2012, ജൂലൈ 27, വെള്ളിയാഴ്‌ച

ദൈവകണം / ദൈവമില്ലെന്ന് വരുത്താനുള്ള യുക്തിശാസ്ത്രത്തിന്റെ ഉത്സാഹങ്ങള്‍

ഡോ. കെ. അഹ്മദ് അന്‍വര്‍
ശാസ്ത്രീയവും അല്ലാത്തതുമായ വിജ്ഞാന വിസ്ഫോടനം അനിവാര്യമാക്കിയ സ്പെഷ്യലൈസേഷന്‍ കാരണം, ഏതെങ്കിലും പ്രത്യേക മേഖലയിലെ വിജ്ഞര്‍ പോലും ഇതര മേഖലയെക്കുറിച്ച് സാമാന്യം അജ്ഞരായിരിക്കും. എന്നാലോ എല്ലാ വിഷയത്തെക്കുറിച്ചും ഒരു ചെറിയ ധാരണയെങ്കിലും ഉണ്ടാകാന്‍ ആര്‍ക്കും ആകാംക്ഷയുണ്ടാകും. അങ്ങനെയാണ് വിഷയങ്ങളുടെ നിഗൂഢത ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ അവയെ ലളിതവത്കരിക്കാന്‍ ശ്രമം നടക്കാറ്. ഈ ലളിതവത്കരണത്തിന്റെ ഒരു പ്രധാന ന്യൂനത കൃത്യത നഷ്ടപ്പെടുകയാണ്. ഉദാഹരണമായി സ്വാനുഭവങ്ങള്‍ ധാരാളം. ഏതെങ്കിലും രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാനും ചോദിക്കാനും അന്വേഷിക്കാനും ഒരു രോഗിക്ക് അവകാശമുണ്ട്; അയാളുടെ ഡോക്ടര്‍ക്ക് അവക്ക് മറുപടി പറയാന്‍ ബാധ്യതയും. സാങ്കേതിക ഭാഷ, ശരീര-ആരോഗ്യ വിജ്ഞാനത്തില്‍ വലിയ അവഗാഹമില്ലാത്ത സാധാരണക്കാരനായ രോഗിക്ക് അന്യമായിരിക്കും. സങ്കീര്‍ണമായ കാര്യങ്ങള്‍ കഴിയുന്നത്ര ലളിതീകരിച്ച് പറഞ്ഞ് കഴിഞ്ഞാല്‍, അവസാനം രോഗിക്ക് മനസ്സില്‍ പതിയുന്ന ധാരണകള്‍, ഡോക്ടര്‍ ഒരിക്കലും ഉദ്ദേശിക്കാത്ത വിധത്തില്‍ തെറ്റായിരിക്കും. ഏകദേശം ഇതുപോലെ ഒരു ധാരണപിശകാണ് 'ദൈവകണം' എന്ന വാക്ക് സാമാന്യ ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുക. തത്സമയ മീഡിയാ റിപ്പോര്‍ട്ടിംഗില്‍, പേജുകളുടെയും ചാനല്‍ സ്ളോട്ടുകളുടെ സ്ഥല-സമയ പരിമിതികള്‍ക്കിടയില്‍, നൂറായിരം കാര്യങ്ങള്‍ ഒരേ സമയം അവതരിപ്പിക്കേണ്ടിവരുന്ന മാധ്യമ പ്രവര്‍ത്തകര്‍, 'സെന്‍സേഷന്‍' നിര്‍മിതിക്കല്ലെങ്കിലും തങ്ങളുടെ 'ടാര്‍ഗറ്റ്' ജനതയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കുറുക്ക് വഴികള്‍ ഉപയോഗിക്കുന്നത് സ്വാഭാവികം. ഒരു ശാസ്ത്രജ്ഞന്‍, ഹിഗ്ഗ്സ്- ബോസോണ്‍ (രണ്ട് ശാസ്ത്രജ്ഞരുടെ പേരുകളില്‍ നിന്ന് നിഷ്പന്നം; രണ്ടാമത്തേത് ഇന്ത്യന്‍ വംശജനായ ബോസ് ആണ്) കണികയെക്കുറിച്ച് പരാമര്‍ശിച്ച സാന്ദര്‍ഭികമായ പദമാണ് 'ദൈവകണം.' ആ പദം അവിടെ ഒട്ടിപ്പിടിച്ചു എന്നു പറയാം. തുടര്‍ന്ന് അത് മതകീയ ദര്‍ശനങ്ങളെ ചോദ്യം ചെയ്യുന്നതാക്കണമെന്ന് ചുരുക്കം ചില 'അജണ്ട നിര്‍മാതാക്കള്‍' എങ്കിലും കരുതിക്കാണും.
