2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

തൊമ്മന്‍ ആര്?

തൊമ്മന്‍ ആര്?

സംശയിക്കേണ്ട.. ഇടതു പക്ഷം തന്നെ!!!

കഴിഞ്ഞുപോയ യു.ഡീ‍.എഫ് ഭരണത്തേയും നിലവിലുള്ള ഇടതുപക്ഷ ഭരണത്തേയും വസ്തു നിഷ്ടമായി വിലയിരുത്താന്‍ ശ്രമിക്കുന്നു ആര്‍ക്കും അത് ബോധ്യമാവും

എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ ചില വസ്തുതകള്‍..

1. ട്രഷറി സമ്പുഷ്ടമായി

2.സാധാരണക്കാര്‍ക്ക് ഉപകരിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കപെട്ടു.

3. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി എന്നു തന്നെ പറയാം

4. അഴിമതിക്കാര്‍ക്കും സ്ത്രീ പീഡകകര്‍ക്കുമെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ വി എസ് സര്‍ക്കാറിനു സാധിച്ചു.

5. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കപ്പെട്ടു.

6. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്ത ലീഗ് മന്ത്രിമാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് മലബാര്‍ മേഖലയില്‍ ഇടതുപക്ഷത്തിന് ചെയ്യാന്‍ സാധിച്ചു.

7. വിദേശ കടങ്ങള്‍ പുതിയതായി ഒന്നും ഉണ്ടായില്ല എന്നു തന്നെപറയാം

8. സ്വന്തം പാര്‍ട്ടിക്കകത്തുള്ള അഴിമതിക്കാര്‍ക്കെതിരെ പോലും മുഖം നോക്കാതെ ശബ്ധിക്കാനും, സാധിക്കുന്ന തരത്തില്‍ നടപടിയെടുക്കാനും വി എസ് സര്‍ക്കാര്‍ ശ്രമം നടത്തി..

9.ഭൂമാഫിയകളെ അത്പമെങ്കിലും നിലക്ക് നിര്‍ത്താന്‍ സാധിച്ചു.(മുന്നാര്‍) റജിഷ്ട്രേന്‍ ഇനത്തില്‍ സര്‍ക്കാരിലേക്ക് നല്ലവരുമാനം ലഭിച്ചു തുടങ്ങി.

10. സ്മാര്‍ട്ട് സിറ്റി കരാര്‍, ടീം കൊമിന്റെ നിബന്ധനകള്‍ക്കൊന്നും കീഴ്പെടാതെ തന്നെ യാഥാര്‍ത്യമായി........................


വിട്ട് പോയത് ഇനിയുമുണ്ടാവാം...കൂട്ടിച്ചേര്‍ക്കാം


കഴിഞ്ഞ യു .ഡി.എഫ് ഭരണത്തിന്റെ മേന്മകള്‍ ആര്‍ക്കെങ്കിലും പങ്ക്വെക്കാനുണ്ടെങ്കില്‍
സുസ്വാഗതം..............

8 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

കഴിഞ്ഞ യു .ഡി.എഫ് ഭരണത്തിന്റെ മേന്മകള്‍ ആര്‍ക്കെങ്കിലും പങ്ക്വെക്കാനുണ്ടെങ്കില്‍
സുസ്വാഗതം..............

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

LDF ഭരണം ഒറ്റ നോട്ടത്തില്‍
1. നഷ്ടത്തില്‍ ആണെന്ന ന്യായം പറഞ്ഞു മുന്‍ യു ഡി എഫ് സര്‍ക്കാര്‍ അടച്ചു പൂട്ടിയ കേരള സോപ്സ് പോലുള്ള നിരവധി പൊതുമേഖല സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിച്ചു , നഷ്ടത്തിലുള്ളവ മിക്കതും ലാഭകരമാക്കി

2. തോട്ടം മേഖലയിലും മറ്റും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു അനവധി തോട്ടങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി

3. സ്മാര്‍ട്ട്‌ സിറ്റി കരാര്‍ കേരളത്തിന്‌ അനുകൂലമായി മാറ്റിയെഴുതി പ്രവര്‍ത്തനം തുടങ്ങുന്നു . ( നമ്മുടെ അഭിമാനമായ ഇന്‍ഫോ പാര്‍ക്ക്‌ വിട്ടു കൊടുക്കക, മറ്റു എടി സംരംഭങ്ങള്‍ പാടില്ല, സംസ്ഥാനത്തിന്റെ ഭൂമി വില്‍ക്കാന്‍ അനുവദിക്കല്‍ ‍, തുടങ്ങിയ അതിഗുരതരമായ വീഴ്ചകള്‍ ഉള്ള കേരളത്തെ തീറെഴുതിയ പഴയ യു ഡി എഫ് കരാറിനെ ഒന്ന് കാണുക )

