2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

കഅബയിലും വിഗ്രഹാരാധനയോ?

അനിൽ@ബ്ലൊഗ് said...
മാഷെ,
പബ്ലീഷ് ചെയ്യണമെന്നില്ല.
എന്തിനു വലിച്ചു നീട്ടുന്നു?
ഫൈസലിലെയോ മറ്റാരെയെങ്കിലുമോ ഇതൊക്കെ പഠിപ്പിക്കുക എന്നതല്ല ലക്ഷ്യം. ഹജ്ജ് കര്‍മ്മമടക്കമുള്ള മതപരമായ ചടങ്ങുകളില്‍ കഅബ ഒരു ആരാധനാ പാത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഖുറാനില്‍ പറഞ്ഞിട്ടില്ലെന്ന വാദം മാത്രമേ ഉയര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.
ചര്‍ച്ച കണ്‍ക്ലൂഡ് ചെയ്തൂടെ?

എന്റെ പ്രിയ ബ്ലോഗ് സുഹൃത്ത് അനില്‍@ബ്ലോഗ് ശ്രീ ജബ്ബാറിന്റെ ബ്ലോഗില്‍ കഅബയും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ചയില്‍ ഇട്ട ഒരു കമന്റാണ് മുകളില്‍...കഅബയും അതിലെ കറുത്ത കല്ലും ഒരു വിഗ്രഹവും ആരാധാന വസ്തുവുമാണെന്ന് ജബ്ബാര്‍ മാഷ് സ്ഥാപിച്ച് കഴിഞ്ഞു എന്ന ഒരു പ്രഖ്യാപനമാണ് അദ്ദേഹം ഇവിടെ നടത്തുന്നത്. ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താനുള്ള സാമാന്യമായ വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചുട്ടുണ്ടോ എന്നെനിക്കറിയില്ല. ഏതായാലും ഒരു കാര്യം ഇവിടെ വ്യക്തമായി, ചില അടിസ്ഥാന കാര്യങ്ങളില്‍ ആളുകള്‍ക്കുള്ള അജ്ഞത ശ്രീ ജബ്ബാറിനെ പോലുള്ളവര്‍ നന്നായി മുതലെടുക്കുന്നുണ്ട്.

എന്താണ് ആരാധന?
ഇസ് ലാമൊഴിച്ച് മറ്റൊരു മതവും ദൈവത്തിനുള്ള ആരാധന ക്രമം ഇന്ന രൂപത്തില്‍ മാത്രമേ ആകാന്‍ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചതായി അറിവില്ല. (അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ അതുമായ ബന്ധപ്പെട്ട സഹോദരങ്ങള്‍ അതിവിടെ വ്യക്തമാക്കുമെന്ന് കരുതുന്നു.) അതിനാല്‍ തന്നെ ഇസ് ലാമിലെ ആരാധന കേവലം മലയാളത്തില്‍ ഉപയോഗിക്കുന്ന ‘ആരാധന‘ എന്ന പദം ഉപയോഗിച്ച് മാത്രം അളക്കാന്‍ ശ്രമിച്ചാല്‍ അബദ്ധത്തിലേ കലാശിക്കൂ. ഇസ് ലാം ഇതിന് പ്രയോഗിച്ചത് ‘ഇബാദത്ത്‘ എന്ന പദമാമാണ്. അബ്ദ്(ദാസന്‍) എന്ന പദത്തിന്റെ തന്നെ മറ്റൊരു രൂപമാണ് ‘ഇബാദത്ത്‘. പറഞ്ഞ് വരുന്നത്.. ഒരാള്‍ സ്വന്തമായി ഒരാരാധനക്രമം തീരുമാനിച്ചാലോ അത് പോലെ പ്രാര്‍ഥിച്ചാലോ ‘ഇബാദത്ത്‘ ആവുന്നില്ല. അത് കേവലമായ ഒരു ‘ആരാധന‘ മാത്രമേ ആകുന്നുള്ളൂ. ‘ഇബാദത്ത്‘ എന്നാല്‍ ദൈവാനുസരണത്തില്‍ അധിഷ്ടിതമായ പ്രാര്‍ഥനായാണ്.. പ്രാര്‍ത്ഥനാ മാത്രമാണോ ‘ഇബാദത്ത്‘ എന്ന് ചോദിച്ചാല്‍ അല്ല എന്നാണുത്തരം. ദൈവ കല്പനക്കൊത്തുള്ള ജീവിത ക്രമമാണ് ഇസ് ലാമില്‍ ‘ഇബാദത്ത്‘ അഥവാ ദൈവാരാധന. അത് കേവലം പൂജയും കര്‍മ്മങ്ങളും മാത്രമല്ല. മറിച്ച് ജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായി ബന്ധപ്പെട്ട് സകലതും ദൈവേച്ഛക്കനുസരിച്ച് മാത്രം ചലിപ്പിക്കുക എന്നതാണ്. സ്വര്‍ഗ്ഗത്തില്‍ ആദ്യം പ്രവേശിക്കുന്നവരില്‍ ഒന്നാമതാണ് നീതിമാനായ ഭരണാധികാരിയുടെ സ്ഥാനം.

ഒരാള്‍ നമസ്കരിച്ചാലോ ഹജ്ജ് ചെയ്താലോ മാത്രമല്ല ഇസ് ലാമില്‍ ആരാധന എന്ന് പറയുന്നത്. ഒരാള്‍ തന്റെ കച്ചവടത്തില്‍ സത്യ സന്ധത പുലര്‍ത്തിയാല്‍ അത് ദൈവാരധനയാണ്. ഒരാള്‍ മറ്റോരാളോട് മാന്യമായി പെരുമാറിയാല്‍ അത് ദൈവാരാധനയാണ്. ഒരാള്‍ വഴിയിലുള്ള ഉപദ്രവം നീക്കിയാല്‍ അത് ദൈവാരാധനയാണ്.സകാത്ത് ദൈവാരധനയാണ്. എന്തിനേറെ പറയുന്നു ഉപകാരപ്രദമാകുന്ന ഒരു ഒരു മൊട്ടു സൂചി മറ്റൊരാള്‍ക്ക് നല്‍കിയാല്‍ അതും ഇസ്ലാമില്‍ ദൈവാരാധനയാണ്. നിസ്സാരമായ പരോപകരവസ്തുക്കള്‍ പോലും മുടക്കുന്നവനെ മത നിഷേധിയാണ് ഇസ് ലാം കാണുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇസ്ലാമില്‍ ആരാധന എന്നാല്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടല്ല. ഇസ്ലാമിലെ ആരാധനകലെല്ലാം സംഘടിത രൂപത്തില്‍ സംഘടിത രൂപത്തില്‍ നിര്‍വ്വഹിക്കുന്നതിലാണ് ദൈവ പ്രീതി നിലകൊള്ളുന്നതു. അതിനാല്‍ എല്ലാ ആരാധനകള്‍ക്കും ഒരു കേന്ദ്രീകൃത സ്വഭാവമുണ്ട്. നമസ്കാരം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ലോകത്തുള്ള എല്ലാ മനുഷ്യരും ഒരേ കേന്ദ്ര ബിന്ദുവിലേക്ക് മുഖം തിരിച്ചാണ് അത് നിര്‍വ്വാഹിക്കേണ്ടത്. വര്‍ഷത്തിലൊരിക്കല്‍ വര്‍ണ ഭാഷ ദേശ മെന്നോ, പാവപ്പെട്ടവനെന്നോ ധനികനെന്നോ വിത്യാസമില്ലാതെ എല്ലാവരും ഒരേ വേഷത്തില്‍ സ്നേഹത്തിന്റെയും മനുഷ്യായ്ക്യത്തിത്തിന്റെയും പ്രതീകമായി ആ കേന്ദ്ര ബിന്ദുവില്‍ ഒത്തു കൂടുന്നു. അവിടെയുള്ള പ്രവാചകന്‍ മാരുടെ ചരിത്ര പരമായ പ്രതീകങ്ങളില്‍ അവരുടെ ത്യാഗ സ്മരണകള്‍ അയവിറക്കുന്നു. ഹജറുല്‍ അസ് വദും ത്വവാഫും സഅയും(സഫാ മര്‍വ്വ കുന്നുകള്‍കിടയിലെ ഓട്ടം) എല്ലാ അതിന്റെ ഭാഗം മാത്രം.

ഇസ്ലാമിലെ പ്രമാണങ്ങളുടെ ആധികാരികതയും ആരാധനയും അവരോഹണക്രമത്തിലാണ്. അതായാത് ആദ്യം ഖുര്‍ ആനില്‍ എന്ത് പറഞ്ഞു(ദൈവം)എന്ന് നോക്കും. അത് കൊണ്ട് വ്യക്തമായില്ലെങ്കില്‍ പ്രവാചകന്‍ എന്ത് പറഞ്ഞു എന്ന് നോക്കും. ഒരു പുതിയ വിഷയമാണെങ്കില്‍ തെരെഞ്ഞുടുത്ത നേതാക്കള്‍ ഖുര്‍ ആനിന്റെയും പ്രവാചക വചനത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തുന്ന തീര്‍പിനനുസരിച്ചും. ആരാധനയാണെങ്കില്‍ ദൈവത്തെ ആത്യന്തികമായി അനുസരിക്കുക. അതായത് പ്രവാചകനെ അനുസരിക്കണമെന്ന് ദൈവം പറഞ്ഞു. അത്കൊണ്ട് മാത്രം അനുസരിക്കുന്നു.

ശ്രീ ജബ്ബാര്‍ പറഞ്ഞ പോലെ പ്രവാചകന്‍ മുഹമ്മദ് തന്റെ അറബ് ഗോത്രങ്ങളിലെ പഴയ ആചാരങ്ങളെ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിപ്പിക്കുകയായിരുന്നില്ല. പൂര്‍വ്വ പിതാവായ അബ്രഹാമിന് ദൈവം നിശ്ചയിച്ച ആരാധന ക്രമത്തില്‍ കടന്നു കൂടിയ ദൈവ കല്‍പനക്ക് വിരുദ്ധമായ കാര്യങ്ങളെ ഇല്ലാതാക്കി, അതി സംസ്കരിച്ചെടുക്കുകയായിരുന്നു.

ഇതെല്ലാം സൂചിപ്പിച്ചത് വിഗ്രഹം, ആരാധന എന്നൊക്കെ പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍, പ്രത്ര്യേകിച്ചും ഭാരതീയ പാശ്ചാത്തലത്തില്‍, എങ്ങിനെയാണോ മനസ്സിലാക്കിയത് അത് വച്ച് ഇസ് ലാമിലെ ദൈവാരാധനയെ(ഇബാദത്ത്) ചേര്‍ത്ത് വായിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധത്തിലേ കലാശിക്കൂ എന്ന് ബോധ്യപെടുത്താനാണ്. വൃത്തിയാക്കല്‍ ഇസ്ലാമില്‍ ആരാധനയാണ്. വീടായാലും പള്ളിയായാലും പൊതു ജനങ്ങള്‍ കൂടുന്ന സ്ഥലമായാലും. വൃത്തി വിശ്വാസത്തിന്റെ പകുതിയാണെന്നാണ് പ്രവാചക വചനം. വര്‍ഷത്തിലൊരിക്കല്‍ ക അ ബ കഴുകുന്നതും അതിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി.

ഇനി വിഗ്രഹാരാധന എന്നാല്‍ എന്താണ്? ഏതെങ്കിലും ചരിത്ര പുരുഷന്‍മാരെയോ, പുരോഹിതന്മാരെയോ, ഇതിഹസ കഥാപാത്രങ്ങളെയോ, ദേവന്‍ മാരുടെയോ ദേവിമാരുടെയോ ചിത്രങ്ങളെയോ പ്രതിമകളെയോ മുന്നില്‍ വെച്ച് ഇത്തരം ആളുകളുടെ പ്രീതി കരസ്ഥമാക്കി നേട്ടങ്ങള്‍ കൊയ്യാമെന്നോ, അസുഖങ്ങള്‍ മാറ്റമെന്നോ, പാപ പരിഹാരം നടത്താമെന്നോ മറ്റോ ഉള്ളോ വിശ്വാങ്ങളുടെ പേരില്‍ നടത്തുന്ന ആരാധന. ദൈവത്തിന്റെ അധികാരപരിധിയിലുള്ള ഏത് നിസ്സാര കാര്യമായാലും അത് മറ്റേതിങ്കിലും ഒരു ശക്തിയുടെയോ വസ്തുവിന്റെയോ മേല്‍ ആരോപിച്ചാല്‍ ഇസ് ലാമില്‍ അത് ശിര്‍കിന്റെ (ദൈവത്തിന് പങ്ക് ചേര്‍ക്കല്‍) പരിതിയിലാണ് പെടുക. ഇതാകട്ടെ ഏറ്റവും വലിയ പാപവും.

അനിലിന് കാര്യങ്ങള്‍ മനസ്സിലായി കാണുമെന്ന് കരുതുന്നു.

ഒരു കാര്യം കൂടി താങ്കളുടെ അറിവിലേക്കായി.. ബാഹ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കര്‍മ്മങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് ദൈവത്തിങ്കല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം എന്നതാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അന്ത:സത്ത.

90 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

അനിലിന് കാര്യങ്ങള്‍ മനസ്സിലായി കാണുമെന്ന് കരുതുന്നു.

ഒരു കാര്യം കൂടി താങ്കളുടെ അറിവിലേക്കായി.. ബാഹ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കര്‍മ്മങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് ദൈവത്തിങ്കല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം എന്നതാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അന്ത:സത്ത.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

വായിച്ചു.
ഒപ്പ്.
:)

തൂലിക പറഞ്ഞു...

appo conclude vende anil?

മുക്കുവന്‍ പറഞ്ഞു...

അബ്രഹാം തന്റ്റെ മകനെ ബലിയർപ്പിക്കാൻ കൊണ്ടുപോയതായി വായിച്ചിട്ടുണ്ട് അത് ഏതിൽ പെടുമോ ആവോ?

അതോ, ദൈവത്തിനു അന്ന് തെറ്റുപറ്റിയോ?

ചിന്തകന്‍ പറഞ്ഞു...

അനില്‍ വായനക്ക് നന്ദി :)

തൂലിക: സന്ദര്‍ശനത്തിന് നന്ദി.

മുക്കുവന്‍ : കാര്യങ്ങളെ മുന് വിധിയോടെ കാണരുതെന്ന് അപേക്ഷ. ഏതൊരു വിഷയമായാലും ആദ്യം അതിനെ ഉറവിടത്തില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുക.

അബ്രഹാം പ്രവാചകന്‍ മകനെ ബലിയറുക്കാന്‍ പോയതും ദൈവ കല്പനയുടെ ഭാഗമായാണ്. അബ്രഹാം സ്വയം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലല്ല. അത് ഒരു ഇബാദത്തായിരുന്നു.

തെറ്റ് മാനുഷികമാണ്. ദൈവത്തെ സംബന്ധിച്ച് തെറ്റ് എന്നൊന്നില്ല. മാനുഷികമായ മാനദണ്ഡങ്ങളെല്ലാം മനുഷ്യന് മാത്രമേ ബാധകമാകൂ. വായനക്ക് നന്ദി. :)

Manoj മനോജ് പറഞ്ഞു...

എന്തായാലും ഒരു ചര്‍ച്ചയ്ക്കുള്ള സ്കോപ്പ് വീണ്ടും കാണുന്നു. എങ്കില്‍ ചര്‍ച്ചകളില്‍ ഈ ഒരു പ്രശ്നം കൂടി കിടക്കട്ടേ.

1) പാഗനുകള്‍ക്ക് ആ കറുത്ത കല്ല് എന്തായിരുന്നു?

2) മറ്റ് 360 “ഐഡലുകളും”, ചിത്രങ്ങളും തകര്‍ത്തിട്ടും എന്തിനാണ് ആ കറുത്ത കല്ല് സംരക്ഷിക്കുന്നത്?

3) കബയിലെ ചിത്രം ഇതാണോ എന്നറിയില്ല http://books.google.com/books?id=EsNv92MuRTUC&pg=RA1-PA149&lpg=RA1-PA149&dq=kaaba+shiva+lingam&source=bl&ots=K4L31diR1K&sig=400Q1jCLIHhoJwXpT_gctl-58t0&hl=en&ei=mIiQSozoDpDjlAfQ6emyDA&sa=X&oi=book_result&ct=result&resnum=2#v=onepage&q=&f=false

Moon-o-theism: religion of a war and moon god prophet, Volume 2
By Yoel Natan പേജ് 149.

ആ ബുക്കിലെ 149ആം പേയ്ജില്‍ പറയുന്നത് പോലെ ലിംഗാരാധനയാണെന്ന് പറയുന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. ആ ഒരു പേയ്ജ് മാത്രമേ വായിച്ചുള്ളൂ അതിന് മുന്‍പുള്ളതോ അതിന് ശേഷമുള്ളതോ വായിച്ചിട്ടില്ല. വായിക്കുവാന്‍ താല്പര്യവുമില്ല. ആ ബുക്കിലെ പടത്തിലുള്ളതാണോ ഈ കറുത്ത കല്ല് എന്നറിയുവാന്‍ മാത്രം.

ഒരു വിവാദത്തിനല്ല. എന്താണ് യാഥാര്‍ത്ഥ്യം എന്നറീയുവാനാണ് എന്ന് എടുത്ത് പറയുവാന്‍ ആഗ്രഹിക്കുന്നു.

Faizal Kondotty പറഞ്ഞു...

good ...

sivaprasad പറഞ്ഞു...

ഇസ്ലാമിനെ സംബന്ധിച്ച് എന്താണ് ദൈവം? അത് അള്ളാഹു മാത്രം !! അതെങ്ങനെ ശരിയാകും
ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും ദൈവങ്ങള്‍ ഹറാം ആണ്. മറ്റു മതക്കാര്‍ ഖാഫിരുകളും

"ഒരാള്‍ മറ്റോരാളോട് മാന്യമായി പെരുമാറിയാല്‍ അത് ദൈവാരാധനയാണ്."..
സൌദിയിലേക്ക് ചെന്ന് നോക്ക് മാന്യമായി പെരുമാറി ദൈവത്തെ ആരധിക്കണ കൊറേ അറബികള്‍ ഒണ്ടു. ഒന്ന് കണ്ടു നോക്ക്.. മൊട്ടേന്നു വിരിയാത്ത സൗദി തെണ്ടി പുല്ലകള് കാണിക്കനതൊക്കെ കാണാം നല്ല രസാ.
" ലോകത്തുള്ള എല്ലാ മനുഷ്യരും ഒരേ കേന്ദ്ര ബിന്ദുവിലേക്ക് മുഖം തിരിച്ചാണ് അത് നിര്‍വ്വാഹിക്കേണ്ടത്"
ലോകത്തുള്ള ഇസ്ലാമുകള്‍ക്കും തീവ്രവാദികള്‍ക്കും മാത്രമാണ് അത് ബാധകം, എല്ലാ മനുഷ്യന്മാര്‍ക്കുമല്ല
"അവിടെയുള്ള പ്രവാചകന്‍ മാരുടെ ചരിത്ര പരമായ പ്രതീകങ്ങളില്‍ അവരുടെ ത്യാഗ സ്മരണകള്‍ അയവിറക്കുന്നു."
ഹ ഹ തമാശക്കാരന്‍!!ത്യാഗ സ്മരണകള്‍ അയവിറക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ 25000 രൂപ സൌജന്യം വാങ്ങി മക്ക വരെ പോണോ ചേട്ടാ? വീട്ടില്‍ ഇരുന്നു അയവിറക്കികൂടെ ? ചരിത്രപരമായതാനോ അല്ലെയോ എന്നതല്ല പ്രശ്നം ... ആരാധിക്കുന്നുണ്ടോ എന്നതാണ് ?
എന്തിനാണ് അത് കഴുകുന്ന ചടങ്ങ് നടത്തുന്നത്? എന്തിനാണ് അതിനു വലം വെക്കുന്നത് ??അത് തന്നെയല്ലേ അമ്പലങ്ങളില്‍ നടത്തുന്നത് ?? ഇതേ കാര്യം ഹിന്ദുവോ മറ്റാരോ ചെയ്താല്‍ ആരാധനാ ഇസ്ലാമുകള്‍ ചെയ്താല്‍ ഇബാദത്ത്‌ .. കൊള്ളാം കൊള്ളാം
"ചുരുക്കി പറഞ്ഞാല്‍ ഇസ്ലാമില്‍ ആരാധന എന്നാല്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടല്ല."
മറ്റു മതങ്ങളില്‍ ആരാധന സ്വകാര്യ ഇടപടാണോ ചേട്ടാ ?? ഞായറാഴ്ച ക്രിസ്ത്യാനികള്‍ പള്ളിയില്‍ ഒരുമിച്ചു കൂടിയല്ലേ പ്രാര്‍ത്ഥന നടത്തുന്നത്?
"പാവപ്പെട്ടവനെന്നോ ധനികനെന്നോ വിത്യാസമില്ലാതെ എല്ലാവരും ഒരേ വേഷത്തില്‍ സ്നേഹത്തിന്റെയും മനുഷ്യായ്ക്യത്തിത്തിന്റെയും പ്രതീകമായി ആ കേന്ദ്ര ബിന്ദുവില്‍ ഒത്തു കൂടുന്നു "
എന്തിനാ ഒത്തു കൂടുന്നത്? ലോക കാര്യം ചര്‍ച്ച ചെയ്യാനാണോ?? അല്ലാലോ . ഈ ഒത്തുകൂടല്‍ തന്നെ അല്ലെ ശബരിമലയിലും നടക്കുന്നത് ..വസ്ത്രത്തിന്റെ നിറം കാവിയോ കറുപ്പോ ആകുന്നു എന്നല്ലേ ഉള്ളു?
"അതായാത് ആദ്യം ഖുര്‍ ആനില്‍ എന്ത് പറഞ്ഞു(ദൈവം)എന്ന് നോക്കും. അത് കൊണ്ട് വ്യക്തമായില്ലെങ്കില്‍ പ്രവാചകന്‍ എന്ത് പറഞ്ഞു എന്ന് നോക്കും"
അതെന്തിനാ അങ്ങനെ നോക്കണേ? അള്ളാഹു സര്‍വഞാനി അല്ലെ? അള്ളാഹു പറയുന്ന കാര്യങ്ങള്‍ എങ്ങനെ വ്യക്തമ്മലതാകും??
"വസ്തുവിന്റെയോ മേല്‍ ആരോപിച്ചാല്‍ ഇസ് ലാമില്‍ അത് ശിര്‍കിന്റെ (ദൈവത്തിന് പങ്ക് ചേര്‍ക്കല്‍) പരിതിയിലാണ് പെടുക"
എന്താണ് ശിര്‍ക്ക് എന്ന് കുറച്ചു കൂടെ വ്യക്തമാകതിരുന്നത് എന്തുകൊണ്ട് ? അള്ളാഹു അല്ലാത്ത ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ അല്ലെ ശിര്‍ക്ക് പരമായ തെറ്റുകള്‍ ചെയ്യുന്നത് ? അതായതു ഞാനും ഞാന്‍ ഉള്‍പ്പെടുന്ന വലിയൊരു സമൂഹവും കൊടും പാപികള്‍ ????

"ബാഹ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കര്‍മ്മങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് ദൈവത്തിങ്കല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം"
ആരാണ് ഈ മാനദണ്ഡം തീരുമാനിക്കുന്നത്‌? മനുഷ്യനോ ദൈവമോ? എന്താണ് നിങ്ങളുടെ ഉദ്ദേശ ശുദ്ധി??
സ്വോര്‍ഗ്ഗ പ്രാപ്തി തന്നെ അല്ലെ? ഇതിനു തന്നെ എല്ലാ മനുഷ്യരും ആരാധന നടത്തുന്നത് ??
ഈ മതത്തിന്റെ പേരില്‍ എന്ത് തോന്ന്യാസവും അക്രമവും കാണിക്കാം അതൊന്നുംപ്രശ്നമല്ല
ഹിന്ദുക്കളുടെ ദൈവ ആരാധനയാണ് മഹാ പാതകം







.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

live track

കാര്‍കൂന്‍ പറഞ്ഞു...

ചിന്തകന്‍ കാത്തിരിക്കുകയായിരുന്നു ... വൈകിയാണെങ്കിലും പ്രതികരണം വന്നത്‌ നന്നായിരിക്കുന്നു... വായിച്ചു... മനോജ്‌... ചിന്തകന്‍ പറഞ്ഞതേ പറയാനുള്ളൂ... കാര്യങ്ങള്‍ അതിണ്റ്റെ സ്രോതസ്സില്‍ നിന്ന് പഠിക്കണം... വിഗ്രഹങ്ങളെ തകര്‍ത്തപ്പോള്‍ അതിണ്റ്റെ തകര്‍ത്തില്ല എന്നത്‌ അതൊരു വിഗ്രഹമായിരുന്നില്ല മറിച്ച്‌ ചരിത്ര സ്മാരകമായിരുന്നു... ( നോക്കൂ അത്‌ കെട്ടിടത്തിനെ ഭാഗമായുള്ള കല്ലാണു... കല്ലുകളുടെ കൂട്ടത്തിലെ ഒരു കല്ല്) അതുകൊണ്ടു തന്നെയാണതിനോട്‌ പ്രവാചകന്‍ സ്നേഹ പ്രകടനം നടത്തിയത്‌...
മനോജ്‌ കൊടുത്ത ചിത്രം തെറ്റിധരിപ്പിക്കുന്നതാണു അങ്ങനെയല്ല ക അബ... ഗൂഗിള്‍ ഇമേജില്‍ പോയി ka aba അടിച്ചാല്‍ ക അബയുടെ എല്ലാ തരം ചിത്രവും കിട്ടും... ( ക അബയില്‍ ചന്ദ്രക്കലയും നക്ഷത്രവുമില്ല കല്ലിനു നേരെ തിരിഞ്ഞല്ല കെട്ടിടത്തിനു നേരെതിരിഞ്ഞാണു വിശ്വാസികള്‍ കുമ്പിടുക... ) പ്രിയ ശിവപ്രസാദ്‌... ചിന്തിക്കാന്‍ സമാധാനം വേണം വിദ്വേഷത്തോടെ ചിന്തിച്ചാല്‍ കാര്യം പിടി കിട്ടില്ല... അതിനാല്‍ വിദ്വേഷം വെടിഞ്ഞു നിഷ്പക്ഷമായി ചിന്തിക്കുക...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ചിന്തകാ,
താങ്കള്‍ പറയുന്നത് ശരിയാവാം.
ഹന്ദവ ദേവാലയങ്ങളില്‍ നടക്കുന്നതുപോലെയുള്ള പൂജകള്‍ കഅബയെ വച്ചു നടത്തുന്നില്ലായിരിക്കാം. പക്ഷെ അതിന് ഒരു ദിവ്യസ്ഥാനം നല്‍കിയിവരുന്നില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
നിസ്കരിക്കാന്‍ പടിഞ്ഞാട്ട് തിരിഞ്ഞിരിക്കണം എന്നത് എങ്ങിനെ അംഗീകരിക്കാനാവും, പ്രതേകിച്ച് ഭൂമി ഉരുണ്ടതാകുമ്പോള്‍. അതിനാലാണ് കേന്ദ്രീകൃതമായൊരു ദിവ്യത്വം ആരോപിക്കപ്പെടുന്നത്.

പാര്‍ത്ഥന്‍ പറഞ്ഞു...

അന്ധവിശ്വാസം തീരെയില്ല.
ദൈവം പറഞ്ഞതല്ലെ.

ഞാൻ ഇന്നത് (പ്രവർത്തി - ഇബാദത്ത്) ചെയ്താൽ
അതിന്റെ ഫലം എനിയ്ക്കു കിട്ടും എന്നുതന്നെയല്ലെ.
മറ്റുള്ളവർക്ക് കിട്ടും എന്ന് എവിടെയെങ്കിലും പറയുന്നുണ്ടോ.

നേരന്‍ പറഞ്ഞു...

