മനുഷ്യ സമൂഹത്തിന്റെ നിലനില്പ് എന്നത് ഏതൊരു മനുഷ്യ സ്നേഹിയേയും ചിന്തിപ്പിക്കേണ്ടതാണ്. ആളുകള്‍ക്ക് പല തരത്തിലുള്ള ഇച്ഛകളുമുണ്ട്. വാസനകളുണ്ട്. അത് മറ്റൊരാളെയോ അല്ലെങ്കില്‍ ആ സമൂഹത്തെയോ അല്ലെങ്കില്‍ മനുഷ്യരാശിയെ തന്നെയോ എത്തരത്തില്‍ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ നിന്ന് വേണം നാം ഒരാളുടെ ഇച്ഛയെ/പ്രവൃത്തിയെ വിലയിരുത്തേണ്ടത് എന്ന് തോന്നുന്നു.
ചില ഇച്ഛകളുടെ/പ്രവൃത്തികളുടെ അനന്തര ഫലം പെട്ടെന്ന് തന്നെ നമുക്ക് ബോധ്യമാവും, ചിലതിന്റെത് വളരെ വൈകി മാത്രമേ നമുക്ക് തിരിച്ചറിയാന്‍ അവസരം ലഭിക്കുകയുള്ളൂ. ചിലതിന്റെത് നമ്മുടെ കലാഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല.
മനുഷ്യ സ്നേഹവും സഹതാപവും മനുഷ്യന് വേണ്ട ഗുണങ്ങള്‍ തന്നെ. അതില്‍ തര്‍ക്കമില്ല ആര്‍ക്കും. എന്നാല്‍ മനുഷ്യ സ്നേഹം നടിച്ച് മനുഷ്യന്റെ ശത്രുവായി നില്‍ക്കുന്നവരെ തിരിച്ചറിയാതെ പോവുന്നതാണ് ഏറ്റവും വലിയ ദുരന്തം. ആളുകള്‍ക്ക് പല തരത്തിലുള്ള മനോ വൈകല്യങ്ങളുമുണ്ട്. ചില ആളുകള്‍ക്ക് സ്ത്രീകളുടെ കുളി കടവില്‍ വായ് നോക്കിയിരിക്കുക എന്നത് ഒരു രസമാണ്. സ്ഥിരമായി ഇത് ചെയ്യുന്ന ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. അയാള്‍ കണ്ണുള്ളത് കൊണ്ട് നോക്കി ആസ്വദിക്കുന്നു. കുളിക്കടവിലെ സ്ത്രീകള്‍ അതില്‍ അസഹിഷ്ണുതയുള്ളവരവേണ്ടതുണ്ടോ ? ... ഇത് ഒരു തരം മനോ വൈകൃതമാണെന്ന് പറയേണ്ടതുണ്ടോ?
ഇനി കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നത് കാണാന്‍ അവസരം തരണമെന്ന് പറഞ്ഞ് ഇദ്ദേഹം ഒരു കേസുകൊടുത്താല്‍... അയാളുടെ ഇച്ഛ സംരക്ഷിക്കാനുള്ള ബാധ്യതയും കോടതിക്കുണ്ടോ?
എന്താണ് മനുഷ്യ സ്നേഹം? ഒരാളുടെ മനോ വൈകൃതങ്ങളെ അനുകൂലിക്കുന്നതിന് മനുഷ്യ സ്നേഹം എന്നാണോ പറയുക? അല്ലെങ്കില്‍ അയാള്‍ അകപ്പെട്ട മനോരോഗത്തില്‍ നിന്ന് അയാളെ രക്ഷിച്ചെടുത്ത് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അയാളെ കൈപിടിച്ചുയര്‍ത്തുന്നതാണോ മനുഷ്യ സ്നേഹം? സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തി അവരെ കല്ലെറിയുന്നത് തീര്‍ത്തും തെറ്റായം കാര്യം തന്നെയാണ്. കോടതിയും നിയമങ്ങളും ശിക്ഷയുമെല്ലാം മനുഷ്യ സമൂഹത്തെ സംസ്കരിക്കനുള്ളതായിരിക്കണം.
ലോകത്ത് ഇന്ന് കാണുന്ന സര്‍വ്വ ചരാ ചരങ്ങളും ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ജീവി സമൂഹങ്ങളുടെയും നിലനില്പ് ഇണ ചേര്‍ന്നുള്ള ഈ ജീവിതം മൂലമാണ് സാധ്യമാവുന്നത്. ഇണകള്‍ പ്രകൃത്യാ തന്നെ വിരുദ്ധ ലൈംഗിക ചേരിയിലായിരിക്കും.
സാധാരണ മൃഗങ്ങള്‍പോലും അറക്കുന്ന ഒരു പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതമാണ് ഹോമോ സെക്സ്/ഗേ മാരേജ്. അത്തരം ഒരസുഖം പിടിപെട്ടവരെ ആ രോഗത്തില്‍ നിന്ന് രക്ഷിച്ചെടുക്കുന്നതിന് പകരം അവര്‍ക്ക് വീണ്ടും പ്രോത്സാഹനം നല്കി, സമൂഹത്തില്‍ അത്തരം ഒരു പാട് രോഗികളെ ഉണ്ടാക്കിയെടുക്കുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമായി ചിലര്‍ കണക്കാക്കുന്നു. സത്യത്തില്‍ ഇവര്‍ ഇതിനെ അനുകൂലിക്കുന്നത് മതങ്ങള്‍ അതിനെ എതിര്‍ക്കുന്നത് കൊണ്ടാണെന്ന് അവരുടെ പ്രവൃത്തികള്‍ നമ്മെ ബോധ്യപ്പെടുത്തും. പാര്‍ശ്വവത്ക്കരിക്കപ്പെട്ട എണ്ണിയാലൊടുങ്ങാത്ത നിരാശ്രയരും നിരാലംബരുമായ മനുഷ്യമക്കള്‍ക്ക് വേണ്ടി ഇവരുടെ പേനകള്‍ ചലിക്കുന്നത് അപൂര്‍വ്വവങ്ങളില്‍ അപൂര്‍വ്വങ്ങള്‍ തന്നെയാണ്.
ദൈവത്തെ കുറിച്ച് ചില ബുദ്ധി ജീവികളുടെ ചോദ്യത്തിനു മുന്നില്‍ മനുഷ്യസമൂഹം തന്നെ നാണിച്ച് തല താഴ്ത്തിയിരുന്നു പോവും. ശാസ്ത്രത്തെ മുന്‍ നിര്‍ത്തിയാണ് പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നത്.സത്യത്തില്‍ ഇവര്‍ക്ക് ശാസ്ത്രവും അറിയില്ല എന്ന് ഇത്തരക്കാരുടെ എഴുത്തുകള്‍ നമ്മെ ബോധ്യപ്പെടുത്തും. മതം ഒരിക്കല്‍ പോലും പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ പോലും സ്വയം ചമച്ച് അതിനു വിമര്‍ശനമെഴുതുക എന്നത് ചില ബുദ്ധി ജീവി/പുരോഗമന നാട്യക്കരുടെ സ്ഥിരം പരിപാടിയാണ്. മതം മനുഷ്യ സമൂഹത്തിനെതിരാണെന്ന് കാണിക്കാന്‍ ഇത്തരക്കാര്‍ കെട്ടിയേല്പിക്കുന്ന കള്ള വാദങ്ങള്‍ കേട്ടാള്‍ ചിലപ്പോള്‍ ഏത് ചിരിക്കാത്തവനും ചിരിച്ചു പോകും. :)
ചില ഇച്ഛകളുടെ/പ്രവൃത്തികളുടെ അനന്തര ഫലം പെട്ടെന്ന് തന്നെ നമുക്ക് ബോധ്യമാവും, ചിലതിന്റെത് വളരെ വൈകി മാത്രമേ നമുക്ക് തിരിച്ചറിയാന്‍ അവസരം ലഭിക്കുകയുള്ളൂ. ചിലതിന്റെത് നമ്മുടെ കലാഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല.
മനുഷ്യ സ്നേഹവും സഹതാപവും മനുഷ്യന് വേണ്ട ഗുണങ്ങള്‍ തന്നെ. അതില്‍ തര്‍ക്കമില്ല ആര്‍ക്കും. എന്നാല്‍ മനുഷ്യ സ്നേഹം നടിച്ച് മനുഷ്യന്റെ ശത്രുവായി നില്‍ക്കുന്നവരെ തിരിച്ചറിയാതെ പോവുന്നതാണ് ഏറ്റവും വലിയ ദുരന്തം. ആളുകള്‍ക്ക് പല തരത്തിലുള്ള മനോ വൈകല്യങ്ങളുമുണ്ട്. ചില ആളുകള്‍ക്ക് സ്ത്രീകളുടെ കുളി കടവില്‍ വായ് നോക്കിയിരിക്കുക എന്നത് ഒരു രസമാണ്. സ്ഥിരമായി ഇത് ചെയ്യുന്ന ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. അയാള്‍ കണ്ണുള്ളത് കൊണ്ട് നോക്കി ആസ്വദിക്കുന്നു. കുളിക്കടവിലെ സ്ത്രീകള്‍ അതില്‍ അസഹിഷ്ണുതയുള്ളവരവേണ്ടതുണ്ടോ ? ... ഇത് ഒരു തരം മനോ വൈകൃതമാണെന്ന് പറയേണ്ടതുണ്ടോ?
ഇനി കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നത് കാണാന്‍ അവസരം തരണമെന്ന് പറഞ്ഞ് ഇദ്ദേഹം ഒരു കേസുകൊടുത്താല്‍... അയാളുടെ ഇച്ഛ സംരക്ഷിക്കാനുള്ള ബാധ്യതയും കോടതിക്കുണ്ടോ?
എന്താണ് മനുഷ്യ സ്നേഹം? ഒരാളുടെ മനോ വൈകൃതങ്ങളെ അനുകൂലിക്കുന്നതിന് മനുഷ്യ സ്നേഹം എന്നാണോ പറയുക? അല്ലെങ്കില്‍ അയാള്‍ അകപ്പെട്ട മനോരോഗത്തില്‍ നിന്ന് അയാളെ രക്ഷിച്ചെടുത്ത് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അയാളെ കൈപിടിച്ചുയര്‍ത്തുന്നതാണോ മനുഷ്യ സ്നേഹം? സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തി അവരെ കല്ലെറിയുന്നത് തീര്‍ത്തും തെറ്റായം കാര്യം തന്നെയാണ്. കോടതിയും നിയമങ്ങളും ശിക്ഷയുമെല്ലാം മനുഷ്യ സമൂഹത്തെ സംസ്കരിക്കനുള്ളതായിരിക്കണം.
ലോകത്ത് ഇന്ന് കാണുന്ന സര്‍വ്വ ചരാ ചരങ്ങളും ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ജീവി സമൂഹങ്ങളുടെയും നിലനില്പ് ഇണ ചേര്‍ന്നുള്ള ഈ ജീവിതം മൂലമാണ് സാധ്യമാവുന്നത്. ഇണകള്‍ പ്രകൃത്യാ തന്നെ വിരുദ്ധ ലൈംഗിക ചേരിയിലായിരിക്കും.
സാധാരണ മൃഗങ്ങള്‍പോലും അറക്കുന്ന ഒരു പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതമാണ് ഹോമോ സെക്സ്/ഗേ മാരേജ്. അത്തരം ഒരസുഖം പിടിപെട്ടവരെ ആ രോഗത്തില്‍ നിന്ന് രക്ഷിച്ചെടുക്കുന്നതിന് പകരം അവര്‍ക്ക് വീണ്ടും പ്രോത്സാഹനം നല്കി, സമൂഹത്തില്‍ അത്തരം ഒരു പാട് രോഗികളെ ഉണ്ടാക്കിയെടുക്കുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമായി ചിലര്‍ കണക്കാക്കുന്നു. സത്യത്തില്‍ ഇവര്‍ ഇതിനെ അനുകൂലിക്കുന്നത് മതങ്ങള്‍ അതിനെ എതിര്‍ക്കുന്നത് കൊണ്ടാണെന്ന് അവരുടെ പ്രവൃത്തികള്‍ നമ്മെ ബോധ്യപ്പെടുത്തും. പാര്‍ശ്വവത്ക്കരിക്കപ്പെട്ട എണ്ണിയാലൊടുങ്ങാത്ത നിരാശ്രയരും നിരാലംബരുമായ മനുഷ്യമക്കള്‍ക്ക് വേണ്ടി ഇവരുടെ പേനകള്‍ ചലിക്കുന്നത് അപൂര്‍വ്വവങ്ങളില്‍ അപൂര്‍വ്വങ്ങള്‍ തന്നെയാണ്.
ദൈവത്തെ കുറിച്ച് ചില ബുദ്ധി ജീവികളുടെ ചോദ്യത്തിനു മുന്നില്‍ മനുഷ്യസമൂഹം തന്നെ നാണിച്ച് തല താഴ്ത്തിയിരുന്നു പോവും. ശാസ്ത്രത്തെ മുന്‍ നിര്‍ത്തിയാണ് പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നത്.സത്യത്തില്‍ ഇവര്‍ക്ക് ശാസ്ത്രവും അറിയില്ല എന്ന് ഇത്തരക്കാരുടെ എഴുത്തുകള്‍ നമ്മെ ബോധ്യപ്പെടുത്തും. മതം ഒരിക്കല്‍ പോലും പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ പോലും സ്വയം ചമച്ച് അതിനു വിമര്‍ശനമെഴുതുക എന്നത് ചില ബുദ്ധി ജീവി/പുരോഗമന നാട്യക്കരുടെ സ്ഥിരം പരിപാടിയാണ്. മതം മനുഷ്യ സമൂഹത്തിനെതിരാണെന്ന് കാണിക്കാന്‍ ഇത്തരക്കാര്‍ കെട്ടിയേല്പിക്കുന്ന കള്ള വാദങ്ങള്‍ കേട്ടാള്‍ ചിലപ്പോള്‍ ഏത് ചിരിക്കാത്തവനും ചിരിച്ചു പോകും. :)
39 അഭിപ്രായങ്ങൾ:
മനുഷ്യ കരങ്ങള്‍ പ്രവൃത്തിച്ചതിന്റെ പരിണിതഫലം അനുഭവിക്കേണ്ടത് മനുഷ്യന് തന്നെയാണ്. അതിന് ദൈവത്തെ പഴിച്ചത് കൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.
കാലത്തിനനുസരിച്ച് കോലവും മാറണ്ടേ...?
(ലൈവ് ട്രാഫിക് ഫീഡ് നിയന്ത്രിയ്ക്കൂ)
:(
പരിണാമ പ്രവണമാണ് പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം.
