2008, നവംബർ 18, ചൊവ്വാഴ്ച

നമ്മുടെ സർക്കാര്‍ ഭരിക്കുന്നത് ആർക്ക് വേണ്ടി ???

നാട്ടിലെ സാധാരണ ജനങ്ങളുടെ വോട്ടു കൊണ്ട് ജയിച്ച് കയറി അവന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടവർ സത്യത്തിൽ ആർക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? ഉത്തരം വളരെ ലളിതം, സുവ്യക്തം. ഭരണത്തിന്റെ 99 ശതമാനവും 1 % മാത്രം വരുന്ന കുത്തകമുതലാളിമാർക്കും കോർപറേറ്റ് ഭീമന്മാർക്കും വേണ്ടി. 90% ത്തോളം വരുന്ന അടിസ്ഥാന വർഗ്ഗം വെറും വോട്ട്
ചെയ്യാനും ഇവർക്കൊക്കെ വേണ്ടി ജയ്‌വിളിക്കാനും വിധിക്കപ്പെട്ട പാവം ജനം എന്ന ‘കഴുതകൾ’ .

കുത്തകകൾക്കും കോർപറേറ്റുകൾക്കും സൌകര്യമൊരുക്കുന്നനെന്തിനാ ഒരു സർക്കാർ? സത്യത്തിൽ ഒരു രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന അടിസ്ഥാനവർഗ്ഗത്തിന് വേണ്ടിയല്ലേ ഒരു സർക്കാർ മുന്ഗണന നൽകേണ്ടത്? ദാരിദ്രരായ 72 കോടിയോളം ആളുകൾ ജീവിക്കുന്ന ഒരു രാജ്യം പുരോഗതി നേടി എന്ന് പറയുമ്പോൾ ആരുടെ പുരോഗതിയെ കുറിച്ചാണ് ഇവരെല്ലാം ഈ പ്രസംഗിക്കുന്നത് എന്നാലോചിച്ച് പലപ്പോഴും തല പുണ്ണാക്കിയിട്ടുണ്ട്.
ഇതിപ്പോൾ പറയാൻ കാരണം, ക്രൂഡോയിലിന് ബാരലിന് 147 ഡോളറായിരിക്കുമ്പോൾ നമ്മുടെ പെട്രോളിന് വില ലിറ്ററിന് 52.50 രൂപ. അത് 50 ഡോളറിൽ താഴെ നിൽക്കുമ്പോഴും നമുക്ക് പഴയ വില തന്നെ വിത്യാസമില്ലാതെ തുടരുന്നു. നമ്മുടെ സർക്കാരിന് അതിന് ചില ന്യായങ്ങളുണ്ട്. അത് കേൾക്കുമ്പോഴാണ് ഈ സർക്കാർ എന്നത് ആർക്ക് വേണ്ടിയാണെന്ന് കൂടുതൽ മനസ്സിലാവുക.

വില കുറക്കാതിരിക്കാൻ സർക്കാർ പറയുന്ന ന്യായങ്ങൾ:-

1. എണ്ണകമ്പനികൾ നഷ്ടത്തിലായിരുന്നു. ഇപ്പോൾ അവർക്ക് നഷ്ടം നികത്താനുള്ള അവസരമാണ്. അതിനാൽ എണ്ണവില കുറക്കുന്ന പ്രശ്നമേയില്ല.

2. മണ്ണെണ്ണയും പാചകവാതക വില്പനയും നഷ്ടത്തിലാണ്

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് ജീവിതം ദുസ്സഹമായികൊണ്ടിരിക്കുന്ന പരകോടി മനുഷ്യരുർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ മുഴുവൻ ഏതാനും ചില കുത്തകകളുടെ ലാഭത്തിനായി നീക്കിവെക്കാനാണോ നാം ഒരു സർക്കാറിനെ തിരെഞ്ഞെടുത്തയച്ചിരിക്കുന്നത്?

എന്നാല്‍ വിമാനകമ്പനികള്‍ക്ക് ഇന്ധനവില അഞ്ച് തവണകളായി കുറച്ച് അവരെ സുഖിപ്പിക്കുന്ന സര്‍ക്കാര്‍ കാണിക്കുന്ന ഔത്സുഖ്യം സാധാരണക്കാരനോട് കണിക്കാത്തതെന്തേ? ഇന്ധന വിലകൂടിയപ്പോള്‍ അവര്‍ ചാര്‍ജ്ജു കൂട്ടിയുണ്ടായിരുന്നു. വിമാന ടിക്കറ്റ് നിരക്ക് ഇപ്പോഴും പഴയ പടി തന്നെ! എല്ലാവരുടെയും നഷ്ടം നികത്താനും അവസാനം വോട്ടു ചെയ്യാനും മാത്രമുള്ള യന്ത്രങ്ങളാണോ സാധാരണക്കാരായ പൊതു ജനങ്ങള്‍?

ഈ ജനാധിപത്യ സര്‍ക്കാര്‍ എന്നതിന്റെ നിര്‍വ്വചനം മാറ്റിയെഴുതേണ്ട കാ‍ലം അതിക്രമിച്ചിരിക്കുന്നു.
‘കുത്തകകള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെടുന്ന കുത്തക ദല്ലാളന്മാരുടെ ഭരണം‘ എന്നാക്കുന്നതായിരിക്കും ഏറ്റവും ഉചിതമായത് എന്ന് തോന്നുന്നു.
ഇത് കൂടി ചേര്‍ത്ത് വായിച്ചോളൂ

2008, നവംബർ 10, തിങ്കളാഴ്‌ച

ഭീകാരാവാദിപ്പട്ടവും മാദ്ധ്യമ ഇരട്ടത്താപ്പും!

കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബോംബ് നിര്‍മ്മാണാത്തിനിടയില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ സ്ഥാനത്ത് മുസ് ലീം നാമധാരികളായിരുന്നെങ്കില്‍ സ്തിഥിയൊന്നു ആലോചിച്ചു നോക്കൂ.
മാതൃഭുമി, മനോരമ, മംഗളം, കേരള കൌമുദി തുടങ്ങിയ മുഖ്യ ധാരാ മധ്യമങ്ങളുടെ തലക്കെട്ടുകള്‍ എങ്ങനെയാ‍യിരിക്കും ?
കേരളം ഭീകരരുടെ പിടിയില്‍..
കണ്ണൂര്‍ ഭീകര വളര്‍ത്തു കേന്ദ്രം..
ബോംബു നിര്‍മ്മാണത്തിനിടെ രണ്ട് കൊടും ഭീകരര്‍ കൊല്ലപ്പെട്ടു.
ഭീകരര്‍ കേരളം താവളമാക്കുന്നു..
കേരളം ഭീതിയില്‍..
ശബരിമല ഗുരുവായൂര്‍ വിമാനത്താവളങ്ങള്‍ റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമക്കി.
കേരളത്തിലെ മദ്രസകള്‍ ഭീകര കേന്ന്ദ്രങ്ങള്‍.........
ഇങ്ങിനെ തുടങ്ങി തലക്കെട്ടുകളും ചര്‍ച്ചകളും വഴിപാടുകളും. ഒരാഴ്ച്ച കൊണ്ട് ആകോശങ്ങള്‍ തീര്‍ന്നാലായി.

എന്ത് മാന്യമായാണ് മുകളിലുള്ള വാര്‍ത്ത മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ന് നോക്കൂ.

ചെറുവാഞ്ചേരിയില്‍ ബോംബ്‌ സ്‌ഫോടനത്തില്‍ രണ്ട്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ മരിച്ചു ==> മതൃഭൂമി

കണ്ണൂരില്‍ ബോംബുപൊട്ടി രണ്ട് മരണം ==> മനോരമ ന്യൂസ്

എന്തൊരു മാന്യമായ സമീപനം അല്ലേ?

ഒരു മുസ് ലീം പേരുള്ള ആരെയെങ്കിലും സംശയത്തിന്റെ പേരില്‍ പോലും പിടിക്കപ്പെട്ടാല്‍ അവവന്റെ അയല്‍വാസികള്‍, നാട്ടുകാര്‍, മൊബൈലില്‍ വിളിച്ചവര്‍, ബന്ധുക്കള്‍, കൂട്ടുകാര്‍ എല്ലാവരും ഭീകരരായിമാറും മാധ്യങ്ങള്‍ക്കും പോലീസിനും. എന്തൊരു ഇരട്ടത്താപ്പ്!!!

ഈ പോലീസും മാധ്യങ്ങളും ഇങ്ങനെ പക്ഷപാതിത്വം കാണിക്കാന്‍ മാത്രം മുസ് ലീംകള്‍ എന്ത് തെറ്റാണ് ഇവരോട് ചെയ്തത്? ഇത് ഭയന്ന് നൊന്ത് പ്രസവിച്ച സ്വന്തം മകന്റെ ശവശരീരം പോലും കാണേണ്ടെന്ന് ഫയാസിന്റെ ഉമ്മയെ കൊണ്ട് പറയിപ്പിച്ചത് ഈ മാദ്ധ്യമ പോലീസ് ഭീകരന്മാരുടെ പണിയല്ലേ?

ഇത് കൂടി ചേർത്ത് വായിക്കാനപേക്ഷ
മാധ്യമങ്ങളുടെ ഭീകരവേട്ട

2008, നവംബർ 9, ഞായറാഴ്‌ച

തീവ്രവാദി x/+- ഭീകരവാദി = മുസ് ലീം

നമ്മുടെ മാധ്യമങ്ങള്‍ എന്‍.എസ്.മാധവന്റെ 'തിരുത്ത്' എന്ന കഥയെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.വലിയ മിനാരങ്ങളുമായി തലയുയര്‍ത്തി നിന്നിരുന്ന ഒരു മസ്ജിദ് 'തര്‍ക്കമന്ദിര'മായിരുന്നല്ലോ പലപ്പോഴും മാധ്യമങ്ങള്‍ക്ക്!ചില വാക്കുകളുടെയും പ്രയോഗങ്ങളുടെയും പേറ്റന്റുകള്‍ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചിലര്‍ക്ക് മാത്രമായി നല്‍കുകയാണെന്ന് തോന്നും ചില തലക്കെട്ടുകള്‍ കണ്ടാല്‍..ചില വാക്കുകള്‍ ചിലര്‍ക്ക് മാത്രമായി നീക്കി വെച്ചിരിക്കുന്നു.എന്ത് കൊണ്ട് താഴെ പറയുന്ന തലക്കെട്ടുകള്‍ ഒരു മാധ്യമത്തിലും വരുന്നില്ല?ഉദാഹരണത്തിനുഒറീസയില്‍ 'ഭീകരാക്രമണം'?അയോധ്യയില്‍ 'ഭീകരര്‍' പള്ളി തകര്‍ത്തു??ഗുജറാത്തില്‍ 'ഭീകര'രുടെ തേര്‍ വാഴ്ച?കന്യാസ്ത്രീകള്‍ക്ക് നേരെ 'തീവ്രവാദി'കളുടെ പരാക്രമം?മലേഗാവില്‍ 'തീവ്രവാദി' സന്യാസിനി പിടീയില്‍?(ദല്‍ഹിയില്‍ 'ഭീകരാക്രമണം'..കര്‍ണാടകയില്‍ 'ഭീകരര്‍' പിടിയില്‍...കേരളത്തെ 'ഭീകരര്‍' താവളമാക്കുന്നു..തീവ്രവാദം വളരുന്നു....) തുടർന്നു വായിക്കുക.... ഭാഷക്കും സംവരണം.. പദങ്ങള്‍ക്ക് പേറ്റന്റ്!!

2008, നവംബർ 1, ശനിയാഴ്‌ച

സ്ഫോടനങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം

അജ്ഞാതനിട്ട ഭീകരതയ്ക്കു മതമില്ലത്രെ!!! എന്നപോസ്റ്റിന് ഞാനിട്ട കമന്റ് ഇവിടെ ഒരു പോസ്റ്റായി ഇടുന്നു. സ്പോടനങ്ങള്‍ക്ക് പിന്നിലെ രാഷ്ടീയത്തെ കുറിച്ച് എല്ലാവരും മൌനം ഭാവിക്കുകയോ അജ്ഞത നടിക്കുകയോ ചെയ്യുന്നു. എല്ലാം മതങ്ങളുടെ തലയില്‍ കെട്ടിവെച്ച് മുതലെടുപ്പ് നടത്തുന്ന ധാരാളം പേരെ നമുക്ക് ഈ ബൂലോഗത്ത് കാണം. യഥാര്‍ഥ പ്രശ്നങ്ങളെ മനപ്പുര്‍വ്വം അവഗണിക്കുകയോ ശ്രദ്ധ തിരിച്ച് വിടുകയോ മാത്രമാണ് ഇത്തരക്കാര്‍ ചെയ്യുന്നത് എന്ന് പറയാതെ വയ്യ.

പ്രിയ അജ്ഞാതന്‍
മാലെഗാവ് സ്ഫോടനത്തോടെ മാത്രമല്ല ഇത് തെളിയിക്കപ്പെട്ടാത്. ഇന്ത്യയില്‍ ഗാന്ധിമാരായ മൂന്ന് മഹാ വ്യക്തികള്‍ ഭീകരരാല്‍ കൊല്ലപ്പെട്ടു. ഇവരെ കൊന്നവരാരും മുസ് ലീങ്ങളായിരുന്നില്ല. നാഥൂറാം ഗോഡ്സേ മുസ്ലീമായിരുന്നില്ല. നാഥൂറാം ഗോഡ്സേയുടെ അതേ വിചാരധാരക്കാര്‍ തന്നെയാണ് ഗുജറാത്തിലെയും മാലഗോവിലെയും ഒറീസ്സയിലെയും, പള്ളി പൊളിക്കലിന്റെയും മറ്റനേകം കലാപങ്ങളുടെയും സൂത്രധാരന്മാരായ കൊടും ഭീകരര്‍.

ഇവിടെ രാമരാജ്യം വരണമെന്നാഗ്രഹിച്ച യഥാര്‍ഥ ഹിന്ദുമത വിശ്വാസിയായിരുന്നു നമ്മുടെയെല്ലാം പ്രിയപ്പെട്ട ബാപുജി. എന്തായിരുന്നു ഗാന്ധിജിയെ കൊല്ലാന്‍ അദ്ദേഹം ചെയ്ത കുറ്റം എന്ന് നാമാരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഇന്ത്യയില്‍ ഒട്ടനവനവധി ഭീകര സംഘങ്ങളുണ്ട അവരാരും മുസ്ലീങ്ങളല്ല. ബോഡോ കലാപകരികള്‍, ഉള്‍ഫ തീവ്ര വാദികള്‍, മിസ്സോകള്‍,ശിവസേന, ബജ്രംഗ്ദള്‍, ആര്‍ ഏസ് എസ് .... ഇങ്ങനെ ഒരു പാട്.. എന്റെ പ്രിയ സഹോദരന്മാര്‍ പറയൂ. ഭീകാരരെല്ലാം മുസ്ലീങ്ങളാണോ?

ഇതെല്ലാം വെറും നാടകങ്ങളാണ്. അസ്സല്‍ രാഷ്ട്രീയ നാടകങ്ങള്‍.. ബോംബു രഷ്ട്രിയം. ചീഞ്ഞളിഞ്ഞ തെരെഞ്ഞെടുപ്പ് രാഷ്ട്രീയം. അതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നവര്‍ വെറും നിരപരാധികള്‍.ഇതില്‍ ഒരു മതത്തിന്റെയും യഥാര്‍ഥ അനുയായികള്‍ക്ക് പങ്കില്ല. ഉണ്ടാവുകയുമില്ല ഒരിക്കലും.

മാലഗോവിലെ സ്ഫോടനം ഒരു വര്‍ഷം മുമ്പ് നടന്നതാണ്. അന്ന് സിമി അതിന്റെ കുറ്റം ഏറ്റെടുത്തതാണ്. സ്ഫോടനം നടത്തിയ ആള്‍ കുറ്റം സമ്മതിച്ചതുമാണ്. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇന്നു ജയിലിന്റെ ഇരുട്ടറകളില്‍ തന്നെ.

എവിടെ സ്ഫോടനനടന്നാലും അത് നടക്കുന്നതിന് മുന്‍പ് കുറ്റവാളികളെ തീരുമാനിച്ച് കഴിഞ്ഞു. അവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ കിട്ടി കഴിഞ്ഞു. കുറേ പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ളവര്‍ കുറ്റം സമ്മതിച്ചും കഴിഞ്ഞു...... എല്ലാം വളരെ ഏളുപ്പം.

എന്നാല്‍ മാലഗോവിലെയും ഹൈദരബാദിലെയും ‘വിള തിന്നുന്ന വേലികളെ‘ പിടിക്കാന്‍ തെളിവുകള്‍ കിട്ടിയത് ഇപ്പോള്‍ മാത്രം! കോണ്‍ഗസ്സിനു ബുദ്ധിയുതിച്ചത് ഇപ്പോഴാണെന്ന് തോന്നുന്നു ... അല്ലെങ്കില്‍ എല്ലാം ബിജെ പി അടിച്ച് മാറ്റും എന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു.

ഇതില്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്. എല്ലാ ഉന്നത രാഷ്ട്രീയക്കാരനുമാറിയാം സത്യങ്ങള്‍. അവര്‍ വേണ്ടപ്പോള്‍ വേണ്ടത് എടുത്ത് പ്രയോഗിക്കുന്നു എന്ന് മാത്രം. സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും ഉറ്റ തോഴന്മാരാവാന്‍ മുസ്ലീങ്ങളെ ഭീകരാരുക്കുന്നതില്‍ മത്സരിക്കുകയാണ് രാഷ്ട്രീയക്കാരും നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങളും.