിലനിക്കുന്നത് കൊണ്ടും, തല്‍ക്കാലം ചര്‍ച്ചയില്‍ നിന്നും പിന്‍‌വാങ്ങുന്നു.

സുശീല്‍കുമാര്‍,

അങ്ങനെ ഏതെങ്കിലും പൊതുനിലപാടില്‍ കൊണ്ടുചെത്തിക്കാന്‍ വേണ്ടി നടത്തുന്ന ചര്‍ച്ചയെയാണ് ഇവിടെ ചോദ്യം ചെയ്തത്. ഓരോരുത്തരെയും അവരവരുടെ ദൈവസങ്കല്പങ്ങള്‍ക്കനുസരിച്ച് വിടേണമെന്നും, ആരുടെയും ദൈവസങ്കല്പങ്ങള്‍ മറ്റൊരാളിന്റേത് അപേക്ഷിച്ച് മികച്ചതോ ശരിയോ ആവുന്നില്ലെന്നും വ്യക്തമാക്കാനാണ് ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചത് തന്നെ. താങ്കള്‍ക്ക് കാര്യം പിടികിട്ടി എന്ന് കരുതുന്നു.

നന്ദി...

ചിന്തകന്‍ പറഞ്ഞു...

[അതല്ലേ ചിന്തകന്‍ ഇത്രയും കമന്റുകളില്‍ ഞാന്‍ വിവരിച്ചത്? ]

ഇല്ല. അത്തരത്തിലുള്ള ഒരു വൈരുദ്ധ്യം എന്റെ കമന്റിലുണ്ടെന്ന് താങ്കള്‍ പറഞ്ഞത് ഞാന്‍ കണ്ടെത്തിയിട്ടില്ല. അത് കൊണ്ട് തന്നെയാണ് ‘വൈരുദ്ധ്യം‘ എന്നാല്‍ എന്ത് എനിക്ക് നിര്‍വചിക്കേണ്ടിവന്നത്.

ഒരു ചോദ്യവും ചോദിക്കാന്‍ പാടില്ലെന്നോ, അന്വേഷിക്കരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ല.പറയുകയുമില്ല . ഞാന്‍ പറയാ‍ത്തത് പറഞ്ഞു എന്ന വിധത്തില്‍ മറുപടി പറഞ്ഞത് കൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.

ഞാന്‍ സംസാരിച്ചത് താങ്കള്‍ മുന്‍ കമന്റില്‍ ചോദിച്ച [അതായത്, ദൈവം സര്‍‌വശക്തനാണ് എന്ന സങ്കല്പമാണ് ഇവിടെ കുഴപ്പം സൃഷ്ടിക്കുന്നത്. സര്‍‌വശക്തനായിരുന്നെങ്കില്‍, യാതൊരു നിയമങ്ങളോ നിബന്ധനകളോ ഇല്ലാതെ എല്ലാം നല്ല രീതിയില്‍ മാത്രം നടക്കുന്ന രീതിയില്‍ പ്രപഞ്ചം/മനുഷ്യജന്‍‌മം സൃഷ്ടിക്കാമായിരുന്നു...]

ഇതൊരു വൈരുദ്ധ്യമാണെന്ന് സ്ഥാപിക്കാനാണ് താങ്കള്‍ ശ്രമിച്ചത്.

ഇവിടെ വൈരുദ്ധ്യമാണെന്ന് താങ്കള്‍ക്ക് തെളിയിക്കണമെങ്കില്‍ താങ്കള്‍ പറഞ്ഞ ഈ ‘നല്ലരീതി‘ എന്തെന്ന് താങ്കള്‍ക്കറിയണം. ഒരു നിയമങ്ങളുമില്ലാത്തത് നല്ലരീതിയില്‍ പോകുമെന്നാണെങ്കില്‍ അതിന് താങ്കള്‍ തെളിവ് നല്‍കേണ്ടതുണ്ട്. ദൈവം സര്‍വ ശക്തനായത് കൊണ്ടാണ് ദൈവത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ച് മാത്രം ഈ പ്രപഞ്ചവും ഇവിടത്തെ വ്യവസ്ഥയും പ്രവര്‍ത്തിക്കുന്നത്. ആ നിയമങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ് പ്രാപഞ്ചിക വ്യവസ്ഥ പ്രശ്നങ്ങളില്ലാതെ നില നില്‍ക്കുന്നത്. നാം കണ്ടുപിടിച്ചതെല്ലാം ഇവിടെ നേരെത്തെ തന്നെയുള്ള നിയമത്തിന്റെ/വ്യവസ്ഥയുടെ ഭാഗം മാത്രമാണ്.

ഭാവി എന്ന് ഞാന്‍ ഉദ്ദേശിച്ചത് അതിന്റെ സാധാരണ അര്‍ത്ഥത്തില്‍ തന്നെയാണ്. അല്ലാതെ ഒരു വസ്തുവിന്റെ പ്രാരഭ പ്രവേഗവും അവസാന പ്രവേഗവും അറിഞ്ഞാല്‍ അതിന്റെ അവസാന സ്ഥാനം കണ്ടുപിടിക്കുന്നതിനെ കുറിച്ചല്ല. ഇതിനാരെങ്കിലും ഭാവി എന്ന് പറയാറുണ്ടോ എന്നും എനിക്കറിയില്ല. ഭാവിയെ കുറിച്ച് മനസ്സിലാക്കാന്‍ ദൈവത്തെ കൂട്ടുപിടിച്ചാല്‍ നടക്കുമെന്ന് ഞാന്‍ വാദിച്ചിട്ടില്ല. ദൈവം അങ്ങിനെ ആരോടെങ്കിലും ഭാവിയെ കുറിച്ച് പങ്ക് വെച്ചിട്ടുണ്ടെന്നോ ഇനി പങ്ക് വെക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങിനെ ഞാന്‍ ഒരിക്കലും വാദിക്കുകയുമില്ല. താങ്കള്‍ ദൈവത്തെ കുറിച്ച് സംസരിക്കുന്നത് മുഴുവന്‍ മുന്‍ വിധികളുടെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നു.


ദൈവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരിക്കലും ഒരു പൊതുനിലപാടില്‍ അവസാനിക്കുകയില്ല. കാരണം, സംസാരിക്കുന്നവര്‍ വ്യത്യസ്ഥ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ്‌ സംസാരിക്കുന്നത് എന്നതുതന്നെ

സുശീല്‍ ജി
എല്ലാവരും ഒരേ പ്ലാറ്റഫോമിലാണെങ്കില്‍ പിന്നെ ഒരു ചര്‍ച്ചയുടെയും സംവാദത്തിന്റെയും ആവശ്യമില്ല. ഒരേ പ്ലാറ്റ്ഫോമിലുള്ളവര്‍ നേരെത്തെ തന്നെ ഒരു പൊതു നിലപാടില്‍ തന്നെയായിരിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇവിടെ ഒരു പൊതു നിലപാടില്‍ എത്തുക എന്നതിലുപരി അപരനെ അവന്റെ ഭാഗത്ത് നിന്ന് നേരിട്ട് മനസ്സിലാക്കുക എന്നതാണ്. അപരന്റെ ആശയത്തെ കുറിച്ച് നമുക്കുള്ള തെറ്റിദ്ധാരണകളോ മുന്‍ വിധികളോ ഉണ്ടെങ്കില്‍ അത് തിരുത്താനും, താങ്കള്‍ സൂചിപ്പിച്ചപോലെ, പരസ്പരം മനസ്സിലാക്കാനും, കൊള്ളേണ്ടവ കൊള്ളാനും തള്ളേണ്ടവ തള്ളാനും ഇത്തരം ചര്‍ച്ചകള്‍ ഉപകരിച്ചാല്‍ ഈ ചര്‍ച്ചയുടെ ലക്ഷ്യം പൂര്‍ത്തിയായി.

പ്രിയ അപ്പൂട്ടന്‍
താങ്കളിലേക്ക് ഞാന്‍ വരാം

Calvin H പറഞ്ഞു...

[അത്തരത്തിലുള്ള ഒരു വൈരുദ്ധ്യം എന്റെ കമന്റിലുണ്ടെന്ന് താങ്കള്‍ പറഞ്ഞത് ഞാന്‍ കണ്ടെത്തിയിട്ടില്ല]

ഓ കെ കണ്ടെത്തുമ്പോള്‍ പറഞ്ഞാല്‍ മതി.... താങ്കള്‍ നിര്‍‌വചിക്കുന്ന്ന്‍ രീതിയില്‍ മാത്രം ചര്‍ച്ച തുടരാഅന്‍ സാങ്കേതികമായ് ബുദ്ധിമുട്ടു്‌ ഉണ്ട്.

ഇവിടെ ആര്‍ക്കാണ് മുന്‍‌വിധി? ലോജികല്‍ ആയ ചോദ്യങ്ങള്‍ ചോദിച്ചല്ലെ ഉള്ളു? ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പോലും തയ്യാറാവാത്തതിനെയല്ലേ മുന്‍‌വിധി എന്നു പറയേണ്ടത്?

തുറന്ന ചര്‍‌ച്ച എന്നുള്ള പേര്‍ മാറ്റുന്നത് നന്ന്....

അപ്പോല്‍ ശരി എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു

ചിന്തകന്‍ പറഞ്ഞു...

[ഓ കെ കണ്ടെത്തുമ്പോള്‍ പറഞ്ഞാല്‍ മതി.... താങ്കള്‍ നിര്‍‌വചിക്കുന്ന്ന്‍ രീതിയില്‍ മാത്രം ചര്‍ച്ച തുടരാഅന്‍ സാങ്കേതികമായ് ബുദ്ധിമുട്ടു്‌ ഉണ്ട്.]

താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് താങ്കള്‍ക്ക് തന്നെ വ്യക്തത ഇല്ലെന്നേ ഞാന്‍ ഇതിനു പറയുകയുള്ളൂ. താങ്കള്‍ വൈരുദ്ധ്യമാണെന്നവകാശപ്പെട്ട കാര്യത്തിലെ ‘വൈരുദ്ധ്യം‘ വ്യക്തമാക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടു.

കാരണം പറയാം താങ്കള്‍ ചൂണ്ടികാണിച്ച ഒരു വൈരുദ്ധ്യം എന്ന് പറയുന്നത്, ദൈവം സര്‍വ്വ ശക്തനാണെങ്കില്‍ നിയമങ്ങളൊന്നും ഇല്ലാതെ തന്നെ ഇവിടെയുള്ള കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കണം എന്നായിരുന്നു. താങ്കള്‍ നിര്‍വ്വചിക്കുന്ന ‘നല്ലരീതി‘ ഏതാണ് എന്നും, താങ്കള്‍ പറയുന്ന രീതി തന്നെയാണ് ‘നല്ല രീതി‘യെന്നതിന്റെ അടിസ്ഥാനങ്ങള്‍ എന്തെന്നും വ്യക്തമാക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ടായിരുന്നു.

ഇതൊന്നും വ്യക്തമാക്കാതെ ഞാന്‍ ചര്‍ച്ചയെ ഏകപക്ഷീയമായി നിര്‍വ്വചിച്ചു എന്നാണ് താങ്കള്‍ക്ക് തോന്നുന്നതെങ്കില്‍ എനിക്ക് കൂടുതലായൊന്നും പറയാനില്ല.

തുറന്ന ചര്‍ച്ച എന്നാല്‍ ഓരോരുത്തരും അവരവരുടെ ദൈവ സങ്കല്പങ്ങളെ അവതരിപിക്കുക എന്നതാണ്. താങ്കള്‍ താങ്കളുടെ ദൈവസങ്കല്‍പം എന്തെന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.ഇല്ലാ എന്നാണെങ്കില്‍ അതും വ്യക്തമാക്കിയിട്ടില്ല. താങ്കള്‍‍ എന്റെ ദൈവ സങ്കല്പങ്ങളെ ചോദ്യം ചെയ്യുക മാത്രമേ ചെയ്തുള്ളൂ. അതില്‍ തന്നെ താങ്കള്‍ക്ക് വ്യക്തതയുമില്ല.

താങ്കളീ ചര്‍ച്ചയില്‍ പങ്കെടുത്തതിനും അഭിപ്രായങ്ങള്‍ പങ്കുവെച്ചതിനും വളരെ നന്ദി. സ്നേഹ പൂര്‍വ്വം...

ea jabbar പറഞ്ഞു...

തീര്‍ച്ചയായും. താങ്കളുടേ വീട്ടിലേക്ക് ഒരക്രമി അതിക്രമിച്ചു കയറി താങ്കളെയും കുടുംബത്തെയും അകാരണമായി പീഡിപ്പിക്കുന്നു എന്നു വെക്കുക. ഇവിടെ താങ്കള്‍ക്ക് രക്ഷ ആവശ്യമുണ്ടോ? കുറ്റവാളി ശിക്ഷിക്കപെടേണ്ടതുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ആ അക്രമിയെ സൃഷ്ടിച്ചതു ദൈവം;
അയാള്‍ അക്രമിയാകുമെന്നറിയുന്ന ദൈവം;
അയാളെ അക്രമങ്ങളില്‍നിന്നും തടയാന്‍ നിഷ്പ്രയാസം സാധിക്കുന്ന ദൈവം;
എന്തിനയാളെ അക്രമിയായി സൃഷ്ടിച്ചു?
ആത്യന്തിക നീതിയുടെ വക്താവ് ഈ ദൈവമാണെങ്കില്‍ ആ അക്രമി ചെയ്തത് തെറ്റാണെന്നു നാം എങ്ങനെ പറയും?
അയാള്‍ ദൈവത്തിന്റെ പൂര്‍ണനിയന്ത്രണത്തില്‍ ചെയ്ത പ്രവൃത്തികള്‍ എങ്ങനെ അനീതിയാകും?

ചിന്തകന്‍ പറഞ്ഞു...

ഒന്ന്, ദൈവം തനിക്കു മുകളിലാണെന്നും മുകളിലിരുന്നുകൊണ്ടു തന്നെ ദൈവം അവനെ
നിയന്ത്രിക്കുന്നു എന്ന വിശ്വാസം..


പ്രിയ അപ്പൂട്ടന്‍
ഇവിടെ അത്പം തെറ്റിദ്ധാരണക്ക് വകയുണ്ട്? അത് കൊണ്ട് തന്നെ അത് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ദൈവം തനിക്ക് മുകളിലാണെന്നത് ശരിതന്നെ. എന്നാല്‍ മനുഷ്യ മനസൊഴിച്ച് മറ്റെല്ലാത്തിന്റെയും നിയന്ത്രണം ദൈവത്തിങ്കല്‍ തന്നെയാണ്. മനുഷ്യ മനസ്സിന്റെ നിയന്ത്രണം അവനവന് തന്നെ നല്‍കപെട്ടിരിക്കുന്നു. ആ ഒരു സ്വാതന്ത്ര്യമില്ലെങ്കില്‍ നമ്മുടെ ഇച്ഛ എന്നൊന്നില്ല. എല്ലാം ദൈവത്തിന്റെ ഇച്ഛ മാത്രമായിരിക്കും. യഥാര്‍ഥത്തില്‍ അങ്ങിനെയല്ല എന്ന് നമുക്ക് തന്നെ അറിയാവുന്നതാണ്.

ആ ഒരു സ്വാതന്ത്ര്യമാണ് നമ്മുടെ യുക്തിയും ബുദ്ധിയും ഒക്കെയായി വിലയിരുത്തപെടുന്നത്.

ദൈവം തന്റെ കൂടെ നിന്ന് തന്റെ കര്‍മങ്ങളെ നിയന്ത്രിക്കുന്നുവെന്നും തിന്മയിലേക്ക്
വഴുതിപ്പോകാതെ കര്‍മം ചെയ്യാന്‍ സഹായിക്കുന്നു എന്നും ഉള്ള വിശ്വാസം. ഇവിടെ
മനസാക്ഷി എന്ന് നാം വിളിക്കുന്നതുപോലും നമ്മോടോപ്പമുള്ള ആ ദൈവത്തിന്റെ സ്വരം ആണ്


ഇവിടെ ദൈവം ഏകമാണ് എന്ന് അവകാശപെടാന്‍ പിന്നെ യാതൊരു ന്യായവുണ്ടാവില്ല.
ഒരോരുത്തരുടെയും കൂടെയുള്ള അവനന്റെ മനസാക്ഷിയാണ് ദൈവമെങ്കില്‍
ഓരോരുത്തര്‍ക്കും അവനവന്‍ തന്നെയാണ് ദൈവം. ഓരോരുത്തരുടെയും മനസാസാക്ഷി
വിത്യസ്തമാണ്. എന്ന് വെച്ചാല്‍ വിത്യസ്ത സ്വാഭാവങ്ങളുള്ള ദൈവങ്ങള്‍ ഓരോ
മനുഷ്യരുടെയും കൂടെയുണ്ടെന്നര്‍ത്ഥം! ഇവരുടെ നന്മ തിന്മകള്‍ക്ക് സമൂഹവുമായി
പ്രതിബദ്ധതയുണ്ടാവണം എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് പിടികിട്ടുന്നില്ല,
നിരീശ്വരവാദികള്‍ പറയുന്നതും ഇതും തമ്മില്‍ വല്ല വിത്യാസവുമുണ്ടോ എന്നെനിക്ക്
തോന്നുന്നില്ല. ആകെ കൂടിയുള്ള ഒരു വ്യത്യാസം ഞാന്‍ കാണുന്നത് മനസാക്ഷിയെ ദൈവം
എന്ന് വിളിക്കുന്നു അത്രമാത്രം.

കര്‍മ്മത്തിന് ഒരു ഫലം ഇച്ഛിക്കാന്‍ പാടില്ലെന്ന് ആരാണ് ഇവിടെ തീരുമാനിക്കുന്നത്? അങ്ങനെ
തീരുമാനിച്ചത് കൊണ്ടുള്ള പ്രയോജനം എന്താണ്? താങ്കള്‍ ചെയ്യുന്ന ഓരോ കാര്യത്തിനും
യഥാര്‍ത്ഥത്തില്‍ ഒരു ലക്ഷ്യം ഉണ്ട്. ആ ലക്ഷ്യം നേടുക എന്നതാണ് താങ്കള്‍ ഇച്ഛിക്കുന്ന
ഫലം. ഫലേച്ഛയില്ലാതെ ആരും ഒരു കര്‍മ്മവും ലോകത്തില്‍ ചെയ്യുന്നില്ല. ഇനി താങ്കള്‍
ഉദ്ദേശിച്ചത്, ഒരാള്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങളും സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന
ബാധ്യതകളുമൊക്കെയാണെങ്കില്‍ സാധാരണയായി ആളുകള്‍ക്ക് പല ലക്ഷ്യങ്ങളും ഇത്തരം
കര്‍മ്മങ്ങള്‍ക്ക് പിന്നില്‍ ഉണ്ടാവാറുണ്ട്.

ഇവിടെ ഒരു വിശ്വാസി അവന്റെ കര്‍മ്മങ്ങള്‍ക്ക് ബൌദ്ധികാര്‍ത്ഥത്തില്‍ യാതൊരു
തരത്തിലുള്ള പ്രതിഫലവും (പ്രസിദ്ധിയായാലും)ദാനം ചെയ്യപെട്ടവനില്‍ നിന്നോ, നന്മ
ചെയ്യപ്പെട്ട സമൂഹത്തില്‍ നിന്നോ ആഗ്രഹിക്കാന്‍ പാടില്ല. അങ്ങിനെ ആഗ്രഹിച്ചാല്‍ തന്നെ
ദൈവത്തിങ്കല്‍ അവന്റെ ആ കര്‍മ്മം നിശ്ഫലമാണ് ദൈവത്തിങ്കല്‍ പ്രതിഫലം ലഭിക്കുമെന്ന്
പറയുമ്പോഴേക്കും മദ്യവും മദിരാക്ഷിയും ഒക്കെയാണെന്ന വികലമായ കാഴ്ച്ചപാടാണ്
ആളുകള്‍ വെച്ചു പുലര്‍ത്തുന്നത്. മരിച്ചതിന് ശേഷം പിന്നെ യാതൊന്നുമില്ല എന്ന്
വാദിക്കുന്നവരാണ് ഇതിനെ ഇത്തരണത്തില്‍ വ്യാഖ്യാനിക്കുന്നതെന്നും ഓര്‍ക്കണം.

അവസാനം ദൈവമായിത്തീരും എന്ന് പറയുന്നതും ഈ ഒരു സങ്കല്‍പത്തിലൂടെയാണ്.
ഇവിടെ ആത്മാവാണ് ദൈവമാകുന്നത്, വ്യക്തി എന്ന ശരീരമല്ല. സകാരമായ ശരീരം അല്ല,
നിരാകാരം ആയ ആത്മാവ് തന്നെയാണെന്നര്‍ത്ഥം.


ഇങ്ങനെ ഒരു ആത്മാവ് എപ്പോഴാണ് ദൈവമായി തീരുക ? ആദ്യത്തില്‍ ഈ ആത്മാവ്
എവിടെ നിന്ന് വന്നു? ഇവിടെ സല്‍കര്‍മ്മവും ദുഷ്കര്‍മ്മവും ആരാണ് തീരുമാനിക്കുന്നത്
എന്തിന്റെ അടിസ്ഥാനത്തില്‍? പരമാത്മാവ് ഭൂമിയില്‍ തന്നെയാണോ അതോ മറ്റൊരു
ലോകത്താണോ? അല്ലെങ്കില്‍ എല്ലാത്തിലുമുണ്ടോ? എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുണ്ടോ?
ഒരാള്‍ ദുഷ്കര്‍മ്മമാണ് ചെയതതെങ്കില്‍ അയാള്‍ വീണ്ടും മറ്റൊരു ജീവിയായി ജനിക്കും
എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍? ഇതിനെയെല്ലാം മൊത്തത്തില്‍
നിയന്ത്രിക്കുന്നതരാണ് ? (ഇതൊരു ചര്‍ച്ചയുടെ ഭാഗമായ സംശയങ്ങളും ചോദ്യങ്ങളും
മാത്രമായിട്ടെടുക്കണമെന്നപേക്ഷിക്കുന്നു.)

ചിന്തകന്‍ പറഞ്ഞു...

എന്തിനയാളെ അക്രമിയായി സൃഷ്ടിച്ചു?
ആത്യന്തിക നീതിയുടെ വക്താവ് ഈ ദൈവമാണെങ്കില്‍ ആ അക്രമി ചെയ്തത് തെറ്റാണെന്നു നാം എങ്ങനെ പറയും?
അയാള്‍ ദൈവത്തിന്റെ പൂര്‍ണനിയന്ത്രണത്തില്‍ ചെയ്ത പ്രവൃത്തികള്‍ എങ്ങനെ അനീതിയാകും?


ജബ്ബാര്‍ മാഷെ.
താങ്കള്‍ക്ക് സ്വാഗതം.
രക്ഷയും ശിക്ഷയും ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് നല്‍കപെട്ട ഉത്തരമാണ് താങ്കളിവിടെ ചോദ്യമായി ഉന്നയിച്ചിരിക്കുന്നത്. ഒരു യുക്തിവാദി എന്ന നിലക്ക് താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണെന്നതില്‍ സംശയമില്ല. ഈ ഒരു സംശയം താങ്കള്‍ക്കെന്നല്ല ഒരു പാട് പേര്‍ക്കുണ്ട് താനും. എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണെങ്കില്‍ പിന്നെ എല്ലാത്തിനും ഉത്തരവാദി ദൈവം തന്നെ. താങ്കളെ യുക്തിവാദിയാക്കിയതും എന്നെ വിശ്വാസിയാക്കിയതും സി കെ ബാബുവിനെ നിരീശ്വരവാദിയാക്കിയതും അക്രമിയെ അക്രമിയാക്കിയതും എല്ലാം ദൈവം തന്നെ. എല്ലാം വളരെ ലളിതം. വിശ്വാസത്തിന്റെ അര്‍ത്ഥ ശൂന്യത ബോധ്യപെടുത്താനായിരിക്കും താങ്കളിങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടുണ്ടാവുക എന്നും ഞാന്‍ മനസ്സിലാക്കുന്നു.

ഞാന്‍ തൊട്ടു മുകളില്‍ അപ്പൂട്ടന് നല്‍കിയ കമന്റില്‍ ഒരു സൂചനയുണ്ട്. ദൈവം ആരെയും ആക്രമിയായി സൃഷ്ടിച്ചിട്ടില്ല. അക്രമിയായി മാറുന്നതും വിശ്വാസിയായി മാറുന്നതും നിരീശ്വരവാദിയായി മാറുന്നതും യുക്തി വാദിയായി മാറുന്നതുമെല്ലാം അവനവന്‍ സ്വയം തന്നെയുടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. കാരണം ഒരാളുടെ മനസ്സിനെ നിയന്ത്രിക്കുന്നത് അയാള്‍ തന്നെയാണ്. ഈ ഒരു സ്വാതന്ത്ര്യമാണ് മനുഷ്യന്റെ പ്രത്യേകത. മറ്റൊരു ചരാചരത്തിനും ദൈവം നല്‍കാത്തതും ഇത് തന്നെ. നമ്മുടെ ബുദ്ധിയുടെയും യുക്തിയുടെയുമെല്ലാം അടിസ്ഥാനവും ഇത് തന്നെ.ഇവിടെ ദൈവം നിയന്ത്രണം ഏര്‍പെടുത്തിയിരുന്നെങ്കില്‍ ഒരാള്‍ക്കും ദൈവേച്ഛക്കപ്പുറം കടക്കാന്‍ കഴിയുമായിരുന്നില്ല.

ഈ ഒരു സ്വാതന്ത്ര്യം നല്‍കപെട്ടതിന്റെ അടിസ്ഥാനത്തിലാണ്, ദൈവം പ്രവാചകന്‍മാര്‍ മുഖേന, നന്മയേതെന്നും തിന്മയേതെന്നും സത്യമേതെന്നും അസത്യമേതെന്നും ജനങ്ങളെ അറിയിച്ചത്. ഇത് ഒരാള്‍ക്ക് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. നന്മ തിരഞ്ഞെടുക്കുന്നവര്‍ക്ക് അതിന്റെയും തിന്മ തിരഞ്ഞെടുക്കുന്നവര്‍ക്ക് അതിന്റെയും സ്വാഭാവിക ഫലങ്ങള്‍ ലഭിക്കുക തന്നെ ചെയ്യും. അത് തന്നെയാണ് നീതിയും.

ea jabbar പറഞ്ഞു...

മനസ്സിനെ നിയന്ത്രിക്കുന്നത് അയാള്‍ തന്നെയാണ്. ഈ ഒരു സ്വാതന്ത്ര്യമാണ് മനുഷ്യന്റെ പ്രത്യേകത.

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ
നിങ്ങളില്‍ ആര്‍ ഇച്ഛിക്കുന്നുവോ അവര്‍ക്ക് നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം;
അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല.(81:28,29)


പക്ഷെ സുഹൃത്തേ , ദൈവം ഇച്ഛിക്കുന്നതനുസരിച്ചേ മനുഷ്യനു ഇച്ഛിക്കാനാവൂ എന്നാണല്ലോ ഖുര്‍ ആന്‍ പറയുന്നത്.
എല്ലാ കാര്യങ്ങളും ദൈവത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണെന്നു താങ്കളും നേരത്തെ പറഞ്ഞു.
ഇപ്പോള്‍ താങ്കള്‍ പറയുന്നു മനുഷ്യന്റെ മനസ്സിനെ മനുഷ്യന്‍ തന്നെയാണു നിയന്ത്രിക്കുന്നതെന്ന്!
ഏതാ ശരി?

ea jabbar പറഞ്ഞു...

എന്നാല്‍ മനുഷ്യ മനസൊഴിച്ച് മറ്റെല്ലാത്തിന്റെയും നിയന്ത്രണം ദൈവത്തിങ്കല്‍ തന്നെയാണ്. മനുഷ്യ മനസ്സിന്റെ നിയന്ത്രണം അവനവന് തന്നെ നല്‍കപെട്ടിരിക്കുന്നു.


ഖുര്‍ ആന്‍ പറയുന്നത് മനുഷ്യന്റെ ഇച്ഛയും ദൈവത്തിന്റെ ഇച്ഛ കൊണ്ടു നിയന്ത്രക്കപ്പെട്ടിരിക്കുന്നു എന്നാണ്. ദൈവം തന്നെയാണു മനുഷ്യനെ വഴി പിഴപ്പിക്കുന്നതും നേര്‍വഴിക്കാക്കുന്നതുമെല്ലാം എന്ന് നൂറു തവണ ഖുര്‍ ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.

ea jabbar പറഞ്ഞു...

എല്ലാം നിയന്ത്രിക്കുന്നതു ദൈവമാണെങ്കില്‍ എല്ലാ തിന്മകളുടെയും ഉത്തരവാദി ദൈവം തന്നെയല്ലേ?
സര്‍വ്വ ശക്തനായിട്ടും തിന്മകള്‍ തടയാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ആ ദൈവം തന്നെയല്ലേ കുറ്റവാളി?
ആത്യന്തിക നീതി നടപ്പിലാകണമെങ്കില്‍ തിന്മ സൃഷ്ടിച്ച ദൈവത്തെ ശിക്ഷിക്കാനും ഒരു സൂപ്പര്‍ ദൈവം ആവശ്യമല്ലേ?

ea jabbar പറഞ്ഞു...

പിശാചിനെ സൃഷ്ടിച്ച ‘പെരും പിശാച്’ ദൈവം തന്നെയാണെന്ന ഖുര്‍ ആനിലെ മഹാ വൈരുദ്ധ്യം ,നിരവധിയാളുകളെ അവിശ്വാസികളാക്കിയിട്ടുണ്ട്. ഞാനുള്‍പ്പെടെ!

ഇത്രയും വലിയ വൈരുദ്ധ്യം മറ്റു മതങ്ങളില്‍ കാണുന്നില്ല.

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകാ,
എവിടെയും എത്തിയില്ല താങ്കളൂടെ ചിന്തകൾ. താങ്കൾക്ക് പൊതുവായ ആത്മീയത എന്ന സങ്കല്പത്തിലേയ്കെത്താൻ കഴിയില്ല.

മനുഷ്യ മനസൊഴിച്ച് മറ്റെല്ലാത്തിന്റെയും നിയന്ത്രണം ദൈവത്തിങ്കല്‍ തന്നെയാണ്.

ഇതിനുള്ള മറുപടി ജബ്ബാർ മാഷ് പറഞ്ഞു കഴിഞ്ഞു.

എന്ന് വെച്ചാല്‍ വിത്യസ്ത സ്വാഭാവങ്ങളുള്ള ദൈവങ്ങള്‍ ഓരോ മനുഷ്യരുടെയും കൂടെയുണ്ടെന്നര്‍ത്ഥം!

ദൈവം മാത്രമല്ല, വലത്തെ ചുമലിലും ഇടത്തെ ചുമലിലും ഓരോ അളിയന്മാരും ഉണ്ടാകും, എല്ലാ മനുഷ്യനും.

ഫലേച്ഛയില്ലാതെ ആരും ഒരു കര്‍മ്മവും ലോകത്തില്‍ ചെയ്യുന്നില്ല.

ഏതൊരു കർമ്മത്തിനും അതിന്റെ ഫലം ഉണ്ട്. നിങ്ങൾ അത് അന്വേഷിക്കരുത്. അന്വേഷിക്കുന്നത്, സ്വർഗ്ഗം ലക്ഷ്യമാക്കി കർമ്മം ചെയ്യുന്നവരാണ്. ഫലം തനിയെ ഉണ്ടാകുന്നതാണ്. പ്രതിഫലം ആഗ്രഹിക്കുന്ന്നതും ആവശ്യപ്പെടുന്നതും ആണ്. ആ വ്യത്യാസം ശ്രദ്ധിക്കുക.

ആദ്യത്തില്‍ ഈ ആത്മാവ്
എവിടെ നിന്ന് വന്നു?


അത്, ഗർഭത്തിൽ മൂന്നു മാസം ഉള്ളപ്പോൾ ദൈവം മൂക്കിൽ ഊതുമ്പോൾ ആത്മാവും അതിന്റെ കൂടെ ഉള്ളിൽ കയറും.

എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുണ്ടോ?

സർവ്വ ചരാചരങ്ങൾക്കും ആത്മാവുണ്ട്.

ചിന്തകന്‍ പറഞ്ഞു...

ജബ്ബാര്‍ മാഷെ.

മാഷ്‍ നല്ല ആവേശത്തിലാണെന്ന് തോന്നുന്നു.
ഈ സുക്തമാണ് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദ്യം തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു.

ഇവിടെയാണ് മാഷിന്റെ യുക്തി പരാജയപ്പെട്ട് പോയത്. സാരമില്ല ഞാന്‍ വ്യക്തമാക്കാം.
സത്യത്തില്‍ ഖുര്‍ ആനില്‍ വൈരുദ്ധ്യമില്ല എന്നതിന് തെളിവ് കൂടിയാണ് ഈ ആയത്തുകള്‍(ദൃഷ്ടാന്തങ്ങള്‍)
ഖുര്‍ ആനില്‍ വേറെയും സ്ഥലത്ത് ഇതേ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍ കാണാം

ഇവയില്‍ ചിലത് കൂടി ഞാന്‍ താഴെ ഉദ്ധരിക്കാം

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 081 തക്‍വീര്‍ (27-29 താങ്കള്‍ ഉദ്ധരിച്ചത്)
-----------------------------------
1) إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
ഇത്‌ ലോകര്‍ക്ക്‌ വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല
لِمَن شَاء مِنكُمْ أَن يَسْتَقِيمَ
അതായത്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക്‌ വേണ്ടി.
وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ رَبُّ الْعَالَمِينَ
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.


പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 076 ഇന്‍സാന്‍(29-31)
-----------------------------------

2)إِنَّ هَذِهِ تَذْكِرَةٌ فَمَن شَاء اتَّخَذَ إِلَى رَبِّهِ سَبِيلًا
തീര്‍ച്ചയായും ഇത്‌ ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.
وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
يُدْخِلُ مَن يَشَاء فِي رَحْمَتِهِ وَالظَّالِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًا
അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്‌. അക്രമകാരികള്‍ക്കാവട്ടെ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.

പരിശുദ്ധ ഖുര്‍ആന് ‍അദ്ധ്യായം 074 മുദ്ദഥിര്‍(54-56)
-----------------------------------3)كَلَّا إِنَّهُ تَذْكِرَةٌ
അല്ല; തീര്‍ച്ചയായും ഇത്‌ ഒരു ഉല്‍ബോധനമാകുന്നു.
فَمَن شَاء ذَكَرَهُ
ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത്‌ ഓര്‍മിച്ചു കൊള്ളട്ടെ
وَمَا يَذْكُرُونَ إِلَّا أَن يَشَاء اللَّهُ هُوَ أَهْلُ التَّقْوَى وَأَهْلُ الْمَغْفِرَةِ
അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന്‌ അവകാശപ്പെട്ടവന്‍.


മൂന്ന് അദ്ധ്യായങ്ങളില്‍ നിന്നായി മുകളുദ്ധരിച്ച സൂക്തങ്ങളെല്ലാം ഏകദേശം ഒരേ അര്‍ത്ഥം തന്നെയാണ് ഉള്‍ക്കൊള്ളുന്നത്.

1)- ഈ ഉല്‍ബോധനം(ഖ്രുര്‍ ആന്‍) സ്വീകരിക്കുന്ന ഏതൊരാള്‍ക്കും അയാള്‍ ഉദ്ദേശിക്കുന്ന പക്ഷം സന്മാര്‍ഗത്തില്‍ പ്രവേശിക്കാം.
ഇവിടെ ഒരോരുത്തരും ഉദ്ദേശിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചു. (ഞാന്‍ നേരെത്തെ സൂചിപ്പിച്ച മനസ്സിന്റെ സ്വാതന്ത്ര്യം)

2)-അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ ഒരാളും ഉദ്ദേശിക്കുകയില്ല. ഇവിടെയാണ് മാഷ് വൈരുദ്ധ്യം ചൂണ്ടികാണിക്കുന്നത്. സത്യത്തില്‍ ഇവിടെ
വൈരുദ്ധ്യമുണ്ടോ.ഇല്ലാ എന്നതാണ് സത്യം. ഒന്നാമത്തെ സൂക്തം മാത്രമേ ഉള്ളൂവെങ്കില്‍ അല്ലാഹു സര്‍വ്വ ശക്തനാണ് എന്ന വാദം ഒരു വൈരുദ്ധ്യമാകുമായിരുന്നു. കാരണം
അല്ലാഹു ഉദ്ദേശിക്കാത്ത് ഒരാള്‍ ഉദ്ദേശിച്ചാലും അത് നടക്കണം. ഇവിടെ ഒരാളുടെ ഉദ്ദേശം അല്ലാഹുവിന്റെ ഉദ്ദേശത്തിനെതിരാണെങ്കില്‍ ഏത് ഉദ്ദേശമാണ്
നടക്കുക. അല്ലാഹു നടക്കണമെന്ന് വിചാരിച്ചത് മാത്രമേ നടക്കുകയുള്ളൂ. അതായത് ഒരാള്‍ മാഷിന്റെ വീട്ടില്‍ വരണമെന്ന് ഉദ്ദേശിച്ചു. അതിന് വേണ്ടി അയാള്‍ പുറപെടുകയും ചെയ്തു. എന്നാല്‍ വരുന്നവഴിക്ക് ഒരു പ്രശ്നം നടക്കുന്നത് കാരണം അയാള്‍ക്ക് മാഷിന്റെ വീട്ടിലെത്താന്‍ സാധിച്ചില്ല.
വന്നയാളിന്റെ ഉദ്ദേശം തീര്‍ച്ചയായും നടക്കുമായിരുന്നെങ്കില്‍ അദ്ദേഹം മാഷിന്റെ വീട്ടിലെത്തുമായിരുന്നു. ഒരാള്‍ ഉദ്ദേശിച്ചത് നടക്കണമെങ്കില്‍ ഒപ്പം അല്ലാഹുവിന്റെ ഉദ്ദേശം കൂടി നിര്‍ബന്ധമാണ്. അല്ലാഹു ഉദ്ദേശിക്കാത്തത് നടക്കുകയില്ല. ഞാനോ മാഷോ നടത്താന്‍ ഉദ്ദേശിച്ച ഒരു കാര്യം നടക്കണമെങ്കില്‍ അവിടെ അല്ലാഹിവിന്റെ ഉദ്ദേശം ക്കൂടി ഉണ്ടായേ തീരൂ എന്ന് മാത്രമാണ് ഈ സൂകതം വ്യക്തമാക്കുന്നത്.

