2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും

പലരിലും ഒരു തെറ്റിദ്ധാരണനിലനില്‍ക്കുന്നുണ്ട്. നാം ഇന്ന് കാണുന്ന ബൈബിളിലെ ,പഴയ നിയമവും സുവിശേഷങ്ങളും സത്യപെടുത്തുന്ന, പ്രവാചകനായിട്ടാണ് മുഹമ്മദ് നബി ആഗതനായത് എന്നത്ര അത്. ഖുര്‍ആനില്‍ പലസ്ഥലത്തും മുഹമ്മദ് (സ) യെ പരിചയപെടുത്തുന്നത് മൂസാ(അ)ക്ക് അവതരിപ്പിക്കട്ട തൌറാത്തിനെയും ഈസാ നബി(യേശു) (അ)ക്ക് അവതരിപ്പിക്കട്ടെ ഇഞ്ചീലിനെയും സത്യപെടുത്തുന്ന പ്രവാചകനായിട്ടാണ്. ഇന്ന് കാണുന്ന ബൈബിളിലെ പഴയ നിയമവും, പുതിയ നിയമവും തന്നെയാണോ, യഥാര്‍ത്ഥത്തില്‍, ഖുര്‍ ആനില്‍ പ്രസ്താവിച്ച തൌറാത്തും ഇഞ്ചീലും എന്ന് പരിശോധിക്കുകയാണിവിടെ.

സ്വാഭാവികമായും ഇത് രണ്ട് തരം വിശ്വാസങ്ങള്‍ തമ്മിലുള്ള, വിരുദ്ധങ്ങളായ വീക്ഷണങ്ങളുടെയും അതിന്റെ ചരിത്രത്തെയും ആധാരമാക്കിയുള്ള ഒരു പഠനമാണ്. അതിനാല്‍ വിശ്വാസികളല്ലാത്ത ആളുകള്‍ ദയവായി എന്നോട് ക്ഷമിക്കുക. നിങ്ങളുടെ യുക്തിയില്‍ വിരിയുന്ന കാര്യങ്ങള്‍ വെച്ച് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുക. എന്നാല്‍ കൃസ്തുമത വിശ്വാസികളെ സംബന്ധിച്ചേടൊത്തോളം, ഈ പോസ്റ്റിലെ പല കാര്യങ്ങളും, അവരുടെ, ഇപ്പോള്‍ നിലവിലുള്ള വിശ്വാസത്തിന് എതിരായിരിക്കും. അത് കൊണ്ട് തന്നെ, വിഷയത്തിലൂന്നി കൊണ്ട് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഇവിടെ ഉണ്ടായിരിക്കുന്നതാണ്.

താഴെകാണുന്ന ഖുര്‍ ആന്‍ സൂക്തങ്ങളെയും തുടര്‍ന്നു നല്‍കുന്ന ബൈബിള്‍ സൂക്തങ്ങളെയും അടിസ്ഥാനത്തിലാണ് ഈ ചര്‍ച്ച മുന്നോട്ട് കൊന്ന്ട് പോകാന്‍ ആഗ്രഹിക്കുന്നത്.

ഖുര്‍ ആന്‍:
.“ മൂസാ അദ്ദേഹത്തിന്റെ ജനത്തോടു പറഞ്ഞതോര്‍ക്കുക: 'എന്റെ ജനമേ, എന്നെ ദ്രോഹിക്കുന്നതെന്ത്? നിങ്ങളിലേക്ക് അല്ലാഹുവിങ്കല്‍നിന്ന് നിയുക്തനായ ദൂതനാണ് ഞാനെന്ന് നിങ്ങള്‍ക്ക് നന്നായറിയാമല്ലോ.' പിന്നെ അവര്‍ വളഞ്ഞപ്പോള്‍ അവരുടെ മനസ്സുകളെ അല്ലാഹുവും വളച്ചുകളഞ്ഞു. അല്ലാഹു ധിക്കാരികളെ മാര്‍ഗദര്‍ശനം ചെയ്യുന്നില്ല.
മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞതും ഓര്‍ക്കുക: ഇസ്രായേല്‍വംശമേ, ഞാന്‍
അല്ലാഹുവിങ്കല്‍നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു; എനിക്കു മുമ്പ് ആഗതമായിട്ടുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന, അഹ്മദ് എന്ന് പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവിശേഷമറിയിക്കുന്നവനുമാകുന്നു.“ (ഖുര്‍ആന്‍:61:5-6)‌

ബൈബിള്‍:

നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു. ( യോഹന്നാന്റെ സുവിശേഷം:1:19-21))


എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. ( യോഹന്നാന്റെ സുവിശേഷം:14:16-17))

ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.( യോഹന്നാന്റെ സുവിശേഷം:14:25-26))

നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.(ആവര്‍ത്തനം ,18:18)

ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.( യോഹന്നാന്റെ സുവിശേഷം:15:26))

ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു
അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.യോഹന്നാന്റെ സുവിശേഷം:16:12-15))

തുടരും....

124 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

പലരിലും ഒരു തെറ്റിദ്ധാരണനിലനില്‍ക്കുന്നുണ്ട്. നാം ഇന്ന് കാണുന്ന ബൈബിളിലെ ,പഴയ നിയമവും സുവിശേഷങ്ങളും സത്യപെടുത്തുന്ന, പ്രവാചകനായിട്ടാണ് മുഹമ്മദ് നബി ആഗതനായത് എന്നത്ര അത്. ഖുര്‍ആനില്‍ പലസ്ഥലത്തും മുഹമ്മദ് (സ) യെ പരിചയപെടുത്തുന്നത് മൂസാ(അ)ക്ക് അവതരിപ്പിക്കട്ട തൌറാത്തിനെയും ഈസാ നബി(യേശു) (അ)ക്ക് അവതരിപ്പിക്കട്ടെ ഇഞ്ചീലിനെയും സത്യപെടുത്തുന്ന പ്രവാചകനായിട്ടാണ്. ഇന്ന് കാണുന്ന ബൈബിളിലെ പഴയ നിയമവും, പുതിയ നിയമവും തന്നെയാണോ, യഥാര്‍ത്ഥത്തില്‍, ഖുര്‍ ആനില്‍ പ്രസ്താവിച്ച തൌറാത്തും ഇഞ്ചീലും എന്ന് പരിശോധിക്കുകയാണിവിടെ.

ബീമാപള്ളി / Beemapally പറഞ്ഞു...

Tracking......

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

hey, what you said is your foolishness. jesus christ told about the holy spirit which he given to the human, not muhammed. muhammed is just a prophet (but i dont believe) but jesus christ is the son of allmighty god. he is the only living god. nobody other than jesus christ can save us. so come out of islam- the relegion of slavery, and believe in jesus christ. if you want salvation- believe in jesus christ

അപ്പൂട്ടൻ പറഞ്ഞു...

അതിനാൽ വിശ്വാസികളല്ലാത്ത ആളുകൾ ദയവായി എന്നോട്‌ ക്ഷമിക്കുക. നിങ്ങളുടെ യുക്തിയിൽ വിരിയുന്ന കാര്യങ്ങൾ വെച്ച്‌ ഈ ചർച്ചയിൽ പങ്കെടുക്കാതിരിക്കുക.

ആയിക്കോട്ടെ, ഇടപെടരുതെന്ന് പറഞ്ഞാൽ ഇടപെട്ടളയും ഞാൻ എന്ന് പറയുന്നില്ല :). വായിക്കാൻ എന്നെത്തന്നെ ഓർമ്മപ്പെടുത്താനായും (എന്റെ കമന്റുകൾ ഞാൻ എടുത്തുവെയ്ക്കാറുണ്ട്‌, ലിങ്ക്‌ സഹിതം) വായിക്കുന്നുണ്ടെന്ന് അറിയിക്കാനായും ഞാൻ ഒരു കമന്റിടുന്നു.

ചിന്തകന്‍ പറഞ്ഞു...

ബീമാ പള്ളി
സന്ദര്‍ശനത്തിന് നന്ദി.

പ്രിയ ഷിബു.
താങ്കള്‍ക്ക് സ്വാഗതം. ഞാനിവിടെയെന്താണ് വിഡ്ഡിത്തം പറഞ്ഞത് എന്ന് താങ്കള്‍ വ്യക്തമാക്കുമല്ലോ?ചില ഖുര്‍ആന്‍ വചനങ്ങളും ബൈബിള്‍ വാക്യങ്ങളും ക്വോട്ട് ചെയ്യുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

ഇസാ(അ) മുഹമ്മദ് നബിയുടെ വരവിനെ കുറിച്ച്, അദ്ദേഹത്തിന്റെ അനുയായികളോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന ഖുര്‍ ആന്‍ വാക്യങ്ങളും അതിനോടു സാമ്യമുണ്ടെന്ന് തോന്നുന്ന ബൈബിള്‍ വാക്യങ്ങളും ഉദ്ധരിച്ചു. എന്റെതായ ഒരു കൂട്ടി ചേര്‍ക്കലും ഞാന്‍ ഇവിടെ ചേര്‍ത്തിട്ടില്ല.

എന്താണ് യേശു(ഇസാ(അ)) പറഞ്ഞത് എന്ന് കൃത്യമായി പരിശോധിക്കാന്‍ അദ്ദേഹം സംസാരിച്ച ഭാഷയോ ആ ഭാഷയിലുള്ള ഗ്രന്ഥങ്ങളോ ഇന്ന് നിലവിലില്ല.

അത്കൊണ്ടു തന്നെ ചരിത്രവും യുക്തിയു ഉപയോഗിച്ച് ചില നിഗമനത്തില്‍ എത്തുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുക.

കൃസ്ത്യാനികളുടെ വിശ്വാസ പ്രകാരം, ഞാനുദ്ധരിച്ച ബൈബിള്‍ വാക്യങ്ങളില്‍ യേശു പറയുന്ന ‘കാര്യസ്ഥന്‍‘,’പ്രഭു’,‘സത്യത്തിന്റെ ആത്മാവ്‘ എന്നത്, ‘ത്രിത്വ‘ സിദ്ധാത്തതില്‍ ഉള്‍പെട്ട വ്യക്തിത്വമായ ‘പരിശുദ്ധാത്മാവ്‘ ആണെന്ന് എനിക്കറിയാം.

ഒരു കൃസ്തീയ വിശ്വാസി എന്ന നിലക്ക് താങ്കള്‍ക്ക് (കൃസ്ത്യന്‍ വിശ്വമുള്ള മറ്റേതിങ്കിലും സുഹൃത്തുക്കള്‍ക്കോ) താത്പര്യമുണ്ടെങ്കില്‍ എന്റെ ചില സംശയങ്ങള്‍ ഞാന്‍ പങ്ക് വെച്ചോട്ടെ.

1) ഞാന്‍ മുകളില്‍ പറഞ്ഞതിനപ്പുറം, പരിശുദ്ധാത്മാവ് എന്നാല്‍ എന്താണ്.?

2)ബൈബിളിലെ നിര്‍വചനപ്രകാരം പരിശുദ്ധാത്മാവിന്റെ പ്രവൃത്തികള്‍ എന്തൊക്കെയാണ്?

3) അനാദിയില്‍ തന്നെ ത്രിത്വവും അതിന്റെ കൂടെ പരിശുദ്ധാത്മാവ് എന്ന വ്യക്തിത്വവും ഉണ്ടായിരുന്നോ?

‘അടിമത്വത്തിന്റെ മതമായ ഇസ്ലാമില്‍ നിന്ന് പുറത്ത് വരണോ, വിമോചനത്തിന്റെ മതമായ കൃസ്ത്യാനിറ്റിയില്‍ വിശ്വസിണമോ‘ എന്ന് നമുക്ക് ഈ ചര്‍ച്ച കഴിഞ്ഞ കാര്യങ്ങള്‍ ബോധ്യപെട്ടാല്‍ ഒരു തീരുമാനമെടുക്കാം. അത് വരെ താങ്കള്‍ക്ക് ക്ഷമിക്കാമല്ലോ അല്ലേ?:)

കമന്റുകള്‍ മലയാളത്തിലാ‍യാല്‍ ഉപകാരമായിരിക്കും. സഹകരിക്കുമല്ലോ?

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

സഹകരണത്തിന് പ്രത്യേക നന്ദി. :) വിഷയവുമായി ബന്ധപെട്ടവര്‍ മാത്രം ചര്‍ച്ചയില്‍ പങ്കെടുത്താല്‍, കാടുകയറ്റം ഒഴിവാക്കമല്ലോ എന്ന് കരുതിയാണ് ഇങ്ങനെയൊരു ക്ലോസ് വെച്ചത്....ദയാവായി ക്ഷമിക്കണേ.)

അപ്പൊകലിപ്തോ പറഞ്ഞു...

ഈ ഷിബു ചേക്കുളത്ത്‌ ഒരു ഭ്രാന്തനാണു..

അയാളെ അറിയാത്തതു കൊണ്ടാണു ചിന്തകന്‍ ഇത്രയും മറുപടി എഴുതി സമയം കളഞ്ഞതു..

എല്ലാ പോസ്റ്റിലും ഈ ഒരൊറ്റ കമണ്റ്റ്‌ മാത്രമേ അയാള്‍ ഇടുന്നുള്ളു.. അയാല്‍ എല്ലാര്‍ക്കും മോക്ഷം നല്‍കാന്‍ നടക്കുന്ന കൂട്ടിക്കൊടുപ്പു കാരനാണു..

CKLatheef പറഞ്ഞു...

Tracking....

ബീമാപള്ളി / Beemapally പറഞ്ഞു...

പ്രിയ ചിന്തകന്‍..

ചര്‍ച്ചയില്‍ എല്ലാത്തരം ആള്‍ക്കാരും പങ്കെടുക്കട്ടെ. ആര്‍ക്കും വിലക്കില്ലാതിരിക്കുന്നതാണ് നല്ലത്.

താങ്കളുടെ ഈ നല്ല ഉദ്യമത്തിന്, നല്ല ചിന്തകള്‍ക്ക് ആശംസകളോടെ...!

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

i will try to give the answers for your questions from my limitted knowledge. 1)holy spirit means the spirit which is within us and guide us. it will block us from doing sins.
2)holy spirit blocks us from doing sins, it will help us to help others and to love others, it will guide us in the path of truth, it will help us to differentiate between good and bad and many more. that means when the holy spirit comes to us, we will not do sins.
3) yes, from the biginning itself, there was trinity- father, son and the holy spirit. i know that myself cant make you to understand the truth. if you want to understand the truth and to get the salvation, pray to the allmighty god- the god who is alive, the god who reseructed from death and still lives.
may god bless you all

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

dear apokalipto, i am not a mad fellow. i know what i am and what i am doing. may be i cannot able to bargain and prove myself. but i know that one day jesus comes to your heart and you will believe jesus christ. take it as a word from me. god bless you

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

sorry for typing in english. here i dont have malayalam font in this computer. pls excuse me

അപ്പൊകലിപ്തോ പറഞ്ഞു...

ഷിബു ചേക്കുളത്ത്‌ പറഞ്ഞു... >> ... but i know that one day jesus comes to your heart and you will believe jesus christ. take it as a word from me .. <<

Mr. ഷിബു..

ഒരു മുസ്ളിമിനും യേശുവിനെ വിശ്വസിക്കാതെ മുസ്ളിമാവാനൊക്കില്ല...

യേശു വിണ്റ്റെ നാമം കേള്‍ക്കുമ്പോല്‍ അദ്ധേഹത്തിണ്റ്റെ മേല്‍ സമാധാനം എന്നു പറയല്‍ മുസ്ളിമിണ്റ്റെമേല്‍ ബാധ്യതയാണു.. ക്രിസ്ത്യാനികള്‍ക്ക്‌ അതു ബാധകമല്ലെങ്കിലും...

മുഹമ്മദ്‌ പ്രവചകനെയും യേശു പ്രവചകനെയും ഒരിക്കലും മുസ്ളികള്‍ വിത്യാസം കാണുന്നില്ല..

അപ്പോല്‍ ഈ പറയുന്ന salvation ക്രിസ്റ്റ്യാനികള്‍ക്ക്‌ മുന്നേ മുസ്ളിംകള്‍ക്ക്‌ കിട്ടും എന്നതാണു വസ്തുത...

സെമിനാരിയില്‍ നിന്നു മറ്റുമതങ്ങളെ വെറുക്കാനുള്ള ക്രിസ്തുമതം പഠിച്ചാല്‍ മാത്രം പോര.... പുറത്തിറങ്ങി മറ്റുമതങ്ങള്‍ എങ്ങനെയെന്നു കൂടി അറിയാനുള്ള ഒരു ശ്രമം നടത്തൂ...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

traaaaacking

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

dear brother, a simple question. if you believe in jesus christ, why dont you believe that jesus is the son of god? you believe jesus is just a prophet.. why? do you believe that jesus died and resurrected? do you believe that jesus is still alive? do you believe that jesus is coming again? do you believe jesus comes to judje human beings? do you believe, at the second coming of jesus christ, those who died in him will live again? jesus said, i am the way, the truth and life. he is the only way. believe in jesus christ and accept his as your saviour. let the blood of jesus christ save you. now it time to quit the office. lets continue our talk tomorrow

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൊകലിപ്തോ
താങ്കളുടെ ഭാഷ അത്പം ലഘൂകരിക്കേണ്ടത് അത്യാവശ്യമാണ്. വൈകാരികമായ

കമന്റുകളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും ഒരു നിലക്കും

അനുവധിക്കുന്നതല്ല. എന്നെ അനുകൂലിക്കുന്ന ആശയക്കാരുടേതാണെങ്കില്‍

പ്രത്യേകിച്ചും.

ഷിബു പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. അദ്ദേഹം നല്ലതാണെന്ന് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്കും വേണ്ടി ആഗ്രഹിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെങ്കില്‍ ആവികാരത്തെ മാനിക്കുന്നു. അദ്ദേഹം വിശ്വാസിക്കുന്നത് സത്യമാണെങ്കില്‍, അത് നമ്മെ കൂടി ബോധ്യപെടുത്തി തരാനുള്ള ബാധ്യതയെ അദ്ദേഹത്തിലെ മനുഷ്യ നന്മയായാണ് ഞാന്‍ കാണുന്നത്. അത് കൊണ്ട് താങ്കള്‍ ക്ഷമ കൈവിടാതിരിക്കുക.

ലത്തീഫ്
സന്ദര്‍ശനത്തിന് നന്ദി.

ബീമാപള്ളി
തങ്കളുടെ അഭിപ്രാ‍യത്തെ ഞാന്‍ മാനിക്കുന്നു. താങ്കളെന്നോട് ക്ഷമിക്കുക. ചര്‍ച്ച വിഷയ കേന്ദ്രീകൃതമാക്കാന്‍ ഈ ഒരു ക്ലോസ് നല്ലതാണെന്ന് ഞാന്‍ കരുതുന്നു. ഉള്‍ക്കൊണ്ടു കൊണ്ടല്ലാത്ത വെറും വാക്കുകള്‍/വാദങ്ങള്‍ ചര്‍ച്ചയില്‍ പ്രയോജനം ചെയ്യില്ല എന്നതാണ് എന്റെ അഭിപ്രായം.

CKLatheef പറഞ്ഞു...

പ്രിയ ഷിബു,

താങ്കളെക്കുറിച്ച് താങ്കള്‍ പറഞ്ഞതുതന്നെ മുഖവിലക്കെടുക്കുന്നു. ചര്‍ചയുടെ വിഷയം യേശുവിലുള്ള വിശ്വാസം എന്നോ യേശുഖുര്‍ആനില്‍ എന്നോ അല്ല. അതുകൊണ്ട് താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരം നല്‍കുന്നത് വിഷയത്തില്‍ നിന്നുള്ള വ്യതിചലനമാകും. ഇവിടെ ചിന്തകന്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടതനുസരിച്ച് പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അഥവാ യേശു മുഹമ്മദ് നബിയുടെ ആഗമനത്തെക്കുറിച്ച് പ്രവചനം നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ബൈബിള്‍ പരിശോധിച്ചപ്പോള്‍ ഏതാനും വചനങ്ങള്‍ കണ്ടു. തനിക്ക് ശേഷം വരാന്‍ പോകുന്ന ഒരു വ്യക്തിത്വത്തെക്കുറിച്ചാണ് അത് എന്ന് പ്രത്യക്ഷത്തില്‍ കാണുന്നു. സത്യത്തിന്റെ ആത്മാവ്, കാര്യസ്ഥന്‍ എന്നൊക്കെയാണ് കാണുന്നത്. മോശയുടെ നാവിലൂടെയും അതേ പ്രവചനം നടന്നതായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. അങ്ങനെ പരിശോധിക്കുമ്പോള്‍ ആവര്‍ത്തന പുസ്തകത്തിലെ വാക്യവും മുഹമ്മദ് നബിയോട് അത്ഭുതകരമായ രൂപത്തില്‍ യോജിച്ചുവരുന്നു. ഇതിനെക്കുറിച്ച് ബൈബിള്‍ പണ്ഡിതന്‍മാര്‍ക്ക് എന്തുപറയാനുണ്ട് എന്നതായിരിക്കും ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. അല്ലാതെ മുസ്‌ലിംകള്‍ക്ക് വിശ്വസിക്കാന്‍ ബൈബിളിന്റെ പിന്‍ബലം ആവശ്യമില്ല. ഇനി ഇതൊന്നും മുഹമ്മദിനെ കുറിച്ചല്ല എന്ന് വസ്തുനിഷ്ഠമായി തെളിയിക്കേണ്ടത് അവരുടെ കടമയാണ്. അല്ലെങ്കില്‍ ഇത് ആരെപ്പറ്റിയാണ് എന്ന് പറയണം. അത്തരമൊരാള്‍ വന്ന് പോയോ. അതോ വരാനിരിക്കുന്നോ എന്നൊക്കെ വിശദീകരിക്കപ്പെടണം. അവന്‍ എന്റെ നാമത്തില്‍ പറയുന്ന വചനങ്ങള്‍ കേള്‍ക്കാതിരുന്നാല്‍ ദൈവം അവനോട് ചോദിക്കും എന്നതാകീതിന്റെ സ്വരം കാണാതെ പോകരുത്. ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് കരുതുന്നു. താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടിപറയാവുന്നതാണ്.

പ്രിയ ചിന്തകന്‍,

ക്രിസ്തുമത ചര്‍ചകളില്‍ കാണുന്ന ഒരു പോരായ്മ അക്കാര്യത്തില്‍ സംസാരിക്കാന്‍ കഴിവുള്ള ക്രിസ്തുമത വിശ്വാസികള്‍ പ്രതികരിക്കാതിരിക്കുന്നു എന്നതാണ്. അതിവിടെയും സംഭവിക്കാം. ചര്‍ച നടക്കട്ടേ. അഭിനന്ദനങ്ങള്‍

ചിന്തകന്‍ പറഞ്ഞു...

പ്രിയ ഷിബു

താങ്കളുടെ ഉത്തരങ്ങള്‍:
#1പരിശുദ്ധാത്മാവ് പാപം ചെയ്യുന്നതില്‍ നിന്നും നമ്മെ തടയുന്നു
#2നന്മ ചെയ്യാന്‍ പരിശുദ്ധാത്മാവ് നമുക്ക് പ്രേരണയാകുന്നു. അഥവാ നാം ചെയ്യുന്ന നന്മകള്‍ക്ക് കാരണം പരിശുദ്ധാതമാവാണ്
#3പരിശുദ്ധാത്മാവ് അനാദിയാണ്.

1)പരിശുദ്ധാത്മാവ് അനാദിയാണെങ്കില്‍ പിന്നെ, എന്തിനാണ് പോസ്റ്റില്‍ സൂചിപിച്ച ബൈബിള്‍ വചനങ്ങളില്‍ ‘ഞാന്‍ പോയതിന് ശേഷമേ പരിശുദ്ധാത്മാവ് വരുകയുള്ളൂ‘ എന്ന് യേശു അനുയായികളോട് പറയുന്നത്?

2) നന്മക്ക് പ്രേരണയും തിന്മയെ തടയുക എന്നതും യേശുവിന് ശേഷം മാത്രം സംഭവിക്കേണ്ടകാര്യമായിരുന്നോ?

ചിന്തകന്‍ പറഞ്ഞു...

പ്രിയ ഷിബു

ലത്തീഫ് പറഞ്ഞത് പൊലെ, ഇപ്പോള്‍ പോസ്റ്റിലെ വിഷയങ്ങളില്‍ മാത്രം ചര്‍ച്ച കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. മറ്റു വിഷയങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം; പിന്നീടൊരവസരത്തില്‍

പ്രിയ ലത്തീഫ്

താങ്കള്‍ സൂചിപിച്ച പോലെ ബൈബിളില്‍ കൂടുതല്‍ പാണ്ഡിത്യമുള്ള കൃസ്തുമത വിശ്വാസികളെ ഈ ചര്‍ച്ചയില്‍ നാം പ്രതീക്ഷിക്കുന്നു.

ഷൈജൻ കാക്കര പറഞ്ഞു...

"എന്നെ അനുകൂലിക്കുന്ന ആശയക്കാരുടേതാണെങ്കില്‍

പ്രത്യേകിച്ചും."


അഭിനന്ദനങ്ങൾ

sajan jcb പറഞ്ഞു...

ഞാന്‍ ബൈബിള്‍ പണ്ഡിതന്‍ അല്ല. എന്റെ പരിമിതമായ ആറിവുകള്‍ എന്റെ ബ്ലോഗില്‍ ഉണ്ട്.
http://me4what.blogspot.com/2010/02/blog-post.html

ഇന്ന് അത് എഡിറ്റ് ചെയ്ത് കൂടുതല്‍ വ്യക്തത വരുത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്.

പരിശുദ്ധാത്മാവ് മാത്രമല്ല യേശുവും അനാദിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ യേശു പറയില്ല, അബ്രാഹത്തിനേക്കാള്‍ മുമ്പ് ഞാന്‍ ഉണ്ട് എന്ന്.

അപ്പൊകലിപ്തോ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
വിചാരം പറഞ്ഞു...

he is the only living god. nobody other than jesus christ can save us. so come out of islam- the relegion of slavery,.. എന്നെ കൊല്ല് .
"എന്നെ അനുകൂലിക്കുന്ന ആശയക്കാരുടേതാണെങ്കില്‍
പ്രത്യേകിച്ചും."
ഈ വാചകത്തിന് അഭിനന്ദനങ്ങള്‍.(ഞങ്ങളെ ഈ ചര്‍ച്ചയില്‍ അനുവദിക്കാത്തതിനാലാണ് സംശയങ്ങള്‍ ചോദിക്കാതെ കമന്റിസിന് ഒരു കമന്റ്സ് ഇട്ടത്, ക്ഷമിക്കുമല്ലോ .

ചിന്തകന്‍ പറഞ്ഞു...

പ്രിയ സാജന്‍

താങ്കള്‍ക്ക് സ്വാഗതം. താങ്കളുടെ ലിങ്ക് ഞാന്‍ വായിച്ചു. ബൈബിളിലെയും ഖുര്‍ആനിലെയും എല്ലാ ആശയങ്ങളും പരസ്പരം യോജിക്കുന്നവയാണെന്ന വാദം എനിക്കില്ല. എന്റെ പോസ്റ്റിലെ ആദ്യവാചകത്തില്‍ കാര്യങ്ങള്‍ വ്യക്തമാണ്.

തുടര്‍പോസ്റ്റുകളില്‍ താങ്കളുടെ പോസ്റ്റിലുള്ള കാര്യങ്ങളെ സംബന്ധിച്ചു കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ത്വിത്വം തന്നെ അനാദിയാണെങ്കില്‍ അതിലുള്ള മൂന്ന് വ്യക്തിത്വങ്ങളും സ്വാഭാവികമായും അനാ‍ദിയായിരിക്കും.(അത് കൊണ്ട് യേശുവിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല) ഞാന്‍ ഷിബുവിനോട് ചോദിച്ച കാര്യങ്ങള്‍ക്ക് താങ്കള്‍ക്ക് വല്ല വിശദീകരണവും നല്‍കാനുണ്ടെങ്കില്‍ നല്‍കാവുന്നതാണ്.

പ്രിയ അപ്പൊകലിപ്തോ:
താങ്കളെന്നോട് ക്ഷമിക്കുക, വ്യക്തിപരമായ കാര്യങ്ങളിലും, വിഷയ സംബന്ധിയുമല്ലാത്ത കാര്യങ്ങളിലുമുള്ള ചര്‍ച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. അത് കൊണ്ട് താങ്കളുടെ കമന്റ് ഞാന്‍ തല്‍ക്കാലം നീക്കം ചെയ്യുന്നു.


ബ്ലോഗര്‍ അപ്പൊകലിപ്തോ പറഞ്ഞു...
പിന്നെ താങ്കളെ അനുകൂലിക്കുന്നവര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളെ ഒരു നിലക്കും അനുവദിക്കില്ല എന്നതില്‍ ഒരു ആശയ വ്യക്തത വരാനുണ്ട്‌...


എന്നെ ‘അനുകൂലിക്കുന്നവര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളെ' എന്നല്ല ഞാന്‍ പറഞ്ഞത്. ഒന്ന് കൂടി വ്യക്തമാക്കാം.

“വ്യക്തിപരമായ അധിക്ഷേപങ്ങളെ ഒരു നിലക്കും അനുവദിക്കില്ല. എന്റെ ആശയങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുകളേടാതാണെങ്കില്‍ പ്രത്യേകിച്ചും. ഷിബു വ്യക്തിപരമായ ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. അദ്ദേഹത്തിന് ശരിയാണെന്ന് തോന്നുന്ന കാര്യം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ.“ താങ്കള്‍ക്ക് മനസ്സിലായി കാണുമെന്ന് കരുതുന്നു. താങ്കള്‍ വിഷയലത്തിലധിഷ്ഠിതമായി ചര്‍ച്ചയില്‍ പങ്കെടുക്കൂ.

