2009, ജൂലൈ 9, വ്യാഴാഴ്‌ച

സ്വവര്‍ഗ്ഗാനുരാഗവും ശാസ്ത്രവും: സൂരജിന്റെ നിരീഷണങ്ങളോട് ചില വിയോജിപ്പുകള്‍

സ്വവര്‍ഗ്ഗ ലൈംഗികതക്ക് ശാസ്ത്രത്തില്‍ തെളിവുണ്ടെന്ന് സ്ഥാപിക്കാന്‍, പ്രസിദ്ധ ബ്ലോഗറും, നീരീശ്വരനുമായ ഡോ:സൂരജിന്റെ സ്വവര്‍ഗ്ഗ ലൈംഗികതയുടെ ശസ്ത്രം എന്ന പോസ്റ്റിലിടാന്‍ എഴുതിയ ഒരു കമന്റാണിത്. അല്പം നീണ്ടു പോയതു കൊണ്ട് ഒരു പോസ്റ്റാക്കി ഇവിടെയിടുന്നു.


ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ... ലേഖനത്തിലെ തുടക്കത്തിലെ ഉദ്ധരണിയാണിത്.

സൂരജിന്റെ ലേഖനം കൊള്ളാം!. നല്ല കെട്ടുറപ്പുള്ള ലേഖനം. പലതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ലെങ്കിലും..

പ്രകൃതി വിരുദ്ധമായ രീതിയില്‍ പുരുഷന്‍ പുരുഷനുമായോ സ്ത്രീ സ്ത്രീയുമായോ മനുഷ്യനും മൃഗവുമായോ ലൈംഗികത പുലര്‍ത്തുന്നത് നിയമ വിധേയമാക്കുന്നതും മുകളില്‍ പറഞ്ഞ ഊദ്ധരണിയും എങ്ങിനെ ഒത്തു പോകുമെന്ന് മനസ്സിലാകുന്നില്ല.

സൂരജിന്റെ ലേഖനം സത്യത്തില്‍ പാശ്ചാത്യ നവ ലിബറല്‍ ചിന്താഗതിയുടെ ഉല്പന്നമാണെന്ന് കണ്ടെത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടാവില്ല. അത്തരം ചിന്താഗതിക്കാര്‍ക്ക് ഈ ലേഖനം തീര്‍ച്ചയായും ഒരാശ്വാസമായിരിക്കുകയും ചെയ്യും.

അവശയതയനുഭവിക്കുന്ന, ചേരികളിലും ഗ്രമാങ്ങളിലും ജിവിക്കുന്ന ജനംസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്ര ജനകോടികള്‍ എങ്ങനെ സംരക്ഷിക്കപ്പെടുന്ന് എന്നതിനനുസരിച്ചായിരിക്കണം ഒരു രാജ്യത്തെയും ആരാജ്യത്തെ ഭരണയന്ത്രത്തെയും വിലയിരുത്തേണ്ടത്. മുകളില്‍ താങ്കള്‍ സൂചിച്ച വാചകവും അതിന് വേണ്ടിയുള്ളതാണ്. അല്ലാതെ രാജ്യത്തെ അധാര്‍മ്മികതയിലേക്കും കുടുബ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും നയിക്കാന്‍ സാധ്യതയുള്ള ഏതാനും ചില മനോവൈകല്യങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഈ ഉദ്ധരണി പ്രയോഗിച്ചത് തീര്‍ത്തും അസ്ഥാനത്താണെന്ന് പറയാതെ വയ്യ.

താങ്കള്‍ ഈ ലേഖനത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സംഗതികള്‍ എന്തോക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1) സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വവര്‍ഗ്ഗ ഭോഗത്തെയും കുറിച്ച് പുരോഹിതന്മാരും മൊല്ലാക്കമാരുമടങ്ങുന്ന മത സമൂഹം വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ മുഴുവന്‍ തെറ്റാണ്.

>> സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വവര്‍ഗ്ഗ രതിയും മതങ്ങള്‍ സമീപിക്കുന്നത് തികച്ചും ആത്മീയമായതലത്തില്‍ നിന്നാണ്. ഇത് ഒരു കുറ്റകൃത്യം എന്നതിലുപരി പാപകര്‍മ്മമായിട്ടാണ് മതങ്ങള്‍ ഇതിനെ കണക്കാക്കുന്നത്. ഭൌതീകമായ തലത്തില്‍ നിന്ന് മാത്രം കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് മൊല്ലാക്കമരും പുരോഹിതന്മാരും പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്നത് ശരിയാണ്.

2) സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമല്ല. കാരണം ചിലമൃഗങ്ങളും മറ്റു ജീവികളും പ്രകൃതിപരമായിത്തന്നെ സ്വവര്‍ഗ്ഗാനുരാ‍ഗികളാണെന്നത് പഠനങ്ങള്‍ തെളിയിക്കുന്നു.

>> തികച്ചും ബാലിശമായ പഠനങ്ങളും വാദങ്ങളും. മൃഗങ്ങള്‍ പ്രകൃതിപരമായി തന്നെ നാണമില്ലാത്തവയാണ്. അത് കൊണ്ട് നാളെ ചിലര്‍ പൊതുസ്ഥലത്ത് ലൈംഗിക കേളിയില്‍ ഏര്‍പെട്ടാലും തുണിയുരിഞ്ഞു നടന്നാലും അതും പ്രകൃതിപരമാണെന്നു വാദിക്കാം. അല്ലെങ്കില്‍ ശാസ്ത്രീയ ഒരു പഠനം നടത്തി, നാണം ചില മൃഗങ്ങള്‍ക്കുമുണ്ട് എന്ന് സ്ഥാപിച്ച് അത് കൊണ്ടാണ് മനുഷ്യര്‍ക്കും നാണമുണ്ടായത് എന്ന് വാദിക്കാം. ഓരോരോ പഠനങ്ങളും റിപ്പോര്‍ട്ടുകളും..

പ്രകൃതി പരമായി മനുഷ്യന്‍ എന്താണോ അതാണ് മനുഷ്യന്റെ പ്രകൃതം. അതിനെതിരായിവരുന്നതെന്തും മനുഷ്യനെ സംബന്ധിച്ചേടൊത്തോളം അസ്വാഭാവികവും പ്രകൃതി വിരുദ്ധവും തന്നെയാണ്. പഠനനങ്ങള്‍ നടത്തിയവയവരെല്ലാം അവവരുടെ ചിന്താഗതിക്കനുസരിച്ച് ചില അനുമാനങ്ങളും നിരീക്ഷണങ്ങളും നടത്തി എന്നല്ലാതെ ഇതൊരു സാര്‍വ്വ ലൌകിക സത്യമാണെന്ന് ആരും വാദിച്ചതായി താങ്കളും എവിടെയും സൂചിപ്പിച്ചിട്ടില്ല. വോട്ടിനിട്ടാണ് പോലും ഇതൊരു മനോരോഗമല്ലാ എന്ന് തീരുമാനിച്ചത്.. കൊള്ളാം നല്ല തമാശ.

3) സ്വവര്‍ഗ്ഗാനുരാഗികള്‍ എന്ന് പറഞ്ഞാല്‍ സ്ത്രൈണ ഭാവമുള്ള പുരുഷനന്മാരെ കുറിച്ചാണ് എന്ന ധാരണ ചിലര്‍ക്കുണ്ട്. എന്നാല്‍ ഇവര്‍ വളരെ ചെറിയ ശതമാനമാത്രമാണ്.

>> ഹോമോ ആയ പ്രസിദ്ധരായ പലയാളുകളും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അവരാരും മുകളില്‍ സൂചിപ്പിച്ച സ്ത്രൈണ ഭാവമുള്ളവരായിരുന്നില്ല. ഒരു ലിസ്റ്റ് ഇവിടെ കാണാം . അത് കൊണ്ട് തന്നെ അങ്ങനെയൊരു തെറ്റിദ്ധാ‍രണയുണ്ടെങ്കില്‍ തന്നെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമേ ഉണ്ടാവാന്‍ തരമുള്ളൂ.

4)ഇന്ത്യക്കാരെല്ലാം അടഞ്ഞ സമൂഹത്തിലാണ് ജീവിക്കുന്നത്.

>> ഇത് കലക്കി. സ്വവര്‍ഗ്ഗ രതി നിയമ വിധേയമാക്കുന്നതോടെ ഇതല്പം തുറക്കും എന്ന് നമുക്കാശിക്കാം അല്ലെ :)

5) സ്വവര്‍ഗ്ഗാഭിമുഖ്യം സാമാന്യനിയമങ്ങളുടെ ഒരു അപഭ്രംശമല്ല മറിച്ച്, തികച്ചും ജൈവികമായ അനേകം സ്വഭാവവിശേഷങ്ങളിലൊന്നു മാത്രമാണെന്ന് പ്രാഥമിക പഠനങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

>> അത് കൊണ്ട് മനുഷ്യന്റെ എല്ലാ സ്വഭാവ വിശേഷങ്ങളെയും നമുക്ക് നിയമ വിധേയമാക്കി വിടാം അല്ലെ. ന്യായീകരിച്ച് ന്യായീകരിച്ച് അങ്ങ് കൊല്ല്. :)

6)ലൈംഗികതയെ വിശകലനം ചെയ്യുമ്പോള്‍ ചെന്നുപെടാവുന്ന സ്ഥിരം ചതിക്കുഴികളിലൊന്നാണ് പ്രകൃതി അത് പ്രജനനത്തിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന ധാരണ നേരിട്ട് അനുഭവവേദ്യമല്ലാത്ത സൂക്ഷ്മമായ അനവധി ഘടകങ്ങള്‍ ജന്തുക്കളിലെ ലൈംഗികാകര്‍ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് (ശരീര ഗന്ധം, സ്പര്‍ശം, ആകാരത്തിന്റെ സിമെട്രികത, ശരീരക്കൊഴുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്)

>> പ്രത്യുല്പാദനം നടക്കുന്നത് വിരുദ്ധ ലിംഗ ചേരിയിലുള്ളവര്‍ ബന്ധപ്പെടുമ്പോഴാണ്. ലൈംഗികാര്‍ഷണത്തിന് കാരണം പ്രത്യുല്പാദനമാണെന്നല്ല മറിച്ച് പ്രത്യുല്പാദനത്തിലേക്ക് ഇണയെ പ്രേരിപ്പിക്കുന്നതിനും ആകര്‍ഷ്പ്പിക്കുന്നതിനുമാണ്. അതിനായിപ്രകൃതി നിശ്ചയിച്ച ഘടകങ്ങളാണ് ശരീര ഗന്ധം, സ്പര്‍ശം, ആകാരത്തിന്റെ സിമെട്രികത, ശരീരക്കൊഴുപ്പ് തുടങ്ങിയവ. ഇത്തരം ആകര്‍ഷണം ഇല്ലായിരുന്നുവെങ്കില്‍ ജീവികള്‍ പരസ്പരം ഇണചേരുന്ന പ്രക്രിയ നടക്കുകയോ പ്രത്യുത്പാദനം നടക്കുകയോ ചെയ്യുമായിരുന്നില്ല. മറ്റു ജീവികളില്‍ നിന്നെല്ലാം മനുഷ്യനെ ഇക്കാര്യത്തില്‍ വിത്യസ്തനാക്കുന്നത് അവനു കാര്യങ്ങളെ സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ട് എന്നുള്ളതാണ് . അതായത് ഒരു സുന്ദരിയും സുഗന്ധിയുമായ ഒരു പെണ്‍കൊടി മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഏതൊരു പുരുഷനും ഒരാകര്‍ഷണം തോന്നാതിരിക്കില്ല. ഇത് സ്വാഭാവികമാണ്. എന്നാല്‍ മനുഷ്യ മനസ്സിന്റെ ആത്മീയമായ നിയന്ത്രണം ഒരു ലൈംഗികമായ അതിക്രമത്തില്‍ നിന്ന് ഇരുപക്ഷത്തെയും തടയുന്നു. ഇതിന്റെയൊക്കെ ശാസ്ത്രം വിശദീകരിക്കാന്‍ നിന്നാല്‍ കാര്യങ്ങള്‍ ആകെ കുഴയും. അതേ സമയം ഒരു കാളക്ക് തന്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരു പശുവിനോട് ആകര്‍ഷണം തോന്നിയാല്‍ സ്ഥല കാലങ്ങളൊന്നും അതിന് പ്രശ്നമായിരിക്കില്ല. അത് കാര്യം നടത്തും. ഇതൊക്കെ പ്രകൃതി ദത്തമാണന്ന് വാദിക്കുന്നവര്‍ക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം എവിടെയാണെന്ന് വ്യക്തമാക്കാന്‍ കഴിയേണ്ടതുണ്ട്. മനുഷ്യനെ സംബന്ധിച്ചേടത്തോളം എല്ലാ കാര്യത്തിലും ആത്മീയ ഒരു നിയന്ത്രണം ആവശ്യമാണ്. അതാണെങ്കില്‍ ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യവുമാണ്.

7)ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട സ്വവര്‍ഗ്ഗ രതി പ്രകൃതി ആരംഭത്തിലേ നുള്ളിക്കളയേണ്ടതായിരുന്നു. ഇതു “പ്രകൃതിക്കു വിരുദ്ധ”മാണെങ്കില്‍ ഇതിത്രയേറെ വ്യാപകവും നൈസര്‍ഗികവുമാവുന്നതെങ്ങനെ.?

>> മനുഷ്യന്റെ എല്ലാ കാര്യങ്ങളും ഇങ്ങനെ ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ടതാണോ? അങ്ങനെയാണെങ്കില്‍ ജനിതകത്തില്‍ ആലേഖനം ചെയ്തതെല്ലാം മനുഷ്യനെ ചെയ്യാന്‍ വിട്ടാല്‍ ഈ ലോകത്തിന്റെ സ്ഥിതി എന്തായി തീരുമായിരുന്നു. അക്രമം, ആര്‍ത്തി, ദുര ,ശത്രുത..... ഇതെല്ലാം ഇങ്ങനെ ആലേഖനം ചെയ്യപ്പെട്ടു വെച്ചതല്ലേ? ഇതൊക്കെ ജനറ്റിക്സിലുള്ളതാണ്. അത് പ്രകാരം നടന്നോട്ടെ എന്ന് സല്‍ബുദ്ധിയുള്ളവര്‍ക്കാര്‍ക്കെങ്കിലും ചിന്തിക്കാന്‍ കഴിയുമോ ? ഈ ആലേഖനങ്ങളൊക്കെയും പ്രകൃതിക്ക് തുടക്കത്തിലേ നുള്ളിക്കളഞ്ഞാല്‍ പോരായിരുന്നോ? പ്രകൃതം എന്ന് പറയുന്നത് ഇത്തരത്തിലുള്ള സ്വഭാവ രീതികള്‍ക്കാണോ ഡോക്ടറെ. ഞാന്‍ മനസ്സിലാക്കുന്നത് അത് മനുഷ്യന്റെ ഭൌതികമായ പ്രകൃതിയെയാണ് ഉദ്ദേശിക്കുന്നത് എന്നാണ്. തീര്‍ച്ചയായും അതിനു വിരുദ്ധം തന്നെയാണ് സ്വവര്‍ഗ രതിയും ഗുദ ബോഗവുമെല്ലാം തന്നെ. ന്യായീകരണം കണ്ടെത്താന്‍ ഭൌതീകമായ ശരീരം വിട്ട് ആത്മീയ ലോകത്തിലെ ആലേഖനം കണ്ടു പിടിക്കുകയാണ് കുറേ പരിഷ്കൃത സംസ്കാര സമ്പന്നര്‍.... :) അതിനോട് വിയോജിക്കുന്നവരെല്ലാം അടഞ്ഞ സമൂഹത്തിലെ മെമ്പര്‍മാരും അപരിഷ്കൃതരും... :):):)

സമയം കിട്ടിയാല്‍ തുടരും...

2009, ജൂലൈ 4, ശനിയാഴ്‌ച

സ്വവര്‍ഗ്ഗ വിവാഹം എതിര്‍ക്കപ്പെടുന്നതെന്ത് കൊണ്ട്?

മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ് എന്നത് ഏതൊരു മനുഷ്യ സ്നേഹിയേയും ചിന്തിപ്പിക്കേണ്ടതാണ്. ആളുകള്‍ക്ക് പല തരത്തിലുള്ള ഇച്ഛകളുമുണ്ട്. വാസനകളുണ്ട്. അത് മറ്റൊരാളെയോ അല്ലെങ്കില്‍ ആ സമൂഹത്തെയോ അല്ലെങ്കില്‍ മനുഷ്യരാശിയെ തന്നെയോ എത്തരത്തില്‍ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ നിന്ന് വേണം നാം ഒരാളുടെ ഇച്ഛയെ/പ്രവൃത്തിയെ വിലയിരുത്തേണ്ടത് എന്ന് തോന്നുന്നു.

ചില ഇച്ഛകളുടെ/പ്രവൃത്തികളുടെ അനന്തര ഫലം പെട്ടെന്ന് തന്നെ നമുക്ക് ബോധ്യമാവും, ചിലതിന്റെത് വളരെ വൈകി മാത്രമേ നമുക്ക് തിരിച്ചറിയാന്‍ അവസരം ലഭിക്കുകയുള്ളൂ. ചിലതിന്റെത് നമ്മുടെ കലാഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല.

മനുഷ്യ സ്നേഹവും സഹതാപവും മനുഷ്യന് വേണ്ട ഗുണങ്ങള്‍ തന്നെ. അതില്‍ തര്‍ക്കമില്ല ആര്‍ക്കും. എന്നാല്‍ മനുഷ്യ സ്നേഹം നടിച്ച് മനുഷ്യന്റെ ശത്രുവായി നില്‍ക്കുന്നവരെ തിരിച്ചറിയാതെ പോവുന്നതാണ് ഏറ്റവും വലിയ ദുരന്തം. ആളുകള്‍ക്ക് പല തരത്തിലുള്ള മനോ വൈകല്യങ്ങളുമുണ്ട്. ചില ആളുകള്‍ക്ക് സ്ത്രീകളുടെ കുളി കടവില്‍ വായ് നോക്കിയിരിക്കുക എന്നത് ഒരു രസമാണ്. സ്ഥിരമായി ഇത് ചെയ്യുന്ന ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. അയാള്‍ കണ്ണുള്ളത് കൊണ്ട് നോക്കി ആസ്വദിക്കുന്നു. കുളിക്കടവിലെ സ്ത്രീകള്‍ അതില്‍ അസഹിഷ്ണുതയുള്ളവരവേണ്ടതുണ്ടോ ? ... ഇത് ഒരു തരം മനോ വൈകൃതമാണെന്ന് പറയേണ്ടതുണ്ടോ?

ഇനി കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നത് കാണാന്‍ അവസരം തരണമെന്ന് പറഞ്ഞ് ഇദ്ദേഹം ഒരു കേസുകൊടുത്താല്‍... അയാളുടെ ഇച്ഛ സംരക്ഷിക്കാനുള്ള ബാധ്യതയും കോടതിക്കുണ്ടോ?

എന്താണ് മനുഷ്യ സ്നേഹം? ഒരാളുടെ മനോ വൈകൃതങ്ങളെ അനുകൂലിക്കുന്നതിന് മനുഷ്യ സ്നേഹം എന്നാണോ പറയുക? അല്ലെങ്കില്‍ അയാള്‍ അകപ്പെട്ട മനോരോഗത്തില്‍ നിന്ന് അയാളെ രക്ഷിച്ചെടുത്ത് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അയാളെ കൈപിടിച്ചുയര്‍ത്തുന്നതാണോ മനുഷ്യ സ്നേഹം? സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തി അവരെ കല്ലെറിയുന്നത് തീര്‍ത്തും തെറ്റായം കാര്യം തന്നെയാണ്. കോടതിയും നിയമങ്ങളും ശിക്ഷയുമെല്ലാം മനുഷ്യ സമൂഹത്തെ സംസ്കരിക്കനുള്ളതായിരിക്കണം.

ലോകത്ത് ഇന്ന് കാണുന്ന സര്‍വ്വ ചരാ ചരങ്ങളും ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ജീവി സമൂഹങ്ങളുടെയും നിലനില്പ് ഇണ ചേര്‍ന്നുള്ള ഈ ജീവിതം മൂലമാണ് സാധ്യമാവുന്നത്. ഇണകള്‍ പ്രകൃത്യാ തന്നെ വിരുദ്ധ ലൈംഗിക ചേരിയിലായിരിക്കും.

സാധാരണ മൃഗങ്ങള്‍പോലും അറക്കുന്ന ഒരു പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതമാണ് ഹോമോ സെക്സ്/ഗേ മാരേജ്. അത്തരം ഒരസുഖം പിടിപെട്ടവരെ ആ രോഗത്തില്‍ നിന്ന് രക്ഷിച്ചെടുക്കുന്നതിന് പകരം അവര്‍ക്ക് വീണ്ടും പ്രോത്സാഹനം നല്കി, സമൂഹത്തില്‍ അത്തരം ഒരു പാട് രോഗികളെ ഉണ്ടാക്കിയെടുക്കുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമായി ചിലര്‍ കണക്കാക്കുന്നു. സത്യത്തില്‍ ഇവര്‍ ഇതിനെ അനുകൂലിക്കുന്നത് മതങ്ങള്‍ അതിനെ എതിര്‍ക്കുന്നത് കൊണ്ടാണെന്ന് അവരുടെ പ്രവൃത്തികള്‍ നമ്മെ ബോധ്യപ്പെടുത്തും. പാര്‍ശ്വവത്ക്കരിക്കപ്പെട്ട എണ്ണിയാലൊടുങ്ങാത്ത നിരാശ്രയരും നിരാലംബരുമായ മനുഷ്യമക്കള്‍ക്ക് വേണ്ടി ഇവരുടെ പേനകള്‍ ചലിക്കുന്നത് അപൂര്‍വ്വവങ്ങളില്‍ അപൂര്‍വ്വങ്ങള്‍ തന്നെയാണ്.

ദൈവത്തെ കുറിച്ച് ചില ബുദ്ധി ജീവികളുടെ ചോദ്യത്തിനു മുന്നില്‍ മനുഷ്യസമൂഹം തന്നെ നാണിച്ച് തല താഴ്ത്തിയിരുന്നു പോവും. ശാസ്ത്രത്തെ മുന്‍ നിര്‍ത്തിയാണ് പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നത്.സത്യത്തില്‍ ഇവര്‍ക്ക് ശാസ്ത്രവും അറിയില്ല എന്ന് ഇത്തരക്കാരുടെ എഴുത്തുകള്‍ നമ്മെ ബോധ്യപ്പെടുത്തും. മതം ഒരിക്കല്‍ പോലും പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ പോലും സ്വയം ചമച്ച് അതിനു വിമര്‍ശനമെഴുതുക എന്നത് ചില ബുദ്ധി ജീവി/പുരോഗമന നാട്യക്കരുടെ സ്ഥിരം പരിപാടിയാണ്. മതം മനുഷ്യ സമൂഹത്തിനെതിരാണെന്ന് കാണിക്കാന്‍ ഇത്തരക്കാര്‍ കെട്ടിയേല്‍പിക്കുന്ന കള്ള വാദങ്ങള്‍ കേട്ടാള്‍ ചിലപ്പോള്‍ ഏത് ചിരിക്കാത്തവനും ചിരിച്ചു പോകും. :)