പ്രമുഖ യുക്തിവാദി ബ്ലോഗറായ സുശീല്‍ കുമാറിന്റെ പോസ്റ്റില്‍ നടന്ന ‘ആരാടാ ഈ യുക്തിവാദി ‘എന്ന ചര്‍ച്ചയുടെ തുടര്‍ച്ചായാണിത്. ചര്‍ച്ചയുടെ പൂര്‍ണ രൂപം ലിങ്കില്‍ നിന്ന് വായിക്കണമെന്ന് അപേക്ഷ.
ചിന്തകന്‍ പറഞ്ഞു...
പ്രിയ അപ്പൂട്ടന്‍
പദാര്‍ഥം ഉണ്ടാക്കപെട്ടത് ആറ്റം കൊണ്ടാണെങ്കിലും, ആറ്റം ആണ് നിലനില്‍ക്കാന്‍ സാധിക്കുന്ന ബേസ് യൂണിറ്റ് എന്ന്ശാസ്ത്രം തെളിയിച്ചതായി വല്ല തെളിവും തരാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അല്ലെങ്കിലും അതെങ്ങനെ ശാസ്തത്തിന് ഇപ്പോള്‍ തീരുമാനിക്കാന്‍ കഴിയും. കൂടുതല്‍ അറിയുന്നതനുസരിച്ചു പ്രപഞ്ചത്തെ കുറിച്ചും, പദാര്‍ഥത്തെ കുറിച്ചും ഇതുവരെ നാം അറിഞ്ഞത് വെറും തുച്ഛമാണെന്നും അറിയാനുള്ളത് വെച്ചു നോക്കുമ്പോള്‍ അറിഞ്ഞത് ഒന്നുമല്ലെന്നും ശാസ്ത്രം തന്നെ പറയുമ്പോള്‍ പ്രത്യേകിച്ചും.
ആറ്റം ആണ് ഇന്ന് കാണുന്ന എല്ലാത്തിന്റെയും ആധാരം എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തെ അടിസ്ഥാനമാക്കിയാണ് ഭൌതിക/യുക്തിവാദ പ്രസ്ഥാനങ്ങള്‍ രൂപപെടുന്നത്. എന്നാല്‍ ആറ്റം എന്നത് ഒരു ഒബ്ജക്റ്റ് മാത്രമാണെന്നും അതുള്‍ക്കൊള്ളുന്ന ക്ലാസില്‍ ഇനിയും അനേകം പ്രോപര്‍ട്ടീസ് പിന്നെയും ഉണ്ടെന്ന് ശാസ്ത്രം വീണ്ടും കണ്ടെത്തി കൊണ്ടിരിക്കുന്നു. കൂടുതല്‍ മുന്നോട്ട് പോകുന്നതനുസരിച്ച് കൂടുതല്‍ സങ്കിര്‍ണമായിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ യുക്തിക്കടിസ്ഥാനമായി എടുക്കാന്‍ പറ്റും എന്ന അഭിപ്രായം അപ്പൂട്ടനുണ്ടോ? അല്ലെങ്കില്‍ എന്താണ് താങ്കളുടെ യുക്തിയുടെ അടിസ്ഥാനം. അതൊന്നു വ്യക്തമാക്കൂ.
ഇനിയിതെല്ലാമായാലും, സാഹചര്യത്തിനനുസരിച്ചും(ആപേക്ഷികത) കൃത്യമായ കണക്കനുസരിച്ചും പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥ പദാര്‍ത്ഥത്തില്‍ എങ്ങിനെ നിലവില്‍ വന്നു എന്ന ചോദ്യം വരും. ഇവിടെയുന്നും യുക്തിവാദിയുടെ യുക്തി വര്‍ക്കു ചെയ്യുന്നില്ല.
ഒരു വീടുണ്ടാവാന്‍ മണലും,കല്ലും,സിമന്റും,മെറ്റലും.....ഇങ്ങനെ ഒരുപാട് വസ്തുക്കള്‍ ആവശ്യമുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് കൂടി ഒരു സുപ്രഭാതത്തില്‍ ഒരു വീടുണ്ടായി എന്ന് ആരെങ്കിലും വാദിച്ചാല്‍ ഏതെങ്കിലും യുക്തിവാദി വിശ്വസിക്കുമോ? അങ്ങനെ ആരെങ്കിലും വാദിച്ചാല്‍ യുക്തിവാദികള്‍ പോലും പറയും അയാള്‍ക്ക് ഭ്രാന്താണെന്ന്. ഇതൊരു സാമാന്യയുക്തിയാണ്. കാരണം നമുക്കറിയാം സാധനങ്ങള്‍ മാത്രം ഉണ്ടെങ്കില്‍ ഒരു വീടാവില്ലെന്നു. അതിന്റെ പിന്നില്‍ കൃത്യമായ പ്ലാനിങ്ങോടുകൂടി ഒരാള്‍/ നിയന്ത്രിക്കുന്നത് കൊണ്ടാണ് ഈ കാണുന്ന പ്രോപര്‍ട്ടീസെ എല്ലാം കൂടി ചേര്‍ന്ന് വീട് എന്ന ഒബ്ജക്റ്റ് ഉണ്ടാവുന്നത് എന്നു നമുക്കറിയാം.
അത് പോലെ ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും തനിയെ ഉണ്ടായതല്ല എന്നും, അത് സൃഷ്ടിക്കപെട്ടതാണെന്നും, അതിന്റെ പിന്നില്‍ എല്ലാം അറിയാവുന്ന, അതിനെ വ്യവസ്ഥപെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്രഷ്ടാവുണ്ടെന്നും, വ്യക്തമായ തെളിവുകളോടു കൂടി ഒരാള്‍ വന്ന് പറഞ്ഞാല്‍ അയാളെ അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല. വീടിന്റെ/ ഒരു വസ്തുവിന്റെ പിന്നില്‍ ഒരു നിര്‍മ്മാതാവുണ്ടെന്ന് നാം മനസ്സിലാക്കുന്നെങ്കില്‍ അതേ യുക്തിയുടെ മാനദണ്ഡം വെച്ച് ഇതും നമുക്ക് ഉള്‍ക്കൊള്ളാം. ഒരു കാറിന്റെ നിര്‍മ്മാതാവ് തന്നെ ആ കാര്‍ എങ്ങിനെ നന്നായി ഉപയോഗിക്കേണ്ടതെന്നും, ഏതൊക്കെ സാഹചര്യത്തില്‍/കാലാവസ്ഥയില്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെ പ്രവര്‍ത്തിപിച്ചാലാണ് അത് ഏറ്റവും നന്നായി/തകരാറുകളില്ലാതെ ഉപയോഗിക്കാന്‍ കഴിയുക എന്ന് നമുക്ക് വിവരിച്ച് തരേണ്ടത്. അതിന് നിര്‍മ്മാതാവ് ഓരോ സ്ഥലത്ത തങ്ങളുടേ പ്രധിനിധികളെ അയച്ച് അത് വിവരിച്ച കൊടുക്കുന്നു. അതില്‍ നമുക്ക് കാണാന്‍ കഴിയാത്ത മനസ്സിലാവത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും. ചിലതൊക്കെ നമുക്ക് മനസ്സിലാവുകയും ചെയ്യും. കാര്‍ നിര്‍മ്മാതാവിന്റെ പ്രതിനിധി പറയുന്നതായത് കൊണ്ട് നാമതിനെ പൂര്‍ണ്ണമായിവിശ്വസിക്കുകയും ചെയ്യുന്നു. നേരെ മറിച്ച് കാറിന്റെ നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങളെ നാം വിശ്വസിക്കാതെ/അംഗീകരിക്കാതെ/അനുസരിക്കാതെ നമുക്ക് തോന്നിയപോലെ കാര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ ഒരു ദുരന്തമായിരിക്കും ഫലം.
ഇപ്രകാരം, ദൈവം ഉണ്ടേന്നും, ദൈവം തന്റെ സന്ദേശം നല്‍കാന്‍ നിയോഗിക്കപെട്ട ദൂതന്മാരാണ് പ്രവാചകന്മാര്‍ എന്നും അംഗീകരിച്ചു കഴിഞ്ഞാല്‍ , അവര്‍ നല്‍കൂന്ന സന്ദേശങ്ങളെ വിശ്വസിക്കാന്‍/അംഗീകരിക്കാന്‍ ഇതേ യുക്തി തന്നെമതി. മലക്ക്/ജിന്ന് സ്വര്‍ഗ്ഗം/നരകം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അവര്‍ നമുക്ക് നല്‍കിയതാണ്. വളരെ യുക്തിസഹമായി തന്നെ അവര്‍ അതിനെ വിവരിച്ച് തന്നിട്ടുണ്ട്. കണ്മുമ്പില്‍ കാണുന്ന ഒരു കാര്യത്തിന് നമുക്ക് യുക്തി പ്രയോഗിക്കെണ്ടതോ വിശ്വസിക്കേണ്ടതോ ആയ കാര്യമില്ല. അതിനാല്‍ തന്നെ യുക്തിയും വിശ്വാസവും പരസ്പര പൂരകങ്ങളാണ്; വിരുദ്ധങ്ങളല്ല തന്നെ.
ദൈവികമായ ഒരു സന്ദേശവും പുനര്‍ജന്മത്തിന്റെ കാര്യത്തിലുണ്ടെന്ന് ആരും അവകാശപെടാറില്ല. മാത്രമല്ല സൃഷ്ട്രിയും സ്രഷ്ടാവും ഒന്നാണെന്ന് വാദിക്കുന്നവര്‍ക്ക് ഇത്തരം ഒരു സന്ദേശം ദൈവം നല്‍കിയെന്ന് വാദിക്കാനുമാവില്ല. ഞാന്‍ മുകളില്‍ വിവരിച്ച പോലെ, അടിസ്ഥാനത്തോടു അതിനെ വിവരിക്കാന്‍ ബന്ധപെട്ടവര്‍ മുന്നോട്ട് വന്നിട്ടുമില്ല. പുനര്‍ജന്മം എപ്പോഴാണ് സംഭവിക്കുക എന്നോ ഇനി അങ്ങിനെ സംഭവിച്ചു കൊണ്ടിരിക്കുന്നതാണെങ്കില്‍ എന്റെ കഴിഞ്ഞ ജന്മത്തിലെ അവസ്ഥകളെന്തെന്നും... കഴിഞ്ഞ ജന്മത്തില്‍ ഒരു പട്ടിയോ പൂച്ച യോ ആയിരുന്നെന്നും/ അല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ പാപം ചെയ്തതിന്റെ ഫലമായി പട്ടിയോ പൂച്ചയോ ആയതെന്നും/ അല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു പാട് നന്മകള്‍ ചെയ്തത് കൊണ്ട് ഞാന്‍ സമ്പന്നന്നായി ജനിച്ചതെന്നും ഒരാളും അറിഞ്ഞു കൊണ്ട് ഒരവകാശ വാദം ഉന്നയിച്ചിട്ടുമില്ല. പുനര്‍ജനിച്ചതാണെന്നറിയണമെങ്കില്‍ നമുക്ക് കഴിഞ്ഞ ഒരു ജന്മമുണ്ടായിരുന്നെന്നും അതില്‍ ഞാന്‍ ചെയ്ത കര്‍മ്മങ്ങള്‍ എന്തെന്നും, ആര്‍ കര്‍മ്മത്തിന്റെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നതെന്നും എനിക്ക് വ്യക്തമായി ബോധ്യപെടേണ്ടതുണ്ടല്ലോ. ഇതൊന്നും ആരുടെ അനുഭത്തിലും സംഭവിച്ചിട്ടില്ല.
ഞങ്ങളുടെ യുക്തിക്ക് ആധാരം പ്രവാചകന്മാരും അവരിലൂടെ നല്‍കപെട്ട സന്ദേശങ്ങളുമാണെന്ന് വ്യക്തമായല്ലോ?അത് കൊണ്ട് സുശീല്‍ കുമാര്‍ യുക്തിവാദികള്‍ തങ്ങളുടെ യുക്തിക്ക് ആധാരമാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെണെന്ന് വ്യക്തമാക്കൂ. അപ്പോള്‍ നമുക്ക് വിലയിരുത്താമല്ലോ, എന്താണതിന്റെ സ്ഥിതി എന്ന് :)
-
ചിന്തകൻ,
ഒരു circular argument ന് പുറത്ത് ചർച്ച ചെയ്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടെന്ന് തോന്നുന്നില്ല.
താങ്കളുടെ വാദം എടുത്താൽ താങ്കൾ തന്നെ രണ്ട് വിരുദ്ധകാര്യങ്ങൾ പറയുന്നുണ്ട്. ഒന്ന്, ആത്യന്തികസത്യമായി ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ എന്നും മറ്റേത് ശാസ്ത്രം എങ്ങിനെ ഉറപ്പിച്ചുപറയും എന്നും. ഇതുരണ്ടും ഒന്നിച്ചുപോകുന്ന കാര്യമല്ല.
ആറ്റം ആധാരമാക്കിയാണ് ഇന്ന് കണ്ടെത്തിയിട്ടുള്ള എല്ലാ വസ്തുവും എന്ന് ശാസ്ത്രം പറയുന്നുണ്ട്. ഇന്നുവരെ കണ്ടെത്തിയതിൽ നിലനിൽക്കാൻ കഴിവുള്ള ബേസ് യൂണിറ്റ് ആറ്റമാണെന്നും ശാസ്ത്രം പറയുന്നുണ്ട്. ഇതാണ് ആത്യന്തികസത്യം എന്നത് ശാസ്ത്രം പറയാറില്ലെന്നാണ് ഞാനിതുവരെ അറിഞ്ഞിട്ടുള്ളതും. ഇത്രയും ഞാൻ എന്റെ മുൻകമന്റിൽ പറഞ്ഞിട്ടുള്ളതാണ്.
ആറ്റം തന്നെയാണ് ഇന്നും നാമറിഞ്ഞിട്ടുള്ള എല്ലാ വസ്തുക്കളുടേയും ആധാരം. അതല്ലാതെ മറ്റു വല്ല സാധനങ്ങൾ കൊണ്ടും ഉണ്ടാക്കിയ സാധനങ്ങൾ വല്ലതും ചിന്തകന്റെ അറിവിലുണ്ടോ? ഉണ്ടെങ്കിൽ പറയൂ.
കൂടുതൽ പ്രോപർട്ടീസ് കണ്ടെത്തുന്നതും കൂടുതൽ പ്രയോഗങ്ങൾ ആവിഷ്കരിക്കുന്നതും ഒക്കെ ഭൗതികവാദികൾക്ക് എന്ത് മാറ്റമുണ്ടാക്കാനാണ്? പലതവണ താങ്കൾ ഇത് പറയുന്നുണ്ടെങ്കിലും ഈ ലോജിക് എനിക്ക് മനസിലായിട്ടേയില്ല. അതുകൊണ്ടൊന്നും ആറ്റമില്ലാത്ത ഒന്നും ലോകത്ത് ഉള്ളതായി അറിഞ്ഞിട്ടില്ലല്ലൊ. അപ്പോൾ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു എന്നതുകൊണ്ട് ഭൗതികവാദികൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്?
കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നത് കൂടുതൽ അറിയുമ്പോഴാണ്. ഇല്ലെങ്കിൽ പ്രശ്നമേയില്ലല്ലൊ. മണ്ണിൽ നിന്നാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞുനിർത്തിയാൽ ഈ സങ്കീർണ്ണതകൾ ഒന്നും വരില്ലായിരുന്നു. അവിടെ നിർത്താതിരുന്നതാണ് മനുഷ്യന്റെ പുരോഗതിയ്ക്ക് പ്രധാനകാരണം.
താങ്കൾ ആപേക്ഷികതയെക്കുറിച്ചും uncertainty principle -നെക്കുറിച്ചും എന്താണ് മനസിലാക്കിയിട്ടുള്ളതെന്ന് എനിക്കറിയില്ല. സിമന്റും കല്ലും മണ്ണും ഒക്കെ ചേർന്നിരുന്നാൽ വീടാവില്ല എന്നതാണ് ഉദാഹരണമെങ്കിൽ കാര്യം ബുദ്ധിമുട്ടാവും. എനിക്ക് ഫിസിക്സിൽ വലിയ പിടിയൊന്നുമില്ല ഇതൊക്കെ പറഞ്ഞുതരാൻ.
ഇനി, കല്ലും മണ്ണും സിമന്റുമെല്ലാം കൂടിച്ചേർന്നാൽ നാം ഉദ്ദേശിക്കുന്ന വീടാവില്ല, പക്ഷെ കാലക്രമേണ എന്തെങ്കിലും ആയിത്തീരും. അതിൽ വസിക്കാൻ സാധിക്കുന്ന ജീവികൾക്ക് അതൊരു വീടായിത്തീരുകയും ചെയ്യും. അത് ഉറുമ്പാവാം, പാറ്റയാവാം, ബാക്റ്റീരിയയാവാം. വീട് കണ്ടുശീലിച്ചിട്ടില്ലാത്ത ആദിമമനുഷ്യന് ഈ പ്ലാനിങ്ങിന്റെയും കൺസ്ട്രക്ഷന്റേയും ഒന്നും ആവശ്യം വന്നിട്ടില്ലല്ലൊ.
അത്രയേ ഈ പ്രപഞ്ചത്തിലും സംഭവിക്കുന്നുള്ളു. ഇവിടെ രൂപപ്പെട്ട സാഹചര്യങ്ങളിൽ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന ബേസ് യൂണിറ്റിന് നാം ആറ്റം എന്ന് പേരിട്ടു. അങ്ങിനെ നിലനിൽക്കാൻ സാധിക്കുന്ന മൂലകങ്ങൾ നമുക്ക് ലഭ്യമായി വരുന്നു. ഭൂമിയിലേതുപോലുള്ള സാഹചര്യങ്ങളിൽ നിലനിൽക്കാൻ സാധിക്കുന്ന ജീവിവർഗ്ഗങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്, മനുഷ്യനടക്കം.
മറ്റൊരു സാഹചര്യത്തിൽ, ഒരുപക്ഷെ, മറ്റുതരം പദാർത്ഥങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് നമുക്കറിയില്ല, ചിലപ്പോൾ പത്ത് ഇലക്ട്രോൺ മാത്രമായി വെറുതെ ഒരു സാധനം ഉണ്ടായിരിക്കാം, മറ്റേതെങ്കിലും പ്രപഞ്ചത്തിലോ ഈ പ്രപഞ്ചത്തിന്റെ തന്നെ ഏതെങ്കിലും ഭാഗത്തോ.. (എന്റെ അറിവിൽ ഇത് സംഭാവ്യമല്ല, എന്നാലും ഒരുവഴിക്ക് പോണതല്ലെ)
ഒന്നുകൂടി പറഞ്ഞോട്ടെ. ഇല്ല എന്ന് തെളിയിക്കുകയല്ല വേണ്ടത്, ഉണ്ട് എന്ന് തെളിയിക്കുകയാണ് ആവശ്യം. ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്നതും അതാണ്. കാര്യം Russel's teapot പോലെയാവും, ഇല്ലെങ്കിൽ.
-
ചിന്തകൻ,
കാറിന്റെ ഉദാഹരണത്തെക്കുറിച്ച്, സാഹചര്യങ്ങൾ വേറെയാണെങ്കിലും, നാം ഇതിനുമുൻപും സംസാരിച്ചിട്ടുണ്ട്. ഉദാഹരണം അൽപം ദുർബലമാണ്, കാരണം ധാരാളം ചോദ്യങ്ങൾ വരാം. ഏതായാലും ഞാൻ അധികം ചോദ്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. ഒരു പ്രതിനിധിയെ അയയ്ക്കുന്നതിനുപിന്നിൽ നിർമ്മാതാവ് എന്താണ് ലക്ഷ്യമാക്കുന്നത് എന്നത് ചിന്തിച്ചാൽ മതി വാദം എത്ര ദുർബലമാണെന്നറിയാൻ.
ഞാൻ ഇന്ന കാർ നിർമ്മാതാവിന്റെ പ്രതിനിധിയാണെന്ന് ആ വ്യക്തി പറഞ്ഞ അറിവല്ലേ നമുക്കുള്ളൂ? അതെങ്ങിനെ വിശ്വാസയോഗ്യമാകും? ഈ പ്രതിനിധി വന്ന് കാറിൽ നടക്കുന്ന കാര്യങ്ങൾ നിർമ്മാതാവ് തനിയേ അറിയുന്നുണ്ടെന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? കാറുണ്ടാക്കാൻ ഈയൊരു നിർമ്മാതാവിനേ അറിയൂ എന്ന് പ്രതിനിധിയ്ക്ക് പറയാം, പക്ഷെ താങ്കളത് വിശ്വസിക്കുമോ?
പുനർജ്ജന്മത്തിന്റെ കാര്യത്തിൽ ദൈവീകസന്ദേശമുണ്ടെന്ന് ആരും അവകാശപ്പെട്ടിട്ടില്ലായിരിക്കാം. പക്ഷെ അവകാശപ്പെട്ടിരുന്നെങ്കിൽ വിശ്വസിക്കുമായിരുന്നോ? ഇന്ന ജീവിയുടെ പുനർജ്ജന്മമാണ് താനെന്ന് ആരും പറഞ്ഞിട്ടില്ലായിരിക്കാം, അതാർക്കും അറിയുകയുമില്ല എന്ന് വിശ്വാസികൾ പറയുകയും ചെയ്യും. പക്ഷെ അതേ ലോജിക് ഇസ്ലാമികവിശ്വാസത്തിലും പ്രയോഗിച്ചാലോ? ആത്മാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? മലക്ക് ആത്മാവിനെ കയറ്റിയതായി ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?
സ്വർഗ്ഗം/നരകം ജിന്ന്/മലക്ക് എന്നിവയൊക്കെ നബി പരാമർശിച്ചതുമൂലം മാത്രമാണ് താങ്കൾ വിശ്വസിക്കുന്നതെന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ താങ്കൾക്കാവില്ലല്ലൊ. അതല്ലാതെ പ്രത്യേകിച്ചൊരു കാരണവും ഇല്ലയെന്നിരിക്കെ അവിടെ യുക്തി പ്രയോഗിക്കേണ്ട എന്ന് സ്വയം തീരുമാനിച്ചതാണെന്നേ പറയാനാവൂ. നൂറുകണക്കിന് വർഷം ഒരാൾക്ക് ആഹാരമോ ജലമോ കൂടാതെ ഹൈബർനേറ്റഡ് സ്റ്റേജിൽ ജീവിക്കാനാകുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതുതന്നെയാണ് സുശീൽ തന്റെ പോസ്റ്റിന്റെ വിഷയമാക്കിയിരിക്കുന്നതും.
“ഭൗതികപദാർത്ഥം ആണ് പ്രാഥമികം എന്ന് പറയുമ്പോൾ അത് ആധാരമായുള്ള വസ്തുക്കളാണ് പ്രപഞ്ചത്തിൽ എന്നല്ലേ അർത്ഥമാക്കുന്നത്. “
പരമാണുക്കളുടെ അസ്തിത്വത്തെ സംബന്ധിച്ച് ആദ്യത്തെ അനിഷേധ്യ തെളിവ് നൽകിയത്‌ഇംഗ്ഗ്ലണ്ടിലെ ലെയ്ക്ക് ജില്ലയിൽ ജനിച്ച ജോണ്‍ ഡാൾട്ടനാണ്. ദ ന്യൂ സിസ്റ്റ് ഓഫ് കെമിക്കൽ
ഫിലോസഫി എന്ന തലക്കെട്ടിൽ 1808ന്നൽ പ്രസിദ്ധീകരിച്ച കൃതിയിലാണ് ഡാൾട്ടണ്‍ തന്റെ പരീക്ഷണ പഠനങ്ങൾ രേഖന്നെടുത്തിയത്. "വളരെ ചെറിയ അഭേദ്യമായ കണങ്ങൾ കൊണ്ടാണ് എല്ലാവസ്തുക്കളും നിർമിച്ചിരിക്കുന്നത്" എന്ന് രേഖന്നെടുത്തിയ അദ്ദേഹം എഴുതി: "ഹൈഡ്രജന്റെ ഒരു കണത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയുമെങ്കിൽ സൗരയൂഥത്തിലെ ഏതെങ്കിലും ഒരു ഗ്രഹത്തെ നശിപ്പിക്കാനോ പുതിയതൊന്നിനെ സൃഷ്ടിക്കാനോ നമുക്ക് കഴിയും."
അങ്ങനെ ദ്രവ്യത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും, നിർമിക്കാനോ നശിപ്പിക്കാനോ കഴിയാത്ത ഒന്നിന് ഒരു സൃഷ്ടാവിന്റെ ആവശ്യമില്ലെന്നും പലരും ഊറ്റം കൊണ്ട ഒരു കാലമുണ്ടായിരുന്നു. സൃഷ്ടിപ്രപഞ്ചത്തിൽനിന്ന് സൃഷ്ടാവിനെ പുറംതള്ളാൻ യുക്തിവാദികളും ഭൗതികവാദികളുടെ പാത പിന്തുടർന്നു.തങ്ങളുടെ വാദത്തിന് ശാസ്ത്രീയ പിന്തുണയുണ്ടെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു. ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും രംഗത്തുവരുന്നതുവരെ യൂറോപ്യൻ ചിന്തയെ അടക്കിഭരിച്ചിരുന്നത് ക്ലാസ്സിക്കൽ ഭൗതികവാദത്തിന്റേതായ ഈ ചിന്താഗതിയായിരുന്നു.
ആറ്റമാണ് പദാര്‍ത്ഥത്തിന്റെ ബേസ് യൂണിറ്റ് എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രം അതില്‍ നിന്നൊക്കെ ഒരു പാട് മുമ്പോട്ട് പോയിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരെന്നവകാശപെടുന്ന യുക്തിവാദികള്‍ ഇപ്പോഴും പഴയ പദാര്‍ത്ഥ സങ്കല്പത്തില്‍ തന്നെയാണെങ്കിലും! ആറ്റങ്ങളേക്കാള്‍ ചെറിയ കണങ്ങളെ ശാസ്ത്രം കണ്ടെത്തി കൊണ്ടിരിക്കുന്നു. ക്വാര്‍ക്കുകള്‍ എന്നറിയുപെടുന്ന സബ് ആറ്റൊമിക് കണങ്ങളെ പറ്റി ശാസ്ത്രം കൂടുതല്‍ പരീക്ഷണങ്ങളില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുന്നു. ഇതിലും ചെറുത് ഇനിയും കണ്ടെത്തുകയില്ല എന്ന് ഇപ്പോള്‍ പറയാനുമാവില്ല. ഇവിടെ എന്റെ ചോദ്യം ഇത്രമാത്രം. വിശ്വാസികളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന യുക്തിവാദികള്‍ എന്നവകാശപെടുന്നവരുടെ യുക്തിയുടെ അടിസ്ഥാനം എന്താണ്? രണ്ടു കണ്ണുകളും ഉള്ള ഒരാളെ നോക്കി, ഒരു കണ്ണുമില്ലാത്ത ഒരാള്‍, ‘കുരുടാ‘ എന്ന് വിളിക്കുന്നതിന്റെ പരിഹാസ്യത അല്പമെങ്കിലും യുക്തി അവശേഷിക്കുന്നവര്‍ക്ക് മനസ്സിലാവാതിരിക്കില്ല.
