2009, നവംബർ 7, ശനിയാഴ്‌ച

‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.


മലയാള ബ്ലോഗ് ചരിത്രത്തില്‍ പല മീറ്റുകളും നടന്നിട്ടുണ്ട്. എന്നാല്‍ ആകെ രണ്ട് മീറ്റുകള്‍ നടത്തി, അത് രണ്ടും രണ്ട് പേര്‍ക്കുള്ള വിടവാങ്ങലുമായി ബന്ധപ്പെട്ടാകുന്നത് കുവൈറ്റിലെ മലയാളി ബ്ലോഗ് കൂട്ടായ്മക്ക് മാത്രം അവകാശപെട്ടതാണ്. നമുക്കേവര്‍ക്കും അറിയുന്നത് പോലെ, ബ്ലോഗിലെ പ്രമുഖ കവിയായ ജ്യോനവന്റെ, ജീവിതം തന്നെ യവസാനിപ്പിച്ചുള്ള യാത്രയായിരുന്നു ഒന്നാമത്തെ സംഭവം. കുവൈത്തിലെ സീനിയര്‍ മലായാളി ബ്ലോഗര്‍ മാരില്‍ ഒരാളായ ശ്രീ വിചാരം(ഫാറൂഖ് ബക്കര്‍) തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, ഇനിയൊരിക്കലും തന്നെ ഈ മണല്‍ക്കാട്ടിലേക്കില്ല എന്നുറപ്പിച്ച് കൊണ്ട്, നാട്ടിലേക്ക് യാത്ര തിരിക്കുന്നതാണ് രണ്ടാമത്തെ സംഭവം.

കുവൈറ്റിലെ ബ്ലോഗ് കൂട്ടായ്മക്ക് കാരണമായത് ഒന്നാമത്തെ സംഭവമാണെങ്കില്‍, ആ ബ്ലോഗ് സൌഹൃദങ്ങളെള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതായി രണ്ടാമത്തേത്.

പലര്‍ക്കും ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ജീവിതത്തില്‍ എന്നും മാറ്റങ്ങളുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന വിചാരത്തിന് ഇതും ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. കാര്യങ്ങള്‍ അദ്ദേഹത്തിനെ ഏറ്റവും അനുയോജ്യമായ തരത്തില്‍ തന്നെ സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

വിചാരം ഒരു പാചക പ്രിയന്‍ കൂടിയാണെന്ന് ബ്ലോഗില്‍ അദ്ദേഹത്തെ അറിയുന്നവര്‍ക്കൊക്കെ അറിയാം. അതിനാല്‍ ‘വിചാര വിട‘ യിലേക്കുള്ള ഭക്ഷണവും വിചാരത്തിന്റെ സ്വന്തം കൈകൊണ്ടുണ്ടാക്കിയത് തന്നെ. എന്താണെന്ന് ഞാന്‍ പറയുന്നില്ല. നേരില്‍ കണ്ട് മനസ്സിലാക്കുക :)

(ചിത്രങ്ങള്‍ വലുതായി കാണാന്‍ അതാത് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)


ഇടത്ത് നിന്ന്; ‘സാക്ഷ‘ (ധര്‍മ്മ രാജ്) ,മുജീബ് (ഒരു പാവം പൊന്നാനിക്കാരന്‍), തിരൂര്‍ക്കാരന്‍ (അന്‍വര്‍ ഷാജി), ഷിബു (ഒരു മലായാളി ഇംഗ്ലീഷ് ബ്ലോഗര്‍), ഷുബുവിന്റെ ഇണ സിന്ധു.


വിചാരം, ഗോപി വെട്ടിക്കാട്ട്, ചൂഷകന്‍, സാക്ഷ, മുജീബ്, തിരൂര്‍ക്കാരന്‍


കുമാര്‍ ഉറുമ്പ്(ആന്റണി ബോബന്‍),യൂസഫ് (മറ്റൊരു പൊന്നാനിക്കാരന്‍),കുളക്കടക്കാലം


അക്മല്‍(ചിന്തക പുത്രന്‍),ചിന്തകന്‍, കുമാര്‍


സിന്ധു, ചിന്തക



ഷിബു,അജ്മല്‍(ചിന്തക പുത്രന്‍), സിന്ധു, ചിന്തക,അംന(കുഞ്ഞു ചിന്തക)


ഉറുമ്പ് കടിക്കാന്‍ തുടങ്ങി (കുമാര്‍, മുസാഫിര്‍[ബാബു],ഉറുമ്പ്,യൂസഫ്)


എന്നാ പിന്നെ തുടങ്ങി കളയാം...


കുവൈറ്റ് ബ്ലോഗേര്‍സിന്റെ ലോഗോ ആലേഖനം ചെയ്ത മൊമന്റം വിചാരത്തിന്റ് കയ്യിലെത്താന്‍ റെഡിയായി നില്‍ക്കുന്നു


മൊമന്റം വിചാരത്തിന് കൈമാറുന്നു



ഇനിയല്ലേ പരിപാടി :)












അത് പം കൂടി തരാമോ ?..... സുനില്‍ ചെറിയാന്‍ (വാര്‍ത്താ പ്രദക്ഷിണം)


അതിനെന്താ ഇനിയും തരാലോ...


ഒരു പാട് പേരെ കടിക്കാനുള്ളതാ... എനിക്ക് കുറച്ച് കൂടി താ





എന്താ കുറ്ച്ച് കഴിക്കുന്നോ. ഇരുന്ന് കഴിക്കാന്‍ വലിയ പാടാ( വികെ ബാല)



മണല്‍ മര്‍മ്മരങ്ങള്‍ (ഹാരിഫ് അലി)





ചൂക്ഷണം ചെയ്യാനുള്ള ഒരു ശ്രമം... (ചൂഷകന്‍)


സുനില്‍ ചെറിയാന്റെ കച്ചേരി


കടിക്കാന്‍ വല്ല വകുപ്പും കിട്ടുമോന്ന് നോക്കട്ടെ.. കച്ചേരി റക്കോഡ് ചെയ്യാനുള്ള ശ്രമത്തില്‍...ഉറുമ്പ്


എന്നാ പിന്നെ അവസാനത്തെ കടി തുടങ്ങാം ....ഇത് കഴിഞ്ഞപ്പോഴേക്കും കുവൈറ്റ് ടവറിന്റെ പരിസരം കാലിയായിരുന്നു....:)(കുളക്കടകാലം, ഉറുമ്പ്)

36 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

പ്രിയ സുഹൃത്ത് 'വിചാര'ത്തിന് ആയുര്‍ ആരോഗ്യങ്ങളും ഏറ്റവും അനുയോജ്യമായ ഒരു ഭാവി ജീവിതവും ആശംസിക്കുന്നു

കറിവേപ്പില പറഞ്ഞു...

വിചാരത്തിനു നന്മകള്‍ നേരുന്നു.....

കുഞ്ഞന്‍ പറഞ്ഞു...

വിചാരത്തിന് എല്ലാ നന്മകളും നേരുന്നു. ഇങ്ങനെയൊരു വേദി ഒരുക്കിയതിന് കുവൈറ്റിലെ ബ്ലോഗേഴ്സിന് ഒരു വലിയ കൈയ്യടി..!

തൂലിക നാമത്തിലൂടെ കാണാപ്പുറത്തിരുന്നു കാണുന്നുവരെ പടത്തിലൂടെ കണ്ടപ്പോ‍ൾ എന്തു സന്തോഷമായന്നൊ..

ഉറുമ്പ്‌ /ANT പറഞ്ഞു...

ചിന്തകൻ കലക്കീട്ടാ....
:)

ബയാന്‍ പറഞ്ഞു...

വിചാരം :
നീയൊരു വഴിയാവട്ടെ, നല്ല നിമിത്തവും,
നല്ല തീരുമാനത്തിന് നന്ദി. നിനക്ക് നിന്റെ ചങ്കൂറ്റം തന്നെ ധാരാളം,ഇനി നാട്ടില്‍ കാണാം.

Rafeeq Babu പറഞ്ഞു...

എന്റെ റബ്ബേ.. എനിക്ക് എല്ലാം നഷ്ട്ടമായെ... മീറ്റും പിന്നെ ഈറ്റും.. 'വിചാര വിട' റിപ്പോര്‍ട്ട്‌ കണ്ടപ്പോള്‍ ശരിക്കും നഷ്ട്ടബോധം തോന്നുന്നു.. വിചാരമേ,...എന്നോട് ക്ഷമിക്കുമല്ലോ..
നമ്മുടെ ഈ ഒത്തൊരുമയും സന്തോഷവും എന്നും നിലനില്‍ക്കട്ടെ..

Unknown പറഞ്ഞു...

പോസ്റ്റ് നന്നായിട്ടുണ്ട്. ബൂലോഗത്ത് നാട് വേറെ കുവൈറ്റ് വേറെ എന്നില്ലല്ലൊ. നമ്മളെല്ലാം ഒരേ നാട്ടുകാര്‍ തന്നെ. അതാണല്ലൊ ബൂലോഗം.

ആശംസകളോടെ,

പള്ളിക്കുളം.. പറഞ്ഞു...

നന്നായി പോസ്റ്റ്.
വിചാരത്തിന് എല്ലാ ആശംസകളും..

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഏവര്‍ക്കും ആശംസകള്‍.
ചിന്തക ഫാമിലിക്കും ചേര്‍ത്ത്.
:)

തിരൂര്‍ക്കാരന്‍ പറഞ്ഞു...

നല്ല ഒരു കൂടി ചേരല്‍ ആയിരുന്നു.. കുറെ തമാശകളും ചര്‍ച്ചകളും കവിതയും പാട്ടും എല്ലാം കൂടെ നല്ലൊരു ഒത്തു ചേരല്‍...സമയം പോയത് ഒരിക്കലും അറിഞ്ഞില്ല... 3.3o മുതല്‍ ഓരോരുത്തരായി വന്നു തുടങ്ങിയിരുന്നു...വിചാരത്തിന്റെ അനുഭവം പങ്കു വെക്കല്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടെയായത്‌ യദ്രിഷികം മാത്രം...
വിചാരത്തിനു എല്ലാ നന്മകളും നേരുന്നു...ഈ കൂട്ടയിമയുടെ ഒരു ഭാഗമാവാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു....

Unknown പറഞ്ഞു...

തകര്‍ത്തു ;-)

മാണിക്യം പറഞ്ഞു...

വിചാരത്തിനു ശുഭാശംസകള്‍
ഇതുപോലെ ഇനിയും ഒത്തുകൂടുക
സൗഹൃതത്തിന്റെ മാധുര്യം എന്നും നിലനിര്‍ത്തുക
പോസ്റ്റ് വഴി ഈ സംഗമം പങ്കു വച്ചതിനു നന്ദി.

മുസാഫിര്‍ പറഞ്ഞു...

വലിയ സന്നഹങ്ങളൊന്നുമില്ലാതെ തുടങ്ങിയ ഈ യാത്രയയപ്പ് ഇത്ര ഹൃദ്യമായ ഒരു അനുഭവമാക്കാന്‍ സാധിച്ചത് വിചാരത്തിന്റെ കടന്നു വന്ന വഴികളിലെ നോവുകള്‍‍ പങ്കുവെക്കലും അതു എല്ലാവരുടെ മനസ്സിലും ഉണര്‍ത്തിയ അനുരണങ്ങളുമാണെന്നു തോന്നുന്നു.വിചാരത്തിനു എല്ലാ മംഗളാശംസകളും ബാക്കിയെല്ലാവര്‍ക്കും നന്ദിയും നേരുന്നു.

വീ.കെ.ബാല പറഞ്ഞു...

പ്രിയ സുഹൃത്ത് 'വിചാര'ത്തിന് ആയുര്‍ ആരോഗ്യങ്ങളും ഏറ്റവും അനുയോജ്യമായ ഒരു ഭാവി ജീവിതവും ആശംസിക്കുന്നു. 3.30ന് വരാന്‍ കഴിയാതിരുന്നത് വല്ല്യ നഷ്ടമായി, എങ്കിലും അവസാന മണിക്കൂറില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമായി, ( അല്ലെങ്കില് കപ്പയും പോത്തും മിസ്സായേനെ :) ) എല്ലാവരുമായി അല്പനേരം എങ്കിലും സംസാരിക്കാനും , പുതുമുഖങ്ങളെ പരിചയപ്പെടാനും കഴിഞ്ഞതില് സന്തോഷം ....

വീ.കെ.ബാല പറഞ്ഞു...

ചിന്തകാ കലക്കി, പക്ഷേ ഞാനും ഉറുമ്പുമൊക്കെ ഇരുട്ടിന്റെ കൈകളില്‍ ഞെരിഞ്ഞമര്‍ന്നത് നിങ്ങള്‍ കണ്ടില്ലെ, അതോ ഇവമ്മാര്‍ ഇരുട്ടിത്തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചോ ????,

കുളക്കടക്കാലം പറഞ്ഞു...

ജീവിതത്തില്‍ ആശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികം,ഉപദേശരൂപത്തില്‍ ആണ് പലപ്പോഴും ഇതു പുറത്തുവരിക.സ്വന്തം ജീവതിന്റെ ഓടും,പാവുമായി ഇവയെ മനോജ്ഞമായി ഇഴചേര്‍ക്കുന്നവര്‍ അപൂര്‍വ്വം. നമ്മുടെ സമൂഹത്തില്‍ അത്തരത്തില്‍ നിലനില്‍ക്കുന്നതിന് അസാമാന്യമായ കരുത്തുവേണം ,ആര്‍ജവം വേണം.ആ ആര്‍ജവത്തിനു
നല്‍കിയ അംഗീകാരമാണ് 'വിചാരവിട' യും,ഈ പോസ്റ്റും.അഭിനന്ദനങ്ങള്‍ രണ്ടുപേര്‍ക്കും

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

photo അടികുറിപ്പുകളില്‍ കുമാറിനും ഉറുമ്പിനും ഇടയ്ക്കു ഒരു coma വിട്ടുപോയത് പോലെ. അതൊന്നു ഇട്ടിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു. അല്ലെങ്കില്‍ ഉറുമ്പ് ആണെന്ന് കരുതി ആരേലും കൈ വെച്ചാലോ !

ചിന്തകന്‍ പറഞ്ഞു...

കറിവേപ്പില. സന്ദര്‍ശനത്തിന് നന്ദി..

കുഞ്ഞന്‍: ഒളിച്ചിരിക്കുന്നവരെ കാണാന്‍ ഒരു പ്രത്യേക ആകാംഷ തന്നെയാണ്. :) സന്ദര്‍ശനത്തിന് നന്ദി.

ഉറുമ്പ് : ശരിക്കും കലക്കിയത് ങ്ങള് തന്നെ! :)

യരലവ: എല്ലാവര്‍ക്കും അവവരുടെ ചങ്കൂറ്റം മാത്രമേ ഉപകരിക്കൂ... :) സന്ദര്‍ശനത്തിന് നന്ദി.

പ്രവാസി എന്ന പ്രയാസി: നഷ്ടപെടുത്തിയതിനെക്കുറിച്ചോര്‍ത്ത് ദു:ഖിച്ചിട്ടെന്ത് കാര്യം...സാരമില്ല.. അടുത്ത തവണ നോക്കാം..

കെ.പി.എസ് : നമ്മളലെല്ലാം ഒരാഗോള ഗ്രാമത്തില്‍ തന്നെയല്ലേ... ഇതൊന്ന് മീറ്റിയിരുന്ന് ഈറ്റാനുള്ള ഒരു പരിപാടി ..:) സന്ദര്‍ശനത്തിന് നന്ദി.

പള്ളിക്കുളം:
അനില്‍@ബ്ലൊഗ്:
രാമചന്ദ്രന്‍ വെട്ടിക്കാട്ട്:
തിരൂര്‍ക്കാരന്‍:
ശിവ:
ആശംകള്‍ക്കും സന്ദര്‍ശനത്തിനും നന്ദി.

മാണിക്യം : എന്നു നിലനിര്‍ത്താന്‍ ശ്രമിക്കാം. ആശംസകള്‍ക്ക് നന്ദി.

മുസാഫിര്‍: അനുഭവത്തിന്റെ കാര്യത്തില്‍ വിചാരം ഒരു പുലി തന്നെ.

വി.കെ ബാല: കപ്പക്കും ബീഫിനും കണക്കായെങ്കിലും.. എത്തിയല്ലോ. അതുമതി.
അത് കാമറയുടെ ലെന്‍സിന്റെ പ്രശ്നമാണെന്ന് തോന്നുന്നു. ഇരുണ്ടതിനെ അത് വെളുപ്പിക്കില്ല...

കുളക്കാടക്കാലം: അത്പം സൈദ്ധാന്തിക ലെവലില്‍ തന്നെയാണല്ലോ...:)

കുമാര്‍: താങ്കള്‍ പറഞ്ഞപോലെ തന്നെ മാറ്റിയിട്ടുണ്ട്.ഇടക്കൊരു കടി കടിക്കും എന്നല്ലാതെ...ഉറുമ്പിന്....:)

ഉഗാണ്ട രണ്ടാമന്‍ പറഞ്ഞു...

വിചാരത്തിനു നന്മകള്‍ നേരുന്നു...

Unknown പറഞ്ഞു...

ചിന്തകന്‍, വളരെ നന്ദി.

ഓ.ടോ.
ധ്വനിപ്പിച്ചില്ല എന്നു ഉറുമ്പിനു തോന്നാതിരിക്കാനാണ്... ;-)

അപ്പൂട്ടൻ പറഞ്ഞു...

ഫോട്ടോ കാണുമ്പോൾ ഭാവനയിലെ രൂപങ്ങൾ തെറ്റുന്നത്‌ കാണാൻ എന്തുരസം.
ചിന്തകൻ, ഫോട്ടോ നന്നായി.

കൂട്ടായ്മകൾ വളരട്ടെ, അപസ്വരങ്ങൾ നേർത്തുനേർത്തില്ലാതാകട്ടെ.

Unknown പറഞ്ഞു...

ഏവര്‍ക്കും ആശംസകള്‍.
വിചാരത്തിനു നന്മകള്‍ നേരുന്നു.

വിചാരം പറഞ്ഞു...

എല്ലാ സ്നേഹാവയ്പ്പുകള്‍ക്കും ഒരായിരം സ്നേഹനിര്‍ഭരമായ നന്ദി .. ആശയങ്ങള്‍ എത്ര വ്യത്യസ്ഥമാണെങ്കില്ലും സ്നേഹത്തിനു മുന്‍പിലതലാം മണ്ണടിയുന്നു ... ഈ പോസ്റ്റും അതെഴുതിയ ചിന്തകനും ഇവിടെ വന്ന എല്ലാവരും എനിക്ക് തന്നെ വലിയ അംഗീകരമായി ഞാനെന്റെ മനസ്സില്‍ എന്നും സ്നേഹത്തോടെ സൂക്ഷിക്കും ( പിന്നെയൊരു കാര്യം ആശയങ്ങളോട് ഒട്ടും വിട്ട് വീഴ്ച്ചയിലട്ടോ .. :))

Unknown പറഞ്ഞു...

nice.......................

DHANIFATHIMA പറഞ്ഞു...

എല്ലാ വിധ നന്മകളും നേരുന്നു....

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

വിചാരത്തിനും,കുവൈത്ത് ബ്ലോഗ് കൂട്ടയ്മക്കും അഭിവാദ്യങ്ങള്‍ !!!!

Melethil പറഞ്ഞു...

Congrats!!

അജ്ഞാതന്‍ പറഞ്ഞു...

ചർച്ചചെയ്യേണ്ട ഒരു വിഷയം, കല കലയ്ക്കുവേണ്ടിയോ ? സമൂഹത്തിന് വേണ്ടിയോ, എഴുത്തിന്റെ പുതു തലമുറ എങ്ങോട്ട് ???

Kaithamullu പറഞ്ഞു...

വിചാരത്തിന് എല്ലാ ആശംസകളും!

(ചിന്തയിലും വെഴുത്തിലും വിട്ടുവീഴ്ച ഒട്ടും വേണ്ടാ ട്ടോ!)

സ്നേഹത്തോടെ

ചിന്തകന്‍ പറഞ്ഞു...

ഉഗാണ്ട രണ്ടാമന്‍,
തെച്ചിക്കാടന്‍,
ഷമീര്‍,
ചിത്രകാരന്‍,
ദാനിഫാത്തിമ,
കൈതമുള്ള്

വിചാരത്തിന് ആശംസകള്‍ അര്‍പ്പിക്കാനത്തിയ എല്ലാവര്‍ക്കും നന്ദി.

അപ്പൂട്ടന്‍
ഭാവനയാകെ തെറ്റിയല്ലോ അല്ലേ.... അതു മതി :), എല്ലാവരും ഒരേ അഭിപ്രായക്കാരയാല്‍ പിന്നെയന്ത് ബ്ലോഗ് അല്ലേ :) അഭിപ്രായങ്ങളെ വൈകാരികമായി സമീപിക്കാത്തിടത്തോളം എവിടെയും ഒരു പ്രശ്നവും ഉണ്ടാവാന്‍ പോണില്ല.

വിചാരം:
ആശയ വൈവിധ്യം സ്നേഹത്തിനോ സ്നേഹം ആശയാദര്‍ശങ്ങള്‍ക്കോ തടസ്സമാവാന്‍ പാടില്ലാത്തതാണ്.

താങ്കളുടെ കപ്പവറുത്തതിനും ബീഫ് കറിക്കും പ്രത്യേകം നന്ദി... ‘ജീവിക്കാന്‍ മുട്ടലുണ്ടാവില്ല എന്ന് മനസ്സിലായി :)

mukthaRionism പറഞ്ഞു...

kalakki...


kappayum kaRiyum..
naavil veLLamooRunnu...

Kaippally പറഞ്ഞു...

best best. ചില സാറന്മാരെയെല്ലാം കാണാൻ കിട്ടിയതിൽ സന്തോഷം.


ചിന്തകഃ, തവ കേശം കുത്ര?

Akbar പറഞ്ഞു...

നന്മകള്‍ നേരുന്നു...

Irshad പറഞ്ഞു...

നല്ല പടങ്ങള്‍, അടിക്കുറുപ്പും.

ആള്‍ക്കാരുടെ മനസ്സിലുള്ള രൂപം മറ്റു പലതുമായിരുന്നു.

HIFSUL പറഞ്ഞു...

വളരെ വൈകിയാണ് ഇവിടെ എത്തിയത്‌, വിചാരത്തെ കാണാന്‍ ഇനി സാധിക്കുമെന്ന് വിചാരിക്കുന്നില്ല,മറ്റുള്ളവരെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. ഞാന്‍ ഇപ്പോള്‍ കുവൈറ്റിലാണ്, കാര്യമായ വിവരവും സാഹിത്യ ബോധവും ഇല്ലാത്തതിനാല്‍ പോസ്റ്റുകള്‍ ഇടാന്‍ തുനിയാറില്ല.നിങ്ങള്‍ക്കെല്ലാം എന്‍റെ ഹ്രദയം നിറഞ്ഞ ആശംസകള്‍...