2009, ജനുവരി 25, ഞായറാഴ്‌ച

ആണ്‍കുട്ടികള്‍ അറബ് ലോകത്തില്ലെങ്കിലും.....

>

ജനാധിപത്യത്തിന്റെ മൊത്ത കച്ചവടക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഹമാസ് ജനാധിപത്യ പരമായി വിജയിച്ചത് ഉള്‍ക്കൊള്ളാനാവുന്നില്ല.

ഈ വിരോധാഭാസത്തിനെതിരെ ബ്രിട്ടീഷ് പാര്‍ലമന്റില്‍ ജോര്‍ജ്ജ് ഗല്ലാവോ നടത്തിയ പ്രസംഗം.

7 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

ജനാധിപത്യത്തിന്റെ മൊത്ത കച്ചവടക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഹമാസ് ജനാധിപത്യ പരമായി വിജയിച്ചത് ഉള്‍ക്കൊള്ളാനാവുന്നില്ല.

ഈ വിരോധാഭാസത്തിനെതിരെ ബ്രിട്ടീഷ് പാര്‍ലമന്റില്‍ ജോര്‍ജ്ജ് ഗല്ലാവോ നടത്തിയ പ്രസംഗം.

സുശീല്‍ കുമാര്‍ പറഞ്ഞു...

എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിന്റെ യുക്തിയെ നമ്മള്‍ മനുഷ്യര്‍ ചോദ്യം ചെയ്യുന്നത് ശരിയാണോ? അതോ ഗാസയെ പരിപലിക്കുന്നത് ചെകുത്താനാണോ?

ചിന്തകന്‍ പറഞ്ഞു...

പ്രിയ സുശീല്‍ കുമാര്‍
:)
താങ്കളുടെ യുക്തിയുടെയും വൈകാരികതയുടെയും സാമാന്യ ബോധത്തിന്റെയും ഒരു ആഴം മനസ്സിലാക്കാന്‍ ഈ ചോദ്യം സഹായിച്ചു. താങ്കളുടെ യുക്തി അപാരം തന്നെ. സമ്മതിച്ചിരിക്കുന്നു.

അതി ഫയങ്കര ചോദ്യങ്ങള്‍ തന്നെ!(സി കെ ബാബുവില്‍ നിന്ന് കടമെടുത്തതാണിത്)

സുശീല്‍ കുമാര്‍ പറഞ്ഞു...

ചിന്തകന്‍ ജബ്ബാര്‍ മഷുടെ ബ്ലോഗില്‍ പറഞ്ഞു.

"ഒരു ജീവി മറ്റെ ജീവിയെ കൊന്നു തിന്നുന്നത് മാത്രമല്ല. മരണം തന്നെ ഒരു കാരുണ്യമില്ലായ്മയല്ലേ താങ്കള്‍ ചോദിച്ച അതേ ഭാഷയില്‍ ചോദിച്ചാല്‍.. വേദനിക്കാതെ ഏതെങ്കിലും ജീവികള്‍ മരിക്കുന്നത്...താങ്കള്‍ക്കറിയാമോ?

തുടക്കത്തില്‍ സഹോദരിമാരെ കല്യാണം കഴിക്കുന്ന വ്യവസ്ഥക്ക് പകരം സര്‍വ്വശക്തനായ ദൈവത്തിന് വെവ്വേറെ ശൂന്യതയില്‍ നിന്ന് ആളുകളെ ഉണ്ടാക്കി കല്യാണ കഴിപ്പിച്ചാല്‍ പോരായിരുന്നോ? എന്ന താങ്കളുടെ ചോദ്യം തന്നെ അയുക്തിയാണ്. ദൈവത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് പോയിട്ട് തൊട്ടടുത്തുള്ള ആളുടെ, അല്ലെങ്കില്, എനിക്ക് തങ്കളുടെ‍ അജണ്ട വരെ നിശ്ചയിക്കാന്‍ കഴിയില്ല. "

ഗാസയിലെ നരനായാട്ടിനെ ന്യയീകരിക്കാന്‍ താങ്കളുടെ മേല്‍ ഉദ്ധരണികള്‍ തന്നെ മതിയാകുമെന്ന്‌ ഓര്‍മിപ്പിക്കാനാണ്‌ ഞാന്‍ അത്തരമൊരു കമന്റിട്ടത്. ആ വിഷയത്തില്‍ ഒരു മനുഷ്യനെന്ന നിലയില്‍ ഉള്ളു നീറന്നവനാണു ഞാനും.

ചിന്തകന്‍ പറഞ്ഞു...

പ്രിയ സുശീല്‍ കുമാര്‍

ജബ്ബാര്‍ മാഷുടെ ബ്ലോഗിലെ ചര്‍ച്ചക്ക് മറ്റൊരു സബ്ജക്റ്റിനെ കുറിച്ച് പറയുന്ന ഈ പോസ്റ്റിലൂടെ മറുപടി പറയാന്‍ ശ്രമിക്കുന്ന താങ്കളുടെ സാമാന്യ ബോധത്തെയോര്‍ത്ത് എനിക്ക് സഹതാപമുണ്ട്.

ഞാന്‍ മാഷിന്റെ ‍ പോസ്റ്റില്‍ സൂചിപിച്ച കാര്യങ്ങളും ഗാസയും തമ്മില്‍ കപ്പലും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം പോലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

എന്റെ പോസ്റ്റിന്റെ സബ്ജക്റ്റുമായി ബന്ധമില്ലാത്തത് കൊണ്ട് കൂടുതലൊന്നും ഇവിടെ പറയുന്നുമില്ല.

പോസ്റ്റിന്റെ സബ്ജക്റ്റുമായി വല്ലതും കമന്റാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിലേക്ക് ഞാന്‍ താങ്കളെ സ്വഗതം ചെയ്യുന്നു.

സുശീല്‍ കുമാര്‍ പറഞ്ഞു...

ക്ഷമിക്കണം. താങ്കളോട്‌ യോജിക്കുന്നു. വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമില്ല.

ചിന്തകന്‍ പറഞ്ഞു...

പ്രിയ സുശീല്‍

നന്ദി. ഒപ്പം അഭിനന്ദനങ്ങളും. അഗീകരിക്കാന്‍ കഴിഞ്ഞ മനസ്സിന്.

ഞാന്‍ കടുത്ത് പറഞ്ഞ് എന്ന് തോന്നുന്നെങ്കില്‍ എന്നോടും ക്ഷമിക്കുക.

വിണ്ടും വരിക. നന്മകള്‍ നേരുന്നു