ഭൗതികളോകത്ത്‌ ഓരോ വ്യക്തിക്കും അയാളാഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള കഴിവ്‌ ലഭിച്ചിരുന്നുവേങ്കില്‍ പ്രപഞ്ചസംവിധാനമാകെ
താറുമാറായിപ്പോകുമായിരുന്നു. ദൈവേച്ഛ മറ്റെല്ലാ ഇച്ഛകള്‍ക്കും ഉപരിയായി നില്‍‍ക്കുന്നതുകൊണ്ടുമാത്രമാണ്‌ ഈ പ്രപഞ്ചവ്യവസ്ഥ ഇവ്വിധം നിലനില്‍ക്കുന്നത്‌. മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന്‌ അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്‌. തനിക്ക്‌ സന്മാര്‍ഗം സിദ്ധിക്കണമെന്ന്‌ മനുഷ്യന്‍ സ്വയം
ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന്‌ അല്ലാഹു വിധിക്കുമ്പോഴേ അവന്‌ സന്മാര്‍ഗം ലഭിക്കൂ.

ഇനി ഈ ഖുര്‍ ആന്‍ ഒരു ഒരുല്‍ബോധനമായി സ്വീകരിക്കാന്‍ മാഷ് ശ്രമിച്ച് നോക്കൂ. അപ്പോള്‍ അതിലേക്കുള്ള മാര്‍ഗ്ഗം താങ്കള്‍ക്കല്ലാഹു എളുപ്പമാക്കി
തരും. ഇവിടെ മാഷ് അതിന് ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല അതിന്റെ എതിര്‍ ദിശയിലാണ സഞ്ചരിക്കുന്നത്. പിന്നെ മാഷിന് ആ മാര്‍ഗമാണ് അല്ലാഹു എളുപ്പമാക്കി തരിക. ഇത് ഖുര്‍ ആനില്‍ മറ്റു സ്ഥലങ്ങളില്‍ വന്ന സൂക്തങ്ങള്‍ കൂടി ചേര്‍ത്ത് വായിച്ചാല്‍ എളുപ്പം മനസ്സിലാക്കാവുന്നതാണ്. അത് പോലെ ഒരു സൂക്തം താഴെ ഉദ്ധരിക്കാം.

"മനുഷ്യന്ന്‌ അവന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന്‌ കൊണ്ട്‌ അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിച്ച്‌ കൊണ്ടിരിക്കുന്നവര്‍ ( മലക്കുകള്‍ ) ഉണ്ട്‌. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക്‌ വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത്‌
തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക്‌ യാതൊരു രക്ഷാധികാരിയുമില്ല. (വി.ഖു:13:11)
"

താങ്കള്‍ക്കല്ലാഹു നേര്‍മാര്‍ഗ്ഗം കാണിച്ചു തരട്ടെ.

ചിന്തകന്‍ പറഞ്ഞു...

"പിശാചിനെ സൃഷ്ടിച്ച ‘പെരും പിശാച്’ ദൈവം തന്നെയാണെന്ന ഖുര്‍ ആനിലെ മഹാ വൈരുദ്ധ്യം ,നിരവധിയാളുകളെ അവിശ്വാസികളാക്കിയിട്ടുണ്ട്. ഞാനുള്‍പ്പെടെ!"

ഒരാളെയും ദൈവം പിശാചായി സൃഷ്ടിച്ചില്ല. മാഷിനെയും. സ്വന്തം യുക്തിയുടെ പിന്നാലെ ഓടി മാഷ് സ്വയം തന്നെ അവിശ്വാസം എന്ന് പാത തിരഞ്ഞെടുക്കുക മാത്രമായിരുന്നു. ദൈവം ആരെയെന്ന്കിലും‍ പിശാചായി സൃഷ്ടിച്ചു എന്ന വല്ല തെളിവും മാഷുടെ പക്കലുണ്ടോ?

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ആദ്യത്തെ പോയിന്റില്‍ ഞാന്‍ പറഞ്ഞത് തന്നെയാണ് താങ്കളും പറഞ്ഞത്. നിയന്ത്രണം എന്നത് ഒരു full-control ആണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. രണ്ടുതരം ദൈവസങ്കല്‍പം മാത്രമാണ് ഞാന്‍ പറഞ്ഞത്. എനിക്ക് ഇവിടെ തെറ്റിദ്ധാരണ ഇല്ല. എന്നില്‍ നിന്നും വേറിട്ട്‌ എന്നെക്കാള്‍ എത്രയോ ഔന്നത്യത്തിലിരിക്കുന്ന ഒരു ശക്തി ആണ് ഇവിടെ ദൈവം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

രണ്ടാമത്തെ പോയിന്റ് കുറച്ചുകൂടി വിശദമാക്കാന്‍ ശ്രമിക്കാം. ഇത്രയും എഴുതിയതില്‍ നിന്നും താങ്കള്‍ എന്താണ് മനസിലാക്കിയതെന്നു എനിക്ക് പറയാനാവില്ല, ഇനിയെഴുതുന്നതില്‍ നിന്നും കടകവിരുദ്ധമാണ് താങ്കളുടെ അറിവെന്നും പറയുന്നില്ല.
ഭൌതികതയില്‍ നിന്നും വേറിട്ട്‌ ചിന്തിക്കാത്തതിനാലാണ് താങ്കള്‍ എഴുതിയ ചോദ്യങ്ങള്‍ എല്ലാം വന്നത് എന്ന് തോന്നുന്നു. പാര്‍ത്ഥന്‍ പലതിനും മറുപടി പറഞ്ഞിട്ടുണ്ട്. എന്നാലാവും വിധം ഞാനും പറയാം.
ഭൌതികമായി മാത്രം നോക്കുന്പോഴാണ് ഞാന്‍ എഴുതിയതില്‍ നിന്നും ദൈവം ഏകനല്ല എന്ന് മനസിലാക്കാന്‍ കഴിയുന്നത്‌. ദൈവാംശം എന്ന് പറയുന്നത് ദൈവത്തിനെ കഷ്ണം കഷ്ണമാക്കിയാലുള്ള ഒരു അവസ്ഥ അല്ല. ദൈവത്തിന്റെ ഒരു reflection എന്ന് ഞാന്‍ പറഞ്ഞത് അതിന്റെ അര്‍ത്ഥം വ്യക്തമാക്കാന്‍ വേണ്ടി തന്നെയാണ്.
മനസാക്ഷി എന്നതും ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ആണെന്ന് പറയുന്നതും ഒരു ഭൌതികമായ കാഴ്ചപ്പാടാണ്. ഭൌതികമായി കാണുന്പോള്‍ നമ്മുടെ മനസാക്ഷി പോലും വികാരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവയാണ്. (ഇതിനെ അതിജീവിച്ചാണല്ലോ പലരും ആത്മീയജ്ഞാനം കൈവരിച്ചു എന്ന് പറയപ്പെടുന്നത്). ആ കാഴ്ച്ചപ്പാടിലൂടെ നോക്കുന്പോള്‍ മനസാക്ഷിയില്‍ വൈരുദ്ധ്യങ്ങള്‍ നാം കാണുന്നത് രണ്ടു രീതിയിലാണ്.
ഒന്ന്, കര്‍മത്തിന് നിദാനമായ സാഹചര്യം. ശരിയും തെറ്റും നിര്‍ണയിക്കുന്നത് സാഹചര്യങ്ങള്‍ ആണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ ആനില്‍ പോലും പല സാഹചര്യങ്ങളിലും മനുഷ്യന്‍ എങ്ങിനെ പെരുമാറണമെന്നു പറയുന്നില്ലേ. ഒന്നില്‍ ശരി എല്ലാ സാഹചര്യങ്ങളിലും applicable ആവില്ല എന്ന് എളുപ്പം മനസിലാക്കാവുന്നതെ ഉള്ളു.
രണ്ട്, ഒരേ സാഹചര്യത്തില്‍ രണ്ടു മനുഷ്യര്‍ രണ്ടു രീതിയില്‍ പെരുമാറുന്നത്. ഇവിടെ പുറമേ കാണുന്നത് മനസാക്ഷിയല്ല, ന്യായീകരണങ്ങളാണ്. ഏതാണ് ശരി എന്നത് മനുഷ്യന്റെ സാഹചര്യയുക്തി മാത്രം പ്രയോഗിച്ചു തീരുമാനിക്കാവുന്ന ഒന്നല്ല. നാം space-time matrix എന്ന് പറയാറില്ലേ, സാഹചര്യവും സമൂഹവും കാലവും ഒക്കെ ചേര്‍ന്ന ഒരു ശരി മാത്രമേ മനുഷ്യന് കാണാനാവൂ.
അങ്ങിനെ നോക്കുന്പോള്‍ മനസാക്ഷി എന്ന് പറയുന്നത് മനുഷ്യന്റെ കഴിവിലൂടെ (അഥവാ ഭൌതികമായി മാത്രം) കണ്ടാല്‍ നമുക്ക് വ്യത്യസ്തമായേ തോന്നൂ. ആത്മീയത ഇതില്‍ നിന്ന് മുക്തമാണെന്ന് മനസിലാക്കുന്പോഴേ മനസാക്ഷിയുടെ ശരിയായ അര്‍ത്ഥം മനസിലാവൂ.
കര്‍മ്മത്തിന് ഒരു ഫലം ഇച്ഛിക്കാന്‍ പാടില്ലെന്ന് ആരാണ് ഇവിടെ തീരുമാനിക്കുന്നത്
ഇവിടെ എന്നത് ഈ ഭൂമിയില്‍ എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കിയത്? ഒരുപാടു കാര്യങ്ങള്‍ ദൈവം തീരുമാനിച്ചതാണെന്ന് പറയുന്ന താങ്കള്‍ ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത് എങ്ങിനെയെന്നറിയില്ല. എന്റെ അഭിപ്രായത്തില്‍ തീരുമാനം സ്വയം ഉണ്ടാവേണ്ടത് തന്നെയാണ്. എന്റെ അഭിപ്രായം ഞാന്‍ ഇതിനുമുന്‍പ് തന്നെ പറഞ്ഞതാണല്ലോ.

ഇങ്ങനെ ഒരു ആത്മാവ് എപ്പോഴാണ് ദൈവമായി തീരുക ?
ഇതിനുള്ള ഉത്തരം എന്റെ മുന്‍ കമന്റില്‍ തന്നെ ഉണ്ട്. ആത്മാവ് വേറൊരു ദൈവമാകുക എന്നല്ല ഇതിന്റെ അര്‍ത്ഥം എന്ന് ഞാന്‍ ഇനിയും പറയേണ്ടതില്ലല്ലോ.

ആദ്യത്തില്‍ ഈ ആത്മാവ് എവിടെ നിന്ന് വന്നു?
കാലം എന്ന angle മനുഷ്യര്‍ക്കല്ലേ. കാലത്തിനതീതമല്ലേ താങ്കളും കാണുന്ന ദൈവം. ദൈവത്തിന്റെ തന്നെ അംശമായ ആത്മാവിനും അത് തന്നെയാണ് ഉത്തരം. ഇതൊരു factory-product ആയി കാണാനാവില്ലല്ലോ.

ഇവിടെ സല്‍കര്‍മ്മവും ദുഷ്കര്‍മ്മവും ആരാണ് തീരുമാനിക്കുന്നത്, എന്തിന്റെ അടിസ്ഥാനത്തില്‍?
ന്യായീകരണങ്ങളെക്കുറിച്ചു ഞാന്‍ നേരത്തെ പറഞ്ഞല്ലോ, അപ്പോള്‍ നാം മനസിലാക്കുന്ന ഒന്നല്ല സല്‍കര്‍മ്മവും ദുഷ്കര്‍മ്മവും. കര്‍മം ചെയ്യുക എന്നതാണ് മനുഷ്യന്‍ നിര്‍വഹിക്കേണ്ടത്. ഒരു പരമാത്മാവില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ കര്‍മഫലം തരുന്നതും ആ ഒരു ശക്തി തന്നെയായിരിക്കണം.

പരമാത്മാവ് ഭൂമിയില്‍ തന്നെയാണോ അതോ മറ്റൊരു ലോകത്താണോ?
ഈ ചോദ്യം വിശ്വാസിയായ താങ്കള്‍ തന്നെ ഉത്തരം കണ്ടുപിടിക്കേണ്ടതാണ്. എന്റെ അഭിപ്രായത്തില്‍ ഭൂമി എന്നത് പ്രപഞ്ചത്തിന്റെ ഒരു തീരെ ചെറിയ ഭാഗമായ നിലയ്ക്ക് ചോദ്യം പ്രസക്തമല്ല.

അല്ലെങ്കില്‍ എല്ലാത്തിലുമുണ്ടോ? എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുണ്ടോ?
ഇതിനുത്തരം പാര്‍ത്ഥന്‍ പറഞ്ഞുകഴിഞ്ഞു. എനിക്കൊന്നും ചേര്‍ക്കാനില്ല.

ഒരാള്‍ ദുഷ്കര്‍മ്മമാണ് ചെയതതെങ്കില്‍ അയാള്‍ വീണ്ടും മറ്റൊരു ജീവിയായി ജനിക്കും
എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍? ഇതിനെയെല്ലാം മൊത്തത്തില്‍
നിയന്ത്രിക്കുന്നതരാണ്?

എന്നോടു ചോദിച്ചാല്‍ എന്റെ ഉത്തരം വ്യത്യസ്തമായിരിക്കും. ഇതൊരു സങ്കല്‍പത്തിന്റെ ഭാഗമാണ്. മോക്ഷം എന്ന ഒരു സങ്കല്‍പം മനസിലാക്കിയാല്‍ ഇതിനും ഉത്തരം താങ്കള്‍ക്കു തന്നെ പറയാവുന്നതേ ഉള്ളു.

Unknown പറഞ്ഞു...

ഒരാള്‍ക്ക് ഒരു കാര്യം ചെയ്യാന്‍ തോന്നി, എന്തുകൊണ്ട്‌ അത് തോന്നി, അല്ലെങ്കില്‍ ആര്‌ തോന്നിച്ചു? എല്ലാം നിയന്ത്രിക്കുന്ന സൃഷ്ടാവാണോ? അതോ അവനില്‍ കുടികൊള്ളുന്ന നിത്യചൈതന്യമാണോ?

ചിന്തകന്‍ പറഞ്ഞു...

ഭൌതികതയില്‍ നിന്നും വേറിട്ട്‌ ചിന്തിക്കാത്തതിനാലാണ് താങ്കള്‍ എഴുതിയ ചോദ്യങ്ങള്‍ എല്ലാം വന്നത് എന്ന് തോന്നുന്നു.

പ്രിയ അപ്പൂട്ടന്‍

ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ ആത്മീയതലത്തില്‍ നിന്നോ ഭൌതിക തലത്തില്‍ നിന്നോ എന്ന രീതിയിലല്ല.
എന്റെ ഇപ്പോഴുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുമല്ല. മറിച്ച് താങ്കള്‍ അവതരിപ്പിച്ച ദൈവ വിശ്വാസത്തെ കുറിച്ച് ഒരു സാധാരണക്കാരന്‍ എന്ന നിലക്ക് ചില ചോദ്യങ്ങള്‍ ചോദിച്ചു എന്നേ
ഉള്ളൂ. മറ്റൊരു വിശ്വാസത്തെ ബന്ധപ്പെടുത്തികൊണ്ടുള്ള ഒരു ഉത്തരത്തിന് പകരം സ്വന്തമായി ഈ ഒരു സങ്കല്പത്തിന് എന്ത് ഉത്തരം നല്‍കാനുണ്ട് എന്നാണ് അറിയേണ്ടിയിരുന്നത്.

ഇനി താങ്കള്‍ എനിക്ക് നല്‍കാന്‍ ശ്രമിച്ച ഉത്തരത്തിലേക്ക് കടക്കാം.

അപ്പൂട്ടന്‍ പറഞ്ഞത്:
മനസാക്ഷി എന്നതും ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ആണെന്ന് പറയുന്നതും ഒരു
ഭൌതികമായ കാഴ്ചപ്പാടാണ്.


പാര്‍ത്ഥന്‍ പറഞ്ഞത്:
സർവ്വ ചരാചരങ്ങൾക്കും ആത്മാവുണ്ട്.

അപ്പൂട്ടന്‍ പറയാന്‍ ശ്രമിക്കുന്നത് എല്ലാ ആത്മാവുകളും പരമാത്മാവിന്റെ ഭാഗമാണ് എന്നാണ്. ഭൌതികാര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ മാത്രമാണ് നമുക്കത് വ്യത്യസ്തമായി അനുഭവപ്പെടുന്നത് എന്നും ഞാന്‍ മനസ്സിലാക്കുന്നു. പാര്‍ത്ഥന്‍ പറയുന്നത് ജീവനുള്ളതിനും ജീവനില്ലാത്തതിനും എല്ലാം ആത്മാവ്
ഉണ്ടെന്നാണ്. ഭൌതികമാണെങ്കില്‍ പരിണമിച്ചുണ്ടായതുമാണെന്നാണ് താങ്കള്‍ കരുതുന്നത്. മറ്റുള്ള ജീവികളുടെ ആത്മാവും ജീവനില്ലാത്തതിന്റെ ആത്മാവും മനുഷ്യാത്മാവു മെല്ലാം എങ്ങിനെയാണ് ഈ പരിണമിച്ചുണ്ടായ ലോകത്തിന്റെ വിവിധ വസ്തുക്കളില്‍ കുടിയേറിയത്? പരമാത്മാവെന്ന ആത്മാവിന്റെ ഉത്ഭവം എവിടെയാണ്. (ദൈവത്തെ ആരുണ്ടാക്കി എന്ന ചോദ്യം അഭുമുഖീകരിക്കാന്‍ പറ്റാത്തത് കൊണ്ടാണല്ലോ ദൈവം സൃഷ്ടിയൊന്നും നടത്തിയില്ലാ എന്ന് പറയുന്നത്. അത് കൊണ്ട്

ആരാണീ പരമാത്മാവിനെ ഉണ്ടാക്കിയത് എന്ന് ഞാന്‍ ചോദിക്കുന്നില്ല.) . സത്യത്തില്‍ ഈ ആത്മാവ്
എന്നാല്‍ താങ്കളുടെ(അപ്പൂട്ടന്റെയും പാര്‍ത്ഥത്തിന്റെയും) വിശ്വാസമനുസരിച്ച് എന്താണ്.? (പാര്‍ത്ഥാജീ:
പരിഹാസ രൂപേണയുള്ള മറുപടിയാണെങ്കില്‍ വേണമെന്നില്ല. എന്റെ വിശ്വാസത്തെ ഇതില്‍ കൂട്ടി
കുഴക്കണമെന്നുമില്ല. താങ്കള്‍ മനസ്സിലാക്കിയതനുസരിച്ചുള്ള ആത്മാവിന്റെ നിര്‍വചനം മാത്രമാണ് ചോദിക്കുന്നത്.)

ഇവിടെ എന്നത് ഈ ഭൂമിയില്‍ എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കിയത്?.ഒരുപാടു കാര്യങ്ങള്‍ ദൈവം തീരുമാനിച്ചതാണെന്ന് പറയുന്ന താങ്കള്‍ ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത് എങ്ങിനെയെന്നറിയില്ല.


ദൈവം തന്നോടൊപ്പമുണ്ട് എന്ന വിശ്വാസം ആണ് മനുഷ്യനെ കര്‍മം ചെയ്യാന്‍ (ഫലേച്ഛ കൂടാതെ
തന്നെ) പ്രേരിപ്പിക്കുന്നത്.


താങ്കള്‍ ഇവിടെ പറഞ്ഞ ‘ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു‘ എന്നത് ഏത് തരം
ഫലത്തെ കുറിച്ചാണ്. ഭൌതികമാണോ പാരത്രിക മാണോ?

ഞാന്‍ ‘ഇവിടെ‘ എന്നുദ്ദേശിച്ഛത് ഭൂമിയിലോ പുറത്തോ എന്നല്ല. എവിടെയായാലും ദൈവം തന്നോടൊപ്പം ഉണ്ട് എന്ന ബോധത്തില്‍ കര്‍മ്മം ചെയ്യുന്ന ആള്‍ക്ക് ഫലം ഇച്ഛിക്കാന്‍ പാടില്ല എന്ന് ആരാണ് തീരുമാനിക്കുന്നത് എന്നാണ്.


ഇതിനുള്ള ഉത്തരം എന്റെ മുന്‍ കമന്റില്‍ തന്നെ ഉണ്ട്. ആത്മാവ് വേറൊരു ദൈവമാകുക എന്നല്ല
ഇതിന്റെ അര്‍ത്ഥം


എന്റെ ചോദ്യം താഴെ താങ്കള്‍ മുന്‍ കമന്റിലുദ്ധരിച്ച ഈ പ്രസ്താവനയുടെ,(
അവസാനം ദൈവമായിത്തീരും എന്ന് പറയുന്നതും ഈ ഒരു സങ്കല്‍പത്തിലൂടെയാണ്. ഇവിടെ
ആത്മാവാണ് ദൈവമാകുന്നത്, വ്യക്തി എന്ന ശരീരമല്ല.
)
അടിസ്ഥാനത്തിലായിരുന്നു. ഇവിടെ ശരീരം ദൈവമാകുന്നില്ല ആത്മാവാണ് ദൈവമാകുന്നത് എന്ന് താങ്കള്‍ പറയുന്നു. അതെപ്പോഴാണുണ്ടാവുക എന്നായിരുന്നു എന്റെ ചോദ്യം. (ഇവിടെ പരമാത്മാവില്‍ ലയിക്കുന്നു എന്നാണെന്ന് താങ്കളുദ്ദേശിച്ചതെങ്കില്‍ ഈ ചോദ്യം ഞാന്‍ വിട്ടു.)

ഈ പരമാത്മാവില്‍ ലയിപ്പിക്കാവുന്ന ആത്മാവ് തന്റെ കൂടെ തന്നെയുള്ളപ്പോള്‍, അത് പോലെ
തന്നെയുള്ള വേറൊരു ആത്മാവിനോട് പ്രാര്‍ത്ഥിക്കുന്നത് അന്ധ വിശ്വാസമണോ?


[പരമാത്മാവ് ഭൂമിയില്‍ തന്നെയാണോ അതോ മറ്റൊരു ലോകത്താണോ? ]
ഈ ചോദ്യം വിശ്വാസിയായ താങ്കള്‍ തന്നെ ഉത്തരം കണ്ടുപിടിക്കേണ്ടതാണ്.


എന്റെ ഉത്തരമല്ല. താങ്കളുടെ വിശ്വാസമനുസരിച്ചുള്ള ഉത്തരമാണ് ഞാന്‍ ചോദിച്ചത്.
പ്രസക്തിയില്ലെങ്കില്‍ ഞാന്‍ വീണ്ടും ചോദിക്കുന്നില്ല.


കാലത്തിനതീതമല്ലേ താങ്കളും കാണുന്ന ദൈവം. ദൈവത്തിന്റെ തന്നെ അംശമായ ആത്മാവിനും അത്
തന്നെയാണ് ഉത്തരം. ഇതൊരു factory-product ആയി കാണാനാവില്ലല്ലോ.


അപ്പോള്‍ പിന്നെ ഒരോരുത്തലിലേക്കുമുള്ള ആത്മാവിനെ തീരുമാനിക്കുന്നതാരാണ്. താങ്കളുടെ വിശ്വാസമനുസരിച്ചാണ് പറയേണ്ടത്.


അപ്പോള്‍ നാം മനസിലാക്കുന്ന ഒന്നല്ല സല്‍കര്‍മ്മവും ദുഷ്കര്‍മ്മവും.

ഇത് താങ്കളുടെ നേരെത്തെയുള്ള പ്രസതാവനകള്‍ക്ക് വിരുദ്ധമാണ്. നാം മനസ്സിലാക്കുന്നതല്ലെങ്കില്‍ പിന്നെ
ആര് മനസ്സിലാക്കുന്നതാണിത്. കര്‍മ്മം ചെയ്യുക എന്ന് പറഞ്ഞാല്‍ അതില്‍ എല്ലാം പെടില്ലെ? ഒരാള്‍
എങ്ങിനെ മനസ്സിലാക്കും താന്‍ ചെയ്യുന്നത് സല്‍കര്‍മ്മമാണോ ദുഷ്കര്‍മ്മമാണോ എന്ന്?


അല്ലെങ്കില്‍ എല്ലാത്തിലുമുണ്ടോ? എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുണ്ടോ?
ഇതിനുത്തരം പാര്‍ത്ഥന്‍ പറഞ്ഞുകഴിഞ്ഞു. എനിക്കൊന്നും ചേര്‍ക്കാനില്ല.

പാര്‍ത്ഥന്റെ ഉത്തരം :
സർവ്വ ചരാചരങ്ങൾക്കും ആത്മാവുണ്ട്.

താങ്കളുടെ മുന്‍ കമന്റ് :

ഒരു രീതിയില്‍ നോക്കിയാല്‍ താന്‍ നേടുന്ന അറിവിലൂടെയും ചെയ്യുന്ന കര്‍മങ്ങളിലൂടെയും ആണ് ഒരു ആത്മാവ് പരമാത്മാവുമായി അടുക്കുന്നത്.


മനുഷ്യനല്ലാത്ത എല്ലാ ചരാ ചരങ്ങള്‍ക്കും ആത്മാവുണ്ടെന്നല്ലേ പറഞ്ഞത് : ഇങ്ങനെയാണെങ്കില്‍ ഈ ആത്മാക്കളെല്ലാം അവയിലെത്തുന്നതും തിരിച്ച് പരത്മാവില്‍ ലയിക്കുന്നതും എങ്ങനെയാണ്?


എന്നോടു ചോദിച്ചാല്‍ എന്റെ ഉത്തരം വ്യത്യസ്തമായിരിക്കും. ഇതൊരു സങ്കല്‍പത്തിന്റെ ഭാഗമാണ്. മോക്ഷം എന്ന ഒരു സങ്കല്‍പം മനസിലാക്കിയാല്‍ ഇതിനും ഉത്തരം താങ്കള്‍ക്കു തന്നെ പറയാവുന്നതേ ഉള്ളു.

താങ്കളിത് വരെ പറഞ്ഞതെല്ലാം ഒരു സങ്കല്പം തന്നെയല്ലേ? സങ്കല്പത്തിനും ഒരടിസ്ഥാനമുണ്ടായിരിക്കും. അതാണ് ഞാന്‍ ചോദിച്ചത്.

ചിന്തകന്‍ പറഞ്ഞു...

പ്രിയ റെനി

ചോദ്യം എന്നോടാണെങ്കില്‍ ഉത്തരം എന്റെ മുന്‍ കമന്റുകളിലുണ്ട്. താങ്കള്‍ക്കത് മനസ്സിലായില്ലെങ്കില്‍ ഞാന്‍ വീണ്ടും വ്യക്തമാക്കാം.

ea jabbar പറഞ്ഞു...

ദൈവം ആരെയെന്ന്കിലും‍ പിശാചായി സൃഷ്ടിച്ചു എന്ന വല്ല തെളിവും മാഷുടെ പക്കലുണ്ടോ?
------------------------
പിശാചിന്റെ പണിയൊക്കെ ചെയ്യുന്നതു ദൈവം തന്നെയാണെന്നു ഖുര്‍ ആനില്‍ കാണുന്നു അതാണു ഞാന്‍ ഉദ്ദേശിച്ചത്!
ഇതാ:-


مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُّسْتَقِيمٍ അല്ലാഹു ഇച്ഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു; അവന്‍ ഇച്ഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും മ്ചെയ്യുന്നു. 6-39
إِن تَحْرِصْ عَلَىٰ هُدَاهُمْ فَإِنَّ ٱللَّهَ لاَ يَهْدِي مَن يُضِلُّ وَمَا لَهُمْ مِّن نَّاصِرِينَ
അല്ലാഹു വഴി പിഴപ്പിച്ചരെ നീ ആഗ്രഹിച്ചാലും നിനക്കു സന്മാര്‍ഗ്ഗത്തിലാക്കാന്‍ കഴിയില്ല. 16-37
وَلَوْ شِئْنَا لآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّي لأَمْلأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ സര്‍വ്വരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു. പക്ഷെ മനുഷ്യരെയും ജിന്നുകളെയും കൊണ്ടു നരകം നിറയ്ക്കാനാണ് അവന്‍ തീരുമാനിച്ചിട്ടുള്ളത്. 32-13
وَكَذَٰلِكَ جَعَلْنَا لِكُلِّ نِبِيٍّ عَدُوّاً شَيَٰطِينَ ٱلإِنْسِ وَٱلْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُوراً وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ
എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ.അവരില്‍ ചിലര്‍ ചിലരോടു വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യ ബോധനം നല്‍കിക്കൊണ്ടിരിക്കും. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. 6-112

ea jabbar പറഞ്ഞു...

ഇമ്മാതിരി വിരോധാഭാസങ്ങളെ വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ അറിയാതെ തന്നെ എന്റെ “വിശ്വാസം” എന്നെ വിട്ടു പോവുകയാണുണ്ടായത്. എനിക്കു വിശ്വസിക്കാന്‍ പറ്റാത്ത കാര്യം ഞാനെങ്ങനെ കരുതിക്കൂട്ടി അങ്ങു വിശ്വസിക്കും?
അതിനു ഞാനെങ്ങനെ കുറ്റവാളിയാകും?

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
കുറച്ചു കാര്യങ്ങള്‍ കൂടി ഞാന്‍ എന്റെ കഴിഞ്ഞ കമന്റില്‍ ഇടാന്‍ ഉദ്ദേശിച്ചു ടൈപ്പ് ചെയ്തു വെച്ചിരുന്നു, പ്രസക്തമല്ല എന്ന് തോന്നിയതിനാലും അനാവശ്യമായി ഒരു disclaimer വേണ്ട എന്ന് ചിന്തിച്ചതിനാലും മനപൂര്‍വ്വം വിട്ടുകളഞ്ഞതായിരുന്നു. അതിപ്രകാരം.
-------------------
ഇവിടെ എന്റെ വിശ്വാസം എന്നത് പ്രസക്തമാണെന്നു എനിക്ക് തോന്നിയില്ല. പാര്‍ത്ഥന്റെയും ശ്രീ@ശ്രേയസിന്റെയും ബ്ലോഗുകളില്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. ഒരു base തന്നു ചിന്തിക്കാന്‍ വക തന്നു സഹായിക്കുക എന്ന ഉദ്ദേശ്യമേ എനിക്കുണ്ടായിരുന്നുള്ളു. അതിലെക്കായാണ് ദൈവസങ്കല്പത്തിന്റെ വ്യത്യാസം പറഞ്ഞുതന്നെ ഞാന്‍ തുടങ്ങിയത്. അവിടെനിന്നും തുടങ്ങിയാല്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം കിട്ടിയേക്കും എന്ന് ഞാന്‍ കരുതുന്നു.
----------------------------

ഇതെല്ലാം എന്റെ വിശ്വാസമാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ഞാന്‍ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും (അതത്ര ആഴത്തിലുള്ള വായന അല്ല) ചിന്തിച്ചു മനസിലാക്കിയതുമായ കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ടു തന്നെ ഇതെല്ലാം എന്റെ നിലപാടാണെന്ന് ധരിക്കാതിരിക്കുക. ഭൌതികലോകത്ത് ജീവിച്ചു മനുഷ്യനിലും സമൂഹത്തിലും വിശ്വസിച്ചു വ്യക്തികള്‍ക്കോ സമൂഹത്തിനോ ദോഷം സംഭവിച്ചേക്കാവുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാതെ കഴിയുക എന്നതാണ് എന്റെ രീതി. ആത്മാവോ സ്വര്‍ഗമോ നരകമോ പ്രാര്‍ത്ഥനയോ ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളല്ല. അതുകൊണ്ടു തന്നെ എന്റെ വിശ്വാസത്തില്‍ നിന്ന് ഉത്തരം പറയുക എന്നത് ഈ വിഷയത്തില്‍ സംഭവ്യമല്ല, ക്ഷമിക്കൂ. ചര്‍ച്ചയില്‍ സഹായിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.

എന്നാലും ചോദ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എനിക്കറിയാവുന്ന ഉത്തരങ്ങള്‍ തരാന്‍ ശ്രമിക്കാം. ഞാന്‍ പറയുന്നതും പാര്‍ത്ഥന്‍ പറയുന്നതും തമ്മില്‍ പൊരുത്തപ്പെടണമെന്നില്ല, കാരണം രണ്ടുപേരുടെയും ഈ വിഷയത്തിലുള്ള അറിവിന്റെ അന്തരം അത്ര വലുതാണ്‌.

താങ്കള്‍ ദൈവം എന്ന് വിശ്വസിക്കുന്ന ശക്തി തന്നെയാണ് ഇവിടെ പരമാത്മാവ്‌ എന്ന സങ്കല്പത്തിലും. ആ ശക്തി നമ്മെ എങ്ങിനെ നേര്‍വഴിക്കു നയിക്കുന്നു എന്ന രീതിയിലാണ് സാധാരണ സെമെറ്റിക് മതങ്ങളും ഹിന്ദു ദൈവസങ്കല്പവും തമ്മില്‍ വ്യത്യസ്തമാകുന്നത്. അപ്പോള്‍ പരമാത്മാവിന്റെ ഉദ്ഭവം ചോദിച്ചാല്‍ ഒരു വിശ്വാസി പറയുന്ന ഉത്തരം അറിയില്ല എന്ന് തന്നെയായിരിക്കും. എന്നേ സംബന്ധിച്ചിടത്തോളം ആ ചോദ്യം പ്രസക്തവുമല്ല.
ആത്മാവ് എന്നതിന്റെ ഹിന്ദു സങ്കല്‍പം ഞാന്‍ പറഞ്ഞു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ ആ സങ്കല്‍പം ഞാന്‍ endorse ചെയ്യുന്ന ഒന്നല്ല. പാര്‍ത്ഥന്‍ എന്ത് പറയുമെന്ന് ഞാനും കാത്തിരുന്നു കാണാം.

താങ്കള്‍ ഇവിടെ പറഞ്ഞ ‘ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു‘ എന്നത് ഏത് തരം ഫലത്തെ കുറിച്ചാണ്. ഭൌതികമാണോ പാരത്രിക മാണോ?
ഞാന്‍ ‘ഇവിടെ‘ എന്നുദ്ദേശിച്ഛത് ഭൂമിയിലോ പുറത്തോ എന്നല്ല. എവിടെയായാലും ദൈവം തന്നോടൊപ്പം ഉണ്ട് എന്ന ബോധത്തില്‍ കര്‍മ്മം ചെയ്യുന്ന ആള്‍ക്ക് ഫലം ഇച്ഛിക്കാന്‍ പാടില്ല എന്ന് ആരാണ് തീരുമാനിക്കുന്നത് എന്നാണ്.


എന്റെ അറിവില്‍ ഹിന്ദു സങ്കല്‍പപ്രകാരം നാം ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഫലം ലഭിക്കുന്നത്‌ ഭൌതികലോകത്ത് തന്നെയാണ്. (സ്വര്‍ഗം നരകം തുടങ്ങിയ concepts വന്നുതുടങ്ങിയത് എപ്പോള്‍ മുതല്‍ക്കാണെന്നു അറിഞ്ഞുകൂടാ, പക്ഷെ സനാതന ഹിന്ദു വിശ്വാസം വെച്ച് അങ്ങിനെ ഒരു ഏര്‍പ്പാടിന് വലിയ സ്കോപ്പില്ല എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്). പുനര്‍ജ്ജന്മം എന്ന സങ്കല്‍പം തന്നെ അതാണല്ലോ അര്‍ത്ഥമാക്കുന്നത്. ആത്മാവ് മോക്ഷം കിട്ടുന്ന വരേയ്ക്കും കര്‍മഫലം അനുഭവിച്ചുകൊണ്ടേയിരിക്കും.
ഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യണം എന്ന നിയമം ആയി ആരും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ തീരുമാനം വ്യക്തിപരമാണ്. അങ്ങിനെ ചെയ്യുന്നതാണ് കര്‍മഫലം ലഭിക്കാന്‍ ഏറ്റവും ഉചിതമായത് എന്ന് മാത്രമേ പറയുന്നുള്ളൂ.

ഇവിടെ ശരീരം ദൈവമാകുന്നില്ല ആത്മാവാണ് ദൈവമാകുന്നത് എന്ന് താങ്കള്‍ പറയുന്നു. അതെപ്പോഴാണുണ്ടാവുക എന്നായിരുന്നു എന്റെ ചോദ്യം.

താങ്കള്‍ മനസിലാക്കിയത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. പാര്‍ത്ഥന് അഭിപ്രായവ്യത്യാസമുണ്ടോ എന്ന് നോക്കാം.

ഈ പരമാത്മാവില്‍ ലയിപ്പിക്കാവുന്ന ആത്മാവ് തന്റെ കൂടെ തന്നെയുള്ളപ്പോള്‍, അത് പോലെ തന്നെയുള്ള വേറൊരു ആത്മാവിനോട് പ്രാര്‍ത്ഥിക്കുന്നത് അന്ധ വിശ്വാസമണോ?

അതിനുത്തരം ഞാന്‍ പറഞ്ഞാല്‍ ശരിയാവില്ല, കാരണം ഞാന്‍, വ്യക്തിപരമായി, പ്രാര്‍ത്ഥനയില് വിശ്വസിക്കുന്നില്ല.
എന്റെ അഭിപ്രായത്തില്‍ പ്രാര്‍ത്ഥന എന്നത് പല രീതിയിലാവാം. നേര്‍വഴിക്കു നയിക്കണേ എന്ന രീതിയില്‍ പ്രാര്‍ത്ഥിക്കുന്നവരും സ്വാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നവരും ഉണ്ടാവാം. അതവരുടെ രീതി അല്ലെങ്കില്‍ വിശ്വാസം എന്ന രീതിയിലെ ഞാന്‍ കാണാറുള്ളു. ആരുടെയും ദൈവവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഞാന്‍ താങ്കളുടെ ഇതിനുമുന്‍പുള്ള പോസ്റ്റിലും പറഞ്ഞതായി ഓര്‍ക്കുന്നു.

