ബൈബിള്‍ വിവരണമനുസരിച്ച് യേശുവിന്റെ മേല്‍ആരോപിക്കപ്പെട്ട കുറ്റം ദൈവമെന്നും ദൈവപുത്രനെന്നും അവകാശപ്പെട്ടതത്രെ. 'നീ അങ്ങനെ അവകാശപ്പെട്ടുവോ' എന്ന്പീലാത്തോസിന്റെ കോടതിയില്‍ ചോദിച്ചപ്പോള്‍ 'എന്ന് നിങ്ങള്‍പറയുന്നു' എന്നായിരുന്നു നിഷേധാര്‍ഥത്തിലും പരിഹാസസ്വരത്തിലുമുള്ള അതിഹ്രസ്വമായ അദ്ദേഹത്തിന്റെ മറുപടി(ലൂക്കാ 22:70; 23:3). അതായത് ഞാന്‍ അങ്ങനെ പറഞ്ഞതായോ പറയുന്നതായോ നിങ്ങള്‍ പറയുന്നു എന്നാണ്.ഒന്നു കൂടി വിശദീകരിച്ചാല്‍ അങ്ങനെപറയുന്നത് ഞാനല്ല, നിങ്ങളാണ്. ദൈവമെന്നോ ദൈവപുത്രനെന്നോ ഞാന്‍ പറയില്ല.
അത് ശരിവെച്ചുകൊണ്ട്് ഖുര്‍ആന്‍പറയുന്നു: "അല്ലാഹു ഒരു മനുഷ്യന് വേദവും വിധിവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അദ്ദേഹംജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്മാരായിരിക്കുവിന് എന്നുപറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊ ണ്ട്‍ിരുന്നതിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്റെ നിഷ്കളങ്ക ദാസന്മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്).
മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട്കല്‍പിക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിനു ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്)" (3:79,80). ----- തുടര്‍ന്നിവിടെ വായിക്കുക.
അത് ശരിവെച്ചുകൊണ്ട്് ഖുര്‍ആന്‍പറയുന്നു: "അല്ലാഹു ഒരു മനുഷ്യന് വേദവും വിധിവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അദ്ദേഹംജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്മാരായിരിക്കുവിന് എന്നുപറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊ ണ്ട്‍ിരുന്നതിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്റെ നിഷ്കളങ്ക ദാസന്മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്).
മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട്കല്‍പിക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിനു ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്)" (3:79,80). ----- തുടര്‍ന്നിവിടെ വായിക്കുക.
63 അഭിപ്രായങ്ങൾ:
ബൈബിള്‍ വിവരണമനുസരിച്ച് യേശുവിന്റെ മേല്‍ആരോപിക്കപ്പെട്ട കുറ്റം ദൈവമെന്നും ദൈവപുത്രനെന്നും അവകാശപ്പെട്ടതത്രെ. 'നീ അങ്ങനെ അവകാശപ്പെട്ടുവോ' എന്ന്പീലാത്തോസിന്റെ കോടതിയില്‍ ചോദിച്ചപ്പോള്‍ 'എന്ന് നിങ്ങള്‍പറയുന്നു' എന്നായിരുന്നു നിഷേധാര്‍ഥത്തിലും പരിഹാസസ്വരത്തിലുമുള്ള അതിഹ്രസ്വമായ അദ്ദേഹത്തിന്റെ മറുപടി(ലൂക്കാ 22:70; 23:3). അതായത് ഞാന്‍ അങ്ങനെ പറഞ്ഞതായോ പറയുന്നതായോ നിങ്ങള്‍ പറയുന്നു എന്നാണ്.ഒന്നു കൂടി വിശദീകരിച്ചാല്‍ അങ്ങനെപറയുന്നത് ഞാനല്ല, നിങ്ങളാണ്. ദൈവമെന്നോ ദൈവപുത്രനെന്നോ ഞാന്‍ പറയില്ല.
ലൂക്കാ 22:70; 23:3http://bible.nishad.net/index.php?book_id=42&chapter_id=22
എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
http://bible.nishad.net/index.php?book_id=42&chapter_id=23
പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു.
സുഹ്രെതെ,
ഇങ്ങനെ കള്ളം എഴുതി ആളുകളെ പറ്റിക്കുന്ന കാലം ഒക്കെ കഴിഞ്ഞു. ഇപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ ആയി കിട്ടും.. ഈ പറഞ്ഞ സൈമണ്‍ മാസ്റ്റര്‍ ഈതു ഉഷ്ടത് ആണ്?? അയാളോട് പറ ഇപ്പോള്‍ ആളുകള്‍ക്ക് ഒക്കെ വിവരം വെച്ച് തുടങ്ങി പഴേ പോലെ പറ്റീര് നടക്കില്ല എന്ന്...
ജബ്ബാര്മാഷിന്റെ പ്രഭാഷണം
പ്രിയ Naughtybutnice
ഇതൂം കൂടി ഒന്ന് ശ്രദ്ധിക്കുക
22:70 They all said, “Are you then the Son of God?”
He said to them, “You say it, because I am.”
22:71 They said, “Why do we need any more witness? For we ourselves have heard from his own mouth!”
ഇതൂം കൂടി ഒന്ന് ശ്രദ്ധിക്കുക
23:1 The whole company of them rose up and brought him before Pilate. 23:2 They began to accuse him, saying, “We found this man perverting the nation, forbidding paying taxes to Caesar, and saying that he himself is Christ, a king.”
23:3 Pilate asked him, “Are you the King of the Jews?”
He answered him, “So you say.”
23:4 Pilate said to the chief priests and the multitudes, “I find no basis for a charge against this man.”
23:5 But they insisted, saying, “He stirs up the people, teaching throughout all Judea, beginning from Galilee even to this place.” 23:6 But when Pilate heard Galilee mentioned, he asked if the man was a Galilean. 23:7 When he found out that he was in Herod’s jurisdiction, he sent him to Herod, who was also in Jerusalem during those days.
23:8 Now when Herod saw Jesus, he was exceedingly glad, for he had wanted to see him for a long time, because he had heard many things about him. He hoped to see some miracle done by him. 23:9 He questioned him with many words, but he gave no answers. 23:10 The chief priests and the scribes stood, vehemently accusing him.
70: Then said they all, Art thou then the Son of God? And he said unto them, Ye say that I am.
==> King James Version
3: And Pilate asked him, saying, Art thou the King of the Jews? And he answered him and said, Thou sayest it.
http://yasj.blogspot.com/2006/06/that-is-why-i-was-born.html
(Based on the Movie: Passion of Jesus Christ)
That is why I was born
Wednesday, June 07, 2006
(Athinayannu njan janichathu; satyathinu sakshyam vahikkan)
2000 years back; A busy morning at Gabathe ( a Roman auditorium).
Jews, led by Caiaphas - the High Priest in Sanhedrin and Annas- another priest and father-in-law of Caiaphas, were waiting for Pontius Pilate, The Roman Governor, to prosecute their ‘prisoner’.
Pilate: Do you always punish your prisoners before they have judged ?
What accusations do you bring against this man?
Caiaphas: Well, if he wasn’t a malefactor, we wouldn’t have brought him before you.
Pilate: That’s not what I asked. Why don’t you judge him according to your own laws?
Caiaphas: Consul, you know ..it’s unlawful for us to condemn any man to death.
Pilate: To death ?... what has this man done to merit such a penalty?
Caiaphas: He has violated our sabath. He has seduced the people … taught foul, disgusting doctrines.
Pilate: Isn’t he the prophet you welcomed into Jerusalem only five days ago?
And now you want him dead?
Can any of you explain this madness to me?
He was referring to the Hosana Sunday.
Annas: your Excellency please…
So far the high priest hasn’t told you this man’s greatest crime.
He has become the leader of a large and dangerous sect who has hail him as Son of David!
He claims that he is the Messiah..the king promised to the Jews.
He has forbidden his followers to pay tribute to the emperor, Consul.
He beautifully changed the meaning of what Jesus had said about tax:
“Give to Caesar what is Caesar's, and to God what is God's.”
( Daivathinullathu daivathinum, Caesar inu ullathu Caesar inum kodukkuka. )
Pilate: Bring him here ! [I desire to talk to him alone]
In fact, Pilate was surprised to see that Jews were chained their foretold King!
Pilate to Jesus: Drink… (A Ruler's decency to other King)
Are you the King of the Jews?
പച്ച കണ്ണട വച്ച് നൊക്കിയാല്‍ മൊത്തം പച്ചച്ചിരിക്കും.!!!
മതങ്ങളെ വിലയിത്തുന്നവര് പാലിക്കേണ്ട അടിസ്താനമര്യാദ ഇവിടെ പാലിച്ചിട്ടില്ല. ക്രിസ്തുമതത്തിന്റെ ദര്‍ശനങ്ങളെ പറ്റി യാതൊരു അറിവുമില്ലാതെ വിളിച്ചുപറഞ്ഞ അബദ്ധങ്ങളോട് എങ്ങനെ പ്രതികരിക്കണം.? ഒരു മതത്തെ മറ്റൊന്നിനോട് താരതമ്യപെടുത്തുമ്പോല് ഗഹനമായ അറിവ് ആവശ്യമാണ്. പ്രത്യേകിച്ച് ബൈബിള്‍ അക്ഷരം കൂട്ടിവായിക്കുമ്പോള്‍ കിട്ടുന്ന കഥപറച്ചിലല്ല എന്ന വസ്തുതകൂടെ പരിഗണിക്കുമ്പോള്‍. ക്രിസ്തുമതത്തിന്റെ തത്വങ്ങളറിഞ്ഞു അതിനെ വിശകലന വിധേയമാക്കുവിന്‍. അല്ലാത്തവണ്ണം വികല വീക്ഷണങ്ങള്‍ അപഹാസ്യത ജനിപ്പിക്കും.
ക്രിസ്തുമതത്തിന്റെ മൂന്ന് അടിസ്ഥനതത്വങ്ങള് ഇതിനു മുന്‍പേ തന്നെ ഒരു കമന്റായി ഇട്ടതാണ്.
നബി പ്രവാചകനെന്നും അവസാനപ്രവാചകനെന്നും ദൈവമല്ലെന്നും ഉള്ള ഇസ്ലാം മതവിശ്വസത്തിനു തുല്യമായി ക്രിസ്തു ദൈവപുത്രനാണെന്നും മരിച്ച് മൂന്നാം നാള് അദ്ദേഹം ഉയിര്‍ത്ത് എഴുന്നേറ്റ് എന്നും വിശ്വസിക്കുമ്പോഴേ ഒരാള്‍ സത്യക്രിസ്ത്യാനിയാവുന്നുള്ളൂ.
മതഗ്രന്ഥങ്ങളില്‍ തിരയേണ്ടത് യുക്തി അല്ലെന്നെങ്കിലും തിരിച്ചറിഞ്ഞാല്‍ നന്നായിരുന്നു...
ഇമ്മാതിരി "സ്യൂഡോ-ചരിത്ര" പഠനങ്ങളേക്കാളും ഭേദം ആ ഗിരിപ്രഭാഷണം ഒന്ന് എടുത്ത് വച്ച് വായിക്കുന്നതായിരുന്നു.
ബൈബിള്‍ വിവരണമനുസരിച്ച് യേശുവിന്റെ മേല്‍ആരോപിക്കപ്പെട്ട കുറ്റം ദൈവമെന്നും ദൈവപുത്രനെന്നും അവകാശപ്പെട്ടതത്രെ. 'നീ അങ്ങനെ അവകാശപ്പെട്ടുവോ' എന്ന്പീലാത്തോസിന്റെ കോടതിയില്‍ ചോദിച്ചപ്പോള്‍ 'എന്ന് നിങ്ങള്‍പറയുന്നു' എന്നായിരുന്നു നിഷേധാര്‍ഥത്തിലും പരിഹാസസ്വരത്തിലുമുള്ള അതിഹ്രസ്വമായ അദ്ദേഹത്തിന്റെ മറുപടി(ലൂക്കാ 22:70; 23:3).
ചിന്തകന്‍,
എന്തിനു ബൈബിളിലെ വചനങ്ങള്‍ അവിടെ നിന്നും എവിടെ നിന്നും ചുരണ്ടിയെടുത്ത് ബ്ലോഗുന്നു?
നീ ദൈവമാണ് എന്നു അവകാശപ്പെട്ടോ എന്നല്ല പീലാത്തോസ് ചോദിച്ചത്, നീ യഹൂദന്മാരുടെ രാജാവാണോ എന്നാണ് പീലാത്തോസ് ചോദിച്ചത്.
പ്രിയ അനുരൂപ്
പച്ച കണ്ണട വച്ച് നൊക്കിയാല്‍ മൊത്തം പച്ചച്ചിരിക്കും.!!!
മതങ്ങളെ വിലയിത്തുന്നവര് പാലിക്കേണ്ട അടിസ്താനമര്യാദ ഇവിടെ പാലിച്ചിട്ടില്ല.
താങ്കള്‍ വെച്ച കണ്ണടയിലൂടെ നോക്കുമ്പോള്‍ ഞാന്‍ വെച്ച കണ്ണട പച്ചയാണെന്ന് തോന്നുന്നത് എന്റെ കുഴപ്പമല്ല. ഇതൊരു ആശയ സംവാദം മാത്രമാണ്.
താങ്കളുടെ അഭിപ്രായത്തില്‍ മതങ്ങളെ വിലയിരുത്തുന്നവര്‍ പാലിച്ചിരിക്കേണ്ട അടിസ്ഥാന മര്യാദ എന്താണ്? ഇതാരാണ് തീരുമാനിക്കുന്നത്?
കൃസ്തുമത്തെ യാതൊരറിവും എനിക്കില്ലെങ്കില്‍ താങ്കള്‍ക്കുള്ള അറിവുകള്‍ താങ്കള്‍ക്കിവിടെ പങ്കുവെക്കാം. ഈ പോസ്റ്റില്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കാം. അപ്പോള്‍ കൃസ്തുമത്തിന് അത് കൂടുതല്‍ തെളിച്ചം നല്കുകയല്ലേ ഉള്ളൂ സഹോദരാ.
പ്രിയ ശ്രീഹരി
താങ്കള്‍ മുമ്പിട്ട ആ കന്റിലേക്കുള്ള ഒരു ലിങ്ക് ഇവിടെ കൊടുക്കൂ. ആളുകള്‍ വായിക്കട്ടെ.
ഞാന്‍ സത്യത്തില്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ വിചാരിച്ചതല്ല. ഇവിടെ ശ്രീ അപ്പൂട്ടന് ഇട്ട ഒരു കമന്റിലേക്ക് ചില കാര്യങ്ങള്‍ വ്യക്തമാക്കാനുദ്ദേശിച്ചു കൊണ്ടാണ് ഈ പോസ്റ്റിട്ടത്.
അപ്പൂട്ടന് സൂചിപ്പിച്ചത് മുഹമ്മദ് നബി പ്രവാചകനാണെന്ന് അവകാശപ്പെട്ട പോലെ യേശു ദൈവപുത്രനാണെന്ന് അവകാശപ്പെട്ടു എന്നാണ്.
ഞാന്‍ പറയാന്‍ ശ്രമിച്ചത് മുഹമ്മദ് പ്രവാചകനാണെന്ന് ‘അവകാശപെട്ടു/വാദിച്ചു‘ എന്ന യാഥാര്‍ഥ്യം വിമര്‍ശകര്‍ പോലും നിഷേധിക്കുന്ന കാര്യമല്ല. (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രവാചകനാണെന്ന കാര്യത്തിലല്ല, മറിച്ച് പ്രവാചകനാണെന്ന് ‘അവകാശപെട്ടു/വാദിച്ചു‘ എന്ന കാര്യത്തിലാണ് തര്‍ക്കമില്ല എന്ന് ഞാന്‍ പറഞ്ഞത്.)
എന്നാല്‍ യേശുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല. മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത് യേശു ദൈവപുത്രനാണെന്നോ ദൈവമാണെന്നോ യേശു ‘വാദിച്ചിട്ടില്ല/അവകാശപ്പെട്ടിട്ടില്ല’ എന്നാണ്.(ഖുര്‍ ആനില്‍ ഇത് പലതവണ വ്യക്തമാക്കിയിട്ടുണ്ട്) മറിച്ച് യേശു ഇസ്രായേല്‍ സന്തതികളിലേക്ക് നിയോഗിക്കപ്പെട്ട ദൈവത്തിന്റെ ഒരു പ്രവാചകന് മാത്രമാണ്. മുസ് ലീംകളെ സംബന്ധിച്ചേടൊത്തോളം പ്രവാചകന് മാര്‍ക്കിടയില്‍ വിവേചനമില്ല. യേശുവിന്റെ അതേ പാത തന്നെയാണ് മുഹമ്മദിന്റെ യും എന്ന് അംഗീകരിച്ചാലേ ഒരാള്‍ മുസ് ലീമാവുകയുള്ളൂ.