ഈപ്രപഞ്ചത്തെ കുറിച്ച് ഇത് വരെ വെറും നാല് ശതമാനം മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചുള്ളൂ എന്നും 96% വും തികഞ്ഞ അന്ധകാരത്തില്‍ തന്നെയാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. സോളിഡല്ല്ലാത്ത ഒരുകാര്യത്തെ നമുക്കെങ്ങനെ യുക്തിയുടെ ആധാരമാക്കാന്‍ കഴിയും?
വീടുണ്ടാക്കുന്ന ഉദാഹരണവും ആപേക്ഷികതയും തമ്മില്‍ ബന്ധമുണ്ടെന്ന് ഞാന്‍ സൂചിപിച്ചിട്ടില്ല. അത് രണ്ടും രണ്ടായിതന്നെയാണ് പറഞ്ഞത്. പാരഗ്രാഫ് കയറിപോയെങ്കിലും സത്യ സന്ധമായി വായിക്കുന്നവര്‍ക്ക് സംഗതി മനസ്സിലാക്കാന്‍ പറ്റും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
കാറിന്റെ ഉദാഹരണത്തില്‍ ഞാന്‍ പറഞ്ഞ തലം താങ്കള്‍ അംഗീകരിച്ചു എന്നു കരുതട്ടെ. അത് കൊണ്ടാണല്ലോ അതേ വസ്തുവിന്റെ മറ്റൊരു തലമെടുത്ത് ദൈവവും പ്രവാചകന്മാരുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതൊരു തരം കുയുക്തിവാദമാണ്. ഒരു aapple to apple താരതമ്യമായിരുന്നില്ല ഞാന്‍ നടത്തിയത്. ഒരു പ്രത്യേക തലത്തെ സൂചിപ്പിക്കാന്‍ ഒരുദാഹരണം പറഞ്ഞു എന്നു മാത്രം. അതുമായി ബന്ധപെട്ട എല്ലാം ദൈവവും പ്രവാചകന്മാരുമായി യോജിക്കുന്ന തരത്തിലാണെന്ന അഭിപ്രായം എനിക്കില്ല.
>>ആത്മാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? മലക്ക് ആത്മാവിനെ കയറ്റിയതായി ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?
കാണുമെന്നും ടെസ്റ്റിഫൈ ചെയ്ത് എന്നൊന്നും ആരും വാദിച്ചിട്ടില്ലാത്ത സ്ഥിക്ക് അതിനെ ‘പുനര്‍‘ ജന്മവുമായി താരതമ്യപെടുത്താന്‍ പറ്റില്ല. ‘പുനര്‍‘ ജന്മം എന്ന വാക്കില്‍ തന്നെ പുനര്‍ജന്മ സിദ്ധാന്തത്തിന്റെ അര്‍ത്ഥ ശൂന്യത മനസ്സിലാക്കാന്‍ പറ്റും. ആത്മാവ് എന്നത് സ്നേഹം/ദയ/കാരുണ്യം എന്നിവയിലൂടെ നമുക്ക് അനുഭവപെടുന്ന കാര്യമാണ്. പദാര്‍ത്ഥത്തിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന യുക്തിരഹിത വാദികള്‍ക്ക് ആത്മാവിനെ നിഷേധിക്കുകയും ബുദ്ധിയെയും യുക്തിയെയും അംഗീകരിക്കാന്‍ പറ്റുന്നത് എങ്ങിനെയെന്നും എനിക്കിതുവരെ മനസ്സിലായില്ല.
ശാസ്ത്രത്തെ യുക്തിയുടെ ആധാരമായി സ്വീകരിക്കുന്നവര്‍ക്ക് ഒരിക്കലും ഇന്നത്തെ യുക്തിരഹിത യുക്തിവാദത്തൈന്റെ ആളുകളെ പോലെ ചിന്തിക്കാന്‍ കഴിയില്ല.