പരമാത്മാവ് ഭൂമിയില്‍ തന്നെയാണോ അതോ മറ്റൊരു ലോകത്താണോ?
എന്റെ ഇതുവരെയുള്ള മറുപടികളില്‍ നിന്നും എന്റെ വിശ്വാസം അഥവാ അവിശ്വാസം വ്യക്തമായ സ്ഥിതിക്കു കൂടുതല്‍ പറയുന്നില്ല. എങ്കിലും ഒരു general concept പറയാം. മണ്ണിലും വിണ്ണിലും തൂണിലും തുരുന്പിലും ഒക്കെ ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ ദൈവത്തിന്റെ സ്ഥാനം എവിടെ എന്ന ചോദ്യം അപ്രസക്തമാകും.

[കാലത്തിനതീതമല്ലേ താങ്കളും കാണുന്ന ദൈവം. ദൈവത്തിന്റെ തന്നെ അംശമായ ആത്മാവിനും അത് തന്നെയാണ് ഉത്തരം. ഇതൊരു factory-product ആയി കാണാനാവില്ലല്ലോ.]
അപ്പോള്‍ പിന്നെ ഒരോരുത്തലിലേക്കുമുള്ള ആത്മാവിനെ തീരുമാനിക്കുന്നതാരാണ്. താങ്കളുടെ വിശ്വാസമനുസരിച്ചാണ് പറയേണ്ടത്.

എന്റെ വിശ്വാസം പ്രസക്തമല്ല.
ഇവിടെ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. ശരീരത്തിലേക്ക് ആത്മാവിനെ തീരുമാനിക്കലല്ല, മറിച്ച് ആത്മാവിന്റെ കഴിഞ്ഞ ജന്മത്തിന്റെ കര്‍മഫലം അനുസരിച്ച് ഒരു ദേഹം (അല്ലെങ്കില്‍ ജന്മം) ആണ് സംഭവിക്കുന്നത്‌. ശരീരം ഉണ്ടായതിനുശേഷം അതിലേക്കു പറ്റിയ ഒരു ആത്മാവിനെ കണ്ടെത്തുക എന്ന നിലയില്‍ അല്ല കാര്യങ്ങള്‍ നടക്കുന്നത് എന്നര്‍ത്ഥം. തീരുമാനം ആരുടെ എന്ന് ചോദിച്ചാല്‍ അത് ദൈവത്തിന്റെ തന്നെ എന്ന് പറയേണ്ടിവരും.

ഇത് താങ്കളുടെ നേരെത്തെയുള്ള പ്രസതാവനകള്‍ക്ക് വിരുദ്ധമാണ്. നാം മനസ്സിലാക്കുന്നതല്ലെങ്കില്‍ പിന്നെ ആര് മനസ്സിലാക്കുന്നതാണിത്. കര്‍മ്മം ചെയ്യുക എന്ന് പറഞ്ഞാല്‍ അതില്‍ എല്ലാം പെടില്ലെ? ഒരാള്‍ എങ്ങിനെ മനസ്സിലാക്കും താന്‍ ചെയ്യുന്നത് സല്‍കര്‍മ്മമാണോ ദുഷ്കര്‍മ്മമാണോ എന്ന്?
ഭൌതികതലത്തില്‍ മാത്രം ചിന്തിച്ചാല്‍ സാധാരണ മനുഷ്യ യുക്തിക്കു അതീതമാണെന്നേ ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമുള്ളു. ഞാന്‍ ചെയ്യുന്ന കര്‍മം പരിപൂര്‍ണമായും ശരി ആണെന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ (മനസ്സില്‍ ചെറുതായി പോലും ശങ്കക്കിടയില്ലാത്തവിധം തീരുമാനമാണെങ്കില്‍) അത് തന്നെയാണ് സല്കര്‍മം. ഇവിടെ താന്‍ ചെയ്യുന്നതിനെക്കുറിച്ച്‌ അല്പമെങ്കിലും എതിര്‍വികാരം വന്നാല്‍ നാം ചെയ്തത് സല്കര്‍മമല്ല എന്ന് നമുക്ക് തന്നെ മനസിലാക്കാം. കുരുക്ഷേത്ര യുദ്ധത്തിന്നു മുന്പ് തന്റെ ധര്‍മ്മത്തെ കുറിച്ച് അര്‍ജ്ജുനനു സംശയം ഉണ്ടായപ്പോള്‍ കൃഷ്ണന്‍ നല്‍കിയ ഉപദേശം (അത് ഗീതോപദേശം ആയിരുന്നോ അല്ലയോ എന്ന് രണ്ടു വശം ഉണ്ട്) ഈ ഒരു അവസ്ഥയെ പ്രതിനിധീകരിക്കുന്നതാണ്.

മനുഷ്യനല്ലാത്ത എല്ലാ ചരാ ചരങ്ങള്‍ക്കും ആത്മാവുണ്ടെന്നല്ലേ പറഞ്ഞത് : ഇങ്ങനെയാണെങ്കില്‍ ഈ ആത്മാക്കളെല്ലാം അവയിലെത്തുന്നതും തിരിച്ച് പരത്മാവില്‍ ലയിക്കുന്നതും എങ്ങനെയാണ്?
ആദ്യത്തെ statement തിരുത്തട്ടെ. മനുഷ്യനടക്കം എല്ലാ ചരാചരങ്ങള്‍ക്കും ആത്മാവുണ്ട്. ആത്മാവിന്റെ ആവരണം ആണ് ശരീരം എന്ന് പറഞ്ഞല്ലോ. എത്തുന്നതെങ്ങിനെ എന്നും വിട്ടുപോകുന്നത് എങ്ങിനെ എന്നും പറയാന്‍ എനിക്കറിയില്ല. പരമാത്മാവുമായി ലയിക്കുന്നതും ഒരു physical event ആയി കാണാനാവുമോ? അറിഞ്ഞുകൂടാ.

താങ്കളിത് വരെ പറഞ്ഞതെല്ലാം ഒരു സങ്കല്പം തന്നെയല്ലേ? സങ്കല്പത്തിനും ഒരടിസ്ഥാനമുണ്ടായിരിക്കും. അതാണ് ഞാന്‍ ചോദിച്ചത്.
വിശ്വാസങ്ങളെല്ലാം സങ്കല്‍പത്തിന്റെ ഭാഗം തന്നെയാണ്. ആത്മാവിനെ കണ്ടവര്‍ എത്രപേരുണ്ടാകും? എല്ലാ വിശ്വാസങ്ങളും ചില സങ്കല്‍പങ്ങളുടെ ആധാരത്തില്‍ തന്നെയാണ് മുന്നോട്ടു പോയിട്ടുള്ളത്. ഞാന്‍ പറഞ്ഞതും ഒരു സങ്കല്‍പം തന്നെ. താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തിലും ഇതുപോലുള്ള സങ്കല്‍പ്പങ്ങള്‍ ഉണ്ടാവാം, നേരിട്ടറിയാത്തതിനാല്‍, അറിയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ വിശ്വസിക്കുന്നു.

ea jabbar പറഞ്ഞു...

ചെറിയൊരു കാര്യം കൂടി, കുതര്‍ക്കത്തിനല്ല, തെറ്റാണെങ്കില്‍ ക്ഷമിക്കൂ.
60 കിലോമീറ്റര്‍ സ്പീഡ് ലിമിറ്റ് ഉള്ള റോഡിലൂടെ 30 കിലോമീറ്റര്‍ സ്പീഡില്‍ ഒരാള്‍ മറ്റാര്‍ക്കും സൈഡ് കൊടുക്കാതെ വണ്ടി ഓടിച്ചാല്‍? അവിടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അതില്ലാതെ നോക്കേണ്ടത് ഓരോ വ്യക്തിയുടെയും, സമൂഹത്തിനോടുള്ള, കടമയാണ്.

-------------------
അപ്പൂട്ടന്‍!
ഇതു തന്നെയാണിന്നത്തെ പ്രശ്നം.
120 സ്പീഡില്‍ വണ്ടിയോടിക്കേണ്ട ഹൈവേ ട്രാക്കില്‍ പഴയ കാളവണ്ടികള്‍ ഇറക്കി തടസ്സം നില്‍ക്കുകയാണു മതങ്ങള്‍.
മാത്രമല്ല; ആ കാളവണ്ടി യുഗത്തിലെ ട്രാഫിക് നിയമങ്ങള്‍ ക്കനുസരിച്ച് അവര്‍ റോഡില്‍ സിഗ്നലുകള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാ വണ്ടികളും ആ നിയമം അനുസരിച്ചു പോകണമെന്നവര്‍ ശഠിക്കുന്നു. ദൈവമാണത്രേ ആ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചത്.
അതു മാത്രമല്ല പ്രശ്നം.

ഒരു പാടു ട്രാഫിക് നിയമങ്ങള്‍ ഒരേ ഹൈവെയില്‍ നാം കാണുന്നു. അതില്‍ ഏതാണനുസരിക്കേണ്ടത് എന്നറിയാതെ ഡ്രൈവര്‍മാര്‍ ആകെ കണ്‍ഫ്യൂഷനിലും !
ഓരോ കാളവണ്ടിക്കാരനും പറയുന്നു അവരുടെ നിയമമാണു ശരി, അതനുസരിച്ചു വണ്ടി ഓടിച്ചില്ലെങ്കില്‍ ലക്ഷ്യത്തിലെത്തുകയില്ല എന്ന്!

ഒട്ടകങ്ങളും കാളവണ്ടികളും മാത്രമുണ്ടായിരുന്ന കാലത്തെ ട്രാഫിക് നിയമങ്ങള്‍ക്ക് ഇന്നു പ്രസക്തിയില്ല എന്നാണു ഞങ്ങള്‍ യുക്തിവാദികള്‍ പറയുന്നത്.

ചിന്തകന്‍ പറഞ്ഞു...


പിശാചിന്റെ പണിയൊക്കെ ചെയ്യുന്നതു ദൈവം തന്നെയാണെന്നു ഖുര്‍ ആനില്‍ കാണുന്നു അതാണു ഞാന്‍ ഉദ്ദേശിച്ചത്!


പിശാചിന്റെ പണി ദൈവം ചെയ്യുന്നു എന്ന് താങ്കള്‍ ഉദ്ധരിച്ച സൂകതങ്ങളില്‍ ഒന്നും തന്നെയില്ലല്ലോ മാഷെ.
മറിച്ച് പിശാചിന്റെ പണിയന്ന്വേഷിക്കുന്നവരെ നേര്‍മാര്‍ഗ്ഗത്തിലാക്കാന്‍ ദൈവം ഉദ്ദേശിച്ചിട്ടില്ല എന്നാണീ സൂക്തങ്ങളിലെല്ലാം സൂചിപ്പിക്കുന്നത്. താങ്കളെ പോലുള്ളവരെ‍ നേര്‍മാഗത്തിലാക്കേണ്ട ഉത്തരവാദിത്വം ദൈവത്തിനല്ല. മറിച്ച് താങ്കള്‍ക്ക് തന്നെയാണ്. താങ്കളിലെ പിശാച് താങ്കളുടെ യുക്തിയാണ്. അതിന്റെ ഉടമയും താങ്കള്‍ തന്നെ.
എന്താണോ താങ്കള്‍ക്കുള്ളത് അതിനപ്പുറം ഒരിഞ്ച് പോലും കടക്കാന്‍ താങ്കളുടെ ഒരു യുക്തിവാദം കൊണ്ടു സാധിക്കില്ല തന്നെ.

എല്ലാവരെയും സന്മാര്‍ഗത്തിലാക്കാന്‍ അല്ലാഹുവിന്
കഴിയും. അല്ലാഹു ഉദ്ദേശിച്ചാല്‍ . അത് കൊണ്ടാണല്ലോ അല്ലാഹു സര്‍വ്വ ശക്തനാണെന്ന് പറയുന്നത്. അങ്ങിനെയല്ല മനുഷ്യ സൃഷ്ടി എന്നത് ഞാന്‍ ഇവിടെ ആദ്യമായി ഉദ്ധരിച്ച സൂകതത്തില്‍ വ്യക്തമാക്കിയതാണ്.(2:30)

ഒരു സൂക്തം ഉദ്ധരിക്കുമ്പോള്‍ അതിനെ പൂര്‍ണമായി ഉദ്ധരിക്കുന്നതാണ് മാന്യത. അപ്പോള്‍ മാത്രമേ അതിന്റെ അര്‍ത്ഥം പൂര്‍ണമാവുകയുള്ളൂ. താങ്കളുദ്ധരിച്ചതില്‍ നിന്നുള്ള ആദ്യത്തെ സൂക്തത്തിന്റെ മാത്രം പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു.


وَالَّذِينَ كَذَّبُواْ بِآيَاتِنَا صُمٌّ وَبُكْمٌ فِي الظُّلُمَاتِ مَن يَشَإِ اللّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَى صِرَاطٍ مُّسْتَقِيمٍ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും.(6:39)

ea jabbar പറഞ്ഞു...

എല്ലാവരെയും സന്മാര്‍ഗത്തിലാക്കാന്‍ അല്ലാഹുവിന്
കഴിയും. അല്ലാഹു ഉദ്ദേശിച്ചാല്‍ . അത് കൊണ്ടാണല്ലോ അല്ലാഹു സര്‍വ്വ ശക്തനാണെന്ന് പറയുന്നത്
------------
എല്ലാവരെയും സന്മാര്‍ഗ്ഗത്തിലാക്കുന്നതിനു പിന്നെ ആരാ തടസ്സം?
അതിനു കഴിയുമായിരുന്നിട്ടും അങ്ങനെ ചെയ്യാതെ മനുഷ്യരെയൊന്നാകെ ഞാന്‍ നരക്ത്തില്‍ നിറയ്ക്കാനാണു തീരുമാനിച്ചിരിക്കുന്നത് എന്നാക്രോശിക്കുന്ന ഈ കൊടും ക്രൂരന്‍ നാളെ വാക്കു പാലിക്കും എന്നെങ്ങനെ വിശ്വസിക്കും? യുക്തിവാദികലെ മുഴുവന്‍ സ്വര്‍ഗ്ഗത്തിലും ഈമാനികളെയൊന്നാകെ നരക്ത്തിലും തള്ളിയിട്ടുകൊണ്ട് മറ്റൊരു ക്രൂര നാടകം കൂടി ഇയാള്‍ ആവര്‍ത്തിക്കില്ല എന്നതിനെന്താണുറപ്പ്?

ea jabbar പറഞ്ഞു...

وَكَذَٰلِكَ جَعَلْنَا لِكُلِّ نِبِيٍّ عَدُوّاً شَيَٰطِينَ ٱلإِنْسِ وَٱلْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُوراً وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ
എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ.അവരില്‍ ചിലര്‍ ചിലരോടു വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യ ബോധനം നല്‍കിക്കൊണ്ടിരിക്കും. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. 6-112
-------
മനുഷ്യരെയൊന്നാകെ നരകത്തില്‍ നിറയ്ക്കാന്‍ കാലേകൂട്ടി തീരുമാനിക്കുക; എന്നിട്ട് അവരെ നേര്‍മാര്‍ഗ്ഗത്തിലേക്കു നയിക്കാനെന്ന വ്യാജേന പ്രവാചന്മാരെ അയക്കുക; പിന്നെ ആ പ്രവാചകന്മാരെത്തന്നെ വഴി പിഴപ്പിക്കാന്‍ പിശാചുക്കളെ വിടുക;
ഇതൊക്കെ ഒരു പിശാചിനു മാത്രം ചെയ്യാവുന്ന പ്രവൃത്തിയല്ലേ?

ഈ 'ദൈവത്തെ' ഒരു മനോരോഗിയായേ എനിക്കു കാണാന്‍ പറ്റുന്നുള്ളു!!

ചിന്തകന്‍ പറഞ്ഞു...

മനുഷ്യരെയൊന്നാകെ ഞാന്‍ നരക്ത്തില്‍ നിറയ്ക്കാനാണു തീരുമാനിച്ചിരിക്കുന്നത് എന്നാക്രോശിക്കുന്ന ഈ കൊടും ക്രൂരന്‍ നാളെ വാക്കു പാലിക്കും എന്നെങ്ങനെ വിശ്വസിക്കും?

മാഷെ
വാദങ്ങള്‍ക്കൊന്നും നില നില്പില്ലാതാകുമ്പോള്‍ വൈകാരികമായ പ്രയോഗങ്ങള്‍ താങ്കള്‍ നടത്തുമെന്ന് താങ്കളുടെ സ്വഭാവം നേരെത്തെ തന്നെ പരിചയമുള്ള എനിക്കറിയാമായിരുന്നു. ഒരു സംവാദത്തിന്റെ മാന്യതയും ഭാഷയും ഇത്ര സംസ്കാര സമ്പന്നനും പുരോഗമന വാദിയുമായുമെന്നവകാശപെടുന്ന താങ്കള്‍ പഠിച്ചിട്ടില്ലെന്നത് ഖേദകരം തന്നെ.

താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നത് കൊണ്ട് മാത്രമാണ് ഞാന്‍ താങ്കളോട് സംവദിച്ചത്. ഇനി കൂ‍ടുതലായി ഞാനൊന്നും പറയുന്നില്ല. കാരണം ഒരു മറുപടിക്ക് സ്കോപില്ലാത്ത വിധം തരം താഴ്ന്ന പ്രയോഗങ്ങളോട് മറുപടി പറയുന്നതില്‍ എനിക്ക് താല്പര്യമില്ല.
ഇത് താങ്കള്‍ക്കുള്ള എന്റെ അവസാനത്തെ കമന്റാണ്.

താങ്കള്‍ക്ക് നേരായ യുക്തി ഉണ്ടാവട്ടെ എന്നാശംസിച്ച് കൊണ്ട്. സ്നേഹ പൂര്‍വ്വം...

കാട്ടിപ്പരുത്തി പറഞ്ഞു...

ചര്‍ച്ചയില്‍ കാഴ്ച്ചക്കാരനാവാനായിരുന്നു കൂടുതല്‍ ഇഷ്ട്ടം- സംശയം ഇങനെ മുട്ടിനില്ക്കുമ്പൊളെന്തു ചെയ്യും- സോറി-ട്ടാ

അപ്പൂട്ടന്‍ - ഒരു സംശയം -

(രണ്ട്, ദൈവം തന്റെ കൂടെ നിന്ന് തന്റെ കര്‍മങ്ങളെ നിയന്ത്രിക്കുന്നുവെന്നും തിന്മയിലേക്ക് വഴുതിപ്പോകാതെ കര്‍മം ചെയ്യാന്‍ സഹായിക്കുന്നു എന്നും ഉള്ള വിശ്വാസം. ഇവിടെ മനസാക്ഷി എന്ന് നാം വിളിക്കുന്നതുപോലും നമ്മോടോപ്പമുള്ള ആ ദൈവത്തിന്റെ സ്വരം ആണ്.)

അപ്പൊള്‍ തിന്മ ചെയ്യുന്നത് ആരാകണം- തിന്മ ചെയ്യുന്നത് മനുഷ്യനും നന്മ ചെയ്യുന്നത് ദൈവവും എന്നാവില്ലെ- അല്ലെങ്കില്‍ നന്മയും തിന്മയും ചെയ്യുന്നത് മനുഷ്യനൊ ദൈവമൊ രണ്ടില്‍ ഒരളാവില്ലെ?

ഈ നമ്മൊടൊപ്പം ഒന്നു വിശദീകരിക്കാമോ?-

നല്ല രീതിയുലുള്ള ചര്‍ച്ച ആയതിനാലാണ്‌ പങ്കെടുക്കുന്നത്‌

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ,

ആദ്യം തന്നെ ഒന്നു പറയട്ടെ. ഇവിടെ ഒരു ഗൌരവമുള്ള ചർച്ച എന്ന രീതിയിൽ തന്നെയാണ് കണ്ടിരുന്നത്. രണ്ടു വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുകൊണ്ടാണ് നമ്മൾ സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ സങ്കല്പങ്ങൾക്ക് വളരെയധികം അന്തരം ഉണ്ടാകും. അതിനെ എവിടെയും കൂട്ടിയോചിപ്പിക്കാൻ കഴിയില്ല. അവിടെ ഇങ്ങിനെ പറയുന്നു, ഇവിടെ അങ്ങിനെ പറയുന്നു എന്നു മനസ്സിലാക്കുക എന്നതു മാത്രമാണ് നമുക്കു ചെയ്യാനുള്ളത്. അല്ലാതെ ഇതുമാത്രമാണ് ശരി എന്ന അഭിപ്രായം ആരും എടുക്കരുത്.

ഇനി ചർച്ചയിലേക്കു വരാം.

എന്റെ മറുപടി പരിഹാസരൂപേണയായത്, അതിന്റെ ചോദ്യം വളരെ ബാലിശമായിരുന്നു.
ഖുർ‌ആനിൽ ‘ആത്മാവ്’ എന്ന തത്ത്വത്തെക്കുറിച്ച് ഒന്നും ഞാൻ കണ്ടില്ല. അതിനെക്കുറിച്ച് ഒരു ചർച്ചയിൽ ഏർപ്പെടുമ്പോൾ അത് എന്താണെന്ന് ഒരു രൂപം ഉണ്ടാകണം. സൂപ്പർ മാ‍ർക്കറ്റിൽ നിന്നും കിട്ടുന്ന ഒരു സാധനമാണെങ്കിൽ കാര്യങ്ങൾ വ്യക്തമാക്കാൻ എളുപ്പമായിരുന്നു. ഋഷിമാർ അവരുടെ ധ്യാനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഉദാഹരണങ്ങളിലൂടെ നമുക്കു കാണിച്ചു തരാൻ ശ്രമിച്ചിട്ടുള്ള ഗ്രന്ഥങ്ങളെ അവലംബിച്ച് എഴുതിയിട്ടുള്ള വ്യാഖ്യാനങ്ങളാണ് ഇതിനെല്ലാം എന്റെ ആധാരം. വായിച്ചറിഞ്ഞ കാര്യങ്ങൾ എന്റെ ഭാഷയുടെ പരിധിയിൽ നിന്നുകൊണ്ട് വ്യക്തമാക്കാൻ ശ്രമിക്കാം.

‘സർവ്വചരാചരങ്ങളിലും ആത്മാവുണ്ട്’ എന്നാണ് ഞാൻ പറഞ്ഞിരുന്നത്.

താങ്കൾ അത് മനസ്സിലാക്കിയത് ഇങ്ങനെ :

(പാര്‍ത്ഥന്‍ പറയുന്നത് ജീവനുള്ളതിനും ജീവനില്ലാത്തതിനും എല്ലാം ആത്മാവ്
ഉണ്ടെന്നാണ്.)

അപ്പൂട്ടൻ പറഞ്ഞു...

അപ്പൊള്‍ തിന്മ ചെയ്യുന്നത് ആരാകണം- തിന്മ ചെയ്യുന്നത് മനുഷ്യനും നന്മ ചെയ്യുന്നത് ദൈവവും എന്നാവില്ലെ- അല്ലെങ്കില്‍ നന്മയും തിന്മയും ചെയ്യുന്നത് മനുഷ്യനൊ ദൈവമൊ രണ്ടില്‍ ഒരളാവില്ലെ?

ദൈവം തന്റെ കൂടെയുണ്ടെന്നും ആ ശക്തി തന്നെ നന്മയിലേക്ക് നയിക്കുന്ന മാര്‍ഗദര്‍ശനം തരുന്നു എന്നുമാണ് ഈ വിശ്വാസത്തില്‍ പ്രസക്തമായത് എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. നന്മയും തിന്മയും തിരിച്ചറിയേണ്ടത് മനുഷ്യന്‍ തന്നെയാണ്. ഞാനെഴുതിയ വാചകം ഒന്നുകൂടി ഇവിടെ എഴുതട്ടെ "ദൈവം തന്റെ കൂടെ നിന്ന് തന്റെ കര്‍മങ്ങളെ നിയന്ത്രിക്കുന്നുവെന്നും തിന്മയിലേക്ക് വഴുതിപ്പോകാതെ കര്‍മം ചെയ്യാന്‍ സഹായിക്കുന്നു". നിയന്ത്രണം എന്നാല്‍ full-control ആണെന്ന് ഞാന്‍ അവകാശപ്പെട്ടില്ല എന്നും ഞാന്‍ എന്റെ ഒരു മുന്‍ കമന്റില്‍ പറഞ്ഞിരുന്നു. ഇവിടെ നാം ഓരോ പ്രവൃത്തി ചെയ്യുന്പോഴും ദൈവം നമുക്ക് വഴി കാട്ടുന്നു എന്ന് തന്നെയാണ് വിശ്വാസം (അതിനെ മനസാക്ഷി എന്ന് വിളിക്കാം എന്നേയുള്ളു. മക്കള്‍ വഴി തെറ്റി എന്ന് തോന്നുന്പോള്‍ അമ്മമാര്‍ സാധാരണ പ്രാര്‍ത്ഥിക്കാറുള്ളത് "ഈശ്വരാ, ഇവന്/ഇവള്‍ക്ക് നല്ല വഴി കാണിച്ചു കൊടുക്കണേ" എന്നല്ലേ). ഇവിടെ ദൈവം ഒന്നും ചെയ്യിക്കുന്നില്ല, നല്ല വഴി കാണിച്ചു മനുഷ്യനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ആ വഴി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. നന്മയും തിന്മയും മനുഷ്യന്‍ ചെയ്യുന്നത് തന്നെ. കര്‍മഫലം എന്ന നിലയിലാണ് അതിന്റെ result മനുഷ്യന് ലഭിക്കുന്നത്‌.

"വിശ്വാസം" എന്നത് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. എല്ലാ വിശ്വാസങ്ങളിലും ഇതുപോലുള്ള ചോദ്യങ്ങള്‍ ഉണ്ടാകാം. ഗുരുത്വാകര്‍ഷണം മനുഷ്യന്‍ കണ്ടുപിടിച്ചത് അല്ലാഹു ഉദ്ദേശിച്ചതിനാല്‍ മാത്രമാണെന്ന് ഒരു സുഹൃത്ത്‌ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ പറയുകയുണ്ടായി. അത് ആ സുഹൃത്ത്‌ ആ പ്രത്യേക സാഹചര്യത്തില്‍ പ്രയോഗിച്ചതാവാം, അല്ലെന്നു പറയുന്നില്ല. അപ്പോള്‍ അവിടെയും നല്ലത് അല്ലാഹു ഉദ്ദേശിക്കുകയും ചീത്ത ഉദ്ദേശിക്കാതിരിക്കുകയും ചെയ്തോ എന്ന ചോദ്യം വരാം. തര്‍ക്കത്തിന് വേണ്ടിയല്ല, ഒരു ചെറിയ ഉദാഹരണം കാണിച്ചെന്നേ ഉള്ളു. വിശ്വാസങ്ങളെ കൂടുതല്‍ വായിക്കുന്തോറും ചോദ്യങ്ങള്‍ വരാം.

ea jabbar പറഞ്ഞു...

യുക്തിവാദികള്‍ അഥവാ താന്തോന്നിവാദികള്‍ ദൈവ നിഷേധികളല്ലത്രെ!!!

വളരെ മാന്യമായി മാത്രം പെരുമാറുന്ന നമ്മുടെ ചിന്തകന്റെ ഒരു പോസ്റ്റിന്റെ തലക്കെട്ടാണിത്.
ഞാന്‍ ദൈവത്തെ ക്രൂരന്‍ എന്നു വിളിച്ചതോടെ അദ്ദേഹം എന്നോടുള്ള സംവാദം നിര്‍ത്തിയത്രേ!

എന്റെ സാന്നിധ്യം റദ്ദേഹത്തിനു വിഷമമുണ്ടാക്കുന്നു എന്നതാവാം ഇങ്ങനെയൊരു പിന്‍ വാങ്ങലിനു കാരണം.
ചര്‍ച്ച നടക്കട്ടെ; ഞാന്‍ പോയേക്കാം!

ചിന്തകന്‍ പറഞ്ഞു...


ഒരു base തന്നു ചിന്തിക്കാന്‍ വക തന്നു സഹായിക്കുക എന്ന ഉദ്ദേശ്യമേ എനിക്കുണ്ടായിരുന്നുള്ളു. അതിലെക്കായാണ് ദൈവസങ്കല്പത്തിന്റെ വ്യത്യാസം പറഞ്ഞുതന്നെ ഞാന്‍ തുടങ്ങിയത്. അവിടെനിന്നും തുടങ്ങിയാല്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം കിട്ടിയേക്കും എന്ന് ഞാന്‍ കരുതുന്നു.


ഒരു വാദത്തിന് വേണ്ടിമാത്രമുള്ളതാണ് താങ്കള്‍ അവതരിപ്പിക്കുന്ന ദൈവ സങ്കല്പം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ വിശ്വസിക്കുന്നതിന്റെയോ ബോധ്യമായതിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല അത്.
ചിലപ്പോഴെങ്കിലും ഞാനങ്ങനെ ധരിച്ച് പോയതില്‍ താങ്കളെന്നോട് ക്ഷമിക്കുക. ഒരു വാദം എന്ന നിലക്ക് അവതരിക്കുമ്പോഴും ചിന്തക്ക് യോഗ്യമായത് ചിലപ്പോള്‍ കിട്ടിയേക്കാം. ഇനി മുതല്‍ എന്റെ ചോദ്യങ്ങള്‍ ആ വാദത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ളതായിരിക്കും.


എങ്കിലും ഒരു general concept പറയാം. മണ്ണിലും വിണ്ണിലും തൂണിലും തുരുന്പിലും ഒക്കെ ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ ദൈവത്തിന്റെ സ്ഥാനം എവിടെ എന്ന ചോദ്യം അപ്രസക്തമാകും.


ഇവിടെയെല്ലാം ഉള്ളത് പരമാത്മാവായ ദൈവമാണോ? അതോ വെറും ആത്മാവായ ദൈവമാണോ?

ആദ്യത്തെ statement തിരുത്തട്ടെ. മനുഷ്യനടക്കം എല്ലാ ചരാചരങ്ങള്‍ക്കും ആത്മാവുണ്ട്.

ശരിയാണ്. ഞാന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യനെ കൂടാതെ (മനുഷ്യന് ആത്മാവുണ്ടെന്ന് ഇരുകൂട്ടരും സമ്മതിക്കുന്ന കാര്യമായത് കൊണ്ട്) എല്ലാ ചരചരങ്ങള്‍ക്കും ആത്മാവുണ്ട് എന്നാണ് ഉദ്ദേശിച്ചത. എഴുതിയ്പ്പോള്‍ ‘മനുഷ്യനല്ലാത്ത‘ എന്നായി പോയതാണ്. തിരുത്തിയതിന് താങ്കള്‍ക്ക് നന്ദി.

ഇവിടെ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. ശരീരത്തിലേക്ക് ആത്മാവിനെ തീരുമാനിക്കലല്ല, മറിച്ച് ആത്മാവിന്റെ കഴിഞ്ഞ ജന്മത്തിന്റെ കര്‍മഫലം അനുസരിച്ച് ഒരു ദേഹം (അല്ലെങ്കില്‍ ജന്മം) ആണ് സംഭവിക്കുന്നത്‌.

കഴിഞ്ഞ ജന്‍മത്തിലെ ഒരാളുടെ (ആത്മാവിന്റെ) കര്‍മ്മ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണോ പുതിയൊരാള്‍(ആത്മാവ് പുതിയ ഒരു ശരിരത്തിലേക്ക്) ജനിക്കുന്നത്?

അജ്ഞാതന്‍ പറഞ്ഞു...

പ്രിയമിത്രം ചിന്തകൻ. ഉത്തരം താങ്കളുടെ ചോദ്യത്തിൽ തന്നെ ഉണ്ട്. ഒന്നൂകൂടെ വായിക്കുക ഇനീ മനസ്സിലായില്ലങ്കിൽ താഴെ ശ്രീഹരിക്ക് പകരം ഞാൻ “ജകം” എഴുതുന്നു.
1. കാരണം പറയാം താങ്കള് ചൂണ്ടികാണിച്ച ഒരു വൈരുദ്ധ്യം എന്ന് പറയുന്നത്, ദൈവം സര്വ്വ ശക്തനാണെങ്കില് നിയമങ്ങളൊന്നും ഇല്ലാതെ തന്നെ ഇവിടെയുള്ള കാര്യങ്ങളെല്ലാം നല്ല രീതിയില് നടക്കണം എന്നായിരുന്നു. താങ്കള് നിര്വ്വചിക്കുന്ന ‘നല്ലരീതി‘ ഏതാണ് എന്നും, താങ്കള് പറയുന്ന രീതി തന്നെയാണ് ‘നല്ല രീതി‘യെന്നതിന്റെ അടിസ്ഥാനങ്ങള് എന്തെന്നും വ്യക്തമാക്കേണ്ട ബാധ്യത താങ്കള്ക്കുണ്ടായിരുന്നു…
ഉത്തരം:: (പൊതു താത്പര്യം ,ഈ ഉത്തരത്തെ, ഇസ്ലാമായോ, ഹിന്ദുവായോ, കൃസ്ത്യാനി ആയോ നിരീക്ഷിക്കരുത്, മനുഷ്യൻ (മതമില്ലാത്ത) എന്ന നിലയിൽ മാത്രം)
താങ്കൾ തന്നെ താങ്കളുടെ കമന്റിൽ പറയുന്നുണ്ട്, ദൈവത്തിന്റെ കല്പന അനുസരിച്ച് അല്ലെങ്കിൽ നിയമമനുസരിച്ച് ജീവിക്കാൻ നാം( മനുഷ്യർ) ബാധ്യസ്ഥരാണ് എന്ന്, അതിന്റെ അർത്ഥം അത് ജകത്തിലെ ഏറ്റവും ശ്രേഷ്ടമാണ് ആയിരിക്കും എന്നു തന്നെ അല്ലെ! ( ആണ്). ആ ശ്രേഷടമായ രീതി തന്നെയാണ് ഹരി വിവക്ഷിക്കുന്ന നല്ല രീതി. ഈ നല്ല രീതിയിൽ ജീവിക്കാൻ പ്രാപ്തരായ മനുഷ്യരെ ആണ് ദൈവം സൃഷ്ടിച്ചിരുന്നതെങ്കിൽ എന്ന അർത്ഥം. ഇതിന് ഉദാഹരണം ജബ്ബാർ മാഷിന്റെ ഒരു കമന്റ് ഇതുമായി ലിങ്ക് ചെയ്യുന്നു. ഇത് താങ്കളുടെ ഒരു കമന്റിനുള്ള മറുപടി കമന്റാണ്.
“ആ അക്രമിയെ സൃഷ്ടിച്ചതു ദൈവം; അയാള് അക്രമിയാകുമെന്നറിയുന്ന ദൈവം;
അയാളെ അക്രമങ്ങളില്നിന്നും തടയാന് നിഷ്പ്രയാസം സാധിക്കുന്ന ദൈവം;
എന്തിനയാളെ അക്രമിയായി സൃഷ്ടിച്ചു?ആത്യന്തിക നീതിയുടെ വക്താവ് ഈ ദൈവമാണെങ്കില് ആ അക്രമി ചെയ്തത് തെറ്റാണെന്നു നാം എങ്ങനെ പറയും?
അയാള് ദൈവത്തിന്റെ പൂര്ണനിയന്ത്രണത്തില് ചെയ്ത പ്രവൃത്തികള് എങ്ങനെ അനീതിയാകും?
ഇനീ ജബ്ബാർ മാഷ് ചോദിച്ചത് ശരി അല്ലെങ്കിൽ സർവ്വശക്തൻ എന്നും എല്ലാം അറിയുന്നവൻ എന്നും മറ്റുമുള്ള പ്രയോഗം ശരി അണോ, (കുറച്ചൊക്കെ അറിയുന്നവനും, കുറച്ചൊക്കെ ചെയ്യുന്നവനും എന്ന് മാറിചിന്തിക്കേണ്ടി വരില്ലെ) മനുഷ്യന്റെ ശിക്ഷാനിയമങ്ങൾ അനുസരിച്ച് പ്രേരണാ കുറ്റമല്ലെ ഏറ്റവും വലുത്, മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്ക് ദൈവത്തെ പ്രതിയാക്കുന്നത് എന്തിന് ? ഇനീ ജകത്തിന്റെ ഈശ്വര സങ്കല്പം എന്താണെന്ന് ചോദിച്ചാൽ ഏതാണ്ട് “ശ്രീ “ പറഞ്ഞപോലെ ഒക്കെ വരും, എന്റെ ഈശ്വരന് ഇതുവരെ മതം എന്ന സംഘടന ഇല്ല, അതുകൊണ്ട് ചൂണ്ടിക്കാണിക്കാൻ പറ്റില്ല. ക്ഷമിക്കണം. രൂപമില്ലാത്തവൻ ആയതിനാൽ (ലിംഗനിർണ്ണയം നടത്താതിനാൽ അത് വ്യക്തമല്ല എന്നാലും ബഹുമാനാർത്ഥം (നമ്മൾക്കിടയിൽ) പുല്ലിംഗ ഏകവചനം ഉപയോഗിക്കുന്നു.) ഫോട്ടം ഒന്നും ഇല്ല, ശിവകാശിക്കാരൻ തമിഴൻ ഇതുവരെ എന്റെ ദൈവത്തിനുമേൽ കൈവച്ചിട്ടില്ല. അല്ലെങ്കിൽ ഒരു ഇസ്ലാം കൺസപ്റ്റ് (രൂപത്തിന്റെ കാര്യത്തിൽ) ആവാം.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ഏതൊരു സങ്കല്‍പം മനസിലാക്കാനും ആദ്യം ആവശ്യം അതിന്റെ base അറിയുക അല്ലെങ്കില്‍ ഗ്രഹിക്കുക എന്നതാണ്. താങ്കള്‍ ഇപ്പോഴും പറയുന്നത് ആത്മാവും പരമാത്മാവും രണ്ടും രണ്ടെന്ന ഗ്രാഹ്യത്തിലാണ്. അത് തിരുത്താന്‍ എനിക്കിനിയും കഴിഞ്ഞിട്ടില്ല എന്നത് എന്റെ വീഴ്ചയാണോ അതോ താങ്കള്‍ മനസിലാക്കുന്നതിന്റെ കുഴപ്പമാണോ എന്ന് പറയാന്‍ എനിക്കാവുന്നില്ല.

ആദ്യം മനസിലാക്കേണ്ടതായ ഒരു വസ്തുത ഞാനും താങ്കളും കല്ലും മണ്ണും ഇരുന്പും തുരുന്പും എല്ലാം ദൈവത്തിന്റെ തന്നെ ഒരു reflection ആണെന്നതാണ്. നാം അനുഭവിക്കുന്നതും അല്ലാത്തതുമായ എല്ലാ വസ്തുക്കളുടെയും ആത്മാവ് ആത്യന്തികമായി ദൈവം തന്നെയാണ്.

നാം ലൌകികമായ ജീവിതത്തില്‍ ഏര്‍പ്പെട്ടു നിഷ്കാമകര്‍മത്തിന്റെ വഴിയില്‍ നിന്നും വ്യതിചലിക്കുന്പോഴാണ് പരമാത്മാവുമായുള്ള അന്തരം വര്‍ദ്ധിക്കുന്നത്. എന്നുവെച്ചാല്‍, താങ്കളുടെ ചോദ്യത്തിന് ഒരു direct explanation തരണമെങ്കില്‍, സ്വന്തം ആത്മാവിനെ സാദാ ആത്മാവും പരമാത്മാവും ആക്കുന്നത് അവനവന്‍ തന്നെ എന്നര്‍ത്ഥം, സ്വന്തം ആത്മാവിലടക്കം ഏതൊരു വസ്തുവിലും ദൈവത്തെയോ പിശാചിനെയോ കാണുന്നത് ആ വ്യക്തിയുടെ (അല്ലെങ്കില്‍ ആത്മാവിന്റെ) കഴിവനുസരിച്ചിരിക്കും.

മോക്ഷം സിദ്ധിക്കാത്ത ഘട്ടത്തില്‍ ആത്മാവിന് വീണ്ടും ജന്മമെടുക്കേണ്ട അവസ്ഥ സംജാതമാകുന്നു. ഇവിടെ കഴിഞ്ഞ ജന്മം എന്നത് just previous എന്ന രീതിയില്‍ ആയിക്കൊള്ളണമെന്നില്ല.

ഒരു ചെറുകാര്യം കൂടി, ഒന്ന് വരികള്‍ക്കിടയിലൂടെ വായിച്ചതാണ്. ഇതൊന്നും ഞാന്‍ അവതരിപ്പിച്ച ദൈവസങ്കല്‍പം അല്ല, പുതിയൊരു കാര്യമല്ലെന്നര്‍ത്ഥം. നേരത്തെ പറഞ്ഞതുപോലെ ഇതൊരു layman's explanation മാത്രമാണ്. പാര്‍ത്ഥനെപ്പോലെ കൂടുതല്‍ വായിച്ചറിവുള്ളവര്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളിലെ തെറ്റുകളും തിരുത്തുവാന്‍ അപേക്ഷ.

ചിന്തകന്‍ പറഞ്ഞു...


അവിടെ ഇങ്ങിനെ പറയുന്നു, ഇവിടെ അങ്ങിനെ പറയുന്നു എന്നു മനസ്സിലാക്കുക എന്നതു മാത്രമാണ് നമുക്കു ചെയ്യാനുള്ളത്. അല്ലാതെ ഇതുമാത്രമാണ് ശരി എന്ന അഭിപ്രായം ആരും എടുക്കരുത്.


പ്രിയ പാര്‍ത്ഥന്‍ജീ
രണ്ടും ശരിയാണെന്നൊരാള്‍ക്കെങ്ങനെ അംഗീകരിക്കാന്‍ പറ്റും. ഒരു നിരീശ്വര മതക്കാരരന് ദൈവ മതക്കാരന്‍ പറയുന്നത് ശരിയാണെന്നങ്ങീകരിക്കാന്‍ പറ്റുമോ? ഞാന്‍ പറയുന്നതും താങ്കള്‍ പറയുന്നതും ഒരു പോലെ ശരിയാണെന്ന് താങ്കള്‍ക്കോ എനിക്കോ അംഗീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മറിച്ച് പരസ്പരമുള്ള ആശയ വൈരുദ്ധ്യങ്ങളെ അംഗീകരിക്കുക എന്നതാണ് സഹിഷ്ണുതയുടെ തേട്ടം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് എന്റെ ശരി എങ്ങനെയാണോ അത് പോലെ തന്നെയാണ് താങ്കള്‍ക്ക് താങ്കളുടെ ശരി എന്ന സത്യം ഞാന്‍ അംഗീകരിക്കുന്നുണ്ട്. എല്ലാം ശരിയാണെന്നൊരാള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അത് കാപട്യം മാത്രമായിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ ഒരു പശ്ചാലത്തില്‍ നിന്നാണ് എന്റെ ചര്‍ച്ചയും. എന്റെ ആശയത്തെ ഒരു സംവാദത്തില്‍ (മാന്യമായ രീതിയില്‍)ചോദ്യം ചെയ്യപെടുമ്പോള്‍ ഉത്തരം നല്‍കാന്‍ ഞാന്‍ ബാധ്യസ്തനാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.


എന്റെ മറുപടി പരിഹാസരൂപേണയായത്, അതിന്റെ ചോദ്യം വളരെ ബാലിശമായിരുന്നു.

ദൈവത്തെ ആരുണ്ടാക്കി എന്ന് ചോദിക്കുന്നതിനേക്കാള്‍ ബാലിശമായിരുന്നില്ല ഞാന്‍ ചോദിച്ച ഒരു ചോദ്യവും എന്നാണെനിക്ക് തോന്നുന്നത്. എന്റെ ചോദ്യം അപ്പൂട്ടന്റെ കമന്റിന്റെ അടിസ്ഥാനത്തിലുള്ളതുമായിരുന്നു. ഏതായാലും താങ്കള്‍ക്കെന്റെ ചോദ്യം ബാലിശമായി തോന്നിയെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കുക. പരിഹാസത്തിന് പകരം ബാലിശമാണെന്ന് തോന്നുന്നതിന്റെ ബാലിശത എന്നെ ബോധ്യപെടുത്താന്‍ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതല്ലേ ഒരു സംവാദമാകുമ്പോള്‍ നല്ലത്.

താങ്കൾ അത് മനസ്സിലാക്കിയത് ഇങ്ങനെ :
(പാര്‍ത്ഥന്‍ പറയുന്നത് ജീവനുള്ളതിനും ജീവനില്ലാത്തതിനും എല്ലാം ആത്മാവ്
ഉണ്ടെന്നാണ്.)

‘ചരാചരം‘ എന്നതിന് ജീവനുള്ളതും ജീവനില്ലാത്തതും എന്ന അര്‍ത്ഥത്തിലല്ലേ താങ്കള്‍ ഉപയോഗിച്ചത്? അല്ലെങ്കില്‍ പിന്നെ അതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായിട്ടില്ല. ക്ഷമിക്കുക.

അജ്ഞാതന്‍ പറഞ്ഞു...

@ചിന്തകൻ,
ഈ തുറന്ന ചർച്ചയിൽ ജകവും നിശബ്ദമായി പിന്തുടർന്നിരുന്നു, പിടിവിട്ട വള്ളി ആയതിനാൽ ആണോ എന്ന് അറിയില്ല ശ്രീ, കമന്റുകൾ ഒന്നും വന്ന് കണ്ടില്ല. ദൈവത്തെ കണ്ടെത്താനുള്ള യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും. ചിന്തകൻ തന്റെ കമന്റ്കളിലൂടെ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ് അതിന്റെ ലക്ഷണങ്ങൾ ആണ് ആ ചോദ്യങ്ങളിൽ നിഴലിക്കുന്നത്. പാർത്ഥൻ, അപ്പൂ തുടങ്ങിയ ബ്ലോഗർ മാർ മുന്നോട്ട് വയ്ക്കുന്ന സനാധന ധർമ്മ രീതിയും അതിലെ സങ്കല്പങ്ങളും ചിന്തകന്റെ ചിന്തകൾക്കപ്പുറമായതിനാൽ അദ്ദെഹത്തിന് അത് ഗ്രഹിക്കാൻ കഴിയാതെ വരുന്നു, അവസാനം ആത്മാവ് എന്ന് മഹാ സംഭവത്തിൽ തട്ടി നിൽക്കുന്നു. മറ്റൊരു സങ്കൽപ്പത്തെ അതിന്റെ വലിപ്പത്തിൽ വിടുന്നതല്ലെ അതിന്റെ ശരി, അല്ലെങ്കിൽ ജബ്ബാർ മാഷിന്റെ സൈറ്റിൽ സംഭവിക്കുന്നത് ഇവിടെയും ആവർത്തിക്കും.
[കഴിഞ്ഞ ജന്മത്തിലെ ഒരാളുടെ (ആത്മാവിന്റെ) കര്മ്മ ഫലത്തിന്റെ അടിസ്ഥാനത്തില് മാത്രമാണോ പുതിയൊരാള്(ആത്മാവ് പുതിയ ഒരു ശരിരത്തിലേക്ക്) ജനിക്കുന്നത്?]
മനുഷ്യന് ഒരു ജന്മമേ ഉള്ളു, അതിന് ശേഷം അന്തിമ വിധിനാളിൽ അവൻ സകല ആത്മാക്കളേയും തന്റെ അരുകിൽ വിളിച്ചുവരുത്തി കണക്കെടുക്കുന്നു അതിൽ അർഹർ സ്വർഗ്ഗത്തിലും, അനർഹർ നരഗത്തിലും എത്തപ്പെടുന്നു. നല്ല ഒരു കൺസപറ്റ് ആണ്. നരഗത്തിലെ സെറ്റപ്പ് കേട്ടാൽ ആരും തെറ്റ് ചെയ്യില്ല. (ദൈവകല്പന ലംഘിക്കില്ല)
മേൽപ്പറഞ്ഞ കാര്യം ചിന്തകന് രണ്ടാമതൊന്ന് ചിന്തിക്കാതെ ദഹിച്ചു. എന്നാൽ ആത്മാവിന്റെ പുനർ ജനിയെ ഉൾക്കൊള്ളാൻ ആവുന്നില്ല. രണ്ടാമത്തെ ദൈവ സങ്കല്പക്കാർക്ക് ചിന്തകൻ പറഞ്ഞത് ദഹിക്കും, കാരണം അവർക്ക് അറിയാവുന്നതിൽ കൂടുതൽ ഒന്നിമില്ല മെൾപ്പറഞ്ഞത്, അല്പം സങ്കല്പ വ്യത്യാസം ഉണ്ടെന്ന് മാത്രം യമധർമ്മനും, ചിത്രഗുപ്തനും , പോത്തും, കയറും ഒക്കെ കടന്നുവരും എന്ന് മാത്രം.പിന്നെ മൂന്നാം കക്ഷിക്കാർ, ജബ്ബാർമാഷ്, സുശീൽകുമാർ, തുടങ്ങിയവർക്ക് ഇത് രണ്ടും ദഹിക്കില്ല, കാര്യങ്ങൾ അസഭ്യവർത്താമാനത്തിൽ എത്താതിരുന്നതിന് ജഗത് ഗുരുവിന് ജകത്തിന്റെ നന്ദി.
ചിന്തക ശരിക്കും ചിന്തിച്ചാൽ എല്ലാം ശരിയല്ലെ!.... സൃഷ്ടിയേക്കാൾ ചെറുതായ സൃഷ്ടാവ് അതാണ് ആധുനിക മതം , ദൈവത്തെ അന്വേഷിച്ചാണ് ഞാൻ “ജകം” ഇവിടെ എത്തിയത്, പക്ഷെ കുറേ സങ്കല്പങ്ങളെ ഇവിടെ കാണാൻ കഴിഞ്ഞൊള്ളു. സാരമില്ല അന്വേഷിക്കാം. ഒരു പക്ഷെ എല്ലാം ഒരു സങ്കല്പം ആയിരിക്കും ….” ദൈവത്തെ അന്വേഷിക്കുന്നതാണോ നല്ലത്, എന്നെ(ഞാൻ) അന്വേഷിക്കുന്നതാണോ. ശംഭോ മഹാദേവാ.

പാര്‍ത്ഥന്‍ പറഞ്ഞു...

"ജകം” ദൈവത്തെ കാണാൻ വന്നതല്ലെ.
ഞാൻ മനസ്സിലാക്കിയ ദൈവസങ്കല്പത്തെക്കുറിച്ച് ചിലത് ഇവിടെ എഴുതിയിട്ടുണ്ട്. 4 ഭാഗങ്ങളായാണ് എഴുതിയിട്ടുള്ളത്.

ചിന്തകന്‍ പറഞ്ഞു...

“മറ്റുള്ള ജീവികളില്‍ നിന്നും വ്യത്യസ്തമായ മനുഷ്യ സവിശേഷതയെന്നത് പ്രകൃതിയുടെ മേലെയുള്ള ഇടപെടുവാനുള്ള അവന്റെ കഴിവാണ്- അതാണവനെ ചോദ്യം ചെയ്യാപ്പെടാനുള്ള കാരണമാക്കുന്നെതെന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്-

ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ എന്നല്ലാം ഒരു കുഴി കുഴിച്ചിരിക്കുകയാണ്‌- അങ്ങിനെ എല്ലാവരുടെയും ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു ദൈവസങ്കല്പനത്തെ യുക്തിവാദി ഉണ്ടാക്കിയെടുക്കുകയാണ്‌ - ............“

കാട്ടിപരുത്തിയുടെ ബ്ലോഗില്‍ നിന്ന്

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പുകുട്ടന്‍ - തെറ്റിദ്ധരിക്കരുത്- ആരേയും വൈകാരികമായി അക്രമിക്കുക എന്നതൊന്നും എന്റെ ഉദ്ദേശമല്ല-

പിന്നെ ഞാന്‍ ഒരു ബ്ലോഗില്‍ കുറച്ചു തിരക്കു തന്നെ ആണ്- അതാണ്‍ ചര്ച്ചകളില്‍ കൂടുതല്‍ ഇടപെടാത്തത്- പറഞു മുഴുവനാക്കാന്‍ സമയം കിട്ടാതെ വരുമോന്ന് പേടിച്ച്-
ഈ പാര്‍ത്ഥനൊക്കെ എവിടുന്നാ ഇത്ര സമയം
എന്റെ സംശയം ഇതാണു- ദൈവം നല്ലതിനു പ്രേരിപ്പിക്കുമ്പോല്‍ ചീത്തതിന്നു ആര്‍ പ്രേരിപ്പിക്കുന്നു- നല്ലതിനേക്കാള്‍ നമുക്കു താത്പര്യം പലപ്പോഴും തിന്മ ചെയ്യാനല്ലേ-അതു കൊണ്ടല്ലേ തിന്മ അധികരിക്കുന്നത്-
മനുഷ്യനില്‍ നന്മ ചെയ്യാനും തിന്മ ചെയ്യാനുമുള്ള സ്വാധീനങളുണ്ടെന്നും അതില്‍ തിരഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്നും അതിന്നനുസരിച്ചു പ്രതിഫലം കിട്ടുമെന്നും മുസ്ലിങള്‍ വിശ്വസിക്കുന്നു-

ചര്ച്ചയില്‍ പങ്കെടുക്കുമ്പോള്‍ മുഴുവനാകണമെന്ന സാമന്യ മരാദയുടെ നിയമം എന്നെ പേടിപ്പിക്കുന്നുണ്ടു-

എല്ലാം കൂടി നടക്കെണ്ടേ-

ചിന്തകന്‍ - പരിചയപ്പെടുത്തിയതിന്നു നന്ദി

ചിന്തകന്‍ പറഞ്ഞു...

ജബ്ബാർ മാഷിന്റെ ഒരു കമന്റ് ഇതുമായി ലിങ്ക് ചെയ്യുന്നു. ഇത് താങ്കളുടെ ഒരു കമന്റിനുള്ള
മറുപടി കമന്റാണ്.“ആ അക്രമിയെ സൃഷ്ടിച്ചതു ദൈവം; അയാള് അക്രമിയാകുമെന്നറിയുന്ന
ദൈവം;.........................എന്തിനയാളെ അക്രമിയായി സൃഷ്ടിച്ചു?


പ്രിയ ജകം
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം
ഇവിടെയും
പിന്നെ ഇവിടെയും വ്യക്തമാക്കിയിട്ടുണ്ട്.



മനുഷ്യന് ഒരു ജന്മമേ ഉള്ളു, അതിന് ശേഷം അന്തിമ വിധിനാളിൽ അവൻ സകല ആത്മാക്കളേയും തന്റെ അരുകിൽ വിളിച്ചുവരുത്തി കണക്കെടുക്കുന്നു അതിൽ അർഹർ സ്വർഗ്ഗത്തിലും, അനർഹർ നരഗത്തിലും എത്തപ്പെടുന്നു. നല്ല ഒരു കൺസപറ്റ് ആണ്. നരഗത്തിലെ സെറ്റപ്പ് കേട്ടാൽ ആരും തെറ്റ്
ചെയ്യില്ല. (ദൈവകല്പന ലംഘിക്കില്ല)
മേൽപ്പറഞ്ഞ കാര്യം ചിന്തകന് രണ്ടാമതൊന്ന് ചിന്തിക്കാതെ ദഹിച്ചു.


ദൈവം സ്രഷ്ടാവാണെന്നംഗീകരിച്ചാല്‍ പിന്നെ വീണ്ടും ഒരു ഉയര്‍ത്തെഴുന്നേല്പിക്കല്‍ ദൈവത്തിന്
പ്രയാസമേയില്ല എന്ന് മനസ്സിലാക്കാന്‍ ഒരെ യുക്തി തന്നെ മതി എന്നതാണ് അതിന് കാരണം.
ആത്മാവിനെ ഇന്നത്തെ അവസ്ഥയിലുള്ള ശരീരത്തോട് കൂടി തന്നെ അന്തിമ വിധി നാളില്‍ ഒരുമിച്ച്
കൂട്ടുക എന്നത് ദൈവത്തിന് പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ ഒരേ സമയം ദൈവം സൃഷ്ടിയൊന്നും നടത്തിയിട്ടില്ല എന്നവകാശപ്പെടുകയും ആത്മാവിനെ മറ്റൊരു ശരീരത്തില്‍ പ്രവേശിപികയും
മുജജന്മത്തിന് പാപ പരിഹാരമായി വിണ്ടുമൊരു ജീവിതം നല്‍കുന്നു എന്ന് പറയുകയും ചെയ്യുന്ന
പ്രൊസസ് എന്റെ യുക്തിക്കുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു സത്യമാണ്.

ചിന്തകന്‍ പറഞ്ഞു...


ആദ്യം മനസിലാക്കേണ്ടതായ ഒരു വസ്തുത ഞാനും താങ്കളും കല്ലും മണ്ണും ഇരുന്പും തുരുന്പും എല്ലാം ദൈവത്തിന്റെ തന്നെ ഒരു reflection ആണെന്നതാണ്. നാം അനുഭവിക്കുന്നതും അല്ലാത്തതുമായ എല്ലാ വസ്തുക്കളുടെയും ആത്മാവ് ആത്യന്തികമായി ദൈവം തന്നെയാണ്.


പ്രിയ അപ്പൂട്ടന്‍

ദൈവത്തിന്റെ തന്നെ ഒരു reflection..... ആത്മാവ് ദൈവം തന്നെ ..... എനിക്ക് മനസ്സിലായില്ല ഒന്ന് കൂടി വ്യക്തമാക്കാമോ?

അപ്പൂട്ടൻ പറഞ്ഞു...

അബ്ദുല്‍ റഷീദ്, (താങ്കളുടെ ബ്ലോഗര്‍ പേര് ഉപയോഗിക്കുന്നതിനേക്കാള്‍ എളുപ്പം അതാണെന്ന് തോന്നി)

ഞാന്‍ താങ്കളുടെ ബ്ലോഗിലെ പോസ്റ്റിനു മറുപടി മനസ്സില്‍ എഴുതുകയായിരുന്നു, അതിനിടയ്ക്കാണ് ഈ ചോദ്യം കണ്ടത്.

വൈകാരികമായി ആക്രമിക്കുകയാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. എനിക്ക് ചിന്തിക്കാവുന്നത്‌, അറിയാവുന്നത് പറയാന്‍ എനിക്ക് സന്തോഷമേയുള്ളു. എല്ലാം ശരിയായിക്കൊള്ളണമെന്നില്ല, ഞാന്‍ പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളോ തെറ്റുകളോ ഉണ്ടെങ്കില്‍ തിരുത്താം.

താങ്കളുടെ ചോദ്യത്തിന് ഉത്തരം തരാന്‍ എനിക്ക് ദൈവസങ്കല്‍പം ഇല്ലാതെ തന്നെ പറയാന്‍ കഴിയും. ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ച സങ്കല്‍പം അതിന്റെ ഒരു extension ആയാല്‍ തന്നെ മതിയാകും.

മനുഷ്യന് തിന്മ ചെയ്യാനാണ് താല്പര്യം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കില്‍ മനുഷ്യന്‍ എന്ന വര്‍ഗം എന്നേ കുറ്റിയറ്റു പോയേനെ, കാരണം വ്യക്തമായ നിയമങ്ങള്‍ ഇല്ലാതെ മനുഷ്യന്‍ ജീവിച്ച സാഹചര്യങ്ങള്‍ ആയിരുന്നു മനുഷ്യവംശത്തിന്റെ തുടക്കത്തില്‍, വളരെ വര്‍ഷങ്ങളോളം. നമുക്ക് ഒരു ഉപദ്രവവും ചെയ്യാതെ ജീവിക്കുന്ന ജീവികളെ നാം വെറുതെ (ഒരു രസത്തിനു) ദ്രോഹിക്കാറില്ലല്ലോ, അത് പാപചിന്ത കാരണമല്ല, നമ്മുടെ നന്മ കാരണമാണ്. അതിനാല്‍ തന്നെ തിന്മയല്ല, നന്മയാണ് മനുഷ്യനെ നയിക്കുന്നത്.
ഒരു സാധാരണ മനുഷ്യന് ഉള്ളില്‍ നന്മ ഉണ്ട്. അനുകൂല സാഹചര്യങ്ങള്‍ ആണ് അവനെ (male usage ക്ഷമിക്കുക, എഴുതാന്‍ എളുപ്പത്തിനാണ്) തിന്മയിലേക്ക് തിരിക്കുന്നത്. ഓരോ സാഹചര്യത്തിലും (stress on സാഹചര്യത്തിലും) അവനെ നിയന്ത്രിക്കുന്ന considerations ആണ് അവന്റെ തിന്മ ചെയ്യാനുള്ള തീരുമാനത്തിന് ആധാരമാകുന്നത്. അത് കിട്ടാവുന്ന കൂടുതല്‍ സൌകര്യങ്ങളാവാം, പരാജിതനായ സഹജീവിയോടു തോന്നുന്ന പുച്ഛത്തില്‍ നിന്നും ഉടലെടുക്കുന്ന ക്രൂരതയാവാം, അങ്ങിനെ എന്തും.
ഇവിടെയെല്ലാം നാം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം തിന്മ ചെയ്യുന്പോള്‍ നമ്മുടെ മനസിന്റെ ഒരു ചെറിയ കോണിലെങ്കിലും താന്‍ ചെയ്യുന്നത് തെറ്റാണെന്ന ബോധം മനുഷ്യനുണ്ടാവും എന്നതാണ്. സ്വയം പരിപൂര്‍ണമായും ന്യായീകരിക്കാന്‍ പോലും പലര്‍ക്കുമാവില്ല, ശരിയാണെന്നുള്ള വിശ്വാസത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.
ചുരുക്കത്തില്‍, ഭൌതികമായി നോക്കിയാല്‍, നന്മയുടെ പ്രേരണ സ്വന്തം മനസ്സില്‍ തന്നെ ഉള്ളതാണ്. തിന്മയാവട്ടെ അനുകൂല സാഹചര്യങ്ങളില്‍ നമ്മെ നയിക്കുന്ന ഭൌതികഘടകങ്ങളുടെ ഒരു end result-ഉം. തിന്മയ്ക്കു പ്രേരണ (അങ്ങിനെ ഒന്നുണ്ടെങ്കില്‍) മനസിന്‌ പുറത്തുള്ള സാഹചര്യങ്ങളും ഘടകങ്ങളും ആണ്. ഈശ്വരവിശ്വാസം എന്തുതന്നെയായാലും (ഇല്ലെങ്കിലും) ഇതല്ലേ ശരി? താങ്കള്‍ക്ക് മറിച്ചഭിപ്രായം ഉണ്ടെങ്കില്‍ പറയാം.

ഈ നന്മ തന്നെയാണ് ഒരു കണക്കിന് ദൈവമായും വിശ്വാസികള്‍ക്ക് അനുഭവപ്പെടുന്നത്.

കൂടെ ഒന്നുകൂടി പറയട്ടെ, തിന്മയാണ് മനുഷ്യന്റെ പ്രഥമചിന്ത എന്നത് ഒരു അപകടകരമായ മുന്‍‌വിധി അല്ലെ സ്നേഹിതാ?

ചിന്തകന്,
ഹിന്ദു വിശ്വാസത്തില്‍ ഒരുപാടു ചിന്താധാരകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്, ദ്വൈതവും അദ്വൈതവും വേദാന്തവും ഒക്കെയായി. അതാതു വിഷയങ്ങളില്‍ കൂടുതല്‍ പഠനം നടത്തിയവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം കോര്‍ത്തിണക്കി അതിനോടൊപ്പം പിന്നീട് കാണുന്ന ദൈവവും ആത്മാവും ആരാധനയും പ്രാര്‍ത്ഥനയും ഒക്കെ കൂട്ടി ഒറ്റ സിദ്ധാന്തം രൂപീകരിക്കണം എന്ന് കരുതിയാല്‍ ചിലപ്പോള്‍ ചുറ്റിപ്പോകും. ഇതെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട് ഞാന്‍ അവകാശപ്പെടുന്നില്ല. ഇവിടെ താങ്കളുടെ ആശയക്കുഴപ്പങ്ങള്‍ക്ക് ഞാനും ഉത്തരവാദി ആണെന്നത് വിസ്മരിക്കുന്നുമില്ല. പരത്തി വായിക്കുന്പോള്‍ തന്നെ ഇതിലെ ചിന്തകള്‍ക്ക് ആശയപരമായി ചില വ്യതിയാനങ്ങള്‍ കണ്ടേക്കാം എന്ന് മനസിലാക്കി വേണം ഇവയെ സമീപിക്കാന്‍. ഹിന്ദു ആത്മീയത എന്നത് ബ്ലോഗില്‍ വായിച്ചറിയാന്‍ അത്ര ചെറിയ കാര്യമല്ല.

ഒരേയൊരു ജീവിതം ഉണ്ടെന്നും അതിന്റെ അവസാനം ശരീരത്തോടെ (അങ്ങിനെയാണോ എന്നെനിക്കറിയില്ല, അപ്പോള്‍ നാം ഭൂമിയില്‍ സംസ്കരിക്കുന്ന ശരീരത്തിന് എന്ത് സംഭവിക്കും എന്ന ചോദ്യം വരാം, അതവിടെ നില്‍ക്കട്ടെ) ദൈവസന്നിധിയില്‍ എത്തും എന്നുമുള്ള വിശ്വാസം നല്ലതാണ്, ലോജിക്കലി എളുപ്പവുമാണ്. ഞാനതേക്കുറിച്ചു ഒന്നും പറയുന്നില്ല.

പരമാത്മാവില്‍ തുടങ്ങി പരമാത്മാവില്‍ തന്നെ തിരിച്ചെത്തുന്ന ഒരു ചിന്താധാരയിലാണ് ഇപ്പറഞ്ഞ മുജ്ജന്മത്തിലെ പുണ്യ-പാപ സങ്കല്‍പ്പങ്ങള്‍ വരുന്നത് എന്നെനിക്കു തോന്നുന്നു. നാം ഇന്ന് അനുഭവിക്കുന്നതെല്ലാം (matter എന്ന് പേരിടാമെങ്കില്‍ അതെല്ലാം) തുടങ്ങുന്നത് പരമാത്മാവില്‍ നിന്നാണ്, അവസാനവും അവിടെ തന്നെ. അപ്പോള്‍ നാം കാണുന്നതെല്ലാം പരമാത്മാവ്‌ (അഥവാ ദൈവം) തന്നെ. ഭൌതികലോകത്തെ ഇന്ദ്രിയഗോചരമായ ഘടകങ്ങള്‍ ആണ് നമ്മെ ആ പരമാത്മാവിനെ അവഗണിക്കാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങിനെ സംഭവിക്കുന്പോള്‍ വരാവുന്ന അവസ്ഥയെ എളുപ്പത്തില്‍ വിശദീകരിക്കാനായാണ് ആത്മാവും പരമാത്മാവും എന്ന വേര്‍തിരിവ് ആവശ്യമായി വരുന്നത്. അല്ലാതെ ചിന്തിച്ചാല്‍ രണ്ടും തമ്മില്‍ വ്യത്യാസമൊന്നുമില്ല.

സ്രഷ്ടാവിനു താഴെയാണ് നാം എന്ന് ചിന്തിച്ചു കൊണ്ടു തുടങ്ങുന്പോള്‍ ഇതെത്ര വിശദീകരിച്ചാലും രണ്ടും രണ്ടാണെന്നേ ചിന്തിക്കാനാവൂ, എനിക്ക് സഹായിക്കാനാവില്ല, ക്ഷമിക്കൂ.

പരമാത്മാവില്‍ തുടങ്ങി എന്ന് പറയുന്പോള്‍ തന്നെ അവിടെ സൃഷ്ടി എന്നത് സംഭവിക്കുന്നില്ല എന്നും ചിന്തിക്കാം, കാരണം താന്‍ തന്നെ ഒരു ആവരണത്തിലേക്കു സന്നിവേശിക്കുന്പോള്‍ അവിടെ പുതുതായൊന്നും create ചെയ്യപ്പെടുന്നില്ല. ഭൌതികശരീരം എന്നത് ഉണ്ടാക്കപ്പെടുന്നതല്ല, മറിച്ച് പ്രപഞ്ചത്തില്‍ തന്നെയുള്ള വസ്തുക്കളില്‍ തുടങ്ങി അവയിലൂടെ തന്നെ പടിപടിയായി രൂപം മാറുകയാണ് എന്നത് മനസിലാക്കുന്പോഴേ ചിത്രം പൂര്‍ണമാവൂ. (ശാസ്ത്രം പഠിച്ച താങ്കള്‍ക്ക് ഭ്രൂണത്തിന്റെ വളര്‍ച്ച അറിയാവുന്നതാണല്ലോ)

നാം പ്രപഞ്ചത്തില്‍ കാണുന്നതെല്ലാം ചേര്‍ന്നതാണ് ദൈവം എന്ന രീതിയില്‍ ഒരു സങ്കല്‍പവുമുണ്ട്. അവിടെയും സൃഷ്ടി നടക്കുന്നില്ല. ശാസ്ത്രം Energy can neither be created, nor destroyed എന്ന് പറഞ്ഞതുപോലെ നാം കാണുന്ന ഓരോ വസ്തുവും ആത്മാവും എല്ലാം അനുഭവേദ്യമായ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറുന്നു, സൃഷ്ടിയുമില്ല നാശവുമില്ല. എന്നാല്‍ എല്ലാം ദൈവം തന്നെയാണ്. ഇവിടെ മോക്ഷം എന്ന concept ഉണ്ടോ എന്നറിയില്ല.

ഇത്രയൊന്നും ചിന്തിക്കേണ്ടതില്ലാത്തവര്‍ക്ക് ജീവിതത്തിലെ സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ സഹായമായിട്ടാണ് ഈശ്വരവിശ്വാസവും അതിനോടനുബന്ധിച്ച സങ്കല്‍പങ്ങളും കടന്നുവന്നിട്ടുള്ളത്. തന്റെ കൂടെ ദൈവമുണ്ട് എന്ന ചിന്ത ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും നന്മയുടെ വഴി സ്വീകരിച്ചു കര്‍മം ചെയ്യാനും ഒക്കെ സഹായിച്ചേക്കാം, തനിക്കു ആത്യന്തികമായ നീതി ദൈവത്തില്‍ നിന്ന് ലഭിക്കും എന്ന് വിശ്വസിക്കുന്നതുപോലെ തന്നെ.

താങ്കള്‍ക്കും മനസിലാക്കാന്‍ എളുപ്പമുള്ള (എന്നെനിക്കു തോന്നിയ) ഒരു വിശദീകരണം മാത്രമാണ് ഞാന്‍ ഇതുവരെ പറഞ്ഞത്. ഞാന്‍ പറഞ്ഞതുപോലെ ഒരു base. ഒരുപാടു വിശദീകരിക്കാന്‍ മാത്രം അറിവെനിക്കില്ല, അതിനാല്‍ തന്നെ ഒരു ചോദ്യം നേരിടുന്പോള്‍ ഞാന്‍ എന്റെ യുക്തി കൂടി ഉപയോഗിച്ചാണ് ഉത്തരം പറയാറ്‌. ഉത്തരങ്ങള്‍ തൃപ്തികരമല്ലാത്തത് അതുകൊണ്ടുകൂടിയാവാം.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

ദ്വൈതമായാലും അദ്വൈതമായാലും വേദാന്തമായാലും അത് മനുഷ്യമഷ്തികത്തില്‍ വിരിഞ്ഞ ചിന്താ
ധാരകളാകുമ്പോള്‍ അതില്‍ വൈരുദ്ധ്യമുണ്ടാവുക സ്വാഭാവികം തന്നെ. എന്നാല്‍ വൈരുദ്ധ്യങ്ങളില്‍
ഏതാണ് ശരി എന്നത് വളരെ സ്വാഭാവികമായുണ്ടായേക്കാവുന്ന ഒരു ചോദ്യമാണ്. അത് കൊണ്ട് തന്നെ താങ്കള്‍ പറഞ്ഞ പോലെ എല്ലാകൂട്ടി ഒറ്റ സിദ്ധാന്തമാക്കുക എന്ന അസാധ്യമായിരിക്കാം. സങ്കല്പമായാല്‍
തന്നെയയും യുക്തിക്കും ബുദ്ധിക്കും തൃപ്തികരമാകുന്ന വൈരുദ്ധ്യങ്ങളില്ലാത്ത ഒരു ചിന്തയായിരിക്കും എപ്പോഴും അഭികാമ്യം എന്ന് ഞാന്‍ കരുതുന്നു.


പരമാത്മാവില്‍ തുടങ്ങി എന്ന് പറയുന്പോള്‍ തന്നെ അവിടെ സൃഷ്ടി എന്നത് സംഭവിക്കുന്നില്ല
എന്നും ചിന്തിക്കാം, കാരണം താന്‍ തന്നെ ഒരു ആവരണത്തിലേക്കു സന്നിവേശിക്കുന്പോള്‍ അവിടെ
പുതുതായൊന്നും create ചെയ്യപ്പെടുന്നില്ല.


ഈ പരമാത്മാവില്‍ തുടങ്ങി എന്ന് പറയുമ്പോള്‍ ഒരു പാട് ചോദ്യങ്ങള്‍ പിന്നെയും കൂടുകയല്ലാതെ
കുറയുന്നില്ല. പാപം ചെയ്തവരുടെ ആത്മാക്കള്‍ മാത്രമാണല്ലോ തിരിച്ച് മോഷം കിട്ടാതെ വീണ്ടും ഒരു
വസ്തുവില്‍ കയറുന്നു എന്ന് പറയുന്നത്.(അത് മനുഷ്യനാകട്ടെ മറ്റേത് ജീവിയാകട്ടെ) മനുഷ്യനെ
സംബന്ധിച്ചേടത്തോളം ജനസംഖ്യ എപ്പോഴും വര്‍ദ്ധിച്ച് കൊണ്ടാണിരിക്കുന്നത്. ഇവിടെ നടക്കുന്ന
മാത്തമാറ്റിക്സ് എനിക്ക് പിടികിട്ടുന്നേയില്ല. (എന്റെ കുഴപ്പമാവാം)

/Energy can neither be created, nor destroyed എന്ന് പറഞ്ഞതുപോലെ നാം കാണുന്ന ഓരോ വസ്തുവും
ആത്മാവും എല്ലാം അനുഭവേദ്യമായ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറുന്നു,


എന്തിന് ?

ഇത്രയൊന്നും ചിന്തിക്കേണ്ടതില്ലാത്തവര്‍ക്ക് ജീവിതത്തിലെ സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ സഹായമായിട്ടാണ്.........തനിക്കു ആത്യന്തികമായ നീതി ദൈവത്തില്‍ നിന്ന് ലഭിക്കും എന്ന് വിശ്വസിക്കുന്നതുപോലെ തന്നെ.


ഇത് രണ്ടും ഒരു പാട് വ്യത്യാസമുണ്ട്. ആത്യന്തിക നീതികിട്ടുക എന്നതും ജീവിതത്തില്‍ സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ ഒരു സഹായം കിട്ടുക എന്നതും തമ്മില്‍ ഒരു പാട് അന്തരമുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നീതി എന്നത് ഒരു സഹായം മാത്രമല്ല എന്നത് തന്നെ കാരണം. നീതിയില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കുറിച്ചാ‍ലോചിച്ചാല്‍ തന്നെ അത്പം പിടി കിട്ടും. അത്യന്തിക നീതി എന്നത് അതിലും അനേകം മടങ്ങ് ഉയരത്തിലാണ്.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ഏതു ഫിലോസഫി ആയാലും മനുഷ്യനിര്‍മിതം തന്നെ എന്ന വിശ്വാസക്കാരനാണ് ഞാന്‍. പലതരം ചിന്താധാരകള്‍ വരുന്പോള്‍ ഇതിലേതെങ്കിലും ഒന്ന് സെലെക്റ്റ് ചെയ്യണം എന്ന് നിര്‍ബന്ധം വരുന്പോള്‍ ആ ചുമതല സ്വയം നിര്‍വഹിക്കാം. അതല്ല, അറിയാന്‍ മാത്രമാണ് ആഗ്രഹമെങ്കില്‍ അറിഞ്ഞിരിക്കാം. എന്റേത് തല്‍ക്കാലം രണ്ടാമത്തെ വഴിയാണ്. ആത്യന്തികമായ ശരി എന്ന ഒന്നില്ല എന്നാണു എന്റെ പക്ഷം.
അതവിടെ നില്‍ക്കട്ടെ, അതല്ലല്ലോ വിഷയം. ഇനി അതാവണ്ട ചര്‍ച്ച.

