2010, ജൂൺ 10, വ്യാഴാഴ്‌ച

യുക്തിവാദ ‘യുക്തി‘ക്ക് അടിസ്ഥാനമുണ്ടോ?

വിശ്വാസികളുടെ യുക്തിയുടെ ന്യായശാസ്ത്രം അന്വേഷിക്കുന്ന യുക്തിവാദികള്‍ എന്നവകാശപെടുന്നവര്‍, തങ്ങളുടേ യുക്തിയുടെ ന്യായ ശാസ്ത്രമായി ഇപ്പോഴും കൊണ്ട് നടക്കുന്നത് പഴയ ശാസ്ത്ര നിഗമനങ്ങളാണ്. ശാസ്ത്രം അവിടെ നിന്നൊക്കെ ഒരു പാട് മുമ്പോട്ട് പോയിട്ടും യുക്തിവാ‍ദം ഇപ്പോഴും പഴയ പടി തന്നെ!

പ്രമുഖ യുക്തിവാദി ബ്ലോഗറായ സുശീല്‍ കുമാറിന്റെ പോസ്റ്റില്‍ നടന്ന ‘ആരാടാ ഈ യുക്തിവാദി ‘എന്ന ചര്‍ച്ചയുടെ തുടര്‍ച്ചായാണിത്. ചര്‍ച്ചയുടെ പൂര്‍ണ രൂപം ലിങ്കില്‍ നിന്ന് വായിക്കണമെന്ന് അപേക്ഷ.


ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍
പദാര്‍ഥം ഉണ്ടാക്കപെട്ടത് ആറ്റം കൊണ്ടാണെങ്കിലും, ആറ്റം ആണ് നിലനില്‍ക്കാന്‍ സാധിക്കുന്ന ബേസ് യൂണിറ്റ് എന്ന്ശാസ്ത്രം തെളിയിച്ചതായി വല്ല തെളിവും തരാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അല്ലെങ്കിലും അതെങ്ങനെ ശാസ്തത്തിന് ഇപ്പോള്‍ തീരുമാനിക്കാന്‍ കഴിയും. കൂടുതല്‍ അറിയുന്നതനുസരിച്ചു പ്രപഞ്ചത്തെ കുറിച്ചും, പദാര്‍ഥത്തെ കുറിച്ചും ഇതുവരെ നാം അറിഞ്ഞത് വെറും തുച്ഛമാണെന്നും അറിയാനുള്ളത് വെച്ചു നോക്കുമ്പോള്‍ അറിഞ്ഞത് ഒന്നുമല്ലെന്നും ശാസ്ത്രം തന്നെ പറയുമ്പോള്‍ പ്രത്യേകിച്ചും.

ആറ്റം ആണ് ഇന്ന് കാണുന്ന എല്ലാത്തിന്റെയും ആധാരം എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ‍ കാലത്തെ അടിസ്ഥാനമാക്കിയാണ് ഭൌതിക/യുക്തിവാദ പ്രസ്ഥാനങ്ങള്‍ രൂപപെടുന്നത്. എന്നാല്‍ ആറ്റം എന്നത് ഒരു ഒബ്ജക്റ്റ് മാത്രമാണെന്നും അതുള്‍ക്കൊള്ളുന്ന ക്ലാസില്‍ ഇനിയും അനേകം പ്രോപര്‍ട്ടീസ് പിന്നെയും ഉണ്ടെന്ന് ശാസ്ത്രം വീണ്ടും കണ്ടെത്തി കൊണ്ടിരിക്കുന്നു. കൂടുതല്‍ മുന്നോട്ട് പോകുന്നതനുസരിച്ച് കൂടുതല്‍ സങ്കിര്‍ണമായിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ യുക്തിക്കടിസ്ഥാനമായി എടുക്കാന്‍ പറ്റും എന്ന അഭിപ്രായം അപ്പൂട്ടനുണ്ടോ? അല്ലെങ്കില്‍ എന്താണ് താങ്കളുടെ യുക്തിയുടെ അടിസ്ഥാനം. അതൊന്നു വ്യക്തമാക്കൂ.

ഇനിയിതെല്ലാമായാലും, സാഹചര്യത്തിനനുസരിച്ചും(ആപേക്ഷികത) കൃത്യമായ കണക്കനുസരിച്ചും പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥ പദാര്‍ത്ഥത്തില്‍ എങ്ങിനെ നിലവില്‍ വന്നു എന്ന ചോദ്യം വരും. ഇവിടെയുന്നും യുക്തിവാദിയുടെ യുക്തി വര്‍ക്കു ചെയ്യുന്നില്ല.

ഒരു വീടുണ്ടാവാന്‍ മണലും,കല്ലും,സിമന്റും,മെറ്റലും.....ഇങ്ങനെ ഒരുപാട് വസ്തുക്കള്‍ ആവശ്യമുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് കൂടി ഒരു സുപ്രഭാതത്തില്‍ ഒരു വീടുണ്ടായി എന്ന് ആരെങ്കിലും വാദിച്ചാല്‍ ഏതെങ്കിലും യുക്തിവാദി വിശ്വസിക്കുമോ? അങ്ങനെ ആരെങ്കിലും വാദിച്ചാല്‍ യുക്തിവാദികള്‍ പോലും പറയും അയാള്‍ക്ക് ഭ്രാന്താണെന്ന്. ഇതൊരു സാ‍മാന്യയുക്തിയാണ്. കാരണം നമുക്കറിയാം സാധനങ്ങള്‍ മാത്രം ഉണ്ടെങ്കില്‍ ഒരു വീടാവില്ലെന്നു. അതിന്റെ പിന്നില്‍ കൃത്യമായ പ്ലാനിങ്ങോടുകൂടി ഒരാള്‍/ നിയന്ത്രിക്കുന്നത് കൊണ്ടാണ് ഈ കാണുന്ന പ്രോപര്‍ട്ടീസെ എല്ലാം കൂടി ചേര്‍ന്ന് വീട് എന്ന ഒബ്ജക്റ്റ് ഉണ്ടാവുന്നത് എന്നു നമുക്കറിയാം.

അത് പോലെ ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും തനിയെ ഉണ്ടായതല്ല എന്നും, അത് സൃഷ്ടിക്കപെട്ടതാണെന്നും, അതിന്റെ പിന്നില്‍ എല്ലാം അറിയാവുന്ന, അതിനെ വ്യവസ്ഥപെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്രഷ്ടാവുണ്ടെന്നും, വ്യക്തമായ തെളിവുകളോടു കൂടി ഒരാള്‍ വന്ന് പറഞ്ഞാല്‍ അയാളെ അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല. വീടിന്റെ/ ഒരു വസ്തുവിന്റെ പിന്നില്‍ ഒരു നിര്‍മ്മാതാവുണ്ടെന്ന് നാം മനസ്സിലാക്കുന്നെങ്കില്‍ അതേ യുക്തിയുടെ മാനദണ്ഡം വെച്ച് ഇതും നമുക്ക് ഉള്‍ക്കൊള്ളാം. ഒരു കാറിന്റെ നിര്‍മ്മാതാവ് തന്നെ ആ കാര്‍ എങ്ങിനെ നന്നായി ഉപയോഗിക്കേണ്ടതെന്നും, ഏതൊക്കെ സാഹചര്യത്തില്‍/കാലാവസ്ഥയില്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെ പ്രവര്‍ത്തിപിച്ചാലാണ് അത് ഏറ്റവും നന്നായി/തകരാറുകളില്ലാതെ ഉപയോഗിക്കാന്‍ കഴിയുക എന്ന് നമുക്ക് വിവരിച്ച് തരേണ്ടത്. അതിന് നിര്‍മ്മാതാവ് ഓരോ സ്ഥലത്ത തങ്ങളുടേ പ്രധിനിധികളെ അയച്ച് അത് വിവരിച്ച കൊടുക്കുന്നു. അതില്‍ നമുക്ക് കാണാന്‍ കഴിയാത്ത മനസ്സിലാവത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും. ചിലതൊക്കെ നമുക്ക് മനസ്സിലാവുകയും ചെയ്യും. കാര്‍ നിര്‍മ്മാതാവിന്റെ പ്രതിനിധി പറയുന്നതായത് കൊണ്ട് നാമതിനെ പൂര്‍ണ്ണമായിവിശ്വസിക്കുകയും ചെയ്യുന്നു. നേരെ മറിച്ച് കാറിന്റെ നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങളെ നാം വിശ്വസിക്കാതെ/അംഗീകരിക്കാതെ/അനുസരിക്കാതെ നമുക്ക് തോന്നിയപോലെ കാര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ ഒരു ദുരന്തമായിരിക്കും ഫലം.

ഇപ്രകാരം, ദൈവം ഉണ്ടേന്നും, ദൈവം തന്റെ സന്ദേശം നല്‍കാന്‍ നിയോഗിക്കപെട്ട ദൂതന്മാരാ‍ണ് പ്രവാചകന്മാര്‍ എന്നും അംഗീകരിച്ചു കഴിഞ്ഞാല്‍ , അവര്‍ നല്‍കൂന്ന സന്ദേശങ്ങളെ വിശ്വസിക്കാന്‍/അംഗീകരിക്കാന്‍ ഇതേ യുക്തി തന്നെമതി. മലക്ക്/ജിന്ന് സ്വര്‍ഗ്ഗം/നരകം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അവര്‍ നമുക്ക് നല്‍കിയതാണ്. വളരെ യുക്തിസഹമായി തന്നെ അവര്‍ അതിനെ വിവരിച്ച് തന്നിട്ടുണ്ട്. കണ്മുമ്പില്‍ കാണുന്ന ഒരു കാര്യത്തിന് നമുക്ക് യുക്തി പ്രയോഗിക്കെണ്ടതോ വിശ്വസിക്കേണ്ടതോ ആയ കാര്യമില്ല. അതിനാല്‍ തന്നെ യുക്തിയും വിശ്വാസവും പരസ്പര പൂരകങ്ങളാണ്; വിരുദ്ധങ്ങളല്ല തന്നെ.

ദൈവികമായ ഒരു സന്ദേശവും പുനര്‍ജന്മത്തിന്റെ കാര്യത്തിലുണ്ടെന്ന് ആരും അവകാശപെടാറില്ല. മാത്രമല്ല സൃഷ്ട്രിയും സ്രഷ്ടാവും ഒന്നാണെന്ന് വാദിക്കുന്നവര്‍ക്ക് ഇത്തരം ഒരു സന്ദേശം ദൈവം നല്‍കിയെന്ന് വാദിക്കാനുമാവില്ല. ഞാന്‍ മുകളില്‍ വിവരിച്ച പോലെ, അടിസ്ഥാനത്തോടു അതിനെ വിവരിക്കാന്‍ ബന്ധപെട്ടവര്‍ മുന്നോട്ട് വന്നിട്ടുമില്ല. പുനര്‍ജന്മം എപ്പോഴാണ് സംഭവിക്കുക എന്നോ ഇനി അങ്ങിനെ സംഭവിച്ചു കൊണ്ടിരിക്കുന്നതാണെങ്കില്‍ എന്റെ കഴിഞ്ഞ ജന്മത്തിലെ അവസ്ഥകളെന്തെന്നും... കഴിഞ്ഞ ജന്മത്തില്‍ ഒരു പട്ടിയോ പൂച്ച യോ ആയിരുന്നെന്നും/ അല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ പാപം ചെയ്തതിന്റെ ഫലമായി പട്ടിയോ പൂച്ചയോ ആ‍യതെന്നും/ അല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു പാട് നന്മകള്‍ ചെയ്തത് കൊണ്ട് ഞാന്‍ സമ്പന്നന്നായി ജനിച്ചതെന്നും ഒരാളും അറിഞ്ഞു കൊണ്ട് ഒരവകാശ വാദം ഉന്നയിച്ചിട്ടുമില്ല. പുനര്‍ജനിച്ചതാണെന്നറിയണമെങ്കില്‍ നമുക്ക് കഴിഞ്ഞ ഒരു ജന്മമുണ്ടായിരുന്നെന്നും അതില്‍ ഞാന്‍ ചെയ്ത കര്‍മ്മങ്ങള്‍ എന്തെന്നും, ആര്‍ കര്‍മ്മത്തിന്റെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നതെന്നും എനിക്ക് വ്യക്തമായി ബോധ്യപെടേണ്ടതുണ്ടല്ലോ. ഇതൊന്നും ആരുടെ അനുഭത്തിലും സംഭവിച്ചിട്ടില്ല.

ഞങ്ങളുടെ യുക്തിക്ക് ആധാരം പ്രവാചകന്മാരും അവരിലൂടെ നല്‍കപെട്ട സന്ദേശങ്ങളുമാണെന്ന് വ്യക്തമായല്ലോ?അത് കൊണ്ട് സുശീല്‍ കുമാര്‍ യുക്തിവാദികള്‍ തങ്ങളുടെ യുക്തിക്ക് ആധാരമാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെണെന്ന് വ്യക്തമാക്കൂ. അപ്പോള്‍ നമുക്ക് വിലയിരുത്താമല്ലോ, എന്താണതിന്റെ സ്ഥിതി എന്ന് :)

അപ്പൂട്ടന്‍ പറഞ്ഞു...

ചിന്തകൻ,
ഒരു circular argument ന്‌ പുറത്ത്‌ ചർച്ച ചെയ്തതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഗുണമുണ്ടെന്ന് തോന്നുന്നില്ല.

താങ്കളുടെ വാദം എടുത്താൽ താങ്കൾ തന്നെ രണ്ട്‌ വിരുദ്ധകാര്യങ്ങൾ പറയുന്നുണ്ട്‌. ഒന്ന്, ആത്യന്തികസത്യമായി ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ എന്നും മറ്റേത്‌ ശാസ്ത്രം എങ്ങിനെ ഉറപ്പിച്ചുപറയും എന്നും. ഇതുരണ്ടും ഒന്നിച്ചുപോകുന്ന കാര്യമല്ല.

ആറ്റം ആധാരമാക്കിയാണ്‌ ഇന്ന് കണ്ടെത്തിയിട്ടുള്ള എല്ലാ വസ്തുവും എന്ന് ശാസ്ത്രം പറയുന്നുണ്ട്‌. ഇന്നുവരെ കണ്ടെത്തിയതിൽ നിലനിൽക്കാൻ കഴിവുള്ള ബേസ്‌ യൂണിറ്റ്‌ ആറ്റമാണെന്നും ശാസ്ത്രം പറയുന്നുണ്ട്‌. ഇതാണ്‌ ആത്യന്തികസത്യം എന്നത്‌ ശാസ്ത്രം പറയാറില്ലെന്നാണ്‌ ഞാനിതുവരെ അറിഞ്ഞിട്ടുള്ളതും. ഇത്രയും ഞാൻ എന്റെ മുൻകമന്റിൽ പറഞ്ഞിട്ടുള്ളതാണ്‌.

ആറ്റം തന്നെയാണ്‌ ഇന്നും നാമറിഞ്ഞിട്ടുള്ള എല്ലാ വസ്തുക്കളുടേയും ആധാരം. അതല്ലാതെ മറ്റു വല്ല സാധനങ്ങൾ കൊണ്ടും ഉണ്ടാക്കിയ സാധനങ്ങൾ വല്ലതും ചിന്തകന്റെ അറിവിലുണ്ടോ? ഉണ്ടെങ്കിൽ പറയൂ.

കൂടുതൽ പ്രോപർട്ടീസ്‌ കണ്ടെത്തുന്നതും കൂടുതൽ പ്രയോഗങ്ങൾ ആവിഷ്കരിക്കുന്നതും ഒക്കെ ഭൗതികവാദികൾക്ക്‌ എന്ത്‌ മാറ്റമുണ്ടാക്കാനാണ്‌? പലതവണ താങ്കൾ ഇത്‌ പറയുന്നുണ്ടെങ്കിലും ഈ ലോജിക്‌ എനിക്ക്‌ മനസിലായിട്ടേയില്ല. അതുകൊണ്ടൊന്നും ആറ്റമില്ലാത്ത ഒന്നും ലോകത്ത്‌ ഉള്ളതായി അറിഞ്ഞിട്ടില്ലല്ലൊ. അപ്പോൾ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു എന്നതുകൊണ്ട്‌ ഭൗതികവാദികൾക്ക്‌ എന്ത്‌ ബുദ്ധിമുട്ടാണ്‌ ഉണ്ടാകുന്നത്‌?

കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നത്‌ കൂടുതൽ അറിയുമ്പോഴാണ്‌. ഇല്ലെങ്കിൽ പ്രശ്നമേയില്ലല്ലൊ. മണ്ണിൽ നിന്നാണ്‌ ഉണ്ടാക്കിയത്‌ എന്ന് പറഞ്ഞുനിർത്തിയാൽ ഈ സങ്കീർണ്ണതകൾ ഒന്നും വരില്ലായിരുന്നു. അവിടെ നിർത്താതിരുന്നതാണ്‌ മനുഷ്യന്റെ പുരോഗതിയ്ക്ക്‌ പ്രധാനകാരണം.

താങ്കൾ ആപേക്ഷികതയെക്കുറിച്ചും uncertainty principle -നെക്കുറിച്ചും എന്താണ്‌ മനസിലാക്കിയിട്ടുള്ളതെന്ന് എനിക്കറിയില്ല. സിമന്റും കല്ലും മണ്ണും ഒക്കെ ചേർന്നിരുന്നാൽ വീടാവില്ല എന്നതാണ്‌ ഉദാഹരണമെങ്കിൽ കാര്യം ബുദ്ധിമുട്ടാവും. എനിക്ക്‌ ഫിസിക്സിൽ വലിയ പിടിയൊന്നുമില്ല ഇതൊക്കെ പറഞ്ഞുതരാൻ.

ഇനി, കല്ലും മണ്ണും സിമന്റുമെല്ലാം കൂടിച്ചേർന്നാൽ നാം ഉദ്ദേശിക്കുന്ന വീടാവില്ല, പക്ഷെ കാലക്രമേണ എന്തെങ്കിലും ആയിത്തീരും. അതിൽ വസിക്കാൻ സാധിക്കുന്ന ജീവികൾക്ക്‌ അതൊരു വീടായിത്തീരുകയും ചെയ്യും. അത്‌ ഉറുമ്പാവാം, പാറ്റയാവാം, ബാക്റ്റീരിയയാവാം. വീട്‌ കണ്ടുശീലിച്ചിട്ടില്ലാത്ത ആദിമമനുഷ്യന്‌ ഈ പ്ലാനിങ്ങിന്റെയും കൺസ്ട്രക്ഷന്റേയും ഒന്നും ആവശ്യം വന്നിട്ടില്ലല്ലൊ.

അത്രയേ ഈ പ്രപഞ്ചത്തിലും സംഭവിക്കുന്നുള്ളു. ഇവിടെ രൂപപ്പെട്ട സാഹചര്യങ്ങളിൽ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന ബേസ്‌ യൂണിറ്റിന്‌ നാം ആറ്റം എന്ന് പേരിട്ടു. അങ്ങിനെ നിലനിൽക്കാൻ സാധിക്കുന്ന മൂലകങ്ങൾ നമുക്ക്‌ ലഭ്യമായി വരുന്നു. ഭൂമിയിലേതുപോലുള്ള സാഹചര്യങ്ങളിൽ നിലനിൽക്കാൻ സാധിക്കുന്ന ജീവിവർഗ്ഗങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്‌, മനുഷ്യനടക്കം.

മറ്റൊരു സാഹചര്യത്തിൽ, ഒരുപക്ഷെ, മറ്റുതരം പദാർത്ഥങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് നമുക്കറിയില്ല, ചിലപ്പോൾ പത്ത്‌ ഇലക്ട്രോൺ മാത്രമായി വെറുതെ ഒരു സാധനം ഉണ്ടായിരിക്കാം, മറ്റേതെങ്കിലും പ്രപഞ്ചത്തിലോ ഈ പ്രപഞ്ചത്തിന്റെ തന്നെ ഏതെങ്കിലും ഭാഗത്തോ.. (എന്റെ അറിവിൽ ഇത്‌ സംഭാവ്യമല്ല, എന്നാലും ഒരുവഴിക്ക്‌ പോണതല്ലെ)

ഒന്നുകൂടി പറഞ്ഞോട്ടെ. ഇല്ല എന്ന് തെളിയിക്കുകയല്ല വേണ്ടത്‌, ഉണ്ട്‌ എന്ന് തെളിയിക്കുകയാണ്‌ ആവശ്യം. ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്നതും അതാണ്‌. കാര്യം Russel's teapot പോലെയാവും, ഇല്ലെങ്കിൽ.

അപ്പൂട്ടന്‍ പറഞ്ഞു...

ചിന്തകൻ,
കാറിന്റെ ഉദാഹരണത്തെക്കുറിച്ച്‌, സാഹചര്യങ്ങൾ വേറെയാണെങ്കിലും, നാം ഇതിനുമുൻപും സംസാരിച്ചിട്ടുണ്ട്‌. ഉദാഹരണം അൽപം ദുർബലമാണ്‌, കാരണം ധാരാളം ചോദ്യങ്ങൾ വരാം. ഏതായാലും ഞാൻ അധികം ചോദ്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. ഒരു പ്രതിനിധിയെ അയയ്ക്കുന്നതിനുപിന്നിൽ നിർമ്മാതാവ്‌ എന്താണ്‌ ലക്ഷ്യമാക്കുന്നത്‌ എന്നത്‌ ചിന്തിച്ചാൽ മതി വാദം എത്ര ദുർബലമാണെന്നറിയാൻ.

ഞാൻ ഇന്ന കാർ നിർമ്മാതാവിന്റെ പ്രതിനിധിയാണെന്ന് ആ വ്യക്തി പറഞ്ഞ അറിവല്ലേ നമുക്കുള്ളൂ? അതെങ്ങിനെ വിശ്വാസയോഗ്യമാകും? ഈ പ്രതിനിധി വന്ന് കാറിൽ നടക്കുന്ന കാര്യങ്ങൾ നിർമ്മാതാവ്‌ തനിയേ അറിയുന്നുണ്ടെന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? കാറുണ്ടാക്കാൻ ഈയൊരു നിർമ്മാതാവിനേ അറിയൂ എന്ന് പ്രതിനിധിയ്ക്ക്‌ പറയാം, പക്ഷെ താങ്കളത്‌ വിശ്വസിക്കുമോ?

പുനർജ്ജന്മത്തിന്റെ കാര്യത്തിൽ ദൈവീകസന്ദേശമുണ്ടെന്ന് ആരും അവകാശപ്പെട്ടിട്ടില്ലായിരിക്കാം. പക്ഷെ അവകാശപ്പെട്ടിരുന്നെങ്കിൽ വിശ്വസിക്കുമായിരുന്നോ? ഇന്ന ജീവിയുടെ പുനർജ്ജന്മമാണ്‌ താനെന്ന് ആരും പറഞ്ഞിട്ടില്ലായിരിക്കാം, അതാർക്കും അറിയുകയുമില്ല എന്ന് വിശ്വാസികൾ പറയുകയും ചെയ്യും. പക്ഷെ അതേ ലോജിക്‌ ഇസ്ലാമികവിശ്വാസത്തിലും പ്രയോഗിച്ചാലോ? ആത്മാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? മലക്ക്‌ ആത്മാവിനെ കയറ്റിയതായി ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?

സ്വർഗ്ഗം/നരകം ജിന്ന്/മലക്ക്‌ എന്നിവയൊക്കെ നബി പരാമർശിച്ചതുമൂലം മാത്രമാണ്‌ താങ്കൾ വിശ്വസിക്കുന്നതെന്ന് പറഞ്ഞാൽ അത്‌ നിഷേധിക്കാൻ താങ്കൾക്കാവില്ലല്ലൊ. അതല്ലാതെ പ്രത്യേകിച്ചൊരു കാരണവും ഇല്ലയെന്നിരിക്കെ അവിടെ യുക്തി പ്രയോഗിക്കേണ്ട എന്ന് സ്വയം തീരുമാനിച്ചതാണെന്നേ പറയാനാവൂ. നൂറുകണക്കിന്‌ വർഷം ഒരാൾക്ക്‌ ആഹാരമോ ജലമോ കൂടാതെ ഹൈബർനേറ്റഡ്‌ സ്റ്റേജിൽ ജീവിക്കാനാകുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതുതന്നെയാണ്‌ സുശീൽ തന്റെ പോസ്റ്റിന്റെ വിഷയമാക്കിയിരിക്കുന്നതും.


“ഭൗതികപദാർത്ഥം ആണ്‌ പ്രാഥമികം എന്ന്‌ പറയുമ്പോൾ അത്‌ ആധാരമായുള്ള വസ്തുക്കളാണ്‌ പ്രപഞ്ചത്തിൽ എന്നല്ലേ അർത്ഥമാക്കുന്നത്‌. “

പ്രിയ അപ്പൂട്ടന്‍ സുശീലിനെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് താങ്കളിട്ട കമന്റാണ് മുകളില്‍. പദാര്‍ത്ഥമാണ് എല്ലാം, പദര്‍ത്ഥത്തിനപ്പുറത്ത് മറ്റൊന്നുമില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ നിന്ന് രൂപപെടുത്തിയെടുത്ത ഒരു ചിന്താഗതിയില്‍ നിന്നാണ് ആധുനിക യുക്തിവാദം രൂപം കൊണ്ടറ്റ്. ഈ പോസ്റ്റിലെ എന്റെ ആദ്യകമന്റി ഒരു വാചകത്തിന് മറുപടി ആയാണ് സുശീല്‍ പറഞ്ഞത് ; പദാര്‍ത്ഥം ആണ് സത്യം എന്നല്ല പദാര്‍ത്ഥമാണ് പ്രാഥമികം എന്നതാണ് യുക്തിയുടെ അടിസ്ഥാനം എന്ന്. (ഭൗതിക പദാർഥമാണ്‌ സത്യമെന്നതിൽ അഭിരമിക്കുന്ന യുക്തിവാദികൾ തങ്ങളുടെ ജൽപനങ്ങൾക്ക്‌ ഏതെങ്കിലും വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ഉള്ളതുകൊണ്ടല്ല അങ്ങനെ വാദിക്കുന്നത്‌. എല്ലാ ചോദ്യത്തിനും യുക്തിവാദത്തിന്‌ ഉത്തരം നൽകാൻ കഴിയുമെന്നതുകൊണ്ടുമല്ല. പദാർഥമാണ്‌ ഏക സത്യമെന്ന്‌ തെറ്റിൻരിച്ച കാലഘട്ടത്തിലെ ചിന്തകന്മാരുടെ മാനസിക പരികൾപനയായി ഉയർന്നുവന്ന പദാർഥവാദം കേവലയുക്തിയുടെ ന്യായശാസ്ത്രമായി പിന്തുടരുകയാണ്‌ ആധുനിക യുക്തിവാദികൾ ചെയ്യുന്നത്‌. )

