2009, ഏപ്രിൽ 14, ചൊവ്വാഴ്ച

ജൂത ക്രൈസ്തവ ബന്ധം - മുഹമ്മദ് പ്രവാചകനോ? തുടര്‍ച്ച-3

ജമാല്‍ എ ബദവി
ഓറിയന്റലിസ്റ്റ‍ുകളും മിഷനറിമാരും ഇസ്ലാമിനെക്കുറിച്ചെഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ ചിലപ്പോള്‍ പ്രത്യക്ഷമായും മറ്റു ചിലപ്പോള്‍ പരോക്ഷമായും ഉന്നയിക്കപ്പെടുന്ന ഒരാരോപണമുണ്ട്‌. ഇസ്ലാം ജൂതമതത്തില്‍ നിന്നോ ക്രിസ്തുമതത്തില്‍ നിന്നോ അല്ലെങ്കില്‍ അവ രണ്ടിലും നിന്നോ പകര്‍ത്തപ്പെട്ടതാണ്‌ എന്നാണത്‌. ഇസ്ലാമും ജൂത-ക്രൈസ്തവ മതങ്ങളും തമ്മിലുള്ള പ്രകടമായ സാദൃശ്യം ചൂണ്ടിക്കാട്ടിയാണ്‌ അവരിത്‌ പറയാറുള്ളത്‌. ജൂതാരുമായും ക്രിസ്ത്യാനികളുമായും മുഹമ്മദ്‌ നബി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പ്രത്യേകിച്ചും തന്റെ കച്ചവട യാത്രകളില്‍. ഈ സമ്പര്‍ക്കത്തിലൂടെയാണ്‌ അദ്ദേഹം മതതത്വങ്ങള്‍ മനസ്സിലാക്കിയത്‌. പുതിയൊരു മതം സ്ഥാപിക്കാന്‍ അതദ്ദേഹത്തെ പ്രേരിപ്പിച്ചു ഇത്തരം വാദങ്ങളുടെ നേര്‍ക്കുനേരെയുള്ള സൂചന മുഹമ്മദ്‌ സത്യസന്ധനായിരുന്നില്ല എന്നാണ്‌. തന്റെ അധ്യാപനങ്ങള്‍ ദൈവത്തിങ്കല്‍ നിന്ന്‌ ലഭിക്കുന്ന വെളിപാടുകള്‍ മാത്രമാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം വ്യജമാണെന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. വ്യാജ സങ്കല്‍പത്തിന്റെ അര്‍ത്ഥശൂന്യത നേരത്തെ വിശദീകരിച്ചതാണ്‌. എങ്കിലും ഈ പ്രശ്നത്തെക്കുറിച്ച്‌ കൂടതല്‍ വിലയിരുത്തുന്നത്‌ കൗതുകകരമായിരിക്കും

ഇസ്ലാം ജൂത ക്രൈസ്തവ മതങ്ങളുടെ പകര്‍പ്പാണെന്ന്‌ വാദിക്കുന്ന ആരും തന്നെ, പ്രസ്തുത മതങ്ങളുടെ അധ്യാപനങ്ങള്‍ മുഹമ്മദിന്‌ പഠിപ്പിച്ചു കൊടുത്തത്‌ ആരെന്ന്‌ തെളിവുകളുടെ പിന്‍ബലത്തോടെ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ അവരുടെ ഈ വാദം വെറും അഭ്യുഹമോ പറച്ചിലോ മാത്രമാണ്‌. പക്ഷേ, നിരന്തരമായ ആവര്‍ത്തനത്തിലൂടെയും വിപുലമായ പ്രചാരണത്തിലൂടെയും ഈ വെറും പ്രസ്താവനയും അതിന്റെ അടിസ്ഥാനത്തിലുള്ള വിമര്‍ശനങ്ങളും വസ്തുതകളായി മഹത്വല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്‌.

ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രാഥമിക പാഠങ്ങളെപ്പോലും അവഗണിക്കുന്ന ഇത്തരം പ്രസ്താവനക്ക്‌ ഉദാഹരണമാണ്‌ മോണ്ട്‌ ഗോമറി വാട്ട്‌ ഇസ്ലാം ആന്റ്‌ ദി ഇന്റഗ്രേഷന്‍ ഓഫ്‌ സൊസ്‌ എന്ന കൃതിയില്‍ എഴുതിയ ഈ വരികള്‍ ഇസ്ലാം അതിന്റെ ഉറവിടത്തെ അംഗീകരിക്കേണ്ടതായിട്ടുണ്ട്‌. അഥവാ ജൂതബ്ലക്രൈസ്തവ പാരമ്പര്യങ്ങള്‍ അതില്‍ ചെലുത്തിയ ചരിത്രപരമായ സ്വാധീനത്തെ അതംഗീകരിക്കണം ഈ പ്രസ്താവനയെ വിലയിരുത്തിക്കൊണ്ട്‌ ഒരു ചരിത്രകാരന്‍ പറയുന്നു ഇവിടെ ഉറവിടപ്രശ്നം ഇനിയൊരു ചര്‍ച്ചയും ആവശ്യമില്ലാത്തവിധം തീര്‍ച്ചപ്പെട്ടുകഴിഞ്ഞ വസ്തുതയായിട്ടാണ്‌ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്‌. ഈ പ്രശ്നത്തെക്കുറിച്ച്‌ ചുരുങ്ങിയത്‌ മൂന്ന്‌ ചോദ്യങ്ങള്‍ ഉയര്‍ത്താവുന്നതാണ്‌.

ഒന്ന്‌ നാല്‍പതാമത്തെ വയസ്സില്‍ ദൗത്യം ആരംഭിക്കുന്നതിനു മുമ്പുള്ള മുഹമ്മദ്‌ നബിയുടെ പശ്ചാത്തലവും വിദ്യാഭാസവും എന്തായിരുന്നു? ആ പശചാത്തലത്തിന്‌ അദ്ദേഹം പ്രബോധനം ചെയ്ത മതത്തില്‍ എത്രകണ്ട്‌ സ്വാധീനം സാധിക്കുമായിരുന്നു?
രണ്ട്‌ ജൂതന്‍മാരും ക്രിസ്ത്യാനികളുമായി അദ്ദേഹത്തിന്‌ എത്രമാത്രം സമ്പര്‍ക്കം ഉണ്ടായിരുന്നു. ആ സമ്പര്‍ക്കത്തിന്‌ അദ്ദേഹം കൊണ്ടുവന്ന മതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയുമായിരുന്നു?

മൂന്ന്‌ മുഹമ്മദിന്റെ അധ്യാപനങ്ങളില്‍ ജൂതക്രൈസ്തവ സ്വാധീനം എത്രമാത്രം കണ്ടെത്താനാവും? വല്ല സാമ്യവും അവക്കിടയില്‍ ഉണ്ടെങ്കില്‍ തന്നെ അതിനെ എങ്ങിനെയാണ്‌ വിശദീകരിക്കേണ്ടത്‌.

പശ്ചാലത്തിന്റെ പ്രശ്നം
ചരിത്രപരമായി പറഞ്ഞാല്‍ മുഹമ്മദ്‌ നിരക്ഷരനായിരുന്നു. അദ്ദേഹത്തിന്‌ എഴുത്തോ വായനയോ വശമുണ്ടായിരുന്നു എന്ന്‌ കാണിക്കുന്ന യാതൊരു രേഖയുമില്ല. ഖുര്‍ആന്‍ പോലും അദ്ദേഹം സ്വയം എഴുതുകയല്ല ചെയ്തത്‌, പറഞ്ഞു കൊടുത്ത്‌ എഴുതിക്കുകയായിരുന്നു. ഈജിപ്തിലെ ഭരണാധികാരിയെ ഇസ്ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ അദ്ദേഹം അയച്ച കത്ത്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. മുഹമ്മദ്‌ നബിക്ക്‌ വേണ്ടി വേറെ ആരോ ആണ്‌ കത്തെഴുതിയത്‌. അദ്ദേഹത്തിന്റെ കയ്യൊപ്പില്ലാത്ത സീല്‍ ആണ്‌ അതില്‍ പതിച്ചിച്ചിട്ടുള്ളത്‌. ഔപചാരികമോ അനൗപചാരികമോ ആയ യാതൊരു വിധ വിദ്യാഭ്യാസവും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ അദ്ദേഹത്തിന്‌ മുമ്പേ പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന്‌ കാണിക്കുന്ന രേഖകളും ഇല്ല. ഇത്രകണ്ട്‌ നിരക്ഷരനായിരുന്ന ഒരാള്‍ നാല്‍പതാമത്തെ വയസ്സില്‍ പൊടുന്നനെ, ചരിത്രഗതിയെതന്നെ മാറ്റ‍ി മറിച്ച പ്രത്യയശാസ്ത്രപരവും മതപരവുമായ ഒരു വന്‍ വിപ്ലവത്തിന്‌ എങ്ങനെയാണ്‌ ബീജാവാപം ചെയ്യുക?

പരിസരത്തിന്റെ പ്രശ്നം
പശ്ചാത്തലം നാം കണ്ടു കഴിഞ്ഞു. ഇനി അദ്ദേഹം വളര്‍ന്നു വന്ന ചുറ്റ‍ുപാട്‌ എന്തായിരുന്നു എന്ന്‌ നോക്കാം. മൂസാ മോസസ്‌ നബി നാഗരികതയുടെയും വിജ്ഞാനത്തിന്റെയും മധ്യത്തിലാണല്ലോ വളര്‍ന്നത്‌. യേശുവും മറ്റു ഇസ്രായീലീ പ്രവാചകന്‍മാരും വളര്‍ന്നു വന്നത്‌ ജൂതമതത്തിന്റെ കേന്ദ്രങ്ങളിലായിരുന്നു. തികച്ചും വ്യത്യസ്തമായി മുഹമ്മദ്‌ നബി വളര്‍ന്നത്‌ ബഹുദൈവാരാധകരുടേതായ ഒരു സമൂഹത്തിലാണ്‌. അവിടെ ജൂന്‍മാരും ക്രൈസ്തവരും ഗണ്യമായ തോതില്‍ ഉണ്ടായിരുന്നില്ല. മദീനയിലാണ്‌ ചില ജൂതഗോത്രങ്ങള്‍ വസിച്ചിരുന്നത്‌. മദീനയാകട്ടെ വളരെ അകലെയുമായിരുന്നു. മുഹമ്മദിന്റെ അടുത്ത പരിസരമായി അതിനെ കണക്കാക്കിക്കൂടാ; ഏഴാം നൂറ്റ‍ാണ്ടിലെ ഗതാഗത വാര്‍ത്താവിനിമയ സൗകര്യങ്ങളെ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.

എന്നാലും ഒരാള്‍ക്ക്‌ പറയാവുന്നതാണ്‌, കച്ചവടസംഘങ്ങളോടൊപ്പമുള്ള യാത്രകളില്‍ മുഹമ്മദ്‌ നബി ജൂതബ്ലക്രൈസ്തവ മതങ്ങളെക്കുറിച്ച്‌ പഠിച്ചിട്ടുണ്ടാകവും. ഇത്തരമൊരു പ്രസ്താവന അപകടകരമാവുന്നത്‌ അതിന്റെ സൈദ്ധാന്തിക സാധ്യതകളിലല്ല. മറിച്ച്‌, ആ വാദത്തിലൂടെ എത്തിച്ചേരുന്ന ധൃതിപിടിച്ചതും ഉപരിപ്ലവുമായ നിഗമനങ്ങളാണ്‌ അപകടകരമാവുന്നത്‌. കച്ചവടയാത്രക്കിടയില്‍ ജൂതരും ക്രൈസ്തവരുമായ ചിലരെ മുഹമ്മദ്‌ നബി കണ്ടിട്ടുണ്ടാവുമെന്ന്‌ തന്നെ വെക്കുക. അല്ലെങ്കില്‍ അവര്‍ മക്ക സന്ദര്‍ശിച്ചപ്പോള്‍ കണ്ടിരിക്കുമെന്ന്‌ കരുതുക. എന്നാല്‍പോലും അവരുടെ മതസിദ്ധാന്തങ്ങള്‍ അദ്ദേഹം എത്രത്തോളം പഠിച്ചിട്ടൂണ്ടാവും. ഖുര്‍ആന്‍ അവരുടെ വേദഗ്രന്ഥങ്ങളീല്‍ നിന്ന്‌ പകര്‍ത്തിയതാണ്‌ എന്ന്‌ സംശയിക്കാന്‍ മാത്രം അദ്ദേഹം അവരില്‍ നിന്ന്‌ പഠിച്ചിട്ടുണ്ടാകുമോ?

മുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര വിശദാംശങ്ങള്‍ നമുക്ക്‌ ലഭിച്ചിട്ടുമുണ്ട്‌. അദ്ദേഹം രണ്ട്‌ കച്ചവടയാത്രകള്‍ നടത്തിയതിന്‌ തെളിവുമുണ്ട്‌. രണ്ടും സിറിയയിലേക്കായിരുന്നു അതിലൊന്ന്‌ പിതൃവ്യനോടൊപ്പം പന്ത്രണ്ട്‌ വയസ്സ്‌ പ്രായമുള്ളപ്പോഴാണ്‌. ഒരു യാത്രക്കിടയില്‍, അതും പന്ത്രണ്ട്‌ വയസ്സ്‌ മാത്രം പ്രായമുള്ള ഒരു ബാലന്‍, അക്കാലത്ത്‌ ജൂതരായ പുരോഹിതര്‍ക്ക്‌ മാത്രം അറിവുണ്ടായിരുന്ന ഗഹനമായ ദൈവശാസ്ത്ര തത്വങ്ങള്‍ പഠിച്ചു മനസ്സിലാക്കി എന്ന്‌ ഊഹിക്കുന്നത്‌ എത്രമാത്രം യുക്തിസഹമാണ്‌. മുഹമ്മദ്‌ നബിക്ക്‌ ഇരുപത്തിമൂന്ന്‌ വയസ്സുമാത്രം പ്രായമുള്ളപ്പോഴായിരുന്നു രണ്ടാമത്തെ യാത്ര. ഖദീജയുടെ കച്ചവടസംഘത്തെ നയിച്ചുകൊണ്ടാണ്‌ പോയത്‌. കച്ചവടത്തിരക്കുകള്‍ക്കിടയില്‍ ജൂതരും ക്രൈസ്തവരുമായ ആളുകളോട്‌ അപ്പപ്പോള്‍ നടത്തിയ സഭാഷണങ്ങളിലൂടെ ആ രണ്ട്‌ മതങ്ങളെയും കുറിച്ച്‌, അവയില്‍ നിന്ന്‌ നൂതനവും ശക്തവുമായ മറ്റ‍ൊരു മതം രൂപപ്പെടുത്തിയെടുക്കാന്‍ മാത്രമുള്ള വിജ്ഞാനം അദ്ദേഹം കരസ്തമാക്കി എന്നു പറയുന്നത്‌ കേവലം ഭാവനാവിലാസം മാത്രമാണ്‌. പണ്ഡിതന്‍മാറ്റ‍ുടെ നൂറ്റ‍ാറ്റ‍ാണ്ടുകളായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കു പോലും സാധിക്കാത്ത ഒന്നത്രെ അത്‌. മാത്രമല്ല ഈ വാദം താഴെ പറയുന്ന ആറു ചോദ്യങ്ങള്‍ക്ക്‌ മറുപടി തരുന്നുമില്ല.

1. മുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര ചരിത്ര രേഖകള്‍ ലഭ്യമായിട്ടുണ്ട്‌. അദ്ദേഹത്തിന്റെ വിമര്‍ശകര്‍ നൂറ്റ‍ാണ്ടുകളായി അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച്‌ ഗൗരവപൂര്‍ണമായ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കകയും ചെയ്യുന്നു. എന്നിട്ടും അദ്ദേഹം ജൂത ക്രൈസ്തവ മതതത്വങ്ങള്‍ പഠിച്ചത്‌ ഏത്‌ അധ്യാപകരില്‍ നിന്നാണെന്ന്‌ കണ്ടുപിടിക്കാന്‍ എന്തുകൊണ്ട്‌ കഴിയുന്നില്ല

2. മുഹമ്മദ്‌ നബിക്ക്‌ പതിമൂന്ന്‌ വര്‍ഷക്കാലം കടുത്ത എതിര്‍പ്പുകളെയും പരിഹാസത്തെയും മര്‍ദ്ദനങ്ങളെയും നേരിടേണ്ടിവന്നു. കൊടിയ ശത്രുക്കള്‍ ഇത്രയേറേ ഉണ്ടായിട്ടും തനിക്ക്‌ ദൈവത്തില്‍ നിന്ന്‌ വെളിപാടുകള്‍ കിട്ടുന്നുവെന്ന അദ്ദേഹത്തിന്റെ വാദം വ്യജമാണെന്ന്‌ തെളിയിക്കാന്‍ അവര്‍ക്ക്‌ കഴിയാതിരുന്നത്‌ എന്തുകൊണ്ടാണ്‌. ജ്ഞാനോപദേശം നല്‍കുന്ന ആചാര്യന്‍മാര്‍ ആരെന്നും അയാളുടെ പേരെന്തന്നും വെളിപ്പെടുത്താന്‍ അവര്‍ക്കു സാധിക്കുമായിരുന്നില്ലേ? അദ്ദേഹം മുള്ളവരില്‍ നിന്നു ജ്ഞാനോപദേശം സ്വീകരിക്കുകയാണെന്ന്‌ വാദിച്ചിരുന്ന ചില എതിരാളികള്‍ തന്നെ പിന്നീട്‌ ആ വദത്തില്‍ നിന്ന്‌ പിന്‍മാറി ആഭിചാരവും ബുദ്ധിഭ്രംശവുമൊക്കെ ആരോപിക്കുകയാണ്‌ ചെയ്തത്‌.

3. മുഹമ്മദ്‌ നബി വളര്‍ന്നു വന്നത്‌ ജനങ്ങള്‍ക്കിടയിലാണ്‌. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാവശങ്ങളും അവര്‍ക്ക്‌ മുമ്പില്‍ തുറന്നുകിടന്നിരുന്നു, മരുഭൂമിയിലെ ഗോത്രജീവിതത്തിന്റെ മറയില്ലായ്മയില്‍ പ്രത്യേകിച്ചും. അദ്ദേഹത്തെ നല്ലവണ്ണം അറിയുന്ന ധാരാളം കുടുംബക്കാര്‍ അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ അനുയായിവൃന്ദം. മറ്റാരോ പഠിപ്പിച്ച ആശയങ്ങളാണ്‌ മുഹമ്മദ്‌ പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ഇവര്‍ക്കെല്ലാം എങ്ങനെ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിഞ്ഞു?

4. ചരിത്രത്തിന്റെ സഞ്ചാരഗതിയെതന്നെ മാറ്റ‍ിക്കളഞ്ഞ സുശക്തമായ ഒരു മതം മുഹമ്മദിന്‌ പഠിപ്പിച്ചുകൊടുത്ത ആചാര്യന്‍ വല്ലാത്തൊരു മനുഷ്യന്‍ തന്നെ ആയിരിക്കണം. എന്തുകൊണ്ടാണ്‌ ആ ബഹുമതി അയാള്‍ സ്വയം അവകാശപ്പെടാതിരുന്നത്‌? തങ്ങളില്‍നിന്ന്‌ പഠിച്ചുകൊണ്ടിരുന്ന ആ വിദ്യാര്‍ഥി, തങ്ങളെ അവഗണിച്ചുകൊണ്ട്‌, ദൈവികമായ ഒരു സ്രോതസ്സില്‍ നിന്നാണ്‌ തനിക്ക്‌ ഇതെല്ലാം ലഭിച്ചുകൊണ്ടിരക്കുന്നതെന്ന്‌ അവകാശപ്പെടുമ്പോള്‍, എന്തുകൊണ്ടാണ്‌ അവരതിനെ എതിര്‍ത്ത്‌ ഒരക്ഷരം ഉരിയാടാതിരുന്നത്‌?

5. മുഹമ്മദ്‌ തങ്ങളുടെ വേദഗ്രന്ഥങ്ങളോ തങ്ങളുടെ പാതിരിമാരും പുരോഹിതന്‍മാരും പഠിപ്പിച്ചതോ പകര്‍ത്തുകയാണെന്ന്‌ അന്നത്തെ ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അറിവുണ്ടായിരുന്നില്ലെ? ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ്‌ അവര്‍ മുഹമ്മദ്‌ കൊണ്ടുവന്ന മതത്തില്‍ വിശ്വാസമര്‍പ്പിച്ചത്‌?

6. ജനങ്ങളോടൊപ്പം ഇരിക്കുമ്പോഴാണ്‌ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ മുഹമ്മദ്‌ നബിക്ക്‌ അവതരിച്ചു കിട്ടകയത്‌. ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയയാതാകട്ടെ ഇരുപത്തിമൂന്ന്‌ വര്‍ഷം കൊണ്ടാണ്‌. അപ്പോഴെല്ലാം മുഹമ്മദിന്റെ അദൃശ്യനും നിഗൂഡനുമായ ആ അധ്യാപകന്‍ എവിടെയായിരുന്നു, ഇത്രയും കാലം അയാളെ മറച്ചുവെക്കാന്‍അയാള്‍ക്കെങ്ങനെ കഴിഞ്ഞു? ഒരിക്കല്‍പോലും പിടികൂടപ്പെടാതെ ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലം ആ രഹസ്യ അധ്യാപകനെ ഇടക്കിടെ സന്ദര്‍ശിക്കാന്‍ എങ്ങനെ സാധിച്ചു?

മുഹമ്മദ്‌ പ്രഗത്ഭനായ ഒരു ദൈവശാസ്ത്ര പണ്ഡിതനായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഫലമാണെന്നു വിശ്വസിക്കാമായിരുന്നു. എന്നാല്‍ ബഹുദൈവവിശ്വാസികള്‍ക്കു പ്രാമുഖ്യമുള്ളതും പിന്നോക്കവുമായ ഒരു സമൂഹത്തില്‍ വളര്‍ന്ന നിരക്ഷരനായിരുന്നു അദ്ദേഹമെന്ന വസ്തുത ആ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു. (തുടരും)

44 അഭിപ്രായങ്ങൾ:

അല്‍ഭുത കുട്ടി പറഞ്ഞു...

good one

ചെറിയപാലം പറഞ്ഞു...

വളരെ നല്ല പോസ്റ്റ്.
അഭിനന്ദനങ്ങൾ

M.A Bakar പറഞ്ഞു...

നല്ല ശ്രമം... ഭാവുകങ്ങള്‍...

പാര്‍ത്ഥന്‍ പറഞ്ഞു...

ഖുർ‌ആനെ പരിചയപ്പെടുത്തുമ്പോൾ ചരിത്രം പൂർണ്ണമായും അവഗണിക്കുന്ന പ്രവണത ഖുർ‌ആനെ സംശയദൃഷ്ടിയോടെ നോക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
ഞാൻ പണ്ഡിതനൊന്നുമല്ല. വായിച്ചപ്പോൾ തോന്നിയ യുക്തിയിൽ നിന്നും ചിലത് കുറിക്കുന്നു.

മുഹമ്മദ്നബി ജനിച്ച നാട്ടിൽ ഒരു ആചാരമുണ്ടായിരുന്നു. മുലകുടിമാറിയ കുട്ടികളെ അവരുടെ ഗോത്രസംസ്കാരവും ഭാഷയും പഠിക്കാനായി അവിടത്തെ ഗോത്രങ്ങളിലെ ചില വീടുകളിലേയ്ക്ക് കൊണ്ടുപോകും. നബി കൂട്ടത്തിൽ ശോഷിച്ച ഒരു കുട്ടിയായിരുന്നതുകൊണ്ട്, ആരും കൊണ്ടുപോകാൻ തയ്യാറായില്ലെന്നും ഒടുവിൽ ഒരാൾ ഏറ്റെടുത്തെന്നും അവരുടെ വീട്ടിൽ എത്തിയപ്പോൾ, പാൽ വറ്റിയ ആടിന്റെ അകിട് നിറഞ്ഞ് പാൽ ചുരത്തിയെന്നും ഉള്ള കഥകൾ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിൽ നിന്നുമാണ് വായിച്ചിട്ടുള്ളത്. അവിടെ നബി മാത്രം ഒന്നും പഠിച്ചില്ലെന്ന് പറഞ്ഞു കേട്ടിട്ടില്ല.
അദ്ദേഹത്തിന്റെ പിതൃവ്യനായിരുന്നു ആ നാട്ടിലെ പ്രധാനി. എന്തെങ്കിലും ചർച്ച നടക്കുമ്പോൾ എപ്പോഴും നബി അദ്ദേഹത്തിനെ അനുഗമിച്ചിരുന്നു. അതും വിജ്ഞാനം ലഭിക്കാനുള്ള ഒരു വഴിയാണ്. ചിലപ്പോൾ അദ്ദേഹത്തിനു വിരിച്ചിട്ട ഇരിപ്പിടത്തിൽ പോലും നബി കയറി ഇരിക്കാറുണ്ടെന്നു പറയുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യമുള്ള പിതൃവ്യന്റെ കൂടെയുള്ള സഹവാസത്തിനിടയിൽ അക്ഷരാഭ്യാസം തീരെ കിട്ടിയില്ല എന്നു പറയുന്നത്, ഖുർ‌ആനിന് കൂടുതൽ അത്ഭുതപ്രതീതി ജനിപ്പിക്കാനുള്ള ഒരുതരം ജാലവിദ്യയാഇട്ടേ തോന്നുന്നുള്ളൂ.
ബൈബിളിലെ ഉത്പത്തിയുടെ ഭാഗവും ഖുർ‌ആൻ പറയുന്നതും ഒന്നു ചേർത്തു വായിക്കുന്നത് നല്ലതാണ്. പരസ്പരബന്ധം ചില കാര്യത്തിലെങ്കിലും കാണാം. അംഗീകരിക്കണമെന്നൊന്നും ഇല്ല.

തറവാടി പറഞ്ഞു...

നല്ല പോസ്റ്റ്.

ഗൂഗ്ലി പറഞ്ഞു...

[comment]
തനിക്ക്‌ ദൈവത്തില്‍ നിന്ന്‌ വെളിപാടുകള്‍ കിട്ടുന്നുവെന്ന അദ്ദേഹത്തിന്റെ വാദം വ്യജമാണെന്ന്‌ തെളിയിക്കാന്‍ അവര്‍ക്ക്‌ കഴിയാതിരുന്നത്‌ എന്തുകൊണ്ടാണ്‌.
[/comment]
നബി എങ്ങിനെയാണ് താന്‍ ദൈവത്തില്‍ നിന്നു വെളിപാടുകള്‍ കിട്ടുന്നുവെന്ന്(പ്രവാചകനെന്ന്‌) തെളിയിച്ചത്?

ഞാന്‍ ലത്തീഫിന്റെ ബ്ലോഗില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയതായി എനിക്കു തോന്നിയില്ല.got your blog link from his blog. so just repeating. like Latheef did you may also delete this comment, if you don't have any answer.

എന്റെ അഭിപ്രായത്തില്‍ ഈ ലക്ഷണങ്ങളാണ് ഒരു പ്രവാചകനു വേണ്ടത്
1. ദൈവത്താലാണ് അയയ്ക്കപ്പെട്ടതെങ്കില്‍ ഭാവി പ്രവചിക്കാന്‍ ഉള്ള കഴിവാണ് ഒന്നു്. കാരണം ദൈവത്തിനേ ഭാവി അറിയൂ. അതു പ്രവാചകനിലൂടെ വെളിപ്പെടണം. അതാണ് അയക്കപ്പെട്ടവന്റെ ഒന്നാമത്തെ ലക്ഷണം.

2. പ്രവാചകന്റെ വിശദീകരണം(അല്ലെങ്കില്‍ നിലപ്പാട്) എന്നെന്നും നിലനില്‍ക്കുന്നതായിരിക്കണം അതാണ് രണ്ടാമത്തെ ലക്ഷണം.

3. ദൈവമാണ് അയച്ചെതെന്ന്‌ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ എന്തേങ്കിലും അടയാളം നല്‍കണം (അത്ഭുതമോ മറ്റോ ആയാല്‍ നന്ന്‌) ഇതാണ് മറ്റൊരു ലക്ഷണം.

4. സ്വയം പ്രവാചകനെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ പ്രഖ്യാപിക്കണം. (കടപ്പട് : C K Latheef)

ഈ ലക്ഷണങ്ങള്‍ ഒത്തു വന്നാലാണ് ഒരുവന്‍ പ്രവാചകനാണ് എന്ന് ബോധ്യപ്പെടുകയുള്ളൂ...

ഏതൊരു മനുഷ്യനും സ്വയം പറയാം... ഞാന്‍ പ്രവാചകനാണെന്ന്‌. പക്ഷേ അതു ശരിയെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ ആദ്യ മൂന്നു ലക്ഷണങ്ങളും അദ്ദേഹം പ്രകടിപ്പിച്ചിരിക്കണം. നിങ്ങള്‍ എന്തു പറയുന്നു?

ചിന്തകന്‍ പറഞ്ഞു...

ഗൂഗ്ലീ

താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍, ചോദ്യത്തെ കുറിച്ച് എനിക്ക് അത്പം കൂടി വ്യക്തത ലഭിക്കേണ്ടതുണ്ട്.

ഭാവി പ്രവചിക്കുക എന്നാല്‍ എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? ഉദ:ഒരാളെ കണ്ടാല്‍ അയാള്‍ക്ക് ഭാവിയില്‍ നടക്കാന്‍ പോകുന്ന എല്ലാ കാര്യങ്ങളെകുറിച്ചും പറഞ്ഞു കൊടുക്കുന്ന ആള്‍ എന്നാണോ?

പ്രവാചകന്റെ വിശദീകരണം(അല്ലെങ്കില്‍ നിലപ്പാട്) എന്നെന്നും നിലനില്‍ക്കുന്നതായിരിക്കണം അതാണ് രണ്ടാമത്തെ ലക്ഷണം.

ഉദാഹരണ സഹിതം വ്യക്തമാക്കാമോ?

ദൈവമാണ് അയച്ചെതെന്ന്‌ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ എന്തേങ്കിലും അടയാളം നല്‍കണം
താങ്കളുദ്ദേശിച്ച ഏതെങ്കിലും അടയാളത്തിന്റെ ഉദാഹരണം വ്യക്തമാക്കാമോ?

ഈ ലക്ഷണങ്ങള്‍ ഒത്തു വന്നാലാണ് ഒരുവന്‍ പ്രവാചകനാണ് എന്ന് ബോധ്യപ്പെടുകയുള്ളൂ...

ഒരാള്‍ പ്രവാചകന്‍(ദൈവദൂതന്‍) ആവാന്‍ വേണ്ട ലക്ഷണങ്ങള്‍ ഈ പറഞ്ഞതൊക്കെയാണെന്ന് താങ്കള്‍ മനസ്സിലാക്കിയതെങ്ങനെയാണ?

വ്യക്തതയില്ലാത്തതും ഇലാസ്റ്റികവുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രയാസമാണ്. അതിനാല്‍ ഞാന്‍ താങ്കളുടെ വിശദീകരണത്തിനായി കാക്കുന്നു.

ഗൂഗ്ലി പറഞ്ഞു...

Thanks for picking it. hope that you wont delete the comments at the end.

[comment]
ഭാവി പ്രവചിക്കുക എന്നാല്‍ എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?
[/comment]

ഇലക്ഷന്‍ സമയത്ത് ചിലര്‍ പ്രവചിക്കാറുണ്ട് ..ഇന്ന ആള്‍ ജയിക്കും എന്നൊക്കെ. This can be done by analysis. a skilled person in Political/related issue can predit the result. 2012 ഒരു ഉല്‍ക്ക വന്നിടിച്ച് ലോകം അവസാനിക്കും എന്ന് ഒരു ശാസ്ത്രജ്ഞന്‍ പറയുന്നത്‌ പ്രവചനമല്ല. it is his prediction while watching something. ഞാന്‍ ഉദ്ദേശിച്ചത് അതല്ല.

ഒരു കാരണവും ഇല്ലാതെ ഇന്നത് ഇന്ന സമയത്ത് നടക്കും എന്നു പറയുന്നവരെയാണ് പ്രവാചകന്‍ എന്നു പറയേണ്ടത്‌. ഉദ്ദാഹരണം ... നൂഹാ. വെള്ളപ്പൊക്കം പ്രവചിച്ചു, അതിനു തയാറെടുക്കാന്‍ ആളുകളെ ഉദ്ബോധിപ്പിച്ചു... at the end flood happened. it is a sign of prophet.

will continue. please hold your reply.

ഗൂഗ്ലി പറഞ്ഞു...

[comment] പ്രവാചകന്റെ വിശദീകരണം(അല്ലെങ്കില്‍ നിലപ്പാട്) എന്നെന്നും നിലനില്‍ക്കുന്നതായിരിക്കണം അതാണ് രണ്ടാമത്തെ ലക്ഷണം. [/comment]

റോസാ ചെടിയുടെ നിറം റോസ് ആയിരിക്കും എന്നു പറയുകയും മഞ്ഞ നിറത്തിലുള്ള റോസിനെ കണ്ടെത്തുകയും ചെയ്താല്‍ അയാള്‍ പറഞ്ഞത്‌ എന്നെന്നും നിലനില്‍ക്കുന്നതല്ല എന്നര്‍ത്ഥം. അതായത് തന്റെ കണ്ണൂകള്‍ക്കപ്പുറം കാണാന്‍ അയാള്‍ക്ക് ശേഷിയില്ല എന്നര്‍ത്ഥം.

[comment]
ദൈവമാണ് അയച്ചെതെന്ന്‌ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ എന്തേങ്കിലും അടയാളം നല്‍കണം [/comment]
Take the cases of Moses... ഫറവോന് വിശ്വാസം വരാതിരുന്നപ്പോള്‍ മോശ ഉടനടി അദ്ദേഹത്തിന്റെ വടി നിലത്തിറുകയും അതു പാമ്പാവുകയും ചെയ്തു. and he beat all black-magician. I think Holy Quran describes this. Also found in Old Testament.

എന്റെ അഭിപ്രായത്തില്‍ മൂസാ നബി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒരു പ്രവാചകനല്ല. കാരണം അദ്ദേഹം ഒന്നും പ്രവചിച്ചതായി കാണുന്നില്ല. എങ്കിലും ദൈവ പുരുഷനെന്നു വിളിക്കാം.

[comment]ഒരാള്‍ പ്രവാചകന്‍(ദൈവദൂതന്‍) ആവാന്‍ വേണ്ട ലക്ഷണങ്ങള്‍ ഈ പറഞ്ഞതൊക്കെയാണെന്ന് താങ്കള്‍ മനസ്സിലാക്കിയതെങ്ങനെയാണ?[/comment]

depends...ഓരോരുത്തര്‍ക്കും ഓരോ യുക്തി ബോധമാണല്ലോ ഉള്ളത്. എന്റെ യുക്തിയില്‍ ഇതൊക്കെയാണ് വന്നത്. ചിലര്‍ക്ക് നാലമത്തെ മാത്രം മതിയാകും ഒരാളെ പ്രവാചകനെന്നു കണക്കാക്കാന്‍. ചിലര്‍ പറയുകയാണ് ഇതൊന്നും അല്ല വേണ്ടത് കൂടുതല്‍ എന്തേങ്കിലും വേണം എന്ന്. ആ വിശദീകരണം എനിക്കു ബോധിച്ചാല്‍ അതും കൂട്ടി ചേര്‍ക്കാന്‍ ഞാന്‍ തയ്യാറാണ്

r my explanations clear?

ചിന്തകന്‍ പറഞ്ഞു...

ഗൂഗ്ലി

1)ഇന്നത് ഇന്ന സമയത്ത് നടക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയുന്നവരാണ് താങ്കളുടെ അഭിപ്രായത്തില്‍ പ്രവാചകന്മാര്‍..( ഉദ: അടുത്തവര്‍ഷം(2011) ജനുവരി 25 കൃത്യം ഉച്ചക്ക് 12.40ന് ഒരു ശക്തമായ കാറ്റും പേമാരിയും കാരണം ഉണ്ടാകുന്ന വെള്ള പൊക്കത്തില്‍ ബാന്‍ഗ്ഗ്ലൂര്‍ നഗരം മുഴുവന്‍ വെള്ളത്തിനടിയിലാവുകയും ഒരു പ്രത്യേക തോണിയില്‍ കയറിയ ചിലമാര്‍ത്രം രക്ഷപെടുകയും ചെയ്യും)

പറഞ്ഞ സമയത്തിന് കൃത്യമായി അതു സംഭവിക്കുകയും വേണം.. ഇങ്ങനെ ഒരു പ്രവചനമെങ്കിലും നടത്തിയവരാണ് പ്രവാചന്മാരാവുകയുള്ളൂ എന്നാണ് താങ്കളുടെ വാദം.
നോഹ യുടെ പ്രവചനം ഇത്തരത്തിലായിരുന്നു എന്നാണ് താങ്കള്‍ പറഞ്ഞത്. (റഫറന്‍സ് കൂടി താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.)

2) ഒരു കാര്യത്തെ കുറിച്ച് അതിന്നതാണെന്ന് വിശദീകരിച്ചു കഴിഞ്ഞാല്‍ പിന്നീടതില്‍ ഒരു സാഹചര്യത്തിലും, മാറ്റമുണ്ടാവാന്‍ പാടില്ല.

3)സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില പ്രത്യേക അത്ഭുത സിദ്ധികള്‍ ഉണ്ടായിരിക്കണം...

ഇത്രയുമായാല്‍ ഒരാള്‍ പ്രവാചകനായി/ അല്ലെങ്കില്‍ ഇത്രയെങ്കിലും ചുരുങ്ങിയത് ഒരാളെ പ്രവാചകനെന്ന് ബോധ്യപെടാന്‍ ആവശ്യമാണ് എന്നാണ് താങ്കളുടെ വാദം ?
(യെസ്/നോ)

ഗൂഗ്ലി പറഞ്ഞു...

this is not a aptitude test, "The Thinker". neither a yes/no questionnaire. I'll elaborate more about my idea.

[comment]1. (2011) ജനുവരി 25 കൃത്യം ഉച്ചക്ക് 12.40.[/comment]

ഇന്നത്തെ കാലത്ത് ഇതിനെ weather report എന്നു പറയും. it will not suit to the prophetical category. പക്ഷേ അത് അങ്ങിനെയാല്ലാതിരുന്ന കാലത്ത് അതിനെ പ്രവചനം എന്നു പറയും. പ്രവചനം നടത്താത്തവരെ പ്രവാചകന്‍ എന്നു വിളിക്കുന്നത് കവിത എഴുതാത്തവരെ കവി എന്നു വിശേഷിപ്പിക്കുന്നതു പോലെയായിരിക്കും എന്ന എന്റ അനുമാനത്തില്‍ നിന്നാണ് ഈ നിഗമനം

[comment]ഒരു കാര്യത്തെ കുറിച്ച് അതിന്നതാണെന്ന് വിശദീകരിച്ചു കഴിഞ്ഞാല്‍ പിന്നീടതില്‍ ഒരു സാഹചര്യത്തിലും, മാറ്റമുണ്ടാവാന്‍ പാടില്ല.
[/comment]
yes, അതു എല്ലാ കാലത്തേക്കും വേണ്ടി പറയുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും. കാര്യം തെറ്റിച്ചു പറയുന്നവന്‍ ഒരിക്കലും ദൈവത്തില്‍ നിന്നാകാന്‍ വഴിയില്ലല്ലോ എന്ന അനുമാനത്തില്‍ നിന്നാണ് ഈ നിഗമനം

[comment] സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില പ്രത്യേക അത്ഭുത സിദ്ധികള്‍ ഉണ്ടായിരിക്കണം...
[/comment]
സിദ്ധികള്‍ എന്നു പറയാന്‍ പറ്റുമോ എന്നറിയില്ല. കാരണം പ്രവാചകന്‍ സ്വന്തം കഴിവുകൊണ്ടല്ല അത്ഭുതം ചെയ്യുന്നത്. ദൈവം പ്രവത്തിക്കുന്നു ആ പ്രവാചകനിലൂടെ. അങ്ങിനെ ഒരുവനിലൂടെ ദൈവം പ്രവര്‍ത്തിക്കുന്നിലെങ്കില്‍ അവനെ താന്‍ അയച്ചതായി സാക്ഷ്യപ്പെടുത്താന്‍ ദൈവം താത്പര്യപ്പെടുന്നുണ്ടാവില്ല എന്ന അനുമാനത്തില്‍ നിന്നാണ് ഈ നിഗമനം.

ഈ ലക്ഷണങ്ങള്‍ ഇല്ലാവത്തവരെ പ്രവാചകന്‍ എന്നു വിളിക്കപ്പെടാന്‍ അര്‍ഹരല്ല എന്നു ഞാന്‍ കരുതുന്നു.

Do you need more explanation; point out what you not understood.

ഗൂഗ്ലി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചിന്തകന്‍ പറഞ്ഞു...

ഗൂഗ്ലി

ഞാനും താങ്കളും ചര്‍ച്ച നടത്തുന്നത് ഒരേ പോയന്റില്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അത് കൊണ്ട് ലോജിക്കല്‍ ഉത്തരം (യെസ്/നോ) തരാന്‍ പറഞ്ഞത്. രണ്ടും പറയാന്‍ പറ്റാത്ത സ്ഥിതിയാണെങ്കില്‍ കാര്യങ്ങള്‍ വ്യക്തമായില്ല എന്നര്‍ത്ഥം. അപ്പോള്‍ താങ്കള്‍ക്ക് വീണ്ടും വിശദീകരിക്കാം.

അല്ലെങ്കില്‍ കാടുകയറ്റമായിരിക്കും ഫലം.


#1.കാലാവസ്ഥ നിരീക്ഷണം എന്നത് താങ്കളുദ്ദേശിച്ച പ്രവചന പരിധിയില്‍ പെടില്ല എന്നാണല്ലോ പറഞ്ഞത്.

വെള്ളപൊക്കവും തോണിയില്‍ രക്ഷപെടലും കാലവസ്ഥ നിരീക്ഷണ പരിധിയില്‍ പെടില്ല എന്നാണ് എന്റെ ധാരണ. ശാസ്ത്രത്തിന്റെ സൌകര്യമില്ലാത്ത ഒരാള്‍ക്ക് കാലാവസ്ഥ നിരീക്ഷണവും എളുപമാവില്ല. അതും ഒരും വര്‍ഷത്തിന് ശേഷമുള്ളത്.

‘പ്രവാചകന്‍‘ എന്നാല്‍, താങ്കളുടെ വിശ്വാസമനുസരിച്ച്, പ്രവചനങ്ങള്‍ നടത്തുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ പ്രധാന പണി.(യെസ്/നോ - രണ്ടുല്ലെങ്കില്‍ വിശദീകരിക്കാം)

#2. “ദൈവം ഏകനാണെന്നാണ്, ദൈവത്തിന് മക്കളില്ല, ദൈവം ആരുടെയും പുത്രനായി ജനിച്ചതുമല്ല.“

ഇത് ദൈവത്തെ കുറിച്ചുള്ള ഒരു വിശദീകരണമാണ്. ദൈവത്തെ കുറിച്ചുള്ള ഈ വിശദീകരണം ഒരു സാഹചര്യത്തിലും മാറ്റമുണ്ടാവാന്‍ പാടില്ല. ഉണ്ടാവുകയുമില്ല.

