2009, ജൂൺ 30, ചൊവ്വാഴ്ച

ഭീകര വാദത്തിന്റെ നാരായ വേര് മൌലാനാ മൌദൂദി?!

യുദ്ധോത്സുകവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണിസ് ലാം - പാശ്ചാത്യര്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഇസ് ലാമിനെതിരെ ഉന്നയിക്കുന്ന ഏറ്റവും ഗുരുതരമായ ആക്ഷേപം. ഈ ആക്ഷേപത്തില്‍ വല്ല വസ്തുതയുമുണ്ടായിരുന്നെങ്കില്‍ സ്വാഭാവികമയും ഇസ് ലാമിന്റെ വെന്നിക്കൊടി ഭൂഗോളത്തില്‍ കോളിളക്കം സൃഷ്ടൈച്ച കാലത്ത് അതുന്നയിക്കപ്പെടുമായിരുന്നു.ലോകത്തിന്റെ പലഭാഗത്തേക്കുമുള്ള അതിന്റെ വിജയകരമായ മുന്നേറ്റം രക്തം ചിന്തലിനുള്ള ആഹ്വാനത്തിന്റെ ഫലമാണെന്ന് അപ്പോള്‍ യഥാര്‍ഥത്തില്‍ തന്നെ ലോകം സംശയിക്കുമായിരുന്നു. എന്നാല്‍ ഇസ് ലാമിന്റെ രാഷ്ട്രീയമായ കുതിപ്പ് അസ്തമിച്ചതിനും വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഈ ആക്ഷേപത്തിന്റെ ജനനം എന്നതാണ് അത്ഭുതകരം. "
അബുല്‍ അഅലാ മൌദൂദി......(ജിഹാദ് --പുറം:33)
ജമാത്തെ ഇസ്ലാമി, ഭീകരജിഹാദ്, വിമോചന ജിഹാദ് എന്ന പേരില്‍ ഡോ. എന്‍.എം മുഹമ്മദലി എഴുതിയ പോസ്റ്റിറ്റിന് ഞാനിട്ട കമന്റുകളും ചില അനുബന്ധങ്ങളും ഇവിടെ ചെര്‍ക്കുന്നു.

Dr. N.M.Mohammed Ali said...
ഫത്ത ഒരിക്കലും ഒരു ജിഹാദിസ്ട് സംഘടന ആയിരുന്നില്ല. പാലസ്തീന്‍ ജനതയുടെ വിമോചന പ്രസ്ഥാനമായിരുന്നു. ഹമാസ് ഭീകര ജിഹാദിസ്ട് സംഘടന തന്നെയാണ്. ഇഖ്വാനുല്‍ മുസ്ലിമീന്‍ എന്ന സംഘടനയില്‍ നിന്നും മുളപൊട്ടിയതാണ് ഹമാസ്. അതിന്റെ പ്രത്യയ ശാസ്ത്രം ജമാഅത്തെ ഇസ്ലാമിയുടെത് തന്നെയാണ്. വിമോചന ജിഹാദ് സാമ്രാജ്യത്വത്തിന് എതിരായാണ്. അതിന്റെ ലക്ഷ്യം ഹുക്കുമേ ഇലാഹ് (അല്ലാഹുവിന്റെ ഭരണം) ആകരുത്. ജിഹാദ് വലിയൊരു വിഷയമാണ്. അത് മറ്റൊരു പോസ്റ്റില്‍.....


Rajeeve Chelanat said...
ആശയം നല്ലതാണെങ്കിലും പ്രായോഗികമാകാന്‍ ബുദ്ധിമുട്ടുണ്ട്. ഫത്തയും ഹമാസുമൊക്കെ ഈ പറഞ്ഞ വിമോചന ജിഹാദിന്റെ സ്വഭാവം പേറുന്ന സംഘടനകളായിരുന്നു. ഹമാസ് അതില്‍നിന്ന് ബഹുദൂരം മാറിക്കഴിഞ്ഞു ഭീകരജിഹാദിന്റെ ലക്ഷനങ്ങള്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു ഫത്തയാകട്ടെ, യാഥാസ്ഥിതിക ഭരണവര്‍ഗ്ഗങ്ങളുടെ ചട്ടുകവും. രാഷ്ട്രീയമായ ശാക്തീകരണം മാത്രമേ പ്രതിവിധിയുള്ളു.

അഭിവാദ്യങ്ങളോടെ


ചിന്തകന്‍ said...
മുഹമ്മദ് അലി സാര്‍

ഒരേ ഒരു സംശയം മാത്രം ബാക്കി..ഭയങ്കര യുക്തിവാദികള്‍ ആണെന്നാണെന്നല്ലോ വെപ്പ് .. അത് കൊണ്ടാ... ലോകത്ത് സര്‍വ്വ ഭീകരമന്മാരുടെയും പ്രത്യയശാസ്ത്രത്തിന്റെ നാരായ വേര് മൌലാനാ മൌദൂദിയും ഹസനുല്‍ ബന്നയുമാണെന്നല്ലോ വെപ്പ്.. എന്നാല്‍ അവര്‍ ഉണ്ടാക്കിയ സംഘങ്ങടനകളില്‍ നിന്നൊരും ഭീകരരായില്ല... ഇതിന്റെ യുക്തിയൊന്ന് വിവരിക്കാമോ? ..

രാജീവ് ചേലാനാട് ജീ ഹമാസിന്റെത് ഭീകരതയായും ഫത്തഹിന്റെത് സ്വാതന്ത്രിയ പോരാട്ടമായും ചിത്രീകരിക്കുന്നതിന്റെ യുക്തിയെന്ത് ? സമരത്തിന് കമ്മ്യൂണിസം ആശയമായി സ്വീകരിച്ചാല്‍ അത് സ്വാതന്ത്രിയ സമരം . ഇസ് ലാം ആശയമായി സ്വീകരിച്ചാല്‍ അത് ഭീകരത...എന്തൊരു കണ്ട്ടുപിടുത്തം!... തങ്കളെ പോലുള്ള പുരോഗമന വാദികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ..വര്‍ഗീയത ഒരിക്കലും കൈമോശം വരില്ലേ സാര്‍.

June 29, 2009 10:34 PM


ea jabbar said...
ബംഗ്ലാദേശ്,പാക്കിസ്ഥാന്‍ , കാശ്മീര്‍ ,അഫ്ഗാനിസ്ഥാന്‍ , എന്നിവിടങ്ങളിലും പശ്ചിമേഷ്യയിലും എല്ലാം ഇന്ന് നടക്കുന്ന ഭീകരാക്രമങ്ങള്‍ മൌദ്ദുതിസത്തിന്റെ സംഭാവന തന്നെയാണ്‍. കേരളത്തിലെ ജമാ അത്തുകാര്‍ പുകമറ സ്രഷ്ടിക്കാന്‍ വേണ്ടി വേഷം കെ ട്ടുന്നുവെ ന്കിലും . സിമി ആരുണ്ടാക്കിയ സമ്ഘമാണെനന് എല്ലാവര്ക്കും അറിയാം. അതാണല്ലോ ഇപ്പോള്‍ എന്‍ ഡി എഫും പോപ്പുലര്‍ ഫ്രോന്റും ഒക്കെ ആയത്. ഇതിന്റെയെല്ലാം ആശ യപരമായ് അടിത്തറ മൌദുതി ചിന്തകള്‍ തന്നെ .

June 30, 2009 6:47 AM

ചിന്തകന്‍ said...
സിമി ജമാ അത്തെ ഇസ് ലാമിയാണ് ഉണ്ടാക്കിയതെന്ന് ജബ്ബാര്‍ മാഷിന് തെളിയിക്കാന്‍ പറ്റുമോ? ..ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. സിമിയില്‍ പണ്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്ന് പല സംഘടനകളിലും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് നേരാണ്.

കേരളത്തിലെന്നല്ല ഇന്ത്യയിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ ഒന്നും മൌദൂതി സ്ഥാപിച്ച സംഘടന തീവ്രവാദത്തിലോ ഭീകര വാദത്തിലോ ഏര്‍പ്പെട്ടതായി തെളിവുകളില്ല. താങ്കള്‍ക്ക് തെളിവ് തെസ്ലീമ നസ്രീനെഴുതിയ നോവലായിരിക്കും അല്ലെ :)..
താങ്കളെഴുതിയ ബ്ലൊഗുകള്‍ക്കാട്ടി ജമാ അത്തിനെതിരെ തെളിവ് കാട്ടുന്നതായിരിക്കും അതിലും ഉചിതം എന്ന് തോന്നുന്നു.

മൌ‍ദൂതി സ്ഥാപിച്ച സംഘടനയിലെ ഒരു പ്രവര്‍ത്തകനും ഇന്ന് വരെ ഇന്ത്യയിലെവിടെയും നടന്ന ഒരു കലാപത്തിന്റെ പേരിലും ഒരറസ്റ്റു പോലും ചെയ്യപ്പെട്ടിട്ടില്ല. മൌദൂദി കാരണം വേറൊരൊക്കെ തീവ്രവാദികളായി എന്ന് പറയുന്നതിനോളം യുക്തി രാഹിത്യം വേറെന്തുണ്ട്. സ്റ്റാലിനെയും മാവോയിസ്റ്റുകളെയും നക്സലേറ്റുകളെയും ഭീകരാരാക്കിയതില്‍ മര്‍ക്സ് വഹിച്ച വഹിച്ച പങ്ക് പോലും മൌദൂതി എന്‍ഡിഫിനെയും സിമിയിയെയും വളര്‍ത്താന്‍ സഹായിച്ചിട്ടില്ല. മാത്രമല്ല തീവ്രവാദവും അക്രമ പ്രവര്‍ത്തനങ്ങളും ഒന്നിനും ഒരു വഴിയല്ല അതെടുത്താല്‍ താങ്കളെ പോലുള്ളവര്‍ക്കാണ് കൂടുത വളര്‍ച്ചയുണ്ടാവുക എന്ന് മനസിലാക്കാന്‍ പറ്റാത്തത്തത്ര വിവരമില്ലാത്തവരല്ല മൌദൂദിയും അദ്ദെഹം ഉണ്ടാക്കിയ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരും :)