പ്രിയ വിചാരം
വയനക്കും സഹകരണത്തിനും വളരെ നന്ദി. തീര്‍ച്ചയായും ക്ഷമിച്ചിരിക്കുന്നു :)

ചിന്തകന്‍ പറഞ്ഞു...

പ്രിയ കാക്കര
സന്ദര്‍ശനത്തിനും വായനക്കും നന്ദി.

sajan jcb പറഞ്ഞു...

നിങ്ങളുടെ ബ്ലോഗില്‍ പറഞ്ഞതിനെ കുറിച്ചും ഷിബുവിനോട് ചോദിച്ചതിനും ഞാന്‍ ഉത്തരം തരാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് എന്റ വിശ്വാസം. അതു ആവര്‍ത്തിക്കുന്നു. (ഷിബുവിനു പറയാനുള്ളത് ഷിബു പറയട്ടേ)
-------------
John 14:16-17"എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു."

ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യസ്ഥന്‍ മുഹമ്മദ് നബിയാണെന്ന് മുസ്ലീമുകള്‍ വിശ്വസിക്കുന്നു. എന്നാന്‍ മുഹമ്മദ് നബി എന്നേക്കും മനുഷ്യരുടെ കൂടെ ഇല്ലാത്തതിനാല്‍ ഈ കാര്യസ്ഥന്‍ ഒരു മനുഷ്യനാകാന്‍ വഴിയില്ല എന്ന നിഗമനത്തില്‍ ഞാന്‍ എത്തിചേരുന്നു. കൂടാതെ “നിങ്ങളിൽ ഇരിക്കയും“ ചെയ്യാനുള്ള കഴിവ് നബിക്ക് ഇല്ലാ എന്നും ഗ്രഹിക്കുന്നു.

John 14:26 “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.“
നേരത്തെ പറഞ്ഞതു പോലെ ക്രിട്ടിക്കല്‍ ആയിട്ടുള്ള പല കാര്യങ്ങളിലും നബി വ്യത്യസ്ഥ പഠനങ്ങള്‍ തന്നതു കൊണ്ട് യേശു പഠിപ്പിച്ചത് ഓര്‍മ്മിപ്പിക്കാന്‍ വന്നവന്‍ മുഹമ്മദ് നബിയാകില്ല.

മാത്രവുമല്ല. ശിഷ്യന്മാരും കന്യകാമറിയവും പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരായ സംഭവവും ബൈബിളില്‍ ഉണ്ട്. അതിനു ശേഷമാണ് സുവിശേഷം പ്രഘോഷിക്കാനുള്ള ധൈര്യം സ്വതവേ പേടി തൊണ്ടന്മാരും യേശുവിനെ തള്ളിപറഞ്ഞവര്‍ക്കും വന്നത്. പരിശുദ്ധാത്മാവ് വരുമ്പോഴുണ്ടാകുന്ന ദാനമാണ് ഈ ധൈര്യവും തുടര്‍ന്ന് യേശുവിന്റെ പഠനങ്ങള്‍ ഓര്‍മ്മയില്‍ വരുന്നതും പ്രഘോഷിക്കുന്നതും സുവിശേഷം എഴുതുന്നതും.
----

CKLatheef പറഞ്ഞു...

'ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യസ്ഥന്‍ മുഹമ്മദ് നബിയാണെന്ന് മുസ്ലീമുകള്‍ വിശ്വസിക്കുന്നു. എന്നാന്‍ മുഹമ്മദ് നബി എന്നേക്കും മനുഷ്യരുടെ കൂടെ ഇല്ലാത്തതിനാല്‍ ഈ കാര്യസ്ഥന്‍ ഒരു മനുഷ്യനാകാന്‍ വഴിയില്ല എന്ന നിഗമനത്തില്‍ ഞാന്‍ എത്തിചേരുന്നു. കൂടാതെ “നിങ്ങളിൽ ഇരിക്കയും“ ചെയ്യാനുള്ള കഴിവ് നബിക്ക് ഇല്ലാ എന്നും ഗ്രഹിക്കുന്നു.'

പ്രിയ സാജന്‍,

ആദ്യമായി ഒരു തെറ്റിദ്ധാരണ നീക്കട്ടേ. മുസ്‌ലികളെ സംബന്ധിച്ചിടത്തോളം ആ കാര്യസ്ഥന്‍ മുഹമ്മദ് നബിയാണെന്ന് വിശ്വസിക്കേണ്ട ഒരാവശ്യവുമില്ല. ബൈബിളില്‍ പറഞ്ഞ ആ കാര്യസ്ഥന്‍ ആരാണെന്ന് മനസ്സിലാക്കല്‍ ക്രിസ്തുമതവിശ്വാസികളുടെ ബാധ്യതയാണ്. കാരണം ക്രിസ്തുവിന് ശേഷം വരാന്‍ പോകുന്ന പിന്തുടരപ്പെടേണ്ടുന്ന എന്തോ ഒന്ന്/ഒരാള്‍ ആണ് അത് എന്ന് ബൈബിള്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നു.

ഇവിടെ 'നിങ്ങളില്‍ ഇരിക്കുന്നു' എന്ന ഒരു വാക്കില്‍ മുഹമ്മദ് നബിയല്ല എന്ന് വരുമോ. ഒരാള്‍ക്ക് അങ്ങനെയും വിശ്വസിക്കാം എന്ന് മാത്രം. വചനം ആലങ്കാരികാര്‍ഥത്തില്‍ എടുത്താല്‍ 'നിങ്ങളുടെ മനസ്സില്‍ ഇരിക്കുന്ന' എന്നര്‍ഥം ലഭിക്കും.

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.


ഇതാണല്ലോ വചനം. ഇവിടെ മുഹമ്മദ് നബിയില്‍ വിശ്വസിക്കുന്നവരുടെ കൂടെ വസിക്കുകയും അവരില്‍ ഉള്ളില്‍ ഇരിക്കയും ചെയ്യുന്ന പ്രവാചകന്‍ തന്നെയായിരുന്നു മുഹമ്മദ്. ഇതിന്റെ ഉദ്ദേശ്യം ഇതാണ് എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടോ. യേശു തനിക്ക് ശേഷം വരാനിരിക്കുന്ന ഒരാളെ സംബന്ധിച്ച് പ്രവചിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി ആഗതമാകുമ്പോള്‍ അദ്ദേഹത്തിന്റെ ആഗമനത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നതുകൊണ്ട് ക്രിസ്തമത വിശ്വാസികള്‍ക്ക് അദ്ദേഹത്തെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. അന്നത്തെ ലോകം (മക്കക്കാര്‍) പ്രവാചകനില്‍ ശങ്കിച്ച് നിന്നപ്പോള്‍ അവിടുന്ന് പലായനം ചെയ്ത് അബ്‌സീനിയയില്‍ എത്തിയ മുസ്ലിംകളില്‍ നിന്ന പ്രവാചകനെ മനസ്സിലാക്കിയ നേഗസ് രാജാവ് പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കുക.

(സാജന്‍ സുചിപ്പിച്ച പോലെയുള്ള എഡിറ്റിംഗില്‍ എന്തെല്ലാമാണോ നഷ്ടപ്പെട്ടത് എന്നറിയില്ല എങ്കിലും ബാക്കിയുള്ളതില്‍ കാണുന്നത് വെച്ചുള്ള വിശദീകരണം. ഇതില്‍ അവസാനവാക്ക് പറയേണ്ടത് ബൈബിള്‍ പണ്ഡിതന്‍മാര്‍തന്നെയാണ്. അവര്‍ കാര്യകാരണ സഹിതം അത് മുഹമ്മദ് നബിയെക്കുറിച്ചല്ല എന്ന് വ്യക്തമാക്കിയാല്‍ അടുത്ത വചനം ചര്‍ച ചെയ്യാം.)

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

dear brothers, i dont think that i had insulted anybody. if my words insulted anybody, i am sorry. but i have to tell the truth. now i am referring the bible for some references. i will post it after. thanks for brother sajan for supporting me.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

jesus told about the holy spirit, not about prophet mohammed. now this holy spirit is with us. by the help of holy spirit, the miracles are happening in the bible crusades led my thangu brother, benny hinn etc. dear brothers, check the youtube.com and search nazeelabeevi. you can see the testimony of sister nazeela beevi, who was the daughter of a thangal who believed in jesus christ and now she is a witness of the one and the only one god- jesus christ. the holy spirit led her to the right way. pls check every body. there are many muslims who believed in jesus christ. for all of them, the holy spirit was the guide. sorry for typing in english. some thoughts are not able to be convienced in english.

sajan jcb പറഞ്ഞു...

ശരിയാണ്... ബാധ്യത ക്രിസ്ത്യാനികളുടേതു തന്നെ. പരിശുദ്ധാത്മാവിനാല്‍ ശിഷ്യന്മാര്‍ നിറഞ്ഞ സംഭവം അവര്‍ തന്നെ വിവരിക്കുന്നത് ക്രിസ്ത്യാനികള്‍ക്കു ലഭിച്ച സുവിശേഷത്തില്‍ അതു ലഭിച്ചവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പരിശുദ്ധാത്മാവിന് എക്കാലവും ഞങ്ങളോടൊത്തു വസിക്കാന്‍ സാധിക്കും. മനസ്സില്‍ മാത്രമല്ല.. ദൈവത്തിന്റെ ആലയം എന്നു ഞങ്ങള്‍ വിശ്വസിക്കുന്ന ശരീരത്തിലും.

ഞങ്ങളെ സുവിശേഷം പ്രഘോഷിക്കാന്‍ ശക്തിപ്പെടുത്തുന്നതും ഇതേ പരിശുദ്ധാത്മാവാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യേശുവിന്റെ വചനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതും അവന്‍ തന്നെ.

മാത്രമല്ല, ഇതു മുഹമ്മദ് നബിയാകാന്‍ എന്തുകൊണ്ട് സാധ്യമല്ല എന്നത് ഞാന്‍ ഒരു വാചകത്തെ ആസ്പദമാക്കിയല്ല പറഞ്ഞത്. അവരുടെ ആശയങ്ങളെ ആസ്പദമാക്കിയാണ്.

ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഉണ്ടായ സാഹചര്യം ‘ചിന്തകനെ’ങ്കിലും അറിയാം എന്നു കരുതുന്നു. അദ്ദേഹമാണ് എന്നെ ക്ഷണിച്ച് ചൂണ്ടി കാട്ടിയത്... ബൈബിളില്‍ പറഞ്ഞ പരിശുദ്ധാത്മാവ് മുഹമ്മദാണ് എന്ന്. അതിനു മറുപടിയായാണ് ഞാന്‍ ഒരു പോസ്റ്റ് ഇട്ടത്. അല്ലാ‍തെ മുഹമ്മദ് നബി അല്ല ഈ പരിശുദ്ധാത്മാവ് എന്ന് പറഞ്ഞു നടക്കേണ്ട ഒരു കാര്യവും എനിക്കില്ല. താങ്കള്‍ പറയുന്നു താങ്കള്‍ക്കും ഇല്ല എന്ന്. പിന്നെയെന്തിന് ഈ ചര്‍ച്ച ??

sajan jcb പറഞ്ഞു...

കാരണം ക്രിസ്തുവിന് ശേഷം വരാന്‍ പോകുന്ന പിന്തുടരപ്പെടേണ്ടുന്ന എന്തോ ഒന്ന്/ഒരാള്‍ ആണ് അത് എന്ന് ബൈബിള്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നു.
-----------
ആ ആള്‍ വന്നതായും ബൈബിളില്‍ തന്നെ കാണുന്നു. അതുകൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു കണ്‍ഫ്യൂഷനും ഇല്ല.
-----------

സാജന്‍ സുചിപ്പിച്ച പോലെയുള്ള എഡിറ്റിംഗില്‍ എന്തെല്ലാമാണോ നഷ്ടപ്പെട്ടത് എന്നറിയില്ല

-----
???
എനിക്കു മനസ്സിലായില്ല.എന്റെ ബ്ലോഗില്‍ വെട്ടിമാറ്റിയതായി അവിടെ തന്നെ കാണിച്ചിട്ടുണ്ട്. കൂട്ടിച്ചേര്‍ത്തത് ഖുര്‍-ആനിലെ സൂക്തങ്ങളും, ഇവിടെ കമന്റായി ചേര്‍ത്ത ഭാഗങ്ങളും ആണ്. പഴയ കോപ്പി എന്റെ ഇന്‍-ബോക്സില്‍ കാണും. വേണോ?

അപ്പൊകലിപ്തോ പറഞ്ഞു...

Mr. Shibu chekkulath…

I too feel sorry, if I did hurt you in any way… but please don’t try to propagate false notion about Islam which is you don’t know …

your comment like ‘ ... so come out of islam- the relegion of slavery... ’ is always provoking .. but you have the absolute right to preach like ‘ ... christ is the son of allmighty god. he is the only living god ... etc,,,

you can download Malayalam typing software from here : http://download.cnet.com/Varamozhi-Transliteration-Based-Malayalam-Text-Editor/3000-2279_4-10137363.html

or

online typing from : www.quillpad.in/malayalam

hope you will try to understand about Islam and I invite you to learn about the god concept in Islam and how Islam is respecting Christianity..

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

dear brothers, i would like to introduce sister nazeelabeevi, daughter of an imam, from kollam disttrict. she saw jesus christ and she believed in him.
please go to www.youtube.com and type nazeelabeevi in the search column. you can hear her testimony in malayalam. she is filled with holy spirit. may god bless you all.

sajan jcb പറഞ്ഞു...

ഷിബു,
എത്രയോ ആളുകള്‍ പരസ്പരം മതമാറുന്നു? ക്രിസ്തുമതത്തില്‍ നിന്നു മുസ്ലീം ആകുന്നു? അതും ഇവിടെ പറഞ്ഞ പോസ്റ്റും തമ്മില്‍ യാതൊരു ബന്ധമില്ല. ഇത്തരം കാര്യങ്ങള്‍ ദയവായി ശ്രദ്ധിക്കൂ.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

ok ok. sorry

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

വളരെ ഹൃദ്യമായ ചര്‍ച്ച.... കാണുന്നുണ്ട്. തുടരട്ടെ. ആശംസകള്‍.

ചിന്തകന്‍ പറഞ്ഞു...

പ്രിയ സാജന്‍

മുഹമ്മദ് നബി യുടെ ആഗമനത്തെ കുറിച്ച് ഈസാ(യേശു) (അ) ന് ദൈവം നല്‍കിയ സുവിശേഷത്തിലൂടെ അറിയിച്ചിട്ടുണ്ട് എന്ന് ഖുര്‍ ആനില്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനോട് സാമ്യമുണ്ടെന്ന് തോന്നുന്ന ബൈബിളിലെ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിലെ ചില സൂക്തങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ഞാന്‍ പോസ്റ്റില്‍ ചെയ്തിട്ടുള്ളൂ. ബൈബിളിലെ പ്രസ്താവനയും ഖുര്‍ ആനിലെ പ്രസ്താവനയും പൂര്‍ണമായും ഒന്ന് തന്നെയാണ് ഞാന്‍ പോസ്റ്റില്‍ വാദിച്ചിട്ടില്ല. ഇത് സംബന്ധമായ കൂടുതല്‍ കാര്യങ്ങള്‍ അടുത്ത പോസ്റ്റുകളില്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നതാണ്.

ഞാന്‍ ഷിബുവിനോട് ചോദിച്ച ചോദ്യം ഇവിടെ ആവര്‍ത്തിക്കുന്നു. താങ്കളുടെ കമന്റില്‍ എനിക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല.

1)പരിശുദ്ധാത്മാവ് അനാദിയാണെങ്കില്‍ പിന്നെ, എന്തിനാണ് പോസ്റ്റില്‍ സൂചിപിച്ച ബൈബിള്‍ വചനങ്ങളില്‍ ‘ഞാന്‍ പോയതിന് ശേഷമേ പരിശുദ്ധാത്മാവ് വരുകയുള്ളൂ‘ എന്ന് യേശു അനുയായികളോട് പറയുന്നത്?

2) നന്മക്ക് പ്രേരണയും തിന്മയെ തടയുക എന്നതും യേശുവിന് ശേഷം മാത്രം സംഭവിക്കേണ്ടകാര്യമായിരുന്നോ?

പ്രിയ ഷിബു
പോസ്റ്റിലെ വിഷയങ്ങളില്‍ മാത്രം ചര്‍ച്ച കേന്ദ്രീകരിക്കാന്‍ ശ്രമിക്കുമല്ലോ. തങ്കു ബ്രദറുടെയും ബെന്നി ബ്രദറുടെ പ്രഘോഷണങ്ങളുമെല്ലാം നമുക്ക് മറ്റൊരവരത്തില്‍ ചര്‍ച്ച ചെയ്യാം.

സാജന്‍ ഷിബുവിനെ തിരുത്തിയതിന് നന്ദി.

മലയാളം ടൈപ് ചെയ്യാന്‍ ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.


പ്രിയ ലത്തീഫ് ഇടപെടലിന് നന്ദി.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ശ്രദ്ധേയന്‍

അഭിപ്രായത്തിന് വളരെയധികം നന്ദി.

sajan jcb പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sajan jcb പറഞ്ഞു...

1)പരിശുദ്ധാത്മാവ് അനാദിയാണെങ്കില്‍ പിന്നെ, എന്തിനാണ് പോസ്റ്റില്‍ സൂചിപിച്ച ബൈബിള്‍ വചനങ്ങളില്‍ ‘ഞാന്‍ പോയതിന് ശേഷമേ പരിശുദ്ധാത്മാവ് വരുകയുള്ളൂ‘ എന്ന് യേശു അനുയായികളോട് പറയുന്നത്?

2) നന്മക്ക് പ്രേരണയും തിന്മയെ തടയുക എന്നതും യേശുവിന് ശേഷം മാത്രം സംഭവിക്കേണ്ടകാര്യമായിരുന്നോ?
-------------------
യേശുവും അനാദിയാണ്.. എന്നു ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ക്കു ഒരു വൈക്ലബ്യവും തോന്നിയില്ല. ത്വിത്വം തന്നെ അനാദിയാണെങ്കില്‍ അതിലുള്ള മൂന്ന് വ്യക്തിത്വങ്ങളും സ്വാഭാവികമായും അനാ‍ദിയായിരിക്കും.(അത് കൊണ്ട് യേശുവിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല)
എന്നു താങ്കള്‍ പറയുന്നു. ഇതേ ത്രിത്വത്തിലെ ഒരാളാണ് പരിശുദ്ധാത്മാവും.

യേശു ജനിച്ചത് 2000 വര്‍ഷങ്ങള്‍ക്കു മുമ്പാണല്ലോ? പരിശുദ്ധാത്മാവ് ഇതിരി ലേറ്റായി 33 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വന്നത്. പ്രധാന ഉദ്ദേശം യേശു പറഞ്ഞത് ഓര്‍മ്മിപ്പിക്കലാണല്ലോ? അപ്പോള്‍ യേശുവിനു മുമ്പു വന്നിട്ട് എന്തു കാര്യം? യേശുവിന് അനാദിയാകാമെങ്കില്‍ എന്തുകൊണ്ട് പരിശുദ്ധാത്മാവിന് അനാദിയായി കൂടാ? ;-) (ഈ പാരഗ്രാഫ് തമാശയായി കാണുമല്ലോ?)

നന്മ തിന്മ എന്നത് ഷിബുവിന്റെ വാക്കുകളാണ്. ബൈബിളില്‍ ഉള്ളതല്ല. യേശു എന്തു പറഞ്ഞു പരിശുദ്ധാത്മാവിനെ പറ്റി എന്നത് താങ്കളുടെ പോസ്റ്റിലും എന്റെ പോസ്റ്റിലും പിന്നെ ഇവിടെ കമന്റായും കൊടുത്തിട്ടുണ്ട്.

നന്മ/തിന്മ എന്നു ഷിബു പറയുന്നത് ഒരു പക്ഷേ ഈ അര്‍ത്ഥത്തിലായിരിക്കും. യേശുവിന്റെ വചനങ്ങള്‍ അനുസരിക്കുക എന്നതാണല്ലോ നന്മ. അതെല്ലാത്തത് തിന്മയും. യേശുവിന്റെ വചനങ്ങള്‍ ഓര്‍മ്മിപ്പിക്കാനാണ് പരിശുദ്ധാത്മാവിനെ അയക്കുന്നത് യേശു എന്നു പറയുന്നു.

എന്റെ പോസ്റ്റില്‍ പറഞ്ഞത് ഖുര്‍ ആനിലേയും പുതിയനിയമത്തിലേയും വൈരുദ്ധ്യങ്ങളെ കുറിച്ചാണ്. വൈരുദ്ധ്യങ്ങള്‍ ഉണ്ടാകാം എന്ന് താങ്കളും സമ്മതിക്കുന്നു. ആ നിലയ്ക്കും കൂടിയാണ് മുഹമ്മദ് നബിയാകില്ല യേശു പറഞ്ഞ പരിശുദ്ധാത്മാവ് എന്ന് ഞാന്‍ ചൂണ്ടി കാട്ടിയത്.

പരിശുദ്ധാത്മാവിന്റെ ആഗമനം ബൈബിളില്‍ ഉണ്ടു താനും. ഇനി ഞങ്ങള്‍ ആരെ കാത്തിരിക്കണം?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

holy spirit was there from the beginning itself. god born on virgin's womb and became a man. jesus is the son of god. when jesus was in the earth, upto 33 years- he was there to guide the human beings. but it was the will of the allmighty god that jesus have to be crucified and resurect on the third day. thatswhy jesus told that the holy spirit will come and guide you after him. that means jesus christ gone to heaven and in his physical absence, the holy spirit will guide the human beings.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

can any body answer my questions?
1) do you believe prophet mohammed will come again? does quran tells anything about that?
2) who will judje the human beings at the end of the world?

sajan jcb പറഞ്ഞു...

ഷിബു,

അതും ഈ പോസ്റ്റുമായി ബന്ധമില്ല. ചിന്തകന്‍ അതുമായി ഒരു പോസ്റ്റ് ഇടുകയാണെങ്കില്‍ ചര്‍ച്ച ചെയ്താല്‍ പോരേ?

CKLatheef പറഞ്ഞു...

പ്രിയ സാജന്‍,

താങ്കള്‍ ഇതിന് മറുപടി ഇടുകയും മാഷിന്റെ ബ്ലോഗില്‍ കണ്ടെതെല്ലാം തലങ്ങും വിലങ്ങും പകര്‍ത്തി മറ്റൊരു ജബ്ബാര്‍പോസ്റ്റ് ക്രിയേറ്റ് ചെയ്ത വിവരം ഞാനറിഞ്ഞില്ല. താങ്കള്‍ പോസ്റ്റ് എഡിറ്റിംഗ എന്നുദ്ദേശിച്ചപ്പോള്‍ ബൈബിള്‍ എഡിറ്റിംഗാണ് ഞാന്‍ ഉദ്ദേശിച്ചത്. അതുപോകട്ടെ.

ഇവിടെ ബൈബിളിനെയും ഖുര്‍ആനെയും വിശ്വാസവുമായി മാത്രമേ സമീപിക്കാവൂ എന്ന നിബന്ധനയൊഴിവാക്കിയാല്‍ ഈ പോസ്്റ്റ് തികച്ചും അസ്ഥാനത്താണെന്ന് പറയാനാവില്ല. ചിന്തകന്റെ പഠനവിഷയം ഖുര്‍ആന്‍ തന്നെയാണ്. അങ്ങനെയാണ് മുസ്ലിംകള്‍ ബൈബിളിനെ സമീപിക്കുന്നത്. തോറയും ദാവീദിന്റെ സങ്കീര്‍ത്തനങ്ങളും ബൈബിളും ദൈവദത്തമാണ് എന്ന് അടിസ്ഥാനപരമായി വിശ്വസിക്കുന്നു. ഖുര്‍ആന്‍ തന്നെ അവയില്‍ മനുഷ്യര്‍ കൈകടത്തലുകള്‍ വരുത്തി എന്ന് പറയുന്നതിനാല്‍ ആരൊക്കെയോ എഡിറ്റിംഗ് നടത്തിയ ശേഷമാണ് ഇന്നത് നിലനില്‍ക്കുന്നത് എന്ന് വിശ്വസിക്കുന്നു. ലോകത്തുള്ള ഏത് ഗ്രന്ഥവും പാരായണം ചെയ്യാനും പഠിക്കാനും ആരുടെയും സമ്മത പത്രം ആവശ്യമില്ല. ആ നിലക്ക് ഒരു മുസ്ലിമിന് ഖുര്‍ആനില്‍ പറഞ്ഞ പ്രസതുത പ്രവചനം ബൈബിളിലുണ്ടോ എന്ന് പരിശോധിക്കാവുന്നതും സാമ്യമുള്ളത് ഇതുപോലെ ഒരു പൊതുചര്‍ചയില്‍ വെക്കാവുന്നതുമാണ്. ഇത്രയെ ചിന്തകനും ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് അദ്ദേഹത്തിന്റെ അവസാന കമന്റും വ്യക്തമാക്കുന്നു. താങ്കള്‍ക്ക് താങ്കളുടെ വിശ്വാസമനുസരിച്ചുള്ള കാര്യങ്ങള്‍ പറയാം. അതനുസരിച്ച് കാര്യസ്ഥന്‍ എന്നാല്‍ പരിശുദ്ധാത്മാവാണ് അത് 33 വര്‍ഷങ്ങള്‍ കഴിഞ്ഞുവന്നു. (തെറ്റുണ്ടെങ്കില്‍ തിരുത്തണം). അതേ സമയം മറ്റുള്ളവര്‍ താങ്കള്‍ പറഞ്ഞതില്‍ അവസാനിപ്പിക്കണമെന്നുമില്ല. താങ്കള്‍ അതുപറയുമ്പോള്‍ പുതുതായുണ്ടാകുന്ന സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടെ. അതിനുമുമ്പ് കടയും പടവും മടക്കാന്‍ ധൃതികൂട്ടുന്നതെന്തിന്. ഞാനി വിഷയത്തില്‍ ഒരു പഠിതാവിന്റെ സ്ഥാനത്താണുള്ളത്. എന്റെ കമന്റുകളെ പ്രസ്താവനകാളായി കാണേണ്ടതില്ല. അന്വേഷണങ്ങളായി കണ്ടാല്‍ മതി.

CKLatheef പറഞ്ഞു...

'എന്റെ പോസ്റ്റില്‍ പറഞ്ഞത് ഖുര്‍ ആനിലേയും പുതിയനിയമത്തിലേയും വൈരുദ്ധ്യങ്ങളെ കുറിച്ചാണ്. വൈരുദ്ധ്യങ്ങള്‍ ഉണ്ടാകാം എന്ന് താങ്കളും സമ്മതിക്കുന്നു. ആ നിലയ്ക്കും കൂടിയാണ് മുഹമ്മദ് നബിയാകില്ല യേശു പറഞ്ഞ പരിശുദ്ധാത്മാവ് എന്ന് ഞാന്‍ ചൂണ്ടി കാട്ടിയത്.'

ഈ പറഞ്ഞത് പൂര്‍ണമായി ശരിയാകണമെങ്കില്‍ താങ്കള്‍ കുറേകൂടി അവതാനതയും സൂക്ഷ്മതയും കാണിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. അതായത്. ബൈബിളിലെ ഉദ്ധരണികളും ഖുര്‍ആനിലെ ഉദ്ധരണികളും റെഫറന്‍സ് സഹിതം ചേര്‍ക്കുക. എന്നിട്ട് എവിടെയാണ് വൈരുദ്ധ്യം എന്ന് ചൂണ്ടികാണിക്കുക. അല്ലാത്ത പക്ഷം ചര്‍ചപോലും അര്‍ഹിക്കാത്ത ഒരു തരം വെപ്രാളം മാത്രമായിട്ടേ അത് അനുഭവപ്പെടുന്നുള്ളൂ. കഴിയുമെങ്കില്‍ അപ്രകാരം ചെയ്യൂ. അതേ കുറിച്ചപ്പോള്‍ ആലോചിക്കാം.

ചിന്തകന്‍ പറഞ്ഞു...

പ്രിയ സാജന്‍

യേശുവും അനാദിയാണ്.. എന്നു ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ക്കു ഒരു വൈക്ലബ്യവും തോന്നിയില്ല.

അതെ തോന്നിയില്ല എന്നത് ശരി തന്നെ. യേശുവിനെ കുറിച്ച് അങ്ങിനെയൊരു ചോദ്യം ചോദിക്കാതിരുന്നത് ഇവിടെ വിഷയം പരിശുദ്ധാത്മാവയത് കൊണ്ടാണ്. യേശുവിന്റെ കാര്യത്തിലും ഇതേ ചോദ്യം ബാധകമാണ്.

അനാദിയായ ഒന്ന് രണ്ടായിരം വര്‍ഷം മുമ്പ് ജനിച്ച് എന്ന് പറയുന്നതും അനാദിയായ ഒന്ന്, ഇനിയും വരാനിരിക്കുന്നതെയുള്ളൂ എന്ന് പറയുന്നതും ഏകദേശം ഒന്ന് തന്നെയാണ്. ഇത് രണ്ടും തികഞ്ഞ വൈരുദ്ധ്യങ്ങളല്ലേ?

പരിശുദ്ധാത്മാവിനെ കുറിച്ച്, സുവിശേഷങ്ങളില്‍ യേശു നല്‍കിയ വിശദീകരണ എന്താണെന്ന് ക്വാട്ട് ചെയ്യാമോ?

sajan jcb പറഞ്ഞു...

ലത്തീഫ്, താങ്കളുടെ സംശയങ്ങള്‍ എന്താണ്? വ്യക്തമാക്കൂ.
ഖുര്‍ ആന്‍ ആണോ പറയുന്നത് ബൈബിള്‍ തിരുത്തി എഴുതിയാതാണെന്ന്‌? (എന്നോട് അദ്ധ്യായവും വാക്യവും ചോദിച്ചപോലെ താങ്കളും അതു തന്നിരിന്നെങ്കില്‍ നന്നായിരുന്നു). ഖുര്‍ ആനിലേ എനിക്കു വിശ്വാസമില്ല. പിന്നെ ഖുര്‍ ആന്‍ പറയുകയാണ് ബാക്കിയുള്ളവയെല്ലാം തിരുത്തിയതാണെന്ന്. വിശ്വസിക്കാന്‍ തെളിവൊന്നും വേണ്ടല്ലോ. ചുമ്മാ വിശ്വസിക്ക്. പിന്നെ തിരുത്ത പെടാത്തതായി ആകെ കിട്ടിയ ചില വാചകങ്ങളാണ് ചിന്തകന്‍ ഇവിടെ കുറിച്ചു വച്ചിരിക്കുന്നത് !!

ഞാന്‍ വ്യക്തമായി എഴുതിയിട്ടുണ്ട് ..ഖുര്‍ ആന്‍ ഞാന്‍ പഠിച്ചിട്ടില്ല എന്ന്‌. എന്നിട്ടും ചില ഖുര്‍ ആന്‍ സൂക്തങ്ങള്‍ അതില്‍ കൊടുത്തിട്ടുണ്ട്.മാഷിന്റെ കൈയ്യില്‍ നിന്നോ ടീച്ചറിന്റെ കയ്യില്‍ നിന്നോ എവിടെ നിന്നേങ്കിലും ആകട്ടേ. ഖുര്‍ ആനില്‍ അതുണ്ടോ? ആരും അതിനേയും തിരുത്തി കണ്ടില്ല.

അതനുസരിച്ച് കാര്യസ്ഥന്‍ എന്നാല്‍ പരിശുദ്ധാത്മാവാണ് അത് 33 വര്‍ഷങ്ങള്‍ കഴിഞ്ഞുവന്നു.
എന്താണ് താങ്കള്‍ മനസ്സിലാക്കിയത് എന്ന് എനിക്കറിയില്ല. മരിക്കുമ്പോള്‍ ഉണ്ടായിരുന്ന യേശുവിന്റെ വയസ്സാണ് 33 എന്നെങ്കിലും മനസ്സിലായോ?

ചിന്തകന്‍,
ത്രിത്വം എന്താണെന്നു വിശദമാക്കാന്‍ ഒരു ബ്ലോഗ് പോസ്റ്റ് കൊണ്ട് കഴിയില്ല. പഠിപ്പിക്കാന്‍ ഞാന്‍ ആളുമല്ല.

മറ്റു തരത്തില്‍ ലളിതമായി വിശദീകരിക്കാന്‍ ശ്രമിക്കാം..
ഷിബു പറഞ്ഞത് താങ്കള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുവെങ്കില്‍ അത് വിട്.
പരിശുദ്ധാത്മാവ് എന്ന പദം സുവിശേഷത്തില്‍ താങ്കള്‍ കണ്ടുവല്ലോ? അങ്ങിനെ ഒരാള്‍/ഒന്ന് വരുമെന്ന് യേശു പറയുന്നു. ശരിയല്ലേ? അദ്ധ്യായവും വാക്യവും താങ്കള്‍ക്കറിയാം.(താങ്കളുടെ പോസ്റ്റില്‍ തന്നെയുണ്ട്; കട്ട് ഏന്റ് പേസ്റ്റ് ചെയ്താല്‍ മാത്രം പോരാ. വായിച്ചു നോക്കുകയും ആകാം)

സുവിശേഷം എഴുതിയവരില്‍ ഒരാള്‍ ലൂക്ക ആണെന്ന് അറിയാമല്ലോ? അതു മാത്രമല്ല അദ്ദേഹം എഴുതിയത്. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. യേശു പറഞ്ഞ കാര്യങ്ങളും പ്രവര്‍ത്തികളും സുവിശേഷത്തിലും, ശിഷ്യന്മാരുടെ പ്രവര്‍ത്തനങ്ങള്‍ ACTS എന്ന പുസ്തകത്തിലും ലൂക്ക വിവരിക്കുന്നു. അതില്‍ രണ്ടാം അദ്ധ്യായം വായിക്കുക. അതില്‍ പരിശുദ്ധാത്മാവ് എന്ന പദം (മനുഷ്യനോ മറ്റേന്തേങ്കിലോ ആകട്ടേ) വീണ്ടും കാണുവാന്‍ സാധിക്കും.

ചുരുക്കം എന്താണ്?? പരിശുദ്ധാത്മാവ് വരും എന്നു യേശു പറഞ്ഞു ... അതു വന്നതായി ACTS ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ആദിയോ അനാദിയോ പിണ്ണാക്കോ എന്തേങ്കിലും ആകട്ടേ. വരും എന്നു പറഞ്ഞത് വന്നതായും കാണുന്നു.
ഇനി ഞങ്ങള്‍ എന്തിനു വേണ്ടി കാത്തിരിക്കണം?

സമയം വിലപ്പെട്ടതാണ്..എനിക്കും നിങ്ങള്‍ക്കും. ഖുര്‍ ആന്‍ വായിച്ചിട്ടേ സംവാദത്തിനു ഇറങ്ങാവൂ എന്നു ശഠിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...ബൈബിള്‍ വായിച്ചിട്ടേ(പഠിക്കണം എന്നു പറയുന്നില്ല) ബൈബിള്‍ കാര്യങ്ങള്‍ ചര്‍ച്ചയ്ക്കു വെയ്ക്കാവൂ.

sajan jcb പറഞ്ഞു...

http://bible.nishad.net/index.php?book_id=44&chapter_id=2


പറഞ്ഞതു തന്നെ വീണ്ടും ആവത്തിക്കാന്‍ താത്പര്യമില്ല. ഈ കുത്തി പിടിച്ച് എഴുതിയുണ്ടാക്കാന്‍ സമയം എടുക്കുന്നു. ക്ഷമയും കുറയുന്നു. ക്ഷമിക്കൂ.

ചിന്തകന്‍ പറഞ്ഞു...

പ്രിയ സാജന്‍
താങ്കള്‍ ദയവായി അക്ഷമനാകാതിരിക്കൂ. പഠിക്കാന്‍ വേണ്ടിയല്ലേ നമ്മളിതൊക്കെ ചെയ്യുന്നത്. താങ്കളോട് ഒരു വാദപ്രതിവാദം നടത്തി ജയിക്കുക എന്നത് എന്റെ ഉദ്ദേശമേ അല്ല.

ത്രിത്വം വിശദീകരിക്കാന്‍ താങ്കളോട് ഞാന്‍ പറഞ്ഞില്ല. എന്റെ ചോദ്യത്തിന് താങ്കള്‍ക്ക് കഴിയുമെങ്കില്‍ ഒരുത്തരം നല്‍കാന്‍ ശ്രമിക്കുക. പരിശുദ്ധത്മാവിനെ കുറിച്ച് യേശു മറ്റു വല്ല(33 വര്‍ഷത്തെ ജീവിതത്തിനടയില്‍) വിശദീകരണവും നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ റഫറന്‍സ് നല്‍കുക.(ഞാന്‍ നല്‍കിയ വാക്യങ്ങള്‍ പുറമെ)

താങ്കള്‍ ഖുര്‍ ആനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നമ്മള്‍ തമ്മില്‍ ഒരു ചര്‍ച്ച തന്നെ അപ്രസക്തമാകും. പെട്ടെന്നുള്ള മറുപടിയല്ല വേണ്ടത് കൃത്യമായ മറുപടികളാണ്.


കൂട്ടത്തില്‍ പോസ്റ്റിന് ഒരു അനുബന്ധമായി ഇത് കൂടി വായിക്കുക

മസീഹിന്റെ ആഗമനകാലത്ത്‌ ഇസ്രായീല്യര്‍ മൂന്ന്‌ വ്യക്തിത്വങ്ങളുടെ ആഗമനം പ്രതീക്ഷിച്ചു കഴിയുകയായിരുന്നുവേന്ന്‌ യോഹന്നാന്റെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഒന്ന്‌, മിശിഹ. രണ്ട്‌, ഏലിയാസ്‌ (ഇല്‍യാസ്‌). മൂന്ന്‌, പ്രവാചകന്‍. ബൈബിളിന്റെ ഭാഷയില്‍: "നീ ആര്‍ എന്ന്‌ യോഹന്നാനോട്‌ ചോദിക്കേണ്ടതിന്‌ യഹൂദന്മാര്‍ യരൂശലേമില്‍നിന്ന്‌ പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍, അവന്‍ മറുക്കാതെ ഏറ്റു പറഞ്ഞു, ഞാന്‍ ക്രിസ്തു അല്ല എന്ന്‌ ഏറ്റുപറഞ്ഞു. പിന്നെ എന്ത്‌, നീ ഏലിയാവോ എന്നവനോട്‌ ചോദിച്ചതിന്‌ അല്ല എന്ന്‌ പറഞ്ഞു. നീ ആ പ്രവാചകനോ എന്നവനോട്‌ ചോദിച്ചതിന്‌ അല്ല എന്ന്‌ അവന്‍ ഉത്തരം പറഞ്ഞു. അവര്‍ അവനോട്‌ നീ ആരാകുന്നു എന്ന്‌ ചോദിച്ചതിന്‌... കര്‍ത്താവിന്റെ വഴി നേരെ ആക്കുവിന്‍ എന്ന്‌ മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു... നീ ക്രിസ്തുവല്ല, ഏലിയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില്‍ നീ സ്നാനം കഴിപ്പിക്കുന്നതിന്‌ എന്ത്‌ എന്ന്‌ അവര്‍ അവനോട്‌ ചോദിച്ചു" (യോഹന്നാന്റെ സുവിശേഷം 1: 19-25).

ഇസ്രായീല്യര്‍ മിശിഹായെയും ഏലിയാവിനെയും കൂടാതെ മറ്റൊരു പ്രവാചകന്റെ കൂടി ആഗമനം പ്രതീക്ഷിച്ചിരുന്നുവേന്ന്‌ ഈ വാക്യങ്ങള്‍ സ്പഷ്ടമായി വിളിച്ചോതുന്നു. അത്‌ യഹ്‌യ ആയിരുന്നില്ല. ആ പ്രവാചകന്റെ ആഗമനം സംബന്ധിച്ച ഇസ്രായീല്യരുടെ വിശ്വാസം വളരെ സുപരിചിതവുമായിരുന്നു. 'ആ പ്രവാചകന്' എന്ന പരാമര്‍ശംതന്നെ അദ്ദേഹത്തെ സൂചിപ്പിക്കാന്‍ മതിയായതാകുന്നു. തോറായില്‍ അറിയിപ്പു നല്‍കപ്പെട്ട പ്രവാചകന്‍ എന്ന്‌ പറയേണ്ടതുണ്ടായിരുന്നില്ല. മാത്രമല്ല, പ്രവചിക്കപ്പെട്ട പ്രവാചകന്റെ ആഗമനം ഉറപ്പുള്ളതും സുനിശ്ചിതവുമായിരുന്നു. അതുകൊണ്ടാണ്‌ അവര്‍ യോഹന്നാനോട്‌ നീ ആ പ്രവാചകനാണ് എന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം ഏത്‌ പ്രവാചകന്‍ എന്നന്വേഷിക്കുകയോ, അങ്ങനെ ഒരു പ്രവാചകന്‍ വരാനില്ല എന്നു നിഷേധിക്കുകയോ ചെയ്യാതെ, ആ പ്രവാചകന്‍ താനല്ല എന്നു പറഞ്ഞത്‌.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

in the bible, it clearly tells that the spirit of eliah was inside the baptist john. otherwise, john-the baptist and eliah were same.

sajan jcb പറഞ്ഞു...

പഠിക്കാന്‍ വേണ്ടിയല്ലേ നമ്മളിതൊക്കെ ചെയ്യുന്നത്.
-----
നല്ല കാര്യം. ഒരു തവണെയെങ്കിലും സ്വയം ബൈബിള്‍ വായിച്ചിട്ടു പോരേ പഠനം? സത്യത്തില്‍ പഠിപ്പിക്കാന്‍ ഞാന്‍ ആളുമല്ല.
സാവധാനം ചര്‍ച്ച മതിയെങ്കില്‍ ആകാം. പക്ഷേ പ്രകോപിപ്പിക്കരുത് എന്ന് അപേക്ഷ(ലത്തീഫിനോട്).

ഞാന്‍ ഖുര്‍ ആന്‍ പഠിച്ചിട്ടില്ല. ഞാന്‍ കൊടുത്തിട്ടുള്ള ഖുര്‍ ആന്‍ സൂക്തങ്ങളുടെ യഥാര്‍ത്ഥ പരിഭാഷ ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിച്ചു. അതു തരുന്നതിനു പകരം, കളിയാക്കരുത്. (ഇതും ലത്തീഫിനോട്)

യേശു പറഞ്ഞ പരിശുദ്ധാത്മാവിനെ കുറിച്ചാണ് ചര്‍ച്ച എങ്കില്‍ കുറഞ്ഞ പക്ഷം യോഹന്നാന്റെ ആ അദ്ധ്യായമെങ്കിലും വായിക്കൂ. അനാദിയാണോ അല്ലയോ എന്നത് ഇവിടത്തെ ചര്‍ച്ചാ വിഷയം അല്ലാ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. താങ്കളുടെ പോസ്റ്റില്‍ അതിനെ പറ്റി പറഞ്ഞിട്ടില്ലല്ലോ, അല്ലേ?

പരിശുദ്ധാത്മാവ് എന്നു യേശു പറഞ്ഞത് മുഹമ്മദ് നബിയെ കുറിച്ചാണോ അതോ മറ്റാരേങ്കിലും കുറിച്ചാണോ എന്നല്ലേ ചര്‍ച്ച? അത് വ്യക്തമാക്കിയാല്‍ ഉപകാരം.

ബൈബിള്‍ തിരുത്തി എഴുതപ്പെട്ടാതാണെന്നുള്ള മുന്‍‌വിധി/വിശ്വാസമുണ്ടങ്കില്‍ ദയവു ചെയ്ത് ബൈബിളിനെ ഇഗ്നോര്‍ ചെയ്യാന്‍ പഠിക്കുക.ഈ ചര്‍ച്ച അവസാനിപ്പിക്കുക. കാരണം തെറ്റാണെന്ന് ഉത്തമബോധ്യമുള്ള ഒരെണ്ണം എടുത്ത് വെച്ച് ബാക്കിയുള്ളവരുടെ സമയം കളയരുത്. അല്ലെങ്കില്‍ അതിന്റെ തെളിവ് നല്‍ക്കുക. ഖുര്‍ ആന്‍ പറഞ്ഞു എന്നത് ഞാന്‍ തെളിവായി സ്വീകരിക്കാന്‍ ഒരുക്കമല്ല. അതു നിങ്ങള്‍ക്ക് വിശ്വസിക്കാമെങ്കിലും.

പാര്‍ത്ഥന്‍ പറഞ്ഞു...

(ഖുർആൻ 61:6) വായിച്ചപ്പോൾ എനിക്കുണ്ടായ സംശയം തീർക്കാൻ ബൈബിൾ കുറെ വായിച്ചു നോക്കി. “എനിക്ക് ശേഷം വരുന്ന അഹ്മദ് അന്നു പേരുള്ള ഒരു ദൂതനെപ്പറ്റി” എവിടെയെങ്കിലു പറയുന്നുണ്ടോ എന്നറിയാനായിരുന്നു. എനിക്ക് കണ്ടെത്താനായിട്ടില്ല. ബൈബിൾ മുഴുവനും വായിച്ചിട്ടുള്ളവർ ഈ വരികൾ ഉണ്ടെങ്കിൽ ആദ്യം സാക്ഷ്യപ്പെടുത്തുക. എന്നാലല്ലെ ബൈബിളിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നോ എന്ന കാര്യത്തിൽ തർക്കിക്കേണ്ടതുള്ളൂ. ഖുർആനിൽ പറയുന്നത് ഈ കാര്യത്തിൽ തെളിവായി എടുക്കാൻ കഴിയില്ല.

പാര്‍ത്ഥന്‍ പറഞ്ഞു...

‘ഞാന്‍ പോയതിന് ശേഷമേ പരിശുദ്ധാത്മാവ് വരുകയുള്ളൂ‘

പരിശുദ്ധാത്മാവ് ഒരു മനുഷ്യനാണെന്ന് തെറ്റിദ്ധരിച്ചപോലുണ്ടല്ലോ

ബീമാപള്ളി / Beemapally പറഞ്ഞു...

ചര്‍ച്ച വീക്ഷിക്കുന്നു......

ചിന്തകന്റെ ഈ പോസ്റ്റിനു മറുപടിയായി സഹോദരന്‍ സാജന്‍ നല്‍കിയ മറുപടിപ്പോസ്റ്റില്‍ ബീമാപള്ളി നല്‍കിയ കമന്റ്സ് ഇവിടെയും പേസ്റ്റുന്നു.....!

പ്രിയ സാജന്‍...താങ്കളുടെ ബ്ലോഗില്‍ നടക്കുന്ന ഈ സംവാദം ആരോഗ്യകരമായി മുന്നോട്ടു പോകേണ്ടതുണ്ട്...

താങ്കള്‍ തെളിവിനായി ഉദ്ധരിക്കുന്ന (4:24)ഖുര്‍ആന്‍ സൂക്തങ്ങളും മറ്റും മലയാളത്തില്‍ ഉള്ളത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ചര്‍ച്ചകള്‍ വഴിമാറിപ്പോകാന്‍ ഇത് കാരണമായേക്കാം....

താങ്കള്‍ കോപ്പി ചെയ്തെടുത്ത ഖുര്‍ആന്‍ സൂക്തത്തിനു തെറ്റായരീതിയില്‍ വ്യാഖ്യാനങ്ങള്‍ നല്‍കിയ ജബ്ബര്‍മാഷിന്റെ ആ പോസ്റ്റിനു ബീമാപാള്ളി നല്‍കിയ മറുപടി ഇവിടെ( ജബ്ബാര്‍മാഷ്‌ തെറ്റിദ്ധരിപ്പിച്ച ഖുര്‍ആനിക സൂക്തം.! ) വായിക്കാം.

ചര്‍ച്ചകള്‍ മുന്നോട്ടു പോകട്ടെ..ആരോഗ്യകരമായി..ആശംസകളോടെ..

sajan jcb പറഞ്ഞു...

ബീമാപ്പള്ളീ, നന്ദീ. ഞാന്‍ എന്റെ ബ്ലൊഗ് തിരുത്തിയിട്ടുണ്ട്

ചിന്തകന്‍ പറഞ്ഞു...

ബൈബിള്‍ വായിച്ചിട്ടു പോരേ പഠനം?
ബൈബിള്‍ മുഴുവനായി വായിച്ചിട്ടുണ്ട് എന്ന് ഞാനവകാശപെടുന്നില്ല. എന്നാല്‍ വായിച്ച ഭാ‍ഗങ്ങള്‍ ഞാന്‍ വായിച്ചത് കൃസ്ത്യാനികള്‍ അംഗീകരിക്കുന്ന ബൈബിളില്‍ നിന്ന് തന്നെയാണ്. രണ്ട് വിത്യസ്ത വെര്‍ഷന്‍ ബൈബിളുകള്‍ എന്റെ സുഹൃത്തുകള്‍ സമ്മാനിച്ചത് എന്റെ കയ്യിലുണ്ട്. ഞാന്‍ വായനനടത്തിയ ഭാഗങ്ങള്‍ മാത്രമേ ചര്‍ച്ചയില്‍ എടുത്തിട്ടുമുള്ളൂ. അതിന് ഞാന്‍ കൃത്യമായ റഫറന്‍സും നല്‍കിയിട്ടുണ്ട്.

യോഹന്നാന്റെ അദ്ധ്യായം ഞാന്‍ വായിച്ചിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് കൊണ്ട് ഒന്ന് കൂടി വായിക്കാന്‍ ശ്രമിക്കാം.

അനാദിയെ പറ്റിയല്ല ചര്‍ച്ച എന്നത് നേരാണ്. പരിശുദ്ധാത്മാവ് അനാദിയാണെന്ന് പറയുമ്പോള്‍ അത് ഇനിയും വരാനിക്കുന്നതേയുള്ളു എന്ന് യേശു പറയേണ്ട കാര്യമെന്ത് എന്നാണ് എന്റെ ചോദ്യത്തിന്റെ സാരം.

ബൈബിള്‍ തിരുത്തി എഴുതപ്പെട്ടാതാണെന്നുള്ള മുന്‍‌വിധി/വിശ്വാസമുണ്ടങ്കില്‍ ദയവു ചെയ്ത് ബൈബിളിനെ ഇഗ്നോര്‍ ചെയ്യാന്‍ പഠിക്കുക.

ബൈബിള്‍ തിരുത്തി എഴുതപെട്ടു എന്ന് ഞാന്‍ വാദിച്ചിട്ടില്ല. അങ്ങിനെ ആരെങ്കിലും വാദിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല. ബൈബിള്‍ എന്ന പേരോ കൃസ്ത്യാനികള്‍ എന്ന പേരോ യേശു ഉപയോഗിച്ചതായി ബൈബിള്‍ പോലും അവകാശപെടുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബൈബിള്‍ എന്ന വാക്ക് പോലും യേശു സംസാരിച്ച ഭാഷയിലായിരുന്നില്ല. പിന്നെ ബൈബിള്‍ തിരുത്തിയിട്ടുണ്ട് വാദിക്കേണ്ട യാതൊരാവശ്യവും മുസ്ലീങ്ങള്‍ക്കില്ല. അത് യേശു സംസാരിച്ച ഭാഷയിലെ സുവിശേഷങ്ങള്‍ ഇന്ന് ലഭ്യമാണോ എന്ന് മാത്രമേ ഇവിടെ പരിശോധിക്കുന്നുള്ളൂ. അതെന്ത് കൊണ്ടെന്നാല്‍ യേശുവിന് ഇറക്കപെട്ട സുവിശേഷത്തില്‍ വിശ്വസിക്കാത്ത ഒരാള്‍ക്കും മുസ്ലീമാകാന്‍ കഴിയില്ല എന്നത് കൊണ്ടാണ്. cntd...

ചിന്തകന്‍ പറഞ്ഞു...

ഖുര്‍ ആന്‍ പറഞ്ഞു എന്നത് ഞാന്‍ തെളിവായി സ്വീകരിക്കാന്‍ ഒരുക്കമല്ല.

ഖുര്‍ ആന്‍ പറഞ്ഞത് തെളിവായി താങ്കള്‍ സ്വീകരിക്കണമെന്ന് ഇവിടെ ആരും ആവശ്യപെട്ടിട്ടില്ല. ഖുര്‍ആനെ താങ്കള്‍ തെളിവായി സ്വീകരിക്കുമായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ചര്‍ച്ചയുടെ ആവശ്യവും ഉണ്ടായിരുന്നില്ലല്ലോ?

കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പുതിയ പോസ്റ്റില്‍(ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?) വ്യക്തമാക്കിയിട്ടുണ്ട്.

“(ഖുർആൻ 61:6) വായിച്ചപ്പോൾ എനിക്കുണ്ടായ സംശയം തീർക്കാൻ ബൈബിൾ കുറെ വായിച്ചു നോക്കി. എനിക്ക് ശേഷം വരുന്ന അഹ്മദ് അന്നു പേരുള്ള ഒരു ദൂതനെപ്പറ്റി” എവിടെയെങ്കിലു പറയുന്നുണ്ടോ എന്നറിയാനായിരുന്നു. എനിക്ക് കണ്ടെത്താനായിട്ടില്ല.

100 % ശരിയാണ്; അങ്ങിനെയൊന്നു ബൈബിളില്‍ ഉണ്ട് എന്ന് ഞാനും വാദിച്ചിട്ടില്ല. ആരെങ്കിലും വാദിക്കുന്നുണ്ട് എന്നും തോന്നുന്നില്ല. ഖുര്‍ആന്‍ പറയുന്നത് ഈസാ (അ) (യേശു)ന് നല്‍കിയ സുവിശേഷത്തില്‍ പറഞ്ഞു എന്നു മാത്രമാണ്. യോഹന്നാന്റെയോ, മാര്‍കോസിന്റെയോ, ലുക്കോയുടെയോ ,മത്തായിയുടേയോ സുവിശേഷത്തില്‍ പറഞ്ഞു എന്ന് ഖുര്‍ ആന്‍ പ്രസ്താവിച്ചിരുന്നെങ്കില്‍ താങ്കളുടെ അന്വേഷണത്തില്‍ കഴമ്പുണ്ടാകുമായിരുന്നു.

കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പുതിയ പോസ്റ്റില്‍(ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?) വ്യക്തമാക്കിയിട്ടുണ്ട്.

CKLatheef പറഞ്ഞു...

പ്രിയ സാജന്‍,

താങ്കളെ വിഷമിപ്പിക്കുയും പ്രകോപിപ്പിക്കുകയും ചെയ്ത എന്റെ വാചകം എതാണ് എന്നെനിക്കറിയില്ല. എങ്കിലും ഞാന്‍ ക്ഷമ ചോദിക്കുന്നു.

എന്റെ സംശയങ്ങള്‍ തന്നെയാണ് ഞാന്‍ വ്യക്തമാക്കിയത്. വേദത്തില് ഇന്ന ഭാഗമാണ് മാറ്റിയതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കാത്ത സ്ഥിതിക്ക് എനിക്ക് അവ ഉദ്ധരിക്കാനും നിര്‍വാഹമില്ല. ഖുര്‍ആന്‍ വിശ്വാസയോഗ്യമായി കണ്ടതിനാല്‍ അങ്ങനെയും വിശ്വസിക്കുന്നു. ചിന്തകന്‍ കുറിച്ച് വെച്ച വാക്യങ്ങളിലും മാറ്റത്തിരുത്തലുകള്‍ നടന്നിട്ടുണ്ടാകാം. ഒരു പക്ഷെ മുഹമ്മദ് എന്നോ അഹമ്മദ് എന്നോ ഖുര്‍ആന്‍ വ്യക്തമാക്കി പറഞ്ഞ പേര് നഷ്ടപ്പെട്ടത് അങ്ങനെയായിരിക്കാം.

ഖുര്‍ആന്‍ പഠിച്ചിട്ടില്ലെങ്കിലും ഖുര്‍ആനിലെയും ബൈബിളിലെയും വൈരുദ്ധ്യം താങ്കള്‍ക്കറിയാം. അതില്‍ കുഴപ്പമൊന്നുമില്ല. ചുരുങ്ങിയത് ഉദ്ധരിക്കുന്നത് ഖുര്‍ആന്‍ തന്നെ എന്നെങ്കിലും അറിയണം. സൂക്തം നമ്പറും അധ്യായ നമ്പറും ചേര്‍ത്താല്‍ മറ്റുള്ളവര്‍ക്കും പരിശോധിക്കാം. അതേ പ്രകാരം ബൈബിളാണെങ്കില്‍ സുവിശേഷകരെയും അധ്യായവും വചനനമ്പറും ചേര്‍ത്താല്‍ അതും സൗകര്യമാണ്. അല്ലെങ്കില്‍ താങ്കള്‍ പറയുന്നത് വിശ്വസിക്കുകയോ തള്ളിക്കളയുകയോ മാത്രം ചെയ്യേണ്ടി വരും. ഖുര്‍ആന്‍ മാറ്റത്തിരുത്തലുകളില്‍ നിന്ന സുരക്ഷിതമാണെന്നും ദൈവം അവതരിപ്പിച്ചതാണെന്നും, അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അബദ്ധം പ്രവേശിച്ചിട്ടില്ലെന്നും വ്യക്തമായി അവകാശപ്പെടുന്നതിനാല്‍ അത്തരം അവകാശവാദങ്ങളൊന്നും സ്വയം ഉന്നയിച്ചിട്ടില്ലാത്ത ബൈബിളിലാണ് തെറ്റ് പറ്റിയിരിക്കുന്നത് എന്ന് പറഞ്ഞ് പരിശോധിക്കുവാന്‍ പോലും സാധിക്കാതെ തള്ളിക്കളയേണ്ടിവരും എന്നതുകൊണ്ടാണ്, രണ്ടില്‍ നിന്നും റെഫറന്‍സ് ചേര്‍ത്താല്‍ നന്നായിരുന്നു എന്ന് ഞാന്‍ ആവശ്യപ്പെട്ടത്.

ഞങ്ങളുടെ വിശ്വാസമനുസരിച്ച് യേശു മരിച്ചിട്ടില്ല. ഇസായെ ദൈവത്തിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നാണ് പറയുന്നത്. മാത്രമല്ല യേശുവിനെ പരിശുദ്ധാത്മാവിനാന്‍ ശക്തിപ്പെടുത്തി എന്നാണ് ഖുര്‍ആനിലുള്ളത്. എനിക്കറിയാനുള്ളത്. ബൈബിളില്‍ എത്രവിധം പരിശുദ്ധാത്മാവുണ്ട്. ബൈബിളില്‍ പരിശുദ്ധാത്മാവ് യേശുവിന്റെ മരണശേഷം പ്രത്യക്ഷപ്പെടുന്ന ഒരസ്തിത്വമാണോ. കാര്യസ്ഥന്‍ എന്നാല്‍ പരിശുദ്ധാത്മാവാണെന്ന് ആരാണ് വ്യാഖ്യാനിച്ചത്.

താങ്കളുടെ പോസ്റ്റില്‍ ആവശ്യമെങ്കില്‍ ഇടപെടണമെന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷെ അവിടെ ഏല്ലാം തീരുമാനിക്കപ്പെട്ടവിധമാണ് ചര്‍ച നടക്കുന്നത്. വൈരുദ്ധ്യങ്ങളാണ് താങ്കള്‍ തെരയുന്നതെങ്കില്‍ അവ്വിധമാകാന്‍ പാടില്ലായിരുന്നു. ഉദാഹണം വ്യഭിചാരത്തെ പറ്റി യേശുപറഞ്ഞതും ഖുര്‍ആന്‍ പറഞ്ഞതും എന്ന് പറഞ്ഞ് താങ്കള്‍ നല്‍കിയതെന്താണ്. നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുകരുതെന്നതാണ് ഖുര്‍ആന്റെ പ്രഖ്യാപനം. യേശുവാകട്ടെ നോട്ടം പോലും വ്യഭിചാരത്തോട് സാമ്യപ്പെടുത്തി. എന്നാല്‍ പ്രവാചകവചനത്തിലും നോട്ടത്ത കണ്ണിന്റെ വ്യഭിചാരമായി പരിചയപ്പെടുത്തുന്നുണ്ട്. ഇങ്ങനെയായിരുന്നു താങ്കള്‍ പറയേണ്ടിയിരുന്നത്. പക്ഷെ അങ്ങനെ പറഞ്ഞാല്‍ പരസ്പരം യോജിപ്പാണ്. താങ്കള്‍ക്ക് വേണ്ടത് യേശുപറഞ്ഞതും മുഹമ്മദ് പറഞ്ഞതും ഭിന്നം എന്ന് വരുത്തുകയാണ്. അതിനാല്‍ ഏവിടുന്നോ കേട്ട മുത്അ വിവാഹത്തെ പിടികൂടി വ്യഭിചാരത്തിന്റെ കണക്കില്‍ പെടുത്തി. മുഹമ്മദ് വ്യഭിചാരത്തെ അനുകൂലിച്ചു. അതിനാല്‍ മുഹമ്മദും യേശുവും പറഞ്ഞത് വിരുദ്ധമാണ് അപ്പോള്‍ കാര്യസ്ഥന്‍ മുഹമ്മദല്ല എന്ന് തെളിഞ്ഞു. ഇങ്ങനെയുള്ള കസര്‍ത്ത് നടക്കുന്ന ബ്ലോഗില്‍ തല്‍കാലം ഇടപെടാന്‍ സമയമില്ലാത്തതിനാല്‍ വിട്ടുനിന്നു. ദയവായി ഇതൊന്നും പരിഹാസമായി കാണരുത്.

ചിന്തകന്‍ ഈ പോസ്റ്റിലെ ചര്‍ച അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് തോന്നുന്നു. അതിനാല്‍ എന്റെ കമന്റും ഇവിടെ അവസാനത്തേതാകട്ടെ.

sajan jcb പറഞ്ഞു...

ലത്തീഫ്,
സുഹൃത്തേ, താങ്കളുടെ സുഹൃത്താണ് ഇവിടെ ബൈബിള്‍ ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്. ആ നിലയ്ക്ക് ബൈബിളിന്റെ ആശയങ്ങള്‍ എങ്കിലും അദ്ദേഹത്തിനു അറിഞ്ഞിരിക്കണം. അറിയാമെന്നു തോന്നുന്നു, ചിന്തകന്‍ റെഫറെന്‍സ് ഒന്നും ചോദിച്ചു കണ്ടില്ല.


“കാര്യസ്ഥന്‍ എന്നാല്‍ പരിശുദ്ധാത്മാവാണെന്ന് ആരാണ് വ്യാഖ്യാനിച്ചത്“ എന്നറിയണെമെങ്കില്‍ ഇതേ പോസ്റ്റിലുള്ള ബൈബിള്‍ വചനങ്ങള്‍ എങ്കിലും മനസ്സിരുത്തി വായിക്കൂ, ലത്തീഫേ.

ബീമാപ്പള്ളി പോലെയുള്ള സുഹൃത്തുക്കള്‍ ഖുര്‍ ആന്‍ തര്‍ജ്ജിമ തന്നിരുന്നു. എന്നിട്ടും അതിലെ ആശയത്തിനു കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല.

വ്യഭിചാരത്തിലേക്കടുക്കരുത് എന്നു മാത്രം പറഞ്ഞാല്‍ പോരാ, എന്താണ് വ്യഭിചാരം എന്നെങ്കിലും അറിയണം. ഞങ്ങളുടെ നാട്ടില്‍ പണം കൊടുത്ത് സുഖം എടുക്കന്നതിനേയാണ് വ്യഭിചാരം എന്നു പറയുന്നത്. ബീമാപ്പള്ളി തന്ന ഖുര്‍ ആനിലെ തര്‍ജ്ജിമയിലും അതു തന്നെ പറയുന്നു.
"അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നല്‍കിക്കൊണ്ട്‌ നിങ്ങള്‍ ( വിവാഹബന്ധം ) തേടുന്നത്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു".
അതായത് ഇന്‍‌ഫനൈറ്റ് സ്ത്രീകളുമായി ധനം നല്‍കികൊണ്ട് വിവാഹബന്ധം നടത്താമെന്ന് ഇതിനു അര്‍ത്ഥമില്ലേ? ‘മലയാള’ത്തില്‍ ഇതിനെ keep എന്നു വിളിക്കാം എന്നു തോന്നുന്നു.
ഞാന്‍ ഒരു അവിശ്വാസി. എനിക്കു ഇങ്ങനയേ മനസ്സിലായുള്ളൂ.
നിങ്ങള്‍ക്കതിനെ പരിശുദ്ധപ്രേമമെന്നോ മറ്റോ വ്യാഖ്യാനിക്കാം. അതു നിങ്ങളുടെ ബാധ്യത.

ചിന്തകന്‍ മാത്രമല്ല ഞാനും വളരെ മുമ്പേ ഈ ചര്‍ച്ച അവസാനിപ്പിക്കാന്‍(ഞാന്‍ പിന്‍‌മാറാന്‍) താത്പര്യപ്പെട്ടിരുന്നു. കാരണം എനിക്കു പറയാനുള്ളതു മുഴുവന്‍ പറഞ്ഞു കഴിഞ്ഞു. ഞാന്‍ ചൂണ്ടി കാട്ടിയ ACTS-2 കണ്ട ഭാവം പോലും ഇവിടെ ആരും കാണിക്കുന്നില്ല. സാരമില്ല. എനിക്കു പരാതിയുമില്ല. കാരണം ഇതു എന്റെ വിഷയമേ അല്ല. ക്ഷണിച്ചപ്പോള്‍ വന്നു. ചൂണ്ടി കാണിച്ചു. എന്റെ കടമ കഴിഞ്ഞു.
(ഖുര്‍ ആനിനെ 4:24 നെ പറ്റിയുള്ള എന്റെ വിശദീകരണം അറിവുകേടായി മാത്രം കണ്ടാല്‍ മതി.എനിക്കു അല്ലാഹ് വെളിച്ചം തന്നില്ല എന്നു കരുതി സമാധാനിക്കാം)

ബീമാപള്ളി / Beemapally പറഞ്ഞു...

സഹോദരന്‍ സാജനു....(4:24)ഖുര്‍ആന്‍ സൂക്തവുമായി ബന്ധപ്പെട്ട താങ്കളുടെ സംശയം തീര്‍ന്നിട്ടില്ലന്നു മനസ്സിലാക്കുന്നു...ഈ വിഷയത്തില്‍ ജബ്ബാര്‍ മാഷിനു കൊടുത്ത മറുപടി പോസ്റ്റിലെ ചില വരികളും, ആ പോസ്റ്റില്‍ ലഭിച്ച കമന്റ്സുകള്‍ക്ക് നല്‍കിയ മറുപടിയും ഇവിടെയും പേസ്റ്റുന്നു.!

സഹോദരന്‍ ചൂണ്ടിക്കാട്ടിയ സൂക്തം ഖുര്‍ആനിലെ നാലാം അദ്ധ്യായത്തിലെ ഇരുപത്തിനാലാം വചനമാണ്. അതിനു മുമ്പുള്ള വചനവും ഈ വചനവുമെല്ലാം പ്രതിപാദിക്കുന്ന വിഷയം വിശ്വാസിയുടെ വിവാഹ സംബന്ധമായവയാണ്. ഒരു പുരുഷനു ഭാര്യയായി തെരഞ്ഞെടുക്കാന്‍ അനുവാദമുള്ളവര്‍/ ഇല്ലാത്തവര്‍ (രക്തബന്ധത്തില്‍ പെടുന്നവരും മറ്റും) ഇതെല്ലാം ചൂണ്ടിക്കാട്ടുകയാണ് മേല്‍ സൂക്തം ചെയ്യുന്നത്.

ഇരുപത്തിനാലാം വചനത്തിന്റെ അറബി ഇതാണ്...


وَالمُْحْصَنَاتُ مِنَ النِّسَاء إِلاَّ مَا مَلَكَتْ أَيْمَانُكُمْ كِتَابَ اللهِّ عَلَيْكُمْ وَأُحِلَّ لَكُم مَّا وَرَاء ذَلِكُمْ أَن تَبْتَغُو
بِأَمْوَالِكُم مُّحْصِنِينَ غَيْرَ مُسَافِحِينَ فَمَا اسْتَمْتَعْتُم بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ
[ فِيمَا تَرَاضَيْتُم بِهِ مِن بَعْدِ الْفَرِيضَةِ إِنَّ اللهَّ كَانَ عَلِيمًا حَكِيمًا [ 24

ഇതിന്റെ പ്രസക്തമായ മലയാളമിതാണ്..


മറ്റാരെങ്കിലും വിവാഹം ചെയ്തിട്ടുള്ള ഭര്‍ത്തൃമതികളായ സ്ത്രീകളും നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു. ഇത് നിങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ട ദൈവികനിയമമത്രെ.അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നല്‍കിക്കൊണ്ട്‌ നിങ്ങള്‍ ( വിവാഹബന്ധം ) തേടുന്നത്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്‌. .

ഇവിടെ ജബ്ബാര്‍മാഷ്‌ അദ്ദേഹത്തിനു ആവശ്യമുള്ള ഭാഗം മാത്രം ചുരണ്ടി എടുത്തു. അതായത് "എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു." എന്ന വചനം. എന്നിട്ടദ്ധേഹം സ്വന്തമായ ഒരു വ്യാഖ്യാനവും നല്‍കി. അവരുടെ ബ്ലോഗികളിലെ പോസ്റ്റുകള്‍ക്ക്‌ എരിവ് നല്‍കാന്‍. പാമര ജനങ്ങളുടെ മനസ്സില്‍ ഖുര്‍ആനില്‍ സംശയം ജനിപ്പിക്കാന്‍.

എന്നാല്‍ ആ വചനത്തിന്റെ സത്യമെന്താണ്... പ്രവാചകന്റെ കാലത്ത് നടന്ന ഒരു യുദ്ധത്തില്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരില്‍ പലരും (സ്ത്രീകളുള്‍പ്പടെ) യുദ്ധ സമയത്ത്‌ അവരുടെ ഭര്‍ത്താക്കന്മാര്‍ മറ്റു രാജ്യങ്ങളിലേക്ക് അവരെ ഉപേക്ഷിച്ചോടിയപ്പോള്‍ ആ സ്ത്രീകള്‍ സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയും അവരും ഇസ്ലാമിക രാജ്യത്തിന്റെ അനുയായികളായിത്തീര്‍ന്ന അവസ്ഥയില്‍ മുസ്ലിമായ ആ സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരായി പ്രവാചക അനുയായികളെ നിര്‍ദ്ധേഷിക്കുകയാണ് ആ വചനം ചെയ്യുന്നത്..

മറ്റൊരര്‍ത്തത്തില്‍ യുദ്ധത്തടവുകാരിയായി പിടിക്കപ്പെട്ടവളും ശത്രുരാജ്യത്ത് ഭര്‍ത്താവുള്ളവളുമായ സ്ത്രീയാണ് ഉദ്ദേശ്യം. അവളെ വിവാഹം ചെയ്യുന്നതു നിഷിദ്ധമല്ല. കാരണം ഇസ്ലാമിനോടു യുദ്ധം ചെയ്തുകൊണടിരിക്കുന്ന രാജ്യത്തുനിന്ന് ഇസ്ലാമിന്റെ നാട്ടിലേക്കു വന്നതോടെ, അവള്‍ മുസ്ലിമായതോട്കൂടി അവളുടെ പഴയ വിവാഹബന്ധം ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇതാണ് അതിന്റെ പച്ച മലയാളം.

Cont....

ബീമാപള്ളി / Beemapally പറഞ്ഞു...

ഈ ഖുര്‍ആന്‍ വചനത്തിന്റെ തന്നെ അവസാനമായി വരുന്നത് നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്‌. എന്നു വിശ്വാസികള്‍ക്ക് നല്‍കിയ മുന്നറിയിപ്പാണ് ...

പക്ഷേ സ്വന്തമായി വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന തിരക്കിനിടയില്‍ അടുത്ത വചനം പോലും കാണാന്‍ യുക്തിവാദി സഹോദരന്മാര്‍ മറന്നു പോകുന്നു.

ആ പോസ്റ്റില്‍ ഈ വിഷയത്തില്‍ ചോദ്യം ഉന്നയിച്ച അരുണ്‍ എന്ന സഹോദരന് കൊടുത്ത മറുപടി..

Daer Arun..

ഖുര്‍ആനില്‍ യുദ്ധസംബന്ധമായ നിരവധി സൂക്തങ്ങളുണ്ട്. അവയുടെ അവതരണ പശ്ചാത്തലം അറിയാത്തവരെ സംബന്ധിച്ചേടത്തോളം ആശയക്കുഴപ്പവും തെറ്റിദ്ധാരണകളു മുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനുധാഹരനമാണ് താങ്കളുടെ കമന്റ്സ്.

അതിനാല്‍ അവതരണ പശ്ചാത്തലത്തില്‍നിന്നുകൊണ്ട് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിക്കാന്‍ ശ്രമിക്കേണ്ടത് അനിവാര്യമായിത്തീരുന്നു.

ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വോതന്ത്രമുണ്ട്.

ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു.

ചില ഖുര്‍ആന്‍ വചനങ്ങള്‍ നോക്കൂ.. "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു".(ഖു. 2: 256).

"നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).

ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു.

"ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69).

പ്രവാചകനോടുള്ള പ്രതേക നിര്‍ദ്ദേശം നോക്കൂ...

"നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല...

ഇതാണ് സത്യമെങ്കില്‍ ജബ്ബാറുമാരുടെ വാദം അസ്ഥാനത്താണ്....പ്രവാചകനും അനുയായികളും അക്രമത്തിനും, പീഡനത്തിനും ഇരയായതിനാലാണ് തിരിച്ച് യുദ്ധം ചെയ്യാന്‍ അനുവദിക്കപ്പെട്ടത്.

അഥവാ; സത്യവിശ്വാസികളുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു.

സ്വന്തം വീടുകളില്‍ നിന്നും നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് കടുത്ത അതിക്രമത്തിനും അനീതിക്കും ഇരയായവര്‍ക്കാണ് യുദ്ധാനുമതി നല്‍കപ്പെട്ടത്.

ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പറഞ്ഞ് വിശ്വാസം പ്രഖ്യാപിച്ചുവെന്നതല്ലാതെ ഒരു തെറ്റും മുസ്ലിംകള്‍ ചെയ്തിരുന്നില്ല.

ശത്രുക്കള്‍ക്ക് അവരുടെ മേല്‍ മറ്റൊരു കുറ്റവും ആരോപിക്കാനുണടായിരുന്നില്ല.
ഇത്തരം സന്ദര്‍ഭങ്ങളിലും പ്രതിരോധാനുമതി നല്‍കപ്പെടുന്നില്ലെങ്കില്‍ ഭൂമിയില്‍ കടുത്ത നാശമാണുണടാവുക.

മതത്തില്‍ നിര്‍ബന്ധന ഇല്ലാതിരിക്കെ, സ്വയം ഇസ്ലാം സ്വീകരിച്ച ചില സ്ത്രീകളുടെ വിഷയത്തില്‍ ഖുര്‍ആന്‍ എടുത്ത നിലപാടിനെയാണ്‌ താങ്കള്‍ക്ക് കാടത്തമായിത്തോന്നുന്നത്.

നിര്‍ണായക അവസരത്തില്‍ തങ്ങളെ വിട്ടു ഓടിയകന്ന, രാജ്യം വിട്ടു എങ്ങോ പോയി ഒളിച്ച പുരുഷന്മാരെയും കാത്തു ആ സ്ത്രീകള്‍ മരുഭുമികളില്‍ അലയണമെന്നാണോ താങ്കളുടെ വീക്ഷണം...

വാര്‍ത്താവിനിമയ സൗകര്യത്തില്‍ അവിശ്വസനീയമായ മുന്നേറ്റമുണ്ടായ ഈ ആധുനിക കാലഘട്ടത്തെ പഴയ ആ യുഗങ്ങളുമായി പകരം വെക്കുകയാണോ താങ്കള്‍.

ഓര്‍ക്കുക ..ഈ വിശ്വാസത്തില്‍ നിര്‍ബന്ധനയില്ല... യുദ്ദം നടന്ന ഒരു രാജ്യത്ത് അനാഥരായി മാറിയ ചില സ്ത്രീകള്‍, അവരുടെ ഇഷ്ട പ്രകാരം ഇസ്ലാമിനെ മതമായി അംഗീകരിച്ചപ്പോള്‍ അവരെ മരുഭൂമികളില്‍ അലയാന്‍ വിടാതെ വിശുദ്ദമായ ഒരു ദാമ്പത്യം അവര്‍ക്ക് നല്‍കാന്‍ അനുയായികളോട് കല്‍പ്പിക്കുകയായിരുന്നു ഖുര്‍ആന്‍.....

ആ സംഭവത്തെ ജബ്ബാറുമാര്‍ എത്ര ദുര്‍വ്യാഖ്യാനിച്ചാലും സത്യം അസത്യമാവില്ല.

ആശംസകളോടെ....

Cont...

ബീമാപള്ളി / Beemapally പറഞ്ഞു...

നിസ്സഹായന്‍ എന്ന സഹോദരന്‍ ഈ വിഷയത്തില്‍ ഉന്നയിച്ച ചോദ്യത്തിന് കൊടുത്ത മറുപടി..

ശ്രീ നിസ്സഹായന്‍ ....

താങ്കള്‍ ചൂണ്ടിക്കാട്ടിയത്‌ ശ്രീ അരുണിന്റെ സംശയത്തിനിടവന്ന അതെ വചനം തന്നയാണ്. മറ്റൊരാളുടെ ഭാര്യയായിക്കഴിയുന്ന സ്ത്രീയെ സ്വീകരിക്കാന്‍ പാടില്ലന്നും....

അടുത്തത്‌ നിങ്ങള്‍ ഉടമകളാക്കിയ സ്ത്രീകള്‍ എന്ന് പറഞ്ഞത് ..ഭര്‍ത്താക്കന്മാര്‍ നാട് വിട്ടത് കാരണം ആ യുദ്ധത്തില്‍ പിടിക്കപ്പെട്ട (യുദ്ധത്തടവുകാര്‍) അതിലെ സ്ത്രീകളുടെ വിഷയമാണ്. അതില്‍ വിശ്വാസം സ്വീകരിച്ചവരെ ഭാര്യയായി സ്വീകരിക്കാമെന്നും ഉണര്‍ത്തുന്നു..

######## താങ്കള്‍ പറയുന്നു.."ജബ്ബാര്‍ മാഷിനു തെറ്റുപറ്റിയതായി തോന്നുന്നില്ല. ടി വാചകത്തിന്റെ സന്ദര്‍ഭവും വ്യാഖ്യാനവും സര്‍ക്കസ്സു നടത്തി മറ്റൊന്നാണെന്നു പറയാന്‍ നല്ല മെയ്‌വഴക്കം വേണം. ഉളുപ്പില്ലയ്മയും!!"######

അത് കൊള്ളാം ഈ സംഭവം നടക്കുമ്പോള്‍ ജീവനോടെ ഉണ്ടായിരുന്ന പ്രവാചകനും അനുയായികളും അതിനു ശേഷം മറ്റു മഹാന്മാരായ പണ്ഡിതരും, സംഭവം ഇതാണ്. ഈ കാരണങ്ങളാണ്. ഇങ്ങനെ സംഭവിച്ചത് കൊണ്ടാണ് ഖുര്‍ആന്‍ അങ്ങിനെ നിര്‍ദ്ദേശിച്ചത്, എന്നു പറഞ്ഞാലും മുസ്ലിങ്ങള്‍ അത് അവിശ്വസിക്കണം..

പിന്നെ വിശ്വസിക്കെണ്ടതോ കേരളത്തില്‍ ഇപ്പോഴും ജീവനോടയുള്ള ജബ്ബാര്‍ മഹാന്റെ വ്യാഖ്യാനങ്ങളെയും....

നിസ്സഹായകാ... താങ്കള്‍ക്ക് സഹോദരന്‍ ജബ്ബാറിന്റെ വ്യാഖ്യാനങ്ങളെ വിശ്വസിക്കാം അത് താങ്കളുടെ അവകാശം..

അതില്‍ അവിശ്വസിക്കാനുള്ള അവകാശം ഇസ്ലാം വിശ്വാസികള്‍ക്കും നല്‍കൂ......

നന്മകള്‍ നേര്‍ന്നുകൊണ്ട്..

ബീമാപള്ളി / Beemapally പറഞ്ഞു...

അവസാനമായി സാജനോട്....

ഈ ഖുര്‍ആന്‍ വചനങ്ങളുമായി ബന്ധപ്പെട്ട ബീമാപള്ളിയുടെ വീക്ഷണങ്ങള്‍ അന്തിമമല്ല. താങ്കള്‍ക്ക് സംശയങ്ങള്‍ തുടരുന്നുവെങ്കില്‍ വിഖ്യാതരായ മുസ്ലിം പണ്ഡിതര്‍ എഴുതിയ ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഇന്ന് ലഭ്യമാണ്. അതില്‍ സംശയ നിവാരണം നടത്തുക .

ചിന്തകനോട്.....

ഈ പോസ്റ്റിന്റെ വിഷയത്തില്‍ നിന്നു ചര്‍ച്ച വഴിമാറിപ്പോകാന്‍ ഇത്തരം ഇടപെടലുകള്‍ കാരണമാകുന്നുവെങ്കില്‍ ബീമാപള്ളി, സഹോദരന്‍ സാജനു നല്‍കിയ മറുപടികള്‍ താങ്കള്‍ക്ക് നീക്കം ചെയ്യാം..

sajan jcb പറഞ്ഞു...

ബീമാപ്പള്ളി, നിങ്ങളുടെ തത്സബന്ധമായ ബ്ലോഗ് മുഴുവന്‍ വായിച്ചു തന്നെയാണ് എനിക്കു മനസ്സിലായ കാര്യം ഞാന്‍ എഴുതിയത്. നിങ്ങള്‍ക്കു നിങ്ങളുടേതായ വ്യാഖ്യാനം ഉണ്ടായിരിക്കും. ഉണ്ടായിരിക്കണമല്ലോ!

എനിക്കു മറ്റുള്ളവരുടെ വേദപുസ്തകങ്ങള്‍ പഠിക്കണമെന്നോ അതില്‍ ഇടപ്പെടണമെന്നോ ഇല്ല.

ലത്തീഫിനോട് അവസാനമായി..
ഖുര്‍ആന്‍ പഠിച്ചിട്ടില്ലെങ്കിലും ഖുര്‍ആനിലെയും ബൈബിളിലെയും വൈരുദ്ധ്യം താങ്കള്‍ക്കറിയാം.
ഈ പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം കുറിച്ചു കഴിഞ്ഞാണ് എനിക്കു മനസ്സിലായത്. (എന്തു ചെയ്യാം ട്യൂബ് ലൈറ്റ് തന്നെ) ഇവയുടെ വൈരുദ്ധ്യം ഏതേങ്കിലും സൈറ്റില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയതെങ്കില്‍ ചിന്തകന്‍ ചെയ്ത പോലെ ഒരോന്നിന്നും(ബൈബിള്‍ വചനമായായും ഖുര്‍ ആന്‍ വചനമായാലും) അവയുടെ നമ്പര്‍ ഇട്ട് നല്‍കിയേനേ. അതിന്റെ ആന്തരാര്‍ത്ഥം മനസ്സിലായി കാണും എന്നു കരുതുന്നു.

kaalidaasan പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
kaalidaasan പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ചിന്തകന്‍ പറഞ്ഞു...


കാളിദാസൻ പറഞ്ഞു....
ക്രിസ്തു മതത്തെ ന്യായീകരിച്ചു കൊണ്ട് എഴുതിയതല്ല ഇതൊക്കെ. മൊഹമ്മദിനേക്കുറിച്ച് ബൈബിളിലും തോറയിലും ഹിന്ദു വേദങ്ങളിലും വരെ പറഞ്ഞിട്ടുണ്ട് എന്ന വങ്കത്തരത്തിനെ വിമര്‍ശിച്ചതാണ്.


പ്രിയ കാളിദാസൻ

താങ്കൾ ഈ പോസ്റ്റ് വായിച്ചോ എന്നെനിക്കറിയില്ല. ഈ പോസ്റ്റിന്റെ മോഡറേറ്റർ എന്ന നിലക്ക് ഞാന്‍ ഒരു നിബന്ധന വെച്ചിട്ടുണ്ടായിരുന്നു. എന്റെ പ്രിയ സുഹ്രത്തുക്കളായ അവിശ്വാസി ബ്ലോഗർമാരൊക്കെ ആ നിബന്ധന പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്.അതിനെനിക്കവരോട് നന്ദിയുണ്ട്. ഞാനതൊന്നു കൂടി ഇവിടെ ആവർത്തിക്കാം

സ്വാഭാവികമായും ഇത് രണ്ട് തരം വിശ്വാസങ്ങള്‍ തമ്മിലുള്ള, വിരുദ്ധങ്ങളായ വീക്ഷണങ്ങളുടെയും അതിന്റെ ചരിത്രത്തെയും ആധാരമാക്കിയുള്ള ഒരു പഠനമാണ്. അതിനാല്‍ വിശ്വാസികളല്ലാത്ത ആളുകള്‍ ദയവായി എന്നോട് ക്ഷമിക്കുക. നിങ്ങളുടെ യുക്തിയില്‍ വിരിയുന്ന കാര്യങ്ങള്‍ വെച്ച് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുക. എന്നാല്‍ കൃസ്തുമത വിശ്വാസികളെ സംബന്ധിച്ചേടൊത്തോളം, ഈ പോസ്റ്റിലെ പല കാര്യങ്ങളും, അവരുടെ, ഇപ്പോള്‍ നിലവിലുള്ള വിശ്വാസത്തിന് എതിരായിരിക്കും. അത് കൊണ്ട് തന്നെ, വിഷയത്തിലൂന്നി കൊണ്ട് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഇവിടെ ഉണ്ടായിരിക്കുന്നതാണ്.


കൃസ്ത്യാനികളായ ആളുകൾ തന്നെ അവരുടെ ഭാഗം അവതരിപ്പിക്കട്ടെ. അത് താങ്കൾ ഏറ്റെടുക്കേണ്ടതില്ല. ഒരു കാടുകയറ്റം ഏതായാലും ഉദ്ദേശിക്കുന്നില്ല. താങ്കളെന്നോടു ക്ഷമിക്കുക. കമന്റുകൾ ഞാൻ മോഡറേറ്റ് ചെയ്യുന്നു.

sajan jcb പറഞ്ഞു...

കാളിദാസന്‍ , താങ്കളുടെ കമന്റിനു നന്ദി. യേശു ദൈവമാണോ എന്നല്ലല്ലോ ഇവിടുത്തെ വിഷയം.

ഖുര്‍ ആന്‍ പ്രകാരം ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണ്. ആ നിലയ്ക്ക് ഇതിലെ ഒരൊറ്റ വാക്യം പോലും മുസ്ലീമുകള്‍ സത്യമാണെന്ന് വിശ്വസിക്കാന്‍ പാടില്ല. ഇത് ചര്‍ച്ചയ്ക്ക് വയ്ക്കുന്നതില്‍ തന്നെ ഞാന്‍ അര്‍ത്ഥം കാണുന്നില്ല.

(ACTS-2 നെ പറ്റി ഇപ്പോഴും മൌനം തന്നെ)

CKLatheef പറഞ്ഞു...

Sajan said..

'ഖുര്‍ ആന്‍ പ്രകാരം ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണ്. ആ നിലയ്ക്ക് ഇതിലെ ഒരൊറ്റ വാക്യം പോലും മുസ്ലീമുകള്‍ സത്യമാണെന്ന് വിശ്വസിക്കാന്‍ പാടില്ല. ഇത് ചര്‍ച്ചയ്ക്ക് വയ്ക്കുന്നതില്‍ തന്നെ ഞാന്‍ അര്‍ത്ഥം കാണുന്നില്ല.'

ഈ വാചകം വായിച്ചപ്പോള്‍ പോസ്റ്റ് ഒന്നുകൂടി വായിച്ചു. അപ്പോഴാണ് ചര്‍ച ചിന്തകന്‍ ഉദ്ദേശിച്ച വിധം തന്നെയല്ലേ മുന്നോട്ട് പോയത് എന്നൊരു സംശയം. ഞാന്‍ പോലും തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. കാരണം ചിന്തകന്‍ ശ്രമിക്കുന്നത് ഇന്ന് കാണുന്ന ബൈബിളല്ല ഖുര്‍ആനില്‍ പരാമര്‍ശിച്ച ഇഞ്ചില്‍ എന്ന് പറയാനാണ്.

