ജമാല്‍ എ ബദവി
ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ഇസ്ലാമിനെക്കുറിച്ചെഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ ചിലപ്പോള്‍ പ്രത്യക്ഷമായും മറ്റു ചിലപ്പോള്‍ പരോക്ഷമായും ഉന്നയിക്കപ്പെടുന്ന ഒരാരോപണമുണ്ട്. ഇസ്ലാം ജൂതമതത്തില്‍ നിന്നോ ക്രിസ്തുമതത്തില്‍ നിന്നോ അല്ലെങ്കില്‍ അവ രണ്ടിലും നിന്നോ പകര്‍ത്തപ്പെട്ടതാണ് എന്നാണത്. ഇസ്ലാമും ജൂത-ക്രൈസ്തവ മതങ്ങളും തമ്മിലുള്ള പ്രകടമായ സാദൃശ്യം ചൂണ്ടിക്കാട്ടിയാണ് അവരിത് പറയാറുള്ളത്. ജൂതാരുമായും ക്രിസ്ത്യാനികളുമായും മുഹമ്മദ് നബി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പ്രത്യേകിച്ചും തന്റെ കച്ചവട യാത്രകളില്‍. ഈ സമ്പര്‍ക്കത്തിലൂടെയാണ് അദ്ദേഹം മതതത്വങ്ങള്‍ മനസ്സിലാക്കിയത്. പുതിയൊരു മതം സ്ഥാപിക്കാന്‍ അതദ്ദേഹത്തെ പ്രേരിപ്പിച്ചു ഇത്തരം വാദങ്ങളുടെ നേര്‍ക്കുനേരെയുള്ള സൂചന മുഹമ്മദ് സത്യസന്ധനായിരുന്നില്ല എന്നാണ്. തന്റെ അധ്യാപനങ്ങള്‍ ദൈവത്തിങ്കല്‍ നിന്ന് ലഭിക്കുന്ന വെളിപാടുകള്‍ മാത്രമാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം വ്യജമാണെന്നാണ് അര്‍ത്ഥമാക്കുന്നത്. വ്യാജ സങ്കല്‍പത്തിന്റെ അര്‍ത്ഥശൂന്യത നേരത്തെ വിശദീകരിച്ചതാണ്. എങ്കിലും ഈ പ്രശ്നത്തെക്കുറിച്ച് കൂടതല്‍ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും
ഇസ്ലാം ജൂത ക്രൈസ്തവ മതങ്ങളുടെ പകര്‍പ്പാണെന്ന് വാദിക്കുന്ന ആരും തന്നെ, പ്രസ്തുത മതങ്ങളുടെ അധ്യാപനങ്ങള്‍ മുഹമ്മദിന് പഠിപ്പിച്ചു കൊടുത്തത് ആരെന്ന് തെളിവുകളുടെ പിന്‍ബലത്തോടെ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ അവരുടെ ഈ വാദം വെറും അഭ്യുഹമോ പറച്ചിലോ മാത്രമാണ്. പക്ഷേ, നിരന്തരമായ ആവര്‍ത്തനത്തിലൂടെയും വിപുലമായ പ്രചാരണത്തിലൂടെയും ഈ വെറും പ്രസ്താവനയും അതിന്റെ അടിസ്ഥാനത്തിലുള്ള വിമര്‍ശനങ്ങളും വസ്തുതകളായി മഹത്വല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്.
ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രാഥമിക പാഠങ്ങളെപ്പോലും അവഗണിക്കുന്ന ഇത്തരം പ്രസ്താവനക്ക് ഉദാഹരണമാണ് മോണ്ട് ഗോമറി വാട്ട് ഇസ്ലാം ആന്റ് ദി ഇന്റഗ്രേഷന്‍ ഓഫ് സൊസ് എന്ന കൃതിയില്‍ എഴുതിയ ഈ വരികള്‍ ഇസ്ലാം അതിന്റെ ഉറവിടത്തെ അംഗീകരിക്കേണ്ടതായിട്ടുണ്ട്. അഥവാ ജൂതബ്ലക്രൈസ്തവ പാരമ്പര്യങ്ങള്‍ അതില്‍ ചെലുത്തിയ ചരിത്രപരമായ സ്വാധീനത്തെ അതംഗീകരിക്കണം ഈ പ്രസ്താവനയെ വിലയിരുത്തിക്കൊണ്ട് ഒരു ചരിത്രകാരന്‍ പറയുന്നു ഇവിടെ ഉറവിടപ്രശ്നം ഇനിയൊരു ചര്‍ച്ചയും ആവശ്യമില്ലാത്തവിധം തീര്‍ച്ചപ്പെട്ടുകഴിഞ്ഞ വസ്തുതയായിട്ടാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രശ്നത്തെക്കുറിച്ച് ചുരുങ്ങിയത് മൂന്ന് ചോദ്യങ്ങള്‍ ഉയര്‍ത്താവുന്നതാണ്.
ഒന്ന് നാല്‍പതാമത്തെ വയസ്സില്‍ ദൗത്യം ആരംഭിക്കുന്നതിനു മുമ്പുള്ള മുഹമ്മദ് നബിയുടെ പശ്ചാത്തലവും വിദ്യാഭാസവും എന്തായിരുന്നു? ആ പശചാത്തലത്തിന് അദ്ദേഹം പ്രബോധനം ചെയ്ത മതത്തില്‍ എത്രകണ്ട് സ്വാധീനം സാധിക്കുമായിരുന്നു?
രണ്ട് ജൂതന്‍മാരും ക്രിസ്ത്യാനികളുമായി അദ്ദേഹത്തിന് എത്രമാത്രം സമ്പര്‍ക്കം ഉണ്ടായിരുന്നു. ആ സമ്പര്‍ക്കത്തിന് അദ്ദേഹം കൊണ്ടുവന്ന മതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയുമായിരുന്നു?
മൂന്ന് മുഹമ്മദിന്റെ അധ്യാപനങ്ങളില്‍ ജൂതക്രൈസ്തവ സ്വാധീനം എത്രമാത്രം കണ്ടെത്താനാവും? വല്ല സാമ്യവും അവക്കിടയില്‍ ഉണ്ടെങ്കില്‍ തന്നെ അതിനെ എങ്ങിനെയാണ് വിശദീകരിക്കേണ്ടത്.
പശ്ചാലത്തിന്റെ പ്രശ്നം
ചരിത്രപരമായി പറഞ്ഞാല്‍ മുഹമ്മദ് നിരക്ഷരനായിരുന്നു. അദ്ദേഹത്തിന് എഴുത്തോ വായനയോ വശമുണ്ടായിരുന്നു എന്ന് കാണിക്കുന്ന യാതൊരു രേഖയുമില്ല. ഖുര്‍ആന്‍ പോലും അദ്ദേഹം സ്വയം എഴുതുകയല്ല ചെയ്തത്, പറഞ്ഞു കൊടുത്ത് എഴുതിക്കുകയായിരുന്നു. ഈജിപ്തിലെ ഭരണാധികാരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം അയച്ച കത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഹമ്മദ് നബിക്ക് വേണ്ടി വേറെ ആരോ ആണ് കത്തെഴുതിയത്. അദ്ദേഹത്തിന്റെ കയ്യൊപ്പില്ലാത്ത സീല്‍ ആണ് അതില്‍ പതിച്ചിച്ചിട്ടുള്ളത്. ഔപചാരികമോ അനൗപചാരികമോ ആയ യാതൊരു വിധ വിദ്യാഭ്യാസവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ അദ്ദേഹത്തിന് മുമ്പേ പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന് കാണിക്കുന്ന രേഖകളും ഇല്ല. ഇത്രകണ്ട് നിരക്ഷരനായിരുന്ന ഒരാള്‍ നാല്‍പതാമത്തെ വയസ്സില്‍ പൊടുന്നനെ, ചരിത്രഗതിയെതന്നെ മാറ്റി മറിച്ച പ്രത്യയശാസ്ത്രപരവും മതപരവുമായ ഒരു വന്‍ വിപ്ലവത്തിന് എങ്ങനെയാണ് ബീജാവാപം ചെയ്യുക?