പരമാണുക്കളുടെ അസ്തിത്വത്തെ സംബന്ധിച്ച്‌ ആദ്യത്തെ അനിഷേധ്യ തെളിവ്‌ നൽകിയത്‌ഇംഗ്ഗ്ലണ്ടിലെ ലെയ്ക്ക്‌ ജില്ലയിൽ ജനിച്ച ജോണ്‍ ഡാൾട്ടനാണ്‌. ദ ന്യൂ സിസ്റ്റ്‌ ഓഫ്‌ കെമിക്കൽ
ഫിലോസഫി എന്ന തലക്കെട്ടിൽ 1808ന്നൽ പ്രസിദ്ധീകരിച്ച കൃതിയിലാണ്‌ ഡാൾട്ടണ്‍ തന്റെ പരീക്ഷണ പഠനങ്ങൾ രേഖന്നെടുത്തിയത്‌. "വളരെ ചെറിയ അഭേദ്യമായ കണങ്ങൾ കൊണ്ടാണ്‌ എല്ലാവസ്തുക്കളും നിർമിച്ചിരിക്കുന്നത്‌" എന്ന്‌ രേഖന്നെടുത്തിയ അദ്ദേഹം എഴുതി: "ഹൈഡ്രജന്റെ ഒരു കണത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയുമെങ്കിൽ സൗരയൂഥത്തിലെ ഏതെങ്കിലും ഒരു ഗ്രഹത്തെ നശിപ്പിക്കാനോ പുതിയതൊന്നിനെ സൃഷ്ടിക്കാനോ നമുക്ക്‌ കഴിയും."

അങ്ങനെ ദ്രവ്യത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയി​ല്ലെന്നും, നിർമിക്കാനോ നശിപ്പിക്കാനോ കഴിയാത്ത ഒന്നിന്‌ ഒരു സൃഷ്ടാവിന്റെ ആവശ്യമി​ല്ലെന്നും പലരും ഊറ്റം കൊണ്ട ഒരു കാലമുണ്ടായിരുന്നു. സൃഷ്ടിപ്രപഞ്ചത്തിൽനിന്ന്‌ സൃഷ്ടാവിനെ പുറംതള്ളാൻ യുക്തിവാദികളും ഭൗതികവാദികളുടെ പാത പിന്തുടർന്നു.തങ്ങളുടെ വാദത്തിന്‌ ശാസ്ത്രീയ പിന്തുണയുണ്ടെന്ന്‌ ഇരുകൂട്ടരും അവകാശപ്പെട്ടു. ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും രംഗത്തുവരുന്നതുവരെ യൂറോപ്യൻ ചിന്തയെ അടക്കിഭരിച്ചിരുന്നത്‌ ക്ലാസ്സിക്കൽ ഭൗതികവാദത്തിന്റേതായ ഈ ചിന്താഗതിയായിരുന്നു.


ആറ്റമാണ് പദാര്‍ത്ഥത്തിന്റെ ബേസ് യൂണിറ്റ് എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രം അതില്‍ നിന്നൊക്കെ ഒരു പാട് മുമ്പോട്ട് പോയിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരെന്നവകാശപെടുന്ന യുക്തിവാദികള്‍ ഇപ്പോഴും പഴയ പദാര്‍ത്ഥ സങ്കല്പത്തില്‍ തന്നെയാണെങ്കിലും! ആറ്റങ്ങളേക്കാള്‍ ചെറിയ കണങ്ങളെ ശാസ്ത്രം കണ്ടെത്തി കൊണ്ടിരിക്കുന്നു. ക്വാര്‍ക്കുകള്‍ എന്നറിയുപെടുന്ന സബ് ആറ്റൊമിക് കണങ്ങളെ പറ്റി ശാസ്ത്രം കൂടുതല്‍ പരീക്ഷണങ്ങളില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുന്നു. ഇതിലും ചെറുത് ഇനിയും കണ്ടെത്തുകയില്ല എന്ന് ഇപ്പോള്‍ പറയാനുമാവില്ല. ഇവിടെ എന്റെ ചോദ്യം ഇത്രമാത്രം. വിശ്വാസികളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന യുക്തിവാദികള്‍ എന്നവകാശപെടുന്നവരുടെ യുക്തിയുടെ അടിസ്ഥാനം എന്താണ്? രണ്ടു കണ്ണുകളും ഉള്ള ഒരാളെ നോക്കി, ഒരു കണ്ണുമില്ലാത്ത ഒരാള്‍, ‘കുരുടാ‘ എന്ന് വിളിക്കുന്നതിന്റെ പരിഹാസ്യത അല്പമെങ്കിലും യുക്തി അവശേഷിക്കുന്നവര്‍ക്ക് മനസ്സിലാവാതിരിക്കില്ല.

ഈപ്രപഞ്ചത്തെ കുറിച്ച് ഇത് വരെ വെറും നാല് ശതമാനം മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചുള്ളൂ എന്നും 96% വും തികഞ്ഞ അന്ധകാരത്തില്‍ തന്നെയാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. സോളിഡല്ല്ലാത്ത ഒരുകാര്യത്തെ നമുക്കെങ്ങനെ യുക്തിയുടെ ആധാരമാക്കാന്‍ കഴിയും?

വീടുണ്ടാക്കുന്ന ഉദാഹരണവും ആപേക്ഷികതയും തമ്മില്‍ ബന്ധമുണ്ടെന്ന് ഞാന്‍ സൂചിപിച്ചിട്ടില്ല. അത് രണ്ടും രണ്ടായിതന്നെയാണ് പറഞ്ഞത്. പാരഗ്രാഫ് കയറിപോയെങ്കിലും സത്യ സന്ധമായി വായിക്കുന്നവര്‍ക്ക് സംഗതി മനസ്സിലാക്കാന്‍ പറ്റും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

കാറിന്റെ ഉദാഹരണത്തില്‍ ഞാന്‍ പറഞ്ഞ തലം താങ്കള്‍ അംഗീകരിച്ചു എന്നു കരുതട്ടെ. അത് കൊണ്ടാണല്ലോ അതേ വസ്തുവിന്റെ മറ്റൊരു തലമെടുത്ത് ദൈവവും പ്രവാചകന്മാരുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതൊരു തരം കുയുക്തിവാദമാണ്. ഒരു aapple to apple താരതമ്യമായിരുന്നില്ല ഞാന്‍ നടത്തിയത്. ഒരു പ്രത്യേക തലത്തെ സൂചിപ്പിക്കാന്‍ ഒരുദാഹരണം പറഞ്ഞു എന്നു മാത്രം. അതുമായി ബന്ധപെട്ട എല്ലാം ദൈവവും പ്രവാചകന്മാരുമായി യോജിക്കുന്ന തരത്തിലാണെന്ന അഭിപ്രായം എനിക്കില്ല.