എന്നാല്‍ യേശു ഒരേ സമയം ദൈവപുത്രനാണെന്നും, മനുഷ്യപുത്രനാണെന്നും, ത്രിത്വത്തിലെ മൂന്ന് ‘വ്യക്തി‘കളില്‍ ഒരാളാണെന്നും കൃസ്ത്യാനികളും വിശ്വസിക്കുന്നു.
എന്നാല്‍ വിത്യസ്ത ബൈബിള്‍ ഗ്രന്ഥങ്ങളിലെ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പോലും ഈ വാദം യേശുവിന്റെ മേല്‍ ആരോപിക്കപ്പെട്ടത് മാത്രമായിരുന്നു എന്നാണ് മനസ്സിക്കാന്‍ കഴിയുന്നത്. ചുരുക്കി പറഞ്ഞാല്‍, ബൈബിളില്‍ തന്നെ; ദൈവമാണെന്നോ ദൈവപുത്രനാണെന്നോ യേശു ‘വാദിച്ചു/അവകാശപ്പെട്ടു’ എന്ന് പറയുന്നതിനേക്കാള്‍ തെളിവുകള്‍ അങ്ങിനെ യേശു ‘വാദിച്ചിട്ടില്ല/അവകാശപ്പെട്ടില്ല‘ എന്നതിനാണുള്ളത്.
മത ഗ്രന്ഥങ്ങലില്‍ യുക്തിയും, യുക്തി രാഹിത്യവും കൂടുതല്‍ തിരയുന്നവര്‍ സത്യത്തില്‍ വിശ്വാസികളല്ല;
മറിച്ച് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരും നിരീശ്വരവാദികളുമാണ്. അവര്‍ക്ക് മതവുമായി ബന്ധപ്പെട്ടതെന്തും വെറും ‘സ്യൂഡോ-ചരിത്രമായി’ തോന്നുന്നതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല.
താങ്കള്‍ ഉദ്ദേശിച്ച ഈ ഗിരി പ്രഭാഷണമേതാ ‘The Origin of Species' ആണോ?
എന്തിനു ബൈബിളിലെ വചനങ്ങള്‍ അവിടെ നിന്നും എവിടെ നിന്നും ചുരണ്ടിയെടുത്ത് ബ്ലോഗുന്നു?
പ്രിയ സാജന് ജീ
‘ചുരണ്ടി‘ യെടുത്തിട്ടില്ലല്ലോ ലിങ്കോടു കൂടി കൊടിത്തിട്ടുണ്ടല്ലോ
സത്യത്തില്‍ ഞാനാണോ ‘ചുരണ്ടിയ’ അര്‍ത്ഥം വെച്ചത് മുകളില്‍ Naughtybutnice പറഞ്ഞ മലയാളം ബൈബിളിലുള്ളതും ഞാന്‍ ലിങ്കിയ 'King James version' വെര്‍ഷനിലെയും അര്‍ത്ഥങ്ങളില്‍ ഏതാണ് ശരി. ഇതിന്റെ ആധികാരികത എങ്ങനെയാണ് പരിശോധിക്കേണ്ടത്?
ഇനി, രാജാവ് എന്നത് ദൈവം എന്നല്ല ഉദ്ദേശിച്ചത് എന്ന് താങ്കള്‍ പറയുന്നു. യേശു ഏതര്‍ത്ഥത്തിലാണ് യഹൂദരുടെ രാജാവാണെന്ന് ചോദിക്കപ്പെട്ടത് എന്ന് താങ്കള്‍ക്ക് വ്യക്തമാക്കാമോ?
ചിന്തകന്‍,
താങ്കള്‍ പോട്ടന് കളിക്കുകയാണോ അതോ മറ്റുള്ളവരെ പോട്ടനാക്കുകയാണോ?
താങ്കള്‍ തന്ന ലിങ്കുകള്‍ ആദ്യത്തേത് 22:70 വചനവും പിന്നത്തേത് 23:3 ആണ്. ഇതിന്റെ ഇടയിലെ 23:2 വായിക്കൂ ...
ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കും കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
യഹൂദന്മാരാണ് യേശു രാജാവാണെന്ന് അവകാശപ്പെടുന്നു എന്നു പീലാത്തോസ്സിനെ ധരിപ്പിക്കുന്നത്. സീസ്സറിനു കപ്പം കൊടുക്കുന്നത് തടഞ്ഞു എന്നു വിശദമാക്കുന്നു. അപ്പോഴാണ് പീലാത്തോസ്സ് ചോദിക്കുന്നത്
“Are you the King of the Jews?”
യോഹന്നാന് ഈ രംഗം കൂടുതല്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്...
18:33
പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.
18:34
അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.
18:35
പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഗിതന്മാരും നിന്നെ നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു:
18:36
എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
18:37
പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു."
-------------
"ഞാന്‍ രാജാവു തന്നെ; പക്ഷേ രാജ്യം ഇവിടെയല്ല; "
ആ മറുപടി തന്നെ യേശു താന്‍ ദൈവമാണ് എന്ന് സ്വയം പ്രഖ്യാപിക്കുന്നതിനു തുല്യമല്ലേ?
യഹൂദരും ചുമ്മാ യേശുവിന്റെ മേല്‍ ആരോപിച്ചതല്ല; യേശു പറഞ്ഞതു തന്നെയാണ്... നിങ്ങള്‍ പറഞ്ഞ വാക്യം
Luke22:70
എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
------------
താങ്കളുടെ ബ്ലോഗില്‍ പറഞ്ഞപോലെ നിഷേധിക്കുകയല്ല ചെയ്തത്... രണ്ടു തവണ യേശു സ്വയം ഏറ്റുപറയുകായാണ് ചെയ്തത്.
വ്യക്തമായോ സുഹൃത്തേ?
യേശു ദൈവമാണെന്ന് വെളിപ്പെടുത്തിയ അടുത്ത സംഭവം ഇതാ...
മത്തായി 16:13
യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു.
16:14
ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു.
16:15
“നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്:
16:16
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.
16:17
യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.
പത്രോസ്സ് പറഞ്ഞതു യേശു നിഷേധിച്ചില്ല എന്നു മാത്രമല്ല, കൂടുതല്‍ വിശദമാക്കുകയും ചെയ്തു. clear?
താങ്കള്‍ ഉദ്ദേശിച്ച ഈ ഗിരി പ്രഭാഷണമേതാ ‘The Origin of Species' ആണോ?
ബൈബിൾ വായിച്ചില്ലെങ്കിലും, ഗിരിപ്രഭാഷണം വായിച്ചില്ലെങ്കിലും ചുരുങ്ങിയപക്ഷം അങ്ങിനെ ഒന്ന് ഉണ്ടെന്നെങ്കിലും അറിഞ്ഞിരിക്കേണ്ടതായിരുന്നു.
താങ്കളുടെ തെറ്റല്ല. താറടിക്കേണ്ടവർക്ക് നല്ലതൊന്നും കണ്ണിൽ പെടില്ല. താങ്കൾ തിരഞ്ഞെടുത്ത സോഴ്കിൽ അതിന് പ്രാധാന്യം കൊടുത്തിട്ടുണ്ടാവില്ല.
ചിന്തകന്‍,
താങ്കള്‍ പോട്ടന് കളിക്കുകയാണോ അതോ മറ്റുള്ളവരെ പോട്ടനാക്കുകയാണോ?
പ്രിയ സാജന് ജീ
ഞാനാണോ അതോ താങ്കളാണോ സത്യത്തില്‍ പൊട്ടന് കളിക്കുന്നത് എന്ന് ഇത് വായിക്കുന്നവര്‍ മനസ്സിലാക്കട്ടെ. ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊണ്ട് പ്രയോജനമില്ല.
ആശയങ്ങളെ ആശയങ്ങളായി മാത്രം കണ്ടാല്‍ പോരെ? :)
ഇനി വിഷയത്തിലേക്ക് വരാം.
യഹൂദന്മാരാണ് യേശു രാജാവാണെന്ന് അവകാശപ്പെടുന്നു എന്നു പീലാത്തോസ്സിനെ ധരിപ്പിക്കുന്നത്. സീസ്സറിനു കപ്പം കൊടുക്കുന്നത് തടഞ്ഞു എന്നു വിശദമാക്കുന്നു. അപ്പോഴാണ് പീലാത്തോസ്സ് ചോദിക്കുന്നത്
23:2: And they began to accuse him, saying, We found this fellow perverting the nation, and forbidding to give tribute to Caesar, saying that he himself is Christ a King
23:3: And Pilate asked him, saying, Art thou the King of the Jews? And he answered him and said, Thou sayest it.
ഇവിടെ യേശു അങ്ങിനെ ഒരു കുറ്റം നിഷേധിക്കുകയാണ് ചെയ്യുന്നത്. നീ യഹൂദന്മാടെ രാജാവാണോ യേശു ഉത്തരം പറഞ്ഞു: ഇത് നിങ്ങള്‍ പറയുന്നു.
എന്നാണ് യേശു പറയുന്നത്.
എന്നാല്‍ മലയാളം ബൈബിളില്‍ ഇതേവാക്യം മറ്റൊരു രൂപത്തിലാണ് പറഞ്ഞിരിക്കുന്നത്.
23:2 മാത്രമല്ല 23:4 കൂടി ചേര്‍ത്ത് വായിച്ചാല്‍ ഇതിലെ വൈരുദ്ധ്യം താങ്കള്‍ക്ക് ബോധ്യപ്പെടും.
ഇവിടെ പിലാത്തോസ് പറയുന്നത് യേശുവില്‍ അവരാരോപിച്ച കുറ്റം ഒന്നും കണ്ടില്ലെന്നാണ്. എന്നാല്‍ വാക്യം 23:3 ല്‍ പറയുന്നത് യേശു ആരോപണം ശരിവെച്ചതായാണ്. കുറച്ച് മുമ്പ് ആരോപിക്കപ്പെട്ട കുറ്റം സമ്മതിച്ചു കൊടുത്താല്‍ ആരെങ്കിലും അയാളെ കുറ്റവാളിയല്ലാതാക്കുമോ ?
ഇതിലേതാണ് ശരി സാജന് ജീ?
ഈ വാക്യം കൂടി ഒന്ന് ശ്രദ്ധിക്കൂ
Luk 18:19 And Jesus said unto him, Why callest thou me good? none is good, save one, that is, God.
ലൂക്കോസ്:18-18 ഒരു പ്രമാണി അവനോട്: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്ത് ചെയ്യേണം എന്ന് ചോദിച്ചു.
ലൂക്കോസ്:18-19 അതിനു യേശു: എന്നെ നല്ലവന്‍ എന്നു പറയുന്നത് എന്തു?ദൈവന് ഒരുവനല്ലാതെ നല്ലവന്‍ ഇല്ല.
കൂടുതല്‍ ഇത് സംബന്ധമായ സംവാദങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക
.
പാര്‍ത്ഥന്‍ജീ
താങ്കള്‍ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല കെട്ടോ :)
ചിന്തകന്‍,
ഒരേയൊരു ചോദ്യം ചോദിക്കട്ടേ?
"are you king of Jews?" എന്നു പറഞ്ഞാല്‍ "നിങ്ങള്‍ ദൈവമാണോ?" എന്നര്‍ത്ഥം വരുമോ?
ഇല്ലെങ്കില്‍ താങ്കളുടെ ബ്ലോഗിലെ ആദ്യപാരഗ്രാഫിലെ ഈ വിശകലനം എന്ത്?
അതായത് ഞാന്‍ അങ്ങനെ പറഞ്ഞതായോ പറയുന്നതായോ നിങ്ങള്‍ പറയുന്നു എന്നാണ്.ഒന്നു കൂടി വിശദീകരിച്ചാല്‍ അങ്ങനെപറയുന്നത് ഞാനല്ല, നിങ്ങളാണ്. ദൈവമെന്നോ ദൈവപുത്രനെന്നോ ഞാന്‍ പറയില്ല.
------
ഇവിടെ പിലാത്തോസ് പറയുന്നത് യേശുവില്‍ അവരാരോപിച്ച കുറ്റം ഒന്നും കണ്ടില്ലെന്നാണ്. എന്നാല്‍ വാക്യം 23:3 ല്‍ പറയുന്നത് യേശു ആരോപണം ശരിവെച്ചതായാണ്. കുറച്ച് മുമ്പ് ആരോപിക്കപ്പെട്ട കുറ്റം സമ്മതിച്ചു കൊടുത്താല്‍ ആരെങ്കിലും അയാളെ കുറ്റവാളിയല്ലാതാക്കുമോ ?
ലൂക്ക സുവിശേഷകന് വളരെ ചുരുക്കിയാണ് ആ ഭാഗം വിവരിച്ചത്... യോഹന്നാന് അതു വിശദമായി എഴുതിയിട്ടുണ്ട്... താഴെ അതു ഒന്നു കൂടെ കൊടുക്കുന്നു. ബോള്‍ഡ് ആയി കൊടുക്കുന്നത് ലൂക്ക പറഞ്ഞകാര്യങ്ങള്‍
യോഹന്നാന് 18:33
പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.
18:34
അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.
18:35
പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഗിതന്മാരും നിന്നെ നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു:
18:36
എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
18:37
പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു."
18:38
പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.
താന്‍ എന്തിന്റെ രാജാവാണ് എന്നു പീലാത്തോസിനോട് വ്യക്തമായി യേശു പറഞ്ഞു കൊടുത്തു. പീലത്തോസ്സിനു അതു വ്യക്തമായി മനസ്സില്ലായോ എന്നറിയില്ല എങ്കിലും സീസ്സറിനു കരം കൊടുക്കുന്നതിനോട് യേശുവിനെ എതിര്‍പ്പില്ല എന്നതെങ്കിലും മനസ്സിലായി കാണും. അതുകൊണ്ടാണ് പീലാത്തോസ് പറഞ്ഞത് 'ഇവനില്‍ ഞാന്‍ കുറ്റമൊന്നും കാണുന്നില്ല' എന്ന്. താങ്കള്‍ മനസ്സിലായോ?
"താങ്കളുടെ അഭിപ്രായത്തില്‍ മതങ്ങളെ വിലയിരുത്തുന്നവര്‍ പാലിച്ചിരിക്കേണ്ട അടിസ്ഥാന മര്യാദ എന്താണ്? ഇതാരാണ് തീരുമാനിക്കുന്നത്? "
രണ്ട് മതങ്ങളെ താരതമ്യപെടുത്തി പറയുമ്പോള്‍ രണ്ട് മതങ്ങളുടെയും തത്ത്വങ്ങളെക്കുറിച്ചും ശരിയായ അറിവ് പാലിക്കേണ്ട അടിസ്ഥാന മര്യാദയാണ്.താങ്കളുടെ പോസ്റ്റില്‍ സഭാതത്ത്വങ്ങളെകുറിച്ച് വികലവീക്ഷണം നടത്തിയപ്പോള്‍ അതുകൊണ്ട് എനിക്കങ്ങനെ പ്രതികരിക്കേണ്ടി വന്നു.
താങ്കളുടെ അഭിപ്രായം ഇതാണ് "ദൈവത്തിന് ഖുര്‍ആന്‍ കൊടുത്തിട്ടുള്ള നിര്വചനങ്ങള്പരിശോധിച്ച് താരതമ്യം ചെയ്താല്‍ യേശു ദൈവമാണോ എന്ന് എളുപ്പം തിരിച്ചറിയാന്‍ കഴിയും" അതാണ് ഞാന്‍ പച്ച കണ്ണടയുടെ കാര്യം പറഞ്ഞത്.
ഇതിന് മുന്‍പത്തെ പോസ്റ്റില്‍ അപ്പൂട്ടന് റഫര്‍ ചെയ്യാനായി ഒട്ടനവധി കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് എനിക്കും പറയാനുള്ളത്.,പക്ഷെ അതിനു മറുപടി നല്‍കിയത് ഇങ്ങനെയാണ്. "താങ്കളുടെ ഉദ്ധരണികളൊക്കെ എനിക്കറിയാത്തതല്ല. ഇതിന് വിരുദ്ധമായ വചനങ്ങളാണ് ബൈബിളില്‍ കൂടുതല്‍ എന്ന് തോന്നുന്നു." ഒരു തോന്നലിനെ എതിര്‍ക്കാന്‍ എനിക്കാവില്ല.