ചിന്തകന്‍ ഇസ്ലാമിലെ ‘ആരാധന’യെ കുറിച്ചു നന്നായി വിവരിച്ചിരിക്കുന്നു. ജീവിതം തന്നെ ആരാധനയാണെന്നാണല്ലോ ഇസ്ലാമിന്റെ പാഠ്യം. ഭൂവില്‍ സര്‍വ്വതും ഒരുക്കി ഭൂമിയിലെ ഒരു പ്രതിനിധിയാക്കി മനുഷ്യനെ തിരഞ്ഞെടുത്തയച്ച ദൈവം, പറയുന്നത് മനുഷ്യനെ അവനെ ആരാധിക്കാന്‍ വേണ്ടി മാത്രമാ സൃഷ്ടിച്ചത് എന്നാണ്. ആരാധനയില്‍ ഏറ്റവും സ്രേഷ്ടമായതാണ് അഞ്ചു നേരത്തെ നിസ്കാരം, അതു സമയബന്ധിതമായി യഥാസമയത്ത് തന്നെ കൂട്ടമായി നിസ്കരിക്കപ്പെടണം. ഇല്ലെങ്കില്‍ ഇസ്ലാമില്‍ നിന്നും പുറത്താണ്. നിസ്കാരം, ദൈവത്തെ പ്രകീര്‍ത്തിക്കുന്ന കുറെ ഉരുവിടലുകള്‍ ഇതൊക്കെയായി മനുഷ്യന്‍ ദൈവചിന്തയുമായി സദാസമയം കഴിഞ്ഞുകൂടുന്നതാണ് ദൈവത്തിന് ഏറ്റവും പ്രിയംകരം. കുടുംബം കുത്തുപാളയെടുത്താലും വേണ്ടില്ല, കഴിയുമെങ്കില്‍ രാവും പകലും പള്ളിയില്‍ നിന്നിറങ്ങാതെ നിസ്കാരവും ദൈവസ്മരണയും സ്വലാത്തും ഖുറാന്‍ പാരായണവും ഇഹ്തികാഫും (പള്ളിയില്‍ ഭജനയിരിക്കല്‍)എല്ലാമായി ജീവിതം ആരാധിച്ച് തീര്‍ക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്, എന്തിനേറെ, മനുഷ്യന്റെ സമ്പാ‍ദ്യവും മക്കളുമെല്ലാം ഈ ലോകത്തിന്റെ സൌന്ദര്യങ്ങളാണെന്നും , അവനവന്‍ ചെയ്യുന്ന നല്ല ആരാ‍ധനകള്‍ മാത്രമേ ദൈവത്തിന്റെ യടുക്കല്‍ ബാക്കിയാവൂ എന്നുമാണ് ഖുറാന്‍ പഠിപ്പിക്കുന്നത്. ആരാധനാ മൂത്ത്, മൂത്ത് അവസാനം അടിമ(abdu)യുടെ കണ്ണും കയ്യും കാലും ദൈവത്തിന്റെ കണ്ണും കയ്യും കാലും ആയിത്തീരുന്ന തലങ്ങളൊക്കെയുണ്ട്, അങ്ങിനെ യായി തീരുന്നവരാ ഇസ്ലാമില്‍ ഔലിയാ‍ക്കള്‍, സൂഫികള്‍ എന്നൊക്കെ അറിയുന്നത്, അവരൊക്കെ മരിച്ചാലാ , പിന്നെ അവരുടെ കബറില്‍ ചെന്നു വീണ്ടും വിശ്വാസികള്‍ അനുഗ്രഹം വാങ്ങുന്നതും വീണ്ടും ഔലിയ ആവുന്നതും. (കാട് കയറുന്നുണ്ട്, എങ്കിലും ഇസ്ലാമിലെ ആരാധന എന്താണെന്ന് മനസ്സിലാക്കുന്നത് നല്ലതാ, എസ്പെഷലി ഈ നോമ്പ് കാലത്ത്. റമസാന്‍ മാസം ഒരു നിര്‍ബന്ധ നിസ്കാരത്തിന് 70,000 നിസ്കാരത്തിന്റെ കൂലിയാ, പിന്നെ ഈ മാസത്തില്‍ ഒരു രാത്രിയുണ്ട്, ആരാത്രിയെങ്ങാനും ആരാധനയില്‍ മുഴുകിയാല്‍ പതിനായിരം വര്‍ഷം അതേ ആരാധന ചെയ്ത പ്രതിഫലമാ.- ചിന്തകാ, താങ്കള്‍ ഈ റമസാനില്‍ നിന്നു പള്ളിയില്‍ നിന്നിറങ്ങില്ല എന്നാണ് എന്റെ വിശ്വാസം)

ആരാധനയില്‍ മുഹമ്മദ് നബിയുടെ പേരില്‍ സ്വലാത് ചൊല്ലുക എന്നതും അതിസ്രേഷ്ടകരമയതാണ് - അതായത്, ‘മുഹമ്മദു നബിയുടെ മേല്‍ ദൈവത്തിന്റെ രക്ഷയും കരുണയും ഉണ്ടാവട്ടെ ‘ എന്നു ഉരുവിടുന്ന ഏറ്പാട്, ഇതത്ര നിസ്സാര ആരാധനയൊന്നുമല്ല, സാക്ഷാല്‍ പടച്ചോനും അവന്റെ എണ്ണമില്ലാത്ത മാലാഖമാരും വാനലോകത്ത് നിന്നു ചെയ്യുന്ന ഒരു സ്ഥിരം പരിപാടിയാ. ലോകത്ത് ആരെയും കഴിച്ചേ മുഹമ്മദ് നബിയുള്ളൂ, ഈ ലോകം സൃഷ്ടിക്കാന്‍ കാരണം തന്നെ മുത്തു മുഹമ്മദ് മുസ്ഥഫാ നബിയാ, നബിയുടെ പ്രകാശമാണ് ലോകത്ത് ആദ്യം ദൈവം സൃഷ്ടിച്ചത്, ലോകവസാനം കഴിഞ്ഞു സൂര്യന്‍ പോലും പൊട്ടെത്തെറിച്ച് ലോകം അന്ധകാരമായാല്‍ മദീനയില്‍ നബിയുടെ കബറിടത്തില്‍ മാത്രം ഒരു പ്രകാശം കാണും. നബി നടക്കുമ്പോള്‍ നിഴലുണ്ടായിരുന്നില്ല പോല്‍. അത്രയ്ക്കും പോരിശാക്കപ്പെട്ട നബിയുടെ മേല്‍ അല്ലാഹുപോലും സ്വലാത്ത് ചെല്ലുന്നു, ആ സ്വലാത്തും ഒരാധനയാ, സൃഷ്ടാവ് ഏറ്റവും മഹത്തായ സൃഷ്ടിക്ക് ചെയ്യുന്ന ഇബാദത്ത്. (അയ്യേ, അല്ലാഹു തന്നെ ശിര്‍ക്ക് ചെയ്യുന്നു)
ലോകം തന്നെ സൃഷ്ടിക്കാന്‍ കാരണഭൂതരായ നബിയുടെ മേല്‍ അല്ലാഹുവും മാലാഖമാരും രക്ഷയും കരുണയും ഉണ്ടാവട്ടെ എന്ന് പ്രാ‍ര്‍ത്ഥിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ നബിയുടെ കുടുംബക്കാരന്‍പോലുമല്ലാത്ത ചിന്തകന്റെ കാര്യം എന്തായിരിക്കും. ചിന്തകന്റെ ഈ ബ്ലോഗും കമെന്റും പോസ്റ്റും അല്ലാഹു സ്വീകരിക്കുന്ന സ്വാലിഹായ ഇബാദത്താക്കി തരട്ടെ, ( ആമീന്‍).തന്റെ ബ്ലോഗ് ദൈവത്തിന്റെ ഇച്ഛയ്ക്കാണല്ലോ ചിന്തകന്‍ ചലിപ്പിക്കുനത് അപ്പോള്‍ ഇത് തന്നെ ഇന്നത്തെ കാലത്തെ ഏറ്റവും മഹത്തായ സൈബര്‍ ആരാധന ,അതുകൊണ്ട് താങ്കളുടെ ബ്ലോഗും പോസ്റ്റും കമെന്റും ‘ജാലിയായ സദഖ‘ പോലെ നാളെ കബറില്‍ കൂലികിട്ടികൊണ്ടിരിക്കുന്ന ഒരു കാര്യമാ, ഈ സൌകര്യം ഒരുക്കി തന്ന ഗൂ‌ഗിളിന്റെ സായിപ്പ് അന്നേരം നരകത്തിന്റെ സെകന്റ് ഫ്ലോറില്‍ കാണും, അദ്ദേഹത്തിന്റെ കാര്യവും അന്നേരം ഒന്നു പടച്ചോനോട് പറഞ്ഞേക്കണേ.

ഖുറാനില്‍ മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ചു മാലാഖമാരോടു ചര്‍ച്ചചെയ്യുന്ന ഒരു ഭാഗമുണ്ട്, അവിടെ രക്തം ചീന്തുന്ന തല്ലുണ്ടാക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ എന്തിനു സൃഷ്ടിക്കുന്നു, ആരാധനയാണ് അല്ലാഹുവിനെ ആവശ്യമെങ്കില്‍ ഞങ്ങള്‍ എന്നും ആരാധിക്കുന്നില്ലേ എന്ന ഒരു ചോദ്യമുണ്ട്. ചോദ്യത്തിന്റെ പ്രസക്തി മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുന്നേ മാലാഖമാര്‍ക്കു എങ്ങിനെയാ മനുഷ്യന്‍ തല്ലുകൂടുന്നവനും, രക്തം ചീന്തുന്നവനും എന്ന് തിരിച്ചറിവുണ്ടായേ എന്നതാണ്, ചിന്തകന്‍ ചൊവ്വയിലോ, മറ്റു ഗ്രഃഹങ്ങളിലും മനുഷ്യരുണ്ടായിരുന്നു എന്നു മറുപടി പറയും , ഞങ്ങള്‍ക്ക് ചിരിക്കാനുള്ള വഹ നല്‍കും എന്ന വിശ്വാസത്തോടെ. തല്‍കാലം നിര്‍ത്തി.

ea jabbar പറഞ്ഞു...

നേരൻ...!
(:

ചിന്തകന്‍ പറഞ്ഞു...

മനോജ് :
കറുത്ത കല്ല് ഒരിക്കലും ഒരു വിഗ്രഹമല്ല. അതൊരു കല്ല് മാത്രമാണ്. ഭൂമിയിലെ ആദ്യത്തെ ദേവാലയം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ലില്‍ ഒന്ന് മാത്രം. പ്രവാചകനു മുമ്പും പിമ്പും അതൊരിക്കലും ഒരാധ്യ വസ്തുവായിരുന്നില്ല.

കഅബ നേരിട്ട് കണ്ട ആളാണ് ഞാന്‍. താങ്കള്‍ നല്‍കിയ റഫറന്‍സിലെ ചിത്രത്തിലെ കഅബ ചിത്രകാരന്റെ സങ്കല്പം മാത്രമാണ്.

കൂടുതല്‍ അറിയാന്‍ താഴെയുള്ള ലിങ്കുകളില്‍ അമര്‍ത്തുക

കഅ്ബയിലെ കറുത്ത കല്ലും ശിലാപൂജയും

ക്ഷേത്രപ്രദക്ഷിണവും കഅ്ബാ ത്വവാഫും

ദൈവം കഅ്ബയിലോ?

വിഗ്രഹാരാധനയെ എന്തിനെതിര്‍ക്കുന്നു?

ഫൈസല്‍ വായനക്ക് നന്ദി.

പ്രിയ ശിവപ്രസാദ്:
വിഷയം ക അബയും വിഗ്രഹാരാധനയുമായി മാത്രം ബന്ധപ്പെട്ടതാണ്. ഏങ്കിലും താങ്കളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍:
ഇസ്ലാമിക വിശ്വാസമനുസരിച്ച് ഹിന്ദുവിന് ഒരു ദൈവം,കൃസ്ത്യാനിക്കൊരു ദൈവം, മുസല്‍മാനൊരു വേറൊരു ദൈവം, അറബി ദൈവം ഇംഗ്ലീഷ് ദൈവം മലയാളം ദൈവം എന്നൊരു കണ്‍സ്പ്റ്റേ ഇല്ല. ഈ പ്രപഞ്ചത്തെയും അതിലുള്ള മനുഷ്യരടക്കം സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിക്കുന്നവനായി ഒരേ ഒരു ദൈവമെ ഉള്ളൂ. ആ ശക്തിയെ ഭാഷാപരമായി അല്ലാഹു എന്നോ ദൈവം എന്നോ god എന്നോ ഈശ്വരന്‍ എന്നോ ഉള്ള ഏത് പേരില്‍ വിളിച്ചാലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. അറബികളായ കൃസ്ത്യാനികളും ജൂതന്മാരും ദൈവത്തിന് അല്ലാഹു എന്ന് തന്നെയാണ് പറയുന്നത്. താങ്കള്‍ വിചാരിക്കുന്നത് പോലെ അത് ഒരു അറബി ദൈവത്തിന്റെ പേരല്ല.

താങ്കളുടെ മറ്റുള്ള കമന്റുകളെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. സാപ്പി പറഞ്ഞപോലെ അത്പംകൂടി ക്ഷമയോടെ കാര്യങ്ങളെ മനസ്സിലാ‍ക്കാന്‍ ശ്രമിക്കുക. വന്നതിനും താങ്കളുടെ അഭിപ്രായം അറിയിച്ചതിനും നന്ദി :)

ശ്രദ്ധേയന്‍, സാപ്പി വായനക്ക് നന്ദി.

അനില്‍:
മുകളില്‍ മനോജിനു നല്‍കിയ കമന്റ് ശ്രദ്ധിക്കുക.

നമസ്കരിക്കാന്‍ പടിഞ്ഞാറോട്ട് എന്നല്ല. കഅബയുടെ നേരെ എന്നാണ് മനസ്സിലാക്കേണ്ടത്. ഇവിടെ കഅ്ബയുടെ സ്ഥാനം പടിഞ്ഞാറായത് കൊണ്ട് എല്ലാവരും പടിഞ്ഞാറോട്ട് തിരിഞ്ഞ് നമസ്കരിക്കുന്നു. അത്രമാത്രം. :)

പാര്‍ത്ഥന്‍ :
ഞാന്‍ ജോലി ചെയ്താല്‍ ശമ്പളം പാര്‍ഥനു തരണമെന്നാണോ ഉദ്ദേശിച്ചത് :) വായനക്ക് നന്ദി.

നേരന്‍ :
ഇസ്ലാമിലെ ആരാധനയെ കുറിച്ചായിരുന്നില്ല ഇവിടെ ചര്‍ച്ച. മറിച്ച് കഅബയും അതിലെ കറുത്ത കല്ലും മ്സ് ലീങ്ങള്‍ ആരാധ്യവസ്തുക്കളായി കാണുന്നുണ്ടോ എന്നതാണ്. ഒരു കാര്യം മാത്രം പറയാം: നേരന്‍ മനസ്സിലാക്കിയ ഇസ് ലാം പൊട്ടന്‍ ആനയെ കണ്ടപോലെയാണെന്ന് തോന്നുന്നു.നേരുമായി നേരനല്‍പം അകലത്താണ് :) വായനക്കും അഭിപ്രായത്തിനും നന്ദി.

ജബ്ബാര്‍ മാഷെ സന്ദര്‍ശനത്തിന് നന്ദി :)

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൂട്ടൻ പറഞ്ഞു...

Reposting comments, as the paragraphs were not properly visible earlier.
ചിന്തകൻ
ജബ്ബാർ മാഷിന്റെ പോസ്റ്റിൽ കമന്റിട്ട പലരും പറഞ്ഞ ഒരു കാര്യമുണ്ട്‌.

കഅബ കഴുകുന്നതോ അതിന്റെ നേരെ തിരിഞ്ഞ്‌ പ്രാർത്ഥിക്കുന്നതോ ഹജറുൽ അസ്‌വദ്‌ ചുംബിക്കുന്നതോ ഒക്കെ ആരാധനയല്ലെങ്കിൽ മറ്റൊന്നും ആരാധനയായി കാണാനാവില്ല. ഒന്ന്‌ ശരിയെങ്കിൽ എല്ലാം ശരിയാണ്‌, ഒന്ന്‌ തെറ്റെങ്കിൽ എല്ലാം തെറ്റാണ്‌, ഇത്രയേ ഞാനും പറഞ്ഞിട്ടുള്ളു. മറ്റുമതങ്ങളിൽ ഉള്ളത്‌ വെറും കല്ലിനെ പൂജിക്കലെന്നും നമ്മുടേത്‌ ദൈവരാധനയെന്നും പറയുന്നതിന്റെ യുക്തിശൂന്യതയാണ്‌ അവിടെ സംവദിച്ചതിൽ അധികം പേരും ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചതെന്നാണ്‌ ഞാൻ മനസിലാക്കിയത്‌. അങ്ങിനെയല്ല താങ്കളുടെ വായനയെങ്കിൽപ്പോലും ഞാൻ പറയാനുദ്ദേശിക്കുന്നത്‌ അതാണ്‌.

മനുഷ്യനിർമ്മിതമായ ഒന്ന്‌ (അല്ലെങ്കിൽ ദൈവനിർമ്മിതം തന്നെ, പക്ഷെ ഭൗതികമായി ദൃഷ്ടിഗോചരമായ വസ്തു) പ്രതീകമായി കണ്ട്‌ ദൈവാരാധന നടത്തുന്നതിനേയല്ലേ ഒരർത്ഥത്തിൽ വിഗ്രഹാരാധനയായി കാണേണ്ടത്‌? ഇത്തരം പ്രതീകങ്ങൾ ആവശ്യമില്ലായിരിക്കാം, പക്ഷെ ഏതൊരു വിശ്വാസിയും ഒരു കല്ലിനുമുമ്പിൽ നിന്നേ പ്രാർത്ഥിക്കൂ എന്നില്ല. കൂടാതെ ഒരു വിഗ്രഹത്തിനുമുൻപിലോ കുരിശിനുമുൻപിലോ നിന്ന്‌ പ്രാർത്ഥിക്കുന്നത്‌ ദൈവത്തോട്‌ തന്നെയാണ്‌, അല്ലാതെ ആ കാണുന്ന വസ്തുവിനോടല്ല.

ഇതെല്ലാം പ്രവാചകരുടെ ത്യാഗസ്മരണകൾ അയവിറക്കുന്നതാണെന്ന് താങ്കൾ പറയുന്നു. സമുന്നതനായ ഒരു സാമൂഹികപ്രവർത്തകന്റെ, നേതാവിന്റെ അല്ലെങ്കിൽ ആദരണനീയനായ മതപുരോഹിതന്റെ, ഏറ്റവും ഉദാത്തമായ ഭൗതികസ്മാരകം അദ്ദേഹത്തിന്റെ ഖബർ ആയിരിക്കുമല്ലൊ. അവിടെ ചെന്നിരുന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ സ്മരണ അയവിറക്കിയാൽ അത്‌ ആരാധനയല്ലെ, ശിർക്കല്ലെ, പിന്നെ ഇതെങ്ങിനെ ശിർക്കല്ലാതാവും? അതുപോട്ടെ, യേശുവിന്റെ കുരിശാരോഹണത്തിന്റെ സ്മരണ അയവിറക്കാനാണ്‌ കുരിശുരൂപത്തെ പലരും വണങ്ങുന്നത്‌ എന്ന് കൃസ്ത്യാനികൾക്ക്‌ വാദിക്കാമല്ലൊ. അതും എവിടെയാണ്‌ കാറ്റഗറൈസ്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌, ഒരു ഇസ്ലാം വിശ്വാസിയുടെ മനസിൽ?

ഇസ്ലാമിൽ ദൈവാരാധന എന്ത്‌ എന്നതിനെക്കുറിച്ച്‌ താങ്കൾ എഴുതിയത്‌ കണ്ടു. നന്മയുദ്ദേശിച്ച്‌ എന്തുചെയ്താലും ദൈവാരാധന തന്നെ എന്ന വാചകം ആണ്‌ ശരിയായ രീതിയിലെ ദൈവവിശ്വാസം, ഉദാത്തമായ ചിന്ത തന്നെ. ഒന്ന്‌ ശ്രദ്ധിച്ചുവായിച്ചാൽ മറ്റുമതങ്ങളിലും സമാനമായ കാര്യങ്ങൾ കാണാം. ഫലേച്ഛ കൂടാതെ കർമ്മം ചെയ്യാൻ ആഹ്വാനം ചെയ്യുന്നില്ലെ ഹിന്ദുമതത്തിൽ? അവിടെയൊന്നും ദൈവത്തെ ആരാധിക്കാൻ പ്രത്യേകമായി പറയുന്നുണ്ടോ?

ഇപ്പറയുന്നതിന്റെ ഉദ്ദേശ്യം ഇത്രമാത്രം. ഒരു ആചാരത്തിന്റെ മോഡിലേക്ക്‌ ദൈവാരാധന (അല്ലെങ്കിൽ ദൈവവിശ്വാസം) വന്നെത്തിയത്‌ സ്വകർമ്മത്തിന്റെ ശക്തിയിൽ മാത്രമായി വിശ്വസിക്കുന്നത്‌ പോരാ എന്നൊരു ചിന്ത സാധാരണ മനുഷ്യനിൽ വളർന്നതിനാലായിരിക്കാം. അവിടെ അവന്‌ പ്രതീകങ്ങൾ ആവശ്യമായി വന്നേയ്ക്കാം. ഖുറാനിൽ പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും ഇത്തരം കാര്യങ്ങൾ (കഅബ കഴുകുന്നതും കറുത്തകല്ലിനെ ചുംബിക്കുന്നതും) ഒരു ആചാരം കണക്കെ, ആഘോഷം കണക്കെ നിർവ്വഹിക്കപ്പെടുന്നതും ഇത്തരം ഒരു ആവശ്യമായിരിക്കാം.
അപ്പോൾ ഇവിടെ ഇല്ലെന്നും അവിടെ ഉണ്ടെന്നും പറയുന്നതിൽ പ്രത്യേകിച്ച്‌ ഒരു അർത്ഥം ഇല്ലതന്നെ. നബിയുടെ കാലത്ത്‌ ഇത്തരം ആചാരാഘോഷങ്ങൾ ഇല്ലായിരുന്നു എന്നു പറഞ്ഞാൽ(ഒരു പരിധിവരെ) അംഗീകരിക്കാം. പക്ഷെ ഇന്ന്‌ ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ട്‌ എന്നിരിക്കെ (അതും ചെറിയതോതിലൊന്നുമല്ല, വിശ്വാസി സമൂഹം ഒന്നടങ്കം ആണ്‌ ഇവിടെ) മറ്റൊരു വിശ്വാസീസമൂഹം ചെയ്യുന്നത്‌ തെറ്റാണെന്നു പറയുമ്പോൾ ഞങ്ങൾ എന്തുചെയ്യണം?

ഇവിടെയല്ലാം ആദരിക്കലും ഓർമ്മപുതുക്കലും ആയി ചുരുങ്ങുമ്പോൾ മറുവശം മുഴുവൻ ബിംബാരാധനയാണെന്ന്‌ പറയുന്നതിലെ യുക്തിശൂന്യത മാത്രമെ ചോദ്യം ചെയ്യപ്പെടുന്നുള്ളു. ഇസ്ലാമിൽ ബിംബാരാധന ഉണ്ടെന്ന്‌ സ്ഥാപിക്കലല്ല പ്രധാനോദ്ദേശ്യം. അത്‌ മനസിലാക്കാതെ ചില വാചകങ്ങളിലോ വാക്കുകളിലോ ചർച്ച ചെയ്യുന്നതിൽ പ്രത്യേകിച്ച്‌ അർത്ഥമൊന്നുമില്ല.

താങ്കളുടെ ആദ്യകമന്റിൽ നിന്നും
----------------------
ബാഹ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കര്‍മ്മങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് ദൈവത്തിങ്കല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം എന്നതാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അന്ത:സത്ത.
-------------
സത്യം ഇതെങ്കിൽ ഞാൻ സസന്തോഷം സ്വീകരിക്കുന്നു. പക്ഷെ, താങ്കളുടെ വിശ്വാസത്തിന്‌ മുറിവേൽക്കില്ല എന്ന വിശ്വാസത്തിൽ ചോദിക്കട്ടെ (ദുരുദ്ദേശ്യങ്ങൾ ഒന്നുമില്ലെന്ന് പ്രത്യേകം പറയുന്നു, സ്വന്തം വിശ്വാസത്തിലേക്ക്‌ ഒന്നുകൂടി നോക്കാൻ, ചിന്തിക്കാൻ താങ്കളെ പ്രേരിപ്പിക്കുക മാത്രമാണ്‌ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്‌)

എങ്കിൽ പ്രാർത്ഥന എന്തിന്‌? നല്ല മനുഷ്യനായി ജീവിച്ച്‌ സൽക്കർമ്മങ്ങൾ ചെയ്താൽ മാത്രം പോരാ മുടങ്ങാതെ നിസ്കരിക്കുകയും ചെയ്യണം എന്ന് നിർദ്ദേശിക്കപ്പെടുന്നതെന്തുകൊണ്ട്‌? പ്രാർത്ഥന ആവശ്യമെങ്കിൽ തന്നെ ഉദ്ദേശ്യശുദ്ധിയോടെ ഒരു വിഗ്രഹത്തിനുമുൻപിൽ നിന്ന് പ്രാർത്ഥിക്കുന്നത്‌ എങ്ങിനെ തെറ്റാകും?

Kaithamullu പറഞ്ഞു...

തുടരട്ടെ.....
കൌതുകത്തോടെ

Areekkodan | അരീക്കോടന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഈ സദുദ്യമത്തിന്‌ അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ,ആമീന്‍.

sivaprasad പറഞ്ഞു...

@sappi
മതത്തിനെക്കള്‍ രാജ്യത്തെ സ്നേഹിക്കുന്നത് വിദ്വേഷമായി കാണുന്നു എങ്കില്‍ അങ്ങനെ തന്നെ


@chinthakan
പലതിനും മറുപടി പറഞ്ഞില്ലാലോ..എന്തെ നാവിറങ്ങിപ്പോയോ ??

നേരന്‍ പറഞ്ഞു...

ചിന്തകാ : താങ്കള്‍ പറയുമ്പോലെ ഞാന്‍ “മനസ്സിലാക്കിയ ഇസ് ലാം പൊട്ടന്‍ ആനയെ കണ്ടപോലെയാണെന്ന് തോന്നുന്നു
തോന്നുന്നു എന്നല്ല, അങ്ങിനെ തന്നെയാണ് അതെന്റെ കുഴപ്പമായിരുന്നില്ല, ഞാനും ഒരിക്കല്‍ പൂര്‍ണ്ണമായും സമര്‍പ്പിതമായ മുസ്ലിമായിരുന്നു, ജീവിതാനുഭവങ്ങള്‍ എന്നെ തിരിച്ചു നിര്‍ത്തിയപ്പോഴാ ഞാന്‍ നുകം താഴെയിറക്കിയത്, ഇത് ആളെ പൊട്ടനല്ല, കഴുതയാക്കുന്ന ഒരു മാരകമായ പ്രത്യയശാസ്ത്രമാണ്. ( ഇതെന്റെ അഭിപ്രായമാണേ). എവിടേയും ഒരകഴമ്പന്‍ ശൈലിയാണിതിന്.

താങ്കളുടെ ഇബാദത്തിനെ കുറിച്ചുള്ള് വിശദീകരണം ഒന്നൂടെ വായിച്ചു നോക്കൂ.

‘ഇബാദത്ത്‘ എന്നാല്‍ ദൈവാനുസരണയോടെയുള്ള - പ്രാര്‍ത്ഥന‍.

എന്നാല്‍ പ്രാര്‍ത്ഥനാ മാത്രമാണോ ‘ഇബാദത്ത്‘ - അല്ല.

പിന്നീട് പ്രാര്‍ത്ഥന വിട്ട് ദൈവ കല്പനക്കൊത്തുള്ള ജീവിത ക്രമമാകുന്നു - ഇബാദത്ത്.

ചിന്തകാ : ഇതു തന്നെയല്ലെ അപ്പൂട്ടന്റെ അവസാനത്തിലെ കമെന്റില്‍
ഇങ്ങിനെ ചോദിക്കുന്നത്

“എങ്കിൽ പ്രാർത്ഥന എന്തിന്‌? നല്ല മനുഷ്യനായി ജീവിച്ച്‌ സൽക്കർമ്മങ്ങൾ ചെയ്താൽ മാത്രം പോരാ മുടങ്ങാതെ നിസ്കരിക്കുകയും ചെയ്യണം എന്ന് നിർദ്ദേശിക്കപ്പെടുന്നതെന്തുകൊണ്ട്‌? “???

ചിന്തകാ ഞങ്ങള്‍ പൊട്ടനാകാം, പക്ഷെ പട്ടിയെ ആട് ആക്കരുത്.

ഒരു കുത്ത് : ഇസ്ലാം നിഷിദ്ധമാക്കിയ ഒരു കാര്യം അതു അനുവദനീയമായ വഴിയില്‍ ചെയ്യുകയാണെങ്കില്‍ അതും ഇബാദത്താണ്(പ്രതിഫലത്തിന് അര്‍ഹമാണ് എന്നര്‍ത്ഥം) ഉദ്ദഹരണത്തിനു അന്യ സ്ത്രീകളെ പ്രാപിക്കുക എന്നത് ഹറാം, അനുവദനീയമാക്കപ്പെട്ട വിവാഹം കഴിച്ച ഇണയുമായോ, യുദ്ധത്തിലൂടെ തടവുപുള്ളിയാക്കപ്പെട്ടവരുമായോ, അടിമയുമായോ ഏതൊരു ഗുഹ്യകേളിയും പ്രതിഫലനാര്‍ഹമായ ഇബാദത്തുമാണ്.

വീണ്ടും വരും.

Sakkeer Hussain പറഞ്ഞു...

നേരന്‍ അല്പവും നേരില്ല. ഇസ്ലാമിനെക്കുറിച്ച് ആധികാരിക വിവരമുണ്ട് എന്നാ ഭാവത്തില്‍ പറഞ്ഞതൊക്കെയും അബദ്ധ പഞ്ചാംഗം. അറിയതെയനെന്കില്‍ അറിവുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കണം. മനപ്പൂര്‍വമാനെന്കില്‍ ബുദ്ധിപരമായ സത്യസന്ധത ഇല്ല.
കാര്യം:
ജീവിതം മുഴുവന്‍ ആരധനയാക്കാനല്ല ഇസ്ലാം പറഞ്ഞത്. മറിച്ച് ജീവിതത്തിലുടനീളം ദൈവ ബോധത്തോടെ ജീവിക്കാനും ദൈവത്തിന്റെ വിധി-വിലക്കുകള്‍ പാലിക്കാനുമാണ്. അതാണ് ഇബാദത്ത്. പള്ളിയില്‍ ആരാധിചിരിക്കാന്‍ മാത്രമല്ല, ആരാധന കഴിഞ്ഞാല്‍ ജീവിതവിഭവം തേടി ഭൂമിയിലേക്ക് ഇറങ്ങാനും ഖുര്‍ആന്‍ ആവശ്യപ്പെട്ടിരിക്കുന്നു. കുടുംബം പോറ്റാന്‍ ഇറങ്ങിത്തിരിച്ചവാന്‍ ദൈവ മാര്ഗതിലാണെന്ന് നബിയും പഠിപ്പിച്ചിരിക്കുന്നു. കുടുംബത്തെ മറന്നു പള്ളിയില്‍ ഭാജനമിരുന്നവരെ ഖലീഫ ഉമര്‍ ഇറക്കി വിട്ട ചരിത്രവുമുണ്ട്‌.

റമദാനില്‍ ഒരു ഫര്‍ദ്‌ നിര്‍വഹിച്ചാല്‍ എഴുപതു ഫര്‍ദിന്റെ പുന്ന്യമുണ്ട് എന്നാണ് ഹദീസില്‍ ഉള്ളത്. എഴുപതിനയിരമല്ല. ആയിരം മാസത്തേക്കാള്‍ ‍ പുണ്യമുള്ള ഒരു രാവുണ്ട് എന്നാണ് ഖുര്‍ ആനില്‍ ഉള്ളത്. പത്നായിരം വര്ഷം എന്നല്ല.

അല്ലാഹു നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നു എന്നാല്‍ അള്ളാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു എന്നാണര്‍ഥം . അല്ലാതെ നബിക് ക് വേണ്ടി പ്രര്തിക്കുകയല്ല.

നബിയുടെ പ്രകാശത്തിന്റെയും നിഴലിന്റെയും കഥയെല്ലാം അടിസ്ഥാന രഹിത മാണ് . യഥാര്‍ത്ഥ വിശ്വാസികള്‍ അത് അംഗീകരിക്കുന്നില്ല

അവസാനമായി പറയാനുള്ളത് :
ഇസ്ലാമും പ്രവാചകനും വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്തതായി മുസ്ലിംകള്‍ കാണുന്നില്ല. ആദികാലം മുതല്‍ ഇത്തരം വിമര്ശങ്ങളെ അതിജീവിച്ചു കൊണ്ട് തന്നെയാണ് ഇസ്ലാം പ്രചരിച്ചതും വളര്‍ന്നതും. അന്ധമായ വിരോധം മാത്രം കൈമുതലുള്ള പുത്തന്‍ വിമശകന്മാരും വിജയിക്കുകയില്ല. അവര്‍ക്ക് ....... കരഞ്ഞു തീര്‍ക്കാം.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ചിന്തകന്‍: തുടരുക...
സക്കീര്‍: അതാണ്‌...!!

Sakkeer Hussain പറഞ്ഞു...

അപ്പൂട്ടന്‍ ചോദിച്ചത് ഒരു വലിയ കാര്യമായി പറയുന്നോ നേരന്‍ !
"എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്" എന്ന്.
പ്രാര്‍ത്ഥന രണ്ടു തരത്തിലാണ്
ഒന്ന്: മനുഷ്യന് തന്റെ ആവശ്യങ്ങളും സങ്കടങ്ങളും ദൈവ സമക്ഷം സമര്‍പ്പിക്കാന്‍.
രണ്ട്: ആരാധന. അത് ദൈവ സ്മരണ മനുഷ്യനില്‍ എപ്പൊഴും നിലനില്ക്കാന്‍
ഖുര്‍ആനില്‍ അള്ളാഹു പറയുന്നു. "എന്നെ സ്മരിക്കാന്‍ നിങ്ങള്‍ നമസ്കാരം നില നിര്‍ത്തുക "

അപ്പൂട്ടൻ പറഞ്ഞു...

സക്കീർ,
എന്റെ ചോദ്യം വലിയൊരു കാര്യമായൊന്നും ഞാൻ കരുതുന്നില്ല. കാലാകാലങ്ങളായി എല്ലാ വിശ്വാസികളും നേരിടുന്ന ചോദ്യം തന്നെയാണിത്‌.

പ്രാർത്ഥന എന്തിന്‌ എന്നൊരു എങ്ങുനിന്നോ വന്ന ഒരു ജനറൽ ചോദ്യം അല്ല ഞാൻ ചോദിച്ചത്‌. പ്രാർത്ഥന എന്തിന്‌ എന്ന ചോദ്യത്തിന്‌ ഒരു വിശ്വാസി എന്തുത്തരം തരും എന്നറിയാതെയല്ല ഞാൻ ഇതു പറഞ്ഞതും.
ഞാൻ ചോദിച്ചത്‌ ഏതു പശ്ചാത്തലത്തിലാണെന്നത്‌ ശ്രദ്ധിച്ചുകാണുമല്ലൊ. ബാഹ്യപ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ കർമ്മങ്ങളുടെ ഉദ്ദേശ്യശുദ്ധിയിലാണ്‌ ദൈവത്തിങ്കൽ കാര്യങ്ങൾ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം എന്ന വാചകത്തിനു മറുപടിയായാണ്‌ ഞാനിതെഴുതിയത്‌. ശരിയാണ്‌, കർമ്മങ്ങളുടെ ഉദ്ദേശ്യശുദ്ധി തന്നെയാണ്‌ ശരിയായ ദൈവവിശ്വാസം, എനിക്കാ പ്രസ്താവനയിൽ ഒട്ടും തെറ്റ്‌ തോന്നിയതുമില്ല. പ്രത്യേകരീതിയിൽ പ്രത്യേകസമയങ്ങളിൽ പ്രാർത്ഥിക്കണമെന്ന്‌ നിഷ്കർഷകൾ ഉണ്ടെന്നിരിക്കെ കർമ്മങ്ങളും അവയുടെ ഉദ്ദേശ്യശുദ്ധിയുമാണ്‌ വിലയിരുത്തപ്പെടുന്നത്‌ എന്ന പ്രസ്താവന എത്രമാത്രം ശരിയായിവരും എന്നത്‌ ചിന്തിക്കേണ്ടതല്ലെ?

പ്രാർത്ഥനയും ദൈവവിശ്വാസവും ആരാധനയുമെല്ലാം തീർത്തും സ്വകാര്യമല്ലെന്നും അതിന്‌ അതിന്റേതായ നിഷ്കർഷകൾ ഉണ്ടെന്നും ഉള്ള വസ്തുത കൂടി കണക്കിലെടുത്താൽ ചോദ്യത്തിന്റെ പ്രസക്തി താങ്കൾക്ക്‌ മനസിലാവും എന്ന്‌ കരുതുന്നു.

(കർമ്മഫലമാണ്‌ ദൈവത്തിൽ നിന്നും ലഭിക്കുക എന്ന വസ്തുതയുടെ ബാക്ക്ഗ്രൗണ്ടിൽ) താങ്കളുടെ നിർവചനത്തിൽപ്പോലും നിഷ്കർഷകളുള്ള പ്രാർത്ഥനയുടെ ആവശ്യം മനസിലാവുന്നില്ല.

നേരന്‍ പറഞ്ഞു...

സക്കീര്‍:
"We did not create the jinn and men except to worship us" [Sûrah adh-Dhariyyat, verse 56) (ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഖുറ്‌ആന്‍ അദ്ധ്യായം ആദ്ദാരിയാത്ത് 51 സൂക്തം -56)

‘സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന്‌ വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക്‌ നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. അദ്ധ്യാ‍യം ജുമുഅ: 62-9
അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.അദ്ധ്യായം ജുമുഅ:62-10

അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക്‌ പിരിഞ്ഞ്‌ പോകുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്‌. നീ പറയുക: അല്ലാഹുവിന്‍റെ അടുക്കലുള്ളത്‌ വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു. ആദ്ധ്യായം 62-11.

‘സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.‘ അല്‍ കഹ്ഫ് 18-സൂക്തം 46

സക്കീര്‍ മുകളിലത്തെ ഖുറാന്‍ സൂക്തം ശ്രദ്ധിക്കുക, ഇസ്ലാമില്‍ എല്ലാറ്റിനും മറുപടിയുണ്ട്, എന്തുകൊണ്ടെന്നാല്‍ ഖുറാ‍ന്‍ ഒരബദ്ധപഞ്ചാംഗമാണ്, പരസ്പരവിരുദ്ധമായിരിക്കും ഒരേ വിഷയത്തില്‍ തന്നെ സംസാരിക്കുന്നത്. ആരാധിക്കാന്‍ വേണ്ടി പടച്ചുവിട്ട ഒരു വിഭാഗത്തെ വീണ്ടും ഭൂമിയില്‍ വ്യാപിച്ചു അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടാന്‍ പറയുന്നു. അതു കഴിഞ്ഞു അടുത്ത വരിയില്‍ തന്നെ പടച്ചോന്‍ പറയുന്നു നീ വിനോദത്തിനും കച്ചവടത്തിനും ഒന്നും പോകേണ്ട, അതിനേക്കാള്‍ ഉത്തമമായത് പടച്ചോന്റെ കയ്യിലുണ്ട്, ഉപജീവനത്തിനാണെങ്കില്‍ ഏറ്റവും നല്ല ജോലി നല്‍ക്കുന്നവന്‍ അവനാണെന്നും പറയുന്നു, ഇതില്പരം എന്തെങ്കിലും വേണോ, ഒരു പാവം വിശ്വാസിയായ മനുഷ്യന് എല്ലാം ദൈവത്തില്‍ ഭരമേല്പിച്ചു പള്ളിയില്‍ തന്നെ കുത്തിയിരുന്നു നിസ്കാരവും ഓതും ദിക്രും ചൊല്ലിയിരിക്കാന്‍.

ഒരു കുത്ത് : മുഹമ്മദ് നബി രാത്രിയില്‍ ദീര്‍ഘമായി നിന്നു നിസ്കരിച്ചു കാലിന് നീരുവരാറുണ്ടായിരുന്നു. ഒരു ദിവസം നൂറ് തവണ പാപമോചനം തേടുമായിരുന്നു.

contd.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്

ഞാന്‍ പറയുന്നതും താങ്കള്‍ മനസ്സിലാക്കുന്നതും രണ്ട് തരത്തിലാണെന്നു തോന്നുന്നു. താങ്കളുമായി ഏതൊക്കെ സമയത്ത് ഒരു ചര്‍ച്ചയില്‍ പങ്കെടുത്തോ എനിക്കുള്ള ഒരു ഫീലിംഗ് അതാണ്.തെറ്റിദ്ധരിക്കരുത്, കാര്യങ്ങളെ ഏങ്ങനെ ഖണ്ഡിക്കാം എന്നു കരുതി കമന്റുന്നത് കൊണ്ടാവാം താങ്കള്‍ക്കിത് സംഭവിക്കുന്നത്.ഒരു പക്ഷേ എന്റെ കുഴപ്പവുമാവാം :)

ബാഹ്യപ്രകടനങ്ങളില്ലാതെ ആരാധിക്കണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ഒരാള്‍ അഞ്ചു നേരം നമസ്കരിച്ചു, അല്ലെങ്കില്‍ സകാത്ത് കൊടുത്തു, അല്ലെങ്കില്‍ നോമ്പനുഷ്ടിച്ചു എന്നാല്‍ അയാള്‍ അത് ചെയ്തത് ആ കര്‍മ്മത്തിന്റെ യഥാര്‍ഥമായ ആത്മാവ്(ഉദ്ദേശം) ഉള്‍ക്കൊള്ളാതെയാണ് ചെയ്തതെങ്കില്‍ അത് വെറും ബാഹ്യ പ്രകടനമായി മാത്രമേ കണക്കാക്കുകയുള്ളൂ.

സകാത്ത് കൊണ്ടും നോമ്പ് കൊണ്ടും നമസ്കാരം കൊണ്ടുമെല്ലാം ഇസ് ലാം ഉദ്ദേശിച്ച ചില ഗുണങ്ങളുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ ഒരാള്‍ നോമ്പനുഷ്ടിച്ചു. പ്രത്യക്ഷത്തില്‍ അത് അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കലാണ്. എന്നാല്‍ നോമ്പിന്റെ യഥാര്‍ഥ ആത്മാവ് അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ മാത്രമല്ല.

ഒരാള്‍ കറുത്ത കല്ലിനെ മുത്തുന്നത് ആരാധനാ ഭാവത്തോടെ ആണെങ്കില്‍ അത് പരിപൂര്‍ണമായ ശിര്‍ക്കാണ്(ദൈവത്തിന് പങ്ക് ചേര്‍ക്കല്‍) എന്നാല്‍ പ്രവാചകന്‍ ചെയ്ത ഒരു കര്‍മ്മത്തെ അനുസ്മരിക്കാനാണെങ്കില്‍ അത് പ്രവാചകനോടുള്ള സ്നേഹ പ്രകടനം മാത്രമാണ്. ഖലീഫ ഉമറിന്റെ വാക്കുകള്‍ ഇതിന്റെ ചരിത്ര പരമായ ഏറ്റവും വലിയ തെളിവാണ്.ബാഹ്യമായി ഇവ രണ്ടും ഒന്നായി തോന്നാമെങ്കിലും ഉദ്ദേശത്തില്‍ ഇത് രണ്ടും രണ്ട് ധ്രുവങ്ങളിലാണ്.

സാധാരണ വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍, ഇത് ഈ വിഗ്രഹം നിര്‍മ്മിച്ച ആളോടുള്ള സ്നേഹപ്രകടനമാണ് എന്നാണ് അവകാശപ്പെടാറുള്ളത് എനിക്കു തോന്നുന്നില്ല. ഇനി താങ്കള്‍ക്ക് അങ്ങിനെ തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ നിസ്സഹായനാണ്.
സന്ദര്‍ശനത്തിനും കമന്റിനും നന്ദി.

നേരന്‍ :
താങ്കളുടെ നേരില്ലായ്മ സക്കീര്‍ വ്യക്തമാക്കി തന്നിട്ടുണ്ട്. കൂടുതലായി ഒന്നും പറയാനില്ല.:)

സക്കീര്‍ സാബ്:
വന്നതിനും നേരന് നേരായ ഒരു മറുപടികൊടുത്തതിനും വളരെ നന്ദി.

നേരന്‍ പറഞ്ഞു...

സക്കീറേ: പ്രാര്‍ത്ഥിക്കുന്നതെന്തിനാ, സങ്കടം പറയാനോ, സങ്കടം പറഞ്ഞിട്ടെന്താ, നിന്നെ പടച്ച്, നിന്നെ ഉറക്കിയെഴുന്നെല്‍പ്പിക്കുന്ന പടച്ചോന് അറിയില്ലെ നിന്റെ സങ്കടങ്ങള്‍, ഇടക്കിടെ ദൈവത്തെ ഉണര്‍ത്തിയാലേ കാര്യം നടക്കൂന്ന് ആണെങ്കില്‍ അത് പടച്ചോനില്‍ വിശ്വാസക്കുറവ് കൊണ്ടല്ലേ. ഇനി അങ്ങിനെ സങ്കടങ്ങള്‍ പറയുന്ന മുറയ്ക്ക് അതു തീര്‍ത്ത് തരുന്ന അല്ലാഹുവാണെങ്കില്‍, കക്ഷി അഴിമതിക്കാരനാ, കൈക്കൂലിയായി ഇബാദത്ത് സ്വീകരിച്ചു കാര്യം നടത്തുന്ന പടച്ചോനെ എനിക്ക് വേണ്ട. എനിക്കൊരാശയേയുള്ളൂ ഈ ഇബാദത്തു കാരുടെ പ്രശ്നങ്ങള്‍ ഈ നോമ്പും ഈ ഹജ്ജും കഴിയുന്നതോടെ തീര്‍ന്നാല്‍ മതിയായിരുന്നു,ലോകത്തിലെ എല്ലാഭാഗത്ത് നിന്നും എത്രകഷ്ടം സഹിച്ചാ മക്കയില്‍ വന്ന് എല്ലാരും കൂടി ക‌അബാലയ്ം ചുറ്റി. സഫ മര്‍വ ഓടി, അറഫയില്‍ ഒത്തുകൂടി പ്രാര്‍ത്ഥിക്കുന്നെ എല്ലാ‍ കഴിവും ഉള്ള ഒരു പടച്ചോന്‍ ലോകാ‍രംഭം മുതല്‍ തുടങ്ങീതാ ഈ അഴിമതി, എന്നിട്ടും ഈ പാവം വിശ്വാസികളെ വട്ടം കറക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെട്ടാ... എന്നാല്‍ എന്തെങ്കിലും അറിയാഞ്ഞിട്ടാ‍ണോ ഈ പടച്ചോന്‍ ഇങ്ങിനെ ചെയ്യുന്നത്, ഇതെല്ലാം ഒരു കണ്ണ്പൊത്തിക്കളിയാ : ഖുറാനില്‍ പറയുന്നത് കാണുക.
ഖുര്‍‌ആന്‍ ആദ്ധ്യായം 50 സൂക്തം 16 ല്‍ :
“തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു.“

അപ്പൂട്ടാ: താങ്കളുടെ ചോദ്യത്തിലാ വിഷയം കിടക്കുന്നെ :

പ്രത്യേകരീതിയിൽ പ്രത്യേകസമയങ്ങളിൽ പ്രാർത്ഥിക്കണമെന്ന്‌ നിഷ്കർഷകൾ ഉണ്ടെന്നിരിക്കെ കർമ്മങ്ങളും അവയുടെ ഉദ്ദേശ്യശുദ്ധിയുമാണ്‌ വിലയിരുത്തപ്പെടുന്നത്‌ എന്ന പ്രസ്താവന എത്രമാത്രം ശരിയായിവരും എന്നത്‌ ചിന്തിക്കേണ്ടതല്ലെ?

ഒരു കുത്ത് : ദൈവം മനുഷ്യന് നല്‍കിയ ശിക്ഷയാ, മതങ്ങളും അതിന്റെ ആചാരങ്ങളും, എന്റെ ശിക്ഷാകാലം കഴിഞ്ഞത് കൊണ്ടായിരിക്കണം എന്റെ ഹിദായത് അല്ലാഹു ഏടുത്ത് മാറ്റിയത്. എനിക്കു വേണ്ടി അരീക്കോടന്‍ ചെയ്തപോലെ ആരും പ്രാര്‍ത്ഥിക്കരുതേ, എന്റെ കബറില്‍ ഞാനേ ഉണ്ടാവൂ. :)

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ പറയുന്നു:
ഞാന്‍ ജോലി ചെയ്താല്‍ ശമ്പളം പാര്‍ഥനു തരണമെന്നാണോ ഉദ്ദേശിച്ചത് :)

(ഹ ഹ ഹ :) ചിരിക്കാതെന്തു ചെയ്യും)
ഒന്നും വേണ്ടേ. എല്ലാം സ്വന്തമായി കൂട്ടിവെച്ചോളൂ. ഞമ്മ നരകത്തിലെവിടെയെങ്കിലും ചുരുണ്ടു കൂടിക്കോളാം.

"മനുഷ്യനെ സൃഷ്ടിച്ചത് നാമാകുന്നു. അവന്റെ മനസ്സിലുണരുന്ന തോന്നലുകള്‍ വരെ നാമറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോടടുത്തവനത്രെ നാം.''(50: 16)

ഇങ്ങനെ വെളിപ്പെടുത്തിത്തന്ന ദൈവത്തിനോട് നിർബ്ബന്ധപൂർവ്വം പ്രാർത്ഥിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
അടിമവ്യവസ്ഥിതിയുടെ ബാക്കിപത്രമല്ലാതെ വേറെന്താണ്.

ബാഹ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കര്‍മ്മങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് ദൈവത്തിങ്കല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം എന്നതാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അന്ത:സത്ത.

ഇവിടെയാണ് സംശയം ഉണ്ടായത്. താങ്കളുടെ മറുപടിയിൽ നിന്നും ഇവിടെ പറയുന്ന കർമ്മങ്ങളുടെ ഉദ്ദേശം മനസ്സിലായി. ഒന്നിന് എഴുപത് ഇരട്ടി ലഭിക്കുന്ന കാര്യമല്ലെ.
നിസ്വാർത്ഥനാകണ്ട.

കർമ്മത്തിന്റെ ഫലം എനിയ്ക്കു കിട്ടണം എന്ന സാർത്ഥ ചിന്തയില്ലാതെ കർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ അത് ദൈവത്തിന്റെ മാർഗ്ഗമാണെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.
അതിന് ഒരു ദൈവത്തിന്റെയും നിർബ്ബന്ധത്തിനു വഴങ്ങേണ്ടതായിട്ടില്ല.
ഈ ഒറ്റവരി മാത്രം മതി അങ്ങനെയുള്ള ഒരു ജീവിതം നയിക്കാൻ. “അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം”.

ചിന്തകന്‍ പറഞ്ഞു...

ഇത് കൊള്ളാലോ പാര്‍ത്ഥരെ.

അവനന്നാത്മ സുഖത്തിന് ആചരിക്കുന്നവ അന്യന്റെ സുഖത്തിനായ് വരേണം എന്നതിന്റെ വ്യാഖ്യാനം ഇങ്ങനെയെല്ലാം കൂടിയായിരുന്നു എന്ന് ഞാന്‍ ധരിച്ചിരുന്നില്ല. ക്ഷമിക്കുക.

ഇവിടെയെവിടെയാ പാര്‍ഥന്‍ ചെയ്തതിന്റെ കര്‍മ്മഫലം വേറൊരാള്‍ക്ക് ലഭിക്കണമെന്ന അര്‍ത്ഥമുള്ളത്? ഇങ്ങനെണെങ്കില്‍ ആകെ കുഴഞ്ഞു പോകുമല്ലോ :)


ഇതിന് ഞാന്‍ മനസിലാക്കിയ അര്‍ത്ഥം:

എനിക്ക് ഏറ്റവും ഇഷ്ടമായി തോന്നുന്നത്, അതായത് എന്റെ ആത്മാവിന് ഏറ്റവും സുഖമായി/അനുയോജ്യമായി/ഗുണപരമായി തോന്നുന്നത് അന്യനും വരണമെന്ന് ആഗ്രഹിക്കണം എന്നാണ്.

സത്കര്‍മ്മം ചെയ്ത ഞാന്‍ നരകത്തിലും എന്റെ കര്‍മ്മത്തിന്റെ പേരില്‍ വേറൊരാള്‍ സ്വര്‍ഗ്ഗത്തിലും പോവണമെന്നല്ല. മറിച്ച്

എല്ലാവരും ഒരു പോലെ സ്വര്‍ഗ്ഗത്തില്‍ പോവണമെന്ന ആഗ്രഹം വേണമെന്നാണ് മുഖളില്‍ പറഞ്ഞിരിക്കുന്നത്.ഒരോ വിശ്വാസിയും അങ്ങിനെയെ ആഗ്രഹിക്കാന്‍ പാടുള്ളൂ. :)

താങ്കളുടെ കമന്റും എന്റെ മറുപടിയും ഈ ചര്‍ച്ചയുടെ ഭാഗമല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകാ...
ഞാൻ പറഞ്ഞ വരിയിൽ സങ്കല്പത്തിലുള്ളതോ എവിടെയും നിലനില്പില്ലാത്തതോ ആയ ഒരു സ്വർഗ്ഗപ്രാപ്തിക്കുവേണ്ടിയാണെന്ന് ഒരു ദാർശനികനും പറഞ്ഞിട്ടില്ല. അതാണ് ഞാനും മനസ്സിലാക്കിയിട്ടുള്ളത്‌. സ്വർഗ്ഗം വേണം എന്നുള്ളവർക്ക് അതിനുവേണ്ട രീതിയിൽ ഇതിനെ വളച്ചൊടിച്ചു വ്യാഖ്യാനിക്കാം.

എന്തു കർമ്മം ചെയ്യുമ്പോഴും ഈ തത്ത്വം മനസ്സിൽ വെച്ച് പ്രവർത്തിച്ചാൽ മനസ്സിന് ഒരു ആനന്ദം ഉണ്ടാകും. അതിനെ വേണമെങ്കിൽ സ്വർഗ്ഗീയാനുഭൂതി എന്നൊക്കെ വിളിക്കാം. അല്ലാതെ ഇല്ലാത്ത സ്വർഗ്ഗത്തിന്റെ വ്യാമോഹത്തിലല്ല എന്റെ കർമ്മങ്ങളെ ചിട്ടപ്പെടുത്തിയിട്ടുള്ളത്‌.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
ഖണ്ഡിക്കാൻ മാത്രമെ ഞാൻ ചർച്ചയ്ക്കെത്താറുള്ളു എന്ന ചിന്ത താങ്കൾക്കുണ്ടെങ്കിൽ എനിക്കതിൽ കുറ്റം പറയാനാവില്ല. എഴുതുന്നത്‌ മുഴുവൻ ശരി എന്ന്‌ പറയുമ്പോൾ എനിക്കോ താങ്കൾക്കോ പ്രത്യേകിച്ചൊന്നും നേടാനില്ല, താങ്കൾക്കൊരു പ്രോത്സാഹനം എന്നതിലപ്പുറം. താങ്കൾക്ക്‌ ചിന്തിക്കാൻ എന്തെങ്കിലും നൽകാനാവുമോ എന്നേ ഞാൻ ചിന്തിച്ചുള്ളു, പ്രത്യേകിച്ചും വിശ്വാസമെന്ന വിഷയത്തിന്റെ രണ്ടുവശത്തായി നാം നിൽക്കുമ്പോൾ. (അയ്യൊ, ഇതും ഔദാര്യമല്ലേ, തെറ്റിദ്ധരിക്കരുത്‌)

താങ്കൾ എഴുതിയ കാര്യങ്ങൾ തന്നെയാണ്‌ ഞാൻ പ്രതിപാദിച്ചത്‌ എന്നാണ്‌ ഞാൻ കരുതുന്നത്‌.
ഞാൻ എന്റെ കമന്റിൽ പറഞ്ഞ കാര്യങ്ങൾക്ക്‌ നിദാനമായ ഖണ്ഡിക താങ്കൾ ഒന്നുകൂടി വായിച്ചു നോക്കൂ. ആ ഖണ്ഡിക തുടങ്ങുന്നത്‌ ഇത്തരത്തിലാണ്‌.
ഒരാൾ നമസ്കരിച്ചാലോ ഹജ്ജ്‌ ചെയ്താലോ മാത്രമല്ല ഇസ്‌ ലാമിൽ ആരാധന എന്ന്‌ പറയുന്നത്‌.
ഇവിടെ താങ്കൾ പറഞ്ഞതിലധികവും മനുഷ്യൻ ചെയ്യുന്ന സാധാരണ കർമ്മങ്ങളെക്കുറിച്ചാണ്‌. ദൈവാരാധന എന്നാൽ പ്രാർത്ഥന മാത്രമല്ല എന്നതാണ്‌ താങ്കൾ പറഞ്ഞത്‌. അതിന്റെ ഭാഗമായ ഒരു പ്രസ്താവന എന്ന നിലയിലാണ്‌ ഞാൻ ഉദ്ധരിച്ച താങ്കളുടെ കമന്റ്‌ വന്നത്‌.
താങ്കൾ താങ്കളുടെ അവസാനകമന്റിൽ പറയുന്നത്‌ ആരാധന എന്ന കർമ്മത്തിന്റെ വിവിധ രൂപങ്ങളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചാണ്‌. ഇവ രണ്ടും രണ്ടാണ്‌.
ഞാൻ തുടങ്ങിയതുതന്നെ ആദ്യം പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌. ഓരോ കർമ്മത്തിന്റേയും (പ്രാർത്ഥനാസംബന്ധിയായവ മാത്രമല്ല) ഉദ്ദേശ്യശുദ്ധി വിലയിരുത്തപ്പെടുമെങ്കിൽ പ്രാർത്ഥന തന്നെ എന്തിന്‌ എന്നേ ഞാൻ ചോദിച്ചുള്ളു. അത്‌ വെറും ഖണ്ഡനം ആയാണ്‌ തോന്നുന്നതെങ്കിൽ എന്റെ തോൽവി എന്നേ എനിക്കുപറയാനുള്ളു.

ഒരാൾ കല്ലിനെ ചുംബിക്കുന്നത്‌ ആരാധനയോടെയാണോ അതോ വെറും സ്നേഹപ്രകടനം മാത്രമാണോ എന്നത്‌ ആ വ്യക്തിയ്ക്കും ദൈവത്തിനും മാത്രമേ അറിയൂ. ഒരു ആചാരമെന്ന നിലയ്ക്ക്‌ സമയബന്ധിതമായി ഇത്‌ നടക്കുന്നുണ്ടെങ്കിൽ അത്‌ ഏതായിരിക്കാം എന്ന് താങ്കൾക്ക്‌ ചിന്തിക്കാം, നിഷ്പക്ഷമായി. ഏതായാലും കറുത്ത കല്ലിന്റെ കാര്യത്തിൽ താങ്കളുടെ വാദഗതി (പ്രായോഗിക എക്സപ്ഷൻ മാത്രമാണ്‌ മറ്റുള്ളവ എന്ന ചിന്തയിൽ, ഉദ്ദേശ്യം വ്യത്യസ്തമാണ്‌ എന്നു താങ്കൾ പറഞ്ഞതിനാൽ) ഞാൻ അംഗീകരിക്കാം, പക്ഷെ അപ്പോഴും അതൊരു പ്രതീകമല്ലാതെ വരുമോ? സാധാരണ ഒരു കല്ലിൽ കവിഞ്ഞ്‌ ഒരു പ്രത്യേകത അതിനില്ലേ?
മുസ്ലിം സഹോദരർ കഅബയ്ക്ക്‌ മുന്നിൽ നമസ്കരിക്കുന്നത്‌ അത്‌ നിർമ്മിച്ച വ്യക്തിയോട്‌ സ്നേഹം പ്രകടിപ്പിക്കുന്നതാണോ, അതോ സമാനമായ ചിന്തകൾ മൂലമാണോ? തന്റെ ഹജ്ജ്‌ തീർത്ഥാടനത്തിന്റെ ഓർമ്മയ്ക്കായി ഭൗതികവസ്തുക്കൾ ശേഖരിക്കുന്നത്‌ വെറും സ്നേഹപ്രകടനമാണോ? വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്‌, ക്ഷമിക്കൂ.
ഹിന്ദുക്കൾ ഒരിക്കലും വിഗ്രഹത്തിന്റെ നിർമ്മാതാവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാറില്ല, മറിച്ച്‌ വിഗ്രഹത്തിലൂടെ അതിൽ ഉൾക്കൊള്ളുന്നുവെന്ന് വിശ്വസിക്കുന്ന ദൈവചൈതന്യത്തേയാണ്‌ അവർ വണങ്ങുന്നത്‌. ഒരു വിഗ്രഹത്തിൽ ഹിന്ദുവിശ്വാസി കാണുന്ന അതേ വിശുദ്ധി തന്നെയാണ്‌ ഒരു ഇസ്ലാം വിശ്വാസി കഅബയിലും കാണുന്നത്‌ എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. അങ്ങിനെയല്ലെങ്കിൽ തിരുത്താം.

ഞാൻ നേരത്തേ പറഞ്ഞല്ലൊ, ഇസ്ലാമിൽ വിഗ്രഹാരാധന ഉണ്ടെന്ന് വരുത്തിത്തീർക്കാൻ എനിക്ക്‌ ഒട്ടും മോഹമില്ല. അവർ ഇത്തരക്കാരാണെന്ന് പറയുമ്പോൾ നമ്മളും അതു ചെയ്യുന്നുണ്ടോ എന്ന ചിന്ത കൂടി നന്ന് എന്നേ പറയാനുള്ളു.

BTW, താങ്കൾ ഇവിടെ എഴുതിയതു വായിച്ചാൽ ഹജ്ജ്‌ എന്നത്‌ ഒരു ഓർമ്മപുതുക്കൽ ആണെന്ന് ഫീലിംഗ്‌ ആണ്‌ വരിക. അങ്ങിനെയെങ്കിൽ സുഖകരമല്ലാത്ത ചോദ്യങ്ങൾ വന്നേയ്ക്കാം, അതിവിടെ ഒഴിവാക്കുന്നു.

നേരന്‍ പറഞ്ഞു...

ചിന്തകാ : ബ്ലോഗ് മാധ്യമത്തോട് നീതികാട്ടണം. അപ്പൂട്ടന്റെ സംശയങ്ങള്‍ ബാക്കിയാവുന്നു.

Sakkeer Hussain പറഞ്ഞു...

നെരന്റെ ആദ്യ കമന്റിനുള്ള പ്രതികരണം :
(ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഖുറ്‌ആന്‍ അദ്ധ്യായം ആദ്ദാരിയാത്ത് 51 സൂക്തം -56)
താങ്കള്‍ പറഞ്ഞ ആ ഖുറാന്‍ വാക്യത്തിന്റെ അര്‍ഥം അങ്ങിനെയല്ല '' മനുഷ്യനെ ഞാന്‍ സൃഷ്ടിച്ചത് എനിക്ക് വഴിപ്പെട്ടു ജീവിക്കാനാണ്" എന്നാണ്. ഇനി ആരാധന എന്നര്‍ത്ഥം കൊടുത്താല്‍ പോലും 'എന്നെ ആരാധിക്കാന്‍ മാത്രം' എന്നല്ല. മറിച്ച്, 'എന്നെ മാത്രം ആരാധിക്കാന്‍ വേണ്ടി' എന്നാണ്.
പിന്നെ ആരാധിക്കാന്‍ വേണ്ടി മാത്രം പടച്ചു എന്ന എന വാദത്തില്‍ പിടിച്ചു നടത്തുന്ന പ്രസംഗത്തിന് പ്രസക്തിയില്ല. ഇനി വാദത്തിനു വേണ്ടി അതംഗീകരിച്ചാല്‍ പോലും ആരാധന മാത്രമല്ല ഇസ്ലാമിലുള്ളത് എന്ന് സാമാന്യമായി ഇസ്ലാമിനെ മനസ്സിലക്കിയവര്‍ക്കെല്ലാം അറിയാം. ആരാധിക്കാനും ജീവിത്തില്‍ അനുവദനീയമായ എല്ലാ സൌകര്യങ്ങളും അനുഭവിക്കാനും അത് അനുവദിക്കുക മാത്രമല്ല ആഹ്വാനം ചെയ്തിട്ടുന്ന്ട്. എന്നാല്‍ ഭൌതിക ജീവിതത്തില്‍ മതിമറന്നു പരിധി ലങ്ഘിക്കരുത് എന്നെ '‘സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.‘ അല്‍ കഹ്ഫ് 18-സൂക്തം ൪൬'' ഈ പറഞ്ഞതിന് അര്‍ത്ഥമുള്ളൂ. മുന്‍ഗണന ക്രമംതെറ്റിച്ചു പ്രവര്‍ത്തിക്കരുത്‌ എന്നാണ് അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക്‌ പിരിഞ്ഞ്‌ പോകുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്‌. നീ പറയുക: അല്ലാഹുവിന്‍റെ അടുക്കലുള്ളത്‌ വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു. ആദ്ധ്യായം 62-11.
എന്നത്കൊണ്ട് ഉദേശിച്ചത്‌. അല്ലാതെ കച്ചവടവും വിനോദവും പാടില്ല എന്നല്ല. അല്ലെങ്കിലും ഇസ്ലാമില്‍ കച്ചവടം പാടില്ലാത്ത ഒരു കാര്യമാണ് എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. വിനോദങ്ങളും ഇസ്ലാം അനുവദിച്ചത് തന്നെയാണ് . വൃത്തികേടുകളെ അത് വിലക്കുന്നു എന്നതും സത്യം.

ഇപ്പോള്‍ സമയക്കുറവു കാരണം ഇവിടെ നിര്ത്തുന്നു. ബാക്കി പിന്നീട് ..........

നേരന്‍ പറഞ്ഞു...

സക്കീര്‍ :
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ

51-56 ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര് ) ഇത് ഇവിടെ നിന്നും കോപി ചെയ്തതാണ്

ഈ ഖുറാന്‍ സൂക്തത്തിനുള്ള താങ്കളുടെ വിവരണത്തിനു നന്ദി; താങ്കളുടെ വിവിക്ഷയും മനസ്സിലായി, എങ്കിലും താ‍ങ്കളുടെ അറിവിലേക്കായി ഈ സൂക്തത്തിനു വിവിധ ഇസ്ലാമിക ഖുറാന്‍ പരിഭാഷകള്‍ ഇവിടെ കുറിക്കുന്നു. കുറേകൂടി ഭാഷാര്‍ത്ഥം നന്നായത് വാണിദാസ് മാഷിന്റേതാണ്.

51-56 ജിന്നുകളേയും മനുഷ്യരേയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല - ( വാണിദാസ് എളയാവൂര് - ഖുര്‍‌ആന്‍ ളലിതസാരം.)

51-56 ഞാന്‍ ജിന്നു വംശത്തേയും മനുഷ്യവംശത്തേയും സൃഷ്ടിച്ചിട്ടില്ല - അവര്‍ എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ. - ടി. കെ. ഉബൈദ് ( ഖുറാന്‍ഭാഷ്യം)

56 - I created the jinn and humankind only that they might worship Me. ( മൊഹമ്മദ് പിക്താള്‍)

56 - I have only created Jinns and men, that they may serve Me. - അബ്ദുല്ലാ യൂസുഫ് അലി

56 - And I have not created the jinn and the men except that they should serve Me. - മൊഹമ്മദ് ഹബീബ് ശാകിര്‍.

56 And I (Allah) created not the jinn and mankind except that they should worship Me (Alone). - മൊഹ്സിന്‍ ഖാന്‍.

ഒരു കുത്ത്:
ബ്ലോഗടിയില്‍ പിടിച്ച് നില്‍ക്കാന്‍ ഹദീസും ഖുറാനും പഠിക്കുന്നത് നന്നായിരിക്കും എന്ന ധാരണയില്‍ ഇസ്ലാമിക് ബുക്ക്സ്റ്റാളില്‍ ചെന്നു ആവശ്യം പറഞ്ഞു, ആരുടെ പരിഭാഷയാ വേണ്ടത് എന്നായി ചോദ്യം, മിഴിച്ചു നിന്നപ്പോള്‍ എന്റെ പൊക്കത്തില്‍ പരിഭാഷകള്‍ പൊങ്ങിവന്നു. പിന്നെ ഞാന്‍ കൂടുതല്‍ ആലോചിച്ചില്ല, അവിടെ എന്നെ നോക്കി പല്ലിളിക്കുന്ന‘വൈവാഹിക ജീവിതം- ഇസ്ലാമില്‍, സന്താനപരിപാലനം, എന്നീ രണ്ടു പൊസത്കോം വാങ്ങി സ്ഥലം കാലിയാക്കി.

മുകളിലെ ട്രാന്‍സലെഷനില്‍ നിന്നും ഒരു കാര്യം തീരുമാനമായി , പടച്ചോനെ ആരാധിക്കാന്‍ വേണ്ടിയാ നമ്മളെ പടച്ചതെന്ന്. അതൊകൊണ്ടല്ലെ ഇബാദത്തിന്റെ ഒരു ഘോഷയാത്രതന്നെ ഇസ്ലാമില്‍ കുന്നുകൂടിയത്. കുഞ്ഞുന്നാളില്‍ നിസ്കാരം മിസ്സായി പോവുന്നതിന് എത്ര തവണയാ മദ്രസ്സാ ഉസ്താതിന്റെ അടി കിട്ടിയിരുന്നത്, കൈവെള്ളയിലാ അടിച്ചതെങ്കില്‍ സമാധാനിക്കാമായിരുന്നു, കൈ മടക്കി പ്പിടിച്ചു വിരലിന്റെ കൊട്ടിനായിരുന്നു അടി. ഒരോ നിസ്ക്കാരത്തിന്റേയും റകഅത്തിന്റെ എണ്ണം‌പിടിച്ചാ അടി. എങ്കിലും എന്റെ ഉസ്താതേ... മുഹമ്മദ് നബി വരെ നിസ്കാരം തൊടങ്ങിയത് നാല്പത് വയസ്സും കഴിഞ്ഞാ. (നബിക്കു എത്രാമത്തെ വയസ്സിലാ മിഅ‌റാജ് യാത്ര ചെയ്തത് എന്നറിയുന്നാരുണ്ടെങ്കില്‍ പറയണേ, അന്നാണല്ലോ നിസ്ക്കാ‍രം തൊടങ്ങീത്, അന്ന് ദൈവം നല്‍കിയ അമ്പത് നേരത്തെ നിസ്ക്കാരം ഒന്‍പത് തവണ ദൈവസന്നിധിയില്‍ കയറിറങ്ങിയപ്പോ നാല്പത്തിഞ്ചായി, ഒരിക്കല്‍ കൂടി കയറിയിരുന്നെങ്കില്‍ അതും കൂടി ഇല്ലാതായേനെ... ഉസ്താതിന്റെ അടിയും, എങ്കിലും സമാധാനിക്കാം, അതെങ്ങാനും അമ്പത് നേരത്തെ നിസ്കാരം ആയിരുന്നെങ്കിലോ...

എന്റെ മൂസാ നബിയേ... ഞാനുറങ്ങട്ടെ)

ചിന്തകന്‍ പറഞ്ഞു...

ഒരു വിഗ്രഹത്തിൽ ഹിന്ദുവിശ്വാസി കാണുന്ന അതേ വിശുദ്ധി തന്നെയാണ്‌ ഒരു ഇസ്ലാം വിശ്വാസി കഅബയിലും കാണുന്നത്‌ എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.

അത് അപ്പൂട്ടന്റെ തോന്നല്‍ മാത്രമാണെന്ന് പറയാതെ വയ്യ. അനുഭവസ്ഥരെക്കാള്‍ വലുതല്ലല്ലോ തോന്നലുകാര്‍ :) ഞാന്‍ മുന്‍ കമന്റില്‍ ബോള്‍ഡായി കൊടുത്തത് അപ്പൂട്ടന്‍ ശ്രദ്ധിച്ചോ എന്നറിയില്ല.

ഹജ്ജ് ഒരു ഓര്‍മ്മ പുതുക്കല്‍ മാത്രമാണെന്ന് ഞാന്‍ എവിടെയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓര്‍മ്മ പുതുക്കലും ഹജ്ജിന്റെ ആത്മാവില്‍(ഉദ്ദേശം) അടങ്ങിയിരിക്കുന്നുണ്ട്.

നേരന്‍ :
അപ്പൂട്ടന് ഒരു വക്കാലത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നണില്ല :) അപ്പൂട്ടന്റെ എല്ലാം സംശയങ്ങളും തീര്‍ത്താലെ ഞാന്‍ ബ്ലോഗ് മാധ്യമത്തോട് നീതിപുലര്‍ത്തുന്നവനാവൂ എന്ന നേരന്റെ സര്‍ട്ടിഫിക്കേറ്റും ആവശ്യമില്ല :)

പാര്‍ത്ഥന്‍ :

ഞാന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം വേറൊരാള്‍ക്ക് കിട്ടണം എന്നാണ് ഇതിന്റെ വ്യാഖ്യാനം എന്ന് ഏത് ദാര്‍ശനികനാ ഉരുവിട്ടത്? :)

എന്റെ മുന്‍ കമന്റ് ഒന്ന് കൂടി വായിക്കുക. ഇല്ലാത്ത സ്വര്‍ഗ്ഗത്തിന് വേണ്ടിയാണ് ആ വാക്യം എന്ന് ഞാന്‍ എവിടെയാ പറഞ്ഞത്? സ്വര്‍ഗ്ഗത്തിന്റെ കാര്യം ഒരുപമയായി പറഞ്ഞൂന്നെ ഉള്ളൂ സഹോദരാ.

ഇപ്പറഞ്ഞതിന് ഞാനും സ്വര്‍ഗ്ഗം ഇല്ല എന്ന് പറഞ്ഞ് വാദിച്ചേക്കല്ലേ :)

ea jabbar പറഞ്ഞു...

ഇസ്ലാമിക വിശ്വാസമനുസരിച്ച് ഹിന്ദുവിന് ഒരു ദൈവം,കൃസ്ത്യാനിക്കൊരു ദൈവം, മുസല്‍മാനൊരു വേറൊരു ദൈവം, അറബി ദൈവം ഇംഗ്ലീഷ് ദൈവം മലയാളം ദൈവം എന്നൊരു കണ്‍സ്പ്റ്റേ ഇല്ല. ഈ പ്രപഞ്ചത്തെയും അതിലുള്ള മനുഷ്യരടക്കം സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിക്കുന്നവനായി ഒരേ ഒരു ദൈവമെ ഉള്ളൂ. ആ ശക്തിയെ ഭാഷാപരമായി അല്ലാഹു എന്നോ ദൈവം എന്നോ god എന്നോ ഈശ്വരന്‍ എന്നോ ഉള്ള ഏത് പേരില്‍ വിളിച്ചാലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. അറബികളായ കൃസ്ത്യാനികളും ജൂതന്മാരും ദൈവത്തിന് അല്ലാഹു എന്ന് തന്നെയാണ് പറയുന്നത്. താങ്കള്‍ വിചാരിക്കുന്നത് പോലെ അത് ഒരു അറബി ദൈവത്തിന്റെ പേരല്ല.
*************

ഇസ്ലാം ഇത്രയ്ക്കു വളർന്നാൽ പിന്നെ എനിക്കൊക്കെ വിശ്രമിക്കാം.
അല്ലാഹുവല്ലാതെ വേറെ ദൈവമില്ല എന്ന നിലപാടു മാറ്റി എല്ലാ ദൈവവും അല്ലാഹു തന്നെ എന്നു തിരിച്ചറിഞ്ഞാൽ പിന്നെ മതങ്ങൾ തമ്മിൽ അടി വേണ്ടല്ലോ. മതപരിവർത്തനവും വേണ്ട.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
താങ്കൾ കമന്റിൽ ബോൾഡ്‌ ആയി ഇട്ടിട്ടുള്ളത്‌ കറുത്തകല്ലിനെക്കുറിച്ചാണ്‌. ഞാൻ ചോദിച്ചത്‌ കഅബയെ കുറിച്ചാണ്‌. അതും വെറും ഒരു മന്ദിരം എന്ന് താങ്കൾക്ക്‌ പറയാനാവില്ലല്ലൊ.

ഹജ്ജ്‌ ഒരു ഓർമ്മപുതുക്കൽ ആണെന്ന്‌ എനിക്കും തോന്നിയിട്ടില്ല, പക്ഷെ താങ്കളുടെ പോസ്റ്റിൽ അതിന്റെ ദൈവാരാധന എന്ന ഭാഗം അറിഞ്ഞോ അറിയാതെയോ ഡൗൺപ്ലേ ചെയ്യുന്നു എന്നൊരു ഫീലിംഗ്‌ വരുന്നുണ്ട്‌. താങ്കൾ എഴുതിയതുതന്നെ ഒന്ന് വായിച്ചുനോക്കൂ....
വർഷത്തിലൊരിക്കൽ വർണ ഭാഷ ദേശ മെന്നോ, പാവപ്പെട്ടവനെന്നോ ധനികനെന്നോ വിത്യാസമില്ലാതെ എല്ലാവരും ഒരേ വേഷത്തിൽ സ്നേഹത്തിന്റെയും മനുഷ്യായ്ക്യത്തിത്തിന്റെയും പ്രതീകമായി ആ കേന്ദ്ര ബിന്ദുവിൽ ഒത്തു കൂടുന്നു. അവിടെയുള്ള പ്രവാചകൻ മാരുടെ ചരിത്ര പരമായ പ്രതീകങ്ങളിൽ അവരുടെ ത്യാഗ സ്മരണകൾ അയവിറക്കുന്നു. ഹജറുൽ അസ്‌ വദും ത്വവാഫും സഅയും(സഫാ മർവ്വ കുന്നുകൾകിടയിലെ ഓട്ടം) എല്ലാ അതിന്റെ ഭാഗം മാത്രം.
----------
ഒരു ജനസഞ്ചയത്തിന്റെ വെറുമൊരു ഒത്തുകൂടൽ അല്ലല്ലൊ ഹജ്ജ്‌. പലകാര്യങ്ങളും ആരാധനയുടെ ഭാഗമല്ല, മറിച്ച്‌ ഓർമ്മപുതുക്കൽ മാത്രമാണ്‌ (ഈ സമയത്തൊന്നും അല്ലാഹു മനസിൽ കടന്നു വരുന്നില്ലെങ്കിൽ ഇപ്പറയുന്നത്‌ നൂറുശതമാനം ശരിയാണ്‌, മറിച്ചാണ്‌ താങ്കളുടെ അനുഭവമെങ്കിൽ താങ്കൾക്ക്‌ തീരുമാനിക്കാം) എന്നുകൂടി എഴുതുമ്പോൾ ഹജ്ജിലെ ദൈവാരാധന എന്ന ഭാഗം പറയുന്നില്ല. പോസ്റ്റിന്റെ വിഷയം അതല്ലെന്ന് പറയാമെങ്കിലും കഅബയുടേയും ഹജ്ജിന്റേയും പ്രസക്തി നോക്കിയാൽ പ്രതീകങ്ങളെ മുൻനിർത്തിയുള്ള ദൈവാരാധന എന്ന നിലയിൽ വായിക്കാനാവില്ലേ? ഒരു വിഗ്രഹത്തെ നോക്കി തൊഴുതു പ്രാർത്ഥിക്കുന്നതും ഒരു പ്രതീകത്തിനുമുൻപിൽ നമസ്കരിക്കുന്നതും തമ്മിൽ എത്ര വ്യത്യാസമുണ്ട്‌? (ഹിന്ദുവിശ്വാസിയും മുന്നിൽ കാണുന്നത്‌ വിഗ്രഹമാണെങ്കിലും പ്രാർത്ഥന ദൈവത്തോട്‌ തന്നെയാണെന്ന് ഇനിയും പറയേണ്ടതില്ലല്ലൊ) കഅബയെ പൂജിക്കുന്നില്ലായിരിക്കാം, പക്ഷെ ഒരു ആചാരമെന്ന മട്ടിൽ തന്നെ അതിനെ കഴുകുകയും അലങ്കരിക്കുകയുമൊക്കെ ചെയ്യുന്നില്ലേ?

എന്റെ അഭിപ്രായത്തിൽ സമാനമായ മറ്റുവസ്തുക്കളേക്കാൾ ഒരു വസ്തുവിന്‌ പ്രാധാന്യം ഒരു സമൂഹം കാണുന്നുണ്ടെങ്കിൽ, അത്‌ ദൈവവിശ്വാസവുമായി ബന്ധപ്പെട്ടകാര്യമാണെങ്കിൽ, അതിൽ ദൈവീകമായൊരു പ്രതീകാത്മകത മനുഷ്യൻ കാണുന്നുണ്ട്‌. ദൈവവിഗ്രഹങ്ങളുടെ കാര്യത്തിലും ഇതേ സംഭവിക്കുന്നുള്ളു.

(അറിയാനായി ചോദിക്കുകയാണ്‌, കഅബയെ ചുറ്റുന്ന തുണിയ്ക്ക്‌ ഖിസ്‌വ എന്നാണോ പറയുക?)

Sakkeer Hussain പറഞ്ഞു...

നേരന്റെ അടുത്ത കമന്റിനുള്ള പ്രതികരണമാണിത്. ഇനിയും കുറെ ബാക്കി കിടക്കുന്നു. വഴിയെ തുടരാം.
''പ്രാര്‍ത്ഥിക്കുന്നത് എന്തിനാ'' എന്ന ചോദ്യത്തിനുള്ള എന്റെ പ്രതികരണത്തില്‍ പിടിച്ചു ഒരു പാട് ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. അടിസ്ഥാനപരമായി മതം എന്താണെന്നു മനസ്സിലാക്കിയാല്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവുകയില്ല. പ്രപഞ്ചത്തിന് ഒരു സ്രഷ്ടവുണ്ട് . അവനാണ്‌ എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവ് . മനുഷ്യനെ സവിശേഹമായ രൂപത്തില്‍ സൃഷ്ടിച്ചവനും അവനാണ്‌. നന്മ തിന്മകള്‍ നിശയിച്ചതും അതനുസരിച്ച് ജീവിക്കുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കുമെന്ന് പറഞ്ഞതും അവനാണ്‌. മനുഷ്യന്റെ ഉള്ളും പുറവും അറിയുന്നവനാണ് എന്ന് പഠിപ്പിച്ച ദൈവം തന്നെയാണ് തന്നോടു പ്രാര്‍ത്ഥിക്കുവാനും ആവശ്യപ്പെട്ടത്‌. ന്യായമായ പ്രാര്‍ത്ഥനകള്‍ അവന്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ഇതെന്തിനാ ഇങ്ങനെ എന്ന് ഒരാള്‍ക്ക് ചോദിക്കാം. മറുപടി: ഇതാണ് ദൈവം നിശ്ചയിച്ച വ്യവസ്ഥ എന്നേ മറുപടിയുള്ളൂ . ഇതൊക്കെ ദൈവികമായ അധ്യാപനങ്ങള്‍ തന്നെയാണൊ എന്നാണ് പിന്നീട് പരിശോടിക്കേണ്ടത്. സത്യസന്ധരായ പ്രവാചകന്മാര്‍ ഇത് പറഞ്ഞപ്പോള്‍ അവര്‍ ജീവിച്ച സമൂഹം ഇതംഗീകരിച്ചു. ഇതാണ് മതം. ഈ അടിസ്ഥനങളെ ഒന്നും അംഗീകരിക്കാതെ ചോദ്യങ്ങള്‍ ചോദിചു കൊണ്ടേയിരിക്കാന്‍ അതരക്കര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്തിനാ ലോകം പടച്ചത്? എന്തിനാ ഭൂമിയില്‍ നമ്മെ ജീവിപ്പിച്ചത്. എന്തിനാ രാവും പകലും ഇങ്ങനയക്കിയത് . എന്തിനാ മനുഷ്യ രൂപം ഇങ്ങനെയാക്കിയത്. എന്തുകൊണ്ട് കണ്ണ് കാലില്‍ വെച്ചില്ല? എന്തുകൊണ്ട് ചെവിയുലൂടെ ശ്വസിച്ചുകൂട??????? .............................. ഇങ്ങനെയങ്ങു ചോദിയ്ക്കാന്‍ തുടങ്ങിയാല്‍ എവിടെയെത്തും!
നമുക്ക് പറയാനുള്ളത്: സര്‍വ്വശക്തനായ ദൈവം അവന്റെ യുക്തിക്കനുസരിച്ച് എല്ലാം സൃഷ്ടിച്ചു സംവിധാനിച്ചു, നിശ്ചയിച്ചു. പ്രവചാകന്മരിലൂടെ നമ്മെ അറിയിച്ചു. ആ പ്രവാചകന്മാരുടെ സത്യസന്ധത പരിശോധിക്കുക. ബോധ്യപ്പെടുന്നവര്‍ അതംഗീകരിക്കും. ചരിത്രത്തില്‍ ഈ സ ത്യം അമ്ഗീകരിച്ചവരയിരുന്നു എന്നും ബഹുഭൂരിപക്ഷം. കുതര്‍ക്കികള്‍ ഒട്ട്ടപ്പെട്ട കഥകള്‍ മാത്രം.

ഇനി നേരന്റെ ഹിദായത്തിന്റെ കാര്യം: എനിക്ക് ഇനിയും താങ്കളില് പ്രതീക്ഷയുണ്ട്
ഇരു പതു വര്ഷം മുമ്പ് എന്നോട് തീവ്രമായി തര്‍ക്കിക്കാന്‍ വന്ന ഒരു യുക്തിവാദി കഴിഞ്ഞ ഒരു ദിവസം പള്ളിയില്‍ നമസ്കരിക്കുന്നത് ഞാന്‍ കണ്ടു.

പാര്‍ത്ഥന്‍ പറഞ്ഞു...

ഞാന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം വേറൊരാള്‍ക്ക് കിട്ടണം എന്നാണ് ഇതിന്റെ വ്യാഖ്യാനം എന്ന് ഏത് ദാര്‍ശനികനാ ഉരുവിട്ടത്? :)
ചിന്തകൻ,
ഞാൻ ചെയ്യുന്ന ഒരു കർമ്മം ചുരുങ്ങിയപക്ഷം വേറൊരാൾക്ക് ഉപദ്രവം ഉണ്ടാക്കരുതെന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക.
ഇക്കാര്യം ഒരു വേദപുസ്തകത്തിലും പറയണമെന്നില്ല.

ഒരു ഉദാഹരണം പറയാം.
ഒരിക്കൽ എന്റെവണ്ടിയുടെ മുന്നിൽ ഒരാൾ അയാളുടെ വണ്ടി പാർക്ക് ചെയ്ത് നിസ്കരിക്കാൻ പോയി. അരമണിക്കൂർ കഴിഞ്ഞാണ് ആ മഹാൻ തിരിച്ചെത്തിയത്.
നിശ്ചയിച്ച സമയത്ത് എത്താൻ കഴിയാത്തതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ എനിക്കാണുണ്ടായത്. ദൈവത്തിനല്ല.

ഇത് മനസ്സിലാക്കാൻ ഒരു ദാർശനികൻ ജനിക്കേണ്ടതായിട്ടില്ല.

Sakkeer Hussain പറഞ്ഞു...

നേരന്‍ "ബ്ലോഗടിയില്‍ പിടിച്ചു നില്‍ക്കാനാണ്'' ഖുറാന്‍ വാങ്ങാന്‍ പോയത്. ആദ്യമേ ഉദ്ദേശ്യം ശരിയല്ല. ഖുര്‍ആന്‍ മുന്‍‌വിധി കൂടാതെ പഠിക്കുകയാണ് വേണ്ടത്. അതിനു വേണ്ടി ഖുറാനും ഹദീസും ഒക്കെയൊന്ന് വാങ്ങണം.
പിന്നെ "പല്ലിളിക്കുന്ന" പുസ്തകങ്ങളുടെ കാര്യം. ഇങ്ങനെയൊക്കെ പരിഹസിക്കുമ്പോള്‍ നേരന്‍ ഒരു സുഖം കിട്ടുന്നുവെങ്കില്‍ നമുക്ക് സന്തോഷമേയുള്ളൂ .ഏതായാലും ഇത്തരം പുസ്തകങ്ങള്‍ യുക്തിവാദികളുടെ ഷോപ്പില്‍ കിട്ടാനിടയില്ല. ജന്തുലോകത്ത് കുടുംബ നിയമങ്ങളോ സന്താന പരിപാലന നിയമങ്ങളോ സദാചാര സംഹിതകലോ ആവശ്യമില്ലല്ലോ.

മുക്കുവന്‍ പറഞ്ഞു...

അള്ളാഹു സര്‍വഞാനി അല്ലെ? അള്ളാഹു പറയുന്ന കാര്യങ്ങള്‍ എങ്ങനെ വ്യക്തമ്മലതാകും??

some how he didn't know any other language than arabic! tehre millions cant read or write arabic... alla forgot about them :)

abraham did what? is that idol worship? my understanding is that it is as same as "Kuttichattan Seva"...u can come up with different interpretation but the fact everyone know :)

ചിന്തകന്‍ പറഞ്ഞു...

ഞാനൊന്നു പറയുന്നു. അപ്പൂട്ടന്‍ വേറൊന്ന് മനസ്സിലാക്കുന്നു. അപ്പൂട്ടന് എന്റെ പോസ്റ്റിന്റെ ഉള്ളടക്കം മനസ്സിലായിട്ടില്ല.

ഞാന്‍ മുകളില്‍ കൊടുത്ത ലിങ്ക് ഒന്ന് വായിക്കുക പ്രിയ അപ്പൂട്ടന്‍. ഞാന്‍ പറഞ്ഞത് കഅ്ബയെയോ കറുത്ത കല്ലിനെയോ ഒരാളും ആരാധിക്കുന്നില്ല. മറിച്ച് ദൈവത്തിന്റെ കല്പനകളെ കീഴ്വണങ്ങുകയാണ് ചെയ്യുന്നത്. ഹജ്ജ് ദൈവത്തിനുള്ള ഇബാദത്ത്(ദൈവത്തിന്റെ നിശ്ചയപ്രകാരമുള്ള ആരാധന)തന്നെയാണ്. ഹജ്ജിന്റെ സമയത്ത് മാത്രല്ല കഅ്ബ ത്വവാഫ് നടക്കുന്നതും ഹജറുല്‍ അസ് വദ് ചുംബിക്കുന്നതും.

പള്ളി ആരാധ്യവസ്തുവല്ലാത്തതു പോലെ കഅ്ബയും ഒരാധ്യവസ്തുവല്ല. ഒരുദാഹരണം പറഞ്ഞാല്‍, അപ്പൂട്ടന്‍ മകനോട് സ്കൂളില്‍ പോകാന്‍ പറഞ്ഞു.അവന്‍ പോയി. ഇവിടെ അപ്പൂട്ടന്റെ മകന്‍ സ്കൂളിനെയല്ല അനുസരിക്കുന്നത് മറിച്ച് അപ്പൂട്ടനെയാണെന്ന കാര്യത്തില്‍ അപ്പൂട്ടനു സംശയമില്ലല്ലോ. :)

കഅ്ബ ഒരു കേന്ദ്ര ബിന്ദു മാത്രം. അതിനു ചുറ്റും വലവെക്കാന്‍ ദൈവം കല്പിച്ചിട്ടില്ലായിരുന്നില്ലെങ്കില്‍ ആരും അങ്ങിനെ ചെയ്യുമായിരുന്നില്ല.

ഇസ്ലാമില്‍ ദൈവ കല്പനയെ അനുസരിക്കുന്നതിനാണ് ഇബാദത്ത്(ദൈവാരാധന) എന്ന് പറയുന്നത്.


പാര്‍ത്ഥന്‍ :

ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന തെറ്റിനെ സാമാന്യ വത്കരിക്കരുത്. ആശയങ്ങള്‍ വെച്ചാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്ന സാമാന്യ വിവരം എങ്കിലും നമുക്ക് ഉണ്ടാവേണ്ടെതാണ്.

ഒരാളും ചെയ്യുന്ന കര്‍മ്മം മറ്റൊരാള്‍ക്ക് ഉപദ്രവമാവണമെന്ന് എവിടെയും ഇസ് ലാം പഠിപ്പിക്കുന്നില്ല.

ജബ്ബാര്‍ : താങ്കളുടെ യുക്തിയുടെ ആഴം മനസ്സിലാവുന്നു. ഇത്രയും ബുദ്ധിയും യുക്തിയുമില്ലാത്തവരാ ഈ യുക്തിവാദികള്‍ എന്ന് ഞാന്‍ കരുതിയിരുന്നില്ല. :)

മുക്കുവന്‍ :
അല്ലാഹു പറയുന്ന കാര്യങ്ങളെ കുബുദ്ധിയോടെയും കുയുക്തിയോടെയും കാണുന്നവര്‍ക്ക് മാത്രമേ അവ്യക്തയുണ്ടാവാന്‍ തരമുള്ളൂ. :)

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ,
സാമാന്യവൽക്കരിച്ചതല്ല. ഒരു ഉദാഹരണം പറഞ്ഞെന്നുമാത്രം.
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യവും ദൈവത്തിന് ഇഷ്ടപ്പെടില്ല എന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. അവിടെ എന്റെ ഇഷ്ടത്തിന് പ്രാധാന്യമില്ലെന്നർത്ഥം.
------------------------------
[ചിന്തകൻ പറയുന്നു :
ഞാന്‍ പറഞ്ഞത് കഅ്ബയെയോ കറുത്ത കല്ലിനെയോ ഒരാളും ആരാധിക്കുന്നില്ല.]

ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ.
ഹിന്ദുക്കൾ എല്ലാ അമ്പലങ്ങളിലും പോയി പ്രാർത്ഥിക്കാറുണ്ട്. മുസ്ലീംങ്ങൾക്ക്
അള്ളാഹുവിന് മനസ്സിലാവുന്ന വിധത്തിലുള്ള ഒരു പ്രാർത്ഥനാ രീതി ഉള്ളതുപോലെ
ഓരോ അമ്പലത്തിലും അവിടത്തെ ചൈതന്യത്തിനനുസരിച്ചുള്ള പ്രത്യേക
പ്രാർത്ഥനാ മന്ത്രങ്ങളും രീതികളും ഉണ്ട്. തൊഴാൻ പോകുന്ന 90% പേർക്കും
അവിടെ ഏതു പ്രതിഷ്ഠയാണെന്നുകൂടി അറിയില്ല. എന്നിട്ടും അവിടെ പോയി
പ്രാർത്ഥിക്കുന്നു. അതിന്റെ കാരണം, ഏതു കല്ലിന്റെ മുന്നിലും പ്രാർത്ഥിക്കുന്നത്
പരമാത്മാവിനോടുതന്നെയാണെന്ന വിശ്വാസമാണ്.

അതിന് ഒരു ഉദാഹരണം കൂടി പറയാം.
ശബരിമലക്കുപോകുന്ന അയ്യപ്പന്മാർ ഗുരുവായൂരിൽ (വിഷ്ണു പ്രതിഷ്ഠ) വന്ന് ‘സ്വാമ്യേയ് ശരണമയ്യപ്പ’ എന്ന് നീട്ടി വിളിക്കും. അത് കേൾക്കുന്നത് കൃഷ്ണനാണ്. നമ്മളാണെങ്കിൽ ഉടൻ
തന്നെ ഒരു മുച്ചാൺ വടിയെടുത്ത് ഇറക്കിവിടില്ലേ. ഇവിടെ ദൈവങ്ങൾക്ക് ഒരു പരാതിയും ഇല്ല. എല്ലാം ഒന്നാണെന്ന ഭാവം മനുഷ്യനു മാത്രമെ ഇല്ലാതുള്ളൂ.

നേരന്‍ പറഞ്ഞു...

സക്കീര്‍ : അശ്‌ഹദു അന്‍ലാഹിലാഹ ഇല്ലല്ലാഹ്; വ അശ്‌ഹദു അന്ന് മുഹമ്മദന്‍ റസൂലില്ലാഹ്. (അല്ലാഹു അല്ലാതെ വേറൊരു ദൈവമില്ലെന്നും മുഹമ്മദ് നബി അവന്റെ ദൂതനാണെന്നും) മനസ്സിലുറപ്പിച്ച് നാവുകൊണ്ട് വെളിവാക്കി പറഞ്ഞു, അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ അനുസരിച്ച് ഇഹലോക ജീവിതമല്ല ജീവിതമെന്നും മരണത്തോടെ അനന്തമായ ജീവിതം തുടങ്ങുകയുള്ളൂ വെന്നും വിശ്വസിച്ചു ഒരു ജീവിതം ജീവിച്ചു തീര്‍ക്കുക.

“ഇതെന്തിനാ ഇങ്ങനെ എന്ന് ഒരാള്‍ക്ക് ചോദിക്കാം. മറുപടി: ഇതാണ് ദൈവം നിശ്ചയിച്ച വ്യവസ്ഥ എന്നേ മറുപടിയുള്ളൂ

സക്കീര്‍ ‍ഇതു ക്രൂരമാണ് , എങ്കിലും താങ്കളോട് എനിക്കു സഹതപിക്കാനല്ലേ കഴിയൂ, താങ്കളോട് മാത്രമല്ല താങ്കളെ പോലെ സ്വയം ചിന്തിക്കാനും ചോദ്യം ചോദിക്കാനും അവകാശമില്ല്ലാത്ത ലോകത്തെ 1457 ദശലക്ഷം മുസ്ലിംകളോടും.

നേരന്‍ പറഞ്ഞു...

sakkeer : മുഹമ്മദ് നബിയെ സത്യസന്ധമായി വിശ്വസിക്കണമെന്ന് താങ്കള്‍ പറഞ്ഞല്ലോ.

മുഹമ്മദ് നബി താങ്കളേപോലെ ഭക്ഷിച്ചും ഭോഗിച്ചും ഒരു മനുഷ്യായുസ്സ് ജീവിച്ച തീര്‍ത്ത ഒരു സാധാരണ മനുഷ്യന്‍. ലോകത്തിലെ ഏല്ലാ ഭാഷയിലും അദ്ദേഹം സംസാരിച്ചില്ല. ഒരായുസ്സിലധികമോ, ആസാധാരണ മനുഷ്യനായോ അദ്ദേഹം ജീവിച്ചില്ല, ജീവിതത്തിന്റെ എത്രയോ സന്ദര്‍ഭങ്ങളില്‍ ഉത്തരം കിട്ടാതെ അദ്ദേഹം കുഴങ്ങിപ്പോയിട്ടുണ്ടാ‍യിരുന്നു, അദ്ദേഹം തനിയെ ആയിരുന്നില്ല വഴിനടന്നിരുന്നത്. അദ്ദേഹം പ്രവാചകത്വം അവകാശപ്പെട്ടു, അതിനുമുന്‍പും കുറേപേര്‍ പ്രവാചകപട്ടം കെട്ടിയിരുന്നു, ഖുറാന്‍ പരിജയപ്പെടുത്തുന്ന ഇബ്‌റഹീമീ പ്രാവാചകരൊക്കെയും ഒരേകുടുംബക്കാര്‍, മക്കളിലൂടെ പ്രവാചകത്വം രാജാധികാരം പോലെ കൈമാറി വരുമ്പോള്‍ ഇന്നു 156 ദശല്‍ക്ഷം മുസ്ലികള്‍ ഉള്ള ഇന്ത്യയിലോ 207 ദശലക്ഷം മുസ്ലിംകളുള്ള ഇന്തോനേഷ്യയിലോ അയ്യായിരം വര്‍ഷത്തിനിപ്പുറം ഒരു പ്രവാചകന്‍ വന്നിട്ടില്ല. ഇന്നും സൌദിഅറേബ്യയിലെ ജനസംഖ്യ 29 ദശലക്ഷമേ വരൂ.

മുഹമ്മദ് നബിയുടെ സത്യസന്ധതയില്‍ എനിക്കു സംശയം തോന്നിയ മറ്റൊരു വിഷയം വളരെ മുന്‍പ് നടന്ന ഒരു ബ്ലോഗ് ചര്‍ച്ചയിലെ കമെന്റ് കോപി പേസ്റ്റ് ചെയ്യാം.
-----------------------------
കൊട്ടുകാരന്‍ said...
മുഹമ്മദ് നബി അനേകം സ്ത്രീകളെ വിവാഹം ചെയ്തത്, വിധവകളെ പുനരധിവസിപ്പിക്കുക, അനാഥരെ സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ മാത്രമാണന്നാണു ഞാനും വിശ്വസിച്ചിരുന്നത്. പക്ഷെ ഖുര്‍ ആന്‍ എന്റെ ധാരണകളെ തിരുത്തി:-
“അല്ലയോ നബിയേ; നിനക്കു നാം അനുവദനീയമാക്കിയിരിക്കുന്നു. നീ പ്രതിഫലം നല്‍കിയിട്ടുള്ളതായ നിന്റെ ഭാര്യമാരെയും നിന്റെ അധീനതയിലുള്ള അടിമസ്ത്രീകളെയും ഹിജ്രയില്‍ നിന്നെ അനുഗമിച്ച നിന്റെ പിതൃ മാതൃ സഹോദരപുത്രിമാരെയും നിനക്കു ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന മറ്റു സത്യവിശ്വാസിനുകളായ ഏതൊരു സ്ത്രീയെയും -പിന്നീടവളെ വിവാഹം ചെയ്യാന്‍ നീ ഉദ്ദേശിക്കുന്ന പക്ഷം-ഇതു നിനക്കു മാത്രം അനുവദിച്ചിട്ടുള്ളതാകുന്നു, മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
തീര്‍ച്ചയാ‍യും അവരുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും കാര്യത്തില്‍ അവര്‍ക്കനുവദിച്ചിട്ടുള്ളതെന്താണെന്നു നാം അറിയുന്നു. ഇതൊക്കെ നിന്റെ മനസ്സിനു വിഷമം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.(33:50)

അവരില്‍ നീ നിശ്ചയിക്കുന്നവരെ പിന്നിലേക്കു മാറ്റി നിര്‍ത്താം. നീ ആഗ്രഹിക്കുന്നവരെ നിന്നിലേക്കടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ ആരെയെങ്കിലും വേണമെന്നു തോന്നിയാല്‍ അവരെ സ്വീകരിക്കുന്നതിലും തെറ്റില്ല.
ഇതിനുമപ്പുറം സ്ത്രീകളെ നിനക്കു അനുവദിക്കപ്പെടുന്നില്ല. വല്ലവരെയും പകരം സ്വീകരിക്കാനും പാടില്ല. അവരുടെ അഴക് നിന്നെ ആകര്‍ഷിച്ചാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകള്‍ ഒഴികെ.”(33:52)

ഈ വെളിപാടിറങ്ങിയപ്പോള്‍ നബിയുടെ ഇഷ്ടപത്നി ആയിശയുടെ പ്രതികരണം ബുഖാരി ഇങ്ങനെ രേഖപ്പെടുത്തുന്നു:-

“തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്‍പ്പറഞ്ഞ ഖുര്‍ ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”

തിരുത്ത് said...
ഒരു പ്രവാചകന്‍ എന്നതിലുപരി സര്‍വ്വസംഭോഗിയായ ഒരു ഭരണാധികാരി എന്ന വിശേഷണമല്ലേ മുഹമ്മദ് നബിക്ക് ചേരുക?

അധികമൊന്നും ചികയേണ്ടതില്ല, പതിനൊന്നാമത്തെ വിവാഹം മാത്രമെടുത്താല്‍ മതിയാകും. എന്ത് യുക്തിയും ധര്‍മ്മവുമാണതിനുള്ളത്? എന്തിന്‍റെ പേരിലാണത് നീതീകരിക്കാനാവുക?

സകാത്ത് എന്നൊരു സമ്പ്രദായത്തിന്‍റെ പേരും പറഞ്ഞ് ഇസ്ലാമിലെ സമത്വത്തെക്കുറിച്ച് വാതോരാതെ അധരവ്യായാമം നടത്തുന്നവര്‍ അക്കാലത്ത് നിലനിന്നിരുന്ന നികൃഷ്ടമായ അടിമവ്യവസ്ഥയ്ക്കെതിരെ കമാന്നൊരക്ഷരം മിണ്ടിയില്ലെന്നുമാത്രമല്ല (ഖുര്‍ ആനിലും ഹദീസിലും), അതില്‍ നിന്നുകിട്ടിയ 'സൗകര്യങ്ങളൊക്കെ' ആവോളം അനുഭവിച്ചുതാനും. സമ്മാനമായി കിട്ടിയ ഒരു അടിമസ്ത്രീയെ (ക്രയവിക്രയം നടത്താവുന്ന ഒരു ചരക്ക് മാത്രമായി ഇവിടെ ഒരു മനുഷ്യസ്ത്രീ പരിണമിച്ചിരിക്കുന്നു.) സ്വീകരിച്ച് വയറ്റിലുണ്ടാക്കിക്കൊടുത്തതാണോ ഉദാത്തമായ പ്രവൃത്തി???
നബിചര്യ(സുന്നത്ത്) പിന്തുടരുക എന്നത് പുണ്യപ്രവൃത്തിയായി വിശ്വസിക്കുന്ന ശരീഖ് ഹൈദറിനെപ്പോലുള്ളവര്‍ക്ക്, പ്രവാചക കാലഘട്ടത്തിലെപ്പോലെതന്നെ സ്ത്രീശരീരം കമ്പോളവല്‍ക്കരിക്കപ്പെട്ട ഇക്കാലത്തും സമ്മാനമായി ഒരു പെണ്ണിനെ കിട്ടിയാല്‍ വച്ചോണ്ടിരിക്കുമോ? ഒരു ആറു വയസ്സുകാരിയെ കെട്ടാന്‍ സൗകര്യപ്പെട്ടാല്‍ അതും നടത്തുമോ?
May 12, 2008 2:23 PM

-------------------------------

നേരന്‍ പറഞ്ഞു...

പിന്നെ പല്ലിളിക്കുന്ന പുസ്തകങ്ങള്‍ എന്നു പറഞ്ഞത്, പരിഹാസരൂപേണയാണെങ്കിലും അതൊരു സത്യമാ, ഇസ്ലാമിക പ്രസിദ്ധീകരണങ്ങളുടെ ഒരു പൊതു സ്വഭാവമാണിത്. കര്‍മ്മശാസ്ത്രത്തിനു കൂടുത്തല്‍ പ്രാമുഖ്യം നല്‍കുന്ന മദ്രസ്സാ പാഠങ്ങള്‍ വരെ ചിട്ടപ്പെടുത്തിയത് ഈ സ്വഭാവത്തിലാ .ഇസ്ലാമീക വാരികകളിലും മാസികകളിലും പാതിരാപ്രസംഗം നടത്തുന്ന മതപണ്ഢിതര്‍ക്കുവരെ വിവാഹാനന്തരജീവിതം - കര്‍മ്മശാസ്ത്രം - എന്നിവ ഒരു ഹരം തന്നെയാ. ഇന്നലെ ഏഷ്യനെറ്റ് വാര്‍ത്തയില്‍ ഒരു മൌലവി ആര് നോമ്പെടുക്കണം എന്ന ചോദ്യത്തിന്, ഉത്തരമായി വായതുറന്നത് തന്നെ പ്രായപൂര്‍ത്തി, ബ്ലീഡിങ്ങ്, ഹൈള്, നിഫാസ് എന്നിങ്ങനെ യാണ്.

വെറുതെ ഒരു വായനക്കായി ഇന്ന് ഞാന്‍ വാങ്ങിയ സുന്നീ വോയ്സ് (ആഗസ്റ്റ് 16-31) പേജ് 16 ല്‍ ‘റമളാനിലെ മസ്‌അലകള്‍‘ എന്ന ചോദ്യപക്തിയിലെ ഒരു ചോദ്യം ഇങ്ങിനെ:

ചോ: സ്ഥൂലവസ്തു പ്രവേശിച്ചാല്‍ നോമ്പ്മുറിയുന്ന അകത്തിന്റെ പരിധിയില്‍ ഏതെല്ലാം ഭാ‍ഗം പെടുന്നു ?
ഉ : തലയോട്ടി, ചെവി, മുലക്കണ്ണ്, വയറ്, ലിംഗാഗ്രം, പിന്‍‌ദ്വാരം, എന്നിവയുടെ ഉള്‍ഭാഗം. തരിമൂക്ക്, കുറുനാക്ക്, കാലുകള്‍ കുത്തനെ വെച്ചിരുന്നാല്‍ യോനിയില്‍ നിന്നും വെളിവാകുന്ന ഭാഗം - എന്നിവകള്‍പ്പൂറം, ശ്വാസനാളം, അന്നനാളം, മൂത്രാശയം, കുടല്‍ (തുഹ്ഫ 3/399)

ഒരു വര്‍ഷം ഒരു വിദേശ ജയിലില്‍ കഴിയുമ്പോള്‍ ജയിലിന്നകത്ത് ഇസ്ലാമീക പുസതകങ്ങള്‍ മാത്രമേ മതാധികാരികളുടെ സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷം ലഭ്യമായിരുന്നുള്ളൂ. മനസ്സിന്റെ കാളല്‍ ഒന്നു ശമിക്കാ‍ന്‍ ബെംഗാളീ പുസ്തകം വരെ ഞാനന്ന് വായിച്ചിട്ടുണ്ട്, അതില്‍ ‘ഇസ്ലാമീക കര്‍മ്മശാസ്ത്രവിധികള്‍‘ പ്രതിപാതിക്കുന്ന ഒരു പുസ്തകം ഒരു കൂടപിറപ്പിന്റെ വീക്‍നസ്സായിരുന്നു, അവനത് വായിക്കും, പിന്നെ അവന്റെ വിശദീകരണവും. ചുറ്റും കൂടിയിരിക്കുന്ന ദൈന്യതയാര്‍ന്ന മുഖത്ത് അറിയാതെ ചിരി വിടരും. ഒരട്ടഹാസം പോലെ.

സക്കീറെ മതം ഒരു സുഖമാണ്, ചിന്ത കഠിനമാണ്, മതത്തിന്റെ സുഖലോലുപതയിലേക്കു ഇനിയും എന്നെ ക്ഷണിച്ചേക്കരുത്. മനുഷ്യത്വത്തിന്റെ മഹത്വം എന്നില്‍ നിന്നും കെടുത്തിക്കളയരുത്. മതം മൃഗീയതയാണ്, അസഹിണുതയാണ്. ക്രൂരമാണ്. ജന്തുലോകത്തെ ന്യായന്യായങ്ങളോ സദാചാരവിധിവിലക്കുകളോ അവിടെയില്ല. താങ്കള്‍ മതം പഠിക്കുന്നതിനു മുന്‍പ് മദ്രസ്സയില്‍ പോകുന്നതിനും മുന്‍പ് ഒരു കുഞ്ഞാ‍യിരിക്കുമ്പോള്‍ എന്തായിരുന്നു താങ്കളുടെ മനസ്സിന്റെ നൈര്‍മല്യം, എല്ലാവരോടും പുഞ്ചിരിക്കുന്ന ഒരു കുഞ്ഞിന്റെ മനസ്സുണ്ടായിരുന്നില്ലെ , ആ മനസ്സാണ് മതമില്ലാത്ത, മനുഷ്യവാദികളുടേതും, ആ വഴിയിലേക്കു തിരിച്ചു നടക്കുക. കണ്ണുതുറന്നു ലോകത്തെ കാണുക, മതം നിങ്ങളെ കുരിശെടുപ്പിക്കുകയാ, കണ്ണു മയങ്ങി ഉറങ്ങാന്‍ പോവുമ്പോള്‍ ഇശാ നിസ്കരിച്ചില്ല എന്ന ടെന്‍ഷന്‍, പുലര്‍ച്ചെ സുബഹി ഖളാ ആവുമല്ലോ എന്ന ഓര്‍മ്മപ്പെടുത്തല്‍ - ഫസ്റ്റ് നൈറ്റില്‍ രാവിലെ എങ്ങിനെ ണീറ്റ് കുളിക്കും - സുഹ്ബഹി ഖളാ ആവാതെ നിസ്കരിക്കും എന്നിങ്ങനെ - ജീവിതത്തിന്റെ സര്‍വ്വസുഗന്ധവും ഇല്ലാതാക്കുന്ന ഒരു മാരണം.

ഇന്ത്യയില്‍ ഇസ്ലാമിലെ സിവില്‍ നിയങ്ങള്‍ ‘മൊഹമ്മദീയന്‍ ലോ’ എന്ന പേരില്‍ മുസ്ലികള്‍ പിന്തുടരുമ്പോള്‍ ഇസ്ലാമിലെ ക്രിമിനല്‍ നിയമങ്ങളും മുസ്ലിംകള്‍ക്ക് മാത്രമായി ഇസ്ലാമില്‍ കൊണ്ടുവരാന്‍ എന്തേ ആരും ശബ്ദിക്കാത്തെ; ഒന്നു ശ്രമിച്ചുകൂടരുതോ ?
കഴുത്തറ്റം കുഴിച്ചുമൂടി എറിഞ്ഞുകൊല്ലപ്പെട്ട സഹോദരിമാരെ ദൈവത്തിന്റെ നിയമം നടപ്പാക്കാന്‍ ദൈവത്തിന്റെ കോടതിവരെ അവര്‍ നിങ്ങളെ കൊണ്ടുപോയില്ലല്ലോ.. മാപ്പ്. ലോകത്തിലെ മുസ്ലിംകള്‍ മാത്രം ജീവിക്കുന്ന എവിടെയെങ്കിലും സ്വര്‍ഗ്ഗസമാനമായിട്ടുണ്ടോ. പത്തു ദശലക്ഷം ജീവിക്കുന്ന സൊമാലിയ ഒരു സ്വഗ്ഗമായേനെ.

മതത്തിന്റെ ലോകത്ത് ഒരു സാങ്കല്പീക ദൈവവും പരിഷ്‌കൃത ലോകത്തിനു പോലും തിരുത്താനാവാത്ത കുറെ വിധി വിലക്കുകളും . ജനിക്കുന്നതിനു മുന്‍പ് താങ്കളെന്തായിരുന്നു എന്ന് താങ്കള്‍ക്കറിയാത്ത പോലെ മരണാനന്തരവും എന്തുമാവട്ടെ, ഈ മതങ്ങള്‍ പരിചയപ്പെടുത്തിയതിനപ്പുറത്താ ദൈവം എന്ന വിചാരത്തിന്റെ മഹത്വം;എന്റെ ജീവിതം കൊണ്ട് പഠിച്ചതാ.

ജബ്ബാറ്മാഷിന്റെ
ഈ പ്രസംഗം
കേള്‍ക്കുക.

പ്രിയ ചിന്തകാ; താങ്കളുടെ ബ്ലോഗില്‍ ഇനിയും എനിക്കു കമെന്റിടേണ്ടി വരുന്നതില്‍ വിഷമമുണ്ട്.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
ഞാൻ പറയുന്നത്‌ താങ്കൾക്ക്‌ മനസിലാവുന്നുണ്ടോ എന്ന് എനിക്കും സംശയമുണ്ട്‌. വിഗ്രഹാരാധന എന്ന് ചിലർ പുച്ഛിക്കുന്ന അതേ കാര്യം തന്നെയാണ്‌ കഅബ നമസ്കാരവേളയിലും സംഭവിക്കുന്നത്‌ എന്നേ ഞാൻ പറഞ്ഞതിന്റെ അർത്ഥമുള്ളു. അത്‌ ഞാൻ ഏറെക്കുറെ എല്ലാ കമന്റിലും ആവർത്തിച്ചിട്ടുള്ളതുമാണ്‌. കഅബയെ അല്ല, ദൈവത്തേയാണ്‌ വണങ്ങുന്നത്‌ എന്നറിയാൻ എനിക്ക്‌ ഇസ്ലാമിനെ അറിയണമെന്നില്ല, ഒരു വിശ്വാസിയുടെ വീക്ഷണകോണിലൂടെ നോക്കിയാൽ മാത്രം മതി. ആ ഒരു കോമൺസെൻസ്‌ വിഗ്രഹാരാധനയെ പുച്ഛിക്കുന്നവരും കാണിച്ചിരുന്നെങ്കിൽ നമ്മളിരുവരും തമ്മിൽ ചർച്ച ചെയ്യേണ്ട ആവശ്യം തന്നെ വരുമായിരുന്നില്ല.

ഞാൻ പ്രത്യേകം പറഞ്ഞതാണ്‌ 'പ്രതീകങ്ങളെ മുൻനിർത്തിയുള്ള ദൈവാരാധന' എന്ന്. പ്രതീകങ്ങളെ ആണ്‌ വണങ്ങുന്നതെന്ന് ഞാൻ പറഞ്ഞോ?
പ്രതീകങ്ങളില്ല്ലാതെയും പ്രാർത്ഥിക്കുന്നുണ്ട്‌, പക്ഷെ അത്‌ ഇസ്ലാം വിശ്വാസികൾ മാത്രമല്ല, എല്ലാവരും അങ്ങിനെ ചെയ്യുന്നുണ്ട്‌. അമ്പലത്തിലോ പൂജാമുറിയിലോ അല്ലാതെ പ്രാർത്ഥിക്കുന്ന അവസരങ്ങൾ ധാരാളം ഉണ്ടാകും ഒരു വിശ്വാസിക്ക്‌. അത്‌ മനസിലാക്കാതെയാണോ (അമ്പലത്തിൽ, വിഗ്രഹത്തിനു മുൻപിൽ, ചെന്നാലേ ഒരു ഹിന്ദു പ്രാർത്ഥിക്കൂ എന്ന് കരുതിയാണോ) വിഗ്രഹാരാധന എന്ന് ചിലർ ആക്രോശിക്കുന്നത്‌, അറിഞ്ഞുകൂടാ.
----------------------
ജബ്ബാർ മാഷ്‌ പറഞ്ഞതിൽ എത്ര യുക്തിരാഹിത്യം ഉണ്ടെന്നാണ്‌ താങ്കൾക്ക്‌ തോന്നിയത്‌? അത്‌ വിശദീകരിച്ചതിനു ശേഷം താങ്കൾ അങ്ങിനെ പറഞ്ഞെങ്കിൽ ഞാനും അംഗീകരിച്ചേനെ. താങ്കൾ പറഞ്ഞതിനെത്തന്നെയാണ്‌ ജബ്ബാർ മാഷ്‌ ഉദ്ധരിച്ചത്‌, അങ്ങിനെയാവണം ദൈവവിശ്വാസം എന്നതുതന്നെയാണ്‌ അദ്ദേഹം പറഞ്ഞതും. ഇത്‌ ചർച്ചയല്ല, മറിച്ച്‌ പരിഹാസം മാത്രമാണെന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്‌. ഒരുപക്ഷെ ജബ്ബാർ എന്ന വ്യക്തി പറയുന്നതെല്ലാം എതിർക്കണം എന്ന തോന്നൽ മനസിൽ കടന്നുവരുന്നുണ്ടോ?
ഇത്‌ ചർച്ചയല്ല, മറിച്ച്‌ പരിഹാസം മാത്രമാണെന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്‌. ഒരുപക്ഷെ ജബ്ബാർ എന്ന വ്യക്തി പറയുന്നതെല്ലാം എതിർക്കണം എന്ന തോന്നൽ മനസിൽ കടന്നുവരുന്നുണ്ടോ?

ea jabbar പറഞ്ഞു...

ഇതെന്തിനാ ഇങ്ങനെ എന്ന് ഒരാള്‍ക്ക് ചോദിക്കാം. മറുപടി: ഇതാണ് ദൈവം നിശ്ചയിച്ച വ്യവസ്ഥ എന്നേ മറുപടിയുള്ളൂ . ഇതൊക്കെ ദൈവികമായ അധ്യാപനങ്ങള്‍ തന്നെയാണൊ എന്നാണ് പിന്നീട് പരിശോടിക്കേണ്ടത്. സത്യസന്ധരായ പ്രവാചകന്മാര്‍ ഇത് പറഞ്ഞപ്പോള്‍ അവര്‍ ജീവിച്ച സമൂഹം ഇതംഗീകരിച്ചു.
***********
സത്യസന്ധമായ നിലപാട്!
***********
യുക്തിയും ശാസ്ത്രവും പറഞ്ഞു വരുമ്പോഴാണു നമുക്കെതിര്‍പ്പ്.

ea jabbar പറഞ്ഞു...

ഇതൊക്കെ ദൈവികമായ അധ്യാപനങ്ങള്‍ തന്നെയാണൊ എന്നാണ് പിന്നീട് പരിശോടിക്കേണ്ടത്.
ആ പരിശോധനയുടെ മാനദണ്ഡം..?
കണ്ണും ചിമ്മിയങ്ങു വിശ്വസിക്കുക ?
അതോ യുക്തിപരമായി ചിന്തിക്കുക?
രണ്ടാമതു പറഞ്ഞ രീതി അവലംബിച്ചു പര്‍ശോധിച്ചപ്പോള്‍ എനിക്കു മനസ്സിലായ കാര്യങ്ങളാണു ഞാന്‍ എഴുതുന്നത്.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

താങ്കള്‍ വൈകാരികമാകാന്‍ മാത്രം ഞാന്‍ ഒന്നു പറഞ്ഞില്ലല്ലോ സഹോദരാ :)

താങ്കള്‍ക്കുള്ള ഒരു തെറ്റിദ്ധാരണ മാറ്റാണമെന്ന് എനിക്കാഗ്രഹമുണ്ട്. വിഗ്രഹാരാധനയെയോ വിഗ്രഹാരാധകകരെയോ ഞാനോ ഇവിടെ കമന്റിയെ ആരെങ്കിലുമോ പുച്ഛിച്ചതും ആക്രോശിച്ചതും താങ്കള്‍ തെളിയിക്കാനാകുമോ? മാത്രമല്ല മറ്റൊരാളുടെ ആരാധ്യ വസ്തുവിനെയോ ആരാധന രീതിയെയോ പുച്ഛിക്കുന്നതോ നിന്ദിക്കുന്നതോ ഇസ്ലാം നിരോധിച്ച കാര്യമാണ്. (പദ പ്രയോഗങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുന്നത് ചര്‍ച്ചകള്‍ വൈകാരികമായി പോകാതിരിക്കാന്‍ സഹായിക്കും :))

എന്റെ പോസ്റ്റിലെ വിഷയവും അങ്ങിനെയായിരുന്നില്ല. കഅ്ബ ഒരാരാധനാ പാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നു എന്ന അനിലിന്റെ വിലയിരുത്തലിനൊരു വിയോജിപ്പായിരുന്നു എന്റെ പോസ്റ്റ്.
ദൈവത്തിന് പ്രതീകങ്ങളെ കല്പിക്കുന്നത് ഇസ്ലാം നിഷിദ്ധമാക്കിയ കാര്യമാണ്. ഭാരതീയ പശ്ചാലത്തില്‍ വിഗ്രഹങ്ങളെല്ലാം തന്നെ വിവിധ വ്യക്തികളുടെയോ ഇതിഹാസ കഥാപാത്രങ്ങളുടെയോ പ്രതീകങ്ങളാണ്. ഏതെങ്കിലും ജീവ/നിര്‍ജ്ജീവമായ ഒരു വസ്തുവിനെ ദൈവത്തിന്റെ പ്രതീകമായി കാണുന്നത് ഇസ്ലാം മഹാപാപമായാണ് കണക്കാക്കുന്നത്. ഇത് ഒരു ഇസ് ലാമിക വിശ്വാസിക്ക് മാത്രം ബാധകമാകുന്ന കാര്യവുമാണ്. കഅ്ബ(ക്യൂബ്) നാല് ചുവരുകളും ഒരു മേല്‍ക്കൂരയുമുള്ള ഒരു ബില്‍ഡിങ്ങാണ്. അത് ദൈവത്തിന്റെ പ്രതീകമല്ല. കഅ്ബയെ മുന്‍ നിര്‍ത്തി ആരും ദൈവത്തോട് പ്രാര്‍ഥിക്കാറുമില്ല. അങ്ങിനെ ആരെങ്കിലും ചെയ്താല്‍ അത് ശിര്‍ക്കായി മാറും. താങ്കള്‍ ആയിരം കമന്റിലിതാവര്‍ത്തിച്ചാലും കഅ്ബ ഒരിക്കലും ദൈവത്തെ പ്രതീക വത്ക്കരിച്ച് കൊണ്ടുള്ള വിഗ്രഹാരാധനയാവില്ല തന്നെ.

ജബ്ബാര്‍ മാഷ് ഉദ്ദേശിച്ചത് ഒരു പക്ഷേ താങ്കള്‍ക്ക് മനസ്സിലായികാണില്ലായിരിക്കും. അദ്ദേഹം കളിയാക്കിയതിനെതിരെ ഞാന്‍ തിരിച്ചും പ്രതികരിച്ചു. അത്രയേ ഉള്ളൂ. ‘എല്ലാ ദൈവവും അല്ലാഹു തന്നെ‘ എന്നായിയിരുന്നുല്ല എന്റെ കമന്റില്‍ പറഞ്ഞത്. എല്ലാവര്‍ക്കും ഒരേ ഒരു ദൈവമേ ഉള്ളൂ എന്നും ആദൈവത്തെ അല്ലാഹു എന്നോ ഗോഡ് എന്നോ ഈശ്വരന്‍ എന്നോ ഏത് പേരില്‍ വിളിച്ചാലും ഒരു കുഴപ്പവുമില്ലാ എന്നുമായിരുന്നു.

Sakkeer Hussain പറഞ്ഞു...