ഒരല്‍പം വിശകലനം ഇവിടെ സംഗതമാണ്. ഭൌതിക ശാസ്ത്രം (ഫിസിക്സ്) വിവിധ വിജ്ഞാന ശാഖകളില്‍ ശ്രേഷ്ഠമാണ് എന്ന് പറയാം. പ്രപഞ്ചോല്‍പത്തിയെക്കുറിച്ചും പദാര്‍ഥങ്ങളുടെ ഘടനകളെക്കുറിച്ചും മറ്റും മറ്റും ഈ ശാസ്ത്രശാഖ മുന്നോട്ടുവെച്ച ആശയങ്ങള്‍ കാലാന്തരത്തില്‍ സമൂല മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട്. യുഗ പ്രഭാവന്മാരായ ശാസ്ത്ര പ്രതിഭകളാണ് ഈ മാറ്റത്തിരുത്തലുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒരിക്കല്‍ അവിഭാജ്യമായി കരുതിയ ആറ്റം അങ്ങനെയല്ലെന്നും, ഇലക്ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമടങ്ങിയതാണെന്നും മനസ്സിലായി. തുടര്‍ന്ന് മറ്റു ഇതര സബ്-അറ്റോമിക് കണികകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടായി. പുതിയ പുതിയ പേരുകള്‍- പോസിസ്ട്രോണ്‍, ഫോട്ടോണ്‍- ഉദയം കൊണ്ടു. പോയി പോയി പദാര്‍ഥമുണ്ടോ അതോ വെറും എനര്‍ജി(ഊര്‍ജം) മാത്രമേയുള്ളോ പദാര്‍ഥവും എനര്‍ജിയും ഒന്നിന്റെ തന്നെ വിവിധ രൂപങ്ങളല്ലേ എന്ന സന്ദേഹങ്ങളായി. ഫിസിക്സ് വലിയ ഒരു കുതിച്ചു ചാട്ടം നടത്തി, ക്വാണ്ടം (ഝൌമിൌാ) ഫിസിക്സിലേക്ക്. (ഇതിന്റെ ലളിതമായ ഒരവതരണം ഠവല ഠമീ ീള ജവ്യശെര എന്ന ഫ്രിജോഫ് കാപ്രയുടെ പുസ്തകം തരുന്നുണ്ട്).