അതങ്ങനെ തന്നെ നില്ക്കട്ടെ..
"are you king of Jews?" എന്നു പറഞ്ഞാല്‍ "നിങ്ങള്‍ ദൈവമാണോ?" എന്നര്‍ത്ഥം വരുമോ?
സാജന് ജീ
23:2: And they began to accuse him, saying, We found this fellow perverting the nation, and and forbidding to give tribute to Caesar, saying that he himself is Christ a King
ഇവിടെ എന്താണ് യേശുവിന്റെമേല്‍ ആരോപിക്കപ്പെട്ടകുറ്റമായി പറയുന്നത്. യേശു യഹൂദന്മാരെ ഭൌതിക തലത്തില്‍ ഭരിക്കുന്ന രാജാവായിരുന്നു എന്നാണോ? അല്ല. കാരണം he himself is Christ a King എന്ന് യേശുപറയുന്നു. ഇത് പറയുന്നത് കൊണ്ട് ആളുകള്‍ സീസര്‍ക്ക് കരം കൊടുക്കുന്നതില്‍ നിന്ന് വിട്ടു നില്ക്കുന്നു. ഇതായിരുന്നു യേശുവിന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റം. യേശു യഹൂദന്മാരുടെ ഭൌതികാര്‍ത്ഥത്തില്‍ അല്ലാത്ത, മരണാനന്തരമുള്ള രാജാവായി യേശുവിനെ യഹൂദര്‍ അംഗീകരിച്ചിരിച്ചിട്ടുണ്ടായിരുന്നോ? അങ്ങിനെ അവര്‍ അംഗീകരികരിക്കുമായിരുന്നെങ്കില് അവര്‍ യേശുവിനെ ക്രൂശിക്കാന്‍ വേണ്ടി വിചാരണ നടത്തുമായിരുന്നോ?( ഒരു ദൈവം ഇത്ര നിസ്സാഹയനോ!?)
അപ്പോള്‍ ചുരുക്കത്തില്‍ താങ്കള്‍ എന്താണ് പറഞ്ഞു വരുന്നത്? യേശു ദൈവമാണന്നാണ് എന്നാണോ യഹൂദര്‍ അരോപിച്ചത് അതോ സീസറിനു നികുതി കൊടുക്കേണ്ട എന്നു അജ്ഞാപിക്കാന്‍ പോന്ന രാജാവാണ് ക്രിസ്തു എന്നാണോ?
watch your contradictory statement; which is in marked as bold
ഇവിടെ എന്താണ് യേശുവിന്റെമേല്‍ ആരോപിക്കപ്പെട്ടകുറ്റമായി പറയുന്നത്. യേശു യഹൂദന്മാരെ ഭൌതിക തലത്തില്‍ ഭരിക്കുന്ന രാജാവായിരുന്നു എന്നാണോ? അല്ല. കാരണം he himself is Christ a King എന്ന് യേശുപറയുന്നു. ഇത് പറയുന്നത് കൊണ്ട് ആളുകള്‍ സീസര്‍ക്ക് കരം കൊടുക്കുന്നതില്‍ നിന്ന് വിട്ടു നില്ക്കുന്നു. ഇതായിരുന്നു യേശുവിന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റം. യേശു യഹൂദന്മാരുടെ ഭൌതികാര്‍ത്ഥത്തില്‍ അല്ലാത്ത, മരണാനന്തരമുള്ള രാജാവായി യേശുവിനെ യഹൂദര്‍ അംഗീകരിച്ചിരിച്ചിട്ടുണ്ടായിരുന്നോ? അങ്ങിനെ അവര്‍ അംഗീകരികരിക്കുമായിരുന്നെങ്കില് അവര്‍ യേശുവിനെ ക്രൂശിക്കാന്‍ വേണ്ടി വിചാരണ നടത്തുമായിരുന്നോ?( ഒരു ദൈവം ഇത്ര നിസ്സാഹയനോ!?)
ആദ്യത്തേതില്‍ യേശുവിനെ ഭൗതിക രാജാവായി യഹൂദര്‍ കണ്ടിരുന്നില്ല എന്നു പറയുന്ന നിങ്ങള്‍ അടുത്ത വരിയില്‍ പറയുന്നു... യേശുവിനെ ദൈവമായാണ് യഹൂദര്‍ കണ്ടതെങ്കില്‍ അവനെ കുരിശിലേറ്റാന്‍ വിചാരണ നടത്തുമായിരുന്നോ എന്ന്.
എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?
കുരിശുമരണം യേശുവിന്റെ നിസ്സഹായതയായി കാണുന്നിടത്താണ് നിങ്ങളുടെ പരാജയം... ക്രിസ്തുമത വിശ്വാസ പ്രകാരം യേശു ആദി പിതാവായ ആദത്തിനു കൊടുത്ത വാഘ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ്. ആദത്തിന്റെ പാപം മൂലം മനുഷ്യവര്‍ഗ്ഗം ശിക്ഷിക്കപ്പെട്ടെങ്കില്‍ അതു ക്രിസ്തുവിലൂടെ വീണ്ടെടുക്കാനാണ് അവിടുന്ന് അവതരിച്ചത്. കഠിനമായ പീഡകളിലൂടെയാണ് അത് അവിടുന്ന് സാധ്യമാക്കിയത്. ഇതു ക്രിസ്തീയ വിശ്വാസം. താങ്കള്‍ അംഗീകരിക്കണമെന്നില്ല.
അതെ സാജന്,
ക്രിസ്തുമത വിശ്വാസ പ്രകാരം ക്രിസ്തു അവരുടെ രക്ഷകനാണ്. ആ രക്ഷ നേടിയെടുത്തത് സ്വന്തം മരണത്താലായിരുന്നു എന്നാണു വിശ്വാസം.
അതുകൊണ്ട് തന്നെ "ഒരു ദൈവം ഇത്ര നിസ്സാഹയനോ!?" എന്ന ചോദ്യത്തിന് ആ വിശ്വാസം വിലകല്‍പ്പിക്കുന്നില്ല..
അതെ സാജന്,
ക്രിസ്തുമത വിശ്വാസ പ്രകാരം ക്രിസ്തു അവരുടെ രക്ഷകനാണ്. ആ രക്ഷ നേടിയെടുത്തത് സ്വന്തം മരണത്താലായിരുന്നു എന്നാണു വിശ്വാസം.
അതുകൊണ്ട് തന്നെ "ഒരു ദൈവം ഇത്ര നിസ്സാഹയനോ!?" എന്ന ചോദ്യത്തിന് ആ വിശ്വാസം വിലകല്‍പ്പിക്കുന്നില്ല..
ഖുര്‍ആനിലെ ചില പരാമര്‍ശ വിഷയങ്ങള്‍ക്ക് ബൈബിളുമായുള്ള സാദൃശ്യം കണ്ട് ചില ദോഷൈകദൃക്കുകള്‍ അത്ബൈബിളില്നിന്ന് നബി കോപ്പിയടിച്ചതാണെന്ന് ആക്ഷേപമുന്നയിച്ചിട്ടുണ്ട്.
patent എന്താണെന്ന് അറിയുമോ? എന്തേങ്കിലും സാധനം മുമ്പെങ്ങും അറിയപ്പെടാത്ത രീതിയില്‍ എങ്ങിനെ ഉണ്ടാക്കാം എന്നു കണ്ടു പിടിക്കുന്നതിനാണ് കൊടുക്കുന്നത്. അതു ഒരു കമ്മിറ്റി അപ്പ്രൂവ് ചെയ്യുകയും വേണം.
ഒരു 10 കൊല്ലത്തിനു ശേഷം (എന്തിനു ഒരു ദിവസത്തിനു ശേഷം) ഒരാള്‍ അവകാശപ്പെടുകയാണ് ഇതേ സാധാനം ഇതേ രീതിയില്‍ ഉണ്ടാക്കാം എന്നത്. ഒരു പക്ഷേ ഈ പുതിയ വിദ്വാന് പഴയ patent കണ്ടിട്ടില്ലെങ്കില്‍ പോലും അദ്ദേഹത്തിനു patent കൊടുക്കില്ല.
എന്നിട്ടാണ് 600 കൊല്ലത്തിനു മുമ്പ് എഴുതപ്പെട്ട ഒരു പുസ്തകത്തിലൊള്ളത് താന്‍ ദിവ്യദൃഷ്ടികൊണ്ടാണ് കണ്ടത് എന്നോക്കെ പറയുമ്പോള്‍ എങ്ങിനെ വിശ്വസ്സിക്കും?
"ത്രിത്വം" ഏക ദൈവ വിശ്വാസത്തിനു വിരുദ്ധമല്ല. വളരെ ഗഹനമായ ത്വ്വത്വിക അടിത്തറയിലാണ് ഈ ആശയം രൂപം കൊണ്ടിട്ടുള്ളത്. "മൂന്നു ദൈവങ്ങളെ സൂചിപ്പിക്കുന്ന 'ത്രിത്വം' എന്ന പദം ബൈബിളില്‍ ഇല്ലാത്തതാണെങ്കിലും"
പദം ഇല്ലെന്നുള്ളത് ശരിയാണ്. എന്നാല്‍ പിതാവും പുത്രനും പരിശുധാല്മാവും ഒരുമിച്ചുള്ള സൂചനകള്‍ ബൈബിളിലുണ്ട്. ഇതിനെ ആധാരമാക്കിയാണ് സഭ ത്രിത്വം എന്ന വിശ്വാസസത്യത്തിലേക്ക് എത്തുന്നത്. ഇതിനെ ഒരു ചെറിയ ഉപമകൊണ്ട് മനസ്സിലാക്കാം. ജലത്തിന് മൂന്നു അവസ്ഥകലുണ്ട്. നീരാവിയും, ഐസും. ഇതുപോലെത്തന്നെ ത്രിത്വം എന്ന സങ്കല്‍പ്പവും. മൂന്നു അവസ്തകളിലായിരിക്കുന്നു എന്നതുകൊണ്ട് ജലം അതല്ലാതാകുന്നില്ല. അതുപോലെതന്നെ ത്രിത്വം എന്ന സങ്കല്‍പ്പവും ഏകദൈവ വിശ്വാസത്തിനു എതിരാകുന്നില്ല.
മുകളിലെ കമന്റ് ഈ ലേഖനത്തിന്റെ ഒറിജിനലില്‍ പോസ്റ്റ് ചെയ്യാനാണ് ഉദ്ദേശിച്ചത്. മാറി പോയി. രണ്ടും നിങ്ങളുടെ തന്നെയായതു കൊണ്ടു മാറ്റുന്നില്ല.
"എല്ലാ വസ്തുക്കളുടെയുംസ്രഷ്ടാവായ ദൈവത്തിന് ഭക്ഷണമോ വെള്ളമോ വേണ്ട ജീവന് നിലനില്‍ത്താന്‍. യേശു ഭക്ഷണവും വെള്ളവും കഴിച്ചുജീവിച്ചു. പലപ്പോഴും അദ്ദേഹത്തിന് വിശന്നും ദാഹവും അനുഭവപ്പെട്ടതായി ബൈബിള്‍ പറയുന്നു. ഉറക്കമോ ക്ഷീണമോബാധിക്കാത്തവനാണ് സ്രഷ്ടാവ്. യേശു ക്ഷീണിതനായിതളര്ന്ന് കടല്വഞ്ചിയില്പോലും കിടന്നുറങ്ങിയെന്നാണ്ബൈബിള് വിവരണം. എല്ലാം അറിയുന്നവനാണ് ദൈവം.എന്നാല്‍ യേശുവിനറിയാത്ത കാര്യങ്ങള്‍ അനവധിയായിരുന്നു.ലോകാവസാനം എന്നായിരിക്കുമെന്ന ചോദ്യത്തിന് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അതറിയിെല്ലന്നായിരുന്നു യേശുവിന്റെ മറുപടി. ദൈവം സര്‍വശക്തനാണ്. യേശു അവശനും നിസ്സഹായനുമായി 'എന്റെ ദൈവമേ, എന്റെ ദൈവമേ എന്നെ കൈവിട്ടതെന്ത്' എന്ന് കുരിശില്‍ കിടന്ന് നിലവിളിച്ചതായി ബൈബിള്രേഖപ്പെടുത്തിയിരിക്കുന്നു."
ക്രൈസ്തവ വീക്ഷണ പ്രകാരം ക്രിസ്തുവില്‍ രണ്ട് വ്യക്തിത്വങ്ങളുണ്ട്. ഒന്നു) ദൈവികം. നിരവധിയായ അത്ഭുതങ്ങള്‍ അതിനുദാഹരണമാണ്. രണ്ട്) മാനുഷികം. പ്രലൊഭനങ്ങളുണ്ടാകുന്നതു, വിശപ്പും ദാഹവും അനുഭവപ്പെടുന്നത് എന്നിവ ഉദാഹരണങ്ങളാണ്,
പാപം ചെയ്ത മനുഷ്യ വര്‍ഗത്തോടു തന്നെതന്നെ താദാത്മ്യപെടുത്തുന്നതിനായിരുന്നു ദൈവപുത്രനായ ഈശോയിലെ മാനുഷിക വ്യക്തിത്വം.
"ഇതില്‍നിന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്ന വസ്തുത,ദൈവത്തിന്റേതുമാത്രമായ ഗുണവിശേഷങ്ങളില്‍ ഒന്നുപോലുംയേശുവിന് ഉണ്ടായിരുന്നിെല്ലന്നാണ്."
അത്ഭുതങ്ങളും രോഗശാന്തികളും സൗകര്യപൂവ്വം മറന്നതാണൊ???
ആദ്യത്തേതില്‍ യേശുവിനെ ഭൗതിക രാജാവായി യഹൂദര്‍ കണ്ടിരുന്നില്ല എന്നു പറയുന്ന നിങ്ങള്‍ അടുത്ത വരിയില്‍ പറയുന്നു... യേശുവിനെ ദൈവമായാണ് യഹൂദര്‍ കണ്ടതെങ്കില്‍ അവനെ കുരിശിലേറ്റാന്‍ വിചാരണ നടത്തുമായിരുന്നോ എന്ന്.
എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?
പ്രിയ സാജന് ജീ
യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്.
ദൈവ ദൂഷണം പറയുന്നവരെ വധിക്കുക എന്നതാണ് യഹൂദരുടെ നിയമം; എന്ന് ബൈബിള്‍ പഴയ നിയമം പറയുന്നു (ലേവ്യര്‍ 24:16)
10:29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവന്‍; പിതാവിന്റെ കയ്യില്‍ നിന്നു പിടിച്ചുപറിപ്പാന് ആര്‍ക്കും കഴികയില്ല
10:30 ഞാനും പിതാവും ഒന്നാകുന്നു.”
10:31 യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു.
10:32 യേശു അവരോടു: “പിതാവിന്റെ കല്പനയാല് ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
10:33 യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
10:34 യേശു അവരോടു: നിങ്ങള്‍ ദേവന്മാര് ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?
10:35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര് എന്നു പറഞ്ഞു എങ്കില്‍-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
10:36 ഞാന്‍ ദൈവത്തിന്റെ പുത്രന് എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ?
10:37 ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ;
ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് താങ്കള്‍ മനസ്സിലായിക്കാണുമെന്ന് വിചാരിക്കട്ടെ.
ഇല്ലല്ലോ നമ്മുടെ പ്രശ്നം യഹൂദന്മാരുടെ പ്രമാണങ്ങളല്ലോ?
ആദ്യം താങ്കളുടേ വിരുദ്ധ പ്രസ്താവന ഒഴിവാക്കി, താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കൂ...
----I'll repeat---
ആദ്യത്തേതില്‍ യേശുവിനെ ഭൗതിക രാജാവായി യഹൂദര്‍ കണ്ടിരുന്നില്ല എന്നു പറയുന്ന നിങ്ങള്‍ അടുത്ത വരിയില്‍ പറയുന്നു... യേശുവിനെ ദൈവമായാണ് യഹൂദര്‍ കണ്ടതെങ്കില്‍ അവനെ കുരിശിലേറ്റാന്‍ വിചാരണ നടത്തുമായിരുന്നോ എന്ന്.
എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?
----
Make this statement clear first
ആദ്യത്തേതില്‍ യേശുവിനെ ഭൗതിക രാജാവായി യഹൂദര്‍ കണ്ടിരുന്നില്ല എന്നു പറയുന്ന നിങ്ങള്‍ അടുത്ത വരിയില്‍ പറയുന്നു... യേശുവിനെ ദൈവമായാണ് യഹൂദര്‍ കണ്ടതെങ്കില്‍ അവനെ കുരിശിലേറ്റാന്‍ വിചാരണ നടത്തുമായിരുന്നോ എന്ന്.