കഴിഞ്ഞു പോയ ജീവ പരിണാമത്തിന്റെ യുഗങ്ങളെ കേവലം ഒരു വർഷമായി സങ്കല്പിക്കാമെങ്കിൽ
ഏകകോശ ജീവിയായി ജീവിതമാരംഭിച്ച മനുഷ്യൻ മിനിഞ്ഞാന്നു മാത്രമാണ് മരംചാടി നടക്കാൻ
തുടങ്ങിയത്. മരം ചാടി നടന്ന കുരൻ ങ്ങൻ ഇന്നലെ മാത്രമാണ് തന്റെ പിൻ വാലും മുറിച്ച് കളഞ്ഞ്
രണ്ട് കാലിൽ എഴുന്നേറ്റു നടക്കുന്ന “ഹോമോസാപ്പിയൻ “ ആയി മാറിയത്. പ ക്ഷേ , പരിണാമം അവിടെയും
അവസാനിക്കുന്നില്ല, (പേരിലെ സാപ്പിയൻ എന്ന) തന്റെ മുൻ വാലും മുറിച്ച് അ വൻ കേവലം “ഹോമോ”
ആയി മാറുന്ന ഒരു കാഴ്ചയാണ് ഇന്ന് കാണുന്നത്.
പരിണാമത്തിലെ ഈ “വികൃതി” ഒഴിച്ചുകൂടാനാവാത്തതാണോ.? ആസന്നമായ ഒരു ജനസംഖ്യ വിസ്ഫോടനം
തടയാൻപ്രകൃതിയുടെ തന്നെ ഒരു തയ്യാറെടുപ്പാണൊ ഇത്?(അപ്പോൾ ഹൊമൊസെക്ഷ്വാലിറ്റി “പ്രകൃതിവിരുദ്ധം”
എന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെന്നു വന്നേക്കാം) പ്രകൃതിയുടെ സ്വന്തം കുടും ബാസൂത്രണം.!.ഭൂമിയുടെ ഭാരം കുറക്കുവാൻ
പ്രകൃതിരഹസ്യത്തിന്റെ അണിയറയിൽ നടക്കുന്ന ഒരു ഗൂഢാലോചന! ചിന്തിക്കേണ്ടിയിരിക്കുന്നു ( “377-ആം വകുപ്പ് - താരകൻസ് തിയറി“
പോസ്റ്റാനിരിക്കുന്ന അധ്യായത്തിൽ നിന്ന് പ്രസക്തമായ ഭാഗങൾ ആണ് ഇത്). പിന്നെ കരുതുന്നതുപോലെ മനുഷ്യർക്കിടയിൽ മാത്രമല്ല
പക്ഷിമൃഗാതികൾക്കിടയിലും ഈലൈഗിംഗവ്യതിയാനം ഉള്ളതായി പഠനങൾ കാണിക്കുന്നു
"ചില ആളുകള്‍ക്ക് സ്ത്രീകളുടെ കുളി കടവില്‍ വായ് നോക്കിയിരിക്കുക എന്നത് ഒരു രസമാണ്. സ്ഥിരമായി ഇത് ചെയ്യുന്ന ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. അയാള്‍ കണ്ണുള്ളത് കൊണ്ട് നോക്കി ആസ്വദിക്കുന്നു. കുളിക്കടവിലെ സ്ത്രീകള്‍ അതില്‍ അസഹിഷ്ണുതയുള്ളവരവേണ്ടതുണ്ടോ ? ... ഇത് ഒരു തരം മനോ വൈകൃതമാണെന്ന് പറയേണ്ടതുണ്ടോ? "
സ്വവര്‍ഗ്ഗരതിയെപ്പറ്റി പറയാനാണു ഈ അനാലജി ഉപയോഗിച്ചതെങ്കില്‍ ഈ അനാലജി അസ്ഥാനത്താണു. സ്വവര്‍ഗ്ഗ രതിയെപ്പറ്റിയുള്ള വളരെ വികലമായ ബോധത്തില്‍ നിന്നും വരുന്നതാണിത്തരം അനാലജികള്.
സ്വവര്‍ഗ്ഗ രതിക്കാര്‍ ആരുടെയും പ്രൈവസിയിലേക്കി അതിക്രമിക്കാന്‍ ശ്രമിക്കുന്നില്ല. വോയറിസവുമായി ഇതിനു ബന്ധമില്ല.
"സാധാരണ മൃഗങ്ങള്‍പോലും അറക്കുന്ന ഒരു പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതമാണ് ഹോമോ സെക്സ്/ഗേ മാരേജ്.
"
സ്വവര്‍ഗ്ഗരതി പ്രകൃതിവിരുദ്ധമല്ല, മിക്കവാറും എല്ലാ ജീവജാലങ്ങളിലും കണ്ടുവരുന്ന പ്രകൃതിദത്തമായ ഒന്നാണു താനും. ചികിത്സിക്കാന്‍ കഴിയുന്ന ഒന്നല്ല (ആണിനെ ചികിത്സിച്ചു പെണ്ണാക്കാന്‍ പറ്റുമോ ?)
പ്രകൃതി വിരുദ്ധമാണെന്നത് പഴഞ്ചന്‍ തെറ്റിദ്ധാരണ മാത്രം.
List of animals exhibiting homosexual behavior
ഇതു കൂടി കാണുമല്ലോ
Homosexuality has been documented in almost 500 species of animals, signaling that sexual preference is predetermined. Considered the closest living relative to humans, bonobos are not shy about seeking sexual pleasure. Nearly all of these peace-loving apes are bisexual and often resolve conflict by the "make love, not war" principle. They copulate frequently, scream out in delight while doing so, and often engage in homosexual activities. About two thirds of the homosexual activities are amongst females.
A positive way of thinking..
Yes, you are exloring the truth behind this matter. Well done!
കൊട്ടോട്ടിക്കാരന് ജുനൈദ് വായനക്ക് നന്ദി.
താരക(ന്) താങ്കള്‍ക്ക് സ്വാഗതം
പരിണാമാസ സിദ്ധാന്തം എന്നത് ശാസ്ത്രം എന്നതിലുപരി ചിലര്‍ക്ക് നിലനില്പിനുള്ള കെട്ടുകഥ മാത്രമായി മാത്രമേ ഞാന്‍ മനസ്സിലാക്കുന്നുള്ളൂ. തീര്‍ത്തും യുക്തിക്ക് നിരക്കാത്ത ചില അനുമാനങ്ങള്‍ മാത്രമാണെതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പ്രകൃതി വിരുദ്ധ ലൈംഗികത പോലുള്ള വാസനകള്‍ പരിണാമത്തിലൂടെ ഉടലെടുത്തതാണെന്ന് വാദം തീര്‍ത്തും അപക്വവും അജ്ഞതയുമാണ്. മനുഷ്യരില്‍ പണ്ടു മുതല്‍ തന്നെ ഇത്തരം വൈകൃതങ്ങള്‍ നിലനിന്നിരിന്നു. എന്നാല്‍ പിന്നീട് പരിഷ്കൃത സമൂഹങ്ങളില്‍ ഇത്തരം വൈകൃതങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെട്ടു. വീണ്ടും ഭൌതികവാദവും പരിണാമവാദവും പോലുള്ള വരട്ടു വാദങ്ങള്‍ മനുഷ്യന്റെ സാംസ്കാരികമായ തകര്‍ച്ചക്ക് കാരണമായി കൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ച്ചയാണ് നാം ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത്. ഏത് നെറി കേടിനായും ന്യായീകരണങ്ങള്‍ ഉണ്ടാക്കാന്‍ (അ)ശാസ്ത്രീയ പ്രബന്ധങ്ങള്‍ എന്ന പേരില്‍ പടു പോയത്തങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ചില (അ)ശാസ്ത്രീയ വാദികള്‍.
ജനസംഖ്യ വര്‍ദ്ധനവിനെ നിയന്ത്രിക്കാന്‍ മനുഷ്യനെ ആരും ഏര്പ്പാടാക്കിയുട്ടെണ്ട്ന്ന് തോന്നുന്നുല്ല. കാരണം ഞാനും താരകനും ഇവിടെ ജനിക്കണമെന്ന് നാം തീരുമാനിച്ചതല്ല. നാം ഇന്ത്യയില്‍ കേരളത്തില്‍ തന്നെ ജനിക്കണമെന്ന് തീരുമാനിച്ചതും നാമല്ല. നമ്മുടെ വര്‍ണ്ണം, ഭാഷ, മാതാപിതാക്കള്‍ ഇവയൊന്നും നമ്മുടെ തീരുമാന പ്രകാരമല്ല നടന്നത്. എപ്പോള്‍ എവിടെ വെച്ച് മരിക്കണമെന്നും നമ്മുടെയോ നമ്മുടെ ശാസ്ത്രത്തിന്റെ തീരുമാന പരിധിക്ക് പുറത്താണ്.
ലോകത്ത് മനുഷ്യന് ഉണ്ടായത് തൊട്ടിങ്ങോട്ട് മനുഷ്യന്റെ പ്രോഗ്രഷന്‍ ഒന്ന് പരിശോധിച്ചാല്‍ .(സ്വാഭാവിക മരണങ്ങള് ഉള്‍പെടുത്തി കൊണ്ട്)ഇന്ന് കാണുന്ന ഭൂമി മതിയാവില്ലായിരുന്നു മനുഷ്യവാസത്തിന്. എന്നാല്‍ പ്രകൃതി അതിന്റെ ബാലന്‍സ് തെറ്റാതെ കാത്തു സൂക്ഷിക്കുന്നുണ്ട്. അത് മനുഷ്യന്റെയും അവന്റെ ശാസ്ത്രത്തിന്റെയും തീരുമാന പ്രകാരമൊന്നുമല്ല. അത് കൊണ്ട് ജനസംഖ്യ നിയന്ത്രിക്കാന്‍ പ്രകൃതി കണ്ടുപടിച്ച വഴിയാണ് ഇന്ത്യ പീനല്‍ സെക്ഷന്‍ 377 നീക്കാന്‍ തീരുമാനമായത് എന്നൊന്നും വാദിച്ച് കളയരുത് കെട്ടോ :) ഏതായാലും ആ പോസ്റ്റിങ്ങ് പോന്നോട്ടെ.
വന്നതിനും താങ്കളുടെ അഭിപ്രായം പങ്കു വെച്ചതിനും പ്രത്യേകം നന്ദി.
സ്വവര്‍ഗ്ഗരതിയെപ്പറ്റി പറയാനാണു ഈ അനാലജി ഉപയോഗിച്ചതെങ്കില്‍ ഈ അനാലജി അസ്ഥാനത്താണു. സ്വവര്‍ഗ്ഗ രതിയെപ്പറ്റിയുള്ള വളരെ വികലമായ ബോധത്തില്‍ നിന്നും വരുന്നതാണിത്തരം അനാലജികള്.
@നളന്.
ഞാനും താങ്കളും ഈ ഒരു പ്രശ്നത്തെ സമീപിക്കുന്നത് തീര്‍ത്തും വിത്യസ്ഥമായ വീക്ഷണകോണില്‍ നിന്നാണെന്നുള്ള സത്യത്തെ ഞാന്‍ ഉള്‍ക്കൊള്ളുന്നു.
സ്വവര്ഗ്ഗരതിപറ്റിയുള്ള താങ്കള്‍ക്കുള്ള സകലമായ ബോധം എന്താണെന്നറിയിച്ചാല് ഉപകാരമായിരുന്നു.
സ്നേഹം എന്ന വികാരം ആപേക്ഷികമാണെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവാന്‍ സാധ്യതയില്ല. ഭാര്യയോട് തോന്നുന്ന സ്നേഹവും മാതാവിനോടുള്ള സ്നേഹവും മകളോടുള്ള സ്നേഹവും ഒരു പോലെയാകുമോ? എന്റെ കാര്യത്തില്‍ തീര്‍ച്ചയായും അത് ഒരു പോലെയല്ല. മാതാവിനോടും ഭാര്യയോടും മകളോടുമുള്ള വൈകാരികതകളില്‍ ഒരുപാടന്തരമുണ്ട്. ഒരു സ്ത്രീക്ക് പുരുഷനോടുള്ള അതേ വികാരം തന്നെയാണോ ഒരു സ്ത്രീക്ക് സ്ത്രീയോടുമുണ്ടാവേണ്ടത്. ഒരു പുരുഷന് സ്ത്രീയോടുവേണ്ട അതേ വികാരം തന്നെയാണോ ഒരു പുരുഷന് മറ്റൊരു പുരുഷനോടും ഉണ്ടാവേണ്ടാത് ? എന്താണ് സത്യത്തില്‍ പ്രകൃതം/സ്വാഭാവികത ? അങ്ങിനെയൊന്നില്ലെന്നാണോ.? എന്താണ് താങ്കളുടെ സങ്കല്പത്തില് വിവാഹം എന്നത്?
എന്താണോ മനുഷ്യന് സ്വഭാവികമായിട്ടു നിശ്ചയിക്കപ്പെട്ടത് അതാണ് മനുഷ്യ പ്രകൃതം/പ്രകൃതി എന്നത് കൊണ്ടുദ്ദേശിക്കുന്നത്. സ്വാഭാവികക്കെതിരായി ചെയ്യുന്നതാണ് മനോരോഗം. ഒരു സംസ്കാരമുള്ളവന് കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നത് നോക്കി നില്‍ക്കില്ല. അത് അസ്വാഭാവികമാണ്. അതിനാല്‍ ചികിത്സ ആവശ്യമായ മനോരോഗമാണത്. സ്വവര്‍ഗ്ഗ രതി/വിവാഹം എന്നത് സ്വഭാവികതയില്‍ പെടാത്തതതായത് കൊണ്ട് അതും മനോരോഗമാണ്.
ഞാന്‍ ‘സാധാരണ മൃഗങ്ങള്‍‘ എന്ന് മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അത് ഒരു പ്രയോഗമായി കണ്ടാല്‍ മതി. 500 സ്പീഷിസുകള്‍ സ്വവര്ഗ്ഗരതിക്കാരായത് കൊണ്ട് മനുഷ്യനും സ്വവര്‍ഗ്ഗ രതി നടത്താമെന്നാണോ താങ്കള്‍ പ്രമാണിക്കുന്നത്. മൃഗങ്ങള്‍ ഇണചേരുന്നത് പിതൃ പുത്ര/പുത്രി ബന്ധം നോക്കാറില്ല. മനുഷ്യനും അങ്ങിനെയാവുന്നതില്‍ കുഴപ്പമില്ലെന്ന് ചില പരിഷ്കരണവാദികള്‍ പറഞ്ഞു കളയുന്ന കാലം അതികം വിദൂരത്തല്ല എന്ന് തോന്നുന്നു.
വന്നതിനും താങ്കളുടെ അഭിപ്രായം പങ്കു വെച്ചതിനും പ്രത്യേകം നന്ദി.
"500 സ്പീഷിസുകള്‍ സ്വവര്ഗ്ഗരതിക്കാരായത് കൊണ്ട് മനുഷ്യനും സ്വവര്‍ഗ്ഗ രതി നടത്താമെന്നാണോ താങ്കള്‍ പ്രമാണിക്കുന്നത്. "
ഞാന്‍ പ്രമാണിക്കുന്നതല്ല കാര്യം.. ഇതു പ്രകൃതിദത്തമാണെന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ, അല്ലാതെ നിങ്ങള്‍ കരുതും പോലെ പ്രകൃതിവിരുദ്ധമല്ല, മനുഷ്യരുടെ ഇടയിലും ഇതു പ്രകൃതിദത്തം മാത്രം, പ്രകൃതി വിരുദ്ധമെന്നു
നമ്മള് സദ്ദാചാരം പറഞ്ഞിട്ടു കാര്യമില്ല. സ്വാഭാവികം എന്നത് ആപേക്ഷികമാണു, ഓരോ മനുഷ്യനിലും വ്യത്യസ്തമായിരിക്കും, എന്റെ സ്വാഭാവികത, മറ്റൊരുവനെ അടിച്ചേല്‍പ്പിക്കേണ്ടതല്ല. സ്വവര്‍ഗ്ഗരതി ചിലര്‍ക്കു സ്വാഭാവികം മാത്രം. അത് അസ്വാഭാവികമാണെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല.
ഞാന്‍ പ്രമാണിക്കുന്നതല്ല കാര്യം.. ഇതു പ്രകൃതിദത്തമാണെന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ, അല്ലാതെ നിങ്ങള്‍ കരുതും പോലെ പ്രകൃതിവിരുദ്ധമല്ല, മനുഷ്യരുടെ ഇടയിലും ഇതു പ്രകൃതിദത്തം മാത്രം, പ്രകൃതി വിരുദ്ധമെന്നു
@നളന്
മനുഷ്യന്റെ പ്രകൃതത്തിനും അവന്റെ/അവളുടെ സ്വാഭാവികക്ക് വിരുദ്ധമായത് എന്തും പ്രകൃതി വിരുദ്ധവും മനുഷ്യരാശിക്കെതിരുമാണ്. അതിനാല്‍ പ്രോത്സാഹനങ്ങളല്ല മറിച്ച് ആളുകളെ ഇത്തരം നീച പ്രവൃത്തികളില്‍ നിന്ന് രക്ഷിച്ചെടുക്കുക എന്നുള്ളതാണ് ഒരു ഉത്തരവാദിത്തമുള്ള ഗവണ്മെന്റിന്റെ ചുമതല.
പ്രകൃതി ദത്തം 99.9 % വും ആപേക്ഷികമാവണമെന്നില്ല. .1%
മനോരോഗങ്ങളെ പ്രകൃതി ദത്തമായി എണ്ണാന്‍ പറ്റുന്നതെങ്ങനെ ?
എന്നാല്‍ ഒരാളുടേ സ്നേഹം എന്നത് ആപേഷികമാണ്.
മാതാവിനോടും പിതാവിനോടും ഭാര്യയോടും സഹോദരനോടും വിത്യസപ്പെട്ടിരിക്കും ..
എന്നാല്‍ മാതാവിനോടുള്ള സ്നേഹം എല്ലാവര്ക്കും ഏകദേശം ഒരേ തരത്തിലുള്ളതായിരിക്കും. ആപേക്ഷികത ഇവിടെ കുറവാണ്. അമ്മയോടുള്ള സ്നേഹം ഭാര്യയോടുള്ള സ്നേഹം പോലെ ഒരാള്‍ക്ക് തോന്നിയാല്‍ അത് തീര്‍ത്തും പ്രകൃതി വിരുദ്ധവും മാനസിക രോഗവുമാണ്. ചികിത്സ അത്യാവശ്യവുമാണ്. അത് പോലെ തന്നെയാണ് പ്രകൃതി വിരുദ്ധ ലൈംഗികതയും.
ഇനി താങ്കള്‍ പറഞ്ഞതാണ് ശരിയെങ്കില്‍ ..
ഈ പ്രകൃതി ദത്തവും പ്രകൃതി വിരുദ്ധവും വേര്‍തിരിക്കാന്‍ താങ്കള്‍ നിശ്ചയിച്ച അതിര്‍വരമ്പ് എന്താണ്.? എന്താണതിന്റെ അടിസ്താനം ? ആരാണത് നിശ്ചയിക്കേണ്ടത്?
"മനുഷ്യന്റെ പ്രകൃതത്തിനും അവന്റെ/അവളുടെ സ്വാഭാവികക്ക് വിരുദ്ധമായത് എന്തും പ്രകൃതി വിരുദ്ധവും മനുഷ്യരാശിക്കെതിരുമാണ്. "
സ്വവര്‍ഗ്ഗരതി അതു പ്രാക്റ്റിസ് ചെയ്യുന്നവര്രെ സംബന്ധിച്ചിടത്തോളം സ്വാഭാവികതയ്ക്ക് വിരുദ്ധമല്ല, അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതാണു സ്വാഭാവികതയ്ക്കുവിരുദ്ധം.
ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അവരുടെ സ്വാതന്ത്ര്യത്തിനു സംരക്ഷണം കൊടുക്കുകയാണു വേണ്ടത്.
"മനോരോഗങ്ങളെ പ്രകൃതി ദത്തമായി എണ്ണാന്‍ പറ്റുന്നതെങ്ങനെ ?"
സ്വര്‍ഗ്ഗരതി മനോരോഗമല്ല. ആണായിട്ടോ പെണ്ണായിട്ടോ ജനിക്കുന്നത് മനോരോഗമല്ലാത്തതു പോലെ.
അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഒരു തരത്തില്‍ മനോരോഗമാണു, അവരെയാണു ചികിത്സിക്കേണ്ടത്.
പ്രകൃതി ദത്തവും പ്രകൃതി വിരുദ്ധവും നിശ്ചയിക്കേണ്ടത് അതിനെ പറ്റി ആധികാരികമയി പഠിച്ചവരാണു. അങ്ങിനെയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നു സ്വവര്‍ഗ്ഗരതിയെ മനോരോഗമായി കണക്കാക്കപ്പെടുന്നില്ല. അതുകൊണ്ടാണു ഇന്നു ഇവരെ കൂടുതലായി അംഗീകരിച്ചു വരുന്നത്.
സ്വവര്‍ഗ്ഗരതി അതു പ്രാക്റ്റിസ് ചെയ്യുന്നവര്രെ സംബന്ധിച്ചിടത്തോളം സ്വാഭാവികതയ്ക്ക് വിരുദ്ധമല്ല, അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതാണു സ്വാഭാവികതയ്ക്കുവിരുദ്ധം.
ഒരു മനോരോഗി ഞാന്‍ മനോരോഗിയാണെന്ന് സമ്മതിച്ച് തരുമെന്ന് ആരെങ്കിലും കരുതുമോ? മനോരോഗങ്ങളെ ചികിത്സിക്കുന്നത് സ്വാഭാവികക്ക് വിരുദ്ധമാണെന്ന് ആരെങ്കിലും പറയുമോ? പ്രാക്ടീസ് ചെയ്യാന്‍ ഇതെന്താ മാഷെ വല്ല വക്കീല്‍ പണിയുമാണോ? :)
മനുഷ്യന്റെ സാംസ്കാരികമായ അധ:പതനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്തിനെയും ന്യായീകരിക്കാന്‍ അപ്പപ്പോള്‍ ചുട്ടെടുക്കുന്ന കുറെ പഠനറിപ്പോര്ട്ടുകളുണ്ടല്ലോ കൂട്ടിന്.
എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് സാമാന്യ ബോധവും ബുദ്ധിയുമുള്ള മനുഷ്യര്‍ക്ക് അധികം പഠനത്തിന്റെയൊന്നും ഒന്നു ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇങ്ങനെ ഒരു വൈകൃതം പണ്ടെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നുവെങ്കില് ഒരു പക്ഷേ മനുഷ്യരാശി തന്നെ കുറ്റിയറ്റു പോയേനെ!
അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഒരു തരത്തില്‍ മനോരോഗമാണു, അവരെയാണു ചികിത്സിക്കേണ്ടത്.
മനോഗം ചികിത്സിക്കുന്ന ഡോക്ടറെ രോഗി ചികിത്സിക്കണമെന്ന് പറയുന്നത് പോലെ അല്ലെ :)
സ്വാതന്ത്ര്യം മനുഷ്യന്റെ സാംസ്കാരരത്തെയും മാനുഷിക മൂല്യങ്ങളെയും നിലനിര്ത്തികൊണ്ടുള്ളതായിരിക്കണം. മനുഷ്യനെ മൃഗത്തെക്കാള്‍ അധ:പതിപ്പിക്കുന്നതായിരിക്കരുത്.
പ്രകൃതി ദത്തവും പ്രകൃതി വിരുദ്ധവും നിശ്ചയിക്കേണ്ടത് അതിനെ പറ്റി ആധികാരികമയി പഠിച്ചവരാണു.
ആധികാരികമായ എന്ത് പഠനം നടത്തിയാണ് പ്രകൃതി വിരുദ്ധമായതിനെ പ്രകൃതി ദത്തമാക്കുക?
ഞാന്‍ നേരെത്തെ ഒരു സശയം ചോദിച്ചിരുന്നു. താങ്കളുടെ വീഷണത്തില്‍ വിവാഹം എന്നാല്‍ എന്താണ്?
സ്വര്‍ഗ്ഗരതി മനോരോഗമല്ല. ആണായിട്ടോ പെണ്ണായിട്ടോ ജനിക്കുന്നത് മനോരോഗമല്ലാത്തതു പോലെ.
എന്തൊരു അനാലജി?!... ഒരാള്‍ ആണായിട്ട് പെണ്ണായിട്ടും ജനിക്കുന്നത് പോലെ ജനിക്കും മ്പോഴെ ആളുകള്‍ സ്വവര്‍ഗ്ഗ രതിക്കാരായാണ് ജനിക്കുന്നത് എന്ന്!... ഒരു മനോരോഗി ജനിക്കുമ്പോഴെ മനോരോഗിയായാണ് ജനിച്ചത് എന്ന് പറയുന്നത് പോലെ അല്ലെ?! :)
ചുമ്മാ മനോരോഗമാണെന്നു പറഞ്ഞിട്ടു കാര്യമില്ല. എന്തു പഠനം നടത്തിയ ശേഷമാണു ഇങ്ങിനെ പറയുന്നത് ?
സാമാന്യ ബോധവും ബുദ്ധിയും വച്ചു തീരുമാനിക്കുന്നത് സ്വന്തം കാര്യമാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ രണ്ടഭിപ്രായമുള്ളിടത്ത് സാമാന്യബോധം മാത്രം പോരാ, അതു പഠനവിധേയമാക്കുന്നതാണു ജനാധിപത്യമര്യാദ. അതാണു പരിഷ്കൃത ലോകം ചെയ്തു വരുന്നത്. അങ്ങിനെ ചെയ്തതിന്റെ ഫലമാണു ഇന്നു സ്വവര്‍ഗ്ഗരതിയെ മാനസികരോഗമായി കാണാത്തത്, തെറ്റു തിരുത്തി വരുന്നതും.
നിങ്ങള്‍ നൂറുവട്ടം മനോരോഗിയാണെന്നു പറഞ്ഞതുകൊണ്ടു ഇതു മനോരോഗമാവുകയില്ല. അങ്ങിനെയുള്ള തെറ്റിദ്ധാരണകള്‍ മനുഷ്യന് തിരുത്തിക്കൊണ്ടിരിക്കുന്നു. ചിലര്‍ക്ക് ഇതുള്‍ക്കൊള്ളാന്‍ ഇനിയും കാലം പിടിക്കും. എന്നു വച്ച് ചക്രം പിറകോട്ടു തിരിക്കനൊക്കില്ലല്ലോ. സദാചാരത്തിന്റെ ഹോള്‍സേല്‍ ഉടമകള്‍ ഒച്ചവെക്കും, ഒച്ചവെക്കട്ടെ!
"മനോഗം ചികിത്സിക്കുന്ന ഡോക്ടറെ രോഗി ചികിത്സിക്കണമെന്ന് പറയുന്നത് പോലെ അല്ലെ :) "
അല്ല. അസഹിഷ്ണുത ഒരു തരം മാനസികനിലയാണു, ചികിത്സിക്കേണ്ടതു തന്നെ. സ്വന്തം സ്വാഭവികത മറ്റുള്ളവനെ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ല. മറ്റുള്ളവരുടെ സ്വാഭാവികതയെ അംഗീകരിക്കുന്നതിനു പകരം, അസഹിഷ്ണുതയോടുകൂടി കാണുന്നത് ചികിത്സിക്കപ്പെടേണ്ടതു തന്നെ
വിവാഹത്തെപ്പറ്റിയുള്ള വീക്ഷണം വേറെ വിഷയമാണു, ഇവിടെ പ്രശ്നം മനുഷ്യാവകാശത്തിന്റേതാണു. രണ്ടും കൂടി കൂട്ടിക്കുഴയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു, ഇനിയും ആവര്‍ത്തിക്കാന്‍ താല്പര്യമില്ല. വിട!
ചുമ്മാ ഇത് പ്രകൃതി ദത്തമാക്കുന്നത് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ താങ്കള്‍ക്ക്? ജന്മനാ ആളുകള്‍ക്ക് പലവൈകൃതങ്ങളും ഇണ്ടാവാറുണ്ട്. ഇതിനെയെല്ലാം പ്രകൃതി ദത്തമാണെന്ന് പറഞ്ഞ് ചികിത്സിക്കാതിരിക്കാന്‍ പറ്റുമോ?.
ഇവിടെ അസഹിഷ്ണുത കാണിക്കുന്നത് ആരാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ മനോരോഗികളാണെന്ന് പറഞത് താങ്കളല്ലേ മാഷേ. ഇതല്ലേ മാഷെ അസഹിഷ്ണുത. ഇതിനെ അനുകൂലിക്കുന്നവര്‍ മനോരോഗികളാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ?
രതി വൈകൃതമായി മാത്രമേ എനിക്കിതിനെ കാണാന്‍ പറ്റുകയുള്ളൂ. സാമൂഹ്യ ചുറ്റുപാടുകള്‍ ഇതിനെ വളരെയധികം സ്വാധീനിക്കുന്നുണ്ടാവാം. മതം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെതിരായി എതിര്‍ക്കാന്‍ വേണ്ടി മാത്രം ഒരു പാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്.
പഠനങ്ങള്‍ വേണ്ടത് തന്നെയാണ്. വേണ്ടാ എന്നുള്ള അഭിപ്രായം എനിക്കുമില്ല. എന്നാല്‍ അത് മനുഷ്യന്റെ തെറ്റായ ചെയ്തികളെ ന്യായീകരിക്കാന്‍ വേണ്ടിയാവാതിരുന്നാല് നല്ലത്.
സ്വവര്‍ഗ്ഗ രതിവൈകൃതങ്ങളെ ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് മതങ്ങള്ക്കഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. മതങ്ങള്‍ ഇതിനെ ഒരു പാപമായാണ് കണക്കാക്കുന്നത്.
വിവാഹത്തെപ്പറ്റിയുള്ള വീക്ഷണം വേറെ വിഷയമാണു, ഇവിടെ പ്രശ്നം മനുഷ്യാവകാശത്തിന്റേതാണു. രണ്ടും കൂടി കൂട്ടിക്കുഴയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ഈ പോസ്റ്റിന്റെ തലക്കെട്ട് താങ്കള്‍ വായിക്കാതിരിക്കാന്‍ തരമില്ല. വിവാഹം എന്ത് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇവിടെ തന്നെയാണ്.
