ചരിത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചരിത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഫെബ്രുവരി 13, ശനിയാഴ്‌ച

പെരിക്ലിറ്റസോ പാരാക്ലീറ്റസോ? (മുഹമ്മദ് നബി സുവിശേഷങ്ങളില്‍; മൂന്നാം ഭാഗം)

ആദ്യപോസ്റ്റില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടേ രണ്ട് സാധ്യതകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഒന്ന്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് പൂര്‍ണമായി സത്യമായിരിക്കണം. രണ്ട്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് കളവാണ്. ഒന്നാമത്തെ ഉത്തരമാണ് സത്യമെങ്കില്‍ കൃസ്ത്യാനികള്‍ മുഹമ്മദ് നബിയെ അംഗീകരിക്കേണ്ടതായി വരും. മറിച്ച് രണ്ടാമത്തേതാണ് സത്യമെങ്കില്‍ ഖുര്‍ ആന്‍ കളവാണെന്ന് മുസ്ലീങ്ങളും അംഗീകരിക്കേണ്ടിവരും. ഈ രണ്ടിലൊന്ന്, രണ്ട് കൂട്ടരും അംഗീകരിക്കണമെങ്കില്‍ യേശു സംസാരിച്ച ഭാഷയിലെ അതേ സുവിശേഷം തന്നെ നമ്മുടെ മുന്നില്‍ ലഭ്യമായിരിക്കണം. ആ ഭാഷയിലെ സുവിശേഷങ്ങളോന്നും ഇന്ന് ലഭ്യമല്ല എന്നത് രണ്ടാമത്തെ പോസ്റ്റിലൂടെ വ്യക്തമാക്കി കഴിഞ്ഞു. ബൈബിളിലെ സുവിശേഷകരൊന്നും തന്നെ യേശുവില്‍ നിന്ന് നേരിട്ടല്ല കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും വ്യക്തമായി കഴിഞ്ഞു.

ഇവിടെയും ചില സാധ്യതകളെ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. യുക്തിക്ക് ബോധ്യപെടുന്നതാണെങ്കില്‍ സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളായാം.

യവനഭാഷയില്‍തന്നെ പെരിക്ലിറ്റസ്‌ (Periclytos) എന്ന മറ്റൊരു വാക്കുണ്ടെന്നതാണ്‌ കൗതുകകരമായ കാര്യം. സ്തുതിക്കപ്പെട്ടവന്‍ എന്നാണതിനര്‍ഥം. ഇത്‌ അറബിഭാഷയിലെ 'മുഹമ്മദ്‌' എന്ന പദത്തിന്‌ തികച്ചും സമാനമായ അര്‍ഥമാണ്‌. ഉച്ചാരണത്തിലാവട്ടെ, അത്‌ Paracletus എന്ന പദത്തോട്‌ സാദൃശ്യം പുലര്‍ത്തുകയും ചെയ്യുന്നു. വേദവാക്യങ്ങളില്‍ സ്വന്തം ഇഷ്ടത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായ ഭേദഗതികളാവാമെന്നു കരുതുന്ന ക്രൈസ്തവ പണ്ഡിതന്‍മാര്‍ തങ്ങളുടെ വിശ്വാസത്തിനെതിരായി കണ്ട ഈ വാക്ക്‌ പകര്‍ത്തിയെഴുതിയപ്പോള്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കാമെന്നു കരുതുന്നതില്‍ അസാംഗത്യമൊന്നുമില്ല. യോഹന്നാന്‍ എഴുതിയ മൂലസുവിശേഷത്തിന്റെ കോപ്പി എവിടെയും ലഭ്യമല്ലാത്തതിനാല്‍, മൂലവുമായി ഒത്തുനോക്കി പ്രസ്തുത പദങ്ങളില്‍ ഏതാണ്‌ അദ്ദേഹം ഉപയോഗിച്ചതെന്ന്‌ കണ്ടെത്തുക അസാധ്യമാകുന്നു.

എന്നാല്‍ ഇക്കാര്യത്തിലുള്ള തീരുമാനം, യോഹന്നാന്‍ യവനഭാഷയിലെഴുതിയ മൂലസുവിശേഷത്തിലുപയോഗിച്ച പദമേത്‌ എന്നതിനെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്‌. എന്തുകൊണ്ടെന്നാല്‍, എന്തൊക്കെയായാലും അതും തര്‍ജമ തന്നെയാണല്ലോ. ഈസാ(അ)യുടെ ഭാഷ നാം നേരത്തെ വ്യക്തമാക്കിയപോലെ ഫലസ്തീനി സുറിയാനിയായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം തന്റെ സുവിശേഷത്തില്‍ ഉപയോഗിച്ചത്‌ അനിവാര്യമായും ഒരു സുറിയാനി പദംതന്നെയായിരിക്കണം. ഭാഗ്യവശാല്‍ ആ സുറിയാനി മൂലപദം സീറതു ഇബ്നി ഹിശാമില്‍നിന്ന്‌ (ഇബ്നു ഹിശാം രചിച്ച ചരിത്രഗ്രന്ഥം) നമുക്ക്‌ ലഭിക്കുന്നുണ്ട്‌. അതിനു സമാനമായ യവനപദമേതാണെന്നും ആ ഗ്രന്ഥത്തില്‍നിന്നു തന്നെ മനസ്സിലാക്കാം. മുഹമ്മദുബ്നു ഇഷാഖിനെ അവലംബിച്ചുകൊണ്ട്‌ ഇബ്നുഹിശാം യോഹന്നാന്റെ സുവിശേഷം 15-​‍ാം അധ്യായം 23 മുതല്‍ 27 വരെ വാക്യങ്ങളുടെയും 16-​‍ാം അധ്യായം ഒന്നാം വാക്യത്തിന്റെയും തര്‍ജമ ഉദ്ധരിച്ചിട്ടുണ്ട്‌. അതില്‍ 'പാറക്കലീറ്റ്‌' എന്ന യൂനാനി പദത്തിനു പകരം 'മുന്‍ഹമന്നാ' എന്ന സുറിയാനി പദമാണുപയോഗിച്ചിട്ടുള്ളത്‌. തുടര്‍ന്ന്‌ ഇബ്നു ഹിശാം (അല്ലെങ്കില്‍ ഇബ്നു ഇഷാഖ്‌ തന്നെ) അതിനെ ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു: "മുന്‍ഹമന്നാ എന്ന സുറിയാനി പദത്തിന്‌ അറബിയില്‍ 'മുഹമ്മദ്‌' എന്നും യവനഭാഷയില്‍ ബര്‍ക്കലീത്വുസ്‌ എന്നുമാണര്‍ഥം"(ഇബ്നു ഹിശാം വാ. 1 പേ. 248).

