2008, നവംബർ 18, ചൊവ്വാഴ്ച

നമ്മുടെ സർക്കാര്‍ ഭരിക്കുന്നത് ആർക്ക് വേണ്ടി ???

നാട്ടിലെ സാധാരണ ജനങ്ങളുടെ വോട്ടു കൊണ്ട് ജയിച്ച് കയറി അവന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടവർ സത്യത്തിൽ ആർക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? ഉത്തരം വളരെ ലളിതം, സുവ്യക്തം. ഭരണത്തിന്റെ 99 ശതമാനവും 1 % മാത്രം വരുന്ന കുത്തകമുതലാളിമാർക്കും കോർപറേറ്റ് ഭീമന്മാർക്കും വേണ്ടി. 90% ത്തോളം വരുന്ന അടിസ്ഥാന വർഗ്ഗം വെറും വോട്ട്
ചെയ്യാനും ഇവർക്കൊക്കെ വേണ്ടി ജയ്‌വിളിക്കാനും വിധിക്കപ്പെട്ട പാവം ജനം എന്ന ‘കഴുതകൾ’ .

കുത്തകകൾക്കും കോർപറേറ്റുകൾക്കും സൌകര്യമൊരുക്കുന്നനെന്തിനാ ഒരു സർക്കാർ? സത്യത്തിൽ ഒരു രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന അടിസ്ഥാനവർഗ്ഗത്തിന് വേണ്ടിയല്ലേ ഒരു സർക്കാർ മുന്ഗണന നൽകേണ്ടത്? ദാരിദ്രരായ 72 കോടിയോളം ആളുകൾ ജീവിക്കുന്ന ഒരു രാജ്യം പുരോഗതി നേടി എന്ന് പറയുമ്പോൾ ആരുടെ പുരോഗതിയെ കുറിച്ചാണ് ഇവരെല്ലാം ഈ പ്രസംഗിക്കുന്നത് എന്നാലോചിച്ച് പലപ്പോഴും തല പുണ്ണാക്കിയിട്ടുണ്ട്.
ഇതിപ്പോൾ പറയാൻ കാരണം, ക്രൂഡോയിലിന് ബാരലിന് 147 ഡോളറായിരിക്കുമ്പോൾ നമ്മുടെ പെട്രോളിന് വില ലിറ്ററിന് 52.50 രൂപ. അത് 50 ഡോളറിൽ താഴെ നിൽക്കുമ്പോഴും നമുക്ക് പഴയ വില തന്നെ വിത്യാസമില്ലാതെ തുടരുന്നു. നമ്മുടെ സർക്കാരിന് അതിന് ചില ന്യായങ്ങളുണ്ട്. അത് കേൾക്കുമ്പോഴാണ് ഈ സർക്കാർ എന്നത് ആർക്ക് വേണ്ടിയാണെന്ന് കൂടുതൽ മനസ്സിലാവുക.

വില കുറക്കാതിരിക്കാൻ സർക്കാർ പറയുന്ന ന്യായങ്ങൾ:-

1. എണ്ണകമ്പനികൾ നഷ്ടത്തിലായിരുന്നു. ഇപ്പോൾ അവർക്ക് നഷ്ടം നികത്താനുള്ള അവസരമാണ്. അതിനാൽ എണ്ണവില കുറക്കുന്ന പ്രശ്നമേയില്ല.

2. മണ്ണെണ്ണയും പാചകവാതക വില്പനയും നഷ്ടത്തിലാണ്

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് ജീവിതം ദുസ്സഹമായികൊണ്ടിരിക്കുന്ന പരകോടി മനുഷ്യരുർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ മുഴുവൻ ഏതാനും ചില കുത്തകകളുടെ ലാഭത്തിനായി നീക്കിവെക്കാനാണോ നാം ഒരു സർക്കാറിനെ തിരെഞ്ഞെടുത്തയച്ചിരിക്കുന്നത്?

എന്നാല്‍ വിമാനകമ്പനികള്‍ക്ക് ഇന്ധനവില അഞ്ച് തവണകളായി കുറച്ച് അവരെ സുഖിപ്പിക്കുന്ന സര്‍ക്കാര്‍ കാണിക്കുന്ന ഔത്സുഖ്യം സാധാരണക്കാരനോട് കണിക്കാത്തതെന്തേ? ഇന്ധന വിലകൂടിയപ്പോള്‍ അവര്‍ ചാര്‍ജ്ജു കൂട്ടിയുണ്ടായിരുന്നു. വിമാന ടിക്കറ്റ് നിരക്ക് ഇപ്പോഴും പഴയ പടി തന്നെ! എല്ലാവരുടെയും നഷ്ടം നികത്താനും അവസാനം വോട്ടു ചെയ്യാനും മാത്രമുള്ള യന്ത്രങ്ങളാണോ സാധാരണക്കാരായ പൊതു ജനങ്ങള്‍?

ഈ ജനാധിപത്യ സര്‍ക്കാര്‍ എന്നതിന്റെ നിര്‍വ്വചനം മാറ്റിയെഴുതേണ്ട കാ‍ലം അതിക്രമിച്ചിരിക്കുന്നു.
‘കുത്തകകള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെടുന്ന കുത്തക ദല്ലാളന്മാരുടെ ഭരണം‘ എന്നാക്കുന്നതായിരിക്കും ഏറ്റവും ഉചിതമായത് എന്ന് തോന്നുന്നു.
ഇത് കൂടി ചേര്‍ത്ത് വായിച്ചോളൂ

6 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് ജീവിതം ദുസ്സഹമായികൊണ്ടിരിക്കുന്ന പരകോടി മനുഷ്യരുർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ മുഴുവൻ ഏതാനും ചില കുത്തകകളുടെ ലാഭത്തിനായി നീക്കിവെക്കാനാണോ നാം ഒരു സർക്കാറിനെ തിരെഞ്ഞെടുത്തയച്ചിരിക്കുന്നത് ?

dethan പറഞ്ഞു...

കുത്തകകളുടെ പണത്തിന്റെ ബലത്തില്‍ അധികാരത്തില്‍ വന്നവര്‍ പിന്നെ ആരുടെ സുഖത്തിനു
വേണ്ടിയാണ് ഭരിക്കേണ്ടത്? ഇനിയിപ്പോള്‍ വില കുറയ്ക്കണമെങ്കില്‍ ബുഷ്അച്ഛനോടും ഒബാമാച്ഛനോടും ചോദിക്കണ്ടേ? വിലകുറയ്ക്കല്‍ ആഗോള മാന്ദ്യത്തെ വളര്‍ത്തിയാലോ?
-ദത്തന്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എന്നാല്‍ ഇനി വിമാന ഇന്ധനം ഒഴിച്ചോടുന്ന വല്ല വാഹനവും കണ്ടുപിടിക്കേണ്ടിവരുമല്ലോ?

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ദോഷം പറയരുതല്ലോ, എല്‍.പി.ജി വില രണ്ടര രൂപ കുറഞ്ഞിട്ടുണ്ട് കേട്ടോ.(ഒട്ടൊബൊബൈല്‍)

മുക്കുവന്‍ പറഞ്ഞു...

do you know what was the ruppee conversion rate when the crude oil price was 100+?
if you increase the fuel price for Flights they will fill it in dubai. why do they need to fill it in india?

may be 200 internal flights gasoline price? come on use your brain before posting?

വിജയലക്ഷ്മി പറഞ്ഞു...

Nalla post janangale bhodhavaanmaarakkaanuthakunna leghanam..