ഒരു പ്രവാചകന്റെയും ഇത്തരം വിശദീകരണങ്ങളെ പിന്നീട് തിരുത്തേണ്ടി വന്നിട്ടില്ല. അങ്ങനെ തിരുത്തപെടേണ്ടി വന്നിട്ടുണ്ടെങ്കില്‍, ഒന്നുകില്‍ പ്രവാചകന്‍ വിശദീകരിച്ചത് തെറ്റായി മനസ്സിലാക്കപെട്ടതാവാം. അല്ലെങ്കില്‍ വിശദീകരിച്ചയാള്‍ പ്രവാചകനാവാന്‍ വഴിയില്ല

ഇങ്ങനെ മാറ്റപെട്ട വിശദീകരണങ്ങള്‍ ഉണ്ടങ്കില്‍ താങ്കള്‍ക്ക് വ്യക്തമാക്കാം. ഇല്ല എന്നതാണ് എന്റെ അറിവ്


#3. എല്ലാവര്‍ക്കും കഴിവുകള്‍ നല്‍കുന്നത് ദൈവമാണെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ സാധാരണ ഒരു മനുഷ്യന് നല്‍കപെടാത്ത കഴിവുകള്‍....
പ്രവചിക്കാനുള്ള കഴിവും, കാല,ദേശ ഭേദമന്യേ തെറ്റാത്ത വിശദീകരണം നല്‍കാനുള്ള കഴിവും, കൂടാതെ മൂസായുടെ വടി... ഇതെല്ലാം ദൈവം പ്രവാചകന്‍ മാര്‍ക്ക് നല്‍കുന്ന പ്രത്യേക കഴിവുകള്‍ തന്നെ.....ശരിയല്ലെ?

യാതൊരു വിദ്യാഭ്യാസമോ എഴുത്തോ വായനയോ ഇല്ലാത്ത ഒരാള്‍ ഒരു ദിവസം പെട്ടെന്ന് ഏറ്റവും വലിയ സാഹിത്യ ഭംഗിയില്‍ ഒരു കവിത ചൊല്ലുന്നു. ഇത് സാധ്യമാണോ?

ഗൂഗ്ലി പറഞ്ഞു...

[comment]
‘പ്രവാചകന്‍‘ എന്നാല്‍, താങ്കളുടെ വിശ്വാസമനുസരിച്ച്, പ്രവചനങ്ങള്‍ നടത്തുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ പ്രധാന പണി.
[/comment]
പണിയോ!!! ഇതൊരു തൊഴിലോ?
പ്രവാചകനാകണമെങ്കില്‍ മിനിമം ഒരു പ്രവചനമെങ്കിലും നടത്തിയിരിക്കണം. അതു അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം സംഭവിക്കുകയും വേണം.

[comment]ദൈവം ഏകനാണെന്നാണ്, ദൈവത്തിന് മക്കളില്ല, ദൈവം ആരുടെയും പുത്രനായി ജനിച്ചതുമല്ല.
ഇത് ദൈവത്തെ കുറിച്ചുള്ള ഒരു വിശദീകരണമാണ്. ദൈവത്തെ കുറിച്ചുള്ള ഈ വിശദീകരണം ഒരു സാഹചര്യത്തിലും മാറ്റമുണ്ടാവാന്‍ പാടില്ല. ഉണ്ടാവുകയുമില്ല.
[/comment]
Do you have any solid proof about this thing to crosscheck? ഉണ്ടാവുകയുമില്ല എന്നു തീര്‍ത്തുപറയാന്‍ പറ്റുമോ? One day if he decided to clone himself, it is possible for him as a GOD. nothing is impossible to him. ശരിയല്ലേ? അപ്പോല്‍ നമ്മുക്കു വെരിഫൈ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഈ പോയിന്റില്‍ വരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. we may discuss it as philosiphical style.

#2 എന്നതിനെ മറ്റൊരു തരത്തിലും കാണാം. 10 കാര്യം ഒരാള്‍ പറഞ്ഞു. അതില്‍ 9 എണ്ണത്തിനും ഇപ്പോഴും മാറ്റം വന്നിട്ടില്ല. പക്ഷേ ഓരേ ഒരെണ്ണത്തിന് മാറ്റം വന്നു എങ്കില്‍ അത് ഒരു പ്രവാചകനില്‍ നിന്നാകാന്‍ വഴിയില്ല. കാരണം അയാള്‍ തെറ്റായി പറഞ്ഞു എന്നര്‍ത്ഥം.

[comment]
എല്ലാവര്‍ക്കും കഴിവുകള്‍ നല്‍കുന്നത് ദൈവമാണെന്നാണ് എന്റെ വിശ്വാസം.
[/comment]
one way it is correct. ability to walk, see, touch etc are God's Gift I agree. പ്രവാചകര്‍ ആ കാറ്റഗ്ഗറിയില്‍ വരില്ല. ഉദ്ദാഹരണം. മൂസായ്ക്ക് ആ ഒരു തവണയല്ലാതെ പിന്നെയൊരിക്കലും തന്റെ വടിയെ അദ്ദേഹം വിചാരിക്കുമ്പോള്‍ പാമ്പാക്കാന്‍ കഴിയില്ല. ഒരു പക്ഷേ ആ വടി താഴെയിട്ടാല്‍ അത് പാമ്പായി മാറും എന്നു പോലും മൂസായ്ക്ക് അറിയാന്‍ വഴിയില്ല. അദ്ദേഹത്തിനു കിട്ടിയ നിര്‍ദ്ദേശം വടി താഴെയിടാന്‍ മാത്രമായിരിക്കാം. അതുപോലെ നൂഹ പിന്നീടൊരിക്കലും `കാലാവസ്ഥ` പ്രവചിച്ചിട്ടുണ്ടായിരിക്കുകയില്ല. In my opinion, Prophets are tools of God. He say, they obey.
[comment]
യാതൊരു വിദ്യാഭ്യാസമോ എഴുത്തോ വായനയോ ഇല്ലാത്ത ഒരാള്‍ ഒരു ദിവസം പെട്ടെന്ന് ഏറ്റവും സാഹിത്യ ഭംഗിയില്‍ ഒരു കവിത ചൊല്ലുന്നു. ഇത് സാധ്യമാണോ?
[/comment]
കവിത ചൊല്ലാന്‍ എഴുത്തും വ‍ായനയും അറിയേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്‌. സംസാരിക്കാനുള്ള ശേഷിയും കവി ഭാവനയും പോരേ? He can be sdefenitely a poet, can't he?

Beethoven is a great Musician even though he is almost deaf!!! amazing right? but he is not prophet.

ഞാന്‍ പറയുന്ന പോയിന്റുകള്‍ എല്ലാ പ്രവാചകരെ കുറിച്ചും ആണ്. ഒരാള്‍ പ്രവാചകനാണെന്ന് വിശ്വസിക്കണമെങ്കില്‍ അവലംബിക്കേണ്ട മാനദണ്ഡങ്ങള്‍ ആണ് . ചുമ്മാ X പറയുകയാണ് Y ഒരു പ്രവാചകനാണെന്ന്‌. അതു ബോധ്യപ്പെടാന്‍ വേണ്ട കാര്യങ്ങളാണ് ഞാന്‍ ചര്‍ച്ച് ചെയ്യുന്നത്. നമ്മള്‍ ഒരു യോജിപ്പില്‍ എത്തിയാല്‍ നമ്മുക്ക് ഒരോരുത്തരേയും എടുത്ത് പരിശോധിക്കാം.

ചിന്തകന്‍ പറഞ്ഞു...

ഗൂഗ്ലി
[പ്രവാചകന്‍‘ എന്നാല്‍, താങ്കളുടെ വിശ്വാസമനുസരിച്ച്, പ്രവചനങ്ങള്‍ നടത്തുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ പ്രധാന പണി.]
വാചകങ്ങളെ വാക്കുകളായി പിരിക്കാതെ മൊത്തത്തില്‍ മനസ്സിലാക്കുന്നതായിരിക്കും ഉചിതം. ഞാനുദ്ദേശിച്ചത്, പ്രവചനങ്ങള്‍ നടത്താന്‍ വേണ്ടിയാണ് ഒരു പ്രവാചകന്‍ പ്രധാനമായും നിയോഗിക്കപെടുന്നത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ, എന്നാണ്


#1 ചുരുങ്ങിയത് ഒരു പ്രവചനമെങ്കിലും നടത്തുകയും, എത്ര പ്രവചനങ്ങള്‍ നടത്തിയാലും അത്, സമയ ബന്ധിതമായി കൊണ്ട്, സത്യമായി പുലരുകയും വേണം.? (യെസ്/നോ)

അപ്പോല്‍ നമ്മുക്കു വെരിഫൈ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഈ പോയിന്റില്‍ വരുന്നില്ല എന്നാണ് എന്റെ അഭിപ്രായം

#2 നടത്തിയ വിശദീകരണത്തിന് ഭാവിയിലും മാറ്റം വരാന്‍ പാടില്ല. താങ്കള്‍ പറഞ്ഞതനുസരിച്ച് , ഒരു വിശദീകരണവും അതിന്റെ ഭാവിയെവെച്ച് ഇപ്പോള്‍ വേരിഫൈ ചെയ്യാന്‍ പറ്റില്ല. അതായത് റോസാപൂവെന്നാല്‍ റോസുമാത്രമായിരുന്നോ എന്ന് ഇന്ന് വരെയുള്ള അറിവ് വെച്ചേ നമുക്ക് വേരിഫൈ ചെയ്യാന്‍ പറ്റൂ.

[ഉണ്ടാവുകയുമില്ല എന്നു തീര്‍ത്തുപറയാന്‍ പറ്റുമോ? ]
അങ്ങനെ തീര്‍ത്ത് പറഞ്ഞില്ലെങ്കില്‍ പിന്നെ വിശ്വാസത്തിന് അടിസ്ഥാനമില്ല. പ്രവാചകന്മാരുടെ വിശദീകരണം നമ്മുടെ ഭൂത,വര്‍ത്തമാനങ്ങളില്‍ മാത്രം സത്യമായാല്‍ മതിയോ?,ഭാവിയില്‍ സത്യമായിക്കൊള്ളണമെന്നില്ല എന്നാണോ താങ്കളുടെ അഭിപ്രായം.? (ചര്‍ച്ച#2 ‘പ്രവാചകന്മാരുടെ വിശദീകരണത്തെ‘ കുറിച്ചാണ്-‘ദൈവത്തെ‘ കുറിച്ചല്ല)

മൂസായ്ക്ക് ആ ഒരു തവണയല്ലാതെ പിന്നെയൊരിക്കലും തന്റെ വടിയെ അദ്ദേഹം വിചാരിക്കുമ്പോള്‍ പാമ്പാക്കാന്‍ കഴിയില്ല. ഒരു പക്ഷേ ആ വടി താഴെയിട്ടാല്‍ അത് പാമ്പായി മാറും എന്നു പോലും മൂസായ്ക്ക് അറിയാന്‍ വഴിയില്ല.

ശരിയാണ്.

#3 ദൈവം കല്പന പ്രകാരം മൂസാ(അ)യുടെ വടി പാമ്പായി. ഇത് പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചയാള്‍ മാത്രമേ പ്രവാചനാവുകയുള്ളൂ (യെസ്/നോ)

എഴുതാനും വായിക്കാനും അറിയാത്തവന് കവിത രചിക്കാം. സമ്മതിക്കുന്നു. എന്നാല്‍ അതിലെ ഭാക്ഷ അന്നുണ്ടായിരുന്ന സാഹിത്യത്തിലെ ഏറ്റവും ഉന്നത നിലയിലുള്ളതായിരിക്കുമോ?

ഒരാള്‍ പ്രവാചകന്‍(ദൈവദൂതന്‍) ആകണമെങ്കില്‍, അദ്ദേഹം അത് സ്വയം മനസ്സിലാക്കുകയും, അങ്ങിനെ അവകാശപെടുകയും വേണമെന്നത് നാം രണ്ട് പേരും യോജിച്ച പോയന്റാണ്.
അതിനാല്‍ ആ പോയന്റിനോട് യോജിക്കാത്ത ഒരാളെ നാം ഈ ചര്‍ച്ചയില്‍ ഉദാഹരണമായി എടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഒരാള്‍ ദൈവ ദൂതനാണെന്ന്, അയാള്‍ക്ക് തന്നെ അറിയാത്ത അവസ്ഥ എന്തായാലും ഉണ്ടാവാന്‍ വഴിയില്ല.

ഗൂഗ്ലി പറഞ്ഞു...

[comment]
#1 ചുരുങ്ങിയത് ഒരു പ്രവചനമെങ്കിലും നടത്തുകയും, എത്ര പ്രവചനങ്ങള്‍ നടത്തിയാലും അത്, സമയ ബന്ധിതമായി കൊണ്ട്, സത്യമായി പുലരുകയും വേണം.?
[/comment]

IMO, YES.

[comment]നടത്തിയ വിശദീകരണത്തിന് ഭാവിയിലും മാറ്റം വരാന്‍ പാടില്ല. താങ്കള്‍ പറഞ്ഞതനുസരിച്ച് , ഒരു വിശദീകരണവും അതിന്റെ ഭാവിയെവെച്ച് ഇപ്പോള്‍ വേരിഫൈ ചെയ്യാന്‍ പറ്റില്ല.

അതായത് റോസാപൂവെന്നാല്‍ റോസുമാത്രമായിരുന്നോ എന്ന് ഇന്ന് വരെയുള്ള അറിവ് വെച്ചേ നമുക്ക് വേരിഫൈ ചെയ്യാന്‍ പറ്റൂ.
[/comment]

YES

[comment]
ഭാവിയില്‍ സത്യമായിക്കൊള്ളണമെന്നില്ല എന്നാണോ താങ്കളുടെ അഭിപ്രായം.
[/comment]
I didn't understand.ഭാവി നമ്മുക്കു കാണാന്‍ കഴിയില്ലല്ലോ. ചുരുക്കം പറഞ്ഞാല്‍ ഇന്നത്തെ നിലവെച്ച് പ്രവചനം ഫലിക്കുകയോ പറഞ്ഞ വചനം ഇന്നും നിലനില്‍ക്കുന്നതോ ആയാല്‍ മതി. അതു തന്നെയാണ് താങ്കള്‍ വിചാരിക്കുന്നത് എന്നു തോന്നുന്നു.
[comment] ദൈവം കല്പന പ്രകാരം മൂസാ(അ)യുടെ വടി പാമ്പായി. ഇത് പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചയാള്‍ മാത്രമേ പ്രവാചനാവുകയുള്ളൂ
[/comment]
ഒരു അടയാളം. അതു എന്തായാലും മതി. in fact, അയാള്‍ നടത്തിയിട്ടുള്ള എല്ലാ പ്രവചനവും ഫലിച്ചാല്‍ അതു തന്നെ ഒരു അടയാളമായി എടുക്കാം എന്നു തോന്നുന്നു.
[comment]
എന്നാല്‍ അതിലെ ഭാക്ഷ അന്നുണ്ടായിരുന്ന സാഹിത്യത്തിലെ ഏറ്റവും ഉന്നത നിലയിലുള്ളതായിരിക്കുമോ?
[/comment]

ആവാം. അതുകൊണ്ടു കൂടിയാണ് ഒരാള്‍ ശ്രദ്ധിക്കപ്പെടുക. ഷേക്‍സ്പിയര്‍ ആദിയായവര്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണവും അവര്‍ അന്നു നിലനിന്നിരുന്നതിനേക്കാളും മികച്ച ശൈലി ഉപയോഗിക്കുന്നതു കൊണ്ടായിരിക്കും. ബുദ്ധിയും ബോധവും ആരോഗ്യവുമുള്ള മനുഷ്യനെ സംബന്ദിച്ച് എഴുത്തും വായനയും ഡൈവിങും ഒക്കെ പഠിക്കാന്‍ ഇത്ര ബുദ്ധിമുണ്ടുണ്ടോ?

[comment]
ഒരാള്‍ ദൈവ ദൂതനാണെന്ന്, അയാള്‍ക്ക് തന്നെ അറിയാത്ത അവസ്ഥ എന്തായാലും ഉണ്ടാവാന്‍ വഴിയില്ല.
[/comment]
തീര്‍ച്ചയായും. അതുകൊണ്ടാണ് ലത്തീഫ് ചൂണ്ടി കാണിച്ച ഈ നിഗമനവും ഞാന്‍ കൂട്ടിച്ചേര്‍ത്തത്‌. പക്ഷേ അതുമാത്രമായതു കൊണ്ടു കാര്യമില്ല. പ്രവചനവും അടയാളങ്ങളും must ആയി വേണം പ്രവാചകനായി അംഗീകരിക്കാന്‍ . അല്ലെങ്കില്‍ നാളെ ഒരാള്‍ വന്ന് അയാളും പ്രവാചകനാണെന്നു വെറുതെ പറഞ്ഞാല്‍ അതു നമ്മള്‍ വിശ്വസിക്കേണ്ടി വരും.

[comment]
അതിനാല്‍ ആ പോയന്റിനോട് യോജിക്കാത്ത ഒരാളെ നാം ഈ ചര്‍ച്ചയില്‍ ഉദാഹരണമായി എടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.
[/comment]
I didn't understand. ‘വിശാലമനസ്ക്കനോ’ മറ്റേതേങ്കിലും ബ്ലൊഗ്ഗറോ ഈ പോയിന്റിനോട് യോജിച്ചില്ലെങ്കില്‍ അവരെ ഈ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണം എന്നാണോ? ഏതൊരാള്‍ക്കും അഭിപ്രായം പറഞ്ഞു കൂടേ?

ചിന്തകന്‍ പറഞ്ഞു...

Plz expand 'IMO'

[comment]ഭാവിയില്‍ സത്യമായിക്കൊള്ളണമെന്നില്ല എന്നാണോ താങ്കളുടെ അഭിപ്രായം.
[/comment]
I didn't understand.ഭാവി നമ്മുക്കു കാണാന്‍ കഴിയില്ലല്ലോ. ചുരുക്കം പറഞ്ഞാല്‍ ഇന്നത്തെ നിലവെച്ച് പ്രവചനം ഫലിക്കുകയോ പറഞ്ഞ വചനം ഇന്നും നിലനില്‍ക്കുന്നതോ ആയാല്‍ മതി. അതു തന്നെയാണ് താങ്കള്‍ വിചാരിക്കുന്നത് എന്നു തോന്നുന്നു.


പ്രവചനമല്ല ഉദ്ദേശിച്ചത്, ഒരു കാര്യത്തെ കുറിച്ചുള്ള വിശദീകരണം( പോയന്റ് #2)ഉദാ: “ദൈവം ഏകനാണ്.“ ഭൂത വര്‍ത്തമാന ഭാവി കാലങ്ങളിലൊക്കെ ദൈവത്തെകുറിച്ചുള്ള ആ വിശദീകരണത്തിന് മാറ്റമുണ്ടാകരുത്. ദൈവം വെളിപെടുത്തിയതാണ് എന്ന് പറഞ്ഞ് ഒരാള്‍, റോസിന്റെ നിറം റോസ് മാത്രമാണ് എന്ന് വിശദീകരിച്ച് കഴിഞ്ഞാല്‍, പിന്നീടൊരിക്കലും റോസാ പുഷ്പം ചുവപ്പുണ്ടായിരിക്കരുത്. എന്നെങ്കിലും അതില്‍ മാറ്റം വരികയാണെങ്കില്‍ അത് പറഞ്ഞയാള്‍ ദൈവ ദൂതനായിരിക്കില്ല. അതില്‍ മാറ്റം വരുമെന്ന് നാം ഇപ്പോള്‍ വിശ്വാസിച്ചാലും ആ പ്രവാചകനെ നാം അംഗീകരിക്കാത്തതിന് തുല്യമായിരിക്കും .ശരിയല്ലേ (യെസ്/നോ)

ഷേക്‍സ്പിയര്‍ ആദിയായവര്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണവും അവര്‍ അന്നു നിലനിന്നിരുന്നതിനേക്കാളും മികച്ച ശൈലി ഉപയോഗിക്കുന്നതു കൊണ്ടായിരിക്കും.

ഷെക്സിപിയറിന്റെത് ക്രമാനുഗതമായ ഒരു വളര്‍ച്ചയാണ്. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം ഒരു കവിയോ കലാകാരനോ ആയതല്ല. മാത്രമല്ല ഷെക്സ്പിയര്‍ എഴുത്തും വായനയും പഠിച്ച ആളായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊക്കെ ആയാല്‍ പോലും ഷെക്പിയറിന്റെ ഭാഷ ഇന്നത്തെ ഇംഗ്ലീഷ് സാഹിത്യ ഭാക്ഷയില്‍ നിന്ന് അത്പം വിത്യസതമാണ്.

ബുദ്ധിയും ബോധവും ആരോഗ്യവുമുള്ള മനുഷ്യനെ സംബന്ദിച്ച് എഴുത്തും വായനയും ഡൈവിങും ഒക്കെ പഠിക്കാന്‍ ഇത്ര ബുദ്ധിമുണ്ടുണ്ടോ?

ബുദ്ധിമുട്ടില്ല. എന്നാല്‍ ഒന്നും പഠിക്കാത്തയാള്‍ ഒരു സുപ്രഭാതത്തില്‍ പഠിച്ചവനെ പോലെ സംസാരിക്കുമോ? അതും എക്കാലത്തെയും സാഹിത്യത്തിലെ അത്യുന്നതമായ, മാറ്റമില്ലാത്ത ശൈലിയില്‍.? ഷെക്സ്പിയറിന്റെ ശൈലിയില്‍/പദ പ്രയോഗങ്ങളില്‍ മാത്രമല്ല, പണ്ട് കാലത്തുണ്ടായിരുന്ന ഏതൊരു സാഹിത്യ ഭാഷ ശൈലിയും/ പദപ്രയോഗങ്ങളും, മാറ്റം വന്നിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
cntd..

ചിന്തകന്‍ പറഞ്ഞു...

[comment]അതിനാല്‍ ആ പോയന്റിനോട് യോജിക്കാത്ത ഒരാളെ നാം ഈ ചര്‍ച്ചയില്‍ ഉദാഹരണമായി എടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.
[/comment]
I didn't understand. ‘വിശാലമനസ്ക്കനോ’ മറ്റേതേങ്കിലും ബ്ലൊഗ്ഗറോ ഈ പോയിന്റിനോട് യോജിച്ചില്ലെങ്കില്‍ അവരെ ഈ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണം എന്നാണോ?


അല്ല.

നമ്മുടെ ചര്‍ച്ച പ്രവാചകന്മാര്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതകളെ കുറിച്ചാണ്.
നാല് ഗുണങ്ങളാണ് നാമിവിടെ ചര്‍ച്ച ചെയ്തത്. അതില്‍ ഒരു ഗുണത്തെ കുറിച്ച് നമ്മള്‍ രണ്ട് പേരും ഒരു പൊലെ യോജിപിലെത്തി. അത് കൊണ്ട് നമുക്ക് യോജിപുള്ള ആ ഗുണം, ഇല്ലാത്ത ഒരാളെകുറിച്ച് നാം പ്രവാചകനല്ല എന്നോ ആണ് എന്നോ പ്രത്യേകം ഉദാഹരണമായി പരാമര്‍ശിക്കേണ്ടതില്ല.(ബീതോവന്റെ ഉദാഹരണം പോലെ). പറഞ്ഞ് വന്നത് പ്രവാചകനാണെന്ന് സ്വയം അവകാശപെടാത്ത ആരെയും നാം ഇതില്‍ ഉദാഹരിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

ഗൂഗ്ലി പറഞ്ഞു...

[comment]
Plz expand 'IMO'
[/comment]

In My Opinion


[comment]
അതില്‍ മാറ്റം വരുമെന്ന് നാം ഇപ്പോള്‍ വിശ്വാസിച്ചാലും ആ പ്രവാചകനെ നാം അംഗീകരിക്കാത്തതിന് തുല്യമായിരിക്കും .ശരിയല്ലേ (യെസ്/നോ)
[/comment]

NO. ഞാന്‍ പറഞ്ഞല്ലോ ഭാവി നമ്മുക്കു കാണാന്‍ കഴിയില്ല. പിന്നെ ഭാവിയില്‍ മാറ്റം വരും എന്നു പറഞ്ഞാല്‍ അതൊരു വിശ്വാസമായിരിക്കും. എല്ലാ വിശ്വാസങ്ങളും സത്യമായി കൊള്ളണം എന്നില്ലല്ലോ. ഇനി അതല്ല ശാസ്ത്രീയമായി തെളിയിക്കുകയാണ് അതിനു മാറ്റം വരും എന്ന്‌ ..അങ്ങിനെയങ്കില്‍ നമ്മുക്ക് അതു പരിഗണിക്കാവുന്നതാണ്. IMO, ഒരു പ്രവാചകന്റെ (അല്ലെങ്കില്‍ അങ്ങിനെ അവകാശപ്പെടുന്നവരുടെ) വിശദീകരണത്തിന്റെ ഇന്നത്തെ സ്ഥിതി എടുത്താല്‍ തന്നെ ധാരാളം എന്ന്‌. അതു തെറ്റുന്നതു വരെ ആളുകള്‍ വിശ്വസിക്കട്ടേ. അതില്‍ കുറ്റം പറയാന്‍ പറ്റില്ല. തെറ്റുന്ന സമയത്ത് അയാളിലുള്ള വിശ്വാസം എടുത്തുകളയാമല്ലോ?!!

[comment]
ഷെക്സിപിയറിന്റെത് ക്രമാനുഗതമായ ഒരു വളര്‍ച്ചയാണ്. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം ഒരു കവിയോ കലാകാരനോ ആയതല്ല. .....
പണ്ട് കാലത്തുണ്ടായിരുന്ന ഏതൊരു സാഹിത്യ ഭാഷ ശൈലിയും/ പദപ്രയോഗങ്ങളും, മാറ്റം വന്നിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
[/comment]

I am taking a name, Shakespeare for an example sake.

നമ്മളും കുറേ എഴുത്തും വായനയും പഠിച്ചതല്ലേ ...എത്രയെത്ര ഡിഗ്രികള്‍. എന്നിട്ടും ഒരു ചെറു കവിത കുത്തികുറിക്കാന്‍ പറ്റിയിട്ടുണ്ടോ. കവികളെ നോക്കിയാല്‍ തന്നെ എത്ര പേര്‍ക്ക് ഉന്നതവിദ്യഭ്യാസം ലഭിച്ചിട്ടുണ്ട്. ഈ കവികള്‍ തന്നെ വീടു പണിയുന്നതു പോലെയാണോ കവിത എഴുതുന്നത്? ഒരു കഥാതന്തു ഒരു സുപ്രാഭാതത്തില്‍ തന്നെയല്ലേ പൊട്ടി മുളയ്ക്കുന്നത് . അതില്‍ വ്യത്യസ്തത പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കപ്പെടുന്നു.

സാഹിത്യം തന്നെ പല കാറ്റഗറിയുണ്ട്.. അതിലെ പ്രാഗത്ഭ്യത്തെ പറ്റി പലര്‍ക്കും പല Taste ആണുല്ലത്‌. പലരും പറയും അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയാണ് ടി.വി. ചന്ദ്രന്റെ സിനിമയേക്കാളും മെച്ചം എന്ന്‌ മറ്റു ചിലര്‍ മറിച്ചു പറയും. ചിലര്‍ക്കാകട്ടേ ഈ രണ്ടു പേരേയും ഇഷ്ടമാവില്ല. സത്യജിത്ത് റായ് വേണ്ടി വരും. മറ്റുചിലര്‍ക്ക് ഈ മൂന്നു പേരുടേയും സിനിമകള്‍ ഇഷ്ടപ്പെടില്ല. ഞാന്‍ പറഞ്ഞു വരുന്നത്‌ ഇതെല്ലാം അപേക്ഷികമാണ്. നൂറു മീറ്റര്‍ ഓട്ട മത്സരത്തില്‍ ആരാണ് മികച്ചത് എന്നു നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നതു പോലെ സാഹിത്യ വിഭാഗങ്ങളില്‍ പറ്റുമോ?

മാറ്റം സാഹിത്യത്തില്‍ വന്നു കൊണ്ടിരിക്കും പഴമക്കാര്‍ക്ക് പലര്‍ക്കും പുതിയ രചനകള്‍ ഇഷ്ടമല്ല. പുതു തലമുറയ്ക്കു തിരിച്ചും. ഒരു കാര്യം ചോദിക്കട്ടേ, സാഹിത്യം ഒരു പ്രവാചകനെ മനസ്സിലാക്കാനുള്ള factor ആണെന്നു താങ്കള്‍ കരുതുന്നുവോ?

please hold your reply. I'll add more

ഗൂഗ്ലി പറഞ്ഞു...

[comment]
ഇല്ലാത്ത ഒരാളെകുറിച്ച് നാം പ്രവാചകനല്ല എന്നോ ആണ് എന്നോ പ്രത്യേകം ഉദാഹരണമായി പരാമര്‍ശിക്കേണ്ടതില്ല.(ബീതോവന്
റെ ഉദാഹരണം പോലെ)
[/comment]

OK ... ഒരു ഉദാഹരണം എന്ന നിലയിലേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. ഇപ്പോള്‍ തന്നെ ഞാന്‍ പലരേയും ഉദ്ദാഹരണത്തിനായി എടുത്തിട്ടുണ്ട്. അതൊന്നും പാടില്ല എന്നാണോ പറയുന്നത്‌.

[comment]
നാല് ഗുണങ്ങളാണ് നാമിവിടെ ചര്‍ച്ച ചെയ്തത്. അതില്‍ ഒരു ഗുണത്തെ കുറിച്ച് നമ്മള്‍ രണ്ട് പേരും ഒരു പൊലെ യോജിപിലെത്തി.
[/comment]

സ്വയം പ്രാഖ്യാപനം വേണമെങ്കിലും അതു മാത്രം പോരാ എന്നതാണ് എന്റെ അഭിപ്രായം. താങ്കളും ഈ അഭിപ്രായത്തില്‍ തന്നെയാണോ?
ഈ കമന്റോടു കൂടി യോജിപ്പിലെത്തിയ മറ്റു ഗുണങ്ങള്‍ ഉണ്ടോ?

it will help us to move forward. or you may add a few more identity (if you have any) for being a prophet.

ചിന്തകന്‍ പറഞ്ഞു...

[comment]

#1 ചുരുങ്ങിയത് ഒരു പ്രവചനമെങ്കിലും നടത്തുകയും, എത്ര പ്രവചനങ്ങള്‍ നടത്തിയാലും അത്, സമയ ബന്ധിതമായി കൊണ്ട്, സത്യമായി പുലരുകയും വേണം.?
[/comment]

IMO, YES.
#1 ഇവിടെ താങ്കളുടെ പോയിന്റ് ഞാന്‍ കൃത്യമായി മനസ്സിലാക്കി.


കൃത്യ സമയം പറഞ്ഞ് കൊണ്ട് പ്രവചനം നടത്തുന്ന ആളുകളെ മാത്രമെ പ്രവാചകന്‍മാര്‍ എന്ന് വിളിക്കുകയുള്ളൂ എന്നത് ശരിയായ സംഗതിയേ അല്ല. താങ്കള്‍ പ്രവാചകന്‍ എന്ന മലയാള പദത്തെ തെറ്റിദ്ധരിച്ചിരിക്കുന്നു. pradictor എന്ന അര്‍ത്ഥത്തിലല്ല പ്രവാചകന്‍ എന്ന പദം ഉപയോഗിക്കുന്നത്. prophet എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിക്കുന്നത്. അറബിയില്‍ അതിന് രണ്ട് പദങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ‘നബി‘ എന്നും ‘റസൂല്‍‘ എന്നും രണ്ടിനെയും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുമ്പോള്‍ ‘പ്രവാചകന്‍‘ എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ഇത് മലയാള ഭാഷയുടെ പരിമിഥിയാണെന്ന് മനസ്സിലാക്കുക. എല്ലാ നബിമാരും റസൂല്‍ അല്ല എന്നാല്‍ എല്ലാ റസൂലും നബിമാരാണ്.

ദൈവത്തില്‍ നിന്ന് ദിവ്യവെളിപാടുകള്‍ ലഭിക്കുന്നവരെയാണ് നബി എന്ന് പറയുക
ദിവ്യ സന്ദേശങ്ങള്‍ ലഭിക്കുകയും, ന്യായപ്രമാണങ്ങള്‍ (വേദ ഗ്രന്ഥങ്ങള്‍) അവതരിച്ച് കിട്ടുകയും ചെയ്ത് കൊണ്ട് ഒരു പ്രത്യേക ദൌത്യത്തിനായി നിയോഗിക്കപെട്ട നബിയാണ് റസൂല്‍.

പ്രവാചന്മാര്‍ എല്ലാവരും സത്യത്തില്‍ ശുഭ വാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പുകാരും ആയിരുന്നു. ശുഭവാര്‍ത്തയും, മുന്നറിയിപ്പും എന്നത് വേണമെങ്കില്‍ ഒരു തരം പ്രവചനം തന്നെയായി കണാക്കാം. എന്നാല്‍ ആ മുന്നറിയിപ്പുകള്‍ എന്ന് പുലരുമെന്നതിന് കൃത്യമായ ഒരു സമയം അവരാരും പറഞ്ഞിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവര്‍ക്ക് ദിവ്യവെളിപാ‍ടുകള്‍ വഴി ലഭിച്ച ന്യായ പ്രമാണങ്ങളെയും അതിഭൌതിക വിജ്ഞാനങ്ങളെ ജനങ്ങളെ അറിയിക്കുകയും അവരെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ വഴി നടത്തുകയുയുമായിരുന്നു അവരുടെ നിയോഗം.

താങ്കളുടെ യുക്തിക്ക് ഇഷ്ടപെട്ടത് സ്വീകരിക്കാനുള്ള സ്വതന്ത്ര്യമുണ്ട്.


2# [comment]
അതില്‍ മാറ്റം വരുമെന്ന് നാം ഇപ്പോള്‍ വിശ്വാസിച്ചാലും ആ പ്രവാചകനെ നാം അംഗീകരിക്കാത്തതിന് തുല്യമായിരിക്കും .ശരിയല്ലേ (യെസ്/നോ)
[/comment]

NO


ദിവ്യവെളുപാട് വഴികിട്ടിയത് ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റുന്നതല്ല. ശാ‍സ്ത്രം എന്നത് മനുഷ്യന്റെ യുക്തിക്കും ബുദ്ധിക്കും അപ്പുറത്തേക്ക് കടക്കുന്നതുമല്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യ യുക്തിക്കും ബുദ്ധിക്കും മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളിലേക്ക് പ്രവാചകന്മാരെ നിയോഗിക്കേണ്ടതില്ല. മനുഷ്യന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് കണ്ടുപിടിക്കുന്നേടത്ത് വിശ്വാസത്തിന് പ്രസക്തിയില്ല. യുക്തിക്കും ബുദ്ധിക്കും അപ്പുറത്തുള്ളത് വിശ്വസിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗവുമില്ല. ഇഷ്ടമുണ്ടെങ്കില്‍ വിശ്വസിക്കാം അല്ലെങ്കില്‍ തള്ളിക്കളയാം.

അത് കൊണ്ട് ദൈവം ഏകനാണെങ്കില്‍ എക്കാലത്തും ദൈവം ഏകന്‍ തന്നെയായിരിക്കും. ഭാവിയില്‍ മാറാമെന്ന വിശ്വാസം പ്രവാചകത്വത്തെ നിഷേധിക്കുന്നതിന് തുല്യമാണ്.
ദിവ്യവെളിപാട് വഴി വിശദീകരിച്ച ഒരു കാര്യത്തിന് ഭാവിയിലും ഒരു മാറ്റവും വരില്ല തന്നെ.

തെറ്റിയ/മാറിയ വല്ല കാര്യവുമുണ്ടെങ്കില്‍ താങ്കള്‍ക്ക് വ്യക്തമാക്കാം.
cntd....

ചിന്തകന്‍ പറഞ്ഞു...


[comment] ദൈവം കല്പന പ്രകാരം മൂസാ(അ)യുടെ വടി പാമ്പായി. ഇത് പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചയാള്‍ മാത്രമേ പ്രവാചനാവുകയുള്ളൂ
[/comment]
ഒരു അടയാളം. അതു എന്തായാലും മതി. in fact, അയാള്‍ നടത്തിയിട്ടുള്ള എല്ലാ പ്രവചനവും ഫലിച്ചാല്‍ അതു തന്നെ ഒരു അടയാളമായി എടുക്കാം എന്നു തോന്നുന്നു.
[comment]

ഇത്തരം കഴിവുകള്‍ നല്‍കപ്പെട്ടാല്‍ മാത്രമേ പ്രവാചകന്മാരാവൂ എന്ന് യാതൊരു നിര്‍ബന്ധവുമില്ല. ചില പ്രത്യേക ഘട്ടങ്ങളില്‍ ദൈവത്തിന്റെ അനുമതിയോട്കൂടി ചില പ്രവാചകന്മാര്‍ക്ക് കഴിവുകള്‍ നല്‍കി എന്നത് അംഗീകരിക്കുന്നു.

ഒര പ്രവാചകന്‍ ജീവിച്ച സമുദായം അദ്ദേഹത്തെ എങ്ങിനെ ഉള്‍കൊണ്ടു എന്നും എന്ത് കൊണ്ട് അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചു എന്നും പഠിക്കുന്നതായിരിക്കും നമ്മളെ സംബ്ന്ധിച്ചേടൊത്തോളം ആ പ്രവാചകനെ തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമായ വഴി.


നമ്മളും കുറേ എഴുത്തും വായനയും പഠിച്ചതല്ലേ ...എത്രയെത്ര ഡിഗ്രികള്‍.

ഞാന്‍ ഉദ്ദേശിച്ചത് ഇത്രമാത്രമേ ഉള്ളൂ, എഴുത്തും വായനയും വിദ്യാഭ്യാസവുമില്ലാത്ത ഒരാള്‍ക്ക് ഒരു സുപ്രഭാതത്തില്‍ അന്നുവരെ വരെ ആര്‍ക്കും സാധിച്ചിട്ടില്ലാത്തതും പിന്നീടൊരിക്കലും അതിന്റെ ശൈലികള്‍ മാറ്റപെട്ടിട്ടില്ലാത്തതും അതേ കൃതി തന്നെ ഇന്നും ആ ഭാഷയിലെയും സാഹിത്യത്തിലെയും ഏറ്റവും ഉത്കൃഷ്ടവുമായ കൃതിയായി തന്നെ നിലകൊള്ളുന്നതുമായ ഒരു ഗ്രന്ഥം/കാവ്യം രചിക്കാന്‍ പറ്റുമോ?

യെസ് എന്നാണെങ്കില്‍ അത് പോലൊരുദാഹരണം പറയുക.

പഠിക്കാത്ത ഒരാള്‍ക്ക് അന്നുള്ള ആളുകള്‍ക്ക് പോലും അറിയാത്ത ചരിത്ര കാര്യങ്ങള്‍ അറിയാന്‍ പറ്റുമോ?


സ്വയം പ്രാഖ്യാപനം വേണമെങ്കിലും അതു മാത്രം പോരാ എന്നതാണ് എന്റെ അഭിപ്രായം. താങ്കളും ഈ അഭിപ്രായത്തില്‍ തന്നെയാണോ?
ഈ കമന്റോടു കൂടി യോജിപ്പിലെത്തിയ മറ്റു ഗുണങ്ങള്‍ ഉണ്ടോ?


സ്വയം പ്രഖ്യപനം മാത്രം മതി എന്ന് ഞാനോ ലത്തീഫോ പറഞ്ഞില്ല. മറ്റെന്തുണ്ടായാലും സ്വയം ഞാന്‍ ദൈവ ദൂതനാണെന്ന് പറയാത്ത ആള്‍ പ്രവാചകാനാവാന്‍ വഴിയില്ല എന്നേ പറഞ്ഞുള്ളൂ.

ഗൂഗ്ലി പറഞ്ഞു...

[comment]
prophet എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിക്കുന്നത്
[/comment]

prophet എന്നു പറഞ്ഞാല്‍ ദീര്‍ഘദര്‍ശി എന്നു തന്നെയാല്ലേ അര്‍ത്ഥം. ദിവ്യവെളിപാ‍ടുകള്‍ , ദിവ്യ സന്ദേശങ്ങള്‍ ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
പ്രവചനവും (അതായത് മുന്‍‌ക്കൂടി കാണല്‍) ഒരു വെളിപാടു തന്നെയല്ലേ?

[comment]
പുലരുമെന്നതിന് കൃത്യമായ ഒരു സമയം അവരാരും പറഞ്ഞിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്
[/comment]
കൃത്യമായ സമയം ഉണ്ടോ എന്നുള്ളതു പോട്ടേ, അതു സംഭവിച്ചോ എന്നതു തന്നെയല്ലേ പ്രധാനം.
(as you pointed out earlier, താങ്കള്‍ തന്നെ ഇപ്പോള്‍ വാക്കുകള്‍ കീറി മുറിച്ചു തുടങ്ങിയോ?
പക്ഷേ കൃത്യമായി മനസ്സിലാക്കാന്‍ ഈ ചോദ്യങ്ങള്‍ നല്ലതാണ്. )

interrupting in between:
താങ്കള്‍ക്കു സമയമുണ്ടാകില്ലേ, താങ്കളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കു വെയ്ക്കുവാന്‍ ?
I am not in a hurry. I am not expecting a reply in 18 hours also.

[comment]
2# അതില്‍ മാറ്റം വരുമെന്ന് നാം ഇപ്പോള്‍ വിശ്വാസിച്ചാലും ആ പ്രവാചകനെ നാം അംഗീകരിക്കാത്തതിന് തുല്യമായിരിക്കും .ശരിയല്ലേ (യെസ്/നോ)
[/comment]
Me too said the same... NO. ഞാന്‍ പറഞ്ഞത് ഭാവി വച്ച് ഒന്നും പറയാന്‍ നമ്മുക്കു കഴിയില്ലല്ലോ എന്നു തന്നെയല്ലേ?