4. കാര്‍ഷിക മേഖലക്ക് താങ്ങായി നിന്നത് കാരണം ആ മേഖലയിലും തൊഴില്‍ ഉണ്ടായി .. അടിയന്തിര മന്ത്രി സഭാ യോഗം കൂടി നടപടി എടുത്തത്‌ മൂലം യു ഡി എഫ് ഭരണ കാലത്തെ നിത്യ സംഭവം ആയിരുന്ന കര്‍ഷക ആത്മഹത്യകള്‍ മാഞ്ഞു പോയി , നെല്ലിനു താങ്ങ് വില ഇരട്ടിയില്‍ അധികമായി ഉയര്‍ത്തി .

5. പ്രകടന പത്രികയില്‍ പറയാത്തതായ,സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ഒരു വര്‍ഷത്തില്‍ ഏറെയായി നാല്പതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്‍കല്‍ ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തല്‍ തുടങ്ങി നിരവധി ഗുണകരമായ കാര്യങ്ങള്‍ നടപ്പിലാക്കി , കൂടെ വിവിധ മണ്ഡലങ്ങളിലെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളും.

6. കാര്യമായ അഴിമതി ആരോപണങ്ങള്‍ ഇല്ലാതെ , വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതെ കടന്നു പോയ താരതമ്യേന നല്ലൊരു ഭരണ കാലം.

7 . ഏഴു മാസത്തോളമായി അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നില്ല ( കേന്ദ്ര സര്‍ക്കാര്‍ വരെ കോടതിയില്‍ ഇക്കാര്യത്തില്‍ മുഖ്യ മന്ത്രിയെ അഭിനന്ദിച്ചു )

8. IT രംഗത്തെ മുരടിപ്പ് കേരളത്തിനുണ്ടായിരുന്ന മുരടിപ്പ് മാറി തുടങ്ങി , സാമ്പത്തിക മന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഐ ടി കയറ്റുമതി രംഗത്ത് 70 ശതമാനം വളർച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തി.

9 .ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പുതിയ കമ്പനികൾ വന്നു.

10. തിരുവനന്തപുരത്തെ ടെക്നോ സിറ്റിയ്ക്ക് 428 ഏക്കർ സ്ഥലം ഏറ്റെടുത്തു., ടെക്നോപാർക്ക് മൂന്നാം ഘട്ടം, ഇൻഫോ പാർക്ക് രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് വേഗം കൂട്ടി.

11.അമ്പലപ്പുഴ ചേർത്തല കുണ്ടറ ഐ.റ്റി പാർക്ക് നിർമ്മാണം തുടങ്ങി.ചീമേനിയിലും എരമത്തും ഐ.റ്റി പാർക്ക്. കൊരട്ടി ഇൻഫോപാർക്ക് പ്രവർത്തനം തുടങ്ങി.
കോഴിക്കൊട് സൈബർ സിറ്റി, കണ്ണൂരിൽ സൈബർ പാർക്ക് എന്നിവക്ക് അംഗീകാരം ആയി .. സംസ്ഥാന വ്യാപകമായി ഒൻപത് ടെക്നോ ലോഡ്ജുകൾ..അങ്ങിനെ നീളുന്നു ആ പട്ടിക