ഉപ്പോളം വരുമോ മാഷെ ഉപ്പിലിട്ടത്? :)


June 30, 2009 10:26 AM

Dr. N.M.Mohammed Ali said...
ചിന്തകന്റെ ചോദ്യം വളരെ പ്രസക്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകര ജിഹാദ്കളുടെ ആശയപരമായ ആയുധം ഹസന്‍ അല്‍-ബന്നയിലും മൌദൂതിയിലും നിന്നാണെന്നു പറയുന്നതിലെ യുക്തി എന്താണ്? ലോകത്ത് എവിടെയും മുസ്‌ലിമിന് എതിരെ ആക്രമണം ഉണ്ടായാല്‍ അതിനെതിരെ ജിഹാദ് നടത്താന്‍ ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും മതപരമായ കടമയുണ്ട് എന്നാണ് ബന്നയുടെ....
............
...............
അതിന്റെ അന്തര ഫലമായാണ് അമേരിക്കന്‍ സാമ്രാജ്യത്വം ഇസ്‌ലാമിനെ സോവിയറ്റ്‌ യൂണിയനെ തകര്‍ക്കാനുള്ള കോടാലിയായി

ഉപയോഗിച്ചത്.


താങ്കളീ പറയുന്ന സിദ്ധാന്തം കൊള്ളാം...മൌദൂദിയില്‍ നിന്നും ഹസനുല്‍ ബന്നയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടാണ് അമേരിക്ക സോവിയറ്റ് യൂണിയനെ തകര്‍ത്തത്. കൊള്ളാം നല്ല ആശയം. തിരുമേനിമാര്‍ കേള്‍ക്കണ്ട, കേസുകൊടുക്കും!

റഷ്യ സോവിറ്റ് യൂണിയനായതും സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ അധിനിവേശം നടത്തിയതും മൌ‍ദൂദിയുടേയും ഹസനുല്‍ ബന്നയുടെയും പുസ്തകം വായിച്ചിട്ടാണോ?

അഫ്ഗാന്‍ അധിനിവേശം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ഒര് കാരണമായി എന്നത് നേരാണ്.

എന്നാലും ഈ പെരസ്ട്രോയിക്കയും ഗ്ലാസ്നോസ്തുമെല്ലാം ഡോക്റ്റര്‍ മറന്നു പോയതാണോ അതോ മനപ്പുര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതാണോ? ആശയപരമായി ഈ ഭൂലോകത്ത് നില നില്‍ക്കാന്‍ അര്‍ഹതയും സാധ്യതയും ഇല്ലാത്ത ഒരു പ്രത്യയ ശാസ്ത്രം സ്വയം തകര്‍ന്നടിഞ്ഞു വീണതിന് ഹസനുല്‍ ബന്നയുടെയും മൌദൂതിയുടേയും പിന്നാലെ പോയിട്ടെന്ത് പ്രയോജനം? അഫ്ഗാനെന്ന രാജ്യവും ആരാജ്യത്തെ ജനതതിയും കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി അതി ക്രൂരമായി അധിനിവേശം ചെയ്യപ്പെട്ടതിന് മൌദൂതിയുടെ ആശയങ്ങളാണോ കാരണം? എന്തൊരു വിചിത്രമായ വാദങ്ങള്‍!!!

ലോകത്ത് എവിടെയും മുസ്‌ലിമിന് എതിരെ ആക്രമണം ഉണ്ടായാല്‍ അതിനെതിരെ ജിഹാദ് നടത്താന്‍ ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും മതപരമായ കടമയുണ്ട് എന്നാണ് ബന്നയുടെ ജിഹാദ് സിദ്ധാന്തം.

ഈ പ്രസ്താവനയില്‍ രണ്ട് കാര്യങ്ങല്‍ അടങ്ങിയിരിക്കുന്നു.

1- ലോകത്തെവിടെയെങ്കിലും മുസ് ലീങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അവര്‍ക്ക് തിരിച്ചക്രമിക്കുകയോ മറ്റുള്ള മുസ് ലീങ്ങള്‍ക്ക് അവര്‍ക്ക് പിന്തുണ പ്രഖ്യപിക്കാനോ അവകാശമില്ല.

