2008, നവംബർ 10, തിങ്കളാഴ്‌ച

ഭീകാരാവാദിപ്പട്ടവും മാദ്ധ്യമ ഇരട്ടത്താപ്പും!

കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബോംബ് നിര്‍മ്മാണാത്തിനിടയില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ സ്ഥാനത്ത് മുസ് ലീം നാമധാരികളായിരുന്നെങ്കില്‍ സ്തിഥിയൊന്നു ആലോചിച്ചു നോക്കൂ.
മാതൃഭുമി, മനോരമ, മംഗളം, കേരള കൌമുദി തുടങ്ങിയ മുഖ്യ ധാരാ മധ്യമങ്ങളുടെ തലക്കെട്ടുകള്‍ എങ്ങനെയാ‍യിരിക്കും ?
കേരളം ഭീകരരുടെ പിടിയില്‍..
കണ്ണൂര്‍ ഭീകര വളര്‍ത്തു കേന്ദ്രം..
ബോംബു നിര്‍മ്മാണത്തിനിടെ രണ്ട് കൊടും ഭീകരര്‍ കൊല്ലപ്പെട്ടു.
ഭീകരര്‍ കേരളം താവളമാക്കുന്നു..
കേരളം ഭീതിയില്‍..
ശബരിമല ഗുരുവായൂര്‍ വിമാനത്താവളങ്ങള്‍ റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമക്കി.
കേരളത്തിലെ മദ്രസകള്‍ ഭീകര കേന്ന്ദ്രങ്ങള്‍.........
ഇങ്ങിനെ തുടങ്ങി തലക്കെട്ടുകളും ചര്‍ച്ചകളും വഴിപാടുകളും. ഒരാഴ്ച്ച കൊണ്ട് ആകോശങ്ങള്‍ തീര്‍ന്നാലായി.

എന്ത് മാന്യമായാണ് മുകളിലുള്ള വാര്‍ത്ത മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ന് നോക്കൂ.

ചെറുവാഞ്ചേരിയില്‍ ബോംബ്‌ സ്‌ഫോടനത്തില്‍ രണ്ട്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ മരിച്ചു ==> മതൃഭൂമി

കണ്ണൂരില്‍ ബോംബുപൊട്ടി രണ്ട് മരണം ==> മനോരമ ന്യൂസ്

എന്തൊരു മാന്യമായ സമീപനം അല്ലേ?

ഒരു മുസ് ലീം പേരുള്ള ആരെയെങ്കിലും സംശയത്തിന്റെ പേരില്‍ പോലും പിടിക്കപ്പെട്ടാല്‍ അവവന്റെ അയല്‍വാസികള്‍, നാട്ടുകാര്‍, മൊബൈലില്‍ വിളിച്ചവര്‍, ബന്ധുക്കള്‍, കൂട്ടുകാര്‍ എല്ലാവരും ഭീകരരായിമാറും മാധ്യങ്ങള്‍ക്കും പോലീസിനും. എന്തൊരു ഇരട്ടത്താപ്പ്!!!

ഈ പോലീസും മാധ്യങ്ങളും ഇങ്ങനെ പക്ഷപാതിത്വം കാണിക്കാന്‍ മാത്രം മുസ് ലീംകള്‍ എന്ത് തെറ്റാണ് ഇവരോട് ചെയ്തത്? ഇത് ഭയന്ന് നൊന്ത് പ്രസവിച്ച സ്വന്തം മകന്റെ ശവശരീരം പോലും കാണേണ്ടെന്ന് ഫയാസിന്റെ ഉമ്മയെ കൊണ്ട് പറയിപ്പിച്ചത് ഈ മാദ്ധ്യമ പോലീസ് ഭീകരന്മാരുടെ പണിയല്ലേ?

ഇത് കൂടി ചേർത്ത് വായിക്കാനപേക്ഷ
മാധ്യമങ്ങളുടെ ഭീകരവേട്ട

19 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

ഒരു മുസ് ലീം പേരുള്ള ആരെയെങ്കിലും സംശയത്തിന്റെ പേരില്‍ പോലും പിടിക്കപ്പെട്ടാല്‍ അവവന്റെ അയല്‍വാസികള്‍, നാട്ടുകാര്‍,
മൊബൈലില്‍ വിളിച്ചവര്‍, ബന്ധുക്കള്‍, കൂട്ടുകാര്‍ എല്ലാവരും ഭീകരരായിമാറും മാധ്യങ്ങള്‍ക്കും പോലീസിനും. എന്തൊരു ഇരട്ടത്താപ്പ്!!!
ഈ പോലീസും മാധ്യങ്ങളും ഇങ്ങനെ പക്ഷപാതിത്വം കാണിക്കാന്‍ മുസ് ലീംകള്‍ എന്ത് തെറ്റാണ് ഇവരോട് ചെയ്തത്?

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കപട രാജ്യസ്നേഹികളുടെ ഇടയില്‍ കിടന്ന് സാധാരണക്കാരായ മുസ്ലീംങ്ങള്‍ പാടുപെടുകയാണ്, രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍. യാഥാര്‍ദ്ധ്യങ്ങളോട് സത്യന്ധമായി പ്രതികരിക്കാന്‍ മുസ്ലീം നാമധാരികള്‍ ഭയക്കുന്നുണ്ട്.

ചിന്തകന്‍ പറഞ്ഞു...

പ്രിയ രാമചന്ദ്രൻ

ഇവിടെ വന്നതിനും താങ്കളുടെ അഭിപ്രയം അറിയിച്ചതിനും നന്ദി.

രാജ്യ സ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പോലും രക്ഷപെടാൻ കഴിയാത്തത്ര മോശമാണ് കപടരാജ്യ സ്നേഹികളുടെ ഇടയിൽപ്പെട്ടിരിക്കുന്ന സാധാരണ മുസൽമാന്റെ അവസ്ഥ എന്നത് ഏറെ പരിതാപകരാണ്. എന്നാൽ ഭൂരിപക്ഷം വരുന്ന നല്ലവരായ മത നിരപേഷ നിലപാടുള്ളവർ യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നവരാണ് എന്ന സത്യം വിസ്മരിക്കുന്നില്ല. ഭീതിപ്പെടുത്തുന്ന യാഥാർഥ്യം മാദ്ധ്യമങ്ങളുടെ കടുത്ത വിവേചന പരമായ ഇരട്ടത്താ‍പ്പാണ്.

ഏതെങ്കിലും മുസ് ലീം നാമധാരി പ്രതികരിച്ചാൽ ഭീകരത ചാപ്പ അവന്റെ മേൽ പതിക്കും എന്നുള്ളതും ഒരു വർത്തമാന കാല യാഥാർഥ്യമാണ്.

Joker പറഞ്ഞു...

വളരെ വളരെ പേടിയോടെ ഈ പോസ്റ്റിന് ഒരൊപ്പ്.

ഏറ്റവും പുതിയ ദേശസ്നേഹത്തിന്റെ പരിശുദ്ധി കണക്ക് താഴെ കൊടുക്കുന്നു.

മുസ്ലിംഗള്‍ 20 %
ഇടതു പക്ഷം 35 %
ക്യസ്ത്യാനികള്‍ 45 %
സംഘപരിവാര്‍ അടക്കം പലയിനം മഞ്ചുകള്‍ (തിന്നുന്ന മഞ്ചല്ല) 100%

മുസ്ലിംഗള്‍ പാക്കിസ്ഥാനും ഇടത് പക്ഷം ചൈനക്കും ഇന്ത്യയെ ഒറ്റിക്കൊടുക്കുന്നത് കൊണ്ടും ക്യസ്ത്യാനികള്‍ മത പരിവര്‍ത്തനം ചെയ്യുന്നതും കൊണ്ടാണ് ദേശസ്നേഹം കുറഞ്ഞു പോകുന്നത്.

സ്വാസ്തിക് ചിഹ്നം വാട്ടര്‍ മാര്‍ക്കായി ഉല്ലേഖനം ചെയ്ത പുതിയ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റുകള്‍ വരുന്ന ലോകസഭാ ഇലക്ഷന് മുമ്പായി BJP RSS കേന്ദ്രങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ കൈപറ്റേണ്ടതാണ്

ഒപ്പ്
ദേശസ്നേഹ കാര്യനിര്‍വാഹക സമിതി
വന്ദേമാതരം
ഭാരത് മാതാകീ ജയ്
ലോകാ സമസ്താ സുഖിനോ ഭവന്ദു
ഹേ റാം

Sakkeer Hussain പറഞ്ഞു...

വളരെ പ്രസക്തമായ നിരീക്ഷണം. രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങളിലും മതം, വിശേഷിച്ചു ഇസ്‌ലാം പ്രതി ചേര്‍ക്കപ്പെടുന്നു. 'ചത്തത്‌ കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന നിലയിലാണ്‌ കാര്യങ്ങള്‍ നടക്കുന്നത്. സംഭവത്തിന്റെ ശരിയായ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലും ഇത്തരം നിലപാടുകള്‍ കാരണം വിഫലമാകും. യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടും. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന 'സേവനം' ഏറെ മഹനീയമാണ്. കാളക്ക് ഗര്‍ഭം എന്ന് കേള്‍ക്കുമ്പോഴേക്കും ഇവര്‍ കയറില്‍ വടമിടും. "നുണയോടെ നിര്‍ഭയം നിരന്തരം" .