മനുഷ്യാവകാശ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടത് വെറെ തന്നെയാണ്.(സ്വവര്‍ഗ്ഗ രതിക്കാരോട് മനുഷ്യാവകാശ ലംഘനം നടത്തണെമെന്ന് ഇവിടെ ആരും വാദിച്ചില്ല)42% ത്തിലധികം ധരിദ്ര ജനകോടികള്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ കഷ്ടതയനുഭവിക്കുന്ന ഒരു രാജ്യത്ത് മനുഷ്യാവകാശം എന്താണെന്നതിന് ഒരു നിര്‍വ്വചനം ആവശ്യമാണെന്ന് തോന്നുന്നു.
ഞാനു താങ്കളും വിത്യസ്ഥ ആങ്കിളില്‍ നിന്നാണ് ഈ പ്രശ്നത്തെ സമീപിക്കുന്നത് എന്ന് നേരെത്തെ ഞാന്‍ സൂചിപ്പിച്ചതാണ്. എങ്കിലും ചിന്തയില്‍ എല്ലാ അഭിപ്രായങ്ങളെയും കടത്തി വിട്ട് ഒന്ന് പ്രോസ്സസ് ചെയ്യുന്നത് നല്ലതാണെന്ന് തോന്നിയത് കൊണ്ടാണ് താങ്കളുമായി ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടത്.
ഇവിടെ വന്നതിനും ഈ ചര്‍ച്ചയില്‍ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും വളരെയധികം നന്ദി.
നന്മ മാത്രം നേര്‍ന്ന് കൊണ്ട്.
സസ്നേഹം
ചിന്തകന്‍
ഈ വൈകൃതത്തിനു കുഴലൂതുന്നവരുടെ അച്ചനും അമ്മയും ഹോമോ ആയിരുന്നെങ്കിൽ ഇവിടെ അഭിപ്രായം രേഖപ്പെടുത്താൻ ആളുണ്ടാവുമായിരുന്നോ.. only a doubt :((
ജൂതരിൽ സ്വവർഗരതി കൊണ്ട് പ്രത്യത്പാദനം കുറഞ്ഞിരിക്കുന്നു . now yahoodees supporters are doing the same at our country
ചിന്തകൻ
സ്വവർഗ്ഗരതി നിയമമാക്കുകയല്ല, മറിച്ച് അത് കുറ്റകരമല്ലാതാക്കുക മാത്രമാണ് ചെയ്യുന്നത്. എന്ന് വെച്ചാൽ അതിഷ്ടപ്പെടുന്ന വ്യക്തികൾ കുറ്റവാളികൾ അല്ല എന്നർത്ഥം. താങ്കൾ പറയുന്നതു പോലെ ഇതിനെ പ്രോത്സാഹിപ്പിക്കുക അല്ല ഇവിടെ ചെയ്യുന്നത്.
ഒരു സാധാരണ ലൈംഗികബന്ധം പോലെ ഇതിനെയും കാണുന്നു എന്നേ ഇതിനർത്ഥമുള്ളു. അവിടെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്. ഇണകൾക്ക് പ്രായപൂർത്തിയായിരിക്കണം, ഉഭയകക്ഷിസമ്മതപ്രകാരമായിരിക്കണം, പണമിടപാടുകൾ പാടില്ല തുടങ്ങിയ എല്ലാ നിയമങ്ങളും ഇവിടെയും ഉണ്ട്.
എന്ന് വെച്ച് ഈ ലോകം മുഴുവൻ അത്തരത്തിൽ ആയിത്തീരും എന്നില്ലല്ലൊ. എനിക്കും താങ്കൾക്കും അടക്കം ലോകത്തെ എല്ലാ വ്യക്തികൾക്കും ഒരു സെക്ഷ്വൽ ഓറിയന്റേഷൻ ഉണ്ട്. സ്ത്രീയോട് ആകർഷണം തോന്നുന്ന ഒരു പുരുഷന് വേറൊരു പുരുഷനോട് ലൈംഗികാകർഷണം തോന്നാനുള്ള സാധ്യത വളരെ വളരെ കുറവാണ്. അങ്ങിനെയുള്ളവർ അസാധാരണസാഹചര്യങ്ങളിലല്ലാതെ സ്വവർഗ്ഗരതിയിൽ ഏർപ്പെടില്ല. അതിനാൽ തന്നെ ഇതൊരു സാമൂഹികരീതി ആയി വളരാനുള്ള സാധ്യത ഇല്ലതന്നെ.
എനിക്കിഷ്ടമല്ല എന്നതിനാൽ മറ്റൊരാളും ഇതു ചെയ്യരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. ശാസ്ത്രം പറയരുത് എന്ന് പറയുമ്പോൾ തന്നെ ഇതൊരു മനോരോഗമായല്ല ശാസ്ത്രം കാണുന്നത് എന്ന് പറയാതെ വയ്യ, ഒരു സെക്ഷ്വൽ ഓറിയന്റേഷൻ മാത്രമായിട്ടാണ് ശാസ്ത്രം ഇന്ന് സ്വവർഗ്ഗലൈംഗികതയെ കാണുന്നത്.
താങ്കൾ ഇവിടെ കൊടുത്ത ഉദാഹരണം, നിർഭാഗ്യവശാൽ, അസ്ഥാനത്തായി. കുളിക്കടവിൽ ഒളിച്ചിരുന്നു നോക്കുന്ന ഒരാൾ അതിൽ ഭാഗമാകുന്ന സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ട് എന്നത് താങ്കൾ ശ്രദ്ധിക്കാതെ വിട്ടതാണോ?
സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവർ സ്വന്തം ബെഡ്രൂമിൽ സ്വകാര്യമായി തന്നെയാണ് ബന്ധപ്പെടുന്നത്. അത് ഒരു പബ്ലിക് ന്യൂയിസെൻസുമായി കൂട്ടിക്കലർത്താതിരിക്കുക. ഇത് പബ്ലിക്ക് ന്യൂയിസെൻസ് ആയാൽ ശിക്ഷാർഹം തന്നെയാണ്, അതിന് സ്വവർഗ്ഗം തന്നെ വേണമെന്നില്ല.
മതങ്ങൾ എതിർക്കുന്നത്കൊണ്ടാണ് പലരും ഈ നടപടിയെ അനുകൂലിക്കുന്നത് എന്ന് എഴുതിയത് ഒരു മുൻവിധി ആയിട്ടാണ് എനിക്ക് തോന്നിയത്. മതങ്ങൾ എതിർത്താലും ഇല്ലെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തെ അനുകൂലിക്കുക എന്നൊരു വശം കൂടി ഉണ്ടിവിടെ. അതു കാണാതെ മതവിരോധം മാത്രമായി ഇതിനെ കാണുന്നത് നിർഭാഗ്യകരമാണ്.
സന്തോഷിന്റെ ബ്ലോഗിൽ താങ്കളുടെ കമന്റ് കണ്ടു.
താങ്കൾ പറഞ്ഞതുതന്നെയാണ് അവിടെയുള്ളവരും പറയുന്നത്. അങ്ങിനെ ആവശ്യമുള്ളവർ അതു തുടർന്നോട്ടെ, അല്ലാതെ എല്ലാവരും അങ്ങിനെ ആവണമെന്നല്ല പറയുന്നതു. അനുകൂലിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം എന്ന ആശയത്തേയാണ്, അല്ലാതെ ഹോമോസെക്ഷ്വാലിറ്റിയെ അല്ല. ആരും ഹോമോസെക്ഷ്വാലിറ്റിയെ മഹത്വവൽക്കരിക്കുന്നില്ല, പക്ഷെ അത്തരത്തിലുള്ളവർ ചെയ്യുന്നത് കുറ്റകരമല്ലാതാക്കുന്നതിനെ, അങ്ങിനെയുള്ളവരെ കുറ്റവാളികൾ ആയി കാണുന്ന പ്രവണതയെ നിയമപരമായെങ്കിലും ഇല്ലാതാക്കുന്നതിനെ, അനുകൂലിക്കുക മാത്രമാണിവിടെ.
എനിക്കു ഹിതമല്ലാത്തത് മട്ടുള്ളവരും ചെയ്യരുത് എന്ന് ശാഠ്യം മാത്രമെ നിങ്ങളുടെ എഴുത്തില്‍ കാണുന്നുള്ളൂ ചിന്തകാ.
ചിന്തകാ, സ്വവര്‍ഗ്ഗാനുരാഗത്തോട് വ്യക്തിപരമായി ശക്തമായി വിയോജിക്കുന്നുവെങ്കിലും, മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് നീതിയല്ല.ഇന്ത്യയെപ്പോലെ ഒരു മതേതര രാജ്യത്ത് മതവിശ്വാസികളെ ആരും തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കണമെന്ന് ഒരു നിയമവും നിര്‍ബന്ധിക്കുന്നുമില്ലല്ലോ? എന്റെ മതവിശ്വാസം അനുസരിച്ച് ജീവിക്കാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ആ വിശ്വാസത്തോടുവിയോജിപ്പ് ഉള്ളവര്‍ക്കും, മറ്റുമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും, മതമില്ലാത്തവര്‍ക്കും, നിരീശ്വരവാദികള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപ്രത്യ മതേതര രാജ്യം അവിടുത്തെ പൗരന്മാര്ക്ക് നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കണ്ടുകൊണ്ടുവേണം ഇത്തരം ഒരുവിഷത്തില്‍ അഭിപ്രായം പറയാന്‍.
കുളക്കടവില്‍ ഒളിച്ചുനോക്കുന്നയാളുടെ ഉദാഹരണത്തിലെ യുക്തിരാഹിത്യം ഇവിടെ ഇതിനോടകം അപ്പൂട്ടനും, നളനും മറ്റുള്ളവരും വിശദീകരിച്ചതുകൊണ്ട് അതിനുമുതിരുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ, സ്വകാര്യതയോ ഹനിക്കാത്ത, മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കാത്ത, പ്രായപൂര്‍ത്തിയായ സ്വവര്‍ഗ്ഗ പങ്കാളികള്‍ തമ്മില്‍ ഉഭയ സമ്മതത്തോടുകൂടിയുള്ളാ ബന്ധം (അത് അവരുടെ സ്വകാര്യയില്‍) ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമായി കാണാത്ത നിയമത്തെ മതവിശ്വാസത്തിന്റെ പേരില്‍ എതിര്‍ക്കുന്നത് ശരിയല്ല. എന്റെ വിശ്വാസത്തിന് നിരക്കാത്തതൊന്നും ലോകത്ത് നടക്കാന്‍ പാടില്ല എന്നുള്ള വാദത്തിനു പറയുന്ന പേരാണ് അസഹിഷ്ണുത എന്നത്.ലോകത്തെല്ലായിടത്തുമുള്ളമനുഷ്യരേയും 'നന്നാക്കി' ക്കളയാം എന്ന് യുക്തിബോധമുള്ള ഒരു മതവിശ്വാസിയും ചിന്തിക്കുമെന്ന് കരുതുക പ്രയാസം. പ്രബോധനമാകാം, പ്രലോഭനമോ,വിശ്വാസം അടിച്ചേല്പിക്കലോ ഒരു യതാര്‍ത്ഥ വിശ്വാസിയുടെ മാര്‍ഗ്ഗമല്ല.
ഒരുമതവും ഇത്തരം സ്വവര്‍ഗ്ഗവിവാഹങ്ങളെയോ, സ്വവര്‍ഗ്ഗ കൂടിത്താമസിക്കലുകളേയോ മതപരമായി അംഗീകരിക്കില്ലെന്നിരിക്കെ (അത് ഇനി വിവാഹേതര സ്ത്രീപുരുഷബന്ധമായാലും)കേവലം നിയമങ്ങളിലൂടെ മാത്രം മനുഷ്യരെ മതങ്ങള്‍ക്കുള്ളില്‍ പിടിച്ചുനിര്‍ത്താമെന്നു കരുതുന്നതും യുക്തിയല്ല. വിശ്വസിക്കുന്നവന് വിശ്വസിക്കട്ടെ അല്ലാത്തവന് അവന്റെ ശരിയുമായി ജീവിക്കട്ടെ, മറ്റുള്ളവര്‍ക്ക് ശല്യമാകാത്തിടത്തോളം! മറ്റുള്ളവര്‍ക്ക് ഒരു ശല്യമാകുമ്പോള്‍ അത് സമൂഹം കൈകാര്യം ചെയ്തുകൊള്ളും. അതിനായി നിയമങ്ങളുമുണ്ടായിക്കൊള്ളും!
നല്ലതും ചീത്തയും, ശരിയും തെറ്റുമെല്ലാം ഓരോവ്യക്തികളുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മാറുന്നു. ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തി തെറ്റായി മാറുന്നത് അത് തനിക്കോ മറ്റു വ്യക്തികള്‍ക്കോ സമൂഹത്തിനെ തന്നെയോ ദോഷകരമായി ബാധിക്കുമ്പോള്‍ മാത്രമാണ്. അല്ലാത്തിടത്തോളം അത് അയാളുടെ (അവരുടെ) സ്വകാര്യതമാത്രമാകുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലിടപെടരുതെന്നുള്ള ന്യായമായ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊടുക്കലായി മാത്രം ഈനിയമത്തെ കണ്ടാല്‍ മതി. ഈനിയമത്തെ എന്തോ ഒരു വലിയ വിപത്ത് എന്നനിലയില്‍ കാണേണ്ടകാര്യമൊന്നുമില്ല. ഈനിയമം ഒരുനിലയ്ക്കും ഒരു യതാര്‍ത്ഥ മതവിശ്വാസിയെ/ഈശ്വരവിശ്വാസിയെ/നിരീശ്വരവാദിയെ/മതേതരവാദിയെ ഏതെങ്കിലും വിധത്തില്‍ ഭയപ്പെടുത്തുന്നുവെന്ന് കരുതാനും ന്യായമില്ല! ഇത്തരത്തില്‍ സെക്സ്വല്‍ ഓറിയന്റേഷനുള്ള ആള്‍ക്കാരെ മറ്റൊരുതരം മതവിശ്വാസികളായി കണ്ടാല്‍ അവരുടെ സ്വകാര്യമായി കണ്ടാല്‍ പ്രശ്നം തീരും.
ഓടോ: ഇതെഴുതുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടുവര്‍ഷമായിപീഢിപ്പിച്ചുകൊണ്ടിരുന്ന അഞ്ചുപ്രതികള്‍ അറസ്റ്റിലായതിന്റെ വിശദവിവരങ്ങള്‍ ടിവി യിലൂടെ കാണാനിടയായി (അഞ്ചുപ്രതികളും മുസ്ലിം നാമധാരികള്‍!). കാസര്‍കോഡാണ് സംഭവം, പെണ്‍കുട്ടിയെ പ്രേമം നടിച്ച് വലയിലാക്കുകയായിരുന്നുപോലും (കുറ്റപത്രം,മനോരമന്യൂസ്,06-07-09). ഇത്തരം മതവിശ്വാസികളാണ് ഇന്ന് ഈനാടിന്റെ ശാപം. കാശുകൊടുത്തു വ്യഭിചരിക്കുന്നവനാണ് എന്റെ കണ്ണില്‍ ഇവന്മാരേക്കള്‍ മാന്യന്മാര്. ഇത്തരം ക്രിമിനലുകളെയാണ് മാതൃകാപരമായി ശിക്ഷിക്കേണ്ടത്.