2-അങ്ങനെ ചെയ്താല്‍ അത് ഭീകരതയാണ്. അക്രമിക്ക് അക്രമം നിര്‍ബാധം തുടരുന്നതില്‍ ഒരു കുഴപ്പവുമില്ല.

ഇസ് ലാം യുദ്ധം നിഷിദ്ധമാക്കിയ മതമല്ല. യുദ്ധം അനുവദിക്കപ്പെട്ടത് ഒരു രാഷ്ട്ര സെറ്റപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതും ഇങ്ങോട്ട് ആക്രമിപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലോ അക്രപെട്ടാലോ അല്ലാതെ അന്യായമായി ആരുടെ മേലുള്ള യുദ്ധവും ഇസ് ലാമിന്റെ രാഷ്ട്ര സെറ്റപ്പിലും നിഷിദ്ധമാണ്. വ്യക്തി തലത്തിലോ സംഘടനാ തലത്തിലോ നടത്തുന്ന ഒരു തരം ആക്രമണരീതികള്‍ക്കും ഇസ് ലാം എതിരാണ്. അതിനാല്‍ തന്നെ ഹസ്സനുല്‍ ബന്നയും മൌദൂതിയും അതിനെതിരാണ്. ഒരിക്കലും അവരതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല.

കേരളത്തിലുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് ചൈനയിലും ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റുകാരോടുള്ള ആശയ പരമായ ഐക്യദാര്‍ഡ്യമാവാമെങ്കില്‍ എന്ത് കൊണ്ടാണ് ഇസ് ലാമിനും മുസ് ലീങ്ങള്‍ക്കും അതായിക്കൂടാ എന്ന് ശഠിക്കുന്നത്?

താങ്കള്‍ക്ക് ജിഹാദിന്റെ അര്‍ത്ഥമറിയില്ലാ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ജിഹാദിന് സത്യത്തില്‍, അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പദം മലയാളത്തിലോ/ഇഗ്ലീഷിലോ അല്ലെങ്കില്‍ മറ്റേതെനിലും ഭാഷയിലോ ഉണ്ടെന്ന് തോന്നുന്നില്ല.

struggle/ ധര്‍മ്മ സമരം എന്നൊക്കെപറഞ്ഞാല്‍ അല്പമെങ്കിലും ജിഹാദ് എന്ന പദത്തോട് യോജിക്കുമെന്മെന്ന് തോന്നുന്നു. സമൂഹത്തില്‍ നടക്കുന്ന ഏത് തരം അനീതിക്കും അക്രമണത്തിനോ എതിരെയുള്ള സമരത്തിന്, സമൂഹത്തോടും സ്വന്തത്തോടും കുടുംബത്തോടുമൊക്കെയുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിന് ... ഇങ്ങനെ വിവിധ സന്ദര്‍ഭങ്ങളില്‍ ഇസ് ലാമില്‍ ആ പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അക്രമത്തെയോ ഭീകരതേയോ തീവ്രവാദത്തെയുമെല്ലാം ജിഹാദുമായി വെച്ചു കെട്ടുന്ന അസുഖങ്ങളാണ് കൂടുതല്‍ പേര്‍ക്കും.
ആ പദത്തെയങ്ങ് ഭീകരവല്‍ക്കരിക്കുക എന്നതാണ് സാമ്ര്യാജ്യത്വം ചെയ്ത ഒന്നാമത്തെ പണി. പിന്നെയെല്ലാം എളുപ്പം! അത് പ്രയോഗിച്ചവരെല്ലാം ഭീകരതയുടെ ഉപജ്ഞാതാക്കള്‍!! സമവാക്യം എളുപ്പത്തില്‍ രൂപപ്പെട്ടു ഇസ് ലാം=ജീഹാദ്=ഭീകരത!!! (a=b=c, a=c,c=a, c=b) എങ്ങനെവന്നാലും ഭീകരത തന്നെ.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകത്തുള്ള സകല ചരാചരങ്ങളും മുസ്‌ലിം ആണ്. മുസ്‌ലിം എന്നാല്‍ അല്ലാഹുവിനു കീഴടങ്ങിയത് എന്നര്‍ത്ഥം.

ഇത് പറഞ്ഞത് ഹസനുല്‍ ബന്നയല്ല. ഖുര്‍ ആനാണ്.
"ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും സ്വമനസ്സാലോ നിര്‍ബന്ധിതമായോ മുസ്ലിമായിരിക്കുന്നു. അല്ലാഹുവിന്‌ കീഴ്പെട്ടിരിരിക്കുന്നു".

