ചില ആളുകള്‍ക്ക് നേരംവെളുക്കുന്നില്ല. കാരണം, അവര്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണുകള്‍ ഇറുകിയടച്ചവരാണ്. ചില ആളുകള്‍ കേള്‍ക്കില്ല. അവരുടെ കാതുകള്‍ സത്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്ത് പറഞ്ഞാലും അവര്‍ ഒരേപല്ലവി ആവര്‍ത്തിച്ചു കൊണ്ടെയിരിക്കും. തങ്ങള്‍ മനുഷ്യത്വവാദികളും പുരോഗമന വാദികളുമാണെന്ന് ദാര്‍ഷ്ട്യം അവര്‍ വിളിച്ച് പറഞ്ഞു കൊണ്ടേയുമിരിക്കും! എന്നാല്‍ പുരോഗമന വാദവും മനുഷ്യത്വവുമൊന്നും, വര്‍ഗ്ഗീയത കൊണ്ടും അസഹിഷ്ണുത കൊണ്ടും മലീമസമായ അവരുടെ യുക്തിക്കപ്പുറത്തേക്ക് കടക്കില്ല.
ഇത് പറയാന്‍ കാരണം ഇയ്യിടെ മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനെതിരെ ബ്ലോഗുകളിലും അല്ലാതെയും പുരോഗമനവാദികള്‍ എന്ന് സ്വയം അവകാശപെടുന്ന ചില വര്‍ഗീയ വാദികള്‍ പോസ്റ്റുകളും ലേഖനങ്ങളുമായി ആഘോഷിക്കുന്നത് കണ്ടത് കൊണ്ടാണ്. അതില്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ പര്‍ദ്ദക്കെതിരായി കടുത്ത അസഹിഷ്ണുതയോടെയും വര്‍ഗ്ഗീയമായ പ്രയോഗങ്ങളിലൂടെയും പോസ്റ്റിടുകയും, പോസ്റ്റ് പോസ്റ്റാന്തരം കയറിയറങ്ങി തന്റെ അമര്‍ഷം കമന്റിലൂടെ തീര്‍ക്കുകയും ചെയ്യുന്ന ഒരു ബ്ലോഗറാണ് ചിത്രകാരന്‍... അദ്ദേഹം അവസാനമിട്ട പര്‍ദ്ദപോസ്റ്റില്‍ ഞാനിട്ട കമന്റുകള്‍ ഇവിടെ ചേര്‍ക്കുന്നു
എന്താണ് ആളുകള്‍ക്ക് പര്‍ദ്ദയില്‍ ഇത്ര വിരോധം എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.
മിക്കവാറും എല്ലാവരും പറയുന്ന കാരണം, പര്‍ദ്ദ/ഹിജാബ് പുരുഷാധിപത്യത്തിന്റെ അടയാളമാണെന്നാണ്. ഏത് കാലഘട്ടത്തിലാണ് ഈ പര്‍ദ്ദ പുരുഷാധിപത്യത്തിന്റെ അടയാളമായി മാറിയത് എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല.
പര്‍ദ്ദ പുരുഷാധിപത്യത്തേക്കാളുപരി സ്ത്രീ ആധിപത്യത്തിന്റെ അടയാളമാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി എന്നാണെനിക്ക് തോന്നുന്നത്. പണ്ട് മാറ് മാറക്കരുതെന്ന് കീഴാളന്‍ മാരോട് പറഞ്ഞത് എന്തിനായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ശെരിക്കും ഒരു പുരുഷാധിപത്യമായിരുന്നു. സ്ത്രീ പര്‍ദ്ദ പോലുള്ള വസ്ത്രം ധരിക്കുമ്പോള്‍ അവളുടെ ശരീരത്തിന്റെ മേലുള്ള പുരുഷന്റെ ആധിപത്യം അവസാനിക്കുന്നു. മാറും നിതംബവും തള്ളി നിര്‍ത്തുന്ന സ്ത്രീകളുടെമേല്‍ എപ്പോഴും പുരുഷന്മാര്‍ക്ക് തന്നെയാണ് ആധിപത്യം.ചിത്രകാരനെ പോലുള്ളവരുടെ സൂക്കേടും അത് തന്നെ.അല്ലാതെ പര്‍ദ്ദ ധരിച്ച സ്ത്രീകളുടെ കഷ്ടപാട് കണ്ട് അലിവ് തോന്നി അടിക്കുന്നതല്ല ഇത്തരം തനി വര്‍ഗീയ പോസ്റ്റുകളൊന്നും.ഇത് പോലുള്ള കാര്യങ്ങളാണ് ഇദ്ദേഹത്തിന് ഇസ്ലാമിനോടുള്ള വിരോധത്തിന്റെ പ്രധാന കാരണവും.
സുന്ദരികളും അത്പവസ്ത്രധാരിണികളും ആയ സ്ത്രീകളെ മാത്രം 99% പരസ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ മനസശ്ശാസ്ത്രമെന്താണ്? ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കമ്പോളവും സാമ്രാജ്യത്വവും അവളുടെ മനസ്സിനേക്കാളുപരി ശരീരത്തെയാണ് ചൂഷണം ചെയ്യുന്നത്.
സുന്ദരികളും അത്പവസ്ത്രധാരിണികളും ആയ സ്ത്രീകളെ മാത്രം 99% പരസ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ മനസശ്ശാസ്ത്രമെന്താണ്? ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കമ്പോളവും സാമ്രാജ്യത്വവും അവളുടെ മനസ്സിനേക്കാളുപരി ശരീരത്തെയാണ് ചൂഷണം ചെയ്യുന്നത്.
ഇസ് ലാം സ്ത്രീശരീരത്തിന്‍ മേലുള്ള ആധിപത്യം അവളെ തന്നെയേല്‍പിച്ച് പകരം അവളുടെ പരിശുദ്ധമായ മനസ്സിനെ പുറത്ത് കാണിക്കാനും പ്രദര്‍ശിപിക്കാനുമുള്ള അവസരമാണ് നല്‍കുന്നത്. മനസ്സിലേക്ക് നോക്കുന്നതിനേക്കാള്‍ ശരീരത്തിലേക്ക് നോക്കാന്‍ ഇഷ്റ്റപെടുന്നവര്‍ക്ക് അത് അലോസരമുണ്ടാക്കും.
മറ്റെല്ലാവരും ധരിക്കുന്ന വസ്ത്രം മോശമാണെന്ന് ഇവിടെ ആരും വാദിക്കുന്നില്ല. മറിച്ച് പര്‍ദ്ദയുടെ പിന്നാലെയാണ് പുരോഗമന വാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗ്ഗീയ വിഷങ്ങള്‍ ഉറഞ്ഞു തുള്ളുന്നത്.
ഇസ്ലാം ഉദ്ദേശിക്കുന്നത് മാന്യമായ വസ്ത്ര ധാരണമാണ്. അസുഖം പിടിച്ച കണ്ണുകള്‍ അവളുടെ ശരീരത്തിലേക്ക് ആഴ്ന്ന് തറക്കാത്ത വിധത്തിലുള്ള ഒരു വസ്ത്രം. അത് പര്‍ദ്ദയാകാം ചുരീദാറാകാം മറ്റു വല്ലതുമാകും. അത് ധരിക്കുന്ന ആളുകളുടെ സൌകര്യം ഇഷ്ടവും അനുസരിച്ചിരിക്കും.
മുഖ വസ്ത്രത്തെ കുറിച്ചാണെങ്കില്‍ .... അതിന്റെ ആവശ്യമില്ല എന്നതാണ് എന്റെ വ്യക്തിപരമായതും ഖുര്‍ആന്റെ അധ്യാപനങ്ങളോട് (മുഖം മുങ്കൈയും ഒഴിച്ച് മറ്റുഭാഗങ്ങള്‍) കൂടുതല്‍ യോജിക്കുന്നതും.
Blogger Jijo said...
പര്‍ദ്ദയോട് മാത്രം ഇത്ര വിരോധം എന്താണെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാത്ത ചിന്തകനോട് ഒരു വാക്ക്. സമൂഹത്തില്‍ വളരെ അധികം ദൃഷ്ടിഗോചരമായ ഒരു വേര്‍തിരിവ് സൃഷ്ടിക്കുന്നത് കൊണ്ട് തന്നെയാണ് പര്‍ദ്ദയോട് എതിര്‍പ്പ്. മുസ്ളിം പെണ്ണുങ്ങളുടെ മാറഴക് കാണാന്‍ സാധിക്കാത്തതിന്‍റ്റെ കഴപ്പാണെന്നൊക്കെ ചുമ്മാ പറയാം. അല്ലെങ്കില്‍ പുലരി പറയുന്ന പോലെ ഇസ്ളാമിക മൂല്യങ്ങളോട് ഉള്ള എതിര്‍പ്പാണെന്നും പറയാം. സ്ത്രീ വിമോചനത്തിന് പര്‍ദ്ദ ആവശ്യമാണെന്ന വാദമൊക്കെ കേള്‍ക്കുമ്പോള്‍, ഇതാണ് നിങ്ങള്‍ പറയുന്ന ഇസ്ളാമിക മൂല്യമെങ്കില്‍, അതേ സാര്‍, ആ മൂല്യങ്ങളോടും എതിര്‍പ്പാണ്. ജട്ടി മാത്രം ധരിച്ച് കുറേ ആണുങ്ങള്‍ മാത്രം കുളിക്കുന്ന സ്വിമ്മിംഗ് പൂളില്‍ പാണ്റ്റ്സും ഷര്‍ട്ടുമിട്ട് കുളിക്കുന്നവനെ കാണുമ്പോള്‍ തോന്നുന്ന ഒരു വികാരമില്ലേ, അതാണ് സാര്‍ തെരുവില്‍ പര്‍ദ്ദ ധരിച്ച് നില്‍ക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ ഒരു സാദാ മലയാളിക്ക് തോന്നുന്നത്. മതത്തിന്‍റ്റെ കണ്ണില്‍ കൂടി മാത്രം നോക്കുന്ന സാറന്‍മാര്‍ക്ക് അത് മനസ്സിലാകില്ല.
കേരളത്തില്‍ മക്‌ഡോണള്‍ഡ്സാണോ, ഖുബ്ബൂസും ഷവര്‍മ്മയുമാണോ കൂടുതല്‍? ഇതെല്ലാം എനിക്കിഷ്ടം തന്നെയാണ്. സൌദിയിലെ ഈന്തപഴത്തിനോടും, ഖുബ്ബൂസിനോടും ഒന്നും എനിക്ക് യാതൊരു വിരോധവുമില്ല. ഇതു കഴിച്ചാല്‍ മാത്രമേ മുസ്ളീമാവുകയുള്ളൂ എന്ന് കരുതുന്ന ആളൂകളോടാണെതിര്‍പ്പ്. പടിഞ്ഞാട്ടുള്ള മുതുക് വളച്ചില്‍ തന്നെയാണ് സുഹ്രുത്തേ ഞാന്‍ എതിര്‍ക്കുന്നത്. ക്രിസ്ത്യാനികളും മുസ്ളീമുകളും പടിഞ്ഞാട്ട് വളക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാരും സംഘ് പരിവാരങ്ങളും ഉത്തരേന്ത്യയിലേക്കും, കമ്മ്യൂണിസ്റ്റ് ചിന്താധനന്‍മാര്‍ ചൈനയിലേക്കും വളയ്ക്കുന്നു. എന്തിനും ഏതിനും നമുക്ക് പുറത്ത് നിന്നും നിയമാവലി വരണം. നമുക്ക് സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥ. ഇവിടെയാണ് ചിത്രകാരന്‍ പറയുന്ന അടിമ മനസ്സ് യാഥാര്‍ത്ഥ്യമാകുന്നത്.
Blogger പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
സാധാരണ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട് കാമാസക്തി ഉണ്ടാകുന്നതിന് പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത് ആണിനേയാണ്.
അടിയില്‍ ഒരൊപ്പ്...
Blogger ചിന്തകന്‍ said...
പ്രിയ ജിജോ...
ഒരുപാടെഴുതി കൂട്ടിയല്ലോ. ആകെ മൊത്തം ഒരു കാടുകയറ്റം
താങ്കളെഴുതിയതിന്റെ ആകെതുക പര്‍ദ്ദ മുസ്ലിം സ്ത്രീകളെ മാറ്റി നിര്‍ത്തുന്നു, വേര്‍തിരിവ് ഉണ്ടാക്കുന്നു, പ്രത്യേക ഐഡന്റിറ്റി ഉണ്ടാക്കുന്നു....
സഹോദരാ ഓരോ സമുദായത്തിനും മതത്തിനും അവരുടെതായ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്.
വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമേ ദൃഷ്ടി ഗോചരമായ വേര്‍തിരിവ് സഹോദരന്‍ കണ്ടുള്ളൂ. മുസ്ലീം സ്ത്രീ തട്ടമിടുമ്പോള്‍ മറ്റുള്ളവരില്‍നിന്ന് വിത്യസ്തമായ ആ ശൈലി താങ്കള്‍ ദര്‍ശിക്കുന്നില്ലേ.