ഈ പ്രസ്ഥാവന എന്താണ് ഉദ്ദേശിച്ചതെന്നാണ് മുകളില്‍ സൂക്തങ്ങള്‍ സഹിതം വ്യക്തമാക്കിയത്. ഒന്ന് കൂടി വ്യക്തമാക്കാം
യേശുവിനെതിരെ യഹൂദരുടെ ആരോപണം യേശു ഭൌതികാമായി അവരെ ഭരിക്കുന്ന രാജാവാണ് എന്നവകാശപ്പെട്ടു എന്നല്ല. മറിച്ച് യേശു ദൈവമാണെന്നും(കൃസ്തുവായ രാജാവ്) ദൈവപുത്രനാണെന്നും അവകാശപ്പെടുന്നു എന്നതാണ്.
യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു വാദം യഹൂദര്‍ അംഗീകരിച്ചില്ല എന്ന് മാത്രമല്ല അവര്‍ അവനെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും തീരുമാനിക്കുകയും ചെയ്തു.
എന്ന് വെച്ചാല്‍ യേശു ദൈവ ദൂഷ്യവും കള്ളവുമാണ് പറയുന്നതെന്ന് യഹൂദര്‍ പറഞ്ഞു. യേശു അവകാശപ്പെട്ടത് യാഥാര്‍ഥ്യമാണെന്ന്(സത്യം) യഹൂദര്‍ അംഗീകരിച്ചിരിച്ചിരുന്നെങ്കില് അവര്‍ യേശുവിനെ ഒരിക്കലും ക്രൂശിക്കുമായിരുന്നില്ല. എന്ന് വെച്ചാല്‍ യേശുപറയുന്ന വാദങ്ങളൊന്നും അവര്‍ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അവരത് ദൈവ ദുഷ്യമായി കണക്കാക്കുകയും ചെയ്യുന്നു.
താങ്കളുടെ അഭിപ്രായം ഇതാണ് "ദൈവത്തിന് ഖുര്‍ആന്‍ കൊടുത്തിട്ടുള്ള നിര്വചനങ്ങള്പരിശോധിച്ച് താരതമ്യം ചെയ്താല്‍ യേശു ദൈവമാണോ എന്ന് എളുപ്പം തിരിച്ചറിയാന്‍ കഴിയും" അതാണ് ഞാന്‍ പച്ച കണ്ണടയുടെ കാര്യം പറഞ്ഞത്.
പ്രിയ അനുരൂപ്
ഖുര്‍ആന്‍ കൊടുത്തിട്ടുള്ള നിര്‍വചനങ്ങള്‍ മാത്രമല്ല ബൈബിള്‍ പറഞ്ഞതനുസരിച്ച് നോക്കിയാലും യേശുവിന് ദൈവമാകാനുള്ള യോഗ്യതയില്ല.
"ഇതില്‍നിന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്ന വസ്തുത,ദൈവത്തിന്റേതുമാത്രമായ ഗുണവിശേഷങ്ങളില്‍ ഒന്നുപോലുംയേശുവിന് ഉണ്ടായിരുന്നിെല്ലന്നാണ്."
അത്ഭുതങ്ങളും രോഗശാന്തികളും സൗകര്യപൂവ്വം മറന്നതാണൊ???
10:32 യേശു അവരോടു: “പിതാവിന്റെ കല്പനയാല് ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു;..
യേശുതന്നെ പറയുന്നു ഈ നല്ല പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കഴിവ് എനിക്ക് നല്‍കിയത് പിതാവായ ദൈവമാണെന്ന്.ഈ കഴിവ് (മോശയുടെ വടി പോലെ) എന്റെതല്ല. (പിതാവ്, പുത്രന് പ്രയോഗം യേശുവിനെ സംബന്ധിച്ച് മാത്രമല്ല ബൈബിളില്‍ വന്നത് എന്നോര്‍മ വേണം. യേശുവിനെ സംബന്ധിച്ച് മനുഷ്യ പുത്രന് എന്ന പ്രയോഗം 80 ലധികം തവണ ബൈബിളില്‍ വന്നിട്ടുമുണ്ട്). മറിച്ച് എന്നെ അയച്ചവനായ ദൈവം എനിക്കേകിയതാണ്.
ദൈവമേ, നീ എവിടെയാണ്? നിന്നെക്കുറിച്ചുള്ള ഈ കോമ്പ്ലിക്കേഷന്‍സ് പോലും തീര്‍ക്കാതെ നീ ഉറങ്ങുകയാണോ?
അറിയുമോ, ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയെ? കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച ബ്രഹ്മാനന്ദ ശിവയോഗി എങ്ങനെ വ്യത്യസ്ഥനായിരിക്കുന്നു? ഇവിടെ വായിക്കുക.
ആദത്തിന്റെ പാപം മൂലം മനുഷ്യവര്‍ഗ്ഗം ശിക്ഷിക്കപ്പെട്ടെങ്കില്‍ അതു ക്രിസ്തുവിലൂടെ വീണ്ടെടുക്കാനാണ് അവിടുന്ന് അവതരിച്ചത്. കഠിനമായ പീഡകളിലൂടെയാണ് അത് അവിടുന്ന് സാധ്യമാക്കിയത്.
സാജന് ജീ
ആദം ചെയ്ത പാപത്തിന് മനുഷ്യരെല്ലാവരും പാപികളാകുന്നതെങ്ങനെ? ഞാന്‍ ചെയ്ത തെറ്റിന് എന്റെ മകന് ശിക്ഷിക്കപെടാമോ? അല്ലെങ്കില്‍ ഞാന്‍ ചെയ്ത പാപം കൊണ്ട് എന്റെ മകനും പാപിയാകുന്നതെങ്ങനെ?
ഇനി അഥവാ അങ്ങിനെ ആണെങ്കില്‍ തന്നെ, ആ പാപ പരിഹാരത്തിനുള്ള വഴി- യേശു ദൈവമോ ദൈവപുത്രനോ ആണെന്ന് വിശ്വസിക്കുക എന്നതാണെങ്കില്‍- യേശുവിന് മുന്‍പ് മില്യണ്‍ കണക്കിനു വര്‍ഷങ്ങള്‍ ജീവിച്ച് മരിച്ച് പോയ ആളുകള്‍ക്ക് ഇങ്ങനെയൊരു വിശ്വാസത്തിന് അവസരം കിട്ടിയില്ല. യേശു മാത്രമായിരുന്നു ആദം ചെയ്ത തെറ്റിന് -മനുഷ്യ സമൂഹത്തിന് പരിഹാരമായി- ദൈവം കണ്ടതെങ്കില്‍, അവര്‍ക്കൊന്നും ഇനി ദൈവത്തിങ്കല്‍ രക്ഷയില്ലെന്നാണോ?
മറ്റൊരു പ്രഭാഷണം- മതവും സദാചാരവും-
ഇപ്പോള്‍ താങ്കളുടെ വാദം കൂടുതല്‍ തെളിമയാര്ന്നിരിക്കുന്നു. താങ്കളുടെ വാദം പുതുമയാര്ന്നതല്ല. ഒന്നാം നൂറ്റാണ്ട് മുമ്പുമുതല്ക്കേ ഇത്തരം വാദങ്ങള്‍ നിലവിലുണ്ട്. ഇത്തരം വാദങ്ങള്‍ക്കു സഭ കാലാകാലങ്ങളില്‍ മറുപടിയും വിശദീകരണവും നല്കി ത്വാത്തിക അടിത്തറ കൂടുതല്‍ ഉറപ്പുള്ളതാക്കിയിട്ടുണ്ട്. അവയെക്കുറിച്ച് വിശദീകരിക്കേണ്ടതിന് എനിക്കു ക്രിസ്തുവിജ്ഞാനീയത്തിന്റെ ആദ്യനൂറ്റാണ്ടുകളിലേക്കും പാഷണ്ഡതകളേക്കുറിച്ചും വ്യക്തമാക്കേണ്ടിവരും.
ദൈവശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൊതുവേയും ക്രിസ്തുവിജ്ഞാനീയത്തിന്റെ പുരോഗതിയില്‍ വിശേഷിച്ചും ശ്രദ്ധേയമായ കാലഘട്ടമാണ് ആദ്യനൂറ്റാണ്ടുകള്‍. യേശുവിന്റെ വ്യക്തിത്വയേയും ദൗത്യത്തേയും മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ അക്കാലത്ത് വ്യത്യസ്തഭാവങ്ങള്‍ കൈക്കൊണ്ടു. യേശുവിന്റെ മനുഷ്യത്വത്തിന് ഊന്നല്‍ നല്കാന് ശ്രമിച്ചപ്പോള്‍ യേശുവിന്റെ ദൈവത്ത്വം വിസ്മ്രതമായി. ദൈവത്വത്തെ ഉറപ്പിച്ചുപറഞ്ഞപ്പോഴാകട്ടെ മനുഷ്യത്വത്തിന്റെ ഒളിമങ്ങിപ്പോയി. വിവിധ അബദ്ധസിദ്ധാന്തങ്ങള്‍ അഥവാ പാഷണ്ഡതകള്‍ ഉടലെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. യേശുവിന്റെ മനുഷ്യത്വത്തെ തള്ളിപ്പറയുന്ന ഡൊസേറ്റിസിസം, അപ്പോളിനാരിയന്‍, ഏകസ്വഭാവവാദം (Monophysistism) ദൈവത്വത്തെ നിഷേധിക്കുന്ന ആര്യനിസം, ദത്തുപുത്രവാദം (Adoptianism) ദൈവ-മനുഷ്യ ഐക്യം തള്ളിപ്പറയുന്ന നെസ്തോറിയനിസം എന്നിവ പ്രധാന പാഷണ്ഡതകള്‍ക്കുദാഹരണമാണ്.
താങ്കളിവിടെ ഉയര്‍ത്തിയ വാദം ദത്തുപുത്രവാദമാണ്. യേശുവിന്റെ മനുഷ്യത്വം സ്ഥപിക്കാനുള്ള വ്യഗ്രത, യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന പ്രവണത എന്നിവയാണ് താങ്കളുടെ അഭിപ്രായത്തിന്റേയും ദത്തുപുത്രവാദത്തിന്റേയും സവിശേഷത. ദത്തുപുത്രവാദികളുടെ നിരീക്ഷണത്തില്‍ യേശു ഒരു സാധാരണ മനുഷ്യനായിരുന്നു. ദൈവം മനുഷ്യനായി എന്ന മനുഷ്യാവതാര സത്യത്തെ നിഷേധിച്ചുകൊണ്ട് ദൈവം ഒരു മനുഷ്യനെ തിരഞ്ഞെടുത്ത് തന്റെ ശക്തിയാല്‍ നിറച്ച് ദൈവികസ്ഥാനത്തെക്കുയര്‍ത്തിയതാണ് യേശു എന്നവര്‍ പ്രഖ്യാപിക്കുന്നു.
സാമസോട്ടയിലെ പോളും തെയൊഡേഷ്യസുമാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖര്‍.
എരണേവൂസും തെര്‍ത്തുല്യനും ഈ അബദ്ധസിദ്ധാന്തത്തെ ശക്തിയായി എതിര്‍ത്തതായി ചരിത്രം പറയുന്നു. യേശു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണെന്നു അവര്‍ പഠിപ്പിച്ചു.
മനുഷ്യരക്ഷ സാധിക്കാന്‍ ദൈവത്തിന് മാത്രമെ സാധിക്കൂ എന്നതിനാല്‍ അവിടുന്നു യഥാര്‍ത്ഥ ദൈവമാണെന്നും; തന്റെ തെറ്റുകള്‍ക്ക് പരിഹാരംചെയ്യാന്‍ മനുഷ്യന് കടപ്പെട്ടവനാകയാല്‍ അപ്രകാരം ചെയ്യുകവഴി യേശു യഥാര്‍ത്ഥ മനുഷ്യനാണെന്നും അവര്‍ വാദിച്ചു.
എന്നാല്‍ ഈ വാദങ്ങള്ക്കെല്ലാം കത്തോലിക്കാ സഭ ക്രിത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്.
ക്രിസ്തുവിജ്ഞാനീയചരിത്രത്തിലെ സുപ്രധാനമായൊരു നാഴികകല്ലായിരുന്ന 45-ല്‍ നടന്ന കാല്‍സിഡോണ്‍ സൂനഹദോസ് വഴിയായിരുന്നു ഇത്. അന്നു വരെയുണ്ടായിരുന്ന എല്ലാ തര്‍ക്കങ്ങള്‍ക്കും സമാപ്തികുറിച്ചുകൊണ്ട് കാല്‍സിഡോണ്‍ സൂനഹദോസ് അസന്നിഗ്ദ്ധമായി പഠിപ്പിച്ചു: "യേശുവില്‍ രണ്ട് സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഒരു വ്യക്തി (person) മാത്രമേയുള്ളൂ. ക്രിസ്തു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണ്. തന്റെ പിതാവുമായും മാനുഷികതയുമായും സത്താപരമായി ഐക്യപെട്ടവനാണ് യേശു. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിന് മനുഷ്യശരീരവും ബൗദ്ധികാത്മാവും ഉണ്ടായിരുന്നു.
യേശുവിന്റെ വ്യക്തിത്വ രഹസ്യത്തെ വ്യക്തമാക്കാന്‍ 'സത്താപരമായ ഐക്യം' (Hypostatic union) എന്ന പദമാണ് കൗണ്‍സില്‍ ഉപയോഗിച്ചത്. രണ്ടുസ്വഭാവങ്ങള്‍ ഒരുമിച്ചു് ഒരേ സമയം ഒരു വ്യക്തിയില്‍ നിലകൊള്ളുന്നു എന്ന രഹസ്യമാണ് ഈ പദത്തിലൂടെ വിവക്ഷിക്കപെടുന്നത്.
* വചനങ്ങളും അവയുടെ വികല വീക്ഷണങ്ങളും എക്കാലത്തും കത്തോലിക്ക സഭ നേരിടുന്ന വെല്ലുവിളിയാണ്. അതുകൊണ്ട് സഭ അവയ്ക്ക് ശരിയായ വിശദീകരണങ്ങള്‍ നല്കിപോരുന്നുണ്ട്. മറ്റു വീക്ഷണങ്ങള്‍ അതിനാല്‍ തന്നെ സഭ അംഗീകരിക്കുന്നില്ല.
വചനങ്ങളും അവയുടെ വികല വീക്ഷണങ്ങളും എക്കാലത്തും കത്തോലിക്ക സഭ നേരിടുന്ന വെല്ലുവിളിയാണ്. അതുകൊണ്ട് സഭ അവയ്ക്ക് ശരിയായ വിശദീകരണങ്ങള്‍ നല്കിപോരുന്നുണ്ട്. മറ്റു വീക്ഷണങ്ങള്‍ അതിനാല്‍ തന്നെ സഭ അംഗീകരിക്കുന്നില്ല.
അനുരൂപ് ജി
സത്യത്തില്‍ സഭക്ക് ഇത്തരം വെല്ലുവിളി നേരിടാന്‍ കഴിയാത്തതിന്റെ തെളിവാണ് താങ്കളുടെ ഈ കമന്റ് എന്ന് തോന്നുന്നു.
സഭ അംഗീകരക്കുന്ന ചിലവാക്യങ്ങള്‍ മാത്രമല്ലല്ലോ ബൈബിള്‍. ഒന്നുകില്‍ ബൈബിള്‍ മുഴുവനായൂം സഭ അംഗീകരിക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ ബൈബിള്‍ ഭാഗികമായേ അംഗീകരിക്കുന്നുള്ളൂ എന്ന് പറയണം. ഇതില്‍ ആദ്യത്തേതാണ് അംഗീകരിക്കുന്നതെങ്കില്‍ ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് സഭക്ക് സമ്മതിക്കേണ്ടി വരും.
സത്യത്തില്‍ വചനങ്ങളെ വികലമായി വ്യഖ്യാനിക്കാന്‍ ശ്രമിക്കുന്നത് താങ്കള്‍ പറയുന്ന സഭ തന്നെയല്ലേ? ഒരാള്‍ തന്നെയെഴുതിയ ഒരു കൃതി വിത്യസ്ഥ ഭാഷാന്തരങ്ങളില്‍ അതേ ഭാഷകളില്‍ തന്നെയും വിത്യസ്തരൂപത്തില് പ്രിന്റ് ചെയ്യപെടുക എന്നത് ആ ഗ്രന്ഥത്തിന്റെ ആധികാരികതക്കെതിരെയുള്ള ഒരു ചോദ്യ ചിഹ്നമായി തുടരുക തന്നെ ചെയ്യും.
തിരുത്ത്:- കാല്‍സിഡോണ്‍ സൂനഹദോസ് 451- ല്‍ ആണ്.
ഇതെല്ലാമാണെങ്കിലും, താങ്കള്‍ പറഞ്ഞതുപോലെ ദൈവപുത്രനായ രക്ഷകന് താനാണെന്നു യേശു നേരിട്ട് പറഞ്ഞിട്ടില്ല. മറ്റുള്ളവര്‍ തന്നെ അപ്രകാരം ചിത്രീകരിച്ചപ്പോഴാകട്ടെ, ആ സ്ഥാനം നിഷേധിച്ചിട്ടുമില്ല. പീഡാസഹനത്തിനുമുന്പുണ്ടായ കുറ്റവിചാരണ വേള തന്നെ ഉദാഹരണം.
എന്നാല്‍ വരാനിരിക്കുന്ന രക്ഷകന് താനാണെന്ന് ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാതിരിക്കാന്‍ മതിയായ കാരണങ്ങളുണ്ടായതായി ചൂണ്ടികാണിക്കപെടുന്നു. അന്നത്തെ സാഹചര്യത്തില്‍ അപകറ്റകരമായ രാഷ്ട്റീയ പ്രതികരണങ്ങള്‍ക്ക് അത് അവസരമാകുമായിരുന്നു. പോരെങ്കില്‍ പീഡാസഹനം, മരണം, ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നിവയിലൂടെയും പരിശുദ്ധാരൂപിയെ സ്വീകരിച്ച അപ്പസ്തോലന്മാരിലൂടെയും പ്രഘോഷണങ്ങളിലൂടെയും ദൈവം യഥാസമയം ഈ സത്യം സാക്ഷ്യപെടുത്തുന്നു.
സഭയേയും മാനുഷികമായ യുക്തിയില്‍ നോക്കികാണാന്‍ ശ്രമിക്കുന്നതാണു കുഴപ്പം. കത്തോലിക്കാ സഭയെ നയിച്ചുകൊണ്ടിരിക്കുന്നത് ലോഹയിട്ടവരാണ് എന്ന തെറ്റുധാരണയാണ് കുഴപ്പങ്ങള്‍ക്കു കാരണം. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ് കത്തോലിക്കാ സഭയെ മുന്നോട്ട് നയീക്കുന്നത് എന്നതാണ് വിശ്വാസം, നിരവധിയായ അനുഭവങ്ങള്‍ അതിനു സാക്ഷ്യം നില്‍ക്കുകയും ചെയ്യുന്നു.
ബൈബിള്‍ മുഴുവനായിതന്നെ സഭ സംശയരഹിതമായി അംഗീകരിക്കുന്നു. അതിലെ വചനങ്ങളെ സഭ വ്യാഖ്യാനിക്കുമ്പൊള് അതില്‍ പരിശുദ്ധാത്മാവിന്റെ സാനിധ്യം പ്രകടമാണ്. അതില്‍ തെറ്റുണ്ടാകുന്നില്ല എന്നതിനു ശക്തമായ ഉദാഹരണമാണ് ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന കത്തോലിക്കാ സഭയെന്നും വിശ്വാസം. ബൈബിളിലില്ല അതിന്റെ വ്യാഖ്യാനങ്ങളിലാണ് വൈരുദ്ധ്യം.വിക്തികള്ക്കാപേഷികമായുണ്ടാകുന്ന ഈ വ്യരുദ്ധ്യത്തെ സഭ എന്നും തുറന്ന ചര്ച്ചയിലൂടയാണ് നിഗമനങ്ങളിലെത്തിയത്. ശക്തമായ പഠനങ്ങളിലൂടെയും ആശയ സംവാദത്തിലൂടെയും തന്നെ അപഗ്രഥിച്ചവ തന്നെയാണിവയെല്ലാം. അതുകൊണ്ടണ് സഭ ഇന്നും അതിന്റെ ത്വാത്തിക അടിത്തറയില്‍ നിലകൊള്ളുന്നതു്. ഇവയില്‍ പലതും തന്നെ ദൈവിക രഹസ്യങ്ങളുമാണ്. അതു മനുഷ്യബുദ്ധിക്കു അതീതവുമാണ്. കെവലം ബൗദ്ധികാപഗ്രധനത്തിലൂടെ ക്രിസ്തുരഹസ്യം മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. തന്മൂലം പരിശുദ്ധാത്മ പ്രേരണയാല്‍ നല്കപ്പെടുന്ന വ്യാഖ്യാനങ്ങള്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനാകാതെ വരികയും വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
"ഒരാള്‍ തന്നെയെഴുതിയ ഒരു കൃതി വിത്യസ്ഥ ഭാഷാന്തരങ്ങളില്‍ അതേ ഭാഷകളില്‍ തന്നെയും വിത്യസ്തരൂപത്തില് പ്രിന്റ് ചെയ്യപെടുക എന്നത് ആ ഗ്രന്ഥത്തിന്റെ ആധികാരികതക്കെതിരെയുള്ള ഒരു ചോദ്യ ചിഹ്നമായി തുടരുക തന്നെ ചെയ്യും"
കത്തോലിക്കാ സഭ അംഗീകരിക്കുന്ന ബൈബിള്‍ ഒന്നേയുള്ളൂ. ഒരു ഗ്രന്ഥം ഒരു ഭാഷയില്‍ നിന്നും മറ്റൊന്നിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ ഉടലെടുക്കാറുള്ള് സ്വാഭാവികവും ഭാഷാപരവും നാമമാത്രവുമായ പ്രശ്നമാണിത്. ഇതു സൂചിപ്പിക്കാനാണ് കത്തോലിക്കാ ബൈബിളില്‍ ഫൂട്ട് നോട്ടുകള്‍ ഉപയോഗിച്ചിട്ടുള്ളതു്. ഒരു വിവര്‍ത്തകനോടു ചോദിച്ചാലറിയാം വിവര്‍ത്തന സമയത്ത് നേരിണ്ടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍.
താങ്കള്‍ പറഞ്ഞതുപോലെ ദൈവപുത്രനായ രക്ഷകന് താനാണെന്നു യേശു നേരിട്ട് പറഞ്ഞിട്ടില്ല;മറ്റുള്ളവര്‍ തന്നെ അപ്രകാരം ചിത്രീകരിച്ചപ്പോഴാകട്ടെ, ആ സ്ഥാനം നിഷേധിച്ചിട്ടുമില്ല
പ്രിയ അനുരൂപ്
യേശു ദൈവമോ ദൈവപുത്രനോ ആണ് എന്ന് -അദ്ദേഹം അവകാശപ്പെട്ടു എന്നതിന് ബൈബിളില്‍ തന്നെ തെളിവില്ല -എന്നാണ് ഞാന്‍ നേരത്തെ അപ്പൂട്ടനോടും പറയാന്‍ ശ്രമിച്ചത്. ഇപ്പോള്‍ അത് തന്നെ താങ്കളും സമ്മതിച്ച സ്തിഥിക്ക് -അപ്പൂട്ടന് ഞാന്‍ മുമ്പ് പറഞ്ഞതിന്റെ പൊരുള്‍ കിട്ടി കാണുമെന്ന് കരുതുന്നു. സാജന് ജീക്ക് ഇത് സംബന്ധമായി വല്ലതും പറയാനുണ്ടെങ്കില്‍ അത് വ്യക്തമാക്കാവുന്നതാണ്.
പിന്നെയുള്ളത് മറ്റുള്ളവര്‍ അപ്രകാരം ആരോപിച്ചപ്പോള്‍ അത് നിഷേധിച്ചിട്ടില്ല എന്നതാണ്. നേരെത്തെ തന്നെ ഞാന്‍ മേലുദ്ധരിച്ച വചനങ്ങള്‍ അതിന് മറുപടിപറയും ..
Luk -22:70 Then said they all, Art thou then the Son of God? And he said unto them, Ye say that I am.
==> King James Version
Luk-23:3 Pilate asked him, “Are you the King of the Jews?”
He answered him, “So you say.”
സുവുശേഷങ്ങളുടെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന ഈ രണ്ട് ചോദ്യങ്ങള്‍ക്ക്- ഞാന്‍ അങ്ങിനെ ആണ്(ദൈവവും ദൈവ പുത്രനും) എന്നുത്തരം പറയുന്നതിന് പകരം ഇത് നിങ്ങളുടെ വെറും ആരോപണം മാത്രമാണ് എന്നാണ് യേശു പ്രതിവചിച്ചത്.
അപ്പോഴാണ് പിലാത്തോസ് പറഞ്ഞത് -യഹൂദര്‍ ആരോപിക്കുന്ന കുറ്റങ്ങളൊന്നും യേശുവില്‍ ഇല്ലെന്നത്.
കൃസ്തുമതത്തിന്റെ അടിസ്ഥാന വിശ്വാസമായ പാപ പരിഹാര സിദ്ധാന്തം നിലനില്ക്കണമെങ്കില് - യേശു ധീരമായി തന്നെ ഞാന്‍ അങ്ങിനെ വാദിക്കുന്നു എന്നു പറയുകായായിരുന്നില്ലേ വേണ്ടത്? മറിച്ച്, ആരോപിച്ചവരുടെ വാദങ്ങളാണ് അതെന്ന് മാത്രമായാണ്- യേശു ആ സന്നിഗ്ദ്ധ ഘട്ടത്തില്‍ പറയുന്നത്.
ശേഷം യേശു കുരിശില്‍ കിടന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നതും ദൈവം രക്ഷിക്കുമെന്ന വിശ്വാസം കൈവിട്ടതായും നമുക്ക് കാണാം. ‘എലോഹീ എലോഹീ ലമ്മാ ശബ്ബക്താനി’ =ദൈവമേ ദൈവമേ നീ എന്തിന് എന്നെ കൈവെടിഞ്ഞു
ഇവിടെ ദൈവമെ നീ എന്നെ കൈവിട്ടോ ?- എന്നായിരുന്നു ചോദ്യമെങ്കില്‍ ദൈവം രക്ഷിക്കുമെന്ന വിശ്വാസത്തില്‍ യേശുവിന് പ്രതീക്ഷയുണ്ട്ന്ന് മനസ്സിലാക്കാമായിരുന്നു. എന്നാല്‍ ഇവിടെ ഇത്രയൊക്കെയായിട്ടും ‘ദൈവമേ നീ എന്നെ എന്ത് കൊണ്ട് കൈവിട്ടു‘ എന്നായിരുന്നു യേശു കുരിശില്‍ നിലവിളിച്ചത്.
സഭയെ നയിക്കുന്നത് ലോഹയിട്ടവരായാലും,പരിശുദ്ധാത്മാവ് എന്ന ,- ഇത് വരെ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത -ബൈബിളില്‍ പരാമര്‍ശം പോലും ഉണ്ടോ എന്നറിയാത്ത-, ത്രിത്വത്തിലെ മൂന്നാമത്തെ ‘വ്യക്തി‘ ആയാലും ബൈബിളില്‍ പറഞ്ഞതൊക്കെ ഒരു ‘സത്യ കൃസ്ത്യാനി‘ എങ്ങനെയാ നിഷേധിക്കുക?
താങ്കള്‍ക്ക് നന്മകള് നേരുന്നു.
നന്ദി, താങ്കളുടെ വെല്ലുവിളി ഏറ്റെടുത്താണ് ഞാന്‍ എഴുതിതുടങ്ങിയത്. അതെന്നെ പുതിയ കാര്യങ്ങള്‍ പടിപ്പിക്കുകയും ചെയ്തു. മതാന്തര സംവാദം ജയിക്കാനും തോല്പ്പിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണെന്ന പഴയപ്രമാണത്തില് വിശ്വസിച്ചുകൊണ്ടുതന്നെ ഞാന്‍ നിര്‍ത്തുന്നു. ഇവിടെ താങ്കള്‍ക്കു പറയാനുള്ളത് താങ്കള്‍ പറഞ്ഞു, എനിക്കറിയാവുന്നതു ഞാനും. ഇസ്ലാമിനെക്കുറിചു എനിക്ക് മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു. അതില്‍ അഭിമാനവുമുണ്ട്. താങ്കള്‍ക്കു താങ്കളുടേതായ വിശ്വാസത്തില്‍ ഉറച്ചു നില്ക്കാം. അതാണ് നിങ്ങളുടെ ശരി. ആരത് തെറ്റാണെന്ന് പറഞ്ഞാലും..
ഒന്നു കൂടി.. ഒരു പക്ഷിക്കു രണ്ട് ചിറകുകളെന്നപൊലെതന്നെ യുക്തിയും വിശ്വാസവും ഒരുപോലെ മതങ്ങള്ക്കാവശ്യമാണ്. ഒരോ മതത്തിന്റേയും നിലനില്‍പ്പു അതിന്റേതായ വിശ്വാസത്തില്‍ അധിഷ്ടിതവുമാണ്. ഈ സത്യം സഹോദരനെ കൊല്ലാന്‍ വാളോങ്ങുന്നവന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നാശിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, മതാന്തരസംവാദങ്ങള്‍ അതിന് മുതല്ക്കൂട്ടുമാകട്ടെ. ആശംസകള്‍.
ഈ സത്യം സഹോദരനെ കൊല്ലാന്‍ വാളോങ്ങുന്നവന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നാശിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, മതാന്തരസംവാദങ്ങള്‍ അതിന് മുതല്ക്കൂട്ടുമാകട്ടെ.
പ്രിയ അനുരൂപ്
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.
വാദിക്കാനും ജയിക്കാനുമല്ല സംവാദങ്ങള്‍, പരസ്പരം അറിയാനും മനസ്സിലാക്കാനുമണ്. ഞാന്‍ എവിടേ നില്ക്കുന്നു എന്നറിയണമെങ്കില്‍ ഞാന്‍ മറ്റുള്ളവരില്‍ കൂടി അവരെയും, എന്നെയും പഠിക്കണം. ഭൌതിക ജീവിതത്തിലെ സുഖ സൌകര്യങ്ങള്‍ക്ക് വേണ്ടിയല്ല ഒരു മുസ് ലീമോ, ഒരു കൃസ്ത്യനിയോ സല്‍കര്‍മങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് രണ്ട് പേര്‍ക്കുമറിയാം. മറിച്ച് രക്ഷയും ശിക്ഷയും ഉണ്ട്ന്നും ഈ ലോകത്തില്‍ ഒരിക്കലും നടപ്പാക്കനോ, നടപ്പായിട്ടോ ഇല്ലാത്ത യഥാര്‍ഥ നീതി പരലോകത്ത് ലഭ്യമാണെന്നും നാം ഇരുകൂട്ടരും വിശ്വസിക്കുന്നു.
അതിനാല്‍ തന്നെ മരണാനന്തരം - ഒരു തിരിച്ച് വരവ് സാധ്യമല്ലാത്തത് കൊണ്ട്- യഥാര്‍ഥ സത്യം കണ്ടെത്തേണ്ടത് ഒരു ബാധ്യതയായി ഞാന്‍ മനസ്സിലാക്ക്കുന്നു. മാത്രമല്ല ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ് നാമെല്ലാവരും എന്ന് ഉറച്ച് വിശ്വസിക്കുന്നവരുമാണ് നമ്മള്.
ദൈവവിശ്വാസം സ്വകാര്യമായി മാത്രം കൊണ്ട് നടക്കേണ്ടതാണെന്ന് നിലപാട് സത്യത്തില്‍ മത നിരാസത്തിലധിഷ്ഠിതമായ മതേതരത്വത്തിന്റെ യൂറോപ്യന്‍ പതിപ്പാണ്. അതിന് കാരണക്കാരായത് പൌരോഹിത്യമാണെന്നതും ഒരു യാഥാര്‍ഥ്യമാണ്.
ഈ ഒരു നിലപാടില്‍ നിന്ന് ചിന്തിക്കുമ്പോള്‍ മാത്രമാണ് വിശ്വാസപരമായ പരസ്പര ബന്ധങ്ങള്‍ ഒരു പ്രശ്നമായി മാറുന്നത്. അത് കൊണ്ട് തന്നെ അതൊരു തൊട്ടാല്‍ പൊട്ടുന്ന ബോംബാണെന്ന് വിശ്വാസികള്‍ തന്നെയും തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ ഒരര്‍ത്ഥത്തിലുള്ള സമീപനമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നത്. പരസ്പരം മനസ്സിലാക്കുകയും അറിയുകയും ചെയ്യാത്തത് കൊണ്ട് എളുപ്പം തെറ്റിദ്ധാരണകള്‍ പരത്താനും, തിരിച്ചറിയ പെടാന്‍ കഴിയാത്ത വിധം സ്പര്‍ധ വളര്‍ത്താനും അത് കാരണമാകും.