ഈ പരമാത്മാവില്‍ തുടങ്ങി എന്ന് പറയുമ്പോള്‍ ഒരു പാട് ചോദ്യങ്ങള്‍ പിന്നെയും കൂടുകയല്ലാതെ കുറയുന്നില്ല. പാപം ചെയ്തവരുടെ ആത്മാക്കള്‍ മാത്രമാണല്ലോ തിരിച്ച് മോഷം കിട്ടാതെ വീണ്ടും ഒരു വസ്തുവില്‍ കയറുന്നു എന്ന് പറയുന്നത്.(അത് മനുഷ്യനാകട്ടെ മറ്റേത് ജീവിയാകട്ടെ) മനുഷ്യനെ സംബന്ധിച്ചേടത്തോളം ജനസംഖ്യ എപ്പോഴും വര്‍ദ്ധിച്ച് കൊണ്ടാണിരിക്കുന്നത്. ഇവിടെ നടക്കുന്ന മാത്തമാറ്റിക്സ് എനിക്ക് പിടികിട്ടുന്നേയില്ല

ഇവിടെ മാത്തമാറ്റിക്സ് എടുത്തു പ്രയോഗിച്ചാല്‍ തെറ്റിപ്പോയേക്കും. പരമാത്മാവിനെ കഷ്ണം കഷ്ണം ആക്കുന്ന ഏര്‍പ്പാടല്ലെന്നു മനസിലാക്കൂ. ഇത്ര ജനത്തിന് ഇത്ര ആത്മാവ് എന്ന കണക്കു വെക്കാന്‍ ശ്രമിച്ചാല്‍ ഈ പറഞ്ഞതെല്ലാം അസ്ഥാനത്താവും. പ്രജകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ദൈവത്തിനു പണി കൂടുന്നുണ്ടോ എന്ന് ചോദിക്കുന്നത് പോലെയല്ലേ ഇത്? അപ്പോള്‍ ആദ്യം മനുഷ്യനെ ഉണ്ടാക്കിയപ്പോള്‍ സ്രഷ്ടാവിനു ഇഷ്ടം പോലെ സ്പെയര്‍ ടൈം ഉണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചാല്‍ അതിനെ ബാലിശമെന്നു പറഞ്ഞു എഴുതിതള്ളില്ലേ താങ്കള്‍.
എന്തിന് എന്നൊരു ചോദ്യവും കണ്ടു. അതും കഴിഞ്ഞ ചോദ്യവും കൂട്ടി ഒരു ഉത്തരം പറയാന്‍ ശ്രമിക്കാം.
മാറ്റം, അതൊരു പ്രപഞ്ച നിയമം ആണെന്നെ എനിക്ക് പറയാനാവൂ. നാം ഇന്ന് കാണുന്ന വസ്തുക്കളെല്ലാം ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നതാണെന്നാണു ശാസ്ത്രവും പറയുന്നത്. പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്നര്‍ത്ഥം.
ഞാനറിഞ്ഞിടത്തോളം എല്ലാ ജന്മത്തിലും മനുഷ്യനായി തന്നെ ജീവിക്കണമെന്നോ ഭൂമിയില്‍ തന്നെ ജീവിക്കണമെന്നോ ഇനി ജീവിയായി തന്നെ ജീവിക്കണമെന്നോ ഒന്നും നിര്‍ബന്ധമില്ല. എന്ന് മാത്രമല്ല ഒരു ജോലി രാജി വെച്ച് ഉടനെ അടുത്ത ജോലിയില്‍ കയറുന്ന പോലെ ഒരു ജന്മം കഴിഞ്ഞ ഉടനെ ആത്മാവ് അടുത്ത ശരീരത്തിലേക്ക് കയറണം എന്നുമില്ല.
ഇങ്ങിനെ ചിന്തിച്ചാല്‍ ഒരുപക്ഷെ താങ്കളുടെ മാത്തമാറ്റിക്സും ശരിയായേക്കും.

താങ്കള്‍ അവസാനം പറഞ്ഞത് വായിച്ചാല്‍ ഞാന്‍ പറഞ്ഞതല്ല താങ്കള്‍ മനസിലാക്കിയതെന്നു തോന്നുന്നു. ഈശ്വരവിശ്വാസം സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ സഹായമാണെന്നാണു ഞാന്‍ പറഞ്ഞത്. അതെങ്ങിനെ സന്നിഗ്ദ്ധഘട്ടങ്ങളില്‍ ദൈവം സഹായിക്കും എന്നതായി മാറിയെന്നറിയില്ല. അത് പോട്ടെ. വാചകങ്ങള്‍ക്ക് കുത്തും കോമയും ഇടുന്നതിനു ഒരു അര്‍ത്ഥം കല്പിച്ചു തന്നെയാണ് ഞാന്‍ എഴുതാറുള്ളത്. ഒന്നാം വാചകവും രണ്ടാമത്തെ വാചകത്തിന്റെ പകുതിയും എടുത്തു പുതിയൊരു അര്‍ത്ഥം വേണോ? തന്റെ കൂടെ ദൈവമുണ്ട് എന്ന വിശ്വാസവും ദൈവത്തിന്റെ ആത്യന്തിക നീതിയില്‍ ഉള്ള വിശ്വാസവും ഒരുപോലെ സ്വന്തം ആത്മവിശ്വാസം വളര്‍ത്താനും നേര്‍വഴി കാണിക്കാനും സഹായിക്കും എന്നല്ലേ ഞാന്‍ പറഞ്ഞത്?

ഒരു കണക്കിന് ചിന്തിച്ചാല്‍ ആവശ്യത്തിനു നമുക്ക് മാര്‍ഗദര്‍ശനം തരുന്ന ശക്തിയല്ലേ നമ്മുടെ പ്രവൃത്തികള്‍ക്ക്‌ കണക്കു വെച്ച് അവസാനം ഇതിനെല്ലാം കൂടി നമുക്ക് പാരിതോഷികമോ പണിഷ്മെന്റോ തരുന്ന ശക്തിയെക്കാള്‍ ഭേദം. വേണ്ട സമയത്ത് സഹായം ചെയ്യാത്ത നീതി വെറും ശിക്ഷ നടപ്പാക്കല്‍ മാത്രമാണ്. ദൈവത്തിന്റെ നീതി ദൈവത്തിനു മാത്രമേ അറിയൂ എന്ന് താങ്കള്‍ പറഞ്ഞേക്കാം, ഞാനതിനെ എതിര്‍ക്കുന്നുമില്ല. താങ്കള്‍ നീതിന്യായവ്യവസ്ഥയെക്കുറിച്ചു പറഞ്ഞതിനാല്‍ മാത്രം എഴുതുന്നതാണ്.

ഇവിടെ എഴുതിയതൊന്നും താങ്കളെ, അല്ലെങ്കില്‍ താങ്കളുടെ വിശ്വാസത്തെ കളിയാക്കാന്‍ ഉദ്ദേശിച്ചെഴുതിയതല്ല, അങ്ങിനെ തോന്നിയെങ്കില്‍ ക്ഷമിക്കൂ.

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ പറഞ്ഞു:

ദ്വൈതമായാലും അദ്വൈതമായാലും വേദാന്തമായാലും അത് മനുഷ്യമഷ്തികത്തില്‍ വിരിഞ്ഞ ചിന്താ ധാരകളാകുമ്പോള്‍ അതില്‍ വൈരുദ്ധ്യമുണ്ടാവുക സ്വാഭാവികം തന്നെ.

സെമിറ്റിക് മതങ്ങളും ദ്വൈതമതങ്ങളാണെന്ന പഠിപ്പെങ്കിലും തികഞ്ഞില്ലെ മക്കളെ. (ചന്തു സ്റ്റയിൽ)

ചിന്തകന്‍ പറഞ്ഞു...

ഇങ്ങനെ നൂറ്കൂട്ടം വൈരുദ്ധ്യങ്ങളില്‍ അകപ്പെട്ട്, വിശ്വസിച്ചില്ലെങ്കിലും വിശ്വസിച്ചാലും പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത, ഒരു മാത്തമാറ്റിക്സും ഇല്ലാ‍ത്ത ആത്മാവിന്റെയും പരമാത്മാവിന്റെയും ചിന്തിച്ച് കറങ്ങി തലപുണ്ണാക്കുന്നതിലും എത്രയോ ഭേദം ബാബു മാഷ് പറഞ്ഞപോലെ

"ജീവിതത്തെ സംബന്ധിച്ച ചിന്തകള്‍ മരണചിന്തകളേക്കാള്‍ നൂറുമടങ്ങു് ചിന്തായോഗ്യമാക്കുന്നതിനുവേണ്ടി സന്തോഷത്തോടെ എന്തെങ്കിലും ചെയ്യുന്നതാണ്” നല്ലത്. സദാചാരവും ധര്‍മ്മവും ഒക്കെ പ്രസംഗിച്ച് നടന്ന് ആകെയുള്ള ഒരു ചെറു ജീവിതത്തിന്റെ രസം കൊല്ലി ആവാതെ ഉള്ള നമുക്ക് ആസ്വദിക്കാനും ആഹ്ലാദിക്കാനും പറ്റുന്നത് മാത്രം ചെയ്ത് ജീവിക്കുന്നതാണ് ഏറ്റവും യുക്തി.

സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ ഈശ്വര വിശ്വാസം സഹായമാവുന്നു എന്ന് താ‍ങ്കള്‍ പറയുന്നു.(ദൈവം സഹായിക്കും എന്നത് ഞാന്‍ തെറ്റിയെഴുതിയതാണ് ഉദ്ദേശിച്ചത് ഇത് തന്നെ)

അപ്പോള്‍ “സന്നിഗ്ദ്ധ ഘട്ട“ ങ്ങളില്‍ എന്ത് ആത്മവിശ്വാസം കിട്ടാന്‍ എന്താണ് സഹായമാവും എന്നാണ് താങ്കള്‍ പറയുന്നത്.

ഈശ്വരരവിശ്വാസത്തോടൊപ്പം തന്നെയുള്ളതാണ് ആ‍ത്യന്തിക നീതിയിലുള്ള വിശ്വാസവും.

എന്താണ് സഹായകമാവുക എന്ന ചോദ്യത്തിനിവിടെ ‘ആത്യന്തിക നീതിയെ കുറിച്ചുള്ള ബോധം‘ എന്ന ഉത്തരം ഉണ്ട്.

ഒരു കണക്കിന് ചിന്തിച്ചാല്‍ ആവശ്യത്തിനു നമുക്ക് മാര്‍ഗദര്‍ശനം തരുന്ന ശക്തിയല്ലേ നമ്മുടെ പ്രവൃത്തികള്‍ക്ക്‌ കണക്കു വെച്ച് അവസാനം ഇതിനെല്ലാം കൂടി നമുക്ക് പാരിതോഷികമോ പണിഷ്മെന്റോ തരുന്ന ശക്തിയെക്കാള്‍ ഭേദം.


ആവശ്യത്തിന് “മാര്‍ഗ്ഗ ദര്‍ശനം“ തരുന്ന ഒരു ശക്തിയോ ? അങ്ങനെ ‘മാര്‍ഗ്ഗ ദര്‍ശനം’ തരുന്ന ഒരു ശക്തിയുണ്ടോ ?

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ പറഞ്ഞു:

ദൈവത്തിന്റെ തന്നെ ഒരു reflection..... ആത്മാവ് ദൈവം തന്നെ ..... എനിക്ക് മനസ്സിലായില്ല.

ദൈവം ഉണ്ടെന്ന് താങ്കളും വിശ്വസിക്കുന്നു. ഭാവത്തിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്.
അതുകൊണ്ട് ദൈവത്തിന്റെ ഒരു പര്യായമായി ആത്മാവിനെ കാണാൻ എന്താ വിഷമം ഉണ്ടോ.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
മാത്തമാറ്റിക്സ് ഇല്ലാത്ത ഒരുപാടു കാര്യങ്ങള്‍ എല്ലാ വിശ്വാസങ്ങളിലും ഉണ്ട്. സൌകര്യപൂര്‍വ്വം അതെല്ലാം നമ്മുടെ യുക്തിക്കതീതം ആണെന്ന് പറഞ്ഞു നിര്‍ത്തുകയാണ് പതിവ്. ഉദാഹരണങ്ങള്‍ കാണിക്കുന്നില്ല, താങ്കള്‍ക്കു മനസിലാക്കാവുന്നതെ ഉള്ളു.
യുക്തിവാദികളുടെ ചോദ്യങ്ങള്‍ വരുന്നത് എവിടെ നിന്നാണെന്നു ചിന്തകന് മനസിലായോ? തന്റെ യുക്തിക്കു മനസിലാവാത്ത കാര്യങ്ങള്‍ തന്നെയാണ് അവരും ചോദിക്കുന്നത്, താങ്കള്‍ ഇപ്പോള്‍ ചോദിക്കുന്നത് പോലെ തന്നെ, ഇവിടെ താങ്കള്‍ താങ്കളുടെ വിശ്വാസത്തിന്റെ ആധാരത്തില്‍ നിന്നാണ് യുക്തി പ്രയോഗിക്കുന്നത് എന്ന വ്യത്യാസമേയുള്ളൂ. എന്റെ അറിവുകള്‍ തുലോം കുറവായിരുന്നിട്ടും എനിക്കാവുന്നത് പോലെ ഉത്തരം പറയാന്‍ ശ്രമിച്ചു എന്നാണെന്റെ വിശ്വാസം.

അപ്പോള്‍ “സന്നിഗ്ദ്ധ ഘട്ട“ ങ്ങളില്‍ എന്ത് ആത്മവിശ്വാസം കിട്ടാന്‍ എന്താണ് സഹായമാവും എന്നാണ് താങ്കള്‍ പറയുന്നത്.

അത് ആ ഘട്ടത്തിലുള്ള വ്യക്തിക്കേ പറയാനാവൂ. ഇതില്‍ 'യുക്തിവാദിയായ' ഞാന്‍ എന്ത് പറയാനാണ്?

ആവശ്യത്തിന് “മാര്‍ഗ്ഗ ദര്‍ശനം“ തരുന്ന ഒരു ശക്തിയോ ? അങ്ങനെ ‘മാര്‍ഗ്ഗ ദര്‍ശനം’ തരുന്ന ഒരു ശക്തിയുണ്ടോ ?
ഇതിനു മുന്പ് പറഞ്ഞ കമന്റുകളെല്ലാം വായിച്ചിട്ടും? അങ്ങിനെ ഒരു ശക്തിയുണ്ടോ എന്നതിന് ഉത്തരം കാണണമെങ്കില്‍ എന്റെ ഈ വിഷയത്തിലെ ആദ്യ കമന്റ് വായിക്കൂ. ശക്തിയുണ്ടോ ഇല്ലയോ എന്നതും വ്യക്തിപരമായ വിശ്വാസമാണ്. അതില്‍ വിശ്വാസമില്ലെങ്കില്‍ അങ്ങിനെ ഒരു ശക്തിയില്ല എന്ന് തന്നെ വിശ്വസിച്ചോളൂ.... പരാതിയില്ല.

സദാചാരവും ധര്‍മ്മവും ഒക്കെ പ്രസംഗിച്ച് നടന്ന് ആകെയുള്ള ഒരു ചെറു ജീവിതത്തിന്റെ രസം കൊല്ലി ആവാതെ ഉള്ള നമുക്ക് ആസ്വദിക്കാനും ആഹ്ലാദിക്കാനും പറ്റുന്നത് മാത്രം ചെയ്ത് ജീവിക്കുന്നതാണ് ഏറ്റവും യുക്തി.
ഇതാണ് താങ്കളുടെ take-away എങ്കില്‍ എനിക്ക് സന്തോഷമേയുള്ളു. ആശയപരമായ കടുംപിടുത്തങ്ങള്‍ ഇല്ലാതെ ജീവിതത്തില്‍ കുറ്റബോധം അധികമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെയാണ് ജീവിതത്തിന്റെ മേന്മ.

ഒന്ന് കൂടി ഇവിടെ പറയട്ടെ, താങ്കള്‍ പറഞ്ഞ ലൈനില്‍ തന്നെ.
ഞാന്‍ കണ്ടിടത്തോളം ഒരു സാധാരണ ഹിന്ദു ഈശ്വര വിശ്വാസിക്ക് ഇതൊന്നും ഒരു വലിയ ചോദ്യമാകാറില്ല. ദ്വൈതമാണോ അദ്വൈതമാണോ ശരി ആത്മാവുണ്ടോ പുനര്‍ജ്ജന്മം ഉണ്ടോ എന്നതൊന്നും അവന്റെ പ്രശ്നമേയല്ല. തലമുറകളായി കൈമാറി വന്ന സങ്കല്‍പങ്ങളും നന്മ-തിന്മ വേര്‍തിരിവുകളും ജീവിതരീതിയും ആണ് അവനെ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തനാക്കുന്നത്, ഗ്രന്ഥങ്ങളില്‍ പറഞ്ഞത് പോലുള്ള ഒരു ജീവിതമല്ല അവന്‍ നയിക്കുന്നത്. കാലാനുസൃതമായി പല കൂട്ടിച്ചേര്‍ക്കലുകളും ഇഴപിരിയലുകളും മാറ്റങ്ങളും അതില്‍ വന്നിട്ടുണ്ട്. ധാരാളം അനാചാരങ്ങളും നിര്‍ഭാഗ്യവശാല്‍ കടന്നു കൂടിയിട്ടുമുണ്ട്. ഇവയൊന്നും ഒരു സാധാരണ ദൈവവിശ്വാസത്തില്‍ വലുതായി സ്വാധീനം ചെലുത്തിയിട്ടില്ല. ദൈവനാമങ്ങള്‍ മാറിയേക്കാം എന്നല്ലാതെ സങ്കല്‍പ്പങ്ങള്‍ വലിയ വ്യത്യാസമില്ലാതെ തുടരുന്നു. ചില വിശ്വാസങ്ങള്‍ പ്രസ്തുത micro സമൂഹത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നാവാം.
നിര്‍ബന്ധമായും ഇന്ന ദൈവത്തെ ഇന്ന രീതിയില്‍ തന്നെ പ്രാര്‍ത്ഥിക്കണം എന്ന നിബന്ധനകള്‍ ഇല്ലാത്തതിനാല്‍ എന്നെപ്പോലുള്ളവര്‍ പ്രാര്‍ത്ഥനാവിശ്വാസി അല്ലാതെ ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നു.

ഹിന്ദുയിസം എന്നത് ഒരു മതത്തിന്റെ ചട്ടക്കൂടില്‍ പെടുത്താനാവില്ലെന്നും അതൊരു ജീവിതരീതി മാത്രമാണെന്നും ചിലര്‍ പറയുന്നത് ഇത് കൊണ്ടാവാം.

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ,
താങ്കൾ കുറെ ചോദ്യങ്ങൾ ചോദിച്ചില്ലെ. താങ്കളുടെ പ്രസ്താവനയിലെ ഒരു സംശയം ചോദിക്കുന്നു.

(ചോ) ശരിയും തെറ്റും അത്യന്തികമായി തീരുമാനിക്കുന്നത് ദൈവം മാത്രമാണ്.

മനുഷ്യൻ ഒരു സാമൂഹികജീവി എന്ന നിലയിൽ സമൂഹവുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട ആചാരങ്ങൾ, നിയമങ്ങൾ എന്നിവയിൽ മനുഷ്യന് ഒരു പങ്കുമില്ലെ.

ഞാൻ വായിക്കുന്ന ആത്മീയഗ്രന്ഥങ്ങൾ എല്ലാം ഈശ്വരസാക്ഷാത്കാരത്തിനായി എന്തെല്ലാം ആചരിക്കണം എന്നു മാത്രമാണ് പറയുന്നത്.

കൊട്ടുകാരന്‍ പറഞ്ഞു...

ഈശ്വരസാച്ചാല്‍ക്കാരം?
ആറ്റ്ക്കുവേണം അതൊക്കെ .
ഞമ്മക്ക് സ്വര്‍ഗ്ഗം മതി. അവെട്യാകുമ്പൊ ഇഷ്ടം പോലെ കള്ളും പിന്നെ പെണ്ണും കിട്ടും.
കാലാകാലം അതൊക്കെയായിട്ടങ്ങനെ കഴിഞ്ഞുകൂടാം. !

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പാര്‍ത്ഥന്‍ മാഷെ,
ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ചിന്തകന്‍ മഞ്ഞക്കണ്ണടക്കാര്യം പറഞ്ഞുകൊണ്ട് വരും,എന്നാലും പറയുന്നു.

ഇസ്ലാം മതവും മറ്റുമതങ്ങളും തമ്മിലുള്ള വ്യത്യാസം അവിടെയാണ്. മറ്റുമതങ്ങള്‍ ദൈവ പ്രീതിക്കായി അഥവാ ജന്മ സാക്ഷാല്‍ക്കാരങ്ങള്‍ക്ക് പറയുന്ന കാര്യങ്ങള്‍ മാത്രം പോര ഇസ്ലാമില്‍. ഒരാള്‍ എപ്രകാരം ജീവിക്കണം , ശരി എന്ത്, തെറ്റ് എന്ത് എന്നെല്ലാം ദൈവം എഴുതിവച്ചമാതിരി (ഖുറാന്‍ പ്രകാരം)ജീവിച്ചാലെ ദൈവ പ്രീതി ലഭിക്കൂ. അത് കോഡ് ഒഫ് കോണ്ടക്റ്റ് ആണ്. അവിടെയാണ് വിയോജിപ്പുകള്‍ ആരംഭിക്കുന്നത്. ദൈവം എന്ന സങ്കല്‍പ്പത്തെ അംഗീകരിച്ചാല്‍ മാത്രം പോര പുള്ളിയുടെ ഡയറക്ഷന്‍ പ്രകാരം ജീവിക്കയും വേണം.

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പൂട്ടന്‍- ബ്ളോഗില്‍ ഒരു കാട്ടിപ്പരുത്തി ആകാനാണിഷ്ടം-
തിന്മ എന്നതിനെ വലിയ തെറ്റുകള്‍ എന്ന രീതിയില്‍ മാത്രം കാണേണ്ട- മനുഷ്യന്റെ basic instinct- നെ കുറിച്ചുള്ള ഒരു റിപോര്‍ട്ടില്‍ നിന്നും തോണ്ടിയതാണ്‌-
മനുഷ്യന്റെ കുറ്റിയറ്റു പോകാനുള്ളാ കാരണം ധാര്‍മിക ബോധവും എല്ലാ കാലത്തും ഉണ്ടായതു കൊണ്ടും കൂടിയാണ്‌-
തിന്മ വ്യാപകമാവുന്ന ഒരു സമൂഹത്തില്‍ അതിനെ അങ്ങീകരിക്കുന്ന ഒരു സാമൂഹിക ബോധവും കൂടി രൂപപ്പെടുന്നു- അപ്പോള്‍ തിന്മ ഏത്‌ നന്മ ഏത്‌ എന്നു തിരിച്ചറിവുണ്ടാകില്ല-

എന്റെ ആദ്യത്തെ സംശയം ഇപ്പോളും ബാക്കിയാണു- നന്മ ദൈവമാണെങ്കില്‍ അല്ലെങ്കില്‍ ദൈവപ്രചോദിതമാണെങ്കില്‍ തിന്മ ആരില്‍ നിന്ന്‌-
കാരണം നന്മയുടെ വിപരീതമാണല്ലോ തിന്മ-

നന്മ=ദൈവം : തിന്മ=?

2-സൃഷ്ടി എന്നത്‌ സംഭവിക്കുന്നില്ലങ്കില്‍ ദൈവം സൃഷ്ടാവല്ലല്ലോ?

3-ദൈവമാണിക്കാണുന്നതെല്ലാമെങ്കില്‍ നന്മയെ പ്പോലെ തിന്മക്കും ഉത്തരവാദി ദൈവമാവില്ലേ?
സംശയങ്ങളാണ്‌-

ചിന്തകന്‍ പറഞ്ഞു...


സെമിറ്റിക് മതങ്ങളും ദ്വൈതമതങ്ങളാണെന്ന പഠിപ്പെങ്കിലും തികഞ്ഞില്ലെ മക്കളെ. (ചന്തു സ്റ്റയിൽ)


പാര്‍ത്ഥന്‍ജീ എന്താ താങ്കള്‍ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ലാട്ടോ.

അതുകൊണ്ട് ദൈവത്തിന്റെ ഒരു പര്യായമായി ആത്മാവിനെ കാണാൻ എന്താ വിഷമം
ഉണ്ടോ.


ഇങ്ങനെ പര്യായമായി കണ്ടാല്‍ പിന്നെ തര്‍ക്കം അതോടെ തീര്‍ന്നില്ലേ? ദൈവം എന്നാല്‍ കേവലം ഒരു
ആത്മാവ് മാത്രമായി കണക്കാക്കാന്‍ പറ്റുമോ. ഒരിക്കലുമില്ല. ആത്മാവ് എന്നത് ദൈവത്തിന്റെ
സൃഷ്ടിയുടെ ഒരു ഭാഗം മാത്രമാണ്.

മനുഷ്യൻ ഒരു സാമൂഹികജീവി എന്ന നിലയിൽ സമൂഹവുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട
ആചാരങ്ങൾ, നിയമങ്ങൾ എന്നിവയിൽ മനുഷ്യന് ഒരു പങ്കുമില്ലെ.


മനുഷ്യന് പങ്കില്ലെന്നാര് പറഞ്ഞു. ഇവിടെ ഒരേ ഒരു വ്യവസ്ഥ മാത്രമേ ഉള്ളൂ. മനുഷ്യന്റെ നിയമങ്ങള്‍
ദൈവീക നിയമങ്ങള്‍ മറികടക്കുന്നതാവരുത്. ഒരു ദാഹരണം പറയാം . ഇസ് ലാം മദ്യം
നിരോധിച്ചിരിക്കുന്നു. അല്ലെങ്കില്‍ സ്വവര്‍ഗ്ഗ വിവാഹം നിരോധിച്ചിരിക്കുന്നു. ഒരു
മുഫ്തിയോ/പുരോഹിതനോ/ഭാരണാധികാരിയോ/നിയമ സഭയോ തീരുമാനിക്കുകയാണ് മുസ് ലീങ്ങള്‍ക്ക്
ഇനി മുതല്‍ മദ്യം കഴിക്കാമെന്നും സ്വവര്‍ഗ വിവാഹം നടത്താമെന്നും ഒക്കെ. യാതൊരു
സംശയത്തിനും ഇടയില്ലാതെ തന്നെ പറയാം ദൈവിക നിയമത്തിന്റെ ലംഘനമാണിവിടെ നടക്കുന്നതെന്ന്.

ഒരു വ്യക്തിക്ക് തന്റെ മാതാപിതാക്കളോടും, ഭാര്യയോടും, മക്കളോടും, കുടുംബത്തോടും,
അയല്‍ക്കാരനോടും സഹജീവികളോടും, സമൂഹത്തോടും, രാഷ്ട്രത്തോടുമെല്ലാമുള്ള പരസ്പര
ബാധ്യതകളെ കുറിച്ച് ഇസ് ലാമിന് വ്യക്തമായ കാഴ്ചപാടുണ്ട്. അത് തീര്‍ത്തും നന്‍മ മാത്രം
ലക്ഷ്യമാക്കിയുള്ളതാണ്. വഴിയില്‍ തടസ്സമായിനില്‍ക്കുന്ന ഒരു മുള്ള് നീക്കുക എന്നത് പോലും വിശ്വാസാത്തിന്റെ ഭാഗമാണ്. എന്ന് വെച്ചാല്‍ ഞാന്‍ വഴിയില്‍ ഒരു തടസ്സം കണ്ടിട്ടും അത് നീക്കതെ പോയാല്‍ അവിടെ എന്റെ വിശ്വാസത്തിന് ക്ഷീണം പറ്റിയിട്ടുണ്ടെന്നര്‍ത്ഥം. ആദ്യം കാണുന്ന ഞാനത് നീക്കുകയെന്നത് എന്റെ വിശ്വാസത്തിന്റെ ബാധ്യതയായിരുന്നു. ബാധ്യത നിറവേറ്റാത്തതിന്റെ പേരില്‍ ഞാന്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ചിന്തകന്‍ മഞ്ഞക്കണ്ണടക്കാര്യം പറഞ്ഞുകൊണ്ട് വരും,എന്നാലും പറയുന്നു.

പ്രിയ അനില്‍ ജീ

താങ്കള്‍ ഇവിടെ പറഞ്ഞ കമന്റും ജബ്ബാര്‍ മാഷിന്റെ അപരന്‍ കൊട്ടുകാരന്‍ തൊട്ടു മുകളില്‍ പറഞ്ഞ കമന്റും ഏകദേശം ഒരേ അര്‍ത്ഥമാണുള്‍ക്കൊള്ളുന്നത്. അത് താങ്കളുടെയും കൊട്ടുകാരനും ധരിച്ച കണ്ണടയുടെ കുഴപ്പമാണന്നതില്‍ യാതൊരു സംശയവും ഇപ്പോഴും എനിക്കില്ല. ഒരു മുസ് ലീമും ഈ യൊരു കാഴച്ചപാടിലല്ല സ്വര്‍ഗ്ഗ നരകങ്ങളെ കാണുന്നത്.

ഒരാള്‍ എപ്രകാരം ജീവിക്കണം , ശരി എന്ത്, തെറ്റ് എന്ത് എന്നെല്ലാം ദൈവം എഴുതിവച്ചമാതിരി (ഖുറാന്‍ പ്രകാരം)ജീവിച്ചാലെ ദൈവ പ്രീതി ലഭിക്കൂ. അത് കോഡ് ഒഫ് കോണ്ടക്റ്റ് ആണ്. അവിടെയാണ് വിയോജിപ്പുകള്‍ ആരംഭിക്കുന്നത്. ദൈവം എന്ന സങ്കല്‍പ്പത്തെ അംഗീകരിച്ചാല്‍ മാത്രം പോര പുള്ളിയുടെ ഡയറക്ഷന്‍ പ്രകാരം ജീവിക്കയും വേണം.

ശരി ഏതൊക്കെയെന്ന് വ്യക്തമായി പറഞ്ഞില്ലെങ്കിലും തെറ്റേതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. തെറ്റ് ചെയ്യാതിരിക്കലാണ് ശരി. ആരാധന ക്രമങ്ങള്‍ സ്വന്തമായി ഉണ്ടാക്കി ചെയ്യേണ്ടതില്ല. എന്താണോ നിര്‍ദ്ദേശിച്ചത് അത് മാത്രം ചെയ്താല്‍ മതി. അത് തികച്ചും സമയ ബന്ധിതവുമാണ്. നമസ്കാരമായാലും zakath ആയാലും നോമ്പാ‍യാലും ഹജ്ജായാലും അതിനെല്ലാം ജീവിതത്തില്‍ കൃത്യമായ ലഷ്യം നിര്‍ണ്ണയിച്ചിട്ടുണ്ട്. ആ ലഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നില്ലെങ്കില്‍ (വ്യക്തി സംസ്കരണം) പിന്നെ അത്തരം കര്‍മ്മങ്ങള്‍ ദൈവത്തിങ്കല്‍ നഗറ്റീവ് ഇഫക്റ്റീനാണ് കൂടുതല്‍ സാധ്യതയുള്ളത്.

പാര്‍ത്ഥന്‍ പറഞ്ഞു...

കാട്ടിപ്പരുത്തി:
എന്റെ ആദ്യത്തെ സംശയം ഇപ്പോളും ബാക്കിയാണു- നന്മ ദൈവമാണെങ്കില്‍ അല്ലെങ്കില്‍ ദൈവപ്രചോദിതമാണെങ്കില്‍ തിന്മ ആരില്‍ നിന്ന്‌-
കാരണം നന്മയുടെ വിപരീതമാണല്ലോ തിന്മ-


മുകളിൽ പറഞ്ഞ കാര്യത്തിൽ ആദ്യം താങ്കളുടെ വിശ്വാസത്തിലെ വിശദീകരണം അറിയാൻ തല്പര്യമുണ്ട്.
എന്റെ ഉത്തരം :
താങ്കളുടെ 3-ആമത്തെ ചോദ്യത്തിലുണ്ട്.
(രണ്ടാമത്തെ ചോദ്യത്തിന്റെ അഭിപ്രായം അതിനുശേഷമാവാം. അല്ലെങ്കിൽ ആകെ കൺഫ്യൂഷ്യൻ ആകും, ചിന്തകനെപ്പോലെ.)

അപ്പൂട്ടൻ പറഞ്ഞു...

മനുഷ്യന്റെ കുറ്റിയറ്റു പോകാനുള്ളാ കാരണം ധാര്‍മിക ബോധവും എല്ലാ കാലത്തും ഉണ്ടായതു കൊണ്ടും കൂടിയാണ്‌-
സോറി, ഇത് തന്നെയല്ലേ നാം നന്മ എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്?
ഒന്നുകൂടി ചിന്തിച്ചാല്‍ താങ്കള്‍ ഇപ്പറഞ്ഞത്‌ താങ്കളുടെ തന്നെ പ്രസ്താവനയ്ക്ക് (തിന്മ ചെയ്യാനാണ് താല്പര്യം) വിരുദ്ധമാണ്. ചീത്ത ഉണ്ടെന്നു ധരിക്കാതെ നല്ലതുണ്ട്, ചീത്തയും കണ്ടേക്കാം എന്ന് കരുതി എന്തിനേയും സമീപിക്കുന്നതല്ലേ നല്ലത്?

തിന്മ വ്യാപകമാവുന്ന ഒരു സമൂഹത്തില്‍ അതിനെ അങ്ങീകരിക്കുന്ന ഒരു സാമൂഹിക ബോധവും കൂടി രൂപപ്പെടുന്നു- അപ്പോള്‍ തിന്മ ഏത്‌ നന്മ ഏത്‌ എന്നു തിരിച്ചറിവുണ്ടാകില്ല-
മനുഷ്യസമൂഹത്തിന്റെ പൊതുചരിത്രം താങ്കളെത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. തിന്മ വ്യാപകമാകുന്ന ഒരു സമൂഹം, അവിടെ ഉന്നമനത്തിനുള്ള യാതൊരു സംവിധാനവും (ആശയങ്ങളും) ഇല്ലെങ്കില്‍, ജനങ്ങള്‍ തമ്മിലടിച്ചു സമൂഹം തന്നെ നാമാവശേഷമാകും, അതൊരു പ്രകൃതി നിയമമാണ്. മഹാഭാരതം വായിച്ചാല്‍ അത് മനസിലാകും. അങ്ങിനെയൊരു സമൂഹം നിലനില്‍ക്കുക എന്നത് (ചിന്തിച്ചാല്‍ തന്നെ) അസംഭവ്യമാണ്.

എന്റെ ആദ്യത്തെ സംശയം ഇപ്പോളും ബാക്കിയാണു- നന്മ ദൈവമാണെങ്കില്‍ അല്ലെങ്കില്‍ ദൈവപ്രചോദിതമാണെങ്കില്‍ തിന്മ ആരില്‍ നിന്ന്‌- കാരണം നന്മയുടെ വിപരീതമാണല്ലോ തിന്മ-
നന്മ=ദൈവം : തിന്മ=?

താങ്കള്‍ ആര്‍ക്കൊക്കെ അറിഞ്ഞുകൊണ്ട് സ്വാര്‍ത്ഥചിന്തയില്ലാതെ ചീത്തവഴി കാണിച്ചുകൊടുക്കാറുണ്ട്?

2-സൃഷ്ടി എന്നത്‌ സംഭവിക്കുന്നില്ലങ്കില്‍ ദൈവം സൃഷ്ടാവല്ലല്ലോ?
ആണെന്ന് ഞാന്‍ പറയില്ല.

3-ദൈവമാണിക്കാണുന്നതെല്ലാമെങ്കില്‍ നന്മയെ പ്പോലെ തിന്മക്കും ഉത്തരവാദി ദൈവമാവില്ലേ?
ഇവിടെ ഒരാള്‍ ഉത്തരവാദി ആവണം എന്ന ശാഠ്യം ഉണ്ടെങ്കില്‍ പറയാം. ഹിന്ദു വിശ്വാസപ്രകാരം (ഞാനറിഞ്ഞിടത്തോളം) ഉത്തരവാദി, നന്മയ്ക്കും തിന്മയ്ക്കും, എല്ലാം അവനവന്‍ തന്നെയാണ്. എല്ലാം ദൈവമാണ് എന്ന് പറയുന്നതിന്റെ അര്‍ത്ഥം മനസിലാക്കാതെ വാക്കില്‍ മാത്രം പിടിച്ചാല്‍ കഥ അവിടെ തന്നെ നില്‍ക്കും. പറയാനാവുന്നപോലെ ഞാന്‍ പറഞ്ഞിട്ടുണ്ട്.ഉത്തരം സ്വയം കണ്ടെത്തേണ്ടതാണ്.
വിഷയം മാറ്റാന്‍ പറയുന്നതല്ല, ജിന്നിനെ സൃഷ്ടിച്ചതിനു ആരാണ് ഉത്തരവാദി എന്ന് ചോദിച്ചതിനു ഒരുപാടു കോലാഹലങ്ങള്‍ ഉണ്ടായതല്ലേ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍.

സംശയങ്ങളാണ്‌-
വിരോധമില്ല. പക്ഷെ ഒരു ആശയം മനസിലാക്കാന്‍ ശ്രമിക്കുന്പോള്‍ അതിനു ആധാരമായിട്ടുള്ള ശരിയായ അര്‍ത്ഥം കൂടി ഗ്രഹിക്കാന്‍ തയ്യാറാവണം.
മാത്രമല്ല, നാം അറിയാന്‍ ശ്രമിക്കുന്ന എന്തിനേയും ഇത്തരം സംശയത്തോടുകൂടി തന്നെ വേണം സമീപിക്കാന്‍, എന്നാലേ യുക്തി പൂര്‍ണമാകൂ. പരിചിതമായ കാര്യങ്ങളിലും ഇതേ ചോദ്യങ്ങള്‍ മുന്‍വിധികളില്ലാതെ ചോദിച്ചു നോക്കൂ, from level zero. ഉത്തരങ്ങള്‍ ഇപ്പോഴുള്ളതിനേക്കാള്‍ വ്യത്യസ്തമായേക്കാം, പക്ഷെ അപ്പോഴേ നമ്മുടെ വിശ്വാസമോ അറിവോ, ഏതായാലും, പൂര്‍ണമാകൂ.

ചിന്തകന്‍ പറഞ്ഞു...

മാത്തമാറ്റിക്സ് ഇല്ലാത്ത ഒരുപാടു കാര്യങ്ങള്‍ എല്ലാ വിശ്വാസങ്ങളിലും ഉണ്ട്.

ഏത് വിശ്വാസമായാലും മാത്തമാറ്റിക്സില്‍ തെറ്റിയാല്‍ പിന്നെയത് വിശ്വസിക്കേണ്ടതില്ല എന്നാണെന്റെ
പക്ഷം. മാത്തമാറ്റിക്സില്‍ നമുക്കാണ് തെറ്റിയതെങ്കില്‍ അത് പ്രശ്നം വേറെ. അത് കൊണ്ട് താങ്കള്‍ഉദാഹരണങ്ങള്‍ കാണിക്കൂ. എനിക്ക് മനസ്സിലാവാത്തത് കൊണ്ടാണ്.

അത് ആ ഘട്ടത്തിലുള്ള വ്യക്തിക്കേ പറയാനാവൂ. ഇതില്‍ 'യുക്തിവാദിയായ' ഞാന്‍ എന്ത് പറയാനാണ്?

യുക്തിവാദിയായ താങ്കളുടെ പ്രസ്താവനക്കനുസരിച്ചുള്ള ഒരു ചോദ്യമായിരുന്നു ഞാന്‍ ചോദിച്ചത്. എന്നാല്‍ അത് ടൈപ് ചെയ്തപ്പോള്‍ ചെറിയ പിശക് പറ്റിയെന്ന് തോന്നുന്നു. അത് കൊണ്ട് താങ്കള്‍ക്ക് ചോദ്യം വ്യക്തമായില്ല എന്ന് തോന്നുന്നു. ഒന്ന് കൂടിവ്യക്തമാക്കാം.

ഇത്രയൊന്നും ചിന്തിക്കേണ്ടതില്ലാത്തവര്‍ക്ക് ജീവിതത്തിലെ സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ സഹായമായിട്ടാണ്
ഈശ്വരവിശ്വാസവും അതിനോടനുബന്ധിച്ച സങ്കല്‍പങ്ങളും കടന്നുവന്നിട്ടുള്ളത്.


ഇസ് ലാമിക വീക്ഷണത്തിലുള്ള ഈശ്വര വിശ്വാസത്തില്‍ ആത്യന്തിക നീതിയെ കുറിച്ചുള്ള ബോധത്തോട് താരതമ്യപെടുത്തികൊണ്ടായിരുന്നു ഈ പ്രസ്താവന. ഇവിടെ ഈശ്വര വിശ്വാസത്തില്‍ ആത്യന്തിക നീതി എന്ന ബോധമുണ്ട്.(സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ ആ‍ത്മ വിശ്വാസം നല്‍കുന്നതിന്) എന്നാല്‍ മുകളില്‍ പറഞ്ഞ വിശ്വാത്തില്‍ ആത്യന്തിക നീതിക്ക് പകരമായുള്ളത് എന്താണ് ? ആ ഘട്ടത്തിലുള്ള വിശ്വാസിയോട് ചോദിക്കണം എന്നാണെങ്കില്‍ ഞാന്‍ വിട്ടു.


അങ്ങിനെ ഒരു ശക്തിയുണ്ടോ എന്നതിന് ഉത്തരം കാണണമെങ്കില്‍ എന്റെ ഈ വിഷയത്തിലെ

ആദ്യ കമന്റ് വായിക്കൂ. ശക്തിയുണ്ടോ ഇല്ലയോ എന്നതും വ്യക്തിപരമായ വിശ്വാസമാണ്.

ആദ്യത്തെ കമന്റീനെ കുറൊച്ചറിഞ്ഞു കൊണ്ട് തന്നെയാണ് ചോദിച്ചത്.

താങ്കളുദ്ദേശിച്ച കമന്റിതായിരിക്കും എന്ന് കരുതുന്നു.
“രണ്ട്, ദൈവം തന്റെ കൂടെ നിന്ന് തന്റെ കര്‍മങ്ങളെ നിയന്ത്രിക്കുന്നുവെന്നും തിന്മയിലേക്ക്
വഴുതിപ്പോകാതെ കര്‍മം ചെയ്യാന്‍ സഹായിക്കുന്നു എന്നും ഉള്ള വിശ്വാസം.“


ഈ ‘നിയന്ത്രി‘ക്കുന്ന ശക്തിയും ‘മാര്‍ഗ്ഗ ദര്‍ശനം‘ നല്‍കുന്ന ശക്തിയും ഒന്നാണെങ്കില്‍ ഞാന്‍ വിട്ടു.

എങ്ങനെ മാര്‍ഗ ദര്‍ശനം നല്‍കുന്നു എന്നതും കിട്ടുന്നു എന്നതും താങ്കളോട് ചോദിക്കുന്നില്ല.

ആശയപരമായ കടുംപിടുത്തങ്ങള്‍ ഇല്ലാതെ ജീവിതത്തില്‍ കുറ്റബോധം അധികമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെയാണ് ജീവിതത്തിന്റെ മേന്മ.

ഒരു ആശയത്തെ സ്വീകരിച്ചാല്‍ അതിനോട് നീതി പുലര്‍ത്തേണ്ടതുണ്ട്. പറയുന്നത് തനിക്ക് തന്നെ പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്തതാണെങ്കില്‍ പിന്നെ അത് മറ്റുള്ളവരോട് പറയാതിരിക്കലാണ് ഭേദം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു കുറ്റബോധമില്ലെങ്കില്‍ പിന്നെ മനുഷ്യന്‍ ചെയ്യുന്നതെല്ലാം അവനെ സംബന്ധിച്ചേടത്തോളം ശരിയായിരിക്കും. അവനെ നന്നാക്കാനായി പറയുന്നതെല്ലാം ‘സദാചാര പ്രസംഗവും‘ ഇതംഗീകരിച്ചാല്‍ പിന്നെ ഒരാളെയും ഒരാള്‍ക്കും വിമര്‍ശിക്കാനോ ഉപദേശിക്കാനോ അവകാശമുണ്ടായിരിക്കില്ല. അവര്‍ വെറും ‘സദാചാര ‘ രസംകൊല്ലികള്‍ മാത്രമായിരിക്കും. ഇതാണ് മേന്മ എന്ന് താങ്കള്‍ക്ക് തോന്നുന്നെങ്കില്‍ താങ്കള്‍ക്കത് സ്വീകരിക്കാം. ഇത് മേന്മയാട്ടില്ല അധ:പതനമായിട്ടെ എന്റ് യുക്തിക്ക് കാണാന്‍ പറ്റുകയുള്ളൂ. (വാദത്തിനും ചില മാത്തമാറ്റിക്സുകള്‍ ആവശ്യമാണെന്ന് തോന്നുന്നു:) )

നിര്‍ബന്ധമായും ഇന്ന ദൈവത്തെ ഇന്ന രീതിയില്‍ തന്നെ പ്രാര്‍ത്ഥിക്കണം എന്ന നിബന്ധനകള്‍ ഇല്ലാത്തതിനാല്‍ എന്നെപ്പോലുള്ളവര്‍ പ്രാര്‍ത്ഥനാവിശ്വാസി അല്ലാതെ ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നു.

ഒരാള്‍ക്ക് മുസ് ലീമാണെന്ന് (ദൈവത്തിന് കീഴ്വണങ്ങിയവന്‍) അവകാശപെടണമെങ്കില്‍ അയാള്‍ നിര്‍ബന്ധമായും ചില വ്യസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അയാള്‍ മുസ് ലീമാവുകയേ ഇല്ല. ഈ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ ആരായാലും അവര്‍ ഇസ് ലാമിന് പുറത്താണ് അതില്‍ സംശയമേ വേണ്ട. നിയമങ്ങളും വ്യവസ്ഥകളും അനുസരണവുമില്ലാത്തതിന്റെ അവസ്ത നമുക്കറിയാമല്ലോ. അത് അധികം താമസിയാതെ നശിച്ചില്ലാതാവും. ഒരുവീടായാലും സ്ഥാപനമായാലും സര്‍ക്കാറായാലും എല്ലാം സ്ഥിതി തഥൈവ.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
താങ്കളുടെ ധാരണകള്‍ മാറ്റാന്‍ ഞാനാളല്ല. വ്യര്‍ത്ഥമായ അഭ്യാസമായേക്കാം എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും താങ്കളെ സഹായിക്കാന്‍ തുനിഞ്ഞു. ബാക്കി കാര്യങ്ങള്‍ സ്വയം മനസിലാക്കുക.

ശ്രീ കാട്ടിപ്പരുത്തി പറഞ്ഞത് പോലെ ചോദ്യങ്ങള്‍ മുട്ടി നില്ക്കുന്നുണ്ട്. കണക്കുകളോ യുക്തിയോ ഒക്കെ കൊണ്ടുവന്നാല്‍ വീണ്ടും ചര്‍ച്ച താങ്കളുടെ വിശ്വാസത്തിലേക്ക്, അതിന്റെ വിമര്‍ശനങ്ങളിലേക്ക് നീങ്ങും. തല്‍ക്കാലം താല്പര്യമില്ല. നേരത്തെ ഒരു കമന്റില്‍ പറഞ്ഞതുപോലെ, സന്നദ്ധനാണെങ്കില്‍, സ്വന്തം വിശ്വാസങ്ങളും ഒന്ന് point zero-ല്‍ നിന്ന് വായിക്കാന്‍ ശ്രമിക്കൂ. മാത്തമാറ്റിക്സ് എങ്ങിനെ ഒത്തുപോകുമെന്ന് സ്വയം മനസിലാക്കൂ.

ആത്യന്തിക നീതിയെക്കുറിച്ചും ദൈവീക സഹായത്തെ കുറിച്ചും ഒക്കെ എന്റെ മുന്‍ കമന്റുകളില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. താങ്കള്‍ ബോധം എന്നോ ബോധ്യം എന്നോ പറയുന്ന നീതി എല്ലാം സംഭവിച്ചതിനുശേഷം മരണാനന്തരം ലഭിക്കുന്ന ഒന്നല്ലേ. ജീവിതത്തില്‍ അത് കിട്ടുമെന്ന് വിശ്വസിക്കുന്നത് അതിനേക്കാള്‍ നല്ലതാണെന്ന് എനിക്ക് തോന്നുന്നു.
നിയന്ത്രണം എന്നതിന് താങ്കള്‍ തന്നെ പറഞ്ഞ definition മതി മാര്‍ഗദര്‍ശനത്തെ കുറിച്ച് മനസിലാക്കാന്‍. അവനവന്റെ ചിന്താഗതി അനുസരിച്ചാണ് ഇതെല്ലാം. മാര്‍ഗദര്‍ശനം ലഭിക്കില്ല എന്ന് വിചാരിച്ചാല്‍ ഇല്ല, ലഭിക്കും എന്ന് വിശ്വസിച്ചാല്‍ ഉണ്ട്, അത്ര തന്നെ.

കടുംപിടുത്തവും നീതിപുലര്‍ത്തലും രണ്ടും രണ്ടു അവസ്ഥകളാണ് ചിന്തകാ. കടുംപിടുത്തത്തെ നീതിപുലര്‍ത്തല് ആയി വ്യാഖ്യാനിക്കാതിരിക്കുക. Fanatic എന്നതിനും Believer എന്നതിനും ഇടയില്‍ വലിയ അന്തരമുണ്ട്.

കുറ്റം ചെയ്തിട്ട് അതിന്റെ ബോധം ഇല്ലാതിരിക്കലല്ല കുറ്റബോധം കുറയ്ക്കാനുള്ള രീതി. അതാണ്‌ താങ്കളുടെ ധാരണയെങ്കില്‍ ഞാനായിട്ട് തിരുത്തുന്നില്ല, പക്ഷെ കഴിവതും തെറ്റില്‍ നിന്നും അകന്നു നിന്നാല്‍ കുറ്റബോധം താനേ കുറയും. അത് വ്യക്തിപരമല്ല, മാനുഷികമാണ്‌.

അവസാനത്തെ പാരഗ്രാഫില്‍ താങ്കള്‍ പറഞ്ഞത് എനിക്ക് മനസിലാവും, പക്ഷെ അതിനുമപ്പുറം മനുഷ്യനെ വിശ്വസിക്കുക എന്ന് ഞാന്‍ പറഞ്ഞത് താങ്കള്‍ക്കു മനസിലായോ എന്ന് എനിക്കുറപ്പില്ല. അതുകൊണ്ടായിരിക്കാം നിയമവും വ്യവസ്ഥകളുമാണ് മനുഷ്യനെ നയിക്കുന്നതെന്ന് താങ്കള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഇസ്ലാമാവണമെങ്കില്‍ ഇന്നതൊക്കെ വേണം എന്ന് താങ്കള്‍ പറഞ്ഞല്ലോ, മനുഷ്യനാവാന്‍ എന്ത് വേണം എന്നുകൂടി ചിന്തിക്കൂ. (ചിന്തിച്ചാല്‍ മതി, പറയണമെന്നില്ല)
നിയമവും വ്യവസ്ഥകളും അനുസരണവും എന്നെഴുതിക്കണ്ടു. അവസാനം പറഞ്ഞത് ഇല്ലെങ്കില്‍ ആദ്യത്തേത് രണ്ടും ഉണ്ടെങ്കിലും കാര്യമില്ല. അനുസരണം എന്നത് നിയമങ്ങള്‍ അറിഞ്ഞു അനുസരിക്കലാണോ ഭയന്ന് അനുസരിക്കലാണോ എന്നതിനനുസരിച്ചിരിക്കും ഒരു മനുഷ്യന്റെ ഔന്നത്യം.

ഞാന്‍ ഈ പോസ്റ്റില്‍ കമന്റിട്ടത് ഞാന്‍ അടിയുറച്ചു വിശ്വസിക്കാത്ത കാര്യങ്ങള്‍ ആണെന്ന് പറഞ്ഞല്ലോ. ഇത്തരത്തില്‍ ചിന്തിയ്ക്കാന്‍ എന്നെ സഹായിച്ചത് മറ്റൊരു നിലപാടില്‍/വിശ്വാസത്തില്‍ നിന്നുകൊണ്ട് ചിന്തിക്കാനും ചിന്തകള്‍ വികസിപ്പിക്കാനും ഉള്ള എന്റെ സന്നദ്ധത ആണ്, ഒരു അര്‍ത്ഥത്തില് കടുംപിടുത്തം ഇല്ലായ്ക. അത് ഇവിടെ പറയാന്‍ എന്നെ പ്രേരിപ്പിച്ചത് മനുഷ്യരെ മുന്‍വിധികളില്ലാതെ കാണാന്‍ എന്നോടു പറയാറുള്ള എന്റെ മനസും. ഏതൊരു വിശ്വാസം/ആശയം മനസിലാക്കാനും അത്തരത്തില്‍ ഒരു സന്നദ്ധത വേണം.

ഒരു ചര്‍ച്ച തുടങ്ങി ഒരാഴ്ച ആവുന്നതിനു മുന്പ് പരിഹാസം തോന്നിതുടങ്ങിയല്ലോ താങ്കള്‍ക്ക്. അപ്പോള്‍ വര്‍ഷങ്ങളായി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ജബ്ബാര്‍ മാഷിനു താങ്കളേക്കാള്‍ ക്ഷമ കൂടുതലാണ്.

തര്‍ക്കിക്കാന്‍ താല്പര്യമില്ല. ദൈവസങ്കല്പങ്ങളെ കുറിച്ച് അറിയണമെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു പറ്റിയ പുസ്തകങ്ങള്‍ വായിക്കൂ, ബ്ലോഗില്‍ കണക്കു നോക്കുന്നതിലും ഭേദം അതായിരിക്കും. പാര്‍ത്ഥന്‍, ശ്രീ തുടങ്ങിയവര്‍ക്ക് സഹായിക്കാനായേക്കും.

നിര്‍ത്തുന്നു, ഒരിക്കല്‍ കൂടി. ആശംസകള്‍.

ചിന്തകന്‍ പറഞ്ഞു...

താങ്കളുടെ ധാരണകള്‍ മാറ്റാന്‍ ഞാനാളല്ല. വ്യര്‍ത്ഥമായ അഭ്യാസമായേക്കാം എന്ന ആശങ്ക
ഉണ്ടായിരുന്നെങ്കിലും താങ്കളെ സഹായിക്കാന്‍ തുനിഞ്ഞു. ബാക്കി കാര്യങ്ങള്‍ സ്വയം മനസിലാക്കുക.


താങ്കള്‍ എന്റെ നന്മയാണെന്ന് ഉദ്ദേശിക്കുന്നത് എന്നത് എന്നെ ഏറെ സന്തോഷിപിക്കുന്ന കാര്യമാണ്.
എന്നാല്‍ താങ്കള്‍ കരുതുന്നത് താങ്കള്‍ എല്ലാം കാര്യങ്ങളും ഗ്രൌണ്ട് സീറോയില്‍ നിന്ന് തുടങ്ങി
മനസ്സിലാക്കി എല്ലാം തികഞ്ഞിരിക്കുന്ന എന്നാണ്. ഇതൊരു തുറന്ന സംവാദമാണ്. സംവാദത്തില്‍
വിഷയങ്ങള്‍ അവതരിപ്പിച്ചാല്‍ പിന്നെ അതില്‍ താങ്കള്‍ക്ക് പറയാനുള്ളത് താങ്കള്‍ പറയുക. എന്റെ
യുക്തിക്കൊള്‍ക്കൊള്ളാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ ഉള്‍ക്കൊള്ളും. ഇത് വായിക്കുന്നവര്‍ അവര്‍ക്ക്
മനസ്സിലായതനുസരിച്ച് ഉള്‍ക്കൊള്ളുകയോ തള്ളിക്കളയുകയോ ചെയ്യും.അത് എന്നെ സഹായിക്കാനോണെന്നൊക്കെ പറഞ്ഞാല്‍ താങ്കളുടെ മാനസികാവസ്ഥയെ കുറിച്ചോര്‍ത്ത് എനിക്ക് സഹതാപമുണ്ട്. താങ്കള്‍ ഒരു വാദത്തിന് വേണ്ടി മാത്രം കുറേ കാര്യങ്ങള്‍ അവതരിപ്പിച്ച്
അതെകുറിച്ച് താങ്കളുടെ മനസികമായ വിശാലതായണെന്ന് സ്വയം പുകഴ്ത്തുന്നത് സത്യത്തില്‍ താങ്കളുടെ ബാലിശതായായാണ് എനിക്ക് തോന്നുന്നത്. താന്‍ വിശ്വസിക്കാത്ത കാര്യത്തിന് വേണ്ടി സംവാദത്തില്‍ ഏര്‍പെടുന്ന ഒരാളെ ഞാന്‍ ആദ്യമായാണ് കാണുന്നത്. താങ്കളെ മുഷിപ്പിക്കേണ്ടല്ലോ എന്ന് കരുതിയും
വാദത്തിനനുസരിച്ചുള്ള ഉത്തരമെങ്കിലും താങ്കള്‍ക്കുണ്ടോ എന്നറിയാനുമാണ് ഞാന്‍ കുറേചോദ്യങ്ങള്‍ താങ്കളോട് ചോദിച്ചത്. ഒരു ത്തരവുമില്ലാന്നയപ്പോള്‍ ‘ഞാനൊരു യുക്തിവാദിയാണ്‘ എന്ന് പറഞ്ഞ്
താങ്കള്‍ കയ്യൊഴിഞ്ഞു. സ്വന്തം ബോധ്യപെടാത്തത് മറ്റൊരാളെ ബോധ്യപ്പെടുത്താന്‍ ആരെങ്കിലും
ശ്രമിക്കുമോ? താങ്കള്‍ അതാണിവിടെ ചെയ്തത്.
താങ്കള്‍ ഇടക്കിടക്ക് പാ‍റയുന്നുമുണ്ട് ഒരു ബേസ് ലൈന്‍ തന്ന് എന്നെ ചിന്തിപ്പിക്കാനാണ് ശ്രമിക്കുന്നത്
എന്ന്. ഇത് കേട്ടാല്‍ തോന്നുക താങ്കളുടെ ചിന്തകള്‍ എല്ലാം പൂര്‍ണമാണെന്നാണ്. അത് കൊണ്ട് ആരെയും
ചിന്തിപ്പിക്കാനുള്ള വ്യര്‍ത്ഥമായ അഭ്യാസവുമായി താങ്കള്‍ സംവാദത്തില്‍ പങ്കെടുക്കരുത് എന്നാണെന്റെ
അഭിപ്രായം. താങ്കളുടെ വീക്ഷണങ്ങളാണ് സത്യത്തില്‍ താങ്കള്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. താങ്കള്‍ക്ക്
ബോധ്യപെടാത്ത ,വിശ്വസിക്കാത്ത കാര്യങ്ങളെ കുറിച്ചല്ല. നമ്മള്‍ തമ്മില്‍ സംവാദം തുടങ്ങുന്ന
അവസരത്തില്‍ തന്നെ ഞാന്‍ ഇത് സൂചിപ്പിച്ചതാണ്. മാന്യമായ ഭാഷയില്‍ എന്റെ ആശയങ്ങളെ
ചോദ്യം ചെയ്യാനുള്ള പൂര്‍ണ്ണ സ്വാത്രന്ത്ര്യം ഞാന്‍ ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നല്‍കിയിട്ടുമുണ്ട്.



ശ്രീ കാട്ടിപ്പരുത്തി പറഞ്ഞത് പോലെ ചോദ്യങ്ങള്‍ മുട്ടി നില്ക്കുന്നുണ്ട്. കണക്കുകളോ യുക്തിയോ ഒക്കെ കൊണ്ടുവന്നാല്‍ വീണ്ടും ചര്‍ച്ച താങ്കളുടെ വിശ്വാസത്തിലേക്ക്, അതിന്റെ വിമര്‍ശനങ്ങളിലേക്ക് നീങ്ങും. തല്‍ക്കാലം താല്പര്യമില്ല. നേരത്തെ ഒരു കമന്റില്‍ പറഞ്ഞതുപോലെ, സന്നദ്ധനാണെങ്കില്‍,
സ്വന്തം വിശ്വാസങ്ങളും ഒന്ന് point zero-ല്‍ നിന്ന് വായിക്കാന്‍ ശ്രമിക്കൂ. മാത്തമാറ്റിക്സ് എങ്ങിനെ
ഒത്തുപോകുമെന്ന് സ്വയം മനസിലാക്കൂ.


മാന്യമായ ഭാഷയിലുള്ള ഏതൊരു വിമര്‍ശനവും ചോദ്യവും ഉള്‍ക്കൊള്ളാന്‍ ഞാന്‍ തെയ്യാറാണ്. ജബ്ബാര്‍ മാഷെ പോലെ ‘അപരന്റെ മാതാ പിതാക്കളെ’ ചീത്ത പറഞ്ഞു കൊണ്ടുള്ള (നേരിട്ടുള്ള അര്‍ത്ഥത്തില്‍ എടുക്കരുതെന്നപേക്ഷ) തികച്ചും അസഹിഷ്ണുതാ പരമായ വിമര്‍ശനങ്ങളോട്, ഒരു വിശ്വാസിയെന്ന നിലക്ക്, അത്ര തറയാവാന്‍ പറ്റാത്തത് കൊണ്ടും, സംവാദം അവസാനിപ്പിക്കുക എന്നതാണെന്റെ പോളിസി.

ഞാന്‍ എല്ലാം പോയന്റ് സീറോയില്‍ നിന്ന് തന്നെയാണ് തുടങ്ങിയത്. താങ്കള്‍ പറയുന്ന ഈ പോയന്റ്
സീറോ എനിക്ക് മനസ്സിലായില്ലെങ്കിലും. താങ്കള്‍ എന്നെ മുന്‍ വിധിയോട് കൂടി മാത്രമേ കാണുന്നുള്ളൂ
എന്നതാണ് ഏറ്റവും പരിതാപകരം. എന്റെ വിശ്വാസത്തെ കുറിച്ച് താങ്കള്‍ ആകെ പഠിച്ചത് ജബ്ബാര്‍
മാഷുടെ ബ്ലോഗില്‍ നിന്ന് മാത്രമാണെന്ന് തോന്നുന്നു. (അല്ലെങ്കില്‍ അതും താങ്കള്‍ ഗ്രൌണ്ട് സീറോയില്‍
നിന്ന് പഠിച്ചോ എന്നെനിക്കറിയില്ല) എല്ലാ മാത്തമാറ്റിക്സും ഒത്തുപോകുന്നത് കൊണ്ട് തന്നെയാണ് ഞാനിതില്‍ വിശ്വസിക്കുന്നതും ഇതില്‍ തന്നെ തുടരുന്നതും. ഞാന്‍ എവിടെ നില്‍ക്കുന്നു
എന്നറിയണമെങ്കില്‍ മറ്റുള്ളവരെ കൂടി ഞാന്‍ പഠിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കുന്ന ഒരാളാണ്
ഞാന്‍. അത് കൊണ്ടാണ് ഇത്തരം സംവാദങ്ങളില്‍ താല്‍പര്യമെടുക്കുന്നതും( ഓ.ടോ:മുമ്പൊരിക്കന്‍ താങ്കള്‍ എഴുതി കണ്ടിരുന്നു ഞാന്‍ വളരെ ചെറുപ്പമാണ് ചിന്തിക്കാന്‍ ഇനിയും
സമയം ബാക്കികിടക്കുന്നു എന്നൊക്കെ. എങ്ങനെയാണ് താങ്കള്‍ക്കെന്റെ പ്രായം മനസ്സിലായതെങ്ങനെയെന്നറിയില്ല. താങ്കളുടെ ഫോട്ടോ കണ്ടിട്ട് എനിക്ക് താങ്കളെക്കാള്‍ പ്രയമുണ്ടെന്നാണ്
തോന്നുന്നത്. അല്ലെങ്കിലും പ്രായം ഇതിനൊന്നും ഒരു വിഷയമാക്കേണ്ടതില്ല.).

താങ്കള്‍ ബോധം എന്നോ ബോധ്യം എന്നോ പറയുന്ന നീതി എല്ലാം സംഭവിച്ചതിനുശേഷം
മരണാനന്തരം ലഭിക്കുന്ന ഒന്നല്ലേ. ജീവിതത്തില്‍ അത് കിട്ടുമെന്ന് വിശ്വസിക്കുന്നത് അതിനേക്കാള്‍
നല്ലതാണെന്ന് എനിക്ക് തോന്നുന്നു.


പുര്‍ണമായ നീതി ജീവിതത്തില്‍ ഒരിക്കലും കിട്ടില്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്.
(അനുഭവങ്ങള്‍ സാക്ഷി) പിന്നെ അത് കിട്ടുമെന്ന് വിശ്വസിക്കുന്നത് അന്ധമായ വിശ്വാസം മാത്രമാണ്.


നിയന്ത്രണം എന്നതിന് താങ്കള്‍ തന്നെ പറഞ്ഞ definition മതി മാര്‍ഗദര്‍ശനത്തെ കുറിച്ച് മനസിലാക്കാന്‍. അവനവന്റെ ചിന്താഗതി അനുസരിച്ചാണ് ഇതെല്ലാം. മാര്‍ഗദര്‍ശനം ലഭിക്കില്ല എന്ന് വിചാരിച്ചാല്‍ ഇല്ല, ലഭിക്കും എന്ന് വിശ്വസിച്ചാല്‍ ഉണ്ട്, അത്ര തന്നെ.


മാര്‍ഗ ദര്‍ശനവും നിയന്ത്രണത്തിലും താങ്കള്‍ വിശ്വസിക്കുന്നില്ല പിന്നെ അതെ കുറിച്ച് വെറുതെ
സംസാരിച്ചത് കൊണ്ടെന്ത് കാര്യം?

കടുംപിടുത്തവും നീതിപുലര്‍ത്തലും രണ്ടും രണ്ടു അവസ്ഥകളാണ് ചിന്തകാ.

ആരോട് കടും പിടുത്തം എന്ത് കടു പിടുത്തം. കടും പിടുത്തവും നീതിപുലര്‍ത്തലും ബന്ധമുണ്ടെന്ന്
ഞാന്‍ പറഞ്ഞിരുന്നോ? അതുമാവാം ഇതുമാവാ‍ം എന്ന ഒരു അഴ കൊഴമ്പന്‍ നിലപാട് ഇസ്
ലാമിന്റെ കാര്യത്തിലില്ല. അത് കൊണ്ട് തന്നെയാണ് ഞാനതില്‍ തുടരുന്നതും. കടുംപിടുത്തത്തെ എവിടെയാണ് ഞാന്‍ നീതിപുലര്‍ത്തലായി വ്യഖ്യാനിച്ചത് എന്നെനിക്കറിയില്ല.
ഇതൊക്കെ യുക്തിവാദികള്‍ എന്നവാശപ്പെടുന്നവരുടെ മനസ്സിന്റെ ഇടുക്കമായി മാത്രമേ എനിക്ക്
കാണാന്‍ സാധിക്കുകയുള്ളൂ. അല്ലാതെ ഇവിടെ കടും പിടുത്തം എന്നൊരവസ്ഥയേ ഇല്ല.
ഒരാ‍ള്‍ക്കിഷ്ടമുണ്ടെങ്കിലും ബോധ്യപെട്ടാലും മാത്രം വിശ്വസിച്ചാല്‍ മാതി. മരിച്ചതിന് ശേഷം ഒന്നുമില്ല
എന്നാണെങ്കില്‍ പിന്നെ വേവലാതി പെടേണ്ട കാര്യവുമില്ലല്ലോ.

കുറ്റം ചെയ്തിട്ട് അതിന്റെ ബോധം ഇല്ലാതിരിക്കലല്ല കുറ്റബോധം കുറയ്ക്കാനുള്ള രീതി. അതാണ്‌ താങ്കളുടെ ധാരണയെങ്കില്‍ ഞാനായിട്ട് തിരുത്തുന്നില്ല, പക്ഷെ കഴിവതും തെറ്റില്‍ നിന്നും അകന്നു നിന്നാല്‍ കുറ്റബോധം താനേ കുറയും. അത് വ്യക്തിപരമല്ല, മാനുഷികമാണ്‌.

തെറ്റ് ചെയ്യാത്തവര്‍ക്ക് പിന്നെ കുറ്റബോധത്തിന്റെ കാര്യമില്ലല്ലോ. താങ്കള്‍ എന്താണിവിടെ പറയാന്‍
ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല (എന്റെ കുഴപ്പമാവാം)

പക്ഷെ അതിനുമപ്പുറം മനുഷ്യനെ വിശ്വസിക്കുക എന്ന് ഞാന്‍ പറഞ്ഞത് താങ്കള്‍ക്കു മനസിലായോ
എന്ന് എനിക്കുറപ്പില്ല.


ഒരാള്‍ ആദ്യമായും അവസാനമായും ഒരു മനുഷ്യനാണ് എന്നത് ഇസ് ലാമിക വിശ്വാത്തിന്റെ ഒരു
ഭാഗമാണ്. ഒരാള്‍ മുസ് ലീമായി എന്നത് കൊണ്ട് അയാള്‍ മനുഷ്യനെ ഉള്‍ക്കൊള്ളിണ്ടില്ല
(വിശ്വസിക്കുന്നില്ല) എന്നാണ് താങ്കള്‍ മനസ്സിലാക്കിയതെങ്കില്‍ അത് താങ്കള്‍ വിശ്വസിക്കുന്ന
യുക്തിവാദത്തിന്റെ കുഴപ്പാമായാണ് എനിക്ക് തോന്നുന്നത്.

“എല്ലാമനുഷ്യരും ആദമില്‍ നിന്ന്, ആദമോ മണ്ണില്‍ നിന്നും” ഇതാണ് ഇസ് ലാമിന്റെ കണ്‍സെപ്റ്റ്.
ജാതി വര്‍ണ്ണ ദേശ ഭാഷകള്‍ക്കിവിടെ സ്ഥാനമേ ഇല്ല മനുഷ്യനാണ് സ്ഥാനം. താങ്കള്‍ ഇപ്പോള്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ ഉച്ഛ നീചത്വങ്ങളെ കുറിച്ചാണ് താങ്കള്‍ ബോധവാനേണ്ടതും തിരുത്താന്‍
ശ്രമിക്കേണ്ടതും

ഞാന്‍ ഈ പോസ്റ്റില്‍ കമന്റിട്ടത് ഞാന്‍ അടിയുറച്ചു വിശ്വസിക്കാത്ത കാര്യങ്ങള്‍ ആണെന്ന്
പറഞ്ഞല്ലോ. ഇത്തരത്തില്‍ ചിന്തിയ്ക്കാന്‍ എന്നെ സഹായിച്ചത് മറ്റൊരു നിലപാടില്‍/വിശ്വാസത്തില്‍
നിന്നുകൊണ്ട് ചിന്തിക്കാനും ചിന്തകള്‍ വികസിപ്പിക്കാനും ഉള്ള എന്റെ സന്നദ്ധത ആണ്, .


താങ്കള്‍ക്ക് ബോധ്യപെടാത്തത് താങ്കള്‍ എന്നെ ബോധ്യപെടുത്താന്‍ ശ്രമിക്കുന്നു. നല്ല ആശയം തന്നെ.
എന്നിരുന്നാലും ഞാന്‍ താങ്കളോടിത് വരെ സഹകരിച്ചത് ഇത് മനസ്സിലാക്കി കൊണ്ട് തന്നെയാണ്. വിശ്വാസമുള്ള ആളുകള്‍ വിട്ടു നില്‍ക്കുകയും വിശ്വാസ ഇല്ലാത്ത താങ്കള്‍ അവരുടേ വിശ്വാസങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുക. വിരോധാഭാസം തന്നെ.

ഒരു ചര്‍ച്ച തുടങ്ങി ഒരാഴ്ച ആവുന്നതിനു മുന്പ് പരിഹാസം തോന്നിതുടങ്ങിയല്ലോ താങ്കള്‍ക്ക്.
അപ്പോള്‍ വര്‍ഷങ്ങളായി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ജബ്ബാര്‍ മാഷിനു താങ്കളേക്കാള്‍ ക്ഷമ
കൂടുതലാണ്.


ഞാനൊരു സ്മൈലിയിട്ടപ്പോഴേക്കും താങ്കള്‍ക്കതൊരു പരിഹാസമായി തോന്നിയോ?. ഇത് താങ്കളുടെ മുന്‍
വിധിയും തെറ്റിദ്ധാരണയും മാത്രമാണ്. അത് താങ്കളോടുളള ഒരു പുഞ്ചിരിയായി മാത്രം
കാണണമെന്നപേക്ഷ. ജബ്ബാര്‍ മാഷുടേത് ചോദ്യങ്ങള്‍ അല്ല. പലപ്പോഴും അസത്യങ്ങളുംഅബദ്ധങ്ങളും സ്വയം ചമച്ച് അതിനെ വിമര്‍ശിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഒരു ശൈലി (നിഴലിനോട് യുദ്ധ ചെയ്യുന്നവരെ പറ്റി താങ്കള്‍ ക്കെന്ത് തോന്നും. അത്രയേ ജബ്ബാര്‍ മഷോട് എനിക്ക് തോന്നുന്നുള്ളൂ(വ്യക്തി പരമായല്ല, ആശയങ്ങളോടണ്)

ദൈവസങ്കല്പങ്ങളെ കുറിച്ച് അറിയണമെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു പറ്റിയ പുസ്തകങ്ങള്‍ വായിക്കൂ,

അവസാനം ശ്രീയും പാര്‍ത്ഥനും പറഞ്ഞതും ഇത് തന്നെ. പുസ്തകം വായിക്കാന്‍. നിങ്ങള്‍ക്കൊന്നും മനസ്സിലാവത്തത് ഇനിയിപ്പം ഞാനീ പുസ്തകം വായിച്ചാല്‍ മനസ്സിലാകുമോ എന്നതാണ് എന്റെ ചിന്ത. സാരമില്ല ശ്രമിക്കാം.

ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിനും താങ്കളുടെ അഭിപ്രായങ്ങള്‍ പങ്ക് വെച്ചതിനും നന്ദി. ഒപ്പം ഒരായിരം നന്മകളും നേര്‍ന്ന് കൊണ്ട് സസ്നേഹം.....

ചിന്തകന്‍

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
എന്റെ വിശ്വാസത്തില്‍ നിന്ന് പറയണം എന്ന താങ്കളുടെ ആവശ്യം കണ്ടപ്പോള്‍ മാത്രമാണ് ഞാന്‍ ഒരു പ്രാര്‍ത്ഥനാവിശ്വാസി അല്ലെന്നു പറഞ്ഞത്. അത് പറയേണ്ട എന്ന് ഞാന്‍ വിചാരിച്ചിരുന്നതാണ്, പക്ഷെ താങ്കളുടെ കമന്റ് കണ്ടപ്പോള്‍ എഴുതേണ്ടി വന്നു. "അങ്ങിനെ ഒന്നുണ്ടോ" എന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ വന്നാല്‍ വിശ്വാസം വ്യക്തിപരമാണെന്നല്ലാതെ ഞാനെന്താണ് പിന്നെ പറയേണ്ടത്?

താങ്കളെ സഹായിക്കുക എന്ന് പറഞ്ഞത് എന്തുകൊണ്ട് എന്ന് ഞാന്‍ പറയുകയുണ്ടായി. പല സൈറ്റുകളിലും താങ്കള്‍ ബ്ലോഗര്‍ പറയുന്നതിന്റെ ഒരു രൂപം കിട്ടാതെ ബുദ്ധിമുട്ടുന്നത് (എന്ന് തോന്നിപ്പോയി) കണ്ടപ്പോള്‍ ഒരു base തരിക എന്ന ഉദ്ദേശത്തില്‍ മാത്രം പറഞ്ഞതാണിവ. Just thought of taking a mediator role, nothing more than that. അല്ലാതെ എന്റെ മഹാമനസ്കത ആയി ഇത് ചിത്രീകരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ കമന്റ് ശൃംഖലയുടെ തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞതാണ് അതൊരു layman's explanation ആണെന്ന്. അതില്‍ ഒരു expert ആയി ഞാന്‍ ഭാവിച്ചിട്ടില്ല. കമന്റ് ഒന്ന് കൂടി വായിച്ചാല്‍ താങ്കള്‍ക്കു ഒരുപക്ഷെ അത് മനസിലായേക്കും. "ഈ വിശ്വാസപ്രകാരം", "ഇങ്ങിനെ ചിന്തിക്കുന്പോള്‍" എന്ന രീതിയില്‍ തന്നെയാണ് ഞാന്‍ എല്ലാം പറഞ്ഞിട്ടുള്ളത്.

ഞാന്‍ പറഞ്ഞതില്‍ തുടങ്ങി താങ്കളുടെ പോസ്റ്റ് ഒന്ന് re-read ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ ഒരുപക്ഷെ ഇടപെടുകയെ ഇല്ലായിരുന്നു. ചോദ്യങ്ങള്‍ എന്നോടായാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും? പറ്റാവുന്ന പോലെ ഉത്തരം പറയും. പക്ഷെ തുടക്കത്തില്‍ നിന്നും താങ്കള്‍ മുന്നോട്ടു പോയില്ല എന്ന് കാണുന്പോള്‍ എനിക്ക് ഒന്നും ചെയ്യാനാവില്ല, അതിനാല്‍ തന്നെയാണ് ഞാന്‍ നിര്‍ത്തിയത്.

വാദിക്കുക എന്ന ഉദ്ദേശ്യം എനിക്കില്ല.

പിന്നെ, ഇത്തരത്തില്‍ ചിന്തിയ്ക്കാന്‍ എനിക്ക് സാധിച്ചത് എന്തുകൊണ്ടെന്നു ഞാന്‍ പറഞ്ഞു എന്നേയുള്ളു. ഏതൊരു വിഷയത്തെയും മുന്‍വിധികളില്ലാതെ അങ്ങിനെയാണ് ഞാന്‍ സമീപിക്കാറ്. അതും എന്റെ ഒരു സ്കില്‍ ആയി ഞാന്‍ പറഞ്ഞതല്ല. അതാണ്‌ ശരിയായ യുക്തി എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. സ്വന്തം വിശ്വാസത്തിന്റെ മാത്രം ആധാരത്തില്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ അതില്‍ എന്റെ അസഹ്യത ഒരുപക്ഷെ വന്നിരിക്കാം, ചെറിയൊരു മൂഡ് ഓഫ് ആയി തള്ളിക്കളഞ്ഞേക്കൂ.
ഖുര്‍ ആനും ബൈബിളും ഞാന്‍ വായിച്ചിട്ടുണ്ട് (വളരെ ആഴത്തില്‍ ചിന്തിച്ചിട്ടല്ലെങ്കിലും). അവിടെയെല്ലാം ചോദ്യങ്ങള്‍ ധാരാളം മനസ്സില്‍ തോന്നിയിട്ടുണ്ട്. അങ്ങിനെ ഒരു രീതി എന്ന് തന്നെ ചിന്തിച്ചു ഒഴിവാക്കാറാണ് പതിവ്.

വാക്കുകള്‍ കടുത്തുവെങ്കില്‍ ക്ഷമിക്കുക, പക്ഷെ ഞാന്‍ താങ്കളെ മുന്‍വിധിയോടുകൂടി കണ്ടിട്ടില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ കമന്റ് ഇടുകയെ ചെയ്യില്ലായിരുന്നല്ലോ. പറ്റാവുന്നത്ര മറുപടി തന്നതും അങ്ങിനെ മുന്‍‌വിധി ഇല്ലാത്തതിനാല്‍ തന്നെ. പക്ഷെ ഒരു സ്റ്റേജില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയേണ്ടി വരുന്പോള്‍, അതിന്റെ സാരം താങ്കള്‍ക്കു മനസിലാകുന്നില്ലെന്ന് കാണുന്പോള്‍ നിര്‍ത്തുന്നതാണ് നല്ലതെന്ന് തോന്നി.

ഇസ്ലാമിനെ അറിയാന്‍ ഖുറാന്‍ വായിക്കണമെന്ന് താങ്കളും പറയാറില്ലേ. അത്രയേ മറ്റുള്ളവരും പറയുന്നുള്ളൂ. അത് ഉത്തരം ഇല്ലാത്തതിനാലായിക്കൊള്ളണമെന്നില്ല, മറിച്ച് ബ്ലോഗില്‍ എല്ലാം പറഞ്ഞു തരാന്‍ പലപ്പോഴും ബുദ്ധിമുട്ടുള്ളതിനാലാണ്. വളരെ കുറച്ചു കാര്യങ്ങളെ ഇവിടെ പറയാനും എഴുതാനും പറ്റൂ, സമയവും ഒരു പ്രശ്നമാണ്.

ഓഫ്.... തമാശയാണ്, അതെ സെന്‍സില്‍ എടുക്കുക.
എന്റെ ഫോട്ടോ കണ്ടു എന്റെ പ്രായം നിര്‍ണയിക്കല്ലെ...... ഒരുപാടു തെറ്റിപ്പോകും.

സ്നേഹപൂര്‍വ്വം.

sHihab mOgraL പറഞ്ഞു...

പോസ്റ്റും കമന്റുകള്‍ മുഴുവനും ഒറ്റ ദിവസം കൊണ്ട് പല ഘട്ടങ്ങളിലായി വായിച്ചു. ഇത്രയും മാന്യമായി സം‌വാദം കൊണ്ടു പോകുന്ന ചിന്തകന്ന് മനസിലെ സന്തോഷം തുറന്നറിയിക്കട്ടെ.
അത്രയും മൂല്യമുള്ളതാണ്‌ തന്റെ വിശ്വാസമെന്നും അതു മറ്റുള്ളവരെ ആവും വിധം മനസിലാക്കിക്കൊടുക്കണമെന്നുമുള്ള ചിന്ത നല്ലതു തന്നെ. ജീവിതത്തിന്റെ ലക്ഷ്യവും അതു നേടുവാനുള്ള വഴിയും മനസിലാക്കിയെടുക്കുമ്പോള്‍ തന്നെയാണ്‌ മനുഷ്യത്വം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. അതിനു വേണ്ടി തന്നെയാണ്‌ നിയമങ്ങളും പരിധികളും പരിമിതികളും.
വായിക്കുന്നുണ്ട്. തുടരുക
പിന്നെ, അപ്പൂട്ടന്‍ എന്തിന്‌ തുടരുന്നുവെന്നും അപ്പൂട്ടന്‌ മറുപടികള്‍ നല്‍കേണ്ട ആവശ്യമെന്തെന്നും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്റെ കുഴപ്പമാണോ എന്നറിയില്ല. അപ്പൂട്ടന്‍ പോസിറ്റീവായിത്തന്നെ എടുക്കുക.
സര്‍‌വ്വ വിധ ആശംസകളും ...
സ്നേഹപൂര്‍‌വ്വം

അപ്പൂട്ടൻ പറഞ്ഞു...

ശിഹാബിന് (ചിന്തകനും)
താങ്കള്‍ പറഞ്ഞത് ശരിയാണ്. ഇതില്‍ "ഒരു ഭാഗം" ഇല്ലാതിരുന്ന, ന്യൂട്രല്‍ ആയ ഞാന്‍ ഒഴിവായിതന്നെ നില്‍ക്കുകയായിരുന്നു വേണ്ടത്, സുശീല്‍ ചെയ്തതുപോലെ. കുറെ നേരം അത് തന്നെയാണ് ചെയ്തുകൊണ്ടിരുന്നതും.

കമന്റ് ഇടേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു ഇപ്പോള്‍, മറ്റൊന്നും കൊണ്ടല്ല, ഞാന്‍ പോലും പ്രതീക്ഷിക്കാതെ ചില വ്യക്തിപരമായ ധാരണകള്‍ കടന്നുകൂടി. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഉദ്ദേശിച്ച ഫലം അല്ല എന്റെ കമന്റ് മൂലം ഉണ്ടായത്.

It's another day, so let me just leave it out and get back to the mute mode.

ചെറിയൊരു സംശയം ചോദിക്കട്ടെ. "അപ്പൂട്ടന് മറുപടികള്‍ നല്‍കേണ്ട ആവശ്യം" എന്നതുകൊണ്ട് "ഞാന്‍ മറുപടികള്‍ നല്‍കേണ്ടത്" എന്നാണോ "എനിക്ക് (മറ്റുള്ളവര്‍) മറുപടികള്‍ നല്‍കേണ്ടത്" എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്? ആദ്യത്തേതാണെന്ന് വിശ്വസിക്കട്ടെ.

പല ബ്ലോഗുകളില്‍ നിന്നും ഇപ്പോള്‍ ഒഴിഞ്ഞു നില്‍ക്കുകയാണ്‌. ആവശ്യത്തിനു ചര്‍ച്ചകള്‍ നടക്കുന്ന ഇവിടങ്ങളില്‍ ഞാനായിട്ട് കുത്തിത്തിരുപ്പുണ്ടാക്കുന്നില്ല.

ചിന്തകന്‍ പറഞ്ഞു...


"അങ്ങിനെ ഒന്നുണ്ടോ" എന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ വന്നാല്‍ വിശ്വാസം വ്യക്തിപരമാണെന്നല്ലാതെ ഞാനെന്താണ് പിന്നെ പറയേണ്ടത്?

താങ്കളുടെ നിസ്സാഹയത ഞാന്‍ മനസ്സിലാക്കുന്നു.

തുടക്കത്തില്‍ നിന്നും താങ്കള്‍ മുന്നോട്ടു പോയില്ല എന്ന് കാണുന്പോള്‍ എനിക്ക് ഒന്നും ചെയ്യാനാവില്ല,

എങ്ങിനെ മുന്നോട്ട് പോകും. താങ്കള്‍ക്കൊരുത്തരം തരാന്‍ പറ്റാത്തതിനെ കുറിച്ച് സംവാദത്തിലേര്‍പെട്ടാ‍ല്‍ പിന്നെ

പല സൈറ്റുകളിലും താങ്കള്‍ ബ്ലോഗര്‍ പറയുന്നതിന്റെ ഒരു രൂപം കിട്ടാതെ ബുദ്ധിമുട്ടുന്നത് (എന്ന് തോന്നിപ്പോയി) കണ്ടപ്പോള്‍ ഒരു base തരിക എന്ന ഉദ്ദേശത്തില്‍ മാത്രം പറഞ്ഞതാണിവ

എനിക്ക് മനസ്സിലായിട്ടില്ല; ഈ പറഞ്ഞതെന്താണെന്ന്. ഉദാഹരണ സഹിതം വ്യക്തമാക്കാമോ?

ഖുര്‍ ആനും ബൈബിളും ഞാന്‍ വായിച്ചിട്ടുണ്ട് (വളരെ ആഴത്തില്‍ ചിന്തിച്ചിട്ടല്ലെങ്കിലും). അവിടെയെല്ലാം ചോദ്യങ്ങള്‍ ധാരാളം മനസ്സില്‍
തോന്നിയിട്ടുണ്ട്. അങ്ങിനെ ഒരു രീതി എന്ന് തന്നെ ചിന്തിച്ചു ഒഴിവാക്കാറാണ് പതിവ്.

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അല്ലെങ്കില്‍ പിന്നെ വായനകൊണ്ട് പ്രയോജനമൊന്നുമില്ല. ഉത്തരമില്ലാ എന്നാണെങ്കില്‍ ഒന്നുകില്‍ ചോദ്യത്തിന്റെ കുഴപ്പമായിരിക്കും. അല്ലെങ്കില്‍ വായിക്കപ്പെട്ടതിന്റെ (ഖുര്‍ ആന്റെയോ ബൈബിളിന്റെയോ) കുഴപ്പമായിരിക്കും.


ഇസ്ലാമിനെ അറിയാന്‍ ഖുറാന്‍ വായിക്കണമെന്ന് താങ്കളും പറയാറില്ലേ.


ഇസ് ലാമിനെ അറിയാന്‍ ഖുര്‍ ആന്‍ മാത്രം വായിച്ചാല്‍ പോരാ.അത് കൊണ്ട് തന്നെ ഒന്നും അറിയാത്ത ഒരാളോട് ഖുര്‍ ആന്‍ വായിക്കാന്‍ ഞാന്‍
പറയാറില്ല. വായിക്കുന്നതിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ഭാഗ്യമുണ്ടെങ്കില്‍ ഒരാള്‍ മനസ്സിലാക്കിയേക്കാം.

ഇസ് ലാമിനെ കുറിച്ചു, താങ്കള്‍ സൂചിപ്പിച്ച പോലെ, പോയന്റ് സീറോയില്‍ നിന്നുള്ള ഒരു ചര്‍ച്ചക്കിവിടെ തുടക്കം കുറിച്ചിട്ടുണ്ട്.


പ്രിയ ശിഹാബ്

ഇവിടെ വന്നതിനും താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിനും നന്ദി.

അപ്പൂട്ടനെ പോലെ വളരെ മാന്യമായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് മറുപടി കൊടുക്കാതിരിക്കേണ്ടതില്ല എന്നതാണ് എന്റെ നിലപാട്. മറിച്ചുള്ള ഒരു നിലപാട് അദ്ദേഹത്തിനില്ലാത്ത കാലത്തോളം അത് തുടരും.

പാര്‍ത്ഥന്‍ പറഞ്ഞു...

കരിനാക്കിന്റെ പോസ്റ്റിൽ ജബ്ബാർ മാഷിന്റെ ഒരു പ്രസ്താവന പകൽകിനാവൻ തുല്യം ചാർത്തിയത്, വീണ്ടും ജബ്ബാർ മാഷ് കോപ്പി ചെയ്തിരിക്കുന്നു.

ദൈവം ഏഴാകാശത്തിനുമപ്പുറത്ത് സിംഹാസനസ്ഥനോ അതോ അവനവന്റെ മനസ്സിൽ തന്നെയോ എന്ന ചോദ്യത്തിന് മറുപടിയായാണ് എനിയ്ക്കനുഭവപ്പെട്ടത്‌.

നിങ്ങൾക്കെന്തുതോന്നുന്നു എന്നതിനനുസരിച്ചായിരിക്കും ദൈവത്തിന്റെ രൂപവും നിങ്ങളുടെ വിശ്വാസവും.

sHihab mOgraL പറഞ്ഞു...

ഒരു സം‌വാദമെന്ന നിലക്ക് അപ്പൂട്ടന്‍ സ്വന്തം നിലപാടും അതിന്റെ അടിസ്ഥാനവും വ്യക്തമാക്കുകയും ചിന്തകനെ എതിര്‍ക്കാന്‍ കാരണമാവുന്ന ന്യായങ്ങള്‍ ഉന്നയിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാല്‍ സ്വയം വിശ്വസിക്കാത്ത കാര്യങ്ങള്‍ ചിന്തകനെയും വായനക്കാരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതില്‍ എനിക്ക് അരുചിയനുഭവപ്പെട്ടു. ("ഈ പോസ്റ്റില്‍ കമന്റിട്ടത് ഞാന്‍ അടിയുറച്ചു വിശ്വസിക്കാത്ത കാര്യങ്ങള്‍ ആണെന്നു പറഞ്ഞല്ലോ"- അപ്പൂട്ടന്റെ കമന്റ്)-(നിഷ്പക്ഷമാണെന്റെ ചിന്ത) അതാണ്‌ അങ്ങനെ കമന്റാന്‍ കാരണം. മറ്റൊരു വിരോധവും ഇല്ല. ചിന്തകന്‍ പറഞ്ഞതു പോലെ മാന്യമായിത്തന്നെയാണ്‌ അപ്പൂട്ടന്റെ ഇടപെടല്‍. അതു തന്നെയാണ്‌ ഇവിടെ കമന്റാന്‍ എനിക്ക് ധൈര്യം പകര്‍ന്നതും.

ചിന്തകാ, താങ്കളുടെ നല്ല മനസിനെ അഭിനന്ദിക്കുന്നു. ഒപ്പം പുതിയ ചര്‍ച്ചയ്ക്ക് മനസു നിറഞ്ഞ സന്തോഷവും.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞു ഞാന്‍ എന്റെ ഇടപെടല്‍ അവസാനിപ്പിക്കട്ടെ. അംഗീകരിക്കാതിരിക്കുന്നത് താങ്കളുടെ സൗകര്യം, പക്ഷെ ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്ക് ഞാനില്ല.
ന്യായീകരണമല്ല, പക്ഷെ ഈ ഓഫ് ചര്‍ച്ചയില്‍ സ്വന്തം നിലപാട് പറയേണ്ടത്, വിരോധങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ (ഇല്ലെന്നാണ് വിശ്വാസം) തീര്‍ക്കേണ്ടത് എന്റെയും കടമയാണല്ലോ.

ഒന്ന്, താങ്കളുടെ മറുപടി.
വിശ്വാസങ്ങളുടെ കാര്യം വരുന്പോള്‍ അത് വിശദീകരിക്കുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും യുക്തിയെ ഒഴിവാക്കേണ്ടി വരാറുണ്ട്. താങ്കളുടെ കഴിഞ്ഞ പോസ്റ്റില്‍ തന്നെ "അറിയില്ല" എന്നും "ദൈവത്തിന്റെ നീതി ദൈവത്തിനേ പറയാനാവൂ" എന്നും പറഞ്ഞിട്ടില്ലേ. തന്റെ ചിന്താപരിധിക്കും ഭാവനയ്ക്കും അപ്പുറമായ കാര്യങ്ങള്‍ അപ്പോള്‍ വിശ്വസിക്കാനെ ആര്‍ക്കും കഴിയൂ. താങ്കള്‍ തന്നെ പറഞ്ഞതാണ് യുക്തി അവസാനിക്കുന്ന സമയത്ത് വിശ്വാസം ആരംഭിക്കും എന്ന്. ഇവിടെയും അത്രയേ ഉള്ളു കാര്യം.
ഇവിടെ താങ്കള്‍ ചോദിച്ച ഒരു ചോദ്യം "അങ്ങിനെ ഒരു ശക്തി ഉണ്ടോ" എന്നാണ്. അങ്ങിനെ വിശ്വസിക്കുന്നവര്‍ ധാരാളം ഉണ്ട്, അവര്‍ക്ക് അങ്ങിനെ ഒരു ശക്തി ഉണ്ട്. ഇല്ല എന്നാണു താങ്കള്‍ വിശ്വസിക്കുന്നതെങ്കില്‍ താങ്കളെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഒരു ശക്തി ഇല്ല. അത്രയല്ലേ എനിക്ക് പറയാനാവൂ. ഇവിടെ എന്റെ നിസ്സഹായത ഇത് മാത്രമാണ്. അത് ഞാന്‍ വിശ്വസിക്കാത്തതിനാല്‍ അല്ല, താങ്കളുടെ വിശ്വാസം അതല്ലാത്തതിനാലാണ്.
തുടക്കത്തില്‍ നിന്നും താങ്കള്‍ മുന്നോട്ടു പോയില്ല എന്ന് പറഞ്ഞതും ആ ഒരു കാര്യത്തിലാണ്. ദൈവം തനിക്കു ഒപ്പം നിന്ന് മാര്‍ഗനിര്‍ദ്ദേശം തരുന്ന ഒരു ശക്തി ആണെന്ന് താങ്കള്‍ വിശ്വസിക്കാത്തതിനാല്‍ ബാക്കിയെല്ലാം അവിടെ തന്നെ നില്‍ക്കും. അത് താങ്കളുടെ കഴിവിനെ കുറച്ചു പറഞ്ഞതല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചതും ഒന്നിലധികം തവണ താങ്കള്‍ ആ ഒരു ചോദ്യം ചോദിച്ചപ്പോഴാണ്.
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നു താങ്കള്‍ പറഞ്ഞു. താങ്കള്‍ക്കു ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ താങ്കളോടും ചോദിച്ചിരുന്നു, ഇല്ലേ? അത് അറിയേണ്ടതില്ല എന്ന ഉത്തരം കൂടി താങ്കള്‍ പറഞ്ഞിരുന്നു. അവയ്ക്ക് മറ്റുപലതിലും ഉത്തരം ഉള്ളതിനാല്‍, അല്ലെങ്കില്‍ അത് വിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ടതില്ല എന്ന് മനസിലായതിനാല്‍, ഞാന്‍ ആ ചോദ്യങ്ങള്‍ അവിടെ ചോദിച്ചില്ല, അത്ര മാത്രം.
കണ്ഫ്യുഷന്‍ എന്ന വാക്ക് താങ്കള്‍ പാര്‍ത്ഥന്റെയും ശ്രീയുടെയും പോസ്റ്റില്‍ ഉപയോഗിച്ച് കണ്ടു. അത് ബുദ്ധിമുട്ടിയതല്ലെങ്കില്‍ ക്ഷമിക്കൂ, എന്റെ തോന്നലാവാം.
Level Zero എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് പറയാം. നിലവിലുള്ള ആധാര സങ്കല്‍പം ശരിയല്ല എന്ന തുടക്കം ആണതിന്റെ ആണിക്കല്ല്. അവിടെ നിന്ന് തുടങ്ങിയാല്‍ കൂടുതല്‍ അറിയുന്തോറും രണ്ടിലൊന്ന് നാം മനസിലാക്കും. ഒന്നുകില്‍ ആ ആധാര സങ്കല്‍പം ശരിയാണെന്ന് ബോധ്യമാവും, അപ്പോള്‍ നമ്മുടെ സങ്കല്‍പം, അതിന്മേല്‍ നാം വളര്‍ത്തുന്ന വിശ്വാസം, ഇവയൊക്കെ ദൃഢമാകും. അല്ലെങ്കില്‍ ആ വിശ്വാസം തന്നെ തെറ്റാണെന്നു തെളിയും, അപ്പോള്‍ പുതിയ അറിവുകള്‍ക്കനുസരിച്ചു നമുക്ക് ജീവിതം ക്രമീകരിക്കാനാവും. ഉദാഹരണത്തിന് തീ ഉണ്ടാക്കുന്നത് (അല്ലെങ്കില്‍ തീ തന്നെ) ദൈവമാണെന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. അതങ്ങിനെ അല്ല എന്ന ചിന്തയുടെ തുടക്കമാണ് തീ സ്വയം ഉണ്ടാക്കാന്‍ മനുഷ്യനെ സഹായിച്ചത്.

രണ്ടാമത്, എന്റെ ഈ ചര്‍ച്ചയിലുള്ള പങ്ക്.
സാധാരണ രണ്ടു വിരുദ്ധ ദിശകളിലുള്ള ചര്‍ച്ച നടക്കുന്പോള്‍ അവിടെയുള്ള ചിന്തകളെ സമഗ്രഹിച്ചു കാണാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. (വഴക്കാണ് നടക്കുന്നതെങ്കില്‍ ആ വ്യക്തിയെ മധ്യസ്ഥന്‍ എന്ന് പറയും) "ഇദ്ദേഹം ഇപ്രകാരം പറയുന്നു" എന്ന് ഇരുകൂട്ടരോടും ഒരു ആമുഖം ഈ വ്യക്തി കൊടുക്കും. അത് പൊതുവില്‍ ചര്‍ച്ചയെ മുന്നോട്ടു നീക്കാന്‍ സഹായിക്കുകയാണ് ചെയ്യാറ്, ഒരാളെ അല്ല ഇവിടെ സഹായിക്കാറ്. ഇതൊരു ഔദാര്യവുമല്ല. നിഷ്പക്ഷമായി നില്‍ക്കുക എന്നതാണ് ഈ വ്യക്തി ചെയ്യേണ്ടത്. ഇതിനര്‍ത്ഥം ഈ വ്യക്തിക്ക് സ്വന്തമായ നിലപാടില്ലെന്നോ അയാള്‍ക്കൊന്നും മനസിലാകില്ലെന്നോ അല്ല.
ഞാന്‍ ചിന്തകനെ എതിര്‍ക്കാനല്ല ഇവിടെ ഒരു viewpoint പറഞ്ഞത്, ആരെയും ബോധ്യപ്പെടുത്താനുമല്ല. ചിന്തകനോ ശിഹാബിനോ ഇവിടെ വായിച്ച ആര്‍ക്കെങ്കിലുമോ അങ്ങിനെ തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കൂ... (ഇത് വായിച്ച മറ്റു പലര്‍ക്കും (പാര്‍ത്ഥനോ ശ്രീഹരിക്കോ ഒക്കെ) താങ്കളുടെ വിശ്വാസത്തിന്റെ ആധാരം അറിയാവുന്നതിനാലായിരിക്കാം, അല്ലെങ്കില്‍ ചോദിക്കണ്ട എന്ന് കരുതിയാവാം, അവര്‍ക്കിതില്‍ സംശയം ഒന്നും കണ്ടില്ല). എന്റെ ഉദ്ദേശ്യം അതായിരുന്നില്ല. ഒരുപക്ഷെ ഞാന്‍ അങ്ങിനെ ഉപയോഗിച്ച വാക്കുകള്‍ ആ ഒരു ധ്വനി ഉണ്ടാക്കുന്നുവെങ്കില്‍ അതെന്റെ ഭാഷയുടെ പ്രശ്നമായിരിക്കാം, ഉദ്ദേശ്യത്തിന്റെതല്ല. ഈ കമന്റ് ശ്രുംഖലയിലെ എന്റെ ആദ്യ കമന്റ് ഒരിക്കല്‍ കൂടി വായിച്ചാല്‍ ഒരുപക്ഷെ ഇത് കൂടുതല്‍ തെളിഞ്ഞെക്കും.
ഞാന്‍ പിന്നീടും ചര്‍ച്ചയില്‍ പങ്കെടുത്തത് എന്തിനാണെന്ന് ഞാന്‍ പറയുകയുണ്ടായി. ഞാനവതരിപ്പിച്ച ദൈവസങ്കല്‍പം എന്ന നിലയിലാണ് ചിന്തകന്‍ ചോദ്യങ്ങള്‍ ചോദിച്ചത്. അപ്പോള്‍ എനിക്കറിയാവുന്ന പോലെ ഞാന്‍ ഉത്തരം പറഞ്ഞു. എന്റെ വിശ്വാസത്തില്‍ നിന്ന് കൊണ്ടു ഉത്തരം പറയണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് എന്റെ കമന്റിന്റെ ഉദ്ദേശ്യം പറയേണ്ടി വന്നു. തുടരെ തുടരെ അത് പറയേണ്ടിവന്നപ്പോള്‍ അത് ചിന്തകന്‍ മനസിലാക്കിയത് ഞാന്‍ എന്തോ വലിയ കാര്യം ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നതായാണ്‌. അങ്ങിനെ ഒരു ധാരണ വന്നുപോയതില്‍ ഞാന്‍ ദുഖിതനാണ്.

ചര്‍ച്ചകള്‍ നടക്കട്ടെ, നല്ല രീതിയില്‍ തന്നെ. ആശംസകള്‍.

ചിന്തകന്‍ പറഞ്ഞു...

പ്രിയപ്പെട്ട അപ്പൂട്ടന്‍

താങ്കളെന്ന വ്യക്തിയോട് ആര്‍ക്കും ഒരുവിരോധവുമുല്ല. സംവാദം ആശയതലത്തില്‍ മാത്രമാണ്. അതിനെ വ്യക്തിതലത്തേക്കെടുക്കുമ്പോഴാണ് “കുറ്റ ബോധവും” ദു:ഖവും എല്ലാം ഉണ്ടാകുന്നത്. താങ്കള്‍ ദു:ഖിക്കേണ്ട കാര്യമേ ഇല്ല. താങ്കളിലെ നിഷ്കളങ്കതയെ ഞാന്‍ ഉള്‍ക്കൊള്ളുന്നു.

താങ്കളള്‍ പറഞ്ഞതെല്ലാം എനിക്ക് മനസ്സിലായിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.(വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല)

ശ്രീയും പാര്‍ത്ഥനും വിശ്വാസികളാണെന്ന് അവകാശപെടുന്നവരാണ്. എന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അത്കൊണ്ട് അവരുടെ വിശ്വാസത്തെ ഉള്‍ക്ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത താങ്കള്‍, അവര്‍ക്ക് വേണ്ടി ഒരു ‘മീഡിയേറ്റര്‍‘ ആവുക എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കേണ്ടത്? താങ്കള്‍ പറഞ്ഞതനുസരിച്ച് അവരാരും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. കാരണം അവര്‍ക്ക് അത് കഴിയാത്തത് കൊണ്ടായിരിക്കുമല്ലോ നേരെത്തെ തന്നെ അവര്‍ എന്നോട് പുസ്തകം വായിക്കാന്‍ പറഞ്ഞത്.

ഞാന്‍ എന്ത് കൊണ്ട് ഒരു കാര്യം ‘അങ്ങിനെ ചെയ്തു ഇങ്ങിനെ ചെയ്തു‘ എന്ന് താങ്കളോട് മറ്റൊരാള്‍ ചോദിച്ചാല്‍ താങ്കള്‍ അയാള്‍ക്ക് എന്തുത്തരം നല്‍കും ?

പിന്നെ ഈ ‘കണ്‍ഫ്യൂസ്ഡ്’ ആയി എന്ന് പറഞ്ഞാല്‍ ‘ബുദ്ധിമുട്ടി‘ എന്നാണോ താങ്കള്‍ മനസ്സിലാക്കിയത്? എനിക്കൊന്നും പറയാനില്ല.

തുടരെ തുടരെ അത് പറയേണ്ടിവന്നപ്പോള്‍ അത് ചിന്തകന്‍ മനസിലാക്കിയത് ഞാന്‍ എന്തോ വലിയ കാര്യം ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നതായാണ്‌. അങ്ങിനെ ഒരു ധാരണ വന്നുപോയതില്‍ ഞാന്‍ ദുഖിതനാണ്.

എനിക്ക് പ്രത്യേകിച്ച് ഒരു ധാരണയും വന്നിട്ടില്ല. അതിനാല്‍ തന്നെ അത് വിചാരിച്ച് താങ്കള്‍ ദു:ഖിക്കേണ്ടതില്ല.സംവാദ ശൈലിയെ കുറിച്ച് താങ്കളെ അറിയിക്കുക മാത്രമേ എന്റെ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. മറിച്ചുള്ളതൊക്കെ താങ്കള്‍ക്ക് മാത്രമുള്ള തോന്നലാവാനാണ് സാധ്യത.

take it easy.

സസ്നേഹം...

അജ്ഞാതന്‍ പറഞ്ഞു...

പ്രീയ മിത്രം ചിന്തകൻ,
താങ്കൾ ചൂണ്ടിക്കാണിച്ച വഴിയെ ഞാൻ പോയി, ജബ്ബാർ മാഷ് ചോദിച്ചതിന്റെ ഉത്തരം അവിടെ കണ്ടില്ല. അവിടെ എഴുതിയിരുന്ന സൂക്തം( മലയാളം) വായിച്ച് മനസ്സിലായടത്തോളം ജബ്ബാർ മാഷ് ഉയർത്തിയ, അല്ലങ്കിൽ ഹരി ഉയർത്തിക്കാട്ടിയ ചോദ്യം നിലനിൽക്കുന്നു എന്നതാണ് സത്യം. ഇതിലെ വൈരുദ്ധ്യം പകൽ പോലെ വ്യക്തമല്ലെ. “മുമുക്ഷുക്കൾ” ഇങ്ങനെയെ വ്യാഖ്യാനിക്കു എന്ന് രമണമഹർഷി സ്റ്റൈലിൽ താങ്കൾക്ക് പറയാം എന്നെ ഉള്ളു.
താങ്കൾക്ക് ഈ സുകതങ്ങളിൽ നിന്നും മനസ്സിലായതും ഞങ്ങൾക്ക് ( മറ്റ് അഭിപ്രായക്കാർ) മനസ്സിലാകാത്തതുമായ കാര്യങ്ങൾ എന്താണെന്ന് നോക്കാം. (ദയവായി ഇതിനെ ഒരു ഖുറാൻ വിമർശനമായി കാണരുത് നിങ്ങളും ജബ്ബാർ മാഷും പറഞ്ഞ, അല്ലെങ്കിൽ എഴുതിയ കാര്യത്തിൽ നിന്നും പറയാൻ ആഗ്രഹിക്കുന്നു.,അത് ഖുറാൻ വചനമാവാം ആവാതിരിക്കാം).
[ “ഇവിടെയാണ് മാഷിന്റെ യുക്തി പരാജയപ്പെട്ട് പോയത്. സാരമില്ല ഞാന് വ്യക്തമാക്കാം.“ എന്ന ആമുഖത്തോടെ താങ്കൾ ചില സുക്തങ്ങൾ കുറിച്ചിട്ടിരിക്കുന്നു.
1ഇത് ലോകര്ക്ക് വേണ്ടിയുള്ള ഒരു ഉല്ബോധനമല്ലാതെ മറ്റൊന്നുമല്ല, അതായത് നിങ്ങളുടെ കൂട്ടത്തില് നിന്ന് നേരെ നിലകൊള്ളാന് ഉദ്ദേശിച്ചവര്ക്ക് വേണ്ടി. ലോകരക്ഷിതാവായ “ദൈവം” ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള് ഉദ്ദേശിക്കുകയില്ല.
2. തീര്ച്ചയായും ഇത് ഒരു ഉല്ബോധനമാകുന്നു. ആകയാല് വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മാര്ഗം സ്വീകരിച്ചു കൊള്ളട്ടെ. ദൈവം ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള് ഉദ്ദേശിക്കുകയില്ല. തീര്ച്ചയായും ദൈവം സര്വ്വജ്ഞനും യുക്തിമാനുമാകുന്നു. അവന് ഉദ്ദേശിക്കുന്നവരെ അവന്റെ കാരുണ്യത്തില് അവന് പ്രവേശിപ്പിക്കുന്നതാണ്. അക്രമകാരികള്ക്കാവട്ടെ അവന് വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു
3. അല്ല; തീര്ച്ചയായും ഇത് ഒരു ഉല്ബോധനമാകുന്നു. ആകയാല് ആര് ഉദ്ദേശിക്കുന്നുവോ അവരത് ഓര്മിച്ചു കൊള്ളട്ടെ, ദൈവം ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര് ഓര്മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്; പാപമോചനത്തിന് അവകാശപ്പെട്ടവന്.
മൂന്ന് അദ്ധ്യായങ്ങളില് നിന്നായി മുകളുദ്ധരിച്ച സൂക്തങ്ങളെല്ലാം ഏകദേശം ഒരേ അര്ത്ഥം തന്നെയാണ് ഉള്ക്കൊള്ളുന്നത്…]
1)- ഈ ഉല്ബോധനം സ്വീകരിക്കുന്ന ഏതൊരാള്ക്കും അയാള് ഉദ്ദേശിക്കുന്ന പക്ഷം സന്മാര്ഗത്തില് പ്രവേശിക്കാം. ഇവിടെ ഒരോരുത്തരും ഉദ്ദേശിക്കണമെന്ന് ദൈവം ഉദ്ദേശിച്ചു. (ഞാന് നേരെത്തെ സൂചിപ്പിച്ച മനസ്സിന്റെ സ്വാതന്ത്ര്യം)………

അജ്ഞാതന്‍ പറഞ്ഞു...

