2009, ജൂൺ 3, ബുധനാഴ്‌ച

മാധവി കുട്ടിയും സാംസ് കാരിക പൊയ്മുഖങ്ങളും

കമല സുരയ്യ.... "; ജബ്ബാര്‍ മാഷിന് ഒരു തിരുത്ത്‌ എന്ന ഫൈസല്‍ കൊണ്ടോട്ടിയുടെ‍ പോസ്റ്റില്‍ ജബ്ബാര്‍ മാഷിനുള്ള ഒരു കമന്റിനുള്ള മറുപടി കമന്റ് ഇവിടെ ഒരു പോസ്റ്റായി കൊടുക്കുന്നു.
മാധവിക്കുട്ടി മുസ്ലീമായതില്‍ മുസ് ലീങ്ങളാരും ഊറ്റംകൊള്ളുകയോ ആഹ്ലാദ പ്രകടനം നടത്തുകയോ ചെയ്തില്ലല്ലോ ജബ്ബാര്‍ മാഷെ. ഒരാളുടെയും സ്വാധീനത്തിലല്ല അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചതും അവരുടെ തീരുമാനം പ്രഖ്യാപിച്ചതും. ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷത്തോളമുള്ള പഠനത്തിന്റെയും അതിലൂടെ നേടിയ തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ് അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചത്. മരണം വരെയും അതിനു ശേഷവും അവര്‍ ഇസ് ലാമിന്റെ പര്‍ദ്ദയില്‍ തന്നെയാണ് അഭയം തേടിയത് എന്ന് അവരുടെ മകന്‍ തന്നെ സാക്ഷി.

എന്നാല്‍ അന്ന് വരെ അവരുടെ കൂടെയുണ്ടായിരുന്ന സാംസ്കാരിക നായകര്‍, മതേതരര്‍ എന്നൊക്കെ ഊറ്റം കൊണ്ടിരുന്നവരുടെത് വെറും പൊയ്മുഖമായിരുന്നെന്നും, അസഹിഷ്ണുതയും വര്‍ഗീയതയുമായുമാണ് അവരുടെ യഥാര്‍ഥ മുഖമെന്നും അവര്‍ തിരിച്ചറിഞ്ഞത് ഈ മതം മാറ്റത്തിലൂടെയാണ്. അസഹിഷ്ണുത തെറിപ്പാട്ടുകളായും, വീടാക്രമണം വരെയുള്ള അതിക്രമങ്ങളായും അവരെ വേട്ടയാടിയിട്ടുണ്ട്. ഇതില്‍ മനം നൊന്താണ് അവര്‍ കേരളം വിട്ട് പൂനയിലെ മകന്റെ വീ‍ട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത ജബ്ബാറുമാര്‍ ഇപ്പോള്‍ അവരുടെ മരണത്തെപോലും ഇസ് ലാമിനെതിരെയുള്ള ആയുധമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് കാണുമ്പോല്‍ സഹതാപം തോന്നുന്നുണ്ട്.

ഈ കാലയളവില്‍ ഒരിക്കലും അവര്‍ ഇസ് ലാമിനെ വിമര്‍ശിച്ചതായി അറിയില്ല. എന്നാല്‍ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ അവര്‍ നന്നായി വിമര്‍ശിച്ചിട്ടുണ്ട്. പൌരോഹിത്യത്തെ അത് ചൊടിപ്പിച്ചിട്ടുമുണ്ട്. അതാണ് മാഷിവിടെ ഇസ് ലാമിനെതിരെ തന്നെയുള്ള അവര്‍ നടത്തിയ വിമര്‍ശനമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അമുസ് ലീങ്ങളായിരുന്നിട്ട് കൂടി അവരുടെ മക്കളെ, പള്ളിക്കുള്ളില്‍ കയറ്റി അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിച്ചത് ജബ്ബറുമാര്‍ക്കുള്ള മറുപടിയാണ്. അവരുടെ മക്കള്‍ അവരോട് അനീതി ചെയ്തിട്ടില്ല എന്നത് ഏതൊരു മക്കള്‍ക്കും മാതൃകയുമാണ്. മക്കള്‍ അവരുടെ ആഗ്രഹത്തിനെതിര് നിന്നിരുന്നുവെങ്കില്‍ അത് ഇസ് ലാമിനോടുള്ള അനീതിയാവുമായിരുന്നു എന്ന തരത്തില്‍ അവതരിപ്പിക്കാനാണ് ജബ്ബാര്‍ ശ്രമിക്കുന്നത്. ജബ്ബാര്‍ മാഷ് ഇസ് ലാമിനെ പഠിച്ചത് വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്. ഇതില്‍ കൂടുതല്‍ അദ്ദേഹത്തില്‍ പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

ജബ്ബാര്‍ മാഷ് പറയുന്നത് ഇസ് ലാം ആശ്ലേഷണത്തിലൂടെ അവര്‍ എന്തോ പ്രതീക്ഷിച്ചിരുന്നു എന്നാണ്. അത് നേടാനായില്ല എന്ന് അവര്‍ കവിത എഴുതിയിട്ടുണ്ടെന്നും. ഇതൊന്ന് വ്യക്തമാക്കി തന്നാല്‍ ഉപകാരമായിന്നു.

7 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

കമല സുരയ്യ.... "; ജബ്ബാര്‍ മാഷിന് ഒരു തിരുത്ത്‌ എന്ന ഫൈസല്‍ കൊണ്ടോട്ടിയുടെ‍ പോസ്റ്റില്‍ ജബ്ബാര്‍ മാഷിനുള്ള ഒരു കമന്റിനുള്ള മറുപടി കമന്റ് ഇവിടെ ഒരു പോസ്റ്റായി കൊടുക്കുന്നു.

ഇസ്ലാമിലെത്തിയതില്‍ ഊറ്റം കൊള്ളുന്നതിനിടെ അവര്‍ ഇസ്ലാമിനെതിരെ പറഞ്ഞതു പോലും നിങ്ങള്‍ ശ്രദ്ധിച്ചുകാണില്ല. മതം മാറ്റം കൊണ്ട് അവര്‍ പ്രതീക്ഷിച്ചതൊന്നും നേടാനായില്ല എന്നതിന്റെ നിരാശ കവിതാരൂപത്തില്‍ പുറത്തു വന്നിരുന്നു. അതൊന്നും കണ്ടുകാണില്ല അല്ലേ?

മാധവിക്കുട്ടി മുസ്ലീമായതില്‍ മുസ് ലീങ്ങളാരും ഊറ്റംകൊള്ളുകയോ ആഹ്ലാദ പ്രകടനം നടത്തുകയോ ചെയ്തില്ലല്ലോ ജബ്ബാര്‍ മാഷെ. ഒരാളുടെയും സ്വാധീനത്തിലല്ല അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചതും അവരുടെ തീരുമാനം പ്രഖ്യാപിച്ചതും. ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷത്തോളമുള്ള പഠനത്തിന്റെയും അതിലൂടെ നേടിയ തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ് അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചത്. മരണം വരെയും അതിനു ശേഷവും അവര്‍ ഇസ് ലാമിന്റെ പര്‍ദ്ദയില്‍ തന്നെയാണ് അഭയം തേടിയത് എന്ന് അവരുടെ മകന്‍ തന്നെ സാക്ഷി.

എന്നാല്‍ അന്ന് വരെ അവരുടെ കൂടെയുണ്ടായിരുന്ന സാംസ്കാരിക നായകര്‍, മതേതരര്‍ എന്നൊക്കെ ഊറ്റം കൊണ്ടിരുന്നവരുടെത് വെറും പൊയ്മുഖമായിരുന്നെന്നും, അസഹിഷ്ണുതയും വര്‍ഗീയതയുമായുമാണ് അവരുടെ യഥാര്‍ഥ മുഖമെന്നും അവര്‍ തിരിച്ചറിഞ്ഞത് ഈ മതം മാറ്റത്തിലൂടെയാണ്. അസഹിഷ്ണുത തെറിപ്പാട്ടുകളായും, വീടാക്രമണം വരെയുള്ള അതിക്രമങ്ങളായും അവരെ വേട്ടയാടിയിട്ടുണ്ട്. ഇതില്‍ മനം നൊന്താണ് അവര്‍ കേരളം വിട്ട് പൂനയിലെ മകന്റെ വീ‍ട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത ജബ്ബാറുമാര്‍ ഇപ്പോള്‍ അവരുടെ മരണത്തെപോലും ഇസ് ലാമിനെതിരെയുള്ള ആയുധമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് കാണുമ്പോല്‍ സഹതാപം തോന്നുന്നുണ്ട്.