സംസ്ഥാനത്തിന് ഗുണകരമായ രീതിയിലുള്ള വികസനത്തോടൊപ്പം കഷ്ടത അനുഭവിക്കുന്ന ജന വിഭാഗത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു ഭരണ നയമാണ് എല്‍ ഡി എഫ് സര്‍ക്കാരിനുള്ളത് .. മറുവശത്ത് യു ഡി എഫാണെങ്കില്‍ വികസനത്തോടൊപ്പം അഴിമതി നടത്തുകയും, നികുതിയിളവും മറ്റും കുത്തകള്‍ക്ക്‌ അനുകൂലമാക്കുകയും ചെയ്യുന്നു .. സാമൂഹ്യ നീതിയെ ക്കുറിച്ച് ഒരു കാഴ്ചപ്പാടും അവര്‍ക്കില്ല .. താഴെ കൊടുത്തിരിക്കുന്ന സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒന്ന് താരതമ്യം ചെയ്തു നോക്കൂ ( എല്ലാം അടിയറവു വച്ചുള്ള യു ഡി എഫ് കരാറില്‍ നിന്നും പെട്ടെന്ന് മാറാന്‍ ടീകോം സ്വാഭാവികമായും കൂട്ടക്കിയുമില്ല ... അങ്ങിനെയാണ് പ്രതിസന്ധി രൂപപ്പെട്ടതു .. ... അതാണ്‌ നാല് വര്‍ഷത്തോളം അവര്‍ കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല , പിന്നെ ആഗോള സാമ്പത്തിക മാധ്യവും ... പക്ഷെ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നത് കാരണം അവസാനം എം എ യൂസുഫലി ഒരു മധ്യസ്ഥനായി സംസ്ഥാന താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള കരാര്‍ ഒപ്പിട്ടു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി .

==========================================================
സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ( ഏഷ്യനെറ്റ് ന്യൂസില്‍ വന്ന ചാര്‍ട്ട് )

പഴയ കരാര്‍ (UDF) ....................................... പുതിയ കരാര്‍ (LDF)

ഇന്‍ഫോപാര്‍ക്കും IT സ്ഥാപനങ്ങളും വിട്ടു കൊടുക്കും .............. വിട്ടു കൊടുക്കില്ല

9 % ഓഹരി പങ്കാളിത്വം -...............................26 % ഓഹരി പങ്കാളിത്വം

സൗജന്യമായി നൂറേക്കര്‍ ഭൂമി ടീകോമിന് ................ സൗജന്യമായി ഭൂമിയില്ല

മറ്റു ഐ ടി സംരംഭങ്ങള്‍ പാടില്ല ................. IT സംരംഭങ്ങള്‍ ആവാം

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഭൂമി ബിസിനസ്‌ ആവശ്യത്തിനു ഉപയോഗിക്കാം ............... 75 % ഭൂമി IT ആവശ്യത്തിനു മാത്രം,ബാക്കി IT അനുബന്ധ ആവശ്യത്തിനു മാത്രം.

ഏഴു വര്ഷം കൊണ്ട് 33000 തൊഴില്‍ അവസരം ................10 വര്ഷം കൊണ്ട് 95 ,൦൦൦ തൊഴില്‍ അവസരം
======================================================
വിഎസ് സര്‍ക്കാര്‍ നടപ്പാക്കിയ ജന ക്ഷേമ പ്രവര്‍ത്തങ്ങളും സംസ്ഥാന താല്പര്യം പരിഗണിച്ചുള്ള വികസന കാഴ്ചപ്പാടും വി എസിന്റെ വര്‍ദ്ധിച്ച ജന പ്രീതിയും ഒരു വശത്ത് കാണാം ,മറു വശത്താണെങ്കില്‍ കേന്ദ്രത്തിലും കേരത്തിലും അഴിമതിയിലും ജീര്‍ണ്ണതയിലും മുങ്ങി കുളിച്ച കോണ്‍ഗ്രസ്‌ മുന്നണി . കൂടെ പ്രതിച്ഛായയുള്ള ഒരു നേതാവ് പോലുമില്ല മത്സര രംഗത്ത്‌ മറിച്ചു മുന്നണി നേതാവിലൊരാള്‍ അഴിമതി കേസില്‍ ജയിലിലും മറ്റൊരാള്‍ ജഡീഷ്യറിയെ വരെ പണം കൊടുത്തു സ്വാധീനിച്ചു എന്ന അതി ഗുരുതരമായ അന്വേഷണം നേരിടുകയുമാണ് .

(കടപ്പാട് :ഫൈസല്‍ കൊണ്ടോട്ടി)

Rahim's പറഞ്ഞു...

