2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

മതവും ശാസ്ത്രവും സമാന്തരങ്ങളോ?

മതവും ശാസ്ത്രവും സമാന്തരമാണോ? ആണെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തില്‍? ആരാണ് മതവും ശാസ്ത്രവും സമാന്തരമാണെന്ന് വാദിക്കുന്നവര്‍?

ഞാന്‍ സംസാരിക്കുന്നത് എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് മാത്രമാണ്. ആ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് എനിക്ക് പറയാന്‍ പറ്റും, മതവും ശാസ്ത്രവും സമാന്തരം അല്ല എന്നുള്ളത്. പലരും, പലതും ശാസ്ത്രമാണെന്ന് പറഞ്ഞ് വരുന്നുണ്ട്. ഇതൊക്കെ തെളിയിക്കപെട്ട ശാസ്ത്ര സത്യങ്ങള്‍ അല്ലാത്തിടത്തോളം അതിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഇപ്പോള്‍ പറയേണ്ടതില്ല. പ്രധാനമായും ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ നിരീശ്വര/യുക്തിവാദ പ്രസ്ഥാനക്കാരാണ്. ശാസ്ത്രത്തിന്റെ മൊത്തകുത്തക അവകാശപെടുന്ന ഇവര്‍ മതത്തെ(ഇസ്ലാമിനെ) കുറിച്ച് സ്വന്തമായ തിയറികളുണ്ടാക്കി അതിന് മറുപടി ചമക്കുന്ന വിദ്വാന്മാരായി മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത്. യാഥാര്‍ഥ്യവുമായി ഇത് വളരെ അകലത്തിലായിരിക്കും. എന്താണിതിന്റെ പരിഹാരം എന്ന് ചോദിച്ചാല്‍, ഒരു കാര്യത്തെ കുറിച്ച് അതിന്റെ യഥാര്‍ഥ ഉറവിടത്തില്‍ തന്നെ പഠിക്കുക എന്നുള്ളതാണ്.

ഈ പോസ്റ്റ്, രവീന്ദ്രനാഥ് എന്ന ബ്ലോഗറുടെ atheism എന്ന ബ്ലോഗില്‍ എഴുതിയ മതഭീകരതയുടെ അടിവേരുകള്‍ എന്ന പോസ്റ്റിലും, തുടര്‍ന്ന് വന്ന മതവും ശാസ്ത്രവും വിരുദ്ധം തന്നെ എന്നപോസ്റ്റിലും നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ്. ഈ പോസ്റ്റ് വായിക്കുന്നതിന് മുമ്പ് മേല്‍ സൂചിപിച്ച രണ്ട് പോസ്റ്റുകളും വായിക്കണമെന്നപേക്ഷ.

ഞാന്‍, ശാസ്ത്രത്തെയും ശാസ്ത്ര സത്യങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട് മതം, എന്ന് സൂചിപിച്ചത് അതിശയോക്തിപരമല്ല. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് തന്നെയാണ്. യുക്തിവാദ/നിരിശ്വരവാദികള്‍ പൊതുവെ ശാസ്ത്രത്തിന്റെ/ശാസ്ത്ര സത്യങ്ങളുടെ മൊത്തകുത്തക തങ്ങളിലാണെന്ന് അവകാശപെടുകയും, മതത്തിലെ(ഇസ്ലാം) പലതും ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറയുന്നതും വെറും ചര്‍വ്വിത ചര്‍വ്വണമല്ല, താങ്കള്‍/താങ്കളെ പോലുള്ളവര്‍ മതത്തെ അതിന്റെ ഉറവിടത്തില്‍ മനസ്സിലാക്കാത്തത് കൊണ്ട് തന്നെയാണ്.

ശാസ്ത്ര സത്യമായി തെളിയിക്കപെട്ട ഒരു കാര്യത്തിന് വിരുദ്ധമായ യാതൊന്നും ഖുര്‍ ആനില്‍ ഇല്ല. ഉണ്ടെങ്കില്‍ താങ്കള്‍ക്കത് ചൂണ്ടിക്കാണിക്കാം. മറ്റുള്ളവരില്‍ നിന്ന് വിത്യസ്തമായി, ഖുര്‍ ആന്‍ ദൈവം തന്നെ നേരിട്ട്, പ്രവാചകന്‍ മുഖേന മനുഷ്യരിലേക്ക് അവതരിപ്പിക്കപെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു മുസ്ലീം ഇത് സ്വീകരിച്ചിട്ടുള്ളത്. അത് കൊണ്ട് .00000000001% തെറ്റ്വന്നാല്‍ പോലും, ഇസ്ലാ‍മിലെ ദൈവ സങ്കല്പത്തിന് അത് വിരുദ്ധമാകും. ദൈവമല്ല ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന് വന്നാല്‍, പിന്നെ ഇസ്ലാം തന്നെയില്ലേയില്ല. ദൈവം ഒരു കാര്യം, ഈ പ്രബഞ്ചാരംഭത്തില്‍ പറഞ്ഞാലും ഏഴാം നൂറ്റാണ്ടില്‍ പറഞ്ഞാലും അത് നിസ്തുലവും,എല്ലാകാലത്തേക്കും അനുയോജ്യമായതും, എല്ലാ കാലാത്തും സത്യവും ആയിരിക്കണം. അല്ലെങ്കില്‍ പിന്നെ അത് ദൈവിക ഗ്രന്ഥമാവാന്‍ ഒരു നിലക്കും വഴിയില്ല.

ഒരു കാര്യം കൂടി വ്യക്തമാക്കാം. ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല; അത് കൊണ്ട് തന്നെ ശാസ്ത്രജ്ഞരെ ഉണ്ടാക്കുക എന്നതല്ല, ദൈവത്തെ അനുസരിക്കുന്ന നല്ല മനുഷ്യരെ ഉണ്ടാക്കുകയും, അനുസരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്തയും അനുസരിക്കാത്തവര്‍ക്ക് മുന്നറിയിപ്പും നല്കുക എന്നതാണ് ഖുര്‍ആന്‍ തന്നെ അതിനെറ്റ് പ്രാഥമിക ബാധ്യതയായി സ്വയം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ശാസ്ത്രജഞന്‍ മാര്‍ക്കും അന്വേഷണകുതികള്‍ക്കും പ്രോത്സാഹനം നല്‍കുന്ന കാര്യങ്ങള്‍ അതില്‍ ഒരുപാട് സ്ഥലങ്ങളില്‍ സൂചിപിച്ചിട്ടുണ്ട്.

മനുഷ്യന്റെ ബുദ്ധിയുപയോഗിച്ച് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങളില്‍ ഖുര്‍ആന്റെ ആവശ്യകതയില്ല. മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും അപ്പുറത്തുള്ള കാര്യങ്ങളിലാണ് അത് നമുക്ക് ശുഭവാര്‍ത്തയും മുന്നറിയിപ്പും നല്‍ക്കുന്നത്. അത് കൊണ്ട് തന്നെ മനുഷ്യനെ ചിന്തിപ്പിക്കാന്‍ വേണ്ടുന്ന ചില സൂചകങ്ങള്‍ നല്‍കി എന്നല്ലാതെ അതൊന്നും ഖുര്‍ആന്റെ ശാസ്ത്ര കണ്ടു പിടുത്തങ്ങളായി ആരും മനസ്സിലാക്കുന്നില്ല. ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് തന്നെ ഖുര്‍ ആനിലെ ദൈവ സങ്കല്പത്തിനെതിരാണ്. കാരണം ഈ പ്രപഞ്ചവും അതിലെ സകലതും സംവിധാനിച്ചതും നിയന്ത്രിക്കുന്നതും ദൈവമാണ് എന്ന് പറയുമ്പോള്‍, ദൈവത്തിന് ഇതൊന്നും ശാസ്ത്രകണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കേണ്ട കാര്യവുമില്ല. മനുഷ്യനെ ചിന്തിപ്പിക്കാനുള്ള ചില ദൃഷ്ടാന്തങ്ങള്‍ എന്ന നിലക്ക് മാത്രമേ ഉത്തരം കാര്യങ്ങളെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുള്ളൂ. ശാസ്ത്രത്തിന്റ് നിരീക്ഷണങ്ങളില്‍ ചിലത്, ഒരു പക്ഷേ, അതില്‍ പൊരുത്തപെടാത്തതായി കാണാന്‍ കഴിഞ്ഞേക്കാം. അത് ഖുര്‍ ആനിലുള്ളത് തെറ്റാണെന്ന് തെളിയിക്കാന്‍ മാത്രം പര്യാപ്തമല്ല. കാരണം മനുഷ്യ ബുദ്ധിയുടെ നിരീക്ഷണ പരീക്ഷണങ്ങളെയാണ് നാം ശാസ്ത്രം എന്നു വിളിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു കാര്യം പരിപൂര്‍ണ്ണസത്യമായി തെളിയിക്കപെടുമ്പോള്‍ മാത്രമേ ഖുര്‍ആനുമായി താരതമ്യപെടുത്തേണ്ടതുള്ളൂ. അത്തരത്തില്‍ തെളിയിക്കപെട്ടതിന് വിരുദ്ധമായ സൂചകങ്ങളൊന്നും ഖുര്‍ആനില്‍ നിന്ന് ഇത് വരെ എനിക്ക് ബോധ്യപെട്ടിട്ടില്ല.

ശാസ്ത്രം കണ്ടെത്തിയ ഒരു കാര്യത്തില്‍, ഖുര്‍ ആനില്‍ അതിന്റെ സൂചകങ്ങളുണ്ട് എന്ന് പറയുമ്പോള്‍ നിരീശ്വര/യുക്തിവാദികള്‍ വിഷമിക്കേണ്ടതിന്റെ ആവശ്യകതയെന്ത്? ശാസ്ത്രം എന്നത് അവര്‍ക്ക് മാത്രമായി ആരെങ്കിലും തീറെഴുതി കൊടുത്തിട്ടുണ്ടോ. ? ശാസ്ത്രത്തെ തള്ളിപറയുന്നതിന്റെ ഭാഗമാണ് അതെന്ന് ഇത്തരക്കാര്‍ സ്വയം അങ്ങ് തീരുമാനിക്കും. ആരാണ് ഇതൊക്കെ തീരുമാനിക്കാന്‍ ഇവരെ ഏത്പിച്ചത് എന്നെനിക്കറിയില്ല. ശാസ്ത്രത്തില്‍ ഇത് വരെ കണ്ടുപിടിച്ചിട്ടില്ലാത്തതും ഇനിയൊട്ട് കണ്ടു പിടിക്കാന്‍ തീരെ സാധ്യതയില്ലാത്തതുമായ ചില കാര്യങ്ങള്‍ ഖുര്‍ ആനിലുണ്ട്. നമ്മുടെ ജനനത്തിന് മുമ്പുള്ളതും(അമ്മയുടെ ഗര്‍ഭപാത്രത്തിനും മുമ്പ്) മരണാനന്തരവുമായ കാര്യങ്ങളെ കുറിച്ച്. ഇതേ കുറിച്ച് ശാസ്ത്ര ത്തിന്റെ ഇപ്പോഴുള്ള നിരീക്ഷണങ്ങള്‍ വെറും ശൂന്യമാണ്/ശൂന്യതയാണ്. നമ്മുടെ വെറും രണ്ടവസ്ഥകളെകുറിച്ച് മാത്രമേ ശാസ്ത്രത്തിന്റെ നീരീക്ഷണ പരിതിയിലുള്ളൂ. ഒന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലേയും, മറ്റൊന്ന് അതിന് ശേഷമുള്ള നമ്മുടെ ജീവിതവും . എന്നാല്‍, അതിനും മുമ്പും പിമ്പുമായി, മൊത്തം, ആറ് അവസ്ഥകളെ കുറിച്ച് ഖുര്‍ ആന്‍ പ്രസ്ഥാവിക്കുന്നുണ്ട്.

കാര്യങ്ങളുടെ കാരണത്തെ കുറിച്ചുള്ള അറിവാണ് ശാസ്ത്രം എന്ന് മനസ്സിലാക്കിയാല്‍ അതില്‍ ഇസ് ലാമുമായി ഒരു വൈരുദ്ധ്യവുമില്ല എന്നത് എന്റെ ബോധ്യമാണ്(മറ്റു മതങ്ങളെ കുറിച്ച് പറയാന്‍ ഞാനാളല്ലാത്തത് കൊണ്ട് അതിനെ കുറിച്ച് അവര്‍ പറയട്ടെ) ഇവിടെയും | ഇവിടേയും പിന്നെ ഇവിടെയുമെല്ലാം നടക്കുന്ന ചര്‍ച്ചകളില്‍ പറയുന്ന കാര്യങ്ങളുമായി ഇസ്ലാമിന് യൊതൊരു ബന്ധവുമില്ല. മതങ്ങളുടെ അറിവുകള്‍ ശാസ്ത്രം ഖണ്ഡിച്ചു എന്നു പറയുമ്പോള്‍ ഞാന്‍ ഉള്‍പെടുന്ന മതവിശ്വാസം ഒരിക്കലും ക്ഷുഭിതമാകുന്നില്ല. ക്ഷുഭിതരാവുന്നത് പലപ്പോഴും നിരീശ്വര/യുക്തിവാദികളാണ്. ഖുര്‍ആനില്‍ ചില കണ്ടുപിടുത്തങ്ങളിലെ അറിവിലേക്കുള്ള സൂചനകള്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ ചാടിവീഴുന്നവര്‍ അവരാണ്. ആരാണ് ഇവരെ ചാടിവീഴാന്‍ ഏത്പിച്ചതെന്ന് സത്യത്തില്‍ എനിക്കറിയില്ല.

ഖുര്‍ ആനില്‍ തെറ്റൊന്നുമില്ലാ എന്ന് പറയുന്നത് ഒരു അഹങ്കാരമായി താങ്കള്‍ കരുതുന്നുവെങ്കില്‍ ഞാന്‍ അതില്‍ നിസ്സഹായനാണ്. ഞാന്‍ നേരെത്തെ സൂചിപിച്ചില്ലോ ഖുര്‍ആനെ ഏതെങ്കിലും മാറ്റത്തിന് വിധേയമാക്കേണ്ടതായിട്ടുണ്ടെങ്കില്‍ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമല്ല, പിന്നെ ഇസ്ലാമുമില്ല. അത് കൊണ്ട് തന്നെ ഖുര്‍ആന്‍ ദൈവം ഇറക്കിയതാണെന്നും ദൈവം സര്‍വ്വജ്ഞാനാണെന്ന കാര്യവും ഒഴിവാക്കാന്‍ മുസ്ലീമായ ഒരാള്‍ക്കും സാധ്യമേ അല്ല. ഇത് ഒഴിവാക്കിച്ചത് കൊണ്ട് താങ്കളുടെ ലക്ഷ്യമെന്തെന്നും എനിക്ക് മനസ്സിലായില്ല.

കത്തോലിക്കാ സഭ മുമ്പ് പറഞ്ഞത് പലതും തിരുത്തിയിട്ടുണ്ടാവാം. അത് പോലെ ഖുര്‍ ആനില്‍, തിരുത്തേണ്ടതായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല എന്നതാണ് എന്റെ ഉത്തരം.