നേരെമറിച്ച് ആരോഗ്യകരമായ സംവാദങ്ങള്‍ നടക്കുന്ന ഒരു സമൂഹത്തില്‍- ആളുകള്‍ പരസ്പരം മനസ്സിലാക്കുകയും -തന്റെ സഹ ജീവിയായ മനുഷ്യരുടെ നേരെ വളാങ്ങേണ്ടവനല്ലാ താനെന്ന തിരിച്ചറിവ് - ഏത് കിവദംന്തികളെയും അതിജീവിക്കാനുള്ള ക്ഷമയും മനോധൈര്യവും അവന് നല്‍കുകയും ചെയ്യും.
ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിനും താങ്കളുടെ അഭിപ്രായങ്ങള്‍ പങ്ക് വെച്ചതിനും വളരെയധികം നന്ദി.
താങ്കള്‍ക്കും എനിക്കും ദൈവം സത്യത്തിന്റെതായ യഥാര്‍ഥ പാത കാണിച്ച് തന്ന് നമ്മെ സന്മാര്ഗത്തിലേക്ക് നയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ഈ ലോകത്തുള്ള സര്‍വ്വ മനുഷ്യരുടെയൂം ഐശ്വര്യത്തിന് വേണ്ടിയും അവരുടെ ഐക്യത്തിന് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം.
താങ്കള്‍ക്ക് നന്മ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിച്ച് കൊണ്ട്,
സസ്നേഹം...,
ചിന്തകന്‍
ആദം ചെയ്ത പാപത്തിന് മനുഷ്യരെല്ലാവരും പാപികളാകുന്നതെങ്ങനെ? ഞാന്‍ ചെയ്ത തെറ്റിന് എന്റെ മകന് ശിക്ഷിക്കപെടാമോ? അല്ലെങ്കില്‍ ഞാന്‍ ചെയ്ത പാപം കൊണ്ട് എന്റെ മകനും പാപിയാകുന്നതെങ്ങനെ?
ഉം ... ഒരു ഉദാഹരണം നോക്കൂ... എന്റെ അച്ഛന് വീടിന്റെ ആധാരം പണയം വച്ച് 10 ലക്ഷം രൂപ കടം എടുക്കുന്നു... അച്ഛന് അതു കൊടുത്തു വീട്ടാന്‍ നിവര്‍ത്തിയില്ല. അവസാനം കടം ബാക്കി നിര്‍ത്തി കൊണ്ട് അച്ഛന് മരിച്ചു പോയി. ബാങ്കില്‍ ചെന്ന് ഞാന്‍ വാദിക്കുകയാണ് ..."അച്ഛനല്ലേ പണം വാങ്ങിയത്; അദ്ദേഹം മരിച്ചും പോയി, ആയതിനാല്‍ വീടിന്റെ ആധാരം തിരിച്ചു തരണം" എന്നു പറഞ്ഞാല്‍ നടക്കുമോ?
ഒന്നെങ്കില്‍ ഞാന്‍ കടം വീട്ടണം അല്ലെങ്കില്‍ എനിക്കു വേണ്ടി മറ്റൊരാള്‍ അതു കൊടുത്തു തീര്‍ക്കണം . ഇല്ലേങ്കില്‍ എന്റെ വീട്ടില്‍ എനിക്കു താമസ്സിക്കാന്‍ പറ്റില്ല. എനിക്കെന്നല്ല എന്റെ മക്കള്‍ക്കു പോലും എന്റെ വീട്ടില്‍ താമസ്സിക്കാന്‍ പറ്റി എന്നു വരില്ല. എന്റെ അച്ഛന് ചെയ്തു വച്ചതിന്റെ ഫലം എന്റെ മക്കളും അവരുടെ മക്കളും അനുഭവിച്ചേ പറ്റൂ എന്നു സാരം.
ഇതു ഒരു ഉദ്ദാഹരണം മാത്രം. അച്ഛന് വരുത്തിവച്ച കടം എങ്ങിനെ മക്കളിലേക്കു വരും എന്നതിന്റെ ഒരു ഉദ്ദാഹരണം മാത്രം.
മനസ്സിലായോ?
യേശു ദൈവമോ ദൈവപുത്രനോ ആണ് എന്ന് -അദ്ദേഹം അവകാശപ്പെട്ടു എന്നതിന് ബൈബിളില്‍ തന്നെ തെളിവില്ല -എന്നാണ് ഞാന്‍ നേരത്തെ അപ്പൂട്ടനോടും പറയാന്‍ ശ്രമിച്ചത്.
നിങ്ങള്‍ തന്നെ ഉദ്ദരിച്ച വാക്യങ്ങള്‍ എടുത്തു നോക്കിയാല്‍ തന്നെ മതി യേശു ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ചതിന്റെ തെളിവുകള്‍...
-----
22:70 They all said, “Are you then the Son of God?”
He said to them, “You say it, because I am.”
--- Malayalam translation ---
22:70
എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
-------
ഇപ്പോള്‍ നിങ്ങള്‍ക്കെങ്കിലും വ്യക്തമായി എന്നു കരുതുന്നു; യേശു ദൈവമാണെന്ന് സ്വയം പറഞ്ഞിട്ടുണ്ട് എന്നു്.
എന്റെ അച്ഛന് വീടിന്റെ ആധാരം പണയം വച്ച് 10 ലക്ഷം രൂപ കടം എടുക്കുന്നു... അച്ഛന് അതു കൊടുത്തു വീട്ടാന്‍ നിവര്‍ത്തിയില്ല. അവസാനം കടം ബാക്കി നിര്‍ത്തി കൊണ്ട് അച്ഛന് മരിച്ചു പോയി.
സാജന് ജീ
അച്ഛന് സ്വത്തുള്ളത്(വീട്) കൊണ്ടാണ് ബാങ്കുകാര് പണം കൊടുത്തത്.അല്ലാതെ താങ്കളെന്ന മകനുണ്ടെന്ന് കരുതിയല്ല. എനിക്കൊരു മകനുണ്ടെന്ന് പറഞ്ഞാല്‍ അച്ഛന് ഏതെങ്കിലും ബാങ്കുകാരു പണം കൊടുക്കുമോ? അച്ഛന് വരുത്തി വച്ച കടത്തിന് മകന്റെ പേരിലുള്ള സ്വത്തുകള്‍ ജപ്തി ചെയ്യാന്‍ ഒരു ബാങ്കിനും അധികാരമുണ്ടെന്ന് തോന്നുന്നില്ല.
താങ്കളുടെ അച്ഛന് ഒരു കൊല നടത്തി. അല്ലെങ്കില്‍ ഒരു മോഷണം നടത്തി. അദ്ദേഹം നടത്തിയ കുറ്റത്തിന്റെ പേരില്‍ താങ്കളെ തൂക്കികൊല്ലുകയോ ജയിലലടക്കുകയോ ചെയ്യുന്നത് നീതിയാണോ? അങ്ങിനെയൊന്നേറ്റെടുക്കാന് താങ്കള്‍ തയ്യാറാണോ?
ആദവും ഹവ്വയും തെറ്റു ചെയ്തു.(ബാങ്ക് ലോണുമായി ഇതിനെ ബന്ധപെടുത്താന്‍ പറ്റുന്ന ഒന്നാണോ ഇത്?) അവര്‍ക്കതിനുള്ള ശിക്ഷ ലഭിക്കുകയും ചെയ്തു. മാത്രമല്ല അവര്‍ പശ്ചാതപിച്ചു മടങ്ങി. അതിനെങ്ങനെയാ സഹോദരാ മനുഷ്യ സമൂഹത്തെ മൊത്തം പാപികളാക്കുന്നത്. യുക്തിയും വിശ്വാസവും ഒരേ പക്ഷിയുടെ രണ്ട് ചിറകുകളാണെന്നാ സഭ പഠിപ്പിക്കുന്നത് എന്ന് താങ്കള്‍ക്ക് ഓര്‍മ്മ വേണം.
'you say it', എന്ന് പറഞ്ഞാല്‍ ‘നിങ്ങള്‍ പറഞ്ഞത് ശരി‘ എന്നാണോ അര്‍ത്ഥം. അല്ലെങ്കില്‍ ‘ഇത് നിങ്ങള്‍ പറയുന്നു‘ എന്നാണോ ഇഗ്ലീഷറിയുന്നവര് പറയട്ടെ. അല്ലെങ്കില്‍ തന്നെ ഇതൊക്കെ പരിശോധിക്കാന്‍ യേശു സംസാരിച്ച ഭാഷയിലുള്ള ബൈബിള്‍ ലോകത്തെവിടെ കിട്ടും.
കിംഗ് ജയിംസ് വേര്‍ഷനാണ് ഇംഗ്ലീഷില്‍ കൂടുതല്‍ അറിയപെടുന്നത്.
ലൂക്:22:70: Then said they all, Art thou then the Son of God? And he said unto them, Ye say that I am.
ലൂക്:23:3: And Pilate asked him, saying, Art thou the King of the Jews? And he answered him and said, Thou sayest it.
ഒരാളെഴുതിയ കൃതി തന്നെ ഇങ്ങനെ വിത്യസ്ഥ തരത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ തന്നെ അതിന്റെ ആധികാരികത സംശയമുണര്‍ത്തുന്നതാണ്.
ഇതാണ് ഞാന്‍ താങ്കളോട് ആദ്യമേ പറഞ്ഞത് അതൊരുദ്ധാഹരണം മാത്രം എന്ന്...
എന്റെ അച്ഛന് ഒരു കോടീശ്വരന് ആയിരുന്നു. എന്തു ചെയ്യാം ചൂതു കളിച്ചു ആ പണം നശിപ്പിച്ചു. അച്ഛന്റെ ആ തെറ്റു കാരണം ഞാന്‍ ഇന്നു കാല്‍കാശിനു ഗതിയില്ലാതെ അലഞ്ഞു തിരിയുന്നു. in short, അച്ഛന്റെ തെറ്റിന്റെ ഫലം ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
തെറ്റ് എന്ന് കേട്ടാലുടന്‍ അത് കൊലപാതകമാണ് മോഷണമാണ് എന്നങ്ങ് വിധിയെഴുതരുത്.
---
ഇവിടുത്തെ സംഭവം ശ്രദ്ധിക്കാം... എന്റെ ആദ്യ പിതാവിന്റെ ഒരു തെറ്റു കൊണ്ടു അദ്ദേഹത്തെ എനിക്കു കൂടി അവകാശപ്പെട്ട പറുദ്ദീസ്സായില് നിന്നു പുറത്താക്കി. അദ്ദേഹം ആ തെറ്റു ചെയ്തില്ലായിരുന്നുവെങ്കില്‍ എനിക്ക് എന്ന് ആ പറുദ്ദീസ്സായില് സുഖസുന്ദരമായി കഴിയാമായിരുന്നു. in short, അച്ഛന്റെ തെറ്റിന്റെ ഫലം ഞാന്‍ ഇന്നു അനുഭവിച്ചു കൊണ്ടിയിക്കുന്നു എന്നര്‍ത്ഥം. അതില്‍ നിന്നു ഒരു മോചനം; ആ നഷ്ട പറുദ്ദീസ്സാ വീണ്ടെടുക്കല്‍ അതാണ് യേശു പീഡാസഹനത്തിലൂടെ ചെയ്തത്... u got it?
---
ഇനി.. നമ്മുടെ (ഈ പോസ്റ്റിന്റെ ) കാതലായ പ്രശ്നം രക്ഷയുടെ സന്ദേശത്തിന്റെ വിശകലനം അല്ലല്ലോ? നമ്മുക്കു ഈ വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കാം...
ഒരു ടെലിഫോണ്‍ സംഭാഷണം ശ്രദ്ധിക്കാം...
hello... Can I speak to Sajan?
...speaking
ഇതില്‍ ഞാന്‍ പറഞ്ഞിട്ടില്ല ഞാന്‍ സാജനാണ് എന്ന്... അത് implicit ആണ്. അല്ലെങ്കില്‍ അതൊരു ശൈലിയാണ്. ഈ ശൈലി അറിയുന്നവര്‍ക്കേ സാജന് തന്നെയാണ് സംസാരിക്കുന്നത് എന്നു മനസ്സിലാവുകയുള്ളൂ... ഇംഗ്ലീഷ് ഭാഷയില്‍ തുടക്കകാരനാണ് അപ്പുറത്തെ സൈഡില്‍ എങ്കില്‍ അദ്ദേഹം പിന്നേയും ചോദിക്കും... hello... Can I speak to Sajan?
---
സച്ചിന് ടെണ്ടുല്ക്കാറെ ഒരാള്‍ ഒരു ഷോപ്പിങ്ങ് കോപ്ലെക്സില്‍ വച്ചു കാണുന്നു. സംശയം തീര്‍ക്കാനായി അയാള്‍ സച്ചിനോട് ചോദിക്കുന്നു. Are you Sachin?...പല തരത്തില്‍ സച്ചിന് ഉത്തരം പറയാം...
1) yes
2) I am
3) you are correct
4) you said it.
ഇതിലെ ആദ്യമൂന്നിനെ പറ്റിയും താങ്കള്‍ക്ക് ഒരു സംശയവും ഉണ്ടാവിന്നെന്ന് എനിക്കറിയാം..കാരണം അതു direct ഉത്തരം ആണ്. നാലാമത്തതിനെ പറ്റി സംശയമുണ്ടോ?
(ഉണ്ടെങ്കില്‍ ഞാന്‍ കൂടുതല്‍ വിശദീകരിക്കാം. വിശദീകരണം വേണോ?)
സാജന് ജീ
താങ്കള്‍ പറഞ്ഞ ഉദാഹരണത്തെ തന്നെയാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. പകരം ഞാനും ഒരുദാഹരണം പറഞ്ഞു. എന്നാല്‍ താങ്കള്‍ക്കതിനു മറുപടിയില്ല. തെറ്റ് കേട്ടാലുടന്‍ കൊലപാതകമാണെന്ന് മോഷണമാണെന്ന് പറയുകയല്ല. കൊലപാതകവും മോഷണവും ഒന്നും പാപമല്ലാ എന്നുണ്ടോ? കടുത്ത പാപങ്ങള്‍ക്ക് പിന്തുടര്ച്ച പാടില്ല എന്നും, താരതമ്യേന ചെറിയ പാപങ്ങള്‍ക്ക്/തെറ്റുകള്‍ക്ക് പിന്തുടര്ച്ച ആവാം എന്നുമുണ്ടോ?
എന്റെ അച്ഛന് ഒരു കോടീശ്വരന് ആയിരുന്നു......
അത് അച്ഛന്റെ കഴിവ് കൊണ്ടായിരൂന്നു; എന്റെ കഴിവായിരുന്നില്ല. ഇനി അഥവാ അച്ഛന് തറവാട്ടു വകായയി പിന്തുടര്ച്ച കിട്ടിയതാണെന്ന് വെക്കുക. അതിന്റെ പരിണിതി ഞാന്‍ തന്നെ അനുഭവിക്കുന്നു എന്നും വെക്കുക. എന്നാല്‍ ആ പരിണിതിക്ക് -ഞാന്‍ അല്ലെങ്കില്‍ വേറൊരാള്- പ്രായശ്ചിത്തം ചെയ്യണമെന്നത് എന്ത് തരം നീതിയാണ്. അപ്പോള്‍ പിന്നെ ദൈവം നീതിമാനാണെന്ന് പറയുന്നതില്‍ എന്തര്‍ഥം?. ചെയ്യാത്ത തെറ്റിന് അനുഭവിച്ചതും പോരാ അതിന് പ്രായശ്ചിതവും ചെയ്യണം, അച്ഛനാണെങ്കില്‍ ഉള്ളതെല്ലാം വിറ്റ് ധൂര്‍ത്തടിച്ച് നല്ലോണം ആസ്വദിച്ചു ജീവിച്ചു മരിച്ചു.