>>ആത്മാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? മലക്ക്‌ ആത്മാവിനെ കയറ്റിയതായി ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?

കാണുമെന്നും ടെസ്റ്റിഫൈ ചെയ്ത് എന്നൊന്നും ആരും വാദിച്ചിട്ടില്ലാത്ത സ്ഥിക്ക് അതിനെ ‘പുനര്‍‘ ജന്മവുമായി താരതമ്യപെടുത്താന്‍ പറ്റില്ല. ‘പുനര്‍‘ ജന്മം എന്ന വാക്കില്‍ തന്നെ പുനര്‍ജന്മ സിദ്ധാന്തത്തിന്റെ അര്‍ത്ഥ ശൂന്യത മനസ്സിലാക്കാന്‍ പറ്റും. ആത്മാവ് എന്നത് സ്നേഹം/ദയ/കാരുണ്യം എന്നിവയിലൂടെ നമുക്ക് അനുഭവപെടുന്ന കാര്യമാണ്. പദാര്‍ത്ഥത്തിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന യുക്തിരഹിത വാദികള്‍ക്ക് ആത്മാവിനെ നിഷേധിക്കുകയും ബുദ്ധിയെയും യുക്തിയെയും അംഗീകരിക്കാന്‍ പറ്റുന്നത് എങ്ങിനെയെന്നും എനിക്കിതുവരെ മനസ്സിലായില്ല.

ശാസ്ത്രത്തെ യുക്തിയുടെ ആധാരമായി സ്വീകരിക്കുന്നവര്‍ക്ക് ഒരിക്കലും ഇന്നത്തെ യുക്തിരഹിത യുക്തിവാദത്തൈന്റെ ആളുകളെ പോലെ ചിന്തിക്കാന്‍ കഴിയില്ല.

11 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

ശാസ്ത്രത്തെ യുക്തിയുടെ ആധാരമായി സ്വീകരിക്കുന്നവര്‍ക്ക് ഒരിക്കലും ഇന്നത്തെ യുക്തിരഹിത യുക്തിവാദത്തൈന്റെ ആളുകളെ പോലെ ചിന്തിക്കാന്‍ കഴിയില്ല.

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

Apputen said..

>>> യുക്തിയുടെ ആധാരം സ്വയം ആർജ്ജിച്ച അറിവും അതിന്റെ ആധാരത്തിൽ ഉള്ള വിശകലനഫലങ്ങളും തന്നെയാണ്‌. പ്രസ്തുത വിഷയത്തിൽ അറിവുള്ള, ടൂൾസ്‌ ഉള്ള ഏതൊരാൾക്കും വിശകലനം ചെയ്യാവുന്ന കാര്യങ്ങൾ ആണ്‌ എന്റെ യുക്തി അംഗീകരിക്കുന്നത്‌, അല്ലാതെ ഒരാൾ പറഞ്ഞു എന്നതുകൊണ്ടുമാത്രം അംഗീകരിക്കാനാവില്ല. In science, findings are analyzed critically by peers before approval.<<<

മതവിശ്വാസിയുടെ വിശ്വാസവും പദാര്‍ഥവാദിയുടെ വിശ്വാസവും വലിയ വ്യത്യസമില്ല. ആറ്റവും അതിന്റെ ഘടനയും ഒരാള്‍ അംഗീകരിക്കുന്നത് അത് നേരിട്ട് കണ്ടിട്ടല്ല. അപ്പൂട്ടന്‍ സൂചിപ്പിച്ച പോലെ പ്രസ്തുത വിഷയത്തില്‍ അറിവുള്ള, ടൂള്‍സ് ഉള്ള ഒരാള്‍ കണ്ടെത്തി എന്ന് പറഞ്ഞത് വിശ്വസിക്കുകയാണ് ചെയ്യുന്നത്. പറഞ്ഞതുകൊണ്ടു വിശ്വസിക്കുക തന്നെ. അദ്ദേഹത്തിലുള്ള വിശ്വാസം അദ്ദേഹം പറയുന്നതിലുള്ള വിശ്വാസമായി, ബോധ്യമായി അയാള്‍ക്ക് മാറുന്നു. പക്ഷെ വിശ്വാസമെന്ന പദം അവര്‍ ഉപയോഗിക്കില്ല മറിച്ച് അംഗീകരിക്കുക, അറിയുക എന്നിങ്ങനെ ഉപയോഗിക്കുമെന്ന് മാത്രം. ഇവിടെ അപ്പൂട്ടനും ചിന്തകനും ഞാനുമെല്ലാം അത്തരം ശാസ്ത്രജ്ഞരെ വിശ്വസിച്ചാണ് ആറ്റത്തിന്റെ ഘടനയെക്കുറിച്ച് പരീക്ഷയില്‍ ഉത്തരമെഴുതുന്നതും ബ്ലോഗില്‍ പകര്‍ത്തിവെക്കുന്നതും. നാമാരും അതിന് സാക്ഷികളല്ല.

ഇനി മതവിശ്വാസികളുടെ കാര്യം എടുക്കാം. ഇതുപോലെ വിശ്വസ്ഥരായ പ്രവാചകന്‍മാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പറയുകയും അദ്ദേഹത്തിന്റെ കാലത്തുള്ളവര്‍ കാണുകയും ചെയ്ത യാഥാര്‍ഥ്യം നമ്മുക്ക് അറിയിച്ചുതന്നു. 'എനിക്ക് ദൈവികമായി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു' എന്ന് അദ്ദേഹം പറയുക മാത്രമല്ല. ആ ലഭിച്ചത് നമ്മുക്ക് കാണാവുന്നവിധം ലഭിക്കുകയും ചെയ്തു. നാം ഇന്ന് വരെ കണ്ടെത്തിയ ഏതെങ്കിലും ശാസ്ത്രീയ വിജ്ഞാനങ്ങളുമായി പ്രസ്തുത വാദത്തിന് ഒരേറ്റുമുട്ടലുമില്ല. ആ പ്രവാചകന്‍ പദാര്‍ഥാതീതമായ ചില കാര്യങ്ങളെക്കുറിച്ച് അറിവ് തന്നു. അവ നമ്മുക്കൊരോരുത്തര്‍ക്കും അനുഭവിച്ചറിയാന്‍ കഴിയില്ലെങ്കിലും നമ്മുടെ കേവലയുക്തി അതിനെ അംഗീകരിക്കുന്നു അവിടെയാണ് കാറിന്റെ ഉദാഹരണവും കമ്പ്യൂട്ടറിന്റെ ഉദാഹരണവും പറയേണ്ടിവരുന്നത്. നിലവിലെ പദാര്‍ഥങ്ങളില്‍ നിന്ന് ഒരു കാര് തനിയെ ഉണ്ടാകുന്നതിനേക്കാള്‍ അസംഭവ്യമാണ് കേവലം ഒരു ആറ്റം തനിയെ ഉണ്ടാകുന്നത് എന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങള്‍ നല്‍കുന്ന സൂചന. അതുകൊണ്ട് ഈ അതിസങ്കീര്‍ണവും അത്ഭുത പ്രഞ്ചത്തിന്റെ പിന്നില്‍ ഒരു അജയ്യ ശക്തിയുണ്ടെന്ന് വിശ്വാസത്തിന് ഇത് തനിയെ ഉണ്ടായതാണെന്ന് പറയുന്നതിനേക്കള്‍ യുക്തിസഹമാണ് എന്നാണ് ചിന്തകന്‍ പറയാന്‍ ശ്രമിക്കുന്നത്. അതിന് എന്തെങ്കിലും നാട്യങ്ങള്‍കൊണ്ട് മറികടക്കാം എന്ന് പ്രതീക്ഷിക്കുന്നതാണ് ദൈവനിഷേധികള്‍ ഇത്രയും ന്യൂനപക്ഷമായി മാറുവാനും തങ്ങളുടെ അടുത്ത ആളുകളിലേക്ക് പോലും പലപ്പോഴും ഈ വിശ്വാസം കൈമാറുന്നതിനും സാധിക്കാതെ നിസ്സഹായരായിതീരുകയും ചെയ്യുന്നത് (തുടരും)

CKLatheef പറഞ്ഞു...

യുക്തിവാദി കേവലം പദാര്‍ഥവാദിയാകുന്നതില്‍ അദ്ദേഹത്തിന് നഷ്ടപ്പെടുന്നതെന്താണെന്ന ബോധമില്ലാത്തത് അവനെ സ്വയം അപരിഹാര്യമായ നഷ്ടത്തില്‍ പെടുത്തുന്നില്ലെങ്കില്‍, ഒരു മതവിശ്വാസിക്ക് അത്തരമൊരാളോട് സംവദിക്കേണ്ട ആവശ്യമൊന്നുമില്ല എന്നതാണ് വസ്തുത. ഒരു കേവലമതവിശ്വാസി അദ്ദേഹം മുസ്‌ലിം തന്നെയാകട്ടെ ദൈവമില്ല എന്ന് പറയുന്നത് കൊണ്ട് പ്രത്യേകിച്ച് നഷ്ടമെന്തെങ്കിലും ഭൗതിക ജീവിതത്തില്‍ സംഭവിക്കുന്നില്ല. മാത്രമല്ല പൗരോഹിത്യം ഓരോമതത്തിലും കടത്തിക്കൂട്ടിയ ഒട്ടേറെ ആചാരങ്ങളും അനാചാരങ്ങളും ചെയ്ത് ജീവിത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുത്തുന്നതില്‍ നിന്ന് രക്ഷനേടുകയും ചെയ്യുന്നു. ഇത്രമാത്രമാണ് ഒരു യുക്തിവാദി ചിന്തിക്കുന്നത്. അതിനും പുറമെ ഒരു ധര്‍മം ചില മതധര്‍മങ്ങള്‍ ചെയ്യുന്നുണ്ട്. ജീവിതത്തില്‍ മുഴുവന്‍ രംഗങ്ങളിലും പ്രായോഗികമായ ഒരു ജീവിതദര്‍ശനം നഷ്ടപ്പെടുത്തുകയും താന്താങ്ങള്‍ നിര്‍മിച്ച തികച്ചും യുക്തിശൂന്യവും സാമൂഹ്യവിരുദ്ധവുമായ തത്വങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന യുക്തിവാദികള്‍ക്ക് നേരെ കണ്ണടക്കാന്‍ ആ ധര്മത്ത്തിന്റെ വക്താക്കള്‍ക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ നട്ടുവളര്‍ത്താനുദ്ദേശിക്കുന്ന മൂല്യങ്ങളുടെ കടക്കല്‍ കത്തിവെക്കാനൊരുങ്ങുന്ന യുക്തിവാദത്തെ പ്രതിരോധിക്കുക അതുകൊണ്ടുതന്നെ ധാര്‍മികതയില്‍ വിശ്വസിക്കുന്നവരുടെ ദൗത്യമായി മാറുകയാണ്.

ചിന്തകന്‍ , അതുകൊണ്ട് എല്ലാവര്‍ക്കും മനസ്സിലായില്ലെങ്കിലും, ചിലരെല്ലാം മനസ്സിലായില്ല എന്ന് നടിക്കുന്നെങ്കിലും ഈ പ്രവര്‍ത്തനം തുടരുക. സത്യവും നീതിയും താങ്കളുടെ പക്ഷത്താണ്.

mukthaRionism പറഞ്ഞു...

ഞാന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ്,
അതാണ് യുക്തി'വാത'ക്കാരുടെ ലൈന്‍.
എന്തൊക്കെപ്പറഞ്ഞാലും അവര്‍
ചിന്തിക്കൂല.
എന്നിട്ടു പറയും ഈ വിശ്വാസികളെന്താ ഇങ്ങനെ,
നിങ്ങളെന്താ ചിന്തിക്കാത്തത് എന്ന്..

ശാസ്ത്രം ശാസ്ത്രം എന്നു നിലവിളിക്കും..
ശാസ്ത്ര സത്യങ്ങളെ തന്നെ അവഗണിക്കുകയും ചെയ്യും..
തന്റെ അറിവു കുറവോ, അറിവില്ലായ്മയോ അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ക്കാവില്ല.
കണ്ട നീയവിടെ നില്‍ക്ക്, കേട്ട ഞാന്‍ പറയട്ടെ..!
അതെ,
അറിഞ്ഞാലും അറിഞ്ഞില്ലെന്നു നടിക്കും..
ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തും..



ചിന്തകന്‍..
തുടരുക..
നല്ല ശ്രമങ്ങള്‍...

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

താങ്കള്‍ എന്തിനാണ് എനിക്ക് മറുപടിയായി തന്ന കമന്റുകള്‍ ഇവിടെ നിന്ന് (മാത്രം) ഡിലീറ്റ് ചെയ്ത് കളഞ്ഞത് എന്ന് എനിക്കറിയില്ല. താങ്കളോട് മോശമായി എന്തെങ്കിലിം ഞാന്‍ എഴുതിയതയായി തോന്നുന്നില്ല. താങ്കള്‍ക്ക് അങ്ങനെ വല്ലതും ഫീല്‍ ചെയ്തെങ്കില്‍ എന്നോട് ക്ഷമിക്കുക.

സംവാദങ്ങളെ അതിന്റെതായ ഒരു ‘സ്പോര്‍ട്ട്സ്മാന്‍‘ സ്പിരിറ്റോടു കൂടി മാത്രം കാണാന്‍ ശ്രമിക്കുക.

ലത്തീഫ് താങ്കളുടെ കമന്റുകള്‍ക്ക് മറുപടിയും തന്നിട്ടുണ്ട്. മറുപടിക്ക് ശേഷം താങ്കളുടെ കമന്റുകള്‍ എന്തുകൊണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട് എന്ന് വായനക്കാര്‍ അറിയേണ്ടതില്ലേ?


പ്രിയ ലത്തീഫ്
താങ്കള്‍ക്ക് നന്ദി.

പ്രിയ മുഖ്താര്‍

താങ്കള്‍ പറഞ്ഞത് ശരിയാണ്. വിശ്വാസത്തിന് തെളിവ് ചോദിക്കുന്നവരോട്, തിരിച്ച് അവരുടെ യുക്തിക്കെന്താണ് അടിസ്ഥാനമെന്ന് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുകയാണ്.

പ്രവാചകന്‍മാര്‍ക്ക് സാക്ഷ്യവഹിച്ചവര്‍ അവര്‍ ഉള്‍ക്കൊള്ളൂന്ന ജനതയാണ്. എന്നാല്‍ ശാസ്ത്രീയ നിഗമനങ്ങള്‍ക്ക് ശാസ്ത്രജ്ഞന്‍മാര്‍ പോലും സാക്ഷ്യം നില്‍ക്കാറില്ല. കാരണം, ഇന്നത്തെ അവസ്ഥയില്‍ അവര്‍ക്ക് നല്ല ബോധ്യമുണ്ട്, ഇന്ന്‍ ശാസ്ത്രം ശരിയാണെന്ന് കരുതുന്ന ഒരു കാര്യം നാളെ ശരിയാവണമെന്നില്ല എന്നത്.

ശാസ്ത്രീയ നിഗമനങ്ങളില്‍ അന്ധമായ വിശ്വസിച്ച്, അതനുസരിച്ച് തങ്ങളുടെ യുക്തിപാകപ്പെടുത്തി, ശാസ്ത്രം പുരോഗമിക്കുകയും പഴയതെല്ലാം തെറ്റാണെന്ന് മനസ്സിലാവുമ്പോഴും, പഴയതില്‍ തന്നെ തുടരുന്ന ഏറ്റവും യാഥാസ്ഥികമായ കാഴ്ചപാടാണ് യുക്തിവാദികള്‍ എന്നവകാശപെടുന്നവര്‍ ഇന്ന് പിന്തുടരുന്നത്.
താങ്കള്‍ക്ക് നന്ദി.

സുരേഷ് ബാബു വവ്വാക്കാവ് പറഞ്ഞു...

"ഒരു വീടുണ്ടാവാന്‍ മണലും,കല്ലും,സിമന്റും,മെറ്റലും.....ഇങ്ങനെ ഒരുപാട് വസ്തുക്കള്‍ ആവശ്യമുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് കൂടി ഒരു സുപ്രഭാതത്തില്‍ ഒരു വീടുണ്ടായി എന്ന് ആരെങ്കിലും വാദിച്ചാല്‍ ഏതെങ്കിലും യുക്തിവാദി വിശ്വസിക്കുമോ?" ഇതൊക്കെ ദൈവത്തിനാകുന്ന നിലയ്ക്ക് വീടില്ലാത്തവർക്ക് കുറെ വീട് വച്ചുകൊടുത്തുകൂടേ ദൈവത്തിന്.

സുശീല്‍ കുമാര്‍ പറഞ്ഞു...

ഓടി വരെണേ.... ഭൗതികം വലിയ പ്രതിസന്ധിയിലാണ്‌.

vidhooshakan പറഞ്ഞു...

ചിന്തകന്‍ എന്ന പേരില്‍ ചിന്തയുടെ അന്തകനാകുന്നത് ശരിയല്ല .
വീട് വെക്കുന്ന കാര്യം ഉദാഹരനമായ് പറഞ്ഞല്ലോ ,എന്ത് യുക്തിയാണ്
അതിനുള്ളത് ,കല്ലും മണലും ഇഷ്ട്ടികയും പോലെ തന്നെ നമുക്ക് കാണാനും അറിയാനും കഴിയുന്ന
ഒരു ഭൌതിക വസ്തു തന്നെയാണ് അതിന്‍റെ പിന്നിലുള്ള മനുഷ്യനും .അത് പോലെ
തന്നെ ആണ് കാറിനെ പറ്റിയുള്ള ഉദാഹരണവും .മലമ്പാമ്പ് കോഴിയെ വിഴുങ്ങുന്നത്
കണ്ടിട്ട് ആനയെ വിഴുങ്ങാന്‍ കഴിവുള്ള ഒരു പാമ്പ് ഉണ്ടെന്നു പറയുന്നത് ഭോഷതരമല്ലേ .
എല്ലാത്തിനും കാരണക്കാരന്‍ ആയ ഒരാള്‍ ഉണ്ടെങ്കില്‍ അയാള്‍ തന്നെ അല്ലെ ഹെയ്തിയിലെ ഭൂകമ്പത്തിനും കാരണക്കാരന്‍.
എന്ത് നായീകരണം ആണ് അതിനുള്ളത്? ജനസംഖ്യ കുറയ്ക്കാനാകും അല്ലെ?

പാര്‍ത്ഥന്‍ പറഞ്ഞു...

അന്ത്യദിനം എന്നാണെന്നുപോലും അറിയാതെ, അലിഞ്ഞുപോയ മജ്ജയും മാംസവും ഇളകിയ അസ്ഥിയും ഒന്നിച്ചു ചേർക്കാൻ കഴിവുള്ള ദൈവത്തിന് ;
വീണ്ടു വീണ്ടും (പുനർജ്ജന്മം) സൃഷ്ടി നടത്താൻ കഴിയില്ല എന്നു വാദിക്കുന്ന നിങ്ങളോട് എന്തു പറയാൻ.