ആശംസകളോടേ....
സാധാരണഗതിയില്‍ ഒരു കുഞ്ഞു ജനിക്കുന്നത് ഒന്നുകില്‍ സ്ത്രീ ഹാര്‍മോണുകളുള്ള ഒരു സ്ത്രി ശരീരമായിട്ടോ, അല്ലെങ്കില്‍ പുരുഷ ഹാര്‍മോണുകളുള്ള പുരുഷ ശരീരമായിട്ടോ ആണ്ട്. എന്നാല്‍ പ്രകൃതിയുടെ വികൃതി കൊണ്ടോ, അതോ ദൈവത്തിന്റെ കളികൊണ്ടോ, ചില കുഞ്ഞുങ്ങള്‍ ജനിക്കുന്നത് സ്ത്രീ ശരിരവും പുരുഷ ഹാര്‍മോണുകളുമായിട്ടാണ്. അല്ലെങ്കില്‍ പുരുഷ് ശരീരവും സ്ത്രീഹാര്‍മോണുകളുമായിട്ടാണ്. അങ്ങനെയുള്ള കുട്ടികളാണ് സ്വവര്‍ഗ്ഗ രതി പ്രേമികളാകുന്നത് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.
ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ലത്. സ്ത്രീമനസ്സ് പുരുഷ ശരീരത്തിനോട് അടൂക്കുന്നത് സ്വാഭാവികമല്ലേ. അതേപോലെ , സ്ത്രീ ശരീരവും പുരുഷ ഹാര്‍മോണുകള്‍ ഉള്ള ഒരാളുടെ മനസ്സും വികാരവും വിചാരവുമെല്ലാം പുരുഷന്റേതു പോലെയായിരിക്കും. അങ്ങണെയുള്ള ഒരു സ്ത്രീ മറ്റൊരു സ്ത്രീ ശരീരത്തോട് മാത്രമേ അടുക്കാന്‍ ശ്രമിക്കൂ. അതാണ് പ്രകൃതി നിയമം. അതില്‍ ആരെ കുറ്റപ്പെടുത്താന്‍. നിര്‍ബന്ധമാണെങ്കില്‍ ജബ്ബാര്‍ മാഷ് പറഞ്ഞതു പോലെ ദൈവത്തെ കുറ്റപ്പെടുത്തിക്കോളൂ.
സുഹൃത്തെ, പരിണാമത്തിന്റെ തലത്തിൽ ഒന്നു ചിന്തിച്ചത് ഒന്നും ന്യായീകരിക്കാനല്ല.
പക്ഷെ ,പരിണാമം ഒരു കെട്ടു കഥയാണെന്നും ,അങ്ങനെയാണെങ്കിൽ ആവഴിക്കു
ചിന്തിക്കുന്നത് ബാലിശമാണെന്നും നിങ്ങൾപറഞ്ഞു കളഞ്ഞു. പരിണാമസിദ്ധാന്തങ്ങൾ
ശരിക്കും വായിച്ചു പഠിച്ചിട്ടാണ് അങ്ങനെ പറഞ്ഞെതെങ്കിൽ കൂടുതലൊന്നും പറയാനില്ല.
അങ്ങനെ ഒരു അനുമാനത്തിലെത്താനുള്ളസ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്.അതല്ലായെങ്കിൽ
അതൊന്നു മനസ്സിലാക്കാൻ ശ്രമിക്കണമെന്നെ എനിക്ക് ഈകാര്യത്തിൽ പറയാനുള്ളൂ.
പിന്നെ ഏതൊരു വൈകൃതങ്ങളെയും,ശാരീരികമായാലും മാനസികമായാലും-കുഷ്ഠമായാലും
ഹോമോ ആയാലും ശാസ്ത്രീയമായ ഒരു വീക്ഷണവും മനസ്സിൽ സൂക്ഷിക്കണമെന്നാണ് എന്റെ
അഭിപ്രായം.കുഷ്ഠത്തെ ചിലർ കർമ്മഫലം എന്നു മുദ്രകുത്തി അറപ്പോടെ,വെറുപ്പോടെ
അകറ്റി നിർത്തിയപ്പോൾ,മനുഷ്യന്റെ തന്നെ ശാസ്ത്രബോധമാണ് ധീരതയോടെ ആപ്രശ്നത്തിലേക്ക് ഇറങ്ങി
ചെന്ന് അതിന്റെ കാരണവും ചികിത്സയും മെല്ലാം കണ്ടു പിടിച്ചത്.. മാനസികവൈകൃതങ്ങളുടെ(വൈകൃതം,വ്യതിയാനം,
അൺനാച്വറൽ ഇതെല്ലാം ആപേക്ഷികപദങ്ങളെ ന്നും നിങ്ങളറിയണം)
കാര്യത്തിലും അതു തന്നെയായിരിക്കണം നമ്മുടെ സമീപനം (വസ്തുതാപരമായി മനസ്സിലാക്കാൻ ശ്രമിക്കുക
ന്യായീകരിക്കാനല്ല) .പിന്നെ,മതം,ശാസ്ത്രം,ആത്മീയത ഇവയെപരസ്പരപൂരകങ്ങളായി
തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.“ഞാൻ’ എങ്ങനെ ഉണ്ടായി എന്ന് ശാസ്ത്രം പറഞ്ഞുതരും.പക്ഷെ
എന്തിനുണ്ടായി എന്ന് ആത്മീയതെക്കെ പറഞ്ഞുതരാൻ കഴിയുകയുള്ളൂ...
ശാസ്ത്രം മുന്‍പെ പറക്കുന്ന പക്ഷിയായിരുന്നു. അതു വിളിച്ചു പറയുന്നസത്യങ്ങളെ പിൻപെ പറക്കുന്ന
പക്ഷികൾ അംഗീകരിക്കാൻ ആദ്യം മടിച്ചു.(സൂര്യനാണ് സൌരയൂഥകേന്ദ്രം എന്നു പറഞ്ഞ താടിക്കാരനെ
അവർ താടിയിൽ പിടിച്ച് വലിച്ച് ജയിലിൽ കൊണ്ടിട്ടു .പിന്നെ നൂറ്റാണ്ടുകൾക്ക് ശേഷം,അപ്പോഴേക്കും
ചിത്രമായി കഴിഞ്ഞ അവന്റെ കഷണ്ടിതലയിൽ തഴുകി പറഞ്ഞു: “മോൻ പറഞ്ഞതു ശരിയായിരുന്നു.“
പരിണാമവാദവും പലമതങ്ങളും ഇപ്പോൾ അംഗീകരിക്കുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.)
പക്ഷെ ഈ പക്ഷികൾ എല്ലാം ഏതൊരു ലക്ഷ്യത്തിലേക്കാണൊ പറക്കുന്നത് അവിടെ വളരെ
നേരത്തെ തന്നെ എത്തി കഴിഞ്ഞ ഒന്നാണ് എന്നെ സംബന്ധിച്ചിടത്തോളം “ആത്മീയത”
NB.താങ്കളുടെ ഉദ്ദേശശുദ്ധിയെ ഞാൻ വിലമതിക്കുന്നു.അതിനുവേണ്ടി നിരത്തുന്നവാദമുഖങ്ങളോടാണ്
ഭിന്നത.
Good Article.History of Noos(A.S)narrates the punishment received by homeos.But we do not think...
അപ്പൂട്ടന് said...
എനിക്കിഷ്ടമല്ല എന്നതിനാൽ മറ്റൊരാളും ഇതു ചെയ്യരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല.
sreeNu Guy said...
എനിക്കു ഹിതമല്ലാത്തത് മട്ടുള്ളവരും ചെയ്യരുത് എന്ന് ശാഠ്യം മാത്രമെ നിങ്ങളുടെ എഴുത്തില്‍ കാണുന്നുള്ളൂ ചിന്തകാ.
അപ്പുട്ടന്, ശ്രീനു രണ്ട് പേര്‍ക്കും സ്വാഗതം
എനിക്ക് ഹിതകരാമായി തോന്നാത്തത് മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ ആഗ്രഹിക്കാറില്ല. ഏനിക്കേറ്റവും പ്രിയപ്പെട്ടതും ഹിതകരമായതും മറ്റുള്ളവര്‍ക്ക് ഉണ്ടാവാണവമെന്ന് ഞാന്‍ ആഗ്രഹിക്കാറുമുണ്ട്. എന്നാല്‍ എനിക്ക് ഹിതകരമായി തോന്നുന്നതേ മറ്റുള്ളവര്‍ക്കും ഹിതകരമായി തോന്നാവൂ എന്ന ശാഠ്യം എനിക്കേതായാലും ഇല്ല.
ഞാന്‍ മദ്യം കഴിക്കാറില്ല. മദ്യപാനത്തെ ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു. എന്ന് വെച്ചാല്‍ മദ്യപാനികളെയെല്ലാം ഞാന്‍ വെറുക്കുന്നു എന്നാണ് നിങ്ങള്‍ വായിച്ചെടുക്കുന്നതെങ്കില്‍ അത് എന്റെ കുഴപ്പമല്ല മറിച്ച് നിങ്ങളുടെ വായനയുടെ കുഴപ്പമാണ്. ഒരു മദ്യപാനി മദ്യം ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നത് മദ്യപാനിയെയും എന്റെ സമൂഹത്തെയും ഞാന്‍ സ്നേഹിക്കുന്നത് കൊണ്ടാണ്. ഒരാള്‍ മദ്യം കഴിക്കുന്നത് ഏറ്റവും നഷ്ടമുണ്ടാകുന്നത് അയാള്‍ക്കും അയാളുടെ കുടുംബത്തിനുമാണ്. അല്ലാതെ എനിക്കെന്ത്? ഒരാള്‍ മദ്യം കഴിക്കുന്നതിന് ഞാന്‍ അസഹിഷ്ണുത കാട്ടേണ്ട കാര്യമെന്ത്?
ഒരു സാമൂഹ്യ അധ:പതനത്തെ നാം എതിര്‍ക്കുന്നത് അത് അനുവര്ത്തിക്കുന്നവരോടുള്ള അസഹിഷ്ണുത കൊണ്ടല്ല. അവരോട് അസഹിഷ്ണുത കാട്ടിയതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍ ഒരു സീറ്റ് കെട്ടും എന്ന് ഏതെങ്കിലും മതങ്ങള്‍ പഠിപ്പിച്ചിട്ടുട്ടുണ്ടെങ്കില് ആ മതത്തിന്റെ കൂടെ എന്നെ കൂട്ടേണ്ടതില്ല. ഇനി ഇത്തരം കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ സ്വയം ചമക്കുന്നതാണെങ്കില്, കാര്യങ്ങള്‍ വസ്തു നിഷ്ടമായി പഠിക്കണം എന്ന് മാത്രമേ എനിക്കെന്റെ പ്രിയ സുഹൃത്തുക്കളോട് പറയാനുള്ളൂ.
ഒരു സമൂഹത്തെയും ജനതയെയും നാം സ്നേഹിക്കുന്നു എന്ന് പറയുന്നത് അവരുടെ എല്ലാം ഇഷ്ടങ്ങള്‍ക്കും കൂട്ടു നില്ക്കുന്നതിനല്ല. മറിച്ച് ഒരു പിതാവിന് കുട്ടിയോടുള്ള സ്നേഹത്തെ പോലെ, തെറ്റിലേക്ക് വഴുതിപ്പോകാവുന്ന ഒരു സമൂഹത്തിന് തെറ്റ് ചൂണ്ടികാണിച്ച് കൊടുക്കാനും പറ്റുമെങ്കില്‍ അവരെ അതില്‍ നിന്ന് പിന്തിരുപ്പിക്കുകയും ചെയ്യുക എന്നത് ആ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ അതിന് മാര്‍ഗ്ഗം എന്തായാലും കുഴപ്പമില്ല ലഷ്യം നന്നായാല്‍ മതി എന്ന നിലപാടും എനിക്കില്ല. മാര്‍ഗ്ഗവും ലഷ്യവും ശുദ്ധമായിരിക്കണം എന്നത് നിര്‍ബന്ധമാണ്.
പ്രിയ അപ്പൂട്ടന് ഒരു കാര്യം വ്യക്തമാക്കിയാല്‍ കൊള്ളാം. താങ്കളുടെ അഭിപ്രായത്തില്‍ സ്വവര്‍ഗ്ഗ ലൈംഗികത/വിവാഹം ധാര്‍മ്മികമായി ശരിയോ തെറ്റോ? വിവാഹം, കുടുംബം എന്നിവയെകുറിച്ച് താങ്കള്‍ക്കുള്ള സങ്കല്പമെന്താണ്?
ഈ ചോദ്യങ്ങള്‍ക്ക് താങ്കളുടെ അഭിപ്രായം അറിഞ്ഞ ശേഷം നമുക്ക് ചര്‍ച്ച തുടരാം.
കുളിക്കടവിലെ ഉപമെയെന്ത് എന്നത് നളനുള്ള ഒരു കമന്റില്‍ വ്യക്തമാക്കിയതാണ്. താങ്കള്‍ അത് മനസ്സിലാക്കിയേടത്ത് അത്പം പിശകുണ്ടെന്നാണ് എനിക്ക് തോന്നുന്നത്... മനസിലായിട്ടില്ലെല്ലെങ്കില് അടുത്ത കമന്റില്‍ വ്യക്തമാക്കാം.
ചിന്തകന്‍,
എനിക്കിഷ്ടമല്ലാത്തതിനാല്‍ മറ്റൊരാളും ഇത് ചെയ്യരുത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന വാചകത്തില്‍ തന്നെയുണ്ടല്ലോ എന്റെ നിലപാട്. അത് ഞാന്‍ എന്നെ കൂടി കൂട്ടി കൊണ്ടു തന്നെയാണ് പറഞ്ഞത്.
എന്റെ ഏതൊരു ചെയ്തിയും മറ്റൊരാളെ ദോഷകരമായി ബാധിക്കുന്നില്ലെങ്കില്‍ അതില്‍ അധാര്‍മികമായി ഒന്നുമില്ല എന്നാണു എന്റെ നിലപാട്. താങ്കള്‍ പറയുന്ന എല്ലാ ഉദാഹരണത്തിലും മറ്റൊരു വ്യക്തി കൂടി ഉള്‍പ്പെടുന്നുണ്ടെന്നത് താങ്കള്‍ ശ്രദ്ധിച്ചിരിക്കും എന്ന് കരുതുന്നു. അവയിലോരോന്നിലും മറ്റു വ്യക്തികളെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. സംഭവം മദ്യപാനം ആയാലും കുളിക്കടവില്‍ എത്തിനോക്കല്‍ ആയാലും മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്. ഞാന്‍ മദ്യം കഴിച്ചാല്‍ എന്റെ കുടുംബത്തിന് എന്തെങ്കിലും ദോഷം സംഭവിക്കുമെങ്കില്‍, അത് സാന്പത്തികമായാലും മകന് ഒരു ചീത്ത ദൃഷ്ടാന്തമായാലും ശാരീരികദ്രോഹമായാലും കാര്യം മറ്റൊരാളെ ദോഷകരമായി ബാധിക്കുന്നുണ്ടല്ലൊ, അത് അധാര്‍മികം തന്നെ.
ഹോമോസെക്ഷ്വലുകളെ ഞാന്‍ അംഗീകരിക്കുന്നു എന്നതിനര്‍ത്ഥം ഞാന്‍ അതിഷ്ടപ്പെടുന്നു എന്നല്ലല്ലോ. ഞാന്‍ ഒരു ഹെറ്റെറോസെക്ഷ്വല്‍ ആയ വ്യക്തി തന്നെയാണ്, വിവാഹം കഴിച്ചു ഭാര്യയും മകനുമായി ജീവിക്കുന്നയാളാണ്. പക്ഷെ ഒരാള്‍ ഹോമോസെക്ഷ്വല്‍ ആയതുകൊണ്ട് അയാളെ അകറ്റിനിര്‍ത്തേണ്ട ആവശ്യം ഞാന്‍ കാണുന്നില്ല, എന്റെയോ മറ്റൊരാളുടെയോ സ്വകാര്യതയിലേക്ക് അയാള്‍ കടന്നുവരാത്തിടത്തോളം കാലം. ആ വ്യക്തിയുടെ സ്വാതന്ത്ര്യം ഞാന്‍ അംഗീകരിക്കെണ്ടതാണ്, ഇത്രയുമേ ഈ കോടതി വിധി പറയുന്നുമുള്ളു.
ഇങ്ങിനെ നോക്കുന്പോള്‍ സ്വവര്‍ഗ്ഗവിവാഹം ധാര്‍മികമോ അധാര്‍മികമോ എന്നതിനും ഉത്തരം കിട്ടിയേക്കും. ഇതില്‍ ഉള്‍പ്പെടുന്ന രണ്ടുവ്യക്തികള്‍ക്കും വ്യക്തിസ്വാതന്ത്ര്യലംഘനം ഇല്ലെന്നിരിക്കെ അത് അധാര്‍മികമാകുന്നില്ല.
വിവാഹം എന്നത് പ്രജനനത്തിനു മാത്രമായുള്ളതായല്ലല്ലോ ഇന്നിന്റെ മനുഷ്യന് കാണുന്നത്. അണുകുടുംബരീതിയില് മക്കള്‍ വളരെ കുറവാണ്. സെക്സ് പോലും പ്രജനനത്തിനു എന്നതിലുപരി നമ്മുടെ പ്രാഥമികാവശ്യം നിറവേറ്റല്‍ എന്ന രീതിയിലാണ് നാം കാണുന്നത്. പണ്ടത്തെ പോലെ സെക്സ് ഒരു പാപമായി മനുഷ്യന് കാണുന്നില്ല. അതിനാല്‍ വിവാഹം എന്നത് പ്രജനനമോ വെറും സെക്സോ അല്ലാതെ (അവയും ഘടകങ്ങളാണെങ്കില്‍ പോലും) ഇണയില്‍ നിന്നും ഇമോഷണല്‍ ആയി കൂടെ പങ്കാളിത്തം ആവശ്യപ്പെടുന്ന രീതിയിലാണ് ഇന്ന് ഓരോ വ്യക്തിയും നോക്കിക്കാണുന്നത്. ഞാനും ഈ ഭാഗത്ത് തന്നെയാണ്.
ഇപ്പറഞ്ഞതില്‍ പ്രജനനം മാത്രമേ ഒരു സ്വവര്‍ഗ്ഗവിവാഹം വഴി സാധിക്കാത്തതുള്ളു.
സെക്ഷ്വല്‍ ഒറിയന്റേഷന്‍ എന്നത് മദ്യപാനം പുകവലി എന്നിവ പോലെ ഒരു ശീലമല്ല. അതിനാല്‍ തന്നെ ഒരാളെ സ്വവര്‍ഗ്ഗാനുരാഗിയോ മറിച്ചോ ആക്കിതീര്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ് (അസാധ്യമാണ് എന്ന് പറയുന്നില്ല, അങ്ങിനെയൊന്നു ഈ ലോകത്ത് ഇല്ലല്ലോ, പക്ഷെ സാധ്യത വളരെ വളരെ കുറവാണ്). ഇത്തരക്കാര്‍ ഒരു ചെറിയ ന്യൂനപക്ഷമാണെന്നിരിക്കെ ഇതൊരു സാമൂഹികവ്യവസ്ഥിതി ആകാനുള്ള സാധ്യത ഇല്ലതന്നെ.
കുളിക്കടവിലെ എത്തിനോട്ടം എന്ന അനലോജി താങ്കള്‍ പ്രയോഗിച്ചത് സ്വവര്‍ഗ്ഗാനുരാഗം ഒരു മനോരോഗം എന്ന നിലയില്‍ മനസിലാക്കിയിട്ടാണ്. അതല്ലെന്ന് പലരും, ഞാനടക്കം, ഇവിടെ പറഞ്ഞതാണല്ലോ. താങ്കളുടെ ധാരണ മാറാത്തിടത്തോളം കാലം ഇതേക്കുറിച്ച് കൂടുതല്‍ പറയുന്നതില്‍ കാര്യമുണ്ടാവില്ല.
ഒന്നുകൂടി പറയട്ടെ, ഞാന്‍ വിഷയങ്ങളെയാണ് വായിക്കാറ്, ഇവിടെ താങ്കളെക്കുറിച്ചൊരു ധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. "എനിക്കിഷ്ടമല്ല എന്നതിനാൽ മറ്റൊരാളും ഇതു ചെയ്യരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല" എന്ന് ഞാന്‍ എഴുതിയതുപോലും വ്യക്തിസ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു എന്ന് പറയാനായിതന്നെയാണ്. മറിച്ചൊരു ധാരണ താങ്കള്ക്കുണ്ടായെങ്കില് ക്ഷമിക്കൂ.
ചിന്തകാ, സ്വവര്‍ഗ്ഗാനുരാഗത്തോട് വ്യക്തിപരമായി ശക്തമായി വിയോജിക്കുന്നുവെങ്കിലും, മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് നീതിയല്ല.
പ്രിയ ഷാനവാസ്
താങ്കള്‍ വ്യക്തിപരമായി വിയോജിക്കുന്ന കാര്യം താങ്കള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ആഗ്രഹിക്കുമോ? ഷാനവാസിന് ജനാധിപത്തിന്റെ ഡഫിനിഷന്‍ എന്താണെന്ന് അറിയാമോ ? യോജിക്കുന്നതും വിയോജിക്കുന്നതുമായ എല്ലാ പ്രവൃത്തിളെയും അനുകൂലിക്കുന്നതിന്റെ പേരാണോ സഹോദരാ ജനാധിപത്യം! ?. അതോ യോജിക്കാനും വിയോജിക്കാനും, അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്രിമാണോ ജനാധിപത്യം.? മത വിശ്വാസം എതിരായത് കൊണ്ട് മാത്രമാണ് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നതെന്ന് ഞാന്‍ എന്റെ പോസ്റ്റില്‍ എവിടെയെങ്കിലും പറഞ്ഞോ ? അങ്ങിനെ വന്നാല്‍ ഇവിടെ, അതിന്റെ പേരില്‍ എതിര്ക്കാനല്ലേ സമയം കാണൂ! എന്തിനാ സഹോദരാ എഴുതാപ്പുറം വായിക്കുന്നത്.? സ്വവര്‍ഗ്ഗ ഭോഗികളെ തൂക്കിക്കൊല്ലണെമെന്നോ തുറുക്ങ്കിലടക്കണമെന്നോ ഇവി ആരും വാദിച്ചില്ലല്ലോ.
ദയവായി സഹോദരന് പോസ്റ്റും അതിലെ കമന്റുകളും ഒന്ന് കൂടി വായിച്ച് എന്താണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക.
കുളിക്കടവിലെ യുക്തിയെക്കുറിച്ച് താങ്കള്‍ക്കെന്താണ് മനസ്സിലായത്? മനോരോഗത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന എത്രയോ പേരുണ്ട്. ഇത് മറ്റൊരാളുടെ സ്വകാര്യതയെ ഹനിക്കുന്നു എന്ന് പറയുന്നത് ശരിതന്നെ. ആ തരത്തില്‍ ഇതിനെ തുലനം ചെയ്യേണ്ടതില്ല. ഇത് നേരെത്തെ നളനുമായുള്ള കമന്റില്‍ വ്യക്തമാക്കിയതാണ്.
കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ചില പാശ്ചാത്യ നാടുകളില്‍ ഉപയകക്ഷി സമ്മത പ്രകാരമാണ് പൊതു സ്ഥലങ്ങളില്‍ വരെ സെക്സ് അരങ്ങേറുന്നത്.അവിടെ അതിന് നിയമ പരമായി പ്രശ്നമൊന്നുമുണ്ടെന്ന് തോന്നുന്നില്ല.ഇത് ഒരു മനോരോഗമാണെന്ന് പറയാന്‍ കഴിയില്ല. മനുഷ്യന് മൃഗത്തേക്കാള്‍ നാണമില്ലാത്താവാനും കഴിയും എന്നതിന്റെ തെളിവാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ ഇതൊരു പബ്ലിക്ക് നൂയിസന്‍സ് ആണ്. പരിഷ്കരണ വാദികള്‍ ഇതിന് വേണ്ടിയും വാദിക്കുന്ന കാലം അധികം വിദൂരത്തല്ല. ഇതിനൊക്കെയെതിരായി ശബ്ദമയര്ത്തുന്നവരെ അസഹിഷ്ണുക്കള്‍ എന്ന് വിളിച്ച് ആക്ഷേപിക്കാനും ഉണ്ടാകും കുറേയാളുകള്‍.
ഓ.ടോ .കാസര്‍ഗോട്ടെ മുസ് ലീം നാമധാരികള്‍ ചെയ്തതിന്റെ പങ്ക് മുസ് ലീം മതനേതൃത്വത്തിനും ഉണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു. പരസ്പരം കവല പ്രസംഗങ്ങളും വാദ പ്രതിവാദങ്ങളും നടത്തി സമയം പാഴാക്കി കളയുന്ന മത നേതൃത്വങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ വേണ്ടത്ര ബോധവല്‍ക്കരണം നല്കാന് കഴിയുന്നില്ല എന്നത് ഒരു സത്യമാണ്. മുസ് ലീം നേതൃത്വങ്ങളെ ഇത്തരം കൃമിനലുകളെ വളരാതിരിക്കാന്‍ ആവശ്യമായ ബോധവല്ക്കരണങ്ങളും നടപടികളും എടുക്കുന്നതിന് പ്രേരിപ്പിക്കാന്‍ ഈ ബ്ലോഗ് വായിക്കുന്ന എല്ലാ മുസ് ലീം സഹോദരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.
പ്രിയ ചിന്തകാ, താങ്കള്‍ എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നതിന് എന്നാല്‍ കഴിയുന്ന മറുപടി ചുവടേ.
1.താങ്കള്‍ വ്യക്തിപരമായൊ വിയോജിക്കുന്ന കാര്യം താങ്കള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ആഗ്രഹിക്കുമോ?
ഞാന്‍ വ്യക്തിപരമായി വിയോജിക്കുന്ന കാര്യം എന്റെ ശത്രുക്കള്‍ക്കുവേണ്ടി പോലും ആഗ്രഹിക്കാറില്ല. പക്ഷേ എന്നുവെച്ച് എനിക്കിഷ്ടമില്ലാത്തകാര്യങ്ങള് മറ്റുള്ളവര്‍ ചെയ്യാന്‍പാടില്ലെന്ന കാഴ്ചപ്പാടും എനിക്കില്ല.ഇനി അഥവാ ആരെങ്കിലും ഞാന്‍ സ്വയം ചെയ്യാനിഷ്ടപ്പെടാത്തകാര്യംചെയ്താല് (അത് മറ്റാരേയും ഒരുതരത്തിലും ദോഷകരമായി ബാധിക്കാത്തിടത്തോളം)അവരെ ശിക്ഷിച്ചേ മതിയാകൂ എന്നും എനിക്ക് അഭിപ്രായമില്ല.
2. ഷാനവാസിന് ജനാധിപത്യത്തിന്റെ ഡെഫനിഷന്‍ എന്താണെന്നറിയുമോ?
ജനാധിപത്യത്തിന്റെ ഡെഫനിഷന്‍ എനിക്ക് അറിയില്ല! മാത്രവുമല്ല അടുത്ത ചോദ്യത്തില്‍ താങ്കളുന്നയിച്ച ഡെഫനിഷന്‍ ഞാന്‍ എങ്ങും നല്‍കിയിട്ടുമില്ല.
3. യോജിക്കുന്നതും വിയോജിക്കുന്നതുമായ എല്ലാപ്രവര്ത്തികളേയും അനുകൂലിക്കുന്നതിന്റെ പേരാണോ സഹോദരാ ജനാധിപത്യം?!
മുകളിലത്തെ ഉത്തരം ശ്രദ്ധിക്കുമല്ലോ?
4.മതവിശ്വാസം എതിരായതുകൊണ്ട് മാത്രമാണ് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് എന്ന് ഞാന്‍ എന്റെ പോസ്റ്റില്‍ എവിടെയെങ്കിലും പറഞ്ഞോ?
ഞാന്‍ പറഞ്ഞത് എന്റെ കാഴ്ചപ്പാടാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, എന്റെ മതവിശ്വാസം എതിരാണെങ്കിലും ഒരു ബഹുമുഖസമൂഹത്തില്‍ ഇത്തരം ഒരു നിയമത്തെ എതിര്‍ക്കുന്നത് ശരിയല്ല എന്നുതന്നെയാണതിന്റെ അര്‍ത്ഥം . പക്ഷേതാങ്കള് എവിടെയെങ്കിലും അങ്ങനെ പറഞ്ഞുവെന്നും ഞാന്‍ പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.
5.എന്തിനാണ് സഹോദരാ എഴുതാപ്പുറം വായിക്കുന്നത്?
മേല്പറഞ്ഞ ഉത്തരങ്ങളില്‍ നിന്നും ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും എഴുതാപ്പുറം വായിക്കുകയല്ലെന്നും സാമാന്യബുദ്ധിയുണ്ടെങ്കില്‍ മനസ്സിലാക്കാവുന്നതാണ്.
6. സ്വവര്‍ഗ്ഗഭോഗികളെ തൂക്കിക്കൊല്ല്ണമെന്നോ തുറങ്കിലടക്കണമെന്നോ ഇവിടെ ആരും വാദിച്ചില്ലല്ലോ?
തൂക്കികൊല്ലണമെന്നൊന്നും ആരും വാദിച്ചില്ലല്ലോ എന്ന്! അപ്പോള്‍ ഇങ്ങനെ രണ്ടു രീതിയിലല്ലെങ്കിലും ശിക്ഷിച്ചിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല(?!) (അതോ ഇതും എഴുതാപ്പുറമാണോ?)
പിന്നെ "മറ്റു വ്യക്തികള്‍ക്കോ സമൂഹത്തിനോ ശല്യമല്ലാത്ത തരത്തില്‍, തികച്ചും സ്വകാര്യ സാഹചര്യങ്ങളില്‍, പ്രായപൂര്‍ത്തിയായായ സ്വവര്‍ഗ്ഗഭോഗികള്‍ തമ്മില്‍ ധനലാഭത്തിനോ മറ്റു നേട്ടങ്ങള്ക്കോവേണ്ടിയല്ലാതെ(ഇന്ത്യന്‍ പീനല്‍ കോഡിലെ വ്യഭിചാരത്തിന്റെ ഡെഫനിഷനില് വരുന്നഭാഗം)ശാരീരിക ബന്ധം പുലര്‍ത്തുകയോ ഒരുമിച്ച് താമസിക്കുകയോ ചെയ്താല്‍ അതു താങ്കളെ ഏതുരീതിയിലാണ് ബാധിക്കുക? അത് തീര്‍ത്തും അവരുടെ സ്വകാര്യതയാകുമ്പോള്?
പണമിടപാട് കൂടാത്ത വ്യഭിചാരം ആണും പെണ്ണും തമ്മില്‍ നടത്തിയാല്‍ , അവര്‍ ഒരുമിച്ച് വിവാഹം കഴിക്കാതെ താമസിച്ചാല്‍ ഒന്നും തന്നെ (ഇന്ത്യയില്‍) കേസ് നിയമപരമായി നിലനില്‍ക്കില്ലല്ലോ? അതിനെതിരേ നിയമം വേണ്ടതല്ലേ? അപ്പോള്‍ നിയമത്തിന്റെ ഈ ഇരട്ടത്താപ്പ് ഒരു പുതിയ വിധിയിലൂടെ ഇല്ലാതാകുന്നു അത്രതന്നെ.ഇക്കാര്യത്തില്‍ നിയമം ആണിനും പെണ്ണിനും നല്കുന്ന സംരക്ഷണം സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും വകവെച്ചുകൊടുക്കുന്നു അത്രയേയുള്ളൂ!
ഏതായാലും താങ്കളുടെയോ എന്റെയോ വീട്ടുമുറ്റത്തോ, റോഡിലോ, പൊതുസ്ഥലത്തോ വന്ന് ആരെങ്കിലും ഇതുചെയ്താല് അത് സ്വവര്‍ഗ്ഗമായാലും, അല്ലാത്ത വര്‍ഗ്ഗമായാലും (നാളിതുവരെ) നിയമപരമല്ലെന്നും ശിക്ഷകിട്ടാവുന്ന തെറ്റാണെന്നും തന്നെയാണ് എന്റെ വിശ്വാസം. ഇനി നാളെ അത് നിയമാനുസൃതമാക്കിക്കളയുമെന്ന പേടിയൊന്നും എനിക്കില്ല.
(നീളം അനുവദിക്കത്തതിനാല്‍ അടുത്ത കമന്റില്‍ തുടരുന്നു...)
താങ്കളുടെ പോസ്റ്റും കമന്റുകളും ഒന്നുകൂടി വായിക്കനുള്ള ഉപദേശം സ്വീകരിച്ചു , ഒന്നുകൂടി വായിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലായവ ചുവടേ.
മനുഷ്യന്റെ വാസനകളെപ്പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പടിനോടും, അതിന്റെ ശരിതെറ്റുകളേപ്പറ്റിയുള്ള അഭിപ്രായങ്ങളോടും, മനുഷ്യ സ്നേഹത്തിനെ പറ്റിയുള്ള അഭിപ്രായങ്ങളോടും ഞാന്‍ വ്യക്തിപരമായിയോജിക്കുന്നു. അപ്പോള്‍ തന്നെ നമ്മുടെ കാഴ്ചപ്പാടില്‍ നിന്നും വിഭിന്നമായി അതിനെക്കാണുന്നവരുണ്ടെന്നും അംഗീകരിക്കുന്നു.
7. താങ്കളുടെ കമന്റിലെ ചോദ്യം:കുളക്കടവിലെ യുവതിയെക്കുറിച്ച് താങ്കള്‍ക്കെന്താണ് മനസ്സിലായത്?
ഞാന്‍ മനസ്സിലാക്കിയത് അവിടെ നില്ക്കട്ടെ,കുളക്കടവിലെ യുവതിയെക്കുറിച്ച് താങ്കള്‍ എന്താണെഴുതിയത്?
"ചില ആളുകള്‍ക്ക് സ്ത്രീകളുടെ കുളിക്കടവില്‍ വായ് നോക്കിയിരിക്കുക എന്നതൊരു രസമാണ്.സ്ഥിരമായി ഇതുചെയ്യുന്ന ആര്‍ക്കും ഒരുപദ്രവവും ഉണ്ടാക്കുന്നില്ല.
അയാള്‍ കണ്ണുള്ളതുകൊണ്ട് നോക്കി ആസ്വദിക്കുന്നു കുളക്കടവിലെ സ്ത്രീകള്‍ അതില്‍ അസഹിഷ്ണുതയുള്ളവരാകേണ്ടതുണ്ടോ?"
എന്നത് താങ്കളുടെ അഭിപ്രായമാണോ? അല്ലെങ്കില്‍ ആരുടെ അഭിപ്രായമാണ്? അത് ആരുടെ അഭിപ്രായമായാലും എനിക്ക് അതിനോട് യോജിപ്പില്ലേന്നുമാത്രമല്ല അവനെ കയ്യില്‍ കിട്ടിയാല്‍ വേണ്ടപോലെ കൈകാര്യം ചെയ്ത് പോലീസിലേല്പിക്കുകയും ചിലപ്പോള്‍ അത് നിയമത്തിന്റെ വഴിക്ക് പോകുകയും ചെയ്തേക്കാം! ഇനി താങ്കള്‍ അവകാശപ്പെട്ടതുപോലെ അതൊരു മാനസികരോഗമാണെങ്കില്‍ അവര്‍ തന്നെ അവനെ ഊളമ്പാറയ്ക്ക് അയച്ചുകൊള്ളും.
നേരേമറിച്ച് ഒരു സ്ത്രീ അവനെ രഹസ്യമായി വിളിച്ച് കയറ്റി അവനെ പ്രേക്ഷകനാക്കിയാല് അത് അവളുടേയും അവന്റേയും വ്യക്തിപരമായ കാര്യമോ ചിലപ്പോള്‍ അവരുടെ കുടുംബ കാര്യമോ ആയേക്കാം, അവിടെ എനിക്കോ, മറ്റൊരാള്‍ക്കോ,സമൂഹത്തിനോ, നിയമത്തിനോ (കേസ് കുടുംബകലഹമായി കോടതിയിലെത്തുംവരെ) ഇടപെടേണ്ട കാര്യമേയില്ല!
8. "ഇനി കുളക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നതുകാണാന് അവസരം തരണമെന്നു പറഞ്ഞ് ഇദ്ദേഹം ഒരുയാളുടെ ഇച്ഛസംരക്ഷിക്കാനുള്ള ബാദ്ധ്യതയും കോടതിക്കുണ്ടോ?"
താങ്കള്‍ തീര്‍ച്ചയായും തമാശപറഞ്ഞതാണെന്നു കരുതുന്നു!
സമൂഹത്തിന് ശല്യമാകാത്തിടത്തോളം അവരെ അവരുടെ സ്വന്തം ഇഷ്ടത്തിനു വിടുക, ശല്യമായാല്‍ സമൂഹം അവരെ നിയമപരമായോ അല്ലാതെയോ കൈകാര്യം ചെയ്തുകൊള്ളും. 'ഗേ-മാര്യേജ്' പ്രോത്സാഹിപ്പിക്കാനുള്ള എന്തെങ്കിലും പാക്കേജ് ഈ നിയമത്തിന്റെ കൂടെ പ്രഖ്യാപിച്ചതായി അറിയില്ല. ഏതുതരത്തിലാണ് അത് പ്രോത്സാഹനമാകുന്നതെന്ന് അറിയില്ല. ആരു പ്രോത്സാഹിപ്പിച്ചിട്ടാണ് ഇവിടെ പെണ് വാണിഭങ്ങള്‍ വര്‍ദ്ധിക്കുന്നത്?
"പാര്ശ്വവത്കരിക്കപ്പെട്ടവിഭാഗങ്ങള്..." അതൊക്കെ പറഞ്ഞുപറഞ്ഞ് പഴകിപ്പോയ പ്രയോഗങ്ങളല്ലേ? ഇവിടെ ആരാണ് അത്തരം വിഭാഗങ്ങളെ ഉദ്ധരിക്കാന്‍ നടക്കുന്നത്?
ഏതായാലും എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു. താങ്കള്‍ക്ക് വിയോജിപ്പുള്ള പലകാര്യങ്ങളും കാണും എന്റെ അഭിപ്രായത്തില്‍. അതിനോടൊക്കെ വിയോജിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.പക്ഷേ താങ്കളുടെ അഭിപ്രായങ്ങളും എന്റേതിനുസമമാകണമെന്ന വാശിയൊന്നുമെനിക്കില്ല.താങ്കള്‍ക്ക് താങ്കളുടേതും എനിക്ക് എന്റേതും ഇഷ്ടമുള്ളതുപോലെ അഭിപ്രായം പറയാം പ്രവര്‍ത്തിക്കാം. സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നു മാത്രം! ഈ വിധിയില്‍ പറയുന്നതുപോലെ!
ഇനി ഈവിഷയത്തില്‍ നമ്മള് തമ്മില്‍ ഒരു ആശയ തര്‍ക്കത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല, മാത്രവുമല്ല ഇനി ഇതിനായി കളയാന്‍ സമയവുമില്ല എന്നതിനാല്‍ വിടവാങ്ങുന്നു. പിന്നീടെപ്പോഴെങ്കിലും കാണം.ആശംസകള്‍!
ഓടോ: ഇത്തരം ക്രിമിനലുകള്‍ ഉണ്ടാകാതിരിക്കാന്‍ ബോധവത്കരണം നല്ലതു തന്നെ എന്നാല്‍ സമൂഹത്തിന്റെ പുറത്തുകയറുന്ന ഇത്തരം വിത്തുകാളകളുടെ വരിയുടക്കലാണ് സ്വകാര്യമായി സ്വവര്‍ഗ്ഗം നടത്തുന്നവരെപിടികൂടി ശിക്ഷിക്കുന്നതിനേക്കള് അഭികാമ്യം.
സ്വവര്‍ഗ്ഗരതി മനോരോഗമാണെന്നുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇതു കൂടി വായിക്കുമല്ലോ
നിര്‍ബന്ധമാണെങ്കില്‍ ജബ്ബാര്‍ മാഷ് പറഞ്ഞതു പോലെ ദൈവത്തെ കുറ്റപ്പെടുത്തിക്കോളൂ.
പ്രിയ അങ്കിള്‍
മനുഷ്യന് ചെയ്യുന്ന പ്രവൃത്തികളുടെ പരിണിത ഫലങ്ങള്‍ക്ക് ദൈവത്തെ പഴിച്ചത് കൊണ്ട് കാര്യമില്ല. എല്ലാം ഒരോ കാര്യ കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം സംഭവിച്ചു കൊണ്ടിരിക്കുന്നത്. എല്ലാത്തിന്റെയും പിന്നിലെ യുക്തി മനുഷ്യന് ഇന്നും കണ്ടെത്തിയിട്ടുമില്ല.ജബ്ബാര്‍ മഷെ പോലെ ദൈവ വിശ്വാസിയല്ലാത്ത ഒരാള്‍ ഇത്തരം വാചകങ്ങള്‍ പുറപ്പെടുവിക്കുന്നതിന്റെ പൊരുള്‍ താങ്കള്‍ക്ക് പിടി കിട്ടി കാണാതിരിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കട്ടെ.
ആളുകള്‍ ജന്മനാ പല തരം വൈകൃതങ്ങളുമായി ജനിക്കുന്നുണ്ട്. മനുഷ്യ പ്രവൃത്തികളുടെ ഫലമായി തന്നെ ഇത്തരം വൈകൃതങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ് ഹിരോഷിമയും നാഗസാകിയും, ഭോപാല്‍ ദുരന്തവും, കാസര്‍ഗോട്ടെ എന്‍ഡോ സള്ഫാന് ദുരന്തവുമെല്ലാം.
അവരെയൊക്കെ പഴയ നിലയില്‍ തന്നെ നില നിര്‍ത്താന്‍ നാം ശ്രമിക്കാറില്ലല്ലോ. വേണ്ട ചികിത്സ നല്കി സാധാരണ നിലയിലാക്കാനാണ് ശ്രമിക്കാറുള്ളത്. അത് പോലെ ഇതും ശ്രമിക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ. കുടുംബ ബന്ധങ്ങളുമായി സാധാരണ രീതിയില്‍ ജീവിക്കാനും, ഒരു സാമൂഹ്യ ബാധ്യതയാവാതിരിക്കാനും ഏറ്റവും ഉത്തമമായത് അത് തന്നെയാണ്. ഇത്തരം പ്രശ്നങ്ങളെ , വ്യക്തിതലത്തില്‍ നിന്നു മാത്രം സമീപിക്കുന്നതിന് പകരം, കുടുബ സാമൂഹ്യ പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. അല്ലെങ്കിലും പ്രകൃത്യാ തന്നെ ട്രാന്‍സ് ജന്‍ഡര്‍സ് ആയി ജനിക്കുന്നവര്‍ മാത്രമാണ് ഇത്തരം വൈകൃതങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്ന ധാരണ തെറ്റാണ്. ഇത്തരത്തിലുള്ളവര്‍ വളരെ ചെറിയ ശതമാനം മാത്രമേ ഉള്ളൂ.
വന്നതിനും താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
അരീക്കോടന്‍ മാഷേ സന്ദര്‍ശനത്തിന് നന്ദി..
എകെ/AK വിമര്‍ശനങ്ങളെ അല്പം കൂടി ഷമയോടെ കൈകാര്യം ചെയ്യുക...
എല്ലാ പടപ്പുകളും ഒരുപോലിരിക്കണമെങ്കില് പടച്ചോന്റെ
പടപ്പ് ഫക്റ്ററിയില്‍ പ്രഫഷണലിസം നടപ്പാക്കുകയേ വഴിയുള്ളു.
പാവം പടച്ചോന്... ഇതുവല്ലതും അറിയുന്നുണ്ടോ !!!
സൂര്യനാണ് സൌരയൂഥകേന്ദ്രം എന്നു പറഞ്ഞ താടിക്കാരനെ
അവർ താടിയിൽ പിടിച്ച് വലിച്ച് ജയിലിൽ കൊണ്ടിട്ടു
പ്രിയ താരകന്
ശാസ്ത്രത്തോടുള്ള വെല്ലുവിളിയായല്ല സ്വര്‍വര്‍ഗ്ഗ വിവാത്തില്‍ വിയോജിച്ച് ഞാന്‍ പോസ്റ്റിട്ടത്. മറിച്ച് അത് മനുഷ്യന്റെ സ്വാഭാവിക പ്രകൃതത്തിനും നിലവിലുള്ള വിവാഹം, കുടുംബം തുടങ്ങിയ ആത്മീയമായ സങ്കല്‍പ്പങ്ങളെ കീഴ്മേല്‍ മറിക്കുന്നതും ആയത് കൊണ്ടാണ്. സംസ്കാരം,കുടുംബം,വിവാഹം, സ്നേഹം, ബന്ധം, വികാരം, ഭാവന എന്നിവയെ ശാസ്ത്രത്തിന്റെ അളവുകോല്‍ വെച്ച് അളക്കുന്നത് വിഡ്ഢിത്തത്തിലേ കലാശിക്കൂ. ഇതൊക്കെ മനുഷ്യന്റെ ആത്മീയമായ വികാരങ്ങളാണ്. ആത്മീയതക്കും ബൌദ്ധീകതക്കുമിടയിലെ ബന്ധം മുറിഞ്ഞാല്‍ പിന്നെ മനുഷ്യനും മൃഗവും തമ്മില്‍ വിത്യാസമേതുമുണ്ടാവില്ല.
ശാസ്ത്രം എന്നത് ബൌദ്ധിക പ്രപഞ്ചവുമായി മാത്രം ബന്ധപ്പെട്ടതാണ്. ആത്മീയതയും ശാസ്ത്രവും തമ്മില്‍ സത്യത്തില്‍ ഒരു സഘര്‍ഷത്തിന്റെ ആവശ്യമേ ഉണ്ടെന്ന് തോന്നുന്നില്ല.
പണ്ടെന്നോ ശാസ്ത്രത്തെ ഏതോ വിവര ദോശികള്‍ എതിര്‍ത്തതും, മാര്കിസ്സ്റ്റുകാര് പണ്ട് കമ്പ്യൂട്ടര്വല്ക്കരണത്തെനെതിരെ സമരം ചെയ്തതുമെല്ലാം ഒരേ ഗണത്തില്‍ പെടുത്തിയാല്‍ മതി. :)
പ്രിയ ഷാനവാസ്
വീണ്ടും വന്നതില്‍ സന്തോഷം
ഞാന്‍ വ്യക്തിപരമായി വിയോജിക്കുന്ന കാര്യം എന്റെ ശത്രുക്കള്‍ക്കുവേണ്ടി പോലും ആഗ്രഹിക്കാറില്ല.
നല്ലകാര്യം. എനിക്ക് തെറ്റാണെന്ന് തോന്നുന്ന കാര്യം മറ്റുള്ളവരും ചെയ്യരുത് എന്നാഗ്രഹിക്കുന്നത് മറ്റൊരാളോടും മനുഷ്യ സമൂഹത്തോടുമുള്ള സ്നേഹം മൂലമാണ്. അതാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്. ഇവിടെ അസഹിഷ്ണുതയുണ്ടെന്ന് താങ്കള്‍ ആരോപിച്ചു. അത് തെറ്റാണെന്ന് താങ്കള്‍ക്ക് മനസ്സിലാക്കി തരാന്‍ വേണ്ടി മാത്രമാണ് ചോദ്യങ്ങള്‍ ചോദിച്ചത്. ഇതില്‍ ബലപ്രയോഗത്തിന്റെ അംശംവരുമ്പോള് മാത്രമേ അസഹിഷ്ണുതയുടെ പ്രശ്നം ഉദിക്കുന്നുള്ളൂ.
ജനാധിപത്യത്തിന്റെ ഡെഫനിഷന്‍ എനിക്ക് അറിയില്ല! മാത്രവുമല്ല അടുത്ത ചോദ്യത്തില്‍ താങ്കളുന്നയിച്ച ഡെഫനിഷന്‍ ഞാന്‍ എങ്ങും നല്‍കിയിട്ടുമില്ല.
താങ്കളുടെ ഒരു പൊതുപ്രസ്ഥാവനയാണ് ചുവടെ.
മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് നീതിയല്ല.
ജനാധിപത്യത്തെ കുറിച്ച് സാമാന്യ ബോധമുള്ളവരാരും ഇങ്ങനെയൊരു പ്രസ്ഥാവന ഇറക്കില്ല. ഇനി എന്തായിരുന്നു മുന്‍പ് ഈ നിയമം എന്നും ഇപ്പോള്‍ അതില്‍ വന്നിരിക്കുന്ന മാറ്റമെന്താണെന്നും നമുക്ക് പരിശോധിക്കാം.
പ്രകൃതി വിരുദ്ധ രീതിയില്‍ പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ സ്വമനസ്സാലെ ലൈംഗികത പുലര്‍ത്തുന്നത് ഇന്ത്യന്‍ ശിഷാ നിയമത്തിലെ 377 ആം വകുപ്പ് പ്രകാരം ജീവപര്യന്തം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്
സ്വവര്ഗാനുരാകികളായ പുരുഷന്മാരുടെ സംഘങ്ങള്‍ രൂപവത്കരിച്ച് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ ‘പരിപൂര്‍ണ ലൈംഗിക സ്വാതന്ത്ര്യത്തിനായെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന് ആസ്ഥാനമായുള്ള നാസ് ഫണ്ടേഷന് സ്വവര്‍ഗ ലൈഗികത നിയമ വിധേയമാക്കാന്‍ കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ നിയമം പുന:പരിശോധിക്കണമെന്നും പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും തമ്മിലുള്ള ലൈംഗികത കുറ്റകരമായി കാണുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കോടതി വ്യക്തമാക്കി.
ഇത്തരം പ്രകൃതിവിരുദ്ധ ലൈംഗികത നിയമ വിധേയമാക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഒരുക്കലും യോജിച്ചതല്ല എന്ന് മത സംഘടനകളും പറഞ്ഞു.
നേരെത്തെ ഈ നിയം നിലവിലുണ്ടായിരുന്നത് ജനാധി വ്യവസ്ഥിതിയില്‍ തന്നെയായിരുന്നു. ഒരു കൂട്ടര് എതിര്‍ത്തത് കാരണം സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കാന്‍ കൊടതി നിര്‍ദ്ദേശിച്ചു . ഇവിടെ ഈ നിയമം നീക്കാന്‍ കോടതിയില്‍ ആവശ്യപ്പെട്ടവര്‍ ജനാധിപത്യത്തോട് നീതി ചെയ്തുവെങ്കില്‍ ഇപ്പോള്‍ അത് നില നിര്‍ത്താന്‍ ആവശ്യപ്പെട്ടവരും ജനാധിപത്യത്തോട് അനീതി/ജനാധിപത്യ വിരുദ്ധത പ്രവര്‍ത്തിച്ചു എന്ന് പറയാന്‍ പറ്റുകയില്ല തന്നെ. (നിയമത്തിലെ ശരി തെറ്റുകളെകുറിച്ചുള്ള വിശകലനം വേറെ തന്നെ നടത്തേണ്ടതാണ്.)
താങ്കള്‍ ഏതു പരിഷ്കൃത സമൂഹത്തിലാണ്? കോടതി പറഞ്ഞ പരിഷ്കൃത സമൂഹത്തിലാണോ അതോ മതം പറഞ്ഞ പരിഷ്കൃത സമൂഹത്തിലാണോ? കോടതി പറഞ്ഞ പരിഷ്കൃത സമൂഹത്തിലാണെങ്കില്‍ സ്വന്തം കുടുംബത്തില്‍ പോലും ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഇതിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥനായിരിക്കും.
എഴുതാപ്പുറം വായിക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്ന് താങ്കള്‍ക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. ഞാന്‍ ഇവിടെ എഴുതിയുതും ഉദ്ദേശിച്ചതുമല്ലാത്ത കാര്യങ്ങള്‍ സ്വയം ചമച്ച് മറുപടി പറയുക എന്നതാണതു കൊണ്ടുദ്ദേശിച്ചത്....
സമയമുണ്ടെങ്കില്‍ ഇത് കൂടിവായിക്കുക ..
ഏതായാലും ചര്‍ച്ച മറ്റൊരു തലത്തിലേക്ക് വലിച്ചു നീട്ടുന്നില്ല. .... നന്മകള് നേരുന്നു...
ഓ.ടോ ആദ്യം തിന്മ തടയാനുള്ള ബോധവല്‍ക്കരണവും അത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കലുമാണ് ചെയ്യേണ്ടത്. . ഇവരെയൊക്കെ വരിയുടക്കാനുള്ള നിയമം ഇവിടെ നിലനില്ക്കുമ്പോള് നിയമം കയ്യിലെടുക്കാനുള്ള പണിയല്ല നോക്കേണ്ടത്... ഇത്തരക്കാര്‍ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ബുദ്ധിയുള്ള സമൂഹം ശ്രമിക്കുക. സ്വവര്‍ഗ്ഗ വിവാഹവും ഇതും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
ചിത്രകാരാ..
ചിത്രകാരന് വരക്കുന്ന ചിത്രങ്ങളെല്ലാം ഒരേ തരത്തിലുള്ളതാണെങ്കില്‍ അതിനെ നമുക്ക് പ്രഫഷനിലിസം എന്നു വിളിക്കാം അല്ലേ? :)
ദൈവ സങ്കല്പത്ത്കുറിച്ചും പ്രഫഷനിലിസത്തെ കുറിച്ചും ചിത്രകാരനുള്ള ഒരു അവഗാഹം സമ്മതിച്ചു തരാതെ വയ്യാ... :)
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഇനിയും വരിക.
സസ്നേഹം.
എല്ലാ ജില്ല തോറും (പിന്നീട് പഞ്ചായത്ത് /വാർഡ് തലത്തിലും )നിയമാനുസൃത വേശ്യാലയം ഗവണ്മെന്റ് തലത്തിൽ ആരംഭിച്ചാൽ ഇപ്പോൾ പെൺ വാണിഭമെന്നും പീഢനമെന്നു ഒക്കെ പറഞ്ഞ് പോലീസും നാട്ടുകാരും വെറുതെ പീഢിപ്പിക്കുന്നവർക്ക് ഒരു മോചനമായേനേ.
അങ്ങിനെ ഒരു നിയമം അടുത്ത് വരുമായിരിക്കും .. :)
അതെ ബഷീര്‍ ഭായ്
ഇനിയെന്തൊക്കെ നിയമങ്ങള്‍ വന്നാലാണ് നമ്മളൊക്കെ ഒരു പൂര്‍ണ്ണ പരിഷ്കൃതരായി മാറുക.. ഇത് അതിന്റെ ഒരു തുടക്കം മാത്രമല്ലേ ആയുള്ളൂ. മനുഷ്യനില്‍ നിന്ന് മൃഗത്തിലേലുള്ള ദൂരം കുറച്ച് കുറഞ്ഞ് കിട്ടുമല്ലോ. :)
നേരത്തെ താരകന് പറഞ്ഞ പോലെ പരിണാമത്തിന്റെ തിരിച്ച് പോക്കായിരിക്കുമോ ഇത്... ആര്‍ക്കറിയാം.
പ്രിയ ചിന്തകാ,
“മനുഷ്യന് ചെയ്യുന്ന പ്രവൃത്തികളുടെ പരിണിത ഫലങ്ങള്‍ക്ക് ദൈവത്തെ പഴിച്ചത് കൊണ്ട് കാര്യമില്ല.“
ഞാന്‍ ഇതിനോട് 100% യോജിക്കുന്നു. പക്ഷേ ഭൂമിയില്‍ ഒരു കുട്ടി സ്ത്രീ ശരീരത്തോടുകൂട് കുറച്ചധികം പുരുഷ ഹാര്മോണുകളോടും കൂടി ജനിച്ചു പോയാല്‍ അത് മനുഷ്യന് ചെയ്യുന്ന് പ്രവൃത്തിയുടെ പരിണിതഫലമാണെന്നു പറഞ്ഞുകളഞ്ഞല്ലോ. ഏതാണാ മനുഷ്യര്‍? കുട്ടിയുടെ അച്ഛനുമമ്മയുമാണോ? അതോ വല്ല മനുഷ്യരും ചെയ്ത ദുഷ്പ്രവര്‍ത്തിയുടെ ഫലം ഈ കുട്ടി അനുഭവിക്കുന്നു എന്നോ.
ബോബിട്ടതിനു ശേഷം ഉണ്ടായ കുട്ടികള്‍ക്ക് അംഗവൈകല്യം വന്നതും ഇതുമായി എങ്ങനെ താരതമ്യം ചെയ്യാനായി താങ്കള്‍ക്ക്. എനിക്ക് യോജിക്കാനേ കഴിയുന്നില്ല. അങ്ങനെയുണ്ടായ എത്ര കുട്ടികളെ മനുഷ്യര്‍ക്ക് ശരിയാക്കാന്‍ കഴിഞ്ഞു?
“ആളുകള്‍ ജന്മനാ പല തരം വൈകൃതങ്ങളുമായി ജനിക്കുന്നുണ്ട്.“ അതേ അങ്ങനെ ജനിക്കുന്നു. അത് നമ്മള് അങ്ങനെതന്നെ അംഗീകരിക്കുന്നില്ലേ. മന്ദബുദ്ധികളുടെ കാര്യമെടുക്കൂ. നമുക്കവരെ സാധാരണ മനുഷ്യരാക്കാന്‍ കഴിയുന്നുണ്ടോ?
അതുപോലെ പുരുഷ ഹാര്മോണ് കുടുതലുള്ള സ്ത്രീകളെയും സ്ത്രീഹാര്മോണ് കുടുതലുള്ള പുരുഷന്മാരെയും നമുക്ക് അംഗീകരിച്ചുകുടേ. ഒരായിരം പേരില്‍ ഒരാള്‍ മാത്രമല്ലേ അങ്ങനെ ജനിക്കുന്നുള്ളൂ. ദൈവം അറിയാതെ അങ്ങനെ പിറന്നു വീണതാണോ?. ദൈവം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആ ശക്തി അറിഞ്ഞ് തന്നെയായിരിക്കണം അങ്ങനെയുള്ള ജനനം. ദൈവം അറിഞ്ഞുതന്ന ആ ജനനത്തെ അംഗീകരിക്കാതിരിക്കുന്നത് ദൈവനിന്ദ ആകില്ലേ.
ഇതൊക്കെ ആയിരുന്നു എന്റെ മനസ്സില്‍, ആ കമന്റിന്റെ പുറകില്‍.
സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?
സ്വവർഗ്ഗരതിയും ഇസ്ലാമും.
http://sandehiyudeislam.blogspot.com/
സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ “കൈപ്പിഴ” യുടെ victims ആണു ഹിജഡകളും സ്വവര്‍ഗ്ഗാനുരാഗികളും.
അവരോടല്‍പ്പം മനുഷ്യത്വം കാണിച്ചാലെന്താ?
അവരെ അവരുടെ പ്രകൃതം അനുസരിച്ചു ജീവിക്കാന്‍ വിടുന്നതല്ലേ ശരി?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