മതത്തിന്റെ പേരില്‍ ദുരൂഹമായ പ്രവത്തനങ്ങള്‍ നടക്കുന്നതും വിമര്‍ശിക്കപ്പെടണം. എല്ലാ ഭീകരതയും സമുദായത്തിന്റെ തലയില്‍ ചാര്‍ത്താന്‍ ഈ മുളകുപൊടി ഗ്രൂപ്പുകള്‍ ന്യായം നകുന്നു. ഗുണം അനുഭവിക്കാന്‍ കുറച്ചു വിരുതന്മാരും ബുദ്ധിജീവികളും. ചീത്തപ്പേരും ദുരിതവും പേറാന്‍ സമുദായവും.

ജിവി/JiVi പറഞ്ഞു...

മാധ്യമ ഇരട്ടത്താപ്പുകളെപ്പറ്റി പറയുമ്പോള്‍ മുസ്ലീം തീവ്രവാദത്തെ കേരളത്തിലെ ‘മുസ്ലീം’ പത്രങ്ങള്‍ എങ്ങനെ എഴുതുന്നു എന്നുകൂടി നോക്കുക. മാലേഗാവിനെ ഒരു മറുപടി എന്ന നിലയില്‍ ആഘോഷിക്കുകയാണ് ഈ ദിവസങ്ങളില്‍ അവര്‍. താങ്കള്‍ പറഞ്ഞ പ്ത്രങ്ങളുടെ ഇരട്ടത്താപ്പുകളെക്കാള്‍ ഒരു സാധാരണമുസ്ലീം എതിര്‍ക്കേണ്ടത് ഈ ഇരട്ടത്താപ്പിനെയല്ലേ?

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും ചിന്തകനുതോന്നിയ അതേ സംശയം. ഞാന്‍ ഒരു സംഘപരിവാര്‍ ഭീകരനായി മുദ്രകുത്തപ്പെടുമോ എന്ന്.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ജീവി
ഇവിടെ വന്നതിനും താങ്കളുടെ അഭിപ്രായം അറിയിച്ചതിനും നന്ദി.

'മുസ്ലീം തീവ്രവാദം’, ‘ഹിന്ദു തീവ്രവാതം’ ‘കൃസ്ത്യന്‍ തീവ്രവാദം‘ എന്നീ പദ പ്രയോഗങ്ങള്‍ എല്ലാം തന്നെ ഒരു തരം സാമാന്യ വത്കരണത്തിന്റെ പദ പ്രയോഗങ്ങളാണ്. ഏതാനും ചില ആളുകളുടെ പ്രവൃത്തികള്‍ ഒരു സമൂഹത്തെ മൊത്തം പ്രതിനിധീകരിക്കുന്നു പേരിനോട് ചേര്‍ത്തു പറയുമ്പോള്‍ ഉണ്ടാകാവുന്നു ഭവിഷ്യത്തുകള്‍ മുസ് ലീം സമൂഹം ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്.
നേരെമറിച്ച് സഘപരിവാറോ അവരുടെ കൂട്ടാളികളോ ചെയ്യുന്നതിനെ ഹിന്ദു തീവ്രവാദമായോ, ബുഷിയന്‍ ഭരണകൂട ഭീകരതയെയോ കൃസ്ത്യന്‍ തീവ്രവാദമായോ ഒരു പത്രങ്ങളും അവതരിപ്പിക്കാറില്ല. അങ്ങിനെ അവതരിപ്പിക്കണമെന്ന് എനിക്കോഗ്രഹവുമില്ല.

മുസ് ലിം സമൂഹത്തിനെ മൊത്തത്തില്‍ ഭീകരവാദി മുദ്ര ചാര്‍ത്തപ്പെടുമ്പോള്‍ മുസ് ലീം പത്രങ്ങളും മറ്റു പത്രങ്ങളുടെ അതേ പാത പിന്തുടരണം എന്ന അഭിപ്രായത്തോട് യോജിക്കാനും നിര്‍വ്വാഹമില്ല

മാലേഗാവിനെ ഒരാഘോഷമായല്ല ഒരാശ്വാസമായാണ് അവര്‍ കണുന്നത്. കാരണം അതിന്റെ പേരില്‍ ഒരു പാട് നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. അവരെങ്കിലും വിട്ടയക്കപ്പെട്മല്ലോ എന്നതാണ് ആ ആശ്വാസം.
എവിടെ സ്ഫോടനങ്ങള്‍ നടന്നാലും മുസ്ലീം അടയാള വാക്യങ്ങളോ സന്ദേശങ്ങളോ ആയി ഇമെയില്‍ വരികയായി. ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ കുറിച്ച് വ്യക്താമായ അന്വേഷണമോ തെളിവോ ലഭിക്കുന്നതിന് മുമ്പ് മുന് വിധിയോടെ കുറ്റങ്ങള്‍ ഒരു പ്രത്യേക സമൂദായത്തിനെതിരെ തിരിച്ച് വിടുന്ന മാദ്ധ്യമങ്ങള്‍ ചെയ്യുന്നത് എന്ത് തരം ധര്‍മ്മമാണ് എന്ന് സാമാന്യബോധമുള്ളവര്‍ക്കൊക്കെ മനസ്സീലാക്കാന്‍ സാധിക്കുമെന്നാണെന്റെ ധാരണ.

പ്രിയ ജോക്കര്‍‍
ഇത്തരം ഒരു സ്തിവിശേഷം നേരിടുന്നതിന് മുസ്ലീങ്ങള്‍ തന്നെ നേരിട്ടീറങ്ങേണ്ടതുണ്ട്. അത് ആയുധമെടുത്തോ തീവ്രവാദത്തിലൂടെയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള യുദ്ധപ്രക്യപനത്തിലൂടെയോ അല്ല മറിച്ച് നമ്മുടെ സഹോദര സമൂദായങ്ങളിലേക്ക് സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും പാലങ്ങള്‍ പണിതുകൊണ്ടായിരിക്കണം. നല്ലവരായ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരന്മാരുടെ പിന്തുണയോട്കൂടിയും രാജ്യത്തെ മത നിരപേഷമായി ചിന്തിക്കുന്ന രഷ്ട്രീയ പ്രസ്താങ്ങളുടെ പിന്തുണയോടും കൂടി മുസ്ലീങ്ങളെ കുറിച്ചുള്ള മുന്‍ വിധികളെ മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അത് മൂലം രാ‍ജ്യ പുരോഗതിയിലും സേവനത്തിലും പങ്കാളികളാവാനുള്ള അവസരം നാം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. സംഘ് പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യപൃതരായ ഏതെങ്കിലും മുസ് ലീം ചെറുപ്പക്കാരുണ്ടെങ്കില്‍ അവരെ അതില്‍ നിന്ന് ശക്തമായി പിന്തിരിപ്പിക്കേണ്ടതുമുണ്ട്.

‘നാനാത്വത്തില്‍ ഏകത്വം‘ എന്ന മഹത്തായ സങ്കല്പത്തെ അപ്പോള്‍ നമുക്കന്വര്‍ഥമാക്കാന്‍ കഴിഞ്ഞേക്കാം.

പ്രിയ ജോക്കര്‍, സക്കീര്‍
ഇവിടെ വന്നതിനു കമന്റിയതിനും നന്ദി.

chithrakaran ചിത്രകാരന്‍ പറഞ്ഞു...

എണ്ണപ്പണം കൊണ്ടു നടത്തുന്ന ഇസ്ലാമിക ഭീകരവാദം ഇന്ന് ലോകം അനുഭവിക്കുന്ന മാനവികതക്കെതിരെയുളള വെല്ലുവിളിയാണ്.

അതുപോലെ ഗുരുതരമല്ല്ല്ലല്ലോ മന്ദബുദ്ധികളായ രണ്ടു പ്രദേശിക പാര്‍ട്ടി അണികള്‍ നടത്തുന്ന പടക്കം പൊട്ടിക്കല്‍ ! അവരുടെ പിന്നില്‍ പാക്കിസ്ഥാനില്ലല്ലോ പ്രചാരക.

ജിവി/JiVi പറഞ്ഞു...

പ്രിയ ചിന്തകന്‍,

തീവ്രവാദത്തെ ഇനി നമ്മള്‍ മുസ്ലീം തീവ്രവാദം, ഹിന്ദു തീവ്രവാദം, കൃസ്ത്യന്‍ തീവ്രവാദം എന്നുതന്നെ വിളിക്കേണ്ടതുണ്ട്. ഈ തീവ്രവാദങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാന്‍ അതാതു സമുദായങ്ങളില്‍ നിന്നുതന്നെ ശ്രമമുണ്ടാവട്ടെ. ഒരു സമുദായ പരിഷ്കരണം എന്ന രീതിയില്‍ അതു വളരട്ടെ.

തീവ്രവാദത്തിന് മതമില്ല, തീവ്രവാദികള്‍ ഒരു മതത്തിലും പെട്ടവരല്ല തുടങ്ങിയ പഴം വിഴുങ്ങി പല്ലവികള്‍ ആവര്‍ത്തിക്കാതെ ഓരോ മതത്തിന്റെ പേരിലുള്ള തീവ്രവാദത്തെയും എതിര്‍ത്തുകൊണ്ട് അതാതുമതങ്ങളിലെ സാധാരണക്കാര്‍ മുന്നൊട്ടുവരണം.

മാലെഗാവ് എനിക്കും ഒരു ആശ്വാസമാണ്. സംഘപരിവാറുകളുടെ കുത്സിതപ്രവൃത്തികള്‍ വെളിച്ചത്തുവരുന്നല്ലോ എന്നതില്‍. ഇത് നമ്മുടെ രാജ്യത്തെ മുസ്ലീംകള്‍ക്ക് വലീയ തോതില്‍ ആത്മവിശ്വാസം നല്‍കും എന്ന് ഞാന്‍ പ്രതീക്ഷിക്കയാണ്.(ഒരു മുസ്ലീം അല്ലാത്തതുകൊണ്ട് ഇത്തരം പ്രശ്നങ്ങളില്‍ മുസ്ലീങ്ങള്‍ അനുഭവിക്കുന്നതെന്ത് എന്ന് ശരിക്ക് മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നില്ല എന്ന് സമ്മതിക്കട്ടെ). തീവ്രവാദികളുമായ പോലീസ് നടത്തുന്ന സംഘട്ടനങ്ങളെല്ലാം വ്യാജമാണെന്ന് പിറ്റേന്നത്തെ ‘മുസ്ലീം‘ പത്രത്തില്‍ വായിക്കാനുള്ള മാനസികാവസ്ഥയില്‍ നിന്ന് മുസ്ലീങ്ങളെ മോചിപ്പിക്കാന്‍ ആ ആത്മവിശ്വാസത്തിന് കഴിയട്ടെ.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ചിത്രകാരന്‍
ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

മുന്‍ വിധിയും അന്ധമായ വിരോധവും പ്രതിഫലിക്കുന്നതു കൊണ്ടും
ഒരു പ്രതികരണത്തിന് സ്കോപില്ലാത്ത വിധം അബദ്ധമായത് കൊണ്ടും താങ്കളുടെ കമന്റിനെ കുറിച്ച് ഒന്നും പറയുന്നില്ല. :)

താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ജീവി
വീണ്ടും വന്നതില്‍ സന്താഷം

“തീവ്രവാദത്തെ ഇനി നമ്മള്‍ മുസ്ലീം തീവ്രവാദം, ഹിന്ദു തീവ്രവാദം, കൃസ്ത്യന്‍ തീവ്രവാദം എന്നുതന്നെ വിളിക്കേണ്ടതുണ്ട്.“

ഇതിനോട് ഒരിക്കലും എനിക്കെന്നല്ല ഒരു യഥാര്‍ത്ഥ മതവിശ്വാസിക്കും യോജിക്കാനാവില്ല. മറിച്ച് തീവ്രവാദം നടത്തുന്ന സംഘടനയുടെ പേര് ചേര്‍ത്ത് പറയുന്നതാണ് ഏറ്റവും അനുയോജ്യം. അതില്‍ രാഷ്ട്രീയ സംഘടന പേരുകളും ചേര്‍ക്കാം.(ഉദാഹരണത്തിനു മര്‍ക്സിസ്റ്റ് ഭീകരര്‍, ബിജെപി ഭീകരര്‍’ മുസ്ലീ ലീഗ് ഭീകരര്‍,കോഗ്രസ് ഭീകരര്‍...എന്നിങ്ങനെ) കാരണം അവരാണല്ലോ ഇതിന്റെയൊക്കെ അണിയറ ശില്പികള്‍.

എന്നാല്‍ എന്റെ പോസ്റ്റ് സംസാരിച്ചത് ഭീകരതാ നിര്‍വചനത്തിന്റെ പരിധിയില്‍, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ, മുസ് ലീങ്ങളെ മാത്രമേ ഉള്‍പെടുത്തിയിട്ടുള്ളൂ എന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചാ‍ണ്.

“ ഈ തീവ്രവാദങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാന്‍ അതാതു സമുദായങ്ങളില്‍ നിന്നുതന്നെ ശ്രമമുണ്ടാവട്ടെ. ഒരു സമുദായ പരിഷ്കരണം എന്ന രീതിയില്‍ അതു വളരട്ടെ. “

താങ്കളുടെ ഈ അഭ്പ്രയത്തോട് നൂറ് ശതമാനം യോജിക്കുന്നു. രാഷ്ട്രീയക്കാരെയും കൂടി ഇതില്‍പെടുത്തേണ്ടതുണ്ട്. അരങ്ങ് നന്നാവണമെങ്കില്‍ അണിയറയും കൂടി നന്നവേണ്ടത് ഒരാവശ്യമാണല്ലോ.

“തീവ്രവാദികളുമായ പോലീസ് നടത്തുന്ന സംഘട്ടനങ്ങളെല്ലാം വ്യാജമാണെന്ന് പിറ്റേന്നത്തെ ‘മുസ്ലീം‘ പത്രത്തില്‍ വായിക്കാനുള്ള മാനസികാവസ്ഥയില്‍ നിന്ന് മുസ്ലീങ്ങളെ മോചിപ്പിക്കാന്‍ ആ ആത്മവിശ്വാസത്തിന് കഴിയട്ടെ.“

മുസ് ലീം പത്രങ്ങള്‍ മാത്രമല്ല ഇത് പറയുന്നത്, മറിച്ച്
നിക്ഷപക്ഷമതികളായ എല്ലാവരും തന്നെ
പോലീസിന്റെ ഭാഷ്യത്തിലും ദൃക്സാക്ഷികളുടെ വിവരണത്തിലുമുള്ള വൈരുദ്യങ്ങളുടെ ഘോഷയാത്രകളും അതിനെതിരെയുള്ള വ്യക്തമായ തെളിവുകളോടെയാണ് അവര്‍ ചുണ്ടിക്കാട്ടുന്നത്. ഗുജറാത്ത് പോലുള്ള സ്ഥലങ്ങളിലും ദല്‍ഹിയിലും നടന്ന ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇതിനും പുറമെ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിലും ഒറീസ്സയിലും പോലീസ് ഒരേറ്റുമുട്ടല്‍ പോലും നടത്തിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പോലീസ് മുസ് ലീം പേരുള്ളവരോട് മാത്രമേ ഇതേവരെ ഏറ്റുമുട്ടിയുട്ടുള്ളൂ എന്നതും ഒരു സത്യമല്ലേ?

ചിന്തകന്‍ പറഞ്ഞു...

ഇത് കൂടി ചേർത്ത് വായിക്കാനപേക്ഷ
മാധ്യമങ്ങളുടെ ഭീകരവേട്ട

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

"മാധ്യമ ഇരട്ടത്താപ്പുകളെപ്പറ്റി പറയുമ്പോള്‍ മുസ്ലീം തീവ്രവാദത്തെ കേരളത്തിലെ ‘മുസ്ലീം’ പത്രങ്ങള്‍ എങ്ങനെ എഴുതുന്നു എന്നുകൂടി നോക്കുക. മാലേഗാവിനെ ഒരു മറുപടി എന്ന നിലയില്‍ ആഘോഷിക്കുകയാണ് ഈ ദിവസങ്ങളില്‍ അവര്‍. താങ്കള്‍ പറഞ്ഞ പ്ത്രങ്ങളുടെ ഇരട്ടത്താപ്പുകളെക്കാള്‍ ഒരു സാധാരണമുസ്ലീം എതിര്‍ക്കേണ്ടത് ഈ ഇരട്ടത്താപ്പിനെയല്ലേ?"

JV,
സത്യത്തില്‍ മുസ്ലിം പത്രങ്ങള്‍ ആഘോഷിക്കുകയല്ല, ആശ്വസിക്കുകയാണ്. അല്പം അധികമായിത്തന്നെ.
കാരണം ഇന്നു വരെ മുസ്ലീം തീവ്രവാദത്തെ പറ്റി മാത്രമെ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുള്ളു. ഇപ്പോള്‍ ഹിന്ദു തീവ്രവാദത്തിനും (അവര്‍ ചെയ്ത ഗുജറാത്ത്, ഒറീസ്സ, കര്‍ണ്ണാടക കൂട്ടക്കൊലകള്‍ തീവ്രവാദത്തിന്റെ ലിസ്റ്റില്‍ പെടുത്തിയിട്ടില്ല!) തെളിവുകള്‍ മാലേഗാവ് സ്ഫോടനത്തിലൂടെ (അതുമാത്രമല്ല പണ്ട് മുസ്ലീംങ്ങളുടെ പേരില്‍ ചാര്‍ത്തപ്പെട്ട പലതും)പുറത്തുവരുമ്പോള്‍ മാത്രം എന്തുകൊണ്ട് തീവ്രവാദത്തിന് മതമില്ല എന്ന് പറയുന്നു?

മുസ്ലീം തീവ്രവാദവും ഹിന്ദു തീവ്രവാദവും ഇനി പുറത്തുവരാനിരിക്കുന്ന ക്രിസ്ത്യന്‍ തീവ്രവാദവും (അവര്‍ മതതിന്റെ പേരു പറഞ്ഞാണ് ഇത് ചെയ്യുന്നത് എങ്കില്‍) എതിര്‍ക്കപ്പെടേണ്ടതു തന്നെ.
അതിന്‍ അതത് മതങ്ങളിലുള്ളവരാണ് മുന്‍ കൈ എടുക്കേണ്ടത്.

ചിതകാരാ,
താങ്കള്‍ വെച്ച കണ്ണടയുടെ കുഴപ്പമാണ്. അത് താങ്കളുടെ പോസ്റ്റിലും മറ്റ് പോസ്റ്റുകളിലെ കമന്റിലും കാണാനുണ്ട്. അന്ധമായ വിരോധങ്ങള്‍ ഉള്ളവര്‍ക്ക് അതേ തോന്നൂ. താങ്കള്‍ മാത്രം ശരിയെന്ന അഹന്തയും താങ്കളുടെ പ്രതികറണങ്ങളില്‍ കാ‍ണാം.

ജിവി/JiVi പറഞ്ഞു...

ചിന്തകന്‍,

വ്യാജ ഏറ്റുമുട്ടല്‍ എന്ന് എല്ലാ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞു.

താങ്കള്‍ കൊടുത്ത “മാധ്യമം“ ലിങ്ക് പറയുന്നതെന്താണ്? മുസ്ലീങ്ങളെ ഭീകരവാദികളാക്കി ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച്!!

വൈരുധ്യം എത്ര ക്ലീയര്‍!!

ഇക്കഴിഞ്ഞ ഏറ്റുമുട്ടലില്‍ മലയാളി യുവാക്കള്‍ക്ക് പകരം കാശ്മീര്‍ യുവാക്കളായിരുന്നു കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഇതും ഒരു വ്യാജ ഏറ്റുമുട്ടലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമായിരുന്നു. ‘മുസ്ലീം’ പത്രങ്ങള്‍ എന്ന് ഇനിയും പറയുന്നില്ല, എല്ലാ മുഖ്യധാരാ മാധ്യമങ്ങളും. എന്നിട്ട് മുസ്ലീങ്ങളെ മുഴുവന്‍ മാധ്യമങ്ങള്‍ ഭീകരാക്കുന്നു എന്ന മട്ടില്‍ ലേഖനം എഴുതാം ‘മാധ്യമ‘ത്തിന്.

ഭീകരവാദത്തിന്റെ പേരില്‍ സമുദായത്തെ മുഴുവന്‍ വേട്ടയാടുന്നു എന്ന പല്ലവി മുസ്ലീം സംഘടനകള്‍ ഉയര്‍ത്തിവിട്ടതാണ്. സമുദായം അരക്ഷിതത്വത്തിലാണ് എന്ന് തോന്നിപ്പിച്ചാലല്ലേ രക്ഷകരായി നിന്ന്പിഴക്കാന്‍ പറ്റുകയുള്ളൂ. അതിനിടയില്‍ ദുര്‍ബലമായിപ്പോകുന്നത് ഭീകരവാദത്തിനെതിരെ മുസ്ലീം സമുദായത്തില്‍ നിന്നുതന്നെയുണ്ടാവേണ്ട ശബ്ദമാണ്.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ജീവി


വ്യാജ ഏറ്റുമുട്ടല്‍ എന്ന് എല്ലാ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞു


ഇങ്ങിനെ ഞാൻ പറഞ്ഞോ? താങ്കളുദ്ദേശിച്ചത് എനിക്കോ അല്ലെങ്കിൽ ഞാനുദ്ദേശിച്ചത് താങ്കൾക്കോ മനസ്സിലായില്ലെന്നു തോന്നുന്നു.

കാശ്മീരിൽ കൊല്ലപ്പെട്ടവർ എന്തിനാണ് അവിടെ എത്തിയതെന്നത് ഇപ്പോഴും ദൂരൂഹതകളുയർത്തുന്ന ഒന്നാണ്.

റിപ്പോർട്ടിങ്ങിലെ വിവേചനങ്ങളെ കുറിച്ച് തെൻളിവ് സഹിതമാണ് മാധ്യമം ലേഖകനും ഇവിടെ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്.

ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിൽ മുസ് ലീങ്ങൾക്ക് ഒരു വീട് കിട്ടാനോ ജോലികിട്ടാനോ വളരെ പ്രയാസമാണെന്ന് അവിടങ്ങളിൽ നേരിട്ട് സന്ദർശിച്ചവർ സാക്ഷ്യപെടുത്തുന്നു.

ഏത് തരത്തിലുള്ള ഭീകരവാദമോ തീവ്രവാദമോ ഒരു നിലക്കും ഇസ് ലാം അനുകൂലിക്കുന്നില്ല എന്നത് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. സമാധാനമാണ് ആ പദത്തിന്റെ അർത്ഥം തന്നെ. പിന്നെ ഒരു മുസ് ലീമിന് ആ മതത്തിന്റെ പേരിൽ എങ്ങിനെ ഭീകരവാദിയാകാൻ പറ്റും. എൻ ഡി എഫ് പോലുള്ള സംഘടനകളെ ഒരു നിലക്കും അനുകൂലിക്കാത്ത ആളാണ് ഞാൻ. ഇസ് ലാമീന്റെ പേരിൽ നടക്കുന്ന ഏത് തീവ്രവാദവും നഖ ശിഖാന്തം, അത് ആരോപിക്കുന്നവരെക്കാൾ കൂടുതൽ ശക്തമായി എതിർക്കുന്നുണ്ട് ഈ ചിന്തകനും.


ഇവിടെ ഞാനും താങ്കളും ഒരു പോലെ മാർക്ക് ചെയ്യപ്പെട്ടു. അതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ പറ്റില്ലല്ലോ :)

മന്തുകാലൻ മന്തില്ലാത്തവനെ നോക്കി ‘മന്തു കാലാ’ എന്ന് വിളിക്കുമ്പോൾ, അത് പരിശോധിക്കാൻ മനസ്സില്ലാത്ത ചിലരെങ്കിലുമുണ്ടാവും. അവർക്ക് വേണ്ടിയാ‍ണ് ഈ വ്യക്തമാക്കൽ. എന്നിട്ടും മനസ്സിലാവത്തവരുണ്ടെങ്കിൽ ഞാൻ അശക്തനാണ്.

പ്രിയ രാമചന്ദ്രൻ

താങ്കൾ മാർക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

വീണ്ടും വന്നതിലും താങ്കളുടെ അഭിപ്രായങ്ങൾ അറിയിച്ചതിലും സന്തോഷം.

ജിവി/JiVi പറഞ്ഞു...

"മുസ് ലീം പത്രങ്ങള്‍ മാത്രമല്ല ഇത് പറയുന്നത്, മറിച്ച്
നിക്ഷപക്ഷമതികളായ എല്ലാവരും തന്നെ"

നിഷ്പക്ഷമതികളായ എല്ലാവരും എന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളും ഇല്ലേ?

ചിന്തകന്‍ പറഞ്ഞു...


നിഷ്പക്ഷമതികളായ എല്ലാവരും എന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളും ഇല്ലേ?

പ്രിയ ജീവി
മുഖ്യധാരാ മാധ്യമങ്ങളെല്ലാം നിഷ്പക്ഷമതികളാണെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഞാനൊരിക്കലും ഇടില്ലായിരുന്നു.
ഈ പോസ്റ്റിന്റെ വിഷയം തന്നെ അത്തരമൊരു നിഷ്പക്ഷത ഇല്ലായ്മയെ കുറിച്ചാണ്.

കുഞ്ഞുവര്‍ക്കി പറഞ്ഞു...

എല്ലാ മുസ്ലീമ്ങളും ഭീകരര്‍ അല്ല എന്ന് പറയുന്നതു മനസിലാക്കുന്നു
അതിന്‍റെ കൂടെ ഇതു കൂടെ ചേര്‍ത്ത് വായിക്കുക വാഗമണ്ണില്‍ സിമിയുടെ ക്യാമ്പ് നടത്തിയപോള്‍ ഇരാറ്റുപെട്ടയിലുള്ള വളരെയധികം മുസ്ലിമിനും അറിവുള്ള കാര്യമായിരുന്നു അത് അവരതു പോലിസിനെ അറിയിച്ചില്ല അത് പോലെ മാറാട് കൂട്ട കൊല നടത്തിയത് അവിടുള്ള എല്ലാ മുസ്ലിംസിന്റെയും അറിവോടെ മുസ്ലിം പള്ളിയിലാന്നു അതിന്‍റെ ആസൂത്രണം നടത്തിയത് എല്ലാ മുസ്ലിംസും ഭീകരര്‍ അല്ലെങ്കിലും അവര്‍ക്ക് അവരോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട് മറ്റു മതക്കാരവരുടെ കൂടെയുള്ള ഇത്തരം ആളുകളെ തെമ്മാടികള്‍ മാത്രമായാണ് കാണുന്നത് ഇസ്ലാമിക ഭീകരര്‍ പെരുകുനതിന്റെ രഹസ്യവും ഇതൊക്കെ തന്നെ

Unni പറഞ്ഞു...

:)