പരിസരത്തിന്റെ പ്രശ്നം
പശ്ചാത്തലം നാം കണ്ടു കഴിഞ്ഞു. ഇനി അദ്ദേഹം വളര്‍ന്നു വന്ന ചുറ്റുപാട് എന്തായിരുന്നു എന്ന് നോക്കാം. മൂസാ മോസസ് നബി നാഗരികതയുടെയും വിജ്ഞാനത്തിന്റെയും മധ്യത്തിലാണല്ലോ വളര്‍ന്നത്. യേശുവും മറ്റു ഇസ്രായീലീ പ്രവാചകന്‍മാരും വളര്‍ന്നു വന്നത് ജൂതമതത്തിന്റെ കേന്ദ്രങ്ങളിലായിരുന്നു. തികച്ചും വ്യത്യസ്തമായി മുഹമ്മദ് നബി വളര്‍ന്നത് ബഹുദൈവാരാധകരുടേതായ ഒരു സമൂഹത്തിലാണ്. അവിടെ ജൂന്‍മാരും ക്രൈസ്തവരും ഗണ്യമായ തോതില്‍ ഉണ്ടായിരുന്നില്ല. മദീനയിലാണ് ചില ജൂതഗോത്രങ്ങള്‍ വസിച്ചിരുന്നത്. മദീനയാകട്ടെ വളരെ അകലെയുമായിരുന്നു. മുഹമ്മദിന്റെ അടുത്ത പരിസരമായി അതിനെ കണക്കാക്കിക്കൂടാ; ഏഴാം നൂറ്റാണ്ടിലെ ഗതാഗത വാര്‍ത്താവിനിമയ സൗകര്യങ്ങളെ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.
എന്നാലും ഒരാള്‍ക്ക് പറയാവുന്നതാണ്, കച്ചവടസംഘങ്ങളോടൊപ്പമുള്ള യാത്രകളില്‍ മുഹമ്മദ് നബി ജൂതബ്ലക്രൈസ്തവ മതങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടാകവും. ഇത്തരമൊരു പ്രസ്താവന അപകടകരമാവുന്നത് അതിന്റെ സൈദ്ധാന്തിക സാധ്യതകളിലല്ല. മറിച്ച്, ആ വാദത്തിലൂടെ എത്തിച്ചേരുന്ന ധൃതിപിടിച്ചതും ഉപരിപ്ലവുമായ നിഗമനങ്ങളാണ് അപകടകരമാവുന്നത്. കച്ചവടയാത്രക്കിടയില്‍ ജൂതരും ക്രൈസ്തവരുമായ ചിലരെ മുഹമ്മദ് നബി കണ്ടിട്ടുണ്ടാവുമെന്ന് തന്നെ വെക്കുക. അല്ലെങ്കില്‍ അവര്‍ മക്ക സന്ദര്‍ശിച്ചപ്പോള്‍ കണ്ടിരിക്കുമെന്ന് കരുതുക. എന്നാല്‍പോലും അവരുടെ മതസിദ്ധാന്തങ്ങള്‍ അദ്ദേഹം എത്രത്തോളം പഠിച്ചിട്ടൂണ്ടാവും. ഖുര്‍ആന്‍ അവരുടെ വേദഗ്രന്ഥങ്ങളീല്‍ നിന്ന് പകര്‍ത്തിയതാണ് എന്ന് സംശയിക്കാന്‍ മാത്രം അദ്ദേഹം അവരില്‍ നിന്ന് പഠിച്ചിട്ടുണ്ടാകുമോ?
മുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് വേണ്ടത്ര വിശദാംശങ്ങള്‍ നമുക്ക് ലഭിച്ചിട്ടുമുണ്ട്. അദ്ദേഹം രണ്ട് കച്ചവടയാത്രകള്‍ നടത്തിയതിന് തെളിവുമുണ്ട്. രണ്ടും സിറിയയിലേക്കായിരുന്നു അതിലൊന്ന് പിതൃവ്യനോടൊപ്പം പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ്. ഒരു യാത്രക്കിടയില്‍, അതും പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലന്‍, അക്കാലത്ത് ജൂതരായ പുരോഹിതര്‍ക്ക് മാത്രം അറിവുണ്ടായിരുന്ന ഗഹനമായ ദൈവശാസ്ത്ര തത്വങ്ങള്‍ പഠിച്ചു മനസ്സിലാക്കി എന്ന് ഊഹിക്കുന്നത് എത്രമാത്രം യുക്തിസഹമാണ്. മുഹമ്മദ് നബിക്ക് ഇരുപത്തിമൂന്ന് വയസ്സുമാത്രം പ്രായമുള്ളപ്പോഴായിരുന്നു രണ്ടാമത്തെ യാത്ര. ഖദീജയുടെ കച്ചവടസംഘത്തെ നയിച്ചുകൊണ്ടാണ് പോയത്. കച്ചവടത്തിരക്കുകള്‍ക്കിടയില്‍ ജൂതരും ക്രൈസ്തവരുമായ ആളുകളോട് അപ്പപ്പോള്‍ നടത്തിയ സഭാഷണങ്ങളിലൂടെ ആ രണ്ട് മതങ്ങളെയും കുറിച്ച്, അവയില്‍ നിന്ന് നൂതനവും ശക്തവുമായ മറ്റൊരു മതം രൂപപ്പെടുത്തിയെടുക്കാന്‍ മാത്രമുള്ള വിജ്ഞാനം അദ്ദേഹം കരസ്തമാക്കി എന്നു പറയുന്നത് കേവലം ഭാവനാവിലാസം മാത്രമാണ്. പണ്ഡിതന്‍മാറ്റുടെ നൂറ്റാറ്റാണ്ടുകളായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കു പോലും സാധിക്കാത്ത ഒന്നത്രെ അത്. മാത്രമല്ല ഈ വാദം താഴെ പറയുന്ന ആറു ചോദ്യങ്ങള്‍ക്ക് മറുപടി തരുന്നുമില്ല.
1. മുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് വേണ്ടത്ര ചരിത്ര രേഖകള്‍ ലഭ്യമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വിമര്‍ശകര്‍ നൂറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഗൗരവപൂര്‍ണമായ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കകയും ചെയ്യുന്നു. എന്നിട്ടും അദ്ദേഹം ജൂത ക്രൈസ്തവ മതതത്വങ്ങള്‍ പഠിച്ചത് ഏത് അധ്യാപകരില്‍ നിന്നാണെന്ന് കണ്ടുപിടിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല
2. മുഹമ്മദ് നബിക്ക് പതിമൂന്ന് വര്‍ഷക്കാലം കടുത്ത എതിര്‍പ്പുകളെയും പരിഹാസത്തെയും മര്‍ദ്ദനങ്ങളെയും നേരിടേണ്ടിവന്നു. കൊടിയ ശത്രുക്കള്‍ ഇത്രയേറേ ഉണ്ടായിട്ടും തനിക്ക് ദൈവത്തില്‍ നിന്ന് വെളിപാടുകള്‍ കിട്ടുന്നുവെന്ന അദ്ദേഹത്തിന്റെ വാദം വ്യജമാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് കഴിയാതിരുന്നത് എന്തുകൊണ്ടാണ്. ജ്ഞാനോപദേശം നല്‍കുന്ന ആചാര്യന്‍മാര്‍ ആരെന്നും അയാളുടെ പേരെന്തന്നും വെളിപ്പെടുത്താന്‍ അവര്‍ക്കു സാധിക്കുമായിരുന്നില്ലേ? അദ്ദേഹം മുള്ളവരില്‍ നിന്നു ജ്ഞാനോപദേശം സ്വീകരിക്കുകയാണെന്ന് വാദിച്ചിരുന്ന ചില എതിരാളികള്‍ തന്നെ പിന്നീട് ആ വദത്തില്‍ നിന്ന് പിന്‍മാറി ആഭിചാരവും ബുദ്ധിഭ്രംശവുമൊക്കെ ആരോപിക്കുകയാണ് ചെയ്തത്.
3. മുഹമ്മദ് നബി വളര്‍ന്നു വന്നത് ജനങ്ങള്‍ക്കിടയിലാണ്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാവശങ്ങളും അവര്‍ക്ക് മുമ്പില്‍ തുറന്നുകിടന്നിരുന്നു, മരുഭൂമിയിലെ ഗോത്രജീവിതത്തിന്റെ മറയില്ലായ്മയില്‍ പ്രത്യേകിച്ചും. അദ്ദേഹത്തെ നല്ലവണ്ണം അറിയുന്ന ധാരാളം കുടുംബക്കാര്‍ അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ അനുയായിവൃന്ദം. മറ്റാരോ പഠിപ്പിച്ച ആശയങ്ങളാണ് മുഹമ്മദ് പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ഇവര്‍ക്കെല്ലാം എങ്ങനെ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിഞ്ഞു?
4. ചരിത്രത്തിന്റെ സഞ്ചാരഗതിയെതന്നെ മാറ്റിക്കളഞ്ഞ സുശക്തമായ ഒരു മതം മുഹമ്മദിന് പഠിപ്പിച്ചുകൊടുത്ത ആചാര്യന്‍ വല്ലാത്തൊരു മനുഷ്യന്‍ തന്നെ ആയിരിക്കണം. എന്തുകൊണ്ടാണ് ആ ബഹുമതി അയാള്‍ സ്വയം അവകാശപ്പെടാതിരുന്നത്? തങ്ങളില്‍നിന്ന് പഠിച്ചുകൊണ്ടിരുന്ന ആ വിദ്യാര്‍ഥി, തങ്ങളെ അവഗണിച്ചുകൊണ്ട്, ദൈവികമായ ഒരു സ്രോതസ്സില്‍ നിന്നാണ് തനിക്ക് ഇതെല്ലാം ലഭിച്ചുകൊണ്ടിരക്കുന്നതെന്ന് അവകാശപ്പെടുമ്പോള്‍, എന്തുകൊണ്ടാണ് അവരതിനെ എതിര്‍ത്ത് ഒരക്ഷരം ഉരിയാടാതിരുന്നത്?
5. മുഹമ്മദ് തങ്ങളുടെ വേദഗ്രന്ഥങ്ങളോ തങ്ങളുടെ പാതിരിമാരും പുരോഹിതന്‍മാരും പഠിപ്പിച്ചതോ പകര്‍ത്തുകയാണെന്ന് അന്നത്തെ ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അറിവുണ്ടായിരുന്നില്ലെ? ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ മുഹമ്മദ് കൊണ്ടുവന്ന മതത്തില്‍ വിശ്വാസമര്‍പ്പിച്ചത്?
6. ജനങ്ങളോടൊപ്പം ഇരിക്കുമ്പോഴാണ് ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ മുഹമ്മദ് നബിക്ക് അവതരിച്ചു കിട്ടകയത്. ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയയാതാകട്ടെ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ടാണ്. അപ്പോഴെല്ലാം മുഹമ്മദിന്റെ അദൃശ്യനും നിഗൂഡനുമായ ആ അധ്യാപകന്‍ എവിടെയായിരുന്നു, ഇത്രയും കാലം അയാളെ മറച്ചുവെക്കാന്‍അയാള്‍ക്കെങ്ങനെ കഴിഞ്ഞു? ഒരിക്കല്‍പോലും പിടികൂടപ്പെടാതെ ഇരുപത്തിമൂന്ന് വര്‍ഷക്കാലം ആ രഹസ്യ അധ്യാപകനെ ഇടക്കിടെ സന്ദര്‍ശിക്കാന്‍ എങ്ങനെ സാധിച്ചു?
മുഹമ്മദ് പ്രഗത്ഭനായ ഒരു ദൈവശാസ്ത്ര പണ്ഡിതനായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഫലമാണെന്നു വിശ്വസിക്കാമായിരുന്നു. എന്നാല്‍ ബഹുദൈവവിശ്വാസികള്‍ക്കു പ്രാമുഖ്യമുള്ളതും പിന്നോക്കവുമായ ഒരു സമൂഹത്തില്‍ വളര്‍ന്ന നിരക്ഷരനായിരുന്നു അദ്ദേഹമെന്ന വസ്തുത ആ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു. (തുടരും)