2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

മതം യുക്തിവാദം - ഒരു തുറന്ന സംവാദം

സംവാദം ഒരു കലയാണ്. മാത്രമല്ല അത് വിജ്ഞാനത്തിനുള്ള ഒരു നല്ല മാര്‍ഗ്ഗമാവുമാണ്. കുറേ പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടാത്തത്ര അറിവ് ഒരു പക്ഷേ നമുക്ക് ഒരു സംവാദത്തില്‍ നിന്ന് ലഭിച്ചെന്നിരിക്കും. പങ്കെടുക്കുന്നവര്‍വര്‍ക്കും അത് വീക്ഷിക്കുന്നവര്‍ക്കും ഒരു പോലെ ജ്ഞാനം ആര്‍ജ്ജിക്കാനും, അതു മുഖേന തങ്ങളുടെ ചിന്തകളെ പരിപോഷിപിക്കാനും, യുക്തിക്ക് തെളിച്ചം നല്‍കുന്നതുമായിരിക്കും ആരോഗ്യകരമായ എതൊരു സംവാദവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആശയങ്ങള്‍ പ്രചരിപ്പിക്കപെടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗവും സംവാദം തന്നെയാണ്. നമ്മെ വരിഞ്ഞു മുറുക്കിയ സങ്കുചിതവും തെറ്റായയതുമായ ചിന്തകളില്‍ നിന്നും തെറ്റിദ്ധാരണകളില്‍ന്നും മനസ്സിനെ സ്വതന്ത്രമാക്കിയെടുക്കാനും അത് വഴി നമ്മളുടേതായ ഒരു യുക്തി വിഷയകമായി രൂപപെടുത്തിയെടുക്കാനും ഇത് നമ്മെ സാഹായിക്കുന്നു. ഒരു കാര്യത്തെ നാം പഠിക്കുമ്പോള്‍ അല്ലെങ്കില്‍ വിമര്‍ശന വിധേയമാക്കേണ്ടതുണ്ടാവുമ്പോള്‍, ആ കാര്യത്തില്‍ ആധികാരികമായുള്ള ഉറവിടങ്ങളില്‍ നിന്ന് നാം അതിനെ മനസ്സിലാക്കിയെടുക്കുന്നതായിരിക്കും ഉചിതം. അതിന് ശേഷം വിമര്‍ശന പഠനങ്ങളില്‍ നിന്നും. ആദ്യം തന്നെ നാം വിമര്‍ശനത്തെയാണ് സമീപിക്കുന്നതെങ്കില്‍ നമ്മുടെ അക്കാര്യത്തിലുള്ള അറിവും ആധികാരികമായിരിക്കുകയില്ല. കാരണം വിമര്‍ശനം പഠനം നടത്തിയ ആളുടെ യുക്തിയും ആദര്‍ശവും വിമര്‍ശനത്തില്‍ പ്രതിഫലിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തികച്ചും സ്വതന്ത്രമായ ഒരു വിമര്‍ശനം എന്നൊന്നുണ്ടായിക്കൊള്ളണമെന്നില്ല.

രണ്ട് ആദര്‍ശങ്ങള്‍ തമ്മിലുള്ള സംവാദങ്ങളിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഒരു പക്ഷേ അത് വീഷിക്കുന്നവര്‍ ആയിരിക്കും. ആ‍ധികാരമായ അറിവുള്ളവരാണ് സംവാദത്തില്‍ പങ്കെടുക്കുന്നവരെങ്കില്‍ തീര്‍ച്ചയായും അത് വിജഞാന പ്രദവുമായിരിക്കും.

എന്റെ അഭിപ്രായത്തില്‍ ബ്ലോഗ് ഏറ്റവും നല്ല സംവാദ വേദിയാണ്. നമ്മുടെ ചിന്തകളെ തികച്ചും സ്വതന്ത്രമായി അവതരിപ്പിക്കാമെന്നതും, മറുപക്ഷത്തിന്റെ ആശയത്തില്‍ തന്റെ നിലപാട് വേണ്ടത്ര റഫര്‍ ചെയ്ത് അവതരിപ്പിക്കാനുള്ള സമയം ഇരുഭാഗത്തിനും ലഭ്യമാണെന്ന് എന്നതും ബ്ലോഗു സംവാദങ്ങളുടെ മാറ്റു കൂട്ടുന്നു. എതിര്‍ സംവാദകന്റെ ആശയങ്ങളോട് വളരെയധികം മുന്‍ വിധികളോടെയും അതു മൂലമുണ്ടാകുന്ന അസഹിഷ്ണതയുടെയും ഫലമായി, നേരിട്ട് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ശേഷിയില്ലാത്ത ചില നപുംസകങ്ങള്‍ അനോണികളായി വന്ന് ഇത്തരം ചര്‍ച്ചകളെ അലങ്കോലപെടുത്താന്‍ ശ്രമിക്കുന്നു എന്നത് ബ്ലോഗ് സംവാദങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏറ്റവും വലിയ പ്രശ്നമാണ്. ബ്ലോഗിന്റെ മോഡറേറ്റര്‍ വിചാരിച്ചാല്‍ ഇത്തരക്കാരെ ഫലപ്രദമായി നേരിടാന്‍ കഴിയും.

കാര്യമായി ഒരു സംവാദത്തില്‍ പങ്കെടുക്കുന്ന ഏതൊരാളും അയാളുടെ ഐഡന്റിറ്റി സ്വയം വെളുപ്പെടുത്താന്‍ തയ്യാറകാണം. ഒരു കാര്യത്തില്‍ നിലവില്‍ ഒരു നിലപാടുള്ളവരുമായി മാത്രമേ ഒരു സംവാദം സാധ്യമാകുകയുള്ളൂ.

മതവും യുക്തിവാദവും തമ്മിലുള്ള സംവാദങ്ങളാണ് ഇന്ന് ബ്ലോഗില്‍ നാം ഏറ്റവും കൂടുതല്‍ കാണപെടുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ഞങ്ങള്‍ കാര്യങ്ങളെ മനസ്സിലാക്കുന്നതെന്ന്‌ യുക്തിവാദികള്‍ അവകാശപെടുന്നു. വിജ്ഞാന ത്തിന്‍് ശാസ്ത്രത്തെ മാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്നും ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തും വിജ്ഞാന മാര്‍ഗങ്ങളുണ്ടെന്നും, ശാസ്ത്രജ്ഞാനത്തെ പോലെ അത് തെറ്റാനുള്ള സാധ്യത ഇല്ലെന്നും മതവിശ്വാസികള്‍ കരുതുന്നു. അതെന്തായാലും രണ്ട് കൂട്ടരും അവര്‍ക്കുള്ള വാതങ്ങള്‍ നിരത്തട്ടെ.

നമ്മളില്‍ പലരും യുക്തിവാദികളോ മതവിശ്വാസികളോ ആണ്. ചിലപ്പോള്‍ രണ്ടിന്റെയും നടുക്ക് കിടന്നാടുന്നവരും ഇതിലൊന്നും താത്പര്യമില്ലാത്തവരും കാണും. ഏതായാലും ഒരു നല്ല സംവാദം വഴി, നമ്മുടെ പലധാരണകളെയും തിരുത്താനും അത് മുഖേന ആളുകളുമായി കൂടുതല്‍ അടുക്കാനും അടഞ്ഞുകിടക്കുന്ന മനസ്സുകളെ തുറപ്പിക്കാനും ഒരു പക്ഷേ സാധിച്ചേക്കും.

അത്കൊണ്ട് ഞാന്‍ താങ്കളെ അത് പോലൊരു സംവാദത്തിലേക്ക് ക്ഷണിക്കുകയാണ്. സംവാദം നയിക്കുന്നത് യുവ സംവാദകനും സാമൂഹ്യപ്രവര്‍ത്തകനും വാഗ്മിയുമായ ടി പി മുഹമ്മദ് ശമീം പാപിനിശ്ശേരിയാണ്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഇവിടെയുണ്ട്. സാംവാദം നടക്കുന്ന ബ്ലോഗിന്റെ ലിങ്ക് ഇവിടെ ==> മതം യുക്തിവാദം -ഒരു സംവാദം

5 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

അത്കൊണ്ട് ഞാന്‍ താങ്കളെ അത് പോലൊരു സംവാദത്തിലേക്ക് ക്ഷണിക്കുകയാണ്. സംവാദം നയിക്കുന്നത് യുവ സംവാദകനും സാമൂഹ്യപ്രവര്‍ത്തകനും വാഗ്മിയുമായ ടി പി മുഹമ്മദ് ഷമീം പാപിനിശ്ശേരിയാണ്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഇവിടെയുണ്ട്. സാംവാദം നടക്കുന്ന ബ്ലോഗിന്റെ ലിങ്ക് ഇവിടെ ==> മതം യുക്തിവാദം -ഒരു സംവാദം

Noushad Vadakkel പറഞ്ഞു...

>>>>രണ്ട് ആദര്‍ശങ്ങള്‍ തമ്മിലുള്ള സംവാദങ്ങളിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഒരു പക്ഷേ അത് വീഷിക്കുന്നവര്‍ ആയിരിക്കും. ആ‍ധികാരമായ അറിവുള്ളവരാണ് സംവാദത്തില്‍ പങ്കെടുക്കുന്നവരെങ്കില്‍ തീര്‍ച്ചയായും അത് വിജഞാന പ്രദവുമായിരിക്കും.<<<

സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ മനസ്സിരുതെണ്ട ഒരു വസ്തുത :)

>>>>കാര്യമായി ഒരു സംവാദത്തില്‍ പങ്കെടുക്കുന്ന ഏതൊരാളും അയാളുടെ ഐഡന്റിറ്റി സ്വയം വെളുപ്പെടുത്താന്‍ തയ്യാറകാണം. ഒരു കാര്യത്തില്‍ നിലവില്‍ ഒരു നിലപാടുള്ളവരുമായി മാത്രമേ ഒരു സംവാദം സാധ്യമാകുകയുള്ളൂ.<<<<

അതെ അതാണ് വേണ്ടത് ...:)

ഒരു നുറുങ്ങ് പറഞ്ഞു...

ഈ പരിചയപ്പെടുത്തല്‍ ഗുണകരമാണ്‍.
സം‌വാദങ്ങളെ അതിന്‍റെ ലക്ഷ്യത്തിലേക്ക്
നയിക്കപ്പെടുമ്പോളാണ്‍,അത് വ്യക്തിക്കും
സമൂഹത്തിനും ഗുണപരമായിത്തീരുക.
ലക്ക് തെറ്റിയ കുറെ വാചാടോപങ്ങള്‍ കൊണ്ട്
ആര്‍ക്കും യാതൊരു വിധ സല്‍ഫലങ്ങളും
ലഭ്യമാവില്ല തന്നെ..നല്ല ആര്‍ജ്ജവം,കൂടിയ
വിജ്ഞാനം സന്തുലിതവും നിഷ്പക്ഷവുമായചിന്ത
അവതരണത്തിലെ സഹിഷ്ണുത തുടങ്ങിയഒട്ടുമിക്ക
മേന്മകളും സം‌വദിക്കുന്നവര്‍ക്ക് അനിവാര്യമായും
ഉണ്ടായിരിക്കണം..ഇത്തരം നന്മ പുലര്‍ത്താന്‍
കഴിവില്ലാത്തവരാണ്‍ ആരോഗ്യകരമായ
ചര്‍ച്ചകളെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നത്.
സം‌വദങ്ങളിലൂടെ സത്യം വേളിവാകുന്നതിനെ
വല്ലാതെ ഭയപ്പെടുന്നതും ഇത്തരക്കാരാണ്‍.
ടി.പി.മുഹമ്മദ് ഷമീം ഈ രംഗത്ത് തനതായ
സംഭാവനകള്‍ അര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

mukthaRionism പറഞ്ഞു...

നന്നായി ഈ പരിചയപ്പെടുത്തല്‍.
സം‌വാദങ്ങള്‍ അര്‍ഥപൂര്‍ണമാവട്ടെ.

Akbar പറഞ്ഞു...

സംവാദം നല്ലതാണ്. സംവദിക്കുന്നവര്‍ സത്യം അംഗീകരിക്കില്ല. എന്നാല്‍ കേള്‍വിക്കാര്‍ക്ക് മനസ്സ് വെച്ചാല്‍ സത്യങ്ങള്‍ മനസ്സിലാക്കാം. ആരോഗ്യകരമായ സംവാദങ്ങള്‍ നടക്കട്ടെ. സമയവും വായനയും അര്‍ത്ഥ പൂര്‍ണമാകട്ടെ. ഈ പരിചയപ്പെടുത്തലിനു നന്ദി. വീക്ഷിക്കാന്‍ ഞാനുമുണ്ട്.