ഈ കാലയളവില്‍ ഒരിക്കലും അവര്‍ ഇസ് ലാമിനെ വിമര്‍ശിച്ചതായി അറിയില്ല. എന്നാല്‍ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ അവര്‍ നന്നായി വിമര്‍ശിച്ചിട്ടുണ്ട്. പൌരോഹിത്യത്തെ അത് ചൊടിപ്പിച്ചിട്ടുമുണ്ട്. അതാണ് മാഷിവിടെ ഇസ് ലാമിനെതിരെ തന്നെയുള്ള അവര്‍ നടത്തിയ വിമര്‍ശനമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അമുസ് ലീങ്ങളായിരുന്നിട്ട് കൂടി അവരുടെ മക്കളെ, പള്ളിക്കുള്ളില്‍ കയറ്റി അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിച്ചത് ജബ്ബറുമാര്‍ക്കുള്ള മറുപടിയാണ്. അവരുടെ മക്കള്‍ അവരോട് അനീതി ചെയ്തിട്ടില്ല എന്നത് ഏതൊരു മക്കള്‍ക്കും മാതൃകയുമാണ്. മക്കള്‍ അവരുടെ ആഗ്രഹത്തിനെതിര് നിന്നിരുന്നുവെങ്കില്‍ അത് ഇസ് ലാമിനോടുള്ള അനീതിയാവുമായിരുന്നു എന്ന തരത്തില്‍ അവതരിപ്പിക്കാനാണ് ജബ്ബാര്‍ ശ്രമിക്കുന്നത്. ജബ്ബാര്‍ മാഷ് ഇസ് ലാമിനെ പഠിച്ചത് വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്. ഇതില്‍ കൂടുതല്‍ അദ്ദേഹത്തില്‍ പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

ജബ്ബാര്‍ മാഷ് പറയുന്നത് ഇസ് ലാം ആശ്ലേഷണത്തിലൂടെ അവര്‍ എന്തോ പ്രതീക്ഷിച്ചിരുന്നു എന്നാണ്. അത് നേടാനായില്ല എന്ന് അവര്‍ കവിത എഴുതിയിട്ടുണ്ടെന്നും. ഇതൊന്ന് വ്യക്തമാക്കി തന്നാല്‍ ഉപകാരമായിന്നു.

കടത്തുകാരന്‍/kadathukaaran പറഞ്ഞു...

കമല മതം മാറി എന്ന പ്രയോഗം ശരിയാണോ ഏന്ന് സംശയമുണ്ട്., കാരണം അവര്‍ ഇസ്ലാം ആകുന്നതിന്‍ മുമ്പ് ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല എന്നത് അവരുടെ അനേകം ഇന്‍റെര്‍വ്യൂവിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ഹിന്ദുമതവിശ്വാസത്തിന്‍റെ ചുറ്റുപാടില്‍ ജീവിച്ചു എന്ന് വേണമെങ്കില്‍ പറയാം.
ഓ ടോ. സുരയ്യയെ ഹിന്ദുമതാചാരപ്രകാരം ശവസംസ്ക്കാരം നടത്താനുള്ള ചിലരുടെ ശ്രമം പാളിയത്രേ.
കമലാ സുരയ്യയുടെ ആത്മാവിന്‍ നിത്യശാന്തി നല്‍കേണമേ...

Salu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

ഒരു മലയാള സിനിമയില്‍ ഇല്ലേ.. ഇങ്ങനെ ഒരു കോമഡി??

"ഈ മൃതുദേഹം ഞങ്ങളുടെതാണ്!"
"ഈ മൃതുദേഹം നിങ്ങളുടെതല്ല..ഞങ്ങളുടെതാണ്!"

ഈ മൃതുദേഹം നിങ്ങടെ അല്ല... മരിച്ച ആളുടെതാണ്!!!

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഇനിയും അതൊക്കെ എന്തിനാ പറയുന്നേ...നമുക്ക് വിട്ടേക്കാം...

കാട്ടിപ്പരുത്തി പറഞ്ഞു...

സത- സിനിമയില്‍ മാത്രമല്ല- കൂത്തുപറംബിലും നമ്മള്‍ കണ്ടു ആ തമാശ. നടന്നു പോയ ഒരാള്‍ക്കു വെടിയേറ്റപ്പോള്‍ ബീജെപ്പിയും മാര്‍കിസ്റ്റ് പാര്‍ട്ടിയും രക്ത സാക്ഷികളാക്കാന്‍ കൊണ്ടു നടന്നത്,

ഓര്‍മകള്‍ ഉണ്ടായിരിക്കണം!!!!!!

അജ്ഞാതന്‍ പറഞ്ഞു...

സുഹൃത്തേ കാട്ടിപ്പരുത്തി,

എന്റെ നിലപാടുകള്‍ ബി ജെ പി എന്നോ സി പി എം എന്നോ നോക്കി അല്ല ഞാന്‍ ഇവിടെ പറഞ്ഞത്. പറയുന്നതും. അങ്ങനെ ഒരു മറു ചോദ്യത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ? എല്ലാത്തിനും രാഷ്ട്രീയം കൊടുക്കണോ?

കൂത്ത് പറമ്പിലെ സംഭവം എന്താണെന്ന് പോലും എനിക്കറിയില്ല സുഹൃത്തേ.. അങ്ങനെ പലതും നടക്കുന്നുണ്ട്. അവയെ എല്ലാം ചേര്‍ത്താണ് ഞാന്‍ പറഞ്ഞത്..