ഈ മാറി മറിച്ചിലുകള്‍ക്കിടയില്‍ അവശേഷിക്കുന്നതായി ശാസ്ത്രലോകം ഒരു മാതൃക(ാീറലഹ) മുന്നോട്ടുവെച്ചതാണ് 'സ്റാന്‍ഡേര്‍ഡ് മോഡല്‍' (മിെേറമൃറ ങീറലഹ). പ്രപഞ്ച സംവിധാനത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും ഇതുവരെ ലഭ്യമായ അറിവുകളില്‍നിന്ന് രൂപകല്‍പന ചെയ്തതായിരുന്നു അത് (ആപേക്ഷിക സിദ്ധാന്തം കൈകാര്യം ചെയ്യുന്ന ഗുരുത്വാകര്‍ഷണമൊഴിച്ച്). 17 കണികകളാണ് ഈ മോഡലിലുള്ളത്. 12 എണ്ണം 'ക്വാര്‍ക്കു'കള്‍ (അറ്റോമിക ന്യൂക്ളിയസ്സിലെ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും സംയോജിപ്പിക്കുന്നവ) അടക്കമുള്ള 'ഫെര്‍മിയോണു'കളും ഇലക്ട്രോണുകളുമാണ്. ഇവയാലാണ് പദാര്‍ഥം നിര്‍മിക്കപ്പെടുന്നത്. പിന്നെ നാലെണ്ണം ഗോജ് ബോസോണുകള്‍ (ഏമൌഴല യീീി) എന്നറിയപ്പെടുന്നു. ഫെര്‍മിയോണുകളുടെ പരസ്പര പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ശക്തി അല്ലെങ്കില്‍ ഊര്‍ജം നല്‍കുന്നവയാണിവ. ആറ്റത്തിന്റെ കേന്ദ്രത്തെ വലം വെക്കുന്ന ഇലക്ട്രോണുകളെ ഭ്രമണപഥങ്ങളില്‍ പിടിച്ചു നിര്‍ത്തുന്ന ഇലക്ട്രോ മാഗ്നറ്റിസം നല്‍കുന്ന ഫോട്ടോണുകള്‍, ക്വാര്‍ക്കുകളെ ന്യൂക്ളിയസ്സില്‍ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയുമായി അടക്കിപ്പിടിക്കുന്ന ഗ്ളൂവോണുകള്‍ (ഴഹൌീി) തുടങ്ങിയവ അവയില്‍ പെടുന്നു.
അവശേഷിക്കുന്നതാണ് ഹിഗ്ഗ്സ് കണം. കൂടുതല്‍ വൈശദ്യത്തിലേക്ക് പോകാന്‍ സ്ഥലം പോരാ. (ചിത്രം 1 കാണുക). ഒന്നു മാത്രം പറയാം. പദാര്‍ഥത്തിന് പിണ്ഡം (ങമ) എങ്ങനെ ലഭിച്ചു എന്ന് കണിശമായി മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് 17-മത്തെ കണമായി ഹിഗ്ഗ്സ് കണത്തെ വിഭാവനം ചെയ്തത്. വീണ്ടും ലളിതീകരിച്ച്, പക്ഷേ കണിശതയും കൃത്യതയും കുറേ നഷ്ടപ്പെടുത്തി ഒറ്റ വാക്യത്തില്‍ പറയട്ടെ: ഹിഗ്ഗ്സിനെ ഈ മോഡലില്‍ സ്ഥാപിക്കൂ; എങ്കില്‍ പദാര്‍ഥം നേരെ നില്‍ക്കും. അതിനെ എടുത്തു മാറ്റൂ; എങ്കില്‍ പദാര്‍ഥം ചീട്ടുകൊട്ടാരം പോലെ തകിടം മറിഞ്ഞ് വീഴും. മാത്രമല്ല, ഗുരുത്വാകര്‍ഷണ വിശദീകരണവും ഇത് നല്‍കും.
ഇതിനെയാണ് 'ദൈവകണം' എന്ന് ലെഡര്‍മാന്‍ എന്ന ശാസ്ത്രജ്ഞന്‍ വിളിച്ചത്. സ്റാന്റേര്‍ഡ് മോഡലെന്ന ജിഗ്സാ പസ്ളി (ഴശഴ മെം ുൌ്വ്വഹല)ലെ അവശേഷിക്കുന്ന കള്ളിയില്‍ വെക്കാനായി ജിഗ്ഗ്സ് വിഭാവനം ചെയ്ത ഈ കണിക യഥാര്‍ഥത്തിലുണ്ടോ? ഇതന്വേഷിക്കാനാണ് ഇഋഞച (ആണവ ഗവേഷണത്തിനുള്ള യൂറോപ്യന്‍ കൂട്ടായ്മ) ജനീവയില്‍ ഭൂമിക്കടിയില്‍ വലിയ ഗര്‍ത്തമുണ്ടാക്കി കണികകളെ പരസ്പരം ഇടിച്ചു നടത്തിയ പരീക്ഷണത്തിന് ഗവേഷകര്‍ മുന്നിട്ടിറങ്ങിയത്. അതുണ്ടെന്ന് തന്നെയാണ് ഗവേഷകര്‍ ഈ ജൂലൈ 4-ന് പുറത്തുവിട്ട വിവരം (ഖണ്ഡിതമായും നൂറ് ശതമാനം ഉറപ്പോടെ എന്നൊന്നുമല്ല. മിക്കവാറും കണ്ടുപിടിച്ചത് 'ഹിഗ്ഗ്സ്' തന്നെ അല്ലെങ്കില്‍ സമാനമായത് എന്നേ പറഞ്ഞുള്ളൂ. ശാസ്ത്രത്തിനും ശാസ്ത്രജ്ഞര്‍ക്കും ഈ വിനയം സ്വായത്തമാണ്).
* * * *
ഈ പരീക്ഷണത്തില്‍ പങ്കാളിയായ, കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി (സാന്‍ഡിയാഗോ)യിലെ വിവേക് ശര്‍മയുടെ വാക്കുകള്‍: "ദൈവകണം എന്ന പേരിനെ ഞാന്‍ വെറുക്കുന്നു. ഞാന്‍ മതഭക്തനൊന്നുമല്ല; പക്ഷേ വിശ്വാസികളുടെ മുഖത്തേക്കെറിഞ്ഞു കൊടുക്കുന്നു എന്ന പോലെയുള്ള ഈ അനാദരവ് ശരിയല്ല. ഭൌതിക ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയാണ് എന്റെ ജോലി; ദൈവമല്ല എന്റെ പ്രമേയം.''
ശാസ്ത്രവും മതവും തമ്മില്‍ സംഘട്ടനം എന്ന മിഥ്യയില്‍ ഭ്രമിച്ചിരിക്കുന്ന ഒരു പറ്റം ദൈവവിരുദ്ധര്‍ എന്നുമുണ്ടായിട്ടുണ്ട്. പ്രപഞ്ചം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന ദര്‍ശനത്തെ തള്ളിപ്പറയാനും അത് സ്വയം ഭൂവാണെന്നും സ്വയം വികാസക്ഷമമാണെന്ന് വരുത്താനും നാസ്തികര്‍ എല്ലാ കച്ചിത്തുരുമ്പും എല്ലാ കാലത്തും ഉപയോഗിച്ചിട്ടുണ്ട്. പദാര്‍ഥങ്ങളുടെ പിണ്ഡത്തിന്റെ കാരണം അറിയാത്തത് മാത്രമാണ് ദൈവത്തിന്റെ അസ്തിത്വമില്ലായ്മ തെളിയിക്കുന്നതിലുള്ള ഏക വിഷമമെന്നും അത് കണ്ടു പിടിച്ചു കഴിഞ്ഞ സ്ഥിതിക്ക് ദൈവത്തിന് നിലനില്‍പില്ലാതായി എന്നും ദ്യോതിപ്പിക്കണം. അത്രമാത്രം. അതായത് നിരുപദ്രവകരമായ ഒരു ശാസ്ത്ര നിരീക്ഷണം തങ്ങളുടെ നിറംപിടിപ്പിച്ച നിക്ഷിപ്ത താല്‍പര്യ പ്രേരിതമായ അജണ്ടക്ക് ഉപയോഗപ്പെടുത്തുക മാത്രം. വാസ്തവത്തില്‍ ഹിഗ്ഗ്സ് കണം ഭൌതിക ശാസ്ത്രത്തില്‍ അവസാന വാക്കല്ല തന്നെ. ഈ തരത്തിലുള്ള വാദഗതികള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്ന ഒരു കൊച്ചു ഖുര്‍ആന്‍ ശകലം ഇങ്ങനെ: "അവര്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞ വിജ്ഞാനം ഇത്രമാത്രം'' (ഖുര്‍ആന്‍ 53:30).
'ദൈവകണം' എന്ന് നാമകരണത്തിന് പിന്നിലായി രസകരമായ ഒരു കാരണം ഉദ്ധരിക്കപ്പെടുന്നുണ്ട്. ഹിഗ്ഗ്സ് കണികയെക്കുറിച്ച ഗവേഷണത്തിന് അനേകം വര്‍ഷങ്ങളും പ്രയത്നവും ചെലവിട്ട നോബല്‍ ജേതാവ് ലിയോണ്‍ ലെഡര്‍മാന്‍ തന്റെ ഗവേഷണ ഫലങ്ങളെക്കുറിച്ച് 1994-ല്‍ ഒരു പുസ്തകമെഴുതി. ഏതെങ്കിലും കുഴഞ്ഞ് മറിഞ്ഞ പ്രശ്നത്തെ നേരിടുമ്പോള്‍ സാധാരണ ഇംഗ്ളീഷുകാരന്‍ ഉപയോഗിക്കുന്ന, ദേഷ്യവും സങ്കടവും പ്രതിഫലിക്കുന്ന ഒരു ശാപവാക്കായ 'ഠവല ഏീററമാി ജമൃശേരഹല' (നശിച്ച കണിക!) എന്നാണ് അദ്ദേഹം തന്റെ പുസ്തകത്തിന് പേരിട്ടത്.
പുസ്തക പ്രസാധകരായ ഡെല്‍റ്റ, നമ്മുടെ മാധ്യമ സുഹൃത്തുകളെപ്പോലെ, കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ അതിനെ ചുരുക്കി 'ഏീറ ജമൃശേരഹല' എന്നാക്കി. അവര്‍ക്കും ദുരുദ്ദേശ്യമുണ്ടായി കാണില്ല. പക്ഷേ, 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടില്‍ ചോര മാത്രം' പരതുന്ന നിരീശ്വരവാദികള്‍ ഈ കച്ചിത്തുരുമ്പും ഉപയോഗിക്കുന്നെന്ന് മാത്രം. വാട്സണും ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ തന്മാത്രയെ വിവരിച്ചപ്പോഴും, ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോഴും, ബഹിരാകാശ യാത്ര സാധ്യമായപ്പോഴും ക്ളോണിംഗ് കണ്ടെത്തിയപ്പോഴും, 'ഇനി തന്റെ ആവശ്യമില്ല, ദൈവമേ; താന്‍ ഇല്ല' എന്ന് പറയാന്‍ ധൃഷ്ടരാകുന്നവര്‍ക്ക് ഒരിടത്തും ദൈവത്തെ കണ്ടെത്താന്‍ കഴിയില്ല. അവരോട് സംസാരിക്കുന്നതും മിണ്ടാതിരിക്കുന്നതും ഒരുപോലെ. അവര്‍ മാറാന്‍ പോകുന്നില്ല (ഖുര്‍ആന്‍ 2:6).
വാസ്തവമോ? ദൈവം തന്നെയാണ് 'ആദ്യവും അന്ത്യവും. പുറവും അകവും' (ഖുര്‍ആന്‍ 57:3). 'നിങ്ങളെവിടെയായിരുന്നാലും നിങ്ങളോടൊപ്പം അവനുണ്ട്' (57:4).
ഇതുവരെ ഒളിഞ്ഞ് കിടന്നിരുന്ന, പ്രപഞ്ചഘടനയുടെ അവസാനത്തെ രഹസ്യ അറയില്‍ ഇതാ, ഇതായിരുന്നു ഉണ്ടായിരുന്നത് എന്ന അര്‍ഥത്തിലാണ് ഈ ഹിഗ്ഗ്സ് കണികയെ തല്‍പരര്‍ കാണുന്നത്. അങ്ങനെയെങ്കില്‍ എന്തിന് ഈ കണം മാത്രം? പ്രപഞ്ചത്തിന്റെ എല്ലാ കണങ്ങളും ദൈവകണങ്ങളാണ്. ദൈവം അവയില്‍ കുടികൊള്ളുന്നു എന്ന അര്‍ഥത്തിലല്ല. ഈ ലോകം തന്നെ ദൈവമാണെന്ന പാന്‍തീസ്റ് അര്‍ഥത്തിലുമല്ല. മറിച്ച് എല്ലാം അവന്റെ സൃഷ്ടി വൈഭവമാണെന്ന അര്‍ഥത്തില്‍; ഒന്നും അവന്‍ അല്ല; അവന് സമാനവുമല്ല (ഖുര്‍ആന്‍ 42:11). പരസ്പര ബന്ധിതമായും കാര്യകാരണ രൂപേണയും പദാര്‍ഥങ്ങളുടെയും പ്രപഞ്ചങ്ങളുടെയും സൂക്ഷ്മ ഘടനയും സ്ഥൂല ഘടനയും സംവിധാനിച്ച ദൈവത്തിന്റെ കല്‍പന('കുന്‍'-ഉണ്ടാവുക)യായ വാക്കും പൂര്‍ത്തീകരിക്കപ്പെട്ട പ്രവര്‍ത്തനവും തമ്മില്‍ സ്ഥലകാല വ്യത്യാസത്തിന് പോലും സാംഗത്യമില്ല. എങ്കിലും എല്ലാറ്റിലും യുക്തിഭദ്രതയും വ്യവസ്ഥാപിതത്വവും കാണാന്‍ കഴിയും. സൃഷ്ടിപ്പ് കഴിഞ്ഞ് പ്രപഞ്ചം വ്യവസ്ഥാപിതമായി ചലിച്ചുകൊള്ളട്ടെ എന്നുവെച്ച് രാജിവെച്ചവനോ, വിരമിച്ചവനോ അല്ല. ഒരു കണവും അവസാന കണ്ടുപിടുത്തമാകാവതല്ല. പൂര്‍വ മാതൃകയില്ലാതെ ആകാശഭൂമികള്‍ക്കു തുടക്കം കുറിച്ചവനായ 'ബദീഅ്' ആണവന്‍. തുടക്കം കുറിച്ച ('യുബ്ദിഉ') അവന്‍ സൃഷ്ടിപ്പ് ആവര്‍ത്തിക്കുക ('യുഈദ്')യും ചെയ്യുന്നു. അവന്‍ ഓരോ ദിവസവും പുതിയ കാര്യങ്ങളിലാകുന്നു (55:29).
സൃഷ്ടിപ്പ് കഴിഞ്ഞ് 'ഏഴാംനാള്‍ വിശ്രമിക്കാത്ത', ക്ഷീണമോ നിദ്രയോ ബാധിക്കാത്ത അവന്റെ അറിവിന്റെ വക്കുപോലും ചൂഴ്ന്നിറങ്ങാന്‍ മനുഷ്യന് കഴിയില്ല; അവന്‍ ഉദ്ദേശിച്ചത്രയുമല്ലാതെ (ഖുര്‍ആന്‍ 2:255).
'ദൈവകണം' എന്ന വാക്കില്‍ അസ്വസ്ഥതയും വിയോജിപ്പും പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റിയിലെ ഭൌതികശാസ്ത്രജ്ഞന്‍ കെയ്ല്‍ ക്രാന്‍മര്‍ (ഗ്യഹല ഇൃമിാലൃ) പറഞ്ഞു: "ഹിഗ്ഗ്സ് കണിക എന്തുകൊണ്ട് ഇത്ര പ്രധാനപ്പെട്ടതാണെന്ന് 'ദൈവ കണം' എന്ന വാക്ക് നമുക്ക് പറഞ്ഞുതരുന്നില്ല. ഭൌതികശാസ്ത്രജ്ഞര്‍ അഹങ്കാരികളും നാട്യക്കാരുമാണെന്ന് വരുത്താനേ അതുതകൂ. ദൈവവുമായി മത്സരിക്കാനോ അവന് പകരക്കാരാവാനോ ശ്രമിക്കുന്നവരാണ് ഭൌതിക ശാസ്ത്രജ്ഞര്‍ എന്ന അപകടകാരമായ ധാരണക്ക് കാരണമാകും അത്. സത്യത്തില്‍ ഭൌതിക ശാസ്ത്രജ്ഞരില്‍ എല്ലാ തരക്കാരുമുണ്ട്. തികഞ്ഞ മതഭക്തര്‍ മുതല്‍ നാസ്തികര്‍ വരെ. പ്രകൃതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ് ഞങ്ങള്‍. പ്രകൃതിയുടെ സംവിധാനത്തിലെ ഗരിമയും വ്യവസ്ഥാപിതത്വവും ആ വ്യവസ്ഥയിലെ അവ്യവസ്ഥാപിത അപവാദങ്ങളും, ഒരുപക്ഷേ മറ്റാരേക്കാളും ഞങ്ങളെ ആകര്‍ഷിക്കുന്നു; ഞങ്ങള്‍ മനസ്സിലാക്കുന്നു.''
മിച്ചിഗന്‍ യൂനിവേഴ്സിറ്റിയിലെ ഫിസിസിസ്റ് ഗോര്‍ഡണ്‍ കേന്‍ പറഞ്ഞു: "എല്ലാ നിലക്കും തെറ്റായ പേരാണ് ദൈവകണം എന്നത്. ആ പേരിന് ഫിസിക്സുമായി പുലബന്ധം പോലുമില്ല. ആ പേരിനെ ഭൌതികശാസ്ത്രജ്ഞര്‍ ഇഷ്ടപ്പെടുന്നുമില്ല.''

1 അഭിപ്രായം:

ചിന്തകന്‍ പറഞ്ഞു...

ശാസ്ത്രവും മതവും തമ്മില്‍ സംഘട്ടനം എന്ന മിഥ്യയില്‍ ഭ്രമിച്ചിരിക്കുന്ന ഒരു പറ്റം ദൈവവിരുദ്ധര്‍ എന്നുമുണ്ടായിട്ടുണ്ട്. പ്രപഞ്ചം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന ദര്‍ശനത്തെ തള്ളിപ്പറയാനും അത് സ്വയം ഭൂവാണെന്നും സ്വയം വികാസക്ഷമമാണെന്ന് വരുത്താനും നാസ്തികര്‍ എല്ലാ കച്ചിത്തുരുമ്പും എല്ലാ കാലത്തും ഉപയോഗിച്ചിട്ടുണ്ട്. പദാര്‍ഥങ്ങളുടെ പിണ്ഡത്തിന്റെ കാരണം അറിയാത്തത് മാത്രമാണ് ദൈവത്തിന്റെ അസ്തിത്വമില്ലായ്മ തെളിയിക്കുന്നതിലുള്ള ഏക വിഷമമെന്നും അത് കണ്ടു പിടിച്ചു കഴിഞ്ഞ സ്ഥിതിക്ക് ദൈവത്തിന് നിലനില്‍പില്ലാതായി എന്നും ദ്യോതിപ്പിക്കണം. അത്രമാത്രം. അതായത് നിരുപദ്രവകരമായ ഒരു ശാസ്ത്ര നിരീക്ഷണം തങ്ങളുടെ നിറംപിടിപ്പിച്ച നിക്ഷിപ്ത താല്‍പര്യ പ്രേരിതമായ അജണ്ടക്ക് ഉപയോഗപ്പെടുത്തുക മാത്രം. വാസ്തവത്തില്‍ ഹിഗ്ഗ്സ് കണം ഭൌതിക ശാസ്ത്രത്തില്‍ അവസാന വാക്കല്ല തന്നെ. ഈ തരത്തിലുള്ള വാദഗതികള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്ന ഒരു കൊച്ചു ഖുര്‍ആന്‍ ശകലം ഇങ്ങനെ: "അവര്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞ വിജ്ഞാനം ഇത്രമാത്രം'' (ഖുര്‍ആന്‍ 53:30).