ആ വ്യക്തിക്ക് ഈ ഉദ്ദേശത്തിൽ എന്തു പങ്ക് “ഒരോരുത്തരും ഉദ്ദേശിക്കണമെന്ന് ദൈവം ഉദ്ദേശിച്ചു.“ ഈ ഒരു സ്റ്ററ്റ്മെന്റ് കൊണ്ടുതാന്നെ താങ്കൾ പറഞ്ഞ മനസ്സിന്റെ സ്വാതന്ത്ര്യം എന്ന “ വലിയ വർത്തമാനം“ പൊള്ള അല്ലെ ആര് എന്ത് ഉദ്ദേശിക്കണം എന്ന് ദൈവം ഉദ്ദേശിക്കുന്നു, ആ ഉദ്ദേശത്തിന്റെ പ്രതിഫലനമാണ് ആ മനുഷ്യന്റെ പ്രവർത്തി അല്ലെങ്കിൽ ഉദ്ദേശം, ഇവിടെ മനുഷ്യൻ എവിടെയാണ് സ്വന്തമായ തീരുമാനം എടുക്കുന്നത് ? ( ഇവിടെ താങ്കളെ പോലുള്ള ചിന്തകർ ഈ സുക്തങ്ങൾക്ക് നിങ്ങളുടേതായ ഭാഷ്യം നകുക മാത്രമാണ് ചെയ്യുന്നത്, )….. താങ്കളുടെ കൂടുതൽ വിശധീകരണം പ്രതീക്ഷിക്കുന്നു..….
2. )- ദൈവം ( അല്ലാഹു എന്ന പ്രയോഗം മനപ്പൂർവ്വം ഒഴിവാക്കിയതാണ് അനുഭവമാണല്ലോ ഗുരു അല്ലാഹു എന്ന അറബിവാക്കിന് തുല്ല്യം വയ്ക്കാവുന്ന മലയാളാവാക്കാണ് ദൈവം എന്ന് ആരോ പറഞ്ഞതായി ഓർക്കുന്നു) ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ ഒരാളും ഉദ്ദേശിക്കുകയില്ല. ഇവിടെയാണ് മാഷ് വൈരുദ്ധ്യം ചൂണ്ടികാണിക്കുന്നത്. സത്യത്തില് ഇവിടെ വൈരുദ്ധ്യമുണ്ടോ.ഇല്ലാ എന്നതാണ് സത്യം…. എത്ര ആലോചിച്ചിട്ടും അത് മനസ്സിലാക്കാൻ കഴിയുന്നില്ല……..,
ഈ വരികളിലെ വൈരുദ്ധ്യം താങ്കൾ ഒന്ന് ശ്രദ്ധിക്കുക “ദൈവം ഉദ്ദേശിക്കാത്ത് ഒരാള് ഉദ്ദേശിച്ചാലും അത് നടക്കണം, ദൈവം നടക്കണമെന്ന് വിചാരിച്ചത് മാത്രമേ നടക്കുകയുള്ളൂ. “ ഇത് താങ്കൾ എഴുതിയത്, അല്ലെങ്കിൽ താങ്കളെ ആരെങ്കിലും പഠിപ്പിച്ചത്., ഇതിൽ വൈരുദ്ധ്യമുണ്ടോ ചിന്തക ? ഇനി താങ്കളുടെ ഉദാഹരണം നമുക്ക് നോക്കാം
“അതായത് ഒരാള് മാഷിന്റെ വീട്ടില് വരണമെന്ന് ഉദ്ദേശിച്ചു. അതിന് വേണ്ടി അയാള് പുറപെടുകയും ചെയ്തു. എന്നാല് വരുന്നവഴിക്ക് ഒരു പ്രശ്നം നടക്കുന്നത് കാരണം അയാള്ക്ക് മാഷിന്റെ വീട്ടിലെത്താന് സാധിച്ചില്ല. വന്നയാളിന്റെ ഉദ്ദേശം തീര്ച്ചയായും നടക്കുമായിരുന്നെങ്കില് അദ്ദേഹം മാഷിന്റെ വീട്ടിലെത്തുമായിരുന്നു. ഒരാള് ഉദ്ദേശിച്ചത് നടക്കണമെങ്കില് ഒപ്പം ദൈവത്തിന്റെ ഉദ്ദേശം കൂടി നിര്ബന്ധമാണ്. ദൈവം ഉദ്ദേശിക്കാത്തത് നടക്കുകയില്ല. ഞാനോ മാഷോ നടത്താന് ഉദ്ദേശിച്ച ഒരു കാര്യം നടക്കണമെങ്കില് അവിടെ ദൈവം ത്തിന്റെ ഉദ്ദേശം ക്കൂടി ഉണ്ടായേ തീരൂ എന്ന് മാത്രമാണ് ഈ സൂകതം വ്യക്തമാക്കുന്നത്. താങ്കൾ പറഞ്ഞത് അനുസരിച്ച് “ഒരോരുത്തരും ഉദ്ദേശിക്കണമെന്ന് ദൈവം ഉദ്ദേശിച്ചു.“ ഇത് എല്ലാ കാര്യത്തിലും ബാധകമാണ്, താങ്കൾ മേല്പറഞ്ഞ കഥയിലും ഇത് ബാധകമാണ്, ദൈവത്തിന്റെ ഇച്ഛ ഇല്ലാതെ അല്ല അയാൾ മാഷിന്റെ വീട്ടിൽ വരണം എന്ന തീരുമാനത്തിന്റെ പിന്നിൽ, പിന്നെ അതു മായി ബന്ധപ്പെട്ട് വരുന്ന സംഭവവികാസങ്ങൾ എല്ലാം തന്നെ ദൈവത്തിന്റെ ഉദ്ദേശത്തിന്റെ പരിണിതഫലങ്ങൾ അണ്. മാഷിനെ കാണാൻ പടില്ല എന്നതും ദൈവേച്ഛതന്നെ., ഇവിടെ ദൈവം വിചാരിച്ചെങ്കിൽ അല്ലെങ്കിൽ ഇച്ഛിച്ചെങ്കിൽ മാത്രമേ ഈ കൂടിക്കാഴ്ച്ച സാധ്യമാകു എന്ന സ്റ്റേറ്റ്മെന്റ് അനാവശ്യവും അർത്ഥമില്ലാത്തുമാണ്. കാരണം ചിന്തകന്റെ സ്വന്തം വരികളിൽ പറഞ്ഞാൽ “ദൈവം നടക്കണമെന്ന് വിചാരിച്ചത് മാത്രമേ നടക്കുകയുള്ളൂ “………അത് ജനനമായാലും മരണമായാലും ജീവിതമായാലും….. ഇത് വിശ്വാത്തിന്റെ തത്വം.
മേൽപ്പറഞ്ഞകാരണങ്ങളിൽ എന്തെങ്കിലും താങ്കൾക്ക് നിഷേധിക്കാൻ കഴിയാതെ വന്നാൽ “(ഞാന് നേരെത്തെ സൂചിപ്പിച്ച മനസ്സിന്റെ സ്വാതന്ത്ര്യം)“ എന്ന ഈ ഉടായിപ്പ് പിവലിക്കും എന്ന് കരുതുന്നു,

അജ്ഞാതന്‍ പറഞ്ഞു...

അല്ലെങ്കിൽ അത് നിലനിൽക്കുന്നില്ല. അങ്ങനെ വരുമ്പോൾ ജബ്ബാർ മാഷിന്റെ ചോദ്യം വീണ്ടും ആവർത്തിക്കപ്പെടുന്നു. സൽപ്രവർത്തി ദൈവത്തിന്റെ അക്കൌണ്ടിലും, അധമപ്രവർത്തി ആരുടെ എങ്കിലും അക്കൌണ്ടിലും ആണ് ചേർക്കേണ്ടതെങ്കിൽ, ……?
ഈ കഥയുടെ വിവരണത്തിൽ മനുഷ്യന്റെ കർമ്മമെല്ലാം ദൈവത്തിന്റേത് ആണ് എന്ന് വീണ്ടും ആവർത്തിച്ച് താങ്കൾ പ്രഖ്യാപിക്കുന്നു ഈ വരി വായിക്കുക “ആ മാനുഷിക കര്മം പ്രാവര്ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന് കഴിയൂ.“ അങ്ങനെ ജബ്ബാർ മാഷ് പറഞ്ഞ കാര്യം ശരിഅയാണ് എന്ന് അണിഅടിച്ച് ഉറപ്പിക്കുന്നു.
“ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന് ദൈവം ഉദ്ദേശിച്ചാല് അത്
തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്ക്ക് യാതൊരു രക്ഷാധികാരിയുമില്ല.“….
പ്രീയ ചിന്തകൻ ഈ വരിയിലൂട ദൈവം എന്താണ് പറയാൻ ആഗ്രഹിച്ചത് എന്ന് ഒന്നു വ്യക്തമാക്കാമോ ? ഈ പ്രബോധനം സ്വീകരിച്ചല്ല , അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്തിന്റെ പേരിൽ ഒരു ജനതയ്ക്ക്ദോഷം വരുത്താൻ നിശ്ചയിച്ചാൽ അത് ആരാലും തടുക്കാനാവില്ല. ഈ ഭീഷണി, ദൈവത്തിന്റെ വിശേഷണങ്ങൾ ആയ, പരമകാരുണ്യവാൻ, രക്ഷകൻ,ദയാനിധി, കരുണാമയൻ…. അങ്ങനെ അനേകം പര്യായ പദങ്ങൾക്ക് ചേരുന്നതാണോ, ? ഇന്ത്യയിലും, സൊമാലിയയിലും,പാക്കിസ്ഥാനിലും, അഫഗാനിലും, ഇന്തോനേഷ്യയിലും, ശ്രീലങ്കയിലും, തൻസാനിയായിലും, മറ്റ് ദരിദ്രരാജ്യങ്ങളിലും ഒക്കെ ജനങ്ങൾ അനുഭവിക്കുന്ന ഭക്ഷ്യ ദൈർലഭ്യതയും, കുടിവള്ളമില്ലയ്കയും ഒക്കെ ആരുടെ സൃഷ്ടിയാണ്, ഇത് താങ്കളുടെ വീക്ഷണത്തിലുള്ള ദൈവത്തിന്റെ ദോഷം വരുത്തലിന്റെ ഭാഗമാണോ ? ഈ സ്ഥലങ്ങളിലെ കുഞ്ഞുങ്ങൾ (പിറന്ന അന്നുമുതലുള്ള) ഏത് നിലപാടിൽ ആണ് മാറ്റം വരുത്തേണ്ടത് ????! ( താങ്കളുടെ മതം പറയുന്നത് തെറ്റാണെന്നും മറ്റുമുള്ള അർത്ഥത്തിലെ ഈ കമന്റിനെ കാണെരുത്, അങ്ങനെ ആണ് താങ്കൾക്ക് തോന്നുന്നതെങ്കിൽ ഈ കമന്റ് ഡിലീറ്റ് ചെയ്യാൻ താത്പര്യം)
പ്രിയ ചിന്തകൻ ഇനീ മൂന്നമത്തെ സുക്തം നോക്കു ഒരു മനുഷ്യന്റെ ഓർമ്മപോലും ദൈവത്തിന്റെ സൃഷ്ടി ആണ്, അല്ലെങ്കിൽ നിയന്ത്രണത്തിൽ ആണ്. ദൈവം ആഗ്രഹിച്ചെങ്കിൽ അല്ലെങ്കിൽ ഇച്ഛിച്ചെങ്കിൽ മാത്രമെ മനുഷ്യൻ ഓർക്കു എന്ന് ഈ മൂന്നാമത്തെ സൂക്തം പറയുന്നു, പിന്നെ ഭക്തിക്കും പാപമോചനത്തിനും അവകാശപ്പെട്ടവൻ ദൈവമാകുന്നു എന്നും പറയുന്നു.ഇങ്ങനെ കാര്യങ്ങൾ എല്ലാം സംശയലേശമന്യേ ദൈവം ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു അർത്ഥാത് : ഈ ലോകത്തിലെ നല്ലതും ചീത്തയുമായ എല്ലാത്തിനും കാരണഭൂതൻ ദൈവം തന്നെ ഹൈന്ദവ ചിന്താ ധാരയിൽ ഇങ്ങനെ ഒരു പ്രയോഗം ഉണ്ട്, ഈ ജ്ന്മത്തിൽ നീ എന്തുചെയ്യണം എന്ന് ജഗതീശ്വരൻ തീരുമാനിച്ചിരിക്കുന്നു, എന്താണോ അത് , ചെയ്യുക എന്ന കർമ്മം മാത്രമാണ് നിന്റെ ധർമ്മം.എല്ലാ കർമ്മങ്ങളും ഈശ്വര നിശ്ചയം തന്നെ. ഇവിടെ ഈ ദൈവം കുറച്ചുകൂടെ ധൈര്യം കാണിക്കുന്നു, കർമ്മത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു(അല്ലെങ്കിൽ മനുഷ്യൻ ദൈവത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നു, ഇവിടെയും ജബ്ബാർ മാഷ് ചോദിച്ച ചോദ്യം ഇല്ലാതാകുന്നില്ല. പക്ഷെ ചിന്തകൻ പറയുന്ന ദൈവത്തിന്, സൽക്കർമ്മങ്ങളിൽ മാത്രമേ ഭാഗഭക്കാവു, അപ്പോൾ ദുഷ്കർമ്മങ്ങൾ ആരുടെആണ്…., കുറഞ്ഞ പക്ഷം ദൈവത്തിന് ദുഷ്ക്കർമ്മങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കാമായിരുന്നു.,“ എല്ലാ ഇച്ഛയും ദൈവത്തിൽ നിന്നാകുമ്പോൾ “ അത്രയും കരുണ ആവാമായിരുന്നു.
ഈ ചർച്ച മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുന്നതായി തോന്നുന്നു., ……

അജ്ഞാതന്‍ പറഞ്ഞു...

നല്ല നല്ല വെളിപ്പെടുത്തലുകളും, വിവരണങ്ങളും, ആശയങ്ങളും പ്രതീക്ഷിക്കുന്നു. ചർച്ച തുടരട്ടെ എല്ലാവർക്കും നന്മകൾ നേരുന്നു, ജകത്തിന്റെ ദൈവം അനുഗ്രഹിക്കട്ടെ

അജ്ഞാതന്‍ പറഞ്ഞു...

ദൈവത്തെ തിരക്കിയുള്ള യാത്രയിലാണ് ജകം, അറിയാവുന്ന വഴി കാട്ടിത്തരുക

ചിന്തകന്‍ പറഞ്ഞു...

പ്രിയ ജകം

ഞാന്‍ മറുപടി പറയണമെന്നും, താങ്കള്‍ക്ക് ഉത്തരം വേണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കമന്റിന് ഉത്തരം നല്‍കപ്പെട്ട ശേഷം അടുത്ത കമന്റിടുക.

ഒരു ‘പരാതിക്കാരന്‍‘ എന്ന നിലക്ക് ഇപ്പോള്‍ താങ്കളുടെ ‘പരാതികള്‍‘‍ ഫയലില്‍ സ്വീകരിച്ചിരിക്കുന്നു :)

മനസ്സിന്റെ സ്വാതന്ത്ര്യം എന്നത് ഉഡായിപ്പല്ല. നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നത് നാമാണ്. എന്നാല്‍ അത് അത്യന്തികമായി നടപ്പാകുമോ ഇല്ലയോ എന്നത് ദൈവത്തിന്റെ ഇച്ഛയാണ്. നാം വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഈ ലോകത്ത് നടക്കണമെന്നില്ല.

താങ്കള്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിമാത്രം ഒരുദാഹരണം പറയാം. (ദൈവവുമായി ഒരു താരതമ്യം സാധ്യമല്ല)
താങ്കള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ മാനേജര്‍ താങ്കളെ ഒരു ജോലി ഏല്പിക്കുന്നു. ഒരു പ്രത്യേക കാര്യത്തെ പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതാണ് ആജോലി.മാനേജര്‍ താങ്കളോട് പറയുന്നു ഞാന്‍ അംഗീകരിച്ചാലല്ലാതെ ഈ റിപ്പോര്‍ട്ട് പാ‍സ്സാവുകയില്ല. അതായത് ഈ റിപ്പോര്‍ട്ട് പാസ്സാവണോ വേണ്ടെ എന്നത് മാനേജര്‍ക്ക് തീരുമാനിക്കാം. കാരണം വേറെ ഒരു പാട് കാര്യങ്ങള്‍ ഇതുമായി യോജിച്ച് വരേണ്ടതുണ്ട്. അത് മാനേജര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. താങ്കള്‍ക്കറിയില്ല.

എപ്രകാരം ആ റിപ്പോര്‍ട്ട് തയ്യാറക്കണം എന്നത് താങ്കളുടെ സ്വന്തം കഴിവും താല്പര്യവും ഇഷ്ടവും അനുസരിച്ചാണ്. അതില്‍ ഒരിക്കലും മാനേജര്‍ കൈകടത്തില്ല. എന്നാല്‍ മാനേജര്‍ ഈ റിപ്പോര്‍ട്ട് ചെയ്യാനായി ചില ഡയരക്ഷന്‍സ് താങ്കള്‍ക്ക് തന്നിട്ടുണ്ട്. അത്പാലിച്ചാല്‍ മാത്രമേ കൃത്യമായി ആ റിപ്പോര്‍ട്ട് തെയ്യാറാക്കന്‍ സാധിക്കുകയുള്ളൂ .‍ താങ്കള്‍ക്കാ ഡയരക്ഷന്‍സ് സ്വീകരിക്കാനോ സ്വീകരിക്കാതിരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്.

താഴെകാണുന്ന സാധ്യതകള്‍ അതിനുണ്ട്.

1)താങ്കളാ റിപ്പോര്‍ട്ട് കൃത്യമായി തയ്യാറാക്കിയില്ല. താങ്കള്‍ അതില്‍ അലംഭാവം കാട്ടി.അത്കൊണ്ട് മാനേജര്‍ താങ്കളെ പിരിച്ചു വിട്ടു. ഇവിടെ നമുക്ക് മാനേജറെ കുറ്റപ്പെടുത്താന്‍ സാധിക്കുമോ?

2)താങ്കളാറിപ്പോര്‍ട്ട് സമയത്തിന് തയ്യാറാക്കി. എന്നാല്‍ മാനേജര്‍ തന്ന ഡയരക്ഷന്‍സ് ഒന്നും താങ്കള്‍ പാലിച്ചില്ല. അത് കൊണ്ട് മറ്റ് സാധ്യതകളെ കൂടി പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടില്ല. ഇവിടെ നമുക്ക് മാനേജറെ കുറ്റപ്പെടുത്താന്‍ പറ്റുമോ?

3) താങ്കള്‍ മാനേജര്‍ പറഞ്ഞ ഡയരക്ഷന്‍ അനുസരിച്ച് സമയത്തിന് റിപ്പോര്‍ട്ട് തയ്യാറാക്കി. അത് മറ്റെല്ലാ സാധ്യതകളുമായി ഒത്ത് പോകുന്നു. ഇവിടെയും തീരുമാനം മാനേജര്‍ക്ക് തന്നെയാണ്. ആ റിപ്പോര്‍ട്ട് അംഗീകരിക്കാം. അംഗീകരിക്കാതിരിക്കാം. ഇവിടെ താങ്കള്‍ ചെയ്യേണ്ടത് ഭംഗിയായി താങ്കള്‍ ചെയ്തിരിക്കുന്നു. ഇവിടെ റിപ്പോര്ട്ട്‍ പാസ്സാക്കപ്പെടുക തന്നെ ചെയ്യും. കാരണം അത് അംഗീകരിക്കപ്പെട്ടാതിരിക്കനുള്ള യാതൊരു ന്യായവുമില്ല. ഇവിടെയാണ് താങ്കള്‍ക്കുള്ള നീതി. ആ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടുകയും താങ്കള്‍ക്കതിനുള്ള പ്രതിഫലം നല്‍കപെടുകയും ചെയ്യും.

ഇവിടെ ആദ്യത്തേത് രണ്ടും താങ്കളുടെ കുഴപ്പമാണെന്ന് ഒരു സംശയത്തിനും ഇടമില്ലാത്ത വിധം ആരും അംഗീകരിക്കും.

താങ്കള്‍ക്ക് താഴെ കാണുന്ന പോലെയൊക്കെ വാദിക്കാം.

1-)മാനേജര്‍ക്ക് എന്നെ നിയന്ത്രിക്കാന്‍ എല്ലാ സാഹചര്യവുമുണ്ടായിരുന്നു‍.എന്നെ അദ്ദേഹം നിയന്ത്രിച്ചില്ല.

2-) മാനേജര്‍ക്ക് എന്നെ സഹായിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു‍. അയാള്‍ എന്നെ സഹായിച്ചില്ല.

ഈ പറഞ്ഞ രണ്ടും താങ്കളുടെ ഒഴിവുകഴിവുകള്‍ മാത്രമാണെന്ന് ആര്‍ക്കാ മനസ്സിലാകാത്തത്. കാരണം മുകളില്‍ സൂചിപ്പിച്ച മൂന്നാമത്തെ സാഹചര്യം നിലനില്‍ക്കുന്നു.

ആത്യന്തികമായി ആര്‍ക്കാ നഷടം? താങ്കള്‍ക്കോ അതോ മാനേജര്‍ക്കോ ? ഇവിടെ ‘ഊഡായിപ്പ്‘ കൊണ്ട് ഒരു പ്രയോജനവുമുണ്ടാവില്ല.

ദരിദ്രവും പട്ടിണിയും ഒന്നും ദൈവത്തിന്റെ സൃഷ്ടിയല്ല. മനുഷ്യന്റെ തന്നെ സൃഷ്ടിയാണ്. മനുഷ്യന്‍ വിചാരിച്ചാല്‍ മാറാ‍ത്ത ഒരു ദാരിദ്രവും ഇവിടെ നിലനില്‍ല്‍ക്കുന്നില്ല. എന്നാല്‍ ദൈവം നല്‍കിയ ഡയരക്ഷന്‍സ് പാലിക്കണമെന്ന് മാത്രം.

താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.. സസ്നേഹം.

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

പ്രീയ ചിന്തക,
താങ്കൾ സലാഹുദ്ദീൻ തന്നെ ആണോ, സലാഹുദ്ദീനും നാജും ഒരാൾതന്നെ ആണോ എന്നും, അതോ അജ്ഞാതൻ ആണോ, ഏതാണ് താങ്കളുടെ ഐ.പി എന്നോ അന്വേഷിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ഇവിടെ ചിന്തകൻ എന്ന അനോണിയോട്, ജകം എന്ന അനോണി സംസാരിക്കുന്നു. സംവാദിക്കുന്നത് ആശയങ്ങളോടാണ്, അതിൽ തെറ്റും ശരിയും ഉണ്ടാവാം. പരാതിക്കാരൻ എന്ന ബ്ലോഗ് അവസാനിച്ചല്ലോ അതിന്റെ പരസ്യവും കണ്ടിരുന്നല്ലോ.! :-) അതിന്റെ കാരണവും അതിൽ വായിച്ചിരിക്കും. എന്താണ് ജകം എന്ന് ആദ്യകമന്റിൽ തന്നെ പറഞ്ഞിരുന്നല്ലോ ചിന്തക. മനുഷ്യനെ മതത്തിന്റെ വേലിക്കെട്ടിൽ നിന്നും കാണാൻ താത്പര്യമില്ലത്ത വ്യക്തി എന്ന് മനസ്സിലാക്കുക. ഇനി എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ paraathikkaaran@gamil.com എന്ന e-mail id യിൽ ആവാം. ജകം എന്നത് പരാതിക്കാരന്റെ അടുത്ത അവതാരം ആണ്., ഈ അവതാരത്തിന്റെ ഉദ്ദേശം ദൈവം ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് എന്ന് അന്വേഷിക്കൽ ആണ്. എത്ര നാൾ നിലനിൽക്കും എന്നത് നമ്മുടെ കയ്യിലല്ലോ, ആരുപറഞ്ഞു എന്ന് അന്വേഷിക്കുന്നതിലും നല്ലത് എന്തുപറഞ്ഞു എന്ന് അന്വേഷിക്കുന്നതല്ലെ.( വർഗ്ഗീയ വിഷം തുപ്പുന്നു, വർഗ്ഗീയവാദി ആണ് എന്നു തുടങ്ങിയ സ്തിരം പരിപാടികൾ ഉണ്ടാവില്ല എന്ന് തോന്നിയതിനാൽ ആണ് ഇവിടെ കമന്റിയത്, ജബ്ബാർ മാഷിന്റെ സൈറ്റിൽ വച്ചെ ഇനി ഈ പണിക്കില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. ഇവിടെ കാര്യങ്ങൾ കുറച്ച് മാന്യമായി പോകുന്നു എന്ന് കണ്ടതുകൊണ്ടാണ് പ്രതികരിക്കുന്നത്, ) താങ്കളുടെ കമന്റ് ഒരിക്കൽ കൂടെ വായിക്കട്ടെ എന്നിട്ട് മറുപടി ഇടാം. സലാഹുദ്ദീൻ മാഷ് എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു, ഒരു മുസ്ലീം, അവന്റെ മാതാപിക്കളെക്കാൾ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്, മുഹമ്മദ് നബിയെ ആണെന്ന്, ആ ബഹുമാനം നിലനിർത്തി സംവാദിക്കാൻ കഴിയണം എന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ട്, അറബി പേരുകളും മറ്റും കഴിവതും ഒഴിവാക്കിയാൽ നന്ന്.
താങ്കൾ അർഹിക്കുന്ന എല്ല ബഹുമാനവും നൽകി കൊണ്ട് നിർത്തുന്നു.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ജകം

താങ്കളുടെ ഐഡി എന്നെ സംബന്ധിച്ചേടൊത്തോളം ഒരു വിഷയമേ അല്ല. താങ്കള്‍ ഏത് തന്നെ ഐഡിയില്‍ വന്നാലും(ഒരു ഐഡിയുമില്ലാത്ത അനോണികള്‍ ഇതില്‍ നിന്നൊഴിവാണ്. കാരണം ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്), മാന്യമായി ചോദിക്കുന്ന വിഷയ സംബന്ധിയായ എത് ചോദ്യത്തിങ്ങളോടോ ആശയങ്ങളോടോ സംവദിക്കുന്നതില്‍ എനിക്ക് പ്രയാസമേതുമില്ല തന്നെ. അത് കൊണ്ട് തന്നെ താങ്കളുടെ ഐ.പി ട്രാക്ക് ചെയ്യേണ്ട ആവശ്യവുമില്ല.

ദൈവത്തെ കണ്ടെത്താനുള്ള താങ്കളുടെ ശ്രമം സഫലമാകട്ടെ എന്നാശംസിക്കുന്നു.

നന്മകള്‍ നേരുന്നു. സസ്നേഹം...

അജ്ഞാതന്‍ പറഞ്ഞു...

പ്രീയ മിത്രം ചിന്തകൻ,
പരിചയപ്പെടുത്തൽ കഴിഞ്ഞ സ്ഥിതിക്ക് ഇനി നമുക്ക് വിഷയത്തിലേയ്ക്ക് വരാം, താങ്കൾ പറഞ്ഞപോലെ ഓരോ ചോദ്യവും അതിന്റെ വിശകലനവുമായി നീങ്ങാം, സഭ്യമായി തന്നെ സംസാരിക്കാം, അറിവുള്ളവർ പങ്കാളികൾ ആവട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

പ്രിയ മിത്രം ചിന്തകൻ,
ഈ ചർച്ചയിൽ ജകം ഇടപെടുമ്പോൾ, നടന്നുകൊണ്ടിരുന്ന ചർച്ച ഈ ഘട്ടത്തിൽ ആയിരുന്നു “ 1. ലോകരക്ഷിതാവായ “ദൈവം” ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള് ഉദ്ദേശിക്കുകയില്ല., 2. ദൈവം ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള് ഉദ്ദേശിക്കുകയില്ല.3. ആര് ഉദ്ദേശിക്കുന്നുവോ അവരത് ഓര്മിച്ചു കൊള്ളട്ടെ, ദൈവം ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര് ഓര്മിക്കുന്നതല്ല. “ ഇത്രയും കാര്യം വളരെ വ്യക്തമായി തന്നെ ദൈവം പറഞ്ഞിരിക്കുന്നു. ഇതിൽ എവിടെ ആണ് താങ്കൾ അവകാശപ്പെടുന്ന മനുഷ്യന്റെ മനസ്സിന്റെ സ്വാതന്ത്ര്യം ? ഇവിടെ ചേരുന്നത് “ താൻ പാതി ദൈവം പാതി” എന്ന നാട്ട് വർത്തമാനമായിരിക്കും. പുറപ്പെടുക എന്നത് തന്റെ പാതി അപകടങ്ങളിൽ പെടാതെ(നമ്മുടെ കയ്യിൽ അല്ലാത്ത കാര്യങ്ങൾ) ലക്ഷ്യത്തിൽ എത്തിക്കുക എന്നത് ദൈവത്തിന്റെ പാതി.
ഇനീ താങ്കൾ പറഞ്ഞ ഉദാഹരണത്തിലേയ്ക്ക് പോകാം. ഈ ചോദ്യത്തിന് ഉത്തരമാകുന്നതോ ഉദാഹരണമായി പറയുവാനോ പറ്റാത്തതാണ് താങ്കൾ നിരത്തിയ കാര്യങ്ങളും കാരണങ്ങളും. എന്തൊകൊണ്ട് എന്നാണെങ്കിൽ
1. എന്റെ ചിന്തകളെയോ പ്രവർത്തികളേയോ പരോക്ഷമായോ പ്രത്യക്ഷമായോ എന്റെ മാനേജർ അറിയുന്നില്ല, നിയന്ത്രിക്കുന്നില്ല കാരണം അയാൾ ചില പ്രത്യേഗകാര്യങ്ങൾ മാത്രം ചെയ്യാനും അറിയാനും കഴിവുള്ള ആൾ മാത്രം ആണ്. അയാൾ എല്ലാം അറിയുന്നവനോ, എല്ലാം ചെയ്യാൻ കഴിവുള്ളവനോ അല്ല.
2. ദൈവം എന്ന ശക്തി,എല്ലാം അറിയുന്നവൻ, സർവ്വ ചരാചരവും അവന്റെ നിയന്ത്രണത്തിൽ ആണ്, അവൻ അറിയാതെ ഈ പ്രപഞ്ചത്തിൽ ഒന്നും സംഭവിക്കുന്നില്ല.. ഇത്യാതി പര്യായ പദങ്ങളാൽ, വിശേഷണങ്ങളാൽ ദൈവം മഹത്വപ്പെട്ടവനാണ്
3. ശരിയും തെറ്റും നിശ്ചയിച്ചവൻ ദൈവമാണ്.
പ്രിയ ചിന്തകൻ എനിക്ക് മനസ്സിലാകാത്ത കാര്യം. ഞാൻ തീരുമാനിക്കുന്ന പോലെ കാര്യങ്ങൾ നടക്കു എന്ന് പറയുകയും, അതിന്റെ പ്രതിഫലനമെന്നോണം ഈ ഭൂമിയിൽ നടക്കുന്ന നല്ലതും ചീത്തയും ആയ കാര്യങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ മടിച്ച് നിൽക്കുകയും ചെയ്യുന്നതിന്റെ ധാർമ്മികത ജകത്തിന് മനസ്സിലായില്ല. മനുഷ്യന്റെ മനസ്സിന് സ്വന്തം തീരുമാനം എടുക്കാൻ സ്വാതന്ത്ര്യം നൽകി എന്ന് പറയുമ്പോൾ ഒരു വൈരുദ്ധ്യം താങ്കൾക്ക് തോന്നുന്നില്ലെ. ദൈവം കുറച്ചൊക്കെ കാര്യങ്ങൾ അറിയുന്നു എന്ന് പുനർ നിർവ്വചിക്കപ്പെടേണ്ടേ ?,
“ദാരിദ്രവും പട്ടിണിയും ഒന്നും ദൈവത്തിന്റെ സൃഷ്ടിയല്ല. മനുഷ്യന്റെ തന്നെ സൃഷ്ടിയാണ്.“ ഇത് ഞാൻ സമ്മതിക്കുന്നു. പക്ഷെ സൃഷ്ടിയുടെ പൂർണ്ണ ഉത്തരവാദിത്വം (സൃഷ്ടി കൊണ്ട് ഉദ്ദേശിച്ചത് സകല കർമ്മങ്ങളും) ദൈവത്തിനായതിനാൽ ചില പ്രത്യേക കാര്യങ്ങളിൽ ദൈവത്തിന് ഡിസ്ക്കൌണ്ട് നൽകുന്നതിന്റെ ഔചിത്യം ജകത്തിന് മനസ്സിലായില്ല. എല്ലാം എന്നാൽ ഒന്നും ഒഴിവാക്കിയട്ടില്ല എന്നുതന്നെ അല്ലെ അതോ ഭാഷയുടെ പരിമിധി എന്ന ന്യയം എടുക്കാൻ ഉണ്ടോ ?
ഇപ്പോൾവരെ ജകം പറഞ്ഞതിൽ നിന്നും, കൺക്ലൂട് ചയ്യാവുന്നവ,
ദൈവം സർവ്വശക്തനല്ല. , ഇനീ സർവ്വശക്തനാണെങ്കിൽ (മതങ്ങാളുടെ നിർവ്വചന പ്രകാരം) ഈ ലോകത്തിലെ നന്മതിന്മകൾക്കെല്ലാം ഉത്തരവാദി ദൈവം തന്നെ. മനുഷ്യന്റേതല്ലാത്ത കാരണത്താൽ ചെയ്യുന്ന തെറ്റുകൾക്ക് ( ദൈവത്തിന്റെ ശരിയും തെറ്റും) അവനെ നരഗത്തിൽ അല്ലെങ്കിൽ സ്വർഗ്ഗത്തിൽ ട്രീറ്റ് ചെയ്യുന്ന രീതികൾ അംഗീകരിക്കാവുന്നതാണോ ? ( അല്ല എന്ന് ജകപക്ഷം)
** ദൈവം ഉണ്ടോ ? എങ്കിൽ എന്താണ് ? ( താങ്കൾ ഒരുപക്ഷേ ഇതിന് മുൻപ് ആർക്കെങ്കിലും ഇതിന്റെ മറുപടി കൊടുത്തിട്ടുണ്ടായിരിക്കും, ആ ലിങ്ക് തന്നാൽ ധാരാളം) അതിനെ പറ്റി പഠിച്ചിട്ട് വീണ്ടും സംസാരിക്കാം ( ചോദ്യം ബാലിശ്ശമാണ് എന്ന് തുടങ്ങിയ ഒഴിഞ്ഞ് മാറൽ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു., താങ്കൾ പഠിച്ചതിൽനിന്നും, മനസ്സിലായതിൽ നിന്നും പറഞ്ഞാൽ മതി)

അഭിലാഷ് ആര്യ പറഞ്ഞു...

പ്രിയ ചിന്തക, തുടക്കകാരനായ ഈ ഉള്ളവന്റെ ബ്ലോഗിലേക്ക് സ്വാഗതം,http://atnair.blogspot.കോം.
താങ്കള്‍ക്ക് തര്‍ക്കിക്കാന്‍ പാകത്തിനുള്ള വിഷയം തീര്‍ച്ചയായും ഉണ്ടാകും.

CKLatheef പറഞ്ഞു...

'പിശാചിനെ സൃഷ്ടിച്ച ‘പെരും പിശാച്’ ദൈവം തന്നെയാണെന്ന ഖുര്‍ ആനിലെ മഹാ വൈരുദ്ധ്യം ,നിരവധിയാളുകളെ അവിശ്വാസികളാക്കിയിട്ടുണ്ട്. ഞാനുള്‍പ്പെടെ!'

വാക്കുകള്‍ ആരുടേതാണ് എന്ന് പറയേണ്ടതില്ലല്ലോ. ധാരാളം ചോദ്യങ്ങളും സംശയങ്ങളും ന്യായമായി തന്നെ ഉയര്‍ത്താവുന്ന ഒരു വിഷയമാണ് വിധിയും ദൈവനിശ്ചയവുമായി ബന്ധപ്പെട്ട വിശ്വാസം. എങ്കിലും അല്പമൊന്നാലോചിച്ചാല്‍ വൈരുദ്ധ്യങ്ങളെ നാം തന്നെ നിര്‍മിക്കുന്നതും ഊതിപ്പെരുപ്പിക്കുന്നതും അവസാനം ഈ വൈരുദ്ധ്യങ്ങള്‍ കാരണമാണ് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാതിരിക്കാന്‍ കാരണമെന്ന് പറയുകയും ചെയ്യുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് തിരച്ചൊരു ചോദ്യം നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ. ഇല്ല എന്നാണെങ്കില്‍ നിങ്ങളെ തൃപ്തിപ്പെടുത്താവുന്ന ഒരു മറുപടിയും എത്രവലിയ ഇസ്‌ലാമിക പണ്ഡിതനും നല്‍കാനാവില്ല, കാരണം വിധിവിശ്വാസം ദൈവവിശ്വാസത്തിന്റെ ഭാഗമാണ്. നിങ്ങള്‍ ദൈവവിശ്വാസിയാണെങ്കില്‍ നിര്‍ഗുണനും ബുദ്ധിയും യുക്തിയുമില്ലാത്തവനും ഒന്നും സൃഷ്ടിക്കാത്തവനും ഒന്നിലും ഇടപെടാത്തവനുമായ ദൈവമാണോ അവനും ദൈവനിഷേധിയും ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ വലിയ വ്യത്യാസമില്ല. മിനിമം ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയെങ്കിലും ചെയ്യുന്ന ഒരു അസ്ഥിത്വത്തില്‍ വിശ്വസിക്കുന്നവാനാണ് നിങ്ങളെങ്കില്‍ ചില ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നു. നിങ്ങള്‍ ഒന്നും തീരുമാനിക്കാത്തവനും നിശ്ചയിക്കാത്തവനും മുന്‍കൂട്ടി അറിയാത്തവനുമായ ഒരു ദൈവമാണോ നിങ്ങള്‍ വിശ്വസിക്കുന്നത്. എങ്കില്‍ ആ ദുര്‍ബലനായ ദൈവത്തെ എന്തിന് വണങ്ങണം. ഇസ്‌ലാമിലെ ദൈവം സമ്പൂര്‍ണനും യുക്തിമാനും സര്‍വശക്തനുമാണ്. കാര്യങ്ങള്‍ നടക്കുന്നത് അവന്റെ മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെയും അറിവിന്റെയും ഭാഗമാണ്. അതോടൊപ്പം മനുഷ്യന് പരിമിതമായ തെരഞ്ഞെടുപ്പധികാരം വകവെച്ചു തന്നിരിക്കുന്നു. അതില്‍ അവന്‍ തെരഞ്ഞെടുക്കുന്നത് തിന്‍മയാണെങ്കില്‍ ശിക്ഷയും നന്‍മയാണെങ്കില്‍ പ്രതിഫലവും നല്‍കും. മനുഷ്യാരംഭം മുതല്‍ മനുഷ്യരുടെ സന്‍മാര്‍ഗ ദര്‍ശനത്തിന് നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരെല്ലാം ഇക്കാര്യം മനുഷ്യനെ ഉണര്‍ത്തി. കാലാന്തരത്തില്‍ സമൂഹം അത്തരം കാര്യങ്ങള്‍ വിസ്മരിച്ചപ്പോള്‍ ദൈവം വീണ്ടും പ്രവാചകന്‍മാരെ നിയോഗിച്ചു. അപ്രകാരം ഇക്കാര്യം തന്നെ പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ നാമിന്നും ഓര്‍മിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എക്കാലത്തും പ്രവാചകന്‍മാരുടെ ജനതയില്‍ ഒരു വിഭാഗം തങ്ങളുടെ നിഷേധത്തിന് ദൈവതീരുമാനത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. അതു ഇന്നും തുടരുന്നു. മുകളിലെ ജബ്ബാര്‍ മാഷുടെ കമന്റുകണ്ടില്ലേ. ആയിരമായിരം വര്‍ഷങ്ങള്‍ക്കുമുമ്പും നിഷേധികള്‍ ഇതുതന്നെ പറഞ്ഞു. നന്ദി ചിന്തകന്‍, ഇത്രവിപുലമായ ഒരു ചര്‍ച പക്വതയോടെ നിയന്ത്രച്ചതിന്ന്.