ഇനി നോക്കുക: ചരിത്രപരമായി ഫലസ്തീനിലെ സാധാരണക്കാരായ ക്രൈസ്തവ പൗരന്‍മാരുടെ ഭാഷ ക്രി. 9-​‍ാം നൂറ്റാണ്ടുവരെ സുറിയാനിയായിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ ആദ്യാര്‍ധത്തില്‍തന്നെ ഈ പ്രദേശങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഇബ്നു ഇഷാഖ് ക്രി.വ. 768-ലും ഇബ്നു ഹിശാം ക്രി.വ. 828-ലുമാണ്‌ മരിച്ചത്‌. ഈ രണ്ടു പേരുടെയും കാലത്ത്‌ ഫലസ്തീനീ ക്രൈസ്തവര്‍ സുറിയാനി ഭാഷ സംസാരിച്ചിരുന്നുവെന്നാണിതിനര്‍ഥം. തങ്ങളുടെ നാട്ടിലെ ക്രിസ്ത്യന്‍ പൗരന്‍മാരുമായി ബന്ധപ്പെടുവാന്‍ ഈ രണ്ടുപേര്‍ക്കും യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. അതുപോലെ യവനഭാഷ സംസാരിക്കുന്ന ലക്ഷക്കണക്കില്‍ ക്രിസ്ത്യാനികളും അക്കാലത്ത്‌ മുസ്ലിം പ്രദേശങ്ങളിലുണ്ടായിരുന്നു. അതുകൊണ്ട്‌ സുറിയാനി ഭാഷയിലെ ഏതുപദം യവനഭാഷയിലെ ഏതു പദത്തിനു തുല്യമാണെന്നു മനസ്സിലാക്കുക ആര്‍ക്കും പ്രയാസകരമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇബ്നു ഇഷാഖ്‌ ഉദ്ധരിച്ച തര്‍ജമയില്‍ 'മുന്‍ഹമന്നാ' എന്ന സുറിയാനി പദം ഉപയോഗിക്കുകയും ഇബ്നു ഇഷാഖോ ഇബ്നു ഹിശാമോ ആ പദത്തിന്‌ സമാനമായ അറബിപദം 'മുഹമ്മദ്‌' എന്നും യവനപദം 'ബര്‍ക്കലീത്വുസ്‌' എന്നുമാണെന്നും വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ ഈസാ (അ) അന്ത്യപ്രവാചകന്റെ പേര്‌ പ്രസ്താവിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ ആഗമന സുവാര്‍ത്ത നല്‍കിയതാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും പഴുതില്ല. യോഹന്നാന്‍ യവനഭാഷയിലെഴുതിയ സുവിശേഷത്തിലുപയോഗിച്ച പദം Periclytos ആയിരുന്നുവെന്നും ക്രിസ്ത്യാനികള്‍ പില്‍ക്കാലത്തെപ്പോഴോ അതു Paracletus ആക്കി ഭേദഗതി ചെയ്തതാണെന്നും കൂടി അതോടൊപ്പം വ്യക്തമാകുന്നുണ്ട്‌.

ഇതിനെക്കാള്‍ പുരാതനമായ ചരിത്രസാക്ഷ്യമാണ്‌ ഹ. അബ്ദുല്ലാഹിബ്നു മസ്‌ഊദിന്റെ ഈ നിവേദനം: അബിസീനിയന്‍ മുഹാജിറുകളെ നജ്ജാശി(നേഗസ്) രാജാവ്‌ തന്റെ രാജധാനിയില്‍ വിളിച്ചുവരുത്തിയപ്പോള്‍ ജഅ​‍്ഫറുബ്നു അബീത്വാലിബ്‌ (റ) റസൂല്‍ (സ) തിരുമേനിയുടെ ഉപദേശങ്ങള്‍ അദ്ദേഹത്തെ കേള്‍പ്പിക്കുകയുണ്ടായി. അതു കേട്ടപ്പോള്‍ നജ്ജാശി രാജാവ്‌ പറഞ്ഞു:

مَرْحَبًا بِكُمْ ومِمَّنْ جِئْتُمْ مِنْ عِنْدِهِ، أَشْهَدُ أَنَّهُ رَسُولُ اللهِ وَاَنَّهُ الَّذِي نَجِدُ فِى الإنْجِيلِ وَاَنَّهُ الَّذِي بَشَّرَ بِهِ عِيسَى بْنُ مَريَم

(നിങ്ങള്‍ക്ക്‌ സ്വാഗതം! നിങ്ങള്‍ ആരുടെ അടുക്കല്‍നിന്നു വരുന്നുവോ അദ്ദേഹത്തിനും സ്വാഗതം. അദ്ദേഹം ദൈവദൂതനാണെന്നും സുവിശേഷങ്ങളില്‍ ഞങ്ങള്‍ കാണുന്നവനാണെന്നും മര്‍യമിന്റെ മകന്‍ ഈസാ സുവാര്‍ത്ത നല്‍കിയിട്ടുള്ളത്‌ അദ്ദേഹത്തെക്കുറിച്ചാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു) (മുസ്നദ്‌ അഹ്മദ്‌). ഈ കഥ ഹദീസുകളില്‍ ഹ. ജഅ​‍്ഫറില്‍നിന്നും ഹ. ഉമ്മുസല്‍മയില്‍നിന്നുംച ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഈസാ (അ) ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിട്ടുണ്ടെന്ന്‌ ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ച നജ്ജാശി(നേഗസ്) രാജാവിന്നറിയാമായിരുന്നുവെന്നു മാത്രമല്ല ഇതില്‍നിന്നു തെളിയുന്നത്‌; പ്രത്യുത, ആ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യാണെന്ന്‌ നജ്ജാശിക്ക്‌ സംശയലേശമന്യേ തിരിച്ചറിയാന്‍ കഴിയുംവണ്ണമുള്ള അടയാളങ്ങള്‍ സുവിശേഷങ്ങളിലുണ്ടായിരുന്നുവെന്നുകൂടി തെളിയുന്നുണ്ട്‌. എന്നാല്‍, യേശുവിന്റെ ഈ പ്രവചനം സംബന്ധിച്ച്‌ നജ്ജാശിക്കുണ്ടായിരുന്ന അറിവുകളുടെ മാധ്യമം യോഹന്നാന്റെ ഈ സുവിശേഷം മാത്രമായിരുന്നുവോ അതല്ല, അതറിയാന്‍ വേറെ ചില മാധ്യമങ്ങള്‍ കൂടി അന്നു ലഭ്യമായിരുന്നുവോ എന്ന്‌ ഈ നിവേദനങ്ങളില്‍നിന്ന്‌ വ്യക്തമാകുന്നില്ല.

തുടരും......

2010 ഫെബ്രുവരി 11, വ്യാഴാഴ്‌ച

ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?

ഈസാ (അ), തനിക്ക് ശേഷം, ‘അഹ്മദ്‘ എന്നപേരില്‍ ഒരു പ്രവാചകന്‍ വരുമെന്ന്, അദ്ദേഹത്തിന് ദൈവത്തില്‍ നിന്ന് ലഭിച്ച സുവിശേഷം(ഇഞ്ചീല്‍) മുഖേന വ്യക്തമാക്കപെട്ടു എന്ന് ആദ്യപോസ്റ്റില്‍ സൂചിപിച്ച ഖുര്‍ ആന്‍ സൂക്തത്തില്‍(വി.ഖു.61:6) നിന്ന് നാം മനസ്സിലാക്കി. ഇന്ന് നാം കാണുന്ന ബൈബിളില്‍, ഇതേ വാക്യം ഉണ്ട് എന്ന് ഖുര്‍ആനോ ,അതിന്റെ അനുയായികളോ അവകാശപെടുന്നില്ല. യേശുവിന് അവതരിച്ച സുവിശേഷങ്ങളുടെ ചിലഭാഗങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്ന കാര്യം അംഗീകരിക്കുകയും ചെയ്യുന്നു. എന്ത്കൊണ്ടാണ് ഇങ്ങനെ, എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ബൈബിളിലെ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുള്ള ചിലവാക്യങ്ങളെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ഉദ്ധരിക്കുകയുണ്ടായി. ഞാന്‍ സൂചിപിച്ച ഖുര്‍ആന്‍ വചനത്തിലെ പ്രസ്ഥാവനയോട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ യോജിക്കുന്ന വാക്യങ്ങളാണ് ഇവയെന്ന് ഞാന്‍ വാദിക്കുന്നില്ല. ചില സാമ്യതളുള്ള വചനങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം. കൃസ്ത്യാനികളെ സംബന്ധിച്ചേടൊത്തോളം ആ വചനങ്ങളില്‍ സൂചിപിക്കപ്പെട്ട ‘കാര്യസ്ഥന്‍‘ ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവ് ആണെന്നും നാം മനസ്സിലാക്കി കഴിഞ്ഞു. അതാകട്ടെ കൃസ്ത്യന്‍ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് താനും.

നിഷ്പക്ഷനായ ഒരാള്‍ക്ക്, എന്താണ് സത്യം എന്ന് മനസ്സിലാക്കാന്‍, ഈസാ (അ)( യേശു) യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് കൃത്യമായി അറിയേണ്ടതുണ്ട്. അതിന് അദ്ദേഹം സംസാരിച്ച ഭാഷയും ഇപ്പോള്‍ നിലവലുള്ള ബൈബിള്‍ ഗ്രന്ഥങ്ങളുടെ ഭാഷന്തര ഉറവിടങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഖുര്‍ ആന്‍ അത് അവതരിച്ച ഭാഷയില്‍ ലോകത്തേത് കോണിലും ഇന്ന് ലഭ്യമാണ്. എന്നാല്‍ യേശു സംസാരിച്ച ഭാഷയില്‍ സുവിശേഷങ്ങള്‍ ലോകത്തൊരു സ്ഥലത്തും ലഭ്യമല്ല. അത് കൊണ്ട് തന്നെ ചരിത്രപരമായ ചില വസ്തുതകള്‍ പരിശോധിച്ച് ചില നിഗമനങ്ങളില്‍ എത്താന്‍ ഒരു ശ്രമം നടത്തുക മാത്രമാണിവിടെ ചെയ്യുന്നത്.

ഈ വാക്യങ്ങളുടെ അര്‍ഥനിര്‍ണയത്തിന്‌ ആദ്യമായി ഈസാ(അ)യുടെ കാലത്തെ ഫലസ്തീനികളുടെ പൊതുഭാഷയായിരുന്ന അറാമിക്‌ ഭാഷയുടെ ഉപഭാഷയായ സുറിയാനി അറിഞ്ഞിരിക്കേണ്ടതുണ്ട്‌. മസീഹി(അ)ന്റെ ജനനത്തിന്‌ രണ്ടര ദശാബ്ദം മുമ്പ്‌ സലൂക്കി (Seleucide) ആധിപത്യകാലത്തേ ഈ പ്രദേശങ്ങളില്‍നിന്ന്‌ ഹിബ്രുഭാഷ പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. തല്‍സ്ഥാനം സുറിയാനി ഭാഷ ഏറ്റെടുക്കുകയും ചെയ്തു. സലൂക്കികളുടെയും പിന്നീട്‌ വന്ന റോമന്‍ ആധിപത്യത്തിന്റെയും സ്വാധീനഫലമായി യവനഭാഷയും ഈ പ്രദേശങ്ങളിലെത്തിച്ചേര്‍ന്നുവേങ്കിലും ഭരണതലങ്ങളില്‍ സ്ഥാനം നേടിയവരും ഭരണകേന്ദ്രങ്ങളിലെ സ്ഥാനം മോഹിച്ച്‌ യവനസംസ്കാരത്തിനു വഴങ്ങിക്കൊടുത്തവരുമായ വിഭാഗങ്ങളില്‍ മാത്രമേ അതിനു പ്രചാരമുണ്ടായിരുന്നുള്ളൂ. സാധാരണ ഫലസ്തീനികള്‍ സംസാരിച്ചിരുന്നത്‌ സുറിയാനിയുടെ ഒരു പ്രത്യേക ദേശ്യഭാഷ (Dialect) ആയിരുന്നു. അതിന്റെ ഉച്ചാരണവും ശൈലിയും ദമസ്കസ്‌ പ്രദേശത്ത്‌ സംസാരിച്ചുവന്ന സുറിയാനി ഭാഷയില്‍നിന്ന്‌ വ്യത്യസ്തമായിരുന്നു. നാട്ടിലെ സാമാന്യജനങ്ങള്‍ക്ക്‌ യവനഭാഷ തികച്ചും അപരിചിതമായിരുന്നു. ക്രി.വ. എഴുപതാം ആണ്ടില്‍ ടൈറ്റസ്‌ എന്ന യവന സൈനികന്‍ ജറുസലേം പിടിച്ചടക്കിയപ്പോള്‍ നാട്ടുകാരെ അഭിമുഖീകരിച്ച്‌ യവനഭാഷയില്‍ അദ്ദേഹം നടത്തിയ പ്രസംഗം സുറിയാനിയില്‍ തര്‍ജമ ചെയ്തു കേള്‍പ്പിക്കേണ്ടിവന്നത്‌ അതുകൊണ്ടായിരുന്നു. ഹ. ഈസാ തന്റെ ശിഷ്യന്‍മാരോട്‌ സംസാരിച്ചിരുന്നത്‌ അനിവാര്യമായും സുറിയാനി ഭാഷയിലായിരുന്നു എന്നാണിത്‌ തെളിയിക്കുന്നത്‌.

ബൈബിളിലെ നാലു സുവിശേഷങ്ങളും എഴുതിയത്‌ ഈസാ(അ)ക്കു ശേഷം ക്രിസ്തുമതത്തില്‍ ചേര്‍ന്ന, യവനഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികളായിരുന്നു എന്നറിഞ്ഞിരിക്കണമെന്നതാണ്‌ മറ്റൊരു കാര്യം. ഈസാ(അ)യുടെ വചനങ്ങളുടെയും കര്‍മങ്ങളുടെയും വിവരങ്ങള്‍ അവര്‍ക്കു ലഭിച്ചതു സുറിയാനി സംസാരിക്കുന്ന ക്രിസ്ത്യാനികളുടെ ലിഖിതങ്ങള്‍ മുഖേനയായിരുന്നില്ല, മറിച്ച്‌, കര്‍ണാകര്‍ണികയാ വന്ന വാമൊഴികളിലൂടെയായിരുന്നു. ഈ സുറിയാനി കഥകളെ അവര്‍ സ്വന്തം ഭാഷയിലേക്ക്‌ തര്‍ജമ ചെയ്യുകയായിരുന്നു. ക്രി.വ. 70 തിനുമുമ്പ്‌ സുവിശേഷങ്ങളൊന്നും എഴുതപ്പെട്ടിരുന്നില്ല. യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ടത്‌ ക്രിസ്തുവിന്‌ ഒരു നൂറ്റാണ്ടുശേഷം, മിക്കവാറും ഏഷ്യാമൈനറിലെച ഇഫീസ്‌ പട്ടണത്തില്‍ വെച്ചാണ്‌. ഈ സുവിശേഷങ്ങളുടെയൊന്നും ആദ്യമെഴുതപ്പെട്ട മൂലഏടുകള്‍ യവന ഭാഷയില്‍ സൂക്ഷിക്കപ്പെട്ടിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാകുന്നു. അച്ചടിവിദ്യ കണ്ടുപിടിക്കപ്പെട്ടശേഷം പല സ്ഥലങ്ങളില്‍നിന്നായി അന്വേഷിച്ചു സമാഹരിച്ച സുവിശേഷരേഖകളില്‍ നാലാം നൂറ്റാണ്ടിനു മുമ്പ്‌ എഴുതപ്പെട്ട ഒറ്റയെണ്ണവുമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ മൂന്നു നൂറ്റാണ്ടുകള്‍ക്കിടയിലായി അതിലെന്തൊക്കെ ഭേദഗതികള്‍ നടന്നിട്ടുണ്ടാവുമെന്ന്‌ പറയാനാവില്ല. തങ്ങളുടെ ഭാവനകള്‍ക്കും താല്‍പര്യങ്ങള്‍ക്കും യോജിച്ചവിധം സുവിശേഷങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്നത്‌ ക്രിസ്ത്യാനികള്‍ അനുവദനീയമായി കരുതിയിരുന്നുവേന്നത്‌ ഇക്കാര്യത്തില്‍ പ്രത്യേകം സംശയമുളവാക്കുന്ന വസ്തുതയാണ്‌. എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്ക(1946-ലെ പതിപ്പ്‌)യിലെ ബൈബിള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ലേഖനത്തില്‍ രേഖപ്പെടുത്തുന്നു: "സുവിശേഷങ്ങള്‍ അറിഞ്ഞുകൊണ്ട്‌ ചില ഭേദഗതികള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌. ചില പൂര്‍ണവാക്യങ്ങള്‍ മറ്റ്‌ സ്രോതസ്സുകളില്‍ നിന്നെടുത്ത്‌ വേദപുസ്തകത്തില്‍ ചേര്‍ത്തത്‌ അതിനുദാഹരണമാകുന്നു... മൂലവേദത്തില്‍ ചേര്‍ക്കാവുന്ന വല്ലതും കണ്ടെത്തുകയും വേദം കൂടുതല്‍ പ്രയോജനകരമാകുന്നതിന്‌ അവ കൂടി അതില്‍ ചേര്‍ക്കുന്നത്‌ ഹിതകരമാണെന്ന്‌ കരുതുകയും ചെയ്തവര്‍ വ്യക്തമായും മനഃപൂര്‍വം നടത്തിയതാണീ ഭേദഗതികള്‍. രണ്ടാം നൂറ്റാണ്ടില്‍തന്നെ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്‌. അവയുടെ ആധാരമെന്താണെന്ന കാര്യം അജ്ഞാതമാകുന്നു."
ഈ പരിതഃസ്ഥിതിയില്‍, സുവിശേഷങ്ങളില്‍ കാണപ്പെടുന്ന ക്രിസ്തുവചനങ്ങള്‍ കൃത്യമായി ഉദ്ധരിക്കപ്പെട്ടതാണോ അതല്ല അവ ഭേദഗതികള്‍ക്കു വിധേയമായിട്ടുണ്ടോ എന്ന്‌ ഉറപ്പിച്ചുപറയുക തികച്ചും അസാധ്യമാകുന്നു.

മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഗതിയിതാണ്‌: ഇസ്ലാമിന്റെ ആഗമന ശേഷം ഏകദേശം മൂന്നു നൂറ്റാണ്ടുകാലത്തോളം ഫലസ്തീനിലെ ക്രിസ്ത്യാനികളുടെ സംസാരഭാഷ സുറിയാനി തന്നെയായിരുന്നു. ക്രി. 9-​‍ാം നൂറ്റാണ്ടിലാണ്‌ അറബി ഭാഷ ആ സ്ഥാനത്തു വന്നത്‌. സുറിയാനി സംസാരിക്കുന്ന ഫലസ്തീനി ക്രിസ്ത്യാനികളുടെ പൈതൃകങ്ങളെ സംബന്ധിച്ചിടത്തോളം, ആദ്യത്തെ മൂന്നു ഹിജ്‌റാ നൂറ്റാണ്ടുകളില്‍ മുസ്ലിം പണ്ഡിതന്‍മാര്‍ അവരില്‍നിന്നു നേരിട്ടു ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ്‌, സുറിയാനിയില്‍നിന്ന്‌ യവനഭാഷയിലേക്കും പിന്നെ അതില്‍നിന്ന്‌ ലാറ്റിന്‍ ഭാഷയിലേക്കും തര്‍ജമയും തര്‍ജമയുടെ തര്‍ജമയും ചെയ്തു നേടിയ വിവരങ്ങളെക്കാള്‍ ആധികാരികം. കാരണം, ക്രിസ്തുവിന്റെ വായില്‍നിന്നുതിര്‍ന്ന സുറിയാനി മൂലവാക്യങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കാനിടയുള്ളത്‌ അവരാണല്ലോ.

ഈ അനിഷേധ്യമായ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ വെച്ച്‌ പരിശോധിച്ചുനോക്കുക. യോഹന്നാന്റെ സുവിശേഷത്തിലെ ഉപര്യുക്ത വചനങ്ങളില്‍, ഈസാ (അ) വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച്‌ മൂന്നാര്റിയിപ്പ്‌ നല്‍കുന്നു. ആ പ്രവാചകനെ 'ലോകത്തിന്റെ പ്രഭു', 'എന്നേക്കും നിങ്ങളുടെ കൂടെ ഇരിക്കേണ്ടവന്‍', 'തന്നെക്കുറിച്ച്‌ സാക്ഷ്യം പറയുന്നവന്‍' എന്നൊക്കെയാണ്‌ ഈസാ വിശേഷിപ്പിക്കുന്നത്‌. യോഹന്നാന്റെ വചനങ്ങളിലെ 'റൂഹുല്‍ ഖുദ്സ്‌', 'സത്യത്തിന്റെ ആത്മാവ്‌' തുടങ്ങിയ വാക്കുകള്‍ കൂട്ടിക്കുഴച്ച്‌ ആശയക്കുഴപ്പമുണ്ടാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും അതോടൊപ്പം തന്നെ ആ വാക്യങ്ങളെ ആഴത്തില്‍ പഠിക്കുമ്പോള്‍ മൂന്നാര്റിയിപ്പു നല്‍കപ്പെട്ട ആഗമനം കേവലം ഒരാത്മാവിന്റേതല്ലെന്നും മറിച്ച്‌, സാര്‍വജനീനവും സാര്‍വലൗകികവും ലോകാവസാനം വരെ നിലനില്‍ക്കുന്നതുമായ അധ്യാപനങ്ങള്‍ നല്‍കുന്ന ഒരു വ്യക്തിയുടേതാണെന്നും ബോധ്യമാകുന്നതാണ്‌. ഈ പ്രത്യേക വ്യക്തിയെ മലയാള തര്‍ജമയില്‍ കാര്യസ്ഥന്‍ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. അത്‌ ഫാറഖലീത്ത (Paracletos) ആണെന്ന്‌ ക്രിസ്ത്യാനികള്‍ ശഠിക്കുന്നു. എന്നാല്‍, അതിന്റെ അര്‍ഥനിര്‍ണയത്തില്‍ ക്രിസ്ത്യാനികള്‍തന്നെ വലിയ സങ്കീര്‍ണത നേരിടുന്നുണ്ട്‌. Paraclete എന്ന യവന മൂലപദത്തിന്‌ പല അര്‍ഥങ്ങളാണുള്ളത്‌. ഒരിടത്തേക്ക്‌ വിളിക്കുക, സഹായമര്‍ഥിക്കുക, മൂന്നാര്റിയിപ്പും താക്കീതും, ഇളക്കിവിടുക, ആശ്രയം തേടുക, പ്രാര്‍ഥിക്കുക എന്നിങ്ങനെ. പിന്നീട്‌ ഈ പദത്തിനു ശാന്തിയരുളുക, ആശ്വസിപ്പിക്കുക, ധൈര്യപ്പെടുത്തുക തുടങ്ങിയ അര്‍ഥങ്ങളും നല്‍കപ്പെട്ടു. ബൈബിള്‍ ഈ പദം ഉപയോഗിച്ചിട്ടുള്ള സ്ഥലങ്ങളിലെവിടെയെങ്കിലുമാകട്ടെ, ഈ അര്‍ഥങ്ങളില്‍ ഒന്നുപോലും ചേരുന്നില്ല. ഒറിജെന്‍ (Origen) ചിലപ്പോള്‍ ഇതിനെ Consolator (ആശ്വാസദായകന്‍) എന്നും ചിലപ്പോള്‍ Deprecator (ദൈവത്തിലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നവന്‍) എന്നും തര്‍ജമ ചെയ്തിരിക്കുന്നു. പക്ഷേ, മറ്റു ബൈബിള്‍ വ്യാഖ്യാതാക്കള്‍ ഈ രണ്ടു തര്‍ജമകളെയും തള്ളിക്കളഞ്ഞിരിക്കുകയാണ്‌. കാരണം, ഒന്നാമതായി യവന വ്യാകരണ പ്രകാരം അത്‌ അസാധുവാകുന്നു. രണ്ടാമതായി, ഈ പദം വന്നിട്ടുള്ള എല്ലാ വചനങ്ങളിലും ഈ അര്‍ഥം യോജിക്കുകയുമില്ല. മറ്റുചില പരിഭാഷകര്‍ Teacher (ഗുരു) എന്നാണീ പദത്തെ തര്‍ജമ ചെയ്തിട്ടുള്ളത്‌. പക്ഷേ, ഈ പദത്തിന്റെ യവന പ്രയോഗങ്ങളില്‍നിന്ന്‌ ഇങ്ങനെ ഒരര്‍ഥം നിഷ്പാദിപ്പിക്കപ്പെടുക സാധ്യമല്ല. തര്‍ത്തോലിയനും അഗസ്റ്റയിനും Advocate (ശുപാര്‍ശകന്‍) എന്ന തര്‍ജമക്കാണ്‌ മുന്‍ഗണന നല്‍കിയിട്ടുള്ളത്‌. മറ്റു ചിലര്‍ സ്വീകരിച്ചിട്ടുള്ളത്‌ Assistant (സഹായി), Comforter (സുഖദായകന്‍), Consolor (ആശ്വാസകന്‍) തുടങ്ങിയ തര്‍ജമകളാണ്‌ (എന്‍സൈക്ലോപീഡിയാ ഓഫ്‌ ബിബ്ലിക്കല്‍ ലിറ്ററേച്ചറില്‍ Paracletus എന്ന പദം നോക്കുക).(അവലംബം: തഫ്ഹീമുല്‍ ഖുര്‍ ആന്‍)

തുടരും......

2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പ്രതിക്കൂട്ടിലകപ്പെട്ട ഗവര്‍ണര്‍മാര്‍

"താങ്കള്‍ തുലയട്ടെ". ആഗതന്‍ വിളിച്ചു പറഞ്ഞു. അയാള്‍ അത്യധികം രോഷാകുലനായിരുന്നു. ദീര്‍ഘയാത്ര കാരണം ക്ഷീണിതനും.
അതുകേട്ട ഉമറുല്‍ ഫാറൂഖ്‌ അമ്പരന്നു. അദ്ദേഹം ആഗതനെ സൂക്ഷിച്ചുനോക്കി. അയാളില്‍ മനോരോഗത്തി​‍െന്‍റ ലക്ഷണമൊന്നും പ്രകടമായിരുന്നില്ല. കോപകാരണം ആരാഞ്ഞപ്പോള്‍ അയാള്‍ ഖലീഫയോട്‌ കൂടുതല്‍ അടുത്തു. ആമുഖമൊന്നുമില്ലാതെ അറിയിച്ചു. "താങ്കള്‍ പ്രവിശ്യകളിലേക്ക്‌ ഗവര്‍ണര്‍മാരെ നിയോഗിക്കുന്നു. ഒരു പക്ഷെ, നിയമന വേളകളില്‍ നല്ല ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടാവാം. പക്ഷെ, അവരുടെ പ്രവര്‍ത്തനം പരിശോധിക്കാനും വിലയിരുത്താനും ഒരു സംവിധാനവുമില്ല."
"ഇവ്വിധം സംസാരിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്താണ്?‌" ഉമറുല്‍ ഫാറൂഖ്‌ വിശദീകരണം ചോദിച്ചു.
"താങ്കളുടെ ഗവര്‍ണറുടെ പ്രവര്‍ത്തനം തന്നെ" ആഗതന്‍ അറിയിച്ചു.
"ഏതു ഗവര്‍ണറുടെ?"
"ഈജിപ്തിലെ ഗവര്‍ണര്‍ ഇയാസുബ്നു ഗനമിന്റെ​‍്‌". തുടര്‍ന്ന്‌ ആഗതന്‍ ഗവര്‍ണറെ സംബന്ധിച്ച ആവലാതികള്‍ ഖലീഫയുടെ മുന്നില്‍ നിരത്തി. എന്നാലിത്‌ ഉമറുല്‍ ഫാറൂഖി​‍െന്‍റ പ്രതീക്ഷക്കും ധാരണയ്ക്കും വിരുദ്ധമായിരുന്നു. അതിനാല്‍ പെട്ടെന്ന്‌ അവ അംഗീകരിച്ചില്ല. നിഷേധിച്ചതുമില്ല. നിജസ്ഥിതി അറിയുന്നതിനുവേണ്ടി രണ്ടു ദൂതന്മ‍ാരെ അവിടേക്കയച്ചു.
ഈജിപ്തിലെത്തിയ ദൂതന്‍മാര്‍ ഗവര്‍ണറുടെ കൊട്ടാരം കണ്ട്‌ അമ്പരന്നു. ഖലീഫ കൊച്ചു കുടിലില്‍ കഴിയുക; അദ്ദേഹത്തി​‍െന്‍റ ഗവര്‍ണര്‍ പ്രൗഢമായ കൊട്ടാരത്തിലും മദീനയില്‍ കേട്ടതൊക്കെ ശരിയാണെന്നവര്‍ക്ക്‌ ബോധ്യമായി. അങ്ങനെ ഗവര്‍ണറെ കാണാന്‍ കൊട്ടാരത്തിലേക്ക്‌ പുറപ്പെട്ടു. പക്ഷെ അവരെ തടഞ്ഞുനിര്‍ത്തിക്കൊണ്ടു പാറാവുകാര്‍ പറഞ്ഞു: "ഇന്ന്‌ അദ്ദേഹം ആരെയും കാണുന്നതല്ല."
ഉമറി​‍െന്‍റ ദൂതന്മാര്‍ പാറാവുകാരുടെ വിലക്കുകള്‍ പരിഗണിച്ചില്ല. അവരെ തള്ളിമാറ്റി ഗവര്‍ണറുടെ അടുത്തെത്തി. അവര്‍ അറിയിച്ചു. "ഞങ്ങളെ ഇവിടേക്കയച്ചതു ഖലീഫയാണ്‌. താങ്കളെ കൂട്ടി മദീനയിലെത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. അതിനാല്‍, ഉടനെ പുറപ്പെടുക."
"പിന്നീട്‌ വന്നാല്‍ പോരേ, ചില അത്യാവശ്യ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്‌." ഗവര്‍ണര്‍, താന്‍ വിളിക്കപ്പെട്ടതി​‍െന്‍റ കാരണം ഗ്രഹിച്ചിട്ടെന്നവണ്ണം പറഞ്ഞു.
"പറ്റില്ല, ഉടനെ പുറപ്പെടണം. അതാണുത്തരവ്‌" ദൂതന്മ‍ാര്‍ അറിയിച്ചു.
അങ്ങനെ അവരൊരുമിച്ച്‌ യാത്രയായി. മദീനയില്‍ ഉമറുല്‍ ഫാറൂഖി​‍െന്‍റ അടുത്തെത്തിയപ്പോള്‍ ദൂതന്‍മാര്‍ തങ്ങള്‍ കണ്ടതും കേട്ടതും അനുഭവിച്ചതും അറിയിച്ചു. ഗവര്‍ണര്‍ക്ക്‌ അവയൊന്നും നിഷേധിക്കാനായില്ല. ആഢംബരപൂര്‍ണമായ ജീവിതമാണ്‌ നയിക്കുന്നതെന്ന്‌ ഖലീഫക്ക്‌ ബോധ്യമായി. അത്‌ അദ്ദേഹത്തി​‍െന്‍റ ആജ്ഞക്ക്‌ വിരുദ്ധമായിരുന്നു. ഗവര്‍ണര്‍മാരെ തെരഞ്ഞെടുക്കാന്‍ സ്വീകരിച്ചിരുന്ന മാനദണ്ഡത്തിനും, അദ്ദേഹം അവരെ ഇങ്ങനെ ഓര്‍മപ്പെടുത്താറുണ്ടായിരുന്നു: "ഒരു സമൂഹത്തി​‍െന്‍റ നായകത്വമേറ്റിട്ടില്ലാത്ത ഒരാള്‍ അവരുടെ നേതാവിനെപ്പോലെയായിരിക്കും. നേതാവായാലോ അവരിലെ സാധാരണക്കാരനെപ്പോലെയും ഇത്തരം ആളുകളെയാണ്‌ നമുക്കാവശ്യം."
ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍ അദ്ദേഹം അവരെ ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു: "ജനങ്ങളുടെ രക്തവും അഭിമാനവും ക്ഷതപ്പെടുത്താനല്ല താങ്കളെ നാം നിശ്ചയിക്കുന്നത്‌. മറിച്ച്‌, അവര്‍ക്ക്‌ നമസ്കാരത്തിന്‌ നേതൃത്വം നല്‍കാനും, അവര്‍ക്കിടയില്‍ നീതിപൂര്‍വം നിയമം നടത്താനും, ന്യായമായ തീര്‍പുകല്‍പിക്കാനുമാണ്‌. താങ്കള്‍ ഒരിക്കലും അഴകുള്ള മൃഗത്തെ വാഹനമായി ഉപയോഗിക്കരുത്‌. വിലപിടിച്ച വസ്ത്രങ്ങള്‍ ധരിക്കരുത്‌. മുന്തിയ ആഹാരം കഴിക്കരുത്‌. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുനേരെ വാതിലുകള്‍ കൊട്ടിയടക്കരുത്‌."
ത​‍െന്‍റ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്ന ഗവര്‍ണര്‍ ഇയാസിനോട്‌ ഖലീഫ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ത​‍െന്‍റ പിഴവുകള്‍ ബോധ്യമായ ഗവര്‍ണര്‍ മാപ്പിറക്കുകയും മേലാല്‍ അത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്തു. എങ്കിലും ഉമറുല്‍ ആജ്ഞാപിച്ചു: "ധരിച്ച വസ്ത്രം അഴിച്ചു മാറ്റി ഇടയവേലക്കുവേണ്ട വസ്ത്രം അണിയുക. എന്നിട്ട്‌ അക്കാണുന്ന ആടുകളെ മേയ്ക്കാന്‍ പോവുക. അതാണ്‌ താങ്കള്‍ക്ക്‌ ഏറ്റം പററിയ പണി." അങ്ങനെ അദ്ദേഹത്തെ മുന്നൂറ്‌ ആടുകളെ സംരക്ഷിക്കുന്ന ചുമതല ഏല്‍പിച്ചു.
പരുക്കന്‍ വസ്ത്രം ധരിച്ച്‌ ത​‍െന്‍റ മുമ്പില്‍ പ്രത്യക്ഷപ്പെട്ട മുന്‍ ഗവര്‍ണര്‍ ഇയാസുബ്നു ഗനമിനോട്‌ ഉമറുല്‍ ഫാറൂഖ്‌ പറഞ്ഞു.: "താങ്കള്‍ ഇപ്പേള്‍ അണിഞ്ഞ വസ്ത്രംപോലും താങ്കളുടെ പിതാവ്‌ ധരിച്ചിരിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാണ്‌. ഈ വടിയും താങ്കളുടെ പിതാവി​‍െന്‍റ വടിയെക്കാള്‍ വലുതാണ്‌. ഈ ആട്ടിന്‍പറ്റത്തെ പരിരക്ഷിക്കേണ്ട ബാധ്യത താങ്കളുടേതാണ‍്‌."
ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ പദവിയില്‍നിന്ന്‌ ഇടയവൃത്തിയിലേക്ക്‌ ഇറങ്ങി വരേണ്ടിവന്ന ഇയാസ്‌ വല്ലാതെ വിഷണ്ണനായി. എങ്കിലും താന്‍ ഈ ശിക്ഷകള്‍ അര്‍ഹിക്കുന്നുണ്ടെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതിനാല്‍, ആരോടും പരിഭവിച്ചില്ല. പരാതി പറഞ്ഞതുമില്ല. എല്ലാ പ്രയാസങ്ങളും സഹിച്ച്‌ പുതിയ ചുമതല ഭംഗിയായി നിര്‍വഹിച്ചു. സംഭവിച്ചുപോയ പാപത്തി​‍െന്‍റ പേരില്‍ പശ്ചാത്തപിക്കുകയും ഇനിയൊരവസരം ലഭിച്ചാല്‍ ലാളിത്യം പുലര്‍ത്താന്‍ ജാഗ്രത പാലിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇയാസി​‍െന്‍റ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ഉമറുല്‍ ഫാറൂഖ്‌, ത​‍െന്‍റ ശിക്ഷ ഗവര്‍ണര്‍ക്ക്‌ പാഠമായി ഭവിച്ചിട്ടുണ്ടെന്ന്‌ ബോധ്യമായപ്പോള്‍ അദ്ദേഹത്തെ മടക്കിവിളിച്ചു. ത​‍െന്‍റ മുമ്പില്‍ കുറ്റബോധത്താല്‍ കുനിഞ്ഞ ശിരസുമായി നിന്ന ഇയാസിനോട്‌ ഉമര്‍ പറഞ്ഞു: "ഞാന്‍ താങ്കളെ ഒരിക്കല്‍ കൂടി ഈജിപ്തിലെ ഗവര്‍ണറാക്കുന്നു. അബദ്ധം ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയോടെ."
"ഇല്ല, ഒരിക്കലും ഞാനിനി അതാവര്‍ത്തിക്കില്ല. ഒരാക്ഷേപവും എന്നെ കുറിച്ച്‌ കേള്‍ക്കാനിടവരുത്തില്ല; തീര്‍ച്ച." ഇയാസുബ്നു ഗനം വാക്കു പാലിക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചു. പിന്നീടൊരിക്കലും അദ്ദേഹത്തെക്കുറിച്ച്‌ ഒരാവലാതിയും ആര്‍ക്കും പറയാനുണ്ടായിരുന്നില്ല."
ഒരിക്കല്‍ ഹിംസ്‌ വാശികള്‍ ഉമറുല്‍ ഫാറൂഖിനെ സന്ദര്‍ശിച്ചു. സംസാരമധ്യേ അദ്ദേഹം അവരോട്‌ തങ്ങളുടെ ഗവര്‍ണറായ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിനെ സംബന്ധിച്ച്‌ അന്വേഷിച്ചു. അവര്‍ പറഞ്ഞു:"അദ്ദേഹം നല്ല ഭരണാധികാരിയാണ്‌. പക്ഷെ, മനോഹരമായ ഒരു കൊട്ടാരം പണികഴിപ്പിച്ചിട്ടുണ്ട്‌."
ഇത്‌ ഖലീഫയെ കോപാകുലനാക്കി. അദ്ദേഹം ചോദിച്ചു: "മനോഹരമായ കൊട്ടാരമോ? ഇബ്നു ഖുര്‍ത്വിന്‌ നാശം!"
ഉടനെ തന്നെ അദ്ദേഹം ഹിംസിലേക്ക്‌ ഒരാളെ അയച്ചു. അദ്ദേഹത്തോട്‌, ഗവര്‍ണറുടെ കൊട്ടാരവാതില്‍ കത്തിച്ചു കളയാനും, ഗവര്‍ണറെ കൂട്ടിക്കൊണ്ടുവരാനും കല്‍പിച്ചു. നിര്‍ദ്ദേശം ലഭിച്ചയുടനെ അബ്ദുല്ലാഹിബ്നു ഖര്‍ട്ഠ്വ്‌ മദീനയിലെത്തി. എങ്കിലും ഖലീഫ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചു. മൂന്നു നാള്‍ മടക്കിയയച്ചശേഷം നാലാം ദിവസം, കന്നുകാലികളെ കെട്ടുന്ന തൊഴുത്തില്‍വെച്ചാണ്‌ അദ്ദേഹവുമായി സന്ധിച്ചതു. കണ്ടയുടനെ ഗവര്‍ണറോട്‌ വസ്ത്രം അഴിച്ചു മാറ്റി ഇടയബാലന്‍മാരുടെ വേഷമണിയാന്‍ കല്‍പിച്ചു. തുടര്‍ന്ന്‌ കന്നുകാലികളെ മേയ്ക്കാന്‍ ആജ്ഞാപിച്ചു. ഖലീഫാ ഉമറുല്‍ ഫാറൂഖി​‍െന്‍റ നിര്‍ദ്ദേശം നിരാകരിക്കാന്‍ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിന്‌ നിര്‍വാഹമുണ്ടായിരുന്നില്ല.
ഏതാനും ദിവസം ആടുമാടുകളെ മേച്ചുനടന്ന ശേഷമാണ്‌ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിനെ ഉമറുല്‍ ഫാറൂഖ്‌ തിരിച്ചുവിളിച്ചതു. വീണ്ടും ഹിംസില്‍ ഗവര്‍ണറായി നിയമിച്ചുകൊണ്ടിങ്ങനെ അറിയിച്ചു: "കെട്ടിടം നിര്‍മ്മിക്കാനും കൊട്ടാരം പണിയാനുമല്ല നാം താങ്കളെ നിയോഗിക്കുന്നത്‌. ജനങ്ങളെ സേവിക്കാനാണ്‌. അതിനാല്‍ ആര്‍ഭാട ജീവിതം ആവര്‍ത്തിക്കരുത്‌."
ഖലീഫാ ഉമര്‍ ത​‍െന്‍റ സഖാക്കളോട്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന്‌, ക്ഷുഭിതനായ ഒരാള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാളുടെ കൈയില്‍ ഒരു പൊതിയുണ്ടായിരുന്നു. ഖലീഫായുടെ അടുത്തെത്തിയ ഉടനെ ആഗതന്‍ അത്‌ അദ്ദേഹത്തി​‍െന്‍റ മാറിലേക്ക്‌ എറിഞ്ഞു. അത്‌ തലമുടിയായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ ഇളകിവശായി. അവര്‍ അയാളെ പിടികൂടാനൊരുങ്ങി. പക്ഷെ, ഉമറുല്‍ ഫാറൂഖ്‌ അതിനനുവദിച്ചില്ല. അദ്ദേഹം ത​‍െന്‍റ മാറിലും മടിയിലും ചിതറിക്കിടക്കുന്ന മുടി എടുത്തുമാറ്റി, ആഗതനോട്‌ ഇരിക്കാനാവശ്യപ്പെട്ടു. അല്‍പസമയത്തെ മൗനത്തിനുശേഷം ഖലീഫ അന്വേഷിച്ചു: "താങ്കളുടെ പ്രശ്നമെന്താണ്‌? എ​‍െന്‍റ മാറിലേക്ക്‌ മുടിയെറിയാന്‍ പ്രേരിപ്പിച്ചതെന്ത്‌?"
"ഉമറേ, നരകം ഇല്ലായിരുന്നെങ്കില്‍" അയാള്‍ക്ക്‌ കോപം അടക്കാന്‍ കഴിഞ്ഞില്ല.
"ശരിയാണ്‌ നരകം ഇല്ലായിരുന്നെങ്കില്‍! സഹോദരാ, വിശദീകരിച്ചാലും.."
ആഗതന്‍ ത​‍െന്‍റ പരാതികള്‍ സമര്‍പ്പിച്ചു. ഗവര്‍ണര്‍ അബുമൂസല്‍ അശ്‌അരി തന്നെ ചമ്മട്ടികൊണ്ട്‌ അടിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തത്തായി അറിയിച്ചു. എല്ലാം ശ്രദ്ധിച്ചു കേട്ട ഉമറുല്‍ ഫാറൂഖ്‌ ചുറ്റുമിരിക്കുന്നവരോട്‌ പറഞ്ഞു: "എല്ലാവരും ഇദ്ദേഹത്തെപ്പോലെ ഇത്ര കരുത്തരും ത​‍േന്‍റടികളുമായിരുന്നെങ്കില്‍! അല്ലാഹു നമുക്ക്‌ നല്‍കിയ ഭൂപ്രദേശങ്ങളെക്കാളെല്ലാം ഞാന്‍ അതാണ്‌ ഇഷ്ടപ്പെടുക."
തുടര്‍ന്ന്‌ ഗവര്‍ണര്‍ അബുമൂസല്‍ അശ്‌അരിയെ മദീനയില്‍ വരുത്തി. വിചാരണയില്‍ ആരോപണം ശരിയാണെന്ന്‌ ബോധ്യമായതിനാല്‍ പ്രതിക്രിയക്ക്‌ വിധേയനാക്കി. ശിക്ഷയില്‍ ഇളവ്‌ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല.