2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

മതം, മതേതരത്വം, പുതിയ സാഹചര്യങ്ങളും

കൂട്ടില്‍ മുഹമ്മദലി
ലോകം ഇപ്പോൾ ഒരു വഴിത്തിരിവിലാണെന്ന്‌ തോന്നുന്നു. അനുഭവങ്ങൾ ലോകത്തെ ഒരു പരിവർത്തനമുഖത്ത്‌ എത്തിച്ചിരിക്കുകയാണ്‌. മതത്തേയും ആത്മീയതയേയും പറ്റിയുള്ള പഴയ കാരണങ്ങൾക്ക്‌ ഇളക്കം സംഭവിച്ചിരിക്കുന്നു. എന്നാൽ പുതിയ സങ്കൽപം വ്യക്തമായി രൂപപ്പെട്ടിട്ടുമില്ല. ഒരു കാര്യം ഉറപ്പ്‌: നിർമതത്വത്തി​‍െൻറയും ഭൗതികവാദത്തി​‍െൻറയും അടിത്തറ ഉലയുകയാണ്‌. സംശയങ്ങളും ആശങ്കകളുമകറ്റാൻ ശാസ്ത്രം പോലും അശക്തമായിരുന്നു. ഈ പുതിയ സാഹചര്യത്തിൽ മതത്തെയു!ം നിർമതത്വത്തെയും സംബന്ധിച്ച്‌ ഒരു പുനർവിചിന്തനം ആവശ്യമായിത്തീർന്നിരിക്കുന്നു.

നമ്മുടെ അനുഭവത്തിലെ മതം പ്രശ്നവും പരിഹാരവുമാണ്‌; ഇരുട്ടും വെളിച്ചവുമാണ്‌; ഭ്രാന്തും വിവേകവുമാണ്‌. ചരിത്രം സാക്ഷ്യപ്പെടുത്തിയ സത്യമാണിത്‌. ദുരനുഭവങ്ങൾ മാത്രം ഓർമിച്ച്‌ മതത്തെ പുഛിക്കുന്നതും അവയെ പാടെ നിഷേധിച്ച്‌ മതത്തെ വെള്ള പൂശുന്നതും ഒരുപോലെ തെറ്റാണ്‌. അധിക മതവിരോധികളും മതവിശ്വാസികളും ആവർത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റാണിത്‌. തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാനുള്ള വെപ്രാളത്തിനിടയിൽ വാസ്തവം കാണാതെ പോകുന്നു ഇവർ. നമുക്ക്‌ ആവശ്യം വാദപ്രതിവാദങ്ങളല്ല, വസ്തുതകൾ കണ്ടെത്തുകയാണ്‌; നമ്മുടെ കണ്ടെത്തലുകൾ മനുഷ്യ നന്മക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ ചിന്തിക്കുകയാണ്‌. ആത്മാർത്ഥമായി ഇങ്ങനെ ചെയ്യുമ്പോൾ ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നില്ല.

മതം ശക്തമാണ്‌. ആർക്കും ഉന്മൂലനം ചെയ്യാൻ കഴിയില്ല അതിനെ. മതനിഷേധവും ഇതുപോലെ. മതത്തോടൊപ്പം തന്നെ മതനിഷേധവും ആരംഭിച്ചിട്ടുണ്ട്‌. മതവിശ്വാസത്തിലോ, മതനിഷേധത്തിലോ അല്ല, മതത്തി​‍െൻറ പ്രയോഗത്തിലാണ്‌ യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്‌.

മതത്തി​‍െൻറ പ്രയോഗത്തിൽ ധാരാളം തെറ്റുകൾ സംഭവിച്ചിട്ടുണ്ട്​‍്‌. മതത്തെക്കുറിച്ച്‌ തെറ്റിദ്ധാരണകളുണ്ടാക്കിയതും മതനിഷേധവും ഉയർന്നു വരാൻ നിമിത്തമായതും ഈ തെറ്റുകൾ തന്നെ. മതത്തി​‍െൻറ മൂലതത്വം എപ്പോഴും ശരിയായിരുന്നു. എന്നാൽ അതി​‍െൻറ പ്രയോഗത്തിൽ പലപ്പോഴും പാളിച്ചകൾ പറ്റി, മതത്തി​‍െൻറ മൂലതത്വങ്ങൾ വിരളമായേ എതിർക്കപ്പെട്ടിട്ടുള്ളൂ. ഈ എതിർപ്പ്‌ തന്നെ വളരെ ദുർബലമായിരുന്നു. എന്നാൽ, മതത്തി​‍െൻറ പ്രയോഗ രീതികൾ ശക്തിയായി വിമർശിക്കപ്പെട്ടിട്ടുണ്ട്‌. ഈ വിമർശനങ്ങൾ ചിലപ്പോൾ മതത്തി​‍െൻറ അസ്ഥിവാരത്തെപ്പോലും പിടിച്ചുലച്ചു. വിമർശനങ്ങൾ അകത്തുനിന്നും പുറത്തുനിന്നുമുണ്ടായി. പുറത്തുനിന്നുള്ള വിമർശനങ്ങൾ മിക്കതും പരാജയപ്പെട്ടപ്പോൾ അകത്തുനിന്നുള്ളവ ഒരു പരിധിവരെ വിജയിച്ചു. മതം ഒരു ജലാശയം പോലെയായിരുന്നു. കെട്ടിനിന്ന്‌ കാലത്താൽ മലിനമായപ്പോൾ പുതിയ ജലപ്രവാഹങ്ങൾ പഴയത്തിനെ ശുദ്ധീകരിച്ചു. മഴമേഘങ്ങൾ, ശക്തിയായ ഇടിയും മിന്നലും കൊടുങ്കാറ്റുമിലാതെ, ശാന്തമായി പെയ്തിറങ്ങിയാലേ മതസമൂഹത്തിലെ മാലിന്യങ്ങൾ തുടച്ചു നീക്കപ്പെടുകയുള്ളൂ. മത പരിഷ്കാർത്താക്കളും മതനവോത്ഥാന പ്രസ്ഥാനങ്ങളും നിർവഹിച്ചതു ഈ ദൗത്യമാണ്‌. ചരിത്രത്തിലുടനീളം അഭംഗുരം തുടർന്നുപോന്നതും ഇനിയും തുടരുന്നതുമായ ശുദ്ധീകരണ പ്രക്രിയയാണിത്‌.

നിർമതത്വം വന്ന വഴി
ഇടയ്ക്കുവെച്ച്‌ മതത്തി​‍െൻറ പ്രയോഗം അമ്പേ പാളം തെറ്റി. യൂറോപ്പിലാണ്‌ ഇത്‌ സംഭവിച്ചതു. പതിനെട്ട്‌, പത്തൊമ്പത്‌ നൂറ്റാണ്ടുകളിൽ ചർച്ചുകളിൽനിന്ന്‌ ഇരുട്ടാണ്‌ പ്രസരിച്ചതു. ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെയ്ക്കാൻ നവോത്ഥാന നായകരോ പരിഷ്കരണ പ്രസ്ഥാനങ്ങളോ ഈ കാലയളവിലുണ്ടായില്ല. ഫ്യൂഡലിസവും തുടർന്ന്‌ മുതലാളിത്തവും മനുഷ്യ​‍െൻറ മുതുകൊടിച്ചപ്പോൾ മതം മേലാള​‍െൻറ ഭാഗത്തുനിന്നു. മുതലാളിമാരുടെയും രാജാക്കന്മ​‍ാരുടെയും ദുഷ്പ്രവൃത്തികളെ വാഴ്ത്തുന്നവരും അവർക്ക്‌ കീഴ്പ്പെടാൻ പൊതുജനങ്ങളെ ഉപദേശിക്കുന്നവരുമായി, പുരോഹിതന്മ​‍ാർ, മതത്തിനെതിരെ, പുറത്തുനിന്നുള്ള വിമർശനം ഏറ്റവുമധികം ശക്തിയാർജിച്ച കാലയളവായിരുന്നു ഇത്‌. പൗരോഹിത്യത്തി​‍െൻറ നുകത്തിൽനിന്നു രക്ഷപ്പെടാൻ മനുഷ്യൻ പുതിയ വഴികൾ തേടി. സ്വാതന്ത്ര്യമായിരുന്നു ഈ വഴികളുടെ പൊതു സവിശേഷത. മനുഷ്യ​‍െൻറ പരമാധികാരം എല്ലായിടത്തും വാഴ്ത്തപ്പെട്ടു. ഈ സ്വാതന്ത്ര്യ-പരമാധികാരബോധം ആധുനികതയുടെ മുഖമുദ്രയായിത്തീർന്നു. മതത്തെയും മതനേതൃത്വത്തെയും മാത്രമല്ല, എല്ലാവിധ പാരമ്പര്യങ്ങളെയും നിരാകരിച്ച്‌ മനുഷ്യൻ പുതിയ യാത്ര ആരംഭിച്ചു.