ഒരു അനുസരണക്കേടിന്റെ പേരില്‍- പറുദീസായില്ന്ന് ബില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്താക്കപ്പെട്ട- ആദ്യ പിതാവിന്റെ തെറ്റിന് ഇന്ന് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും പാപിയാണെന്ന് പറയുന്നതിലെ വൈരുദ്ധ്യം -- വിശ്വാസത്തിലും യുക്തിയാവശ്യമാണെന്ന് പറയുന്ന സഭക്ക് - എങ്ങിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്നത് എന്നെ അത്ഭുതപെടുത്തുന്നു. എനിക്കും കൂടി അവാകാശപെട്ട സ്വര്‍ഗം ഏതൊ ഒരു അപ്പൂപ്പന് നഷ്ടപ്പെടുത്തിയതും പോരാ അതിന് പരിഹാരം ചെയ്യേണ്ടതോ ഒരു തെറ്റും ചെയ്യാത്ത ഞാനും. ഇതെന്ത് യുക്തി. ഒരാള്‍ എന്നോട് കാക്കവെളുത്തതാണെന്ന് പറഞ്ഞാല്‍, അതെ വെളുത്തതാണെന്ന് സമ്മതിക്കുന്ന തരത്തിലുള്ള യുക്തിയും വിശ്വാസവും ആവില്ലേ അത്?
വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും സാഹചര്യത്തിനും അത് പറയുന്ന സന്ദര്‍ഭത്തിനും അനുസരിച്ച് ഒരു പക്ഷേ അര്‍ത്ഥവിത്യാസം വരാന്‍ സാധ്യതയുണ്ട് എന്നത് ശരിയാണ്.
അത് കൊണ്ട് ആ സന്ദര്‍ഭം നമുക്കൊന്നു പഠന വിധേയമാക്കാം. ഇതൊരു കുറ്റവാളിയെ(യഹൂദരുടെ കാഴ്ചപാടില്‍) -പിലോത്തോസ് ചോദ്യം ചെയ്യുന്നതിന്റെ സന്ദര്‍ഭമാണ്
നീ യഹൂദരുടേ രാജാവായ കൃസ്തുവാണോ ? എന്ന് ചോദിക്കുമ്പോള്‍ ‘അതെ/YES I AM‘ എന്നാണ് ഉത്തരമെങ്കില്‍ കാര്യം എളുപ്പം മനസ്സിലാക്കാമായിരുന്നു.
ഇംഗ്ലീഷില്‍ സാധാരണ 'YOU SAID IT' എന്ന് പറയുന്നതിന്റെ ഒരു സന്ദര്‍ഭമല്ല ഈ ചോദ്യം ചെയ്യല്‍- മാത്രമല്ല - അതല്പം അതിശയോക്തിയോടു കൂടിയുള്ള ഒരു പ്രയോഗവുമാണ്. യേശു അങ്ങിനെ പറഞ്ഞതായി ഒരു ബൈബിളിലും ഇല്ലാ താനും.
മറിച്ച് YOU SAY IT എന്നാണിവിടെ പറയുന്നത്. എന്ന് പറഞ്ഞാല്‍ ‘ഇത് നിങ്ങള്‍ പറയുന്നു‘ ആ സന്ദര്‍ഭത്തിന് ഏറ്റവും യോജിച്ച അര്‍ഥം ഇത് തന്നെയാണ്. കാരണം അടുത്തവചനത്തില്‍ പിലാത്തോസ് പറയുന്നത് ചിത്രം കൂടുതല്‍ വ്യക്തമാക്കുന്നതാണ്. പിലാത്തോസ് പറയുന്നത് നിങ്ങള്‍ ആരോപിക്കുന്ന കുറ്റം യേശുവില്‍ ഇല്ലാ എന്നാണ്. എന്ന് വെച്ചാല്‍ പിലോത്തോസിന്റെ ചോദ്യത്തിന് യേശു നിഷേധ ഉത്തരമാണ് നല്‍കിയത് എന്ന് സന്ദര്‍ഭത്തിന്റെ ആനൂകൂല്യം വെച്ച് നോക്കിയാലും -വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാം.
.
ഒന്നാമത് ആദി പിതാവ് ചെയ്ത തെറ്റ് ഒരു കൊലപാതകമല്ലായിരുന്നു. മോഷണവുമല്ലായിരുന്നു.
ബാങ്ക് കടം കൊടുത്തത് മകനെ കണ്ടിട്ടല്ല എന്നു ആര്‍ക്കും മനസ്സിലാക്കാം .. പക്ഷേ ഞാന്‍ പറഞ്ഞതു മനസ്സിലായോ? ബാങ്ക ജപ്തി ചെയ്തു കൊണ്ടു പോകുന്ന വീട് സ്വാഭാവികമായും എനിക്കുള്ളതായിരുന്നു. പക്ഷേ അച്ഛന്റെ തെറ്റു കൊണ്ടു എനിക്കതു നഷ്ടപ്പെട്ടു... അത്രയേ മനുഷ്യന്റെ കാര്യത്തിലും പറ്റിയുള്ളൂ... സ്വാഭാവികമായും ഞാന്‍ അനുഭവിക്കേണ്ടുന്ന പറുദീസ്സ എനിക്കു നഷ്ടപ്പെട്ടു. cലെര്‍?
ഇനി തെറ്റ് എന്തു തന്നെയുമാകട്ടേ, ശിക്ഷ കിട്ടിയത് അദ്ദേഹത്തിനു മാത്രമാണ്. ശിക്ഷ എന്നു പറയുന്നതു പറുദീസ്സായില്‍ നിന്ന് ആടി പുറത്താക്കല്‍ ആയിരുന്നു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ മക്കള്‍ക്കും പറുദീസ്സായില്‍ കഴിയാന്‍ പറ്റാതായി.
പൂര്വികന്മാരുടെ സ്വത്ത് മക്കള്‍ക്ക് കിട്ടുന്നപോലെ തന്നെ പൂര്‍വ്വികര്‍ക്കു കിട്ടിയ ശിക്ഷയിലും നമ്മള് ഭാഗഭാക്കായി.
ഇനി നമ്മുടെ പിതാവിന്റെ പാപത്തിനു നമ്മള് പരിഹാരം ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പക്ഷേ പറുദീസ്സായില്‍ തിരിച്ചു കയറണമെങ്കില്‍ മാത്രം പരിഹാരം ചെയ്താല്‍ മതി. ഇല്ലെങ്കില്‍ പഠിക്കു പുറത്തു തന്നെ നില്ക്കാം.
---
അച്ഛന് അച്ഛന്റെ കഴിവു കൊണ്ടോ പൂര്വ്വികരുടേ സ്വത്തിനെ multiply ചെയ്തോ ആകാം കോടീശ്വരനായത്. സ്വാഭാവികമായും അത് അദ്ദേഹത്തീന്റെ മക്കള്‍ക്ക് ലഭിക്കേണ്ടതായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ തെറ്റ് കൊണ്ട് അദ്ദേഹത്തിന്റെ മക്കള്‍ക്കും അതു ലഭിക്കാതെ പോയി എന്നു മാത്രം. അതൊരു നാട്ടു നടപ്പുമാത്രം.അതില്‍ നിന്നും തിരിച്ചു കയാറാന്‍ അത്ര എളുപ്പവുമല്ല.
ആദത്തിന്റെ കാര്യത്തില്‍ ദൈവം നീതിമാനാകയാല്‍ ഒരു രക്ഷകനെ വാഗ്ദാനം ചെയ്യുന്നുണ്ട്. കാരണം ദൈവത്തിനറിയാം ഈ അനുസരക്കേടിനു പരിഹാരം ചെയ്യാന്‍ മനുഷ്യരൊന്നും വിചാരിച്ചാല്‍ നടക്കില്ലെന്ന്.
moderation ???!
are you afraid of open discussion?
remove it. otherwise don't expect a reply from me further.
ഞാന്‍ ശൈലികളെ പറ്റി പറഞ്ഞു...ലൂക്കാ സുവിശേഷകന്റെ ശൈലി ഒരു പക്ഷേ അതാകും...
കാരണം യഹൂദന്മാര് ചോദിച്ചു നീ ദൈവപുത്രനാണോ എന്ന്. അതിനും 'you say it' എന്നു തന്നെയാണ് ലൂക്കാ സുവിശേഷകന് രേഖപ്പെടുത്തിയിരിക്കുന്നത്... അതു ഒരു നിഷേധാല്മകമായ മറുപടി ആയിരുന്നെങ്കില്‍ ദൈവദൂഷണ കുറ്റം യഹൂദര്‍ ആരോപിക്കില്ലല്ലോ? പിന്നെ പീലത്തോസ്സിനോട് കൊടുത്ത മറുപടി മാത്രം എന്തേ താങ്കള്‍ക്ക് നിഷേധാല്മകമായി?
ആ സംസാര ശൈലിയോ എഴുത്തു ശൈലിയോ അന്നു നിലനിന്നിരുന്നതാകാം. ഒരു പക്ഷേ അരമായ ഭാഷയിലോ അല്ലെങ്കില്‍ ഗ്രീക്കിലോ മറ്റോ. അതു പരിഭാഷപ്പെടുത്തുന്നവര്‍ അതു കൂടി പരിഗണിച്ചാണ് മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്.
ബൈബില്‍ എന്നു പറഞ്ഞാല്‍ ലൂക്ക എഴുതിയ സുവിശേഷം മാത്രമല്ലല്ലോ .. വായിക്കൂ... യോഹന്നാന് 18:33-37. അതില്‍ താങ്കള്‍ ഉദ്ദേശിച്ചപോലെ വ്യക്തം വ്യക്തമായി എഴുതിയിട്ടുണ്ട്. മറ്റു സുവിശേഷകന്മാരില് നിന്നു വ്യത്യസ്തമായി ഈ വിചാരണ സ്ഥലത്ത് ഈ സുവിശേഷകന് യേശുവിന്റെ മാതാവിന്റെ കൂടെ സന്നിഹിതനായിരുന്നു.
താങ്കള്‍ക്ക് ഇനിയും 'ഞാന്‍ പിടിച്ച മുയലിന് 3 കൊമ്പ്' എന്ന് വാദിക്കാനാണെങ്കില്‍ കുറഞ്ഞ പക്ഷം താഴെ കൊടുത്തിരിക്കുന്ന താങ്കളുടെ വരിയില്‍ നിന്ന് 'ബൈബിള്‍' എന്നു മാറ്റി 'ലൂക്കായുടെ സുവിശേഷത്തില്‍' എന്നാക്കാന്‍ അപേക്ഷ.
യേശു ദൈവമോ ദൈവപുത്രനോ ആണ് എന്ന് -അദ്ദേഹം അവകാശപ്പെട്ടു എന്നതിന് ബൈബിളില്‍ തന്നെ തെളിവില്ല -എന്നാണ് ഞാന്‍ നേരത്തെ അപ്പൂട്ടനോടും പറയാന്‍ ശ്രമിച്ചത്.
John
18:33 Then Pilate entered into the judgment hall again, and called Jesus, and said unto him, Art thou the King of the Jews? 18:34 Jesus answered him, Sayest thou this thing of thyself, or did others tell it thee of me? 18:35 Pilate answered, Am I a Jew? Thine own nation and the chief priests have delivered thee unto me: what hast thou done? 18:36 Jesus answered, My kingdom is not of this world: if my kingdom were of this world, then would my servants fight, that I should not be delivered to the Jews: but now is my kingdom not from hence. 18:37 Pilate therefore said unto him, Art thou a king then? Jesus answered, Thou sayest that I am a king. To this end was I born, and for this cause came I into the world, that I should bear witness unto the truth. Every one that is of the truth heareth my voice. 18:38 Pilate saith unto him, What is truth? And when he had said this, he went out again unto the Jews, and saith unto them, I find in him no fault at all. 18:39 But ye have a custom, that I should release unto you one at the passover: will ye therefore that I release unto you the King of the Jews? 18:40 Then cried they all again, saying, Not this man, but Barabbas. Now Barabbas was a robber.
നോക്കൂ... യോഹന്നാന്റെ സുവിശേഷത്തിലും കാണാം ..'നിങ്ങള്‍ പറയുന്നു ഞാന്‍ രാജാവാണെന്ന' പ്രയോഗം.... അതു നിഷേധാല്മകമായി പീലത്തോസ്സിനു തോന്നിയതും ഇല്ല. അതാണ് 18:39 ല്‍ കാണാന്‍ കഴിയുക. അദ്ദേഹം തന്നെ യഹൂദരോട് ചോദിക്കുന്നു... 'യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ '?
യഹൂദ പ്രമാണിമാരും പീലത്തോസ്സും നിങ്ങള്‍ നിഷേധാല്മകം എന്നു പറയുന്ന 'you say it' നെ 'Yes I am' എന്നാണ് കണക്കാക്കിയത്. do you have any more problem?
thanks for making the discussion open again.
ആദത്തിന്റെ കാര്യത്തില്‍ ദൈവം നീതിമാനാകയാല്‍ ഒരു രക്ഷകനെ വാഗ്ദാനം ചെയ്യുന്നുണ്ട്. കാരണം ദൈവത്തിനറിയാം ഈ അനുസരക്കേടിനു പരിഹാരം ചെയ്യാന്‍ മനുഷ്യരൊന്നും വിചാരിച്ചാല്‍ നടക്കില്ലെന്ന്.
പ്രിയ സാജന് ജീ
എന്റെ ചോദ്യം - പൂര്‍വ്വികര്‍ ചെയ്തതെറ്റിന് നാം പ്രായശ്ചിത്തം ചെയ്യുന്നതിലെ നൈതികതയെ കുറിച്ചായിരുന്നു.
ദൈവത്തിനറിയാം ഈ അനുസരണക്കേടിന് പരിഹാരം ചെയ്യാന്‍ മനുഷ്യര്‍ക്കൊന്നും കഴിയില്ലെന്ന് എന്ന് താങ്കള്‍ പറയുന്നതിന്റെ അടിസ്ഥാനം എനിക്ക് പിടികിട്ടിയില്ല. അതിനായി ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു എന്ന് പറയുന്ന സൂക്തം ബൈബിളില്‍ എവിടെയാണ് പറയുന്നത് ? ഇത് എല്ലാ ബൈബിളിലും ഉണ്ടോ?
അതിനേക്കാള്‍ വലിയ പാപമല്ലേ ആദാമിന്റെ മക്കളിലൊരാള്‍ ചെയ്തത്. തുടര്ന്നവിടന്നിങ്ങോട്ട് ഒരു പാട് പേര് ഒരു പാട് വന്‍ പാപങ്ങള്‍ ചെയ്തവരാണ്. ഈ പാപ പരിഹാര സിദ്ധാന്തം ആദം ചെയ്ത തെറ്റിന് മാത്രമേ ഉള്ളൂ? താങ്കള്‍ പറയുന്ന പാപ പരിഹാ സിദ്ധാന്തമനുസരിച്ച് മുന്‍ തലമുറ ചെയ്ത പാപങ്ങള്‍ക്കൊക്കെ പിന് തലമുറ പാപ പരിഹാരം നടത്തേടത്തേണ്ടതില്ലേ അപ്പോള്‍ ?
ആദം ചെയ്ത തെറ്റിന് മാത്രം ഒരു രക്ഷകന് വന്ന് പാപം ഏറ്റെടുക്കേണ്ട ആവശ്യമെന്ത്? അപ്പോള്‍ മുന്‍ തലമുറ ചെയ്ത എല്ലാ പാപങ്ങള്‍ക്കും രക്ഷകനെ ആവശ്യമായി വരില്ലേ?
ഓ.ടോ:കമന്റ് മോഡറേഷന് താങ്കള്‍ക്ക് വേണ്ടി ഏര്പെടുത്തിയതല്ല. ജബ്ബാര്‍ മാഷിന്റെ അപരന് മന:പൂര്‍വ്വം - ചര്‍ച്ചയുടെ വഴിതെറ്റിക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് തുടര്‍ച്ചയായി അനാവശ്യ കമന്റുകള്‍ ഇട്ടത് കൊണ്ട് വെച്ചതാണ്. സത്യത്തില്‍ ഇത് രണ്ട് വിശ്വാസങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയാണ്. അതിനു പുറത്തുള്ളവര്‍ - ദുരുദ്ദേശ്യത്തോട് കൂടി ഇതില്‍ പങ്കെടുക്കേണ്ടതില്ല.
താങ്കളിടുന്ന ഒരു കമന്റും ഞാന്‍ മോഡറേറ്റ് ചെയ്യില്ല.
ഇപ്പോള്‍ ഞാന്‍ മോഡറേഷന് എടുത്ത് കളഞ്ഞിട്ടുണ്ട്
നിങ്ങള്‍ മുകളിലെ മറുപടി ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതിനു മുമ്പേ ഞാന്‍ പോസ്റ്റ് ചെയ്തു. അതു വിട്ടു പോകില്ലല്ലോ?
അതിനേക്കാള്‍ വലിയ പാപമല്ലേ ആദാമിന്റെ മക്കളിലൊരാള്‍ ചെയ്തത്. തുടര്ന്നവിടന്നിങ്ങോട്ട് ഒരു പാട് പേര് ഒരു പാട് വന്‍ പാപങ്ങള്‍ ചെയ്തവരാണ്. ഈ പാപ പരിഹാര സിദ്ധാന്തം ആദം ചെയ്ത തെറ്റിന് മാത്രമേ ഉള്ളൂ? താങ്കള്‍ പറയുന്ന പാപ പരിഹാ സിദ്ധാന്തമനുസരിച്ച് മുന്‍ തലമുറ ചെയ്ത പാപങ്ങള്‍ക്കൊക്കെ പിന് തലമുറ പാപ പരിഹാരം നടത്തേടത്തേണ്ടതില്ലേ അപ്പോള്‍ ?
There you are!
(offtopic: നീ അവിടെ പോയി എന്നോ നീ അവിടെ ആണ് എന്നോ മറ്റോ വായിക്കല്ലേ പ്ലീസ്... just kidding...)
കായേന് നടത്തിയിട്ടുള്ള കൊലപാതകവും മറ്റു മായിരിക്കും താങ്കള്‍ ഉദ്ദേശ്ശിച്ചിരിക്കുക.
ബൈബിള്‍ എടുത്തു നോക്കൂ... അതിന് കായേനിന് എന്തു ശിക്ഷയാണ് കിട്ടിയിട്ടുള്ളത് എന്ന്. ആ തെറ്റ് മൂലം കൂടുതാലായി ഒന്നും മനുഷ്യകുലത്തിന് നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെട്ടതില്‍ ഏറ്റവും അമൂല്യമായത് പറുദീസ്സയായിരുന്നു. അതിലേക്ക് തിരിച്ചു കയറണമെങ്കില്‍ മാത്രം പരിഹാരം ചെയ്താല്‍ മതിയാകും.
ആദിപാപം/ഉദ്ഭവ പാപം എന്നതു കൊണ്ടു റെഫെര്‍ ചെയ്യുന്നത് ആദം ചെയ്ത അനുസരണക്കേടും അതൊകൊണ്ടുണ്ടായ പറുദീസ്സനഷ്ടവും ആണ്. അല്ലാതെ ഒരു കുട്ടി ജനിച്ച വീണ ഉടനെ തെറ്റു ചെയ്തു എന്നല്ല. പറുദീസ്സ വീണ്ടെടുക്കേണ്ടതിനെ ഒരു ഓര്‍മ്മിപ്പിക്കല്‍ കൂടിയാണത്.
രക്ഷകനെ വാഗ്ദാനം ചെയ്തിട്ടുള്ള കാര്യം പഴയ നിയമത്തില്‍ പലയിടത്തായി ഉണ്ട് എന്നാണ് എന്റെ ഓര്‍മ്മ. തപ്പി നോക്കട്ടെ.
ചിന്തകന്‍,
കുറച്ചുനാളായി ഇത്തിരി തിരക്കിലായിരുന്നു. ഇവിടെ നടന്ന സംവാദങ്ങള്‍ വായിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു മറുപടി എഴുതുവാനുള്ള സാവകാശം ലഭിക്കാഞ്ഞതിനാല്‍ എഴുതാതെ വിടുകയായിരുന്നു. കൂടാതെ ഇത്തവണ വിഷയം പരിപൂര്‍ണമായും എന്റെ (ജന്മം കൊണ്ടുപോലും) വിശ്വാസമല്ലാത്തതിനാല് എന്റെ അഭിപ്രായം പറയുന്നത് ശരിയോ എന്നറിയാതെ ഒഴിവാക്കുകയുമായിരുന്നു. ഈ കമന്റിനു പ്രസക്തി നഷ്ടപ്പെട്ടോ എന്നറിയില്ല, എന്നാലും....
ഈ പോസ്റ്റിനു കാരണക്കാരന്‍ ഞാനാണല്ലോ. അതിനാല്‍ മാത്രമാണ് ഞാന്‍ ഈ കമന്റ് എഴുതുന്നത്.
യേശു ദൈവപുത്രനാണോ അല്ലയോ എന്നതല്ല ഞാന്‍ താങ്കളുടെ കഴിഞ്ഞ പോസ്റ്റിലെ കമന്റില്‍ പറയാനുദ്ദേശിച്ചത്, മറിച്ച് അത്തരത്തിലുള്ള ഒരു വിശ്വാസം ശരിയോ തെറ്റോ എന്നതാണ്. അത്തരത്തിലൊരു ചിന്തയ്ക്കുള്ള ആധാരമാകട്ടെ, താങ്കളുടെ ആ പോസ്റ്റില്‍ പ്രവാചകന് ലളിതജീവിതം നയിച്ചതിനാലും ധനാര്‍ത്തി ഇല്ലാത്തതിനാലും അദ്ദേഹം പറഞ്ഞതെല്ലാം സത്യമാണെന്ന വാദഗതിയും. അവിടെത്തന്നെ ഞാന്‍ പറയുകയുണ്ടായി ഈയൊരു ലോജിക് പ്രയോഗിക്കുകയാണെങ്കില്‍ യേശുകൃസ്തു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നതും തെറ്റല്ലെന്നു പറയേണ്ടിവരും എന്ന്. ഞാന്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം "ധനമോഹം ഇല്ല എന്നതുകൊണ്ടുമാത്രം ഒരു വ്യക്തിയുടെ വിശ്വാസങ്ങള്‍ എല്ലാം എല്ലാവര്ക്കും ശരിയാകണമെന്നില്ല" എന്ന് മാത്രമായിരുന്നു. ഇവിടെ പ്രവാചകനെ ഞാന്‍ സംശയിക്കുന്നില്ല, പക്ഷെ ലോജിക് വളരെ ദുര്‍ബലമാണ് എന്ന് പറയുക മാത്രമാണ് ചെയ്തത്. കൂടുതല്‍ ഉദാഹരണങ്ങള്‍ ഇല്ലാതല്ല, ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വിരുദ്ധമായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന ഗാന്ധിജിയും ഗോഡ്സെയും ഒട്ടും സ്വാര്ത്ഥമോഹമില്ലാതെ തന്നെയാണ് ജീവിച്ചത്.
ഇനി ഇവിടെ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ പറയാം.
തെളിവുകള്‍ എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ ലൂക്കിന്റെ സുവിശേഷത്തിലെ ഒരു വാചകമായിരിക്കും അതെന്നു ഞാന്‍ കരുതിയിരുന്നതല്ല, ക്ഷമിക്കൂ, അതെന്നെ നിരാശനാക്കി.
കുത്തും കൊമയുമോക്കെയായി വ്യാകരണം വികസിക്കാത്ത കാലത്തെ ഒരു ഭാഷയിലെ ഒരു വാചകമാണ് താങ്കള്‍ ഇവിടെ പ്രതിപാദിച്ചത്. ഇന്നത്തെ വ്യാകരണരീതി ഉപയോഗിച്ച് അത് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ അര്‍ത്ഥം പൂര്‍ണമാകില്ല. അപ്പോള്‍ ആശ്രയം അതിനു മുന്‍പും അതിനു ശേഷവും ഉപയോഗിച്ച വാക്കുകളോ അല്ലെങ്കില്‍ ആ സാഹചര്യത്തിലെ സംഭവങ്ങളോ ആണ്.
ഇവിടെ യേശു നേരിട്ട് പറയുന്ന ഉത്തരം ശ്രദ്ധിക്കൂ....
If I tell you, ye will not believe: And if I also ask you, ye will not answer me, nor let me go.
Hereafter shall the Son of man sit on the right hand of the power of God.
യേശുവിന്റെ ഉത്തരം കേട്ടതിനുശേഷം പുരോഹിതര്‍ പറയുന്നതും പ്രസക്തമായ ഒരു കാര്യമാണ്.
And they said, What need we any further witness? for we ourselves have heard of his own mouth.
പുരോഹിതരുടെ സ്വാര്‍ത്ഥതയാവാം ഇത്തരത്തിലൊരു കുറ്റാരോപണം, പക്ഷെ മറിച്ചൊരു അഭിപ്രായത്തിന്, യേശുവിന്റെ നിഷേധത്തിനു, ഇതൊരു തെളിവാണെന്ന് തോന്നുന്നില്ല.
പിലാത്തോസ് ആണ് യേശുവില്‍ കുറ്റം കാണാതിരുന്നത്. പക്ഷെ ആ സാഹചര്യത്തില്‍ ചോദ്യം വ്യത്യസ്തമായിരുന്നു. നിങ്ങള്‍ യഹൂദരുടെ രാജാവാണോ എന്നായിരുന്നു പിലാത്തോസിന്റെ ചോദ്യം. അതിനുത്തരം "You have said so" എന്നാണു പരിഭാഷയായി കണ്ടത്. ഏതായാലും പിലാത്തോസ് ഒരു രാഷ്ട്രീയക്കാരനായിരുന്നു. തന്റെയും തന്റെ രാജ്യത്തിന്റെയും കാര്യം പരിഗണിച്ചാല്‍ യേശു ഒരു ഭീഷണി ആയി അദ്ദേഹം കണ്ടിരിക്കില്ല, അല്ലെങ്കില്‍ യേശുവിനെ ശിക്ഷിക്കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു, അതോക്കെയായിരിക്കാം അദ്ദേഹം യേശുവില്‍ തെറ്റൊന്നും കാണുന്നില്ല എന്ന് പറയാനുള്ള കാരണം.
ചുരുക്കിപ്പറഞ്ഞാല്‍, യേശു നിഷേധസ്വരത്തില്‍ ആണ് ദൈവപുത്രന് എന്ന പദവിയാരോപണത്തില് പ്രതികരിച്ചത് എന്നത് അത്ര ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.
പരിഭാഷകളും പലയിടത്തും പല രീതിയില്‍ പറയുന്നുണ്ട്. താങ്കള്‍ തന്നെ reference ആയി ഉപയോഗിച്ച ഒരു വാചകം You say it, because I am എന്നാണല്ലോ.
യേശു സ്വയം ദൈവപുത്രനാണെന്ന് പറഞ്ഞില്ല എന്നത് അദ്ദേഹം ദൈവപുത്രനല്ല (അല്ലെങ്കില്‍ അങ്ങിനെ സ്വയം വിശ്വസിച്ചിരുന്നില്ല) എന്നതിന് തെളിവാകുന്നുമില്ല. ദാര്‍ശനികമായി ഉന്നതചിന്തകള്‍ ഉണ്ടായിരുന്ന ആ മഹാത്മാവ് സ്വയം അങ്ങിനെ അല്ലായിരുന്നെങ്കില്‍ (അല്ലെങ്കില്‍ അങ്ങിനെ വിശ്വസിച്ചിരുന്നില്ലെങ്കില്‍) തീര്‍ച്ചയായും തന്റെ അനുയായികളെ തന്നെ ദൈവപുത്രനായി വഴ്തുന്നതില് നിന്നും വിലക്കുമായിരുന്നു. അതിന്റെ ഒരു സൂചന പോലും ബൈബിളില്‍ ഇല്ലെന്നിരിക്കെ അത്തരത്തില്‍ യേശു സ്വയം മനസിലാക്കിയിരുന്നു (അല്ലെങ്കില്‍ വിശ്വസിച്ചിരുന്നു) എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്.
ഈ കമന്റ് താങ്കള്‍ എപ്പോള്‍ കാണും എന്നെനിക്കറിയില്ല. ഇതിന്റെ പ്രസക്തി നഷ്ടപ്പെട്ടെങ്കില്‍ ക്ഷമിക്കൂ. താങ്കളുടെ പുതിയ പോസ്റ്റും ഞാന്‍ കണ്ടു. അഭിപ്രായം ഉണ്ടെങ്കിലും ഞാന്‍ ഒന്നും പറയുന്നില്ല. വിശ്വാസങ്ങള്‍ വ്യക്തിപരമാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം, അത് പാശ്ചാത്യമതനിരപേക്ഷ വാദഗതിയാണെങ്കിലും അല്ലെങ്കിലും. അതിലേക്കു ഞാന്‍ കടന്നുകയറുന്നില്ല.
നല്ലരീതിയില്‍ തന്നെ ചര്‍ച്ച മുന്നോട്ടു നീക്കിയതിന് അഭിനന്ദനങ്ങള്‍. താങ്കളുടെ വിശ്വാസം കൂടുതല്‍ ഉറച്ചതാകാന്‍ ഇത് സഹായിക്കട്ടെ.
PS - എല്ലാം നിഷേധാത്മകമായ കണ്ണിലൂടെയാണ് ഞാന്‍ കാണുന്നത് എന്ന് ചിന്തിക്കരുതെ, ദയവായി.
സസ്നേഹം
അപ്പൂട്ടന്.
കമന്റുകളിലെ മറ്റു വിഷയങ്ങള്‍ കണ്ടു, പക്ഷെ ഇവിടെയും എന്റെ അഭിപ്രായം reserve ചെയ്യുന്നു.
വെടിക്കെട്ടെല്ലാം തീര്‍ന്ന് തീയും പുകയും അടങ്ങിയതിന് ശേഷമാണ് ഞാന്‍ ഇവിടെയെത്തിയത്. ഇവിടെ ഇസ്്ലാം മതവിശ്വാസി മറ്റൊരു മതത്തെക്കുറിച്ച് ഇട്ട പോസ്റ്റില്‍ ആരോഗ്യകരമായ ഒരു സംവാദം നടന്നിരിക്കുന്നു. ഇത്തരം ചര്‍ച്ചയില്‍ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രയോഗിക്കുന്ന ചില വാക്കുകളോ പരാമര്ഷങ്ങളോ പോസിറ്റാവായി കണ്ടാല്‍ മതി. അത്തരം ചില പദപ്രയോഗങ്ങളാണ് വായിച്ച് പോകാന്‍ ഉദ്ദേശിക്കുന്നവരെ സംവാദത്തിലേക്ക് ക്ഷണിക്കുന്നത്. പക്ഷേ വിശ്വാസിയായ ബ്ലോഗര്‍ ഇവിടെ കാണിക്കുന്ന സംയമനവും മിതത്വവും യുക്തിവാദികള്‍ മാതൃകയാക്കേണ്ടതാണ്. ഇതുപോലെ ഇസ്്ലാമിന്റെ ഏത് വശവും ചര്ചയാക്കുന്നതിനും നിരൂപണം ചെയ്യുന്നതിനും മുസ്്ലിംകളില്‍ അല്പം അറിവുള്ള ആരും എതിരഭിപ്രായം പറയുമെന്ന് തോന്നുന്നില്ല. മറിച്ച് ജബ്ബാര്‍ മാഷടക്കമുള്ള യുക്തിവാദികള്‍ ചെയ്യുന്നതോ. ലോകത്തെ കോടികണക്കിന് വിശ്വാസികള്‍ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കാന്‍ കല്‍പ്പിക്കപ്പെട്ട് ഒരു വ്യക്തിത്വത്തെ ലഭ്യമായ എല്ലാ ദുശിച്ചവാക്കുകളും വെച്ച് ഭല്‍സിക്കുകയാണ്. കൂടാതെ സമാനമനസ്കരുടെ ഒരു തരം യുക്തിദീക്ഷയും മാന്യതയുമില്ലാത്ത പരിഹാസങ്ങളും ഇതിനിടയില്‍ നിന്നാണ് ചിന്തകനും സമാനമനസ്കര്‍ക്കും ചര്‍ചയില്‍ പങ്കെടുക്കേണ്ടിവരുന്നത്. ഇവിടെ സംഭവിച്ചത് പോലുള്ള വിശയങ്ങള്പോലും ഗുണത്തേക്കാളേറെ അതുമായി ബന്ധപ്പെട്ട വിശ്വാസകളെ വേദനിപ്പിക്കുന്നതിലാണ് കലാശിക്കുന്നതെങ്കില്‍ തുടരുന്നതില്‍ ഇസ്ലാമികമായി ന്യായീകരണമില്ല എന്നാണ് എന്റെ അഭിപ്രായം.
അപ്പൂട്ടന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് ആവര്‍ത്തിക്കട്ടേ.
നല്ലരീതിയില്‍ തന്നെ ചര്‍ച്ച മുന്നോട്ടു നീക്കിയതിന് അഭിനന്ദനങ്ങള്‍. താങ്കളുടെ വിശ്വാസം കൂടുതല്‍ ഉറച്ചതാകാന്‍ ഇത് സഹായിക്കട്ടെ.
യേശു ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ?
happen to see this old discussion in my inbox. so just adding this link
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