നിരീശ്വരവാദിയായ ഒരാള്‍ക്ക് ആളുകള്‍ കൂടുതല്‍ മത ധാര്‍മ്മികതകളിലേക്ക് തിരിച്ച് പോകുമ്പോള്‍ അത്പം കെറുവ് കാണാതിരിക്കില്ല. കാരണം അയാളെ സംബന്ധിച്ചേടൊത്തോളം വിവാഹം പോലും ഒരു തരം പൂട്ടാണ്. മൃഗങ്ങളെ പോലെ തന്നെ സര്‍വ്വ സ്വതന്ത്ര ലൈംഗികതയാണ് അവന്റെ ലക്ഷ്യം... അത്തരം ഒരു സാഹചര്യത്തിന് പര്‍ദ്ദ പോലുള്ള വസ്ത്രം തടസ്സം തന്നെയാണ്. കൂടുതല്‍ തുറന്നിടപെടാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ശരീരത്തെ അവള്‍ കൂടുതല്‍ അടച്ചു വെക്കുമ്പോള്‍ അത് അവനെ വല്ലാതെ വിളറിപിടിപ്പിക്കും. വേര്‍തിരിവ്, സ്വാതന്ത്ര്യം , പുരുഷാധിപത്യം എന്നൊക്കെ വെറുതെ വായിട്ടലച്ചു കൊണ്ടിരിക്കും.
നിയമാനുസൃതമല്ലാത്ത ലൈംഗികതയെ മിക്ക മതങ്ങളും അംഗീകരിക്കുന്നില്ല.
യഥാര്‍ത്ഥ വേര്‍തിരിവ് മനസ്സിലാണ്, വസ്ത്രത്തിലല്ല. ആ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താങ്കളെ പോലുള്ളവരാണ്. ഒരു സ്ത്രീ പര്‍ദ്ദ ധരിക്കണമോ മറ്റെന്ത് ധരിക്കണമെന്നോ, എന്ത് വിശ്വസിക്കണമെന്നോ തീരുമാനിക്കുന്നത് അവളുടെ സ്വാതന്ത്ര്യമാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ പര്‍ദ്ദ ധരിക്കുന്നത് അവളുടെ ഇഷ്ടപെകാരം തന്നെയാണ്. ആരെങ്കിലും അവളെ നിര്‍ബന്ധിച്ച് അത് ചെയ്യിപിപ്പിക്കുന്നതായി ജിജോയുടെ കയ്യില്‍ വല്ല തെളിവുമുണ്ടോ?
[[സാധാരണ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട് കാമാസക്തി ഉണ്ടാകുന്നതിന് പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത് ആണിനേയാണ്]]
ഇതൊക്കെ എഴുതാപുറമാണ്. സാധാരണ വസ്ത്രം ധരിച്ച് നില്‍ക്കുന്ന സ്ത്രീയെ കണ്ടാല്‍ കാമാസക്തിക്കടിപെടും എന്നൊന്നും ഇവിടെയാരും പറഞ്ഞില്ല.
സ്ത്രീയുടെ സൌന്ദര്യവും ശരീരവുമാണ് ഏറ്റവും കച്ചവടല്‍ക്കരിക്കപ്പെടുന്നത്. പുരുഷ ശരീരത്തിനോ സൌന്ദര്യത്തിനോ അത്തരത്തില്‍ ഒരു മാര്‍ക്കറ്റില്ല. ദൃശ്യ മാധ്യമ/പത്ര പരസ്യങ്ങള്‍ തുടങ്ങി സിനിമകളിലെ പാട്ടും ടെന്നീസ് കളിയും ഒക്കെ കണ്ടാല്‍ അറിഞ്ഞു കൂടെ ..... സ്ത്രീയുടെ മനസ്സിനേക്കാളുപരി പുരുഷന്‍ സ്നേഹിക്കുന്നത് അവളുടെ ശരീരത്തെയാണെന്ന്.
അല്ലെങ്കില്‍ ഇത്തരം പരസ്യങ്ങളുടെയും,സിനിമകളുടെയുമൊക്കെ ഒരു മനശ്ശാസ്ത്രം പറഞ്ഞ് തരാമോ ജിജോ?
പ്രവീണ്‍ വട്ടപറമ്പത്തെ
പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ സ്ത്രീക്കുള്ള ചികിത്സയല്ല. മലീമസമായ മനസ്സും കണ്ണുമുള്ള, അല്ലെങ്കില്‍ അത്തരം മാനസികവസ്തയിലേക്ക് നയിക്കപെടാതിരിക്കാന്‍, ...
വട്ടപറമ്പത്ത് പറഞ്ഞ പോലുള്ള പുരുഷന്മാര്‍ക്കുള്ള ചികിത്സ തന്നെയാണ്. സംശയമേ വേണ്ട. :)
Blogger Jijo said...
[[ഓരോ സമുദായത്തിനും മതത്തിനും അവരുടെതായ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്. - നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് ചെയ്യും. അത്ര തന്നെ.]]
ഇത്രയും നാള്‍ എവിടെയായിരുന്നു ഈ പര്‍ദ്ദ? ഇത്രയും നാള്‍ ഇല്ലാതിരുന്ന ഒരു തിരിച്ചറിവ് എവിടെ നിന്ന് വന്നു?..........
Blogger ചിന്തകന്‍ said...
[[ഇത്രയും നാള്‍ എവിടെയായിരുന്നു ഈ പര്‍ദ്ദ? ഇത്രയും നാള്‍ ഇല്ലാതിരുന്ന ഒരു തിരിച്ചറിവ് എവിടെ നിന്ന് വന്നു?]]
ജിജോ താങ്കള്‍ക്ക് പര്‍ദ്ദയോടുള്ള അസഹിഷ്ണുത ഞാന്‍ മനസ്സിലാക്കുന്നു. അത്തരം ഒരസഹിഷ്ണുതാപരമായ ചിന്തയില്‍ നിന്നാണ് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുന്നത്. സാമാന്യ ബോധമുള്ളവരാരും ഇങ്ങനെ ചോദിക്കുമെന്ന് തോന്നുന്നില്ല. :)
പര്‍ദ്ദക്കെതിരെ കൊടിപിടിക്കുന്നവര്‍ മിക്കവാറും കാരശ്ശേരി തുടങ്ങി .....................ചിത്രകാരനെ പോലുള്ള പുരുഷ വര്‍ഗ്ഗമല്ലേ.... അപ്പോള്‍ തന്നെ അറിഞ്ഞൂടെ ചികിത്സ ആര്‍ക്കാണ് വേണ്ടത് എന്ന്. :)
അനുബന്ധ പോസ്റ്റുകള്‍:
പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിനു?
പര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും
പര്‍ദ്ദ....ബ്ലോഗില്‍ വിഷം ചീറ്റുന്നവരോട്..!
5 അഭിപ്രായങ്ങൾ:
ചില ആളുകള്‍ക്ക് നേരംവെളുക്കുന്നില്ല. കാരണം, അവര്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണുകള്‍ ഇറുകിയടച്ചവരാണ്. ചില ആളുകള്‍ കേല്‍ക്കില്ല. അവരുടെ കാതുകള്‍ സത്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്ത് പറഞ്ഞാലും അവര്‍ ഒരേപല്ലവി ആവര്‍ത്തിച്ചു കൊണ്ടെയിരിക്കും. തങ്ങള്‍ മനുഷ്യത്വവാദികളും പുരോഗമന വാദികളുമാണെന്ന് ദാര്‍ഷ്ട്യം അവര്‍ വിളിച്ച് പറഞ്ഞു കൊണ്ടേയുമിരിക്കും! എന്നാല്‍ പുരോഗമന വാദവും മനുഷ്യത്വവുമെല്ലാം, വര്‍ഗ്ഗീയത കൊണ്ടും അസഹിഷ്ണുത കൊണ്ടുംമലീമസമായ അവരുടെ യുക്തിക്കപ്പുറത്തേക്ക് കടക്കില്ല.
ഇത് പറയാന്‍ കാരണം ഇയ്യിടെ മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനെതിരെ ബ്ലോഗുകളിലും അല്ലാതെയും പുരോഗമനവാദികള്‍ എന്ന് സ്വയം അവകാശപെടുന്ന ചില വര്‍ഗീയ വാദികള്‍ പോസ്റ്റുകളും ലേഖനങ്ങളുമായി ആഘോഷിക്കുന്നത് കണ്ടത് കൊണ്ടാണ്. അതില്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ പര്‍ദ്ദക്കെതിരായി കടുത്ത അസഹിഷ്ണുതയോടെയും വര്‍ഗ്ഗീയമായ പ്രയോഗങ്ങളിലൂടെയും പോസ്റ്റിടുകയും, പോസ്റ്റ് പോസ്റ്റാന്തരം കയറിയറങ്ങി തന്റെ അമര്‍ഷം കമന്റിലൂടെ തീര്‍ക്കുകയും ചെയ്യുന്ന ഒരു ബ്ലോഗറാണ് ചിത്രകാരന്‍... അദ്ദേഹം അവസാനമിട്ട പര്‍ദ്ദപോസ്റ്റില്‍ ഞാനിട്ട കമന്റുകള്‍ ഇവിടെ ചേര്‍ക്കുന്നു
എന്നെ തല്ലേണ്ട അമ്മാവാ..ഞാന്‍ നന്നാവില്ല..
പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിന്?
നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!
ബുര്കക്കെതിരെ പടയൊരുക്കം നടത്തുന്നവരോട് രണ്ടു വാക്ക്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