[comment]
അത് കൊണ്ട് ദൈവം ഏകനാണെങ്കില്‍ എക്കാലത്തും ദൈവം ഏകന്‍ തന്നെയായിരിക്കും. ഭാവിയില്‍ മാറാമെന്ന വിശ്വാസം പ്രവാചകത്വത്തെ നിഷേധിക്കുന്നതിന് തുല്യമാണ്.
[/comment]
ആരുടെ പ്രവാചകത്വതേ? പ്രവാചകനു വേണ്ട ഗുണങ്ങളുടെ കാര്യത്തില്‍ എനിക്കു വ്യക്തത വന്നിട്ടില്ല. അതിനു മുമ്പ് എനിക്കു എങ്ങിനെ നിഷേധിക്കാന്‍ ആകും.
ഞാന്‍ ഉദ്ദേശിച്ചത് ദൈവിക കാര്യങ്ങള്‍ എന്തേങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതു നമ്മുക്കു അളക്കാന്‍ കഴിയില്ലല്ലോ എന്നാണ്? തത്കാലം മാനുഷികമായി നിര്‍ണ്ണയിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ആദ്യം പരിശോധിക്കാം.
സ്വര്‍ഗ്ഗത്തില്‍ നടുവില്‍ നില്‍ക്കുന്ന ആപ്പിള്‍ മരത്തില്‍ 30,000 ആപ്പിളുകള്‍ എപ്പോഴും ഉണ്ടായിരിക്കും എന്ന്‌ ഒരാള്‍ വെളിപാട് നടത്തിയാല്‍ അതു പരിശോധിക്കാന്‍ നമുക്കാവില്ലല്ലോ?
We can consider divine things later; I like philosophy too.

[comment]
ദിവ്യവെളിപാട് വഴി വിശദീകരിച്ച ഒരു കാര്യത്തിന് ഭാവിയിലും ഒരു മാറ്റവും വരില്ല തന്നെ.
[/comment]
ദിവ്യവെളിപ്പാട് ആണെന്നതിനു എന്തു തെളിവ്. അതിനു മുമ്പേ അങ്ങിനെ കാറ്റഗറൈസ് ചെയ്യാന്‍ പറ്റുമോ?

[comment]
ഒരു ഗ്രന്ഥം/കാവ്യം രചിക്കാന്‍ പറ്റുമോ?
[/comment]

രചിക്കാന്‍ എന്നുദ്ദേശിച്ചത് എഴുതാന്‍ എന്നാണോ ഉണ്ടാക്കാന്‍ (expressing it by any means) എന്നാണോ ?
(make it clear)

എഴുത്തും വായനയും പഠിക്കാന്‍ ഒരാള്‍ക്ക് എത്ര സമയം എടുക്കും.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 30 ദിവസത്തില്‍ കൂടുതല്‍ വേണ്ട എന്നാണ് എനിക്കു തോന്നുന്നത്‌.
അഞ്ചാം തരത്തില്‍ എത്തിയ കുട്ടികള്‍ പോലും ഒരു കൊല്ലം കൊണ്ട് ഹിന്ദി പഠിക്കുന്നില്ലേ, മറ്റു വിഷയങ്ങള്‍ക്കു പുറമേ?
ഹിന്ദികുട്ടികളാണെങ്കില്‍ അതു ഒന്നില്‍ തന്നെ പഠിച്ചിട്ടുണ്ടാകും.

interrupting in between:
http://www.spellingbee.com/ എന്ന മത്സരം ശ്രദ്ധിച്ചിട്ടുണ്ടോ?
http://en.wikipedia.org/wiki/Spelling_bee
800 പേജുകളുള്ള ഒരു പുസ്തകത്തില്‍ നിന്ന് ഒരോ പദത്തിന്റേയും സ്പെല്ലിങ് ചോദിക്കലാണ് ഈ മത്സരം.
സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടിയാണിത് നടത്തപ്പെടുന്നത്. ആ പയ്യന്മാര്‍ (പെണ്‍കുട്ടികളും) ഈ ബൃഹത്ത് പുസ്തകം മനപാഠമാക്കുന്നത് അത്ഭുതമല്ലേ?

I'll add more...

ഗൂഗ്ലി പറഞ്ഞു...

[comment]
പഠിക്കാത്ത ഒരാള്‍ക്ക് അന്നുള്ള ആളുകള്‍ക്ക് പോലും അറിയാത്ത ചരിത്ര കാര്യങ്ങള്‍ അറിയാന്‍ പറ്റുമോ?
[/comment]
What you think about that time. ഇന്നത്തെ കാലത്താണെങ്കില്‍ ചരിത്രങ്ങളെല്ലാം ടെക്സ്റ്റ് പുസ്തകങ്ങളായിട്ടാണ് കിട്ടുന്നത്.
പണ്ടുള്ളവര്‍ അത് വാമൊഴിയായിട്ടാണ് അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നത്‌. അതിനുള്ള സമയവും
(അന്നു ടിവി കണ്ട് സമയം കളയാന്‍ അതുണ്ടായിരുന്നില്ലല്ലോ) ഓര്‍മ്മശക്തിയും പണ്ടുള്ളവര്‍ക്കുണ്ടായിരുന്നില്ലേ?
അതായത് അച്ഛനോ അമ്മയ്ക്കോ കുടുമ്പത്തിലേ ആര്‍ക്കേങ്കിലും ഒരാള്‍ക്കെങ്കിലും ചരിത്രങ്ങളോ കഥകളൊ ഓര്‍മ്മയുണ്ടായിരിക്കും. ഇല്ലേ
പണ്ടുള്ള (എന്നു വച്ചാല്‍ 30കൊല്ലം മുന്‍പുവരെയെങ്കിലും) മുത്തശ്ശിമാര്‍ പേരകിടാങ്ങള്‍ക്കു കഥകള്‍ പറഞ്ഞു കൊടുക്കാറില്ലേ.
വള്ളിപുള്ളി തെറ്റാതെ അവര്‍ അതു ആവര്‍ത്തിക്കുകയും ചെയ്യും.

പിന്നെ മറ്റു ദേശങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്നവര്‍ക്ക് അവരുടെ സംസ്കാരവും അവിടെ പ്രചാരത്തിലുള്ള കാര്യങ്ങളും അറിയാന്‍ കഴിയില്ലേ?
അതൊന്നും എഴുതിയ പുസ്തകം നോക്കിയല്ല അവര്‍ പഠിക്കുന്നത്‌ .. Just listen and by heart it. അതിനു എഴുത്തും വായനയും നിര്‍ബന്ധമാണോ?

“ അന്നുള്ള ആളുകള്‍ക്ക് പോലും“ എന്നു ഉദ്ദേശിച്ചത് ചുറ്റുവട്ടത്തുണ്ടായിരുന്ന ആളുകള്‍ക്ക് എന്നാണോ അതോ മറ്റൊരാള്‍ക്കും എന്നാണോ?
ഒരു കാര്യം കൂടി. ഒരാള്‍ ചരിത്രകാര്യങ്ങള്‍ പറഞ്ഞു എന്നു പറയുന്നു. അതു ശരിയോ തെറ്റോ എന്നും നമ്മുക്കു പരിശോധിക്കാമല്ലേ?

[comment]
സ്വയം പ്രഖ്യപനം മാത്രം മതി എന്ന് ഞാനോ ലത്തീഫോ പറഞ്ഞില്ല. മറ്റെന്തുണ്ടായാലും സ്വയം ഞാന്‍ ദൈവ ദൂതനാണെന്ന് പറയാത്ത ആള്‍ പ്രവാചകാനാവാന്‍ വഴിയില്ല എന്നേ പറഞ്ഞുള്ളൂ.
[/comment]

Great.. we are in a sync at least in this case..
പ്രവാചകനും സാഹിത്യരചനയും തമ്മിലുള്ള ബന്ധം എനിക്കു മനസ്സിലാകുന്നില്ല. പ്രവാകനാ‍കണമെങ്കില്‍ അയാള്‍ പുസ്തകം രചിക്കണം എന്നാണോ പറയുന്നത്‌? എല്ലാ പ്രാവാചകന്മാര്‍ക്കും പൊതുവായി ഉണ്ടാകേണ്ട ലക്ഷണമാണല്ലോ നമ്മുടെ ചര്‍ച്ചയ്ക്കാധാരം.

പ്രവാചകന്‍ എന്തു പറഞ്ഞു എന്നതിനല്ലേ, importance? അതു ശരിയാണോ തെറ്റാണോ ഒരു മനുഷ്യനു പരിശോധിക്കാന്‍ സാധിക്കാവുന്നിടത്തോളം പരിശോധിക്കാന്‍ എനിക്കാഗ്രഹമുണ്ട്.

ചിന്തകന്‍ പറഞ്ഞു...

[prophet എന്നു പറഞ്ഞാല്‍ ദീര്‍ഘദര്‍ശി എന്നു തന്നെയാല്ലേ അര്‍ത്ഥം.]

>>(In religion, a prophet is a person who has been contacted by, or has encountered, the supernatural or the divine, and serves as an intermediary with humanity, delivering this newfound knowledge from the supernatural entity to other humans.[1][2] The message that the prophet conveys is called a prophecy.)==>Wiki

>> one who utters divinely inspired revelations==> Britanica)


[ദിവ്യവെളിപാ‍ടുകള്‍ , ദിവ്യ സന്ദേശങ്ങള്‍ ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
പ്രവചനവും (അതായത് മുന്‍‌ക്കൂടി കാണല്‍) ഒരു വെളിപാടു തന്നെയല്ലേ?]


>>ദിവ്യവെളിപാടുകളും ദിവ്യ സന്ദേശങ്ങള്‍ ഒരേ അര്‍ത്ഥത്തിലാണ് ഞാന്‍ ഉദ്ദേശിച്ചത്. ആ സെന്റന്‍സ് ഒന്ന് കൂടി ഇവിടെ ആവര്‍ത്തിക്കുന്നു
[ദൈവത്തില്‍ നിന്ന് ദിവ്യവെളിപാടുകള്‍ ലഭിക്കുന്നവരെയാണ് നബി എന്ന് പറയുക
ദിവ്യവെളിപാടുകള്‍ ലഭിക്കുകയും, ന്യായപ്രമാണങ്ങള്‍ (വേദ ഗ്രന്ഥങ്ങള്‍) അവതരിച്ച് കിട്ടുകയും ചെയ്ത് കൊണ്ട് ഒരു പ്രത്യേക ദൌത്യത്തിനായി നിയോഗിക്കപെട്ട നബിയാണ് റസൂല്‍.]

[കൃത്യമായ സമയം ഉണ്ടോ എന്നുള്ളതു പോട്ടേ, അതു സംഭവിച്ചോ എന്നതു തന്നെയല്ലേ പ്രധാനം.]

>> അത്തരത്തില്‍ പ്രവചിക്കപ്പെട്ട കാര്യങ്ങള്‍ നടന്നിട്ടുമുണ്ട്.

[താങ്കള്‍ക്കു സമയമുണ്ടാകില്ലേ, താങ്കളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കു വെയ്ക്കുവാന്‍ ?
I am not in a hurry. I am not expecting a reply in 18 hours also..]


>> അനവസരത്തിലെ അപ്രസക്തമായ കമന്റ്!

[[comment]
2# അതില്‍ മാറ്റം വരുമെന്ന് നാം ഇപ്പോള്‍ വിശ്വാസിച്ചാലും ആ പ്രവാചകനെ നാം അംഗീകരിക്കാത്തതിന് തുല്യമായിരിക്കും .ശരിയല്ലേ (യെസ്/നോ)
[/comment]
Me too said the same... NO.


>> എന്റെ ഉത്തരം NO അല്ല. താങ്കളുടെ മുമ്പുള്ള കമന്റിലെ വാചകത്തെ ഞാന്‍ ഇറ്റാലിക്സില്‍ എന്റെ കമന്റില്‍ റഫര്‍ ചെയ്തതാണ് അത്. എന്റെ ഉത്തരം Yes ആണ്. ഞാനതിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

cntnd....

ചിന്തകന്‍ പറഞ്ഞു...

[ആരുടെ പ്രവാചകത്വതേ? പ്രവാചകനു വേണ്ട ഗുണങ്ങളുടെ കാര്യത്തില്‍ എനിക്കു വ്യക്തത വന്നിട്ടില്ല. അതിനു മുമ്പ് എനിക്കു എങ്ങിനെ നിഷേധിക്കാന്‍ ആകും.
>> അംഗീകരികരിച്ചു കഴിഞ്ഞതിന് ശേഷമുള്ള കാര്യത്തെ കുറിച്ചാണിവിടെ പറഞ്ഞത്. താങ്കളുടെ കാര്യമല്ല. ആ കമന്റ് ഒന്ന് കൂടി വായിക്കുക.

[ദിവ്യവെളിപ്പാട് ആണെന്നതിനു എന്തു തെളിവ്. അതിനു മുമ്പേ അങ്ങിനെ കാറ്റഗറൈസ് ചെയ്യാന്‍ പറ്റുമോ?]
>>നിലവിലുള്ള അറിവിന്റെ ഉറവിടങ്ങള്‍ വെച്ച് പരിശോധിക്കുക. ബോധ്യപെട്ടാല്‍ വിശ്വസിക്കാം അല്ലെങ്കില്‍ തള്ളിക്കളയാം
തെളിഞ്ഞതിന് ശേഷമുള്ള കാര്യത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ദിവ്യവെളിപാടുകളിലൂടെ വിശദീകരിച്ചവ ഭാവിയിലും തെറ്റില്ല.

[രചിക്കാന്‍ എന്നുദ്ദേശിച്ചത് എഴുതാന്‍ എന്നാണോ ഉണ്ടാക്കാന്‍ (expressing it by any means) എന്നാണോ ?]
>>r u kidding? :)

[എഴുത്തും വായനയും പഠിക്കാന്‍ ഒരാള്‍ക്ക് എത്ര സമയം എടുക്കും].
>>പഠിച്ചിട്ടുണ്ടെങ്കിലല്ലേ സമയത്തിന്റെ പ്രശ്നം വരുന്നുള്ളൂ.

[What you think about that time. ഇന്നത്തെ കാലത്താണെങ്കില്‍ ചരിത്രങ്ങളെല്ലാം ടെക്സ്റ്റ് പുസ്തകങ്ങളായിട്ടാണ് കിട്ടുന്നത്.]
>>ആ കാലത്ത് ലഭ്യമായ അറിവിന്റെ ഉറവിടങ്ങള്‍ വെച്ച് ഏറ്റവും അറിവുള്ളവര്‍ക്ക് പോലും അറിയാത്തത്. ടെക്സ്റ്റ് പുസ്തകങ്ങളില്‍ നിലവില്‍ ആളുകള്‍ക്കുള്ള അറിവുകളാണ്.

[പിന്നെ മറ്റു ദേശങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്നവര്‍ക്ക് അവരുടെ സംസ്കാരവും അവിടെ പ്രചാരത്തിലുള്ള കാര്യങ്ങളും അറിയാന്‍ കഴിയില്ലേ?]
>>അദ്ദേഹത്തിന് അങ്ങിനെ ഒരറിവ് ലഭിച്ചിട്ടുണ്ടെങ്കില്‍ കൂടെ പോയവര്‍ അത് വെളിപെടുത്തും. അങ്ങിനെ ആരും ഇതുവരെ വെളിപെടുത്തിയിട്ടില്ല. പോസ്റ്റില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്.

[പ്രവാചകന്‍ എന്തു പറഞ്ഞു എന്നതിനല്ലേ, importance? അതു ശരിയാണോ തെറ്റാണോ ഒരു മനുഷ്യനു പരിശോധിക്കാന്‍ സാധിക്കാവുന്നിടത്തോളം പരിശോധിക്കാന്‍ എനിക്കാഗ്രഹമുണ്ട്.]

>>അതെ, ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍, ആ പ്രവാചകന്റെ ചരിത്രവും,അദ്ദേഹം പഠിപ്പിച്ചതും എന്തെന്ന് കൃത്യമായി, ആധികാരികമായ ഉറവിടങ്ങളില്‍ നിന്ന് പഠിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. സത്യം കണ്ടെത്തുക എന്ന ആത്മാര്‍ത്ഥമായ ഒരുദ്ദേശം ഉണ്ടെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം ദൈവം തന്നെ താങ്കള്‍ക്ക് തുറന്ന് തരും എന്നാണ് എന്റെ വിശ്വാസം. അതിന് താങ്കള്‍ സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

ഗൂഗ്ലി പറഞ്ഞു...

പ്രവാചകന്‍ , നബി, റസൂല്‍ എല്ലാം ഇപ്പോള്‍ കുഴുഞ്ഞു മറിഞ്ഞു. Ok... give me a few examples

നബിമാര്‍ ആരൊക്കെ? Name them
റസൂല്‍ ആരൊക്കെ.? Names please

വെളിപാട് , പ്രവചനം അതും കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. ഓരോന്നിനും ഓരോ ഉദ്ദാഹരണം പറയാമോ

വെളിപ്പാടുകള്‍ നല്‍കപ്പെടുന്നത് ഒരു സമൂഹത്തിനു വേണ്ടിയോ അതോ മനുഷ്യകുലത്തിനു മുഴവനായും ആണോ? (രണ്ടാമത്തേതാണ് ഒരു പ്രവാചകന് (Or റസ്സൂലിന് / നബിക്ക്) കൂടുതല്‍ ചേരുക എന്നു കരുതുന്നു.)


revisiting our 4 points...

[my comment]
#1 ദൈവത്താലാണ് അയയ്ക്കപ്പെട്ടതെങ്കില്‍ ഭാവി പ്രവചിക്കാന്‍ ഉള്ള കഴിവാണ് ഒന്നു്.
[/comment]

Shall we re-write like this?
1. എല്ലാ പ്രവാചകന്മാരും (നബി/റസ്സൂല്‍‌ etc) ചുരുങ്ങിയത് ഒരു വെളിപാടോ അല്ലെങ്കില്‍ ഒരു പ്രവചനമോ നടത്തിയിരിക്കണം.


[my comment]
#2 point
പ്രവാചകന്റെ വിശദീകരണം(അല്ലെങ്കില്‍ നിലപ്പാട്) എന്നെന്നും നിലനില്‍ക്കുന്നതായിരിക്കണം അതാണ് രണ്ടാമത്തെ ലക്ഷണം.
[/comment]

Do you want to rephrase it?



[my comment]
#3 ദൈവമാണ് അയച്ചെതെന്ന്‌ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ എന്തേങ്കിലും അടയാളം നല്‍കണം (അത്ഭുതമോ മറ്റോ ആയാല്‍ നന്ന്‌) ഇതാണ് മറ്റൊരു ലക്ഷണം.
[/comment]

In Your Opinion, this is not necessary. is that correct?


[my comment]
#4 സ്വയം പ്രവാചകനെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ പ്രഖ്യാപിക്കണം.
[/comment]

Agreed.


[comment]
ആ കാലത്ത് ലഭ്യമായ അറിവിന്റെ ഉറവിടങ്ങള്‍ വെച്ച് ഏറ്റവും അറിവുള്ളവര്‍ക്ക് പോലും അറിയാത്തത്.
[/comment]
“ഏറ്റവും അറിവുള്ളവര്‍ക്ക് പോലും“ എന്നുദ്ദേശിച്ചത് ആ കാലഘട്ടതിലെ (ലോകത്തിലുള്ള മൊത്തം) ആളുകള്‍ക്കും അതിനു മുമ്പുള്ള ആളുകള്‍ക്കും എന്നാണോ അതോ അറബി നാട്ടില്‍ ഉള്ളവരേക്കാള്‍ എന്നണോ ഉദ്ദേശിച്ചത്.

പ്രവാചകന്റെ കാലത്തിനുശേഷമുള്ള ആളുകളും ഈ ഗണത്തില്‍ പെടുമോ? കാരണം ഖുര്‍ ആനില്‍ നോക്കി പഠിച്ച് അതിനു ശേഷമുള്ള ആര്‍ക്കും പറയാമല്ലോ ഇതൊക്കെ ഞങ്ങള്‍ക്കറിയാമായിരുന്നു എന്ന്‌.

[comment]
ടെക്സ്റ്റ് പുസ്തകങ്ങളില്‍ നിലവില്‍ ആളുകള്‍ക്കുള്ള അറിവുകളാണ്
[/comment]
correct .ഇന്ന് അച്ചടി ഉള്ളതുകൊണ്ട് ആളുകള്‍ അവരുടെ അറിവുകള്‍ അച്ചടിച്ചു സൂക്ഷിക്കുന്നു. അന്ന് അച്ചടി വശമില്ലാതിരുന്നതിനാല്‍ ഇതൊക്കെ ആളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. ഒരു പക്ഷേ ഒന്നോ രണ്ടൊ കൈയ്യെഴുത്തു പ്രതികള്‍ ഉണ്ടാകാം. അതു പക്ഷേ എല്ലാ വീട്ടിലും ഉണ്ടാകില്ലല്ലോ?... ആളുകളുടെ ഓര്‍മ്മയില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എഴുത്തും വായനയും അറിയണമോ...കേള്‍ക്കാനുള്ള കഴിവും ഗ്രഹിക്കാനുള്ള ബുദ്ധിയും പോരേ കാര്യങ്ങള്‍ പഠിക്കാന്‍ ‍. ഒരു പക്ഷേ പുസ്തകം വായിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ വേഗത്തില്‍, അറിവുള്ള ഒരാളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടാണല്ലോ നമ്മല്‍ സ്കൂളില്‍ പോകുന്നത്.

i'll continue

ഗൂഗ്ലി പറഞ്ഞു...

[comment]
എഴുത്തും വായനയും പഠിക്കാന്‍ ഒരാള്‍ക്ക് എത്ര സമയം എടുക്കും.
>>പഠിച്ചിട്ടുണ്ടെങ്കിലല്ലേ സമയത്തിന്റെ പ്രശ്നം വരുന്നുള്ളൂ.
[/comment]

ഞാന്‍ ചോദിച്ചത് ..എഴുത്തും വായനയും എന്നു പറയുന്നത് Rocket Technology ഒന്നും അല്ലല്ലോ.
യൂണിവേഴ്സിറ്റിയിലും പോകേണ്ട. എഴുത്തറിയാവുന്ന ആരുടേയെങ്കിലും അടുത്തു നിന്നു കുറഞ്ഞ സമയം കൊണ്ട് പഠിക്കാവുന്നതല്ലേ എന്നാണ് ഞാന്‍ ഉദ്ദേഴിച്ചത്. നബി അങ്ങിനെ പഠിച്ചു എന്ന് ഞാന്‍ ആരോപിക്കുന്നില്ല കാരണം വ്യക്തമായി താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ നബി നിരക്ഷരന്‍ ആയിരുന്നു എന്ന്‍. പക്ഷേ അത് ഇത്ര വലിയ ആശ്ചര്യജനകമായ കാര്യം ആണോ എന്നാണ് ഞാന്‍ ചോദിച്ചത്.

