ഡോ. ജമാല്‍ എ ബദവി
പല ഓറിയന്‍റലിസ്റ്റുകളും, പ്രത്യേകിച്ച് അവരില്‍ മിഷനറി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍, ഖുര്ആനില്െബൈബിളുമായി താരതമ്യം ചെയ്യുന്ന തിരക്കിലാണ്. ഇരു ഗ്രന്ഥങ്ങളും തമ്മിലുള്ള പൊരുത്തം കണ്ടുപിടിച്ച്, ഇസ്ലാമില്‍ ബൈബിള്‍-ജൂതക്രൈസ്തവ ചിന്ത-ചെലുത്തിയ സ്വാധീനം എടുത്തുകാട്ടുകയാണ് അവരുടെ ലക്ഷ്യം. രണ്ടു കൃതികള്‍ തമ്മിലുളള സാദൃശ്യം മാത്രം ഒന്ന് മറ്റേതില്‍നിന്ന് പകര്‍ത്തിയതാണെന്ന് ആരോപിക്കാന്‍ മതിയായ ന്യായമാവുകയില്ല. അവ രണ്ടും മൂന്നാമതൊന്നിനെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടതാവുമല്ലോ?
എല്ലാ വെളിപാടു ഗ്രന്ഥങ്ങളുടെയും ഉറവിടം ഒന്നാണെന്ന് - ദൈവമാണെന്ന് - മുസ്ലിംകള്‍ വാദിക്കുന്നു. ചില വെളിപാടു ഗ്രന്ഥങ്ങളില്‍ മനുഷ്യന്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയേക്കാം. അതിെന്റ മൗലികതയെ അവര്‍ വികലമാക്കിയിട്ടുണ്ടാവാം. എങ്കിലും മനുഷ്യെന്റ കൈകടത്തലുകള്‍ക്ക് വശപ്പെട്ടിട്ടില്ലാത്ത ചില ഭാഗങ്ങളും അവയില്‍ അവശേഷിക്കുന്നുണ്ടാവും. അവ പൊതുവായിരിക്കുകയും ചെയ്യും. ഖുര്‍ആനിലും ബൈബിളിലും ചില സമാന്തരങ്ങള്‍ കണ്ടെത്താവുന്നതാണ്. ചില ധാര്‍മിക നിയമങ്ങള്‍ ഉദാഹരണം മുഹമ്മദ് ബൈബിളില്‍നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിക്കാന്‍ ഈ സാദൃശ്യങ്ങള്‍ മതിയോ? എങ്കില്‍, ഇതേ യുക്തി എല്ലാ പൂര്‍വഗ്രന്ഥങ്ങള്‍ക്കും ബാധകമാക്കാവുന്നതാണ്. ഉദാഹരണമായി, ജൂതായിസത്തിെന്റയും ക്രിസ്തുമതത്തിെന്റയും അധ്യാപനങ്ങള്‍ക്കിടയില്‍ സാമ്യമുണ്ട്. അതുകൊണ്ട് യേശു യഥാര്‍ത്ഥ പ്രവാചകനായിരുന്നില്ല, അദ്ദേഹം പഴയ നിയമത്തില്‍ നിന്നും കോപ്പിയടിക്കുകയായിരുന്നു എന്നു പറയാമോ? ജൂതായിസത്തിെന്റ അധ്യാപനങ്ങള്‍ക്ക് ഹിന്ദുമതം പോലുള്ള ചില പൗരാണിക മതങ്ങളുടെ അധ്യാപനങ്ങളോടും സാദൃശ്യം കാണാവുന്നതാണ്. മോശെയും മറ്റു ഇസ്രായീലി പ്രവാചകന്മാരും കള്ള പ്രവാചകന്മാരായിരുന്നുവെന്നും അവര്‍ക്ക് ദൈവത്തില്‍ നിന്നു നേരിട്ടു വെളിപാടുകള്‍ ലഭിച്ചിരുന്നില്ല. മറിച്ച് ഹിന്ദുമതത്തില്‍ നിന്നും മറ്റും പകര്‍ത്തുകയാണ് അവര്‍ ചെയ്തതെന്നും ആരോപിക്കാന്‍ അത് മതിയാകുമോ?
ഉപരിതലത്തിനപ്പുറം
ഇസ്ലാമിനും ഇതരമതങ്ങള്‍ക്കുമിടയില്‍ യാതൊരു സാദൃശ്യവും ഇല്ലെന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. അങ്ങനെ പറയുന്നത് ശരിയോ വസ്തുതയോ ആയിരിക്കുകയുമില്ല. എല്ലാ ദൈവിക വെളിപാടുകളും ഒരേയൊരു ദൈവത്തില്‍നിന്നുള്ളതാണ്. ചരിത്രത്തിലുടനീളം നടന്ന മനുഷ്യെന്റ കൈകടത്തലുകള്‍ക്ക് ശേഷവും അവക്കിടയില്‍ ചില സാദൃശ്യങ്ങള്‍ അവശേഷിക്കാവുന്നതാണ്.
എന്നാല്‍ വളരെയധികം വ്യത്യാസങ്ങളുമുണ്ട്. ഇസ്ലാം ജൂത ക്രൈസ്തവ മതങ്ങളില്‍ നിന്നുണ്ടായതാണെന്ന വാദത്തെ ഇവയും തള്ളിക്കളയുന്നു. ആദിപാപം, രക്തബലി, ഒരാളുടെ പാപഭാരം മറ്റൊരാള്‍ ചുമക്കല്‍, ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ മധ്യവര്‍ത്തി, പൗരോഹിത്യ സഭയുടെ ആവശ്യകതയും അധികാരവും, ശാബ്ബത്ത് സങ്കല്‍പം, പ്രവാചകത്വ സങ്കല്‍പം, മുന്‍ പ്രവാചകന്മാരെ സംബന്ധിച്ച വിവരണങ്ങള്‍, ശരീരവും ആത്മാവും തമ്മിലുള്ള സംഘട്ടനങ്ങളെക്കുറിച്ച് സങ്കല്‍പം, മനുഷ്യെന്റ ദൗത്യത്തെസംബന്ധിച്ച കാഴ്ചപ്പാട്, മതം മനുഷ്യെന്റ ആത്മീയവശത്തെ മാത്രം കൈകാര്യം ചെയ്യുന്നതാണോ, ജീവിതത്തെ സമഗ്രമായി ചൂഴ്ന്നു നില്‍ക്കുന്നതോ എന്ന പ്രശ്നം ഇങ്ങനെ ഒട്ടേറെ വിഷയങ്ങളില്‍ ഇരുമതങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ട്.
വ്യത്യാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനിരുന്നാല്‍ അത് വളരെ നീണ്ടുപോകും. അതിനാല്‍ ദൈവത്തെക്കുറിച്ചുള്ള ബൈബിളിെന്റയും ഖുര്ആെന്റയും സങ്കല്‍പത്തിലേക്കു വെളിച്ചം വീശുന്ന ചില ഉദ്ധരണികള്‍ മാത്രം നല്‍കാം.
ബൈബിളിെന്റ ദൈവസങ്കല്‍പം
ദൈവത്തെ മനുഷ്യരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഉല്‍പത്തി പുസ്തകത്തില്‍ പറയുന്നു. അനന്തരം ദൈവം നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക (ഉല്‍പത്തി: 1.26).
ജോലി ചെയ്ത് ക്ഷീണിച്ചവനായും വിശ്രമം ആവശ്യമുള്ളവനായും ദൈവം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്ത ശേഷം താന്‍ ചെയ്ത സകല പ്രവൃത്തിയില്‍ നിന്നും ഏഴാം ദിവസം നിവൃത്തനായി. (ഉല്‍പത്തി 2.2)
തോട്ടത്തില്‍ ഉലാത്തുന്ന ഒരാളായും കാഴ്ച കൊടുക്കാതെ മനുഷ്യനു ഒളിച്ചിരിക്കാവുന്ന ഒരാളായും താന്‍ നോക്കുന്ന ഒന്നിനുവേണ്ടി തെരഞ്ഞു നടക്കേണ്ടി വരുന്ന ഒരാളായും ദൈവത്തെ ചിത്രീകരിക്കുന്നു. ആദാമും ഹവ്വായും വിലക്കപ്പെട്ട കനി ഭുജിച്ചതിനുശേഷമുള്ള സംഭവം വിവരിച്ചുകൊണ്ട് ബൈബിള്‍ പറയുന്നു. വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തില്‍ നിെന്റ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു. നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോട് കല്‍പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.(ഉല്‍പത്തി 3:8-11)
താന്‍ എടുത്ത തീരുമാനത്തിെന്റ പേരില്‍ ദുഃഖിക്കുന്ന ഒരാളായി ദൈവത്തെ വിവരിക്കുന്നു. താന്‍ മനുഷ്യനെ ഉണ്ടാക്കുക കൊണ്ട് യഹോവ അനുതപിച്ചു. അതു അവെന്റ ഹൃദയത്തിനു ദുഃഖമായി (ഉല്‍പത്തി 6:6)
ദൈവത്തെ ആകാശഭൂമികളുടെ സ്രഷ്ടാവായി ബൈബിള്‍ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും സര്‍വ്വ ജനങ്ങളുടെയും ദൈവം എന്ന ഊന്നല്‍ അവന്നു നല്‍കുന്നില്ല. ഇസ്രായേല്യരുടെ ദൈവമെന്നാണ് ഊന്നിപ്പറയുന്നത്. ഇസ്രായേല്‍ സന്തതികളെ ഇടക്കിടെ അവെന്റ ജനതയായി ചിത്രീകരിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ മനുഷ്യനുതുല്യം പരിമിതികളുള്ള ഒരാളായിട്ടാണ് ബൈബിള്‍ ദൈവത്തെ ചിത്രീകരിക്കുന്നത്. മൂക്കും വായുമുള്ള ഒരാളായി. കനത്ത ഇരുട്ടിലാണ് അയാള്‍ വസിക്കുന്നത്. അയാള്‍ക്ക് മനുഷ്യെന്റ മാര്‍ഗദര്‍ശനം ആവശ്യമാണ്. ഈജിപ്തില്‍ നിന്നുള്ള ഇസ്രായീല്യരുടെ പാലായനം വിവരിക്കുന്നിടത്ത് ഇത് വ്യക്തമാണ്. മനുഷ്യെന്റ ശക്തിയും ഐക്യവും ദൈവത്തെ ദുഃഖിപ്പിക്കുന്നു. മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഇറങ്ങി ഒന്ന്. അപ്പോള്‍ യഹോവ: ഇതാ ജനം വന്നു: അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്ന്; അവര്‍ ചെയ്യാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ അസാധ്യമാകയില്ല. വരുവിന്‍, നാം ഇറങ്ങിച്ചെന്നു അവര്‍ തമ്മില്‍ ഭാഷ തിരിച്ചറിയാതിരിക്കാന്‍ അവരുടെ ഭാഷ കലക്കികളയുക എന്നരുളിചെയ്തു. യഹോവ അവരെ കലകികകളകയാല്‍ അതിനു ബാബേല്‍ എന്നു പേരായി. യഹോവ അവരെ അവിടെനിന്നും ഭൂതലത്തില്‍ എങ്ങും ചിന്നിച്ചു കളിഞ്ഞു. (ഉല്‍പത്തി 11:5-9)
ദൈവസങ്കല്‍പം ഖുര്‍ആനില്‍
മനുഷ്യരൂപത്തിലുള്ള ദൈവത്തെ കുറിച്ച സങ്കല്‍പത്തിനുപകരം ഖുര്‍ആനില്‍ നാം വായിക്കുന്നതിപ്രകാരമാണ്: പറയുക അവന്‍, അല്ലാഹു, ഏകനാവുന്നു. എല്ലാവരുടെയും ആശ്രയമായിരിക്കുകയും ആരെയും ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നവന്‍. അവന്‍ ജനകനല്ല; ജാതനല്ല; അവനു തുല്യനായി ആരുമില്ല (112:1-4)
ക്ഷീണിക്കുകയും വിശ്രമം ആവശ്യമാവുകയും ചെയ്യുന്ന ദൈവത്തിനു പകരം ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ ഉറക്കമോ ബാധിക്കുന്നില്ല.(2:255)
നടക്കുകയും മേഘങ്ങള്‍ക്കുള്ളിലോ ശലോമോെന്റ ക്ഷേത്രത്തിനുള്ളിലോ വസിക്കുകയും ചെയ്യുന്ന ദൈവത്തിന് പകരം ഖുര്‍ആനിലെ ദൈവം സ്ഥലകാല പരിമിതികള്‍ക്കു വിധേയനല്ല. ഖുര്‍ആനില്‍ നാം വായിക്കുന്നു: കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിെന്റതാകുന്നു. നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവിെന്റ മുഖമുണ്ട്. അല്ലാഹു അതിവിശാലനും സര്‍വ്വജ്ഞനുമത്രെ. (2:115)
വാനലോകങ്ങളിലും ഭൂമിയിലും അവന്‍ മാത്രമാകുന്നു അല്ലാഹു. നിങ്ങളുടെ രഹസ്യങ്ങളും പരസ്യങ്ങളും അവന്‍ അറിയുന്നു. (6:3)
തെന്റ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ കുറെ കാലം കഴിഞ്ഞു മാത്രം അറിയാവുന്നവനാണ് ബൈബിളിലെ ദൈവം. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് അസ്തിത്വം പോലെ അവെന്റ ജഞാനവും അനശ്വരമാണെന്നാണ്. അതിന് അറ്റമില്ല. അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവെന്റ ജ്ഞാനത്തില്‍നിന്ന് ഒന്നും തന്നെ അവരുടെ ഗ്രഹണശേഷിയുള്‍ക്കൊളളാന്‍ കഴിയുന്നതല്ല. അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ (2:155)
അതിഭൗതിക രഹസ്യങ്ങളുടെ താക്കോലുകള്‍ അവെന്റ പക്കല്‍ തന്നെയാകുന്നു. അവനല്ലാതാരും അതറിയുന്നില്ല. കരയിലും കടലിലുമുള്ളതൊക്കെ അവന്‍ അറിയുന്നു. അവനറിയാതെ മരത്തില്‍നിന്ന് ഒരില കൊഴിയുന്നില്ല. അവെന്റ ജ്ഞാനത്തില്‍പെടാതെ ഭൂമിയുടെ ഇരുണ്ട മൂടുപടങ്ങളില്‍ ഒരു ധാന്യമണിയുമില്ല. പച്ചയും ഉണങ്ങിയതുമെല്ലാം ഒരു തെളിഞ്ഞ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മനുഷ്യരൂപത്തിലുള്ള ദൈവത്തെക്കുറിച്ച ബൈബിളിന്‍റ സങ്കല്‍പം പ്രതീകാത്മകമാണെന്നു കരുതാന്‍ വയ്യാത്തവിധം വ്യക്തമാണ്. എന്നാല്‍ ഖുര്‍ആനില്‍ അതിനു സദൃശ്യമായ വിവരണങ്ങള്‍ കാണുകയില്ല.
ആശയവിനിമയത്തിനുവേണ്ടി, ശരീരവര്‍ണ്ണനയെന്നു തോന്നിക്കുന്ന വിവരണങ്ങള്‍ നല്‍കേണ്ടിവരുമ്പോഴെല്ലാം ഖുര്‍ആനിെന്‍റ ഭാഷ അലങ്കാരികമാണെന്ന് നമുക്ക് കാണാവുന്നതാണ്. ദൈവത്തിെന്റ ശക്തിയും അധികാരവും കാണിക്കുവാനായുളള സിംഹാസനം എന്ന പ്രയോഗം, ദൈവത്തിെന്റ കൈ അവരുടെ കൈകള്‍ക്കു മേലെയാകുന്നു എന്നതുപോലുള്ള വാക്യങ്ങളിലെ കൈ പ്രയോഗം; ദൈവത്തിെന്റ ശക്തിയെയും ഇഛയെയുമാണ് ഇതു കുറിക്കുന്നത്. ഇത്തരം പ്രയോഗങ്ങളുടെ ശരിയായ അര്‍ത്ഥം ഖുര്‍ആനില്‍ നിന്നു തന്നെ ഗ്രഹിക്കാവുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: അവനു തുല്യമായി യാതൊന്നുമില്ല.
ഇത്തരം ആലങ്കാരിക പ്രയോഗങ്ങള്‍ ബൈബിളിലെ മനുഷ്യ താരതമ്യത്തിനു സമാന്തരമാവുകയില്ല. മനുഷ്യനെ ദൈവത്തിെന്റ രൂപത്തില്‍ സൃഷ്ടിച്ചു, ദൈവം തോട്ടത്തില്‍ കാലടി ശബ്ദമുണ്ടാക്കി കൊണ്ട് നടക്കുന്നു, അവന്‍ വിശ്രമിക്കുന്നു, അവെന്റ വായില്‍ നിന്നു തീ വമിക്കുന്നു. എന്നതിങ്ങനെയുള്ള പ്രയോഗങ്ങളുമായി ഇവക്ക് താരതമ്യമില്ല. (ഉദാഹരണത്തിന് ബൈബിള്‍ പുതിയ നിയമത്തിലെ 2 സാമുവല്‍ 22: 1-15 കാണുക)
ഉപസംഹാരം
ഈ ലഘു വിവരണം ഇസ്ലാമും ജൂത ക്രൈസ്തവ മതങ്ങളും തമ്മിലുള്ള അന്തരം വലുതാക്കി കാണിക്കുവാനുദ്ദേശിച്ചുകൊണ്ടുള്ളതല്ല. ഇസ്ലാം, ജൂതായിസം, ക്രിസ്ത്യാനിസം, ഇതര മതങ്ങള്‍ ഇവക്കിടയില്‍ പൊതുവായിട്ടുളള ഒന്നുമില്ലെന്ന് അതിനര്‍ത്ഥവുമില്ല.
അങ്ങനെ അര്‍ത്ഥമാക്കുന്നത് മതങ്ങളുടെ ചരിത്രത്തെക്കുറിച്ച് ഇസ്ലാമിെന്റ സിദ്ധാന്തത്തിനു തന്നെ നിരക്കാത്തതാണ്. മതങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ഇസ്ലാമിെന്റ സിദ്ധാന്തമിതാണ്. എല്ലാ പ്രാമാണിക മതതത്വങ്ങളും ഒരേ ദൈവത്തില്‍ നിന്നുളളവയാകുന്നു. അതിനാല്‍, എല്ലാ ദൈവദൂതന്മാരുടെയും മൗലികവും പ്രാമാണികവുമായ തത്വങ്ങള്‍ ഒന്നു തന്നെയാണ്. അവക്കിടയില്‍ നേരിയ വ്യത്യാസങ്ങള്‍ കണ്ടേക്കാം. പക്ഷെ, ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശദാംശങ്ങളില്‍ മാത്രമാണത്. കാലപ്രയാണത്തില്‍ പ്രവാചകന്മാരുടെ തനതായ അദ്ധ്യാപനങ്ങള്‍ നഷ്ടപ്പെടുകയോ, മാറ്റപ്പെടുകയോ, തത്വശാസ്ത്രപരായ വ്യാഖ്യാനങ്ങളുമായി കൂടിക്കുഴയുകയോ ചെയ്തു. ദൈവത്തെക്കുറിച്ച സങ്കല്‍പത്തിനുപോലും പരസ്പരവിരുദ്ധമായ പല രൂപങ്ങളുണ്ടായി. മരങ്ങളും നക്ഷത്രങ്ങളും മൃഗങ്ങളും പ്രേതങ്ങളും എന്തിനേറെ മനുഷ്യര്‍വരെ (യേശു, ബുദ്ധന്‍ ഉദാഹരണം) ദൈവമാണെന്ന സങ്കല്‍പമുണ്ടായി. എങ്കിലും ദൈവാനുഗ്രഹത്താല്‍ മനുഷ്യരാശിക്കായുള്ള അവെന്റ സന്ദേശം അന്യമായ എല്ലാ ആശയങ്ങളില്‍നിന്നും സങ്കല്‍പങ്ങളില്‍നിന്നും ശുദ്ധീകരിച്ചെടുത്തു യഥാര്‍ത്ഥ രൂപത്തില്‍ വീണ്ടും മനുഷ്യനു നല്‍കപ്പെട്ടു. അതാണ് മുഹമ്മദ് നബി മാനുഷ്യകത്തിനു നല്‍കിയ സാര്‍വ്വ ലൗകികവും ശാശ്വതവും ദിവ്യവും സംശുദ്ധവും സമ്പൂര്‍ണവുമായ സന്ദേശം.
ഈ സന്ദേശം മാനവരാശിക്കു എത്തിച്ചുകൊടുക്കാന്‍ ദൈവം തെരഞ്ഞെടുത്തത് ജൂതനോ, ക്രൈസ്തവനോ അല്ലാത്ത നിരക്ഷരനായ ഒരറബിയെയാണ്. ഈ വസ്തുത, അദ്ദേഹത്തിെന്റ സന്ദേശത്തെ കൊച്ചാക്കുന്നതിന് ജൂതരും ക്രൈസ്തവരുമായ ഓറിയന്‍റലിസ്റ്റുകളും മിഷനറിമാരും നടത്തുന്ന വമ്പിച്ച അദ്ധ്വാനങ്ങള്‍ക്ക് ന്യായമാകുന്നില്ല. മുഹമ്മദ് നബിയുടെ മേല്‍ പ്രത്യക്ഷമായോ പരോക്ഷമായോ വെട്ടിത്തുറന്നോ തന്ത്രപരമായോ സത്യസന്ധതയില്ലായ്മ ആരോപിക്കുവാന്‍ അവര്‍ നടത്തുന്ന വളച്ചൊടിക്കലുകള്‍, അന്യായങ്ങള്‍ എന്നിവക്കും അത് ന്യായമാകുന്നില്ല.
തനിക്കു ദൈവിക വെളിപാട് ലഭിക്കുന്നുവെന്നും താന്‍ ദൈവദൂതനാണെന്നും മുഹമ്മദ് നബി അവകാശപ്പെട്ടത് ദുഷ്ടമായ ചില ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനുള്ളതുകൊണ്ടായിരുന്നു എന്നു സംശയിക്കാനുള്ള യാതൊരു പഴുതും അദ്ദേഹത്തെന്റ ചരിത്രത്തെയും സ്വഭാവത്തെയും കുറിച്ചുള്ള വസ്തുനിഷ്ഠവും നിഷ്പക്ഷവുായ പഠനത്തില്‍നിന്ന് ലഭിക്കുകയില്ല. ചരിത്രത്തിെന്റ ഗതി തന്നെ മാറ്റിക്കുറിച്ച, ധാര്‍മിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിപ്ലവങ്ങള്‍ക്കു കാരണമായി തീര്‍ന്ന വിശുദ്ധ ഖുര്‍ആന്‍ ചുഴലിദീനം പിടിച്ച ഒരു മനസിെന്റ ഉല്‍പന്നമാണെന്നു പറയുന്നത് യുക്തിക്കു നിരക്കാത്തതാണ്. ഈ ഗ്രന്ഥം അക്ഷരജ്ഞാനമില്ലാത്ത, സാധാരണനായ ഒരു മരുഭൂവാസി രചിച്ചുണ്ടാക്കിയതാണെന്നു പറയുന്നതും യുക്തിസഹമല്ല. ഇസ്ലാം ജൂത-ക്രൈസ്തവ മതങ്ങളില്‍ നിന്നുണ്ടായതാണെന്ന വാദം വസ്തുതക്ക് നിരക്കുന്നതല്ലെന്ന്, ഒരൊറ്റ വിഷയത്തെ മാത്രമെടുത്തു നടത്തിയ ചെറിയ ചര്‍ച്ചതന്നെ വ്യക്തമാക്കുകയുണ്ടായല്ലോ.
അപ്പോള്‍ ഇസ്ലാം ദൈവിക പ്രോക്തമാണെന്നു സമ്മതിക്കുന്നതില്‍നിന്നു സത്യസന്ധനും നിഷ്പക്ഷമതിയുമായ ഒരന്വേഷകനെ തടയുന്നതെന്താണ്? വെളിപാട് സങ്കല്‍പം അംഗീകരിക്കാന്‍ യുക്തി ബോധവും ശാസ്ത്രീയ ചിന്തയും അനുവദിക്കാത്തതാണോ?
മുഹമ്മദിെന്റ സത്യസന്ധതയെ നിഷേധിച്ചവരെല്ലാം നിരീശ്വരവാദികളായിരുന്നുവെങ്കില്‍ ഈ വാദം അംഗീകരിക്കാമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ദൈവിക വെളിപാട് വെറും അന്ധവിശ്വാസമാണ്. മതഭക്തരായ ജൂതക്രൈസ്തവ ഓറിയന്‍റലിസ്റ്റുകളുടെയും മിഷനറിമാരുടെയും സ്ഥിതി അതല്ലല്ലോ. അവരുടെ വിശ്വാസംതന്നെ വെളിപാടിനെ അടിസ്ഥനപ്പെടുത്തിയുള്ളതാണ്. എന്നിട്ടും മുഹമ്മദ് നബിയുടെ പ്രവാചകത്വവാദം അവര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. അദ്ദേഹത്തിെന്റ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും സംശയിക്കാന്‍ കാരണമില്ലാഞ്ഞിട്ടും.
സ്നേഹനിധിയായ ദൈവത്തിലേക്കു മുഖം തിരിച്ചു, മുന്‍വിധിയും സന്ദേഹവും കൂടാതെ, സര്‍വ്വലോകത്തിനായുള്ള അവെന്റ സന്ദേശം സ്വീകരിച്ച്, അതിനെക്കുറിച്ച് മനനം ചെയ്ത്, ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുന്നതല്ലെ മനുഷ്യര്‍ക്ക് നല്ലത്? സംഘര്‍ഷഭരിതമായ നമ്മുടെ ലോകത്തില്‍ ഐക്യവും സന്തോഷവും സമാധാനവും കളിയാടാന്‍ അതല്ലെ ഉത്തമം?

അവസാനിച്ചു.