തെറ്റും ശരിയും പരിശോധിച്ചറിയാനുള്ള ഊരകല്ല്‌ യുക്തിയായി. യുക്തിയെ ചോദ്യം ചെയ്യാൻ യുക്തിക്കേ കഴിയൂ എന്ന്‌ വിശ്വസിക്കപ്പെട്ടു. മതവിശ്വാസങ്ങളും പാരമ്പര്യങ്ങളും യുക്തി ചിന്തയ്ക്കു വഴിമാറിക്കൊടുത്തു. ശാസ്ത്രം അറിവി​‍െൻറ യഥാർത്ഥ ഉറവിടമായി വിലയിരുത്തപ്പെട്ടു. ശാസ്ത്രത്തി​‍െൻറ പരിധിയിൽ വരാത്തതെല്ലാം നിഷേധിക്കപ്പെട്ടു. അഥവാ അവ ശാസ്ത്രത്തി​‍െൻറ പരിധിയിൽ വരുമ്പോൾ മാത്രം വിശ്വസിച്ചാൽ മതി എന്ന്‌ തീരുമാനിക്കപ്പെട്ടു. ഈ ചിന്താഗതികളാണ്‌ ആധുനിക പാശ്ചാത്യ നാഗരികതയ്ക്ക്‌ അടിത്തറ പാകിയത്‌. ഇത്‌ -പ്രബുദധത-യായി കൊട്ടിഘോഷിക്കപ്പെട്ടു. ഈ ചിന്താഗതിക്കനുസൃതമായ ഒരു രാഷ്ട്ര സങ്കൽപവും അവർ വളർത്തിയെടുത്തു. -സെക്യുലർ സ്റ്റേറ്റ്‌- എന്നാണ്‌ അത്‌ അറിയപ്പെട്ടത്‌. രാഷ്ട്രവും മതവും തമ്മിലുള്ള പൂർണമായ വേർപാടായിരുന്നു അത്‌. സെക്യൂലർ കാഴ്ചപ്പാട്‌ ഇതര സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു.

ഇന്ത്യയിൽ ഇന്ന്‌ നാം സങ്കൽപിച്ചുപോരുന്ന അർത്ഥത്തിലല്ല പാശ്ചാത്യ നാടുകളിൽ സെക്യൂലറിസം ഉപയോഗിക്കപ്പെട്ടത്‌. മതവുമായി ഒരു ബന്ധവുമില്ലാത്ത രാഷ്ട്രം, ധാർമികത, വിദ്യാഭ്യാസ രീതി എന്നൊക്കെയാണ്‌. The belief that the state, morals, education etc. should be independent of religion. . സെക്യുലറിസംകൊണ്ട്‌ അവിടെ വിവക്ഷിക്കപ്പെട്ടത്‌. സെക്യൂലറിസത്തെ അവർ നിർവചിച്ചതു ഇങ്ങനെ: Secularism is a system of social organization and education which belives that religion has no part to play in the problems and evens of everyday life. സെക്യൂലർവൽക്കരിക്കുക എന്നാൽ “To change the society of education etc. So it is nolonger under the control or influence of religion” എന്നാണ്‌ അർത്ഥമാക്കപ്പെട്ടത്‌. ചുരുക്കത്തിൽ, മതം ജീവിതത്തിൽ ഒരു ആവശ്യമില്ലെന്ന്‌ വന്നു. ആവശ്യമുള്ളവർക്കു തന്നെ, വ്യക്തിക്കും ദൈവത്തിനുമിടയിലുള്ള സ്വകാര്യ ആത്മീയ വ്യവഹാരമായി അത്‌ ചുരുങ്ങി. ഇതുപോലും രഹസ്യമായ ഒരു അന്ധവിശ്വാസമായി പരക്കെ വിശ്വസിക്കപ്പെട്ടു.

മതത്തെപ്പറ്റിയുള്ള ഈ മുതലാളിത്ത സങ്കൽപം തന്നെയാണ്‌ മാർക്ക്സിസവും ഉദ്ഘോഷിച്ചതു. ഒരു പടി കൂടി മുന്നോട്ടു ചെന്ന്‌ മതത്തിനെതിരെയുള്ള, അഥവാ അതി​‍െൻറ അടിസ്ഥാന തത്വങ്ങൾക്കു തന്നെ എതിരായുള്ള യുദ്ധം പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയായി മാർക്ക്സിസ്റ്റുകൾ ഏറ്റെടുക്കുകയും ചെയ്തു.

മുതലാളിത്തത്തി​‍െൻറ പൂർണ സ്വതന്ത്രനും പരമാധികാരിയുമായ മനുഷ്യൻ ചൂഷണത്തി​‍െൻറ പുതിയ വഴികളിലൂടെ ജൈത്രയാത്ര ചെയ്തു. അവനെ തടയാൻ അവനു മാത്രമെ സാധിക്കുമായിരുന്നുള്ളൂ. അവ​‍െൻറ യുക്തി ബോധമാകട്ടെ അവ​‍െൻറ ചെയ്തികളെ ശരിവെയ്ക്കുകയും ചെയ്തു. ശക്തിയുള്ളവർ അതിജീവിച്ചു. ദുർബലർ ചവിട്ടിമെതിക്കപ്പെട്ടു. ഈ പ്രതിസന്ധി തരണം ചെയ്യാനാണ്‌ കാൾമാർക്ക്സ്‌ വർഗ സംഘട്ടന സിദ്ധാന്തം രചിച്ചതു. ചൂഷണം അവസാനിപ്പിക്കുന്നതിന്‌ മാർക്ക്സ്‌ കുറേ മാർഗങ്ങൾ മുന്നോട്ടുവെച്ചു. മർദ്ദിത ജനതയുടെ പ്രത്യാശയുടെ പ്രതീകമായി മാർക്ക്സിസം വളർന്നു. ജനതതികളും രാഷ്ട്രങ്ങളും മാർക്ക്സിസ്റ്റുകളുടെ കൈവശം വന്നു, മാർക്ക്സി​‍െൻറ സിദ്ധാന്തങ്ങൾ, പക്ഷെ, പ്രയോഗതലത്തിൽ പരാജയപ്പെട്ടു. തകരാറ്‌ സിദ്ധാന്തങ്ങൾക്കോ പ്രയോഗ രീതികൾക്കോ എന്ന തർക്കത്തിൽ തീർപ്പുണ്ടാകുന്നതിനു മുമ്പേ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങൾ അപ്രത്യക്ഷമായി. മാർക്ക്സിസം മുതലാളിത്തത്തി​‍െൻറ മറ്റൊരു അറ്റമായിരുന്നു എന്ന്‌, അനുഭവത്തിലൂടെ വൈകിയാണെങ്കിലും നമ്മൾ അറിഞ്ഞു. മുതലാളിത്തത്തിനെതിരെ ഒരു പ്രതിസംസ്കൃതിയാകാൻ അശക്തമായിരുന്നു അത്‌.
അവശേഷിക്കുന്നത്‌ മുതലാളിത്തത്തി​‍െൻറ വൃത്തികെട്ട മുഖമാണ്‌. ചൂഷണത്തി​‍െൻറ ക്രൂരമായ വേദിയായി ലോകം മാറി. വികസനം മനുഷ്യനെ വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ സൃഷ്ടിച്ച പരമാധികാര ലോകത്ത്‌ അവൻ ചെറുതായിക്കൊണ്ടേയിരിക്കുന്നു. ആധുനികോത്തര ചിന്തകൻമാർ ഈ പ്രശ്നത്തെ ഗൗരവപൂർവം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതുവരെ നടന്ന വഴി ശരിയുടേതായിരുന്നില്ല എന്ന്‌ അവർക്ക്‌ ബോധ്യമായിട്ടുണ്ട്‌. എന്നാൽ പുതിയ വഴി ഏത്‌ എന്ന്‌ വ്യക്തമായിട്ടില്ല. ആധുനിക കാലത്തി​‍െൻറ അടിത്തറയായി വർത്തിച്ച എല്ലാ സിദ്ധാന്തങ്ങളെയും ചട്ടകങ്ങളെയും ആധുനികോത്തര ചിന്തകൾ ചോദ്യം ചെയ്യുന്നു. പാരമ്പര്യങ്ങളെ പൂർണമായി നിരാകരിച്ചതു ആധുനികതയ്ക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായി അവർ എടുത്തു പറയുന്നു. പാരമ്പര്യങ്ങളെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടല്ലാതെ മുന്നോട്ടു പോകാനാവില്ല എന്നതാണ്‌ അവരുടെ കണ്ടെത്തൽ.

ഇന്ത്യയിൽ
ലോകത്തി​‍െൻറ പൊതുവായ കാര്യം, വിശേഷിച്ച്‌ വികസിത രാഷ്ട്രങ്ങളുടെ കാര്യമാണ്‌ ഇപ്പറഞ്ഞത്‌. ഇന്ത്യയെപ്പറ്റിയാകുമ്പോൾ ഇതെല്ലാം അതേ ആധുനികോത്തരത ആരംഭിക്കുന്നേയുള്ളൂ. എന്നാൽ വാർത്താവിനിമയ സൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം ക്രമപ്രവൃദ്ധമായ മാറ്റങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ളതായതിനാൽ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഇവിടെയും അപ്പപ്പോൾ സ്വാധീനം ചെലുത്തുന്നുണ്ട്‌.

സ്വതന്ത്രാനന്തര ഇന്ത്യയിൽ ഭരണകൂടം മതേതരവും ജനത മതാധിഷ്ഠിതവുമായിരുന്നു. പാശ്ചാത്യരെപ്പോലെ മതനിരാസം എന്ന അർത്ഥത്തിലല്ല, പ്രത്യുത, എല്ലാ മതങ്ങൾക്കും വിശ്വാസധാരകൾക്കും പൂർണ സ്വാതന്ത്ര്യമുള്ള നാട്‌ എന്ന നിലയ്ക്കാണ്‌ സെക്യുലർ സ്റ്റേറ്റ്‌ എന്ന വിശേഷണം നാം സ്വീകരിച്ചതു. മതനിരാസം എന്നല്ല മത നിരപേക്ഷത, നിഷ്കൃഷ്ടമായി പറഞ്ഞാൽ മതസമത്വം എന്നാണ്‌ സെക്യുലറിസംകൊണ്ട്‌ നമ്മൾ ഉദ്ദേശിച്ചതു.

ജനങ്ങൾ മതസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയതി​‍െൻറ പ്രത്യാഘാതം ഈ നൂറ്റാണ്ടിൽ നാം അനുഭവിക്കുകയുണ്ടായി. സെക്യുലറിസം കണിശമായി നടപ്പിലാക്കുന്നേടത്ത്‌ ഭരണകൂടങ്ങൾ കാണിച്ച അലംഭാവം ഈ അനുഭവങ്ങളെ കൂടുതൽ കയ്പുറ്റതാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ രാഷ്ട്രം എന്ന ഖ്യാതിയുമായി നാം മുന്നോട്ടു പോവുകയാണ്‌, മെച്ചപ്പെട്ട ഒരു ബദലി​‍െൻറ അഭാവത്തിൽ. വർഗീയതയുടെ ബീഭത്സമായ ചരിത്രം ഉറങ്ങിക്കിടക്കുന്ന, ഇടയ്ക്കിടെ ഇപ്പോഴും ഞെട്ടിയുണരുന്ന, ഇന്ത്യക്ക്‌ മതനിരപേക്ഷതയ്ക്ക്‌ നല്ല ഒരു ബദൽ ഇപ്പോഴില്ല എന്ന കാര്യത്തിൽ തർക്കമില്ല. മതനിരപേക്ഷതയെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കാനുള്ള ഗൗരവതരത്തിലുള്ള ചർച്ച നടക്കേണ്ടതുണ്ട്‌. വർഗീയ ശകതികളെ നേരിടാനുള്ള കുറ്റമറ്റ തന്ത്രങ്ങൾ ഉരുത്തിരിഞ്ഞുവരേണ്ടതുമുണ്ട്‌. വർഗീയതയെ പ്രതിവർഗീയതകൊണ്ടോ പ്രതിവർഗീയതകളുടെ കൂട്ടായ്മയിലൂടെയോ നേരിടാനാവില്ല. ഇതെല്ലാം ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. വർഗീയ ശക്തിക്കെതിരെയുള്ള മതേതര കൂട്ടായ്മയിൽപോലും അപകടസാധ്യതകളുണ്ട്‌. ഇത്തരം കൂട്ടായ്മകൾ ബോധവത്കരണരംഗത്ത്‌ നിർജീവമായി, തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയരംഗത്ത്‌ മാത്രം സജീവമായാൽ ദോഷം ചെയ്യും. ശക്തമായ ബോധവൾക്കരണമില്ലെങ്കിൽ ഭൂരിപക്ഷസമുദായം ഈ കൂട്ടായ്മയെ സംശയത്തോടെ വീക്ഷിക്കാനിടയുണ്ട്‌.

മതവിരുദ്ധ പ്രചരണത്തിലൂടെ വർഗീയതയെ നേരിടുന്നതും ഗുണകരമല്ല. വർഗീയതക്കെതിരെയുള്ള പ്രചാരണവും മതാത്മകമായിരിക്കണം. കാലാന്തരത്തിൽ നമ്മുടെ സെക്യുലറിസത്തി​‍െൻറ അടിസ്ഥാനംപോലും മതാത്മകമായിത്തീരണം. എല്ലാ മതങ്ങളുടെയും സാരാംശം ഉൾക്കൊള്ളുക എന്നാണ്‌ ഇവിടെ മതാത്മകത കൊണ്ട്‌ ഉദ്ദേശിച്ചതു. ഹിന്ദു-മുസ്ലിം-ക്രൈസ്തവ-സിക്ക്‌-ബുദ്ധ-ജൈന മതങ്ങളുടെയും അന്തസത്ത അസ്തിവാരമായി സ്വീകരിച്ച്‌ ഒരു ബഹുമത രാഷ്ട്രത്തിന്‌ എങ്ങനെ നിലനിൽക്കാൻ കഴിയുമെന്നതി​‍െൻറ ഉത്തമ മാതൃകയായി ഇന്ത്യ മാറണം. അപ്പോഴേ നമ്മുടെ രാജ്യത്തി​‍െൻറ അടിത്തറ ഈടുറ്റതാവുകയുള്ളൂ. ഇന്ത്യയുടെ ആരോഗദൃഢമായ അസ്തിത്വത്തിന്‌ മതാധിഷ്ഠിത അടിത്തറ ആവശ്യമാണെന്ന്‌ ചുരുക്കം.

മതത്തിലേക്കു മടങ്ങുമ്പോൾ
ഒരു ഇടവേളയ്ക്കുശേഷം മതത്തിലേക്കു തന്നെയാണ്‌ ലോകം ഉറ്റു നോക്കുന്നത്‌. സംഭവവികാസങ്ങൾ ഇങ്ങനെ വിലയിരുത്താനാണ്‌ പ്രേരണ നൽകുന്നത്‌. എന്നാൽ മതം പഴയരീതിയിൽ തന്നെയാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. മതഗ്രന്ഥങ്ങളുടെ തെറ്റിവായന തിരുത്താൻ അനുഭവങ്ങൾ മനുഷ്യൻ പാഠമാക്കിയില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്‌ മതത്തി​‍െൻറ പേരിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. മനുഷ്യദൈവങ്ങൾക്ക്‌ മുമ്പത്തെക്കാൾ സ്വീകാര്യത വന്നിരിക്കുന്നു. വികസിതനാടുകളിലേപ്പോലും അവസ്ഥയാണ്‌ ഇത്‌. യുക്തി ചിന്തയിൽനിന്ന്‌ അന്ധവിശ്വാസത്തിലേക്കുള്ള ഈ കൂപ്പുകുത്തൽ അത്ഭുതകരമായിരിക്കുന്നു. കാൾ മാർക്ക്സ്‌ പറഞ്ഞതുപോലെ ഹൃദയമില്ലാത്ത ലോകത്തി​‍െൻറ കൃത്രിമ ഹൃദയമായി മാറുകയാണ്‌ മതം മനുഷ്യൻ അവ​‍െൻറ ഇഛക്കനുസൃതമായി മതത്തെ സൃഷ്ടിക്കുകയാണ്‌; മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല. മതം മനുഷ്യനെ അധീനപ്പെടുത്തുകയല്ല; മനുഷ്യൻ മതത്തെ അധീനപ്പെടുത്തുകയാണ്‌. മതം നിയമമോ നിയന്ത്രണമോ ആവുകയല്ല; അനിയന്ത്രിതമായ സ്വാതന്ത്ര്യമായി മാറുകയാണ്‌. പഴയത്തി​‍െൻറ മോശമായ ആവർത്തനമാണിത്‌. ദൈവികഗുണവും മാനുഷിക ഗുണവുമില്ലാത്ത പൈശാചികതയാണ്‌ മതത്തി​‍െൻറ പേരിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ എവിടെ അവസാനിക്കുമെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല.

പുനർവായനയും പുനഃക്രോഡീകരണവും
കഴിഞ്ഞകാലത്തെ തെറ്റുകൾ തിരുത്താതെ മതവുമായി മുന്നോട്ടുപോകുന്നത്‌ ആപൽക്കരമാൺ​‍്‌. പഴയ മതസമൂഹങ്ങളുടെ തനിയാവർത്തനമല്ല; പുതിയ മതസമൂഹങ്ങളുടെ അത്ഭുതകരമായ സവിശേഷതകളോടുകൂടിയ ആവിർഭാവമാണ്‌ സംഭവിക്കേണ്ടത്‌. മതനിയമങ്ങളുടെ പുനർവായനയും പുനഃക്രോഡീകരണവും ഈ സമൂഹ സൃഷ്ടിക്ക്‌ അത്യാവശ്യമാണ്‌. കാലത്തോടൊപ്പം ഉയർന്നുനിൽക്കാൻ മൗലികശക്തിയുള്ള മതങ്ങൾക്കേ പുതിയ സമൂഹ രചനയിൽ പങ്കാളിത്തമുണ്ടാകൂ. മതഗ്രന്ഥങ്ങളുടെ കാലോചിതമായ പുനർവായനയും മതനിയമങ്ങളുടെ പുനരാവിഷ്കാരവും പൂർത്തിയാക്കിയ ശേഷമാണ്‌ മതത്തി​‍െൻറ അടുത്ത ഊഴമാരംഭിക്കേണ്ടത്‌.

പ്രശ്നങ്ങൾ സൃഷ്ടിക്കാനും പരിഹരിക്കാനുമുള്ള മതത്തി​‍െൻറ കഴിവ്‌ കഴിഞ്ഞകാലങ്ങളിൽ എങ്ങനെയാണ്‌ ഉപയോഗപ്പെടുത്തിയതെന്ന്‌ മതവിശ്വാസികൾ നന്നായി മനസിലാക്കണം. മതം പ്രശ്നമാകുന്നതി​‍െൻറയും വിശ്വാസികൾ നന്നായി മനസിലാക്കണം. മതം പ്രശ്നമാകുന്നതി​‍െൻറയും പരിഹാരമാകുന്നതി​‍െൻറയും ഒരു നല്ല ഉദാഹരണമാണ്‌ ഇന്ത്യാവിഭജനം. ഹിന്ദുക്കളും മുസ്ലിംകളും മതത്തെ ദുരുപയോഗം ചെയ്തതി​‍െൻറ കയ്പുറ്റ അനുഭവമാണ്‌ ഇന്ത്യാ ഉപഭൂഖണ്ഡത്തി​‍േൻറത്ത്‌. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലുമായി വിഭജിക്കപ്പെട്ടു കിടക്കുന്ന പരകോടി ഹിന്ദുക്കളും മുസ്ലിംകളും ഈ ദുരുപയോഗത്തി​‍െൻറ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വിഭജനം ഒരു പരിഹാരമായിരുന്നു. അത്‌ പിന്നീട്‌ ഒരു പ്രശ്നമായിത്തീർന്നു.

ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ നാടേ സൂചിപ്പിച്ച തരത്തിലുള്ള മതഗ്രന്ഥങ്ങളുടെ പുനർവായനക്കും മതനിയമങ്ങളുടെ പുനഃക്രോഡീകരണത്തിനും മതസമൂഹങ്ങൾ സന്നദ്ധമാകേണ്ടതുണ്ട്​‍്‌. കൂടാതെ, വിവിധ മതസമൂഹങ്ങൾ തമ്മിൽ ഡയലോഗുകളും അതി​‍െൻറ അടിസ്ഥാനത്തിൽ ആദാനപ്രദാനങ്ങളുമുണ്ടാകേണ്ടതുണ്ട്‌. മതത്തെ കാലത്തോടൊപ്പം നിർത്താനുള്ള യത്നത്തിന്‌ നേതൃത്വം നൽകേണ്ടത്‌ പുരോഹിതന്മ​‍ാരല്ല. രണ്ട്‌ കാരണങ്ങളാൽ അവർക്കിതിനു കഴിയില്ല. ഒന്ന്‌: അവർക്കു വേണ്ടത്ര വിവരമില്ല; വിശേഷിച്ച്‌ ആധുനിക ലോകത്തെപ്പറ്റി, രണ്ടാമതായി, സ്വാർത്ഥരും സങ്കുചിതമനസ്കരുമാണ്‌ അവർ. മതത്തെയും നാം ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തെയും പറ്റി ആഴത്തിൽ ജ്ഞാനമുള്ളവർക്കേ മതത്തെ പുനർവായിക്കാനുള്ള ഭാഷയറിയൂ. മനുഷ്യ​‍െൻറ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ഈ പുനരാഖ്യാനത്തി​‍െൻറ അന്തർധാര ദൈവഭക്തിയും മനുഷ്യസ്നേഹവുമാവണം.

7 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

മതം ശക്തമാണ്‌. ആർക്കും ഉന്മൂലനം ചെയ്യാൻ കഴിയില്ല അതിനെ. മതനിഷേധവും ഇതുപോലെ. മതത്തോടൊപ്പം തന്നെ മതനിഷേധവും ആരംഭിച്ചിട്ടുണ്ട്‌. മതവിശ്വാസത്തിലോ, മതനിഷേധത്തിലോ അല്ല, മതത്തി​‍െൻറ പ്രയോഗത്തിലാണ്‌ യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്‌.

പള്ളിക്കുളം.. പറഞ്ഞു...

“മതത്തെ കാലത്തോടൊപ്പം നിർത്താനുള്ള യത്നത്തിന്‌ നേതൃത്വം നൽകേണ്ടത്‌ പുരോഹിതന്മ​‍ാരല്ല. രണ്ട്‌ കാരണങ്ങളാൽ അവർക്കിതിനു കഴിയില്ല. ഒന്ന്‌: അവർക്കു വേണ്ടത്ര വിവരമില്ല; വിശേഷിച്ച്‌ ആധുനിക ലോകത്തെപ്പറ്റി, രണ്ടാമതായി, സ്വാർത്ഥരും സങ്കുചിതമനസ്കരുമാണ്‌ അവർ. മതത്തെയും നാം ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തെയും പറ്റി ആഴത്തിൽ ജ്ഞാനമുള്ളവർക്കേ മതത്തെ പുനർവായിക്കാനുള്ള ഭാഷയറിയൂ. മനുഷ്യ​‍െൻറ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ഈ പുനരാഖ്യാനത്തി​‍െൻറ അന്തർധാര ദൈവഭക്തിയും മനുഷ്യസ്നേഹവുമാവണം.“

പുരോഹിതന്മാരിൽ നിന്നുള്ള മതത്തിന്റെ മോചനം
പുരോഗതിയിലാക്കും നമ്മെയെല്ലാം.


ചിന്തകൻ ഭായീ..
ഈ നെടുങ്കൻ ലേഖനം അപ്പാടെ പ്രസിധീകരിക്കുന്നതിനു പകരം പ്രസക്ത ഭാഗങ്ങളോ, അല്ലെ ങ്കിൽ സമ്മറൈസ് ചെയ്തോ പ്രസിധീകരിച്ചുകൂടേ?

ഈ ലിങ്ക് നോക്കുക.
http://nervazhy.blogspot.com/

ആശംസകൾ.

പാവപ്പെട്ടവൻ പറഞ്ഞു...

മതം ശക്തമാണ്‌. ആർക്കും ഉന്മൂലനം ചെയ്യാൻ കഴിയില്ല അതിനെ. മതനിഷേധവും ഇതുപോലെ. മതത്തോടൊപ്പം തന്നെ മതനിഷേധവും ആരംഭിച്ചിട്ടുണ്ട്‌. മതവിശ്വാസത്തിലോ, മതനിഷേധത്തിലോ അല്ല, മതത്തി​‍െൻറ പ്രയോഗത്തിലാണ്‌ യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്‌

വളരെ ശരിയാണ് മനുഷ്യനന്മയില്‍ അതിഷ്ടിതമായ മതങ്ങള്‍ പലപ്പോഴും മനുഷ്യര്‍തന്നെ തെറ്റ്ധരിക്ക വണ്ണം പ്രചരിപ്പിക്കപ്പെട്ടതു എടുത്തു പറയണ്ടിയിരിക്കുന്നു

നിസ്സഹായന്‍ പറഞ്ഞു...

മതങ്ങള്‍ മാനവരാശിയെ രക്ഷിക്കാനുള്ള, ദൈവവുമായി ബന്ധപ്പെടാനുള്ള ദൈവികരക്ഷാപദ്ധതികളല്ലേ ?
അപ്പോള്‍ അവയ്ക്ക് എങ്ങനെ തെറ്റുപറ്റും ? ദൈവികമായ ഈ രക്ഷമാര്‍ഗ്ഗങ്ങളെ അവഗണിക്കുന്ന നാസ്തികര്‍ക്കും യുക്തിവാദികള്‍ക്കുമല്ലെ തെറ്റുപറ്റേണ്ടത്. അവരല്ലെ ദൈവ പദ്ധതികള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുന്നവരും ദൈവത്തെ നിഷേധിക്കുന്നവരും. അപ്പോള്‍ മതങ്ങള്‍ക്ക് തെറ്റുപറ്റാമെന്ന താങ്കളുടെ സമ്മതം തന്നെ മതങ്ങള്‍ ദൈവനിര്‍മ്മിതമല്ലെന്നും ദൈവവുമായി ബന്ധമൊന്നും ഇല്ലാത്തതാണെന്നുമല്ലേ തെളിയിക്കുന്നത് ?

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നീണ്ട എഴുത്താണല്ലൊ ,അതു നന്നായി ഹോം വർക്ക് നടത്തിയതിനു ശേഷമാണ് അല്ലേ തുടക്കം.തുടരുക..........

ചിന്തകന്‍ പറഞ്ഞു...

പ്രിയ നിസ്സഹായന്‍
തെറ്റ് ദൈവ രക്ഷാ പദ്ധതികള്‍ക്കല്ല. മറിച്ച് പൌരോഹിത്യ മതങ്ങള്‍ക്ക് മാത്രമാണ്.യഥാര്‍ഥ ദൈവിക രക്ഷാ പദ്ധതിയെ അവര്‍ തങ്ങളുടെതായ വഴിക്ക് തിരിച്ച് വിട്ടു. ചാതുര്‍ വര്‍ണ്യവും ഉച്ഛ നീചത്വങ്ങളും ഫ്യൂഡലിസത്തിനുള്ള സപ്പോര്‍ട്ടുമെല്ലാം പൌരോഹിത്യത്തിന്റെ സംഭാവനകളാണ്.

ഒരു കാര്‍ കമ്പനി കാറുണ്ടാക്കി നല്‍കുമ്പോള്‍,‍ അത് എങ്ങിനെ ഏറ്റവും നന്നായി ഓടിക്കാം(മാന്യുല്‍) എന്ന് നമ്മെ അറിയിച്ച് തന്നതിന് ശേഷം, അത് പ്രകാരം ഉപയോഗിക്കാത്തതിന്റെ പേരില്‍ കാര്‍ അപകടത്തില്‍ പെടുകയോ കേടാവുകയോ ചെയ്താല്‍ നമുക്കെങ്ങനെയാണ് അതുണ്ടാക്കിയ കമ്പനിയെ പഴിക്കാന്‍ കഴിയുക?
പോസ്റ്റില്‍ ലേഖകന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങളെ പോസിറ്റീവായി വിലയിരുത്താന്‍ ശ്രമിക്കുക.
അഭിപ്രായത്തിനും ചോദ്യത്തിനും നന്ദി.

പള്ളിക്കുളം, പാവപ്പെട്ടവന്‍, ബിലാത്തി പട്ടണം സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

I also felt it too long.When the script is too long it will affect the readers.Many have no time to raed all these and a re-visit later may not be able in all cases.So be care about it.Congrats to say in detail.