എന്തു ചിന്തിക്കണമെന്നാ‍ണെന്റെ ചിന്ത; അനന്തമാം പ്രപഞ്ചത്തില്‍ ഈ കൊച്ചുഭൂമിയില്‍ എനിക്കെന്ത് ദൌത്യം? പങ്കുവെക്കാനാകുമോ നിങ്ങള്‍ തന്‍ ചിന്തകള്‍ നമ്മുടെ ചിന്തക്ക് മാറ്റ് കൂട്ടാന്‍...
നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും എടുത്തതാണ്. സ്വന്തം പ്രൊഫൈലിലെ വാക്കുകലോടെങ്കിലും കുറച്ചു ആത്മാര്‍ഥത കാണിച്ചു കൂടെ? എന്തെങ്കിലും ഒന്ന് ചിന്തിചാല്‍ മതിയായിരുന്നു. ഈ പ്രാവശ്യത്തെ എല്‍ ഡി എഫ് ഭരണത്തില്‍ നന്മകള്‍ ഇല്ല എന്ന് പറയുന്നില്ല.എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ക്ക്‌ , പ്രത്യേകിച്ച് തൊഴിലില്ലാത്ത അഭ്യസ്തരായ ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ യു ഡി എഫ് സര്‍കാര്‍ കൊണ്ട് വന്ന ഒരു പാട് പദ്ധതി പോലെ ഒരു പദ്ധതി എങ്കിലും പുതുതായി സ്വന്തമായി കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല. കാണിച്ചു തരാമോ?
നിങ്ങളുടെ ഓരോ അവകാശ വാദത്തെയും ഒരു വിലയിരുത്തല്‍..
1. ട്രഷറി സമ്പുഷ്ടമായി---എനിക്കറിയാത്ത വിഷയം, അത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല.

2.സാധാരണക്കാര്‍ക്ക് ഉപകരിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കപെട്ടു.---ഒന്ന് പങ്കു വെക്കാമോ?നിരവധി വേണ്ട , ഒരു അഞ്ചു എങ്കിലും?

3. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി എന്നു തന്നെ പറയാം---എങ്ങിനെ? കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളിയ കടത്തിന്റെ അളവ് ഇന്നലെ ബഹു:എ കെ ആന്റണി പത്രക്കാര്‍ക്ക് മുന്നില്‍, നിയമസഭയിലെ ചോദ്യ-ഉത്തരത്തിന്റെ പകര്‍പ്പ് സഹിതം ഹാജരാക്കി, അത് പോലെ കേരള സര്‍ക്കാര്‍ നടത്തിയതും. എന്നിട്ടും, ആരെയാണ് നിങ്ങള്‍ വിഡ്ഢി അക്കന്‍ ശ്രമിക്കുന്നത്?

4. അഴിമതിക്കാര്‍ക്കും സ്ത്രീ പീഡകകര്‍ക്കുമെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ വി എസ് സര്‍ക്കാറിനു സാധിച്ചു---എപ്പോള്‍? എന്ത് ചെയ്തു? പി ശശിയെ ഓര്‍മ്മയില്ലേ? വി എസ് തന്നെ പങ്കെടുത്ത ചടങ്ങില്‍ ഒരു എം എല്‍ എ യെ കയരിപിടിക്കുന്ന പറ്റി സഖാവിന്റെ വീഡിയോ യൂ ടുബില്‍ നോക്കിയാല്‍ കാണാം. വി ഐ പിയെ അറിയുമെന്ന് പറഞ്ഞ വി എസ എവിടെ, അവരെ അറിയുമെന്ന് പറഞ്ഞ സ്ത്രീ വേദിക്കാര്‍ എവിടെ? കേരളത്തില്‍ ഈ ഭരണത്തില്‍ നടന്ന സ്ത്രീ പീഡനത്തെ പറ്റി ഇപ്പോഴും പഠിക്കുന്നു എന്നാണ് കോടിയേരി നിയമസഭയില്‍ പറഞ്ഞത്. അതിന്റെ തെളിവും ഇന്നലെ ആന്റണി പുറത്തു വിട്ടു. എന്നിട്ടും ആരെ പറ്റികാന്‍?

5. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കപ്പെട്ടു---പറയാമോ? മദ്രസ വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചതോ? മതമില്ലാത്ത ജീവന്‍ കുട്ടികളില്‍ അടിചെല്പ്പിച്ചതോ? പലിശ ഉള്‍കൊള്ളുന്ന പെന്ഷാണോ?ഒരുദാഹരണം?

6. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്ത ലീഗ് മന്ത്രിമാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് മലബാര്‍ മേഖലയില്‍ ഇടതുപക്ഷത്തിന് ചെയ്യാന്‍ സാധിച്ചു---നിങ്ങളുടെ തന്നെ എസ ഐ ഓ കുട്ടികള്‍ എം എ ബാബിയെ കരിങ്കൊടി കാട്ടിയത് എന്തിനായിരുന്നു എന്ന് മറന്നു പോയോ?നാടായ നാടൊക്കെ പോസ്റര്‍ പതിച്ചത് എന്തിനായിരുന്നു? പഠ പുസ്തകം മലീമാസമാക്കിയതോ? മലബാറില്‍ സ്കൂള്‍ അനുവദിച്ചതിന് ഗവര്‍ണര്‍ക്ക്‌ ,സ്വന്തം സമുദായത്തിന് വാരിക്കോരി നല്‍കുന്നു എന്ന് കത്തെഴുതിയ വി എസ ആണോ നിങ്ങളുടെ ഇപ്പോഴത്തെ നേതാവ്?

7. വിദേശ കടങ്ങള്‍ പുതിയതായി ഒന്നും ഉണ്ടായില്ല എന്നു തന്നെപറയാം---കളവു പറയുന്നതിന് തുല്യം ആണ്, തെട്ടിധരിപ്പിക്കുന്നതും..എ ഡി ബി മറന്നോ? അത് ഒപ്പിട്ടത് ആരാണെന്നും മറന്നോ? അതിനെതിര യു ഡി എഫ് ഭരണത്തില്‍ സമരം ചെയ്തവര്‍, ഒഫ്ഫെസുകളും വാഹനനഗ്ലും പോലിച്ചവര്‍, ബന്ദു നടത്തിയവര്‍, അതില്‍ ഒപ്പിടുമ്പോള്‍, നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?

8. സ്വന്തം പാര്‍ട്ടിക്കകത്തുള്ള അഴിമതിക്കാര്‍ക്കെതിരെ പോലും മുഖം നോക്കാതെ ശബ്ധിക്കാനും, സാധിക്കുന്ന തരത്തില്‍ നടപടിയെടുക്കാനും വി എസ് സര്‍ക്കാര്‍ ശ്രമം നടത്തി--- ഈ അവകാശം കാണുമ്പോള്‍ ചിരി വരുന്നു.എന്ത് അഴിമതിക്കെതിരെ ആണ് ആത്മാര്‍ഥമായി ശബ്ദിച്ചത്. എന്ത് കൊണ്ട് പില്ലക്കെതിരെ നടത്തിയ പോലെ ഒരു കേസ് ,വി എസിന് പിണറായിക്കെതിരെ നടത്താന്‍ കഴിയാത്തത്.?പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ഉത്തരവ് മടക്കിയതാണോ അഴിമതിക്കെതിരെയുള്ള സാധ്യമായ നടപടി. അത് തള്ളിയ ഗവരനര്‍ക്കെതിരെ കോടതിയെ സമീപിച്ചതോ? മലബാര്‍ സിമെന്റ്സിലെ അഴിമതിക്ക് കൂടു നിന്ന എളമാരതിനെതിരെ എന്തെങ്കിലും നടപടി? ലോട്ടരിക്കാരെ വഴി വിട്ടു സഹായിച്ച തോമസിനെതിരെ എന്ത് നടപടി? സ്വന്തം മകനെതിരെ എന്ത് നടപടി എടുത്തു? അവനു കള്ളാ രേഖ ഉണ്ടാക്കി കൊടുത്തു പി എച് ഡി നേടാന്‍ ശ്രമിച്ചതോ?

9.ഭൂമാഫിയകളെ അത്പമെങ്കിലും നിലക്ക് നിര്‍ത്താന്‍ സാധിച്ചു.(മുന്നാര്‍) റജിഷ്ട്രേന്‍ ഇനത്തില്‍ സര്‍ക്കാരിലേക്ക് നല്ലവരുമാനം ലഭിച്ചു തുടങ്ങി---മൂന്നാറില്‍ നടത്തിയ നടപടി അഭിനതനാര്‍ഹ്ഹം..എന്നാല്‍ അത് എന്തെങ്കിലും ആകാന്‍ എന്ത് കൊണ്ട് ആയില്ല.എത്ര ഭൂമി ഏറ്റെടുത്തു?

10. സ്മാര്‍ട്ട് സിറ്റി കരാര്‍, ടീം കൊമിന്റെ നിബന്ധനകള്‍ക്കൊന്നും കീഴ്പെടാതെ തന്നെ യാഥാര്‍ത്യമായി...................ഇത്ര കുത്തുകളുടെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല. കാരണം ..

ചിന്തകന്‍ പറഞ്ഞു...

പ്രിയ റഹീം
യൂഡി എഫിന്റെ ഭരണനേട്ടങ്ങളെ കുറിച്ച് പറയൂ. എന്നിട്ട് നമുക്ക് ഒരു താരതമ്യം ആവാം....

ഈ പോസ്റ്റിന്റെ തലക്കെട്ട് താങ്കൾ വായിച്ചോ എന്നറിയില്ല.

Rahim's പറഞ്ഞു...

പേരില്‍ മാത്രം ചിന്തകന്‍ എന്നുള്ള സഹോദരാ...
നിങ്ങള്‍ എഴുതിയതിനു ഞാന്‍ നല്‍കിയ മറുപടി അന്ഗീകരിക്കുന്നുവോ?
അത് കഴിഞ്ഞാവാം ബാക്കി.
താരതമ്യം ചെയ്യണം എങ്കില്‍ നിങ്ങള്‍ എഴുതിയത് അന്ഗീകരിക്കണ്ടേ..
എഴുതിയതില്‍ ഭൂരിഭാഗവും പൊട്ടത്തരങ്ങള്‍ ആണെന്ന് ഞാന്‍ ചൂണ്ടി കാണിച്ചു..അതിനെ പറ്റി പറഞ്ഞിട്ട് പോരെ...

വിചാരം പറഞ്ഞു...

റഹീം ഭായ് … താങ്കളുടെ ഈ ചോദ്യത്തിന് “2.സാധാരണക്കാര്ക്ക് ഉപകരിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കപെട്ടു.---ഒന്ന് പങ്കു വെക്കാമോ?നിരവധി വേണ്ട , ഒരു അഞ്ചു എങ്കിലും?“

എന്റെ നാട് പൊന്നാനി ഇവിടെ ചമ്രവട്ടം എന്നൊരു സ്ഥലമുണ്ട് , ഭാരതപുഴയുടെ ഇരു കരയും ചമ്രവട്ടം എന്നാണ് അറിയപ്പെടുന്നത് ഒരു കര തിരൂർ താലൂക്കിലും മറു തല പൊന്നാനി താലൂക്കിലും , ഈ രണ്ടു കരയും തമ്മിൽ ബന്ധിപ്പിയ്ക്കാനായ് ഒരു പാലവും അതിനോടനുബന്ധിച്ച് നിളയിലെ ശുദ്ധ ജലത്തെ തടഞ്ഞു വെച്ച് പൊന്നാനി തിരൂർ താലൂക്കിലെ കർഷകർക്കും സാധാരണക്കാരനും എത്തിച്ച് കൊടുക്കുകയും എന്നൊരു പദ്ധതിയ്ക്ക് 25 വർഷം മുൻപ് തറക്കല്ലിട്ടു പല സർക്കാറുകളും മാറി മാറി വന്നു പദ്ധതി അവിടെ തന്നെ നിന്നു എന്നാൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കേവലം ഒരു വർഷം കൊണ്ട് ഒരു കിലോമീറ്റർ നീളമുള്ള പാലം പണിത് കേരള ജനതയ്ക്കായ് തുറന്ന് കൊടുത്തു , ഈ പാലം വഴി കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് 40 ളം കിലോമീറ്റർ ലാഭിയ്ക്കാമെന്നൊരു മെച്ചവും ഉണ്ട് …. എന്താ ഇത് പോരെ റഹീമേ … പിന്നെ പ്രാദേശികമായ വികസനം എന്റെ നാടിനുണ്ടായത്

1. ഫിഷിംഗ് ഹാർബർ (ഒരു എയർപോർട്ടിന് സമാനമായ , അതിവിശാലമായ രസകരമായൊരിടം )
2. ബിയ്യം റഗുലേറ്റർ ബ്രിഡ്ജ് (മലപ്പുറം,തൃശ്ശൂർ , പാലക്കാട് ജില്ലകളിലാകെ വ്യാപിച്ച് കിടയ്ക്കുന്ന കോൾ കൃഷിയിലേക്ക് ബിയ്യം കായൽ വഴി ഉപ്പ് വെള്ളം കയറി നശിക്കുന്നതിനെ ഈ റഗുലേറ്റർ ബ്രിഡ്ജ് തടയിടും , കേവലം ആറു മാസം കൊണ്ടായിരിന്നു ഇതിന്റെ നിർമ്മാണം.
3. ചമ്രവട്ടം പദ്ധതി.
4. ബിയ്യം കായലിന് കുറുകെയായി അനേകാം വിദ്യാർത്ഥികൾക്കായ് തൂക്ക് പാലം
5. പൊന്നാനി സിവിൽ സർവ്വീസ് അക്കാഡമി.
6. മൈനോറട്ടി ട്രൈനിംഗ് സെന്റർ.

അങ്ങനെ എത്രയെത്ര ചെറുതും വലുതുമായ പദ്ധതികൾ ആർജ്ജവുമുള്ളൊരു സർക്കാറിന്റെ മുഖമുദ്രകളായി അതെന്നും നില നിൽക്കും തീർച്ച

Faizal Kondotty പറഞ്ഞു...

@ Rahim's

1. ഒട്ടേറെ ക്ഷേമ പദ്ദതികള്‍ നടപ്പിലാക്കിയിട്ടും ട്രഷറി ഒരു ദിവസം പോലും ഓവര്‍ ഡ്രാഫ്റ്റ്‌ ആയില്ല എന്നത് റഹിം സമ്മതിക്കുന്നു , നികുതി പിരിവു കാര്യ ക്ഷമം ആക്കി പുതിയ വരുമാന വര്‍ദ്ധനവ്‌ ഉണ്ടായി എന്നതൊക്കെയാണ് ഇതിനു കാരണം ..ഒരു ഭരണം ഉണ്ടായിരുന്നു എന്നര്‍ത്ഥം

2. സാധാരണക്കാര് ഉപകരിക്കുന്നവ : പ്രകടന പത്രികയില്‍ പറയാതെ തന്നെ , നാല്പതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി ഒരു വര്‍ഷത്തോളം ആയി നല്‍കുന്നു . മൂന്നു രൂപയ്ക്കു അരി നല്‍കും എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന യു പി എ കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷത്തോളം ആയിട്ട് മൂന്ന് രൂപയ്ക്കു ഇത് വരെ അരി നല്‍കിയിട്ടില്ല ..? ( കേന്ദ്രം അല്പം സബ് സിടി കൊടുക്കുന്നുണ്ട് എന്ന് പറയുന്നു പക്ഷെ എന്ത് കൊണ്ട് മൂന്നു രൂപ വാഗ്ദാനം ഇത് വരെ നടപ്പാക്കിയില്ല :?????) ഒട്ടേറെ പെന്‍ഷന്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി

3. കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തെ ഇപ്പോഴും കര്‍ഷക ആത്മ ഹത്യകള്‍ നടക്കുന്നു ? വിദര്‍ഭ മറന്നോ ? കര്‍ഷക ആത്മഹത്യകള്‍ക്ക് എതിരെ ഒരു നടപടിയും എടുക്കാന്‍ അന്റണി- ചാണ്ടി മന്ത്രി സഭകള്‍ക്ക് കഴിഞ്ഞില്ലല്ലോ .. , പ്രത്യേക മന്ത്രി സഭാ യോഗം കൂടിയാണ് കേരള സര്‍ക്കാര്‍ കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തത് ..നെല്ലിന്റെ താങ്ങ് വില ഇരട്ടിയിലധികം ഉയര്‍ത്തി .

4. മുനീറിന്റെ ഇന്ത്യ വിഷന്‍ അന്വേഷണ പ്രകാരം ഗുരുതരമായ പെണ് വാണിഭ ആരോപണം നേരിടുന്ന കുഞ്ഞാലിക്കുട്ടി ക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നു ..

ഇവിടെ വാണിഭ ആരോപണത്തില്‍ പെട്ട കുഞ്ഞാലിക്കുട്ടിയെ കോണ്‍ഗ്രസ്‌ സംരക്ഷിക്കുന്നു ..കേന്ദ്രത്തില്‍ ടു ജി , isro കരാര്‍, കോമണ്‍ വെല്‍ത്ത് , ആദര്‍ശ് , അഴിമതി കളെ പ്പറ്റി ലീഗുകാര്‍ മൌനം പാലിക്കുന്നു ...ഛെ ഇതാണോ അഴിമതിക്കെതിരെ ഉള്ള ആദര്‍ശം ..?ഒരു മുന്നണി നേതാവ് ജയിലിലും ..ഇതാണോ യു ഡി എഫിന്റെ ഗുണങ്ങള്‍ ..?

വെറുതെയാണോ സോണിയക്കും രാഹുലിലും പൊതു യോഗങ്ങളില്‍ ആളില്ലാതെ കസേര മാത്രമാകുന്നത്