കാരണങ്ങടെ ആദ്യന്തിക കാരണമാണ് ദൈവം എന്ന് പറഞ്ഞാല്‍ അതിനപ്പുറത്തുള്ള ഒരു കാരണത്തിന്റെ കാരണത്തെ പറ്റിചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ദൈവം പ്രപഞ്ചത്തിന് പുറത്തോണോ/അകത്താണോ, ആകാശത്തിലാണോ/ഭൂമിയിലാണോ - പ്രപഞ്ചം എന്നത് ഉള്ളതില്‍ നിന്ന് ഉണ്ടാക്കിയതാണോ/ഇല്ലാത്തതില്‍ നിന്ന് ഉണ്ടാക്കിയതാണോ ആദിയും അന്തവുമായ അവസ്ഥയില്‍ നിറഞ്ഞ് നില്‍ക്കുന്നതാണോ/ ദൈവത്തെ ഉണ്ടാക്കിയതാരാണ്/ ദൈവത്തിന് പൊക്കാന്‍ കാഴിയാത്ത ഒരു കല്ല് ഉണ്ടാക്കാന്‍ ദൈവത്തിനാവുമോ - എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും പിന്നെ പ്രസ്ക്തിയില്ല. ആവുന്നിടത്തോളം മനസ്സിലാക്കാന്‍ ശാസ്ത്രത്തെ നമുക്ക് ഉപയോഗപെടുത്താം.
എല്ലാം ശാസ്ത്രീയമായി, നാം നമ്മുടെ ബുദ്ധിയുപയോഗിച്ച് കണ്ടുപിടിക്കുന്നത് വരെ, കാത്തിരുന്നാല്‍ ദൈവം നീതിമാനാകുമായിരുന്നില്ല. ചിലകാര്യങ്ങള്‍ നമുക്ക് നേരെത്തെ തന്നെ അറിയിച്ചു തരേണ്ടതുണ്ട്. ഒന്നാമത്തെ മനുഷ്യന്‍ മുതല്‍ തന്നെ ദൈവം അത് പ്രവാചകന്‍മാരിലൂടെ/ദൈവദൂതന്മാരിലൂടെ , ദിവ്യബോധനം എന്ന ഒരു വഴിയിലൂടെ അറിയിച്ച് തന്നിട്ടുമുണ്ട്.അത് നിഷേധിച്ചു തള്ളുന്നവര്‍ സ്വന്തത്തോട് തന്നെയാണ് അനീതി ചെയ്യുന്നത്. മറ്റുള്ളവര്‍ക്കോ ദൈവത്തിനോ യാതൊരു തകരാറും ഇത് കൊണ്ട് ഉണ്ടാകാനും പോകുന്നില്ല.

തത്വമസിയും, അഹംബ്രഹ്മാസ്മിയും നിരീശ്വരവാദവും തമ്മില്‍, താങ്കള്‍ സൂചിപ്പിച്ചപോലെ തന്നെ, ഈശ്വരന്‍ എന്ന ഒരു പദപ്രയോഗത്തിന്റെ അന്തരം മാത്രമേ ഞാനും കാണുന്നുള്ളൂ. അദ്വൈതവും ദ്വൈതവും ഒരിക്കലും ഒന്നാവില്ല. ശരിക്കുപറഞ്ഞാല്‍ അദ്വൈതവാദവും നിരീശ്വര വാദവും ഏതാണ്ട് ഒന്ന് തന്നെയാണ്. അല്ലാ എന്ന് തോന്നുന്നവര്‍ അതിവിടെ വ്യക്തമാക്കട്ടെ. കാര്യമെന്തെന്നാല്‍, ഞാന്‍ തന്നെ എന്റെ ഈശ്വരനും എന്നുവന്നാല്‍ മറ്റൊരു ശക്തി ഇതിന്റെ പിന്നിലില്ല എന്നാണര്‍ത്ഥം. എല്ലാം സ്വയം രൂപപെടുകയായിരുന്നു. ഇത് തന്നെയല്ലേ നിരീശ്വരവാദികളും പറയുന്നുള്ളൂ. എന്നാല്‍ അദ്വൈത ആത്മീയവാദികള്‍ നാം നമ്മെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന ചില ഊഡായിപ്പുകളും വയറ്റു പിഴപുകളുമായി ഇറങ്ങുന്നു എന്ന വിത്യാസമേ കാര്യമായുള്ളൂ. എല്ലാം നാം തന്നെയാണെങ്കില്‍ പിന്നെ അതിനെ അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്ന് പറയുന്നതിലെ അര്‍ത്ഥ ശൂന്യത ഏതൊരു കുട്ടിക്കും ബോധ്യപെടാവുന്നതേയുള്ളൂ. ഇത്തരം ഒരു ഊഡായിപ്പു വാദത്തേക്കാള്‍ എന്ത് കൊണ്ടും നല്ലത് നിരീശ്വരവാദികളുടെ നിലപാട് തന്നെയാണ്.

ഒരു കാറും അതിന്റെ നിര്‍മ്മാതാവും/ഒരു ഫര്‍ണിച്ചറും അതിന്റെ ആശാരിയും/ഒരു പ്രോഗ്രാമുംഅതിന്റെ പ്രോഗ്രാമറും/ ഒരു ഫാക്ടറിയും അതിന്റെ അതിന്റെ ഉടമസ്ഥനും/ ഒരു കെട്ടിടവും അതിന്റെ ഡിസൈനറും ഒന്നു തന്നെയാണെന്ന് പറയുന്നത് എത്രമാത്രം വിഡ്ഢിത്തമാണോ അത് പോലെ തന്നെ തന്നെ വിഡ്ഢിത്തമാണ് സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നു പറയുന്നതും.

എല്ലാം കിറുകൃത്യമായല്ല സംവിധാനിച്ചത് എന്നറിയണമെങ്കില്‍ ഈ പ്രപഞ്ചത്തെയാകെ ഉള്‍ക്കൊള്ളുന്ന ഒരറിവ് നമുക്ക് ആവശ്യമായി വരും. അങ്ങനെയൊരറിവുള്ള ആള്‍ ആരാണു ഉള്ളത്. എല്ലാ കാര്യങ്ങളും കൃത്യമായ അതിന്റെ നിയമങ്ങള്‍ അനുസരിച്ച് തന്നെയാണ് നീങ്ങുന്നത്. നമുക്കതൊരു ന്യൂനതായി തോന്നുന്നെങ്കില്‍ അത് നമ്മുടെ മാത്രം പരിമിതികൊണ്ടാണ്. ഈ ലോകത്ത് കഴിഞ്ഞുപോയതും നിലവിലുള്ളതുമായ ആളുകളുടെ മുഴുവന്‍ കഴിവുകള്‍/അറിവുകള്‍ എടുത്താലും ഈ പ്രപഞ്ചത്തിലെ ഒരു പ്രതിഭാസത്തെ/പ്രവര്‍ത്തനത്തെ നോക്കി അത് ദൈവത്തിന്റെ സൃഷ്ടിപ്പിലുള്ള ന്യൂനത കൊണ്ടാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. കാരണം ഭാവി എന്നത് നമ്മുടെ മുന്നില്‍ അജ്ഞാതമാണ്. ഭൂകമ്പങ്ങള്‍, പ്രളയങ്ങള്‍, കെടുതികള്‍, പ്രയാസങ്ങള്‍, ഉല്‍ക്കാപതനം, കൊടുംകാറ്റ്, ജനനം/മരണം എല്ലാം തന്നെ ചില അലംഘനീയ നിയമങ്ങളുടെ ഭാഗമാണ്. കാര്യങ്ങള്‍ മൈക്രോലവലില്‍ നിന്ന് മാത്രം കാണുമ്പോള്‍ നമുക്കിതൊക്കെ ചില ന്യൂനതകാളായി അനുഭവപെട്ടേക്കാം. എന്നാല്‍ ഒരു മാക്രോ ലവല്‍ വിഷന്‍ (ഭൂതം,വര്‍ത്തമാനം,ഭാവി എല്ലാം ഉള്‍ക്കൊണ്ടുള്ള) ,നമ്മെ സംബന്ധിച്ചേടൊത്തോളം, ഇക്കാര്യത്തില്‍ അസാധ്യവുമാണ്.

നീതിയുടെ തേട്ടമാണ് ഒരാള്‍ അന്യായമായി അനുഭവിച്ച ദുരിതത്തിനും/പ്രയാസത്തിനും അവര്‍ക്ക് നീതി ലഭ്യമാവുക എന്നത്. വിശ്വാസിയെ സംബന്ധിച്ചേടൊത്തോളം യഥാര്‍ഥ നീതിയുടെ ഒരു ലോകം വരാനിരിക്കുന്നു എന്ന പ്രതീക്ഷയെങ്കിലുമുണ്ട്.( ദൈവം പറഞ്ഞതനുസരിച്ച് ജീവിച്ചാല്‍ ദാരിദ്രം അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് അവന്‍ മോചനം നേടാവുന്നതേയുള്ളൂ. )എന്നാല്‍ ഇതേ ചോദ്യത്തിന് ഒരു ഭൌതീക വാദിയുടെ ഉത്തരം ശൂന്യതമാത്രമായിരിക്കും. ഈ ലോകത്തില്‍ പ്രയാസവും ദുരിതവും കെടുതികളും പീഡനങ്ങളും മൂലം കടുത്ത അനീതികളും അനുഭവിച്ചവരെ കടുത്ത വിധിയുടെ ആഴങ്ങളിലേക്ക് വിട്ടുകൊടുക്കുക എന്നതല്ലാതെ ഒരു ഭൊതിക വാദിക്കും മറ്റൊരു പരിഹാരവും ഇക്കാര്യത്തില്‍ നല്‍കാനേ സാധ്യമല്ല. അതേസമയം ഈ പീഡകരായും, സുഖലോലുപരായും, ദുഷ്ടരായും, അന്യന്റെ സ്വത്തുകള്‍ അന്യായമായി അനുഭവിക്കുകയും ചെയ്ത ചെകുത്താന്‍മാര്‍ യാതൊരു പ്രയാസവുമനുഭാവിക്കാതെ മരിച്ചു പോകുന്നു. നിരീശ്വര/യുക്തി/അദ്വൈത വാദികള്‍ക്ക് ഇതിന് ഏതെങ്കിലും തരത്തിലുള്ള പരിഹാരം നിര്‍ദ്ദേശിക്കാനുണ്ടോ?

അത്കൊണ്ട് ചിന്തിക്കുക. ഈ ലോകത്ത് നമുക്ക് ജീവിതം ഒന്ന് മാത്രമേയുള്ളൂ. മരണത്തിന് മുമ്പ് നമുക്ക് സത്യമന്വേഷിച്ച് കണ്ടുപിടിക്കാം....

49 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

മതവും ശാസ്ത്രവും സമാന്തരമാണോ? ആണെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തില്‍? ആരാണ് മതവും ശാസ്ത്രവും സമാന്തരമാണെന്ന് വാദിക്കുന്നവര്‍?

ഞാന്‍ സംസാരിക്കുന്നത് എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് മാത്രമാണ്. ആ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് എനിക്ക് പറയാന്‍ പറ്റും, മതവും ശാസ്ത്രവും സമാന്തരം അല്ല എന്നുള്ളത്. പലരും, പലതും ശാസ്ത്രമാണെന്ന് പറഞ്ഞ് വരുന്നുണ്ട്. ഇതൊക്കെ തെളിയിക്കപെട്ട ശാസ്ത്ര സത്യങ്ങള്‍ അല്ലാത്തിടത്തോളം അതിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഇപ്പോള്‍ പറയേണ്ടതില്ല. പ്രധാനമായും ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ നിരീശ്വര/യുക്തിവാദ പ്രസ്ഥാനക്കാരാണ്. ശാസ്ത്രത്തിന്റെ മൊത്തകുത്തക അവകാശപെടുന്ന ഇവര്‍ മതത്തെ(ഇസ്ലാമിനെ) കുറിച്ച് സ്വന്തമായ തിയറികളുണ്ടാക്കി അതിന് മറുപടി ചമക്കുന്ന വിദ്വാന്മാരായി മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത്. യാഥാര്‍ഥ്യവുമായി ഇത് വളരെ അകലത്തിലായിരിക്കും. എന്താണിതിന്റെ പരിഹാരം എന്ന് ചോദിച്ചാല്‍, ഒരു കാര്യത്തെ കുറിച്ച് അതിന്റെ യഥാര്‍ഥ ഉറവിടത്തില്‍ തന്നെ പഠിക്കുക എന്നുള്ളതാണ്.

ഈ പോസ്റ്റ്, രവീന്ദ്രനാഥ് എന്ന ബ്ലോഗറുടെ atheism എന്ന ബ്ലോഗില്‍ എഴുതിയ മതഭീകരതയുടെ അടിവേരുകള്‍ എന്ന പോസ്റ്റിലും, തുടര്‍ന്ന് വന്ന മതവും ശാസ്ത്രവും വിരുദ്ധം തന്നെ എന്നപോസ്റ്റിലും നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ്. ഈ പോസ്റ്റ് വായിക്കുന്നതിന് മുമ്പ് മേല്‍ സൂചിപിച്ച രണ്ട് പോസ്റ്റുകളും വായിക്കണമെന്നപേക്ഷ.

പള്ളിക്കുളം.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പള്ളിക്കുളം.. പറഞ്ഞു...

മറ്റു രണ്ട് പോസ്റ്റുകൾ കൂടി വായിക്കട്ടെ. പ്രതികരണത്തിന് ആശംസകൾ. മനുഷ്യന്റെ ആത്മാവിനെ ശൂന്യതയുടെ ആഴങ്ങളിലേക്ക് തള്ളിവിടുകയാണ് യുക്തിവാദികളും നിരീശ്വരവാദികളും ചെയ്യുന്നത്. ‘എല്ലാം നേടിയിട്ടും ആത്മാവ് നഷ്ടത്തിലായാൽ എന്തു ഫലം?!’

Kvartha Test പറഞ്ഞു...

If you haven't heard about this seminar,

International Seminar on the Language, Interpretations and Science of Quran

Date: April 29, 30 and May 1, 2010
Main Venue: Chandrshekharan Nair Stadium, Trivandrum, Kerala, India


http://isqs.org/

bright പറഞ്ഞു...

[[[[.....ശാസ്ത്ര സത്യമായി തെളിയിക്കപെട്ട ഒരു കാര്യത്തിന് വിരുദ്ധമായ യാതൊന്നും ഖുര്‍ ആനില്‍ ഇല്ല. ഉണ്ടെങ്കില്‍ താങ്കള്‍ക്കത് ചൂണ്ടിക്കാണിക്കാം...]]]]]

The parable of those who take protectors other than Allah is that of the spider, who builds (to itself) a house; but truly the flimsiest of houses is the spider’s house;- if they but knew.(Quran: 29:41)

From Wikki....

Spider silk is a remarkably strong material. Its tensile strength is superior to that of high-grade steel, and as strong as aramid filaments, such as Twaron or Kevlar. Most importantly, spider silk is extremely lightweight: a strand of spider silk long enough to circle the Earth would weigh less than 500 grams (1 lb.)[6]
Spider silk is also especially ductile, able to stretch up to 140% of its length without breaking. It can hold its strength below -40 degrees celsius. This gives it a very high toughness (or work to fracture), which "equals that of commercial polyaramid (aromatic nylon) filaments, which themselves are benchmarks of modern polymer fiber technology."[7] [3]

The Guiness Book of Animal Records 1995....

"Spider silk is the strongest of all natural and man-made fibres.... It is even stronger than steel: the dragline of a European garden spider (Araneus diadematus), for example, can support a weight of 0.5 g (0.002 oz) without snapping, whereas a steel strand of similar thickness will snap under the strain of just 0.25 g (0.01 oz)."

അപ്പോ എങ്ങനാ... .00000000001% തെറ്റ് ആയോ?:-)

Muhammed Shan പറഞ്ഞു...

>>ഞാന്‍ സംസാരിക്കുന്നത് എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് മാത്രമാണ്. ആ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് എനിക്ക് പറയാന്‍ പറ്റും, മതവും ശാസ്ത്രവും സമാന്തരം അല്ല എന്നുള്ളത്.<<


ശാസ്ത്രീയമായ ചിന്താരീതിയെയാണ് യുക്തിവാദം എന്ന് പറയുന്നത്.....

.വിശ്വാസം കൊണ്ട് യുക്തിയെ അളക്കാന്‍ ശ്രമിക്കരുത്...കാരണം
വിശ്വാസത്തില്‍ നിന്നും പുറത്തു വന്നു ചിന്തിചാലല്ലാതെ ഒരു വിശ്വാസിക്കും യുക്തിയെന്താണെന്ന് മനസ്സിലാക്കാന്‍ പോലും കഴിയില്ല..
വിശ്വാസത്തില്‍ നിന്നും പുറത്തു വരാന്‍ വിശ്വാസം ഒരു വിശ്വാസിയേയും അനുവദിക്കുകയുമില്ല...

താങ്കളുടെ വാക്കുകളില്‍ തന്നെ വൈരുധ്യം ഉണ്ട് താങ്കള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി.......

നന്ദി

CKLatheef പറഞ്ഞു...

പ്രവാചകനെ ചിലര്‍ സമീപിച്ചുകൊണ്ട് ലോകത്തിലെ ഉറപ്പുകുറഞ്ഞ വസ്തുവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവതരിച്ച സൂക്തമായിരുന്നു അതെങ്കില്‍ അതില്‍ അശാസ്ത്രീയത ആരോപിക്കാമായിരുന്നു. ഇവിടെ ആര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന ഒരുദാഹരം പറഞ്ഞതാണ്, ഏത് രാജ്യത്തും എപ്പോഴും കാണപ്പെടുന്ന മനുഷ്യനോട് എപ്പോഴും ബന്ധപ്പെട്ട് ജീവിക്കുന്ന (രണ്ടുദിവസം മാറാലതട്ടാതിരുന്നാല്‍ അറിയാമല്ലോ) ഒരു ജീവിയുടെ വീട്. ഒരു ഈര്‍ക്കിള്‍ മതി അത് നീക്കം ചെയ്യാന്‍. ആ സന്ദര്‍ഭത്തിലേക്ക് അതിനേക്കാള്‍ നല്ല ഉദാഹരണം എതാണുള്ളത്.
(അത്രയും വണ്ണമുള്ള എട്ടുകാലി വലക്ക് ഉറുക്കിനേക്കാള്‍ ഇത്ര മടങ്ങ് ശക്തിയുണ്ടെന്നതോ അരോമാറ്റിക്ക് നൈലോണിനെക്കാള്‍ ചൂടിനെതാങ്ങാന്‍ കെല്‍പുണ്ടെന്നതോ
ഈ ചര്‍ചയില്‍ പ്രസക്തമല്ല. കാരണം എറ്റവും ഉറപ്പുകുറഞ്ഞവസ്തുവിനെ അറിയിച്ച് തരിക എന്നതല്ല സൂക്തത്തിന്റെ ലക്ഷ്യം. അത്ഭുതകരമായ സൃഷ്ടിരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന മറ്റൊരു പഠനവിഷയമാണ് അത്)
വീടെന്ന പരാമര്‍ശത്തെപോലും പിടികൂടുന്നതിലര്‍ഥമില്ല. അതൊക്കെ സാധാരണ ഭാഷയാണ്. യഥാര്‍ഥ ദൈവത്തെ വെടിഞ്ഞ് ആള്‍ദൈവങ്ങളുടെയും മറ്റും പിന്നാലെകൂടുന്നവരുടെ അവസ്ഥ ഉദാഹരിക്കുകയാണിവിടെ. അതായിരുന്നു ഈ സൂക്തത്തില്‍ നിന്ന് ഗ്രഹിക്കേണ്ടിയിരുന്നത്. പക്ഷെ എന്ത് ചെയ്യാം ഇതേ സൂക്തത്തിന്റെ തുടര്‍ചയായി ഖുര്‍ആന്‍ പറഞ്ഞപോലെ.

ജനങ്ങള്‍ ഉദ്ബുദ്ധരാവുന്നതിനു വേണ്ടിയത്രെ നാം ഈ ഉദാഹരണങ്ങള്‍ വിവരിക്കുന്നത്. പക്ഷേ, ജ്ഞാനമുള്ളവര്‍ മാത്രമേ അവ ഗ്രഹിക്കുന്നുള്ളൂ. (29:43)

ഇനിയും ബോധ്യപ്പെട്ടില്ലെങ്കില്‍ എട്ടുകാലിയുടെ വീട് കൊണ്ട് എന്താണ് ഖുര്‍ആന്‍ ഉദ്ദേശിച്ചതെന്നറിയാന്‍ മൗദൂദി അതിന് നല്‍കിയ വിശദീകരണം ഇവിടെ വായിക്കുക

ചിന്തകന്‍ പറഞ്ഞു...

പള്ളിക്കുളം.
അതെ. ആത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു. ആത്മാവെ ഇല്ലെന്ന് പറയുന്നവര്‍ക്ക് പിന്നെയെന്ത് ആത്മ സംസ്കരണം അല്ലെ!
ശ്രീ
വായനക്കും സന്ദര്‍ശനത്തിനും ഒപ്പം ലിങ്കിനും നന്ദി. താങ്കളുടെ ഹൈലൈറ്റ്സിന്റെ ഉദ്ദേശം ഊഹിച്ചെങ്കിലും ഞാന്‍ പറഞ്ഞതും അതുമായി വൈരുദ്ധ്യമൊന്നുമില്ല. ബ്ലോഗില്‍ പ്രതികരിക്കാന്‍ യോഗ്യരില്‍ ഏറ്റവും മുന്‍പതിയില്‍ താങ്കള്‍ മാത്രമായ ഒരു ഭാഗം എന്റെ പോസ്റ്റിലുണ്ടായിരുന്നു. അവിടെ താങ്കള്‍ പ്രതികരിക്കാത്തത് കൊണ്ട് ഞാന്‍ പറഞ്ഞതിനെ താങ്കള്‍ അങ്ങീകരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കട്ടെ.

ബ്രൈറ്റ്
താരതമ്യം ആപ്പിളും ഓറഞ്ചും തമ്മില്‍ പാടില്ല എന്ന ‘ശാസ്ത്ര‘ സത്യം താങ്കള്‍ക്കറിയില്ലെന്നുണ്ടോ.:-) ലത്തീഫ് വളരെ ഭംഗിയായി കാര്യങ്ങള്‍ വിവരിച്ചു കഴിഞ്ഞു. സന്ദര്‍ശനത്തിനും താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി.

മുഹമ്മദ് ഷാന്‍
ഈ ശാസ്ത്രീയ ചിന്താ രീതിയെന്താണെന്ന് വിവരിക്കാമോ? വിശ്വാസത്തിന് പുറത്ത് വരുമ്പോള്‍ മാത്രം മുളക്കുന്ന യുക്തിയാണോ ശാസ്ത്രീയ യുക്തി.. താങ്കള്‍ പല പോസ്റ്റുകളിലും ഇതേ പല്ലവി തന്നെ ആവര്‍ത്തിക്കുന്നതായി കാണുന്നു. യുക്തിവാദികളെ നാറ്റിക്കാനായി മാത്രം ഇറങ്ങിയതാണോ? :) പല പ്രദര്‍ശന നാമങ്ങളിലൂടെ ഏതാണ്ട് ഇതേരൂപത്തിലുള്ള കമന്റുകള്‍ തന്നെ ഞാന്‍ കാണുകയും ചെയ്യുന്നു. എന്താ ഇതിന് പിന്നിലെ ഒരു ശാസ്ത്രീയ യുക്തി.. ഒന്ന് വിവരിക്കാമോ?

താങ്കള്‍ എന്റെതായി ക്വോട്ട് ചെയ്തതും അതിന് താഴെ എഴുതിയതും തമ്മില്‍ ഒരു വൈരുദ്ധ്യവും താങ്കളുടെ ശാസ്ത്രീയ ചിന്താരീതിയില്‍ തെളിയുന്നില്ലേ...?

വിഷയവുമായി വല്ലതും പറയാനുണ്ടെങ്കില്‍ ഇവിടെ പറയുക. എന്നെ യുക്തിപഠിപ്പിക്കുന്ന കാര്യമാണെങ്കില്‍ എനിക്ക് മെയിലയച്ച് പഠിപ്പിച്ചോളൂ. mail iD:- nusrathsal@gmail.com

ലത്തീഫ്
ബ്രൈറ്റിന് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുത്തതിന് വളരെ നന്ദി.

കാട്ടിപ്പരുത്തി പറഞ്ഞു...

Bright
Quran not describing the material used by the spider, but weakness of the house of a spider- As a house now be it is the weakest house and need to rebuild continually.

Nowhere Quran told about the material coming-out from a spider , but as the inability as a shelter only.

ചിന്തകന്‍ പറഞ്ഞു...

നന്ദി കാട്ടിപരുത്തി
ബ്രൈറ്റിന് കൂടുതല്‍ വ്യക്തത നല്‍കിയതിന്.

Muhammed Shan പറഞ്ഞു...

പ്രിയ സ്നേഹിതാ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസ്സിലാകാത്തത് എന്റെ കുറ്റം അല്ല .....

Kvartha Test പറഞ്ഞു...

പ്രിയ ചിന്തകന്‍,

1. ഖുര്‍ആന്‍ ഭാഷ അറിയാവുന്ന ആരെങ്കിലും തിരുവനന്തപുരത്ത് ഉണ്ടെങ്കില്‍ ഈ കോണ്‍ഫറന്‍സ് അറ്റന്‍ഡ് ചെയ്യട്ടെ എന്ന സദുദ്ദേശ്യം വച്ചാണ് ലിങ്ക് ഷെയര്‍ ചെയ്തത്, അവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഇതുവഴി പങ്കുവയ്ക്കാന്‍ സാധിക്കുമല്ലോ.

2. ഖുര്‍ആന്‍, ആധുനികശാസ്ത്രം - ഇവര്‍ തമ്മില്‍ അന്യോന്യം മനസ്സിലാക്കാതെ ചെയ്യുന്നതുപോലെ മാത്രമേയുള്ളൂ അദ്വൈതം എന്നത് നിരീശ്വരവാദം എന്ന് തെറ്റിദ്ധരിക്കുന്നത്. ശ്രേയസ് എന്നൊരു വെബ്സൈറ്റ് കൊണ്ട് എനിക്ക് മനസ്സിലാക്കിത്തരുവാന്‍ കഴിയ്യാത്തത് എങ്ങനെ ഏതാനും ചില വരികളില്‍ കൂടി സാധിക്കും? അതിനാലാണ് മിണ്ടാതെ പോയത്, ക്ഷമിക്കുക.

"ഞാന്‍ തന്നെ എന്റെ ഈശ്വരനും എന്നുവന്നാല്‍ മറ്റൊരു ശക്തി ഇതിന്റെ പിന്നിലില്ല എന്നാണര്‍ത്ഥം." - സത്യമാണ്. 'ഞാന്‍' എന്ന് നമ്മള്‍ സാധാരണ പറയുന്നതില്‍ നിന്ന് വ്യത്യസ്തമാണ് മഹാവാക്യങ്ങള്‍ പറയുന്ന, അദ്വൈതം അനുഭവിക്കുന്ന, 'ഞാന്‍'. അത് വളരെ എളുപ്പത്തില്‍ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുന്നതല്ല, ഓരോരുത്തരും സ്വയം ആര്‍ജ്ജിക്കേണ്ടതാണ്. മറ്റുള്ള മതങ്ങളില്‍ വിശ്വസിക്കുന്നവരെയെല്ലാം അദ്വൈതികള്‍ ആക്കണം എന്നൊരു പിടിവാശിയില്ലാത്തതിനാലും, ഈശ്വരന്‍ എന്നിലെ ഉണ്മയില്‍ നിന്നും വേര്‍പെട്ടൊരു അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ അല്ല എന്ന ഉറച്ച അറിവ് ഉള്ളതിനാലും ഈശ്വരനെക്കുറിച്ച് തര്‍ക്കിച്ചിട്ടു കാര്യമില്ലല്ലോ. അതാണ്‌ എന്റെ മൌനത്തിന് കാരണം.

ചിന്തകന്‍ പറഞ്ഞു...

ഷാന്‍
ശരിയാണ്. ഒരു പക്ഷേ എന്റെ കുറ്റം തന്നെയായിരിക്കാം :)

പ്രിയ ശ്രീ
താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ തെറ്റിദ്ധരിച്ചെങ്കില്‍ താങ്കളെന്നോട് ക്ഷമിക്കുക. താങ്കളുടെ കംന്റുകളിലെ പ്രതിപക്ഷ ബഹുമാനത്തെ ഞാന്‍ ആദരിക്കുന്നു.

അടിസ്ഥനപരമായി ചിന്തിക്കുമ്പോള്‍, നിരീശ്വര വാദവും അദ്വൈതവും തമ്മില്‍ ചില പദപ്രയോഗങ്ങളിലുള്ള വിത്യാസം മാത്രമേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ. ഒരേ കാര്യത്തെ തന്നെ രണ്ട് തരത്തില്‍ അവതരിപ്പിക്കുന്ന പ്രതീതി. താങ്കള്‍ പറയുന്നു ‘ഞാന്‍‘/‘എന്റെ ഉണ്മ‘ എന്നത് പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നല്ല എന്ന്. ഇതെങ്ങനെ പിന്നെ ആളുകള്‍ മനസ്സിലാക്കും? സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന് എങ്ങനെ നാം സ്വയം ആര്‍ജ്ജിക്കും? അദ്വൈത വാദികള്‍ ആക്കണം എന്നപിടിവാശി വേണ്ടെങ്കില്‍ വേണ്ട; താങ്കള്‍ സത്യമായി കരുതുന്ന ഒരു കാര്യം മറ്റുള്ളവരെ ബോധ്യപെടുത്താന്‍ ശ്രമിക്കുന്നതില്‍ എന്ത് തെറ്റാണ് താങ്കള്‍ കാണുന്നത്?

യാഥാര്‍ഥ്യങ്ങളിലൂടെയല്ലേ നമ്മള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത്. മനസ്സിലാക്കാന്‍ കഴിയില്ല എന്ന് താങ്കള്‍ തന്നെ പറയുന്നു ഉണ്മയെ നമ്മള്‍ എങ്ങിനെ കണ്ടെത്തും? എന്റെ മുമ്പിലിരിക്കുന്ന കമ്പ്യൂട്ടര്‍ തന്നെയാണ് അതിന്റെ നിര്‍മ്മാതാവും എന്ന് പറഞ്ഞാല്‍ അതുള്‍ക്കൊള്ളുന്നതില്‍ ഞാന്‍ നിസ്സാഹയനാണ്.

Kvartha Test പറഞ്ഞു...

സത്യമാണ്, ചിലപ്പോള്‍ മനസ്സിലായില്ലെന്നിരിക്കും. അതിനാലാണ് ഹിന്ദുമതത്തില്‍ സഗുണാരാധനയുള്ളത് - അതായത് ബിംബങ്ങളിലും മറ്റും ഈശ്വരസങ്കല്‍പം കൊടുത്ത് ആരാധിക്കുന്നത്. ഈ ഒന്നിനെ തന്നെയാണ് ഓരോരുത്തര്‍ക്കും അവരുടെ തലത്തിനനുസരിച്ച് ആരാധിക്കാന്‍ വേണ്ടി വിഭിന്നമാര്‍ഗ്ഗങ്ങള്‍ ഹിന്ദുമതത്തില്‍ ഉള്ളത്. ആരാധന, പൂജ, തുടങ്ങിയവകൊണ്ട് കാലം കഴിയുന്തോറും ചിത്തശുദ്ധി വരുന്തോറും ഈ അദ്വൈതസത്യം സ്വയം അറിഞ്ഞുതുടങ്ങും എന്നാണു ആചാര്യന്മാരുടെ മതം. എന്നാല്‍, അദ്വൈതം ഒരു മതമായി കാണുമ്പോഴാണ് എല്ലാവരും അദ്വൈതി ആയിരിക്കണം എന്നു കരുതുന്നത്. അദ്വൈതം ഒരു ചിന്താപദ്ധതിയാണ്. എനിക്ക് സത്യമായിട്ടുള്ളത് മറ്റുള്ളവരെ ബോധ്യപെടുത്താന്‍ ശ്രമിക്കുന്നതില്‍ തെറ്റുകാണുന്നില്ല, അവര്‍ക്ക് താല്‍പ്പര്യമാണെങ്കില്‍ മാത്രം. അതുകൊണ്ട് ശ്രേയസ്സില്‍ യോഗവാസിഷ്ഠം എന്നൊരു വിഭാഗം പ്രസിദ്ധീകരിക്കുന്നുണ്ട്, സമയവും മനസ്സും അനുവദിക്കുന്നെങ്കില്‍ മാത്രം, വായിച്ചുനോക്കുക എന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റൊന്നിനും ഈയുള്ളവന്‍ ഉത്തരവാദിയല്ല!

ചിന്തകന്‍ പറഞ്ഞു...

പ്രിയ ശ്രീ
എല്ലാം നാം/നമ്മള്‍ തന്നെയാണ് (തത്ത്വമസി/അഹം ബ്രഹ്മാസ്മി) എന്ന് പറയുമ്പോള്‍ പിന്നെയും മറ്റൊരു സഗുണാരാധനയുടെ യുക്തിയെന്ത്? നാം തന്നെ നമ്മുടെ ദൈവമായാല്‍ പിന്നെ ആരാധാനയുടെയും പൂജയുടെയും യുക്തിയായി ഹിന്ദു സന്യാസിമാര്‍/പണ്ഡിതന്മാര്‍ വിവരിക്കുന്നതെന്താണ്. നാം എന്തിന് വേണ്ടി ആരാധിക്കണം? ആരാധിച്ചാലെന്ത്? ആരാധിച്ചില്ലെങ്കിലെന്ത്?

നേരെത്തെ ഷാന്‍ പറഞ്ഞപോലെ ഒന്നും തന്നെ മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ല എന്ന് പ്രസ്താവിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമായി. ചിത്താണ് ജഗത്ത്/ അല്ലെങ്കില്‍ ജഗത്താണ് ചിത്തം എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കശക്കി, മനസ്സിലാ‍ക്കാത്തവര്‍ ബുദ്ധിയില്ലാത്തവനാണെന്ന് അഡ്വാന്‍സായി പറഞ്ഞാല്‍ പിന്നെ ആരും മനസ്സിലായില്ല എന്നു പറയില്ല എന്ന ലളിത മനശ്ശാസ്ത്ര ലീലാവിലാസങ്ങളുമായി ആളുകളെ കണ്‍ഫ്യൂഷനാക്കി കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി. അവസാനം ഇതിന്റെ പിന്നില്‍ അകപെടുന്ന ആളുകള്‍ ശരിക്കും ചിത്തബ്രഹ്മം പിടിപെട്ട് ഞങ്ങള്‍ ചിത്തത്തിലൂടെ ബ്രഹ്മം അറിഞ്ഞവരാണെന്ന് പ്രഖ്യപിച്ച് വൃത്തിയും വെടിപ്പുമില്ലാതെ, നാണം മറക്കണമെന്ന് ചിത്തം പോലുമില്ലാതെ, കുളിക്കാതെ നടക്കുന്നത് പലപ്പോഴായി ഞാന്‍ ദൃശ്യമാധ്യങ്ങളില്‍ കണ്ടിട്ടുണ്ട്.

ഇത്തരക്കാരെ കുറിച്ചുള്ള ശ്രീയുടെ അഭിപ്രായമെന്താണ്?

Muhammed Shan പറഞ്ഞു...

>>നേരെത്തെ ഷാന്‍ പറഞ്ഞപോലെ ഒന്നും തന്നെ മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ല എന്ന് പ്രസ്താവിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമായി<<

പ്രിയ ചിന്തകാ ,ഞാന്‍ ഒരല്പം പോലും മനസ്സില്‍ കരുതാത്ത കാര്യമാണ് താങ്കള്‍ പറയുന്നത് ...
താങ്കള്‍ക്കു മനസ്സിലാകുന്നില്ല എന്നെ ഞാന്‍ പറഞ്ഞുള്ളൂ ...അല്ലാതെ മനസ്സിലാക്കാനുള്ള ബുദ്ധി താങ്കള്‍ക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല ...എന്ത് കൊണ്ട് മനസ്സിലാകുന്നില്ല എന്ന കാര്യവും ഞാന്‍ പറഞ്ഞതാണ് ..
ഒന്ന് കൂടി പറയാം ......വിശ്വാസം കൊണ്ട് യുക്തിയെ അളക്കാന്‍ ശ്രമിക്കരുത്...കാരണം
വിശ്വാസത്തില്‍ നിന്നും പുറത്തു വന്നു ചിന്തിചാലല്ലാതെ ഒരു വിശ്വാസിക്കും യുക്തിയെന്താണെന്ന് മനസ്സിലാക്കാന്‍ പോലും കഴിയില്ല..
വിശ്വാസത്തില്‍ നിന്നും പുറത്തു വരാന്‍ വിശ്വാസം ഒരു വിശ്വാസിയേയും അനുവദിക്കുകയുമില്ല...

ഞാന്‍ താങ്കളെ കുറ്റപെടുത്തുകയോ ,താങ്കള്‍ക്ക് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലെന്നോ പറഞ്ഞിട്ടില്ല ...
മറിച്ച് താങ്കള്‍ക്ക് മനസ്സിലാകുന്നില്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ ...

Kvartha Test പറഞ്ഞു...

പ്രിയ ചിന്തകാ,

താങ്കള്‍ക്കു മനസ്സിലാവില്ല എന്നല്ല, എനിക്ക് പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവില്ല എന്നതാണ്. അതിനാല്‍ എന്നോട് ക്ഷമിക്കൂ.

ശ്രീ CKLatheef മുന്‍പറഞ്ഞത് ഇവിടെ എഴുതട്ടെ.
"ജനങ്ങള്‍ ഉദ്ബുദ്ധരാവുന്നതിനു വേണ്ടിയത്രെ നാം ഈ ഉദാഹരണങ്ങള്‍ വിവരിക്കുന്നത്. പക്ഷേ, ജ്ഞാനമുള്ളവര്‍ മാത്രമേ അവ ഗ്രഹിക്കുന്നുള്ളൂ. (29:43)

ചിന്തകന്‍ പറഞ്ഞു...

വിശ്വാസത്തില്‍ നിന്നും പുറത്തു വന്നു ചിന്തിചാലല്ലാതെ ഒരു വിശ്വാസിക്കും യുക്തിയെന്താണെന്ന് മനസ്സിലാക്കാന്‍ പോലും കഴിയില്ല..

ഷാന്‍
ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം വിശ്വസികള്‍ക്കൊന്നും യുക്തിക്കാനുള്ള ബുദ്ധിയുണ്ടാവില്ല എന്ന് തന്നെയല്ലേ?


എന്നാല്‍ ഷാനിന്റെ അറിവിലേക്കായി ഒരു കാര്യം പറയാം ... വിശ്വാസത്തിന് പുറത്ത് നിന്ന് യുക്തിച്ചാണ് ഞാനവസാനം ഒരു വിശ്വാസി തന്നെയായി മാറിയത്.

ഷാനെ, ഈ ലോകത്തേക്ക് ഒരു മലയാളിയായി, ഇന്നയാളുടെ മകനായി ഇന്ന കാലഘട്ടത്തില്‍ ജനിക്കണമെന്നതില്‍ ഷാനിനോ ഷാന്‍ പറയുന്ന ഈ യുക്തിവാദ പ്രസ്ഥാനത്തിനോ വല്ല പങ്കുമുണ്ടോ?

Muhammed Shan പറഞ്ഞു...

പ്രിയ ചിന്തകാ ,..തര്‍ക്കിക്കാന്‍ എനിക്ക് താത്പര്യമില്ല .
നന്മകള്‍ നേരുന്നു .......

ചിന്തകന്‍ പറഞ്ഞു...

പ്രിയ ഷാന്‍

തര്‍ക്കിക്കാതിരിക്കുന്നത് നല്ല ബുദ്ധി തന്നെ.
കാര്യങ്ങള്‍ യുക്തിപൂര്‍ണ്ണമായി തന്നെ ഗ്രഹിക്കാന്‍ താങ്കള്‍ക്കും സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

Muhammed Shan പറഞ്ഞു...

പ്രിയ ചിന്തകാ ...,
ഹാസ്യവും ,പരിഹാസവും..
യുക്തിയും,വിശ്വാസവും...
ശാസ്ത്രീയമായ കാര്യങ്ങളും,അശാസ്ത്രീയമായ കാര്യങ്ങളും ...
മതവും,ശാസ്ത്രവും...
തമ്മിലുള്ള വിത്യാസങ്ങള്‍ തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു ...
നന്മകള്‍ നേരുന്നു നന്ദി........

CKLatheef പറഞ്ഞു...

പ്രിയ ശ്രീ.

ഞാന്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം നില്‍ക്കുന്ന സ്ഥാനം വിശുദ്ധഖുര്‍ആനില്‍ നിങ്ങള്‍ കണ്ടിരിക്കുമെന്ന് കരുതട്ടെ ഇല്ലെങ്കില്‍ ഇവിടെ നോക്കുക. അപ്പോളറിയാം താങ്കള്‍ പ്രസ്തുത സൂക്തം ഉദ്ധരിച്ചത് അതിന് യോജിച്ച സ്ഥാനത്തല്ലെന്ന്. ഇവിടെ ദൈവത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ല എന്ന് പറഞ്ഞ് ദൈവത്തെ വലുതാക്കാന്‍ ശ്രമിക്കുകയും. മനസ്സിലാക്കികൊടുക്കാന്‍ കഴിയാത്ത മുര്‍ത്തമല്ലാത്ത ചില വാക്കുകളിലൊളിപ്പിക്കുകയും ചെയ്തുകൊണ്ടാണ് താങ്കള്‍ ആ സൂക്തം പറയുന്നത്. എന്നാല്‍ ഖുര്‍ആനോ എല്ലാം വളരെ വ്യക്തമാക്കിയ ശേഷം എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന ഉദാഹണങ്ങള്‍ വിവരിച്ച ശേഷമാണ് അപ്രകാരം പറയുന്നത്. ഈ വ്യത്യാസം താങ്കള്‍ പരിഗണിക്കുമല്ലോ.

Faizal Kondotty പറഞ്ഞു...

Nice post..
Tracking..!

ചിന്തകന്‍ പറഞ്ഞു...

ആശംസിച്ചതിന് നന്ദി ഷാന്‍

അതെ ലത്തീഫ്, ഖുര്‍ആന്‍ സൂക്തവും യോഗവാസിഷ്ഠത്തില്‍ പറഞ്ഞതും തമ്മില്‍ ഒരു പാട് അന്തരമുണ്ട്. ഖുര്‍ആനില്‍ കാര്യങ്ങള്‍ ഉദാഹരണ സഹിതം വ്യക്തമാക്കിയതിന് ശേഷമാണ് ജ്ഞാനമുള്ളവര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പറ്റും എന്ന് പറയുന്നത്. കൂടുതല്‍ ജ്ഞാനം ആര്‍ജ്ജിക്കാനുള്ള ആഹ്വാനവും ആ സൂക്തത്തില്‍ അടങ്ങിയിട്ടുണ്ട്.

കാര്യം, ബുദ്ധിയും ജ്ഞാനവും ബന്ധമുണ്ടെങ്കില്‍ പോലും അത് രണ്ടും ഒന്നല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഖുര്‍ആന്‍ പറയുന്നത്, ജ്ഞാനം നേടുക അത് കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബോധ്യപെടുത്തിയേക്കാം.

എന്നാല്‍ യോഗവാസിഷ്ഠം പറയുന്നത്
“ബുദ്ധിമാനോട് അധികമൊന്നും പറയേണ്ട ആവശ്യമില്ല. ബുദ്ധിയില്ലാത്തവനോട് കുറെയധികം പറഞ്ഞതുകൊണ്ടും വിശേഷിച്ചു പ്രയോജനമൊന്നുമില്ല.“

കാര്യങ്ങള്‍ വ്യക്തമാക്കാതെ കേള്‍ക്കുന്നവനെ ബുദ്ധിയില്ലാത്തവന്‍ എന്ന് വിളിക്കുന്നത് എത്രത്തോളം ശരിയാവും.?

ഫൈസല്‍
സന്ദര്‍ശനത്തിനും വായനക്കും നന്ദി

Kvartha Test പറഞ്ഞു...

You cannot teach a man anything; you can only help him find it within himself. – Galileo Galilei
:-)

Have a nice day.

CKLatheef പറഞ്ഞു...

വല്ലവനും വിശുദ്ധി കൈക്കൊള്ളുന്നുവെങ്കില്‍ അത് അവന്റെ തന്നെ ഗുണത്തിനുവേണ്ടിയാകുന്നു. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കത്രെ. കുരുടനും കാഴ്ചയുള്ളവനും തുല്യരല്ല. ഇരുട്ടും വെളിച്ചവും ഒരുപോലെയല്ല. കുളിര്‍തണലും കൊടുംവെയിലും തുല്യമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമന്മാരല്ല. അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. പക്ഷേ, (പ്രവാചകാ) ശ്മശാനങ്ങളില്‍ മറമാടപ്പെട്ട മനുഷ്യരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല. നീ മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു; ശുഭവാര്‍ത്ത നല്‍കുന്നവനും താക്കീത് ചെയ്യുന്നവനുമാക്കിക്കൊണ്ട്. യാതൊരു സമുദായവും, അതിലൊരു മുന്നറിയിപ്പുകാരന്‍ വരാതെ കഴിഞ്ഞുപോയിട്ടില്ല. ഇപ്പോള്‍ ഈ ജനം നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍, ഇവര്‍ക്കുമുമ്പ് കഴിഞ്ഞുപോയവരും തള്ളിപ്പറഞ്ഞിട്ടുണ്ട്. അവരുടെ ദൈവദൂതന്മാര്‍ തുറന്ന തെളിവുകളും ഏടുകളും തെളിഞ്ഞ മാര്‍ഗദര്‍ശനം നല്‍കുന്ന വേദങ്ങളുമായി അവരില്‍ ചെന്നിട്ടുണ്ടായിരുന്നു. പിന്നീട് അവിശ്വാസികളെ നാം പിടികൂടി. എന്റെ ശിക്ഷ എത്ര കൊടൂരമായിരുന്നുവെന്ന് നോക്കുക. (Quaran 17:-17-26)

Kvartha Test പറഞ്ഞു...

BTW, is there anyone covering the isqs.org? I am planning to visit tomorrow.

ravi പറഞ്ഞു...

ഞാന്‍ കാണുകയുണ്ടായി. ഞാന്‍ ഒരു ഹിന്ദുനാമധാരിയായി തോന്നുമെങ്കിലും, നിങ്ങള്‍ക്കൊക്കെ മാനസ്സിലായതുപോലെ ഞാന്‍ നിര്‍മ്മതനാണ്. ഹിന്ദു മതത്തെയും ഇസ്ലാമിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഞാന്‍ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തത് നോക്കിയാല്‍ നന്നായിരുന്നു. ഒരു മതത്തിലും പെടാത്ത ആളിന്റെ വീക്ഷണത്തിലൂടെ ഞാന്‍ ഈ രണ്ട് മതങ്ങളെയും വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇതെന്റെ സ്വന്തം കാഴ്ചപ്പാടാണ്. രണ്ടിനും ചില ഗുണങ്ങളുണ്ട്. എന്ന് പറയുമ്പോള്‍ മതം മയക്കു മരുന്നാണെന്ന അഭിപ്രായം മാറ്റിവെച്ചു എന്ന് കരുതരുത്. വ്യക്തിസ്വാതന്ത്ര്യത്തിനു ഇടം നല്‍കുന്ന മതമാണ്‌ ഹിന്ദുമതം. (അതിന്റെ ചരിത്ര പശ്ചാത്തലം ഞാന്‍ മേല്പറഞ്ഞ പോസ്റ്റില്‍ വിശദമാക്കുന്നുണ്ട്). അതെ അവസരത്തില്‍ ദൈവം, പിശാചു എന്നിവ ഒഴികെ ഇസ്ലാമില്‍ ഹിന്ടുക്കളുടെത് പോലുള്ള അന്ധവിശ്വാസങ്ങള്‍ ഇല്ല.പക്ഷെ ഒരു കാര്യം, ഇത് കിത്താബില്‍ മാത്രമേ ഉള്ളു. ജീവിതത്തില്‍ ഇല്ല. നേരത്തെ പറഞ്ഞതുപോലെ നിരീശ്വരവാടികള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളത് അദ്വൈതത്തോടാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിര്‍ഗുണബ്രഹ്മത്തെപ്പറ്റി പറഞ്ഞ ശങ്കരന്‍ ക്ഷേത്രങ്ങളെയും പ്രോത്സാഹിപ്പിച്ചു എന്നതു ഇരട്ടത്താപ്പാണ്. അതിനു കാരണമായി പറയുന്നത്, അറിവില്ലാത്തവര്‍ക്ക് തത്വം മനസ്സിലാക്കാന്‍ വേണ്ടിയാണു എന്നാണ്. 'ഭജഗോവിന്ദം ഭജഗോവിന്ദം ഭജഗോവിന്ദം മൂഡമതെ' എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരും ജ്ഞാനികളായാല്‍ പിന്നെ ക്ഷേത്രത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആവശ്യമുണ്ടാവില്ല എന്ന് ചുരുക്കം. ഇപ്പറഞ്ഞതില്‍ നിന്ന് അദ്വൈത സിദ്ധാന്തം മാത്രമാണ് ഹിന്ദു മത ദര്‍ശനം എന്നര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍ അദ്വൈതം ആരും ദീക്ഷിക്കുന്നില്ല എന്നതാണ് സത്യം.

ചിന്തകന്‍ പറഞ്ഞു...

വ്യക്തിസ്വാതന്ത്ര്യത്തിനു ഇടം നല്‍കുന്ന മതമാണ്‌ ഹിന്ദുമതം.

രവി
താങ്കളുടെ ഉദ്ദേശം, ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍...,ഒരു നിയമ വ്യവസ്ഥയും അവരവര്‍ക്ക് തോന്നിയപോലെ ആചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുമെന്ന് ഞാന്‍ കരുതുന്നില്ല. മദ്യം ഉപയോഗിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍, വ്യക്തി സ്വതന്ത്ര്യത്തിന്റെ ഭാഗമായി അത് അനുവദിച്ചു കൊടുക്കാനാവില്ലല്ലോ.

എന്നാല്‍ നിയമവ്യവസ്ഥകളെ മൊത്തത്തില്‍ അംഗീകാരിക്കാനും അംഗീകാരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഏവര്‍ക്കുമുണ്ട്. ഇസ്ലാം നിഷ്കര്‍ഷിച്ച വ്യവസ്ഥകളെ അംഗീകരിക്കുന്ന/പിന്തുടരുന്ന ആളുകള്‍ മാത്രമേ മുസ്ലീം ആവുകയുള്ളൂ എന്ന് മാത്രം. ഏതൊരു പ്രസ്ഥാനത്തിന്റെ അവസ്ഥ ഇത് തന്നെയല്ലേ?

ഇവിടെ വന്നതിനും താങ്കളുടെ അഭിപ്രായം രേഖപെടുത്തിയതിനും നന്ദി

ravi പറഞ്ഞു...

ചിന്തകന്‍ ......ഞാന്‍ എന്റെ പോസ്റ്റില്‍ ഉയര്‍ത്തിയ വാദങ്ങള്‍ കാണാത്തത്പോലെയാണ് താങ്കളുടെ മറുപടി. ഒരു പക്ഷെ ഒരു കടുത്ത മതവാടിയായ താങ്കള്‍ക്ക് അങ്ങനെയേ പറയാന്‍ പറ്റുകയുള്ളു! താങ്കള്‍ പറഞ്ഞു: ഈ പ്രപഞ്ചവും അതിലെ സകലതും സംവിധാനിച്ചതും നിയന്ത്രിക്കുന്നതും ദൈവമാണ് എന്ന് പറയുമ്പോള്‍ ദൈവത്തിനു ഇതൊന്നും ശാസ്ത്ര കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കേണ്ട കാര്യമില്ല. എത്ര വിദഗ്ധമായി ഒഴിഞ്ഞുമാറാന്‍ പറ്റിയ മറുപടി. താങ്കള്‍ സത്യസന്ധനാണ്. എന്നാല്‍ താങ്കളുടെ കൂട്ടത്തില്‍ പെട്ട ചിലര്‍ ഖുരാനിലെ ഓരോ വാക്യങ്ങളിലും ആധുനിക ശാസ്ത്രത്തിന്റെ തെളിവുകള്‍ 'കണ്ടെത്തി' ജാള്യരാവുന്നു. നിങ്ങളുടെ വാദം ശരിയാണെങ്കില്‍ അല്ലാഹുവിനു ഒരൊറ്റ വാചകത്തില്‍ ഇങ്ങനെ പറഞ്ഞാല്‍ മതിയായിരുന്നു: "നാം മനുഷ്യജീവിതം സുഖകരമാക്കുന്നതിനു വേണ്ടി ഏതു ശാസ്ത്ര കണ്ടുപിടുത്തവും നടത്താന്‍ നിങ്ങളില്‍ ചിലര്‍ക്ക് ബുദ്ധി തന്നിരിക്കുന്നു." പക്ഷെ അങ്ങനെയല്ലല്ലോ ഖുര്‍ ആനില്‍ ഉള്ളത്. പല സന്ദര്‍ഭങ്ങളിലും ഭൂമിയെ പറ്റി പ്രപഞ്ചത്തെ പറ്റി അതില്‍ ദൈവ വചനങ്ങള്‍ ഉണ്ടല്ലോ. ഉദാ: "ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്ക്കൂരയായും അള്ളാഹു സൃഷ്ടിച്ചിരിക്കുന്നു." "ആകാശവും ഭൂമിയും ഏഴു തട്ടുകളായി അടുക്കി വെച്ചിരിക്കുന്നു." ഇതൊക്കെ നിലവിലുള്ള ശാസ്ത്ര സിദ്ധാന്തങ്ങളുമായി യോജിക്കുന്നുന്ടെന്നാണോ ചിന്തകന്‍ പറയുന്നത്

ചിന്തകന്‍ പറഞ്ഞു...

താങ്കള്‍ ഉന്നയിച്ച മിക്കവാറും വാദങ്ങള്‍ക്ക് മറുപടി പറഞ്ഞു കഴിഞ്ഞു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ഇവിടെ താങ്കള്‍ സൂചിപിച്ച കാര്യങ്ങള്‍ ആവശ്യമെങ്കില്‍ വ്യക്തമാക്കാമെന്ന് കരുതി മാറ്റിവെച്ചതാണ്. അത് വീണ്ടും ഉന്നയിച്ചതിന് താങ്കള്‍ക്ക് നന്ദി.

ഖുര്‍ ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല എന്നത് പല തവണവ്യക്തമാക്കപെട്ടതാണ്. എന്നാല്‍ ശാസ്ത്രവുമായി ബന്ധപെട്ട ചില സൂചനകളതിലുണ്ടാവാം. പല ശാസ്ത്രാന്വേഷികള്‍ക്കും അത് സഹായകമായിട്ടുമുണ്ട്. എന്നാല്‍ തെളിയിക്കപെട്ട ശാസ്ത്ര സത്യങ്ങള്‍ വിരുദ്ധമായതൊന്നും ഖുര്‍ ആനില്‍ നിന്ന് ഇത് വരെ ആര്‍ക്കും തെളിവായി നല്‍കാന്‍ സാധിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പിച്ച് പറയാനാകും. എല്ലാത്തിന്റെയും പിന്നിലെ യുക്തിയും രഹസ്യവും ശാസ്ത്രീയതയും അറിയാവുന്ന ദൈവത്തിന് ഇതൊക്കെ ശാസ്ത്ര കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കേണ്ടതില്ല എന്നത് ഞാന്‍ ഒഴിഞ്ഞ് മാറാന്‍ വേണ്ടി പറഞ്ഞതല്ല. യുക്തിയും ബുദ്ധിയും ഉപയോഗിച്ചും ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന ഒരു കാര്യത്തെ സൂചിപിക്കുക മാത്രമാണ് ചെയ്തത്. താങ്കള്‍ പറഞ്ഞ വാചകം കൃത്യമായി ഖുര്‍ ആനിലില്ലെങ്കില്‍ പോലും അതേ ആശയങ്ങള്‍ ഉന്‍ള്‍ക്കൊള്ളുന്ന വാക്യങ്ങള്‍ പലസ്ഥലത്തും കാണാന്‍ കഴിയും. ബുദ്ധിപയോഗിക്കാനും,ചിന്തിക്കാനും,മനസ്സിലാക്കനും അന്വേഷിക്കാനും പ്രേരിപ്പിക്കുന്ന ഇത്തരം ധാരാളം സൂക്തങ്ങള്‍ ഖുര്‍ ആനിലുണ്ട്.
cntnd...

ചിന്തകന്‍ പറഞ്ഞു...

താങ്കളുദ്ദേശിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ ശാസ്ത്ര സത്യത്തിന് വിരുദ്ധമായ യാതൊന്നുമില്ല. ഖുര്‍ആന്റെ ഭാഷാ ശൈലിയും പ്രയോഗങ്ങളും മനസ്സിലാക്കാത്തത് കൊണ്ടുള്ള തെറ്റിദ്ധാരണകളാണ്, ഈ വാക്യങ്ങളൊക്കെ ശാസ്ത്ര സത്യത്തിന് വിരുദ്ധമായി താങ്കള്‍ക്ക് തോന്നാന്‍ കാരണം.

(2:21-22) “മനുഷ്യരേ, നിങ്ങളുടെയും നിങ്ങൾക്കുമുമ്പ്‌ കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ റബ്ബിന്റെ അടിമത്തം അംഗീകരിക്കുവിൻ. അതുവഴി നിങ്ങൾക്കു മോചനം പ്രതീക്ഷിക്കാം22. നിങ്ങൾക്കായി ഭൂമിയുടെ മെത്ത വിരിക്കുകയും ആകാശത്തിന്റെ മേലാപ്പു നിർമിക്കുകയും മുകളിൽനിന്നു ജലം വർഷിക്കുകയും അങ്ങനെ നാണാത്തരം കാർഷികോൽപന്നങ്ങൾ ഉൽപാദിപ്പിച്ചുകൊണ്ട്‌ നിങ്ങൾക്കു വിഭവങ്ങളൊരുക്കിത്തരികയും ചെയ്തത്‌ അവനാണല്ലോ. അതെല്ലാം അറിഞ്ഞിരിക്കെ നിങ്ങൾ മറ്റുള്ളവരെ അല്ലാഹുവിനു തുല്യരാക്കാതിരിക്കുക“

(27:61-62)“ഭൂമിയെ വാസയോഗ്യമാക്കിയതും അതിലങ്ങിങ്ങ്‌ നദികളൊഴുക്കിയതും (പർവതങ്ങളാൽ) അതിനു നങ്കൂരങ്ങളുറപ്പിച്ചതും രണ്ട്‌ ജലശേഖരങ്ങൾക്കിടയിൽ മറയുണ്ടാക്കിവെച്ചതും ആരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം (ഈ കാര്യങ്ങളിൽ പങ്കാളിയായി) ഉണ്ടോ? ഇല്ല, പക്ഷേ, അവരിലധികമാളുകളും വിവരമില്ലാത്തവരാകുന്നു.
പീഡിതൻ പ്രാർഥിക്കുമ്പോൾ അതിനുത്തരം ചെയ്യുന്നതും അയാളുടെ പീഡയകറ്റുന്നതും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുന്നതും ആരാകുന്നു? (ഇതൊക്കെ ചെയ്യാൻ) അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഉണ്ടോ? നിങ്ങൾ തുച്ഛമായേ ചിന്തിക്കുന്നുള്ളൂ.“

(40:64-66)“ അതേ അല്ലാഹുവാകുന്നു നിങ്ങൾക്കായി ഭൂമിയെ വാസയോഗ്യമാക്കിയതും ആകാശത്തെ മേൽപ്പുരയാക്കിയതും, നിങ്ങളെ രൂപപ്പെടുത്തിയതും ആ രൂപത്തെ ഭംഗിയാക്കിയതും വിശിഷ്ട പദാർഥങ്ങളാൽ നിങ്ങൾക്ക്‌ അന്നമേകിയതും (ഇതൊക്കെ ചെയ്ത) അതേ അല്ലാഹുതന്നെയാകുന്നു നിങ്ങളുടെ റബ്ബ്‌, അളവറ്റ അനുഗ്രഹമുടയവൻ. സമസ്ത ലോകത്തിന്റെ വിധാതാവ്‌. അവനാകുന്നു ജീവത്തായവൻ. അവനല്ലാതെ ദൈവമില്ല.“


ഇതെല്ലാം മനുഷ്യനെ, ദൈവത്തെ കുറിച്ചും, അവനവനെ കുറിച്ച് തന്നെയും ചിന്തിപ്പിക്കുവാനും, മനുഷ്യന്റെ ഉത്തരവാദിത്വങ്ങള്‍ എന്താണെന്ന് അവനെ ബോധ്യപെടുത്താനും വേണ്ടിയുള്ള സൂക്തങ്ങളാണ്. ഇങ്ങനെ പല ഉദാഹരണങ്ങളിലൂടെയായി ഖുര്‍ആനില്‍ കാര്യങ്ങള്‍ മനുഷ്യനെ ഉണര്‍ത്തുന്നുണ്ട്. വിരിപ്പ്/മെത്ത ,മേലാപ്/മേല്‍ക്കൂര എന്നിവ ആലങ്കാരിക പ്രയോഗങ്ങളായാണ് ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും അനുയോജ്യമായ വിധത്തില്‍ സംവിധാനിച്ചു/വാസയോഗ്യമാക്കി/വിരിപ്പാക്കി എന്നത് ഏകദേശം ഒരേ അര്‍ത്ഥത്തില്‍ തന്നെയാണ് ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഭൂമി അടിച്ചു പരത്തി എന്നോ പരന്നതാണെന്നോ, ആകാശം എന്നാല്‍ ഒരു വലിയ ബില്‍ഡിങ്ങിന്റെ മേല്‍ക്കൂരയാണ് എന്നോ ഈ സൂക്തങ്ങളില്‍ പ്രസ്ഥാവിക്കുന്നുല്ല. ഇതൊക്കെ വെറും യുക്തിവാദി വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ഇത്തരം വ്യഖ്യാനങ്ങളെ പിന്തുടരുന്നത് കൊണ്ടാണ് ഇത് പോലുള്ള അബദ്ധ ധാരണകളില്‍ ആളുകള്‍ എത്തിച്ചേരുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ നല്‍കാവുന്നതാണ്.

(2:28-29) “നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുന്നതെങ്ങനെ? നിർജീവരായിരുന്ന നിങ്ങൾക്കവൻ ജീവൻ തന്നു. പിന്നീട്‌ അവൻതന്നെ നിങ്ങളെ മരിപ്പിക്കുകയും പിന്നേയും ജീവിപ്പിക്കുകയും ചെയ്യുന്നു. അനന്തരം അവങ്കലേക്കുതന്നെ നിങ്ങൾ തിരിച്ചയക്കപ്പെടുന്നതുമാകുന്നു. ഭുവനത്തിലുള്ളതെല്ലാം നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചുവച്ചതു അവനാകുന്നു. എന്നിട്ടവൻ ഉപരിലോകത്തിലേക്ക്‌ തിരിഞ്ഞു. അതിനെ സപ്തവാനങ്ങളായി സംവിധാനിച്ചു. അവൻ സർവസംഭവങ്ങളും അറിയുന്നവനത്രെ.“

"ആകാശവും ഭൂമിയും ഏഴു തട്ടുകളായി അടുക്കി വെച്ചിരിക്കുന്നു." എന്നതിന് വിശദീകരണം കാട്ടിപരുത്തിയുടെ പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-8 എന്നപോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ഈ ലിങ്ക് കൂടി നോക്കാവുന്നതാണ്.

mukthaRionism പറഞ്ഞു...

>> നീതിയുടെ തേട്ടമാണ് ഒരാള്‍ അന്യായമായി അനുഭവിച്ച ദുരിതത്തിനും/പ്രയാസത്തിനും അവര്‍ക്ക് നീതി ലഭ്യമാവുക എന്നത്. വിശ്വാസിയെ സംബന്ധിച്ചേടൊത്തോളം യഥാര്‍ഥ നീതിയുടെ ഒരു ലോകം വരാനിരിക്കുന്നു എന്ന പ്രതീക്ഷയെങ്കിലുമുണ്ട്.( ദൈവം പറഞ്ഞതനുസരിച്ച് ജീവിച്ചാല്‍ ദാരിദ്രം അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് അവന്‍ മോചനം നേടാവുന്നതേയുള്ളൂ. )എന്നാല്‍ ഇതേ ചോദ്യത്തിന് ഒരു ഭൌതീക വാദിയുടെ ഉത്തരം ശൂന്യതമാത്രമായിരിക്കും. ഈ ലോകത്തില്‍ പ്രയാസവും ദുരിതവും കെടുതികളും പീഡനങ്ങളും മൂലം കടുത്ത അനീതികളും അനുഭവിച്ചവരെ കടുത്ത വിധിയുടെ ആഴങ്ങളിലേക്ക് വിട്ടുകൊടുക്കുക എന്നതല്ലാതെ ഒരു ഭൊതിക വാദിക്കും മറ്റൊരു പരിഹാരവും ഇക്കാര്യത്തില്‍ നല്‍കാനേ സാധ്യമല്ല. അതേസമയം ഈ പീഡകരായും, സുഖലോലുപരായും, ദുഷ്ടരായും, അന്യന്റെ സ്വത്തുകള്‍ അന്യായമായി അനുഭവിക്കുകയും ചെയ്ത ചെകുത്താന്‍മാര്‍ യാതൊരു പ്രയാസവുമനുഭാവിക്കാതെ മരിച്ചു പോകുന്നു. നിരീശ്വര/യുക്തി/അദ്വൈത വാദികള്‍ക്ക് ഇതിന് ഏതെങ്കിലും തരത്തിലുള്ള പരിഹാരം നിര്‍ദ്ദേശിക്കാനുണ്ടോ? <<
വന്നവരാരും ഇതിനു മറുപടി പറഞ്ഞു കണ്ടില്ല..
ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന ഏര്‍പ്പാടിനാണോ യുക്തി വാദം എന്നു പറയുന്നത്..

പോസ്റ്റ്
അര്‍ഥപൂര്‍ണം..
സുവ്യക്തം..

ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ..

തുടരുക.
പ്രാര്‍ഥനകള്‍..

Noushad Vadakkel പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Noushad Vadakkel പറഞ്ഞു...

തങ്ങള്‍ ഈ ഭൂമിയിലേക്ക്‌ പിറന്നു വീഴുന്നതിനു ഒരു കൊല്ലം മുന്‍പ്‌ എവിടെയായിരുന്നു ,അവസാന ശ്വാസം വലിച്ചു കഴിഞ്ഞു എങ്ങോട്ട് പോകും എന്നൊന്നും ചിന്തിക്കാന്‍ മിനക്കെടാതെ യുക്തി , ശാസ്ത്രം എന്നൊക്കെ പറഞ്ഞു സമയം കളയരുത് എന്നും മത വിശ്വാസങ്ങളെ ശരിയായി പഠിക്കുവാന്‍ ബുദ്ധി ഉപയോഗിക്കൂ യുക്തിവാദക്കാരെ വിനയത്തോടെ ഉപദേശിക്കുന്നു ... ചിന്തകന്റെ പ്രവര്തനഗള്‍ക്ക് ഭാവുകങ്ങള്‍ ...

ravi പറഞ്ഞു...

ശാസ്ത്രവും മതവും എന്ന വിഷയത്തെപറ്റിയാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. എനിക്ക് പറയാനുള്ളത് ഞാന്‍ എന്റെ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതിന്റെ ചുരുക്കം ഇതാണ്: മതഗ്രന്ഥത്തില്‍ പ്രപഞ്ചം ഭൂമി എന്നിവയെക്കുറിച്ച് പറയുന്ന പല കാര്യങ്ങളും തെറ്റാണ്. അതില്‍ തെറ്റ് വന്നതില്‍ അത്ഭുതമില്ല. കാരണം അന്നത്തെ മനുഷ്യന് അത്രയേ അറിയാന്‍ പറ്റുകയുള്ളു. ഉദാ: ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന ധാരണ. ഞാന്‍ ചോദിക്കട്ടെ? ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്ന് ആദ്യം കോപ്പെര്‍നികാസ് പറഞ്ഞു, ഗലീലിയോ അത് തെളിയിച്ചു. ഈ പ്രശ്നത്തിന്മേല്‍ യൂറോപ്പില്‍ , ക്രിസ്തീയ സഭയില്‍, വലിയ സംഘര്‍ഷങ്ങള്‍ തന്നെയുണ്ടായി. കോപ്പെര്‍നികാസ് പറഞ്ഞതാണ് ശരിയെന്നു കുര്‍ ആനില്‍ എഴാം നൂറ്റാണ്ടില്‍ തന്നെ ഉണ്ടായിരിക്കുമല്ലോ താങ്കളുടെ അഭിപ്രായത്തില്‍? എന്നാല്‍ എന്ത് കൊണ്ട് അന്നത്തെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഈ തര്‍ക്കത്തില്‍ ഇടപെട്ടുകൊണ്ട്‌ ഒരു തര്കപരിഹാരത്തിന് ശ്രമിച്ചില്ല? ഞാന്‍ മനസ്സിലാക്കുന്നത്, കുര്‍ ആനില്‍ കൊപ്പര്നികസിനെ പിന്തുണയ്ക്കുന്ന വരികളുണ്ടാവില്ല എന്നാണു. പകരം ക്രിസ്തീയ സഭയുടെ അഭിപ്രായം തന്നെയാണ് അതിലുണ്ടാവുക.

ചിന്തകന്‍ പറഞ്ഞു...

പ്രിയ രവി

നമ്മള്‍ ശാസ്ത്രവും മതവും എന്ന വിഷയത്തില്‍ തന്നെയാണ് ചര്‍ച്ച ചെയ്തത്. എല്ലാ മത ഗ്രന്ഥങ്ങളെയും വിലയിരുത്തുവാന്‍ ഞാന്‍ ആളല്ല.ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ നിന്ന് മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്. അത് കൊണ്ട് ചര്‍ച്ച് എന്ത് പറയുന്നു ബൈബിള്‍ എന്ത് പറയുന്നു എന്നത് എന്നെ സംബന്ധിച്ചേടൊത്തോളം പ്രസക്തമേ അല്ല. അതിന്റെ ഉത്തരവാദപെട്ടവര്‍ തന്നെ അതു വ്യക്തമാക്കട്ടെ.

ഞാന്‍ നേരെത്തെ ഒരു കാര്യം സൂചിപിച്ചിരുന്നു ഭൂമി ഉരുണ്ടതോ പരന്നതോ എന്ന് വ്യക്തമാക്കാന്‍ വേണ്ടിയല്ല ഖുര്‍ ആന്‍ അവതരിച്ചത്. അത് അത്തരത്തില്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല.

ഖുര്‍ ആന്‍ പ്രസ്ഥാവിച്ച യാതൊരു കാര്യത്തേയും ശാസ്ത്രം ഇത് വരെ ഖണ്ഡിച്ചിട്ടില്ല. നിഗമനങ്ങളെ വെച്ച് നമുക്ക് ഒരു താരതമ്യം അസാധ്യവുമാണ്. താങ്കള്‍ ഊഹങ്ങളെ പിന്തുടരാതിരിക്കുക. തെളിവ് സഹിതം(ഖുര്‍ ആന്‍ സൂക്തങ്ങളോടെ) താങ്കള്‍ക്ക് അതിവിടെ സഥാപിക്കാന്‍ കഴിയുമെങ്കില്‍ താങ്കളുടെ വഴി ഞാനും അംഗീകരിക്കാം.

ravi പറഞ്ഞു...

ചിന്തകന്‍ പറഞ്ഞു: "ഖുര്‍ ആന്‍ പ്രസ്താവിച്ച യാതൊരു കാര്യത്തെയും ശാസ്ത്രം ഇതുവരെ ഖണ്ടിച്ചിട്ടില്ല." താങ്കള്‍ ഈ പറഞ്ഞത് തികച്ചും തെറ്റാണെന്ന് മുമ്പ് തന്നെ ഞാന്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭൂമി പരന്നതാണെന്ന കാര്യം. താങ്കളെപ്പോലുള്ള ഒരു കടുത്ത മതഭക്തന്‍ ഇതൊന്നും ശരിവെച്ചു തരുകയില്ല. കാരണം താങ്കള്‍ തന്നെ പറഞ്ഞതുപോലെ അത് ദൈവാസ്തിതത്വത്തെ ചോദ്യം ചെയ്യുന്നതാണ്. പക്ഷെ അതുകൊണ്ട് മാത്രം മതം അപകടത്തിലാവും എന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇന്ന് ലോകമുസ്ലിങ്ങളില്‍ നല്ലൊരു വിഭാഗം ഖുര്‍ ആനില്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റാണ് എന്ന് വിശ്വസിക്കുന്നവരാണ്. മത നിയമങ്ങളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തണം എന്നവര്‍ ആവശ്യപ്പെടുന്നു. യാഥാര്‍ത്ഥ്യബോധമുള്ളവരാണു അവര്‍. ഖുര്‍ ആനില്‍ തെറ്റ് വന്നു, ഹദീസ് കാലോചിതമല്ല എന്നതൊന്നും അവരെ ഇസ്ലാം ആകുന്നതില്‍ നിന്ന് അകറ്റുന്നില്ല.
ഖുര്‍ ആനില്‍ പറയുന്നു: "നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍ നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്ത് നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. പിന്നീട് ചോരക്കട്ടയെ മാംസക്കട്ടയാക്കി. ശേഷം മാംസക്കട്ടയെ എല്ലുകളാക്കി.അനന്തരം എല്ലുകളെ ഇറച്ചികൊണ്ട് പൊതിഞ്ഞു. പിന്നെ നാം അതിനെ മറ്റൊരു സൃഷ്ടിയാക്കി". (23: 12-14) ഇതൊക്കെയാണോ ആധുനിക ഭ്രൂണശാസ്ത്രം? നാല് മാസം ജീവനില്ലാതെ കഴിഞ്ഞ ഭ്രൂണത്തിന് ജീവന്‍ ഊതികയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നു പ്രവാചകന്‍ വെളിപ്പെടുത്തിയത് ആധുനിക ശാസ്ത്രം ശരിവെക്കുമോ?

ചിന്തകന്‍ പറഞ്ഞു...

പ്രിയ രവി

ഭൂമി പരന്നതാണെന്ന് ഏത് സൂക്തത്തിലാ പറഞ്ഞത്. ഞാനിത് വരെ ഖുര്‍ ആനില്‍ ഒരു സൂക്തത്തിലും ഭൂമി പരന്നതാണെന്ന് കണ്ടിട്ടില്ല. ഞാനത് മുകളിലെ ഞാനത് മുകളിലെ രണ്ടാമത്തെ കമന്റി വളരെ വ്യക്തമായി പറഞ്ഞതാണ്. ഇനി താങ്കള്‍ പറഞ്ഞത് ശരിവെച്ചു തരാന്‍ ഞാന്‍ തയ്യാറാണ്. റഫറന്‍സ് സഹിതം ഖുര്‍ ആനില്‍ ഏത് സൂക്തത്തിലാണ് ഇതുള്ളത് എന്ന് പറഞ്ഞാല്. അതിന് താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് ഈ വാദം താങ്കള്‍ പിന് വലിക്കുകയെങ്കിലും ചെയ്യുക.

ഖുര്‍ ആന്‍ മാറ്റണമെന്ന്/തെറ്റാണെന്ന് ഏതെങ്കിലും മുസ്ലീം പറഞ്ഞാല്‍ ആ നിമിഷം മുതല്‍ അയാള്‍ മുസ്ലീമല്ലാതാവും. ‍ ഖുര്‍ ആന്‍ ഒരു പ്രത്യേക കാലത്തേക്കുവേണ്ടിയുള്ളതല്ല. അതിനാല്‍ തന്നെ അതിന്റെ വായനയും ഒരു പ്രത്യേക കാലത്തേക്കു വേണ്ടിയുള്ളതല്ല. ഖുര്‍ ആന്‍ എന്നാല്‍ അതിന്റെ അര്‍ത്ഥം വായിക്കപെടുന്നത് എന്നാണ്. കാലോചിതമായി വായിക്കാന്‍ പറ്റുന്ന കാലാതിവര്‍ത്തിയായ ഗ്രന്ഥമെന്നത് ഖുര്‍ ആന്റെ അമാനുഷികതക്ക് മതിയായ തെളിവാണ്. അവിടുന്നും ഇവിടുന്നും യുക്തിവാദി വ്യാക്യാനങ്ങളില്‍ കുടുംങ്ങാതെ കാര്യങ്ങളെ നേരിട്ട് പഠിക്കാന്‍ ശ്രമിച്ചാല്‍ താങ്കള്‍ക്ക് എല്ലാം മനസ്സിലാവും.

ആധുനിക ബ്രൂണശാസ്ത്രത്തെ കുറിച്ചല്ല താങ്കളുദ്ധരിച്ച ഖുര്‍ ആന്‍ സൂക്തം. ബ്രൂണശാസ്ത്രം ഗര്‍ഭാശയത്തിലെ പ്രൊസസ്സ് കണ്ട് പിടിക്കുന്നതിനു മുമ്പും ഇത് തന്നെയാണ് നടന്നിരുന്നത്. മനുഷ്യന്‍ അതിനെ പഠിച്ച് മനസ്സിലാക്കിയതിനെ ആധുനികമെന്നോ അത്യാന്താനുകമോ എന്ത് വേണേലും വിളിച്ചോളൂ. ഒരു കുഴപ്പവുമില്ല,ഈ സൂക്തത്തില്‍ ശാസ്ത്രത്തിന് എന്ത് തെറ്റാണ് കാണിക്കാനുള്ളത്?

നാല് മാസം ജീവനില്ലാതെ കഴിഞ്ഞ ഭ്രൂണത്തിന് ജീവന്‍ ഊതികയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നു പ്രവാചകന്‍ വെളിപ്പെടുത്തിയത് ആധുനിക ശാസ്ത്രം ശരിവെക്കുമോ?

ജീവനില്ലാത്ത ഒരണ്ഡവും ബീജവുമായി കൂടിച്ചേരില്ല എന്ന സാമാന്യ ബുദ്ധി യുക്തിവാദികള്‍ക്കില്ലെങ്കിലും ഞങ്ങള്‍ വിശ്വാസികള്‍ക്കുണ്ട്. ജീവനെ കുറിച്ചല്ല നാലാം മാസത്തില്‍ നല്‍കി എന്നു പറയുന്നത് ആത്മാവിനെ കുറിച്ചാണ്. ആത്മാവോ/മനസാക്ഷിയോ ഇല്ലെന്ന് വാദിക്കുന്ന യുക്തിവാദികള്‍ക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയായിട്ടില്ല എന്നു മാത്രമേ എനിക്കീ കാര്യത്തി പറയാനൊക്കൂ.

താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.

ravi പറഞ്ഞു...

പ്രിയ ചിന്തകന്‍,

വേറെ പേരൊന്നും കിട്ടിയില്ലേ സുഹൃത്തേ? നിങ്ങള്‍ ഖുര്‍ ആനിനു അപ്പുറത്തേക്ക് ചിന്തിക്കുന്നില്ല. അത് മുഴുവന്‍ സത്യമാണ് എന്ന അന്ധവിശ്വാസത്തില്‍ ആണ്ടു കിടക്കുന്ന നിങ്ങളോട് സംവാദം ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങള്‍ പറഞ്ഞു, യുക്തിവാദികള്‍ക്ക് സാമാന്യ ബുദ്ധിയില്ല എന്ന്. നിങ്ങള്‍ അത് പറഞ്ഞില്ലെന്കിലെ അത്ഭുതമുള്ളൂ. ആകാശത്ത് സ്വര്‍ഗ്മുന്ടെന്നും, നരകമുന്ടെന്നും വിശ്വസിക്കുന്ന നിങ്ങള്‍ക്കാണ് ശരിയായ 'സാമാന്യ ബുദ്ധിയുള്ളത്'. സമ്മതിച്ചു. നിങ്ങള്‍ എപ്പോഴും പറയാറുണ്ട്‌, ഖുര്‍ ആനില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയുന്നവന്‍ ഇസ്ലാമല്ല എന്ന്. എന്നാല്‍ പിന്നെ ഈ രാജ്യത്ത് സെന്‍സെസ് എടുക്കുന്നത് നിങ്ങളാണെങ്കില്‍ മുസ്ലിം ജനസംഖ്യ നാലിലൊന്നായി കുറയാന്‍ സാധ്യതയുണ്ട്. പല മുസ്ലിമ്കള്‍ക്കും ഇന്ന് കിട്ടുന്ന ആനുകൂല്യങ്ങളും കിട്ടില്ല.

താങ്കള്‍ പറഞ്ഞു: ആധുനിക ഭ്രൂണശാസ്ത്രത്തെക്കുറിചല്ല താങ്കളുദ്ധരിച്ച ഖുര്‍ ആന്‍ സൂക്തം. അല്ലല്ലോ...ആധുനിക ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ പറയുന്നത് പോലെയല്ല പറയുന്നത്. അത് തന്നെയല്ലേ ഞാന്‍ പറഞ്ഞത്. ആധുനിക ശാസ്ത്രം 'ഭ്രൂണശാസ്ത്രം' കണ്ടു പിടിക്കുകയല്ല. എങ്ങനെയാണ് ഭ്രൂണം ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കുകയാണ്. തെളിവ് സഹിതം അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയാണ്. ഒരു കുഞ്ഞു ജനിക്കുന്നത് എങ്ങനെയാണ് എന്നതു സയന്‍സ് കൃത്യമായി പറയുന്നുണ്ട്. അത് ഖുര്‍ ആനില്‍ പറയുന്നത് പോലെയല്ല. ഖുര്‍ ആനില്‍ ഒന്നും പറയാതിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷെ പറഞ്ഞ കാര്യം സയന്‍സിനു നിരക്കുന്നതാവാതെ വന്നാലോ? നോക്കു, ദൈവം പറയുന്നത് 'നാം ശുക്ലത്തുള്ളിയെ ഭദ്രമായ സ്ഥലത്ത് നിക്ഷേപിച്ചു. ആദ്യം ചോരക്കട്ടയാക്കി. പിന്നെ മാംസക്കട്ടയാക്കി' എന്നാണു. ഒരു കുഞ്ഞു അതിന്റെ പിതാവിന്റെ ശുക്ലത്തില്‍ നിന്നാണ് ഉണ്ടാവുന്നത്, അമ്മയെ സംബന്ധിച്ചിടത്തോളം ഭദ്രമായ സ്ഥലമായ ഗര്‍ഭപാത്രം ഒരുക്കിക്കൊടുക്കുക എന്ന ധര്‍മ്മമേയുള്ളൂ എന്നാണു പണ്ടത്തെ ആളുകള്‍ വിശ്വസിച്ചിരുന്നത്. അമ്മയുടെ അണ്ഡവും അച്ഛന്റെ ബീജവും തമ്മില്‍ ചേരുമ്പോഴാണ് ഭ്രൂണമുണ്ടാവുന്നതെന്ന് അല്ലാഹുവിനും (മുഹമ്മദ്‌ നബിക്ക്) അറിയുമായിരുന്നില്ല. അറിയുമായിരുന്നെങ്കില്‍ എന്തുകൊണ്ട് അണ്ടത്തിന്റെ കാര്യം പറഞ്ഞില്ല. എങ്കില്‍, അറിയുമായിരുന്നിട്ടും ആശയക്കുഴപ്പമുണ്ടാക്കുന്ന അല്പജ്ഞാനം പകര്‍ന്നു നല്‍കിയതില്‍ അല്ലാഹു കുറ്റക്കാരനാണ് എന്ന് പറയേണ്ടി വരും. അച്ഛന്റെ ശുക്ലം മുഴുവന്‍ ചോരയും മാംസവും എല്ലും തൊലിയുമായി കുഞ്ഞാവുന്നു എന്നാണു ഖുര്‍ ആന്‍ വായിച്ചാല്‍ മനസ്സിലാവുക. ശുക്ലത്തിലെ ലക്ഷക്കണക്കിന്‌ ബീജങ്ങളില്‍ ഒന്ന് മാത്രമേ അമ്മയുടെ അണ്ഡവുമായി യോജിക്കുന്നുള്ളൂ എന്ന് ഇന്ന് നമുക്കറിയാം. ഇനിയെങ്കിലും ഖുര്‍ ആന്‍ സൂക്തത്തിലെ കാര്യങ്ങള്‍ തന്നെയാണ് ആധുനിക ശാസ്ത്രവും പറയുന്നത് എന്ന് പറയരുതേ ചിന്തകാ..(തുടരും)

ravi പറഞ്ഞു...

തുടര്‍ച്ച ......ചിന്തകന്‍ പറഞ്ഞു: ജീവനില്ലാത്ത ഒരണ്ടവും ബീജവും കൂടിചേരില്ല എന്ന സാമാന്യ ബുദ്ധി യുക്തിവാദികള്‍ക്കില്ലെങ്കിലും ഞങ്ങള്‍ വിശ്വാസികള്‍ക്കുണ്ട്. പറയാത്തത് പറയരുത്. ജീവനില്ലാത്ത അണ്ടവും ബീജവും കൂടി ചേരും എന്ന് ഞങ്ങളല്ല പറഞ്ഞത്. അണ്ടത്തെപ്പറ്റി ഖുര്‍ ആനില്‍ പറയുന്നില്ല. ശുക്ലത്തെ പറ്റിയാണ് പറയുന്നത്. ഗര്‍ഭപാത്രത്തില്‍ വീഴുന്ന ശുക്ലം ചോരക്കട്ടയും മാംസപിണ്ഡവും ആവുന്നു. അതില്‍ ജീവനുണ്ടെന്ന പരാമര്‍ശം ഖുര്‍ ആനിലുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ നാലാം മാസത്തില്‍ ഭ്രൂണത്തില്‍ മലക്ക് വന്നു ജീവന്‍ ഊതി കേറ്റുകയാണ് എന്ന് ഖുര്‍ ആനില്‍ പറയുന്നതിന്റെ അര്‍ഥം എന്താണ്? അതിന്റെ മുമ്പേ ജീവന്‍ ഇല്ല എന്നല്ലേ ഇതിനര്‍ത്ഥം? ഇപ്പോള്‍ നിങ്ങള്‍ വ്യാഖ്യാനിക്കുകയാണ് ജീവന്‍ ആദ്യമെയുണ്ടായിരുന്നു, എന്നാല്‍ നാലാം മാസത്തില്‍ ഊതി കേറ്റിയത് ആത്മാവാണ് എന്ന്. ജീവന്‍ എന്നതു ഒരു നൈരന്തര്യമാണ്. ഒരു ബ്രയ്ക്ക് ഇല്ലാത്ത സംഭവം. ആദ്യത്തെ ഏകകോശ ജീവിയുടെ ജീവന്റെ തുടര്‍ച്ചയാണ് പിന്നീടുണ്ടായ എല്ലാ ജീവികളിലുമുണ്ടായത്. അച്ഛന്റെ ബീജത്തിലുമുണ്ടായിരുന്നു ജീവന്‍, അമ്മയുടെ അണ്ടതിലുമുണ്ടായിരുന്നു ജീവന്‍. അവരുണ്ടായത് അവരുടെ അച്ഛനമ്മമാരുടെ ജീവകോശങ്ങളില്‍ നിന്ന്. അങ്ങനെ പിറകോട്ടു പോയാല്‍ തുടങ്ങിയ ഇടത്ത് എത്തും. ആത്മാവ്‌ എന്നതു മത സങ്കല്പം മാത്രമാണ്.ആയിരക്കണക്കിന് ജീവകോശങ്ങള്‍ ചേര്‍ന്നാണ് ശരീരമുണ്ടാവുന്നത്. തലച്ചോറും അതില്പെടുന്നു. തലച്ചോറിന്റെ അഥവാ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനഫലമാണ് ചിന്തയും, ബുദ്ധിയും, വികാരങ്ങളും എല്ലാം. ഇതിന്റെ ആകത്തുകയാണ് ഒരു വ്യക്തി. വ്യക്തിയുടെ വ്യക്തിത്വതെയാണോ ആത്മാവ്‌ എന്ന് പറയുന്നത്? ഏതായാലും അങ്ങനെയുള്ളൊരു ആത്മാവും നാലാം മാസത്തില്‍ മലക്ക് ഊതുന്നതല്ല. ജനിക്കുന്ന ഉടനെ ഒരു കുഞ്ഞും ഒരു 'വ്യക്തി' ആവുന്നില്ല. ശരീരം (മസ്തിഷ്കം ഉള്‍പെടെ) വളരുകയും ചുറ്റുപാടുകളില്‍ നിന്ന് അറിവ് നേടുകയും ചെയ്യുമ്പോഴേ വ്യക്തി വളരുന്നുള്ളൂ. വ്യക്തിയുടെ സ്വഭാവം, ബുദ്ധി, ശാരീരികാരോഗ്യം എന്നിവ ഏറെക്കുറെ നിര്‍ണ്ണയിക്കുന്നത് ജീനുകള്‍ ആണെന്ന് ജനിതക ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ജീനുകള്‍ ആവട്ടെ പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇങ്ങനെ പരമ്പരാഗതമായി കൈമാറപ്പെടുന്ന ജീനും ജീവനും വളര്‍ന്നു വലുതായി വ്യക്തിയാവുകയും ശരീരകൊശങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താനാവാതെ വരുമ്പോള്‍ മരിക്കുകയും ജീവന്‍ ഇല്ലാതാവുകയും ചെയ്യുന്നതല്ലാതെ മലക്കിനോ 'ദൈവത്തിനോ' ഒരു പങ്കും ഇക്കാര്യത്തിലില്ല; ഒരു കാര്യത്തിലും.

ചിന്തകന്‍ പറഞ്ഞു...

പ്രിയ രവി

‘ചിന്തകന്‍‘ എന്ന പേരില്‍ ഒരു ബ്ലോഗര്‍ ഐഡി ആയി സലക്റ്റ് ചെയ്തു എന്നേയുള്ളൂ. ചിന്തിക്കുന്ന ആര്‍ക്കും ചിന്തകന്‍ എന്ന ഐഡി ചേരും. പ്രത്യേകം ലൈനില്‍ ചിന്തിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലല്ലോ. പിന്നെ ഞാന്‍ വലിയ ചിന്തകാനാണ് എന്നര്‍ഥത്തില്‍ താങ്കളതിനെ കാണേണ്ടതില്ല. താങ്കള്‍ കരുതിയത് പോലെ തന്നെ അങ്ങിനെയല്ല എന്ന് എനിക്ക് തന്നെയറിയാം :)

ഞാന്‍ ഖുര്‍ ആന് അപ്പുറത്തേക്ക് ചിന്തിക്കുന്നില്ല എന്ന് താങ്കള്‍ക്ക് പ്രസ്ഥാവിക്കാന്‍ കഴിയണമെങ്കില്‍ ഖുര്‍ആന്‍ അതിന്റെ ഭാഷയുള്‍പെടെ നല്ല പാണ്ഡിത്യമുള്ളയാളായിരിക്കണം താങ്കള്‍. ഈവിഷയത്തില്‍ താങ്കള്‍ക്ക് ആകെയുള്ള പരിചയം ജബ്ബാറിന്റെ യും ഇടമുറുകിന്റെ ഖുര്‍ ആന്‍ വിമര്‍ശനങ്ങളാണ്. ഞാനതിനെ പഠിച്ച് മനസ്സിലാക്കി തന്നെയാണ് അത് സത്യമാണെന്ന് വിശ്വസിക്കുന്നത്. താങ്കള്‍ അതിനെ കുറിച്ച് കാര്യമായൊന്നും പഠിക്കാതെയാണ് വിലയിരുത്തുന്നത്. താങ്കളോട് ഖുര്‍ ആന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. സ്വര്‍ഗ്ഗത്തിന്റെ ലോക്കേഷന്‍ എവിടെയാണെന്നും ഇവിടെ ആരും വാദിച്ചിട്ടില്ല. അതിവിടെ പ്രാധാനവുമല്ല. ഖുര്‍ ആനില്‍ എവിടെയും നാലാം മാസം ‘ജീവന്‍‘ നല്‍കുന്നു എന്ന് പ്രസ്താവിക്കുന്നില്ല. ‘ആത്മാവി‘നെ പറ്റിയാണ് അത് പറഞ്ഞത്. ആത്മാവും ജീവനും ഒന്നാണെന്ന് കരുതുന്ന യുക്തിവാദിയുടെ സാമാന്യബുദ്ധി സമ്മതിച്ച് കൊടുക്കുക തന്നെ വേണം.

ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും മുസ്ലീംങ്ങള്‍ ഖുര്‍ ആന്‍ തെറ്റാണെന്ന് പറയില്ല. ഒരിക്കലും ഒരു മുസ്ലീമിന് അങ്ങനെ പറയാന്‍ കഴിയില്ല. മുസ്ലിം എന്ന നാമത്തിന്റെ അടിസ്ഥാനം പോലും ഖുര്‍ ആനാണ്. സാങ്കല്പിക പ്രസ്ഥാവനവകളിറക്കാതിരിക്കുന്നതാ ബുദ്ധി എന്ന് താങ്കളെ ഓര്‍മപെടുത്തട്ടെ.

"നാം ശുക്ലത്തുള്ളിയെ ഭദ്രമായ സ്ഥലത്ത് നിക്ഷേപിച്ചു. ആദ്യം ചോരക്കട്ടയാക്കി. പിന്നെ മാംസക്കട്ടയാക്കി' എന്നാണു. ഒരു കുഞ്ഞു അതിന്റെ പിതാവിന്റെ ശുക്ലത്തില്‍ നിന്നാണ് ഉണ്ടാവുന്നത്, അമ്മയെ സംബന്ധിച്ചിടത്തോളം ഭദ്രമായ സ്ഥലമായ ഗര്‍ഭപാത്രം ഒരുക്കിക്കൊടുക്കുക " എന്ന അര്‍ത്ഥമയേ ഉള്ളൂ എന്നത് താങ്കളുടെ ഊഹം മാത്രമാണ്. അമ്മക്ക് പങ്കില്ല എന്നത് അവിടെ പ്രസ്ഥാവിക്കുന്നേ ഇല്ല. അത് താങ്കളുടെ സങ്കല്പമാണ്. ഇവിടെ ശാസ്ത്രീയമായ ഒരു തെറ്റുമില്ല. തെറ്റു മിനക്കെട്ടു കണ്ടുപിടിക്കാന്‍ നടക്കുന്നവര്‍ക്കേ ഇവിടെ തെറ്റുകാണാന്‍ പറ്റുകയുള്ളൂ.
കൂടുതല്‍ വിശദീകരണങ്ങള്‍ കാട്ടിപരുത്തി താഴെയുള്ള ലിങ്കുകളില്‍ ഭംഗിയായി നല്‍കിയിട്ടുണ്ട്.അത് കൊണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ല.
ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ 1
ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ 2
ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ 3

നല്‍കിയതില്‍ അല്ലാഹു കുറ്റക്കാരനാണ് എന്ന് പറയേണ്ടി വരും. അച്ഛന്റെ ശുക്ലം മുഴുവന്‍ ചോരയും മാംസവും എല്ലും തൊലിയുമായി കുഞ്ഞാവുന്നു എന്നാണു ഖുര്‍ ആന്‍ വായിച്ചാല്‍ മനസ്സിലാവുക.

ഞാന്‍ പലതവണ വ്യക്തമാക്കിയതാണ് ഖുര്‍ ആന്റെ ലക്ഷ്യം ശാസ്ത്ര കണ്ടുപിടുത്തം നടത്തുക എന്നതല്ലെന്ന്. മനുഷ്യന് അവന്‍ കടന്ന് വന്ന അവസ്ഥകളെകുറിച്ച് അവനെ ബോധവനാക്കാന്‍ വേണ്ടിയാണ് ഖുര്‍ ആനില്‍ ഇത്തരം സൂക്തങ്ങള്‍ ആവര്‍ത്തിക്കപെട്ടിരിക്കുന്നത്. അത്പോലെ മറ്റൊരു ലോകത്തും അവനെ മരണാനന്തരം പുനര്‍ ജീവിപ്പിക്കുക എന്നത് ദൈവത്തിന് യാതൊരു പ്രയാസവുള്ള കാര്യമല്ല എന്നും അവനെ ബോധ്യപെടുത്തുന്നുണ്ട് ഖുര്‍ ആനില്‍.

ravi പറഞ്ഞു...

ഞാന്‍ താങ്കളുടെ കമെന്റ്സിനു മറുപടി എഴുതി എന്നാണോര്‍മ. പക്ഷെ കാണുന്നില്ല. പോട്ടെ. ആത്മാവ്‌,പുനര്‍ജ്ജന്മം, സ്വര്‍ഗം,നരകം എന്നീ സങ്കല്‍പ്പങ്ങള്‍ ഇല്ലാതെ ഒരു മതത്തിനും നിലനില്‍പ്പില്ല. എന്നാല്‍ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഈ പരികല്‍പനകള്‍ക്കൊന്നും യാതൊരു അര്‍ത്ഥവുമില്ല. ഇതൊക്കെ മുമ്പ് ഒരു കമന്റില്‍ ഞാന്‍ വിശദമായി എഴുതിയതാണ്. എങ്കിലും ചുരുക്കി പറയാം.
ദൈവം: മനുഷ്യന്റെ മഹത്തായ സങ്കല്‍പം മാത്രമാണ് . ഈ സങ്കല്‍പം ഉപയോഗിച്ച് മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നു. ദൈവം ഉണ്ടെന്നുള്ളതിനു ഒരു തെളിവും ഇല്ല. കരുണാമയനായ ദൈവം ഉണ്ടായിരുന്നെങ്കില്‍ ഈ ലോകത്ത് ഇത്രമാത്രം കഷ്ടപ്പാടുകള്‍ ഉണ്ടാവുമായിരുന്നില്ല. പദാര്‍ത്ഥപ്രപഞ്ചം എന്നുമുണ്ടായിരുന്നു. അതില്‍ പരിണാമങ്ങള്‍ വന്നു എന്നേയുള്ളു. പരിണമിക്കുന്നതിന് കാരണം പ്രകൃതിയിലെ സാഹചര്യങ്ങളാണ്. അല്ലാതെ ദൈവമല്ല. രൂപമില്ലാതെ എങ്ങനെ സൃഷ്ടിക്കാന്‍ കഴിയും ? തലച്ചോര്‍ ഇല്ലാതെ എങ്ങനെ ചിന്തിക്കാന്‍ കഴിയും? ദൈവം നമ്മുടെ നിലവിലുള്ള ധാരണകള്‍ക്ക് അതീതനാണ് എന്നൊക്കെ വാചകമടിക്കാം എന്നല്ലാതെ അതൊന്നും സ്ഥാപിക്കാന്‍ കഴിയില്ല. എല്ലാവര്ക്കും എവിടെ വെച്ചും ബോധ്യപ്പെടുതിക്കൊടുക്കാന്‍ കഴിയുന്ന കാര്യത്തിനെ മാത്രമേ ശാസ്ത്രീയം എന്ന് വിളിക്കാന്‍ പറ്റൂ. അല്ലാത്തതൊക്കെ വെറും വിശ്വാസമാണ്. ധാരാളം ആളുകള്‍ മനം നൊന്തു പ്രാര്‍ഥിക്കുന്നു. ആര്‍ക്കെന്തു കിട്ടുന്നു? പ്രാര്‍ഥിക്കാത്തവനും പ്രാര്‍ഥിക്കുന്നവനും തമ്മില്‍ ജീവിതത്തില്‍ എന്താണ് വ്യത്യാസം?

ravi പറഞ്ഞു...

ശരീരം ഇല്ലാതെയും നിലനില്‍ക്കുന്ന ഒന്നാണ് മതം പറയുന്ന ആത്മാവ്‌. എന്നാല്‍ ശാസ്ത്രത്തില്‍ ആത്മാവിനു സ്ഥാനമില്ല. ഒരു മനുഷ്യന്റെ സ്വത്വം ആണ് യഥാര്‍ത്ഥത്തില്‍ ഉള്ളത്. വികസിച്ച തലച്ചോര്‍ ഉപയോഗിച്ച് സമൂഹത്തില്‍ നിന്ന് അറിവ് ആര്‍ജിച്ചു ഈ സ്വത്വം വികസിക്കുന്നു. ശരീരത്തിന്റെ നാശത്തോടെ ഈ വ്യക്തിസ്വത്വവും ഇല്ലാതാവുന്നു. എന്നാല്‍ ശരീരം നശിക്കുമ്പോള്‍ ആത്മാവ്‌ പുറത്തു പോവുന്നു, അത് മറ്റൊരു ഭ്രൂണത്തില്‍ പ്രവേശിച്ചു പുനര്‍ജ്ജന്മം നേടുന്നു എന്നൊക്കെയാണ് മതവിശ്വാസം. ഒരു മന്ദബുദ്ധി മരിച്ചാല്‍ അത് വീണ്ടും മന്ദബുദ്ധിയായി ജനിക്കുമത്രേ! ഒരു ഭ്രാന്തന്‍ മരിച്ചാല്‍ ഭ്രാന്തനായിട്ടാണോ ജനിക്കുന്നത്? പക്ഷെ പലരും ഭ്രാന്തന്മാരാവുന്നത് പ്രായപൂര്‍ത്തി ആയ ശേഷമാനെന്നാണ് കണ്ടുവരുന്നത്‌. സ്വര്‍ഗം, നരകം എന്നിവയൊക്കെ മനുഷ്യര്‍ തന്നെ സൃഷ്ടിച്ചതാണ്. പ്രലോഭനങ്ങള്‍ കൊണ്ടും, ഭയപ്പെടുത്തലുകള്‍ കൊണ്ടും മത നിയമങ്ങള്‍ അംഗീകരിപ്പിക്കാന്‍ വേണ്ടി.

പാര്‍ത്ഥന്‍ പറഞ്ഞു...

രവി പറയുന്നു:

ദൈവം ഉണ്ടെന്നുള്ളതിനു ഒരു തെളിവും ഇല്ല.

അപ്പോൾ തെളിവ് വേണ്ട ദൈവത്തിനെക്കുറിച്ചാണോ താങ്കൾ ഇവിടെ പറയുന്നത്. എങ്കിൽ താങ്കളുടെ മനസ്സിലുള്ള ദൈവത്തെ ഒന്ന് വ്യക്തമാക്കൂ.

തെളിവ് വേണ്ടാത്ത (എന്തോ ഒന്ന്) ഉണ്ടെങ്കിലോ?

(ഇതിനുമുമ്പ് ഒരു കമന്റ് ഇട്ടിരുന്നു, അത് ലത്തീഫിന്റെ സംശയങ്ങൾക്കുള്ള കമന്റായതുകൊണ്ടാകാം വെളിച്ചം കണ്ടില്ല. ഇത് രവിക്കായതുകൊണ്ട് വെളിച്ചം കാണുമായിരിക്കും.)

ravi പറഞ്ഞു...

പാര്‍ത്ഥ,

എന്റെ മനസ്സില്‍ ഒരു പതിനഞ്ചു വയസ്സ് വരെ ദൈവം ഉണ്ടായിരുന്നു. പിന്നേ അറിവ് കൊണ്ടും, പഠനം കൊണ്ടും, ചിന്ത കൊണ്ടും അത് മിധ്യാബോധമാണെന്ന് മനസ്സിലായി. ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് മതങ്ങള്‍ പറയുന്ന ദൈവത്തെ കുറിച്ചാണ്. ഒരു അറിവ് ശാസ്ത്രീയമാകണമെങ്കില്‍ അതിനു തെളിവുകള്‍ വേണം. അല്ലാത്തതൊക്കെ കേവലം വിശ്വാസങ്ങള്‍ മാത്രമാണ്.

Kvartha Test പറഞ്ഞു...

@ശ്രീ രവി,

"എന്റെ മനസ്സില്‍ ഒരു പതിനഞ്ചു വയസ്സ് വരെ ദൈവം ഉണ്ടായിരുന്നു. പിന്നേ അറിവ് കൊണ്ടും, പഠനം കൊണ്ടും, ചിന്ത കൊണ്ടും അത് മിധ്യാബോധമാണെന്ന് മനസ്സിലായി."

തീര്‍ച്ചയായും അതിനോട് യോജിക്കുന്നു. നമ്മുടെ കുട്ടിക്കാലത്ത് കണ്ടും കേട്ടും വളര്‍ന്ന മിഥ്യാധാരണകളെ ദൈവം എന്ന് വിളിച്ചതാണ് നമുക്ക് പറ്റുന്ന അബദ്ധം. അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. അതിനെയൊക്കെ പുറന്തള്ളിയിട്ടു സ്വയം അന്വേഷിച്ചു നോക്കിയാല്‍ ചിലപ്പോള്‍ നമുക്ക് എന്തെങ്കിലും മനസ്സിലായേക്കും. വിവേകാനന്ദന്‍ ആ വഴിയില്‍ സഞ്ചരിച്ചിരുന്നുവല്ലോ.

ഈശ്വരനെയും ആത്മാവിനെയും നിര്‍വചിച്ചു ശാസ്ത്രീയമായി ലാബോറട്ടറിയില്‍ തെളിയിച്ചു വിശ്വസിക്കാവുന്ന എന്തോ ഒരു ഭൌതികവസ്തു എന്ന രീതിയില്‍ നാം കാണുന്നിടത്തോളം അതൊരിക്കലും നമുക്ക് അനുഭവിക്കാന്‍ കഴിയില്ല.

പാശ്ചാത്യര്‍ എഴുതിയ റിവ്യൂ വായിക്കുന്നതിനു പകരം, അദ്വൈതവേദാന്തത്തെക്കുറിച്ച് ശ്രീശങ്കരന്‍ ഉള്‍പ്പെടെയുള്ള ആചാര്യന്മാര്‍ എഴുതിയതിന്‍റെ സംസ്കൃത/മലയാള വ്യാഖ്യാനങ്ങള്‍ വായിക്കുന്നതും കേള്‍ക്കുന്നതും അതിനെ മനനം ചെയ്യുന്നതും നമ്മുടെ മിഥ്യാസങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായ പരമസത്യം അഥവാ ശാന്തി മനസ്സിലാക്കാനും തുടര്‍ന്ന് അനുഭവിക്കാനും കഴിയും. ഇതൊന്നും താങ്കള്‍ക്കു തെളിയിച്ചു തരാനൊന്നും എനിക്കാവില്ല, ഇതൊരു വാദത്തിനു വേണ്ടി എഴുതിയതുമല്ല. തള്ളാം അല്ലെങ്കില്‍ കൊള്ളാം.

പാര്‍ത്ഥന്‍ പറഞ്ഞു...

@ Ravi,

നല്ലത് വരാനായി നമുക്ക് പ്രാർത്ഥിക്കാം. വേണ്ട, നല്ലതിനുവേണ്ടി നമുക്ക് ചിന്തിക്കാം.

യുക്തിവാദികൾക്ക് ഇപ്പോഴും പ്രത്യക്ഷപ്പെടുന്ന / പരീക്ഷണശാലയിൽ തെളിയിക്കാൻ കഴിയുന്ന ഒരു ദൈവം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഒരു ദൈവത്തിനെ കാണിച്ചുകൊടുത്താൽ ദൈവത്തിൽ വിശ്വസിക്കും എന്ന് ഒരിക്കൽ യു.കലാനാഥൻ പറഞ്ഞിരുന്നു. പക്ഷെ ഒരു അദ്ദ്വൈതദർശനത്തിൽ വിശ്വസിക്കുന്ന ഒരാൾ അതിന്റെ പിന്നിൽ ആർ എന്ന ചോദ്യം ഉന്നയിക്കും. നമ്മൾക്ക് ബ്രഹ്മജ്ഞാനികളാകാൻ കഴിഞ്ഞില്ലെന്നുവരാം. പക്ഷെ സത്യദർശനം ലഭിച്ചിട്ടുള്ള യോഗിവര്യന്മാരുടെ ദൈവത്തെക്കുറിച്ചുള്ള സങ്കല്പം ഒരേവിധത്തിലായാൽ അത് വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ. സത്യം കണ്ടറിയുന്നതുവരെ മാത്രമെ വിശ്വാസം നിലനിൽക്കുന്നുള്ളൂ. ലക്ഷ്യം ആ അറിവ് മാത്രമാകുമ്പോൾ, ദ്വന്ദ്വങ്ങൾ - തെറ്റും ശരിയും, സുഖവും ദുഖവും,പാപപുണ്യങ്ങളും, സ്വർഗ്ഗനരകങ്ങളും - നമ്മളെ വേട്ടയാടുകയില്ല. അത്രയെങ്കിലും സമാധാനം ആ വ്യക്തിക്ക് ലഭിക്കും. അതു തന്നെയാണ് ഭഗവാന്റെ ആനന്ദമാർഗ്ഗം.

ചിന്തകന്‍ പറഞ്ഞു...

ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും