2010, ജനുവരി 31, ഞായറാഴ്‌ച

ചെറിയ ദുനിയാവും മ്മിണി വല്ല്യ കുറെ മന്സന്മാരും !!!

സികെ. ബാബുവിന്റെവിശ്വാസികളുടെ പോക്കറ്റിലെ ദൈവംഎന്ന പോസ്റ്റിന് മറുപടി കിട്ടുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹവും സപ്പോര്‍ട്ടേര്‍സും, നിരന്തരം, ബ്ലോഗ് ബ്ലോഗാന്തരം കേറിയിറങ്ങി പോസ്റ്റുകളും കമന്റുകളുമായി കറങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ കാര്യമായി ആരും വഴിക്ക് തിരിഞ്ഞ് നോക്കിയില്ല.

ചര്‍ച്ചയാണ് താരം എന്ന പോസ്റ്റില്‍ വീണ്ടും, മേല്‍ പറഞ്ഞ പോസ്റ്റിലെ വാദങ്ങള്‍ക്ക് മറുപടിയാന്‍ യോഗ്യതയുള്ള ഒരുത്തനും ബൂലോഗത്തില്ല എന്ന് ബാബു ആവര്‍ത്തിക്കുന്നു. ഒരു ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടവരുടെ യോഗ്യതയും ഉദ്ദേശവും ലക്ഷ്യങ്ങളുമെല്ലാം വിവരിക്കുന്നുമുണ്ട് പോസ്റ്റില്‍. എന്ത് കൊണ്ടാണ് ആരും പോസ്റ്റിനൊരു മറുപടി പറയാതിരുന്നതെന്ന് അദ്ദേഹത്തെയും സപ്പോര്‍ട്ടേര്‍സിനെയും ബോധ്യപെടുത്താന്‍ ഏറ്റവും നല്ല അവസരം ബാബു തന്നെ തന്ന സ്ഥിതിക്ക്, അവിടെ കുറച്ച് കമന്റുകള്‍ ഞാന്‍ ഇടുകയും, മറ്റൊരു നിര്‍വ്വാഹവുമില്ലാത്തത് കൊണ്ട് ബാബു അതു പ്രസിദ്ധീകരിക്കുകയും ചെയ്തു.(മറ്റു പലരുടെയും കമന്റുകള്‍ അവിടെ വെളിച്ചം കണ്ടിട്ടില്ല എന്നാണ് പല ബ്ലോഗര്‍മാരുടെയും പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്)

ലോകത്തേക്കാള്‍ വലിയ , മൂന്നു സര്‍വ്വ ജ്ഞാനികളെയും ബാബു പോസ്റ്റില്‍ പരിചയപെടുത്തുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ഒന്നാം ക്ലാസിലെ കുട്ടിയുടെ സാമാന്യ ബോധം പോലും ഇല്ലാത്തവരാണോ യുക്തിവാദികള്‍ എന്നവകാശാപെടുന്നവര്‍ എന്ന് ന്യായമായും ഞാന്‍ സംശയിച്ചു പോകുന്നുണ്ട്. കാരണം ഏറ്റവും വലിയ അറിവ്, ‘എനിക്ക് ഒന്നും അറിയില്ലഎന്ന അറിവാണ്. സ്വന്തം യുക്തിയും അറിവും വെച്ച് മറ്റുള്ളവരുടെ അറിവും യുക്തിബോധവും അളക്കാന്‍ മാത്രം കഴിവുള്ള ആരും ലോകത്തില്ല എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ എന്നെ അപേക്ഷിച്ച് നിങ്ങളെല്ലാം വിവരമില്ലാത്തവരും കൂപ മണ്ഡുകങ്ങളും ആണെന്ന് ഒരാള്‍ വാദിച്ചാല്‍ അയാളെക്കുറിച്ചോര്‍ത്ത് സഹതപിക്കാനല്ലാതെ മറ്റെന്താണ് ചെയ്യാന്‍ കഴിയുക?


മറുചോദ്യം ചോദിച്ച് ബാബുവിന്റെ പോസ്റ്റിലെ വാദങ്ങള്‍ക്ക് മറുപടി പറയാതിരിക്കുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ല.