ചില സംശയങ്ങള്‍? (I saw some answers in the post itself; this is just for a flow of answering)

1. മുഹമ്മദ് നബി (or റസൂല്‍) ക്ക് എഴുത്തും വായനയും അറിയാമോ?
2. ഖുര്‍ ആന്‍ എഴുതിയത് നബി സ്വയമായാണോ അതോ മരണം ശേഷം അനുചരന്മാര്‍ എഴുതി ക്രോഡീകരിച്ചതോ?
3. ചിലര്‍ ഹദീസില്‍ പറഞ്ഞു എന്നു പറയാറുണ്ട്. എന്താണ് ഹദീസ്.
4. ചിലര്‍പറയുന്നു, നബിയുടെ അച്ഛന്‍ ഒരു കച്ചവടക്കാരന്‍ ആയിരുന്നു. കച്ചവട സംഘത്തോടൊപ്പം നബിയും സഞ്ചരിക്കാറുണ്ടെന്ന്‌. ഇതു ശരിയാണോ?
5. എത്രാം വയസ്സിലാണ് മുഹമ്മദ് എന്ന വ്യക്തിയെ ദൈവം നബിയായി (പ്രവാചകനായി/റസ്സൂല്‍) ആയി ഉയര്‍ത്തിയത്. അതായത് ആദ്യത്തെ വെളിപ്പാട് നല്‍ക്കപ്പെട്ടത്‌ എപ്പോഴാണ് .. എന്തായിരുന്നു അത്
(എന്തൊക്കെ വെളിപാടാണ് മുഹമ്മദ്ദ് വഴിയായി നല്‍കപ്പെട്ടത്? ചുരുക്കത്തില്‍ പ്രധാനപ്പെട്ട 5 എണ്ണമെങ്കിലും വിവരിക്കാമോ?)
6. മദീനയും മെക്കയും ഒക്കെ അടങ്ങുന്ന പഴയ സ്ഥലങ്ങളുടെ ഒരു മാപ്പ് എവിടെ നിന്നെങ്കിലും കിട്ടുമോ?

ചോദ്യങ്ങള്‍ കൂടി പോയോ? ഖുര്‍-ആനിലെ സൂക്തങ്ങള്‍ കൂടി പറഞ്ഞാല്‍ I am happy.
അതിന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ ഉപകരിക്കും എന്നു കരുതുന്നു.

ചിന്തകന്‍ പറഞ്ഞു...

ഗൂഗ്ലി
അത്പം തിരക്കിലായിരുന്നു. അത് കൊണ്ടാണ് മറുപടി വൈകിയത്.

താങ്കള്‍ മനസ്സിലേക്കിയേടത്ത് കുഴഞ്ഞു മറിഞ്ഞിട്ടുണ്ടെങ്കിലെയുള്ളൂ. ഞാന്‍ പറഞ്ഞത് വ്യക്തമായ ധാരണയോട് കൂടിത്തന്നെയാണ്. വാക്കുകളുടെ അര്‍ഥവും അതിന്റെ വാക്യത്തില്‍ പ്രയോഗവും എനിക്ക് താങ്കളെ മനസ്സിലാക്കിതരാന്‍ കഴിയില്ല. അത്തരം ഒരു ക്ലാസുമല്ല ഇത്. താങ്കള്‍ ക്ഷമിക്കുക.

ആരാണ് ‘പ്രവാചകന്‍‘ എന്നുള്ളതിന് ഞാന്‍ വ്യക്തമായ ഉത്തരം നല്‍കി കഴിഞ്ഞു.

“ഏറ്റവും അറിവുള്ളവര്‍ക്ക് പോലും“ എന്നുദ്ദേശിച്ചത് ആ കാലഘട്ടതിലെ (ലോകത്തിലുള്ള മൊത്തം) ആളുകള്‍ക്കും അതിനു മുമ്പുള്ള ആളുകള്‍ക്കും എന്നാണോ അതോ അറബി നാട്ടില്‍ ഉള്ളവരേക്കാള്‍ എന്നണോ ഉദ്ദേശിച്ചത്.

തത്സമന്ധമായ എന്റെ മുങ്കമന്റ് വളരെ വ്യക്തമാണ്. താങ്കള്‍ക്ക് എങ്ങിനെ വേണമെങ്കിലും എടുക്കാം.

പക്ഷേ അത് ഇത്ര വലിയ ആശ്ചര്യജനകമായ കാര്യം ആണോ എന്നാണ് ഞാന്‍ ചോദിച്ചത്.

നിരക്ഷരനായ ഒരാള്‍ ലോകത്തെ മുഴുവന്‍ മാറ്റിമറിച്ച ഇത് പോലൊരുഗ്രന്ഥം പോയിട്ട് ഒരു സാധാരണ കവിതാ സമാഹാരംരചിച്ചതിന്റെ ഉദാ‍ഹരണമെങ്കിലും താങ്കള്‍ കണ്ടുപിടിക്കൂ.
cntnd..

ചിന്തകന്‍ പറഞ്ഞു...

താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം

#1 എഴുത്തുവായനയും അറിയുമായിരുന്നില്ല. പഠിച്ചിട്ടുമില്ല.
#2 പ്രവാചകന്‍ സ്വയം എഴുതിയിട്ടില്ല, വഹ് യ്(ദിവ്യ വെളിപാട്) ലഭിക്കുന്ന മുറക്ക് തന്നെ അത് എഴുതിവെക്കാന്‍ എഴുത്തുംവായനയും അറിയാവുന്ന ആളുകളെ പ്രവാചകന്‍ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അബൂബക്കര്‍,ഉമര്‍,ഉസ്മാന്‍ ,അലി ഖാലിദ്ബ്നു വലീദ് തുടങ്ങി ഇരുപധിലധികം പേര്‍ ‘വഹ് യ്‘ എഴുത്തുകാര്‍ എന്ന് അറിയപെടുന്നു. ഖുര്‍ ആനിലെ സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും ക്രമവും ദിവ്യ വെളിപാടിന്റെ അടിസ്ഥാനത്തില്‍ തന്നെ.
#3 ഒരു വിഷയത്തില്‍ പ്രവാചന്റെതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാക്കോ, പ്രവര്‍ത്തിയെയോ ഹദീസ് എന്ന് പറയുന്നു. പ്രവാചകന്റെ അഭിപ്രായങ്ങളും പ്രവൃത്തികളും ദിവ്യവെളിപാടിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും. എന്നാല്‍ എല്ലാ ദിവ്യവെളിപാടുകളും ഖുര്‍ ആന്‍ ആയിരുന്നില്ല.
#4 നബിയുടെ ജനനത്തിന്റെ ആറ് മാസം മുമ്പ് പിതാവും ആറാം വയസ്സില്‍ മാതാവും മരിച്ച്. പിന്നീട് നബിയെ വളര്‍ത്തിയത് പിതൃവ്യനായ അബ്ദുല്‍ മുത്തലിബായിരുന്നു. കച്ചവട സംഘത്തോടൊപം നബി യാത്രചെയ്യാറുണ്ടായിരുന്നു.
#5
എ.ഡി. 610 -ല്‍
അദ്ദേഹത്തിന്റെ നാല്പതാമത്തെ വയസ്സില്‍.
ആദ്യം അവതരിച്ച അധ്യായം (അല്‍ അലഖ്)
സൂകതങ്ങള്‍:-
“( ഓ, മുഹമ്മദ്) വായിക്കുക: നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്ന
പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക: നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലികകൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു.“ (96:1-5)
#6 മക്കയുടെ മദീനയുടെയും പഴയ മാപ് ‘തെഫ് ഹീമുല്‍ ഖുര്‍ ആന്‍‘ എന്ന ഖുര്‍ ആന വ്യാഖ്യന ഗ്രന്ഥത്തില്‍ ഉണ്ട്.

പാര്‍ത്ഥന്‍ പറഞ്ഞു...

നിരക്ഷരനായ ഒരാള്‍ ലോകത്തെ മുഴുവന്‍ മാറ്റിമറിച്ച ഇത് പോലൊരുഗ്രന്ഥം പോയിട്ട് ഒരു സാധാരണ കവിതാ സമാഹാരംരചിച്ചതിന്റെ ഉദാ‍ഹരണമെങ്കിലും താങ്കള്‍ കണ്ടുപിടിക്കൂ.
-----------------------

ചിന്തകന്റെ വെല്ലുവിളി, ചിന്തകന്റെ മാത്രമല്ല ഇതൊക്കെ വിശ്വസിക്കുന്നവർ എല്ലാവരും ഇങ്ങനെത്തന്നെ.


രാമായണം എന്ന ഇതിഹാസം എഴുതിയത് ഒരു സംസ്കാരവും ഇല്ലാതിരുന്ന ഒരു കാട്ടുമനുഷ്യനായിരുന്നു. ഇത്തരം അത്ഭുതങ്ങളിൽ വിശ്വാസക്കുറനൊന്നും ഇല്ല. പക്ഷെ മുഹമ്മദുനബിക്ക് അക്ഷരാഭ്യാസം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്റെ നിഗമനം ഇവിടെ കുറിച്ചിരുന്നു. അരും പ്രതികരിച്ചു കണ്ടില്ല. അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നും എല്ലാം മുകളിൽ നിന്ന് ഇറങ്ങിവന്നതാണെന്നും വിശ്വസിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലല്ലോ.

പാര്‍ത്ഥന്‍ പറഞ്ഞു...

“ദൈവം ഏകനാണെന്നാണ്, ദൈവത്തിന് മക്കളില്ല, ദൈവം ആരുടെയും പുത്രനായി ജനിച്ചതുമല്ല.“

ഈ മുകളിൽ പറഞ്ഞ കാര്യം ഏതു മതത്തിലെ ദൈവമായാലും ഇങ്ങനെ തുറന്നു പറയുമ്പോൾ സങ്കടം തോന്നാറുണ്ട്. ലോകത്തിലെ എല്ലാ കാര്യങ്ങളും സൃഷ്ടിച്ച് പരിപാലിക്കാൻ കെല്പുള്ള ഒരാൾക്ക് ആകെ കൂടി ഈ ഒരു കുഴപ്പം മാത്രമെ ഉള്ളൂ.

നിങ്ങള് ഹിന്ദു ദൈവങ്ങളെ ഒന്നു നോക്കൂ, വല്ല കൊഴപ്പോംണ്ടാ.

ഗൂഗ്ലി പറഞ്ഞു...

[comment]അത്പം തിരക്കിലായിരുന്നു. അത് കൊണ്ടാണ് മറുപടി വൈകിയത്.
[/comment]
well understood.


[comment] താങ്കള്‍ മനസ്സിലേക്കിയേടത്ത് കുഴഞ്ഞു മറിഞ്ഞിട്ടുണ്ടെങ്കിലെയുള്ളൂ
[/comment]
double correct. can you tell me the examples to clarify

നബിമാര്‍ ആരൊക്കെ? Name them
റസൂല്‍ ആരൊക്കെ.? Names please

വെളിപാട് , പ്രവചനം അതും കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. ഓരോന്നിനും ഓരോ ഉദ്ദാഹരണം പറയാമോ

[comment] “ഏറ്റവും അറിവുള്ളവര്‍ക്ക് പോലും“ എന്നുദ്ദേശിച്ചത് ആ കാലഘട്ടതിലെ (ലോകത്തിലുള്ള മൊത്തം) ആളുകള്‍ക്കും അതിനു മുമ്പുള്ള ആളുകള്‍ക്കും എന്നാണോ അതോ അറബി നാട്ടില്‍ ഉള്ളവരേക്കാള്‍ എന്നണോ ഉദ്ദേശിച്ചത്.

തത്സമന്ധമായ എന്റെ മുങ്കമന്റ് വളരെ വ്യക്തമാണ്. താങ്കള്‍ക്ക് എങ്ങിനെ വേണമെങ്കിലും എടുക്കാം.
[/comment]

I want to understand everything clear. so can you rephrase it as a clear statement other than saying in whatever way I can take.

“ഏറ്റവും അറിവുള്ളവര്‍ക്ക് പോലും“ എന്നുദ്ദേശിച്ചത് ആ കാലഘട്ടതിലെ (ലോകത്തിലുള്ള മൊത്തം) ആളുകള്‍ക്കും അതിനു മുമ്പുള്ള ആളുകള്‍ക്കും ആണ്. ശരിയല്ലേ?

[comment]നിരക്ഷരനായ ഒരാള്‍ ലോകത്തെ മുഴുവന്‍ മാറ്റിമറിച്ച ഇത് പോലൊരുഗ്രന്ഥം പോയിട്ട് ഒരു സാധാരണ കവിതാ സമാഹാരംരചിച്ചതിന്റെ ഉദാ‍ഹരണമെങ്കിലും താങ്കള്‍ കണ്ടുപിടിക്കൂ.
[/comment]

താങ്കളുടെ ഉത്തരങ്ങളില്‍ നിന്ന്‌ എനിക്കു മനസ്സിലായത് നബിയടക്കം ഒരാള്‍ പോലും നിരക്ഷരന്‍ ആയിരിക്കേ ഒരു ഗ്രന്ഥം എഴുതിയിട്ടില്ല. കാരണം നബി പോലും സ്വന്തമായല്ല ഖുര്‍-ആന്‍ എഴുതിയത്. അനുചരമാരാല്‍ എഴുതിക്കുകയായിരുന്നു. ശരിയല്ലേ? കവിഭാവനയും സംസാരശേഷിയുമുള്ള ഒരാള്‍ക്ക് തന്റെ കവിത പറഞ്ഞു കൊടുക്കാന്‍ സാധിക്കില്ലേ? നിരക്ഷരന്‍ ആയാല്‍ എന്താ കുഴപ്പം. അതുകൊണ്ടാണ് അത് ഇത്ര വലിയ ആശ്ചര്യജനകമായ കാര്യം ആണോ എന്നാണ് ഞാന്‍ ചോദിച്ചത്. അക്ഷരം എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കും വാക്കുകളുടെ അര്‍ത്ഥവും communication ability യും ഉണ്ടാവില്ലേ. അതില്‍ കവിഭാവനകൂടി ചേര്‍ന്നാല്‍ ഒരു കവിതയും എഴുതാം.


[comment]താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം
[/comment]
Thank you. ഹദീസ് എന്നു പറഞ്ഞാല്‍ പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ പ്രദിപാതിക്കുന്നത്‌ അല്ലെങ്കില്‍ വിശദീകരിക്കുന്നതാണെന്നല്ലേ? . ഖുര്‍ -ആനില്‍ ഇല്ലാത്ത വെളിപാടുകള്‍ ഹദീസില്‍ ഉണ്ടോ? #3 ന്റെ അവസാന വരി എന്നില്‍ കണ്‍ഫ്യൂഷണ്‍ ഉണ്ടാക്കുന്നു.

#4. ഓ.അതു നിര്‍ഭാഗ്യകരമായി. അച്ഛനേയും അമ്മയേയും ചെറുപ്പത്തില്‍ നഷ്ടപ്പെട്ടു.

#5 ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. sperm നെയാണോ ഇതുകൊണ്ടുദ്ദേസിക്കുന്നത്‌?

കുറച്ചു കൂടി വെളിപാടുകള്‍ തരുമോ?

#6. ഇതിന്റെ online link ലഭ്യമാണോ? സ്ഥലങ്ങള്‍ തമ്മിലുള്ള ഏകദേശ ദൂരം KM ല്‍ ലഭ്യമാണോ


കുറച്ചു ചോദ്യങ്ങള്‍ കൂടി മനസില്‍ തോന്നുന്നു.
7. നബി തിരുമേനി ജനച്ചത് ഏതു മതത്തില്‍ ആയിരുന്നു? യഹൂദമതത്തിലേ കൃസ്തുമതത്തിലോ അതോ അറബ്യന്‍ നാടുകളില്‍ നില നിന്നിരുന്ന ഏതേങ്കിലും ബഹു ദൈവ സങ്കല്‍പ്പ മതത്തിലോ?
8. നബിയാകുന്നതിലും മുമ്പു അദ്ദേഹത്തിന്റെ പേരു മുഹമ്മദ് എന്നു തന്നെയായിരുന്നോ. അതോ ദൈവത്താല്‍ വിളിക്കപ്പെട്ടതിനുശേഷം മുഹമ്മദ് എന്ന പേരു സ്വീകരിച്ചതോ?
9. അന്നത്തെ കാലത്ത് കച്ചവട സംഘങ്ങള്‍ രണ്ടോ മൂന്നോ മാസമെങ്കിലും ഒരു സ്ഥലത്ത് തമ്പടിക്കില്ലേ? നബിയുടെ രണ്ടു യാത്ര സിറിയയ്ക്ക് ആയിരുന്നു എന്നു താങ്കളുടെ ബ്ലോഗില്‍ കണ്ടു. അതിന്റെ വിശദാംസങ്ങള്‍ ഖുര്‍ ആനില്‍ ഉണ്ടെന്നും(അതോ ഹദീസിലോ?) അതിന്റെ സൂക്തം തരുമോ?
10.[your blog]
ഒരാള്‍ മുസ്ലീമായിരിക്കണമെങ്കില്‍ ദൈവം ഇറക്കിയ പൂര്‍വ്വ വേദങ്ങളിലും വിശ്വസിച്ചിരിക്കണമെന്നത് ഒരു നിബന്ധനയാണ്.
[/blog]
ഏതാണ് ഈ പൂര്‍വ്വ വേദങ്ങള്‍? പഴയനിയമ പുസ്തകങ്ങളോ ? ബൈബിളോ? or any other books?

11. മൂസാ പ്രവാചകന്‍ നബിയാണോ റസൂല്‍ ആണോ?

Thank You

ഗൂഗ്ലി പറഞ്ഞു...

[comment]രാമായണം എന്ന ഇതിഹാസം എഴുതിയത് ഒരു സംസ്കാരവും ഇല്ലാതിരുന്ന ഒരു കാട്ടുമനുഷ്യനായിരുന്നു
[/comment]

പക്ഷേ അതും വാല്‍മീകി എഴുതി സൂക്ഷിച്ചിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. പാണന്മാര്‍ (പോലെയുള്ള) ആളുകള്‍ പാടി നടന്നാണ് അതു പ്രചാരത്തിലായത്. അല്ലേ? എന്റെ അഭിപ്രായത്തില്‍ കവിഭാവന മതി ഒരാള്‍ക്ക് കവിയാകാന്‍

[comment] ആരും കൊണ്ടുപോകാൻ തയ്യാറായില്ലെന്നും ഒടുവിൽ ഒരാൾ ഏറ്റെടുത്തെന്നും അവരുടെ വീട്ടിൽ എത്തിയപ്പോൾ, പാൽ വറ്റിയ ആടിന്റെ അകിട് നിറഞ്ഞ് പാൽ ചുരത്തിയെന്നും ഉള്ള കഥകൾ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിൽ നിന്നുമാണ് വായിച്ചിട്ടുള്ളത്.
[/comment]

Can you give me a reference.

ചിന്തകന്‍ പറഞ്ഞു...

[നബിമാര്‍ ആരൊക്കെ? Name them
റസൂല്‍ ആരൊക്കെ.? Names please]


എല്ലാ പ്രവാചകന്മാരും നബിമാരാണ്. മുഹമ്മദ്,ഈസാ,മൂസാ,ദാവൂദ് എന്നിവര്‍ റസൂല്‍ ആണ് അതേ സമയം അവര്‍ നബിമാരുമാണ്.

[കവിഭാവനയും സംസാരശേഷിയുമുള്ള ഒരാള്‍ക്ക് തന്റെ കവിത പറഞ്ഞു കൊടുക്കാന്‍ സാധിക്കില്ലേ?]

സാധിച്ചേക്കാം. ഒരു സുപ്രഭാതത്തില്‍ ഉണ്ടായിവരുന്നതല്ല കവി ഭാവന. ഇവിടെ കവിഭാവന മാത്രമല്ല വിഷയം. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ഒരു സമൂഹത്തെ മൊത്തം മാറ്റിമറിച്ച ഒരു ഗ്രന്ഥമായിരുന്നു അത്. ആത്മീയം , രാഷ്ട്രീയം ,സാമ്പത്തികം ,സാമൂഹ്യം ,സാംസ്കാരികം ഇങ്ങനെ ജീവിതത്തിന്റെ സകല മേഖലകളിലും എങ്ങനെ ഏറ്റവും നന്നായി ജീവിക്കണമെന്ന് പഠിപ്പിക്കുന ഒരു ഗ്രന്ഥം.

[Thank you. ഹദീസ് എന്നു പറഞ്ഞാല്‍ പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ പ്രദിപാതിക്കുന്നത്‌ അല്ലെങ്കില്‍ വിശദീകരിക്കുന്നതാണെന്നല്ലേ? . ഖുര്‍ -ആനില്‍ ഇല്ലാത്ത വെളിപാടുകള്‍ ഹദീസില്‍ ഉണ്ടോ? #3 ന്റെ അവസാന വരി എന്നില്‍ കണ്‍ഫ്യൂഷണ്‍ ഉണ്ടാക്കുന്നു.]

കണ്‍ഫ്യൂഷനാവേണ്ട കാര്യമില്ല. ആദ്യ കമന്റില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ഖുര്‍ ആന്‍ പ്രത്യേകമായി തന്നെ അവതരിച്ച ദിവ്യ വെളിപാടാണ്. എന്നാല്‍ ഹദീസ് എന്നത് ഖുര്‍ ആനെ സംബന്ധിച്ച പ്രവാചകന്റെ വിശദീകരണങ്ങളും, പ്രാവര്‍ത്തന മാ‍തൃകയുമാണ്. ഇത്തരം വിശദീകരണങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാം ദൈവ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായാണ്. ഖുര്‍ ആനില്‍ ദൈവം മനുഷ്യരോട് നേരിട്ട് സംസാരിക്കുന്നു. എന്നാല്‍ ഹദീസ്, പ്രവാചകന്റെ സംസരമോ പ്രവൃത്തിയോ ആണ്.

[#5 ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. sperm നെയാണോ ഇതുകൊണ്ടുദ്ദേസിക്കുന്നത്‌? ]

ഖുര്‍ ആന്റെ വിശദീകരണം ഇവിടെ വിഷയമല്ല. മറ്റൊരവസരത്തില്‍ ആവാം

[കുറച്ചു കൂടി വെളിപാടുകള്‍ തരുമോ?]

ഇവിടങ്ങള്‍ സന്ദര്‍ശിക്കുക :-

1.ഖുര്‍ ആന്‍ ദൈവിക ഗ്രന്ഥമോ?
2.ഖുര്‍ ആന്‍ പഠനത്തിന് ഒരു മുഖവുര
3. ഖുര്‍ ആന്‍ ഭാഷ്യം

ഇതിന്റെ online link ലഭ്യമാണോ? സ്ഥലങ്ങള്‍ തമ്മിലുള്ള ഏകദേശ ദൂരം KM ല്‍ ലഭ്യമാണോ
എന്റെ അറിവില്‍ ഇല്ല. സ്ന്ഥലങ്ങള്‍ തമ്മിലുള്ള ദൂരം മനസ്സിലാക്കാന്‍ ഗൂഗ്ല് എര്‍ത്തോ, മേപോ ഉപയോഗിച്ചാല്‍ മതിയാകും.

#7 പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്
#8 ആദ്യമേ പേര് മുഹമ്മദ് എന്ന് തന്നെയായിരുന്നു.
#9 ഇത്തരം കാര്യങ്ങള്‍ ഹദീസിലും ഖുര്‍ ആനിലും പെടില്ല. ചരിത്ര രേഖകളായാണ് കണക്കാക്കുന്നത്.
#10 പൂര്‍വ്വ വേദങ്ങള്‍ എന്ന് പറയുന്നത് മുന്‍പുള്ള പ്രവാചകന്മാര്‍ക്ക് ദൈവം അവതരിപ്പിച്ച വേദ ഗ്രന്ഥങ്ങള്‍. അത് ഇന്നത്തെ നിലയിലുള്ള പുതിയ നിയമമോ പഴയ നിയമമോ അല്ല.
തൌറാത്തിലെയും ഇഞ്ചീലിലെയും പല കാര്യങ്ങളും പുതിയ നിയമത്തിലും പഴയ നിയമത്തിലും ഉള്‍പെട്ടിട്ടുണ്ടാവം. എന്നാല്‍ അത് രണ്ടും ദൈവം അവതരിപ്പിച്ച അതേ ഭാഷയിലോ രൂപത്തിലോ ലഭ്യമല്ല.

ഗൂഗ്ലി പറഞ്ഞു...

[comment]
എല്ലാ പ്രവാചകന്മാരും നബിമാരാണ്. മുഹമ്മദ്,ഇബ്രാഹിം, ഈസാ,മൂസാ,ദാവൂ
ദ് എന്നിവര്‍ റസൂല്‍ ആണ് അതേ സമയം അവര്‍ നബിമാരുമാണ്.
[/comment]
It is clear now.
ഇതിനര്‍ത്ഥം ഇവരിലൂടെയെല്ലാം വെളിപ്പാട് പുസ്തകങ്ങള്‍ ദൈവം പ്രസദ്ധീകരിച്ചിട്ടുണ്ട് എന്നര്‍ത്ഥം. മൂസയുടെ പുസ്തകം മനസ്സിലായി..10 കല്പനകള്‍, ദാവിദിന്റെ സങ്കീര്‍ത്തനങ്ങളോ മറ്റോ ആകാം അദ്ദേഹം രചിച്ചിട്ടുള്ള പുസ്തകം ശരിയല്ലേ? ഇബ്രാഹിം നബിയും ഈസാ നബിയും രചിച്ചിട്ടുള്ള പുസ്തകങ്ങള്‍ ഏതാണ്?

[comment] തൌറാത്തിലെയും ഇഞ്ചീലിലെയും ..
[/comment]

തൌറത്ത് എന്നു പറഞ്ഞാല്‍ മൂസാ നബിക്ക് അല്ലാഹു നല്‍കിയത് എന്നു കരുതുന്നു.
ഇഞ്ചീലിലെ എന്നു പറഞ്ഞാല്‍ എന്താണ്? ആര്‍ക്ക് നല്‍കപ്പെട്ടതാണത്‌? ഈസാ നബിക്കാണോ?


[comment] ഒരു സുപ്രഭാതത്തില്‍ ഉണ്ടായിവരുന്നതല്ല കവി ഭാവന
[/comment]
else what.. ജനിക്കുമ്പോള്‍ തന്നെ കവിയായി ജനിക്കുമോ?


[comment] ഇവിടെ കവിഭാവന മാത്രമല്ല വിഷയം. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ഒരു സമൂഹത്തെ മൊത്തം മാറ്റിമറിച്ച ഒരു ഗ്രന്ഥമായിരുന്നു അത്
[/comment]

that is true. I agree. രാമായണം ഇന്നും 60 കോടിയിലധികം ജനങ്ങള്‍ പുണ്യപുരാണമായി കരുതുന്നില്ലേ. അവര്‍ ഉദ്ദേശം 3000 വര്‍ഷങ്ങളായി അങ്ങിനെ തന്നെ തുടരുന്നു എന്നു വേണം കരുതാന്‍. 'എഴുതി'യത് ഒരു നിരക്ഷരന്‍(കാട്ടാളന്‍ turned into മഹര്‍ഷി) ആയിരുന്നു. ok. രാമായണം നമ്മുടെ വിഷയമല്ല. പാര്‍ത്ഥന്റെ കമന്റിനു താങ്കളുടെ കമന്റ് കാണാത്തതിനാല്‍ പരാമര്‍ശിച്ചു എന്നേ ഉള്ളൂ.

ചരിത്രത്തില്‍ ബൈബിളിനും അങ്ങിനെ അവകാശപ്പെട്ടു കൂടേ? എഴുതിയത് 4 മുക്കുവന്മാര്‍ ചേര്‍ന്ന്‌ ;നിരക്ഷരര്‍ ആയിരിക്കണം അവരും; സുവിശേഷങ്ങള്‍ എഴുതുന്നതിനു മുമ്പ് . AD എന്നും BC എന്നും വരെ രണ്ടായി തിരിച്ചു കളഞ്ഞു ഈസാ നബി. ഇപ്പോഴും ബൈബിളിനെ പിഞ്ചൊല്ലുന്നവര്‍ 180 കോടിയോളം. ഞാന്‍ പറഞ്ഞു വരുന്നത് ..ഒരു ഗ്രന്ഥത്തില്‍ എന്തു പറഞ്ഞിരിക്കുന്നു എന്നതിനപ്പുറം അതിന്റെ സാഹിത്യഭംഗിയോ എങ്ങിനെ എഴുതി എന്നതോ അനുയായികളുടേ എണ്ണമോ കണക്കിലെടുക്കേണ്ടതുണ്ടോ?

പ്രവാചകനെ തിരിച്ചറിയാന്‍ ഇനി ഖുര്‍ ആനില്‍ മുങ്ങി തപ്പണം എന്നു തോന്നുന്നു. പശ്ചാത്തല പഠനം കഴിഞ്ഞാകാം എന്നു കരുതുന്നു.

[comment] #7 പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്
[/comment]
ഒന്നേ മനസ്സിലായുള്ളൂ.. ഇദ്ദേഹം യഹൂദമതത്തിലോ ക്രിസ്തുമതത്തിലോ അല്ലായിരുന്നു ജനിച്ചതെന്ന്‌. പക്ഷേ ഏതു ഗോത്രം എതു ദൈവത്തിനേയാണ് നബിയുടെ മാതാപിതാക്കള്‍ (ബന്ധുക്കള്‍) ആരാധിച്ചിരുന്നത് എന്നു മാത്രം മനസ്സിലായില്ല. നബിയുടെ പശ്ചാത്തലം വിവരിച്ച കൂട്ടത്തില്‍ ഇതു കണ്ടില്ല. അങ്ങിനെ എന്താണെന്ന് ആര്‍ക്കും അറിയില്ലേ?


[comment]#9 ഇത്തരം കാര്യങ്ങള്‍ ഹദീസിലും ഖുര്‍ ആനിലും പെടില്ല. ചരിത്ര രേഖകളായാണ് കണക്കാക്കുന്നത്.
[/comment]

Can I see that historical document.

I'll continue

ഗൂഗ്ലി പറഞ്ഞു...

[comment]ഒരാള്‍ മുസ്ലീമായിരിക്കണമെങ്കില്‍ ദൈവം ഇറക്കിയ പൂര്‍വ്വ വേദങ്ങളിലും വിശ്വസിച്ചിരിക്കണമെന്നത് ഒരു നിബന്ധനയാണ്
[/comment]
[comment] എന്നാല്‍ അത് രണ്ടും ദൈവം അവതരിപ്പിച്ച അതേ ഭാഷയിലോ രൂപത്തിലോ ലഭ്യമല്ല.
[/comment]



What does this means? അതിനര്‍ത്ഥം അവ തിരസ്കരിക്കാം എന്നാണോ?

എന്തുകൊണ്ട് ദൈവം ഇവയെയൊന്നും മറ്റുഭാഷകളില്‍ തന്നില്ല? അല്ലാഹു എല്ല മനുഷ്യര്‍ക്കും വേണ്ടിയുള്ളതല്ലേ? മലയാളിയായ എനിക്കു അറബി പഠിക്കണം ഖുര്‍ ആര്‍ മനസ്സിലാക്കാന്‍... അരമായ പഠിക്കണം ഈസാ നബി പറഞ്ഞതു മനസ്സിലാക്കാന്‍ (I am referring to his language) ഹീബ്രു പഠിക്കണം തൌറത്ത് മനസ്സിലാക്കാന്‍. എന്താണിങ്ങനെ?

ഖുര്‍ ആന്‍ ഒഴിച്ച് മറ്റൊന്നും അതാതു ഭാഷകളില് ലഭ്യമല്ല എന്നും താങ്കള്‍ പറയുന്നു. അതിന്റെ അര്‍ത്ഥം ഈ ഗ്രന്ഥങ്ങളെ സംരക്ഷിക്കാന്‍ ദൈവത്തിനു താത്പര്യമില്ല എന്നാണോ? റസ്സൂലായ മൂസാ/ ഇബ്രാഹം/... നബിമാര്‍ പറഞ്ഞതൊന്നും മനുഷ്യ തലമുറകള്‍ക്കു വേണ്ടിയുള്ളതായിരുന്നില്ലേ? ആയിരുന്നെങ്കില്‍ ഇവരുടെ പുസ്തകങ്ങള്‍ ദൈവം അതേ ഭാഷയില്‍ സംരക്ഷിക്കണമായിരുന്നു, അല്ലേ?

തൌറാത്തിലെയും ഇഞ്ചീലിലെയും പ്രതികള്‍ അറബിയില്‍ ലഭ്യമാണോ? ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ആ പുസ്തകങ്ങള്‍ അതാത് ഭാഷയില്‍ സൂക്ഷിക്കാതെ അറബിയിലേക്ക് മാറ്റപ്പെട്ടത്? ആ ഭാഷകള്‍ നല്ലതല്ലാത്തതു കൊണ്ടാണോ? സംസ്കൃതം പോലെയുള്ള ഭാഷകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്... ഒരു പദത്തിനു ഒരു അര്‍ത്ഥമേയുള്ളൂ. അങ്ങിനെ വല്ല പ്രത്യേകതയും അറബിക്കുണ്ടോ?

പൂര്‍വ്വ വേദങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഇവയുടെ മൂലഭാഷയിലുള്ള ഗ്രന്ഥങ്ങളില്‍ നിന്നും പഠിക്കണം /വിശ്വസിക്കണം , അവ ഇന്ന് ലഭ്യമല്ലെന്ന് താങ്കള്‍ പറയുന്നു. പിന്നെങ്ങിനെ എനിക്കു മുസ്ലീം ആകാന്‍ സാധിക്കും?

ഒരു കാര്യം കൂടി, മൂസാ, ദാവീദ്, ഇബ്രഹിം, ഈസാ എന്നിവര്‍ യഹൂദരാണല്ലോ അപ്പോള്‍ അവരുടെ വിശ്വാസപ്രമാണങ്ങളുടെ Original Copy അതാത് അധികൃതരുടെ കൈയില്‍ ഉണ്ടാകില്ലേ? ഈസായുടെ കാര്യത്തില്‍ അത് വത്തിക്കാന്റേയോ മറ്റു കൃസ്ത്യന്‍ സ്ഥലങ്ങളില്‍‌ ഉണ്ടാകില്ലേ? അതായത് അതേ ഭാഷയിലും രൂപത്തിലും ഇപ്പോഴും അത് ഉണ്ടായിരിക്കാം. പിന്നെന്താണ് അതേ രൂപത്തില്‍ ലഭ്യമല്ല എന്നു പറഞ്ഞത്‌?


[comment] ഇവിടങ്ങള്‍ സന്ദര്‍ശിക്കുക
[/comment]

Thanks for the links. Let me read.

വ്യക്തമായ മറുപടികള്‍ക്കു വേണ്ടിയാണ് താങ്കളോട് സംസാരിക്കുന്നത്. അധികവും സംശയദൃഷ്ടിയോടെയാണ് ഞാന്‍ ചോദിക്കുന്നതും. സംശയമില്ലാതെ പഠിക്കാന്‍ പറ്റില്ലല്ലോ. പിന്നേയും പിന്നേയും വിശദീകരണം ചോദിക്കുന്നതില്‍ ക്ഷമിക്കുമല്ലോ?

പ്രവാചകന്റെ ലക്ഷണങ്ങള്‍ conclude ചെയ്യാമോ?

ചിന്തകന്‍ പറഞ്ഞു...

[ഇതിനര്‍ത്ഥം ഇവരിലൂടെയെല്ലാം വെളിപ്പാട് പുസ്തകങ്ങള്‍ ദൈവം പ്രസദ്ധീകരിച്ചിട്ടുണ്ട് എന്നര്‍ത്ഥം. മൂസയുടെ പുസ്തകം മനസ്സിലായി..10 കല്പനകള്‍, ദാവിദിന്റെ
സങ്കീര്‍ത്തനങ്ങളോ മറ്റോ ആകാം അദ്ദേഹം രചിച്ചിട്ടുള്ള പുസ്തകം ശരിയല്ലേ? ഇബ്രാഹിം നബിയും ഈസാ നബിയും രചിച്ചിട്ടുള്ള പുസ്തകങ്ങള്‍ ഏതാണ്?.]


ഇവരിലൂടെയെല്ലാം വെളിപ്പാട് പുസ്തകങ്ങള്‍ (വേദ ഗ്രന്ഥങ്ങള്‍) ദൈവം അവതീര്‍ണമാക്കി എന്നതാണ് ശരി. അവരാരും സ്വന്തമായി ഒരു പുസ്തകവും രചിച്ചിട്ടില്ല. മൂസാ(അ) ക്ക് ശിലാഫലകങ്ങളില്‍ നല്‍കിയതാണ് പത്ത് കല്പനകള്‍.

തൌറാത്ത് എന്നത് പത്ത് കല്പനകള്‍ മാത്രമല്ല. പ്രവാചക ജീവിതത്തിലെ ഏതാണ്ട് 40 വര്‍ഷം കൊണ്ട് മൂസാക്ക് അവതരിച്ചു കിട്ടിയ കല്പനകളാണ്. ദാവൂദ്(അ)ന്റെത് സബൂര്‍(സങ്കീര്‍ത്തനം) തന്നെ. ഒരു പ്രവാചകനും വേദ ഗ്രന്ഥങ്ങള്‍ സ്വന്തമായി രചിച്ചിട്ടില്ല. ഈസാ നബിക്ക് ദൈവത്തില്‍ നിന്ന് അവതരിച്ചു കിട്ടിയ സുവാര്‍ത്തകളാണ് ഇഞ്ചീല്‍(സുവിശേഷം) എന്ന പേരില്‍ അറിയപെടുന്നത്. ഇബ്രാഹീം നബിക്ക് അവതരിപ്പിക്കപെട്ട വെളിപാടിന് ‘സുഹുഫ് ഇബ്രാഹിം‘(ഇബ്രഹിമിന്റെ ഏടുകള്‍) എന്നപേരില്‍ അറിയപെടുന്നു.

ചരിത്രത്തില്‍ ബൈബിളിനും അങ്ങിനെ അവകാശപ്പെട്ടു കൂടേ? എഴുതിയത് 4 മുക്കുവന്മാര്‍ ചേര്‍ന്ന്‌ ;നിരക്ഷരര്‍ ആയിരിക്കണം അവരും; സുവിശേഷങ്ങള്‍ എഴുതുന്നതിനു മുമ്പ് .

എന്താണിവിടെ താരതമ്യം ചെയ്തത് എന്ന് എനിക്ക് മനസിലായില്ല. മുഹമ്മദിന് ഒരിക്കലും ഖുര്‍ആന്‍ പോലൊന്ന് രചിക്കാനുള്ള അറിവോ വിവരമോ ഉണ്ടായിരുന്നില്ല. മുഹമ്മദിന് സ്വന്തം നിലക്ക് അത്തരത്തില്‍ ഒന്ന് രചിക്കാനാവില്ലെന്ന് കൂടെയുള്ളവര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. സുവിശേഷങ്ങള്‍ രചിച്ചത് നാല് പേരാണ്. നാലും ഒരേ കാര്യമാണ് പറയുന്നതെങ്കിലും ചില ഏറ്റ കുറച്ചിലുകള്‍ കാണാം. ചുരുക്കി പറഞ്ഞാല്‍ യേശുപഠിപിച്ച കാര്യങ്ങളെ വേറൊരാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് അതില്‍ രേഖപെട്ടു കിടക്കുന്നത്. എന്ന് പറഞ്ഞാല്‍ യേശു പഠിപ്പിച്ച കാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിചേര്‍ത്താണ് അവ രചിക്കപെട്ടത്. എന്നാല്‍

ഖുര്‍ ആന്‍ മുഹമ്മദ് (സ) അവതരിക്കപെട്ടത് എങ്ങനെയാണോ അതേരൂപത്തിലും ഭാഷയിലും യാതൊരു വിത്യാസവും ഇല്ലാതെ ഇന്ന് ലോകത്തെവിടെയും ലഭ്യമാണ്. 1400 വര്‍ഷങ്ങള്‍ക്ക് ശേഷവും അറബി ഭാഷയിലെ ഏറ്റവും ഉല്‍കൃഷ്ടമായ ശൈലി ഖുര്‍ ആന്റെത് തന്നെയാണ്.

[AD എന്നും BC എന്നും വരെ രണ്ടായി തിരിച്ചു കളഞ്ഞു ഈസാ നബി.]

ഈസാ നബിക്ക് ഇതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല. വര്‍ഷം തിരിച്ചറിയാനുള്ള ഒരു അടയാളമായി മാത്രമേ ഇത് പരിഗണിക്കേണ്ടതുള്ളൂ. അതില്‍ കൂടുതല്‍ പ്രത്യേകതയൊന്നും ഇതിനില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നത് ഈസാ നബിയുടെ ജനനത്തെ അടിസ്ഥാനമാക്കിയല്ല.

[ഒരു ഗ്രന്ഥത്തില്‍ എന്തു പറഞ്ഞിരിക്കുന്നു എന്നതിനപ്പുറം അതിന്റെ സാഹിത്യഭംഗിയോ എങ്ങിനെ എഴുതി എന്നതോ അനുയായികളുടേ എണ്ണമോ കണക്കിലെടുക്കേണ്ടതുണ്ടോ?]

ഇത്തരം കാര്യങ്ങള്‍ നാം കണക്കിലെടുക്കുന്നത്, ഭാഷ നന്നായി പഠിക്കാത്ത ഒരാളിന്, ആ ഭാഷയിലെ എക്കാലത്തെയും ഉത്കൃഷ്ടമായ ഗ്രന്ഥം രചിക്കാനവില്ലെന്ന് കാര്യം യുക്തിക്ക് ബോധ്യപെത്താനാണ്. ഒരിക്കലും മുഹമ്മദിന് ഇത്തരത്തില്‍ ഒരു ഗ്രന്ഥം രചിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു വരി കവിതയോ, പ്രസംഗമോ, കലാപരമായോ കഴിവോ‍, ദിവ്യവെളിപാട് കിട്ടി എന്നവകാശപെടുന്നത് വരെ ആരും അദ്ദേഹത്തില്‍ ദര്‍ശിച്ചിരുന്നില്ല. പ്രധാന കാര്യം, താങ്കള്‍ സൂചിപിച്ചത് പോലെ, അതിലെ ഉള്ളടക്കം തന്നെയാണ്. സംശയമില്ല.

ചിന്തകന്‍ പറഞ്ഞു...

[ഏതു ഗോത്രം എതു ദൈവത്തിനേയാണ് നബിയുടെ മാതാപിതാക്കള്‍ (ബന്ധുക്കള്‍) ആരാധിച്ചിരുന്നത് എന്നു മാത്രം മനസ്സിലായില്ല. നബിയുടെ പശ്ചാത്തലം വിവരിച്ച കൂട്ടത്തില്‍ ഇതു കണ്ടില്ല. അങ്ങിനെ എന്താണെന്ന് ആര്‍ക്കും അറിയില്ലേ?]

മുഹമ്മദ്‌ നബി വളര്‍ന്നത്‌ ബഹുദൈവാരാധകരുടേതായ ഒരു സമൂഹത്തിലാണ്‌. പോസ്റ്റിലെ ഈ വാചകത്തില്‍ എന്ത് അവ്യക്തതയാണുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ലാത്ത, ഉസ്സ, മനാത്ത എന്നിവ അവരുടെ ചില ആരാധ്യ പ്രതിഷ്ടകള്‍ക്ക് ഉദാഹരണങ്ങളാണ്.


എന്തുകൊണ്ട് ദൈവം ഇവയെയൊന്നും മറ്റുഭാഷകളില്‍ തന്നില്ല? അല്ലാഹു എല്ല മനുഷ്യര്‍ക്കും വേണ്ടിയുള്ളതല്ലേ? മലയാളിയായ എനിക്കു അറബി പഠിക്കണം ഖുര്‍ ആര്‍ മനസ്സിലാക്കാന്‍... അരമായ പഠിക്കണം ഈസാ നബി പറഞ്ഞതു മനസ്സിലാക്കാന്‍ (I am referring to his language) ഹീബ്രു പഠിക്കണം തൌറത്ത് മനസ്സിലാക്കാന്‍. എന്താണിങ്ങനെ?

താങ്കള്‍ അത്പം കൂടി ചിന്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. ഇത്തരം ചോദ്യങ്ങളെ, കുതര്‍ക്കം ലക്ഷ്യമാക്കിയുള്ള ചോദ്യങ്ങളായി മാത്രമേ ഗണിക്കാന്‍ കഴിയുകയുള്ളൂ. അത് കൊണ്ട് തത്ക്കാലം മറുപടി പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.

തൌറാത്തിലെയും ഇഞ്ചീലിലെയും പ്രതികള്‍ അറബിയില്‍ ലഭ്യമാണോ?

തൌറാത്തിലെയും ഇഞ്ചീലിലെയും പ്രതികള്‍ ഇന്ന് ഒരു ഭാഷയിലും അത് ഇറങ്ങിയ രൂപത്തില്‍ ലഭ്യമല്ല. മാത്രമല്ല അവയതരിച്ച ഭാഷകളും ഇന്ന് പ്രയോഗത്തിലില്ല. ബൈബിള്‍ അറബി ഭാഷയില്‍ ലഭ്യമാണ്; ഇംഗ്ലിഷിലും മലയാളത്തിലുമൊക്കെ ലഭ്യമായത് പോലെ.

പൂര്‍വ്വ വേദങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഇവയുടെ മൂലഭാഷയിലുള്ള ഗ്രന്ഥങ്ങളില്‍ നിന്നും പഠിക്കണം

അങ്ങിനെ യാതൊരു നിബന്ധനയുമില്ല. ഖുര്‍ ആനെ അംഗീകരിക്കുന്ന ഒരാള്‍ക്ക്, അതില്‍ പ്രസ്താവിച്ച, പൂര്‍വ്വ വേദങ്ങള്‍ അംഗീകരിക്കാനും വിശ്വസിക്കാനും ആ വേദങ്ങളുടെ ഒറിജിനല്‍ വേണമെന്നില്ല.

ഒരു കാര്യം കൂടി, മൂസാ, ദാവീദ്, ഇബ്രഹിം, ഈസാ എന്നിവര്‍ യഹൂദരാണല്ലോ
അല്ല. ഇബ്രാഹിം പ്രവാചകന്റെ സന്താന പരമ്പരകളില്‍ പെട്ട ഒരു വംശമായ ‘യഹൂദ‘ വംശത്തില്‍ പെട്ടവരെയാണ് ജൂതന്മാര്‍ എന്ന് വിളിക്കുന്നത്. വാദത്തിന് വേണ്ടി മാത്രം അംഗീകരിച്ചാലും ഇസാ നബി മാത്രമേ താങ്കള്‍ പറഞ്ഞ ജൂത വിഭാഗത്തില്‍ പെടുകയുള്ളൂ.

അപ്പോള്‍ അവരുടെ വിശ്വാസപ്രമാണങ്ങളുടെ Original Copy അതാത് അധികൃതരുടെ കൈയില്‍ ഉണ്ടാകില്ലേ? ഈസായുടെ കാര്യത്തില്‍ അത് വത്തിക്കാന്റേയോ മറ്റു കൃസ്ത്യന്‍ സ്ഥലങ്ങളില്‍‌ ഉണ്ടാകില്ലേ? അതായത് അതേ ഭാഷയിലും രൂപത്തിലും ഇപ്പോഴും അത് ഉണ്ടായിരിക്കാം.

മൂസാക്കും ദാവൂദിനും ഈസാക്കും അവതരിച്ചു കിട്ടിയത്, അതേപൊലെ ഇന്ന് എവിടെയെങ്കിലും നിലനില്‍ക്കുന്നു എന്ന് ആരെങ്കിലും അവകാശപെടുന്നുണ്ടെന്ന്, ഞാന്‍ കരുതുന്നില്ല. താങ്കളുടെ അറിവില്‍ അങ്ങിനെ വല്ല അവകാശ വാദവും ഉണ്ടെങ്കില്‍ അത് ഇവിടെ വ്യക്തമാക്കാം. അതുണ്ടെങ്കില്‍ അതിനെ ഒന്നാമതായി സ്വീകരിക്കുന്നവരില്‍ മുസ്ലീങ്ങളുമുണ്ടായിരിക്കും.

താങ്കള്‍ക്ക്, യാതൊരു വിധ മുന്വിധിയുടെയും അടിസ്ഥാനത്തിലല്ല, ഞാന്‍ മറുപടി തരുന്നത്. കുതര്‍ക്ക രൂപത്തിലല്ലാത്ത ചോദ്യങ്ങള്‍ക്ക് എപ്പോഴും സ്വാഗതം. എനിക്ക് സാധിക്കുന്നതരത്തില്‍ ഉത്തരം തരാന്‍ ഞാന്‍ ശ്രമിക്കാം.

ഗൂഗ്ലി പറഞ്ഞു...

[comment]താങ്കള്‍ അത്പം കൂടി ചിന്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല....
[പൂര്‍വ്വ വേദങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഇവയുടെ മൂലഭാഷയിലുള്ള ഗ്രന്ഥങ്ങളില്‍ നിന്നും പഠിക്കണം ]
അങ്ങിനെ യാതൊരു നിബന്ധനയുമില്ല. ഖുര്‍ ആനെ അംഗീകരിക്കുന്ന ഒരാള്‍ക്ക്, അതില്‍ പ്രസ്താവിച്ച, പൂര്‍വ്വ വേദങ്ങള്‍ അംഗീകരിക്കാനും വിശ്വസിക്കാനും ആ വേദങ്ങളുടെ ഒറിജിനല്‍ വേണമെന്നില്ല.
[/comment]

അതു തന്നെ.. ഒരിജിനല്‍ വേണമെന്ന് നിര്‍ബന്ധമില്ലല്ലോ? (ഞാനും ആ ആശയക്കാരനാണ്)
പിന്നെന്താണ് താങ്കള്‍ തന്നെ ലിങ്കില്‍ അടക്കം ഖുര്‍ ആന്‍ അറബിയില്‍ പാരായണം ചെയ്യണം എന്നു പറയുന്നത്? എന്തുകൊണ്ട് മലയാളത്തില്‍ പാരായണം ചെയ്തുകൂടാ?

[comment] മൂസാക്കും ദാവൂദിനും ഈസാക്കും അവതരിച്ചു കിട്ടിയത്, അതേപൊലെ ഇന്ന് എവിടെയെങ്കിലും നിലനില്‍ക്കുന്നു എന്ന് ആരെങ്കിലും അവകാശപെടുന്നുണ്ടെന്ന്, ഞാന്‍ കരുതുന്നില്ല.
[/comment]

ഇതിന്റെ അര്‍ത്ഥമാണ് ഞാന്‍ നേരത്തേ ചോദിച്ചത്? ഇതിനര്‍ത്ഥം ഈ പുസ്തകങ്ങളില്‍ സാരാംശത്തിനു കാര്യമായ മാറ്റം വരുത്തിയ രീതിയിലാണ് ഇന്നു ലഭിക്കുന്നത്‌ എന്നല്ലേ?

[comment] ഈസാ നബിക്ക് ദൈവത്തില്‍ നിന്ന് അവതരിച്ചു കിട്ടിയ സുവാര്‍ത്തകളാണ് ഇഞ്ചീല്‍(സുവിശേഷം) എന്ന പേരില്‍ അറിയപെടുന്നത്.
[/comment]

അത് ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന പുതിയ നിയമത്തിന്റെ അറബി പതിപ്പാണോ? അതോ നബി ഈസാ നബിയെ പറ്റി മുഹമ്മദ് നബി പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ രൂപമോ?

[comment] ചുരുക്കി പറഞ്ഞാല്‍ യേശുപഠിപിച്ച കാര്യങ്ങളെ വേറൊരാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് അതില്‍ രേഖപെട്ടു കിടക്കുന്നത്. എന്ന് പറഞ്ഞാല്‍ യേശു പഠിപ്പിച്ച കാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിചേര്‍ത്താണ് അവ രചിക്കപെട്ടത്.
[/comment]

അതായത് അത് വിശ്വസിക്കരുത് എന്നാണോ? അപ്പോള്‍ ഈസാ പഠിപ്പിച്ച യഥാര്‍ത്ഥകാര്യങ്ങള്‍ എവിടെ നിന്നും കിട്ടും. എന്റെ നിഗമനത്തില്‍ ഈ സുവിശേഷകന്മാര്‍ ഈസാനബിയുടെ കാലത്ത് ഉള്ളവരായിരുന്നു. അവര്‍ കണ്ട കാര്യങ്ങലാണ് അവര്‍ എഴുതിയത്. അതില്‍ എന്തേങ്കിലും കള്ളത്തരം ഉണ്ടായിരുന്നുവെങ്കില്‍ സമകാലികര്‍ അതു കണ്ടു പിടിക്കുമായിരുന്നു. മാത്രമല്ല ഉയിര്‍ത്ത ഈസാ നബിയെ കണ്ട 20 ഓളം ആളുകള്‍ സമകാലികരായി ഉണ്ടായിരുന്നു. അവരൊന്നും ഈ സുവിശേഷങ്ങളെ (4 മുക്കുവന്മാരും ഈസാ ഉയിര്‍ത്തു എന്ന് പറഞ്ഞിട്ടുണ്ട് എന്നാണെന്റെ അറിവ്) എതിര്‍ത്തതായി ഒരിടത്തും കാണുന്നില്ല.

ഖുര്‍ ആന്‍ പുസ്തകരൂപത്തില്‍ ആയതും നബിയുടെ കാലത്തിനു ശേഷമാണല്ലോ ? അത് സത്യസന്ധമാണെന്ന് ഖുര്‍ ആന്‍ ഹൃദ്യസ്ഥമാക്കിയ 100 ഓളം പേര്‍ അംഗീകരിക്കുകയും ചെയ്യുന്നു. അതു പോലെ തന്നെ ഹദീസും അനുചരന്മാര്‍ എഴുതിയതാണല്ലോ? ഈസായുടെ അനുചരന്മാര്‍ എഴുതിയ പോലെ തന്നെയാണ് അതും, അല്ലേ? അപ്പോള്‍ അതിലും (ഹദീസിലും) അനുചരന്മാരുടെ സ്വന്തം അഭിപ്രായം ഉണ്ടാകും എന്നാണോ താങ്കള്‍ പറയുന്നത്?

I'll continue

ഗൂഗ്ലി പറഞ്ഞു...

[comment] ഈസാ നബിക്ക് ഇതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല. വര്‍ഷം തിരിച്ചറിയാനുള്ള ഒരു അടയാളമായി മാത്രമേ ഇത് പരിഗണിക്കേണ്ടതുള്ളൂ. ഭൂമി സൂര്യനെ ചുറ്റുന്നത് ഈസാ നബിയുടെ ജനനത്തെ അടിസ്ഥാനമാക്കിയല്ല.
[/comment]

പകുതി ഞാന്‍ അംഗീകരിക്കുന്നു. സൂര്യനും ADയും BCയും ആയി യാതൊരു ബന്ധവുമില്ല. വര്‍ഷമല്ല കാലഘട്ടം തിരിച്ചറിയാനുള്ള ഉപാധിയാണ് ADയും BCയും. അതിനു നിമിത്തമായത് ഈസായുടെ ജനനമല്ലേ. അത് ഒരു ചരിത്രമല്ലേ? മുഹമ്മദ്ദ് നബി പുതിയ മതമുണ്ടാക്കി ചരിത്രം സൃഷ്ടിച്ചിട്ടുണ്ടങ്കില്‍ ഈസാ അതിലും വലിയ മതമുണ്ടാക്കി ചരിത്രം സൃഷ്ടിച്ചിട്ടില്ലേ എന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ.. ഈസായും വളര്‍ന്നത് യഹൂദ കേന്ദ്രങ്ങളിലല്ല (താങ്കള്‍ പറഞ്ഞതിനു വിപരീതമായി ). ജറൂസലേമില്‍ നിന്നു വളരെ അകലെയുള്ള നസ്രത്ത് എന്ന ഗ്രാമത്തിലാണ് ഈസാ വളര്‍ന്നത്. അതും ഒരു മരപണിക്കാരന്റെ മകനായി. അതും നബിയേക്കാളും 600 കൊല്ലം മുമ്പ്. അപ്പോള്‍ അദ്ദേഹത്തിനു കിട്ടാനുള്ള സാധ്യത വിദ്യാഭ്യാസം തൊലോം കുറവായിരിക്കും. ഇല്ലേ?

[comment] മൂസാക്കും ദാവൂദിനും ഈസാക്കും അവതരിച്ചു കിട്ടിയത്, അതേപൊലെ ഇന്ന് എവിടെയെങ്കിലും നിലനില്‍ക്കുന്നു എന്ന് ആരെങ്കിലും അവകാശപെടുന്നുണ്ടെന്ന്, ഞാന്‍ കരുതുന്നില്ല. താങ്കളുടെ അറിവില്‍ അങ്ങിനെ വല്ല അവകാശ വാദവും ഉണ്ടെങ്കില്‍ അത് ഇവിടെ വ്യക്തമാക്കാം. അതുണ്ടെങ്കില്‍ അതിനെ ഒന്നാമതായി സ്വീകരിക്കുന്നവരില്‍ മുസ്ലീങ്ങളുമുണ്ടായിരിക്കും.
[/comment]

ഈസായുടെ കാര്യത്തില്‍ വത്തിക്കാനെങ്കിലും അത് അവകാശപ്പെടുന്നുണ്ട് എന്ന് കരുതുന്നു. ഈസായുടെ അനുചരന്മാര്‍ എഴുതിയ കൈയ്യെഴുത്തു പ്രതികള്‍ ഇന്നും വത്തിക്കാന്റെ കൈയിലുണ്ട് എന്നാണ് എന്റെ നിഗമനം. എന്തിന്റെ അടിസ്ഥനത്തിലാണ് അവ നഷ്ടപ്പെട്ടു പോയി എന്നു താങ്കള്‍ പറയുന്നത് എന്ന് എനിക്കു മനസ്സിലാകുന്നില്ല.

"പൂര്‍വ്വ വേദങ്ങള്‍ അംഗീകരിക്കാനും വിശ്വസിക്കാനും ആ വേദങ്ങളുടെ ഒറിജിനല്‍ വേണമെന്നില്ല." എന്നു നിങ്ങള്‍ തന്നെ പറയുന്ന നിലയ്ക്ക് പിന്നെന്താണ് “ അതുണ്ടെങ്കില്‍ അതിനെ ഒന്നാമതായി സ്വീകരിക്കുന്നവരില്‍ മുസ്ലീങ്ങളുമുണ്ടായിരിക്കും.“ എന്നു താങ്കള്‍ പറയുന്നതിന്റെ യുക്തി? ഒരിജിനല്‍ ഇല്ലെങ്കിലും അതിന്റെ പകര്‍പ്പില്‍ പറഞ്ഞിരിക്കുന്നതിനെ വിശ്വസിക്കാമല്ലോ?

[comment]
ഒരു കാര്യം കൂടി, മൂസാ, ദാവീദ്, ഇബ്രഹിം, ഈസാ എന്നിവര്‍ യഹൂദരാണല്ലോ
അല്ല. ഇബ്രാഹിം പ്രവാചകന്റെ സന്താന പരമ്പരകളില്‍ പെട്ട ഒരു വംശമായ ‘യഹൂദ‘ വംശത്തില്‍ പെട്ടവരെയാണ് ജൂതന്മാര്‍ എന്ന് വിളിക്കുന്നത്. വാദത്തിന് വേണ്ടി മാത്രം അംഗീകരിച്ചാലും ഇസാ നബി മാത്രമേ താങ്കള്‍ പറഞ്ഞ ജൂത വിഭാഗത്തില്‍ പെടുകയുള്ളൂ.
[/comment]

Sorry to disagree a part of it. ഈസാ നബി ദാവീദിന്റെ വംശത്തില്‍ പെട്ടവനാണ്. അങ്ങിനെയെങ്കില്‍ ഈസാ നബി യഹൂദനാണെങ്കില്‍ ദാവീദും യഹൂദനായിരിക്കും. ശരിയാണ് ഇബ്രാഹിം നബിയെ യഹൂദന്‍ എന്ന വിശേഷണത്തില്‍ നിന്നും ഒഴിവാകാം. അദ്ദേഹം സകലജാതികളുടേയും പിതാവായാണ് അറിയപ്പെടുന്നത്. മൂസാ യാക്കോബിന്റെ തന്നെ മറ്റൊരു പുത്രനായ ലേവ്യാര്‍ വംശജന്‍ ആയിരുന്നു.

ഇതുവരേയും താങ്കള്‍ പ്രവാചക ലക്ഷണങ്ങള്‍ conclude ചെയ്തില്ല . അതിശേഷം നബി പ്രവാചകന്റെ വെളിപ്പാടുകളിലേക്ക് കടക്കാന്‍ എനിക്കാഗ്രഹമുണ്ട്. ഇന്‍ഷാ ആള്ളാ.

ഗൂഗ്ലി പറഞ്ഞു...

i guess... you might be busy. I've some time to read the links and all.

a few doubts
[comment]
സ്വയം പ്രവാചകനെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ പ്രഖ്യാപിക്കണം.
[/comment]


നമ്മള്‍ രണ്ടു പേരും agreement ല്‍ എത്തിയ ഒരേഒരു കാര്യം ഇതാണ്. ഞാന്‍ എത്ര തപ്പിയിട്ടും ഈസാ നബിയോ ഇബ്രാഹിം നബിയോ ദാവീദോ താന്‍ പ്രവാചകനാണെന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രഖ്യാപിക്കുന്നതായി കാണുന്നില്ല. ഇവരെല്ലാം പ്രവാചകന്മാരാകുന്നത്‌ എങ്ങിനെയാണ്?

കൂടുതല്‍ സംശയങ്ങള്‍ ചോദിച്ച് താങ്കളെ overload ആക്കുന്നില്ല

ചിന്തകന്‍ പറഞ്ഞു...

താങ്കളുടെ ചോദ്യങ്ങല്‍ക്കുള്ള ഉത്തരം പുതിയ പോസ്റ്റിലൂടെ നല്‍കാന്‍ ശ്രമിക്കാം.

മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും

ഗൂഗ്ലി പറഞ്ഞു...

[comment]താങ്കളുടെ ചോദ്യങ്ങല്‍ക്കുള്ള ഉത്തരം പുതിയ പോസ്റ്റിലൂടെ നല്‍കാന്‍ ശ്രമിക്കാം.
[/comment]

ഞാന്‍ ചോദിച്ചൊരണത്തിന്റെ ഉത്തരം കണ്ടെത്തി. യേശുവും പറയുന്നുണ്ട്...താ‍ന്‍ ദൈവദൂതനാണെന്ന്. ഒരു കുറവ് തോന്നിയത് അതും മുഹമ്മദാണ് പറയുന്നത്. അത് ഇഞ്ചീലിന്റെ ഭാഗമാണോ?യേശുവിന്റെ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഇഞ്ചീല്‍ വേണമല്ലോ? അതിന്റെ മലയാള പരിഭാഷകിട്ടുമോ


[comment] പുതിയ നിയമം സൂക്തങ്ങള്‍ കണ്ടു
[/comment]

നമ്മുക്ക് ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന പുതിയ നിയമം ബാധകമാണോ? അതില്‍ നിന്നുള്ള വചനങ്ങള്‍ കണ്ടു? പരിശുദ്ധാത്മാ‍വ് എന്നു പറയുന്നത് മുഹമ്മദ് നബിയേയാണോ? അതിന്റെ തെളിവ് എന്താണ്?

യഹൂദ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന എല്ലാ പ്രവാചകന്മാരും ഇസ്രായേലില്‍ വന്നു പോയവരാണ്. നബി മാത്രം ഇവരീല്‍ നിന്നെല്ലാമകലേ അറബി നാട്ടിലും. ഒരു പൊരുത്തക്കേടു തോന്നുന്നു.

clarify please