കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!!
ഏന്തിനും ഏതിനും സംഘടനയുണ്ടാക്കുക എന്നത് മലയാളികളുടെ ഒരു പ്രത്യേകതയാണെന്നു തോന്നുന്നു. സമൂഹത്തില്‍ നന്മയുണ്ടാക്കാനുദ്ദേശിച്ച് കൊണ്ടും, സ്നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടകള്‍ ഒരു പക്ഷേ വളരെ കുറവായിരിക്കും.
ഓരോ സംഘടനകള്‍ക്കും അക്കാദമിക്കാര്‍ക്കും അവരവരുടേതായ അജണ്ടകളുണ്ട്. അത് തികച്ചുംസ്വാഭാവികവുമാണ്. എല്ലാ സംഘടനകളും തങ്ങളുടെ നിലപാടുകളും ലക്ഷ്യങ്ങളും അതിന്റെ നിയമാവലിയില്‍ രേഖപ്പെടുത്താറുമുണ്ട്.
ബൂലോഗത്തും ഒരു സംഘടന ഉണ്ടായിരിക്കുന്നു. അതികം കാലമൊന്നുമായിട്ടില്ല. കേരള ബ്ലോഗ് അക്കാദമി എന്നതാണ് അതിന്റെ പേര്. അണിയറ പ്രവര്‍ത്തകരധികവും ശുദ്ധ ദൈവനിഷേധികളും മതവൈരികളുമാണ്(നിരീശ്വര,നിര്‍മ്മത, യുക്തി വാദികള്‍) . അതില്‍ ഞാനൊരിക്കലും ഒരു കുഴപ്പവും കണുന്നുമില്ല. അത്തരക്കാരായ ആളുകള്‍ക്ക് ഇങ്ങനെയൊരു സംഘടനയുണ്ടാക്കാന്‍ പാടില്ലാ എന്ന് പറഞ്ഞാല്‍ അതിനെ ഒന്നാതായി എതിര്‍ക്കുന്നത് ഞാനായിരിക്കുകയും ചെയ്യും.
കേരള ബ്ലോഗ് അക്കാദമിയുടെ ലക്ഷ്യമായി അവര്‍ പറയുന്നത് താഴെ അവരുടെ പ്രൊഫൈല്‍ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാവും.
ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം.
അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല.
ഒരു ബ്ലോഗര്‍ എന്ന നിലക്ക്, ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തെ കുറിച്ച് ആളുകളില്‍ ബോധം ഉണ്ടാക്കുന്നതും, അതിനെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു കൊടുക്കുന്നതും, തന്മൂലം അതൊരു ജനകീയ മാധ്യമാമായി മാറുകയും ചെയ്യുക എന്നത് ആരു വഴി സഭവിച്ചാലും അതൊരു നല്ല കാര്യമായി മാത്രമേ എനിക്ക് കാണാന്‍ പറ്റുകയുള്ളൂ.
കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ അവര്‍ നോട്ടീസ് ബോര്‍ഡായി തുടങ്ങിയ ബ്ലോഗില്‍ അവര്‍ തന്നെ പ്രഖ്യാപിച്ചതാണ് മുകളില്‍ പറഞ്ഞ “അന്യ വിഷയങ്ങളുടെ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കില്ല“ എന്നത്.
തനി നിറം എത്ര കാലം ഒളിപ്പിച്ച് വെക്കാനാവും ? അവരുടെ വായില്‍ നിന്ന് തന്നെ എല്ലാം പുറത്തു വന്നു !!!
പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് നേര് വിപരീതമായ മായി അവര്‍ തന്നെ ഒരു ചര്‍ച്ചക്ക് തുടക്കമിട്ടു. ക്രിമിനലുകള്‍ക്കെതിരെ പ്രതികരിക്കുക ! എന്ന പേരില്‍ ഒരു പോസ്റ്റിട്ട് കൊണ്ട്.
യുക്തിവാദിയായ ശ്രീ ജബ്ബാറിന്റെ പ്രകോപന പരമായ പോസ്റ്റുകളില്‍ ക്ഷമ നശിച്ച ഏതൊ ഒരു അത്പ വിശ്വാസി അദ്ദേഹത്തിന്റെ അതേ പ്രൊഫൈലില്‍ ഒരു ബ്ലോഗുണ്ടാക്കി. അതിനെതിരെ പ്രതികരിച്ചവരില്‍ വിശ്വാസികളും ഉണ്ടായിരുന്നു. മാത്രമല്ല അത്തരം ഏര്‍പ്പാടിനെ ഒരു വിശ്വാസിയും എവിടെയും ന്യായീകരിച്ചിട്ടോ അനുകൂലിച്ചിട്ടോ ഇല്ല.
(ഇതേ പണി- തന്റെ പോസ്റ്റുകള്‍ക്ക് ഉരുളക്കുപ്പേരി കണക്കേ മറുപടി കൊടുത്ത ബ്ലോഗറായ കാട്ടിപരുത്തിക്കെതിരില്‍ ജബ്ബാറും മുമ്പ് ഉപയോഗിച്ചതാണ്. എന്നാല്‍ കാട്ടിപരുത്തി അപ്പോള്‍ അതത്ര കാര്യമായെടുത്തില്ല എന്ന് തോന്നുന്നു. കാട്ടിപരുത്തിയുടെ കമന്റുകള്‍ അതിന്റെ പേരില്‍ നിരന്തരം ഡിലീറ്റ് ചെയ്യപ്പെട്ടതിന് ഈയുള്ളവന് കൂടി സാക്ഷിയാണ്. ഇത് സംബന്ധിച്ച കാട്ടി പരുത്തിയുടെ വിശദമായ പോസ്റ്റ് ഇവിടെ വായിക്കാം.)
കേരള ബ്ലൊഗ് അക്കാദമി എന്നപേരില്‍ തട്ടിക്കൂട്ടിയ ഈ വര്‍ഗ്ഗീയ സംഘടന ശ്രീ ജബ്ബാറിന്റെ വ്യാജ പ്രോഫൈല്‍ ഉണ്ടാക്കിയ സംഭവത്തെ പര്‍വ്വതീകരിക്കുകയും അതൊരവസരമായി കണക്കാക്കി - ശ്രീ ജബ്ബാറിന്റെ അന്ധമായ ഇസ്ലാം വിരോധത്തെ “ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന“ മഹത്തായ കാര്യമായി ചിത്രീകരിക്കാനും അത് മുഖേന മുസ് ലീങ്ങളെ മൊത്തം അപമാനിക്കാനുമാണ് ശ്രമിച്ചത്. ജബ്ബാറിന്റെ എഴുത്തുകള്‍ക്കും അസഹിഷ്ണുതകക്കും സാമാന്യ മുസ് ലീ സമൂഹം കൊടുക്കുന്ന ഒരു സ്ഥാനമുണ്ട്. അത് വെറും ചവറ്റുകുട്ടയില്‍ മാത്രമാണ്.
ഒരാള്‍ക്ക് മറ്റൊരാളുടെ ആദര്‍ശത്തെയോ വിശ്വാസങ്ങളെയോ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ ഒരിക്കലും ചിന്തിക്കുന്നില്ല. എന്നാല്‍ വിമര്‍ശനത്തില്‍ ആത്മാര്‍ത്ഥതയും സത്യ സന്ധതയും ആവശ്യമാണ്. ശ്രീ ജബ്ബാറിന്റെ വിമര്‍ശനത്തില്‍ അതില്ല എന്നത് നിരവധി ബ്ലോഗര്‍മാര്‍ പലതവണ വ്യക്തമാക്കിയതാണ്. ജബ്ബാറിനെക്കാള്‍ ഇസ് ലാമിനെയും മുസ് ലീങ്ങളെയും അപഹസിക്കാനും കള്ളവാദങ്ങള്‍ നിരത്താനും താല്പര്യം ഈ വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്കാണ്. അവര്‍ തന്നെയാണ് ജബ്ബാറിന്റെ സ്പോണ്‍സര്‍മാരും പ്രധാന ഓശാനക്കാരും. സത്യത്തില്‍ ഇവരാരും ഒരേ ആശയക്കാരൊന്നുമല്ല. ആ ക്രമണം ഇസ് ലാമെനെതിരാവുമ്പോള്‍ അതിനനുകൂലമായി ഇവര്‍ ഒറ്റക്കെട്ടാണ്.
ഏതായാലും വര്‍ഗീയ അക്കാദമിക്കാരുടെ ഈ ശ്രമം ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നതില്‍ അവര്‍ വളരെ നിരാശരാണ്. എതിരഭിപ്രായം പറഞ്ഞവരെയെല്ലാം അക്രമി ക്കൂട്ടം എന്നും മത ബ്രാന്തന്മാരെന്നും വിളിച്ചധിക്ഷധിക്ഷേപിക്കുകയും, കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തുകയുമാണ് ഇതിനവര്‍ കണ്ട പ്രതിരോധ മാര്‍ഗ്ഗം. ആരാണ് ആക്രമണം നടത്തിയതെന്നും, ബ്രാന്ത് കാണിക്കുന്നതെന്നും സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ മനസ്സിലാവും.
അതിനിടക്ക് മറ്റൊരു നാടകത്തിന് അവര്‍ ശ്രമം നടത്തി. ജബ്ബാറിനെ മഹത്വവത്കരിക്കാന്‍ വേണ്ടിയായിരുന്നു അത്. ജബ്ബാര്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റിലെ വിവാധ പരമായ പ്രസ്താവന പിന് വലിക്കാമെന്ന് (അതില്‍ വസ്തുതാവിരുദ്ധമായ എന്തെങ്കിലും അബദ്ധം വന്നുപോയിട്ടുണ്ടെങ്കില്‍ ജബ്ബാര്‍ മാഷ് പരാതിപ്പെട്ടാല്‍ തിരുത്തുകൊടുക്കുന്നതുമാണ്.) തിരുത്താന്ന് പറഞ്ഞത് അതിലും ഘന ഗംഭീരം!! യേത് കോഴിനെ പോറ്റാന്‍ ആരെങ്കിലും കുറുക്കനെയേല്പിക്കുമോ? അതാണിവിടെ വര്‍ഗീയ അക്കാദമിക്കാര് ചെയ്തത്. ജബ്ബാര്‍ മാഷ് പറയുന്ന പമ്പര വിഡ്ഡിത്തങ്ങളാണ് വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്ക് വേദ വാക്യം എന്ന്.
ശ്രീ ജബ്ബാര്‍ അതിലും വലിയ വെളഞ്ഞ വിത്തല്ലെ. തിരുത്താനൊന്നും അദ്ദേഹം പൊയില്ല. പക്ഷേ വേറൊരു നമ്പറിറക്കി. ബൂലോഗത്ത് സഹാതാപം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശം. ഇത് ശ്രീ ജബ്ബാറിന്റെ ഒരു സ്ഥിരം നമ്പറാണ്. അതും പാളിപ്പോയി.
പിന്നെ വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്ക് ഈയൊരു വഴിമാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ? വേറൊരു വഴിയില്ലാഞ്ഞിട്ടല്ലേ? പോട്ടേന്ന്. വിട്ടേര് :)

18 അഭിപ്രായങ്ങൾ:
പിന്നെ വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്ക് ഈയൊരു വഴിമാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ? വേറൊരു വഴിയില്ലാഞ്ഞിട്ടല്ലേ? പോട്ടേന്ന്. വിട്ടേര് :)
അതേ. പോട്ടേന്ന്..
Am also a member of Blog Academy and my inability to cooperate with their present opinion had given in the above post.As u told I don't think it is a fascist academy.But as usual all types of men are there.I support your protest in this regard.Best Wishes.
യുക്തിവാദമെന്ന എന്റെ പോസ്റ്റില്‍ ജബ്ബാറിന്റെ പ്രപഞ്ചസങ്കല്പം ഖുര്‍ആനിലെന്ന പോസ്റ്റിനു മറുപടി
. വായിക്കുമല്ലോ-
ഇവിടെ ഞെക്കുക
നേരെചൊവ്വേ മറുപടികളുള്ളവര്ക്കെന്തിനാ കള്ളക്കളികള്‍?
ഓരോരുത്തര്‍ക്കും അവരുടെ യുക്തിക്കനുസരിച്ച് പോസ്റ്റ് ഇടാം ,മറ്റുള്ളവര്‍ക്ക് എതിര്‍ത്തോ അനുകൂലിച്ചോ കമന്റ്സ് ഇടാം... ഇത് ബ്ലോഗിലെ അലിഖിത നിയമം .. വിയോജിപ്പുകള്‍ ഇല്ലെങ്കില്‍ പിന്നെന്തു സംവാദം ..?
പക്ഷെ കേരള ബ്ലോഗ് അക്കാദമി പോലുള്ള പൊതു വേദി (?) സ്വയമേ സംവാദത്തിനു ഇറങ്ങിയത് ശരിയായില്ല എന്നെ എല്ലാവരും പറയൂ .. അക്കാദമിയുടെ പരാമര്‍ശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ദുസ്സൂചന നിക്ഷ്പക്ഷ ബ്ലോഗര്‍മാര്‍ വരെ ചൂണ്ടിക്കാട്ടിയിട്ടും ,ചിന്തകന്‍ പറഞ്ഞ പോലെ , ജബ്ബാര്‍ മാഷ് റിക്വസ്റ്റ് ചെയ്താല്‍ ആ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാം എന്ന വിചിത്രമായ വാദം ആണ് അക്കാദമി ആദ്യം ഉയര്‍ത്തിയത് .. പിന്നീട് ജബ്ബാര്‍ മാഷ് തന്നെ ആവശ്യപ്പെട്ടിട്ടും ബ്ലോഗ് അക്കാദമി ഇതുവരെയും ആ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ല .. (അതിനു ഇനി ന്യായം എന്താണാവോ ?) മാത്രമല്ല ചര്‍ച്ചക്കായി കമന്റ് ബോക്സ് തുറന്നിട്ട അക്കാദമി ഇപ്പോള്‍ പറയുന്നത് വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ അക്രമിക്കൂട്ടം ആണെന്ന് ....
അറിയാതെ ആണെങ്കില്‍ പോലും തെറ്റുവന്നാല്‍ അത് ശ്രദ്ധയില്‍ പെടുത്തിയാല്‍ ഏതു പൊതുവേദി യും അത് തിരുത്തും..പ്രത്യേകിച്ച് മത-വിഭാഗീയമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന ആരോപണം വരുമ്പോള്‍ , ഇതു ഒരുമാതിരി ഈഗോ കേറിയ ആളുകളെപ്പോലെ സ്വയം ന്യായീകരിച്ചു മറ്റുള്ളവരെ മേല്‍ കുതിര കയറി ... ആകെ ചളമാക്കി .. ആ പോസ്റ്റും തുടര്‍ ചര്‍ച്ചയും കണ്ട ആര്‍ക്കും അത് ബോധ്യമാകും
അതിനെ അപലപിക്കേണ്ടത് തന്നെയാണ് .ഒന്നുമില്ലെന്കില് പൊതു വേദികള്‍ അല്പം കൂടി പക്വത കൈവരിക്കണം എന്നെങ്കിലും ...
അരീക്കോടന്‍ മാഷെ
ഇതൊരു ഫാസിസ്റ്റ് അക്കാദമിയാണെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല. താങ്കളും/അല്ലെങ്കില്‍ എല്ലാ തരത്തിലുള്ള ആളുകളും ഈ അക്കാദമിയില്‍ ഉണ്ടെങ്കില്‍ ആ അക്കാദമിക്ക് വര്‍ഗീയമായ ചായ്വോ പക്ഷ പാതിത്വമോ ഒരിക്കലും പാടില്ലാത്തതാണ്. അതവരുടെ ലക്ഷ്യത്തെയും ആ സംഘടനയെ തന്നെയും ഇല്ലാതാക്കും.
എന്നാല്‍ എനിക്ക് തോന്നിയത് ചില താത്പര്യ ഗ്രൂപുകളാണ് ഇതിനെ നയിക്കുന്നവര്‍ എന്നാണ്. പേരിന് അല്ലാത്ത ചിലരെയും കൂടെ കൂട്ടിയെന്നു മാത്രം. അല്ലാത്തവരുടെ ശബ്ദം അവിടെ വളരെ പരിമിതമാണ്. അതാണ് എനിക്ക് അവരുടെ ഈ വിവാദ പോസ്റ്റില്‍ നിന്ന് മനസ്സിലായത്. താങ്കളുടെ അഭിപ്രയത്തോട് അവര്‍ പ്രതികരിച്ച രീതി ഞാന്‍ കണ്ടതാണ്. അരീക്കോടന്‍ മാഷിന് കാര്യങ്ങള്‍ മനസ്സിലാവത്തത് കൊണ്ടാണ് എന്നും അവിടെ പ്രതികരിച്ചവരുടെ കൂടെ വികാര പരമായി മാഷും പ്രതികരിക്കരുതെന്നുമുള്ള മാന്യമായ ഉപദേശം. അവര്‍ ചെയ്ത അരുതായ്മയെ മാഷും ന്യായീകരിക്കണം എന്ന് സാരം. ഇത് ഒരു തരം അടിച്ചേല്പിക്കലായാണ് എനിക്ക് തോന്നിയത്. ഇതൊക്കെ തന്നെയാണ് എന്നെ ഈ പോസ്റ്റെഴുതാന്‍ പ്രേരിപ്പിച്ചതും.
ശ്രീ ജബ്ബാര്‍ ഉദ്ദെശിക്കുന്ന ജീര്‍ണ്ണതയും സമൂഹത്തെ ഉദ്ധരിക്കാാനും വെളിച്ചം നല്‍കാനും നടത്തുന്ന ശ്രമങ്ങളും എന്താണെന്ന് കണ്ണുള്ള സാമാന്യ ബോധമുള്ളവര്ക്കൊക്കെക്കെല്ലാം മനസ്സിലാവും.
തെറ്റ് ചെയ്യുക മാത്രമല്ല - ചെയ്ത തെറ്റില്‍ അഭിമാനം കൊള്ളുകയും, അതൊരു ധാര്‍ഷ്ട്യമായി കൊണ്ടുനട്ക്കുകയും,അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുവാനുനുമുള്ള ശ്രമങ്ങളുമാണിവിടെ നടക്കുന്നത്. ഇതൊരിക്കലും വകവെച്ചുകൊടുക്കാന്‍ പാടില്ലാത്തതാണ്.
@അരീക്കോടന്‍ മാഷ്
ബ്ലോഗ് അകാദമിയിലെ ഒരു അംഗമായ അരീക്കോടന്‍ മാഷ് വരെ പറഞ്ഞിട്ടും ഒരു ആവശ്യവും ഇല്ലാതെ സന്ദര്‍ഭോചിതം അല്ലാതെ അകാദമി പുറപ്പെടുവിച്ച ആ വിവാദ പരാമര്‍ശം ഇനിയും പിന് വലിച്ചില്ലല്ലോ .. .
വ്യാജ പ്രൊഫൈല്‍ നിര്‍മ്മാണത്തെ അത് ഉണ്ടാക്കിയ ക്രിമിനലുകള്‍ ഒഴികെ ഞങ്ങള്‍ എല്ലാവരും എതിര്‍ത്തതാണ് ..സത്യസന്ധതയും ന്യായവും നീതിയും ഒരു യുക്തിവാദികളുടെയും കുത്തകയല്ല . ഒരു യുക്തിവാദി /മത വാദി തെറ്റ് ചെയ്താല്‍ അതിനു മൊത്തം യുക്തിവാദികളെയും /മതവാദികളെയും അടച്ചാക്ഷേപിക്കുന്നത് ശരിയും അല്ല .. അപ്പോള്‍ അതല്ല കാര്യം .. അകാദമിയുടെ അപക്വമായ അഭിപ്രായ പ്രകടനങ്ങള്‍ ആണ്
അല്ല മാഷെ ..അകാദമി കൂട്ടുത്തരവാദിത്വം ഉള്ള ഒന്നാണോ ? അതോ കണ്ട അണ്ടനും അടകോടനും വായില്‍ തോന്നിയത് വിളിച്ചു പറയാനുള്ള സ്ഥലമാണോ ?
ഒരാള്‍ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ വ്യാജമായി ഉണ്ടാക്കിയത് കൊണ്ട് ജബ്ബാര്‍ മാഷ് ഇരുളടഞ്ഞ സമൂഹത്തിനു മാര്‍ഗ്ഗ നിര്‍ദേശം നല്കുന്ന സാംസ്കാരിക നായകന് ആവുന്നതെങ്ങിനെ ?ആളുകളുടെ ബ്ലോഗിനെ വിലയിരുത്തി മാര്ക്കിടാനാണോ ബ്ലോഗ് അകാദമി ?ഒരു സമൂഹത്തെ അപമാനിക്കാന്‍ കൂട്ട് നില്‍ക്കലാണോ ബ്ലോഗ് സഹായം ? അകാദമിയിലെ ഒരു അംഗമായ മാഷ് മറുപടി പറയണം .
മുന്‍പ് അപ്പുട്ടന് എന്ന ബ്ലോഗറും ഒരു വിഭാഗീയതക്ക് കാരണമാകും എന്നതിനാല്‍ ആ പരാമര്‍ശങ്ങള്‍ പിന് വലിക്കുകയാകും നല്ലത് എന്ന് അഭിപ്രായപ്പെട്ടിരുന്നു .. എന്തിനു ജബ്ബാര്‍ മാഷ് തന്നെയും ആവശ്യപ്പെട്ടിട്ടും എന്ത് കൊണ്ട് അത് പിന് വലിക്കുന്നില്ല ????. മാത്രമല്ല അക്കാദമി പ്രഷര്‍ വര്‍ദ്ധിച്ചു കൂടുതല്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്തിരിക്കുന്നു .
അപ്പൊ ഇതില്‍ എന്തൊക്കെയോ എവിടെയോ പതിഞ്ഞിരിക്കുന്നില്ലേ.. ഈഗോ കാണിക്കാനുള്ള സ്ഥലമാണോ പൊതു വേദികള്‍ ? ജബ്ബാര്‍ മാഷ് ഇരുളടഞ്ഞ സമൂഹത്തിനു സ്നേഹത്തോടെ വെളിച്ചം കാണിക്കുന്ന രീതി ആ ബ്ലോഗില്‍ പോയി ഒന്ന് നോക്കിയാല്‍ മതി ..
അതിലെ "മതം മാറിയാല്‍ വധ ശിക്ഷ" എന്ന പോസ്റ്റില്‍ അതിനെ ഖണ്ഡിച്ചു കൊണ്ട് വളരെ മാന്യമായി, ജനാധിപത്യപരമായി ഞാന്‍ ഇട്ട ഒരു കമന്റ്സും അവിടെ വെളിച്ചം കണ്ടില്ല . അതെല്ലാം അകാദമിയുടെ സാംസ്കാരിക നായകന് മോഡറേറ്റ് ചെയ്തു ചവറ്റു കോട്ടയില്‍ തള്ളി .. അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കമന്റ്സ് മാത്രമേ അവിടെ ഉള്ളൂ .എന്നിട്ട് ജബ്ബാര്‍ മാഷെ വാദത്തിനു വിശദീകരണം നല്കാന് ഒരു ദൈവ ബ്ലോഗിയും വരുന്നില്ല എന്നൊക്കെ പറഞ്ഞു ചിലര്‍ ആര്‍ത്തു ചിരിക്കുകയും ചെയ്യുന്നു അവിടെ . ..
എങ്ങിനെയുണ്ട് സ്നേഹ സംവാദം ..? അപ്പൊ ആരുടെയൊക്കെ മനസ്സാ ഇരുളടഞ്ഞത് ?ഏതു ?
അക്കാദമിയുടെ പോസ്റ്റില്‍ നിന്നും കമന്റില്‍ നിന്നും ഒരല്പം
കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന് പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് ഇത്തവണ മത ഭ്രാന്തന്മാരായ ചില ക്രിമിനലുകള്‍ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത്.
ചില ബ്ലോഗേഴ്സിന് അനിഷ്ടമുണ്ടാക്കുന്നു എന്ന കാരണത്താല്‍ ജബ്ബാര്‍ മാഷ് അര്‍ഹിക്കുന്ന ബഹുമാനം
നല്‍കാതിരിക്കാനാകില്ല. ബ്ലോഗില്‍ മാത്രമല്ല, കേരളത്തിലെ പൊതുസമൂഹത്തിലും ശാസ്ത്രബോധത്തിലൂന്നിയതും,ചരിത്രത്തിന്റെ പിന്‍ബലത്തോടുകൂടിയതുമായ ധാരാളം ലേഖനങ്ങളിലൂടെയും,പുസ്തകങ്ങളിലൂടെയും നമ്മുടെ ഇരുളടഞ്ഞ സമൂഹത്തിന് സ്വതന്ത്ര ചിന്തയുടെ
വെളിച്ചം നല്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് ജബ്ബാര്‍മാഷ്.
-----------------------
ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ആളാണെന്ന് ജബ്ബാര്‍ മാഷ് എന്ന് അകാദമി വിലയിരുത്തിയത് എങ്ങിനെ ?
നമ്മുടെ ഇരുളടഞ്ഞ സമൂഹത്തിന് സ്വതന്ത്ര ചിന്തയുടെ വെളിച്ചം നല്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് ജബ്ബാര്‍മാഷ് എന്ന നിഗമനത്തില്‍ അകാദമി എത്തിയതെങ്ങിനെ ?
ബ്ലോഗ്ഗെര്സിനെക്കുരിച്ചും ബ്ലോഗുകളെക്കുറിച്ചും എന്നാണു അകാദമി പഠനം നടത്തിയത് ? ആ പഠന ഫലങ്ങള്‍ എവിടെ ലഭ്യമാകും ? വേറെ ഏതൊക്കെ ബ്ലോഗുകളാണ് ഇങ്ങിനെ സ്വതന്ത്ര ചിന്തയുടെ വെളിച്ചം നല്‍കുന്നത് ?മത ഭ്രാന്തന്മാരുടെ ബ്ലോഗുകള്‍ ഇതൊക്കെയാണ് ? ലിസ്റ്റ് കിട്ടിയാല്‍ ഉപകാരമായിരുന്നു
ബ്ലോഗ് അക്കാഡമിയെ വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനയും തട്ടിക്കൂട്ട് ഏര്‍പ്പാടുമായി മുദ്രയടിച്ചു രസിക്കുന്നവര്‍ക്ക് അതിനുള്ള മൌലികാവകാശം സംരക്ഷിക്കപ്പെടട്ടെ.അവിടെയും വ്യാജന്മാര് വിലസ്സാതിരിക്കട്ടെ.അതു ഉറപ്പുവരുത്തുന്നതിനുള്ള ശ്രമമാണു ജബ്ബാര്മാസ്റ്ററിനെതിരായ ക്രിമിനല്‍ നീക്കത്തെ ചെറുക്കാനുള്ള അക്കാഡമിയുടെ പോസ്റ്റ്.
വിവാദങ്ങള്‍ കുത്തിപ്പൊക്കി അതില്‍ അഭിരമിയ്ക്കുന്നവര് ഒന്നോര്ത്താലും.കഴിഞ്ഞ 15 മാസം കൊണ്ട് 9 ബ്ലോഗ് ശില്പ്പശാലകളാണു അക്കാഡമി നടത്തിയത്.അതുണ്ടാക്കിയ സദ്ഫലങ്ങളെക്കുറിച്ച് കൂടി ഇവര്‍ ചിന്തിച്ചിരുന്നെങ്കില്‍!
പ്രിയ പ്രദീപ്കുമാര്‍
താങ്കള്‍ ഈ പോസ്റ്റും ഇതിലെ മുഴുവന്‍ കമന്റുകളും വായിച്ചോ എന്നറയില്ല. ഒരു നന്മ ആരു ചെയ്താലും അത് നന്മ തന്നെയാണ്. അതേ സമയം കുറേ നന്മ ചെയ്തയാളുകള്‍ ഒരു തിന്മ ചെയ്താല്‍ അതൊരിക്കലും ഒരു നന്മയാവില്ല. ഇവിടെ നന്മയെ ആരും വിമര്‍ശിച്ചിട്ടില്ല. തിന്മയായി തോന്നിയതിനെ മാത്രമാണ് വിമര്‍ശിച്ചത്. ഒരു ഈഗോ പ്രശ്നമായി കാണാതെ അതവര് സ്വീകരിച്ചാല്‍ അതവരുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയേ ചെയ്യുമായിരുന്നുള്ളൂ.
ഞാന്‍ അവരുടെ പേരില്‍ വര്‍ഗ്ഗീയ അക്കാദമി എന്ന് ആരോപിച്ചപ്പോള്‍ താങ്കള്‍ക്കുണ്ടായ അതേ വികാരം തന്നെ കേരള അക്കാദമി ഒരാളെ പുകഴ്ത്തിപറയാന്‍ വേണ്ടി ഒരു പ്രത്യേക വിഭാഗത്തെയാകെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചപ്പോള്‍ ആ വിഭാഗക്കാര്ക്കുണ്ടായതും എന്ന് മനസ്സിലാക്കിയാല്‍ പ്രശ്നം അവസാനിച്ചു. ഇവിടെ വന്നതിനും താങ്കളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചതിനും പ്രത്യേകം നന്ദി.
പ്രിയ സുഹൃത്തേ... ബ്ലോഗ് അക്കാദമി അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലാന്ന് എന്റെ വീക്ഷണം, ഞാന്‍ ഒരു മതവിശ്വാസി ആയതുകൊണ്ടല്ല മറിച്ചതിലൊരു വര്‍ഗ്ഗീയപരമായ കാര്യങ്ങള്‍ കാണുന്നില്ല, താങ്കളുടെ വീക്ഷണത്തില്‍ എന്താണ് വര്‍ഗ്ഗീയത എന്നൂടെ വ്യക്തമാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമായി, നമ്മുടെ ഭാരതത്തില്‍ ഏതൊരു വിശ്വാസവും പ്രോത്സാഹിപ്പിയ്ക്കൂന്നത് പോലെ തന്നെ ആ വിശ്വാസങ്ങളിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനുള്ള അവകാശവും ഉണ്ട്, അങ്ങനെയൊരാളെ വളരെ നീചമായ രീതിയില്‍ ചിത്രീകരിച്ചപ്പോള്‍ അതിനെതിരെ ബ്ലോഗ് അക്കാദമി പ്രവര്‍ത്തകര്‍ പ്രതികരിച്ചു എന്നല്ലാതെ എന്ത് വര്‍ഗ്ഗീയതയാണ് അവര്‍ നിരത്തിയത്. ഇസ്ലാം വിമര്ശനതീതമാണന്ന ചിന്തയാണ് താങ്കളെ ഈയൊരു പോസ്റ്റിടനാധാരമെന്ന് ഞാന്‍ സംശയിക്കുന്നു.എന്റെ അറിവില്‍ ബ്ലോഗ് അക്കാദമി പ്രവര്‍ത്തകര്‍ എല്ലാം നിരീശ്വരവാദികളാണന്ന് എനിക്ക് തോന്നുന്നില്ല, താങ്കളുടെ ചിന്തകള്‍ക്കെതിരെ നില്ക്കുന്നവരായാതിനാലാവാം അങ്ങനെ തോന്നിയത് . ദയവ് ചെയ്ത് ചെയ്ത് വര്‍ഗ്ഗീയതയ്ക്ക് താങ്കള്‍ നല്കുന്ന മാനദണ്ഡം എന്താണന്ന് വ്യക്തമാക്കിയാല്‍ ഉപകാരമായി .
സസ്നേഹം വിചാരം

പ്രിയ സുഹൃത്ത് വിചാരം.
താങ്കളുടെ കമന്റിനെ കുറിച്ച് എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. അവസാനനിപ്പിക്കാന് നോക്കുന്ന ഒരദ്ധ്യായത്തെ വീണ്ടും ‘അ‘ തൊട്ട് തുടങ്ങാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണിത്. സമയമൂണ്ടെങ്കില് ചര്‍ച്ച മുഴുവനായും ഒന്ന് കൂടി വായിക്കുക.
ദയവായി താങ്കള്‍ എന്നോട് ക്ഷമിക്കുക.
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
വിചാരമേ .. സുഖമല്ലെ.. കുറെ നാള് കാണാറില്ലായിരുന്നു. തിരിച്ച് വരവ് സന്തോഷാഊഒയി.
ബ്ലോഗ് അക്കാഡമി പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല എന്നു അണ്ണന് നിരീക്ഷണം നടത്തി.. ആ "വീക്ഷണം" ഒന്നു എഴുതാമോ.. നമ്മളും അറിയട്ടെ...
പല ബ്ലോഗേര്‍സും അവരുടെ തൊണ്ടകീറി വിളിച്ചു പറഞ്ഞിട്ടും ("വീക്ഷണം") അണ്ണന് ഒന്നും മനസ്സിലായില്ലാന്ന് പറയുന്നതിന്റെ യുക്തി എനിക്കും മനസ്സിലാകുന്നില്ല.
അക്കാഡമിയില്‍ എല്ലാവരും നിരീശ്വരവാദിത്വം തലയിലേറ്റി നടക്കുന്നവരല്ല. ശരി തന്നെ.
ഉള്ളവരുമുണ്ട്, പലർക്കും ഞാന്‍ അത്തീസ്ട്റ്റാണെന്നും പറഞ്ഞ് ബാനറൊട്ടിക്കാന് താല്പര്യമില്ല. അതാണ് കൂടുതല്‍ ശരി.
ഇവ്വിധ വിഷയത്തില്‍ തലയിട്ടാല്‍ ഒരു ഫുള്‍സ്റ്റോപ്പ് കൊടുക്കാതെ അവിടെ നിന്നും ഓടാന്‍ പറ്റില്ല. മറുപടി കൊടുത്ത് കൊണ്ടേയിരിക്കണം. ഇതു മുന്‍കൂട്ടി കാണാനുള്ള മൂളയുള്ളതു കൊണ്ടാണ് അക്കാഡമി അംഗങ്ങള്‍ക്കാര്‍ക്കും ഇത്തരം വിവാദ വിഷയങ്ങളില്‍ ഇടപെടാന്‍ താല്പര്യമില്ലാത്തതും പ്രതികരിക്കാത്തതും.
അല്ലാതെ മറിച്ച് വ്യഖ്യാനിക്കരുത്. (വോട്ട് ചെയ്യാതെ മാറി നില്ക്കുന്നു എന്ന് കേട്ടിട്ടില്ലേ, പരോക്ഷമായി ഒരു പാര്‍ട്ടിക്ക് ഗുണമാണെങ്കിലും)
അക്കാഡമിക്ക് പിന്നില്‍ ആരാണെന്നും അവരുടെ ഗൂഡമായ ലക്ഷ്യങ്ങളെന്താണെന്നും പ്രത്യേകം പറയേണ്ടല്ലോ.
സസ്നേഹം
ഹംസാക്ക
ജോലി: മീന്‍ കച്ചോടം
സ്ഥലം: തോട്ടിങ്ങല്‍
ജില്ല: മലപ്പുറം
സ്റ്റേറ്റ്: കേരള
രാജ്യം : ഇന്‍ഡ്യ
പിന്: ഓര്‍മ്മയില്ല.
ഇത്രയും പറഞ്ഞത് ഞാന്‍ അനോണിയല്ല എന്ന് കാണിക്കാനാണേ.
കോപ്പിലെ.. ചുമ്മാ വിവാദപരമായ പരാമര്‍ശം നടത്തി സമയം മിനക്കെടുത്താന്‍ എന്റെ കയ്യില്‍ സമയമില്ലാതായിരിക്കുന്നു
ബൈ
സസ്നേഹം വിചാരം
ബ്ലോഗ് അക്കദമിയുടെ ശില്പശാലയില് പങ്കെടുത്ത് ബൂലോഗത്തേക്ക് കടന്നുവന്ന ഒരു ബ്ലോഗറാണു ഞാന്‍.ബ്ലോഗ് വ്യാപനം ലക്ഷ്യം വെച്ചുകൊണ്ട് തന്നെ പ്രവര്‍ത്തിക്കുന്ന വേദി തന്നെയാണു അക്കദമി എന്നാണു എനിക്കുതോന്നിയിട്ടുള്ളത്. പക്ഷെ വിവാദമായ അക്കാദമിയുടെ പരാമര്‍ശം അല്പവും കൂടി ശ്രദ്ധയോടെ ആവേണ്ടിയിരുന്നു.പലരും ആവശ്യപ്പെട്ടിട്ടും പിന് വലിക്കാന്‍ തയ്യാറാകാതെ ന്യായീകരിച്ചുനില്ക്കുന്നത് ശരിയല്ല. അതും തന്റെ വാദത്തിനു എതിരായ തെളിവുകളും അഭിപ്രായങ്ങളും വരുമ്പോള്‍ പ്രസിദ്ധീകരണം പോലും തടയുന്ന ജബ്ബാറിനെ പോലുള്ള സംവാദത്തില്‍ സത്യസന്ധത പുലര്ത്താത്തയാളുകള്ക്കുവേണ്ടിയാവുന്നതില് ഒരു സുഖമില്ലായ്കയുണ്ട്.ഒരുപക്ഷേ അക്കാദമിയുടെ പ്രവര്‍ത്തകരില്‍ ചിലര്‍ ജബ്ബാറിന്റെ തൂവലുള്ള പക്ഷികള്‍ തന്നെ ആവാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