(വിശുദ്ധ ഖൂര്‍ആന്‍ 3: 83 )

അവരക്കൂടി അല്ലാഹുവിനു കീഴടങ്ങിയവരാക്കുവാന്‍ , ജിഹാദ് ചെയ്യാന്‍ , ഓരോ മുസ്‌ലിമിനും കടമയുണ്ട്.
പ്രിയ ഡോക്ടര്‍; ഇത് പറഞ്ഞ പുസ്തകത്തിന്റെ പേരും പേജ് നമ്പറും ഒന്ന് കിട്ടിയാല്‍ വളരെ ഉപകാരമായിരിന്നു.

മൌദൂദിയുടെ സംഘടനയില്‍ ആരും ഭീകര ജിഹാദ് ചെയ്തില്ല എന്ന് പറയുന്നതു വസ്തുതാ വിരുദ്ധമാണ്. ജബ്ബാര്‍ മാഷ്‌ അക്കാര്യം ചൂണ്ടിക്കാണിച്ചു.

ജബ്ബാര്‍ മാഷ് ചൂണ്ടികാണിച്ച കാര്യത്തിന്റെ തെളിവാണ് ഞാന്‍ ചോദിച്ചത്. ചൂണ്ടിയാല്‍ മാത്രം ഒരോപണത്തിന് തെളിവാകുമോ?

ലോകത്തേറ്റവും വലിയ ഭീകര പ്രസ്ഥാനം കമ്മ്യൂണിസമാണെന്ന് പറഞ്ഞാല്‍ ഡോക്റ്റര്‍ക്ക് നിഷേധിക്കന്‍ കഴിയുമോ ? സമൂഹത്തെ രണ്ട് തട്ടുകളാക്കി ഒരാള്‍ മറ്റൊരാളുടെ കൊടിയ ശത്രുവാണെന്ന് പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കമ്യൂണിസം. നടപ്പാക്കാന്‍ വേണ്ടി എതിര്‍ത്ത ദശലക്ഷക്കണക്കായ മനുഷ്യമക്കളെ യമപുരിയിലേക്കയച്ച പ്രസ്ഥാനം, ചരിത്രത്തിന്റെ ഗതി തന്നെ അതിന്റെ ഫലമാണെന്ന് വ്യാഖ്യാനിച്ച് കളഞ്ഞ ആ മഹാ പ്രസ്ഥാനത്തിന്റെ വക്താവ്.. സ്വന്തം കാലിലെ മന്ത് വെച്ച് മന്തില്ലാത്തവനെ മന്ത് കാലാ‍ എന്ന് വിളിച്ച്, മലര്‍ന്ന് കിടന്ന് തുപ്പുന്നതിന്റെ മന:ശാസ്ത്രം കാണുമ്മ്പോള്‍ സഹതാപം മാത്രമേ തോന്നുന്നുള്ളൂ. :)

2009, ജൂൺ 21, ഞായറാഴ്‌ച

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!!

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!!

ഏന്തിനും ഏതിനും സംഘടനയുണ്ടാക്കുക എന്നത് മലയാളികളുടെ ഒരു പ്രത്യേകതയാണെന്നു തോന്നുന്നു. സമൂഹത്തില്‍ നന്മയുണ്ടാക്കാനുദ്ദേശിച്ച് കൊണ്ടും, സ്നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടകള്‍ ഒരു പക്ഷേ വളരെ കുറവായിരിക്കും.

ഓരോ സംഘടനകള്‍ക്കും അക്കാ‍ദമിക്കാര്‍ക്കും അവരവരുടേതായ അജണ്ടകളുണ്ട്. അത് തികച്ചുംസ്വാഭാവികവുമാണ്. എല്ലാ സംഘടനകളും തങ്ങളുടെ നിലപാടുകളും ലക്ഷ്യങ്ങളും അതിന്റെ നിയമാവലിയില്‍ രേഖപ്പെടുത്താറുമുണ്ട്.

ബൂലോഗത്തും ഒരു സംഘടന ഉണ്ടായിരിക്കുന്നു. അതികം കാലമൊന്നുമായിട്ടില്ല. കേരള ബ്ലോഗ് അക്കാദമി എന്നതാണ് അതിന്റെ പേര്. അണിയറ പ്രവര്‍ത്തകരധികവും ശുദ്ധ ദൈവനിഷേധികളും മതവൈരികളുമാണ്(നിരീശ്വര,നിര്‍മ്മത, യുക്തി വാദികള്‍) . അതില്‍ ഞാനൊരിക്കലും ഒരു കുഴപ്പവും കണുന്നുമില്ല. അത്തരക്കാരായ ആളുകള്‍ക്ക് ഇങ്ങനെയൊരു സംഘടനയുണ്ടാ‍ക്കാന്‍ പാടില്ലാ എന്ന് പറഞ്ഞാല്‍ അതിനെ ഒന്നാതായി എതിര്‍ക്കുന്നത് ഞാനായിരിക്കുകയും ചെയ്യും.

കേരള ബ്ലോഗ് അക്കാദമിയുടെ ലക്ഷ്യമായി അവര്‍ പറയുന്നത് താഴെ അവരുടെ പ്രൊഫൈല്‍ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാവും.

ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്‍പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം.
അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല.


ഒരു ബ്ലോഗര്‍ എന്ന നിലക്ക്, ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തെ കുറിച്ച് ആളുകളില്‍ ബോധം ഉണ്ടാക്കുന്നതും, അതിനെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു കൊടുക്കുന്നതും, തന്മൂലം അതൊരു ജനകീയ മാധ്യമാമായി മാറുകയും ചെയ്യുക എന്നത് ആരു വഴി സഭവിച്ചാലും അതൊരു നല്ല കാര്യമായി മാത്രമേ എനിക്ക് കാണാന്‍ പറ്റുകയുള്ളൂ.

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ അവര്‍ നോട്ടീസ് ബോര്‍ഡായി തുടങ്ങിയ ബ്ലോഗില്‍ അവര്‍ തന്നെ പ്രഖ്യാപിച്ചതാണ് മുകളില്‍ പറഞ്ഞ “അന്യ വിഷയങ്ങളുടെ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കില്ല“ എന്നത്.

തനി നിറം എത്ര കാലം ഒളിപ്പിച്ച് വെക്കാനാവും ? അവരുടെ വായില്‍ നിന്ന് തന്നെ എല്ലാം പുറത്തു വന്നു !!!

പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് നേര്‍ വിപരീതമായ മായി അവര്‍ തന്നെ ഒരു ചര്‍ച്ചക്ക് തുടക്കമിട്ടു. ക്രിമിനലുകള്‍ക്കെതിരെ പ്രതികരിക്കുക ! എന്ന പേരില്‍ ഒരു പോസ്റ്റിട്ട് കൊണ്ട്.

യുക്തിവാദിയായ ശ്രീ ജബ്ബാറിന്റെ പ്രകോപന പരമായ പോസ്റ്റുകളില്‍ ക്ഷമ നശിച്ച ഏതൊ ഒരു അത്പ വിശ്വാസി അദ്ദേഹത്തിന്റെ അതേ പ്രൊഫൈലില്‍ ഒരു ബ്ലോഗുണ്ടാക്കി. അതിനെതിരെ പ്രതികരിച്ചവരില്‍ വിശ്വാസികളും ഉണ്ടായിരുന്നു. മാത്രമല്ല അത്തരം ഏര്‍പ്പാടിനെ ഒരു വിശ്വാസിയും എവിടെയും ന്യായീകരിച്ചിട്ടോ അനുകൂലിച്ചിട്ടോ ഇല്ല.
(ഇതേ പണി- തന്റെ പോസ്റ്റുകള്‍ക്ക് ഉരുളക്കുപ്പേരി കണക്കേ മറുപടി കൊടുത്ത ബ്ലോഗറായ കാട്ടിപരുത്തിക്കെതിരില്‍ ജബ്ബാറും മുമ്പ് ഉപയോഗിച്ചതാണ്. എന്നാല്‍ കാട്ടിപരുത്തി അപ്പോള്‍ അതത്ര കാര്യമായെടുത്തില്ല എന്ന് തോന്നുന്നു. കാട്ടിപരുത്തിയുടെ കമന്റുകള്‍ അതിന്റെ പേരില്‍ നിരന്തരം ഡിലീറ്റ് ചെയ്യപ്പെട്ടതിന് ഈയുള്ളവന്‍ കൂടി സാക്ഷിയാണ്. ഇത് സംബന്ധിച്ച കാട്ടി പരുത്തിയുടെ വിശദമായ പോസ്റ്റ് ഇവിടെ വായിക്കാം.)

കേരള ബ്ലൊഗ് അക്കാദമി എന്നപേരില്‍ തട്ടിക്കൂട്ടിയ ഈ വര്‍ഗ്ഗീയ സംഘടന ശ്രീ ജബ്ബാറിന്റെ വ്യാജ പ്രോഫൈല്‍ ഉണ്ടാക്കിയ സംഭവത്തെ പര്‍വ്വതീകരിക്കുകയും അതൊരവസരമായി കണക്കാക്കി - ശ്രീ ജബ്ബാറിന്റെ അന്ധമായ ഇസ്ലാം വിരോധത്തെ “ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന“ മഹത്തായ കാര്യമായി ചിത്രീകരിക്കാനും അത് മുഖേന മുസ് ലീങ്ങളെ മൊത്തം അപമാനിക്കാനുമാണ് ശ്രമിച്ചത്. ജബ്ബാറിന്റെ എഴുത്തുകള്‍ക്കും അസഹിഷ്ണുതകക്കും സാമാന്യ മുസ് ലീ സമൂഹം കൊടുക്കുന്ന ഒരു സ്ഥാനമുണ്ട്. അത് വെറും ചവറ്റുകുട്ടയില്‍ മാത്രമാണ്.

ഒരാള്‍ക്ക് മറ്റൊരാളുടെ ആദര്‍ശത്തെയോ വിശ്വാസങ്ങളെയോ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ ഒരിക്കലും ചിന്തിക്കുന്നില്ല. എന്നാല്‍ വിമര്‍ശനത്തില്‍ ആത്മാര്‍ത്ഥതയും സത്യ സന്ധതയും ആവശ്യമാണ്. ശ്രീ ജബ്ബാറിന്റെ വിമര്‍ശനത്തില്‍ അതില്ല എന്നത് നിരവധി ബ്ലോഗര്‍മാര്‍ പലതവണ വ്യക്തമാക്കിയതാണ്. ജബ്ബാറിനെക്കാള്‍ ഇസ് ലാമിനെയും മുസ് ലീങ്ങളെയും അപഹസിക്കാനും കള്ളവാദങ്ങള്‍ നിരത്താനും താല്പര്യം ഈ വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്കാണ്. അവര്‍ തന്നെയാണ് ജബ്ബാറിന്റെ സ്പോണ്‍സര്‍മാരും പ്രധാന ഓശാനക്കാരും. സത്യത്തില്‍ ഇവരാരും ഒരേ ആശയക്കാരൊന്നുമല്ല. ആ ക്രമണം ഇസ് ലാമെനെതിരാവുമ്പോള്‍ അതിനനുകൂലമായി ഇവര്‍ ഒറ്റക്കെട്ടാണ്.

ഏതായാലും വര്‍ഗീയ അക്കാദമിക്കാരുടെ ഈ ശ്രമം ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നതില്‍ അവര്‍ വളരെ നിരാശരാണ്. എതിരഭിപ്രായം പറഞ്ഞവരെയെല്ലാം അക്രമി ക്കൂട്ടം എന്നും മത ബ്രാന്തന്മാരെന്നും വിളിച്ചധിക്ഷധിക്ഷേപിക്കുകയും, കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുകയുമാണ് ഇതിനവര്‍ കണ്ട പ്രതിരോധ മാര്‍ഗ്ഗം. ആരാണ് ആക്രമണം നടത്തിയതെന്നും, ബ്രാന്ത് കാണിക്കുന്നതെന്നും സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ മനസ്സിലാവും.

അതിനിടക്ക് മറ്റൊരു നാടകത്തിന് അവര്‍ ശ്രമം നടത്തി. ജബ്ബാറിനെ മഹത്വവത്കരിക്കാന്‍ വേണ്ടിയായിരുന്നു അത്. ജബ്ബാര്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റിലെ വിവാധ പരമായ പ്രസ്താവന പിന് വലിക്കാമെന്ന് (അതില്‍ വസ്തുതാവിരുദ്ധമായ എന്തെങ്കിലും അബദ്ധം വന്നുപോയിട്ടുണ്ടെങ്കില്‍ ജബ്ബാര്‍ മാഷ് പരാതിപ്പെട്ടാല്‍ തിരുത്തുകൊടുക്കുന്നതുമാണ്.) തിരുത്താന്ന് പറഞ്ഞത് അതിലും ഘന ഗംഭീരം!! യേത് കോഴിനെ പോറ്റാന്‍ ആരെങ്കിലും കുറുക്കനെയേല്പിക്കുമോ? അതാണിവിടെ വര്‍ഗീയ അക്കാദമിക്കാര്‍ ചെയ്തത്. ജബ്ബാര്‍ മാഷ് പറയുന്ന പമ്പര വിഡ്ഡിത്തങ്ങളാണ് വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്ക് വേദ വാക്യം എന്ന്.

ശ്രീ ജബ്ബാര്‍ അതിലും വലിയ വെളഞ്ഞ വിത്തല്ലെ. തിരുത്താനൊന്നും അദ്ദേഹം പൊയില്ല. പക്ഷേ വേറൊരു നമ്പറിറക്കി. ബൂലോഗത്ത് സഹാതാപം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശം. ഇത് ശ്രീ ജബ്ബാറിന്റെ ഒരു സ്ഥിരം നമ്പറാ‍ണ്. അതും പാളിപ്പോയി.

പിന്നെ വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്ക് ഈയൊരു വഴിമാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ? വേറൊരു വഴിയില്ലാഞ്ഞിട്ടല്ലേ? പോട്ടേന്ന്. വിട്ടേര് :)

2009, ജൂൺ 3, ബുധനാഴ്‌ച

മാധവി കുട്ടിയും സാംസ് കാരിക പൊയ്മുഖങ്ങളും

കമല സുരയ്യ.... "; ജബ്ബാര്‍ മാഷിന് ഒരു തിരുത്ത്‌ എന്ന ഫൈസല്‍ കൊണ്ടോട്ടിയുടെ‍ പോസ്റ്റില്‍ ജബ്ബാര്‍ മാഷിനുള്ള ഒരു കമന്റിനുള്ള മറുപടി കമന്റ് ഇവിടെ ഒരു പോസ്റ്റായി കൊടുക്കുന്നു.
മാധവിക്കുട്ടി മുസ്ലീമായതില്‍ മുസ് ലീങ്ങളാരും ഊറ്റംകൊള്ളുകയോ ആഹ്ലാദ പ്രകടനം നടത്തുകയോ ചെയ്തില്ലല്ലോ ജബ്ബാര്‍ മാഷെ. ഒരാളുടെയും സ്വാധീനത്തിലല്ല അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചതും അവരുടെ തീരുമാനം പ്രഖ്യാപിച്ചതും. ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷത്തോളമുള്ള പഠനത്തിന്റെയും അതിലൂടെ നേടിയ തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ് അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചത്. മരണം വരെയും അതിനു ശേഷവും അവര്‍ ഇസ് ലാമിന്റെ പര്‍ദ്ദയില്‍ തന്നെയാണ് അഭയം തേടിയത് എന്ന് അവരുടെ മകന്‍ തന്നെ സാക്ഷി.

എന്നാല്‍ അന്ന് വരെ അവരുടെ കൂടെയുണ്ടായിരുന്ന സാംസ്കാരിക നായകര്‍, മതേതരര്‍ എന്നൊക്കെ ഊറ്റം കൊണ്ടിരുന്നവരുടെത് വെറും പൊയ്മുഖമായിരുന്നെന്നും, അസഹിഷ്ണുതയും വര്‍ഗീയതയുമായുമാണ് അവരുടെ യഥാര്‍ഥ മുഖമെന്നും അവര്‍ തിരിച്ചറിഞ്ഞത് ഈ മതം മാറ്റത്തിലൂടെയാണ്. അസഹിഷ്ണുത തെറിപ്പാട്ടുകളായും, വീടാക്രമണം വരെയുള്ള അതിക്രമങ്ങളായും അവരെ വേട്ടയാടിയിട്ടുണ്ട്. ഇതില്‍ മനം നൊന്താണ് അവര്‍ കേരളം വിട്ട് പൂനയിലെ മകന്റെ വീ‍ട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത ജബ്ബാറുമാര്‍ ഇപ്പോള്‍ അവരുടെ മരണത്തെപോലും ഇസ് ലാമിനെതിരെയുള്ള ആയുധമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് കാണുമ്പോല്‍ സഹതാപം തോന്നുന്നുണ്ട്.

ഈ കാലയളവില്‍ ഒരിക്കലും അവര്‍ ഇസ് ലാമിനെ വിമര്‍ശിച്ചതായി അറിയില്ല. എന്നാല്‍ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ അവര്‍ നന്നായി വിമര്‍ശിച്ചിട്ടുണ്ട്. പൌരോഹിത്യത്തെ അത് ചൊടിപ്പിച്ചിട്ടുമുണ്ട്. അതാണ് മാഷിവിടെ ഇസ് ലാമിനെതിരെ തന്നെയുള്ള അവര്‍ നടത്തിയ വിമര്‍ശനമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അമുസ് ലീങ്ങളായിരുന്നിട്ട് കൂടി അവരുടെ മക്കളെ, പള്ളിക്കുള്ളില്‍ കയറ്റി അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിച്ചത് ജബ്ബറുമാര്‍ക്കുള്ള മറുപടിയാണ്. അവരുടെ മക്കള്‍ അവരോട് അനീതി ചെയ്തിട്ടില്ല എന്നത് ഏതൊരു മക്കള്‍ക്കും മാതൃകയുമാണ്. മക്കള്‍ അവരുടെ ആഗ്രഹത്തിനെതിര് നിന്നിരുന്നുവെങ്കില്‍ അത് ഇസ് ലാമിനോടുള്ള അനീതിയാവുമായിരുന്നു എന്ന തരത്തില്‍ അവതരിപ്പിക്കാനാണ് ജബ്ബാര്‍ ശ്രമിക്കുന്നത്. ജബ്ബാര്‍ മാഷ് ഇസ് ലാമിനെ പഠിച്ചത് വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്. ഇതില്‍ കൂടുതല്‍ അദ്ദേഹത്തില്‍ പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

ജബ്ബാര്‍ മാഷ് പറയുന്നത് ഇസ് ലാം ആശ്ലേഷണത്തിലൂടെ അവര്‍ എന്തോ പ്രതീക്ഷിച്ചിരുന്നു എന്നാണ്. അത് നേടാനായില്ല എന്ന് അവര്‍ കവിത എഴുതിയിട്ടുണ്ടെന്നും. ഇതൊന്ന് വ്യക്തമാക്കി തന്നാല്‍ ഉപകാരമായിന്നു.