ജമാ‍അത്തെ ഇസ് ലാമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജമാ‍അത്തെ ഇസ് ലാമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഏപ്രിൽ 6, ബുധനാഴ്‌ച

കലാശക്കൊട്ടടുക്കുമ്പോള്‍ വീണ്ടും ഒരു 'പൊന്നാനി' പ്രശ്‌നം

എ. ആർ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ മാറിനിന്ന് രംഗനിരീക്ഷണം നടത്തുന്ന ഏതൊരാളും അമ്പരക്കാതെയും നിരാശപ്പെടാതെയും വയ്യ. ലോകത്താകമാനവും ദേശീയതലത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വന്‍മാറ്റങ്ങളുടെ ഒരു പ്രതിഫലനവും സംസ്ഥാനത്തെ ഇതഃപര്യന്തമുള്ള കാമ്പയിനില്‍ കാണാനില്ല. കഴിഞ്ഞകാല പ്രദര്‍ശനവും പ്രവര്‍ത്തനവും വിലയിരുത്തിയും ഭാവി നയപരിപാടികള്‍ വിശദീകരിച്ചും ആഴത്തിലുള്ള ചര്‍ച്ചകളോ ബോധവത്കരണമോ നടക്കുന്നില്ല. പകരം, അവാസ്തവങ്ങളും അപവാദങ്ങളും വ്യക്തിഹത്യയും ചളിവാരിയെറിയലുമാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. താല്‍ക്കാലിക നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന വൈകാരികപ്രശ്‌നങ്ങള്‍ തൊട്ടുണര്‍ത്തിയും ജാതി-സമുദായ സമവാക്യങ്ങള്‍ പരമാവധി ഉപയോഗിച്ചുമുള്ള തെരഞ്ഞെടുപ്പ് രീതി പതിറ്റാണ്ടുകള്‍ക്കുശേഷവും മാറ്റമില്ലാതെ തുടരുന്നു. പലവിധ താല്‍പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മീഡിയ എരിതീയില്‍ എണ്ണ ഒഴിക്കുകയല്ലാതെ ആരോഗ്യകരമായ ഒരു മാറ്റത്തിന് ശ്രമിക്കുന്നേയില്ല. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫ് നാളെ ഭരണപക്ഷമാവുമ്പോള്‍ ചെയ്യാന്‍ പോവുന്നതോ ചെയ്യുമെന്ന് അവകാശപ്പെടുന്നതോ ആയ കാര്യങ്ങള്‍ പ്രകടനപത്രികയില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും, ഇടതുമുന്നണിയുടെ 'ഭരണപരാജയവും' മുന്നണിയുടെ മുഖ്യ ചാലകശക്തിയായ സി.പി.എമ്മിന്റെ ദൗര്‍ബല്യങ്ങളും പരമാവധി ഊതിവീര്‍പ്പിച്ചാണ് കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ വോട്ടുപിടിത്തം. പ്രതിരോധത്തിലായ ഇടതുമുന്നണി വലതുമുന്നണിയെ പ്രത്യാക്രമിച്ചും യു.ഡി.എഫ് നേതാക്കളുടെ പേരിലുള്ള കേസുകള്‍ പുനരുജ്ജീവിപ്പിച്ചും ആത്മരക്ഷക്ക് വഴിതേടുന്നു.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ രണ്ടാംപാര്‍ട്ടിയായ മുസ്‌ലിംലീഗിന്റെ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ ഐസ്‌ക്രീം പെണ്‍വാണിഭക്കേസും പാര്‍ട്ടിയിലെ സദാചാരത്തകര്‍ച്ചയുമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. അതും യു.ഡി.എഫിന്റെ ഭരണപരാജയവും ഒത്തുചേര്‍ന്നപ്പോള്‍ മുന്നണി ദയനീയമായി തറപറ്റി. പിന്നീട് 2009ല്‍ ലോക്‌സഭാ ഇലക്ഷന്‍ വന്നപ്പോള്‍ സി.പി.എമ്മിലെ വിഭാഗീയതയും പാര്‍ട്ടി സെക്രട്ടറി പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി വേദി പങ്കിട്ടതും പൊന്നാനിയിലെ സ്ഥാനാര്‍ഥി വിവാദവുമായി കാമ്പയിന്‍ കോലാഹലങ്ങളുടെ കേന്ദ്രബിന്ദു. ഫലം സി.പി.എം മുന്നണിക്കേറ്റ കനത്ത തിരിച്ചടിയും. വൈകാതെ നടന്ന പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളിലും അതിന്റെ അലയൊലികള്‍ അടങ്ങിയില്ല. ഒപ്പം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍-പി.കെ. കുഞ്ഞാലിക്കുട്ടി ചര്‍ച്ചകളെ ചുറ്റിപ്പറ്റി രൂപംകൊണ്ട ആരോപണ-പ്രത്യാരോപണ പുകമറയും ലീഗ്‌നിയന്ത്രിത 'മുസ്‌ലിം സംഘടനാ ഉച്ചകോടി'യും ചേര്‍ന്നപ്പോള്‍ രംഗം കൊഴുത്തു. ഇത്തവണയും ഇടതുമുന്നണിക്ക് പ്രതികൂലമായിരുന്നു ജനവിധി. ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്നാല്‍ മതേതരത്വപ്രതിബദ്ധതയോ തീവ്രവാദവിരോധമോ ഒന്നുമല്ല, നേതാക്കന്മാരുടെ ഒളി അജണ്ടയും സ്ഥാനമോഹികളുടെ ഉപജാപങ്ങളും കണക്കില്ലാതെ കള്ളപ്പണം ഒഴുക്കിയുള്ള കളികളും ജാതി-വര്‍ഗീയ പ്രീണനങ്ങളുമാണ് യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പുകളുടെ ഗതി നിര്‍ണയിക്കുന്നതെന്ന് കാണാം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവിലത്തെ ചൂടേറിയ വിഷയം ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ 'രഹസ്യ'ചര്‍ച്ചകളാണ്. ഈ വിവരം പുറത്തുവിട്ടത് ജമാഅത്തെ ഇസ്‌ലാമി മുന്‍ പൊളിറ്റിക്കല്‍സെക്രട്ടറി ഹമീദ് വാണിമേല്‍ ആയതുകൊണ്ട് അതിന് വമ്പിച്ച മീഡിയാ കവറേജും കിട്ടി. ഇപ്പോള്‍ ഇതിന്മേല്‍ കടിച്ചുതൂങ്ങിയുള്ള ആക്രമണങ്ങളാണ് കോണ്‍ഗ്രസ്‌നേതാക്കളായ കേന്ദ്രമന്ത്രി വയലാര്‍ രവി, രമേശ് ചെന്നിത്തല, തലേക്കുന്നില്‍ ബഷീര്‍, എം.എം. ഹസന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പിണറായി വിജയനാകട്ടെ, ജമാഅത്ത് നേതാക്കളെ നേരില്‍ കണ്ട കാര്യം നിഷേധിക്കാതെ ഇരുസംഘടനകളും തമ്മില്‍ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി. മറുവശത്ത്, ജമാഅത്ത് അമീര്‍ ടി. ആരിഫലി, സി.പി.എം സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചകളില്‍ ഒരു രഹസ്യവുമില്ലെന്നും തെരഞ്ഞെടുപ്പ്‌വേളകളില്‍ എല്ലാ മുന്നണികളുമായും ഇത്തരം ചര്‍ച്ചകള്‍ പതിവുള്ളതാണെന്നും എന്നാല്‍, ഈ ഇലക്ഷനില്‍ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ എന്നും അറിയിച്ചു. കെ.പി.സി.സി ജനറല്‍സെക്രട്ടറി എം.ഐ. ഷാനവാസും മറ്റുചില യു.ഡി.എഫ് നേതാക്കളും ജമാഅത്ത് നേതൃത്വവുമായി സംവദിച്ചിരുന്ന കാര്യവും ആരിഫലി അനുസ്മരിച്ചു. പക്ഷേ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിക്കാര്യം പെരുമ്പറകൊട്ടി ആഘോഷമാക്കിയ വലതുപക്ഷ മീഡിയ ഇത്തവണ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രബിന്ദുവാക്കി ജനശ്രദ്ധ തിരിച്ചുവിടാനും പിടിച്ചെടുക്കാനുമാണ് പുറപ്പാട്.

ജമാഅത്തെ ഇസ്‌ലാമിയുടെ ഇലക്ഷന്‍ നയം
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വ്യവസ്ഥാപിതവും നിരന്തരവുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തുടങ്ങിയത് 1986നു ശേഷമാണ്. അന്നുമുതല്‍ കഴിഞ്ഞുപോയ മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ചു. മാറിവരുന്ന സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് മതേതര ജനാധിപത്യമുന്നണികള്‍ക്കോ പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ വോട്ട് നല്‍കി. ആവശ്യമായ ഘട്ടങ്ങളില്‍ നിലപാടുകള്‍ വിശദീകരിക്കുന്ന കാമ്പയിനും നടത്തി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, മുസ്‌ലിംലീഗ്, മറ്റു പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുടെ നേതാക്കളെയും പ്രമുഖരെയും പലതവണ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ജമാഅത്ത് ഓഫിസുകളില്‍ അവര്‍ വരും, ചിലപ്പോള്‍ അവര്‍ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് ജമാഅത്ത്പ്രതിനിധികള്‍ പോവും. ഈ സംഭാഷണങ്ങളിലൊന്നും ഒരിക്കലും ജമാഅത്തിനെ ഭീകരസംഘടനയോ തീവ്രവാദിസംഘടനയോ ആയി ആരും മുദ്രകുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. നാട്ടില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങളിലേക്ക് ജമാഅത്ത് അവരുടെ ശ്രദ്ധ ക്ഷണിക്കുമ്പോഴും 'ഞങ്ങള്‍ക്ക് അങ്ങനെ ഒരഭിപ്രായമില്ല' എന്ന പ്രതികരണമാണ് സാമാന്യമായി ലഭിക്കാറ്. എന്നാല്‍, സംഘടനയുമായി അവര്‍ക്ക് സൈദ്ധാന്തികമായും അല്ലാതെയുമുള്ള വിയോജനങ്ങള്‍ തുറന്നുപറയാന്‍ ആരും വൈമനസ്യം കാട്ടിയിട്ടുമില്ല. തെരഞ്ഞെടുപ്പ്‌വേളകളില്‍ മാത്രമേ സംഭാഷണങ്ങള്‍ നടന്നിട്ടുള്ളൂ എന്നുമില്ല. ദേശീയമോ പ്രാദേശികമോ സാമുദായികമോ ആയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ഭരണത്തിലിരിക്കുന്നവരും അല്ലാത്തവരുമായി ആശയവിനിമയം നടന്നിട്ടുണ്ട്. മാറാട് കലാപം ഒരു ഉദാഹരണമാണ്. കലാപം പൊട്ടിപ്പുറപ്പെട്ട മൂന്നാംദിവസം സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ്‌നേതാവ് കെ. മുരളീധരന്‍, ആരോഗ്യമന്ത്രി പി. ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോഴിക്കോട് ഗെസ്റ്റ്ഹൗസിലെ സുപ്രധാന ചര്‍ച്ചയില്‍ ജമാഅത്ത് അമീര്‍ കെ.എ. സിദ്ദീഖ് ഹസനും സംഘവും പങ്കെടുത്തിരുന്നു. (ഒരു 'ഭീകര തീവ്രവാദി സംഘടന'യുടെ നേതാവിനെ വര്‍ഗീയകലാപം ഒതുക്കാനുള്ള ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നതിലെ വൈരുധ്യം ഈ നേതാക്കളൊന്നും ഓര്‍ത്തില്ല എന്നാണോ? ഇപ്പോള്‍ തലേക്കുന്നില്‍ ബഷീറിനും സമാനമനസ്‌കര്‍ക്കും ബോധ്യപ്പെട്ട 'സത്യം' എ.കെ. ആന്റണിക്ക് പിടികിട്ടിയില്ലെന്നാണോ?)

തെരഞ്ഞെടുപ്പ്‌വേളകളില്‍ നടക്കാറുള്ള ചര്‍ച്ചകളില്‍ എല്ലായ്‌പ്പോഴും ഓരോന്നിന്റെയും പ്രത്യേകസാഹചര്യമനുസരിച്ച് സാര്‍വദേശീയ, ദേശീയ, പ്രാദേശിക പ്രശ്‌നങ്ങളാണ് വിഷയീഭവിക്കാറ്. രാജ്യത്തിന്റെ പൊതുനന്മയും ന്യൂനപക്ഷാവകാശങ്ങളും സുരക്ഷയുമല്ലാതെ ഒരിക്കലും സംഘടനാപരമായ ആവശ്യങ്ങള്‍ ജമാഅത്ത് ഉന്നയിക്കാറില്ല. ഇത് യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ക്കൊന്നും അനുഭവത്തിലൂടെ നിഷേധിക്കാനാവില്ല. 2009ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും രാജ്യത്താകെ 200 മണ്ഡലങ്ങളില്‍ ജമാഅത്ത് കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. നേതാക്കളുമായി വിശദമായി സംവദിച്ച ശേഷം തന്നെയാണ് പിന്തുണ നല്‍കിയത്. ഒരാളും 'തീവ്രവാദിസംഘടനയായ' ജമാഅത്തിന്റെ പിന്തുണ വേണ്ടെന്ന് പറഞ്ഞില്ല. കേരളത്തിന് പുറത്ത് തീവ്രവാദമോ ഭീകരതയോ ഇല്ലാത്ത ജമാഅത്തിന് കേരളത്തില്‍ മാത്രം അതുണ്ടാവുന്നതെങ്ങനെ എന്ന് കോണ്‍ഗ്രസ്‌നേതാക്കളാണ് വ്യക്തമാക്കേണ്ടത്.

കേരളത്തില്‍ ഒടുവില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി ജമാഅത്തെ ഇസ്‌ലാമി മുന്‍കൈയെടുത്ത് ജനകീയ വികസനമുന്നണികള്‍ രൂപവത്കരിച്ച് മത്സരരംഗത്തിറങ്ങി. ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കാതെ വികസന അജണ്ട മാത്രം മുന്‍നിര്‍ത്തി ജനവിധി തേടുകയായിരുന്നു വികസനമുന്നണികള്‍. സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 14 പേര്‍ ജയിച്ചു; നൂറില്‍പരം പേര്‍ രണ്ടാംസ്ഥാനത്തെത്തി; ഒന്നര ലക്ഷത്തോളം വോട്ടും കിട്ടി. ആദ്യത്തെ പരീക്ഷണം എന്ന നിലയില്‍, പ്രതിയോഗികള്‍ കൊട്ടിഘോഷിക്കുംപോലെ കനത്ത തിരിച്ചടിയൊന്നുമായിരുന്നില്ല ഈ ഫലങ്ങള്‍. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പോവുന്നതിന്റെ മുന്നോടിയും അല്ലായിരുന്നു. കാരണം, പഞ്ചായത്ത്‌തെരഞ്ഞെടുപ്പില്‍ സാധ്യതയുണ്ടെങ്കില്‍ പങ്കെടുക്കാമെന്ന് ജമാഅത്തെ ഇസ്‌ലാമി 40 വര്‍ഷം മുമ്പെങ്കിലും എടുത്ത തീരുമാനമാണ്. ബംഗാളിലും കര്‍ണാടകയിലുമാണ് ആദ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചത്. പിന്നീടാണ് കേരളത്തില്‍ അവസരമുണ്ടായത്. ജമാഅത്ത് സ്വയം രാഷ്ട്രീയപാര്‍ട്ടിയായി രൂപാന്തരപ്പെടുന്നില്ലെന്ന് കേന്ദ്ര കൂടിയാലോചനാ സമിതി അസന്ദിഗ്ധമായി തീരുമാനിച്ചിരിക്കെ നിയമസഭ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ അത് ഗോദയിലിറങ്ങുന്ന പ്രശ്‌നം ഉദിക്കുന്നുമില്ല. അതിനാല്‍, മുന്‍ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഇത്തവണയും കേരളത്തില്‍ ഇരുമുന്നണികളും പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി, സാഹചര്യങ്ങളും അനുഭവങ്ങളും വിലയിരുത്തി സംഘടന ഒരു തീരുമാനത്തിലെത്താനും അത് പ്രഖ്യാപിക്കാനും പോവുന്നു. അതിനുമുമ്പേ അതാഘോഷമാക്കുന്ന മീഡിയയും ഇഷ്യൂവാക്കുന്ന പാര്‍ട്ടിനേതാക്കളും ചേര്‍ന്നൊരുക്കുന്ന ഓട്ടന്തുള്ളല്‍ അസ്ഥാനത്താണ്, അസമയത്താണ്, യുക്തിരഹിതമാണ്.

ജമാഅത്ത്-സി.പി.എം ബന്ധം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ജമാഅത്തെ ഇസ്‌ലാമി മറ്റു മതേതര പാര്‍ട്ടികള്‍ക്കെന്നപോലെ ഇടതുമുന്നണിക്കും പിന്തുണ നല്‍കിയിട്ടുണ്ട്. അവരുടെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍, സാമ്രാജ്യത്വം ലോകമാകെ പിടിമുറുക്കുകയും ഇസ്‌ലാമികലോകം അധിനിവേശത്തിന്റെ ഏറ്റവും വലിയ ഇരകളാവുകയും ഒപ്പം രാജ്യത്ത് ഫാഷിസം ശക്തിപ്പെടുകയും കോണ്‍ഗ്രസ് മൃദുഹിന്ദുത്വം നയമായി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനെതിരെ ഒരു പരിധിയോളമെങ്കിലും ശക്തമായ നിലപാട് സ്വീകരിച്ച ഇടതുമുന്നണിയെ പിന്തുണക്കാനാണ് ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത്. അത് വേണ്ടത്ര സുതാര്യമായും വ്യക്തമായും സമൂഹത്തെ അറിയിക്കുകയും ചെയ്തു. ഒരു ദുരൂഹതയും അതിന്റെ പിന്നില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇടതുഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാതെപോയതും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പറ്റിയ വീഴ്ചയും അതിന് സി.പി.എമ്മിലെ വിഭാഗീയത ഒരു പ്രധാന കാരണമായതും ജമാഅത്ത് ശ്രദ്ധിക്കാതിരുന്നില്ല; സ്വാഭാവികമായും പ്രതികരിക്കാതെയും ഇരുന്നില്ല. അപ്പോഴും പാലോളി കമ്മിറ്റി, അലീഗഢ്കാമ്പസ്, പലിശമുക്ത ബാങ്കിങ് പോലുള്ള ന്യൂനപക്ഷതാല്‍പര്യങ്ങള്‍ക്ക് ഗുണകരമായ നടപടികളോട് സഹകരിക്കുകയും ചെയ്തു. എന്നാല്‍, വികസനക്കാര്യത്തില്‍ ഇടതു-വലതു മുന്നണികളുടേതില്‍നിന്ന് ഭിന്നമായ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്‌ലാമിക്കും സോളിഡാരിറ്റിക്കും. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സോളിഡാരിറ്റി കിനാലൂരിലും മറ്റും സമരരംഗത്തിറങ്ങി. ഇത് സി.പി.എം-ജമാഅത്തെ ഇസ്‌ലാമി ഏറ്റുമുട്ടലിലാണ് കലാശിച്ചത്. സി.പി.എം നേതൃത്വം രൂക്ഷമായ ആക്രമണവുമായി രംഗത്തിറങ്ങിയപ്പോള്‍ ജമാഅത്തും ശക്തമായിത്തന്നെ തിരിച്ചടിച്ചു. അന്നത്തെ വാക്ശരങ്ങളാണ് ഇന്ന് യു.ഡി.എഫ് അനുകൂല മീഡിയ ഉദ്ധരിക്കുന്നത്. ഇതൊക്കെ നിഷേധിക്കേണ്ട ഒരാവശ്യവും ഇല്ല. അതേയവസരത്തില്‍ പരസ്‌പരം തെറ്റിദ്ധാരണകളകറ്റാനും യോജിക്കുന്ന പ്രശ്‌നങ്ങളില്‍ സാധ്യമായേടത്തോളം സഹകരിക്കാനും വഴിതേടിയാണ് പിന്നീട് സി.പി.എം-ജമാഅത്ത് ചര്‍ച്ചകള്‍ നടന്നത്. ഗെസ്റ്റ്ഹൗസ് പോലെ തുറന്ന വേദികളില്‍ നടന്ന ചര്‍ച്ചകള്‍ എങ്ങനെ രഹസ്യമാവും? തെരഞ്ഞെടുപ്പ്‌സഖ്യമോ ധാരണയോ രൂപപ്പെട്ടിട്ടില്ലെന്നിരിക്കെ രഹസ്യധാരണയെപ്പറ്റിയുള്ള പ്രചാരണം അടിസ്ഥാനരഹിതവും കുത്സിതവുമാണ്. ഈജിപ്തിലെ ജനകീയവിപ്ലവത്തെ വിശകലനം ചെയ്യവെ സി.പി.എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്, മതേതരശക്തികളും ഇസ്‌ലാമും തമ്മില്‍ ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ സഹകരണം പ്രസക്തമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. സാര്‍വദേശീയതലത്തില്‍ സാമ്രാജ്യത്വത്തിനും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കുമെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും യോജിപ്പിന്റെ ഇടം കണ്ടെത്താമെങ്കില്‍ ഇന്ത്യയിലും സാമ്രാജ്യത്വ അജണ്ടകള്‍ക്കും ഫാഷിസത്തിനും കട്ടപിടിച്ച അഴിമതിക്കുമെതിരെ ഇരുകൂട്ടരുടെയും സഹകരണം പ്രസക്തമാണ് എന്നല്ല അനുപേക്ഷ്യമാണ്. യു.പി.എ ഭരിക്കുമ്പോള്‍ ഇടതുപക്ഷപിന്തുണക്കാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി മുന്‍ഗണന നല്‍കിയിരുന്നതെന്ന് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തി. കേരളത്തിലും ബംഗാളിലും രാഷ്ട്രീയ കാരണങ്ങളാല്‍ ഇരുകൂട്ടരും എതിര്‍പക്ഷത്ത് നില്‍ക്കുന്നത് വേറെ കാര്യം. ഇതുപറയുമ്പോഴും കമ്യൂണിസ്റ്റ്പാര്‍ട്ടികളോടുള്ള മൗലികവിയോജനം ജമാഅത്തെ ഇസ്‌ലാമി മറക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നില്ല; നേരെ മറിച്ചും അതേ. ആദര്‍ശത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ 'അസുഖ'മേ ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് ഇതൊന്നും തിരിയുകപോലുമില്ല. അവര്‍ക്ക് അവസരവാദം തന്നെ ആദര്‍ശം.

ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കാന്‍ പോവുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് സി.പി.എം സംരക്ഷണം ഉറപ്പുനല്‍കിയതിന്റെ പ്രത്യുപകാരമായിട്ടാണ് തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് 'മലയാളത്തിന്റെ സുപ്രഭാതം' ഒന്നാംപേജില്‍ കാച്ചിയത് കണ്ടപ്പോള്‍ ഊറിച്ചിരിക്കാനാണ് തോന്നിയത്. പാര്‍ട്ടി വന്നില്ല, ആദര്‍ശവും നയവും പരിപാടിയും പ്രഖ്യാപിച്ചില്ല, എന്ത് സംരക്ഷണമാണ് ഒരു ജനാധിപത്യപാര്‍ട്ടിക്ക് വേണ്ടതെന്ന് ആലോചിച്ചുപോലുമില്ല. നിലവിലുള്ള എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണിക്കും ബദലായി ഒരു പാര്‍ട്ടി പിറന്നുവീഴുമ്പോള്‍ അതിന് എങ്ങനെയാണ് അവയുടെ സംരക്ഷണം ലഭിക്കുക എന്നും മനസ്സിലാവുന്നില്ല. പാര്‍ട്ടി വന്നാല്‍ ആരെല്ലാമായി എന്തടിസ്ഥാനത്തില്‍ ചര്‍ച്ചയാവാം, ധാരണയാവാം, സഖ്യമാവാം എന്നീ കാര്യങ്ങള്‍ ആ പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കുക. അത് ഇപ്പോള്‍തന്നെ തീരുമാനിക്കാഞ്ഞിട്ട് ജമാഅത്തെ ഇസ്‌ലാമിക്ക് ബേജാറൊന്നുമില്ല. അതുപോലെ തെരഞ്ഞെടുപ്പ് തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരിടത്തും ജമാഅത്ത് പ്രവര്‍ത്തകര്‍ കാമ്പയിന്‍ ആരംഭിക്കുന്ന പ്രശ്‌നമില്ല. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തണമോ എന്നും തീരുമാനിച്ചിട്ടില്ലെന്നിരിക്കെ വലതുപക്ഷ മീഡിയയുടെ കുത്തിത്തിരുപ്പുകള്‍ ജനം തിരിച്ചറിയും.

കടപ്പാട് : മാധ്യമം |06/04/2011

2010 മേയ് 21, വെള്ളിയാഴ്‌ച

പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി

എ ആര്‍
രാഷ്ട്രീയം തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞവന് തെറ്റിയിട്ടില്ല. സമകാലിക കേരള രാഷ്ട്രീയമാണ് മികച്ച മാതൃക. വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യമര്യാദ തുടങ്ങിയവ നല്ല ഗുണങ്ങളാണെങ്കില്‍ അവക്കൊക്കെയും 'നോ എന്‍ട്രി' ബോര്‍ഡ്‌വെച്ചാണ് നമ്മുടെ നേതാക്കള്‍ രാഷ്ട്രീയകളരിയില്‍ തിമിര്‍ത്താടുന്നത്. അവരങ്ങനെ ചെയ്യുകയും വേണം. കൂണ്‍കണക്കെ മുളച്ചുപൊന്തിയ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നിന്നുപിഴക്കണമല്ലോ. എല്ലാവരും നേരും നെറിയും ആര്‍ജവവും കാണിച്ചാല്‍ മാധ്യമപ്പട ആപ്പീസ്‌പൂട്ടി കാശിക്ക് പോവേണ്ടിവരും. വിനോദാവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കും ഇതൊരാവശ്യമാണ്. സിനിമാവ്യവസായം വന്‍പ്രതിസന്ധി നേരിടാന്‍ ഒരു കാരണം ചാനല്‍ചര്‍ച്ചകള്‍ കൂടിയാണ്. അതിന്റെ അഡിക്റ്റുകളായി മാറിയ പ്രേക്ഷകര്‍ സിനിമകളില്‍ നിന്ന് മുഖംതിരിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന 'ചെറിയ സംഘടന'യെ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൂന്ന് ത്വലാഖും ചൊല്ലി പിരിച്ചതാണ് നടപ്പുവാരത്തിലെ കേരളരാഷ്ട്രീയം. മുമ്പുതന്നെ ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. ആ ന്യൂനപക്ഷത്തിലെ ഏറ്റവും ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്ന കാര്യത്തില്‍ സി.പി.എമ്മും മുസ്‌ലിംലീഗും ജമാഅത്ത് സ്‌പെഷലിസ്റ്റുകളായ മതേതര ബുജികളും ഏകാഭിപ്രായക്കാരാണ്. പിന്നെ എന്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയവും മാധ്യമ ലോകവുമാകെ ജമാഅത്തിനു ചുറ്റും കറങ്ങുന്നു എന്നു ചോദിച്ചാല്‍ ഒന്നുകില്‍ തലക്ക് വട്ടുപിടിച്ചതുകൊണ്ട്, അല്ലെങ്കില്‍ അവര്‍ പറയുന്നതില്‍ അവര്‍ക്കുതന്നെ വിശ്വാസമില്ലാത്തതുകൊണ്ട് എന്നല്ലാതെ ഉത്തരമില്ല. ഏതുനിലക്കും അതിന്റെ ശക്തിയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും ജമാഅത്തിന് ഒരു തെറ്റിദ്ധാരണയുമില്ല. അവകാശവാദവുമില്ല. വന്‍ വിവാദമുയര്‍ത്താവുന്ന എന്തെങ്കിലും തീരുമാനമോ നടപടിയോ സമീപദിവസങ്ങളിലായി സംഘടനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല. ഉരുള്‍പൊട്ടിയതും ഹിറാസെന്ററിലല്ല. പിന്നെ എന്തുണ്ടായി?

സി.പി.എം കേരളത്തില്‍ അഭൂതപൂര്‍വമോ അത്യപൂര്‍വമോ ആയ പ്രതിസന്ധിയെ നേരിടുന്നു. 2006ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമ്പോള്‍ അതിരുകളില്ലാത്ത സ്വപ്‌നങ്ങളുണ്ടായിരുന്നു പാര്‍ട്ടിക്ക്. രണ്ടാം പശ്ചിമബംഗാളാവുകയാണ് കേരളം. മൂന്ന് പതിറ്റാണ്ടിലധികം ഭരണത്തിലിരിക്കാന്‍ സാധിച്ച ബംഗാളിനെപ്പോലെ കേരളവും ശാശ്വതമായി ഇടതുഭരണത്തിലമരാന്‍ പോവുന്നു എന്നായിരുന്നു കണക്കുകൂട്ടല്‍. തിളക്കമേറിയ ഈ വിജയത്തിന് മുഖ്യകാരണമായത് മുസ്‌ലിം ന്യൂനപക്ഷവോട്ടുകളാണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ ശുഭപ്രതീക്ഷകളെപ്പോലും അമ്പരപ്പിച്ച് മലബാറിലെ, മലപ്പുറംജില്ലയിലെ മുസ്‌ലിംകള്‍ മുസ്‌ലിംലീഗിനെ കൈയൊഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെയും എ.പി സുന്നികളുടെയും അനുകൂലനിലപാടാണ് പാര്‍ട്ടിയെ സഹായിച്ചതെന്ന് നേതൃത്വം സമ്മതിക്കുകയും ചെയ്തു.

ഭരണത്തിന്റെ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ പക്ഷേ, സ്ഥിതിയാകെ അട്ടിമറിഞ്ഞിരിക്കുന്നു; സ്വപ്‌നങ്ങള്‍ കരിഞ്ഞിരിക്കുന്നു. ആശങ്കയും നൈരാശ്യവുമാണ് നേതൃത്വത്തെ ഭരിക്കുന്നത്. പാര്‍ട്ടിയില്‍ മൂര്‍ഛിച്ച വിഭാഗീയത ഭരണയന്ത്രത്തെ നിശ്ചലമാക്കി. ബൂര്‍ഷ്വാജന്യരോഗങ്ങള്‍ പാര്‍ട്ടിയെ ആമൂലാഗ്രം ഗ്രസിച്ചു. അഴിമതിയും മക്കള്‍പ്രേമവും സുഖലോലുപതയും നേതാക്കളെ വെറുക്കപ്പെട്ടവരുടെ കൊട്ടാരങ്ങളിലാണെത്തിച്ചത്. ജനകോടികളുടെ വിയര്‍പ്പില്‍വളര്‍ന്ന പാര്‍ട്ടിക്ക് കോടികളുടെ കോണ്‍ക്രീറ്റ്‌സൗധങ്ങളില്‍ ശീതീകൃത മുറികളിലല്ലാതെ ഉറങ്ങാന്‍ വയ്യെന്നായി. സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനുമെതിരായി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും ഒഴുക്കിയ മഷിയും നേതാക്കളെ നോക്കി പരിഹസിച്ചു. എസ്.എന്‍.സി ലാവലിന്‍ കേസ് സമനില തെറ്റിച്ചു. പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചവരെ ചെവിക്കുന്നിക്ക് പിടിച്ചുപുറത്താക്കി. പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളുടെ തന്തക്ക് വിളിച്ചു. നിസ്സാരവിമര്‍ശങ്ങളോട് പോലും ഭ്രാന്തമായാണ് പ്രതികരിച്ചത്. പി.ബി പലവട്ടം കര്‍ക്കശമായി ഇടപെട്ടെങ്കിലും ഓടക്കുഴലിലിട്ട വളഞ്ഞ വാല്‍ നിവര്‍ന്നില്ല. കരിമ്പിന്‍തോട്ടത്തില്‍ ആന കയറിയ പോലെ വിദ്യാഭ്യാസമേഖലയില്‍ബേബിച്ചായന്‍ കയറിയപ്പോള്‍ സഭകളും സഭാധ്യക്ഷന്മാരും കുരിശുയുദ്ധം ്രപഖ്യാപിച്ചു. ഇടയലേഖനങ്ങളുടെ ്രപളയമായി. അല്‍മായരും ഇടയന്മാരുടെ പിന്നാലെ പോയി. പാലോളിക്കമ്മിറ്റി ശിപാര്‍ശകള്‍വെച്ചു മുസ്‌ലിംകളെ കൂടെ നിര്‍ത്താന്‍ ്രശമിച്ചെങ്കിലും കെ.എസ്.ടി.എയിലും ശാസ്്രതസാഹിത്യപരിഷത്തിലും തട്ടിമുട്ടി വാഗ്ദാനങ്ങളെല്ലാം ആവിയായിപ്പോയി. ക്ഷമയുടെ നെല്ലിപ്പടി കണ്ട ജനം മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. പതിനഞ്ചാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനാറും നഷ്ടമായി. വടകരപോലും കൈവിട്ടു. ഇനി വരാന്‍പോകുന്നത് പഞ്ചായത്ത്-നഗരസഭാതെരഞ്ഞെടുപ്പുകളാണ്; തുടര്‍ന്ന് നിയമസഭാതെരഞ്ഞെടുപ്പും. ഒരു വക മാന്യമായ തോല്‍വിയെങ്കിലും ഉറപ്പാക്കണമെങ്കില്‍ എന്ത് വേണമെന്ന ചിന്ത ഉറക്കംകെടുത്തുന്നു. ഇടതുമുന്നണിയുടെ ഘടകങ്ങള്‍ ഓരോന്നായി മുങ്ങുന്ന കപ്പലില്‍നിന്ന് പുറത്തുചാടി. അവശേഷിച്ചവരില്‍ ജനശൂന്യരായ സി.പി.ഐയും ആര്‍.എസ്.പിയും വേറെ വഴി കാണാത്തതിനാല്‍ തടവറയില്‍നിന്ന് പിച്ചുകയും മാന്തുകയും ചെയ്യുന്നു.

അപ്പോഴാണ് ആലോചന 1987ലേക്ക് തിരിയുന്നത്. ഭൂരിപക്ഷ സമുദായവികാരങ്ങളെ സ്വാധീനിക്കാന്‍ പാകത്തില്‍ ഇ.എം.എസ് ശരീഅത്ത് വിവാദം ഇളക്കിയിറക്കിയ കാര്‍ഡ് അന്ന് പാര്‍ട്ടിയുടെ രക്ഷക്കെത്തിയപോലെ ഇത്തവണ അതേതന്ത്രം പയറ്റിയാലെന്ത്?

അങ്ങനെ ചിന്തിച്ചപ്പോള്‍ കണ്ണുകള്‍ ജാതിസംഘടനകളുടെ നേരെ തിരിഞ്ഞു. നമ്പാന്‍വയ്യെങ്കിലും എസ്.എന്‍.ഡി.പി സുപ്രീമോ വെള്ളാപ്പള്ളി നടേശനെ സുഖിപ്പിക്കാന്‍ ശ്രമമുണ്ട്. ദേവസ്വം ബില്‍ പിന്‍വലിച്ചതും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയതും െപരുന്നയിലെ പണിക്കരുടെ തിരുമുല്‍ക്കാഴ്ച ദിനചര്യയില്‍ ഉള്‍പ്പെടുത്തിയതും ഗുണംചെയ്യുമെന്ന പ്രതീക്ഷയുണ്ട്. കോണ്‍ഗ്രസാകട്ടെ, ദല്‍ഹിനായര്‍ പോയിട്ടും ഒരു പെരുന്നനായരെ കേന്ദ്രമന്ത്രിസഭയില്‍ പകരക്കാരനാക്കാന്‍ മടിക്കുകയാണ്. ഇനി വേണ്ടത് ഇ.എം.എസിന്റെ ശരീഅത്ത്‌മോഡലില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. ഹിന്ദുവോട്ടുകള്‍ അരിവാള്‍ചുറ്റികക്ക് മീതെ പതിയാന്‍ സമയോചിതമായ വിഷയം തീവ്രവാദവും മുസ്‌ലിംവര്‍ഗീയതയും തന്നെ. നഷ്ടപ്പെട്ട മാധ്യമപിന്തുണ തിരിച്ചുപിടിക്കുകയും ചെയ്യാം. അതിനേറ്റവും പാകമായ ബലിയാട് സംശയമില്ല, ജമാഅത്തെ ഇസ്‌ലാമിതന്നെ. ജമാഅത്തിനോടുള്ള ഇടത്ബന്ധം ചൂണ്ടിക്കാട്ടിയാണ് ജമാഅത്തിനോടുള്ള കുടിപ്പക രക്തഗ്രൂപ്പായി മാറിയ ചില മതേതരബുദ്ധികള്‍ ഇടക്കാലത്ത് പാര്‍ട്ടിയെ കൈയൊഴിഞ്ഞത്. അവര്‍ തിരിച്ചുവന്നാല്‍ അതും മുതല്‍ക്കൂട്ടായല്ലോ. മറ്റൊന്നുകൂടിയുണ്ട്. ഡി.വൈ.എഫ്.ഐ കാലാകാലങ്ങളില്‍ സ്വന്തമാക്കിയ വിഷയങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ സമീപകാലത്തായി ഏറ്റെടുത്തിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയാണ്. പ്ലാച്ചിമടയിലെ കൊക്കകോളെയ അവര്‍ പൂട്ടിച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷമഴ നിര്‍ത്തി അവിടെ കേരളത്തെ വിസ്മയിപ്പിച്ച പുനരധിവാസ്രപവര്‍ത്തനം നടത്തി. എക്‌സ്‌പ്രസ്‌ഹൈവേയെ ഗര്‍ഭത്തിലേ അലസിപ്പിച്ചു. മുക്കാല്‍സെന്റ് കോളനിക്കാര്‍ക്ക് ഭൂമി ലഭ്യമാക്കി. ഒപ്പം പാവങ്ങള്‍ക്ക് പാര്‍പ്പിടവും ജനങ്ങള്‍ക്ക് കുടിവെള്ളവും വേറെ പലതും തരപ്പെടുത്തി. ഒടുവില്‍ കിനാലൂരില്‍ മന്ത്രി കരീമിന്റെ നാലുവരിപാത പദ്ധതിക്കെതിരെ അണിനിരന്ന ഇരകളുടെ സമരത്തിലേക്ക് കേരളത്തിന്റെ പൊതുശ്രദ്ധക്ഷണിച്ചു. പൊലീസിന്റെ മൃഗീയ ഇടപെടല്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും മുഖം വികൃതമാക്കി. ഭൂമാഫിയക്കുവേണ്ടിയുള്ള തരികിടയാണ് കിനാലൂരിലെ അപ്രഖ്യാപിത വ്യവസായമെന്ന് ജനം തിരിച്ചറിഞ്ഞു. ഇതൊക്കെ കണ്ടും കേട്ടും വിറങ്ങലിച്ചുനില്‍ക്കുകയാണ് ഡി.വൈ.എഫ്.ഐ. അതിനാല്‍ സോളിഡാരിറ്റിയെ പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. ഇതാണിപ്പോള്‍ പിണറായി വിജയന്‍ പ്രകോപിതനായ പശ്ചാത്തലം.

അല്ലാതെ, ജമാഅത്തെ ഇസ്‌ലാമി ദൈവരാജ്യം കൊണ്ടുവരുന്നതോ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തതോ, അതിന് അന്താരാഷ്ട്രബന്ധമുള്ളതോ തീവ്രവാദസംശയം ഉള്‍ക്കൊണ്ടതോ 'മാധ്യമം' പത്രത്തിന് വിദേശപ്പണം കിട്ടുന്നതോ ഒന്നുമല്ലെന്ന് മന്ദബുദ്ധികള്‍ക്ക് പോലുമറിയാം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2007ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ജമാഅത്ത് ഇടതിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും ഇതൊക്കെ ഉണ്ടായിരുന്നിരിക്കണമല്ലോ. അന്ന് ജമാഅത്ത് തീരുമാനത്തെ സഹര്‍ഷം സ്വാഗതംചെയ്ത പാര്‍ട്ടി ഇപ്പോള്‍ തള്ളിപ്പറയുന്നത് ജമാഅത്തിന്റെ ലക്ഷ്യമോ നയമോ പരിപാടിയോ മാറിയത് കൊണ്ടല്ല. അന്ന് കൊണ്ടുവരാത്ത ദൈവരാജ്യം ഇന്നുണ്ടാക്കാന്‍ മിനക്കെടുന്നുമില്ല. തീവ്രവാദ ഭീഷണിയെച്ചൊല്ലി കേരളത്തില്‍ ചിലര്‍ കാടിളക്കിയ നേരത്ത് പോലും ജമാഅത്തിന് നേരെ സി.പി.എം വിരല്‍ചൂണ്ടിയിട്ടില്ല.

ജമാഅത്ത് മുസ്‌ലിംലീഗുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് മറ്റൊരു പരാതി. ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ചകള്‍ നടത്താത്ത ഏത് പാര്‍ട്ടിയുണ്ട് ഭൂമി മലയാളത്തില്‍? ചര്‍ച്ചകളില്‍ ജമാഅത്തിന്റെ ആദര്‍ശമോ നയനിലപാടുകളോ എന്തെങ്കിലും അത് ഗോപ്യമാക്കി വെച്ചിട്ടുണ്ടോ? ആര്‍ക്കെങ്കിലും അത് ശാശ്വതമായി പിന്തുണ പതിച്ചുനല്‍കിയിട്ടുണ്ടോ? ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ തത്ത്വാധിഷ്ഠിതമായിരുന്ന തത്ത്വങ്ങളില്‍നിന്ന് മുന്നണി വ്യതിചലിക്കുമ്പോള്‍ തുറന്നു പറയുന്നത് ആര്‍ജവമുള്ള സംഘടനയുടെ സത്യസന്ധമായ ഇടപെടലാണ്. അതില്‍ കെറുവിച്ചിട്ടു കാര്യമില്ല. എല്ലാ നന്മകളെയും എതിര്‍ക്കുകയാണത്രെ ജമാഅത്തെ ഇസ്‌ലാമി. ഒരു നന്മയെങ്കിലും ചൂണ്ടിക്കാട്ടാമോ ഉദാഹരണത്തിന്? സ്മാര്‍ട്ട് സിറ്റി വരുന്നതിനെയോ ചമ്രവട്ടം പദ്ധതിെയയോ അലീഗഢ് ഓഫ് കാമ്പസിനേയോ പ്ലസ്ടു പ്രവേശനത്തിലെ ഏക ജാലക സംവിധാനത്തെയോ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെയോ വല്ലാര്‍പാടം കണ്ടെയ്‌നര്‍ പദ്ധതിയെയോ കഞ്ചിക്കോട്ടെ ഫാക്ടറിയെയോ വിവാഹരജിസ്ട്രേഷനെയോ ഒന്നിനെയും എതിര്‍ത്തിട്ടില്ല. സ്വാഗതം ചെയ്തു. മൂന്നാറിലെ ടാറ്റ ഉള്‍പ്പെടെ എല്ലാ ഭൂമി കൈയേറ്റക്കാരെയും ഒഴുപ്പിക്കാനുള്ള പരിപാടിയെ മുക്തകണ്ഠം പിന്താങ്ങി. സി.പി.എം മുഖ്യമന്ത്രിയുടെ പരിപാടിയെ അട്ടിമറിച്ചെങ്കില്‍ അതില്‍ ജമാഅത്ത് എന്ത് പിഴച്ചു? പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയും കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാതെയും കൊണ്ടുവരുന്ന വ്യവസായങ്ങളെ തീര്‍ച്ചയായും എതിര്‍ത്തിട്ടുണ്ട്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നടപടികളെയും നഖശിഖാന്തം എതിര്‍ത്തു. അത് നന്മയല്ല, തിന്മയാണ് എന്നത്തന്നെ കാരണം.

ഇങ്ങനെയൊക്കെ ആരെയും ബോധ്യപ്പെടുത്താനുതകാത്ത ന്യായങ്ങള്‍ നിരത്തി ജമാഅത്തെ ഇസ്‌ലാമിയെ മാറ്റിനിര്‍ത്തി, സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചാലും സി.പി.എം രക്ഷപ്പെടുമോ എന്നതാണ് ചോദ്യം. ഇ.എം.എസിനെപ്പോലെ പാര്‍ട്ടി അണികള്‍ക്ക് അനിഷേധ്യനായ നേതാവല്ല പിണറായി. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സമാനമനസ്‌കരും അദ്ദേഹത്തെ മനസാ അംഗീകരിക്കുന്നില്ല. 1987ലെ പാര്‍ട്ടിയല്ല ഇന്നത്തെ പാര്‍ട്ടി. സ്വാര്‍ഥികളായ നേതാക്കളുടെ വ്യത്യസ്തതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മറ മാത്രമായി അത് ഇന്ന് മാറിയിരിക്കുന്നു. ഭരണ പരാജയമാകട്ടെ, പച്ചയായി ജനങ്ങളുടെ മുന്നിലുണ്ട്. കേന്ദ്രപദ്ധതികള്‍പോലും നടപ്പാക്കാനാവാത്തവിധം ഭരണയന്ത്രം നിശ്ചലമാണ്. സാമ്രാജ്യത്വത്തിനെതിരായി ആക്രോശങ്ങള്‍ വെറും വീണ്‍വാക്കുകളാണെന്ന് പ്രവൃത്തികള്‍ തെളിയിക്കുന്നു. കുത്തകകളുടെ വികസന അജണ്ട നടപ്പാക്കാന്‍ എത്രയോ ഭേദം യു.ഡി.എഫാണെന്ന് ജനം തീരുമാനിക്കും.

മുസ്‌ലിംലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയിലെത്തുമ്പോള്‍ സൈദ്ധാന്തികനാട്യങ്ങളൊന്നുമല്ല, വെറും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഞാണിന്മേല്‍ കളി മാത്രം. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് യൂത്ത്‌ലീഗിന്റെ കെ.എം. ഷാജിയും മുന്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് എം.കെ. മുനീറും എന്തുപറഞ്ഞാലും ഒരു നൂറ് തവണ അതിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തിയവനാണ് കുഞ്ഞാലിക്കുട്ടി. ബഷീറോ സമദാനിയോ ഇ. അഹമ്മദോ കെ.പി.എ മജീദോ തരംപോലെ കൂട്ടിനുണ്ടാവും. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലെ ചരിത്രതോല്‍വിക്കുശേഷവും ഒരുപാട് തവണ ഉഭയകക്ഷി സംഭാഷണം നടന്നിട്ടുണ്ട്. ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ട് തന്നെയാണ് ഏറെയും. 1987ന് ശേഷം ഒട്ടേറെ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്ത് വോട്ടുനല്‍കിയിട്ടുമുണ്ട്. ഒന്നോ രണ്ടോ തവണയോ സ്ഥാനാര്‍ഥികള്‍ക്കോ നല്‍കാതിരുന്നാല്‍ അപ്പോഴേക്ക് ജമാഅത്ത് തീവ്രവാദി സംഘടനയാവുന്ന മറിമായം മജീഷ്യന്‍ മുതുകാടിനുപോലും അപ്രാപ്യം. രാഷ്ട്രീയേതര സാമുദായികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിക്കൊണ്ടുള്ള കൂട്ടായ്മയിലും ഇരുസംഘടനകളും പങ്കെടുത്തുകൊണ്ടേ വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കിനാലൂര്‍പ്രശ്‌നത്തില്‍ സി.പി.എം ജമാഅത്തുമായി ഇടയുകയും ഒപ്പം സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങാന്‍ നീങ്ങുകയും ചെയ്തപ്പോള്‍ ലീഗ് നേതൃത്വത്തില്‍നിന്ന് വിളിയുണ്ടായി, കൂട്ടായിരുന്നു സംസാരിക്കാന്‍. ഒരു ഹോട്ടലിലായിരുന്നു സന്ധിക്കാന്‍ തീരുമാനിച്ചതെങ്കിലും തൊട്ടുമുമ്പ് വാര്‍ത്ത ചോര്‍ന്നു എന്നുപറഞ്ഞ് മുന്‍ എം.പി.അബ്ദുല്‍വഹാബിന്റെ വീട്ടിലേക്ക് ചര്‍ച്ച മാറ്റി. അവിടെയുമെത്തി ചാനലുകാരന്‍. വിവരം ചോര്‍ത്തിയതാര് എന്നന്വേഷിക്കുമെന്നും നടപടിയുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാരാണ് ചോര്‍ത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ലെന്നര്‍ഥം. അവരുടെ പേരില്‍ നടപടിയെടുക്കാന്‍ അദ്ദേഹത്തിനാവില്ലല്ലോ. ചോര്‍ന്നുകിട്ടിയത് ഇന്ത്യാവിഷനല്ല എന്നത് കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ പ്രയോഗിച്ച ഓട്ടസൂത്രമാവണം. മുസ്‌ലിംലീഗില്‍ കഠിന ജമാഅത്ത് വിരുദ്ധരുമെന്നത് പുതിയ വിവരമല്ല. പ്രശ്‌നാധിഷ്ഠിതയോജിപ്പും വിയോജിപ്പുമുള്ളവരാണ് മറ്റുള്ളവര്‍. രണ്ടു കൂട്ടരും ഭയപ്പെടുന്നതാണ് ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം. ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയപാര്‍ട്ടിയാവുന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ അത് പരസ്യമായി പറഞ്ഞു സുതാര്യമായിരിക്കുമെന്നും സംഘടനയുടെ വക്താക്കള്‍ പറയുന്നതൊന്നും ലീഗിന് ദഹിക്കുന്നില്ല. സാമുദായിക രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ ലീഗ് മതി അതാണ് നിലപാട്. ജമാഅത്താകട്ടെ, സാമുദായികരാഷ്ട്രീയം കളിക്കാന്‍ തങ്ങളില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ലീഗിന് ശങ്ക നീങ്ങുന്നില്ല. ഇസ്‌ലാമില്‍ രാഷ്ട്രീയംകൂടി ഉണ്ടെന്ന് കൃത്യമായി വിശ്വസിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇതര മതസംഘടനകളെപ്പോലെ ലീഗിന്റെ വാലാവാന്‍ വയ്യെന്ന് അവര്‍ക്ക് നന്നായറിയാം. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഇക്കാലമത്രയും സംഘടനയോട് ലീഗ്‌നേതൃത്വം ഇണങ്ങിയും പിണങ്ങിയും പോന്നിട്ടുള്ളത്. എന്നിട്ടിപ്പോള്‍ എന്തോ സംഭവിച്ചപോലെ കുഞ്ഞാലിക്കുട്ടിയുടെ മേല്‍ സമ്മര്‍ദം മുറുകിയതും അദ്ദേഹം മാധ്യമങ്ങളോട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതും രാഷ്ട്രീയസദാചാരത്തിന് നിരക്കുന്ന നടപടിയല്ല. ജമാഅത്ത് തീവ്രവാദി സംഘടനയാണെന്ന് ലീഗിന് അഭിപ്രായമുണ്ടെങ്കില്‍ അതിന്റെ നേതാക്കളുമായി ഒരിക്കലും ചര്‍ച്ച നടത്തരുത്, വേദി പങ്കിടരുത്. അങ്ങനെ അഭിപ്രായമില്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് പാത്തും പതുങ്ങിയും ചര്‍ച്ചക്ക് പോവേണ്ട കാര്യമെന്തിരിക്കുന്നു?

സി.പി.എമ്മും മുസ്‌ലിംലീഗും ഒരുപോലെ പങ്കിടുന്ന ദുഃഖമാണ് 'മാധ്യമ'ത്തിന്റെ സ്വാധീനം. വിദേശപ്പണം ലഭിക്കുന്നതുകൊണ്ടാണ് പത്രത്തിന്റെ വളര്‍ച്ചയെന്ന ആരോപണവും പിണറായിയും കെ.എം. ഷാജിയും ഉന്നയിച്ചിട്ടുണ്ട്. പണമുണ്ടെങ്കില്‍ പത്രം വളരുമെന്ന അറിവ് പുതിയതാണ്. എങ്കില്‍ അച്ചന്മാരുടെ 'സദ്‌വാര്‍ത്ത' നിലച്ചുപോയതെന്ത്? ഫാരിസ് അബൂബക്കറിന്റെ 'മെട്രോ വാര്‍ത്ത' രംഗം കീഴടക്കാത്തതെന്ത്? മുതലാളിമാര്‍ ഡയറക്ടര്‍മാരായ, കെ.എം.സി.സികളുടെ സമ്പൂര്‍ണപിന്തുണയുള്ള 'ചന്ദ്രിക' വളര്‍ച്ചമുരടിച്ചു നില്‍ക്കുന്നതെന്ത്? കോടികളുടെ കൊട്ടാരത്തിലേക്ക് ആസ്ഥാനം മാറ്റാന്‍ സാധിച്ച 'ദേശാഭിമാനി'ക്ക് ഇടതുപക്ഷത്തെ പോലും നേരാംവണ്ണം സ്വാധീനിക്കാന്‍ കഴിയാതെ പോയതെന്ത്‌കൊണ്ട്? നിഷ്പക്ഷതയും വിശ്വാസ്യതയും തുറന്നെഴുതാനുള്ള ആര്‍ജവവുമാണ് പ്രശ്‌നം. അതുണ്ടെങ്കില്‍ ആരാന്റെ പ്രസ്സില്‍ കൂലിക്കടിച്ചാലും പൊതുസമൂഹം പത്രം വാങ്ങും, വായിക്കും. പാര്‍ട്ടി പറഞ്ഞതിലപ്പുറം ശരിയില്ലെന്ന്, പാര്‍ട്ടിയെന്നാല്‍ തലപ്പത്തുള്ള ഏതാനും വ്യക്തികളാണെന്ന് വിശ്വസിപ്പിക്കാന്‍ പോയാല്‍ സ്വന്തക്കാര്‍ പോലും വിവരങ്ങളറിയാന്‍ വേറെ വഴിനോക്കും. സി.പി.എമ്മിന്റെ ആസ്തി വകകളുടെ നൂറിലൊരംഗം ജമാഅത്തിനുണ്ടെന്ന് തെളിയിക്കാമെങ്കില്‍ ഏറെ സന്തുഷ്ടരായിരിക്കും അതിന്റെ പ്രവര്‍ത്തകര്‍.

കടപാട് : മാധ്യമം >>പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി

2009 ജൂൺ 30, ചൊവ്വാഴ്ച

ഭീകര വാദത്തിന്റെ നാരായ വേര് മൌലാനാ മൌദൂദി?!

യുദ്ധോത്സുകവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണിസ് ലാം - പാശ്ചാത്യര്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഇസ് ലാമിനെതിരെ ഉന്നയിക്കുന്ന ഏറ്റവും ഗുരുതരമായ ആക്ഷേപം. ഈ ആക്ഷേപത്തില്‍ വല്ല വസ്തുതയുമുണ്ടായിരുന്നെങ്കില്‍ സ്വാഭാവികമയും ഇസ് ലാമിന്റെ വെന്നിക്കൊടി ഭൂഗോളത്തില്‍ കോളിളക്കം സൃഷ്ടൈച്ച കാലത്ത് അതുന്നയിക്കപ്പെടുമായിരുന്നു.ലോകത്തിന്റെ പലഭാഗത്തേക്കുമുള്ള അതിന്റെ വിജയകരമായ മുന്നേറ്റം രക്തം ചിന്തലിനുള്ള ആഹ്വാനത്തിന്റെ ഫലമാണെന്ന് അപ്പോള്‍ യഥാര്‍ഥത്തില്‍ തന്നെ ലോകം സംശയിക്കുമായിരുന്നു. എന്നാല്‍ ഇസ് ലാമിന്റെ രാഷ്ട്രീയമായ കുതിപ്പ് അസ്തമിച്ചതിനും വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഈ ആക്ഷേപത്തിന്റെ ജനനം എന്നതാണ് അത്ഭുതകരം. "
അബുല്‍ അഅലാ മൌദൂദി......(ജിഹാദ് --പുറം:33)
ജമാത്തെ ഇസ്ലാമി, ഭീകരജിഹാദ്, വിമോചന ജിഹാദ് എന്ന പേരില്‍ ഡോ. എന്‍.എം മുഹമ്മദലി എഴുതിയ പോസ്റ്റിറ്റിന് ഞാനിട്ട കമന്റുകളും ചില അനുബന്ധങ്ങളും ഇവിടെ ചെര്‍ക്കുന്നു.

Dr. N.M.Mohammed Ali said...
ഫത്ത ഒരിക്കലും ഒരു ജിഹാദിസ്ട് സംഘടന ആയിരുന്നില്ല. പാലസ്തീന്‍ ജനതയുടെ വിമോചന പ്രസ്ഥാനമായിരുന്നു. ഹമാസ് ഭീകര ജിഹാദിസ്ട് സംഘടന തന്നെയാണ്. ഇഖ്വാനുല്‍ മുസ്ലിമീന്‍ എന്ന സംഘടനയില്‍ നിന്നും മുളപൊട്ടിയതാണ് ഹമാസ്. അതിന്റെ പ്രത്യയ ശാസ്ത്രം ജമാഅത്തെ ഇസ്ലാമിയുടെത് തന്നെയാണ്. വിമോചന ജിഹാദ് സാമ്രാജ്യത്വത്തിന് എതിരായാണ്. അതിന്റെ ലക്ഷ്യം ഹുക്കുമേ ഇലാഹ് (അല്ലാഹുവിന്റെ ഭരണം) ആകരുത്. ജിഹാദ് വലിയൊരു വിഷയമാണ്. അത് മറ്റൊരു പോസ്റ്റില്‍.....


Rajeeve Chelanat said...
ആശയം നല്ലതാണെങ്കിലും പ്രായോഗികമാകാന്‍ ബുദ്ധിമുട്ടുണ്ട്. ഫത്തയും ഹമാസുമൊക്കെ ഈ പറഞ്ഞ വിമോചന ജിഹാദിന്റെ സ്വഭാവം പേറുന്ന സംഘടനകളായിരുന്നു. ഹമാസ് അതില്‍നിന്ന് ബഹുദൂരം മാറിക്കഴിഞ്ഞു ഭീകരജിഹാദിന്റെ ലക്ഷനങ്ങള്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു ഫത്തയാകട്ടെ, യാഥാസ്ഥിതിക ഭരണവര്‍ഗ്ഗങ്ങളുടെ ചട്ടുകവും. രാഷ്ട്രീയമായ ശാക്തീകരണം മാത്രമേ പ്രതിവിധിയുള്ളു.

അഭിവാദ്യങ്ങളോടെ


ചിന്തകന്‍ said...
മുഹമ്മദ് അലി സാര്‍

ഒരേ ഒരു സംശയം മാത്രം ബാക്കി..ഭയങ്കര യുക്തിവാദികള്‍ ആണെന്നാണെന്നല്ലോ വെപ്പ് .. അത് കൊണ്ടാ... ലോകത്ത് സര്‍വ്വ ഭീകരമന്മാരുടെയും പ്രത്യയശാസ്ത്രത്തിന്റെ നാരായ വേര് മൌലാനാ മൌദൂദിയും ഹസനുല്‍ ബന്നയുമാണെന്നല്ലോ വെപ്പ്.. എന്നാല്‍ അവര്‍ ഉണ്ടാക്കിയ സംഘങ്ങടനകളില്‍ നിന്നൊരും ഭീകരരായില്ല... ഇതിന്റെ യുക്തിയൊന്ന് വിവരിക്കാമോ? ..

രാജീവ് ചേലാനാട് ജീ ഹമാസിന്റെത് ഭീകരതയായും ഫത്തഹിന്റെത് സ്വാതന്ത്രിയ പോരാട്ടമായും ചിത്രീകരിക്കുന്നതിന്റെ യുക്തിയെന്ത് ? സമരത്തിന് കമ്മ്യൂണിസം ആശയമായി സ്വീകരിച്ചാല്‍ അത് സ്വാതന്ത്രിയ സമരം . ഇസ് ലാം ആശയമായി സ്വീകരിച്ചാല്‍ അത് ഭീകരത...എന്തൊരു കണ്ട്ടുപിടുത്തം!... തങ്കളെ പോലുള്ള പുരോഗമന വാദികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ..വര്‍ഗീയത ഒരിക്കലും കൈമോശം വരില്ലേ സാര്‍.

June 29, 2009 10:34 PM


ea jabbar said...
ബംഗ്ലാദേശ്,പാക്കിസ്ഥാന്‍ , കാശ്മീര്‍ ,അഫ്ഗാനിസ്ഥാന്‍ , എന്നിവിടങ്ങളിലും പശ്ചിമേഷ്യയിലും എല്ലാം ഇന്ന് നടക്കുന്ന ഭീകരാക്രമങ്ങള്‍ മൌദ്ദുതിസത്തിന്റെ സംഭാവന തന്നെയാണ്‍. കേരളത്തിലെ ജമാ അത്തുകാര്‍ പുകമറ സ്രഷ്ടിക്കാന്‍ വേണ്ടി വേഷം കെ ട്ടുന്നുവെ ന്കിലും . സിമി ആരുണ്ടാക്കിയ സമ്ഘമാണെനന് എല്ലാവര്ക്കും അറിയാം. അതാണല്ലോ ഇപ്പോള്‍ എന്‍ ഡി എഫും പോപ്പുലര്‍ ഫ്രോന്റും ഒക്കെ ആയത്. ഇതിന്റെയെല്ലാം ആശ യപരമായ് അടിത്തറ മൌദുതി ചിന്തകള്‍ തന്നെ .

June 30, 2009 6:47 AM

ചിന്തകന്‍ said...
സിമി ജമാ അത്തെ ഇസ് ലാമിയാണ് ഉണ്ടാക്കിയതെന്ന് ജബ്ബാര്‍ മാഷിന് തെളിയിക്കാന്‍ പറ്റുമോ? ..ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. സിമിയില്‍ പണ്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്ന് പല സംഘടനകളിലും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് നേരാണ്.

കേരളത്തിലെന്നല്ല ഇന്ത്യയിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ ഒന്നും മൌദൂതി സ്ഥാപിച്ച സംഘടന തീവ്രവാദത്തിലോ ഭീകര വാദത്തിലോ ഏര്‍പ്പെട്ടതായി തെളിവുകളില്ല. താങ്കള്‍ക്ക് തെളിവ് തെസ്ലീമ നസ്രീനെഴുതിയ നോവലായിരിക്കും അല്ലെ :)..
താങ്കളെഴുതിയ ബ്ലൊഗുകള്‍ക്കാട്ടി ജമാ അത്തിനെതിരെ തെളിവ് കാട്ടുന്നതായിരിക്കും അതിലും ഉചിതം എന്ന് തോന്നുന്നു.

മൌ‍ദൂതി സ്ഥാപിച്ച സംഘടനയിലെ ഒരു പ്രവര്‍ത്തകനും ഇന്ന് വരെ ഇന്ത്യയിലെവിടെയും നടന്ന ഒരു കലാപത്തിന്റെ പേരിലും ഒരറസ്റ്റു പോലും ചെയ്യപ്പെട്ടിട്ടില്ല. മൌദൂദി കാരണം വേറൊരൊക്കെ തീവ്രവാദികളായി എന്ന് പറയുന്നതിനോളം യുക്തി രാഹിത്യം വേറെന്തുണ്ട്. സ്റ്റാലിനെയും മാവോയിസ്റ്റുകളെയും നക്സലേറ്റുകളെയും ഭീകരാരാക്കിയതില്‍ മര്‍ക്സ് വഹിച്ച വഹിച്ച പങ്ക് പോലും മൌദൂതി എന്‍ഡിഫിനെയും സിമിയിയെയും വളര്‍ത്താന്‍ സഹായിച്ചിട്ടില്ല. മാത്രമല്ല തീവ്രവാദവും അക്രമ പ്രവര്‍ത്തനങ്ങളും ഒന്നിനും ഒരു വഴിയല്ല അതെടുത്താല്‍ താങ്കളെ പോലുള്ളവര്‍ക്കാണ് കൂടുത വളര്‍ച്ചയുണ്ടാവുക എന്ന് മനസിലാക്കാന്‍ പറ്റാത്തത്തത്ര വിവരമില്ലാത്തവരല്ല മൌദൂദിയും അദ്ദെഹം ഉണ്ടാക്കിയ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരും :)

ഉപ്പോളം വരുമോ മാഷെ ഉപ്പിലിട്ടത്? :)


June 30, 2009 10:26 AM

Dr. N.M.Mohammed Ali said...
ചിന്തകന്റെ ചോദ്യം വളരെ പ്രസക്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകര ജിഹാദ്കളുടെ ആശയപരമായ ആയുധം ഹസന്‍ അല്‍-ബന്നയിലും മൌദൂതിയിലും നിന്നാണെന്നു പറയുന്നതിലെ യുക്തി എന്താണ്? ലോകത്ത് എവിടെയും മുസ്‌ലിമിന് എതിരെ ആക്രമണം ഉണ്ടായാല്‍ അതിനെതിരെ ജിഹാദ് നടത്താന്‍ ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും മതപരമായ കടമയുണ്ട് എന്നാണ് ബന്നയുടെ....
............
...............
അതിന്റെ അന്തര ഫലമായാണ് അമേരിക്കന്‍ സാമ്രാജ്യത്വം ഇസ്‌ലാമിനെ സോവിയറ്റ്‌ യൂണിയനെ തകര്‍ക്കാനുള്ള കോടാലിയായി

ഉപയോഗിച്ചത്.


താങ്കളീ പറയുന്ന സിദ്ധാന്തം കൊള്ളാം...മൌദൂദിയില്‍ നിന്നും ഹസനുല്‍ ബന്നയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടാണ് അമേരിക്ക സോവിയറ്റ് യൂണിയനെ തകര്‍ത്തത്. കൊള്ളാം നല്ല ആശയം. തിരുമേനിമാര്‍ കേള്‍ക്കണ്ട, കേസുകൊടുക്കും!

റഷ്യ സോവിറ്റ് യൂണിയനായതും സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ അധിനിവേശം നടത്തിയതും മൌ‍ദൂദിയുടേയും ഹസനുല്‍ ബന്നയുടെയും പുസ്തകം വായിച്ചിട്ടാണോ?

അഫ്ഗാന്‍ അധിനിവേശം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ഒര് കാരണമായി എന്നത് നേരാണ്.

എന്നാലും ഈ പെരസ്ട്രോയിക്കയും ഗ്ലാസ്നോസ്തുമെല്ലാം ഡോക്റ്റര്‍ മറന്നു പോയതാണോ അതോ മനപ്പുര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതാണോ? ആശയപരമായി ഈ ഭൂലോകത്ത് നില നില്‍ക്കാന്‍ അര്‍ഹതയും സാധ്യതയും ഇല്ലാത്ത ഒരു പ്രത്യയ ശാസ്ത്രം സ്വയം തകര്‍ന്നടിഞ്ഞു വീണതിന് ഹസനുല്‍ ബന്നയുടെയും മൌദൂതിയുടേയും പിന്നാലെ പോയിട്ടെന്ത് പ്രയോജനം? അഫ്ഗാനെന്ന രാജ്യവും ആരാജ്യത്തെ ജനതതിയും കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി അതി ക്രൂരമായി അധിനിവേശം ചെയ്യപ്പെട്ടതിന് മൌദൂതിയുടെ ആശയങ്ങളാണോ കാരണം? എന്തൊരു വിചിത്രമായ വാദങ്ങള്‍!!!

ലോകത്ത് എവിടെയും മുസ്‌ലിമിന് എതിരെ ആക്രമണം ഉണ്ടായാല്‍ അതിനെതിരെ ജിഹാദ് നടത്താന്‍ ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും മതപരമായ കടമയുണ്ട് എന്നാണ് ബന്നയുടെ ജിഹാദ് സിദ്ധാന്തം.

ഈ പ്രസ്താവനയില്‍ രണ്ട് കാര്യങ്ങല്‍ അടങ്ങിയിരിക്കുന്നു.

1- ലോകത്തെവിടെയെങ്കിലും മുസ് ലീങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അവര്‍ക്ക് തിരിച്ചക്രമിക്കുകയോ മറ്റുള്ള മുസ് ലീങ്ങള്‍ക്ക് അവര്‍ക്ക് പിന്തുണ പ്രഖ്യപിക്കാനോ അവകാശമില്ല.

2-അങ്ങനെ ചെയ്താല്‍ അത് ഭീകരതയാണ്. അക്രമിക്ക് അക്രമം നിര്‍ബാധം തുടരുന്നതില്‍ ഒരു കുഴപ്പവുമില്ല.

ഇസ് ലാം യുദ്ധം നിഷിദ്ധമാക്കിയ മതമല്ല. യുദ്ധം അനുവദിക്കപ്പെട്ടത് ഒരു രാഷ്ട്ര സെറ്റപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതും ഇങ്ങോട്ട് ആക്രമിപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലോ അക്രപെട്ടാലോ അല്ലാതെ അന്യായമായി ആരുടെ മേലുള്ള യുദ്ധവും ഇസ് ലാമിന്റെ രാഷ്ട്ര സെറ്റപ്പിലും നിഷിദ്ധമാണ്. വ്യക്തി തലത്തിലോ സംഘടനാ തലത്തിലോ നടത്തുന്ന ഒരു തരം ആക്രമണരീതികള്‍ക്കും ഇസ് ലാം എതിരാണ്. അതിനാല്‍ തന്നെ ഹസ്സനുല്‍ ബന്നയും മൌദൂതിയും അതിനെതിരാണ്. ഒരിക്കലും അവരതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല.

കേരളത്തിലുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് ചൈനയിലും ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റുകാരോടുള്ള ആശയ പരമായ ഐക്യദാര്‍ഡ്യമാവാമെങ്കില്‍ എന്ത് കൊണ്ടാണ് ഇസ് ലാമിനും മുസ് ലീങ്ങള്‍ക്കും അതായിക്കൂടാ എന്ന് ശഠിക്കുന്നത്?

താങ്കള്‍ക്ക് ജിഹാദിന്റെ അര്‍ത്ഥമറിയില്ലാ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ജിഹാദിന് സത്യത്തില്‍, അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പദം മലയാളത്തിലോ/ഇഗ്ലീഷിലോ അല്ലെങ്കില്‍ മറ്റേതെനിലും ഭാഷയിലോ ഉണ്ടെന്ന് തോന്നുന്നില്ല.

struggle/ ധര്‍മ്മ സമരം എന്നൊക്കെപറഞ്ഞാല്‍ അല്പമെങ്കിലും ജിഹാദ് എന്ന പദത്തോട് യോജിക്കുമെന്മെന്ന് തോന്നുന്നു. സമൂഹത്തില്‍ നടക്കുന്ന ഏത് തരം അനീതിക്കും അക്രമണത്തിനോ എതിരെയുള്ള സമരത്തിന്, സമൂഹത്തോടും സ്വന്തത്തോടും കുടുംബത്തോടുമൊക്കെയുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിന് ... ഇങ്ങനെ വിവിധ സന്ദര്‍ഭങ്ങളില്‍ ഇസ് ലാമില്‍ ആ പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അക്രമത്തെയോ ഭീകരതേയോ തീവ്രവാദത്തെയുമെല്ലാം ജിഹാദുമായി വെച്ചു കെട്ടുന്ന അസുഖങ്ങളാണ് കൂടുതല്‍ പേര്‍ക്കും.
ആ പദത്തെയങ്ങ് ഭീകരവല്‍ക്കരിക്കുക എന്നതാണ് സാമ്ര്യാജ്യത്വം ചെയ്ത ഒന്നാമത്തെ പണി. പിന്നെയെല്ലാം എളുപ്പം! അത് പ്രയോഗിച്ചവരെല്ലാം ഭീകരതയുടെ ഉപജ്ഞാതാക്കള്‍!! സമവാക്യം എളുപ്പത്തില്‍ രൂപപ്പെട്ടു ഇസ് ലാം=ജീഹാദ്=ഭീകരത!!! (a=b=c, a=c,c=a, c=b) എങ്ങനെവന്നാലും ഭീകരത തന്നെ.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകത്തുള്ള സകല ചരാചരങ്ങളും മുസ്‌ലിം ആണ്. മുസ്‌ലിം എന്നാല്‍ അല്ലാഹുവിനു കീഴടങ്ങിയത് എന്നര്‍ത്ഥം.

ഇത് പറഞ്ഞത് ഹസനുല്‍ ബന്നയല്ല. ഖുര്‍ ആനാണ്.
"ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും സ്വമനസ്സാലോ നിര്‍ബന്ധിതമായോ മുസ്ലിമായിരിക്കുന്നു. അല്ലാഹുവിന്‌ കീഴ്പെട്ടിരിരിക്കുന്നു".

(വിശുദ്ധ ഖൂര്‍ആന്‍ 3: 83 )

അവരക്കൂടി അല്ലാഹുവിനു കീഴടങ്ങിയവരാക്കുവാന്‍ , ജിഹാദ് ചെയ്യാന്‍ , ഓരോ മുസ്‌ലിമിനും കടമയുണ്ട്.
പ്രിയ ഡോക്ടര്‍; ഇത് പറഞ്ഞ പുസ്തകത്തിന്റെ പേരും പേജ് നമ്പറും ഒന്ന് കിട്ടിയാല്‍ വളരെ ഉപകാരമായിരിന്നു.

മൌദൂദിയുടെ സംഘടനയില്‍ ആരും ഭീകര ജിഹാദ് ചെയ്തില്ല എന്ന് പറയുന്നതു വസ്തുതാ വിരുദ്ധമാണ്. ജബ്ബാര്‍ മാഷ്‌ അക്കാര്യം ചൂണ്ടിക്കാണിച്ചു.

ജബ്ബാര്‍ മാഷ് ചൂണ്ടികാണിച്ച കാര്യത്തിന്റെ തെളിവാണ് ഞാന്‍ ചോദിച്ചത്. ചൂണ്ടിയാല്‍ മാത്രം ഒരോപണത്തിന് തെളിവാകുമോ?

ലോകത്തേറ്റവും വലിയ ഭീകര പ്രസ്ഥാനം കമ്മ്യൂണിസമാണെന്ന് പറഞ്ഞാല്‍ ഡോക്റ്റര്‍ക്ക് നിഷേധിക്കന്‍ കഴിയുമോ ? സമൂഹത്തെ രണ്ട് തട്ടുകളാക്കി ഒരാള്‍ മറ്റൊരാളുടെ കൊടിയ ശത്രുവാണെന്ന് പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കമ്യൂണിസം. നടപ്പാക്കാന്‍ വേണ്ടി എതിര്‍ത്ത ദശലക്ഷക്കണക്കായ മനുഷ്യമക്കളെ യമപുരിയിലേക്കയച്ച പ്രസ്ഥാനം, ചരിത്രത്തിന്റെ ഗതി തന്നെ അതിന്റെ ഫലമാണെന്ന് വ്യാഖ്യാനിച്ച് കളഞ്ഞ ആ മഹാ പ്രസ്ഥാനത്തിന്റെ വക്താവ്.. സ്വന്തം കാലിലെ മന്ത് വെച്ച് മന്തില്ലാത്തവനെ മന്ത് കാലാ‍ എന്ന് വിളിച്ച്, മലര്‍ന്ന് കിടന്ന് തുപ്പുന്നതിന്റെ മന:ശാസ്ത്രം കാണുമ്മ്പോള്‍ സഹതാപം മാത്രമേ തോന്നുന്നുള്ളൂ. :)