ഒരാള്‍ക്ക് മാത്രമേ ചോദ്യം ചോദിക്കാവൂ എന്നതും മറ്റെയാള്‍ എപ്പോഴും ഉത്തരം പറയുന്ന ആള്‍ മാത്രമായിരിക്കണമെന്നുള്ളതും ഒരുചോദ്യോത്തരപരിപാടിയില്‍ മാത്രമേ നടക്കുകയുള്ളൂ. അതൊരിക്കലും ഒരു ചര്‍ച്ചയാവില്ല.

ഒരു ചര്‍ച്ച നടക്കേണ്ടതിന് ബാബു തന്നെ മുന്നോട്ട് വെച്ച ചില യോഗ്യതകള്‍ ബാബുവിന് തന്നെയുണ്ടോ എന്ന്, എനിക്കും ചര്‍ച്ച നിരീക്ഷിക്കുന്ന മറ്റുള്ളവര്‍ക്കും ബോധ്യമാവേണ്ടതുണ്ട്, എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചത്. മാത്രമല്ല പലപ്പോഴായി മറുഭാഗം തന്റെ വാദങ്ങള്‍ വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെയാണ് കമന്റുകളെഴുന്നതെന്ന് പരാതി ബാബു പലപ്പോഴായി ഉന്നയിച്ചിട്ടുണ്ട്.

അതിനാല്‍ ബാബുവിന്റെ വാദങ്ങളെ മുഴുവന്‍ വായിച്ചിട്ടുണ്ടെന്നും അത് മനസ്സിലാക്കിയുണ്ടെന്നും ബാബുവില്‍ നിന്ന് തന്നെ ഒരുത്തരം കിട്ടുന്നതിനായി ഞാന്‍ ബാബുവിന്റെ വാദങ്ങളെ പതിനെട്ട് പോയന്റുകളിലായി ഇവിടെ ആവര്‍ത്തിച്ചു. അതിന്റെ കാരണം ഇവിടെയും വ്യക്തമാക്കിയിട്ടുണ്ട്.


[1)വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, ലൗകികജ്ഞാനത്തിന്റെ കാര്യത്തിലും ഇതു് ശരിയാണു്. ഒരു പത്താം ക്ലാസുകാരനുമായി ഷ്രോഡിഞ്ഞർ (Erwin Schroedinger) ഇക്വേഷൻസ്‌ ചർച്ച ചെയ്യാനാവില്ല. അതു് അവനോടു് പറഞ്ഞാൽ അവൻ ഒരുപക്ഷേ കുരച്ചുചാടിയെന്നിരിക്കും. അതുകൊണ്ടും വസ്തുതയിൽ മാറ്റമൊന്നും വരുന്നില്ല.

2ഖുർആനെപ്പറ്റി ഒരു ചർച്ച നടത്താൻ ആഗ്രഹിക്കുന്നവൻ ഏറ്റവും ചുരുങ്ങിയതു് ഖുർആൻ എങ്കിലും ആദ്യാവസാനം മനസ്സിരുത്തി വായിച്ചിരിക്കണം, വേണ്ടേ? 'കോഴിക്കാവടി' പോയിട്ടു് കോഴിക്കാലോ, കോഴിക്കാഷ്ഠം പോലുമോ കണ്ടിട്ടില്ലാത്തവൻ കോഴിയെപ്പറ്റി എന്തു് ചർച്ച നടത്താൻ?]

ഒരു വിഷയത്തെ കുറിച്ച് ആധികാരികമായിപറയാന്‍ അറിയുന്നവര്‍ മാത്രമേ ചര്‍ച്ച നടത്താവൂ എന്നാണ് മുകളില്‍ ബാബുവിന്റെതായി വന്ന കമന്റുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ ആദ്യം ബാബുവിന് ആയോഗ്യത ഉണ്ടോ പരിശോധിച്ചതിന് ശേഷമാവാം ചര്‍ച്ച എന്ന് ഞാനും തീരുമാനിച്ച്. അത് മനസ്സിലാ‍ക്കാ‍ന്‍ ഞാന്‍ അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ചു.


ഇതിന് ബാബു എനിക്ക് തന്ന മറുപടിയാണ് ചുവടെ

സി.കെ.ബാബു, January 22, 2010 6:10 PM
ചിന്തകൻ,
ചിന്തകൻ പറഞ്ഞ ഈ കാര്യങ്ങൾക്കൊന്നും യാതൊരു മറുപടിയും തരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഫൈസൽ കൊണ്ടോട്ടിയുമായി നടത്തിയ ചർച്ചയിൽ ഞാൻ എനിക്കു് പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടു്. അതിന്റെ മറുപടികൾ അക്കമിട്ടു് നൽകാൻ നല്ല മനസ്സുണ്ടെങ്കിൽ തുടർന്നാൽ മതി. അല്ലെങ്കിൽ ശുഭയാത്ര.

ഫൈസല്‍ കൊണ്ടോട്ടിയോടുള്ള ചോദ്യങ്ങള്‍ക്ക് വേണമെങ്കില്‍ ഉത്തരം അക്കമിട്ട് പറഞ്ഞോ, അല്ലെങ്കില്‍ സ്ഥലം വിട്ടോളൂ എന്ന് ബാബു വളരെ മാന്യമായി പറഞ്ഞു. ഇത്രയേ ഞാനും ബാബുവില്‍ നിന്ന്‍ പ്രതീക്ഷിച്ചുള്ളൂ. ഖുര്‍ ആനെയും ഇസ് ലാമിനെയും ആധാരമാക്കി ഒരു പോസ്റ്റിടാനുള്ള യോഗ്യത, ബാബു തന്നെ മുന്നോട്ട് വെച്ച നിബന്ധനകള്‍ പ്രകാരം, കക്ഷിക്ക് തന്നെയുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രം ബാബുവിന്റെ വാദങ്ങള്‍ക്ക് മറുപടി പരയാമെന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍ മുകളിലുള്ള ബാബുവിന്റെ മറുപടിയില്‍ നിന്ന്, ഞാന്‍ നേരത്തെ മനസ്സിലാക്കിയത് പോലെ തന്നെ, വിഷയ സംബന്ധമായി ബാബുവിന് അദ്ദേഹം വെച്ച നിബന്ധനകള്‍, സ്വയം തന്നെ പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. .... ഈ വിഷയത്തില്‍ സംസാരിക്കാനുള്ള യോഗ്യതയെനിക്കില്ല എന്ന് എന്ന് ബാബു സ്വയം പ്രഖ്യാപിക്കുകയായിരുന്നു ഇവിടെ.

ഖുര്‍ ആനെ കുറിച്ചും ഇസ് ലാമിനെ കുറിച്ചും, ബാബു മാത്രമല്ല, ബ്ലോഗിലെ പല യുക്തിവാദി സുഹൃത്തുക്കളും പഠിച്ചതും മനസ്സിലാക്കിയതും ജബ്ബാറിന്റെ തനി അസംബന്ധങ്ങളും വിവരക്കേടുകളും നിറഞ്ഞ പോസ്റ്റുകളില്‍ നിന്നാണ്. ജബ്ബാ‍റിന്റെതാകാട്ടെ പാശ്ചാത്യ മുസ്ലീം വിരുദ്ധ കൃസ്ത്യന്‍ സൈറ്റുകളില്‍ നിന്നും കോപിയാക്കിയതും. അതില്‍ കവിഞ്ഞൊന്നും ബാബുവിന്റെ വാദങ്ങളിലുമില്ല. ഇത്തരം വിവരക്കേടുകള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയേണ്ടതില്ല എന്നത് കൊണ്ട് തന്നെയാണ് മിക്ക മുസ് ലീം സുഹൃത്തുക്കളും ഇത് പോലുള്ള പോലുള്ള പോസ്റ്റുകളെ അവഗണിക്കുന്നത്.

ശാസ്ത്രം എന്നത് യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും തറവാട്ട് സ്വത്താണെന്നാണ് ഇവരുടെ പ്രധാന വാദം. ഇവരുണ്ടായത് കൊണ്ടാണ് ശാസ്ത്രവും ഇക്കാണുന്ന എല്ലാസൌകര്യങ്ങളും ഉണ്ടായത് പോലും. ലോകത്തെക്കാള്‍ വലിയ മനുഷ്യരാണെന്ന് ഞങ്ങളെന്ന് ഒരു കൂട്ടര്‍ പറഞ്ഞാല്‍ പിന്നെയവരോടെന്ത് മറുപടി പറയാനാണ്? പാവങ്ങള്‍!!! ഇങ്ങനെ പൊങ്ങച്ചം പറഞ്ഞു നടന്നാല്‍ അവര്‍ക്ക് ഒരു മനസ്സമാധനം കിട്ടുമെങ്കില്‍ .......

വിശ്വാസികളായ നമ്മള്‍ക്കിതെന്തിന്റെ സൂക്കേടാ? :)