'പഴയ നിയമവും, പുതിയ നിയമവും തന്നെയാണോ, യഥാര്‍ത്ഥത്തില്‍, ഖുര്‍ ആനില്‍ പ്രസ്താവിച്ച തൌറാത്തും ഇഞ്ചീലും എന്ന് പരിശോധിക്കുകയാണിവിടെ.'


അതിനദ്ധേഹം എടുത്ത് ചേര്‍ത്ത് സൂക്തങ്ങളും വചനങ്ങളുമാണ് ചര്‍ചയെ വേറൊരു തരത്തിലേക്ക് നയിച്ചത്. പോസ്റ്റും സാജന്‍ പറഞ്ഞതും വെച്ച് ഒരു വിശദീകരണം ആവശ്യമെന്ന് തോന്നുന്നു.

ക്രിസ്തുമത വിശ്വാസികള്‍ തങ്ങളുടെ വേദമായി മനസ്സിലാക്കുന്ന ബൈബിള്‍ തലനാരിഴ കീറി ചര്‍ചചെയ്യേണ്ട കാര്യം മുസ്്‌ലിംകള്‍ക്കില്ല എന്നുതന്നെ ഞാന്‍ കരുതുന്നു. ബൈബിള്‍ മാറ്റിയിട്ടില്ല തിരുത്തിയിട്ടില്ല എന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ ബോധ്യപ്പെടുമെങ്കില്‍ അതംഗീകരിച്ചാല്‍ പോലും അവരുടെ ഇസ്്‌ലാമിക വിശ്വാസത്തിന് കോട്ടമൊന്നും തട്ടില്ല. കാരണം ബൈബില്‍ എന്നാല്‍ നാല് സുവിശേഷങ്ങളും അതിന് ശേഷമുള്ള അപ്പോസ്ത പ്രവര്‍ത്തനങ്ങളും പിന്നീടുള്ള ലേഖനങ്ങളും ചേര്‍ന്നതാണ്. എന്നാല്‍ അതല്ല ദൈവം അവതരിപ്പിച്ചു എന്ന് കരുതുന്ന ഇഞ്ചീല്‍. അത് ഖുര്‍ആന്‍ അവതരിപ്പിച്ച അതേ ദൈവം ഈസാ നബിക്ക് നല്‍കി വേദമാണ്. അതും ഖുര്‍ആനും വൈരുദ്ധ്യമുണ്ടാവില്ല. അപ്രകാരം വൈരുദ്ധ്യമില്ലാത്തതല്ല ബൈബിള്‍ എന്നാണ് ഇവിടെ സാജനും കാളിദാസനും വ്യക്തമാക്കുന്നത്. ഞാനതില്‍ സാമ്യത കണ്ടെത്താനുള്ള ഒരു ശ്രമം നടത്തി അത് ശരിയല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ചിന്തകന്‍ നമ്മെ കബളിപ്പിക്കുകയായിരുന്നോ ഇപ്പോള്‍ നാമെല്ലാവരും കൂടി ഇഞ്ചീലല്ല ബൈബിള്‍ എന്ന് ഭംഗിയായി സ്ഥാപിച്ചു കൊടുത്തില്ലേ. പാവം കാളിദാസന്‍ ഇവിടെ വന്ന് എന്തൊക്കെയോ വിളിച്ചുപറഞ്ഞു. ഇപ്പോള്‍ തന്റെ ബ്ലോഗില്‍ മുസ്ലിംകള്‍ വിശ്വസിക്കുന്ന ഇഞ്ചീലല്ല ബൈബിള്‍ എന്ന് സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും സ്വന്തം നിലയില്‍ നടത്തുകയാണ്. ചിന്തകന്‍ , അദ്ദേഹത്തിന് നന്ദി പറയുകയാണ് വേണ്ടത്.

CKLatheef പറഞ്ഞു...

പ്രിയ സാജന്‍

ഒരു കാര്യത്തില്‍ ക്രിസ്ത്യാനികള്‍ അല്‍പം ഔദാര്യം മുസ്‌ലിംകളോട് കാണിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. അതിങ്ങനെയാണ്. ദൈവത്തിനാല്‍ നല്‍കപ്പെട്ടതെന്ന് ഞങ്ങള്‍ കരുതുന്ന തൗറാത്തിലെയും ഇഞ്ചീലിലെയും ചില വചനങ്ങള്‍ വലിയ മാറ്റമൊന്നും സംഭവിക്കാതെ പഴയനിയമത്തിലും പുതിയ നിയമത്തിലും നിലനില്‍ക്കുന്നുണ്ടെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ ആയിക്കൊള്ളട്ടെ എന്ന് വെക്കണം. അല്ലാതെ നിങ്ങള്‍ വിശ്വസിക്കുന്ന തൗറാത്തും ഇഞ്ചീലില്‍ നിന്നും ഒന്നും ഇതില്‍ പെട്ടിട്ടില്ല എന്ന് വാശിപിടിക്കാന്‍ നില്‍ക്കേണ്ട. ഇനി ഇപ്പോള്‍ നിങ്ങള്‍ അപ്രകാരം അംഗീകരിച്ചില്ലെങ്കിലും ചിലരൊക്കെ ഇനിയും പ്രവാചന്റെ ആഗമനത്തോട് സാമ്യമുള്ള വചനങ്ങള്‍ ഇനിയും ചര്‍ചക്കായി വെച്ചു എന്നുവരും. ഇവിടെ നാം ചിന്തകന്‍ നല്‍കിയ മൂന്നെണ്ണത്തില്‍ ഒന്നേ ചര്‍ച ചെയ്തിട്ടുള്ളൂ. രണ്ടെണ്ണം ഇനിയും തീരുമാനമാകാതെ കിടക്കുന്നുണ്ട്.

ചിലരൊക്കെ ഇങ്ങനെ ചിന്തിക്കുന്നുണ്ട്. ഇവര്‍ക്കിതെന്തിന്റെ സുഖക്കേടാ.. മുഹമ്മദ് നബിയെപ്പറ്റി സകല വേദങ്ങളിലും പറയുക എന്നിട്ടോ എനിക്ക് ശേഷം വേറെ ഒരാള്‍ക്ക് പ്രവാചകനാകാനുള്ള അവസരം കൊട്ടിയടക്കുക. മുസ്‌ലിംകളാകട്ടെ അപ്രകാരം എല്ലാവേദങ്ങളും പരിശോധിച്ച് പ്രവാചകനുമായി സാമ്യമുള്ള ചിലവചനങ്ങല്‍ കണ്ടെടുത്ത് പ്രദര്‍ശിപ്പിക്കുക. എന്നാലോ അവയൊന്നും യഥാര്‍ഥവേദമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്തൊരു വൈരുദ്ധ്യങ്ങള്‍. ഇവിരിലാര്‍ക്കും ബുദ്ധിയില്ലേ. ഒരു കൂട്ടം ഇപ്രകാരം പ്രവാചകനെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മുസ്‌ലിംകളില്‍ (വിശ്വാസമുള്ള) ഒറ്റക്കുട്ടിപോലും എതിര്‍ക്കുന്നുമില്ലല്ലോ. ഇതെന്ത് അല്‍ഭുതം.

പിന്നെ മനസ്സില്‍ പണ്ടേയുള്ള കണ്‍ക്ലൂഷനിലെത്തുന്നു. 'മുഹമ്മദിന്റെ ബുദ്ധി അപാരം.'

sajan jcb പറഞ്ഞു...

ലത്തീഫ് , താങ്കള്‍ എന്താണ് പറയുന്നതെന്ന് എനിക്കു ഒരു രൂപവും കിട്ടുന്നില്ല. എന്തേങ്കിലും ആകട്ടേ...

ചിന്തകന്‍ നമ്മെ കബളിപ്പിക്കുകയായിരുന്നോ ഇപ്പോള്‍ നാമെല്ലാവരും കൂടി ഇഞ്ചീലല്ല ബൈബിള്‍ എന്ന് ഭംഗിയായി സ്ഥാപിച്ചു കൊടുത്തില്ലേ

എന്തു ഇഞ്ചീല്‍??? അതു എന്തേങ്കിലും ആകട്ടെ ക്രിസ്ത്യാനികള്‍ അത് മൈഡ് ചെയ്യും എന്നു തോന്നുന്നില്ല. പുതിയ നിയമം എന്ന പേരില്‍ ഞങ്ങള്‍ക്കു പൂര്‍വികരുടെ കൈയ്യില്‍ നിന്ന് ചില പുസ്തക ചുരുളുകള്‍ കിട്ടിയിട്ടുണ്ട്. അതില്‍ ക്രിസ്തുവിനെ പറ്റി പറയുന്നു. അദ്ദേഹത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ബൈബിള്‍ മാറ്റിയിട്ടില്ല തിരുത്തിയിട്ടില്ല എന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ ബോധ്യപ്പെടുമെങ്കില്‍ അതംഗീകരിച്ചാല്‍ പോലും അവരുടെ ഇസ്്‌ലാമിക വിശ്വാസത്തിന് കോട്ടമൊന്നും തട്ടില്ല.

അറിഞ്ഞതില്‍ സന്തോഷം. അപ്പോള്‍ ബൈബിള്‍ തിരുത്തിയിട്ടില്ല എന്ന് ഇന്നലത്തെ കമന്റോടു കൂ‍ടി ബോധ്യമായി എന്നു അറിഞ്ഞതില്‍ സന്തോഷം. ഇനി എങ്ങാനും ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ആരേങ്കിലും സ്ഥാപിച്ചെടുത്താലും, ഖുശി. അപ്പോള്‍ ഇഞ്ചീലും പുതിയ നിയമവും ഒന്നാകും.

മുഹമ്മദിന്റെ ബുദ്ധി അപാരം തന്നെയാകും. പക്ഷേ അദ്ദേഹത്തിന്റെ അനുയായികളുടെ അത്രയും വരില്ല എന്ന് ബോധ്യമായി.

അത് ഖുര്‍ആന്‍ അവതരിപ്പിച്ച അതേ ദൈവം ഈസാ നബിക്ക് നല്‍കി വേദമാണ്. അതും ഖുര്‍ആനും വൈരുദ്ധ്യമുണ്ടാവില്ല.



ഉണ്ടാകാന്‍ പാടില്ലല്ലോ? ഇഞ്ചീല്‍ എന്നതിന്റെ പകര്‍പ്പ് വല്ലതും ലഭ്യമാണോ? അതിന്റെ പഴക്കം ഖുര്‍ ആനിന്റെ അത്ര തന്നെയാണോ? അതോ ഇഞ്ചീല്‍ എന്ന പുസ്തകം ഇപ്പോള്‍ ഇല്ലേ? ഉണ്ടാകാന്‍ വഴിയില്ല. പിന്നെങ്ങിനെ അതും ഇപ്പോള്‍ ലഭ്യമായ പുതുയ നിയമവും തമ്മില്‍ ഒത്തു നോക്കും? പിന്നെങ്ങിനെ അതിലെ വൈരുദ്ധ്യം കണ്ടു പിടിക്കും?

ഈസായ്ക്ക് കിട്ടി എന്നു പറയുന്ന വേദം അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് കിട്ടാതെ അതു നേരിട്ട് മുഹമ്മദ് നബിക്ക് കിട്ടിയതും ഒരു അത്ഭുതം തന്നെ.

ഒരു ചോദ്യം കൂടി ചോദിക്കട്ടേ... ഇഞ്ചീലില്‍ പറയുന്ന ഈസാ നബി തന്നെയാണോ പുതിയ നിയമത്തില്‍ പറയുന്ന ഈശോ? അവര്‍ തമ്മില്‍ ഗംഭീര സാമ്യം ചിലയിടങ്ങളില്‍ കാണുന്നു. ഇനി അതും ഇതും ഒന്നല്ല എന്നങ്ങട് സ്ഥാപിച്ചെടുക്കാന്‍ പറ്റിയാല്‍ , ഖുശി.

ചുമ്മാ സമയം കളയാന്‍ തന്നെ അല്ലേ, ചിന്തകന്‍ ! കണ്ടോ... ഇപ്പോള്‍ പരിശുദ്ധാത്മാവും കാര്യസ്ഥനും ഒന്നും തന്നെയില്ല.(കാരണം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകം ആദ്യമായാണ് കേള്‍ക്കുന്നത് എന്നു തോന്നുന്നു) ഇപ്പോള്‍ എവിടേയും ഇല്ലാത്ത ഇഞ്ചീല്‍ മാത്രം. കലക്കി. എന്നിട്ടു സുവിശേഷം എന്നു ഹെഡിങും. കൃസ്ത്യാനികള്‍ക്ക് ക്ഷണം. എന്തോക്കെ കാണണം. ഇഞ്ചീലിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ദയവായി കൃസ്ത്യാനികളെ ക്ഷിണിക്കരുത്. പാവങ്ങള്‍... അവര്‍ക്ക് അതിനെ പറ്റി ഒന്നും അറിയില്ല.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്
അധിക പേരും പോസ്റ്റ് കൃത്യമായി വായിക്കാതെയാണ് കമന്റിടുന്നത്. മുഴുവന്‍ വായിക്കാനുള്ള ക്ഷമ കാണിക്കാത്തതോ സമയമില്ലാത്തതോ, എന്താണെന്നറിയില്ല.

ഞാനീ ചര്‍ച്ച മുന്നോട്ട് നയിക്കാനുദ്ദേശിച്ചത് 61:6 ഖുര്‍ആന്‍ സൂക്തം ആധാരമാക്കിയാണ്.

ഇവിടെ ബൈബിള്‍ സൂക്തങ്ങള്‍ എടുത്തുചേര്‍ത്തത് മന:പൂര്‍വ്വം തന്നെയാണ്. ആ ബൈബിള്‍ സൂക്തങ്ങളില്‍ പറഞ്ഞത് തന്നെയാണ് ഖുര്‍ ആനും പറഞ്ഞത് എന്ന് പലരും തെറ്റിദ്ധരിച്ച് വെച്ചിട്ടുണ്ട്. കൃസ്ത്യാനികളെ സംബന്ധിച്ചേടൊത്തോളം ആ വചനങ്ങളില്‍ പറഞ്ഞ കാര്യസ്ഥാന്‍/സത്യത്തിന്റെ ആത്മാവ് എന്നത് ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവാണ്. അപോസ്തല പ്രവൃത്തികള്‍(Acts) അതിനവര്‍ക്ക് കൂടുതല്‍ പിന്‍ബലമേകുന്നു. ദൈവം മൂന്നല്ല, ഒന്ന് മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന മുസ്ലീംങ്ങളെ സംബന്ധിച്ചേടൊത്തോളം ആ വചനങ്ങളില്‍ പറഞ്ഞ സത്യത്തിന്റെ ആത്മാവ്/കാര്യസ്ഥന്‍ ഖുര്‍ ആനില്‍ സൂചിപിച്ച മുഹമ്മദ് നബിയെ കുറിച്ചുള്ള യേശുവിന്റെ പ്രവചനമായി അവര്‍ കണക്കാക്കുന്നു. രണ്ടു കൂട്ടരുടെയും ഇക്കാര്യത്തിലുള്ള കാഴ്ചപാട് വിത്യസ്ഥമായത് കൊണ്ട്, രണ്ട് കൂട്ടര്‍ക്കും ഇതുപയോഗിച്ച് അവരുടെ വാദങ്ങളെ സമര്‍ത്ഥിക്കാന്‍ കഴിയും.

എന്നാല്‍ ഖുര്‍ആന്‍ , യേശുവിനുള്ള സുവിശേഷത്തില്‍ ‘അഹ്മദ്‘(ആ പേരിന്റെ ഭാഷാന്തരമോ) എന്ന പേര്‍ തന്നെ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട് എന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. ഇത് പരിശോധിക്കണമെങ്കില്‍ നമുക്ക് യേശു സംസാരിച്ച ഭാഷയായ അറാമിക് ഭാഷയുടെ ഉപഭാഷയായ സുറിയാനി ഭാഷയിലുള്ള സുവിശേഷം(ഇഞ്ചീല്‍) മാറ്റതിരുത്തലുകളില്ലാതെ ലഭിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പിന്നെ ഓരോരുത്തരുടെയും കാഴ്ചപാടനുസരിച്ച് വ്യാഖ്യാനിക്കാന്‍ മാത്രമേ ഇരു കൂട്ടര്‍ക്കും കഴിയുകയുള്ളൂ.

അനാദിയായ പരിശുദ്ധാത്മാവ്/ദൈവപുത്രന്‍ ഇനിയും വരേണ്ടതുണ്ടോ/ രണ്ടായിരം വര്‍ഷം മുമ്പ് ജനിക്കുമോ എന്ന ചോദ്യത്തിന് എന്റെ പ്രിയ കൃസ്ത്യന്‍ സഹോദരന്മാരാരും കൃത്യമായ ഒരുത്തരവും നല്‍കിയിട്ടില്ല.


കണ്ടോ... ഇപ്പോള്‍ പരിശുദ്ധാത്മാവും കാര്യസ്ഥനും ഒന്നും തന്നെയില്ല.(കാരണം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകം ആദ്യമായാണ് കേള്‍ക്കുന്നത് എന്നു തോന്നുന്നു) ഇപ്പോള്‍ എവിടേയും ഇല്ലാത്ത ഇഞ്ചീല്‍ മാത്രം. കലക്കി. എന്നിട്ടു സുവിശേഷം എന്നു ഹെഡിങും.

പ്രിയ സാജന്‍
താങ്കള്‍ ധൃതി പിടിക്കാതിരിക്കൂ. നമുക്ക് കാര്യങ്ങള്‍ സാവധാന മനസ്സിലാക്കാം. പോസ്റ്റ് കൃത്യമായി വായിച്ചതിന് ശേഷം മാത്രം കമന്റെഴുതാന്‍ ശ്രമിക്കൂ. ഇഞ്ചീല്‍ എന്നതിന്റെ ഭാഷാന്തരം മാത്രമാണ് സുവിശേഷം. അറബി കൃസ്ത്യാനികള്‍ അതിനെ ഇഞ്ചീല്‍ എന്ന് തന്നെയായാണ് വിളിക്കുന്നത്.

sajan jcb പറഞ്ഞു...

ചിന്തകന്‍,

1. നമ്മുടെ ചര്‍ച്ച എന്താണ്? മുഹമ്മദ് നബി തോറയിലും സുവിശേഷത്തിലും ഉണ്ടോ എന്നതാണോ?
2. നിങ്ങള്‍ ഇഞ്ചീല്‍ എന്നു പറയുന്നത് എന്താണ്? ക്രിസ്ത്യാനികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സുവിശേഷം ആണോ? അതോ വേറെ വല്ല പുസ്തകമാണോ?

3. ക്രിസ്ത്യാനികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സുവിശേഷം തിരുത്തി എഴുതപ്പെട്ടതാണ് എന്നാണോ ഖുര്‍ ആന്‍ പറയുന്നത്? അതോ ഇഞ്ചീല്‍ എന്നു പറയുന്ന വേറെ പുസ്തകം തീരുത്തി എഴുതപ്പെട്ടതാണോ ഖുര്‍ ആന്‍ എന്നാണോ?


ഞാനീ ചര്‍ച്ച മുന്നോട്ട് നയിക്കാനുദ്ദേശിച്ചത് 61:6 ഖുര്‍ആന്‍ സൂക്തം ആധാരമാക്കിയാണ്.
4. ഖുര്‍ ആന്‍ സൂക്തം ചര്‍ച്ച ചെയ്യാനാണോ താങ്കള്‍ അതില്‍ ഒട്ടും വിവരമില്ലാത്ത ക്രിസ്ത്യാനികളെ ക്ഷണിച്ചത്?

എന്നാല്‍ ഖുര്‍ആന്‍ , യേശുവിനുള്ള സുവിശേഷത്തില്‍ ‘അഹ്മദ്‘(ആ പേരിന്റെ ഭാഷാന്തരമോ) എന്ന പേര്‍ തന്നെ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട് എന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. ഇത് പരിശോധിക്കണമെങ്കില്‍ നമുക്ക് യേശു സംസാരിച്ച ഭാഷയായ അറാമിക് ഭാഷയുടെ ഉപഭാഷയായ സുറിയാനി ഭാഷയിലുള്ള സുവിശേഷം(ഇഞ്ചീല്‍) മാറ്റതിരുത്തലുകളില്ലാതെ ലഭിക്കേണ്ടതുണ്ട്.
5. ഇഞ്ചീലിന്റെ തിരുത്തിയ കോപ്പിയെങ്കിലും ഇപ്പോള്‍ ലഭ്യമാണോ? എങ്കില്‍ എവിടെയാണ്? അതിന്റെ പഴക്കം എത്രയാണ്.
ഇഞ്ചീല്‍ എഴുതിയത് സുറിയാനി ഭാഷയിലാണ് എന്ന് എന്തൊകൊണ്ടാണ് താങ്കല്‍ പറയുന്നത്? അതില്‍ എഴുതപ്പെട്ട ഒരു കഷ്ണം ഇഞ്ചീലിന്റെ കോപ്പി എവിടെയെങ്കിലും ലഭ്യമാണോ? അതു സുറിയാനിയില്‍ ആണോ?

അനാദിയായ പരിശുദ്ധാത്മാവ്/ദൈവപുത്രന്‍ ഇനിയും വരേണ്ടതുണ്ടോ/ രണ്ടായിരം വര്‍ഷം മുമ്പ് ജനിക്കുമോ എന്ന ചോദ്യത്തിന് എന്റെ പ്രിയ കൃസ്ത്യന്‍ സഹോദരന്മാരാരും കൃത്യമായ ഒരുത്തരവും നല്‍കിയിട്ടില്ല.
6. എന്തിനു നല്‍കണം? താങ്കളുടെ വിഷയം ഖുര്‍ ആനില്‍ പറഞ്ഞ യേശുവിന്റെ സുവിശേഷമല്ലേ? അതു ക്രിസ്ത്യാനികളോട് ചോദിക്കുന്നത് എന്തിന്?
അതില്‍ പറഞ്ഞിട്ടുണ്ടോ , പരിശുദ്ധാത്മാവിനെ പറ്റി? താങ്കളുടെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടോ പരിശുദ്ധാത്മാവ് അനാദിയാണന്നോ അല്ലെന്നോ?

നിങ്ങള്‍ പറയുന്നതെന്തു കൊണ്ടോ എനിക്കു ഗ്രഹിക്കുന്നില്ല. ഞാന്‍ പറയുന്നതെന്തോ അതു താങ്കള്‍ക്കു മനസ്സിലാകുന്നില്ല.
ഈ ആറു ചോദ്യത്തിനും താങ്കളില്‍ നിന്നു മറുപടി ലഭിച്ചതിനു ശേഷമാകാം ഇനി ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
കഴിയുമെങ്കില്‍ ലത്തീഫ് ഉത്തരം പറയാതെ ചിന്തകന് അവസരം കൊടുക്കൂ.

താങ്കള്‍ ചര്‍ച്ചയ്ക്കു വച്ചിരിക്കുന്നത് , ഇഞ്ചീല്‍ എന്നു നിങ്ങള്‍ ഉദ്ദേശിക്കുന്നത് , ഇപ്പോള്‍ ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന പുസ്തകമാണെങ്കിലേ ക്രിസ്ത്യാനികളായ ഞങ്ങള്‍ ഇതില്‍ പങ്കെടുക്കേണ്ടതുള്ളൂ... അല്ലെങ്കില്‍ എന്തിനു ഞങ്ങള്‍ പങ്കെടുക്കണം എന്നു കൂടി വ്യക്തമാക്കൂ...

ഇവിടെ ബൈബിള്‍ സൂക്തങ്ങള്‍ എടുത്തുചേര്‍ത്തത് മന:പൂര്‍വ്വം തന്നെയാണ്. ആ ബൈബിള്‍ സൂക്തങ്ങളില്‍ പറഞ്ഞത് തന്നെയാണ് ഖുര്‍ ആനും പറഞ്ഞത് എന്ന് പലരും തെറ്റിദ്ധരിച്ച് വെച്ചിട്ടുണ്ട്. കൃസ്ത്യാനികളെ സംബന്ധിച്ചേടൊത്തോളം ആ വചനങ്ങളില്‍ പറഞ്ഞ കാര്യസ്ഥാന്‍/സത്യത്തിന്റെ ആത്മാവ് എന്നത് ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവാണ്. അപോസ്തല പ്രവൃത്തികള്‍(Acts) അതിനവര്‍ക്ക് കൂടുതല്‍ പിന്‍ബലമേകുന്നു. ദൈവം മൂന്നല്ല, ഒന്ന് മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന മുസ്ലീംങ്ങളെ സംബന്ധിച്ചേടൊത്തോളം ആ വചനങ്ങളില്‍ പറഞ്ഞ സത്യത്തിന്റെ ആത്മാവ്/കാര്യസ്ഥന്‍ ഖുര്‍ ആനില്‍ സൂചിപിച്ച മുഹമ്മദ് നബിയെ കുറിച്ചുള്ള യേശുവിന്റെ പ്രവചനമായി അവര്‍ കണക്കാക്കുന്നു. രണ്ടു കൂട്ടരുടെയും ഇക്കാര്യത്തിലുള്ള കാഴ്ചപാട് വിത്യസ്ഥമായത് കൊണ്ട്, രണ്ട് കൂട്ടര്‍ക്കും ഇതുപയോഗിച്ച് അവരുടെ വാദങ്ങളെ സമര്‍ത്ഥിക്കാന്‍ കഴിയും.

എല്ലാം താങ്കല്‍ക്ക് പകല്‍ പോലെ വ്യക്തമാണ് ..(ഒരു തെറ്റി ധാരണ ഒഴികെ . ദൈവം മൂന്നാണെന്ന്‌ ക്രിസ്ത്യാനികളും കരുതുന്നില്ല.)
പിന്നെന്തിനു ഈ ചര്‍ച്ച.?

ചിന്തകന്‍ പറഞ്ഞു...

പ്രിയ സാജന്‍

താങ്കളുടെ സംശയങ്ങള്‍ മാറ്റാം. എല്ലാം ഞാന്‍ പോസ്റ്റില്‍ വ്യക്തമാക്കിയതാണെങ്കിലും.

# 1 അതെ, പോസ്റ്റിന്റെ ഹെഡ്ഡിംഗ് തന്നെ അങ്ങനെയാണല്ലോ.
#2 ഞങ്ങള്‍ ഇഞ്ചീല്‍ അഥവാ സുവിശേഷം എന്ന് പറയുന്നത്, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ദൈവം യേശുവിന് ദിവ്യവെളിപാട് വഴി അറിയിച്ച് കൊടുത്ത കാര്യങ്ങളെയാണ്. കൃസ്ത്യാനികള്‍ ഇന്ന് വിശ്വാസിക്കുന്ന സുവിശേഷങ്ങളില്‍ അത് പൂര്‍ണരൂപത്തില്‍ ഉണ്ട് എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ യേശുവിന് നല്‍കിയ സുവിശേഷങ്ങളില്‍ ചിലത് അതില്‍ ഉണ്ടെന്നും വിശ്വസിക്കുന്നു.
#3 മോശയുടെ ന്യായപ്രമാണങ്ങളില്‍ യേശുവിനെ കുറിച്ച് കൃത്യമായ പ്രവചനമുണ്ടായിരുന്നു. അതിലെ പല നിയമങ്ങളും അവരുടെ പൌരോഹിത്യ താത്പര്യങ്ങള്‍ക്ക് വിധേയമായി തിരുത്തപെട്ടത് കൊണ്ട് ജൂതന്മാര്‍ക്ക് യേശുവിനെ അംഗീകരിക്കാനായില്ല. ആ തിരുത്തിയതിനെ നിവര്‍ത്തിപ്പാനാണ് യേശു വന്നതെന്ന് അദ്ദേഹം പറയുന്നുമുണ്ട്. യേശുവിന് യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കപെട്ട സുവിശേഷങ്ങളില്‍ പലതരത്തിലുള്ള കൂട്ടി ചേര്‍ക്കലുകളും തിരുത്തലുകളും നടന്നിട്ടുണ്ട് എന്നാണ് മുസ്ലീങ്ങള്‍ മനസ്സിലാക്കുന്നത്. അതിന് വ്യക്തമായ തെളിവുകള്‍ ഞാന്‍ എന്റെ തുടര്‍പോസ്റ്റുകളില്‍ നല്‍കിയിട്ടുണ്ട്.

#4 ഇങ്ങനെയൊരു വാദം ഖുര്‍ ആന് ഉള്ളത് കൊണ്ടാണല്ലോ, ഇതിനെ കുറിച്ച് കൃസ്ത്യാനികള്‍ എന്ത് പറയുന്നു എന്നത് പ്രസക്തമാകുന്നുള്ളൂ. എന്റെ സ്വന്തം നിലക്കുള്ള ഒരു വാദത്തിന് ഇവിടെ പ്രസക്തിയില്ലല്ലോ. ഖുര്‍ ആനില്‍ പറയാത്ത ഒരു കാര്യം ഞാന്‍ സുവിശേഷത്തില്‍ തിരയുന്നതില്‍ കാര്യമില്ല. താങ്കള്‍ക്കീവിഷയത്തില്‍ താത്പര്യമുണ്ടാകും എന്നറിഞ്ഞത് കൊണ്ടാണ് താങ്കളുടെ പോസ്റ്റില്‍ ഞാനൊരു ലിങ്കിട്ടത്. പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാത്രന്ത്ര്യം താങ്കളുടേത് മാത്രമാണല്ലോ. ഖുര്‍ ആന്റെ വാദം തെറ്റാണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം താങ്കള്‍ക്കും ലഭിക്കുമല്ലോ.

#5 ഇഞ്ചീലിന്റെ തിരുത്തപെട്ട കോപികളാണ് നാം ഇന്ന് കാണുന്ന ബൈബിളിന്റെ കൂടെയുള്ള സുവിശേഷങ്ങള്‍. ഇഞ്ചീല്‍ എഴുതിയത് സുറിയാനി ഭാഷയിലാണെന്നതിലുപരി യേശു സുവിശേഷങ്ങള്‍ പ്രഘോഷിച്ച ഭാഷ സുറിയാനിയാണെന്നാണ് മനസ്സിലാക്കപെടേണ്ടത്.

#6 അനാദിയാണെങ്കില്‍ പിന്നെ ആ വാക്യത്തില്‍ പറഞ്ഞ കാര്യസ്ഥന്‍ അഥവാ സത്യത്തിന്റെ ആത്മാവ് നിങ്ങള്‍ പറയുന്ന പരിശുദ്ധാത്മാവല്ല. മറിച്ച് ഇനിയും വരാനിരിക്കുന്ന ഒരു പ്രവാചകനെകുറിച്ചായിരിക്കും എന്ന് പറയാന്‍. അപ്പോസ്തല പ്രവൃത്തികള്‍ക്കും അതിനെ സാധൂകരിക്കാന്‍ കഴിയില്ല അപ്പോള്‍.

ചര്‍ച്ചയില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് പങ്കെടുക്കുന്നവരുടെ താത്പര്യമാണ്. ഇവിടെ യാതൊരു തരത്തിലുള്ള നിര്‍ബന്ധിതാവസ്ഥയുമില്ല. യേശുവിന് നല്‍കപെട്ട യഥാര്‍ത്ഥ സുവിശേഷങ്ങളില്‍(ഇഞ്ചീല്‍) പലതും തിരുത്തപെട്ടതാണ് ബൈബിളില്‍ കാണുന്ന സുവിശേഷങ്ങള്‍ എന്നാണ് ഈ പോസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ വ്യക്തമാക്കിയത്.

sajan jcb പറഞ്ഞു...

ഇഞ്ചീലിന്റെ തിരുത്തപെട്ട കോപികളാണ് നാം ഇന്ന് കാണുന്ന ബൈബിളിന്റെ കൂടെയുള്ള സുവിശേഷങ്ങള്.


അപ്പോള്‍ ലത്തീഫ് പറഞ്ഞപോലെയല്ല കാര്യങ്ങള്‍ എന്ന്. അദ്ദേഹം പറഞ്ഞതു കേട്ടപ്പോള്‍ ഇതു വേറേതോ പുസ്തകമാണെന്നാണ് ഞാന്‍ ചിന്തിച്ചത്.

കൃസ്ത്യാനികള്‍ ഇന്ന് വിശ്വാസിക്കുന്ന സുവിശേഷങ്ങളില്‍ അത് പൂര്‍ണരൂപത്തില്‍ ഉണ്ട് എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നില്ല.
അതു തിരുത്തപ്പെട്ടിട്ടില്ല എന്നു ഞങ്ങളും വിശ്വസിക്കുന്നു. വിശ്വാസങ്ങളല്ലല്ലോ പ്രധാനം. തെളിവുകളല്ലേ?

ഖുര്‍ ആനില്‍ നബി പറഞ്ഞത് ബൈബിള്‍ തിരുത്തപ്പെട്ടു എന്നാണ്. അത് എഴുതപ്പെട്ട ഭാഷയില്‍ അത് ലഭ്യമല്ല എന്ന് നിങ്ങള്‍ പറയുന്നു. ഏതാണ് അതെഴുതപ്പെട്ട ഭാഷ എന്ന് താങ്കളുടെ കൈയിലെ തെളിവെന്താണ്. Dead Sea scrolls എന്നു തിരഞ്ഞു നോക്കൂ ഗൂഗിളില്‍. AD 70 ന്‍ മുകളില്‍ പഴക്കമുള്ള പ്രതികള്‍... അതിലും തിരുത്തുണ്ടോ? അതില്‍ ഇല്ലെങ്കില്‍ ഖുര്‍ ആനില്‍ നബി പറഞ്ഞത് തെറ്റാണ്.

ഖുര്‍ ആനിലെ വാദം തെറ്റാണെന്ന് വാദിക്കേണ്ട കാര്യം എനിക്കില്ല. എങ്കിലും തിരുത്തപ്പെട്ടു എന്ന് പറയുമ്പോള്‍ അതും നബിയുടെ കാലത്തിനു മുമ്പ് അത് തിരുത്തപ്പെട്ടു എന്നു തെളിയിക്കേണ്ട ബാധ്യത നിങ്ങള്‍ക്കാണ്.

തിരുത്തിയതിനെ നിവര്‍ത്തിപ്പാനാണ് യേശു വന്നതെന്ന് യേശു ഒരിടത്തും പറഞ്ഞിട്ടില്ല. നിവര്‍ത്തിക്കുക എന്നാല്‍ make it possible എന്നാണ് അര്‍ത്ഥം എനിക്കു കാണാന്‍ കഴിഞ്ഞത്. ഈ സന്ദര്‍ഭത്തില്‍ ‘പൂര്‍ത്തീകരിക്കുക’(Mission accomplished) എന്നും അര്‍ത്ഥം കിട്ടും. മുന്‍‌കൂട്ടി പറഞ്ഞ കാര്യം നടന്നു എന്നു പറയാം. എങ്ങിനെ തിരിച്ചും മറിച്ചിട്ടാലും ആ വാക്കിന് ‘നേരെയാക്കുക’ എന്നര്‍ത്ഥം കിട്ടില്ല. അങ്ങിനെ അര്‍ത്ഥാം വരണമെങ്കില്‍ ചെറിയ മാറ്റം വരുത്തണം. ‘നിവര്‍ത്തിക്കുക‘ എന്നതിനെ ‘നിവര്‍ത്തുക‘ എന്നാക്കണം. ‘നിവര്‍ത്തിപ്പാന്‍’ എന്നതിനെ ‘നിവര്‍ത്താന്‍’ എന്നാക്കണം.

ഇഞ്ചീല്‍ എഴുതിയത് സുറിയാനി ഭാഷയിലാണെന്നതിലുപരി യേശു സുവിശേഷങ്ങള്‍ പ്രഘോഷിച്ച ഭാഷ സുറിയാനിയാണെന്നാണ് മനസ്സിലാക്കപെടേണ്ടത്.

അരമായ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. Aramaic is still spoken today in an area of the middle east north of Israel and south of Syria.

ഡെഡ് സീയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ചുരുളുകളിലും അരമായ ഭാഷയില്‍ എഴുതപെട്ട ചുരുളുകള്‍ ഉണ്ടായിരുന്നോ എന്നു നോക്കൂ.

അനാദിയാണെങ്കില്‍ പിന്നെ ആ വാക്യത്തില്‍ പറഞ്ഞ കാര്യസ്ഥന്‍ അഥവാ സത്യത്തിന്റെ ആത്മാവ് നിങ്ങള്‍ പറയുന്ന പരിശുദ്ധാത്മാവല്ല.
അനാദിയാണ് എന്ന് എഴുതിയ ഏതേങ്കിലും സൂക്തങ്ങള്‍ താങ്കള്‍ക്കു തരാമോ? അനാദിയാണ് എന്നത് വിശ്വാസമാണ്. ത്രിത്വവും അങ്ങിനെ തന്നെ. ത്രിത്വം എന്നാല്‍ ദൈവത്തിന്റെ മൂന്നു സ്വഭാവങ്ങളായി വേണമെങ്കില്‍ കാണാം. വളരെ ഗഹനമായ ഈ വിശ്വാസം മുഹമ്മദിനെ പറ്റിയുള്ള ഈ ബ്ലോഗിന് ഉള്‍ക്കൊള്ളാന്‍ പറ്റുമോ?

sajan jcb പറഞ്ഞു...

ചര്‍ച്ച ആവര്‍ത്തിക്കാന്‍ എനിക്കു താത്പര്യമില്ല. ഈ പറയുന്ന കാര്യങ്ങള്‍ താങ്കള്‍ തെളിയിക്കുക.

1. ബൈബിള്‍ AD 600നു മുമ്പ് തിരുത്തപ്പെട്ടു എന്ന്. ഊഹങ്ങളില്‍ താത്പര്യമില്ല. Dead Sea scrolls ല്‍ മുഹമ്മദ് എന്ന വാക്ക് കണ്ടെത്തി തന്നാല്‍ മതി.( ഞാന്‍ ഉദ്ദേശിച്ചത് ഖുര്‍ആന്‍:61:5-6 ല്‍ പറഞ്ഞ അതേ വാക്കുകള്‍ കണ്ടെത്തി തരുക)

2. ബൈബിള്‍ എന്ന്‍ പറയുന്നത് യേശുവിനു കൊടുത്ത വേദമാണെന്ന് നിങ്ങള്‍ പറയുന്നു. അതായത് യേശു സ്വയം എഴുതിയുണ്ടാക്കിയതോ അനുചരന്മാരെ കൊണ്ട് പറഞ്ഞ് എഴുതിച്ചതോ ആയ കാര്യങ്ങള്‍.

പക്ഷേ നിങ്ങള്‍ തന്നെ പറയുന്നു ഇഞ്ചീല്‍ എന്നു പറയുന്നത് ആരോ എഴുതിയുണ്ടാക്കി 4 സുവിശേഷകരുടെ പേരില്‍ ഇപ്പോള്‍ ലഭ്യമായതാണെന്ന്.
എന്റെ ചോദ്യം... സുവിശേഷത്തില്‍ ഒട്ടു മിക്ക സംഭവങ്ങളും 4 തവണ ആവര്‍ത്തിക്കുന്നു. ഒന്നുങ്കില്‍ യേശുവിന്റെ തലയ്ക്ക് ഓളം ഉണ്ടാകണം ഒരേ കാര്യം നാലു തവണ എഴുതി സൂക്ഷിക്കാന്‍. ഓളമായിരുന്നോ?

ബീമാപള്ളി / Beemapally പറഞ്ഞു...

മലയാള ബ്ലോഗു ലോകത്ത് യുക്തിവാദികളുടെ പുതിയ വേഷം...ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കൂ.!

യുക്തിവാദികള്‍ ബൈബിളിന്റെ സംരക്ഷകരോ.?

sajan jcb പറഞ്ഞു...

ഡെഡ് സീ സ്ക്രോള്‍ അല്ല ഞാന്‍ എഴുതേണ്ടിയിരുന്നത്. അതില്‍ പഴയ നിയമവും യേശുവിന്റെ ജീവിതവുമായി (ഇപ്പോഴും സ്ഥിതീകരിക്കാത്ത) ചില പൊട്ടും പൊടിയുമേ കിട്ടിയിട്ടുള്ളൂ.

ഞാന്‍ എഴുതേണ്ടിയിരുന്നത് codexsinaiticus.org ആയിരുന്നു. അതില്‍ ഗീക്കിലുള്ള 340ല്‍ എഴുതിയിട്ടുള്ള പുതിയനിയമത്തിന്റെ ഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഒരിടത്തും മുഹമ്മദ് എന്ന വാക്ക് ഇല്ല. താങ്കള്‍ ബൈബിളിന്റേതായി രേഖപ്പെടുത്തിയിട്ടുള്ള എല്ലാ വചനങ്ങളും നാലാം നൂറ്റാണ്ടീലെ ഒരു ഗ്രീക്ക് പരിഭാഷയില്‍ പോലും ലഭ്യമാണ്. അതായത് ചുരുങ്ങിയത് അവിടന്നങ്ങോട് ആരും അതിന്റെ അര്‍ത്ഥത്തെ അപകടമായരീതിയില്‍ മാറ്റിയിട്ടില്ല എന്നേ എനിക്കു കണ്ടു പിടിക്കാന്‍ കഴിഞ്ഞുള്ളൂ.

ബൈബിള്‍ മാറ്റപ്പെട്ടു എന്ന ആരോപണം ഉന്നയിക്കുന്ന ആള്‍ക്ക് ഞാന്‍ ബാറ്റണ്‍ കൈമാറുന്നു. ഏഴാം നൂറ്റാ‍ണ്ടില്‍ മുഹമ്മദ് പറഞ്ഞ കാര്യം ശരിയാണെന്ന് തെളിയിക്കൂ.

താങ്കള്‍ ഖുര്‍ ആനിലേതായി ഒരേ ഒരു വാചകമേ എടുത്തിട്ടൂള്ളൂ... അതിലാണെങ്കില്‍ മോശയെ സത്യപ്പെടുത്തുന്നവനും മുഹമ്മദിനെ പറ്റി പ്രവചിക്കുന്നവനുമായിയാണ്‍ യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത്.

ഒരു വാദത്തിനു അംഗീകരിച്ചു എന്നു വയ്ക്കൂ... ബൈബില്‍ തിരുത്തപ്പെട്ടതാണെന്ന് ..എങ്കില്‍ എവിടെ പോയി മോശയെ പറ്റിയുള്ള പരാമര്‍ശം? പരിശുദ്ധാത്മാവിനെ പറ്റി പറയുന്ന ഒരു ഏരിയയിലും മോശയെ പറ്റി കാണുന്നില്ല.

കൂടുതല്‍ തിരഞ്ഞ കൂട്ടത്തില്‍ എനിക്കു കണ്ടെത്താല്‍ കഴിഞ്ഞു മുസ്ലീമുകളോട് മറുപടി പറയേണ്ടത് എങ്ങിനെ എന്ന്. കാ‍ളിദാസന്റെ പോസ്റ്റും ബീമാപ്പള്ളിയിലൂടേ ചെന്നത്തി. എല്ലാം കുറച്ചു വൈകുന്നു എങ്കിലും എത്തുന്നുണ്ട് എന്നാശ്വാസം മാത്രം.

താങ്കള്‍ തെളിയിക്കൂ... സ്നാപകയോഹന്നാന്നോട് പറഞ്ഞ ‘ആ പ്രവാചകന്‍’ മുഹമ്മദ് ആണെന്ന്. താങ്കള്‍ തെളിയിക്കൂ.. ആവര്‍ത്തന പുസ്തകത്തില്‍ സ്വന്തം സഹോദരുടേ ഇടയില്‍ നിന്നു മോശയെ പോലെയുള്ള ഒരു പ്രാവാചകനെ ഉയിര്‍ത്തും എന്നു പറഞ്ഞത് മുഹമ്മദിനേയാണെന്ന്. മോശയുടെ സ്വന്തം സഹോദരകുലത്തില്‍ നിന്നു തന്നെ വേണം കേട്ടോ. യേശുവിന്റെ വംശാവലി മത്തായിയുടെ സുവിശേഷത്തില്‍ ഉണ്ട്. മുഹമ്മദിന്റെ കൊണ്ടൂ വരാമോ? അബ്രഹാം-ഇസ്മയേയില്‍ നിന്നു തുടങ്ങി എത്രാമത്തെ തലമുറയില്‍ പെട്ട ആളാണ് മുഹമ്മദ് നബി? അര്‍ദ്ധ സഹോദരനെങ്കിലും ആകുമോ എന്നറിയാനാണ്.

ബീമാപള്ളി / Beemapally പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബീമാപള്ളി / Beemapally പറഞ്ഞു...

ആദ്യം നല്‍കിയ ലിങ്ക് തെറ്റാണ്..ക്ഷമിക്കുക...പുതിയ പോസ്റ്റിലേക്ക് ഈ ലിങ്ക് വഴി പോകാം..

മലയാള ബ്ലോഗു ലോകത്ത് യുക്തിവാദികളുടെ പുതിയ വേഷം...ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കൂ.!

യുക്തിവാദികള്‍ ബൈബിളിന്റെ സംരക്ഷകരോ.?

CKLatheef പറഞ്ഞു...

sajan jcb said..

'താങ്കള്‍ തെളിയിക്കൂ... സ്നാപകയോഹന്നാന്നോട് പറഞ്ഞ ‘ആ പ്രവാചകന്‍’ മുഹമ്മദ് ആണെന്ന്. താങ്കള്‍ തെളിയിക്കൂ.. ആവര്‍ത്തന പുസ്തകത്തില്‍ സ്വന്തം സഹോദരുടേ ഇടയില്‍ നിന്നു മോശയെ പോലെയുള്ള ഒരു പ്രാവാചകനെ ഉയിര്‍ത്തും എന്നു പറഞ്ഞത് മുഹമ്മദിനേയാണെന്ന്.'

പ്രിയ സാജന്‍ ,

താങ്കള്‍ ഇത്തരം വെല്ലുവിളി നടത്തേണ്ട ആവശ്യമില്ല. കാരണം നമ്മുടെ ചര്‍ച ബൈബിളിനെ കുറിച്ചാണ്. അതില്‍ ഞങ്ങള്‍ക്കൊന്നും ഉറപ്പിച്ച് പറയാന്‍ കഴിയില്ല. അതുകൊണ്ട് നമ്മുക്ക് ഒരുമിച്ച് ഒരന്വേഷണത്തില്‍ പങ്കാളികളാകാം. വേണ്ടത് അല്‍പം ആത്മധൈര്യമാണ്. പ്രതീക്ഷിക്കാത്ത എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്യേണ്ടിവരികയാണെങ്കില്‍ അത്മനിയന്ത്രം നഷ്ടപ്പെടില്ല എന്ന ധൈര്യം. എന്നാല്‍ ഈ അന്വേഷണ യാത്രയില്‍ പങ്കാളിയാകൂ.

sajan jcb പറഞ്ഞു...

ലത്തീഫേ,
താങ്കള്‍ എന്തിനാണ് പകുതി കാര്യങ്ങള്‍ വിഴുങ്ങുന്നത്. മോശ പറഞ്ഞിട്ടൂണ്ട് തന്നോട് സാമ്യമുള്ള ആള്‍ അദ്ദേഹത്തിന്റെ സഹോദര്‍മാര്‍കിടയില്‍ നിന്നാണെന്ന്.

മുഹമ്മദ് നബി അദ്ദേഹത്തിന്റെ സഹോദരനാണ് (അല്ലെങ്കില്‍ സഹോദര കുലത്തില്‍ ) നിന്നാണെന്ന് തളിയിച്ചിട്ടുപോരേ സാമ്യം തിരിഞ്ഞു പോകാന്‍.

മുഹമ്മദ് നബിയുടെ വംശാവലി കൊണ്ടു വരൂ... ഇസ്മയില്‍ നിന്ന് എത്രാം തലമുറയാണ് മുഹമ്മദ് നബി? ഇനി എങ്ങാനും അറബി നാട്ടിലേക്ക് കുടിയേറി പാര്‍ത്തവരാണോ നബിയുടെ പൂര്‍വ്വികര്‍ എന്നറിയണമല്ലോ?

താങ്കള്‍ക്കു മറുപടിയായാണ് ഞാന്‍ ഒരു ബ്ലൊഗ്ഗ് എഴുതി തുടങ്ങിയതെങ്കിലും അവസാനം അതിന്റെ ശൈലി മാറ്റി കുഞ്ഞാടുകള്‍ക്കു വേണ്ടിയാക്കി. ഇതാ ഇവിടെ..

http://me4what.blogspot.com/2010/02/blog-post_15.html

Abdul Ahad പറഞ്ഞു...

@ sajan jcb പറഞ്ഞു

***
മുഹമ്മദ് നബി അദ്ദേഹത്തിന്റെ സഹോദരനാണ് (അല്ലെങ്കില്‍ സഹോദര കുലത്തില്‍ ) നിന്നാണെന്ന് തളിയിച്ചിട്ടുപോരേ സാമ്യം തിരിഞ്ഞു പോകാന്‍.

മുഹമ്മദ് നബിയുടെ വംശാവലി കൊണ്ടു വരൂ...
***

മുഹമ്മദ് നബിയുടെ വംശാവലി

Muhammad Ibn 'Abdullaah Ibn 'Abdul-Muttalib (who was called Shaybah) Ibn Haashim, (named 'Amr) Ibn 'Abd Munaf (called Al-Mugheera) Ibn Qusayy (also called Zayd) Ibn Kilaab Ibn Murrah Ibn Ka'b Ibn Lu'ayy Ibn Ghaalib Ibn Fahr (who was called Quraysh and whose tribe was called after him) Ibn Maalik Ibn An-Nadr (so called Qays) Ibn Kinaanah Ibn Khuzaymah Ibn Mudrikah (who was called 'Amir) Ibn Elias Ibn Mudar Ibn Nizar Ibn Ma'ad Ibn Adnaan Ibn Add Ibn Humaisi' Ibn Salaman Ibn ‘Aws Ibn Buz Ibn Qamwal Ibn Obai Ibn 'Awwam Ibn Nashid Ibn Haza Ibn Bildas Ibn Yadlaf Ibn Tabikh Ibn Jahim Ibn Nahish Ibn Makhi Ibn Aid Ibn 'Abqar Ibn 'Ubaid Ibn Ad-Da'a Ibn Hamdan Ibn Sanbir Ibn Yathrabi Ibn Yahzin Ibn Yalhan Ibn Ar'awi Ibn Aid Ibn Deshan Ibn Aisar Ibn Afnad Ibn Aiham Ibn Muksar Ibn Nahith Ibn Zarih Ibn Sami Ibn Mazzi Ibn 'Awda Ibn Aram Ibn Qaidar Ibn Ismaa’eel (Ishmael) son of Ibraaheem (Abraham)

-

'Ibn' എന്ന വാക്കിന്‌ 'മകന്‍' എന്ന് അര്‍ത്ഥം. 'ഇബ്‌ന്‍ അബ്ദുല്ല' 'എന്നാല്‍ അബ്ദുല്ലയുടെ മകന്‍', 'ഈസ ബ്‌നു മറിയം' എന്നാല്‍ 'മറിയമിന്റെ പുത്രന്‍ യേശു' അങ്ങനെ‌.

CKLatheef പറഞ്ഞു...

പ്രിയ സാജന്‍ ,

വംശാവലി കിട്ടിയില്ലേ. ഞാനത് അടുത്ത പോസ്റ്റിലേക്ക് മാറ്റിയതായിരുന്നു അല്‍പം കൂടി വിശദമാക്കാന്‍ ഞാനത് സൂചിപ്പിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ എങ്ങനെയാണ് ഇശ്മായീല്‍ സന്തതികള്‍ ഇബ്രാഹീന്റെ പുത്രനായ യഅ്ഖൂബ് നബിയടെ സന്താന പരമ്പരയായ ഇസ്രായീല്യരുടെ സഹോദരന്‍മാരാകുന്നത് എന്ന് മനസ്സിലായില്ലേ. അവിടെയും നിര്‍ത്തണ്ട ഇതൊരു സാധ്യതമാത്രമാക്കി എടുത്ത് അടുത്ത കാര്യം ചര്‍ചചെയ്യാം. അതിനാല്‍ താങ്കള്‍ അര്‍ധസഹോദന്‍മാരില്‍ പെട്ടവനാണ് എന്നെങ്കിലും തെളിയിക്കൂ എന്ന പറഞ്ഞല്ലോ. ഇനി നമ്മുക്ക് മുന്നോട്ട് പോയിക്കൂടെ. ഒരു പോസ്റ്റിട്ടാല്‍ രണ്ടുമൂന്ന് ദിവസമെങ്കിലും വായിക്കാന്‍ അനുവദിക്കണമല്ലോ. സമയക്കുറവും അലട്ടുന്നുണ്ട് അതിനാല്‍ അക്ഷമനാകാതിരിക്കുക. ഏതായാലും പറയേണ്ടവരൊക്കെ നല്ലതും ചീത്തയുമൊക്കെ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് നമ്മുക്ക് ഈ വിഷയകവുമായി തന്നെ മുന്നോട്ട് പോകാം. മതങ്ങള്‍ തമ്മില്‍ താരതമ്യവും നടത്താം എന്താ ഭയമുണ്ടോ.

CKLatheef പറഞ്ഞു...

sajan said..

'താങ്കള്‍ എന്തിനാണ് പകുതി കാര്യങ്ങള്‍ വിഴുങ്ങുന്നത്. മോശ പറഞ്ഞിട്ടൂണ്ട് തന്നോട് സാമ്യമുള്ള ആള്‍ അദ്ദേഹത്തിന്റെ സഹോദര്‍മാര്‍കിടയില്‍ നിന്നാണെന്ന്.'

പ്രിയ സാജന്‍,

ക്രിസ്തുമത വിശ്വാസികളായ ബ്ലോഗര്‍മാരും അവരെ പിന്തുണക്കുന്നവരുമെല്ലാം ഈ ചര്‍ചവല്ലാതെ ശ്രദ്ധിക്കുന്നുണ്ടാകും എന്ന് കരുതുന്നു. താങ്കളെ പോലുള്ളവര്‍ കുഞ്ഞാടുകളെ ഉപദേശിച്ചിട്ടുണ്ടെങ്കിലും. സജി തന്റെ കീഴിലുള്ള കുഞ്ഞാടുകള്‍ക്ക് വേണ്ടി അക്ഷരം കുത്തിക്കീറുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ശരി. അതിനാല്‍ താങ്കളും കാര്യങ്ങള്‍ പറയുമ്പോള്‍ പ്രത്യേകിച്ച് ബൈബിളില്‍ നിന്നാകുമ്പോള്‍ സൂക്ഷമത പാലിക്കുക. കാരണം അത് മൊത്തം നമ്മുടെ കണക്കില്‍ വരവ് വെക്കും.

ഇതു പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്കിടയില്‍നിന്ന് എന്നല്ല. മറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

Deut. 18:18. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.

എന്താണ് വ്യത്യാസം എന്ന് ചോദിക്കേണ്ട തെറ്റായി സംക്ഷേപിക്കല്ലേ എന്നേ ഞാന്‍ ഇപ്പോള്‍ പറഞ്ഞുള്ളൂ.

sajan jcb പറഞ്ഞു...

നന്ദി... ഇനി നമ്മുക്കു നിങ്ങള്‍ പറഞ്ഞ കാര്യങ്ങളിലേക്കു കടക്കാം...

സാ‍മ്യതയും വ്യത്യാസവും.

http://yukthivadikalumislamum.blogspot.com/2010/02/blog-post_15.html

http://me4what.blogspot.com/2010/02/blog-post_15.html

താങ്കലുടെ ബ്ലോഗില്‍ ഞാന്‍ മറുപടി പറയാം. എന്റെ ബ്ലോഗില്‍ തെറ്റുണ്ടെങ്കില്‍ താങ്കള്‍ക്കും ചൂണ്ടി കാട്ടാം

അതില്‍ വംശാവലിയെ പറ്റി പറയാത്തതു കൊണ്ടു അതിനെ പറ്റി ഇവിടെ പറയാം.

മോശയും യേശുവും ജനിതിക ട്രീയില്‍ വളരെ അടുത്തു നിക്കുന്നു. രണ്ടു പേര്‍ക്കും പൊതുവായി ഒരു മുതുമുത്തച്ഛനും ഒരു മുതുമുത്തശ്ശീയും ഉണ്ട്. നബിക്കും മോശയ്ക്കും പൊതുവായി ഒരു മുതുമുത്തച്ഛനേ ഉള്ളൂ.. അതും രണ്ടു മലമുറ മുകളില്‍. അതായത് മോശയും മുഹമ്മദ് നബിയും അര്‍ദ്ധ സഹോദരനേ ആകുന്നുള്ളൂ. യേശുവും മോശയും ഒരേ മതാപിതാക്കള്‍ക്ക് ജനിച്ച മക്കളുടെ വംശപരമ്പരയില്‍ വരും.
ഇതു നിഷേധിക്കുന്നോ ഇല്ലയോ.. അതിനു ഉത്തരം കിട്ടിയ ശേഷം ബാക്കി താങ്കളുടെ ബ്ലോഗില്‍ പറയാം.

(ഒന്നു കൂടി ചോദിക്കട്ടേ.. ഈ വംശാവലി എവിടെ നിന്നു കിട്ടിയതാണ്. ഖുര്‍ ആനില്‍ ഉണ്ടോ? സൂക്തം തന്നാല്‍ എന്റെ ബ്ലോഗില്‍ ചേര്‍ക്കാം)

ബീമാപള്ളി / Beemapally പറഞ്ഞു...

പ്രവാചകന്മാരുടെ ജീവിതം സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല. അവരെ അത്യന്തം അവഹേളിക്കുന്നവയും കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്നവയുമാണ്.

ഈ വിഷയം തുടര്‍ പോസ്റ്റുകളായി ബീമാപള്ളി ബ്ലോഗില്‍ വായിക്കുക...

പ്രവാചകന്മാര്‍ ബൈബിളിലും ഖുര്‍-ആനിലും.!

ചിന്തകന്‍ പറഞ്ഞു...

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.

sajan jcb പറഞ്ഞു...

ചിന്തകന്‍ ,
സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കൂ...
ബര്‍ണ്ണബാസും ഖുര്‍ ആനും

ബീമാപള്ളി / Beemapally പറഞ്ഞു...

ഈ വാക്ക് സത്യമാണെങ്കില്‍ അതാണ്‌ യാഥാര്‍ത്യമെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗത്തിന്റെ ദൈവീകമെന്നവകാശപ്പെടുന്ന പുണ്യ ഗ്രന്ഥങ്ങളില്‍ പ്രാവാചകന്മാരെക്കുറിച്ചു അവഹേളനപരമായ പരാമര്‍ശങ്ങള്‍ എങ്ങിനെ വന്നു ചേര്‍ന്ന്.

ഈ ഗ്രന്ഥങ്ങളിലെ ഇത്തരം വരികള്‍ ദൈവത്തിന്റെ വചനങ്ങളാണോ. അതോ സത്യമത വിരോധികളായ മറ്റുള്ളവര്‍ മറ്റും എഴുതിച്ചെര്‍ത്തതോ..


ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നു.!

ഖുര്‍ആനിലെ പ്രവാചകന്മാര്‍ ബൈബിളില്‍.!

sajan jcb പറഞ്ഞു...

ലോത്തിനെ ആരാണ് പ്രവാചകനായി കാണുന്നത്? പഴയനിയമത്തില്‍ അദ്ദേഹം ഒരു മനുഷ്യന്‍ മാത്രമാണ്. അദ്ദേഹത്തിന്റെ പെണ്‍ മക്കള്‍ ലോത്തിനെ കൂടിപ്പിച്ചു കിടത്തി ചെയ്തതിന് ലോത്ത് എന്തു പിഴച്ചു.

ബൈബിള്‍ പ്രകാരം ആദ്യപിതാവായ ആദം തെറ്റു ചെയ്തിട്ടുണ്ട്. (നിങ്ങള്‍ക്കു ആദവും പ്രവാചകനായിരിക്കും). മോശ ദൈവത്തെ അവിശ്വസിക്കുകയും അതിനുള്ള ശിക്ഷ (കാനാന്‍ ദേശത്തേക്ക് കടക്കാന്‍ പറ്റില്ല) ഏറ്റു വാങ്ങുകയും ചെയ്തു.

മോശയും ഒരു കൊലപാതകം നടത്തിയിട്ടുണ്ട്, ദൈവവിളി കിട്ടുന്നതിലും മുമ്പ്.അബ്രാഹവും ദാവീദും മനുഷ്യര്‍ തന്നെയാണ്. അവര്‍ക്ക് തെറ്റുകളും പറ്റാം. അതൊക്കെ യഹൂദര്‍ വേദഗ്രന്ഥത്തില്‍ ഉള്ളതാണ്.

എന്നിട്ടും ഇവരൊക്കെ യഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബഹുമാനാര്‍ഹമായ വ്യക്തിത്വങ്ങള്‍ ആണ്. എന്തേ അങ്ങിനെ വന്നു എന്ന ചോദ്യം സ്വയം ചോദിക്കൂ... അപ്പോള്‍ ഉത്തരം കിട്ടും.

തിരുത്തി തിരുത്തി എന്നു നിലവിളിച്ചു നടന്നാല്‍ ഒരു ഉത്തരവും കിട്ടില്ല.

(ഖുര്‍ ആന്‍ ആണ് ഇവരെയെല്ലാം മനുഷ്യന്മാരല്ലാതാക്കിയത്. പ്രവാചകന്മാരായി അവരോധിച്ചത്. അത് ആരുടെ കുഴപ്പം? )

അപ്പൊകലിപ്തോ പറഞ്ഞു...

"But since then there has not arisen in Israel a prophet like Moses, whom the Lord knew face to face." (Deuteronomy 34:10)


മോശ ഒരു പ്രവാചകനല്ലെന്നു സാജന്‍ പറയുന്നു.. ബൈബില്‍ പറയുന്നു ആണെന്നു..

ഇനി അതു പഴയനിയമമാണു , അതു പുതിയനിയമ പാലകരായ സാജനെ പോലുള്ളവര്‍ക്ക്‌ ബാധകമല്ലെങ്കില്‍ ബൈബില്‍ പഴയനിയമം മാറ്റി, പുതിയ നിയമത്തിണ്റ്റെ കൂടെ 'ബോബനും മോളിയും' ചേര്‍ത്തൂടേ...

എന്തിനു ഒരു തെറ്റായ പുസ്തകം പേറി പഴി കേള്‍ ക്കുന്നു...

sajan jcb പറഞ്ഞു...

കുഴിക്ക്.. ആഴത്തില്‍ കുഴിക്ക്, അപ്പൊകലിപ്തോ

അക്ഷരം കുഴിക്കുന്നവര്‍ക്ക് ഇത്രയേ മനസിലാകുകയുള്ളൂ... ആശയം എന്താണെന്ന് മനസ്സിലാകാത്തവരോട് എന്തു പറയാന്‍?

ഒന്നു കൂടി വായിച്ചു നോക്കി അക്ഷരം കുഴിക്കൂ... മോശ പ്രവാചകനല്ല എന്ന് എന്റെ കമന്റില്‍ ഉണ്ടെങ്കില്‍ കാണിച്ചു തരൂ. ലോത്തിനേയും ആദത്തിനേയുമാണ് ഞാന്‍ എടുത്തുപറഞ്ഞ് പ്രവാചകനാണോ എന്നു ചോദിച്ചത്.

sajan jcb പറഞ്ഞു...

ലോത്ത്/ആദം എന്നിവര്‍ പ്രവാചകരാണ് എന്ന് ബൈബിളില്‍ എവിടെയെങ്കിലും ഉണ്ടെന്ന് ചൂണ്ടി കാണിച്ചാല്‍ ഞാന്‍ എന്റെ കമന്റ് പിന്‍ വലിക്കും.

അപ്പൊകലിപ്തോ പറഞ്ഞു...

sajan jcb പറഞ്ഞു... >>>> മോശയും ഒരു കൊലപാതകം നടത്തിയിട്ടുണ്ട്, ദൈവവിളി കിട്ടുന്നതിലും മുമ്പ്.അബ്രാഹവും ദാവീദും മനുഷ്യര്‍ തന്നെയാണ്.

എന്നിട്ടും ഇവരൊക്കെ യഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബഹുമാനാര്‍ഹമായ വ്യക്തിത്വങ്ങള്‍ ആണ്. <<<<



സഹോദരാ കുഴിച്ചതല്ല.. താങ്കള്‍ പേരെടുത്ത്‌ പറയുന്നവരെല്ലാം ബഹുമാന്യരായ വ്യക്തികള്‍ എന്നാണു പറയുന്നതു... അതില്‍ മോശയെ പ്രവാചകനായിട്ട്‌ കാണുന്നു എന്ന് എനിക്ക്‌ മനസ്സിലായില്ല. മറ്റുള്ള ആര്‍ക്കെങ്കിലും അങ്ങനെ മനസ്സിലായെങ്കില്‍ അതു പറയട്ടെ..

sajan jcb പറഞ്ഞു... >>>> (ഖുര്‍ ആന്‍ ആണ് ഇവരെയെല്ലാം മനുഷ്യന്മാരല്ലാതാക്കിയത്. പ്രവാചകന്മാരായി അവരോധിച്ചത്. അത് ആരുടെ കുഴപ്പം? ) <<<

പിന്നെ "ഇവരെ"യെല്ലാം എന്നു പറഞ്ഞതില്‍ മോശ ഉള്‍പ്പെട്ടിരുന്നില്ല എന്നും എങ്ങനെ മനസ്സിലാക്കും.. അതു ആരുടെ കുഴപ്പം !!!

sajan jcb പറഞ്ഞു...

അവസാനം ഒരു ബ്രാക്കറ്റ് ഇട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടോ ആവോ... അക്ഷരം കുഴിക്കുമ്പോള്‍ അതും കൂടി ശ്രദ്ധിക്കൂ...

ബഹുമാനവ്യക്തികള്‍ എന്നു പറഞ്ഞാല്‍ പ്രവാചകന്‍ ആവില്ല എന്നു താങ്കള്‍ എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ. ഇനി താങ്കള്‍ക്കു പ്രവാചകന്‍ ബഹുമാന വ്യക്തി അല്ലേ?

അബ്രാഹവും ദാവീദും മനുഷ്യര്‍ തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞതിന്റെ ഒപ്പം പോലും മോശയുടെ പേര്‍ ചേര്‍ത്തിട്ടില്ല.കുഴിക്ക്, ശരിക്ക് കുഴിക്കാനെങ്കിലും പഠിക്ക്.


ഞാന്‍ പ്രത്യേകം പറഞ്ഞ ആദത്തിന്റേയും ലോത്തിനേയും താങ്കള്‍ കണ്ടില്ലേ? നേരിട്ടു പറഞ്ഞ ഒന്നിനേയും പറ്റി താങ്കള്‍ പരാമര്‍ശിച്ചു കണ്ടില്ല. അതു കുഴിച്ചപ്പോള്‍ കണ്ടില്ലേ?

sajan jcb പറഞ്ഞു...

മോശയെ പോലെ സാമ്യമുള്ള പ്രവാചകനെ തേടിയാണല്ലോ ഈ ചര്‍ച്ചകള്‍ മുഴുവനും.

മോശയും യേശുവും ചെയ്തിട്ടുള്ള അത്ഭുതങ്ങളില്‍ വരെ സാമ്യമുണ്ട്.
1. യേശു അഞ്ചപ്പം അയ്യായിരം പേര്‍ക്ക് കൊടുത്തു. മോശ ഇസ്രായേല്‍ക്കാര്‍ക്ക് മന്ന ഭക്ഷിക്കാന്‍ കൊടുത്തു.
2. രണ്ടു പേരും സ്വന്തം മരണം പ്രവചിച്ചിരുന്നു. രണ്ടു പേരുടേയും മരണം മലയുടെ മുകളില്‍ ആയിരുന്നു.
3. രണ്ടു പേര്‍ക്കും വെള്ളത്തില്‍ കളിക്കാന്‍ വലിയ ഇഷ്ടമായിരിക്കണം.
യേശൂ: വെള്ളം വീഞ്ഞാക്കി (കാനായില്‍), വെള്ളത്തിന്റെ മുകളിലൂടെ നടന്നു.
മോശ: വെള്ളം രക്തമാക്കി (ഫറവോന്റെ മുമ്പില്‍), കടലിനെ രണ്ടായി പകുത്ത് അതിലൂടെ നടന്നു (ഇസ്രായേലിനെ രക്ഷപ്പെടുത്തുന്ന രംഗം)

ഇനി മോശയോട് സാമ്യമുള്ള മുഹമ്മദ് നബിയുടെ പ്രവചനങ്ങളും അത്ഭുതങ്ങളും കൊണ്ടു വാ... ഈ ചര്‍ച്ചയില്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം... മുഹമ്മദ് നബി ഒരു പ്രവചനം പോലും ചെയ്തതായി ആരും പറയുന്നില്ല. അത്ഭുതങ്ങളില്‍ നബിക്ക് താത്പര്യമില്ലായിരുന്നു എന്ന് ലത്തീഫും പറയുന്നുണ്ട്. പിന്നെങ്ങിനെ മോശയുമായി ഒരു താരതമ്യ പഠനത്തിനു നബിയെ എടുക്കും? മിനിമം യോഗ്യതയെങ്കിലും വേണ്ടേ...

മോശയും യേശുവും ഒരേ മുതുമുത്തച്ഛന്റേയും മുതുമുത്തശിയുടേയും പിന്‍ തലമുറക്കാരാണ്. നബിയുടെ മുകളിലുള്ള 17ആം തലമുറയ്ക്കു മുകളില്‍ നബിപോലും ഒരാളെ കണ്ടെത്തുന്നതായി ഖുര്‍ ആനിലോ ഹദീസിലോ പറയുന്നില്ല. ഏത്? സഹോദരനാണോ എന്ന് നോക്കാനല്ല; അര്‍ദ്ധ സഹോദരനാണോ എന്ന് അറിയാന്‍ പോലും വകുപ്പില്ല എന്ന്. പിന്നേയും തല്ലല്‍... തിരുത്തി തിരുത്തി എന്ന് നിലവിളി. ബൈബിള്‍ തിരിത്തിയെഴുതിയാലും അല്ലെങ്കിലും മോശയുടെ സഹോദരനാണ് നബി എന്ന കാര്യം സ്ഥാപിക്കാന്‍ പോലും നിങ്ങളെ കൊണ്ടാകുന്നില്ല. പിന്നേയും ചര്‍ച്ച..കുഴി, കിണര്‍, കുളം കുത്തല്‍. എനിക്കു അത്ഭുതം തോന്നുന്നു. ഒരു പക്ഷേ നബി ചെയ്ത ഏറ്റവും വലിയ അത്ഭുതം ഇതായിരിക്കും (എനിക്ക്)<-- ബ്രാക്കറ്റ് ശ്രദ്ധിക്കണേ.

അപ്പൊകലിപ്തോ പറഞ്ഞു...

സാജന്‍ ..

താങ്കള്‍ എന്തൊക്കെയാണീ പറയുന്നതു...
താങ്കള്‍ കൊടുത്ത ബ്രാകറ്റില്‍ എന്താണു ഉള്ളതു ...

തെറ്റുകള്‍ പറ്റുന്ന വെറും മനുഷ്യര്‍ എന്നല്ലെ താങ്കള്‍ പേരെടുത്തു മോശയുള്‍പ്പെടെയുള്ളവരെ പറഞ്ഞതു.. ഇനി ബഹുമാന്യ വ്യക്തികള്‍ എന്നു പറഞ്ഞതൊക്കെ പ്രവാചകന്‍മാര്‍ എന്ന അര്‍ഥത്തിലാണോ .. ?

താങ്കള്‍ മറ്റുള്ളവരെ കുഴിക്കുന്നെന്നും, കിണര്‍ എന്നും പറഞ്ഞു ആക്രമിച്ചാല്‍ പ്രത്യാക്രമണം കുറയും എന്ന മന:ശാസ്ത്ര പിന്‍ബലം തേടുന്നതാണോ .. ???

അതിണ്റ്റെയൊന്നും ആവശ്യം ഇല്ല സഹോദരാ.. അന്ത്യനാള്‍ വരെ ക്രിസ്തുമതം നിലനില്‍ക്ക്ക്കും പേടിക്കേണ്ടതൊന്നുമില്ല...

sajan jcb പറഞ്ഞു...

താങ്കളോട് ഒരേ ഒരു ചോദ്യമേ എനിക്കിനി ചോദിക്കാനുള്ളൂ... മോശ മനുഷ്യന്‍ അല്ലേ? പ്രവാചകന്‍ മാത്രമാണോ?
(ഓര്‍ക്കുക ‘വെറും‘ മനുഷ്യര്‍ മാത്രമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. താങ്കളാണ് ഇതൊക്കെ എന്റെ വായില്‍ കുത്തി ഉത്തരം ആവശ്യപ്പെടുന്നത്)

കിണറുകുഴിയെ പറ്റി ഇനി പറയുന്നില്ല. ഞാന്‍ ചോദിച്ചവയ്ക്ക് മറുപടി ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി.

(നന്ദി, താങ്കളുടെ സമാശ്വസിപ്പിക്കലിനു നന്ദി... ഞാനങ്ങു പേടിച്ചു പോയി... താങ്കള്‍ ക്രിസ്തുമതത്തെ കുഴിച്ചു മൂടുമോ എന്ന്‌!)

അപ്പൊകലിപ്തോ പറഞ്ഞു...

സാജന്‍ സഹോദരാ...

മുഹമ്മദ്‌ നബിയും വെറും ഒരു മനുഷ്യനാണു.. പക്ഷേ ഒരു ദൌത്യമുണ്ടായിരുന്ന മനുഷ്യന്‍. അതാണു പ്രവാചകത്വം.

ദൈവത്തിണ്റ്റെ ദിവ്യബോധനം ലഭിക്കുന്നു എന്നതാണാ പ്രത്വേകത, മറ്റുമനുഷ്യരില്‍ നിന്നും.

മോശയും അപ്രകാരം... തൃപ്തനാണോ ... ?

താങ്കളുടെ മോശയും യേശുവും തമ്മിലുള്ള കമ്പാരിസനിലെ മുഴച്ചു നില്‍ക്കുന്ന വൈരുധ്യങ്ങള്‍ കുഴിക്കാന്‍ മറ്റാരെങ്കിലും ഉടനെ വരുമെന്നു കരുതുന്നു... (എന്നെ വിളിക്കരുതു സമയമില്ല).


OT . ( ക്രിസ്തുമതം കുഴിച്ചു മൂടാന്‍ ക്രിസ്ത്യാനികള്‍ തന്നെ ധാരാളമുള്ളപ്പോല്‍ എന്നെക്കുറിച്ചൊക്കെ അങ്ങനെ പറയാമോ സാജന്‍ സഹോദരാ...)

ചിന്തകന്‍ പറഞ്ഞു...

"പുരോഹിത മുഖ്യന്‍ ചോദിച്ചു: ആ മിശിഹ ഏതു പേരില്‍ വിളിക്കപ്പെടും? എന്തെല്ലാം ലക്ഷണങ്ങളാണവന്റെ ആഗമനം വെളിപ്പെടുത്തുക? യേശു പറഞ്ഞു: ആ മിശിഹായുടെ പേര്‍ 'പ്രശംസനീയന്‍' എന്നായിരിക്കും. എന്തെന്നാല്‍ ദൈവം അവനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അവന്‌ ഈ പേര്‍ വെച്ചിരിക്കുന്നു. അവിടെ അവനെ ഒരു ഉപരിലോക മഹത്ത്വത്തില്‍ വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവം പറഞ്ഞു: ഓ, മുഹമ്മദ്‌, കാത്തിരുന്നുകൊള്ളുക, നിനക്കുവേണ്ടി ഞാന്‍ സ്വര്‍ഗവും ഭൂമിയും നിരവധി സൃഷ്ടികളും ഉളവാക്കും. അവ നിനക്ക്‌ സമ്മാനമായിത്തരും. ആര്‍ നിന്നെ ആദരിക്കുന്നുവോ അവന്‍ അനുഗ്രഹിക്കപ്പെടും. നിന്നെ ശപിക്കുന്നവനോ ശപിക്കപ്പെടുകയും ചെയ്യും. ഞാന്‍ നിന്നെ ഭൂമിയിലേക്കയക്കുമ്പോള്‍, രക്ഷാസന്ദേശത്തിന്റെ വാഹകനായിട്ടാണയക്കുക. നിന്റെ വചനം സത്യമായിരിക്കും. ഭൂമിയും ആകാശവും നീങ്ങിപ്പോകുന്നതുവരെ നിന്റെ മതം നീങ്ങിപ്പോവുകയില്ല. അവന്റെ അനുഗൃഹീത നാമം മുഹമ്മദ്‌ എന്നാകുന്നു" (അ: 97).

അവസാന പോസ്റ്റ് ഇവിടെ

sajan jcb പറഞ്ഞു...

ചിന്തകന്‍,

താങ്കള്‍ കൊടുത്തിരിക്കുന്നത് ഖുര്‍ ആന്‍ സൂക്തങ്ങള്‍ ആണോ? അതില്‍ എന്റെ ചോദ്യങ്ങള്‍ക്ക് വല്ല ഉത്തരവും ഉണ്ടോ?

അപ്പൊകലിപ്തോ,

ഞാന്‍ മനുഷ്യന്‍ എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു ആ അര്‍ത്ഥം മാത്രം കൊടുത്താല്‍ മതി. (വെറും എന്നു ചേര്‍ക്കേണ്ട. മനസ്സിലായോ?)
ബഹുമാന്യവ്യക്തി എന്നു പറഞ്ഞാല്‍ അതു ആ അര്‍ത്ഥത്തില്‍ മാത്രം എടുത്താല്‍ മതി (പ്രവാചകനല്ല എന്നര്‍ത്ഥം അതിനു വരുന്നില്ല)

ഇപ്പോഴും പറയുന്നു. ആദവും ലോത്തുമൊന്നും ഞങ്ങള്‍ക്ക് പ്രവാചകന്മാരല്ല. ദാവീദും അബ്രഹവും പ്രവചകരാണെന്ന്‌ ബൈബിള്‍ അവകാശപ്പെടുന്നുണ്ട് എന്നും തോന്നുന്നില്ല. തെറ്റാണെങ്കില്‍ ചൂണ്ടി കാണിക്കാം. മോശ പ്രവാചകനല്ല എന്ന് ഇനിയും ഞാന്‍ പറഞ്ഞതായി തോന്നുന്നുവെങ്കില്‍ വിട്ടുകള. മറ്റു ചോദ്യങ്ങള്‍ക്ക് താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ മറുപടി പറഞ്ഞാല്‍ മതി. എനിക്കു തിടുക്കം ഇല്ല. ഇമെയില്‍ വഴി താങ്കളുടെ ഉത്തരം എനിക്കു കിട്ടും.

മോശയും യേശുവും തമ്മിലുള്ള കമ്പാരിസനിലെ മുഴച്ചു നില്‍ക്കുന്ന വൈരുധ്യങ്ങള്‍ കുഴിക്കാന്‍ ആരെങ്കിലും എപ്പോഴേങ്കിലും വരണം എന്നു തന്നെയാണ് എന്റേയും അഭ്യര്‍ത്ഥന.ഇടയ്ക്കു വച്ചു ഓടിപോകരുത് എന്നു മാത്രം.(ലത്തീഫ് ഇതുവരെ ഇതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ പറഞ്ഞിരുന്നു. ഒരു ക്ഷണവും കണ്ടില്ല. അതു പോലെയാകരുത് കാര്യങ്ങള്‍‌)

CKLatheef പറഞ്ഞു...

പ്രിയ സാജന്‍,

താങ്കളോട് ഞാന്‍ പറഞ്ഞപോലെയല്ല മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. സമാനമായ ചില അത്ഭുതങ്ങള്‍ പ്രവാചക ജീവിതത്തിലും കാണാന്‍ കഴിയും നബിചരിത്രത്തില്‍ വ്യക്തമായി അവരേഖപ്പെട്ടുകിടക്കുന്നുമുണ്ട്. ക്രിസ്തുമതത്തെ മൊത്തത്തില്‍ വീക്ഷിക്കുമ്പോള്‍ അതിന്റെ വിശ്വാസികള്‍ ഇത്തരം ചില അത്ഭുതങ്ങളുടെ പുറത്താണ് അതില്‍ വിശ്വാസം കൊള്ളുന്നതെന്ന് തോന്നിയിട്ടുമുണ്ട്. താങ്കളുടെ അഞ്ചപ്പത്തിന് തുല്യമായ പ്രവാചക ചരിത്രത്തിലെ ഒരു സംഭവമാണ് അഹ്‌സാബ് യുദ്ധസന്ദര്‍ഭത്തില്‍ കിടങ്ങ് കീറിക്കൊണ്ടിരിക്കെ പ്രവാചകനെ ഒരനുചരന്‍ (ജാബിര്‍) ഭക്ഷണത്തിന് ക്ഷണിച്ച സംഭവം. രണ്ടാള്‍ക്കുള്ള ഭക്ഷണമെ അദ്ദേഹം കരുതിയിരുന്നുള്ളൂ. പക്ഷേ പ്രവാചകന്‍ ഇപ്രകാരം വിളിച്ച് പറയാന്‍ കല്‍പിച്ചു. 'കിടങ്ങ് കുഴിക്കുന്നവരേ, ജാബിര്‍ വലിയൊരു സല്‍കാരം സംഘടിപ്പിച്ചിരിക്കുന്നു.' എല്ലാവരും അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു മിച്ചുകൂടുകയും ആയിരത്തോളം വരുന്ന വിശ്വാസികള്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു. (ഈ സംഭവം ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും).

മരണം പ്രവചിച്ചിരുന്നു എന്നത് ഒരു മഹാ പ്രവചനമാണെങ്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയും അത് ചെയ്തിരുന്നു. ഒന്നിലധികം തവണ. അവസാന ഹജ്ജിന്റെ പ്രസംഗം ശ്രദ്ധിക്കുക. സുറത്ത് നസ് റ് (110:1-3) മരണത്തിന്റെ സുചന നല്‍കുന്നതായി അനുചരന്‍മാര്‍ മനസ്സിലാക്കി.

പിന്നെ വെള്ളത്തിലെ കളിയാണ്. അത്തരം സംഭവമൊന്നും കാണാത്തത് മക്കയില്‍ കായലോ നദിയോ ഇല്ലാത്തതിനാലാകും.:)

സാജന്‍ ഒരിക്കല്‍ സൂചിപ്പിച്ചപോലെ ഇതൊക്കെയാണോ രണ്ട് പ്രവാചകന്‍മാര്‍ തുല്യരാണ് എന്ന് പറയുമ്പോള്‍ പരിഗണിക്കേണ്ടത് എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അത് ഞാനെന്റെ പോസ്റ്റുകളില്‍ വിശദമാക്കിയിട്ടുമുണ്ട്.

ഞാന്‍ വിളിച്ചുപറഞ്ഞെങ്കിലേ എന്റെ പോസ്റ്റ് വായിക്കാവൂ എന്നില്ലല്ലോ. ഇത്രഗൗരവപ്പെട്ട ചര്‍ചയില്‍ ഇങ്ങനെ തമാശ പറയല്ലേ. സാജാ.:)

sajan jcb പറഞ്ഞു...

ഞാന്‍ താങ്കളെ ഇടയ്ക്കു കയറി ബുദ്ധിമുട്ടിക്കുന്നതായി താങ്കള്‍ പറഞ്ഞപ്പോള്‍ ആണ് എല്ലാം പോസ്റ്റാക്കിയതിനു ശേഷം വിളിക്കാന്‍ പറഞ്ഞത്. താങ്കള്‍ക്ക് ഓര്‍മ്മ കാണും എന്നു കരുതുന്നു. ഇപ്പോഴും താങ്കള്‍ക്കു പറയുന്നള്ളതു കഴിഞ്ഞോ? വംശാവലിയും 17ആം തലമുറയേയും പറ്റി ഞാന്‍ ചോദിച്ചിരുന്നു.

എന്റെ ചോദ്യങ്ങള്‍ക്കുള്ള മരുപടി ഒരു പോസ്റ്റായി ഇട്ടാല്‍ സൌകര്യമുണ്ടാകും. ‘ചര്‍ച്ച’ ചെയ്യാന്‍.

sajan jcb പറഞ്ഞു...

എന്നിട്ട് ആ ലിങ്ക് ഇവിടെ പറയണം..എന്നാലേ എനിക്കു മനസ്സിലാകൂ താങ്കള്‍ മറുപടി പറഞ്ഞത് എന്നോടാണെന്ന്.

CKLatheef പറഞ്ഞു...

'ഇതുവരെ നല്‍കപ്പെട്ടതിന് എന്റെ മറുപടി ഇവിടെ അവസാനിച്ചു.'

താങ്കളുടെ ചോദ്യങ്ങളുടെ മറുപടി തീര്‍ന്നപ്പോള്‍ ഞാന്‍ കുറിച്ചിട്ടതാണിത്. ചര്‍ചയില്‍ ക്രിയാത്മകമായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചര്‍ച ശ്രദ്ധിക്കുന്നതിനായി അഭിപ്രായങ്ങള്‍ക്ക് വരിചേരുകയാണ് പതിവ്. ഉത്തരങ്ങള്‍ ശ്രദ്ധിക്കാതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നത് കൊണ്ടാണ് അവ വ്യക്തമാക്കുന്നത് വരെ ചോദ്യങ്ങള്‍ നിര്‍ത്തിയാല്‍ നന്നായിരുന്നു എന്നഭിപ്രായപ്പെട്ടത്. യേശുവുമായി മോശക്കുള്ള സാമ്യത മൂന്നിലൊതുങ്ങുകയും അതില്‍ തന്നെ രണ്ടെണ്ണം മുഹമ്മദ് നബിക്കുകൂടി അവകാശപ്പെടാവുന്നതിനാല്‍ ഇനിവെള്ളത്തിലുള്ള കളിമാത്രമേ മുഹമ്മദ് നബിയുമായി യോജിക്കാത്തതായിട്ടുള്ളൂ. ചെങ്കടല്‍ പിളര്‍ന്ന് ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ടത്, വല്ലതിനോടും സാമ്യമുണ്ടെങ്കില്‍ മുഹമ്മദ് നബിയുടെ മദീനാ പാലായനത്തിനോടാണ്. ഇടക്കൊരു കടലുണ്ടായിരുന്നില്ലെങ്കിലും വിശാലമായ മരുക്കടല്‍ അവര്‍ക്ക് മുറിച്ച് കടക്കാനുണ്ടായിരുന്നു. ഇതേതായാലും വെള്ളം വീഞ്ഞാക്കിയതിനേക്കാള്‍ പ്രസ്തുത സംഭവത്തോട് സാമ്യമുണ്ടെന്ന് സമ്മതിക്കാന്‍ ആളുകള്‍ക്ക് പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. മുഹമ്മദ് അര്‍ദ്ധസഹോദരനാകുന്നതെങ്ങനെ എന്ന് പറഞ്ഞുകഴിഞ്ഞു. അതുമാത്രമെടുത്ത് ചര്‍ചചെയ്യാനുള്ള ഒരു പ്രാധാന്യവും അതിനില്ല. അപ്രകാരം താങ്കളോ മറ്റുള്ളവരോ മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും വേണ്ട.

sajan jcb പറഞ്ഞു...

എന്തു മറുപടിയാണ് നിങ്ങള്‍ തന്നത്?

പ്രവാചക താരതമ്യ പഠനം.
ഇവിടെ താങ്കളുടെ ബ്ലോഗില്‍ പറഞ്ഞ ഓരോന്നും നമ്പര്‍ ഇട്ട് മറുപടി പറഞ്ഞിട്ടുണ്ട്. താങ്കള്‍ അതു പോലെ ചെയ്തതായി ഒന്നും ഞാന്‍ കണ്ടില്ല. അതില്‍ ആറെണ്ണത്തിനു മറുപടി പറയുകയും യേശുവിനോട് എങ്ങിനെ സാമ്യപ്പെടുന്നു എന്നു കാണിച്ചു തന്നു.

താങ്കള്‍ എന്ത് എന്തോടാണ് ഉപമിക്കുന്നത് എന്നു മനസ്സിലായില്ല.

ചെങ്കടല്‍ പിളര്‍ന്ന് ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ടത്, വല്ലതിനോടും സാമ്യമുണ്ടെങ്കില്‍ മുഹമ്മദ് നബിയുടെ മദീനാ പാലായനത്തിനോടാണ്. ഇടക്കൊരു കടലുണ്ടായിരുന്നില്ലെങ്കിലും വിശാലമായ മരുക്കടല്‍ അവര്‍ക്ക് മുറിച്ച് കടക്കാനുണ്ടായിരുന്നു. ഇതേതായാലും വെള്ളം വീഞ്ഞാക്കിയതിനേക്കാള്‍ പ്രസ്തുത സംഭവത്തോട് സാമ്യമുണ്ടെന്ന് സമ്മതിക്കാന്‍ ആളുകള്‍ക്ക് പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല.


യേശൂ: വെള്ളം വീഞ്ഞാക്കി (കാനായില്‍), വെള്ളത്തിന്റെ മുകളിലൂടെ നടന്നു.
മോശ: വെള്ളം രക്തമാക്കി (ഫറവോന്റെ മുമ്പില്‍), കടലിനെ രണ്ടായി പകുത്ത് അതിലൂടെ നടന്നു (ഇസ്രായേലിനെ രക്ഷപ്പെടുത്തുന്ന രംഗം)

മറ്റൊരു തരത്തില്‍ എഴുതിയാല്‍..
യേശു വെള്ളം വീഞ്ഞാക്കി , മോശ രക്തമാക്കി.
യേശൂ കടലിന്റെ മുകളിലൂടെ നടന്നു, മോശ കടലിനെ പകുത്ത് അതിന്റെ ഉള്ളിലൂടേയും.

(താരതമ്യ പഠനം എന്നാന്‍ എന്താണെന്ന് പോലും അറിയില്ലേ ലത്തീഫേ?)

മദീനയിലും മെക്കയിലും തടാകമൊന്നും ഉണ്ടായിരുന്നില്ലേ? അതോ വെള്ളം പോലും ഉണ്ടായിരുന്നില്ലേ, വെള്ളത്തില്‍ അത്ഭുതം കാണിക്കാന്‍?

ചുമ്മാ ഹറാമായ മദ്യത്തെ വെള്ളമാക്കിയാല്‍ അതൊരു സഹായമായേനേ അന്നാട്ടുകാര്‍ക്ക്. നമ്മുക്കതിനെ താരതമ്യ പഠനം നടത്താമായിരുന്നു.
(ഒരു കാര്യമെങ്കിലും സമ്മതിച്ചതിന് നന്ദി...യേശുവും മോശയും വെള്ളത്തിന്റെ കാര്യത്തില്‍ എങ്കിലും നബിയേക്കാല്‍ സാമ്യമുണ്ടെന്ന്‌)

താങ്കള്‍ ബുക്കാരിയില്‍ നിന്ന് സംഗതികള്‍ കൊണ്ടു വരാന്‍ തുടങ്ങിയ നിലയ്ക്കു കൂടി ചോദിക്കുകയാണ്... നബി പറഞ്ഞിട്ടുണ്ടോ 17 ആം തലമുറയ്ക്ക് മുകളില്‍ നബിയുടെ വംശത്തെ പറ്റി പറയുന്നവര്‍ നുണ പറയുന്നു എന്ന്? ആ നിലയ്ക്കാണ് ഞാന്‍ ചോദിച്ചത് .. നബിയുടെ വംശാവലി കൊണ്ടു വരൂ... അര്‍ദ്ധസഹോദരന്‍ ആകുമോ എന്നു നോക്കട്ടേ എന്ന്. (താങ്കള്‍ നുണ പറയുമോ എന്നു കൂടി അറിയാമല്ലോ). താങ്കള്‍ കാണുന്നിലേ മുഴു സഹോദരങ്ങളായ യേശുവിനേയും മോശയേയും???

അതുമാത്രമെടുത്ത് ചര്‍ചചെയ്യാനുള്ള ഒരു പ്രാധാന്യവും അതിനില്ല
താങ്കള്‍ക്കു പ്രാധന്യമുള്ള കാര്യങ്ങള്‍ പിന്നെ എന്താണ്? പ്രവാചകന്റെ കുടുംബകാര്യമോ? കുട്ടികളുടെ എണ്ണമോ? അതോ എത്ര കാലം ജീവിച്ചിരുന്നു എന്നോ? അതോ പ്രവാചകനെ എങ്ങിനെ ജനങ്ങള്‍ (ഫാന്‍സിന്റെ എണ്ണം) കണ്ടിരുന്നു എന്നോ?

ആവര്‍ത്തനം 18 ല്‍ പറഞ്ഞ മോശയുടെ സഹോദരനാകണം ‘ആ’ പ്രവാചകന്‍ എന്ന കാര്യത്തില്‍ താങ്കള്‍ക്ക് വിട്ടുവീഴ്ചചെയ്യാം. മുഴു സഹോദരന്‍ ഉള്ളപ്പോള്‍ അര്‍ദ്ധ സഹോദരനാണ് എന്നു പോലും തെളിച്ചു പറയാന്‍ പറ്റാത്ത നബി മോശയ്ക്കു തുല്യന്‍.

അത്ഭുതങ്ങളില്‍ (ഒന്നെങ്കില്‍ ഒന്ന്) കൂടുതല്‍ സാമ്യമുള്ളത് യേശുവിനാണെന്ന് കണ്ടിട്ടും അത് അംഗീകരിക്കാന്‍ മടി.

യേശൂവും മോശയും മലയുടെ മുകളിലാണ് മരിച്ചത്. നബിയോ? (നിങ്ങള്‍ക്ക് ഇതും മാനദണ്ഡമാകില്ല എന്നറിയാം)

ദൈവം മോശയ്ക്കും ഈസായ്ക്കും നേരിട്ട് സാക്ഷ്യം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ മുമ്പില്‍. ഇടിമുഴക്കത്തിന്റെ ശബ്ദത്തില്‍? നബിക്കോ? ഒരു മാലാഖ വന്നു എന്ന്‍ നബി അവകാശപെടുന്നു എന്നതില്‍ കവിഞ്ഞ് ഒരു കുഞ്ഞു മനുഷ്യന്‍ പരിസരത്ത് ഉണ്ടായിരുന്നോ?
(നിങ്ങള്‍ക്ക് ഇതും മാനദണ്ഡമാകില്ല എന്നറിയാം)

മോശയും യേശുവും 12 ശിഷ്യന്മാരെ/ആ‍ളുകളെ തിരഞ്ഞെടുത്ത് അയച്ചിരുന്നു. നബിയോ?
(നിങ്ങള്‍ക്ക് ഇതും മാനദണ്ഡമാകില്ല എന്നറിയാം)

മോശ ജോഷ്വയേയും യേശു പത്രോസിനേയും തന്റെ ദൌത്യം തുടരാന്‍ ഭാരമേല്‍പ്പിച്ചു. നബി ആരെ ഏല്‍പ്പിച്ചു?


ഇതിനൊക്കെ വഴുവഴുക്കന്‍ മറുപടി പറയാതെ ബ്ലൊഗ് എഴുതി ഒന്നൊന്നായി ഖണ്ഡിക്കൂ...

sajan jcb പറഞ്ഞു...

ഇതിനൊക്കെ വഴുവഴുക്കന്‍ മറുപടി പറയാതെ ബ്ലൊഗ് എഴുതി ഒന്നൊന്നായി ഖണ്ഡിക്കൂ...

ഞാന്‍ പറഞ്ഞ പോയിന്റുകള്‍ ആദ്യം എടുത്ത് താങ്കളുടെ ബ്ലോഗില്‍ എഴുതുക (ഞാന്‍ എടുത്തെഴുതിയ പോലെ).
എന്നിട്ട് അതിനു മറുപടി പറയൂ.
അംഗീകരിക്കാന്‍ വല്ലതുമുണ്ടെങ്കില്‍ അതു ആകാം.

ഞാന്‍ പറഞ്ഞ താരതമ്യങ്ങള്‍/കാര്യങ്ങള്‍ എങ്ങിനെ താങ്കളുടെ ബ്ലൊഗില്‍ ഇടുമല്ലേ? വല്ല മുസ്ലീം സഹോദരന്മാരും അതു വായിച്ച് വഴിതെറ്റിയാലോ?

sajan jcb പറഞ്ഞു...

ലത്തീഫ്, താങ്കളുടെ പോയിന്റുകളില്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന പോയിന്റുകളും കൂട്ടി ചേര്‍ത്ത്, നമ്പറുകള്‍ ഇട്ട് ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട്.

മോശയും യേശുവും നബിയും

സമയം കിട്ടുമ്പോള്‍ അപ്പൊകലിപ്തോ തുടങ്ങി ആര്‍ക്കു വേണമെങ്കിലും അതിലെ ഒരോരോ പോയിന്റുകള്‍ എടുത്ത് പീസ് പീസ് ആക്കാം. സമയം കിട്ടുമ്പോള്‍ അതിനുള്ള മറുപടി ഞാനും പറയാം.

sajan jcb പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Abdul Ahad പറഞ്ഞു...

യേശുവിന്റെ വംശാവലി (ദാവീദിലേക്കും ആദമിലേക്കുമെല്ലാമെത്തുന്ന) ബൈബിള്‍ തരുന്നുണ്ടെങ്കിലും അത് വലിയൊരു തമാശകൂടിയാണ്. ഈ വംശാവലിപ്രകാരം യോസേഫ് ആണ് യേശുവിന്റെ അച്ഛന്‍!!! പക്ഷേ യേശുവിന്റേത് അത്ഭുത ജനനമല്ലായിരുന്നോ എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല!!

യഥാര്‍ത്ഥത്തില്‍, ദാവീദിന്റെ വംശാവലിയില്‍ വരുന്ന ഒരു രക്ഷകനെയായിരുന്നു യഹൂദര്‍ കാത്തിരുന്നത്. അത് യേശുവാണെന്ന് വരുത്തിത്തീര്‍ക്കാ‍നാണ് പിതാവില്ലാത്ത യേശുവിന് ദാവീദ് വംശക്കാരനായ യോസേഫ് പിതാവാകുന്നത്!!!

ചുരുക്കിപ്പറഞ്ഞാല്‍ യേശു മോശയുടെ സഹോദരനോ, അര്‍ദ്ധസഹോദരനോ പോലുമല്ല.

sajan jcb പറഞ്ഞു...

ഞാന്‍ ഈ ചോദ്യം ലത്തീഫില്‍ നിന്നാണ് പ്രതീക്ഷിച്ചത്. അമ്മ വഴിക്കു യേശുവിനു ബന്ധമുണ്ടായാല്‍ മുഴുവന്‍ സഹോദരന്‍ ആകുമോ?

ബീമാപള്ളി / Beemapally പറഞ്ഞു...

പ്രവാചകന്റെ ജന്മം ഈ ലോകത്തിനു അനുഗ്രഹമായിരുന്നുവെന്നു ഖുര്‍ആന്‍..

ഇപ്പോള്‍ നാടെങ്ങും നബിദിനം ഒരു ആഘോഷമായി നടത്താന്‍ ചില മുസ്ലിം സംഘടനകള്‍ ഒരു വാശി പോലെ ശ്രമം നടത്തുന്ന ഈ സന്ദര്‍ഭങ്ങളില്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമായി വന്നിരിക്കുന്നു..!


ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ ഈ വിഷയം വായിക്കുക.!

നബിദിനാഘോഷം, വേണം തിരുത്തലുകള്‍.!

sajan jcb പറഞ്ഞു...

സുവിശേഷത്തില്‍ നിന്നു തന്നെയിരിക്കട്ടേ, യേശുവിന്റെ വംശാവലി. യേശുവിന്റെ അമ്മയായ മറിയത്തിന്റെ വംശാവലി നാഥാനിലൂടെ ദാവീദില്‍ എത്തുന്നു. ഇപ്പോള്‍ മുഴുവന്‍ സഹോദരന്‍ ആയോ? ഇല്ലെങ്കില്‍ പറയണം.

ബീമാപള്ളി / Beemapally പറഞ്ഞു...

ഈ ഭൂമിയിലെ രണ്ടു പ്രബല മത വിഭാഗങ്ങളായ ക്രൈസ്തവതയും ഇസ്ലാമും, അവയുടെ വേദ ഗ്രന്ഥങ്ങളില്‍ വ്യക്തമായി തന്നെ ഏകദൈവാരാധനയുടെ മഹത്വവും സൃഷ്ടി പൂജയുടെ അര്‍ത്ഥ ശുന്യതയും ഉദ്ഘോഷിക്കുന്നുണ്ട്.

ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍...
യേശുവിന്റെ പ്രാര്‍ത്ഥന ആരോട്..?

Fazil പറഞ്ഞു...

താങ്കളുടെ ബ്ലോഗുകളില്‍ നിന്നും മുഹമ്മദ്‌ (PBUH) നബി ബൈബിളില്‍ നിന്നും തോറയില്‍ നിന്നും മാഞ്ഞുപോയതെങ്ങനെ എന്ന് വ്യക്തമായ ഒരു രൂപം ലഭിച്ചു. എന്നാല്‍ തോറയിലും ബൈബിളിലും മായാതെ കിടക്കുന്ന ചില ഭാഗങ്ങള്‍ ഉണ്ട്. അത് ഞാന്‍ ഇവിടെ ചേര്‍കുന്നു.

തോറയിലും ബൈബിളിലും ഉള്ള "Song of song" ദൈവവും ഇസ്രയീല്യരും തമ്മിലുള്ള ബന്ധത്തെ വര്‍ണിക്കുന്ന പുസ്തകമാണ്. ഇതിന്‍റെ 5 ആം അധ്യായത്തില്‍ 10 മുതല്‍ 16 വരെയുള്ള സൂക്തങ്ങളില്‍ ഒരു അജ്ഞാതന്റെ വരവിനെക്കുറിച്ച് പ്രവചിക്കുന്നുണ്ട്. ഈ അജ്ഞാതന്‍ അബ്രഹാം തന്നെയാണ് എന്നാണു jews വാദിക്കുന്നത്. എന്നാല്‍ ഇത് യേശു (PBUH) കൃസ്തുവിനെപറ്റിയാണെന്ന് ചില കൃസ്ത്യാനികളും വാദിക്കുന്നു.

എന്നാല്‍ ഇത് മുഹമ്മദ്‌ (PBUH) നബിയെപറ്റിയാണെന്നും ഇതിലെ അവസാന സൂക്തമായ 5:16 ഇല്‍ "മുഹമ്മദ്‌" എന്ന് പേരെടുത്ത് പറയുന്നുണ്ടെന്നും മുസ്ലിങ്ങള്‍ വാദിക്കുന്നു. ഇവിടെ ഞാന്‍ ഈ വിഷയത്തില്‍ മുസ്ലിങ്ങള്‍ മുന്നോട്ട് വക്കുന്ന തെളിവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ്.

ബൈബിളും തോറയും നല്‍കുന്ന ആ സൂക്തം ഇങ്ങനെ.

חִכּוֹ, מַמְתַקִּים, וְכֻלּוֹ, מַחֲמַדִּים; זֶה דוֹדִי וְזֶה רֵעִי, בְּנוֹת יְרוּשָׁלִָם.

His mouth is most sweet; yea, he is altogether lovely. This is my beloved, and this is my friend, O daughters of Jerusalem.'(5:16)

ആദ്യം നല്‍കിയിട്ടുള്ളത് പഴയ നിയമത്തിലെ (തോറയിലെ) "song of song" ഇന്‍റെ യഥാര്‍ത്ഥ പതിപ്പായ Hebrew scripture ആണ്. അതിവിടെ വായിക്കാം. ഇതിനെ translate ചെയ്തതാണ് English പതിപ്പ്. ഇതില്‍ ബോള്‍ഡ് ചെയ്ത altogether lovely എന്ന പദം മുഹമ്മദ്‌ (PBUH) നബിയെ ക്കുറിച്ചാണെന്നതാണ് പ്രധാന വാദം. Hebrew വചനങ്ങളില്‍ ഉള്ള 'מַחֲמַדִּ' എന്ന പദമാണ് English ബൈബിളില്‍ എത്തിയപ്പോള്‍ altogether lovely എന്നായത്. ഇതിനെ പറ്റിയുള്ള പ്രധാന വാദങ്ങള്‍ താഴെ നല്‍കുന്നു.

1. 'מַחֲמַדִּ' എന്നത് ഒരു പേരാണ്. പേരിനെ translate ചെയ്യേണ്ടതില്ല.

2. 'מַחֲמַדִּ' എന്ന പദം Hebrew ഭാഷയില്‍ ഉച്ചരിക്കുന്നത് 'മുഹമ്മദ്‌' എന്നാണു. മുകളില്‍ നല്‍കിയ തോറയുടെ സൈറ്റില്‍ തന്നെ അതിന്‍റെ പാരായണവും ഉണ്ട്. അതിവിടെ കേള്‍ക്കാം. ഇതിന്‍റെ അവസാന ഭാഗത്ത് "മുഹമ്മദ്‌" എന്ന ഉച്ചാരണം വ്യക്തമായി കേള്‍ക്കാം.

3. പ്രസ്ഥുത സൂക്തം Song of song 5:16 ഇലെ Hebrew സൂക്തം Google Translator ഉപയോഗിച്ചു translate ചെയ്തപ്പോള്‍ ലഭിച്ച result ഇവിടെ കാണാം. ഇതില്‍ 'מַחֲמַדִּ' എന്ന പദത്തെ Mhmdim എന്നാണു translate ചെയ്തിരിക്കുന്നത്. 'im' എന്നത് ബഹുമാനാര്‍ഥം ബഹുവചനമാക്കി നല്‍കിയിട്ടുള്ളതാണ്.

4. Hebrew to English translation ഏറ്റവുമധികം പേരുകേട്ട site ആണ് www.freetranslation.com. ഈ സൈറ്റില്‍ 'מַחֲמַדִּ' എന്ന പദം paste ചെയ്തു 'Translate' എന്ന button അമര്‍ത്തിയപ്പോള്‍ 'Muhammad' എന്നാണു അര്‍ഥം ലഭിച്ചത്.

5. Song of song 5:10-16 ഇല്‍ ഈ അജ്ഞാതന്റെ രൂപത്തെപറ്റിയും മറ്റും വര്‍ണ്ണിക്കുന്നുണ്ട്. ഹദീസുകള്‍ വിശദീകരിക്കുന്ന മുഹമ്മദ്‌ (PBUH) നബിയുമായി ഇത് ഒത്തുപോകുന്നു. "His mouth is sweetness itself" എന്ന പ്രയോഗം ഇതില്‍ പ്രധാനപ്പെട്ടതാണ്.

തോറയിലും ബൈബിളിലും ഉള്ള Song of song 5:16 എന്ന സൂക്തത്തില്‍ മുഹമ്മദ്‌ (PBUH) നബിയെ പേരെടുത്ത് പരാമര്‍ശിക്കുന്നു എന്ന മുസ്ലിം വാദങ്ങള്‍ മുകളില്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യമാണെന്ന് ഉറപ്പിക്കാം. ഇതിനെക്കുറിച്ച് വിശദീകരിക്കുന്ന video (Part 1, Part 2) youtube ഇല്‍ ലഭ്യമാണ്.

Fazil പറഞ്ഞു...

ക്ഷമിക്കണം. ഈ അജ്ഞാതന്‍ സോളമന്‍ ആണെന്നാണു jews വാദിക്കുന്നത്. തിരുത്തി വായിക്കണം എന്നപേക്ഷിക്കുന്നു.

sajan jcb പറഞ്ഞു...

ഒരു തമാശ: (ചിരിക്കാന്‍ പറ്റിയില്ലെങ്കില്‍ ക്ഷമിക്കണം.)
he is innocent
എന്ന് ബൈബിളില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ പറയണം , നമ്മുടെ സിനിമാ നടന്‍ ഇന്നസെന്റ് -നെ പറ്റി ബൈബിള്‍ ഉണ്ടെന്ന്.
---
ഉത്തമഗീതം തോറയുടെയോ പുതിയ നിയമത്തിന്റെയോ ഭാഗമല്ല.സോളമന്‍റെ ഉത്തമഗീതം പോലെയുള്ള പ്രേമഗാനം എങ്ങിനെ ദൈവിക ഗ്രന്ഥമായ ബൈബിളിലില്‍ വന്നു എന്ന് കളിയാക്കുന്നവര്‍ തന്നെ ആ ഗാനത്തില്‍ മുഹമ്മദ് നബിയെ പറ്റി പറയുന്നുണ്ട് എന്ന് പറയുന്നത് കാണുമ്പോള്‍ മനസ്സില്‍ ഒരു ചിരി വിരിയുന്നു.

Ezekiel 24:16 ലും അങ്ങിനെ ഒരു പദം ഉണ്ട്. ഒരു സ്ത്രീയെ ഉദ്ദേശിച്ചു പറയുന്നതാണ്. അവിടെയും നബിയെ തന്നെയാണ് പറയുന്നത് എന്ന് പറയല്ലേ , ദയവായി.

sajan jcb പറഞ്ഞു...

< \ > തോറയിലും ബൈബിളിലും ഉള്ള Song of song 5:16 എന്ന സൂക്തത്തില്‍ മുഹമ്മദ്‌ (PBUH) നബിയെ പേരെടുത്ത് പരാമര്‍ശിക്കുന്നു എന്ന മുസ്ലിം വാദങ്ങള്‍ മുകളില്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യമാണെന്ന് ഉറപ്പിക്കാം. < / >

ഫൈസല്‍ , താങ്കള്‍ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണ്. ഉത്തമഗീതം തോറയുടെ ഭാഗമല്ല; സുവിസേഷതിന്റെയും. ബൈബിളില്‍ ഉണ്ട് എന്നത് സത്യം.

Fazil പറഞ്ഞു...

@സാജന്‍,

താങ്കള്‍ പറഞ്ഞത് ശരിയാണ്. തോറ എന്നത് തെറ്റായ പ്രയോഗമാണ്. അത് മാറ്റി Hebrew Bible (Jewish Bible) എന്ന് തിരുത്തി വായിക്കണം എന്നപേക്ഷിക്കുന്നു.

മുന്‍പ് യുവതിക്ക് പുത്രന്‍ ജനിക്കും എന്നും ഇമാനുഅല്‍ എന്ന് വിളിക്കപ്പെടും എന്നും കണ്ടപ്പോള്‍ അത് യേശു (PBUH) കൃസ്തു തന്നെയാണ് എന്ന് ശക്തമായി വാദിച്ചയാളാണ് താങ്കള്‍. അന്നും ഇങ്ങനെ ചിരി വന്നിരുന്നോ? ഇമാനുഅല്‍ സൂക്തവും തോറയില്‍ ഉള്ളതാല്ലല്ലോ.

sajan jcb പറഞ്ഞു..
Ezekiel 24:16 ലും അങ്ങിനെ ഒരു പദം ഉണ്ട്. ഒരു സ്ത്രീയെ ഉദ്ദേശിച്ചു പറയുന്നതാണ്. അവിടെയും നബിയെ തന്നെയാണ് പറയുന്നത് എന്ന് പറയല്ലേ , ദയവായി.


ഇല്ല, പക്ഷെ Hebrew Bible, Song of song 5:16 ഇലും Ezekiel 24:16 ഇലും מַחְמַד എന്ന പദത്തിന് രണ്ടു വ്യത്യസ്തമായ അര്‍ഥങ്ങള്‍ നല്‍കിയത് എന്തുകൊണ്ടാണെന്ന് താങ്കള്‍ വ്യക്തമാക്കുമല്ലോ.

sajan jcb പറഞ്ഞു...

< \ > മുന്‍പ് യുവതിക്ക് പുത്രന്‍ ജനിക്കും എന്നും ഇമാനുഅല്‍ എന്ന് വിളിക്കപ്പെടും എന്നും കണ്ടപ്പോള്‍ അത് യേശു (PBUH) കൃസ്തു തന്നെയാണ് എന്ന് ശക്തമായി വാദിച്ചയാളാണ് താങ്കള്‍. അന്നും ഇങ്ങനെ ചിരി വന്നിരുന്നോ? ഇമാനുഅല്‍ സൂക്തവും തോറയില്‍ ഉള്ളതാല്ലല്ലോ.< / >

അതു തോറയില്‍ ഉള്ളതാണ്‌ എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിരുന്നോ? വെറുതെ എന്തിനു ചിരിക്കണം എന്ന് ഞാന്‍ ചോദിക്കുന്നില്ല.


< \ >ഇല്ല, പക്ഷെ Hebrew Bible, Song of song 5:16 ഇലും Ezekiel 24:16 ഇലും מַחְמַד എന്ന പദത്തിന് രണ്ടു വ്യത്യസ്തമായ അര്‍ഥങ്ങള്‍ നല്‍കിയത് എന്തുകൊണ്ടാണെന്ന് താങ്കള്‍ വ്യക്തമാക്കുമല്ലോ. < / >

ഒരു പദത്തിനു ഒരു അര്‍ഥം മാത്രമേ വരാന്‍ പാടുള്ളൂ എന്നോ രണ്ടര്‍ത്ഥം ആകാം എന്നോ ഒക്കെ താങ്കള്‍ തെളിയിക്കുകയോ തെളിയിക്കാതിരിക്കുകയോ ചെയ്യാം. എനിക്കതില്‍ താത്പര്യമില്ല. എന്റെ കൌതുകം ഇത്രമാത്രം, ഉത്തമഗീതം ബൈബിളില്‍ ഉള്ളത് കൊണ്ട് അതിനെ പരിഹസിക്കുന്നവര്‍ തന്നെ അതെ പ്രേമ ഗീതത്തിലെ നായകന്‍ മുഹമ്മദ്‌ നബിയാണ് എന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരു കൌതുകം. എങ്ങിനെ ഇത് സാധിക്കുന്നു എന്ന കൌതുകം. അത്ര മാത്രം.താങ്കള്‍ ആ വാദം തുടര്‍ന്ന് കൊണ്ടേയിരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

(ബ്ലോഗ്‌ അഡ്മിന്‍ , മോഡറേഷന്‍ ഒഴിവാക്കിയാല്‍ ഉപകാരം)

Fazil പറഞ്ഞു...

מַחְמַד എന്ന പദം Hebrew ഇല്‍ സാധാരണ ഒരു adjective യാണ് ഉപയോഗിക്കുന്നത്. ഇവിടെ സാജന്‍ നല്‍കിയ Ezekiel 24:16 അതിന്‍റെ ഉദാഹരണമാണ്. Ezekiel 24:16 എന്ന സൂക്തത്തിന്‍റെ പല translations ഉം പ്രസ്ഥുത പദത്തിന്‍റെ അര്‍ത്ഥമായി delight എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. Delight എന്നാല്‍ "Please (someone) greatly" എന്നര്‍ത്ഥം. "മുഹമ്മദ്‌" എന്നാല്‍ "സ്തുതിക്കപ്പെട്ടവന്‍" എന്നുമാണര്‍ത്ഥം.

Hebrew Bible ഇല്‍ ആകെ 13 സ്ഥലങ്ങളില്‍ מַחְמַד എന്ന പദം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ Song of song 5:16 ഇല്‍ മാത്രമേ altogether lovely എന്നുപയോഗിച്ച് കാണുന്നുള്ളൂ. ഇനി മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി Song of song 5:10-16 സൂക്തങ്ങള്‍ക്ക്‌ മാത്രമായൊരു പ്രത്യേകത കൂടിയുണ്ട്. എന്തെന്നാല്‍ ഇവിടെ മാത്രം ഈ പദം adjective ആയി ഉപയോഗിക്കുമ്പോള്‍ അതിന്‍റെ വിശദീകരണത്തിന് പൂര്‍ണ്ണത നഷ്ടപ്പെടുന്നു. അങ്ങനെയാണ് ഈ സൂക്തങ്ങളില്‍ നിന്നും ഒരു അജ്ഞാതന്‍ ഉണ്ടായത്. നിരവധി പ്രത്യേകതകള്‍ എല്ലാം ചൂണ്ടിക്കാട്ടി "He is Muhammad" എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന സൂക്തത്തെ "He is altogether lovely" എന്ന് തിരിത്തുമ്പോള്‍ ഇത്തരത്തിലുള്ള "Fill in the blanks" ചോദ്യങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം.

Fazil പറഞ്ഞു...

@sajan,

ഉത്തമഗീതം ദൈവവും ഇസ്രായീല്യരും തമ്മിലുള്ള ബന്ധത്തെ വര്‍ണ്ണിക്കുന്ന ഗ്രന്ഥമാണ്. ഇത്തരം വര്‍ണ്ണനകള്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നല്‍കുന്നതിനോട് മുസ്ലിങ്ങള്‍ക്ക്‌ എതിര്‍പ്പൊന്നും ഇല്ല. എന്നാല്‍ ഇവിടെ ദൈവത്തെ ഭര്‍ത്താവായും ഇസ്രായീല്യരെ ഭാര്യയായും വര്‍ണ്ണിച്ചിരിക്കുന്നു. എന്നിട്ടതിനെ പ്രയഗീതമായി അവതരിപ്പിച്ചിരിക്കുന്നു. ഇത്തരം ഉപമകളെയും അവതരണരീതിയും മുസ്ലിങ്ങള്‍ ശക്തമായി എതിര്‍കുന്നു. Hebrew Bible ഇലും അതിലെ തോറയിലും എല്ലാം ഇത്തരത്തിലുള്ള പല വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഉണ്ട്. അതിനെ അതിജീവിച്ച ശേഷിപ്പുകള്‍ ഇനിയും അവശേഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കലാണ് ഈ ചര്‍ച്ചയുടെ ഉദ്ദേശം. ഉത്തമഗീതത്തിന്റെ അവതരണരീതിയെ പറ്റിയുള്ള വിമര്‍ശന പഠനം മറ്റൊരു ചര്‍ച്ചയിലാകാം.

sajan jcb പറഞ്ഞു...

ആശ്വാസമായി ഉത്തമഗീതമെങ്കിലും കെട് കൂടാതെ രക്ഷപ്പെട്ടുവല്ലോ!