“ഇഹലോക ജീവിതമല്ല ജീവിതമെന്നും മരണത്തോടെ അനന്തമായ ജീവിതം തുടങ്ങുകയുള്ളൂ വെന്നും വിശ്വസിച്ചു ഒരു ജീവിതം ജീവിച്ചു തീര്‍ക്കുക”.


മരണത്തിനു ശേഷം ഒരു ജീവിതമുണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ജീവിച്ചു തീര്‍ക്കുകയനാന്നത്രേ. അപ്പോള്‍ വിശ്വസമില്ലാതവരോ? അവരും ജീവിക്കുകയല്ലേ. യഥാര്‍ത്ഥ വിശ്വാസികള്‍ ദൈവിക പരിധികള്‍ പാലിച്ച് കൊണ്ട് സ്വസ്തമായി സ്വബോധത്തോടെ ജീവിക്കുകയാണ്. എന്നല്ല, നിരീശ്വര വാദികളെ അപേക്ഷിച്ച് പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിക്കാന്‍ ഒരു കരുത്തും വിശ്വാസത്താല്‍ അവര്‍ക്ക് ലഭിക്കുന്നു.




aന്തംകെട്ട നിരീക്ഷണം എന്നല്ലാതെ എന്ത് പറയാന്‍. ഓട്ട മുക്കാലുപോലെ വിലയില്ലാത്ത സമൂഹത്തിന്റെ കയ്യാലപ്പുരത്ത് ജീവിക്കുന്ന നാലു യുക്തിവാദികള്‍ മാത്രമാണ് ചിന്തിക്കുന്നത്. വേറെ ആര്‍ക്കും അതിനുള്ള കഴിവില്ല. സ്വാതന്ത്ര്യമില്ല. ഇതിന്റെ പേരെന്താണ് പറയുക. ഈയുള്ളവന്‍ രണ്ടു പതിറ്റാണ്ടായി യുക്തിവാടികലോടും നിരീശര വാദികളോടും സംവദിച്ചു ജീവിക്കുന്നവനാണ്. ഇടമറുക് മുതല്‍ ജബ്ബാര്‍ വരെ എഴുതുന്നത് കിട്ടാവുന്നതൊക്കെ വായിച്ചു. ജബ്ബാറിന്റെ മൂന്നു ഇസ്ലാം വിരുദ്ധ ബ്ലോഗുകളും അതിന്റെ കമന്റുകള്‍ സഹിതം വായിച്ചു കുരിപ്പെട്തിട്ടുണ്ട്. ഇനിയും എന്താണ് ചെയ്യേണ്ടത്? എല്ലാ അടിസ്തനങളെയും മൂല്യങ്ങളെയും അടച്ചാക്ഷേപിക്കുകയും പ്രവാചകന്മാരെയും വേദ ഗ്രന്ഥ ങ്ങളെയും തെറിയഭിഷേകം നടത്തുകയും ചെയ്യുന്നതിന്റെ പേരാണോ സ്വതന്ത്ര ചിന്ത. എങ്കില്‍ അത്ര സ്വതന്ത്രമായി ചിന്തിക്കാന്‍ ഞാനില്ല.

“മുഹമ്മദ് നബി താങ്കളേപോലെ ഭക്ഷിച്ചും ഭോഗിച്ചും ഒരു മനുഷ്യായുസ്സ് ജീവിച്ച തീര്‍ത്ത ഒരു സാധാരണ മനുഷ്യന്‍”


നേരന്‍ ഒരു കാര്യവും നേരെ മനസ്സിലാക്കിയിട്ടില്ല. മുഹമ്മദ്‌ നബി സാധാരണ മനുഷ്യന്‍ തന്നെയായിരുന്നു. ഖുറാന്‍ ഇത് വ്യക്തമാക്കിയതാണ്. മാനുഷികമായ കാര്യങ്ങളൊക്കെയും അദ്ദേഹത്തിനുമുണ്ടായിരുന്നു. അഭൌതികമായ തന്റെ അറിവില്‍ പെടാത്തതുമായ പല കാര്യങ്ങളും അധത്തോട് ആളുകള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ദൈവികമായ വെളിപാടിനായി അദ്ദേഹം കാത്തിരുന്ന് എന്നതും ചരിത്രമാണ്‌. ഇത് അദ്ദേഹത്തിന്റെ അയോഗ്യതയല്ല. അദ്രിശ്യം അറിയുന്ന ദിവ്യത്വം അദ്ദേഹത്തിനില്ല എന്നത് കൊണ്ടായിരുന്നു. ഇതിലെന്തിത്ര അതിശയം. ?
നേരന്‍ ഒരു കാര്യവും നേരെ മനസ്സിലാക്കിയിട്ടില്ല. മുഹമ്മദ്‌ നബി സാധാരണ മനുഷ്യന്‍ തന്നെയായിരുന്നു. ഖുറാന്‍ ഇത് വ്യക്തമാക്കിയതാണ്. മാനുഷികമായ കാര്യങ്ങളൊക്കെയും അദ്ദേഹത്തിനുമുണ്ടായിരുന്നു. അഭൌതികമായ തന്റെ അറിവില്‍ പെടാത്തതുമായ പല കാര്യങ്ങളും അധത്തോട് ആളുകള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ദൈവികമായ വെളിപാടിനായി അദ്ദേഹം കാത്തിരുന്ന് എന്നതും ചരിത്രമാണ്‌. ഇത് അദ്ദേഹത്തിന്റെ അയോഗ്യതയല്ല. adrshyam അറിയുന്ന ദിവ്യത്വം അദ്ദേഹത്തിനില്ല എന്നത് കൊണ്ടായിരുന്നു. ഇതിലെന്തിത്ര അതിശയം. ?

ഇനി ഇന്ത്യയില്‍ പ്രവാചകന്‍ വരാത്തതാണ് പ്രശ്നം. ആര് പറഞ്ഞു ഇന്ത്യയില്‍ പ്രവാചകന്മാര്‍ വന്നില്ലെന്ന്. ഇന്ത്യയിലെന്നല്ല എല്ലാ ജനസമൂഹങ്ങളിലും പ്രവച്ചന്കമാര്‍ വന്നിരുന്നു എന്നാണ് ഖുറാന്‍ പറയുന്നത്. അതെങ്ങനെ, ഖുറാന്‍ വാങ്ങാന്‍ പോയി അഞ്ചു രൂപയുടെ 'സന്താന പരിപാലനം' ആണല്ലോ വാങ്ങിയത്. അപ്പോള്‍ ഇങ്ങനെയൊന്നും പറയുന്നതില്‍ അത്ഭുതമില്ല.

ഇനി നബിയുടെ വിവാഹങ്ങളാണ് സംശയമുള്ള വിഷയം. അനേകം തവണ ചര്‍ച്ച ചെയ്യപ്പെട്ട ഇക്കാര്യം നെരന് പുതിയതായിരിക്കും. വലിയ കാര്യമായി ഉയര്‍ത്തിക്കൊണ്ടു വരാറുള്ള ഇതെക്കോ നനഞ പടക്കമാണ് നേരാ. കൃത്യമായ മറുപടി ഇതിനൊക്കെ നല്‍കപ്പെട്ടതാണ്‌. (ഇനിയും വേണമെങ്കില്‍ ആകാം) ചുരുങ്ങിയത് ഇസ്ലാം വിചാരം എന്നാ ബ്ലോഗില്‍ പര്‍ദ്ദയുമായി ബന്ധപ്പെട്ട ചര്ചയൊന്നു വായിക്കൂ.
പ്രവ്വച്ചകനെ ശരിയായി മനസ്സിലാക്കിയ അദ്ദേഹത്തിന്റെ കാലക്കര്‍ക്കോ ശേഷം ഇന്നുവരെ ജീവിച്ച വിഷസികല്‍ക്കോ അതൊരു പ്രശ്നംയി തോന്നിയിട്ടില്ല. ദിവസവും ഖുറാന്‍ വായിക്കുന്ന എനിക്ക് വേണ്ടി ഖുറാന്‍ ക്വാട്ട് ചെയ്തു നേരന്‍ ബുദ്ധിമുട്ടണമെന്നില്ല.

തുടരാം

നേരന്‍ പറഞ്ഞു...

സക്കീര്‍ : താങ്കളുടെ മറുപടി കമെന്റ് വായിച്ചു ഞാന്‍ വീണ്ടും താങ്കളോടു സഹതപിക്കട്ടെ. ഒരു മനുഷ്യജീവിയുടെ സമ്പൂര്‍ണ്ണ അടിമത്വബോധം അവനെ ഇതിനപ്പുറം നിസ്സഹായനാക്കാനില്ല.

വിശ്വാസികള്‍ (പരലോകതൊഴിലാളികള്‍)- ഈ ഭൂമിയെ - ഈ ജീവിതത്തെ - പരലോകത്തേക്കുള്ള കൃഷിയിടമായിട്ടാ കാണുന്നത്. ( അദ്ദു‌ന്‍‌യാ മസ്‌റ‌അത്തുള്ല്‍ ആഖിറാ‍.. വ‌അ‌ല‍മൂ യാ ഉമ്മതസയ്യിദനാ മുഹമ്മദ് - ഇന്നു പള്ളിയില്‍ നിന്നു കേട്ടതാണ്)ഈ ഭൂമിയിലേ വിഭവങ്ങള്‍ ഭക്ഷിക്കുകയും സൌകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന താങ്കളുടെ ആത്യന്തിക ലക്ഷ്യം പരലോകമാണ് . ഈ ലോകവും ഇതിലെ മനുഷ്യരും യാഥാര്‍ത്ഥ്യമാണ്. പരലോകം വെറും വിശ്വാസവും. ഈ ലോകത്തിനായി എന്തെങ്കിലും തിരിച്ചുകൊടുത്തുകൂടെ, ലോകത്തെ മുഴുവന്‍ വിശ്വാസികള്‍ക്കും വാ‍യുവിലേക്കു പ്രാര്‍ത്ഥിച്ചുവിടുന്ന ഊര്‍ജ്ജം ഒരു വേള ഈ ലോകത്തേക്കെങ്ങാനും തിരിച്ചുവിട്ടിരുന്നെങ്കില്‍. എന്തു ചെയ്യാന്‍, ലോകത്ത് എന്ത് സംഭവിച്ചാലും വേണ്ടില്ല ഞമ്മന്റെ പടച്ചോന് ഇബാദത്ത് വേണം, ഇബാദത്തില്ലെങ്കില്‍ പിന്നെ പടച്ചോന്റെ കാര്യം കട്ടപ്പൊഹ.
( ഞാനും തുടരാം; അപ്പൂട്ടാ, സക്കീറുമായുള്ള കമെന്റുകള്‍ക്കിടയില്‍ നിന്റെ ചോദ്യങ്ങള്‍ ഉത്തരങ്ങളില്ലാതാവുമോ എന്ന ഭീതിയില്ലാതില്ല.)

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
എനിക്കിത്‌ വൈകാരികമായൊരു പ്രശ്നമാകേണ്ട കാര്യമേയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും എന്റെ ചിന്താഗതിയെ മുറിവേൽപ്പിക്കുന്ന വിഷയമേയല്ല. ഒരു സാമൂഹികവിഷയം എന്ന നിലയിൽ എന്റെ താൽപര്യത്തിൽ ഇതിൽ പങ്കെടുത്തു എന്നേയുള്ളു. തുടക്കം വായിച്ചാണ്‌ ഞാൻ വൈകാരികമായി പ്രതികരിച്ചു എന്ന്‌ തോന്നിയതെങ്കിൽ, താങ്കൾ പറഞ്ഞ വാചകം തന്നെയാണ്‌ ഞാൻ പ്രയോഗിച്ചതും.

താങ്കളുടെ സൗകര്യത്തിനായി ഞാൻ എന്റെ ആദ്യകമന്റിലെ ആദ്യഖണ്ഡിക ഒന്നുകൂടി എഴുതട്ടെ.
-----------------
കഅബ കഴുകുന്നതോ അതിന്റെ നേരെ തിരിഞ്ഞ്‌ പ്രാർത്ഥിക്കുന്നതോ ഹജറുൽ അസ്‌വദ്‌ ചുംബിക്കുന്നതോ ഒക്കെ ആരാധനയല്ലെങ്കിൽ മറ്റൊന്നും ആരാധനയായി കാണാനാവില്ല. ഒന്ന്‌ ശരിയെങ്കിൽ എല്ലാം ശരിയാണ്‌, ഒന്ന്‌ തെറ്റെങ്കിൽ എല്ലാം തെറ്റാണ്‌, ഇത്രയേ ഞാനും പറഞ്ഞിട്ടുള്ളു. മറ്റുമതങ്ങളിൽ ഉള്ളത്‌ വെറും കല്ലിനെ പൂജിക്കലെന്നും നമ്മുടേത്‌ ദൈവരാധനയെന്നും പറയുന്നതിന്റെ യുക്തിശൂന്യതയാണ്‌ അവിടെ സംവദിച്ചതിൽ അധികം പേരും ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചതെന്നാണ്‌ ഞാൻ മനസിലാക്കിയത്‌.
----------------
ഇനി, താങ്കളുടെ ശ്രദ്ധയ്ക്കായി, പ്രബോധനത്തിൽ വന്ന ഒരു മറുപടി ക്വോട്ട്‌ ചെയ്തത്‌ ജബ്ബാർ മാഷിന്റെ ബ്ലോഗിൽ നിന്നും എടുത്ത്‌ ഇവിടെ എഴുതട്ടെ.
-------------------
വിഗ്രഹത്തെ ആരാധിക്കുന്നവർ അവയ്ക്ക്‌ ദിവ്യത്വവും പവിത്രതയും കൽപ്പിക്കുന്നവരാണ്‌. അതുകൊണ്ടാണു വിഗ്രഹങ്ങൾ മോഷണം പോയാൽ കലാപവും കൊലയുമൊക്കെ നടക്കുന്നത്‌. പകരം മറ്റൊന്നു പ്രതിഷ്ഠിച്ച്‌ പ്രശ്നം പരിഹരിക്കാൻ പോലും ആരാധകർ തയ്യാറല്ല.
---------------------
ഒരു ശരിയായ വിശ്വാസി, ഏതു മതത്തിൽ നിന്നോ ആകട്ടെ, ഒരേ ദൈവത്തെത്തന്നെയാണ്‌ പ്രാർത്ഥിക്കുന്നത്‌ എന്ന്‌ മനസിലാക്കുമ്പോഴേ മറ്റു മതങ്ങളെ ബഹുമാനിക്കാൻ ആ പ്രസ്തുത വ്യക്തിയ്ക്ക്‌ കഴിയൂ. ആ ഒരു 'മനസിലാക്കൽ' ഇല്ലാതെ എന്റേതുമാത്രം ശരി എന്ന്‌ പറയുന്നവർക്കേ മറ്റു വിശ്വാസങ്ങളിലെ (മാത്രം) ആരാധനാരീതികളോട്‌ അവജ്ഞ തോന്നൂ. ഒന്നു നോക്കിയാൽ അടുത്തവീട്ടിലെ സൈക്കിൾ മോഷണം പോയി എന്ന് പറയുന്ന ലാഘവത്വത്തോടെയല്ലെ ഇതു പറയുന്നത്‌?

താങ്കളോ ഇവിടെ കമന്റിട്ടവരോ അതു പറഞ്ഞു എന്ന്‌ ഞാൻ പറഞ്ഞില്ല. ഇത്തരം ഒരു ഡിബേറ്റ്‌ വന്നതുതന്നെ ചിലർ ആ രീതിയിൽ പറയുന്നതിനാലാണ്‌, ഇല്ലെങ്കിൽ ജബ്ബാർ മാഷും ഇത്‌ പ്രത്യേകം എടുത്തുപറയും എന്നെനിക്കു തോന്നുന്നില്ല.

ആചാരങ്ങളുടെ തലത്തിൽ നോക്കിയാൽ (മറ്റുള്ളവരുടേത്‌ വിഗ്രഹാരാധനയാണെങ്കിൽ) അവിടേയും ഇവിടേയും വലിയ വ്യത്യാസമൊന്നും കാണില്ല.

താങ്കളും അതിലേക്കായി ഒന്നും പറഞ്ഞതായി എനിക്ക്‌ മനസിലാക്കാൻ കഴിഞ്ഞില്ല.

കഅബ ദൈവത്തിന്റെ പ്രതീകമായാണോ കാണപ്പെടുന്നത്‌ എന്നത്‌ ഒരു വിശ്വാസിക്കേ പറയാനാവൂ. ഞാൻ ഒരു ഔട്സൈഡർ ആണ്‌. എനിക്കു കാണാവുന്നത്‌ അതിനോടനുബന്ധിച്ച്‌ കാണപ്പെടുന്ന ആചാരങ്ങളാണ്‌. അതീവപ്രാധാന്യത്തോടെ ഈ ആചാരങ്ങൾ, അതും ദൈവീകമായൊരു വിശ്വാസവുമായി ബന്ധപ്പെടുത്തി, നടത്തപ്പെടുമ്പോൾ, സമാനമായതൊന്ന് തെറ്റാണെന്ന് എങ്ങിനെ പറയും.

അനിലും അതേ പറഞ്ഞിട്ടുള്ളു എന്നാണ്‌ ഞാൻ മനസിലാക്കിയത്‌.

ചിന്തകന്‍ പറഞ്ഞു...

ശ്രീ ജബ്ബാറിന്റെ കഅ്ബയിലെ വിഗ്രഹാരാധന എന്ന നമ്പര്‍, യുക്തിയല്ല പച്ചക്കള്ളങ്ങളാണെന്ന് ആളുകള്‍ തിരിച്ചറിയാറായപ്പോള്‍ പുതിയ നമ്പറുമായി ചര്‍ച്ചക്കിറങ്ങിയതാ ‘നേരന്‍‘ .നേരന്റെ, ആധികാരകമാണെന്ന് തോന്നിപ്പിച്ചേക്കാവുന്ന, നേരില്ലായ്മകള്‍ സക്കീര്‍ പലതവണ തുറന്നു കാട്ടിയതാണ്. ഓരോന്ന് കഴിയുമ്പോള്‍ പുതിയ പുതിയ വിഷയങ്ങളിലേക്ക് ചര്‍ച്ചയെ വലിച്ചിഴച്ചു കൊണ്ടു പോയി മുന്‍ പറഞ്ഞ വിഷയങ്ങളിലെ ആളുകള്‍ ശ്രദ്ധമാറ്റുക എന്നത് ഒരു ജബ്ബാറിയന്‍ കുതന്ത്രമാണ്. ഖുര്‍ ആനിനെയും ഇസ് ലാമിനെയും ആധികാരികമായി അറിയാമെന്ന പേരില്‍ തട്ടിവിടുന്നത് മിക്കവാറും പച്ചകള്ളങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമായിരിക്കും. കള്ളം പറയലും ഒരു തരതരം യുക്തിയാണെ... കുയുക്തി. :)

ലോകം എന്റെ ഇച്ഛക്കും യുക്തിക്കുമൊത്ത് ചലിക്കണമെന്ന് ധരിക്കുന്ന അന്ധ യുക്തി ബാധിച്ച യുക്തിയില്ലാ പൈതങ്ങളോട് തര്‍ക്കിക്കുന്നതില്‍ വലി അര്‍ത്ഥമൊന്നുമുണ്ടെന്ന് തോന്നുന്നില്ല.കാരണം ശരി തെറ്റുകള്‍ തീരുമാനിക്കുന്നത് അവരവരുടെ യുക്തിയാണ്. സ്വന്തം ഇച്ഛയുടെ അടിമായായി പോയവരാണിവര്‍. അവരോട് സഹതാപമല്ല;മറിച്ച് എന്നെങ്കിലും അവര്‍ക്ക് നേരായ യുക്തിയും ബുദ്ധിയും ലഭ്ക്കേണമേ എന്ന ആഗ്രഹമാണുള്ളത്.

അത്പം പോലും ചിന്തിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍, നര വംശ ചരിത്ര ബോധമുള്ളവരായിരുന്നു ഇവരെങ്കില്‍, ഇവരീ വരട്ട് യുക്തിവാദവും പറഞ്ഞ് നടക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. മാക്രോ ലവലില്‍ ചിന്തിക്കേണ്ട കാര്യങ്ങളെ മൈക്രോലവലില്‍ നിന്ന് ചിന്തിച്ചു തലപുണ്ണാക്കുന്ന ഇവര്‍ക്ക് വിശ്വാസവും അവവരുടെ യുക്തിക്കനുസരിച്ചാണെന്ന് ധരിച്ച് വിട്ടാല്‍ പോരെ. പിന്നെയെന്തിന് യുക്തിയുടെ മൊത്തക്കച്ചവടക്കാരായി ആളുകളുടെ പിന്നാലെ കൂടുന്നു സഖാവേ :)

നേരനോട് : അപ്പൂട്ടന്റെ ചോദ്യങ്ങളെന്തൊക്കെയാണെന്ന് ഒന്ന് നമ്പറിട്ട് പറഞ്ഞേ നേരന്‍. വിഷയാധിഷ്ഠിതമായി നടന്നിരുന്ന ഒരു ചര്‍ച്ചയെ സൂര്യന് കീഴിലെ സകലമാന വിഷങ്ങളുമായി കൂട്ടികലര്‍ത്താന്‍ ശ്രമിച്ച നേരാ‍.. അപ്പൂട്ടനുള്ള ഉപദേശം കലക്കി.എന്തൊരു യുക്തി.. ങ്ങള ഞമ്മള് സമ്മയ്ച്ചേക്ക്ണ് .. :)

ചിന്തകന്‍ പറഞ്ഞു...

അപ്പൂട്ടന്‍ :
തുടക്കത്തില്‍ പറഞ്ഞതല്ല വൈകാരികമായി എന്ന് തോന്നിച്ചത്;തുടര്‍ന്നുള്ള പദ പ്രയോഗങ്ങളാണ്.

ഇല്ലെങ്കിൽ ജബ്ബാർ മാഷും ഇത്‌ പ്രത്യേകം എടുത്തുപറയും എന്നെനിക്കു തോന്നുന്നില്ല.
ജബ്ബാര്‍ മാഷ് പറായുന്നതൊക്കെ വേദ വാക്യങ്ങളായിരിക്കും എന്ന അന്ധ വിശ്വാസം അല്ലേ :) ഇനി നമ്മള്‍ തമ്മില്‍ ഒരു ചര്‍ച്ചക്ക് സ്കോപില്ല.


ആചാരങ്ങളുടെ തലത്തിൽ നോക്കിയാൽ (മറ്റുള്ളവരുടേത്‌ വിഗ്രഹാരാധനയാണെങ്കിൽ) അവിടേയും ഇവിടേയും വലിയ വ്യത്യാസമൊന്നും കാണില്ല.
താങ്കളും അതിലേക്കായി ഒന്നും പറഞ്ഞതായി എനിക്ക്‌ മനസിലാക്കാൻ കഴിഞ്ഞില്ല.
കഅബ ദൈവത്തിന്റെ പ്രതീകമായാണോ കാണപ്പെടുന്നത്‌ എന്നത്‌ ഒരു വിശ്വാസിക്കേ പറയാനാവൂ. ഞാൻ ഒരു ഔട്സൈഡർ ആണ്‌. എനിക്കു കാണാവുന്നത്‌ അതിനോടനുബന്ധിച്ച്‌ കാണപ്പെടുന്ന ആചാരങ്ങളാണ്‌.


ഒരു വിഷയത്തെ സമ്പന്ധിച്ച് ഒരാള്‍ ഔട്ട് സൈഡറാണെങ്കില്‍ അയാള്‍ ചര്‍ച്ച വീക്ഷിക്കുന്നതാണുത്തമം എന്നതാണ് എന്റെ നിലപാട്. വിഷയ സമ്പന്ധിയായി നടക്കുന്ന ആധികാരികമായ ചര്‍ച്ചയില്‍ ജബ്ബാര്‍ മാഷെ പോലുള്ളവരിലൂടെ മാത്രം ഇസ് ലാമിനെ വായിച്ച് വെറുതെ സമയം കളയുന്നതില്‍ അര്‍ഥമില്ല. ആ പണി ജബ്ബാര്‍ മാഷ് തന്നെ ചെയ്യുന്നുണ്ട്.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
ക്ഷമിക്കുക, ഈ പോസ്റ്റിൽ ആദ്യമായി, ഇപ്പോഴാണ്‌ ഞാൻ വൈകാരികമായി പ്രതികരിക്കുന്നത്‌.

വാചകങ്ങൾ തിരഞ്ഞെടുത്ത്‌ കൺക്ലൂഷനിൽ എത്തിയോ? സന്തോഷം. അതിനു മുൻപും ശേഷവും എഴുതുന്നതൊക്കെ വെറുതെ. ഏതായാലും ചർച്ചയ്ക്ക്‌ സ്കോപ്പില്ല എന്ന് പറഞ്ഞതിനാൽ എഴുതിയത്‌ (നേരനുള്ള മറുപടിയടക്കം) പോസ്റ്റ്‌ ചെയ്യാതെ വിടുന്നു. (ആദ്യമായല്ല ഇത്‌ :( )

ഞാൻ പറഞ്ഞ വാചകത്തിൽ നിന്നും ജബ്ബാർ മാഷ്‌ പറഞ്ഞത്‌ മുഴുവൻ ഞാൻ അപ്പാടെ വിഴുങ്ങുന്നു എന്നൊരർത്ഥം ഉണ്ടോ? ജബ്ബാർ മാഷ്‌ എന്ന് കണ്ടയുടനെ ഇതാണോ താങ്കൾക്ക്‌ കാണാനായത്‌? ഒരു വ്യക്തിയുടെ ഇന്റഗ്രിറ്റിയെക്കുറിച്ച്‌ താങ്കൾക്ക്‌ ഇതാണോ ധാരണ? ഇതാണോ ആശയപരമായ സംവാദം? വായന നന്ന്.

ഇസ്ലാം വിശ്വാസി അല്ല എന്ന നിലയിലാണ്‌ ഞാൻ ഔട്സൈഡർ ആകുന്നത്‌. അതിനാൽ തന്നെ താങ്കൾ ഇതല്ല എന്റെ മനസിൽ എന്ന് പറഞ്ഞാൽ എനിക്ക്‌ കൂടുതൽ പറയാനാവില്ല. പക്ഷെ ആചാരങ്ങൾ കണ്ടെങ്കിലും എനിക്ക്‌ ചിലത്‌ പറയാനാവും. അതേ ഞാൻ പറഞ്ഞുള്ളു. ഔട്സൈഡർ അഭിപ്രായം പറയാതെ വിശ്വാസികൾ മാത്രമെ കഅബയെ കുറിച്ച്‌ പറയാവൂ, അവിടുത്തെ ആചാരങ്ങളെക്കുറിച്ച്‌ പറയാവൂ എന്നുണ്ടോ? വിരോധമില്ല. ഇതാണ്‌ ചർച്ചയെങ്കിൽ ആവട്ടെ. ദൈവസങ്കൽപ്പത്തെക്കുറിച്ചും കൃസ്തുവിനെക്കുറിച്ചും താങ്കൾ എഴുതിയത്‌ ഏത്‌ സൈഡിൽ നിന്നാണെന്ന് എനിക്കറിയില്ല.

ഒന്നു മാത്രം, ജബ്ബാർ മാഷിന്റെ ബ്ലോഗ്‌ വായിച്ചാണ്‌ ഞാൻ ഇസ്ലാമിനെക്കുറിച്ച്‌ അറിഞ്ഞതെന്ന് കണ്ടെത്തിയത്‌ എങ്ങിനെയെന്ന് എനിക്കു മനസിലായിട്ടില്ല.

നമുക്ക്‌ സൗഹൃദം മാത്രം നിലനിർത്താം, സംവാദങ്ങൾ വേണ്ട. നാട്ടിൽ നിന്ന് പോകുന്നതിനുമുൻപ്‌ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ea jabbar പറഞ്ഞു...

നമുക്ക്‌ സൗഹൃദം മാത്രം നിലനിർത്താം, സംവാദങ്ങൾ വേണ്ട. നാട്ടിൽ നിന്ന് പോകുന്നതിനുമുൻപ്‌ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
***********
സംവാദത്തിനു വരുന്നവരെയെല്ലാം ഈ വിധം ഓടിച്ചു വിടുക എന്ന തന്ത്രം എത്ര വിജയകരം!
***********
ഒരു വിശ്വാസത്തിനു ചിന്തയെ പണയം വെച്ചവരോടു എന്തു സംവാദം?

a man പറഞ്ഞു...

സംവാദത്തിനു വരുന്നവരെയെല്ലാം ഈ വിധം ഓടിച്ചു വിടുക എന്ന തന്ത്രം എത്ര വിജയകരം!
***********

ഇതാണ്‌ പതിനെട്ടാം അടവ്‌.ഇതിനെയാണ്‌
യുക്തിവാതായനാം സൂത്രഹ എന്നു പറയുന്നത്‌.

നേരന്‍ പറഞ്ഞു...

ചിന്തകാ : വിഷയം ഇബാദത്ത് (ആരാധന) അതിനാലാണ്, ആരാധനയെ കുറിച്ചിവിടെ സംസാരിച്ചത്. അല്ലാതെ വിഷയം മാറ്റുക എന്ന ഒരു ദുരുദ്ദേശയമോ; സംവാദം അലങ്കോലപ്പെടുത്തണമോ അല്ല. സക്കീറുമായി വിഷയവുമായി നേരിട്ട് ബന്ധന്മില്ലാത്ത കാര്യങ്ങള്‍ കുറെ സംസാരിക്കേണ്ടി വന്നതിലും, ചിന്താശേഷി ഖുറാനും മുഹമ്മദ് നബിയ്ക്കും പണയം വെച്ച 'ഇസ്ലാമീക ചിന്തകരോടു'സംസാരിക്കുമ്പോള്‍ പ്രിന്റ് ചെയ്തു വെച്ച കുറെ പുസ്തകങ്ങക്കപ്പുറം ഒരു കുത്തുപോലും മാറ്റം വരുത്താന്‍ കഴിവില്ലാത്തവരുടെ നിസ്സാഹായത അറിയാഞ്ഞിട്ടുമല്ല. അതിനാലാ ഇങ്ങിനെയൊരു ഖേദപ്രകടനം നടത്തിയത്,
“പ്രിയ ചിന്തകാ; താങ്കളുടെ ബ്ലോഗില്‍ ഇനിയും എനിക്കു കമെന്റിടേണ്ടി വരുന്നതില്‍ വിഷമമുണ്ട്.“
----------
താങ്കള്‍ക്ക് താങ്കളുടെ വിശ്വാസസംഹിതയോട് അല്പമെങ്കിലും കൂറുണ്ടെങ്കില്‍ വിഷയം മാറ്റി എന്ന് എന്നെ കുറ്റപ്പെടുത്തി സംവാദത്തില്‍ നിന്നു ഒളിച്ചോടാതിരിക്കുക, ബ്ലോഗ്ഗര്‍ ഡോട്ട് കോമിന് ഈ ചര്‍ച്ച മുന്നോട്ട്കൊണ്ട് പോവുന്നതില്‍ വിഷമമുണ്ടാകാനിടയില്ല.

Sakkeer Hussain പറഞ്ഞു...

ആട് കടിക്കുന്നതു പോലെ നേരന്‍ ഇനി പറയാനൊന്നും ബാക്കിയില്ല. ഞാന്‍ ഈ ബ്ലോഗ്‌ ചര്‍ച്ചകളെല്ലാം കൌതുകപൂര്‍വ്വം വായിക്കുക മാത്രം ചെയ്തിരുന്ന ആളാണ്. പക്ഷെ, പച്ചക്കള്ളങ്ങള്‍ വിവരങ്ങളായി എഴുന്നള്ളിക്കുന്നത് കണ്ടപ്പോള്‍ ഇടപ്പെട്ട് പോയി. നേരനെ പോലുള്ളവര്‍ തല്‍കാലം സത്യം അംഗീകരിക്കില്ല. എന്നാലും ഒരു മൂന്നാമന്‍ ഇത് ശ്രദ്ധിക്കുന്നുവെങ്കില്‍ അവരെങ്കിലും കാര്യം മനസ്സിലാക്കട്ടെ എന്ന് കരുതി ഇത് കൂടി പറയട്ടെ.

നേരന്‍: “പിന്നെ പല്ലിളിക്കുന്ന പുസ്തകങ്ങള്‍ എന്നു പറഞ്ഞത്, പരിഹാസരൂപേണയാണെങ്കിലും അതൊരു സത്യമാ, ഇസ്ലാമിക പ്രസിദ്ധീകരണങ്ങളുടെ ഒരു പൊതു സ്വഭാവമാണിത്. കര്‍മ്മശാസ്ത്രത്തിനു കൂടുത്തല്‍ പ്രാമുഖ്യം നല്‍കുന്ന മദ്രസ്സാ പാഠങ്ങള്‍ വരെ ചിട്ടപ്പെടുത്തിയത് ഈ സ്വഭാവത്തിലാ .ഇസ്ലാമീക വാരികകളിലും മാസികകളിലും പാതിരാപ്രസംഗം നടത്തുന്ന മതപണ്ഢിതര്‍ക്കുവരെ വിവാഹാനന്തരജീവിതം - കര്‍മ്മശാസ്ത്രം - എന്നിവ ഒരു ഹരം തന്നെയാ.”


കര്‍മശാസ്ത്ര പുസ്തകത്തില്‍ ശുദ്ദീകരണത്തിന്റെ കാര്യം പറഞ്ഞതാണ്‌ പ്രശ്നം.
ഇസ്ലാമിക പ്രസിധീകരനങ്ങളൊക്കെ അശ്ലീലമാനത്രേ . നേരന്‍ ആഎത് പ്രസിദ്ധീകരണമാണ് വായിച്ചതു. കേരളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണമായ ഐ.പി എച്ചില്‍ ഒന്ന് കരി നോക്കരുതോ. യുവത, പ്രതിഭ, തുടങ്ങിയവയിലെങ്കിലും. എന്നിട്ട് പോരെ ബടായി. ജനം ഇതൊന്നും അറിയാത്തവരാണോ
നേരനറിയണം ഇസ്ലാം ഒ രു ജീവിത പദ്ധതിയാണ്. ജീവിതത്തിനാവശ്യമായ ചെറുതും വലുതുമായ കാര്യങ്ങളൊക്കെയും അത് പ്രതിപാദിച്ചിട്ടുണ്ട്. ശുചിത്വം അതില്‍ പ്രധാനമായ്‌ ഒന്നാണ്. എപ്പോഴെക്കെ മനുഷ്യന്‍ ആശുധമാകുന്നുവെന്നും എങ്ങിനെ ശുധീകരിക്കനമെന്നും അത് പഠിപ്പിച്ചിരിക്കുന്നു. നേരന്‍ പറഞ്ഞു പര്‍വ്വതീകരിക്കുന്നത് പോലെ നീല പ്രസിധീകരനങ്ങലോന്നുമല്ല ഇത്തരം കര്യങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍. അല്ലെങ്കില്‍ തന്നെ നേരന്‍ ഏത് പന്തല്ലൂരിലാണ് ജീവിക്കുന്നത്. പിഞ്ചു കുട്ടികള്‍ക്ക് പോലും ലൈഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ശഠിക്കുകയും സചിത്രം പടിപ്പിക്കുയും ചെയ്യുകയല്ലേ നെരന്റെ ചിന്തഗതിക്കര്‍. എന്നിട്ടാണോ ഒരു അശുദ്ധിയുടെ കാര്യം പറയുന്നത്.
ജയില്‍ പുള്ളികളുടെ മാനസികാവസ്ഥയും വൈകൃതങ്ങളും വെച്ചാണോ കാര്യങ്ങളേ വിലയിരുത്തുന്നത്. ജയില്‍വാസം ഏതായാലും നെരന്റെ മനോനിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചികിത്സ തേടുന്നത്‌ നല്ലതാണു ( ഔദ്വെഗിക ജീവിതത്തിന്റെ ഭാഗമായി അനേകം തവണ ഒരു വിദേശ രാജ്യത്ത്‌ ജയില്‍ പുള്ളികളെ സന്ദര്‍ശിച്ചതിന്റെ അനുഭവം വെച്ച് പറഞ്ഞതാണ്‌.)

നേരന്‍: “കണ്ണു മയങ്ങി ഉറങ്ങാന്‍ പോവുമ്പോള്‍ ഇശാ നിസ്കരിച്ചില്ല എന്ന ടെന്‍ഷന്‍, പുലര്‍ച്ചെ സുബഹി ഖളാ ആവുമല്ലോ എന്ന ഓര്‍മ്മപ്പെടുത്തല്‍ - ഫസ്റ്റ് നൈറ്റില്‍ രാവിലെ എങ്ങിനെ ണീറ്റ് കുളിക്കും - സുഹ്ബഹി ഖളാ ആവാതെ നിസ്കരിക്കും എന്നിങ്ങനെ - ജീവിതത്തിന്റെ സര്‍വ്വസുഗന്ധവും ഇല്ലാതാക്കുന്ന ഒരു മാരണം.”

മനുഷ്യന് ഉത്തരവാദിത്ത ബോടമുണ്ടാകുന്നന്തു ഒരു കുഴപ്പമാണോ? നമസ്കാരം മാത്രമല്ല എന്തെല്ലാം ഉത്തരവാദിത്തങ്ങള്‍ മനുഷ്യന് നിര്‍വ്വതിക്കനുണ്ടാകും. പഠനം, പരീക്ഷ, ജോലി, കുടുമ്പം, ഇതൊക്കെ നിര്‍വഹിക്കാനുള്ള സ്വഭാവികംയ്‌ റെന്ശനുമുണ്ടാകും . ഇതൊന്നും വേണ് ടെന്നു വെച്ചാല്‍ ജീവിതം പിന്നെന്താകും .ദൈവമേ ഭ്രാന്തിന്റെ പേരാണോ യുക്തിവാദം. !
പിന്നെ ഫസ്റ്റ് നൈറ്റിലെ കുളി ( എത്ര സംസ്കാര സമ്പന്നമായ ഉദാഹരണം)
മനുഷ്യന്‍ ഇണ ചേര്‍ന്നാല്‍ കുളിച്ചു വൃത്തിയാകണം എന്ന് ഇസ്ലാം പഠിപ്പിച്ചു. പ്രഭാതത്തോടെ ഒരു ദിനം ആരംഭ്ക്കുന്നതിനാല്‍ കുളിച്ചു ശുദ്ധിയായി വേണം ആരംഭിക്കാന്‍ . ഇതാണോ മതത്തില്‍ കാണുന്ന വലിയ ഒരു കുഴപ്പം?! ജന്തുക്കള്‍ പോലും ഇണ ചേര്‍ന്നാല്‍ അവരുടെതായ രീതിയില്‍ ഒരു ശുചീകരണം നടത്താറുണ്ട്‌. അതൊരു സാധാരണ കാര്യം മാത്രമ ാണ്. വൃത്തികെട്ട കുറച്ചു യുക്തിവാദികള്‍ മാത്രമാണ് അപവാദം.

ചറപറ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നവര്‍ക്കു വേണ്ടി സമയം കലയാനില്ലതതിനാല്‍ ഞാനിതു നിര്‍ത്തി.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ചിന്തകാ,
ബ്ലോഗൊരു സ്വതന്ത്ര മാദ്ധ്യമമാണ്. എല്ലാവരും വായിക്കു, കമന്റ് ഓപ്ഷനുള്ളതോണ്ട് എല്ലാവര്‍ക്കും കമന്റുകയും ചെയ്യാം.അതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. പുറമേ നിന്നുള്ള ആള്‍ എന്നത് കൊണ്ട് താങ്കള്‍ എന്താണുദ്ദെശിക്കുന്നത്, അപ്പൂട്ടനെ പരാമര്‍ശിക്കുന്നത് കണ്ട് ചോദിച്ചതാ. താങ്കള്‍ പറയുന്നതിനെ അനുകൂലിക്കുന്നവര്‍ അകത്തുള്ളവരും എതിര്‍ക്കുന്നവര്‍ പുറത്തുള്ളവരും എന്നാണോ?
പതിവായി പല സ്ഥലങ്ങളിലും ഞാന്‍ കണ്ടു വരുന്ന സംഗതിയാണിത്, മറ്റു മതങ്ങളിലുള്ളവര്‍ ഇസ്ലാം മതത്തെ പറ്റി അഭിപ്രായം പറയാന്‍ പാടില്ലെന്ന നിഷ്കര്‍ഷ. ബ്ലോഗില്‍ അത് നടക്കില്ല , സുഹൃത്തേ. താങ്കള്‍ എഴുതിയതില്‍, നാം കേട്ട് പരിചയിച്ച വിഷയങ്ങളില്‍ വസ്തുതാപരമായ തെറ്റുകളുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ പ്രതികരിച്ചെന്ന് വരും. അത് ഇസ്ലാമിനോടുള്ള വിരോധം കൊണ്ടോ യുക്തിവാദി ആയതോണ്ടോ അല്ലെ, സാമാന്യ ബുദ്ധി പ്രവര്‍ത്തിക്കുന്നതിനാലാണ്.ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പ്രചരണം നടക്കുന്നത് ഈ വിഷയത്തിലായതിനാല്‍ ‍ ചര്‍ച്ചകള്‍ വരും , അതില്‍ അസഹിഷ്ണ്ണുത കാട്ടിയിട്ട് കാര്യമില്ല. ഹജ്ജ് കര്‍മ്മത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും കഅബയെ വലം വക്കുന്നത് ഒരു ആചാരമല്ല എന്ന് താങ്കള്‍ ഇതുവരെയും സ്ഥാപിച്ചിട്ടില്ലെന്ന് ഓര്‍ക്കുക. ഹജ്ജിന് പോക്ക് ഇസ്ലാം മതസ്ഥര്‍ക്ക് പുണ്യപ്രവര്‍ത്തിയാകുന്നതെങ്ങിനെ എന്നും വിശദീകരിക്കപ്പെട്ടില്ല. നിശ്ചിത സമയം തന്നെ നിസ്കരിക്കണമെന്ന് നിഷ്ജര്‍ഷയും ഒരു പൂജയാണെന്ന അപ്പൂട്ടന്റെ വാദവും ഖണ്ഡിക്കപ്പെട്ടില്ല.

ea jabbar പറഞ്ഞു...

കേരളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണമായ ഐ.പി എച്ചില്‍ ഒന്ന് കരി നോക്കരുതോ. യുവത, പ്രതിഭ, തുടങ്ങിയവയിലെങ്കിലും.
********
ഇസ്ലാമിന്റെ ആധികാരികപ്രമാണഗ്രന്ഥങ്ങള്‍ ഒരെണ്ണം പോലും അവിടെയൊന്നും കാണാന്‍ കഴിയില്ല. ഒരു ഹദീസ് ഗ്രന്ഥം പോലും...!
ഇസ്ലാമിനു മേല്‍ പുകമറ സൃഷ്ടിക്കാനായി ആധുനികന്മാര്‍ പടച്ചുണ്ടാക്കിയെ കുറേ പുസ്തകങ്ങളേ ഇവിടെയൊക്കെ കാണാനുള്ളു....!

Sakkeer Hussain പറഞ്ഞു...

എന്റെ പൊന്നേ എന്തും അങ്ങ് തട്ടി വിടുകയാണല്ലോ !
ഈ സൈറ്റ് എങ്കിലും ഒന്ന് സന്ദര്ഷിച്ചാട്ടെ. http://iphkerala.com/
അതില്‍ കാറ്റലോഗും ഉണ്ട്. ഹദീസ്‌ ഉണ്ടോ എന്ന് ഒന്ന് നോക്കൂ, പ്ലീസ്

നേരന്‍ പറഞ്ഞു...

സക്കീര്‍: പ്രസിദ്ധീകരണങ്ങളില്‍ ഐ.പി. എച്ച്. സുന്നത്തുജമാ‍അത്തിന്റെ പ്രസിദ്ധീകരണ കേന്ദ്രങ്ങളേക്കാള്‍ ഭേദമാണ്. എങ്കിലും അഹ്‌ലു സുന്നത്ത് ജമാ‍അത്ത് കാരാണല്ലോ യഥാര്‍ത്ഥ മുസ്ലിംകളായി അവകാശപ്പെടുന്നത്. പരസ്പരം കണ്ടാല്‍ അഭിവാദ്യം ചെയ്യുന്നത് പോയിട്ടു വേദി പോലും പങ്കിടാത്തവരാ ഈ രണ്ടു വിഭാഗവും.

ചിന്തകന്‍ പറഞ്ഞു...

അനില്‍
താങ്കളുടെ ഇടപെടലിന് പ്രത്യേകം നന്ദി.എനിക്ക് ആരോടും ഒരു വേവലാതിയുമില്ല എന്ന് പ്രത്യേകം ഓര്‍മ്മപെടുത്തട്ടെ.:)

എന്റെ കമന്റ് “ഒരു വിഷയത്തില്‍ ഔട്ട്സൈഡറായ ആള്‍“ എന്നായിരുന്നു. അല്ലാതെ അപ്പൂട്ടന്‍ വിശ്വാസിയാണോ അല്ലേ എന്നുള്ളത് എനിക്കൊരു പ്രശ്നമേ അല്ല. ഒരു വിഷയത്തെ സംബന്ധിച്ച് ആധികാരികമായ വിവരമുള്ളവരാണ് സാധാരാണ ചര്‍ച്ചകളില്‍ ആധികാരികമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുക.

ഒരുദാ: ഒരു സ്ഥലത്ത് ഒരാള്‍ നിന്നു കൊണ്ട് എന്തോ പറയുന്നു അയാളുടെ ചുറ്റും കുറേ പേര്‍ ഇരുന്ന് കൊണ്ട് സശ്രദ്ധം അത് വീക്ഷിക്കുന്നു. പുറത്ത് നിന്ന് ഇത് നോക്കി കൊണ്ടിരുന്നിരുന്ന ഒരാള്‍ : അവിടെ ഒരാളെ ചുറ്റുമുള്ളവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന് എന്ന് പറഞ്ഞു. അപ്പോഴാണ് ആ പരിപാടിയില്‍ പങ്കെടുത്ത വേറൊരാള്‍ അങ്ങോട്ട് കടന്നു വരുന്നത്. അയാള്‍ പറഞ്ഞു; എന്റെ പൊന്നു സഹോദരാ: അവിടെ അനില്‍@ബ്ലൊഗ് ഒരു പുതിയ ബ്ലോഗ് എങ്ങിനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച് ക്ലാസെടുക്കുകയായിരുന്നു. എന്നാല്‍ മറു കഷി സമ്മതിക്കുന്നില്ല. അയാള്‍ പറഞ്ഞു: ഞാന്‍ കണ്ടതാണ് ഞാന്‍ പറഞ്ഞത്. അവിടെ കുറേ പേര്‍ അനില്‍ അനില്‍@ബ്ലോഗിനെ പ്രാര്‍ത്ഥിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു. അയാള്‍ വാദിച്ചു കൊണ്ടേ ഇരിക്കുക എന്നതല്ലാതെ അന്ന് ആക്ലാസില്‍ പങ്കെടുത്ത ആരെങ്കിലും ഇത് സമ്മതിച്ചു കൊടുക്കുമോ എന്ന് അനിലിനു തോന്നുന്നുണ്ടോ?

മറ്റുള്ളവര്‍ക്ക് ഇസ്ലാമിനെ കുറിച്ച് അഭിപ്രായം പറയാന്‍ പാടില്ലെന്ന ഭാവം എനിക്കെന്നല്ല, ഒരു ഇസ് ലാമത വിശ്വാസിക്കും ഉണ്ടാവാന്‍ പാടില്ല. ഞാന്‍ ഉദ്ദേശിച്ചത് ഒരാള്‍ക്ക് ഒരു വിഷയത്തെ സംബന്ധിച്ച് ആധികാരികമായ അറിവില്ലെങ്കില്‍, അതിനെ സംബന്ധിച്ച് ആധികാരികമായ പ്രസ്ഥാവനകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ്, വിഷയ സമ്പന്ധമായി യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്ന് അത് കരസ്ഥമാക്കുന്നത് വരെ ചര്‍ച്ചകള്‍ വീക്ഷിക്കുക എന്നതാണ്. ഈ ചര്‍ച്ചയുടെ മോഡറേറ്റര്‍ എന്ന നിലക്കുള്ള എന്റെ അഭിപ്രയമാണത്.

കേട്ട് പരിചയിച്ച വിഷയത്തിലെ വസ്തുതാ പരമായ തെറ്റ് എന്തെന്ന് താങ്കള്‍ വ്യക്തമാക്കൂ. അതിന് മറുപടി തരാം. പോരെ. :)

ഞാന്‍ ഒരിക്കലും ആരോടും ഇവിടെ അസഹിഷ്ണുത കാട്ടിയിട്ടില്ല. വിഗ്രഹാരാധകരോട് ഇസ് ലാം മത വിശ്വസികള്‍ പുച്ഛത്തോടെ ആക്രോശിക്കുന്നുണ്ടെന്ന് അപ്പൂട്ടന്‍ പറഞ്ഞു. ഞാന്‍ അതിന് തെളിവ് ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ജബ്ബാര്‍ മാഷ് അങ്ങിനെ പറയുന്നുണ്ട്. അദ്ദേഹം അങ്ങിനെ വെറുതെ പറയുമെന്ന് അദ്ദേഹത്തിന് തോന്നുന്നില്ല എന്നായിരുന്നു. ആധികരിക ചര്‍ച്ചയില്‍ അഭിപ്രാ‍യ പ്രകടനം നടത്തി തെളിവ് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം!!! അത് കൊണ്ട് അപ്പൂട്ടനോട് ഞാന്‍ പറഞ്ഞു ഇനിയൊരു ചര്‍ച്ചക്ക് സ്കോപില്ലെന്ന്. അത്രയേ ഉള്ളൂ.

ഈ ചര്‍ച്ചയുടെ വിഷയം എന്തെന്ന് ഞാന്‍ പലതവണ വ്യക്തമാക്കിയതാണ്. കഅ്ബയും അതിലെ കറുത്ത കല്ലും ആരാധന പാത്രമാണോ? അവിടെ നടക്കുന്നത് വിഗ്രഹാരാധനയോ അണോ? എന്നതായിരുന്നു. ഇതിനുള്ള ഉത്തരങ്ങള്‍ എന്റെ പോസ്റ്റില്‍ തന്നെ ഞാന്‍ വ്യക്തമാക്കിയതാണ്. ഇത് വ്യക്തമാക്കാനാണ് ഇസ്ലാമില്‍ ആരാധന എന്തെന്ന് വ്യക്തമാക്കിയത്. ഇസ്ലാമിലെ ആരാധനകള്‍ ഈ പോസ്റ്റിന്റെ വിഷയവുമല്ല.
cntd..

ചിന്തകന്‍ പറഞ്ഞു...

ഹജ്ജ് കര്‍മ്മത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും കഅബയെ വലം വക്കുന്നത് ഒരു ആചാരമല്ല എന്ന് താങ്കള്‍ ഇതുവരെയും സ്ഥാപിച്ചിട്ടില്ലെന്ന് ഓര്‍ക്കുക.


ഹജ്ജ് കര്‍മ്മത്തോടനുബന്ധിച്ച് മാത്രമല്ല കഅ്ബയെ വലം വെക്കുന്നത്. എല്ലാ ദിവസവും ഈ കര്‍മ്മം അവിടെ നടക്കുന്നുണ്ട്. ഏത് സമയത്തും ത്വവാഫ് സുന്നത്താണ്. ത്വവാഫ് ഹജ്ജ് കര്‍മ്മത്തിന്റെയും ഒരു ഭാഗമാണെന്ന് മാത്രം.

എന്താണ് ആചാരമെന്ന് നമുക്ക് വ്യക്തക്കേണ്ടതുണ്ട്. ഒരു പ്രദേശത്ത് ഒരു പ്രത്യേക വിഭാഗക്കാരോ നാട്ടുകാരോ പാരമ്പര്യമായി തുടര്‍ന്നു കൊണ്ടിരിക്കിന്ന ഏതെങ്കിലും ഒന്നിനെ നമുക്ക് ആചാരം എന്ന് വിളിക്കാം.

ഇത്തരത്തിലുള്ള ആചാരങ്ങളല്ല ഇസ്ലാമിലെ ഇബാദത്തുകളൊന്നും. അങ്ങിനെ ഒരു പ്രത്യേക വിഭാഗക്കാരും രൂപപെടുത്തിയതല്ല ഇസ് ലാമിലെ അനുഷ്ഠാനങ്ങള്‍. ദൈവം തന്നെയാണ് ഇന്നരൂപത്തിലാണ് അവന് ഇബാദത്ത് ചെയ്യേണ്ടതെന്ന് നിശ്ചയിച്ചതും.ലോകത്തിലെ ഏത് കോണിലായാലും ഒരു മുസ് ലീം നമസ്കരിക്കുന്ന രീതിയിലോ അല്ലെങ്കില്‍ ഇസ്ലാം നിശ്ചയിക്കപ്പെട്ടാ മറ്റേതെങ്കിലും ആരാധന രീതികളിലോ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കുകയില്ല.

ഹജ്ജിന് പോക്ക് ഇസ്ലാം മതസ്ഥര്‍ക്ക് പുണ്യപ്രവര്‍ത്തിയാകുന്നതെങ്ങിനെ എന്നും വിശദീകരിക്കപ്പെട്ടില്ല.

ഹജ്ജിന് പോക്ക് ഇസ് ലാം മതസ്ഥര്‍ക്ക് പുണ്യ പ്രവൃത്തിയാകുന്നത് അത് ദൈവം അങ്ങിനെ ചെയ്യാന്‍ കല്പിച്ചത് കൊണ്ട് മാത്രമണ് എന്നാണ് ഉത്തരം.ഹജ്ജ് മാത്രമല്ല ഇസ്ലാമിലെ എല്ലാ ആരാധനാ കര്‍മ്മങ്ങളും(ഇബാദത്ത്) അങ്ങിനെ തന്നെ.

നിശ്ചിത സമയം തന്നെ നിസ്കരിക്കണമെന്ന് നിഷ്ജര്‍ഷയും ഒരു പൂജയാണെന്ന അപ്പൂട്ടന്റെ വാദവും ഖണ്ഡിക്കപ്പെട്ടില്ല.

പൂജ നമസ്കാരത്തെ പോലെ സമയ ബന്ധിതമാണോ എന്നെനിക്കറിയില്ല. നമസ്കാരം മാത്രമല്ല ഇസ്ലാമിലെ എല്ലാ ആരാധനാ കര്‍മ്മങ്ങളും(ഇബാദത്ത്) സമയ ബന്ധിതമാണ്. സകാത്ത് പോലും. ഓരോന്നും നിശ്ചയിക്കപ്പെട്ട് സമയം തന്നെ ചെയ്ത് തീര്‍ക്കണമെന്നത് ദൈവ കല്പനയാണ്.

പ്രിയ അപ്പൂട്ടാ

തീര്‍ച്ചയായും ഞാന്‍ നാട്ടില്‍ നിന്ന് പോകുന്നതിന് മുമ്പ് താങ്കളെ വിളിക്കാം.ദയവായി ഒന്നും വൈകാരികമായെടുക്കരുത് എന്ന് അപേക്ഷ.

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
വീണ്ടും ഇവിടെ പറയുന്നതിൽ വിഷമമുണ്ട്‌, ഓഫ്‌ ടോപിക്‌ ആണെന്നതിനാൽ പ്രത്യേകിച്ചും. എന്നെക്കുറിച്ചുതന്നെ വീണ്ടും താങ്കൾ പറയുമ്പോൾ എനിക്കെന്റെ ഭാഗം കൂടി പറയണമല്ലൊ.

താങ്കൾ ഔട്സൈഡർക്കുള്ള നിർവ്വചനം തന്നത്‌ നന്ന്. സശ്രദ്ധം കേട്ടുകൊണ്ടിരിക്കുന്നതിനെ പ്രാർത്ഥന ആയി കാണാനുള്ള അബദ്ധം ഞാൻ കാണിക്കില്ല (ആ ഒരു അവസ്ഥയിൽ എല്ലാവരുടേയും ഇരിപ്പ്‌ ഒരുപോലെ ആയിരിക്കുകയില്ലതാനും). പക്ഷെ അനിലിനെ നോക്കി തൊഴുകൈയ്യോടെ ഇരിക്കുകയാണെങ്കിൽ തീർച്ചയായും പറയും. അകത്തിരിക്കുന്ന ഒരാൾ 'അതല്ല, ഇതെന്റെ സാധാരണ പോസ്ചർ മാത്രമാണെന്ന്' പറഞ്ഞാൽ അതിനെ അംഗീകരിക്കാതെ വഴിയില്ല, പക്ഷെ ഇരിക്കുന്നവരിൽ ഭൂരിപക്ഷവും അങ്ങിനെ ഇരിക്കുകയാണെങ്കിൽ അത്‌ വെറും പോസ്ചർ അല്ല എന്നേ എനിക്ക്‌ മനസിലാക്കാനാവൂ. എന്റെ മുന്നിൽ ഇരിക്കുന്നവർ ഇങ്ങിനെത്തന്നെ ഇരിക്കണം എന്ന് അനിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത്‌ സ്വന്തം പോസ്ചർ അല്ല, അവിടെയുള്ള ഒരു ആചാരമാണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. ഇരിക്കുന്നവരുടെ മനസിലുള്ളത്‌ പ്രാർത്ഥനയായാലും അനിൽ പറഞ്ഞത്‌ അനുസരിക്കലായാലും നിഷ്കർഷ നിഷ്കർഷയല്ലാതാവുന്നില്ല, ആചാരം ആചാരമല്ലാതാകുന്നില്ല.
ഒരാൾ, അല്ലെങ്കിൽ ഒരു ന്യൂനപക്ഷം, ചെയ്യുന്നത്‌ ആചാരമായിക്കാണാൻ എനിക്കും താൽപര്യമില്ല. സന്നിഹിതരായിരിക്കുന്നവർ മുഴുവൻ ഒരേ രീതിയിൽ പ്രവർത്തിക്കുമ്പോൾ, അത്‌ എന്താണെന്ന് മനസിലാക്കാൻ ഒരു ഇൻസൈഡർ ആവണമെന്നില്ല.
----------------------
ജബ്ബാർ മാഷിന്റെ ബ്ലോഗിൽ നിന്നും റഫറൻസ്‌ തന്നതിന്‌.....
ഞാൻ പറഞ്ഞത്‌ ഇതാണ്‌.
----------------
ഇനി, താങ്കളുടെ ശ്രദ്ധയ്ക്കായി, പ്രബോധനത്തിൽ വന്ന ഒരു മറുപടി ക്വോട്ട്‌ ചെയ്തത്‌ ജബ്ബാർ മാഷിന്റെ ബ്ലോഗിൽ നിന്നും എടുത്ത്‌ ഇവിടെ എഴുതട്ടെ.
-------------------

ജബ്ബാർ മാഷ്‌ അങ്ങിനെ പറഞ്ഞത്‌ എവിടെയാണിത്‌ പ്രത്യക്ഷപ്പെട്ടത്‌ എന്നുകൂടി പറഞ്ഞിട്ടാണ്‌. ഈ രീതിയിൽ പല സ്ഥലത്തും (വിരളമായെങ്കിലും) പറഞ്ഞുകേട്ടിട്ടുണ്ട്‌. ബിംബാരാധന എന്ന കാരണത്താൽ ശിൽപങ്ങളെ തകർത്ത കഥകളും കേട്ടിട്ടുണ്ട്‌. ആക്രോശം മാത്രമല്ല, പ്രവർത്തിയും ഉണ്ട്‌. (ആ പറഞ്ഞത്‌ കഠിനമായ വികാരത്തോടെയല്ല, പക്ഷെ എതിർപ്പുണ്ട്‌) അവയെല്ലാം ഒരു പൊതുസമൂഹത്തിന്റെ ഭാവമാണെന്ന് പറയുന്നില്ല, പക്ഷെ തീരെ ഇല്ലാത്തതല്ല. ഇത്തരം സംഭവങ്ങൾ അധികവും ശ്രവ്യമോ കോപ്പി-പേസ്റ്റ്‌ ചെയ്യാനാവത്ത രൂപത്തിലോ ആണെന്നിരിക്കെ, ഒരു റഫറൻസ്‌ തരണമെങ്കിൽ എഴുതിവെയ്ക്കപ്പെട്ടത്‌ വേണമെന്നിരിക്കെ, ഞാൻ എവിടെ നിന്നും ക്വോട്ട്‌ ചെയ്യണം?
ജബ്ബാർ മാഷിന്റെ ബ്ലോഗിൽ നിന്നല്ലെ താങ്കൾക്ക്‌ ഈ പോസ്റ്റ്‌ എഴുതാൻ തോന്നിയത്‌, അപ്പോൾ പ്രസ്തുത വാചകം താങ്കളും വായിച്ചിരിക്കുമല്ലൊ. പ്രബോധനം വാരികയിൽ വന്ന പ്രസ്താവന എന്ന് ജബ്ബാർ മാഷിന്റെ ബ്ലോഗിലും എന്റെ കമന്റിലും ഞാൻ പറഞ്ഞതാണ്‌. പിന്നെയെങ്ങിനെ ഇത്‌ ജബ്ബാർ മാഷിന്റെ സൃഷ്ടിയാവും? ഞാനെങ്ങിനെ ജബ്ബാർ മാഷിനെ അന്ധമായി വിശ്വസിക്കുന്നയാളാവും?

ഇത്‌ ബോദ്ധ്യപ്പെട്ടെങ്കിൽ മാത്രം വിശ്വസിച്ചാൽ മതി. താങ്കളുടെ ധാരണകൾ മാറ്റാൻ എന്റെ ഭാഗം പറയുക എന്നതിൽക്കൂടുതൽ എനിക്കൊന്നും ചെയ്യാനാവില്ലല്ലൊ. എഴുതുന്നത്‌ (വിഷയാധിഷ്ഠിതമാണെങ്കിൽ) മുഴുവൻ വായിച്ച്‌ മനസിലാക്കി ഒരു ധാരണയിലെത്തുക, എന്നിട്ട്‌ പ്രതികരിക്കുക, അല്ല്ലാതെ ചില വാചകങ്ങൾ മാത്രം വായിച്ച്‌ വ്യക്തികളെ വിലയിരുത്താതിരിക്കുക. ഇത്രയേ എനിക്ക്‌ പറയാനുള്ളു.

പരാമർശങ്ങൾ വിഷയത്തിൽ നിന്നുമാറി വ്യക്തിപരമാകുമ്പോൾ, പ്രത്യേകിച്ചും എന്നെക്കുറിച്ചാകുമ്പോൾ, പ്രതികരണവും വൈകാരികമായേക്കും, അപ്പോൾ മാത്രമേ ഞാൻ വികാരാധീനനാകാറുള്ളു.
----------------------------
ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ എഴുതാൻ തൽക്കാലം ബുദ്ധിമുട്ടുണ്ട്‌, താങ്കൾക്ക്‌ സംവാദത്തിൽ താൽപര്യമില്ലാത്തതിനാൽ. മറ്റൊരു വിശ്വാസത്തെ ബഹുമാനത്തോടെ കാണാനറിയാവുന്ന വ്യക്തിയാണ്‌ താങ്കൾ എന്നെനിക്കറിയാം, അതിനാൽ തന്നെ ഈ വിഷയത്തിൽ താങ്കളുടെ വാദങ്ങളിൽ നികത്തപ്പെടാത്ത വിടവുകൾ ഉണ്ടെങ്കിലും ഞാൻ നിർത്തുന്നു.
നമുക്കിടയിൽ ആശയപരമായ ഒരു വിടവ്‌ മാത്രമാണെന്ന് ഒരിക്കൽക്കൂടി പറയട്ടെ. വ്യക്തിപരമായി താങ്കളോടുള്ള സ്നേഹവും ബഹുമാനവും നിലനിൽക്കുന്നു.

ഇനിയും ഇതിൽ ഒരു കമന്റ്‌ വേണമെന്നില്ല. കമന്റിടാൻ ഞാൻ വരുന്നുമില്ല. വിഷയസംബന്ധിയായ ചർച്ച മാത്രം നടക്കട്ടെ.

Faizal Kondotty പറഞ്ഞു...

അനില്‍@ബ്ലൊഗ് said ..
ഹജ്ജ് കര്‍മ്മത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും കഅബയെ വലം വക്കുന്നത് ഒരു ആചാരമല്ല എന്ന് താങ്കള്‍ ഇതുവരെയും സ്ഥാപിച്ചിട്ടില്ലെന്ന് ഓര്‍ക്കുക. ഹജ്ജിന് പോക്ക് ഇസ്ലാം മതസ്ഥര്‍ക്ക് പുണ്യപ്രവര്‍ത്തിയാകുന്നതെങ്ങിനെ എന്നും വിശദീകരിക്കപ്പെട്ടില്ല. നിശ്ചിത സമയം തന്നെ നിസ്കരിക്കണമെന്ന് നിഷ്ജര്‍ഷയും ഒരു പൂജയാണെന്ന അപ്പൂട്ടന്റെ വാദവും ഖണ്ഡിക്കപ്പെട്ടില്ല.

ഇവിടെ നടക്കുന്ന ഈ ചര്‍ച്ചയില്‍ ഞാനും ഇത് വരെ ഔട്ട്‌ സൈടെര്‍ ആയിരുന്നു :)..എന്നാലും ഇടപെടുന്നു..

ചിന്തകന്‍ ചൂണ്ടി കാണിച്ച പോലെ ഇസ്ലാമിനെ ആരാധനകളില്‍ നോമ്പിനു മുന്നേ വരുന്ന ഒരു ആരാധനയാണ് സകാത്ത്‌ ..സമ്പത്തിനു ഒരു വര്ഷം തികയുന്ന അന്ന് നിശ്ചിത ശതമാനം സകാത്തായി നിശ്ചിത എട്ടു വിഭാഗങ്ങളില്‍ (ദരിദ്രര്‍ ,സാധുക്കള്‍ ,യാത്രക്കാര്‍ , കടക്കാരന്‍ ..etc) പെട്ട ആളുകളില്‍ ആര്‍ക്കെങ്കിലും നല്‍കണം ..എങ്കിലേ സകാത്ത്‌ എന്നാ ഇസ്ലാമിലെ പ്രധാനപ്പെട്ട ആരാധന നിര്‍വഹിക്കപ്പെടൂ . അപ്പോള്‍ സമയ ബന്ധിതമായി ചെയ്യുന്ന സകാത്തും ഒരു പൂജയാണെന്ന് കണക്കാക്കുമോ ? ഒരു ആരാധന രീതി എന്ന് പറയുന്നതാണ് കൂടുതല്‍ ശരി .

കഅബയെ വലം വക്കുന്നതിനാല്‍ മാത്രം കഅബ ഒരു വിഗ്രഹം എന്ന് കരുതുക വയ്യ .. കാരണം വെള്ളിയാഴ്ച്ചകളില്‍ മുസ്ലിംകള്‍ പ്രത്യേക അണിയായി നിന്ന് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നു ..എങ്കില്‍ പള്ളിയെ ഒരു വിഗ്രഹം ആയി കണക്കാക്കേണ്ടി വരില്ലേ ?

ആഴ്ചയില്‍ ഒരിക്കല്‍ ( വെള്ളിയാഴ്ച) പള്ളികളില്‍ ഒത്തു കൂടുന്നത് മുസ്ലിംകള്‍ക്ക് പുണ്യമുള്ള കാര്യം ആണ് ..അത് പോലെ വര്‍ഷത്തില്‍ ഒരിക്കല്‍ ഹജ്ജിനു പോയി മക്കയില്‍ ഒത്തു കൂടുനത് പുണ്യമുള്ള പ്രവര്‍ത്തിയാണ് .

. മാത്രമല്ല ഖുറാന്‍ കഅബയെ എങ്ങിനെ പരിചയപ്പെടുത്തുന്നു എന്നത് ആണ് പ്രധാനം .. ഒരു വിഗ്രഹം ആയി ഖുറാന്‍ പരിചയപ്പെടുത്തുന്നു എങ്കില്‍ മാത്രമേ ആ വാദം നിലന്ല്കൂ ..

നമസ്കരിക്കാനുള്ള എല്ലാ പള്ളികളെയും ഖുറാന്‍ പരിചയപ്പെടുത്തുന്നത് അല്ലാഹുവിന്റെ ഭവനങ്ങള്‍ എന്നാണു .. ഖുറാന്‍ കഅബയെ വിഗ്രഹം ആയി പരാമര്ശിക്കുന്നില്ലെന്നു മാത്രമല്ല മറ്റു പള്ളികളെ പ്പോലെ ദൈവത്തിന്റെ ഭവനം എന്നാണു പറയുന്നത് .. മാത്രമല്ല ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലമായും .

ഈ ഖുറാന്‍ വാക്യം ശ്രദ്ധിക്കൂ '=

"ആ ഭവനത്തെ ( കഅബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന്‌ പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ ചെയ്യുന്നവര്‍ക്കും, ഇഅതികാഫ്‌ ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്‍റെഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു." (വി ഖു 2:125)

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
കഴിഞ്ഞ കമന്റിൽ പറയാൻ വിട്ടുപോയ ഒരു കാര്യമാണ്‌.....

താങ്കൾ തെളിവ്‌ ആവശ്യപ്പെട്ടപ്പോൾ മാത്രമല്ല ഞാൻ 'ചിലർ വിഗ്രഹാരാധനയെ എതിർക്കുന്നതിന്റെ' കാര്യം പറഞ്ഞത്‌. ആദ്യകമന്റിൽ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്‌ എന്തിനോടാണ്‌ എന്റെ മറുപടി (അഥവാ ചോദ്യങ്ങൾ) എന്നത്‌. അതു വായിച്ചാൽ ഒരുപക്ഷെ താങ്കൾക്ക്‌ മനസിലാവും ഇവിടെ കമന്റിട്ടവരെ ഞാൻ ലക്ഷ്യമാക്കിയോ ഇല്ലയോ എന്ന്. ജബ്ബാർ മാഷിന്റെ ബ്ലോഗിൽ മുതൽ എന്റെ നിലപാട്‌ അതായിരുന്നുതാനും.
എന്റെ പ്രസ്താവന എന്ന് താങ്കൾ പറഞ്ഞിടത്തുപോലും ഞാൻ ഇസ്ലാം വിശ്വാസികൾ എന്ന് പറഞ്ഞിട്ടില്ല, ചിലർ എന്നേ പറഞ്ഞിട്ടുള്ളു. ജബ്ബാർ മാഷിന്റെ ബ്ലോഗിലെ വാചകം പറഞ്ഞപ്പോഴും ഞാൻ അത്‌ പ്രത്യേകം പറഞ്ഞതാണ്‌.

അദ്ദേഹം വെറുതേ പറയുമോ ഇല്ലയോ എന്നതല്ല ഞാൻ പറഞ്ഞത്‌. വിഗ്രഹാരാധന ആർക്കും പ്രശ്നമുള്ള കാര്യമല്ലെങ്കിൽ ജബ്ബാർ മാഷിന്‌ ഒരു പോസ്റ്റ്‌ ഇടേണ്ട ആവശ്യമില്ലല്ലൊ. എല്ലാ വിഭാഗങ്ങളും അംഗീകരിക്കുന്ന ഒരു ശരിയുണ്ടെങ്കിൽ ആ ശരിയുടെ പേരിൽ ഒരു വിഭാഗത്തെ മാത്രം വിമർശിച്ചിട്ട്‌ ആരെന്തുനേടാൻ? അതറിയാത്ത ഒരാളാണോ ജബ്ബാർ മാഷ്‌ (ജബ്ബാർ മാഷിന്റെ ഇസ്ലാം വിരോധം എന്ന വാദം അംഗീകരിച്ചാൽപ്പോലും)

ea jabbar പറഞ്ഞു...

Sakkeer said...

എന്റെ പൊന്നേ എന്തും അങ്ങ് തട്ടി വിടുകയാണല്ലോ !
ഈ സൈറ്റ് എങ്കിലും ഒന്ന് സന്ദര്ഷിച്ചാട്ടെ. http://iphkerala.com/
അതില്‍ കാറ്റലോഗും ഉണ്ട്. ഹദീസ്‌ ഉണ്ടോ എന്ന് ഒന്ന് നോക്കൂ, പ്ലീസ്
**********

ഇസ്ലാമിന്റെ ആധികാരികപ്രമാണഗ്രന്ഥങ്ങള്‍ ഒരെണ്ണം പോലും അവിടെയൊന്നും കാണാന്‍ കഴിയില്ല. ഒരു ഹദീസ് ഗ്രന്ഥം പോലും...!

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഫൈസലെ,
ഓ.കെ
സമ്മതിച്ചിരിക്കുന്നു, ദൈവം അപ്രകാരം പറഞ്ഞിട്ടുള്ളതിനാല്‍ ഹജ്ജും കഅബ വലം വക്കലും ഇസ്ലാമിലെ പുണ്യകര്‍മ്മങ്ങളായി. അതില്‍ ആര്‍ക്കും പരാതിയില്ല, എല്ലാ മതങ്ങളിലും ഇപ്രകാരം ചില നിഷ്കര്‍ഷകളുണ്ട്,അതുപോലെ ഇസ്ലാമിലും. ഒരു മതാചാരം ആയതിനാല്‍ അതിനെ ചോദ്യം ചെയ്യാന്‍ മറ്റാര്‍ക്കും അവകാശവുമില്ല.ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് പറഞ്ഞുകൊടുത്ത കാര്യങ്ങളും അങ്ങിനെ തന്നെ. വിശ്വസിക്കണ്ടവര്‍ക്ക് വിശ്വസിക്കാം അല്ലാത്തവനു വേണ്ട.

ചിന്തകന്‍ പറഞ്ഞു...

അനില്‍: താങ്കള്‍ ഇപ്പോള്‍ പറഞ്ഞത് വളരെ ശരിയാണ്.ഇതാണ് യുക്തി. എല്ലാവര്‍ക്കും എല്ലാവരുടെയും ആശയങ്ങള്‍ മനസ്സിലാക്കാനുള്ള സാഹചര്യങ്ങളുണ്ടാവട്ടെ. എന്നിട്ട് ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ അല്ലാത്തവര്‍ വിട്ടു നില്‍ക്കട്ടെ.

ഒരൊറ്റ നിബന്ധന മാത്രമേ ഉള്ളൂ;വിശ്വാങ്ങള്‍ ചൂഷണോപാധിയായി മാറുമ്പോള്‍ എതിര്‍ക്കപെടേണ്ടാതാണ് എന്നതത്ര അത്.

രണ്ട് മതങ്ങള്‍ സംവാദത്തിന് തീരുമാനിച്ചാല്‍ അതില്‍ മൂന്നാമതൊരാള്‍ കുശുമ്പ് കാണിക്കേണ്ടതുമില്ല. അതായാത് ആട്ടിന്‍ കുട്ടികളെ കുത്ത് കൂടിച്ച് ചോരകുടിക്കുന്ന ചെന്നായയുടെ ഏര്‍പാട് നല്ലതല്ല എന്ന്:)

ഫൈസല്‍ . നല്ല അനുബന്ധത്തിന് നന്ദി.

Faizal Kondotty പറഞ്ഞു...

ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് പറഞ്ഞുകൊടുത്ത കാര്യങ്ങളും അങ്ങിനെ തന്നെ. വിശ്വസിക്കണ്ടവര്‍ക്ക് വിശ്വസിക്കാം അല്ലാത്തവനു വേണ്ട.
അനിലേട്ടാ ..സത്യം ...!
ഒരാളുടെ വിശ്വാസത്തെ ഹനിക്കേണ്ട ആവശ്യം ആര്‍ക്കുമില്ല ...മാത്രമല്ല ഗീത ഒക്കെ വായിക്കാന്‍ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് ...

നന്മ ആര് പറഞ്ഞാലും നന്മ തന്നെ ..അത് ഗീതയായാലും ഖുറാന്‍ ആയാലും ബൈബിള്‍ ആയാലും ഇനി ഏതെങ്കിലും യുക്തി വാദി ഗ്രന്ഥമായാലും ... ഒരു ഗ്രന്ഥം പറയാത്ത കാര്യങ്ങള്‍ അതിന്റെ മേലില്‍ അറിയാതെയോ അറിഞ്ഞോ കെട്ടി വക്കുമ്പോള്‍ അതിനെ തിരുത്തുന്നു എന്ന് മാത്രം .

ഖുറാനിലേക്കു വന്നാല്‍ ഖുറാന്‍ ധാരാളം നന്മകള്‍ ജീവിതത്തില്‍ പുലര്‍ത്താന്‍ ശക്തമായി ഉപദേശിക്കുന്നു ... നന്മ ചെയ്യാന്‍ ഒരു ഗ്രന്ഥം പറയേണ്ട കാര്യമില്ല എന്നൊരു വാദം ഉണ്ട് ..അങ്ങിനെയെങ്കില്‍ ഞാന്‍ ചോദിക്കട്ടെ ..നാം വളരെ ബഹുമാനിക്കുന്ന അദ്ധ്യാപകന്‍ നമ്മെ നന്മ ഉപദേശിക്കുമ്പോള്‍ നന്മ ചെയ്യാന്‍ ഗുരു ഉപദേശിക്കേണ്ട എന്ന് പറയുമോ നാം ? അതോ നമ്മിലെ നന്മ ചെയ്യാനുള്ള മനസ്സിലെ ഒന്ന് കൂടി encourage ചെയ്യില്ലേ ആ ഉപദേശങ്ങള്‍..?

ഖുറാന്‍ എന്താണ് മനുഷ്യ കുലത്തോട് പറയുന്നത് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ് .. ഈ ഒരു ഉദ്ദേശം വച്ച് ഞാന്‍ സഫ മര്‍വ ബ്ലോഗില്‍ എഴുതുന്ന പരമ്പര സമയം ഉണ്ടെങ്കില്‍ വായിക്കുമല്ലോ ..

അപ്പൂട്ടൻ പറഞ്ഞു...

:)

ea jabbar പറഞ്ഞു...

വിഗ്രഹമുള്ള ആരാധന വളരെ മ്ലേഛമാണെന്നും അതില്ലാത്ത ആരാധന മികച്ചതാണെന്നും ആര്‍ക്കും സ്ഥാപിക്കാനാവില്ല. ആ അര്‍ത്ഥത്തിലല്ല ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തതും. അങ്ങനെയൊരു മുന്‍ വിധിയോടെ ഹിന്ദു മതത്തെയും മറ്റും കടന്നാക്രമിക്കാന്‍ മുസ്ലിം പണ്ഡിതര്‍ ശ്രമിക്കാറുണ്ട്. അതിനുള്ള അര്‍ഹത അവര്‍ക്കില്ല എന്നു പറയാന്‍ വേണ്ടിയാണീ വിഷയം എഴുതിയത്. എന്റെ ലേഖനത്തിലെ പ്രധാന ഭാഗം ഉദ്ധരിച്ചുകൊണ്ട് നിര്‍ത്തുന്നു...നന്ദി.

ദൈവത്തിനു പ്രതീകങ്ങള്‍ ഉണ്ടാക്കി അതിനു ചുറ്റും അനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിനാണു നാം പൊതുവെ വിഗ്രഹാരാധന എന്നു പറയുന്നത്. ഇസ്ലാമിലെ ദൈവത്തിനും പ്രതീകങ്ങളുണ്ടെന്നും അവയെ പ്രദക്ഷിണം ചെയ്യാമെന്നും ഖുര്‍ ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്:-


إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْراً فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ

“നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158]

ea jabbar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാര്‍ത്ഥന്‍ പറഞ്ഞു...

ആരാധന, പ്രാർത്ഥന, പൂജ, നമസ്ക്കാരം
എന്നിവയെപ്പറ്റിയുള്ള വ്യത്യാസങ്ങളെപ്പറ്റി പലപ്പോഴും ഇവിടെ വിശദീകരിച്ചു കാണുന്നുണ്ട്.
ദൈവത്തിനെ സംബന്ധിച്ച് ഇതിൽ വ്യത്യാസങ്ങളൊന്നും ഉള്ളതായി എനിയ്ക്കു തോന്നിയിട്ടില്ല. മനുഷ്യരുടെ ചിന്താഗതിക്കനുസരിച്ച് അതിൽ വ്യത്യാസം അനുഭവപ്പെടാം.

വിഗ്രഹാരാധനയെക്കുറിച്ചു തന്നെ ചിന്തകന്റെ കാഴ്ചപ്പാട് ഇതാണ്.

[ഇനി വിഗ്രഹാരാധന എന്നാല്‍ എന്താണ്? ഏതെങ്കിലും ചരിത്ര
പുരുഷന്‍മാരെയോ, പുരോഹിതന്മാരെയോ, ഇതിഹസ
കഥാപാത്രങ്ങളെയോ, ദേവന്‍ മാരുടെയോ ദേവിമാരുടെയോ
ചിത്രങ്ങളെയോ പ്രതിമകളെയോ മുന്നില്‍ വെച്ച് ഇത്തരം
ആളുകളുടെ പ്രീതി കരസ്ഥമാക്കി നേട്ടങ്ങള്‍ കൊയ്യാമെന്നോ,
അസുഖങ്ങള്‍ മാറ്റമെന്നോ, പാപ പരിഹാരം നടത്താമെന്നോ
മറ്റോ ഉള്ളോ വിശ്വാങ്ങളുടെ പേരില്‍ നടത്തുന്ന ആരാധന.
]

ഇതിനെക്കാൾ കൂടുതൽ വിഗ്രഹം ഇല്ലാത്ത അള്ളാഹുവിൽ നിന്നും ലഭിക്കുമെന്ന വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടോ.
“ആളുകളുടെ പ്രീതി കരസ്ഥമാക്കി“ എന്ന പ്രയോഗത്തിൽ തന്നെ കൊടുക്കൽ
വാങ്ങലിന്റെ ഫലം എന്നുതന്നെയാണ് മനസ്സിലാകുന്നത്‌. സ്വർഗ്ഗപ്രാപ്തിയാണല്ലൊ
അള്ളാഹു വെച്ചുനീട്ടുന്ന ഇബാദത്ത് ഫലം.
എല്ലാം അറിയുന്ന ദൈവത്തോട് ഒന്നും ആവശ്യപ്പെടാതെയും അതിനുവേണ്ടി
പ്രാർത്ഥിക്കാതെയും തന്നെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും എന്ന
വിശ്വാസം നിസ്വാർത്ഥകർമ്മം ചെയ്യുന്നതിലൂടെ ബോദ്ധ്യപ്പെടേണ്ടതാണ്.

ഇനി ഒരു പ്രവാചകനും വരാനില്ല. അതുകൊണ്ട് അള്ളാഹുവിനോട് ആശയവിനിമയം നടത്താനുള്ള സാദ്ധ്യതയും ഇല്ല. അള്ളാഹുവും ഇവിടന്നു സ്കൂട്ടായി. വേറെ ഏതോ ജനവാസമുള്ള ഗ്രഹം തേടി പോയിട്ടുണ്ടാകും.

a man പറഞ്ഞു...

വിഗ്രഹമുള്ള ആരാധന വളരെ മ്ലേഛമാണെന്നും അതില്ലാത്ത ആരാധന മികച്ചതാണെന്നും ആര്‍ക്കും സ്ഥാപിക്കാനാവില്ല. ആ അര്‍ത്ഥത്തിലല്ല ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തതും. അങ്ങനെയൊരു മുന്‍ വിധിയോടെ ഹിന്ദു മതത്തെയും മറ്റും കടന്നാക്രമിക്കാന്‍ മുസ്ലിം പണ്ഡിതര്‍ ശ്രമിക്കാറുണ്ട്. അതിനുള്ള അര്‍ഹത അവര്‍ക്കില്ല എന്നു പറയാന്‍ വേണ്ടിയാണീ വിഷയം എഴുതിയത്. എന്റെ ലേഖനത്തിലെ പ്രധാന ഭാഗം ഉദ്ധരിച്ചുകൊണ്ട് നിര്‍ത്തുന്നു...നന്ദി.
...................................


ആരാധനയുടെ വിവിധ വശങ്ങള്‍ വ്യക്തമായി മനസ്സിലക്കിയ ,ലോകത്തില്‍ ഒരു മതത്തേയും
ഇന്നേ വരെ ച്ചേ എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ലാത്ത ഒരു പണ്ടിത ശ്രേഷ്ടന്റെ വാക്കുകള്‍ നാം
കേട്ടു. പക്ഷെ ഒരു കാര്യം അര്‍ഹത തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിനു മിന്‍പ്‌
കാര്യങ്ങള്‍ കുറച്ചു കൂടി സത്യസന്ധമായി അവതരിപ്പിക്കാന്‍ ശ്രമിക്കണം...സ്വന്തം കണ്ണിലെ കോല്‍ എടുത്തു കളഞ്ഞിട്ടാവണം മറ്റുള്ള
വന്റെ കണ്ണിലെ കരട്‌ തപ്പല്‍.


"തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ
മന്ദിരത്തില്‍ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല.
ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു. "


[ശ്രീ സി എന്‍ അഹമ്മെദ്‌ മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ നിന്നും
സഫാ മര്‍വക്കിടയിലുള്ള നടത്തത്തെ കുറിച്ചുള്ള പരാമര്‍ഷം താഴെ ]
സഫാ മര്‍വക്കിടയിലുള്ള നടത്തം ആന്തരാര്‍ത്ഥം:
ഇബ്രാഹിം നബി സ്വ പുത്രനെ ബലിയര്‍പ്പിക്കുവാന്‍ കൊണ്ടു പോയത്‌ മര്‍വയിലേക്കാണ്‌ .ആ ത്യാഗ സന്നദ്ധതയെ ഞാന്‍
ആദരുക്കുന്നു,ഞാനും അത്തരം ത്യാഗങ്ങക്‌ക്‍ക്കു സന്നദ്ധനാണ്‌
എന്നു കാണിക്കാനാണ്‌ ആ സ്ഥലത്തേക്ക്‌ ആവര്‍ത്തിച്ചു പോകുകയും മടങ്ങുകയും ചെയ്യുന്നത്‌ .

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ചര്‍ച്ച ഇവിടെങ്ങും തീരില്ലെ?
:)

എന്റെ കയ്യില്‍ രണ്ട് പരിഭാഷകളുണ്ട്, രണ്ടിലും ജബ്ബാര്‍ മാഷ് പറഞ്ഞ തര്‍ജ്ജമകളാണ് ഉള്ളത്.

നേരന്‍ പറഞ്ഞു...

അല്‍ഫോണ്‍സാമ്മേ കാക്കണേ !
ഗുരുവായൂരപ്പാ കാക്കണേ !
മുഹമ്മ്ദ് നബിയുടെ ഹഖ്,ജാഹ്,ബറകത്ത്കൊണ്ട് എന്റെ ദോഷം പൊറുത്ത് തരണേ !

ea jabbar പറഞ്ഞു...

ഉരുണ്ടുരുണ്ട് നമ്മള്‍ സി എന്‍ അഹമ്മദ് മൌലവിയില്‍ അഭയം കണ്ടെത്തി..!
(:

നേരന്‍ പറഞ്ഞു...

ഇസ്ലാം ചൂണ്ടിക്കാണിച്ചു തൊഴുതാന്‍ പറയുന്ന വിഗ്രഹങ്ങളെ തൊഴുതുന്നത് ‘ഇബാദത്തും, അല്ലാത്തവ ശിര്‍ക്കുമായിത്തീരുന്ന ഒരു പ്രതിസന്ധിയില്‍ ഈ ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്.

സി.എം. മൌലവിയുടെ വ്യാഖ്യാനത്തില്‍ അഭയം കണ്ടെത്തുന്ന ചിന്തകന്റെ മൌനം കീഴടങ്ങലിന്റേതാണോ. ?

ചിന്തകന്‍ പറഞ്ഞു...

നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് തിരിച്ചുള്ള യാത്ര കാരണം അത്പം തിരക്കിലായിരുന്നു.


ea jabbar said...
ഉരുണ്ടുരുണ്ട് നമ്മള്‍ സി എന്‍ അഹമ്മദ് മൌലവിയില്‍ അഭയം കണ്ടെത്തി..!


ജബ്ബാര്‍ മാഷ് ഏതായാലും ചിരിയുണര്‍ത്തുന്നു. കഅ്ബയും ഹജറുല്‍ അസ് വദും വിഗ്രഹങ്ങളാണെന്ന് സ്ഥാപിക്കാന്‍ ഇറങ്ങി പുറപ്പെട്ട മാഷ് ‘സഫയും മര്‍വ്വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില് പെട്ടതാണ്‍,(അടയാളങ്ങളില്‍ (ഷിആര്‍=അടയാളം/ചിഹ്നം ഷ ആഇര്‍ = ചിഹ്നങ്ങള്‍/അടയാളങ്ങള്‍)) അതിലെ പ്രദക്ഷിണം നിങ്ങള്‍ക്ക് തെറ്റില്ല“ എന്ന സൂറത്തുല്‍ ബകറയിലെ 158 ആമത്തെ സൂക്തത്തില്‍ അഭയം തേടിയിരിക്കുകയാണ്. മാഷിന്റെ ഉദ്ദേശം അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കലാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് മുകളില്‍ അദ്ദേഹമിട്ട രണ്ട് കമന്റുകള്‍. സഫയും മര്‍വ്വയും അതിന്റെ ചരിത്രവും അറിയുന്നവര്‍ക്ക് എന്താണീ ചിഹ്നങ്ങളെന്നും അവക്കിടയിലെ നടത്തത്തിന്റെ പൊരുള്‍ എന്തെന്നും വളരെ വ്യക്തമായും അറിയാം.

എന്താണ് വിഗ്രഹങ്ങള്‍ എന്നറിയാത്ത, സാമാന്യ യുക്തി പോലുമില്ലാത്തവര്‍ക്ക് ഇതെല്ലാം അല്ലാഹുവിന്റെ വിഗ്രഹങ്ങളായി തോന്നും. അല്ലാഹുവിന്റെ വിഗ്രഹങ്ങള്‍ ഏതൊക്കെയെന്നറിയണ്ടെ ? കറുത്ത കല്ല്, കഅ്ബ, രണ്ട് കുന്നുകള്‍(സഫ, മര്‍വ്വ) :) ഇന്ത്യന്‍ പശ്ചാത്തലത്തിലെ ലക്ഷകണക്കായ പ്രതിക്ഷ്ടകളൊക്കെയും ആ പ്രതിഷ്ട ആരുടെ പേരിലാണോ സാധാരണ ആ പേരില്‍ തന്നെയാണ് അറിയപെടുക. അല്ലാഹുവിന്റെ പ്രതിക്ഷ്ടകള്‍ എങ്ങിനെ ചിരിയുണര്‍ത്താതിരിക്കും :-), യുക്തിയെ ഇച്ഛകള്‍ക്ക് പണയം വെച്ചവര്‍ക്ക് ഇതൊന്നും തലയില്‍ കേറുമെന്ന് വിചാരിക്കാതിരിക്കുന്നതാണുത്തമം.

കാട്ടിപ്പരുത്തി പറഞ്ഞു...

ചിലര്‍ക്കു വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചേ മതിയാകൂ എന്നിടത്താണു പ്രശ്നം. ഹജ്ജ് ഇബ്രാഹിം നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. ഹജ്ജ് മാത്രമല്ല ബലിപെരുന്നാളും.

Faizal Kondotty പറഞ്ഞു...

മക്ക സന്ദര്ശിച്ചപ്പോ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങള്‍ ഇതാ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം ..ഇത് പോലെ തന്നെയാണ് മിക്കവര്‍ക്കും അനുഭവപ്പെടുക എന്ന് തോന്നുന്നു ..എന്തെങ്കിലും ഒക്കെ ഭാക്ഷ്യം ചമക്കുന്നതിനു മുന്‍പ് മുന്‍പ് അനുഭവത്തില്‍ കണ്ടത് കേള്‍ക്കാനെങ്കിലും തയ്യാറാകൂ ..

kaalidaasan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

THE CHALLENGE OF GOD
GOD is the One Who has revealed to you the KHURAN . Some of its verses are decisive -
they are the foundation of the QURAN - while others are allegorical. Those whose
hearts are infected with disbelief follow the allegorical part to mislead others and to
give it their own interpretation, seeking for its hidden meanings, but no one knows its
hidden meanings except GOD.
If you are in doubt about QURAN
then produce one Surah like this; and call your
witnesses besides GOD to assist you, if you are right in
your claim.
THE GOD
ATTN: IF ANY ONE MADE PLEASE SHOW.
EASWARdas