2009, ഫെബ്രുവരി 7, ശനിയാഴ്‌ച

യുക്തിവാദികള്‍ അഥവാ താന്തോന്നിവാദികള്‍ ദൈവ നിഷേധികളല്ലത്രെ!!!

യുക്തിവാദം എന്ന ബ്ലോഗില്‍ ഞാന്‍ ദൈവനിഷേധിയല്ല! എന്ന പോസ്റ്റിന് സുശീല്‍ കുമാര്‍ എന്ന യുക്തിവാദി ബ്ലോഗറുമായി ഈയുള്ളവന്‍ നടത്തിയ സംവാദത്തിന്റെ ചില ഭാഗങ്ങളാണ് ചുവടെ

സുശീല്‍ ‍ താങ്കള്‍ക്ക് മനസ്സിലായില്ലെങ്കിലും ഈ ചര്‍ച്ചയില്‍ പങ്കെടുത്ത ആരെങ്കിലും മനസ്സിലാക്കിയാല്‍ നല്ലത്.

സുശീല്‍ പറഞ്ഞു
മറുവടി:- "ദൈവം" എന്നതിന് നിര്‍വചനം തരേണ്ടത് ദൈവത്തെ അവതരിപ്പിക്കുന്നവരാണ്.

ദൈവത്തിന്റെ നിര്‍വചനം എന്താണെന്ന് ദൈവം തന്നെയാണ് പറഞ്ഞ് തരേണ്ടത്. ആ നിര്‍വചനമെന്താണെന്ന് ഇയുള്ളവന്‍ മുന്‍കമന്റുകളില്‍ വ്യക്തമാക്കിയതാണ്.

ഓന്ന് കൂടി വ്യക്തമാക്കാം അത്.

1) സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി.
2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍
3)അവന്‍ ഏകനാണ്. അവന്‍ സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ അവനെ എല്ലാവരും ആശ്രയിക്കുന്നു.അവന് അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.
4)അവന്‍ ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.
5) അവനെ പോലെ അവനല്ലാതെ മറ്റൊന്നുമില്ല തന്നെ.

വിമര്‍ശിക്കുന്നതും നിങ്ങള്‍ മനസ്സിലാക്കിയ ഒരു നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ. ആ നിര്‍വചനം എന്താണെന്നാണ് ഞാന്‍ ചോദിച്ചത്. (ദയവായി ഞാന്‍ എഴുതുന്നത് ശ്രദ്ധയോടെ വായിച്ച് നല്ലവണ്ണം ചിന്തിച്ചതിന് ശേഷം ഉത്തരം തന്നാല്‍ മതി)

ഞാന്‍ എന്തിനായിരുന്നു ഇങ്ങനെയൊരു നിര്‍വചനം താങ്കളോട് ചോദിച്ചത്.

അതിന്റെ സന്ദര്‍ഭം :
ആരോപണമൊന്നുമല്ല സുഹ്ര്ത്തേ...അറിവിന്റെ വഴികളാണെന്നു പറയുന്ന മതഗ്രന്ഥങ്ങളില്‍, തങ്കള്‍ പറയുന്ന ബുദ്ധിക്കതീതമായ ദൈവം,മനുഷ്യ സ്വഭാവങ്ങള്‍ എല്ലാം പേറിയ ഒരാള്‍ ആണ്‌..മാത്രമല്ല..എല്ലാ പണ്ഡിതരും ദൈവത്തെ അവതരിപ്പിക്കുന്നതും മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളും ഉള്ള ഒരു സത്വമായിത്തന്നെയാണ്‌..

ബ്ലിന്‍ വിവിധ മതങ്ങള്‍ ദൈവത്തെ അവതരിപ്പിക്കുന്നത് സൂചിച്ചപ്പോള്‍.

ഇയുള്ളവന്‍ നല്‍കിയ മറുപടി :

മതം എന്നാല്‍ അഭിപ്രായം എന്നാണ്. അങ്ങിനെ വന്നാല്‍ നീരീശ്വരവാദവും യുക്തിവാദവും എല്ലാം ഓരോ മതങ്ങളാണ്. ഇവര്‍ക്കെല്ലാവര്‍ക്കും അവരുടെതായ ഗ്രന്ഥങ്ങളുണ്ട്. എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളെ ന്യായീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ എവിടെയാണോ അതിനെ ന്യായീകരിക്കാനെ എനിക്ക് കഴിയുകയുള്ളൂ. ഞാന്‍ തന്നെ പിന്തുടരാത്തതിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിയില്ല"

ഇതിന്റെ വിശദീകരണം: പല മതങ്ങളും ദൈവത്തെ അവതരിപ്പിക്കുന്നത് പലതരത്തിലാണ്. യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും അവര്‍ തന്നെയാണ് അവരുടെ ദൈവം. ഓരോ മതത്തിന്റെ ആളുകള്‍ അവരുടെതായ രീതിയില്‍ ദൈവത്തെ അവതരിപ്പിക്കുന്നു. എന്നാല്‍ ഞാന്‍ പ്രതിനിധീകരിക്കുന്നത് ഇസ് ലാം മാത്രമാണ്. അതിനെ കുറിച്ച് മാത്രമേ എന്നോട് ചോദിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ എന്നാണ് ഇയുള്ളവന്‍ സൂചിപ്പിച്ചത്. ( എന്നാല്‍ ഇവിടെ വര്‍ഗ്ഗീയ സ്പ്ലിറ്റുണ്ടാക്കാനും അതില്‍ നിന്ന് മുതലെടുക്കാനും ബോധ പൂര്‍വ്വമായ ശ്രമം താങ്കളുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടോ എന്നൊരു സംശയം :)).

ഇതു സംബന്ധമായ കമന്റു വരുന്നതിന് മുമ്പുള്ള താങ്കളുടെ അവസാന കമന്റ് താഴെ.


സുശീല്‍ കുമാര്‍ പി പി said...
ചിന്തരോട് ഫയ-ഫക്തി-ഫഹുമാനത്തോടെ:- ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തരുത്. മനുഷ്യ ബുദ്ധിക്കും അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് താങ്കള്‍ നിഗമനത്തിലെത്തിയത് എങ്ങനെയാണ്‌? അതിന്‌ സ്വീകരിച്ച മാനധണ്ടമെന്താണ്‌? മറ്റ് മതക്കാരുടെ വിസ്വാസങ്ങള്‍ താങ്കള്‍ക്ക്‌ സ്വീകാര്യമാകാതിരിക്കുന്നതിന്റെ മാനധണ്ഠമെന്താണ്‌? അറിയാത്ത കാര്യങ്ങളെല്ലാം താങ്കളുടെ ദൈവത്തിന്റെ തന്നെ തലയില്‍ വെക്കുന്നത് എന്തിനാണ്‌. വൈദ്യുതി വന്നപ്പോളാണു ചിന്തകരേ നാട്ടിലെ പ്രേതബാധകളെല്ലാം ഒഴിഞ്ഞത്. ഒരിക്കല്‍ ദൈവങ്ങളെന്ന് മനുഷ്യര്‍ വിശ്വസിച്ച പാമ്പ്, ഇടിമിന്നല്‍, സൂര്യന്‍, ചന്ദ്രന്‍, ഇവയെല്ലാം ശസ്ത്രത്തിന്റെ വെളിച്ചത്തില്‍ ദൈവങ്ങളല്ലാതായി. എന്നാല്‍ അവയെ ഇപ്പോളും ആരാധിക്കുന്നവരുണ്ട്. അവരുടെ വിശ്വാസങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? ഞാനല്ലാതെ വേറെ ദൈവമില്ലെന്നും മറ്റേതെങ്കിലും ദൈവത്തെ ആരാധിച്ചാല്‍ അവരെ നരകത്തിലിട്ട് ഫ്രൈ ചെയ്യുമെന്നും അല്ലാഹു പറയുന്നു. വഴിയും സത്യവും ജീവനും ഞാന്‍ മാത്രമെന്ന് യേശു പറയുന്നു. എന്നിലൂടെ മാത്രമാണ്‌ മോക്ഷമെന്ന് ശ്രീകൃഷ്ണന്‍(മഹാവിഷ്ണു) പറയുന്നു. ലോകജനസംഖ്യയില്‍ കൂടുതല്‍ കൃസ്ത്യാനികളാണ്‌. ഭൂരിപക്ഷപ്രകാരം സ്വീകരിക്കുകയാണെങ്കില്‍ അവരുടെ അഭിപ്രായം സ്വീകരിക്കണം. എല്ലാം ഒന്നെന്ന് വാദത്തിനുപോലും സമ്മതിച്ചാല്‍ അവയിലെ വൈരുധ്യങ്ങള്‍ മറച്ചുവെക്കേണ്ടിവരും. പിന്നെ നരകശിക്ഷ വേറെയും.

മനുഷ്യയുക്തിക്ക്‌ അപ്പുറമുള്ള കാര്യങ്ങളെ സ്വീകരിക്കുന്നതിന്‌ താങ്കള്‍ സ്വീകരിച്ചിരിക്കുന്ന ആ മാനധണ്‍മെന്താണെന്ന് ദയവായി പറഞ്ഞുതരൂ.

ഇതിനുള്ള മറുപടി കമന്റിന്റെ ഒരു ഭാഗം ഇവിടെ ചേര്‍ക്കാം:

...ഞാന്‍ പറഞ്ഞത് യുക്തിയും ബുദ്ധിയും അവസാനിക്കുന്നേടാത്താണ് വിശ്വാസം ആരംഭിക്കുന്നത് എന്നാണ് വിശ്വാസം ഇല്ലാത്തവര്‍ക്ക് അവിടെ ശൂന്യമാണെന്ന് ധരിക്കാം. ഞാന്‍ അവിടന്നങ്ങോട്ട് ഒരു വിശ്വാസിയാണ്. താങ്കളുടെ‍ നിലപാട് ഇക്കാര്യത്തില്‍ അറിഞ്ഞാല്‍ കൊള്ളാം. മുകളില്‍ ബ്ലിന്നു മായുള്ള എന്റെ ചര്‍ച്ചയും ലിങ്കും താങ്കള്‍ക്കിതേ കുറിച്ചുള്ള എന്റെ നിലപാട് വ്യക്തമാവാന്‍ സഹായിച്ചേക്കാം.

ഇതിന് താങ്കള്‍ ഒരു മറുപടിയും തന്നില്ല.

എന്നാല്‍ ഞാന്‍ ബ്ലിന്നിന് ദൈവത്തെ വിവിധ മതങ്ങള്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ മറുപടി മറ്റൊരു തരത്തിലുള്ള വിശദീകരണം നല്‍കി താങ്കള്‍ കമന്റിട്ടു.

ചിന്തകരേ, നിങ്ങള്‍ കൊത്തിക്കൊത്തി ഒടുവില്‍ കൊത്തേണ്ടിടത്തുതന്നെ കൊത്തിയിരിക്കുന്നു.
തങ്കളില്‍ നിന്ന്‌ ഞാന്‍ കാത്തിരുന്ന മറുപടിയാണിത്. ഈ ലോകത്തില്‍ ഇസ്ലാം മാത്രമല്ല മതം. ഇന്ന് നിലനില്‍ക്കുന്ന മതങ്ങളുടെ എത്രയോ ഇരട്ടി മതങ്ങള്‍ നശിച്ചുപോയിട്ടുണ്ട്.
ഉദാഹരണത്തിന്‌ ഈ ലോകത്തില്‍ നൂറ് മതങ്ങള്‍ ഉണ്ട് എന്നു കരുതുക..............
മതവിശ്വാസികള്‍ തള്ളിക്കളയുന്ന തൊണ്ണൂറ്റൊമ്പത്‌ ദൈവങ്ങളുടെ കൂടെ ബാക്കി വരുന്ന ഒരു ദൈവത്തെക്കോടെ തള്ളേണ്ട പണി മാത്രമേ യുക്തിവാദികള്‍ക്കു വരുന്നുള്ളു. മറ്റു ദൈവങ്ങളെ തള്ളാന്‍ അവര്‍ ഉപയോഗിക്കുന്ന യുക്തിയില്‍ കോടുതലൊന്നും ഇക്കാര്യത്തിന്‌ ആവശ്യമായി വരുന്നുമില്ല....


ഈ ലോകത്തില്‍ ഇസ് ലാം മാത്രമാണ് മതമുള്ളത് എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നോ? 99 പേര്‍ സുശീലിനെ വിലയിരുത്തുന്നു എന്ന് വെക്കുക. 100 മത്തെ ഞാന്‍ സുശീലിനെ കുറിച്ചുള്ള എന്റ് വീക്ഷണം പറയുന്നു. 99 പേരുടെ വീക്ഷണങ്ങളെ ഞാന്‍ ന്യയീകരിക്കാണമെന്നോ, അവരുടെ വീക്ഷണങ്ങള്‍ക്കുള്ള ചോദ്യങ്ങളുടെ ഉത്തരം ഞാന്‍ നല്‍കണമെന്നും നിങ്ങളാരെങ്കിലും പറയുമോ? അപ്പോള്‍ മറ്റൊരാള്‍ പറയുന്നു. നിങ്ങള്‍ 99 സുശീലന്‍ മാരെ തള്ളിക്കളയുന്നു. ഞങ്ങള്‍ക്ക് ഒരു സുശീലിനെ കൂടി തള്ളിക്കളയേണ്ട ആവശ്യമേ വരുന്നുള്ളൂ. അതാണ് നിങ്ങള്‍ 100 പേരും ഞങ്ങളും തമ്മിലുള്ള വിത്യാസം എന്ന്. :) എങ്ങിനെ യുണ്ട് വിശദീകരണം. ഇതാണ് യുക്തി‘വാതം‘ :-)...മതങ്ങളെ കുറിച്ചുള്ള താങ്കളുടെ അറിവിന്റെയും യുക്തിയുടേയും ഒരു ‘ആ‍യം‘ കണ്ടിട്ട് കോരിത്തരിച്ച് പോകുന്നു. ആദ്യം ‘ദൈവം’ എന്നതിന് താങ്കള്‍ ഒരു നിര്‍വ്വചനം പഠിച്ച് വരൂ....
... ...ഏത് മതങ്ങളാണ് ഞങ്ങളുടെത് വേറെ ദൈവമാണെന്നും നിങ്ങളുടേത് വേറെ ദൈവമാണെന്നും പറയുന്നത് എന്ന് വ്യക്തമാക്കിയാല്‍ നല്ലത്.....

സുശീലിന്റെ മറുപടി :

അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ നിങ്ങള്‍ ആരാധിച്ചാല്‍ അവരെ മാത്രമല്ല അവര്‍ ആരാധിക്കുന്ന ദൈവങ്ങളെയും നരകത്തിലെ വിറകാക്കുമെന്ന് ഖുര്‍ ആനില്‍ തന്നെ പല വട്ടം പറയുന്നുണ്ട്. സംശയം തീരുന്നില്ലെങ്കില്‍ കിതാബ് ഒന്നു എടുത്ത് വായിച്ച് നോക്കണം. എല്ലാ മതങ്ങളും ഒന്നാണെങ്കില്‍ ആ ദൈവത്തെ ആരാധിക്കാന്‍ എന്തിനാണ്‌ ഹേ വെവ്വേറെ അമ്പലങ്ങളും പള്ളികളും ചര്‍ച്ചു‍കളും ഗുരുദ്വാരകളും, പിന്നെ ഒരോ ഗ്രൂപ്പിനും വെവ്വേറെ പള്ളികളും? ഗീര്‍വാണപ്രസംഗം നടത്തുമ്പോള്‍ കുറച്ച് ആത്മാര്‍ഥതയൊക്കെ കാണിക്കണം.
ഇറാഖ് യുദ്ധം നടക്കുമ്പോള്‍ ബുഷ് പറഞ്ഞത് ദൈവം നമ്മുടെ കൂടെയാണ്‌ എന്നാണ്‌. സദ്ദാം ഹുസ്സൈന്‍ പറഞ്ഞത് അല്ലാഹുവിന്റെ നാമത്തിലുള്ള യുദ്ധമാണ്‌ ഇത് എന്നായിരുന്നു. ബാബരിമസ്ജിദ് പോളിക്കുമ്പോള്‍ ഹിന്ദു മതഭ്രാന്തന്മാര്‍ വിളിച്ചിരുന്നത് ജയ് ശ്രീരാം എന്നായിരുന്നു. എല്ലാം ഒന്നാണെന്ന് പറയാനുള്ള താങ്കളുടെ "ഹൃദയവിശാലതയെ" എത്ര
അഭിനന്ദിച്ചാലും മതിവരുന്നില്ല. പക്ഷേ അല്ലാഹു ഇതെല്ലാം കേള്‍ക്കുന്നുണ്ട് എന്നു മറക്കണ്ട.

പിന്നെ ചിന്തകനോട് ഒരു രഹസ്യം, മറ്റാരും കേള്‍ക്കണ്ട. തങ്കളോട്‌ സംവദിക്കുന്നത്‌ നാജിനോട്‌ സംവദിക്കുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. എല്ലാ പൊയിന്റുകളും നിങ്ങള്‍ തന്നെ തരുന്നുണ്ടല്ലോ. നന്ദി
.

ഒരു സത്യപ്രതിജ്ഞ സംബന്ധിച്ച് ഇയ്യിടെ ഒരു കോടതി വിധി ഉണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. വിഷയം ഇതായിരുന്നു. അല്ലാഹു വിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു. ഭരണ ഘടനപ്രകാരം ദൈവം എന്ന് മാത്രമേ പറയാന്‍ പാടുള്ളൂ. ഭരണഘടനാ ലംഘനമാണെതെന്നായിരുന്നു കേസ് കൊടുത്തവരുടെ ന്യായം.

കോടതി ആ പദത്തെകുറിച്ച് അന്വേഷിച്ചു. അവസാനം വിധിയും വന്നു. അറബിയില്‍ ദൈവത്തിന് പകരമായി ഉപയോഗിക്കുന്ന പദമാണ് അല്ലാഹു. അതായത് അല്ലാഹു എന്നത് മുസ് ലീം ദൈവത്തിന്റെ പേരല്ല. അറബി ഭാക്ഷയില്‍ കൃസ്ത്യാനികളും ജൂതന്മാരും എല്ലാവരും അല്ലാഹു എന്ന് തന്നെയാണ്, ദൈവം,god എന്ന പദങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്നത്. ‘അല്ലാഹു‘ എന്നത് മുസ് ലീം ദൈവത്തിന്റെ പേരായിരുന്നു വെങ്കില്‍ അറബികളിലുള്ള മറ്റു മതക്കാര്‍ അതേ പദം തന്നെ ‘ദൈവം‘ എന്ന പദത്തെ പ്രതിനിധീകരിക്കാന്‍ ഉപയോഗിമായിരുന്നോ ?

ദൈവത്തിന്റെ ഏകത്വത്തെ കാണിക്കാന്‍ ഇത്ര അനുയോജ്യമായ ഒരു പദം വേറെ ഇല്ലാത്തത് കൊണ്ട് മുസ് ലീങ്ങള്‍ ‘അല്ലാഹു‘ എന്ന പദമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ നിങ്ങള്‍ ആരാധിച്ചാല്‍‘ എന്ന പ്രയോഗം തന്നെ തെറ്റാണ്. മറ്റൊരു അല്ലാഹു കൂടി ഉണ്ടെന്ന് അംഗീകരിക്കുന്നതിന് തുല്യമാണീ പ്രയോഗം.

ഈയുള്ളവന്റെ ഒരു കമന്റും അതിനുള്ള സുശീലിന്റെ മറു കമന്റും

ചിന്തകന്‍ പറയുന്നു:
"ഒരിലപോലും അവനറിയാതെ കൊഴിയുന്നില്ല. പ്രപഞ്ചം ദൈവത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്."

സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നതും, ഗാസയില്‍ മനുഷ്യാധമന്മാര്‍ നിഷ്ടൂരമായ മനുഷ്യക്കുരുതി നടത്തുന്നതും അവന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരിക്കണം. ദൈവത്തിനെ ഇത്ര വിലകെടുത്തല്ലേ സാര്‍.


ഇതിനുള്ള ഈയുള്ളവന്റെ മറുപടി:

ഗാസയെ ബന്ധപെടുത്തി ചോദിച്ച അതി ഫയങ്കരമായ ചോദ്യത്തില്‍ ഞാന്‍ ഞെട്ടി വിറച്ച് വിറച്ച് വിറച്ച് ....പനിപിടിച്ച്...
ഇതൊരു കൊഞ്ഞനം കുത്തലായാണ് നമ്മുടെ സുശീലിനഭുവപ്പെട്ടത്. ‘അച്ഛനെവിടെ പോയി എന്ന് ചോദിക്കുമ്പോള്‍ അമ്മ കഞ്ഞി വെക്കുമോ എന്ന് മറു ചോദ്യം ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും. ഏതായാലും അത്രയൊന്നും ഞാന്‍ പറഞ്ഞില്ല. :) ഈ കമന്റ് കണ്ടിട്ടെങ്കെലും സുശീലിന്റെ പൊട്ടയുക്തിയൊന്ന് തെളിഞ്ഞാലോ എന്ന് വെച്ച് എഴുതി പോയതാണ്. ക്ഷമിക്കണേ :)

സുശീലിന്റെ മറ്റൊരു കമന്റ് :

ചിന്തകന്‍ പറയുന്നു: "വല്ല ഒന്നാം ക്ലാസിലെ കുട്ടികളോടും സംവദിക്കാന്‍ പോയാല്‍ .. ഇതിലും എത്രയോ ഭേദം അതായിരുന്നു :)
- കാര്യം പറയുമ്പോള്‍ ചൂടാകല്ലേ സാര്‍. കൂള്‍ ഡൗണ്‍.


സമൈലിയിട്ടാല്‍ ഇനിമുതല്‍ ചൂടായാണെന്നാണര്‍ത്ഥം കെട്ടോ!!! ഇങ്ങനെ പോയാല്‍ യുക്തിവാദികളുമായി താരതമ്യം ചെയ്താല്‍ ഒന്നാം ക്ലാസിലെ കുട്ടി കേസ് കൊടുക്കും :) :) :) (മൂന്ന് ചൂടാകല്‍ ഇട്ടിട്ടുണ്ട് കെട്ടോ)


സുശീലിന്റെ മറ്റൊരു കമന്റ്:-

.....പിന്നെ ചിന്തകനോട് ഒരു രഹസ്യം, മറ്റാരും കേള്‍ക്കണ്ട. തങ്കളോട്‌ സംവദിക്കുന്നത്‌ നാജിനോട്‌ സംവദിക്കുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. എല്ലാ പൊയിന്റുകളും നിങ്ങള്‍ തന്നെ തരുന്നുണ്ടല്ലോ. നന്ദി......
...ഓടി വരൂ നാജ്, എവിടെ പലരും വിയര്‍ത്ത് സമനില തെറ്റുന്നുണ്ട്. അതോ പഹയന്‍ അനുഭവിക്കട്ടെ എന്നു കരുതി മിണ്ടാതിരിക്കുകയാണോ?.....

ഇനിയും നാജ് വേണോ സുശീല്‍ജീ‍ീ‍ീ‍ീ..... എല്ലാ പോയ്ന്റുകളും ഞാന്‍ തന്നെ തരുന്നില്ലേ? :-)

79 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

യുക്തിവാദം എന്ന ബ്ലോഗില്‍ ഞാന്‍ ദൈവനിഷേധിയല്ല! എന്ന പോസ്റ്റിന് സുശീല്‍ കുമാര്‍ എന്ന യുക്തിവാദി ബ്ലോഗറുമായി ഞാന്‍ നടത്തിയ സംവാദത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ ഒരു പോസ്റ്റായി ഇടുന്നു.

Suvi Nadakuzhackal പറഞ്ഞു...

ഇത് മുഴുവന്‍ വായിച്ചിട്ടും ചിന്തകന്‍ ഇവിടെ എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.

ചിന്തകന്‍ പറഞ്ഞു...

സരാമില്ല സുവീ

ഒരു തവണകൂടി വായിച്ചോളൂ. സാവധാനം മനസ്സിലായികൊള്ളും. :)

സുശീല്‍ കുമാര്‍ പറഞ്ഞു...

ഇല്ലാത്ത കാര്യങ്ങള്‍ക്ക് നിര്‍വ്വചനം നല്‍കാന്‍ ഞാന്‍ ആളല്ല. അതുകൊണ്ടാണ്‌ ഓരോരുത്തരും അവതരിപ്പിക്കുന്ന ദൈവത്തെ അവരുടെ വ്യാഖ്യാനങ്ങള്‍ വെച്ച് തന്നെ ഖണ്ടിക്കേണ്ടി വരുന്നത്. അവനറിയാതെ ഒരു ഇല പോലും അനങ്ങില്ലെന്ന് പറഞ്ഞിട്ട് സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നത് അവനറിഞ്ഞില്ലേ എന്ന് ചോദിക്കുമ്പോള്‍ പനി പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

ഇനി വിഷയത്തിലേക്കു വരാം.

1) സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു
ശക്തി.

- സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും എതിരഭിപ്രായമില്ല.

2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍.

- സംവിധായകനും, നിയന്താവും പരിപാലകനുമാകുന്നതില്‍ വിരോധമില്ല.

3)അവന്‍ ഏകനാണ്. അവന്‍ സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ അവനെ എല്ലാവരും ആശ്രയിക്കുന്നു.

- ഇതിലും വലിയ കുഴപ്പമില്ല.

"അവന് അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല."

ഇവിടെ ഒരു പ്രശ്നമുണ്ട്. എല്ലാ കാര്യങ്ങളും അറിയുന്ന ഒരാള്‍ ഗാസയിലെ കാര്യം മാത്രം അറിയുന്നില്ല എന്ന്‌ എങ്ങനെ പറയാനാകും. കണ്ണില്ലാതെ ജനിക്കുന്നവരും, ജന്മനാ മൂകരായി ജനിക്കുന്നവരും എല്ലാരറിയുന്നവ്നോട് എന്ത്‌ തെറ്റാണ്‌ ചെയ്തത്‌? ഭൂകമ്പങ്ങളുണ്ടാക്കി നിരപരാധികളായ മനുഷ്യരെയും(തന്തോന്നി വാദികളെയല്ല) കൊല്ലുന്നത് എന്തിനാണ്‌?

"...ഞാന്‍ പറഞ്ഞത് യുക്തിയും ബുദ്ധിയും അവസാനിക്കുന്നേടാത്താണ് വിശ്വാസം ആരംഭിക്കുന്നത് എന്നാണ്
വിശ്വാസം ഇല്ലാത്തവര്‍ക്ക് അവിടെ ശൂന്യമാണെന്ന് ധരിക്കാം. ഞാന്‍ അവിടന്നങ്ങോട്ട് ഒരു വിശ്വാസിയാണ്. താങ്കളുടെ‍ നിലപാട് ഇക്കാര്യത്തില്‍ അറിഞ്ഞാല്‍ കൊള്ളാം."

ബുദ്ധിയും യുക്തിയും അവസാനിക്കുന്നിടത്ത് വിശ്വാസം ആരംഭിക്കുമ്പോള്‍ പ്രശ്നങ്ങളുണ്‍ട്. ഞാന്‍ മുമ്പ് പറഞ്ഞ നൂറില്‍ ഏത് വിശ്വസിക്കണമെന്ന കാര്യം. നിങ്ങള്‍ ഖുറാനിലെ ദൈവത്തിലാണ്‌ വിശ്വസിക്കുന്നത് എന്ന്‌ പറയുന്നു. ഞാന്‍ ഏതിലാണ്‌ വിശ്വസിക്കേണ്ടത്? ഞാന്‍ ജനിച്ച മതത്തിലോ? പല മതത്തിലും ജനിച്ചവര് അവരുടെ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നു. ഏതാണ്‌ ശരി? ഏതാണ്‌ തെറ്റ്? എങ്ങണെ തീരുമാനിക്കാം? ബുദ്ധിയും യുക്തിയും അവസാനിച്ച ശേഷമുള്ള കാര്യമായതിനാല്‍ അതിനെ ആശ്രയിക്കാനും പറ്റില്ല. അതാണ്‌ മാനധണ്ഡമെന്തെന്ന്‌ ചോദിച്ചത്.

"99 പേര്‍ സുശീലിനെ വിലയിരുത്തുന്നു എന്ന് വെക്കുക"

തൊണ്ണൂറ്റി ഒമ്പത് പേര്‍ ഒരാളെ വിലയിരുത്തുന്ന കാര്യമല്ല പറഞ്ഞത്. 99 പേരെ വിലട്ഠ്തുന്ന കാര്യമാണ്‌.

"“ഗാസയെ ബന്ധപെടുത്തി ചോദിച്ച അതി ഫയങ്കരമായ ചോദ്യത്തില്‍ ഞാന്‍ ഞെട്ടി വിറച്ച് വിറച്ച് വിറച്ച് ....പനിപിടിച്ച്... "

-- ഇപ്പോളും ചോദിച്ചതിന്‌ ഉത്തരം കിട്ടിയിട്ടില്ല.

"അതായത് അല്ലാഹു എന്നത് മുസ് ലീം ദൈവത്തിന്റെ പേരല്ല. അറബി ഭാക്ഷയില്‍ കൃസ്ത്യാനികളും ജൂതന്മാരും എല്ലാവരും അല്ലാഹു എന്ന് തന്നെയാണ് ദൈവം,god എന്ന പദങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്നത്. ‘അല്ലാഹു‘ എന്നത് മുസ് ലീം ദൈവത്തിന്റെ പേരായിരുന്നു വെങ്കില്‍ അറബികളിലുള്ള മറ്റു മതക്കാര്‍ അതേ പദം തന്നെ ദൈവത്തിന് പ്രതിനിധീകരിക്കാന്‍ ഉപയോഗിമായിരുന്നോ ? "

--പേരിന്റെ കാര്യത്തിലല്ല തര്‍ക്കം. അങ്ങനെയാണെങ്കില്‍ തങ്കള്‍ക്ക്‌ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലുമ മതിയല്ലോ? എന്താ പറ്റുമോ?

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പുട്ടന്‍
താങ്കളുടെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും.


ചോദ്യം#1. സൃഷ്ടാവ് എന്തിന് മനുഷ്യനെ സൃഷ്ടിച്ചു? അതും മറ്റൊരു ജീവിക്കും ഇല്ലാത്ത സവിശേഷതകളുമായി.


എന്റെ യുക്തി അനുസരിച്ചുള്ള ഉത്തരം ഈ ചോദ്യങ്ങള്ക്ക് ‍ നല്‍കാന്‍ എനിക്ക് കഴിയില്ല. അല്ലെങ്കില്‍ അങ്ങനെ ഒരുത്തരം ഈ

ചോദ്യങ്ങള്‍ക്കില്ല.ലോകത്തിലെ ഒരാളുടെയും ശാസ്ത്രീ‍യ നിരീക്ഷണങ്ങള്‍ക്കും ഈ ചോദ്യത്തിനൊരുത്തരം നല്‍കാന്‍ പറ്റുമെന്ന്

ഒരാള്‍ക്കും അവകാശപ്പെടാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നുമില്ല.

അപ്പോള്‍ പിന്നെ ഏകവഴി ദൈവം തന്നെ നമ്മെ വല്ലതും അറിയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. അങ്ങിനെ

പരിശോധിക്കുമ്പോള്‍ അതെവിടെ പരിശോധിക്കും. അപ്പോഴാണ് നാം അറിവ് കണ്ടെത്താന്‍ എന്ത് ഉപാധികളാണ്

ഉപയോഗിക്കേണ്ടത് എന്ന ചോദ്യം ഉയരുന്നത്. അത് എവിടെ നിന്ന് കണ്ടെത്തും.. ചില ഉദാഹരണങ്ങള്‍..

തുടക്കത്തില്‍ : നമ്മുടെ മാതാപിതാക്കള്‍ അധ്യാപകര്‍.
ഇവിടെ നമ്മുടെ യുക്തിക്ക് വലിയ പങ്കില്ലെന്ന് തോന്നുന്നു. അവര്‍ പഠിപ്പിന്നു. നമ്മള്‍ അത് പഠിക്കുന്നു.

പിന്നീട് : ചരിത്ര പഠനം,ശാസ്ത്രം,വേദ ഗ്രന്ഥങ്ങള്‍, മറ്റു വായനകള്‍, കാണുന്നതില്‍ കേള്‍ക്കുന്നതും നിന്നും. അനുഭവത്തില്‍ നിന്നു.

ചര്‍ച്ചകളില്‍ നിന്ന്... ഇങ്ങനെ .... നിരവധി അറിവിന്റെ ഉറവിങ്ങളില്‍ നിന്ന്. ഇവിടെ നമ്മുടെ യുക്തി പലചോദ്യങ്ങളും

ഉന്നയിക്കും. ചിലതിന് നമുക്കു സ്വയം ഒരുത്തരം കണ്ടെത്താന്‍ കഴിഞ്ഞേക്കും. ചിലതിന് കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ പിന്നെ

അത് അന്വേഷിച്ച് കണ്ടെത്താന്‍ നാം ശ്രമിക്കും. അങ്ങിനെ ശ്രമത്തില്‍ നിന്നാണ് ഞാനും നിങ്ങളും ഈ ചോദ്യം ചോദിക്കുന്നത്.

എന്റെ പരിശോധനയിലും അന്വേഷണത്തിലും ‍(എല്ലാം പരിശോധിച്ചു എന്ന് ഞാനവകാശ പെടുന്നില്ല) താങ്കള്‍ക്കുചോദിച്ച

ചോദ്യത്തിനുള്ള ഉത്തരം ഖുര്‍ ആനില്‍ നിന്നാണ് ഞാന്‍ കണ്ടെത്തിയത്.

മനുഷ്യരില്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ (ദൈവത്തെ അനുസരിക്കുന്നത്) ആരെന്ന് എന്ന് പരീക്ഷിക്കാന്‍ വേണ്ടി.

ഒരു പക്ഷേ താങ്കളുടെ യുക്തിയെ ഈ ഉത്തരത്തിന് തൃപ്തിപെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇവിടെ എന്റെ ഉത്തരം ഒന്നേ

ഉള്ളൂ. സൃഷ്ടിയുടെ യുക്തി സൃഷ്ടാവിനറിയാം എന്നാല്‍ സൃഷ്ടാവിന്റെ യുക്തി സൃഷ്ടിക്കറിയാന്‍ കഴിയില്ല; സൃഷ്ടാവ് അറിയിച്ച്

തന്നാലല്ലാതെ. അത്കൊണ്ട് ഇതില്‍ കൂടുതലായി എനിക്കറിയില്ല.ചോദ്യം#2. ഈ ഭൂലോകത്തെ പരിപാലിക്കാനാണെങ്കില്‍ (ഭൌതിക ജീവിതത്തിലെങ്കിലും മനുഷ്യനാണല്ലോ ഈ ലോകത്ത്

നടക്കേണ്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്) മറ്റുള്ള ഗ്രഹങ്ങളും സൌരയൂഥങ്ങളും ആര് പരിപാലിക്കും? ജീവനില്ലാത്ത ഗ്രഹങ്ങളും

ഉപഗ്രഹങ്ങളും ഉണ്ടല്ലോ. ജീവന്റെ ആദ്യകണികകള്‍ മാത്രമുള്ള ഗ്രഹങ്ങളും ഉണ്ടായേക്കാം.


ഭൂ ലോകത്തെ മനുഷന്‍ പരിപാലിക്കുന്നില്ല. മനുഷ്യന്‍ നിസ്സഹയനാണ് ഇക്കാര്യത്തില്‍. ഈ ഭൂലോകത്തിലെ ഒരു കാര്യവും

മനുഷ്യന്റെ നിയന്ത്രണത്തിലല്ല. മനുഷ്യനടക്കം.

ദൈവം സൃഷ്ടാവ് മാത്രമല്ല.. സംവിധായകനും നിയന്താവും പരിപാലകനുമാണ്. ഒരിലപോലും അവനറിയാതെ കൊഴിയുന്നില്ല.

പ്രപഞ്ചം ദൈവത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്.

എന്റെ അറിവ് : ഖുര്‍ ആനില്‍ നിന്ന്. ശാസ്ത്രത്തില്‍ ഒരുത്തരവും ഈ ചോദ്യത്തിന് എനിക്ക് ലഭിച്ചിട്ടില്ല.


ചോദ്യം#3 മനുഷ്യനാണ് ഈ ഭൂലോകം പരിപാലിക്കുന്നതെങ്കില്‍ മനുഷ്യന്‍ ഉണ്ടാവുന്നതിനുമുന്പ് ആരായിരുന്നു അത്

ചെയ്തിരുന്നത്? മനുഷ്യരാശിയുടെ ചരിത്രതെക്കാള്‍ എത്രയോ മടങ്ങ് വലുതാണ്‌ ഈ കാലയളവെന്നതോര്‍ക്കുക. അത്രയും

കാലയളവ് മനുഷ്യന്‍ ജീവിച്ചു തീര്‍ക്കുമെന്നുപോലും ഉറപ്പില്ല.

മനുഷ്യനല്ല ഈ ഭൂലോകം പരിപാലിക്കുന്നത്. അതിനുള്ള കഴിവ് മനുഷ്യനില്ല. യാതൊരു സംശയത്തിനുമിടയില്ലാത്തവിധം

വ്യക്തമാണത്.


ചോദ്യം#4 മനുഷ്യന്‍ ഉണ്ടാവുന്നതിനുമുന്പുള്ള ജീവജാലങ്ങളെ എന്തിനാണ് സൃഷ്ടിച്ചത്? അവയെക്കൊണ്ട് മനുഷ്യന് ഒരു

ഉപയോഗവുമില്ലല്ലൊ.


ദൈവത്തിന് മാത്രമേ അറിയൂ. എനിക്കറിയില്ല. അതറിഞ്ഞത് കൊണ്ട് മനുഷ്യനെ സംബന്ധിച്ചേടത്തോളം വല്ല

പ്രയോജനവുണ്ടെന്നും തോന്നുന്നില്ല.


ചോദ്യം#5 മനുഷ്യനെ ഒരു പ്രത്യേകജീവിയായിതന്നെ സൃഷ്ടാവ് സൃഷ്ടിച്ചതാണെങ്കില്‍ എന്തിനിത്രയും കാലം കാത്തിരുന്നു?

മനുഷ്യന് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി ലോകാരംഭത്തില്‍ തന്നെ സൃഷ്ടിക്കാമായിരുന്നില്ലേ?


ദൈവത്തിന് മാത്രമേ അറിയൂ. എനിക്കറിയില്ല. അതറിഞ്ഞത് കൊണ്ട് മനുഷ്യനെ സംബന്ധിച്ചേടത്തോളം വല്ല

പ്രയോജനവുണ്ടെന്നും തോന്നുന്നില്ല

ചിന്തകന്‍ പറഞ്ഞു...


അവനറിയാതെ ഒരു ഇല പോലും അനങ്ങില്ലെന്ന് പറഞ്ഞിട്ട് സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നത് അവനറിഞ്ഞില്ലേ എന്ന് ചോദിക്കുമ്പോള്‍ പനി പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

“അവനറിഞ്ഞില്ല“ എന്നത് താങ്കളുടെ മുമ്പത്തെ കമന്റില്‍ പറഞ്ഞില്ല. അത് കൊണ്ട് ഞാന്‍ നിഷേധിച്ചിട്ടുമില്ല. ദൈവം അറിഞ്ഞു എന്നത് ശരി തന്നെയാണ്. അതറിഞ്ഞില്ലെങ്കില്‍ പിന്നെ ദൈവമാവില്ല. ദൈവത്തെകുറിച്ച് ദൈവം തന്നെ പ്രസ്താവിച്ച കാര്യങ്ങളില്‍ (ഞാന്‍ പോസ്റ്റിലുദ്ധരിച്ചത്) ഏതെങ്കിലും ഒന്ന് തെറ്റിയാല്‍ പിന്നെ അതൊരിക്കലും ദൈവമാവില്ല. പിന്നെ അവിടെ ഒരു ചോദ്യത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.

ആദ്യം എന്താണ് താങ്കള്‍ പറയുന്നത് എന്ന് സ്വയം ഒന്ന് നോക്കിക്കൂടെ താങ്കള്‍ക്ക്. ചുവടെ
എന്റെ കമന്റിലെ ഹൈലൈറ്റ് ചെയ്ത ഭാഗവും താങ്കളുടെ കമന്റിലെ ഹൈലൈറ്റ് ചെയ്ത ഭാഗവും ശ്രദ്ധിക്കുക.


ചിന്തകന്‍ പറയുന്നു:
"ഒരിലപോലും അവനറിയാതെ കൊഴിയുന്നില്ല. പ്രപഞ്ചം ദൈവത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്."

സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നതും, ഗാസയില്‍ മനുഷ്യാധമന്മാര്‍ നിഷ്ടൂരമായ മനുഷ്യക്കുരുതി നടത്തുന്നതും അവന്റെ

പ്രത്യേക നിര്‍ദേശപ്രകാരമായിരിക്കണം. ദൈവത്തിനെ ഇത്ര വിലകെടുത്തല്ലേ സാര്‍.“അറിയുക” എന്നതും “നിര്‍ദ്ദേശിക്കുക“ എന്നതും തമ്മില്‍ അജഗജാന്തരമുണ്ട്.

ചിന്തകന്‍ പറഞ്ഞു...

ബുദ്ധിയും യുക്തിയും അവസാനിക്കുന്നിടത്ത് വിശ്വാസം ആരംഭിക്കുമ്പോള്‍ പ്രശ്നങ്ങളുണ്‍ട്. ഞാന്‍ മുമ്പ് പറഞ്ഞ നൂറില്‍ ഏത് വിശ്വസിക്കണമെന്ന കാര്യം. നിങ്ങള്‍ ഖുറാനിലെ ദൈവത്തിലാണ്‌ വിശ്വസിക്കുന്നത് എന്ന്‌ പറയുന്നു. ഞാന്‍ ഏതിലാണ്‌ വിശ്വസിക്കേണ്ടത്? ഞാന്‍ ജനിച്ച മതത്തിലോ? പല മതത്തിലും ജനിച്ചവര് അവരുടെ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നു. ഏതാണ്‌ ശരി? ഏതാണ്‌ തെറ്റ്? എങ്ങണെ തീരുമാനിക്കാം? ബുദ്ധിയും യുക്തിയും അവസാനിച്ച ശേഷമുള്ള കാര്യമായതിനാല്‍ അതിനെ ആശ്രയിക്കാനും പറ്റില്ല. അതാണ്‌ മാനധണ്ഡമെന്തെന്ന്‌ ചോദിച്ചത്.

താങ്കള്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം താങ്കള്‍ക്ക് മാത്രമാണ്. ലോകത്ത് മറ്റാര്‍ക്കും തന്നെ അതിനുള്ള അധികാരം ദൈവം വിട്ടുകൊടുത്തിട്ടില്ല. താങ്കളെ മസില്‍ പവര്‍ ഉപയോഗിച്ച് വിശ്വസിപ്പിക്കാന്‍ ആരെയും ദൈവം ഏര്‍പാടാക്കിയിട്ടില്ല. നിങ്ങളുടെ ഇച്ഛയെ അവന്‍ സ്വതന്ത്രമാക്കിയിരിക്കുന്നു.(അത് മാത്രമേ നിങ്ങളില്‍ സ്വതന്ത്രമായുള്ളൂ ) ധര്‍മ്മമേതെന്നും അധര്‍മ്മമേതെന്നും അവന്‍ വ്യക്തമായി പഠിപ്പിച്ചു തന്നിരിക്കുന്നു. ഏത് വേണമെങ്കിലും താങ്കള്‍ക്ക് തിരെഞ്ഞെടുക്കാം.

സന്ദേശം കിട്ടിയവന്‍ അത് കിട്ടാത്തവന് എത്തിച്ചു കൊടുക്കാനുള്ള ബാധ്യതയുണ്ട്. എവിടെ ജനിച്ച് എന്നത് ഒരു പ്രശ്നമാകുന്നേ ഇല്ല. പഠിക്കുക മനസ്സിലാക്കുക ബോധ്യപെട്ടാല്‍ സ്വീകരിക്കുക.

ബുദ്ധിയും യുക്തിയും അവസാനിക്കുന്നിടത്ത് നിന്നാണോ എല്ലാ മതങ്ങളും യഥാര്‍ത്ഥത്തില്‍ വിശ്വാസം ആരംഭിക്കുന്നത് എന്ന് അതിന്റെ ഉറവിടങ്ങളില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ താങ്കള്‍ക്ക് സത്യം കണ്ടെത്താന്‍ കഴിഞ്ഞേക്കാം.

ചിന്തകന്‍ പറഞ്ഞു...


--പേരിന്റെ കാര്യത്തിലല്ല തര്‍ക്കം. അങ്ങനെയാണെങ്കില്‍ തങ്കള്‍ക്ക്‌ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലുമ മതിയല്ലോ? എന്താ പറ്റുമോ?


എവിടെ നിന്ന് പ്രാര്ത്ഥിക്കുന്നു എന്നതല്ല പ്രശ്നം.. പ്രാര്‍ത്ഥിക്കുന്നവന്‍ ആരോടാണ് പ്രാര്‍ത്ഥിക്കൂന്നതെന്നും അവന്റെ മാനസികാവസ്ഥ എന്താണെന്നും അനുസരിച്ചിരിക്കും കാര്യങ്ങള്‍. എവിടെ നിന്ന് പ്രാര്‍ത്ഥിച്ചാലും കേള്‍ക്കാന്‍ കഴിവുള്ളവനാണ് ദൈവം.
ദൈവം നിങ്ങളില്‍ ഏറ്റവും അടുത്തവനാണ്.

എന്നെ സംബന്ധിച്ചേടൊത്തോളം എവിടെ നിന്ന് പ്രാര്‍ത്ഥിക്കുന്നതിനും പ്രശ്നമില്ല. അമ്പലക്കാര്‍ അനുവദിച്ചാല്‍ ‍ ‍അവിടെ പോയി പ്രാര്‍ത്ഥിക്കുന്നതില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല. :)

സുശീല്‍ കുമാര്‍ പറഞ്ഞു...

അറിയാത്ത കാര്യങ്ങള്‍ക്കീല്ലാം ഉത്തരം ഖുര്‍ ആനില്‍ തന്നെ തപ്പിയത്‌ എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല.മുഴുവന്‍ വെളിപാടുകളും തപ്പിയിട്ടില്ലെന്ന്‌ സമ്മതിക്കുന്നുമുണ്ട്. ഏതായാലും "വെളിപാടുകളും വെളിച്ചപ്പാടുകളും" ഇനി ജബ്ബാര്‍ മാസ്റ്റരുടെ പുതിയ പോസ്റ്റില്‍

Sakkeer Hussain പറഞ്ഞു...

vittu kala
nannavunna kesalla

ചിന്തകന്‍ പറഞ്ഞു...

പ്രിയ സക്കീര്‍

താങ്കള്‍ പറഞ്ഞതാ അതിന്റെ ഒരു ശരി. ഇവരുടെ ഈ ‘താന്തോന്നിവാദം‘ എന്ന് നിര്‍ത്തുന്നുവോ അന്നിവര്‍ ഒരു പക്ഷേ രക്ഷപ്പെട്ടേക്കാം. :)

അപ്പൂട്ടൻ പറഞ്ഞു...

പ്രിയ ചിന്തകന്‍,
പോസ്റ്റിന്റെ തലവാചകം തന്നെ താന്തോന്നിവാദികള്‍ എന്ന് നല്കിയത് ശ്രദ്ധിച്ചു. താന്തോന്നി എന്നത് നല്ല രീതിയില്‍ തന്നെ എടുക്കട്ടെ (പുലഭ്യം പറഞ്ഞതാണെങ്കില്‍ അത് അര്‍ഹിക്കുന്ന രീതിയില്‍ തന്നെ അവഗണിക്കുന്നു). താന്തോന്നി എന്നുവെച്ചാല്‍ തനിക്ക് തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവന്‍. അപ്പോള്‍ ഒരു വിശ്വാസി തനിക്ക് തോന്നാതെയാണോ പ്രവര്‍ത്തിക്കുന്നത്? അത് വിശ്വാസമാണെന്നു തോന്നുന്നില്ല, ഭയമാണ്.
അറിയില്ല എന്നത് ഉത്തരമല്ല എന്ന് താങ്കള്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ പറഞ്ഞതായി ഓര്‍ക്കുന്നു.
താങ്കളുടെ "അറിയില്ല" ഞാന്‍ അംഗീകരിക്കുന്നു, പ്രതീക്ഷിച്ചതല്ലെങ്കിലും. ശാസ്ത്രമോ യുക്തിയോ പ്രയോഗിച്ചാല്‍ ഈ ചോദ്യങ്ങളില്‍ പലതിനും ഒരു പരിധി വരെ ഉത്തരമുണ്ടെന്നും അറിയുക.
അറിയാത്തത് തെറ്റാണെന്നു ആരും പറയില്ല. അറിയാത്തതിനെ അറിയാന്‍ ശ്രമിക്കുന്നത്, ഫലം പരാജയമാണെങ്കിലും, ആണ് മനുഷ്യന്‍ തന്റെ ചരിത്രത്തില്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം. അങ്ങിനെ അവയെ അറിയാന്‍ ശ്രമിച്ചതിനാലാണ് മനുഷ്യന്‍ ഇതുവരെയെങ്കിലും എത്തിയത് എന്ന് താങ്കളും അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഭൂതകാലത്ത് ഇതിലുമധികം കാര്യങ്ങള്‍ അറിഞ്ഞിട്ടു പ്രയോജനമില്ലായിരുന്നു. ഉദാഹരണത്തിന് ഭൂമി സൂര്യനെ ചുറ്റുകയാണോ എന്നറിഞ്ഞിട്ട് പണ്ടുള്ള മനുഷ്യന് യാതൊന്നും നേടാനില്ലായിരുന്നു. പക്ഷെ അത് അറിഞ്ഞിട്ട് ഗുണം എന്താണുണ്ടായതെന്നു നാം ഇപ്പോള്‍ മനസിലാക്കുന്നില്ലേ? അപ്പോള്‍, അറിഞ്ഞിട്ടു പ്രയോജനമില്ല?
ഞാന്‍ ചോദിച്ച ചോദ്യങ്ങളില്‍ പ്രയോജനമൊന്നും ഇല്ലായിരിക്കും. ചിലര്‍ അത് ദൈവത്തില്‍ ഏല്പിച്ചു, ചിലര്‍ സ്വയം ചോദിച്ചു, അത്രമാത്രം. സ്വയം ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റുണ്ടെന്നു പറഞ്ഞാല്‍, എന്തോ, എനിക്ക് അതില്‍ അത്ര യോജിക്കാനാവുന്നില്ല.
യുക്തിക്കപ്പുറം വിശ്വാസം അല്ലെങ്കില്‍ ശൂന്യത എന്ന് താങ്കള്‍ പറഞ്ഞതുപോലെ ആ വിശ്വാസത്തിലും ചില ശൂന്യതകള്‍ വേണോ സ്നേഹിതാ?
ചോദ്യങ്ങള്‍ ഇനിയും പലരില്‍ നിന്നായി വന്നേക്കാം, സ്വന്തം വിശ്വാസത്തില്‍ നിന്നുകൊണ്ട് ഉത്തരം നല്‍കാന്‍ സാധ്യമല്ലായിരിക്കാം. പക്ഷെ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നത്, വിശ്വാസത്തിനോടു ചെയ്യുന്ന നീതികേടാണ്‌.

“അറിയുക” എന്നതും “നിര്‍ദ്ദേശിക്കുക“ എന്നതും തമ്മില്‍ അജഗജാന്തരമുണ്ട് എന്ന് താങ്കള്‍ പറഞ്ഞതു കണ്ടു. ശരിയാണ്, പക്ഷെ വാചകം മുഴുവന്‍ വായിച്ചാല്‍ ഒരുപക്ഷെ ചിത്രം വ്യത്യസ്തമായേക്കും. അറിയുക എന്നതും നിയന്ത്രിക്കുക എന്നതും തമ്മില്‍ അത്ര തന്നെ അന്തരമുണ്ട്. അറിഞ്ഞിട്ടു നിയന്ത്രിക്കേണ്ടി വരുന്പോഴാണ് നിര്‍ദ്ദേശിക്കേണ്ടിവരുന്നത്.

എന്റെ ചിന്തകള്‍ യുക്തിവാദം ബ്ലോഗിലെ പോസ്റ്റില്‍ ഒരു കമന്റ് ആയി എഴുതിയിരുന്നു. അതും താങ്കള്‍ വായിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു. ആ രീതിയില്‍ ചിന്തിച്ചാല്‍ (വേണമെന്നു പറയുന്നില്ല, അതാണ്‌ ശരിയെന്നും പറയുന്നില്ല) ഒരുപക്ഷെ ചില ഉത്തരങ്ങള്‍ കിട്ടിയേക്കും.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

താങ്കള്‍ക്കെന്റെ ബ്ലോഗിലേക്ക് സ്വാഗതം. ഒരു കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. കാരണം ആദ്യമായാണ് താങ്കളെ പോലെ മാന്യമായി സംസാരിക്കുന്ന ഒരു വ്യക്തിയെ ഇത്തരം സംവാദങ്ങളില്‍ ഞാന്‍ കാണുന്നത്. ഞാനും തുടക്കത്തില്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ പരിഹാസ രൂപേണയുള്ള കമന്റുകളാണ് അധികവും എനിക്ക് ലഭിക്കാറുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇത്തരം ആളുകളോട് സംവാദത്തിലേര്‍പെടുമ്പോള്‍ ഞാനും ആളുകള്‍ക്കനുസരിച്ച് അത്പം സ്വല്പം എന്റെ തനത് ശൈലിയില്‍ നിന്ന് മറാറുണ്ട്. എന്നാല്‍ തന്നെയും പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആലോചിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാറുള്ളൂ.

അതേപോലെയൊരു പ്രയോഗമാണ് ‘താന്തോന്നിവാദികള്‍‘. അതുപയോഗിച്ചിരിക്കുന്നത് മോശമായ അര്‍ത്ഥത്തിലല്ല. പുലഭ്യം പറഞ്ഞതുമല്ല. സദുദ്ദേശപരമായി തന്നെയാണ്. എന്നാല്‍ താങ്കള്‍ പറഞ്ഞപോലെ താനിക്ക് തോന്നിയത് പോലെ പ്രവര്‍ത്തിക്കുന്നവന്‍ എന്ന് മാത്രമല്ല. തനിക്ക് തോന്നിയത് പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വാദിക്കുന്നവരെ കുറിച്ചുമാണ്. അങ്ങനെയല്ലാതെ ജീവിക്കുന്നവരെ പരിഹാസരൂപേണ കാണുന്നവരാണവര്‍. അതിനെ വിമര്‍ശിക്കാന്‍ വേണ്ടിമാത്രം ജീവിതം ഉഴിഞ്ഞുവെച്ചവര്‍.

അപ്പോള്‍ ഒരു വിശ്വാസി തനിക്ക് തോന്നാതെയാണോ പ്രവര്‍ത്തിക്കുന്നത്? അത് വിശ്വാസമാണെന്നു തോന്നുന്നില്ല, ഭയമാണ്.
അറിയില്ല എന്നത് ഉത്തരമല്ല എന്ന് താങ്കള്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ പറഞ്ഞതായി ഓര്‍ക്കുന്നു.


ഇത് അത്പം വിശദീകരണം അര്‍ഹിക്കുന്നുണ്ട്. ഒരു (യുക്തിവാദിയും/നിരീശ്വരവാദിയും) ഒരു (വിശ്വാസിയും) തമ്മില്‍ പ്രധാനമായും ഭിന്നിക്കുന്നത് ഇവിടെയാണ്. പ്രത്യക്ഷത്തില്‍ വീക്ഷിക്കുന്ന ഒരാള്‍ക്ക് എല്ലാവരും തന്നെ തനിക്ക് തോന്നിയത് മാത്രം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സത്യത്തില്‍ അങ്ങിനെ അല്ല. കാരണം പറയാം. വളരെ ശ്രദ്ധയോടെ വായിച്ചാല്‍ മാത്രമേ താങ്കള്‍ക്കൊരു പക്ഷേ ഇതിന്റെ പൊരുള്‍ കിട്ടുകയുള്ളൂ

സ്ഥലം: ഒരു ഗവണ്മെന്റ് ഇലക്ട്രിസിറ്റി ഓഫീസ്. ഞാന്‍(താങ്കളുമാവാം) അവിടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് വെക്കുക. കൈക്കൂലി നിയമപരമായി തെറ്റാണെന്ന് എനിക്കറിയാം. പിടിക്കപ്പെട്ടാല്‍ കുറ്റവുമായത് കൊണ്ട് ശിക്ഷിക്കപ്പെടും.

കൈക്കൂലി വാങ്ങാനുള്ള ഒരവസരം എനിക്കൊത്തു കിട്ടി. ഒരിക്കലും പിടിക്കപ്പെടാന്‍ സാധ്യതയില്ലെന്നും ആരും കാണുകയില്ലെന്നും എനിക്കുറപ്പുണ്ട് :

ആദ്യം ഞാനൊരു നിരീശ്വരവാദി/യുക്തിവാദി/താന്തോന്നി വാദി/താന്തോന്നിയോ ആണെന്ന് വെക്കുക.

എന്റെ യുക്തിയും ബുദ്ധിയും എന്നോട് പറയുന്നത് അത് വാങ്ങാനാണ്. തീര്‍ച്ചയായും ഞാനതു വാങ്ങും. കാരണം അത് വാ‍ങ്ങിയാല്‍ എനിക്ക് സാമ്പത്തികമായി നേട്ടമുണ്ട്. എന്റ് ജീവിതം ആര്‍ഭാട പൂര്‍ണമാക്കാം. സമൂഹത്തില്‍ എനിക്ക് മാന്യമായ സ്ഥാനം കിട്ടുകയും ചെയ്യും. അത് മൂലമുള്ള മറ്റൊരു പ്രശ്നവും എന്നെ ബാധിക്കില്ല എന്നെനിക്കുറപ്പുമുണ്ട്.
ഞാനതു വാങ്ങിയില്ലെങ്കില്‍ എനിക്ക് സാമ്പത്തിക നേട്ടമില്ല. അത് മൂലമുള്ള എല്ലാ ഐശ്വര്യങ്ങളും എനിക്ക് നഷ്ടപ്പെടും. ആകെ കൂടി വളരെ കുറച്ച് കാലം മാത്രമേ എനിക്ക് ജീവിതമുള്ളൂ. ഞാനെന്തിന് എനിക്ക് കിട്ടാനുള്ള സുഖങ്ങള്‍ സൌകര്യങ്ങള്‍ ത്യജിക്കണം? അത്കൊണ്ടെനിക്കെന്ത് പ്രയോജനം? ഇവിടെ ഞാനെനിക്കിഷ്ടമുള്ളത്/എനിക്ക് തോന്നിയത് ചെയ്യുന്നു.

രണ്ടാമതയി ഞാനൊരു ദൈവവിശ്വാസിയാണെന്ന് വെക്കുക:

മനുഷ്യന്‍ എന്ന നിലക്ക് മുകളില്‍ പറഞ്ഞത് തന്നെയാണ് എന്റെയുക്തി ഇപ്പോഴും. എന്നാല്‍ ആരു കണ്ടില്ലെങ്കിലും എന്നെ ദൈവം കാണും എന്ന ബോധം എനിക്കുണ്ട്. ജനങ്ങളോടുള്ള എന്റ് ഉത്തരവാദിത്വത്തില്‍/കണക്കുകകളില്‍ ഞാന്‍ പിഴവുകള്‍ വരുത്തിയാല്‍ ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടി വരും എന്നത് കൈക്കൂലി വാങ്ങിക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്നു. നിങ്ങള്‍ക്കിതിനെ ഭയമെന്ന് വിളിക്കാം. (നിയമത്തിന് മുമ്പില്‍ അകപ്പെടും എന്നതും ഭയം തന്നെയാണ്. കൈക്കൂലി വാങ്ങാതിരുന്നാലും വാങ്ങിയാലും എനിക്ക് സര്‍ക്കാര്‍ ശമ്പളം തരും.) ഇവിടെ ഞാന്‍ എന്നെ അനുസരിക്കുന്നതിന് പകരം ദൈവത്തെ അനുസരിക്കുന്നു. അതായത് എനിക്ക് തോന്നിയതല്ല ഞാന്‍ ചെയ്യുന്നത് എന്നര്‍ത്ഥം. എന്റെ യഥാര്‍ത്ഥ ഇച്ഛയേക്കാള്‍ ദൈവേച്ഛക്കാണ് ഞാനിവിടെ പ്രാമുഖ്യം നല്‍കുന്നത്.

കള്ളുകുടിയാവട്ടെ, വ്യഭിചാരമാവട്ടെ, ബലാല്‍ സംഘമാവട്ടെ, മോഷണമാവട്ടെ കൊലപാതകമാവട്ടെ ഇങ്ങനെയെന്തും താങ്കള്‍ മുകളില്‍ പറഞ്ഞതനുസരിച്ചുള്ള ഒരു പരീക്ഷണം നടത്തി നോക്കൂ.

അറിയില്ല എന്നത് ഒരു ചോദ്യത്തിനും ഉത്തരമല്ല. ഇപ്പോഴും ഞാനതില്‍ ഉറച്ചു നില്‍ക്കുന്നു. ഉത്തരമില്ലാത്തത് കൊണ്ടല്ലല്ലോ അറിയില്ലാ എന്നു പറയുന്നത്. ഉത്തരമുണ്ടാകാം. അതെനിക്കറിയില്ല ദൈവത്തിന് മാത്രമേ അറിയൂ.

തുടരും...

അപ്പൂട്ടൻ പറഞ്ഞു...

ക്ഷമിക്കണം ചിന്തകന്‍, എനിക്കിവിടെ വിയോജിച്ചേ തീരൂ.
തനിക്ക് തോന്നിയതുപോലെ മാത്രം പ്രവര്‍ത്തിക്കുന്നവന്‍ താങ്കള്‍ പറഞ്ഞ രീതിയില്‍ താന്തോന്നി ആവാറില്ല, സമൂഹത്തിന്റെ കാഴ്ചപ്പാടില്‍. ഹിറ്റ്ലര്‍ താന്തോന്നി എന്ന് പറയപ്പെടുന്നതും ഗാന്ധിജി അങ്ങിനെ വിളിക്കപ്പെടാത്തതും എന്തുകൊണ്ടാണെന്ന് താങ്കള്‍ക്ക് മനസിലാവുമല്ലോ. രണ്ടുപേരും സ്വന്തം ചിന്തകളും ആദര്‍ശങ്ങളും തന്നെയാണ് പ്രവര്‍ത്തിക്കുവാന്‍ ആധാരമാക്കിയത്.
ഒരു കണക്കിന് തനിക്ക് തോന്നിയതല്ലേ പ്രവര്‍ത്തിക്കേണ്ടത്, മറ്റാരുടേയോ പ്രേരണയാല്‍ മാത്രം ചെയ്യുന്നതില്‍ എന്തോ ഒരു "ഇത്" തോന്നാറില്ലേ പലപ്പോഴും. ഉദാഹരണത്തിന്, സ്കൂള്‍ പരീക്ഷകളില്‍ വാക്യത്തില്‍ പ്രയോഗിക്കുക എന്ന ചോദ്യരീതി താങ്കള്‍ പഠിക്കുന്പോള്‍ കണ്ടുകാണും. അത് ബൈഹാര്‍ട്ട് പഠിച്ചാല്‍ മാര്‍ക്ക് കിട്ടും, ഞാന്‍ പറയുന്ന പോലെ എഴുതിയാല്‍ മതി എന്ന് പറയുന്ന ഒരു ടീച്ചറുടെ പ്രീതിയും നേടാം. പക്ഷെ അതാണോ വേണ്ടത്? അങ്ങിനെ ചെയ്‌താല്‍ എന്റെ ബുദ്ധിക്ക് അവിടെന്തു വില?
തനിക്ക് ശരിയെന്നു തോന്നിയതിനാലാണല്ലോ താങ്കള്‍ ഒരു വിശ്വാസി ആയതും ഇത്തരമൊരു സംവാദത്തില്‍ ഏര്‍പ്പെടുന്നതും. അതും ആ അര്‍ത്ഥത്തില് താന്തോന്നിത്തരം തന്നെ.
താങ്കള്‍ പറഞ്ഞ കൈക്കൂലിയുടെ ഉദാഹരണം പ്രായോഗിക ജീവിതത്തില്‍ എത്രമാത്രം ശരിയാണെന്ന് താങ്കള്‍ പരതിയാല്‍ മനസിലാവും. ബുദ്ധി അല്ലെങ്കില്‍ യുക്തി വെറും ഭൌതികവാദം മാത്രമാണെന്ന ചിന്തയിലായിരിക്കാം ഒരുപക്ഷെ താങ്കള്‍ അത് പറഞ്ഞത്. സത്യം-അസത്യം അല്ലെങ്കില്‍ ശരി-തെറ്റ് എന്നിവക്കിടയില്‍ നില്ക്കുന്ന ചില കാര്യങ്ങളുമുണ്ടായേക്കാം എന്നതുപോലെ തന്നെ ഇവിടെയും രണ്ടുവിഭാഗം മാത്രമല്ല ഉള്ളത്.
കൈക്കൂലി വാങ്ങുക എന്ന ഉദാഹരണം നോക്കിയാല്‍ പഴയ കമ്മ്യൂണിസ്റ്റുകള്‍ പലരും അഴിമതിക്കാരാവുമല്ലോ. വിശ്വാസികള്‍ ആരും അഴിമതിക്കാരുമാവില്ല. അങ്ങിനെയല്ലാത്ത ചരിത്രം നമുക്കുണ്ട്. അതൊന്നു വെറും exceptions അല്ലതാനും.
മനുഷ്യന് നന്മ എന്ന ഒന്നില്ലേ? മനുഷ്യന് തന്റെ സമൂഹജീവിതത്തിനിടയില്‍ കിട്ടിയതാണ് നന്മ എന്ന ചിന്ത. അതിന് മനുഷ്യന്‍ ഒരിക്കലും ദൈവവിശ്വാസം അല്ലെങ്കില്‍ ദൈവഭയം ആധാരമാക്കിയിട്ടില്ല.
മനുഷ്യന്‍ യുക്തി പ്രയോഗിക്കുന്നത് എല്ലായ്പ്പോഴും സ്വന്തം കാര്യലാഭം മാത്രം നോക്കിയല്ല. ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമല്ലാത്ത ജീവിതം നയിച്ച എത്രയോ സാമൂഹ്യപരിഷ്കര്‍ത്താക്കളണ്ടല്ലോ നമ്മുടെ ചരിത്രത്തില്‍.
താങ്കളുടെ മോഷണം-പിടിച്ചുപറി-മദ്യപാനം എന്നീ വാദഗതികളിലും എനിക്കിത്രയേ പറയാനുള്ളൂ. ദൈവത്തില്‍ അല്ലെങ്കില്‍ നിയമത്തില്‍ ശിക്ഷ ഉള്ളതിനാല്‍ മാത്രം ഒരാള്‍ വിട്ടുനിന്നു എന്ന് പറയുന്നതു മനുഷ്യന്റെ സ്വതസിദ്ധമായ നന്മയെ കാണാതിരിക്കലാണ്. മനുഷ്യനില്‍ വിശ്വസിക്കാത്ത ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് അര്‍ത്ഥവത്താണോ എന്ന് താങ്കള്‍ തന്നെ വിലയിരുത്തുക.
താങ്കള്‍ പറഞ്ഞു, അതെനിക്കറിയില്ല ദൈവത്തിന് മാത്രമേ അറിയൂ.
ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശാസ്ത്രമോ യുക്തിയോ പ്രയോഗിച്ചാല്‍ ഒരു ഉത്തരമെങ്കിലും കിട്ടും എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അപ്പോള്‍ ഉത്തരം ദൈവത്തിനു മാത്രമല്ല മനുഷ്യനും അറിയാം. അത് തെറ്റാണെന്നു തെളിയിക്കാന്‍ താങ്കള്‍ക്കു കഴിയണമെന്നില്ല (പരിഹസിച്ചതല്ല, positive ആയി എടുക്കാന്‍ അപേക്ഷ), കാരണം ഉത്തരം അറിയില്ലെന്ന് താങ്കള്‍ പറഞ്ഞല്ലോ. തെറ്റാണെന്നു ദൈവം പറയുന്നുമില്ല. അപ്പോള്‍ വിശ്വാസത്തിലൂടെ മനസിലാകാത്തത് യുക്തിയിലൂടെ അറിയാന്‍ കഴിഞ്ഞേക്കും. ഉത്തരമില്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ ഒരു ഉത്തരമെങ്കിലും ഉള്ളത്.
സംവാദത്തില്‍ ഞാന്‍ പങ്കെടുത്തതിന്റെ ഉദ്ദേശ്യം ഇത്രയേ ഉണ്ടായിരുന്നുള്ളൂ. എതിര്‍വാദങ്ങള്‍ എല്ലാം ഒറ്റയടിക്ക് മണ്ടത്തരമാണെന്ന രീതിയിലെക്കെത്തുന്ന ചിന്ത ഒഴിവാക്കാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യുക, അത്രമാത്രം.

ചിന്തകന്‍ പറഞ്ഞു...

അറിവ് നാം അന്വേഷിക്കുകയും, പരമാവധി അത് കണ്ടെത്തുകയും വേണം. അതില്‍ സംശയമില്ല. ബൌതിക ലോകത്തിലെ രഹസ്യങ്ങള്‍ നാം ഇനിയും കണ്ടെത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ. അതിന് ശാസ്ത്രത്തിന്റെ സാധ്യതകളെ പരമാവധി നമുക്ക് ഉപയോഗപെടുത്താം. ഇവിടെ നമുക്കിടയില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല.

താങ്കള്‍ പറഞ്ഞു :

ഉദാഹരണത്തിന് ഭൂമി സൂര്യനെ ചുറ്റുകയാണോ എന്നറിഞ്ഞിട്ട് പണ്ടുള്ള മനുഷ്യന് യാതൊന്നും നേടാനില്ലായിരുന്നു. പക്ഷെ അത് അറിഞ്ഞിട്ട് ഗുണം എന്താണുണ്ടായതെന്നു നാം ഇപ്പോള്‍ മനസിലാക്കുന്നില്ലേ?

അറിവ് നേടിയാല്‍ ഗുണം ഇല്ലെന്ന് ഒരിക്കലും ഞാന്‍ പറയില്ല. ഇവിടെ താങ്കളുടെ മുന്‍ ചോദ്യവും എന്റെ ഉത്തരവും ഒന്ന് കൂടി പരിശോധിക്കാം.

“”ചോദ്യം#4 മനുഷ്യന്‍ ഉണ്ടാവുന്നതിനുമുന്പുള്ള ജീവജാലങ്ങളെ എന്തിനാണ് സൃഷ്ടിച്ചത്? അവയെക്കൊണ്ട് മനുഷ്യന് ഒരു
ഉപയോഗവുമില്ലല്ലൊ. “”

“”ദൈവത്തിന് മാത്രമേ അറിയൂ. എനിക്കറിയില്ല. അതറിഞ്ഞത് കൊണ്ട് മനുഷ്യനെ സംബന്ധിച്ചേടത്തോളം വല്ല
പ്രയോജനവുണ്ടെന്നും തോന്നുന്നില്ല.“”

ദൈവം ഒരു കാര്യം എന്തിന് ചെയ്തു എന്ന് എന്നോട് ചോദിച്ചാല്‍ അതിന്റെ ഉത്തരം ദൈവം അറിയിച്ച് തരാത്തിടത്തോളം മനുഷ്യനറിയാന്‍ കഴിയില്ല എന്നാണ്. എന്തിന് പറയുന്നു, താങ്കള്‍ ഒരു കാര്യം ചെയ്താല്‍, അതെന്തിന് ചെയ്തു എന്ന് വ്യക്തമായി അറിയുന്നയാള്‍ താങ്കള്‍ മാത്രമാണ്. വേറൊരാളോള്‍ക്ക് കുറേ നിഗമനങ്ങള്‍ പറയാന്‍ കഴിയും എന്നല്ലാതെ അത് പൂര്‍ണമായും ശരിയാവുമെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല.

യുക്തിക്കപ്പുറം വിശ്വാസം അല്ലെങ്കില്‍ ശൂന്യത എന്ന് താങ്കള്‍ പറഞ്ഞതുപോലെ ആ വിശ്വാസത്തിലും ചില ശൂന്യതകള്‍ വേണോ സ്നേഹിതാ?

വിശ്വാസത്തില്‍ ശൂന്യതയോ! താങ്കള്‍ എന്താണുദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.

“അറിയുക എന്നതും നിയന്ത്രിക്കുക എന്നതും തമ്മില്‍ അത്ര തന്നെ അന്തരമുണ്ട്. അറിഞ്ഞിട്ടു നിയന്ത്രിക്കേണ്ടി വരുന്പോഴാണ് നിര്‍ദ്ദേശിക്കേണ്ടിവരുന്നത്.“

താങ്കള്‍ ഉദ്ദേശിക്കുന്നതെന്തെന്ന് എനിക്ക് മനസ്സിലായി. ഇവിടെയും ഒരുപാട് വിത്യാസമുണ്ട്. പ്രപഞ്ച നിയന്ത്രണം എന്നത് മനുഷ്യമനസ്സിന്റെ നിയന്ത്രണമാണെണ് താങ്കള്‍ തെറ്റിദ്ധരിച്ചു.

SMASH പറഞ്ഞു...

എന്റെ കാഴ്ചപ്പാടില്‍ ഒരാളുടെ പെരുമാറ്റമോ, പ്രവൃത്തിയോ ,സംസാരമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ ആര്‍ക്കെങ്കിലും മാനസികമായോ/ ശാരീരികമായോ ദോഷമായി വരുന്ന അവസ്ഥയാണ്‌ തെറ്റ് എന്ന്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അല്ലാതെ ദൈവം പറഞു അത്‌ തെറ്റാണെന്ന്‌ അതുകൊണ്ട് ഞാന്‍ ചെയ്യില്ല എന്നല്ല എന്റെ കാഴ്ച്ചപ്പാട് .ഞാന്‍ കൈക്കൂലി വാങിയാല്‍ അതുമൂലം മറ്റാരെങ്കിലും കഷ്ടപ്പെടും അല്ലെങ്കില്‍ ആര്‍ക്കെങ്കിലും അത് നഷ്ടമാണ്‌ എന്ന് തനിയേ മനസിലാക്കി അതു ചെയ്യാതെ ജീവിക്കുകയാണ്‌ ചെയ്യേണ്ടത്. അല്ലാതെ ദൈവം ശിക്ഷിക്കും, അതുകൊണ്ടു മാത്രം കൈകൂലി വാങിക്കാതെ ഇരിക്കുന്നതില്‍ ഒരര്‍ഥവുമില്ല..

അപ്പൂട്ടൻ പറഞ്ഞു...

ഒരു starting point എല്ലായിടത്തും ആവശ്യമാണെന്ന് ഞാന്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ കമന്റായി പറഞ്ഞതു താങ്കള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. നാം രണ്ടുപേരും അവിടെ തന്നെ വ്യത്യസ്ത ചിന്താഗതിക്കാരായതിനാല്‍ കമന്റുകളിലെ വാചകങ്ങള്‍ പ്രസക്തമാണെന്നു കരുതാനാവില്ല.
എല്ലാം individually ദൈവം സൃഷ്ടിച്ചു എന്ന് തുടങ്ങിയാല്‍ താങ്കള്‍ പറയുന്നതില്‍ കാര്യമുണ്ട്. അപ്പോള്‍ എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ലായിരിക്കാം.
ഒന്നു മറിച്ചു ചിന്തിച്ചാല്‍ ചിത്രം മാറാം. മനുഷ്യനെ സൃഷ്ടിച്ചതല്ലെന്നും ജീവന്റെ ആദ്യകണിക മുതല്‍ ഇങ്ങോട്ട് evolution-ന്റെ ഭാഗമായി മനുഷ്യനും evolve ചെയ്യുകയായിരുന്നു എന്നും ചിന്തിച്ചാല്‍ മനുഷ്യന്റെ സൃഷ്ടിയും ദൈവത്തിന്റെ നിയന്ത്രണവും ഒന്നും പ്രസക്തമല്ലാതെ വരും. അങ്ങിനെ ചിന്തിച്ചു നോക്കിയാല്‍ ഒരുപക്ഷെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരവും കിട്ടിയേക്കും. അതിലേക്കായിട്ടാണ് ഞാന്‍ എന്റെ കമന്റ് (ലിങ്ക് കൊടുത്തത്) ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഇട്ടത്.

ഓരോ മതവും പ്രതിനിധാനം ചെയ്യുന്നത് ഓരോ സംസ്കാരമാണ്. മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഇത്തരം സംസ്കാരങ്ങളും, അതുവഴി മതങ്ങളും ഒരുപാടു സഹായിച്ചിട്ടുണ്ട്. അതിനെ മാനിച്ചു കൊണ്ടു തന്നെ പറയട്ടെ, കടുംപിടുത്തങ്ങള്‍ വരുന്പോഴാണ് പലപ്പോഴും ചര്‍ച്ചകള്‍ ഉണ്ടാവുന്നതും എങ്ങുമെത്താതെ പിരിയുന്നതും.

ചിന്തകന്‍ പറഞ്ഞു...


തനിക്ക് ശരിയെന്നു തോന്നിയതിനാലാണല്ലോ താങ്കള്‍ ഒരു വിശ്വാസി ആയതും ഇത്തരമൊരു സംവാദത്തില്‍ ഏര്‍പ്പെടുന്നതും.


തീര്‍ച്ചയായും അതെ. എന്നാല്‍ ഇവിടെ ആത്യന്തികമായി എന്റെ ശരികളെ തീരുമാനിക്കുന്നത് ദൈവിക നിയമങ്ങളാണ്. എന്റെ ശരികള്‍ക്ക് ചില പരിഥികള്‍ ആവശ്യമാണ്.

ഞാനൊരു യുക്തിവാദിയാണെങ്കില്‍ എന്റെ നന്മ തിന്മകള്‍ നിശ്ചയിക്കുന്നത് ഞാന്‍ തന്നെയാണ്. അതാണെന്റെ യുക്തി. എന്റ ശരി തെറ്റുകള്‍ നിര്‍ണ്ണയിക്കാന്‍ മറ്റാര്‍ക്കാണ് പിന്നെ അധികാരം. അതിനാല്‍ എനിക്ക് ഏറ്റവും സുഖമെന്ന് തോന്നുന്നത് ഞാന്‍ ചെയ്യുന്നു. ഇവിടെ എന്റെ തൃപിതിക്കാണ് പ്രാധാനം. നിങ്ങള്‍ പറയുന്നു ഇവിടെ മനുഷ്യത്വത്തില്‍ വിശ്വസിക്കണമെന്ന്.(യുക്തി വാദിക്ക് വിശ്വാസമോ. അങ്ങിനെ ഒന്നില്ല എന്നാണ് ജബ്ബാര്‍ മാഷ് മുമ്പൊരിക്കല്‍ പറഞ്ഞത്. യുക്തിവാദിക്ക് യാഥാര്‍ഥ്യമേ ഉള്ളൂ. വിശ്വാസമില്ല എന്ന്). ഞാനെന്തിന് വിശ്വസിക്കണം മനുഷ്യത്വത്തില്‍. എന്റെ നന്മ തിന്മകള്‍ തീരുമാനിക്കുന്നയാള്‍ ഞാന്‍ തന്നെയല്ലേ?


ഞാന്‍ പറയുന്ന പോലെ എഴുതിയാല്‍ മതി എന്ന് പറയുന്ന ഒരു ടീച്ചറുടെ പ്രീതിയും നേടാം. പക്ഷെ അതാണോ വേണ്ടത്? അങ്ങിനെ ചെയ്‌താല്‍ എന്റെ ബുദ്ധിക്ക് അവിടെന്തു വില?


അതെ മുകളില്‍ പറഞ്ഞ യുക്തി വാദിയായത് കൊണ്ട് മനുഷ്യത്വം പറഞ്ഞ് നടന്നും ആളുകളെ സേവിച്ചും നടന്നാല്‍ എന്റെ സുഖ ജീവിതം നഷ്ടപെടും. അത്രയേ ഉള്ളൂ. അത് കൊണ്ട് ഞാനിവിടെ എന്റെ ബുദ്ധിക്കും യുക്തിക്കും പ്രാമുഖ്യം നല്‍കുന്നു.
ആളുകളെ ഇക്കാര്യത്തില്‍ എനിക്ക് ഇക്കാര്യത്തില്‍ താരതമ്യം ചെയ്യേണ്ട കാര്യം എനിക്കില്ല(ഗാന്ധിജിക്കും..ഹിറ്റ്ലര്‍ക്കും എന്ത് തോന്നി അവരെ ആളുകള്‍ എങ്ങനെ വിലയിരുത്തി എന്നത് എനിക്ക് പ്രശ്നമേ അല്ല)

മനുഷ്യന് നന്മ എന്ന ഒന്നില്ലേ? മനുഷ്യന് തന്റെ സമൂഹജീവിതത്തിനിടയില്‍ കിട്ടിയതാണ് നന്മ എന്ന ചിന്ത.

ആരാണ് നന്മ നിശ്ചയിക്കുന്നത്. എന്താണതിനുള്ള മാനദണ്ഡം? സമൂഹമാണോ എന്റെ നന്മ നിശ്ചയിക്കുന്നത് ? പിന്നെ ഇവിടെ എന്റെ യുക്തിക്കും ബുദ്ധിക്കും എന്ത് സ്ഥാനം?


ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശാസ്ത്രമോ യുക്തിയോ പ്രയോഗിച്ചാല്‍ ഒരു ഉത്തരമെങ്കിലും കിട്ടും എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അപ്പോള്‍ ഉത്തരം ദൈവത്തിനു മാത്രമല്ല മനുഷ്യനും അറിയാം. അത് തെറ്റാണെന്നു തെളിയിക്കാന്‍ താങ്കള്‍ക്കു കഴിയണമെന്നില്ല

താങ്കള്‍ ശരിയാണെന്ന് തെളിയിച്ചെങ്കിലല്ലേ ഞാന്‍ തെറ്റാണെന്ന് തെളിയിക്കേണ്ടതുള്ളൂ. ശാസ്ത്രം ഇത്തരം കാര്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം നല്‍കിയിയതിന് താങ്കളുടെ അടുത്ത് വല്ല തെളിവുമുണ്ടോ? താങ്കളുടെ ചോദ്യം ദൈവം എന്തിന് അങ്ങിനെ സൃഷ്ടിച്ചു എന്നായിരുന്നു. ശാസ്ത്രത്തിന് ഇക്കാര്യത്തില്‍ നിഗമനങ്ങള്‍ മാത്രമേ ഉള്ളൂ. ഇതൊരു തരം വിശ്വാസം മാത്രമേ ആവുന്നുള്ളൂ.

ചിന്തകന്‍ പറഞ്ഞു...

“ഇതൊരു തരം വിശ്വാസം ആവുന്നുള്ളൂ“ എന്നത്

“ഇതൊരു തരം വിശ്വാസം മാത്രമേ ആവുന്നുള്ളൂ“ എന്നാക്കി വായിക്കാനപേക്ഷ”

അപ്പൂട്ടൻ പറഞ്ഞു...

സുഹൃത്തേ...
ഞാനൊരു യുക്തിവാദിയാണെങ്കില്‍ എന്റെ നന്മ തിന്മകള്‍ നിശ്ചയിക്കുന്നത് ഞാന്‍ തന്നെയാണ്. അതാണെന്റെ യുക്തി
അങ്ങിനെ ഒരു വാദഗതി സമൂഹം എന്ന ചിന്ത ഇല്ലാതെ വരുന്പോള്‍ സംഭവിക്കുന്നതാണ്. മുന്നിലുള്ള മനുഷ്യനെ കാണാതെ ദൈവത്തെ കാണുന്നതില്‍ അര്‍ത്ഥമില്ല.
ഞാന്‍ പറയുന്ന പോലെ എഴുതിയാല്‍ മതി എന്ന് പറയുന്ന ഒരു ടീച്ചറുടെ പ്രീതിയും നേടാം. പക്ഷെ അതാണോ വേണ്ടത്? അങ്ങിനെ ചെയ്‌താല്‍ എന്റെ ബുദ്ധിക്ക് അവിടെന്തു വില? എന്ന് ഞാന്‍ പറഞ്ഞതിന് താങ്കളുടെ മറുപടി.
അതെ മുകളില്‍ പറഞ്ഞ യുക്തി വാദിയായത് കൊണ്ട് മനുഷ്യത്വം പറഞ്ഞ് നടന്നും ആളുകളെ സേവിച്ചും നടന്നാല്‍ എന്റെ സുഖ ജീവിതം നഷ്ടപെടും.
എന്റെ വാചകത്തില്‍ നിന്നും താങ്കള്‍ ഇതാണോ മനസിലാക്കിയത്? ഒരാള്‍ പറഞ്ഞു എന്നതുകൊണ്ടു മാത്രം ഒരു കാര്യം നാം ചെയ്യുന്പോള്‍ അതില്‍ യുക്തി ഇല്ല എന്നല്ലേ എന്റെ കമന്റില്‍.

നന്മ നിശ്ചയിക്കുന്നത്‌ സമൂഹം തന്നെയാണ്. യുക്തിവാദി എന്ന് വിളിക്കപ്പെടുന്നയാള്‍ സമൂഹത്തില്‍ തന്നെയാണല്ലോ ജീവിക്കുന്നത്. താങ്കള്‍ പറഞ്ഞ കൈക്കൂലി ഉദാഹരണത്തില്‍ കൈക്കൂലി വാങ്ങാതിരിക്കുന്നത് ദൈവകോപം ഉണ്ടാകും എന്ന ഒറ്റ കാരണത്താലാണോ, അഥവാ അതാണോ മാനദണ്ഡം. തര്‍ക്കിക്കാന്‍ വേണ്ടിയാണെങ്കിലും അല്ലെങ്കിലും ഈ ലോജിക് ഇത്തിരി കടന്ന കയ്യായി. സ്വന്തം യുക്തി എന്നത് സ്വന്തം കാര്യലാഭം മാത്രമാണെന്ന് താങ്കള്‍ക്കാരാണ് പറഞ്ഞു തന്നത്? അതാണ്‌ വിശ്വാസമെങ്കില്‍, സുഹൃത്തേ.... എനിക്കൊന്നും പറയാനില്ല, നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. നമുക്കു നിര്‍ത്താം.

എന്തെങ്കിലുമൊക്കെ തെളിയിക്കണം എന്ന വാശിയൊന്നും എനിക്കില്ല. എന്നാലും ഞാന്‍ പറയുന്നതു ശരിയാണെന്ന് ഞാന്‍ തെളിയിക്കുന്നത് എന്റെ ചിന്തകളില്‍ നിന്നാണ്. ഒരു അഭിപ്രായം പറയുന്നതിനും അതിന് backing ആയി ഞാന്‍ ചിന്തിച്ചു വന്ന രീതിയും പറഞ്ഞു. അത് ഒരു സോഴ്സ് മാത്രം ആശ്രയിച്ചുള്ള വിശ്വാസമല്ല. വായിച്ചും കേട്ടും ചിന്തിച്ചും മനസിലാക്കിയ പല കഷ്ണങ്ങളും കൂട്ടിച്ചേര്‍ത്ത് കിട്ടുന്ന ആശയം ശരിയാണെന്ന് എനിക്ക് ബോധ്യമായതിനാലാണ് ഞാന്‍ അത് പറഞ്ഞത്. അത് തെറ്റാണെന്നു തെളിയിക്കും വരെ അതാണ്‌ ശരി. അത് തെറ്റാണെന്നു തെളിയിക്കുന്നത് എനിക്കഭിമുഖമായി ഇരിക്കുന്നയാളിന്റെ ബാധ്യതയാണ്.
അതിന് അവശ്യമായും വേണ്ടത് മേല്‍പ്പറഞ്ഞ അഭിപ്രായം മറ്റെയാള്‍ വായിച്ചുനോക്കി അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുയാണ്. അതില്ലാതെ ശരിയാണെന്ന് തെളിയിക്കണം എന്ന് പറഞ്ഞാല്‍ ഇനിയും സമയം ചെലവാക്കാനില്ല, സലാം.
ഇവിടെ പ്രസ്തവ്യമായത് താങ്കള്‍ "അറിയില്ല" എന്ന് പറഞ്ഞ ഉത്തരങ്ങള്‍ തന്നെയാണ്. താങ്കള്‍ സമ്മതിച്ചു തന്നില്ലെങ്കിലും (എനിക്കതില്‍ വിരോധം ഇല്ല എന്നുകൂടി പറയട്ടെ) അതിനുള്ള ഉത്തരങ്ങള്‍ കിട്ടും എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. അതില്‍ താങ്കള്‍ക്കൊന്നും പറയാനില്ലേ?

താങ്കളുടെ ചോദ്യം ദൈവം എന്തിന് അങ്ങിനെ സൃഷ്ടിച്ചു എന്നായിരുന്നു. ശാസ്ത്രത്തിന് ഇക്കാര്യത്തില്‍ നിഗമനങ്ങള്‍ മാത്രമേ ഉള്ളൂ. ഇതൊരു തരം വിശ്വാസം മാത്രമേ ആവുന്നുള്ളൂ.
ഇതിന് ശാസ്ത്രം പറയുന്നത് "അങ്ങിനെ പ്രത്യേകമായി സൃഷ്ടിച്ചിട്ടില്ല" എന്നാണ്. മനുഷ്യനെ ദൈവം പ്രത്യേകമായി സൃഷ്ടിച്ചതല്ല എന്ന് തന്നെയാണ് ശാസ്ത്രം പറയുന്നത്. അത് നിഗമനം മാത്രമാണെന്ന് താങ്കള്‍ പറയുന്നു, പക്ഷെ നിരവധി പഠനങ്ങളിലൂടെയാണ് ശാസ്ത്രം ഒരു നിഗമനത്തിലെത്തുന്നത്, അല്ലാതെ ഒരാള്‍ പറഞ്ഞയുടന്‍ അംഗീകരിച്ചുകൊണ്ടല്ല. അതുകൊണ്ടുതന്നെ ശാസ്ത്രം എന്നത് വെറും വിശ്വാസം അല്ല.

അപ്പൂട്ടൻ പറഞ്ഞു...

നേരത്തെ സക്കീര്‍ പറഞ്ഞതുപോലെ ഞാനും നന്നാവുന്ന കേസല്ല, കാരണം ഉത്തരം തരാനോ ഞാന്‍ പറയുന്നത് തെറ്റാണെന്നു തെളിയിക്കാനോ ഒരാള്‍ തയ്യാറാവുന്നില്ലെങ്കില്‍ ഞാനും നന്നാവില്ല. എന്നെയും ignorant ലിസ്റ്റില്‍ പെടുത്തി താങ്കള്‍ക്ക് ignore ചെയ്യാവുന്നതാണ്.
ഭാവുകങ്ങള്‍.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

നാം തുടക്കത്തില്‍ നടത്തിയ സംഭാഷണം താങ്കള്‍ മറന്നു എന്ന് തോന്നുന്നു. ഒരു നിലപാടിന്റെ പ്രസക്തിയെ കുറിച്ച്. ദൈവം ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച തുടരാനാണ് താങ്കള്‍ പറഞ്ഞത്.

യഥാര്‍ഥത്തില്‍ താങ്കളുടെ നിലപാട് എന്താണ്? എനിക്കൊന്നും മനസ്സിലാകുന്നില്ല. പരിണാമവാദം ആണെങ്കില്‍ അത് നേരെത്തെ വ്യക്തമാക്കാ‍യിരുന്നില്ലേ.

താങ്കള്‍ എന്താണ് സത്യത്തില്‍; ഒരു യുക്തിവാദിയാണോ? നിരീശ്വരവാദിയാണോ? ദൈവ വിശ്വാസിയാണോ? അതോ ഇതിലൊന്നും പെടാത്ത വല്ലതുമാണോ?

ഞാന്‍ ഒരു പരിപൂര്‍ണ ദൈവ വിശ്വാസിയാണ്. ഇസ് ലാമാണ് എന്റെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം.

താങ്കള്‍ ഒരു യുക്തിവാദിയാണെങ്കില്‍ എന്താണീ ‘യുക്തി വാദം’ ? യുക്തിവാദം വിവക്ഷിക്കുന്ന ‘യുക്തി‘യെന്താണ്? ഇതൊക്കെ വ്യക്തമാക്കിയാല്‍ അവസാന കമന്റിന് ഞാനൊരു മറുപടി തരാം. ഇതൊന്നും വ്യക്തമാക്കുന്നില്ലെങ്കില്‍ പിന്നെ വെറുതെ സമയം കളയുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് എനിക്കും തോന്നുന്നത്. താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൂട്ടൻ പറഞ്ഞു...

പ്രിയ ചിന്തകന്‍,
എന്നെ ബ്രാക്കറ്റ് ചെയ്യാന്‍ വരട്ടെ. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ പെടാതെ സ്വതന്ത്രമായി ചിന്തിയ്ക്കാന്‍ കഴിവുള്ള ഒന്നിനെ താങ്കള്‍ക്ക് ഇഷ്ടമുള്ളത് വിളിക്കാം, വിരോധമില്ല.
എന്റെ നിലപാടല്ല, മറിച്ച് ചോദ്യങ്ങളാണ് പ്രസക്തം എന്ന് ഞാന്‍ പറയുകയുണ്ടായി. മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്യുന്നതാണ് ഏതൊരു സംവാദത്തിന്റേയും വിജയം. എന്റെ ചിന്തകള്‍ക്കനുസൃതമായി താങ്കള്‍ ഉത്തരം മാറ്റേണ്ട എന്നും ഞാന്‍ പറഞ്ഞിരുന്നു. സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നില്ക്കുന്ന ഒരാള്‍ക്ക് മറുപടി മാറില്ലല്ലോ.

തുടക്കത്തില്‍ ഞാന്‍ എന്റെ നിലപാട് പറയുകയുണ്ടായി. To quote വ്യക്തിപരമായി പറഞ്ഞാല്‍ ഈ പ്രപഞ്ചത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചു എനിക്ക് വലിയ നിശ്ചയമൊന്നുമില്ല. ഒരു matter എന്ന നിലക്കെങ്കിലും നാം ഇന്നു കാണുന്ന എല്ലാത്തിനും ഒരു തുടക്കം ഉണ്ടായിരിക്കണം. ഈയൊരു തുടക്കത്തിനെങ്കിലും ഒരു സൃഷ്ടാവ് ആവശ്യം തന്നെ. നമ്മുടെ ബൌദ്ധികമായ പരിധിക്കപ്പുറത്തും ഒരു ശക്തിയുണ്ടെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നുവെച്ചാല്‍ താങ്കളുടെ ചോദ്യത്തിന് നേരിട്ടൊരു ഉത്തരം തരികയാണെങ്കില്‍ സൃഷ്ടാവ് ഉണ്ട്
പ്രപഞ്ചത്തിന്റെ തുടക്കം, എന്നുവെച്ചാല്‍ കുറഞ്ഞത് ഒരു കണിക, അതെങ്ങിനെ ഉണ്ടായി? അറിഞ്ഞുകൂടാ. നമുക്കു മനസിലാവാത്ത ഒരു, നമ്മുടെ ബുദ്ധിക്കും അതീതമായ ഒരു, ശക്തി ഉണ്ട്, തീര്‍ച്ച. ആ ശക്തിയെ നമുക്കു ദൈവമെന്നും വിളിക്കാം. പക്ഷെ ശാസ്ത്രം നമ്മുടെ മുന്നില്‍ വെച്ചുതരുന്ന അറിവുകളെ വിശ്വാസത്തിന്റെ പേരില്‍ മാത്രം തള്ളിക്കളയുന്നത് ശരിയാണോ എന്ന് നാം ചിന്തിക്കേണ്ട കാര്യമാണ്. ശാസ്ത്രം നമുക്കു തരുന്ന അറിവ് വെച്ച്, അല്പം യുക്തി ഉപയോഗിക്കുന്പോള്‍, മനുഷ്യന്‍ പൊടുന്നനെ ഉണ്ടായ അല്ലെങ്കില്‍ സൃഷ്ടിക്കപ്പെട്ട ഒരു species അല്ല എന്ന് മനസിലാക്കാം.

ആ ഒരു ആധാരം തകരുന്പോള്‍ മനുഷ്യന് മാത്രമായി ഒരു അരുളപ്പാട് ദൈവം തരുമെന്നും വിശ്വസിക്കാനാവുന്നില്ല. ഇത് നമുക്കു അതീതമായ ശക്തി ഇല്ലെന്നു പറയുകയല്ല, അഥവാ ദൈവനിഷേധമല്ല.
അതുകൊണ്ടു തന്നെയാണ് ഞാന്‍ പറഞ്ഞത് "സൃഷ്ടാവ് ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന വാദമല്ല ചര്‍ച്ചയില്‍ വരുന്നത്. മനുഷ്യന്റെ ദൈവസങ്കല്പമാണ്"
ആരെയും തോല്പിക്കാനല്ല ഞാനിതൊക്കെ പറഞ്ഞത്. ചിലപ്പോഴെങ്കിലും നമുക്കു ഉത്തരങ്ങള്‍ക്കായി സ്വന്തം യുക്തി പ്രയോഗിക്കേണ്ടിവരും എന്ന ഒരു insight മാത്രമെ എന്റെ ചോദ്യങ്ങളിലൂടെ ഞാന്‍ ഉദ്ദേശിച്ചതായുള്ളു.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ നിലപാട് വ്യക്തമായിരുന്നു. ഞാനറിഞ്ഞല്ലെങ്കിലും, ഞാനൊരു മുഖംമൂടി ഉപയോഗിച്ചു എന്ന് താങ്കള്‍ക്കു തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

താങ്കള്‍ ഒരു യുക്തിവാദിയാണെങ്കില്‍ എന്താണീ ‘യുക്തി വാദം’ ? യുക്തിവാദം വിവക്ഷിക്കുന്ന ‘യുക്തി‘യെന്താണ്?
യുക്തിവാദം എന്ന പദം സാധാരണയായി ഈശ്വരനില്ല എന്ന വാദം മാത്രമായിട്ടാണ് പലരും കാണുന്നത്. നിര്‍ഭാഗ്യവശാല്‍ പല യുക്തിവാദികളും ഒരു പരിധിവരെ ഈ ധാരണയ്ക്ക് സഹായിച്ചിട്ടുണ്ട്.
യുക്തി എന്നത് നിര്‍വചിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്, കാരണം ഓരോ മനുഷ്യനും തന്റേതായ യുക്തി പ്രയോഗിച്ചാണ് ജീവിതം നയിക്കുന്നത്.
ഒരു ഉദാഹരണം പറയാം. ഞാന്‍ ഒരു puzzle സോള്‍വ്‌ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് കരുതുക. അതിലെ എല്ലാ കഷ്ണങ്ങളും കൃത്യമായി നില്‍ക്കണം, എന്നാലേ പൂര്‍ണമായ ഒരു ചിത്രം നമുക്കു കിട്ടൂ. കിട്ടാത്ത കണ്ണികള്‍ അന്വേഷിക്കേണ്ടത് നാം തന്നെയാണ്, അതിനായി കൂടുതല്‍ നാം പഠിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം ഒരു source ഉപയോഗിച്ചാല്‍ കിട്ടണമെന്നില്ല, അതിനായാണ് മനുഷ്യന്‍ കൂടുതല്‍ അന്വേഷിക്കുന്നതും കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതും.
Having said that, എല്ലാ സാഹചര്യങ്ങളിലും എല്ലാ കഷ്ണങ്ങളും ലഭ്യമാകണമെന്നില്ല. അന്വേഷിച്ചിട്ടും കിട്ടുന്നില്ലെങ്കില്‍ ചിത്രം പൂര്‍ണമാവില്ല, എന്നാലും ഒരു ഏകദേശരൂപം നമുക്കു മനസിലാവും. പക്ഷെ അന്വേഷിക്കാതെ വിട്ടാല്‍ ഒരിക്കലും ചിത്രം തെളിയില്ല, അത് ഒന്നുകില്‍ അപൂര്‍ണമായി കിടക്കും, അല്ലെങ്കില്‍ മറ്റൊരാള്‍ പറഞ്ഞു തന്ന ചിത്രമായി അവശേഷിക്കും. ആ ചിത്രം ശരിയായിരിക്കാം, അല്ലാതിരിക്കാം. പക്ഷെ സോള്‍വ് ചെയ്യുന്നയാള്‍ക്ക് അത് ശരിയാണെന്ന് വിശ്വസിക്കാതെ വേറെ മാര്‍ഗമൊന്നുമില്ല.

കമന്റുകള്‍ക്ക് മറുപടി പറയണമെന്നില്ല, കാരണം പരസ്പരം ന്യായീകരിച്ചുകൊണ്ടുള്ള ചര്‍ച്ചയില്‍ എനിക്ക് താല്പര്യമില്ല.

ചിന്തകന്‍ പറഞ്ഞു...


മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്യുന്നതാണ് ഏതൊരു സംവാദത്തിന്റേയും വിജയം.

ശരിയാണ്. നിലപാട് വ്യക്തമാക്കിയാല്‍ മുന്‍ വിധികളുമായേ ചര്‍ച്ച മുന്നോട്ടൂ പോകൂ എന്നാണോ?
ഞാന്‍ നിലപാട് വ്യക്തമാക്കിയത് കൊണ്ട് താങ്കള്‍ പറയുന്നതെല്ലാം മുന്‍ വിധികളാണോ?ഞാനും താങ്കളും ഒരു നിലപാടും ഇല്ലാത്തവരാണെങ്കില്‍ ? പിന്നെ ഈ ചര്‍ച്ചകൊണ്ട് ഒരു പ്രയോജനവുമുണ്ടാവില്ല.

എന്റെ നിലപാടിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളെയും മുന്‍വിധികളെയും തിരുത്തുക, ആ നിലപാടിലേക്ക് താങ്കളെ ക്ഷണിക്കുക എന്നത് ഈ ചര്‍ച്ചയിലെ എന്റെ ദൌത്യമാണ്. എനിക്ക് നല്ലതെന്ന് ബോധ്യപ്പെട്ടതിലേക്ക് മറ്റൊരാളെ ക്ഷണിക്കുക എന്നത് ഒരു നന്മയായി ഞാന്‍ കണക്കാക്കുന്നു.

സത്യത്തില്‍ താങ്കളുടെ നിലപാട് എന്നെ ബോധ്യപെടുത്തുക എന്നതായിരിക്കണം താങ്കളീ ചര്‍ച്ചയില്‍ ഉദ്ദേശിച്ചിണ്ടാവുക. അങ്ങനെയെങ്കില്‍ താങ്കള്‍ക്ക് വ്യക്തമാ‍യ നിലപാടുണ്ടായിരിക്കണം.

അപ്പൂട്ടൻ പറഞ്ഞു...

താങ്കള്‍ നിലപാട് വ്യക്തമാക്കിയതില്‍ എനിക്ക് പരാതിയില്ല. മുന്‍വിധിയില്ലാതെ ചര്‍ച്ച നടത്താന്‍ എനിക്ക് സാധിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്‍വിധിയോടുകൂടി ആയിരുന്നെങ്കില്‍ താങ്കള്‍ തരുമായിരുന്ന ഉത്തരങ്ങള്‍ അല്ലെങ്കില്‍ അതിന്റെ pattern ഞാന്‍ അറിഞ്ഞേനെ, അപ്പോള്‍ ചോദിക്കേണ്ട കാര്യമില്ലല്ലോ.

എന്റെ നിലപാട് വ്യക്തമാക്കാനല്ല ഞാന്‍ ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്തത്. എനിക്കോ താങ്കള്‍ക്കോ സ്വന്തം നിലപാടിലേക്ക് ഒന്നുകൂടി ചികഞ്ഞു നോക്കാന്‍ അവസരം ലഭിച്ചേക്കും എന്നതിനാല്‍ മാത്രമാണ്. എന്റെ ചിന്താഗതി താങ്കള്‍ അതേപടി അംഗീകരിക്കണം എന്ന് ഞാന്‍ പറയില്ല, അങ്ങിനെയും ചിന്തിക്കാം എന്നൊരു ആശയം പറഞ്ഞുവെന്നു മാത്രം.

ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ ഒരു വിശ്വാസിക്കോ യുക്തിവാദിക്കോ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിക്കോ ചോദിക്കാം. എന്നോടു ചോദിക്കുന്പോള്‍ എന്റെ വിശ്വാസമോ യുക്തിയോ ശാസ്ത്രമോ ഉപയോഗിച്ചു ഞാന്‍ മറുപടി പറയും. അവിടെ ചോദിക്കുന്നതാര് എന്നതിന് പ്രസക്തിയില്ല. ആ ഉത്തരം എങ്ങിനെ ചോദ്യകര്‍ത്താവ് perceive ചെയ്യുന്നു എന്നത് ആ വ്യക്തിയുടെ കഴിവിനനുസരിച്ചിരിക്കും.

സൃഷ്ടാവ് ഉണ്ടെന്നു വിശ്വസിക്കുന്നതും ഒരു മതം പരിചയപ്പെടുത്തുന്ന ദൈവത്തില്‍ വിശ്വസിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. താങ്കളുടെ ചോദ്യം സൃഷ്ടാവ് ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു. ഈ ചോദ്യം ആര് ചോദിച്ചാലും എന്റെ ഉത്തരം ഇതുതന്നെ ആയിരിക്കും. താങ്കളുടെ ചോദ്യം താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നില്ലല്ലോ, അഥവാ ദൈവത്തെ പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്നായിരുന്നില്ലല്ലോ. സൃഷ്ടാവ് ഉണ്ടെന്നു പറയുന്നതുകൊണ്ട് അയാള്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്ന ആള്‍ ആകണമെന്നില്ല. അപ്പോള്‍ പിന്നെ ഞാന്‍ ദൈവവിശ്വാസി ആണോ അതോ യുക്തിവാദി ആണോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഇനി അഥവാ ഞാന്‍ ദൈവവിശ്വാസി ആയിരുന്നെങ്കില്‍ താങ്കള്‍ ഉത്തരം നല്‍കുന്നതില്‍ എന്ത് നിലപാടെടുക്കും? ദൈവവിശ്വാസി ആയാലും പിന്നീടുള്ള കാര്യങ്ങളില്‍ ആശയങ്ങള്‍ വ്യത്യസ്തമായെക്കാം എന്ന ചിന്തയില്‍ ഒരുപക്ഷെ സംസാരിച്ചേക്കാം. അപ്പോഴും ആദ്യ ചോദ്യത്തിന് (സൃഷ്ടാവ് ഉണ്ടോ എന്നതിന്) പ്രസക്തി ഇല്ല. കാരണം അവിടെയും നാം starting point-ല്‍ മാത്രമെ ഒന്നിക്കുന്നുള്ളു, യുക്തിവാദിയെ പോലെ തന്നെ. ഇനി അവിടെയും പൊരുത്തമാണെങ്കില്‍.... അപ്പോള്‍ അത് സംവാദമല്ല, പ്രസംഗം മാത്രമാകും.

എന്റെ നിലപാടും ഞാന്‍ പറഞ്ഞു എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് താങ്കള്‍ എങ്ങിനെ perceive ചെയ്തു എന്നതിലല്ലേ താങ്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടായത്? താങ്കള്‍ തന്നെ വിലയിരുത്തുക.

എന്റെ കഴിവുകേടായിരിക്കാം, എനിക്ക് ഇതില്‍ കൂടുതല്‍ വിശദീകരിക്കാനറിയില്ല. ചര്‍ച്ച തുടങ്ങുന്നതിനു മുന്പ് തന്നെ നിലപാടുകള്‍ വിശദീകരിക്കാനല്ല, ചര്‍ച്ചയിലൂടെ നിലപാടുകള്‍ പുറത്തുകൊണ്ടുവരാനാണ് അതില്‍ പങ്കെടുക്കുന്നവര്‍ ശ്രമിക്കേണ്ടത് എന്നാണു എന്റെ അറിവ്. ചിലപ്പോള്‍ ചില starting points ആവശ്യമായി വന്നേക്കാം, പക്ഷെ നിലപാടുകളുടെ വിശദാംശങ്ങള്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചയില്‍ എന്തെല്ലാം ബാക്കിയുണ്ടാവും എന്ന് ഊഹിക്കാവുന്നതെയുള്ളു.

ചിന്തകന്‍ പറഞ്ഞു...

സൃഷ്ടാവ് ഉണ്ടെന്നു വിശ്വസിക്കുന്നതും ഒരു മതം പരിചയപ്പെടുത്തുന്ന ദൈവത്തില്‍ വിശ്വസിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.


ഞാന്‍ സമ്മതിക്കുന്നു. വിത്യാസമുണ്ട്. സൃഷ്ടാവുണ്ട എന്ന് താന്നെയാണ് താങ്കള്‍ വിശ്വസിക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കിക്കോട്ടെ.

അങ്ങിനെ എങ്കില്‍ ആ സൃഷ്ടാവിന്റെ ഒരു നിര്‍വ്വനം എന്താണ്. അല്ലെങ്കില്‍ എന്തായിരിക്കണം താങ്കളുടെ അഭിപ്രായത്തില്‍?

അപ്പൂട്ടൻ പറഞ്ഞു...

തങ്ങള്‍ക്കതീതം എന്ന് പറയുന്ന ഒരു സൃഷ്ടാവിനും നിര്‍വചനം വേണോ?
സൃഷ്ടാവിനെ നിര്‍വചനങ്ങളിലൊതുക്കിയത് മതങ്ങള്‍ തന്നെയല്ലേ സുഹൃത്തേ. അത്തരമൊരു ചട്ടക്കൂട് വേണോ. അതുതന്നെയല്ലേ യുക്തിവാദികള്‍ ഇത്രയും കാലമായി എതിര്‍ക്കുന്നതും. യുക്തിവാദം ബ്ലോഗില്‍ ജബ്ബാര്‍ മാഷ്‌ പറഞ്ഞതും അതുതന്നെയല്ലേ.
തനിക്കാവശ്യമുള്ള രീതിയില്‍ (അത് സമൂഹത്തിനെ ഒന്നിച്ചു നിര്‍ത്താനാവാം, സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയാവാം, തന്റെത് മറ്റേതു നിര്‍വചനങ്ങളെക്കാളും മികച്ചതെന്ന് അവകാശപ്പെടാനാവാം, എന്തോ ആവട്ടെ) പല മതങ്ങളും പല രീതിയില്‍ സൃഷ്ടാവിനെ നിര്‍വചിക്കുന്നു. അങ്ങിനെയുള്ള ആവശ്യങ്ങള്‍ ഇല്ലാത്തതിനാല്‍, മനുഷ്യനിലും സമൂഹത്തിലും വിശ്വസിക്കുന്നതിനാല്‍, യുക്തിവാദികള്‍ അങ്ങിനെ ഒരു നിര്‍വചനം കൊടുക്കുന്നില്ല.

ചിന്തകന്‍ പറഞ്ഞു...

ചക്ക എന്തെന്ന് ചോദിച്ചാല്‍ മാങ്ങ എന്ന ഉത്തരം യുക്തിവാദികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോന്നുന്നു.

ഞാന്‍ ചോദിച്ചത് താങ്കള്‍ക്ക് സൃഷ്ടാവിനെ കുറിച്ചുള്ള നിര്‍വചനം എന്താണ് എന്നാണ്.മതങ്ങള്‍ക്കുണ്ടോ ഇല്ലേ എന്നുള്ളതല്ല. അങ്ങീനെ ഒരു നിര്‍വചനം ഇല്ലാ എന്നാണെങ്കില്‍ പിന്നെ മതങ്ങള്‍ക്കുണ്ട് എന്ന് പറയുന്ന നിര്‍വചനങ്ങളെ നിങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കാമോ താങ്കള്‍ക്ക്?

ഈ മനുഷ്യനിലും സമൂഹത്തിലും ‘വിശ്വസിക്കുക‘ എന്നത് എനിക്ക് മനസ്സിലായില്ല.

Suvi Nadakuzhackal പറഞ്ഞു...

മത വിശ്വാസികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ തെമ്മാടിത്തരം കൂടുതലാണെന്ന കാര്യം ചിന്തകന്‍ മനസ്സിലാക്കുന്നുണ്ടോ? ഇതിനുള്ള ഒരു ഉദാഹരണം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീമുകള്‍ ഉള്ള മലപ്പുറം ജില്ലയില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ ബാല ലൈംഗിക പീഡനം(ആണ്‍ കുട്ടികള്‍ക്ക് പെണ്‍ കുട്ടികള്‍ക്കും എതിരേ) നടക്കുന്നു എന്നുള്ളത് ആണ്. മറ്റൊന്ന് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പള്ളിയില്‍ പോകുന്ന ടെക്സാസ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നതും, ഏറ്റവും കുറച്ച് ആളുകള്‍ പള്ളിയില്‍ പോകുന്ന മാസ്സച്ചുസ്സെട്ട്സ് സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിവാഹ മോചനങ്ങള്‍ നടക്കുന്നത് എന്നുമുള്ളത് ആണ്.

ചിന്തകന്‍ പറഞ്ഞു...

പ്രിയ സുവീ

ചര്‍ച്ച നടക്കുന്ന വിഷയത്തില്‍ എന്തങ്കിലും ഒരു തീരുമാനത്തിലെത്തട്ടെ. താങ്കള്‍ പറഞ്ഞ വിഷയത്തില്‍ ഇപ്പോള്‍ ഞാന്‍ ഒന്നും പറയുന്നില്ല. വിഷയത്തില്‍ എന്തെങ്കിലും താങ്കള്‍ക്ക് പറയാനുണ്ടെകില്‍ പറയാം.

ആദ്യം ദൈവം ഉണ്ടോ ഇല്ലേ എന്ന് തീരുമാനിച്ചിട്ട് പോരെ അതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍

ചിന്തകന്‍ പറഞ്ഞു...


തങ്ങള്‍ക്കതീതം എന്ന് പറയുന്ന ഒരു സൃഷ്ടാവിനും നിര്‍വചനം വേണോ?


ea jabbar said...
ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊരു നിര്‍വ്വചനം വേണം.


ഇത് ഞാന്‍ പറഞ്ഞതല്ല. നിങ്ങളുടെ പ്രിയപ്പെട്ട യുക്തിവാദി നേതാവ് ഇഎ ജബ്ബാര്‍ പറഞ്ഞതാണ്.

താങ്കള്‍ എന്ത് പറയുന്നു?

Suvi Nadakuzhackal പറഞ്ഞു...

എനിക്ക് ഉറപ്പില്ലാത്ത ഒരു കാര്യത്തെ പട്ടി ഞാന്‍ എന്ത് അഭിപ്രായം പറയാനാണ് ചിന്തകാ? ദൈവം ഉണ്ടാകാമെന്ന് എനിക്ക് തോന്നുന്നു. ഇല്ലാതെയും ആവാം. ഇതില്‍ രണ്ടിലും ഏതാണ്‌ ശരിയെന്നു എനിക്ക് ഉറപ്പായിട്ടും അറിയില്ല. ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതില്‍ നിന്നും, എനിക്ക് തോന്നിയത് മിക്ക മതങ്ങളും തട്ടിപ്പ് ആണെന്ന് ആണ്. പറയുന്നതു പോലെ പ്രവര്‍ത്തിക്കുന്നത് ആയി കണ്ടിട്ടുള്ളത് അമിഷ് മാത്രം ആണ്. ഞാന്‍ അമിഷ് അല്ല കേട്ടോ. അമിഷ് തത്വങ്ങള്‍ മിക്കതും വിഡ്ഢിത്തരം ആയിട്ട് തന്നെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്. ബാക്കിയുള്ള മിക്ക മതങ്ങളുടെ കാരിയവും അത് പോലെ തന്നെ. അവരുടെ കാരിയത്തില്‍ ഞാന്‍ കണ്ട ഒരേ ഒരു പ്രത്യേകത അവര്‍ പ്രസംഗിക്കുന്ന സമാധാനവും, ക്ഷമയും ഒക്കെ അവരുടെ ജീവിതത്തില്‍ അവര്‍ പ്രവര്‍ത്തിയില്‍ വരുത്തുന്നതായി ഞാന്‍ കണ്ടതാണ്.

അപ്പൂട്ടൻ പറഞ്ഞു...

പ്രിയ ചിന്തകന്‍,
തനിക്കാവശ്യമുള്ള രീതിയില്‍ എന്നത് താങ്കള്‍ വായിക്കാതെ വിട്ടത് എന്തെന്ന് എനിക്ക് മനസിലായില്ല. അത്തരം ഒരു നിര്‍വചനത്തിലൊതുങ്ങുന്ന സൃഷ്ടാവിനെ എനിക്കാവശ്യമില്ല.
മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളുമുള്ള ഒരു ദൈവം, അതാരുടെ സൃഷ്ടി ആണെങ്കിലും, വിശ്വാസയോഗ്യനല്ല. കോപവും സന്തോഷവും സങ്കടവും എല്ലാം വികാരജീവിയായ, കുറവുകളുള്ള മനുഷ്യനുള്ളതാണ്. അതുതന്നെയാണ് അവന്‍ ദൈവത്തിനും കൊടുത്തത്. ആ കാര്യങ്ങള്‍ മനസിലാക്കാന്‍ സ്വന്തമായി നിര്‍വചനം വെണമെന്നു എനിക്ക് തോന്നുന്നില്ല.
ഇതുവരെ താങ്കള്‍ യുക്തിവാദങ്ങള്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. അവിടെയെല്ലാം പറയുന്നത് ദൈവത്തില്‍ മതങ്ങള്‍ ആരോപിച്ച മനുഷ്യസ്വഭാവങ്ങള്‍ തന്നെയാണ്. വായന തുടങ്ങുന്നതിനു മുന്പേ ഇത് മതവിരുദ്ധം മാത്രമാണെന്ന ചിന്തയില്‍ അവയെ സമീപിക്കുന്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ആണിവ.
തനിക്കതീതമായ ഒരു ശക്തിയുണ്ടെന്നു മനസിലാക്കുന്പോള്‍ തന്നെ അതിന്റെ ശക്തിയില്‍ മാത്രം വിശ്വസിക്കുന്നവന് അതിനെ പ്രീതിപ്പെടുത്തേണ്ട ആവശ്യം ഇല്ല. അതുകൊണ്ടു തന്നെ അവന്‍ അതിന് ഒരു ചട്ടക്കൂടും നിര്‍ദ്ദേശിക്കില്ല. അതിന് മനുഷ്യസഹജമായ വികാരവിചാരങ്ങള്‍ അല്ലെങ്കില്‍ രൂപങ്ങള്‍ കൂടി വരുന്പോഴാണ് ആരാധന വരുന്നത്.
മനുഷ്യനില്‍ വിശ്വസിക്കുന്നത് (വിശ്വാസം എന്ന വാക്കാണ്‌ താങ്കള്‍ ശ്രദ്ധിച്ചതെന്നു മറക്കുന്നില്ല) മനസിലാകുന്നില്ലെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുന്നതും പ്രയോജനകരമാകില്ല. അതല്ല താങ്കളുടെ വിശ്വാസം (ഖുറാന്‍ എന്ന് ഇതിന് അര്‍ത്ഥമില്ല, ഞാന്‍ താങ്കളുടെ വ്യക്തിപരമായ വിശ്വാസം മാത്രമാണ് പറഞ്ഞതു) പറയുന്നതെങ്കില്‍, എനിക്കതില്‍ തീരെ താല്പര്യമില്ല.
ഇനി വിശ്വാസം എന്ന വാക്കാണ്‌ താങ്കള്‍ അടിവരയിട്ടു പറയാന്‍ ആഗ്രഹിച്ചതെങ്കില്‍ പറയാം. നിങ്ങള്‍ പറയുന്ന 'വിശ്വാസം' മാത്രമെ ആ വാക്കിന്റെ അര്‍ത്ഥതലത്തില് വരൂ എന്നുണ്ടോ? ഇംഗ്ലീഷില്‍ Trust എന്ന് പറയും.
താങ്കളുടെ വിശ്വാസം തെറ്റാണെന്നു പറയാന്‍ ഞാന്‍ ആളല്ല. ചിന്തകള്‍ക്ക് അതിരിടാതിരിക്കാന്‍ അത് തടസമാകാതിരിക്കുമെങ്കില്‍, ഒരു ശരിയായ ചിന്തകന്‍ ആകാന്‍ താങ്കള്‍ക്കു കഴിയുമെങ്കില്‍, നല്ലത്.
ഇതിനിയും നീട്ടിക്കൊണ്ടു പോകുന്നതില്‍ ഗുണമില്ല. One-to-one സംവാദത്തില്‍ പരിഹാസത്തിന്റെ ചുവ വന്നുതുടങ്ങുന്പോള്‍, മുന്നിലിരിക്കുന്നയാള്‍ Either with Me or with Enemies എന്ന ചിന്ത വന്നുതുടങ്ങുന്പോള്‍, നിര്‍ത്തുന്നതാണ് നല്ലത്. ഇതില്‍ കൂടുതല്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും വിധത്തില്‍ താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഭാവുകങ്ങള്‍.

ചിന്തകന്‍ പറഞ്ഞു...

താങ്കളുടെ നിലപാട് ശരിയാണ് സുവീ. ഉറപ്പില്ലാത്ത കാ‍ര്യത്തെ പറ്റി അഭിപ്രായം പറയാതിരിക്കുന്നതാണ് ശരി. എന്നാല്‍ യുക്തിവാദികള്‍; ദൈവം എന്നാല്‍ ‘ഇങ്ങിനെയൊന്നും ആയാല്‍ പോരാ,നിങ്ങളീ പറയുന്നതൊന്നും ദൈവത്തിനുണ്ടാവേണ്ട ഗുണങ്ങളല്ല‘ എന്നവര്‍ പറയും. എന്ത് ഗുണങ്ങളാണ് നിങ്ങള്‍ പറയുന്ന ദൈവത്തിന് ‍ഉണ്ടാവേണ്ടത് എന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും ആ ഗുണം/നിര്‍വചനം അറിയില്ല അല്ലെങ്കില്‍ അത് കൊണ്ട് കാര്യമില്ലെന്ന്. ആകെ കൂടി ഒരു കണ്‍ഫ്യൂഷന്‍ ഒന്നും വ്യക്തമല്ല. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇറങ്ങി തിരിച്ചിരിക്കുന്നു.

മനുഷ്യ സൃഷ്ടി ധര്‍മ അധര്‍മ ബോധത്തോട്കൂടിയാണ്. മനുഷ്യന്റെ മാത്രമുള്ള സവിശേഷത . മറ്റൊരു ജീവജാലങ്ങള്‍ക്കും ഇല്ലാത്ത സവിശേഷത. എന്നാല്‍ ഇതില്‍ ഏതിലേക്കും പോകാനുള്ള സ്വതന്ത്രിവും അവന് നല്‍കപ്പെട്ടിരിക്കുന്നു. അധര്‍മത്തിലേക്ക് വഴുതുന്നതില്‍ നിന്ന് ഒരാളുടെ വിശ്വാസം അയാള്‍ക്കുപകരിക്കുന്നില്ലെങ്കില്‍ അയാള്‍ പിന്നെ വിശ്വാസിയാണെന്ന് വാദിക്കുന്നതില്‍ ഒരര്‍ഥവുമില്ല. അവിടെ ശരിക്കും പറഞ്ഞാല്‍ അയാള്‍ യുക്തിവാദിയാണ്. വിശ്വാസം എന്നത് അയാളുടെ കാപട്യം മാത്രമാണ്. സ്ഥാന മാനങ്ങളും താത്പര്യ സംരക്ഷണത്തിനുള്ള വഴിമാത്രം. അത്തരം പൌരോഹിത്യ മതത്തിന്റെ ആളുകളാണ് കൂടുതല്‍ എന്നത് ഒരു പക്ഷേ ശരിയായിരിക്കാം. വിശ്വാസം ഇത്തരക്കാര്‍ക്ക് ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഒരു വഴിമാത്രമാണ്.

തെറ്റ് ചെയ്യുന്നയാള്‍ ഒരാദര്‍ശത്തില്‍ ജനിച്ചു പോയി എന്ന കാരണം കൊണ്ട് മാത്രം അത് ആദര്‍ശത്തിന്റെ കുഴപ്പമാണെന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാന്‍‍ പറ്റില്ല.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

ഓരോ മതങ്ങളും തനിക്കാവശ്യമുള്ള രീതിയില്‍ ദൈവത്തെ നിര്‍വചിച്ചു എന്ന് നിങ്ങള്‍ പറയുന്നു. അതായത് ദൈവത്തെ മനുഷ്യന്‍ നിര്‍വചിച്ചു എണ്. മനുഷ്യന് ഒരിക്കലും ദൈവത്തെ നിര്‍വചിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ നേരെത്തെ വ്യക്തമാക്കിയതാണ്. കാരണം ദൈവം മനുഷ്യ യുക്തിക്കപ്പുറത്താണ്. ഒരു നിര്‍വചനം ഉണ്ടെങ്കില്‍ തരേണ്ടത് ദൈവതന്നെയാണ്.

ഓരോ മതങ്ങളും നിര്‍വചിച്ചു എന്ന് താങ്കള്‍ പറയുന്നു. അത് എന്താണെന്ന് താങ്കള്‍ക്ക് വ്യക്തമാക്കാമോ?

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ക്ഷമിക്കുക, ഒന്നുകൂടി പറഞ്ഞിട്ട ഞാന്‍ നിര്‍ത്താം. ഒരു ചര്‍ച്ച നിര്‍ത്തുന്പോള്‍ ഇരുവശത്തും ഒരു negative feeling ഉണ്ടാകുന്നത് നന്നല്ലല്ലോ.

ഞാന്‍ യുക്തിവാദം ബ്ലോഗില്‍ എഴുതിതുടങ്ങിയത് യുക്തിവാദസംഘത്തിന്റെ വക്താവായല്ല. എഴുതിക്കണ്ട കമന്റുകളില്‍ ചില വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്നു മാത്രം. ആരെയും വ്യക്തിപരമായി വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചല്ല അത് ചെയ്തതും. പിന്നീട് കിട്ടിയ പ്രതികരണങ്ങള്‍ക്കനുസരിച്ച് ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞുവെന്നു മാത്രം (പലതും അത്ര ആശാവഹമായിരുന്നില്ലെന്നതും പറയട്ടെ)

താങ്കളോടും അതുപോലൊരു സമീപനം ആയിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അതുവരെ കണ്ടതിലും വ്യത്യസ്തമായി താങ്കള്‍ ഉത്തരം പറഞ്ഞേക്കും എന്ന് തോന്നിയതിനാല്‍ മാത്രമാണ് ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചത്, അല്ലെങ്കില്‍ ചോദ്യം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. പിന്നീട് ഇവിടെ ഉത്തരങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ പ്രതികരിച്ചു എന്ന് മാത്രം.

ചോദ്യങ്ങള്‍ പകുതിയാക്കി നിര്‍ത്തരുതല്ലോ. എന്റെ നിരീക്ഷണങ്ങളും ചിന്തകളും ഞാന്‍ പറയട്ടെ.

സൃഷ്ടാവ് എന്നതിന് സൃഷ്ടി നടത്തിയ ശക്തി എന്ന നിര്‍വചനം മാത്രമെ എനിക്കുള്ളൂ. അതില്‍ കൂടുതല്‍ പറയാന്‍ എനിക്കുമറിയില്ല. അതുകൊണ്ടുതന്നെയാണ് താങ്കള്‍ പറയുന്നതുപോലെ അല്ലെങ്കില്‍ മതങ്ങള്‍ പറയുന്നതുപോലെ ഒരു നിര്‍വചനം എനിക്ക് തരാനില്ലെന്നു ഞാന്‍ പറഞ്ഞത്.

യുക്തി ചോദ്യങ്ങള്‍ പലതും സൃഷ്ടാവിനെക്കുറിച്ചല്ല, മറിച്ച് ആ സൃഷ്ടാവിന് ഉണ്ടെന്നു പറയുന്ന ഗുണങ്ങളെക്കുറിച്ചാണ്. ദൈവത്തിന് രൂപം ഉണ്ടെന്നു ചിലര്‍, മകനുണ്ടെന്നു മറ്റുചിലര്‍, ദൈനംദിന കാര്യങ്ങളില്‍ വരെ ഇടപെടുമെന്ന് ചിലര്‍, നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് ചിലര്‍. അന്നന്ന് കാണുന്ന സമൂഹത്തിലെ നന്മകളും തിന്മകളും ഒക്കെ ദൈവത്തിന്റെ വചനങ്ങളിലും കാണാം. ഉദാഹരണത്തിന് പണം അഥവാ ധനം, വിവാഹം എന്നിവ മനുഷ്യരാശി ഉണ്ടായതിനുശേഷം എത്രയോ കാലത്തിനുശേഷമാണ് ആവിര്‍ഭവിച്ചിട്ടുള്ളത്. ദൈവം അതിനെക്കുറിച്ചും പറഞ്ഞു എന്ന് പറയുന്പോള്‍ എന്തുകൊണ്ടോ എനിക്കത്ര ശരിയെന്നു തോന്നാറില്ല. തനിക്ക് മുകളില്‍ വേറെ ദൈവമില്ലെന്നും താനല്ലാതെ വേറൊരു ദൈവത്തെ ആരാധിക്കുന്നത് അവിശ്വാസമായി കാണുമെന്നും മതങ്ങളിലെ ദൈവം പറയുന്പോള്‍ അത് മനുഷ്യന്‍ പറഞ്ഞതായെ എനിക്ക് തോന്നൂ.

താങ്കള്‍ക്കതില്‍ വിയോജിക്കാം, എന്റെ ചിന്ത ഞാന്‍ പറഞ്ഞു എന്നേയുള്ളു.

ചോദ്യം ചെയ്യുന്പോള്‍ പലര്‍ക്കും പല രീതികള്‍ ഉണ്ടാവും, എല്ലാം ശരിയായ ദിശയില്‍ ആയിക്കൊള്ളണമെന്നില്ല. ഓരോ ചോദ്യവും നമ്മെ കൂടുതല്‍ തന്റെ ചിന്തകളിലേക്ക് ഊഴ്ന്നിറങ്ങാന്‍ സഹായിക്കുമെങ്കില്‍ നന്ന്‍. മറിച്ച് ഗൂഢലക്ഷ്യത്തോടെ മാത്രമാണെന്ന് തോന്നുന്നുവെങ്കില്‍ അവഗണിക്കൂ. കൂടെ പറയട്ടെ, സൃഷ്ടാവിന്റെ നിര്‍വചനം എന്തെന്ന താങ്കളുടെ ചോദ്യം എന്നെ എന്റെ ചിന്തകള്‍ ഒന്നുകൂടി ക്രോഡീകരിക്കാന്‍ സഹായിച്ചു, നന്ദി.

ഏതെങ്കിലും ഒരു വിശ്വാസത്തിന്റെയോ ചിന്താഗതിയുടെയോ representative ആയല്ല ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എനിക്കെന്റെ ചിന്ത, എന്റെ രീതി. എനിക്കും സമൂഹത്തിനും ഒരുപോലെ ഗുണകരം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ആണ് എന്റെ ആശയം അല്ലെങ്കില്‍ അഭിപ്രായം രൂപീകരിക്കുന്നത്. കഴിവതും മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുക എന്നതാണ് ഞാന്‍ കൊണ്ടുനടക്കുന്ന ധര്‍മം.

വിമര്‍ശിക്കാനോ തോല്‍പ്പിക്കാനോ എനിക്ക് ഉദ്ദേശ്യമില്ല. അര്‍ത്ഥവത്തായ ഒരു സംവാദം മാത്രമെ എന്റെ ലക്ഷ്യമായി ഉണ്ടായിരുന്നുള്ളൂ. അതിനിടെ താങ്കള്‍ക്ക് വിഷമമുണ്ടായെങ്കില്‍ ക്ഷമിക്കുക.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

താങ്കളോട് എനിക്കൊരു വിഷമവും തോന്നിയിട്ടില്ല. അങ്ങിനെ തോന്നേണ്ട ഒരു കാര്യവുമില്ല തന്നെ. എന്നാല്‍ താങ്കള്‍ ഇസ് ലാമിനെ പഠിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ അതിന് തുടക്കം കുറിക്കേണ്ടത് ജബ്ബാര്‍ മാഷില്‍ നിന്നല്ല. മറിച്ച് അതിന്റെ ആധികാരികമായ ഉറവിടങ്ങളില്‍ നിന്നാണ് വേണ്ടത് എന്നൊരൊരഭ്യര്‍ത്ഥന എനിക്കുണ്ട്. വിമര്‍ശനത്തിനും ഒരു ആധികാരികത വേണമെല്ലോ.

ദൈവത്തെ കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിച്ച നിര്‍വചനങ്ങള്‍ എന്റെയല്ല. എനിക്കെന്നല്ല ഈ ലോകത്തിലുള്ള ഒരു മനുഷ്യനും സ്വന്തമായോ കൂട്ടായോ ദൈവത്തിന് ഒരു നിര്‍വചനം നല്‍കാന്‍ കഴിഞ്ഞെന്നോ ഇനി കഴിയുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.

ഞാന്‍ എന്ത് കൊണ്ട് ഒരു വിശ്വാസിയായി എന്നതിന് ഒരുത്തരമുണ്ട്. അതേതായാലും ജനിച്ചത് ഒരു മുസ് ലിം കുടുംബത്തിലായത് കൊണ്ടല്ല. എന്റ ഉത്തരത്തില്‍ താങ്കള്‍ സൂചിപ്പിച്ച വ്യക്തിതലവും സാമൂഹികതലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ഞാന്‍ എന്നോടു തന്നെയും സമൂഹത്തോടും നിറവേറ്റേണ്ട ബധ്യതകളെ കുറിച്ചുള്ള ബോധമുണ്ട്. എല്ലാത്തിനും ഉപരിയായി ‘നീതി എവിടെ?’ എന്ന മഹാചോദ്യത്തിനുള്ള ഉത്തരവും അതില്‍ അടങ്ങിയിരിക്കുന്നു.

താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
നന്ദി. വിശ്വാസങ്ങളെ വിമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത്തരത്തില്‍ ഒരു ഉദ്ദേശ്യവും എനിക്കില്ല. ചില വാദങ്ങളിലെ പൊരുത്തക്കേടുകള്‍ ആണ് ഞാന്‍ എന്റെ കമന്റില്‍ പറഞ്ഞത്. വിമര്‍ശനത്തിന്റെ തലത്തിലേക്ക് ഞാന്‍ പോയി എന്ന് തോന്നിയപ്പോള്‍, ചിലരെയെങ്കിലും വിഷമിപ്പിച്ചു എന്ന് തോന്നിയപ്പോള്‍, നിര്‍ത്താന്‍ ആഗ്രഹിച്ചു, അത്രമാത്രം. അത് ഞാന്‍ യുക്തിവാദം ബ്ലോഗിലും പറഞ്ഞിട്ടുള്ളതാണ്.

ദൈവത്തിനുള്ള നിര്‍വചനം എന്ന് ഞാന്‍ പറഞ്ഞത് ഇസ്ലാമിന്റെ മാത്രം കാര്യമല്ല. അതില്‍ പല മതങ്ങളുടെയും ആശയങ്ങള്‍ ഉണ്ട്. വിവാഹവും സന്പത്തുമെല്ലാം പല ഉദ്ബോധനങ്ങളിലും വരുന്നുണ്ട്.
പഠനം പലയിടത്തുനിന്നും ആവാം. ജബ്ബാര്‍ മാഷിന്റെത് ഒരു കാഴ്ചപ്പാട്, അത്രെയേ ഞാനും കരുതിയിട്ടുള്ളൂ, അത് ആധികാരികമാണെന്ന് ഞാനും പറയുന്നില്ല.

ഏതാണ് ആധികാരികം എന്നത് ഒരു subjective ആയ കാര്യമാണ്. മുല്ലമാര്‍ പറയുന്നതു ആധികാരികം അല്ല എന്ന് ചില വിശ്വാസി സുഹൃത്തുക്കള്‍ തന്നെ പറയുന്നുണ്ട്.

അപ്പോള്‍ പിന്നെ സ്വതന്ത്രമായി ഈ ഗ്രന്ഥങ്ങള്‍ (ഏത് തത്വസംഹിത ആയാലും ആയാലും) വായിക്കുകയെ നിവൃത്തിയുള്ളൂ. വിശ്വാസം എന്ന നിലയ്ക്കല്ലെങ്കിലും പഠിക്കാന്‍ വേണ്ടി തന്നെ പലയിടത്തും കിട്ടാവുന്ന source ഞാന്‍ നോക്കാറുണ്ട്, അത് കുറ്റം പറയാനല്ല. എന്റെ ചിന്തകള്‍ എന്റേത് മാത്രമാണല്ലോ.

ഒന്നുകൂടി. പ്രായോഗികതലത്തില്‍ പ്രശ്നങ്ങളില്ലാത്ത ഒരു വിശ്വാസവും ഇന്നുവരെ ഉണ്ടായിട്ടില്ല, കാരണം അവ പ്രാവര്‍ത്തികമാക്കേണ്ട മനുഷ്യന്‍ പരിപൂര്‍ണനല്ല എന്നത് തന്നെ. മതങ്ങള്‍ക്കിടയില്‍ തന്നെ പല ഗ്രൂപ്പുകളും ഉപശാഖകളുമൊക്കെ വരുന്നത് മനുഷ്യന്റെ ദൌര്‍ബല്യം കാരണം തന്നെ. എല്ലാ തത്വചിന്തകളിലും സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള മഹത്തായ ആശയങ്ങള്‍ തന്നെയാണ് ആവിഷ്കരിച്ചിട്ടുള്ളത്, ഇല്ലെങ്കില്‍ ഇവയ്ക്കൊന്നും ഇത്ര നീണ്ട ഒരു കാലയളവ് അതിജീവിക്കാനാവില്ല. പക്ഷെ കടുംപിടുത്തങ്ങളോ മറ്റൊരാളുടെ വിശ്വാസങ്ങള്‍ തന്റെതില്‍ നിന്നു വ്യത്യസ്തമാകുന്പോള്‍ ഉള്ള അസഹിഷ്ണുതയോ ഒക്കെ നാം കാണുന്നതാണ്, അവയുടെ ദുരന്തങ്ങള്‍ നാം പലതവണ അനുഭവിച്ചിട്ടുള്ളതുമാണ്. ഞാന്‍ പറഞ്ഞ 'മനുഷ്യനിലും സമൂഹത്തിലും വിശ്വസിക്കുന്ന'തിന്റെ പ്രസക്തി അവിടെയാണ് വരുന്നത്.

ആശംസകള്‍.

ചിന്തകന്‍ പറഞ്ഞു...

വിശ്വാ‍ങ്ങളെ താങ്കള്‍ വിമര്‍ശിക്കരുത് എന്ന് ഞാന്‍ പറയില്ല. വിശ്വാസങ്ങള്‍ പൌരോഹിത്യ ചൂഷണവിവസ്ഥകളാകുമ്പോള്‍ തീര്‍ച്ചയായും വിമര്‍ശിക്കുക മാത്രമല്ല അതിനെതിരെ പോരാടുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ എലിയെ തോല്പിക്കാന്‍ ഇല്ലം ചുടുന്ന ഏര്‍പാടിനോട് എനിക്ക് യോജിപ്പില്ല. വിശ്വാസം എല്ലാ തരം മനുഷ്യ അടിമത്തത്തില്‍ നിന്നുമുള്ള മോചനമാണ്. തനിക്കു മുകളില്‍ ഒരു സൃഷ്ടാവ് മാത്രമേ ഉള്ളൂ എന്ന ബോധം. ഭൂമിയില്‍ ഞാന്‍ ഒരാളുടെയും അടിമയല്ല എന്ന തിരിച്ചറിവ്.

താങ്കള്‍ പറഞ്ഞത് പോലെ ആധികാരികം എന്നത് ഏതെങ്കിലും മുല്ലമാരോ (അറബിയില്‍ അധ്യപകന് പറയുന്ന പേരാണ് മുല്ല) അല്ലെങ്കില്‍ സന്യസിമാരോ പാതിരി മാരോ അല്ല. ഇസ് ലാമിന്റെ ആധികാരിക സൌര്‍സ് ഖുര്‍ ആനും ഹദീസും പ്രവാചകന്മാരുടെ ചരിത്രവുമാണ്.(താലിബാനികളില്‍ നിന്നല്ല) ഹിന്ദു ധര്‍മ്മം പഠിക്കേണ്ടത് വേദങ്ങളില്‍ നിന്നോ ഉപനിഷത്തുകളില്‍ നിന്നോ ആണ്.(മോഡിമാരില്‍ നിന്നും ശ്രീരാമ സേനയില്‍ നിന്നുമല്ല) കൃസ്തുമതം പഠിക്കേണ്ടത് ബൈബിളില്‍ നിന്നാണ് (ജോര്‍ജ്ജ് ബുഷില്‍ നിന്നല്ല). എന്നിട്ട് അതിനെ കുറിച്ചുള്ള വിത്യസ്ഥങ്ങളായ അഭിപ്ര്യായങ്ങളും വിമര്‍ശങ്ങളും പഠന വിധേയമാക്കുക.

വൈവിധ്യങ്ങള്‍ ഒരു ദൌര്‍ബല്യമല്ല. മറിച്ച് ഞാന്‍ എവിടെ എന്നത് എനിക്ക് മനസ്സിലാവുന്നത് വൈവിധ്യങ്ങള്‍ ഉള്ളത് കൊണ്ടാണ്. വൈവിധ്യങ്ങള്‍ വേണ്ടായിരുന്നു എന്നുണ്ടെങ്കില്‍ എല്ലാവരെയും ഒരോപോലെ സൃഷ്ടിക്കാമായിരുന്നു ദൈവത്തിന്. ഏതായാലും അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല. എല്ലാവരും ഒരേ പോലെ, ഭക്ഷണവും പാര്‍പിടവും തുടങ്ങിയ ഒരാവശ്യവുമില്ലാത്ത ജീവിയായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കില്‍ ........?

വേദ ഗ്രന്ഥങ്ങളെല്ലാം തന്നെ ഒരേ ഒരു ദൈവത്തില്‍ നിന്നാണെന്ന് ഞാന്‍ ഉറപ്പായും വിശ്വസിക്കുന്നു. പൌരോഹിത്യ ചൂക്ഷകന്മാര്‍ അതിനെ അവര്‍ക്ക് വേണ്ടി വളച്ചൊടിക്കുകയും മനുഷ്യരെ വിത്യസ്ഥ തട്ടുകളായി തരം തിരിക്കുകയും ചെയ്തു.

അറിവിന്റെ വികാസം മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. (താങ്കള്‍ മുന്‍ കമന്റില്‍ പറഞ്ഞിരുന്നു മനുഷ്യന് മറ്റ് ജീവികളില്‍ നിന്ന് ഒരു സവിശേഷതയുമില്ലെന്ന്. മനുഷ്യന്‍ പ്രപഞ്ചത്തിലെ ജീവജാലങ്ങളില്‍ ഏറ്റവും സവീശേഷ ജീവിയാണ് എന്ന് സാധാരണ യുക്തികൊണ്ട് തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.) പട്ടിയും പൂച്ചയും പണ്ട് മുതലേ ഇങ്ങനെ തന്നെ. അവ സ്വന്തമായി ഒരുകാര്യവും അവര്‍ക്ക് വേണ്ടി പുതിയതായി വികസിപ്പിച്ചിട്ടില്ല. ഇവിടെയാണ് നാം ആത്മാവ് എന്തെന്ന് തിരിച്ചറിയുന്നത്.

ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അസഹിഷ്ണു ആവേണ്ട കാര്യമില്ല. ഒരാളെയും നിര്‍ബന്ധ പൂര്‍വ്വം വിശ്വാസിയാക്കാന്‍ ദൈവം ആരെയും ചുമതലപെടുത്തിയിട്ടില്ല എന്നത് തന്നെ കാരണം.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ഒരു ചെറിയ തിരുത്ത്‌. സൃഷ്ടാവിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ സവിശേഷ ജീവി അല്ല എന്നാണു ഞാന്‍ പറഞ്ഞത്. താങ്കള്‍ക്ക് വേണമെങ്കില്‍ ആ കമന്റ് വായിച്ചുനോക്കാം.

ചിന്തകന്‍ പറഞ്ഞു...


സൃഷ്ടാവിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ സവിശേഷ ജീവി അല്ല.


പ്രിയ അപ്പൂട്ടന്‍

എല്ലാം സൃഷ്ടിയും സൃഷ്ടാവിന്റെതെങ്കില്‍ പിന്നെ മനുഷ്യന്റെ ആ സവിശേഷത സൃഷ്ടാവ് തന്നെയല്ലെ തീമാനിച്ചിട്ടുണ്ടാവുക?

താങ്കള്‍ പറഞ്ഞ പ്രസ്ഥാവനയുടെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാമോ?

പാര്‍ത്ഥന്‍ പറഞ്ഞു...

ജബ്ബാർ മാഷിന്റെ ബ്ലോഗ് ഗൾഫിൽ ബ്ലോക്ക് ചെയ്തതു കാരണം അതൊന്നും വായിക്കാൻ കിട്ടാറില്ല. അതിനിടയിലാണ് അതിൽ നിന്നും വേർപ്പെടുത്തിയ ഈ പോസ്റ്റ് കണ്ടത്‌. സമയക്കുറവുകൊണ്ട് കമന്റണ്ട എന്നു കരുതിയിരുന്നതാണ്. ഇപ്പോൾ ഒരു വാക്ക് പറഞ്ഞില്ലെങ്കിൽ അത് അപരാധമാകും .

അപ്പുട്ടൻ പറഞ്ഞു:
(സൃഷ്ടാവിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ സവിശേഷ ജീവി അല്ല എന്നാണു ഞാന്‍ പറഞ്ഞത്.)

ചിന്തകൻ പറഞ്ഞു:
(മനുഷ്യന്‍ പ്രപഞ്ചത്തിലെ ജീവജാലങ്ങളില്‍ ഏറ്റവും സവീശേഷ ജീവിയാണ് എന്ന് സാധാരണ യുക്തികൊണ്ട് തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.)
ഇവിടെ ഈ പറയുന്ന യുക്തി, യുക്തിവാദിയുടെയോ, ദൈവവിശ്വാസിയുടെയോ? താങ്കളുടെ വിശ്വാസം അനുസരിച്ച് യുക്തിക്ക് ഒരു സാധ്യതയുമില്ല എന്നിരിക്കെ, യുക്തികൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്.
അപ്പൂട്ടൻ പറഞ്ഞതാണ് ശരി. ദൈവം സൃഷ്ടി മാത്രമെ നടത്തുന്നുള്ളൂ. അതിൽ വിശേഷ സവിശേഷ തരം തിരിവ് ഇല്ല. മനുഷ്യന് മനനം ചെയ്യാനുള്ള കഴിവ്‌ കൊടുത്തിട്ടുണ്ട്. എന്നുവെച്ച് മറ്റുള്ള ജീവികൾ ഒന്നും ദൈവത്തിന്റെ അധമ സൃഷ്ടികളാവുന്നില്ല. വീടു വെച്ചുകൊടുത്തിട്ടല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌.
ഭക്ഷണം പാർപ്പിടം തുടങ്ങിയവ ആദ്യകാലങ്ങളിൽ മനുഷ്യനും മൃഗങ്ങൾക്കും ആവശ്യം മാത്രമായിരുന്നു. അതാതു കാലാവസ്ഥയ്ക്കനുസരിച്ച് അതിനോട് പൊരുത്തപ്പെടാനുള്ള കഴിവ്‌ മൃഗത്തിനുണ്ടായിരുന്നതുപോലെ മനുഷ്യനും ഉണ്ടായിരുന്നു. മനുഷ്യൻ ലക്ഷകണക്കിനു കൊല്ലങ്ങളിലെ പരിശ്രമത്തിലൂടെ
നേടിയെടുത്തതാണ് ഇന്നുകാണുന്ന പാർപ്പിടം. അതുകൊണ്ട് മനുഷ്യൻ പ്രകൃതിയിൽ നിന്നും അകന്നുപോയി. ദിഗംബരർ ഇപ്പോഴും ഉടുതുണിപോലുമില്ലാതെ കാട്ടിലാണ് കഴിയുന്നത്. ലോകത്തിൽ പല ഗോത്രങ്ങളിലും ഇപ്പോഴും തുണിയുടുക്കാത്തവരുണ്ട്.
ഇനി മനുഷ്യൻ തന്നെയാണ് ലോകത്തിലെ ജീവിവർഗ്ഗങ്ങളിൽ ഏറ്റവും കേമൻ എന്നു വിധിയെഴുതുന്നത് എങ്കിൽ, ആ അധികാരം മനുഷ്യനു കൊടുത്തത്‌ ആരാണ്.

പ്രതിവാദം പറഞ്ഞു...

പാര്‍ത്ഥന്‍,
http://prathivadam.blogspot.com/
ഈ ലിങ്കില്‍ ചില പോസ്റ്റുകള്‍ വായിക്കാനാവും.

ചിന്തകന്‍ പറഞ്ഞു...

പ്രിയ പാര്‍ത്ഥന്‍
താങ്കള്‍ക്ക് സ്വാഗതം

ഇവിടെ ഈ പറയുന്ന യുക്തി, യുക്തിവാദിയുടെയോ, ദൈവവിശ്വാസിയുടെയോ?

യുക്തിക്കിങ്ങിനെ ഒരു വര്‍ഗ്ഗീകരണമുണ്ടോ? അല്ലെങ്കില്‍ ഇങ്ങനെയൊരു വര്‍ഗ്ഗീകരണത്തിന്റെ ആവശ്യമുണ്ടോ.

താങ്കളുടെ വിശ്വാസം അനുസരിച്ച് യുക്തിക്ക് ഒരു സാധ്യതയുമില്ല എന്നിരിക്കെ, യുക്തികൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്.


എന്റെ വിശ്വാസമനുസരിച്ച് യുക്തിക്കൊരു സാധ്യതയുമില്ലെന്ന ഞാനെവിടെയെങ്കിലും പ്രസ്താവിച്ചിരുന്നോ? അങ്ങനെ ഞാനൊരിക്കലും പ്രസ്താവിക്കുകയില്ല തന്നെ.ഞാന്‍ പറഞ്ഞത് യുക്തിയും ബുദ്ധിയും അവസാനിക്കുന്നേടത്താണ് വിശ്വാസം ആരംഭിക്കുന്നത് എന്നാണ്.
ബുദ്ധിയുടെയും യുക്തിയുടെയും പരിധിയിലുള്ളത് പിന്നെ വിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം അതൊരു യാഥാര്‍ത്ഥ്യമായി നമുക്കിവിടെ അനുഭവപ്പെടുന്ന കാര്യങ്ങളാണ്.

പിന്നെ എന്താണ് വിശ്വാസം. ഒരു ദാഹരണം പറയാം. ദൈവത്തിലുള്ള വിശ്വാസം. ദൈവമാണ് ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചതെന്ന് നാം വിശ്വസിക്കുന്നു. എന്തിന് സൃഷ്ടിച്ചു എന്നും എന്തിനങ്ങനെ സൃഷ്ടിച്ചു എന്നും എന്തിങ്ങനെ സൃഷ്ടിച്ച് എന്നും നമ്മുടെ യുക്തിക്കനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ വലിയ കാര്യമില്ല. ഇവിടെ ദൈവം സൃഷ്ടിച്ചു എന്ന് വിശ്വസിക്കുക മാത്രമേ തരമുള്ളൂ.

ദൈവം ഉണ്ടോ ഇല്ലേ എന്നുള്ളത് ഇതില്‍ നിന്ന് വിത്യസ്തമാണ്.
തുടരും...

പാര്‍ത്ഥന്‍ പറഞ്ഞു...

താങ്കള്‍ എന്താണ് സത്യത്തില്‍; ഒരു യുക്തിവാദിയാണോ? നിരീശ്വരവാദിയാണോ? ദൈവ വിശ്വാസിയാണോ? അതോ ഇതിലൊന്നും പെടാത്ത വല്ലതുമാണോ?

ഞാന്‍ ഒരു പരിപൂര്‍ണ ദൈവ വിശ്വാസിയാണ്. ഇസ് ലാമാണ് എന്റെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം.


ഈ മുകളിൽ കൊടുത്തിട്ടുള്ള വരികൾ, താങ്കൾ അപ്പൂട്ടനുള്ള ഒരു കമന്റിൽ പറഞ്ഞിട്ടുള്ളതാ‍ണ്.
ഖുർ‌ആനിനു എതിരെയുള്ള ഒരു യുക്തിയും താങ്കൾക്ക് സ്വീകാര്യമാവില്ല എന്ന് എനിയ്ക്ക് ഊഹിക്കാമല്ലോ.

മനുഷ്യൻ ‘യുക്തി’യെ ഉപയോഗിക്കുന്നതിനനുസരിച്ച്, അത് ഒരു മതമോ, ദർശനമോ, ശാസ്ത്രമോ ഒക്കെയായി മാറുന്നുണ്ട്. യുക്തിവാദിക്കും, ദൈവവിശ്വാസിക്കും - അതിൽ തന്നെ വിവിധ മതവിശ്വാസികൾക്കും യുക്തിവാദം ആപേക്ഷികമാണ്. നിരുപാധിക യുക്തിവാദം ഇല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.
ഇക്കാര്യം ഒന്നു നോക്കിക്കാണാൻ ഇവിടെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. യുക്തിയുടെ തലങ്ങൾ അവിടെനിന്നും മനസ്സിലാക്കാൻ സാധിക്കും എന്നു കരുതുന്നു.

പാര്‍ത്ഥന്‍ പറഞ്ഞു...

പ്രതിവാദം,
ലിങ്കു തന്നതിന് നന്ദി.

ചിന്തകന്‍ പറഞ്ഞു...

അപ്പൂട്ടൻ പറഞ്ഞതാണ് ശരി. ദൈവം സൃഷ്ടി മാത്രമെ നടത്തുന്നുള്ളൂ. അതിൽ വിശേഷ സവിശേഷ തരം തിരിവ് ഇല്ല. മനുഷ്യന് മനനം ചെയ്യാനുള്ള കഴിവ്‌ കൊടുത്തിട്ടുണ്ട്. എന്നുവെച്ച് മറ്റുള്ള ജീവികൾ ഒന്നും ദൈവത്തിന്റെ അധമ സൃഷ്ടികളാവുന്നില്ല.

അപ്പൂട്ടന്‍ പറഞ്ഞതാണ് ശരിയെന്ന് താങ്കള്‍ പ്രസ്ഥാവിക്കുന്നത് വേദോപനിഷത്തുകളുടെ പിന്‍ബലത്തോട് കൂടിയാണോ? ആണെങ്കില്‍ അതെങ്കിലും താങ്കളുടെ വിശ്വാസത്തിനുള്ള തെളിവായി കാണിക്കേണ്ടതുണ്ട്. ഇനി അല്ല താങ്കളുടെ യുക്തിയാണ് അത് തീരുമാനിച്ചതെങ്കില്‍ എനിക്ക് താങ്കളോട് ചില കാര്യങ്ങള്‍ പങ്ക് വെക്കേണ്ടതുണ്ട്.

മറ്റുള്ള സൃഷ്ടികള്‍ എല്ലാം അധമാമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നോ? ഒരു ക്ലാസിലെ കുട്ടി മറ്റേ കുട്ടിയേക്കാള്‍ പഠിക്കുമെന്ന് പറഞ്ഞാല്‍ ആദ്യത്തെ കുട്ടി തീരെ പഠിക്കില്ലാ എന്നര്‍ത്ഥമുണ്ടോ?

ഒരു ജീവനുള്ള ജന്തു എന്ന നിലക്ക് മനുഷ്യനും മൃഗങ്ങളും തമ്മില്‍ സാമ്യമുണ്ട്.
1- ജീവന്‍ നില നിര്‍ത്തുന്നതിന് വായു, വെള്ളം,ആഹാരം എന്നിവ ആവശ്യമാണ്
2-ജനനവും മരണവും ഉണ്ട്.
ഇത് സാമ്യങ്ങളാണ്.

എന്നാല്‍ മൃഗങ്ങളില്‍ ഇന്ന് വരെ നാം കാണുകയോ അനുഭവപ്പെടുകയോ ചെയ്യാത്ത ചില പ്രത്യേകതകള്‍ മനുഷ്യനുണ്ട്.
1-വികസിപ്പിക്കാന്‍ കഴിയുന്ന ബുദ്ധിയും യുക്തിയും
2. അറിയാനും അത് പരസ്പരം പങ്ക് വെക്കാനും വരും തലമുറകളിലേക്ക് അത് പകര്‍ന്ന് നല്‍കാനുമുള്ള കഴിവ്.
3.ഭാവന
4.മാറ്റം ..എന്നിവ ചില ഉദാഹരണങ്ങള്‍

ഏറ്റവും ചുരുക്കി പറഞ്ഞാല്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ജീവനുണ്ട് എന്നാല്‍ ആത്മാവ് എന്നത് മനുഷ്യന് മാത്രമേ ഉള്ളൂ. അതില്‍ നിന്നാണ് മേല്‍ പറഞ്ഞ പ്രത്യേകതകളെല്ലാം മനുഷ്യന് ലഭിക്കുന്നത്.

ജീവന്റെ പോഷണത്തിന് ഭക്ഷണം മതിയാവും. എന്നാല്‍ ആത്മാവിന്റെ പോക്ഷണം സാധ്യമാകുന്നത് ജ്ഞാനം വഴിയാണ്. അറിവില്ലാത്ത മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വിത്യാസം ഒരു പക്ഷേ വളരെ ചെറുതായിരിക്കാം. ആഹാരം കഴിക്കാഞ്ഞാല്‍ ശരീരം ശോഷിക്കുന്നത് പോലെ അറിവ് നേടാത്ത പക്ഷം ആത് മാവിനും ശോഷണമുണ്ടാകും. ആദിവാസിക്ക് അറിവ് നേടാനുള്ള അവസരം അറിവ് നേടിയ മനുഷ്യന്‍ ഒരുക്കികൊടുത്താല്‍ അവനും നാളെ താങ്കള്‍ പറയുന്ന പരിഷ്കൃത മനുഷ്യനായി മാറും. എന്നാല്‍ മൃഗങ്ങള്‍ എന്നും ഒരു സ്ഥിരമായ അവസ്തയില്‍ തന്നെയാണ്.

അതായത്, അറിവ് നല്കി കൊണ്ടും അത് വികസിപ്പിക്കാനുള്ള കഴിവ് നല്‍കികൊണ്ടുമാണ് മനുഷ്യന്റെ സൃഷ്ടി. മൃഗങ്ങളുടെത് അങ്ങനെയല്ലെന്ന് മനസ്സിലാക്കാന്‍ ഒരു പാട് യുക്തിയുടെ ആവശ്യമൊന്നുമില്ല. ഇതാണ് ഞാന്‍ നേരെത്തെ സൂചിപ്പിച്ചത്.

ചിന്തകന്‍ പറഞ്ഞു...


താങ്കള്‍ എന്താണ് സത്യത്തില്‍; ഒരു യുക്തിവാദിയാണോ? നിരീശ്വരവാദിയാണോ? ദൈവ വിശ്വാസിയാണോ? അതോ ഇതിലൊന്നും പെടാത്ത വല്ലതുമാണോ?

ഞാന്‍ ഒരു പരിപൂര്‍ണ ദൈവ വിശ്വാസിയാണ്. ഇസ് ലാമാണ് എന്റെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം.

ഈ മുകളിൽ കൊടുത്തിട്ടുള്ള വരികൾ, താങ്കൾ അപ്പൂട്ടനുള്ള ഒരു കമന്റിൽ പറഞ്ഞിട്ടുള്ളതാ‍ണ്.
ഖുർ‌ആനിനു എതിരെയുള്ള ഒരു യുക്തിയും താങ്കൾക്ക് സ്വീകാര്യമാവില്ല എന്ന് എനിയ്ക്ക് ഊഹിക്കാമല്ലോ.

മുകളില്‍ പറഞ്ഞത് ശരിയാണ്. ഖുര്‍ആനെതിരെയുള്ളത് യുക്തിവാദം മാത്രമേ ആകുന്നുള്ളൂ.ഖുര്‍ ആനെതിരെ ഒരു യുക്തിയില്ല എന്നതാണ് എന്റെ ഉറച്ച വിശ്വാസം.

എന്നാല്‍ താങ്കളുടെ മുന്‍ ചോദ്യം എന്റെ വിശ്വാസമനുമനുസരിച്ച് യുക്തിക്കൊരു സാധ്യതയുമില്ല എന്ന പ്രസ്താവനയായിരുന്നു. ഇതൊരു പൊതു പ്രസ്താവന പോലെയാണ്. അത് ഞാന്‍ മുന്‍ കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ത്ഥന്‍ പറഞ്ഞു...

ശരിയാണ് ചിന്തകൻ. അദ്യം പൊതു പ്രസ്താവനയായിരുന്നു. പിന്നീട് അത് തിരുത്തി. ഓരോ വിഭാഗത്തിനും അവരുടെതായ യുക്തിയുണ്ട് എന്ന് എഴുതിയിരുന്നു.

ഖുര്‍ ആനെതിരെ ഒരു യുക്തിയില്ല എന്നതാണ് എന്റെ ഉറച്ച വിശ്വാസം.
മുകളിൽ പറഞ്ഞതിന്റെ തത്വം മനസ്സിലായില്ല.

ഒരു ക്ലാസിലെ കുട്ടി മറ്റേ കുട്ടിയേക്കാള്‍ പഠിക്കുമെന്ന് പറഞ്ഞാല്‍ ആദ്യത്തെ കുട്ടി തീരെ പഠിക്കില്ലാ എന്നര്‍ത്ഥമുണ്ടോ?

ഇത് ഒരു ഉരുണ്ടു കളിയല്ലേന്ന് എന്റെ ബാലമനസ്സിലൊരു സംശയം.

ചിന്തകന്‍ പറഞ്ഞു...

ഖുര്‍ ആനെതിരെ ഒരു യുക്തിയില്ല എന്നതാണ് എന്റെ ഉറച്ച വിശ്വാസം.
മുകളിൽ പറഞ്ഞതിന്റെ തത്വം മനസ്സിലായില്ല.

സൃഷ്ടാവിന്റെ യുക്തി സൃഷ്ടിയുടെ യുക്തിക്കതീതമാണ്. ഖുര്‍ ആന്‍ സൃഷ്ടാവിന്റെ ഗ്രന്ഥമാണ്.

ഇത് ഒരു ഉരുണ്ടു കളിയല്ലേന്ന് എന്റെ ബാലമനസ്സിലൊരു സംശയം.

ആ കമന്റ് താങ്കള്‍ പൂര്‍ണമായി വായിക്കാത്തതാണോ അതോ മനസിലാവത്തതാണോ എന്നാണെന്റെ സംശയം.

താങ്കള്‍ തന്ന ലിങ്കിലെ പോസ്റ്റ് ഞാന്‍ വായിച്ചു. സാമി പറഞ്ഞത് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ ? അംഗീകരിക്കുന്നുണ്ടെങ്കില്‍; ഹിന്ദു ധര്‍മ്മം പറയുന്നതും സാമി പറയുന്നതും ഒന്ന് തന്നെയാണോ?

പാര്‍ത്ഥന്‍ പറഞ്ഞു...

അപ്പൂട്ടന്‍ പറഞ്ഞതാണ് ശരിയെന്ന് താങ്കള്‍ പ്രസ്ഥാവിക്കുന്നത് വേദോപനിഷത്തുകളുടെ പിന്‍ബലത്തോട് കൂടിയാണോ?

വേദങ്ങളിലും മറ്റു ദർശനങ്ങളിലും അതിന് ധാരാളം വ്യാഖ്യാനങ്ങളുണ്ട്. അതൊന്നും ഇവിടെ വിവരിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.
വിവേകമുള്ള മനുഷ്യരിൽ പെട്ടവനായതുകൊണ്ട്, എന്റെ യുക്തിയുടെ ഭാഷയിൽ മാത്രം ഇവിടെ പറയുന്നു.
ദൈവം സൃഷ്ടി മാത്രമെ നടത്തുന്നുള്ളൂ എന്നു ഞാൻ പറഞ്ഞതും സാധാരണക്കാരായ (അധികം ആത്മീയചിന്തയില്ലാത്ത) ജനങ്ങളുടെ ഭാഷയിൽ പറഞ്ഞതാണ്. ഒരു കുശവൻ കലം ഉണ്ടാക്കുന്നപോലെ, വേദാന്ത ദർശനങ്ങളിൽ ഒരു ദൈവം ഇരുന്ന്‌ പ്രപഞ്ച സൃഷ്ടി നടത്തുന്നില്ല. അതൊന്നും നമുക്ക് നേരിട്ട് അറിയാത്ത കാര്യങ്ങളായതുകൊണ്ട് പല മതങ്ങളും പല തരത്തിൽ അതിനെ കാണുന്നു. എല്ലാ ജീവജാലങ്ങളും പ്രപഞ്ച ചൈതന്യത്തിന്റെ ഭാഗമാണ്. (എങ്ങിനെ ഉണ്ടായി എന്നത് ഇവിടെ പ്രസക്തമല്ല.) മനുഷ്യന് ആഹാ‍രത്തിനുവേണ്ടിയാണ് മറ്റുള്ള ജീവികളെയെല്ലാം ഉണ്ടാക്കിയിട്ടുള്ളത് എന്നു വിശ്വസിക്കാൻ എനിക്കു കഴിയില്ല. ഇവിടെ survival of fittestഉം survival of intelligent ഉം ഒരുമിച്ചു നിലനിൽക്കുന്നതുകൊണ്ടാണ് ലോകത്ത് മനുഷ്യൻ ഇപ്പോഴും ബാക്കിയുള്ളത് എന്നു പറയേണ്ടി വരും. അല്ലെങ്കിൽ ജീവിത ചക്രത്തിൽ മനുഷ്യനെ ഏതെങ്കിലും മാംസഭുക്കുകൾ ആഹാരമാക്കിയിട്ടുണ്ടാകും.

സൃഷ്ടാവിന്റെ യുക്തി സൃഷ്ടിയുടെ യുക്തിക്കതീതമാണ്.(ഇത് ഞാൻ അംഗീകരിക്കുന്നു.)

ഖുര്‍ ആന്‍ സൃഷ്ടാവിന്റെ ഗ്രന്ഥമാണ്. (ഇത് അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്.)
അത് ഞാൻ മുസ്ലീം അല്ലാത്തതുകൊണ്ടല്ല. ഹൈന്ദവരുടെ ഏതെങ്കിലും ഗ്രന്ഥങ്ങൾ സൃഷ്ടാവിന്റെയാണെന്നു പറഞ്ഞാലും അങ്ങിനെ തന്നെ. പക്ഷെ മനുഷ്യന്റെ ഓരോ കണ്ടെത്തലിന്റെ പിന്നിലും ഒരു ഈശ്വര ചൈതന്യം പ്രവർത്തിക്കുന്നുണ്ട് എന്നു കരുതാം.

ആത്മാവിനെക്കുറിച്ചു താങ്കൾ പറഞ്ഞതെല്ലാം ഏതു ഗ്രന്ഥത്തിന്റെ / ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്.

സ്വാമി പറഞ്ഞതെല്ലാം വേദാന്തത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നുവെച്ച് യുക്തിവാദിയായ കലാനാഥൻ പറഞ്ഞതിലും കാര്യമില്ലാതില്ല. ചില കാഴ്ചപ്പാ‍ടിൽ മാത്രമാണ് വ്യത്യാസമുള്ളത്.

ചിന്തകന്‍ പറഞ്ഞു...


ഖുര്‍ ആന്‍ സൃഷ്ടാവിന്റെ ഗ്രന്ഥമാണ്. (ഇത് അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്.)

ഖുര്‍ ആ‍ന്‍ ദൈവിക ഗ്രന്ഥമാണോ എന്നു താങ്കള്‍ക്ക് ബോധ്യപെട്ടാല്‍ മാത്രം വിശ്വസില്‍ച്ചാല്‍ മതി.
ഞാന്‍ വിശ്വസിക്കുന്നത് ഖുര്‍ ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് തന്നെയാണ്. അത് വിശ്വസിക്കാതെ അംഗീകരിക്കാതെ പിന്നെ ഒരാളും മുസ് ലീം ആവുകയേ ഇല്ല.


ഈശ്വരൻ ലോകത്തെ സൃഷ്ടിച്ചു എന്ന്‌ ഒരു വേദാന്തിയും പറഞ്ഞിട്ടില്ല, പറയില്ല. ആരെങ്കിലും അതു പറഞ്ഞാൽ അങ്ങനെ സൃഷ്ടിക്കുന്ന ഒരീശ്വരനെ ആരുണ്ടാക്കി എന്നു നമ്മൾ ചോദിക്കും.

വേദാന്തി ഈ പറയുന്നതില്‍‍ എത്രമാത്രം സത്യമുണ്ട്? അപ്പോള്‍ പിന്നെ ബ്രഹ്മാവ് വേദാന്തത്തിന്റെ പരിധിയില്‍ വരില്ലേ?

ദൈവം സൃഷ്ടിയേ നടത്തിയിട്ടില്ല എന്നാണല്ലോ വേദാന്തി പറയുന്നത്!

ഇതിനെ കുറിച്ച് കൂടുതല്‍ അറിവുള്ള ഹിന്ദു സഹോദരന്മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇതൊന്ന് വ്യക്തമാക്കി തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


എന്നാൽ നാളെ യുക്തിപരമായ മാർഗ്ഗങ്ങളിലൂടെ ഈശ്വരനാണ്‌ ലോകം സൃഷ്ടിച്ചതെന്ന്‌ ബോധ്യപ്പെട്ടാൽ അതിനെ അംഗീകരിക്കുന്നതാണ്‌ യഥാർത്ഥ യുക്തിവാദം.


കലാനാഥന്‍ പറഞ്ഞത് പോലെ എന്റെ യുക്തിയില്‍ ഈശ്വരനാണ്‌ ഈ ലോകം സൃഷ്ടിച്ചത് എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. കലാനാഥന്റെ യുക്തിയില്‍ ബോധ്യമായാല്‍ അത് അംഗീകരിക്കുമെന്ന് അദ്ദേഹവും പറയുന്നു. എന്നാല്‍ വേദാന്തി അങ്ങോട്ടുള്ള വഴിയേ അടച്ചു കളഞ്ഞു. ഈ വൈരുദ്ധ്യങ്ങളില്‍ താങ്കള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു ?

പാര്‍ത്ഥന്‍ പറഞ്ഞു...

കുശവൻ - മണ്ണുകൊണ്ട് കലം ഉണ്ടാക്കുന്നു.
ദൈവം - മണ്ണുകൊണ്ട് (അതോ വെള്ളം കൊണ്ടോ) മനുഷ്യനെ ഉണ്ടാക്കുന്നു.
ബ്രഹ്മാവ് - പ്രപഞ്ച സൃഷ്ടി ചെയ്യുന്നു.(എന്തുകൊണ്ട് ?)
ബ്രഹ്മാവിനെ സൃഷ്ടിച്ചത് - മുത്തുപട്ടർ??
(ഇത് എന്റെ യുക്തിവാദം)
കഥകൾ,പുരാണങ്ങൾ, കാവ്യാത്മക സങ്കല്പം, മാനുഷീകരണം എല്ലാം വേറെ വേറെയാണ്.
(നട്ടും ബോൾട്ടും തിരിയാത്തവരോട് ഇതിനെക്കാൾ കൂടുതൽ ഒന്നും പറയാനില്ല.)

ചിന്തകന്‍ പറഞ്ഞു...


കുശവൻ - മണ്ണുകൊണ്ട് കലം ഉണ്ടാക്കുന്നു.
ദൈവം - മണ്ണുകൊണ്ട് (അതോ വെള്ളം കൊണ്ടോ) മനുഷ്യനെ ഉണ്ടാക്കുന്നു.


no comments :)


കഥകൾ,പുരാണങ്ങൾ, കാവ്യാത്മക സങ്കല്പം, മാനുഷീകരണം എല്ലാം വേറെ വേറെയാണ്.
(നട്ടും ബോൾട്ടും തിരിയാത്തവരോട് ഇതിനെക്കാൾ കൂടുതൽ ഒന്നും പറയാനില്ല.)

:)

Suvi Nadakuzhackal പറഞ്ഞു...

ബ്രഹ്മാവിനെ സൃഷ്ടിച്ചത് - മുത്തുപട്ടർ??

... അത് കൊള്ളാം!!

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചിന്തകന്‍ പറഞ്ഞു...


സൃഷ്ടാവ് ഓരോ ജീവിയേയും പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചതാണെന്ന് തന്നെ വിശ്വസിക്കുക. അപ്പോള്‍ സൃഷ്ടാവിന് ഒരിക്കലും ഒരു ജീവി മറ്റേതിനേക്കാള്‍ മികച്ചതായി

സൃഷ്ടിക്കാന് സാധിക്കില്ല; കാരണം തന്റെ സൃഷ്ടികള്‍ക്കിടയില് ഒരു ഫേവറിറ്റിസം നീതിയല്ല എന്നത് തന്നെ.


പ്രിയ അപ്പൂട്ടന്‍
വിണ്ടും വന്നതില്‍ സന്തോഷം
ഈ പറഞ്ഞത് താങ്കളുടെ ഒരു വെറും വാദമായേ എനിക്ക് തോന്നുന്നുള്ളൂ. ഒരു പിന്‍ബലവുമില്ല.

ഇവിടെ നീതിയുടെ പ്രശ്നം എന്താണെന്ന് മനസ്സിലാവുന്നില്ല. ഒരാളുടെ നീതി ആത്യന്തികമായി തീരുമാനിക്കുന്നതാരാണ്. താങ്കള്‍ മനസ്സിലാക്കിയ നീതിയുടെ നിര്‍വചനം എന്താണ്? (ദൈവവുമായ ഒരു താരതമ്യം അസാധ്യമാണ്. എങ്കിലും താങ്കള്‍ക്ക് മനസ്സിലാവാന്‍ വേണ്ടി ഒരുദാഹരണം പറയുകയാണ്.)ഒരു ശില്പി തന്റെ ശില്പങ്ങള്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത് അയാളുടെ ഭാവനക്കുനുസരിച്ചാണ്. വിവിധങ്ങളായ അദ്ദേഹത്തിന്റെ ശില്പങ്ങളെ നോക്കി വേറൊരാള്‍ ‘
ശില്പീ നിങ്ങളീ ശില്പങ്ങളില്‍ ചിലതിനോട് നീതി കാട്ടിയില്ല‘ എന്ന് പറഞ്ഞാല്‍ അതിനോട് താങ്കള്‍ യോജിക്കുമോ?

മൃഗങ്ങളുടെ ബുദ്ധി മൃഗങ്ങള്‍ക്കുമുണ്ട്. ഒരു പട്ടിക്ക് അതിന്റെ കഴിവ് അതുണ്ടായ അന്നുമുതല്‍ തന്നെ ഉള്ളതാണ്. അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു. എന്ന് പറഞ്ഞാല്‍ അതിന് വികസന ക്ഷമതയില്ല. സ്ഥായിയാണ്.
എന്നാല്‍ മനുഷ്യ ബുദ്ധി അങ്ങിനെയല്ല. അത് സ്വയം വികസനക്ഷമമാണ്. അത് കൊണ്ടാണ് നാം ഇന്ന് കാണുന്ന ശാസ്ത്രവും സാങ്കേതിക വിദ്യയും എല്ലാം നമുക്ക് ലഭ്യമായത്. മനുഷ്യന്‍ അറിവ് നേടുന്നത് അവന്റെ പരിതസ്ഥികളില്‍ നിന്നാണെന്ന് താങ്കള്‍ പറഞ്ഞു. അത് ശരിയാണ്. അതിനുള്ള അവസരം മനുഷ്യന് മാത്രമല്ലല്ലോ ഉള്ളത് മറ്റെല്ലാ ജീവികള്‍ക്കും ഉണ്ടായിരുന്നു. ഇന്നും ഉണ്ട് താനും. എന്നാല്‍ ഇന്നേവരെ അവയൊന്നും തന്നെ ഒരു സ്കുള്‍ സ്ഥാപിക്കുകയോ ഒരു ഗവമെന്റുണ്ടാക്കുകയോ ഒരു സമ്മേളനം വിളിച്ചു കൂട്ടുകയോ, കമ്മ്യൂണിക്കേഷനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ചുറ്റുപാടില്‍ നിന്ന് മാത്രം ശേഖരിക്കുന്ന അറിവുകളല്ല ബുദ്ധിക്കാധാരം. അങ്ങിനെയെങ്കില്‍ ടിവി, റേഡിയോ കമ്പ്യൂട്ടര്‍, ഇന്റര്‍ നെറ്റ് എന്നിവ ഉണ്ടാകുമായിരുന്നോ? സ്വയം ബുദ്ധിയില്‍ ചിന്തിച്ചുണ്ടാക്കുന്നതും അറിവാണ്. ഞാന്‍ ചിന്തിച്ചു രൂപകല്‍ പന ചെയ്യുന്ന ഒരു സോഫ്റ്റ്വെയര്‍ എന്റ് ബുദ്ധിയുടെ പ്രൊഡക്റ്റാണ്. അല്ലെങ്കില്‍ ഞാന്‍ എന്റെ ബുദ്ധിയില്‍ ചിന്തിച്ചുണ്ടാക്കിയ ഒരു മാത്തമാറ്റിക്കല്‍ ഫോര്‍മുല എന്റ് ബുദ്ധിയുടെ മാത്രം പ്രൊഡക്റ്റാണ്. എന്നാല്‍ ബുദ്ധി എന്ന സവിശേഷത ഞാനായുണ്ടാക്കിയതല്ല. അത് ദൈവം നല്‍കിയതാണ്.

സ്നേഹം, ക്രോധം,ദയ കാരുണ്യം, നാണം, മാനം, പരസ്പരം സഹായിക്കാനും സഹായിക്കാതിരിക്കാനുമുള്ള ബോധം, തിരിച്ചറിവ് ഇങ്ങനെ ഏത് ഗുണങ്ങളെടുത്താലും മനുഷ്യ സൃഷ്ടി മറ്റു ജീവജാലങ്ങളില്‍ സവിശേഷമാണ്. ഇങ്ങനെ അല്ലാ എങ്കില്‍ മറ്റു ജീവികളില്‍ നിന്ന് ഏതെങ്കിലും ഒരു ജീവി എന്റെ ഈ വാദത്തെ ഖണ്ഡിക്കാന്‍ വന്നാല്‍ അപ്പോള്‍ ഞാന്‍ താങ്കളുടെ വാദം അംഗീകരിക്കാം.

ഇതൊക്കെയായിട്ടും മനുഷ്യ സൃഷ്ടി മൃഗ തുല്യമാണെന്ന് പറഞ്ഞാല്‍ പിന്നെ എനിക്കൊന്നും പറയാനില്ല.


പക്ഷിപറക്കുന്നത് ക്ണ്ട് നാം വിമാനമുണ്ടാക്കി എന്നിടത്ത് ഭാവനയല്ല അനുകരണമാണുള്ളത്. ഭാവന അതല്ല. ഇപ്പോള്‍ ഞാന്‍ ശാരീകമയി ഗള്‍ഫിലാണ് എന്നാല്‍ എന്റ് ഭാവനക്കിപ്പോള്‍ അമേരിക്കയില്‍ പോയി വരാം കാശ് മുടക്കില്ലാതെ. അങ്ങിനെ പലതും ചെയ്യാം. കവികളും നോവലിസ്റ്റുകളും കഥാകാരന്മാരുമെന്‍ല്ലാം തന്നെ അവരുടെ ഭാവനയില്‍ പലതും പറയുന്നു. ഒരിക്കലും യാഥാര്‍ഥ്യങ്ങളാവില്ല എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് പലതും നാം വായിച്ചാസ്വദിക്കുന്നത്.

പിന്നൊരു കാര്യം. ഇത്തരം ഒരു യുക്തിക്കും ഉള്‍ക്കോള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയുമ്പോഴേക്കും ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നതോ മുറിവേല്‍ക്കുന്നതോ അല്ല വിശ്വാസം. ചിലര്‍ അന്ധമായി കരുതുന്ന, സ്വന്തം യുക്തിയില്‍ എല്ലാ ‘അഖിലാണ്ഡലോക‘വും ഉള്‍ക്കൊള്ളണം എന്ന് വിചാരിക്കുന്ന യുക്തിവാദം പോലെ ദുര്‍ബ്ബലമല്ല വിശ്വാസം .(ആര്‍ക്കും മുറിവേല്‍ക്കണം എന്നുദ്ദേശിച്ചല്ല ഞാനിത് പറയുന്നത് ആളുകള്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ എന്ന് കരുതിയാണ്, അത് കൊണ്ട് അപ്പൂട്ടന്‍ എന്നോട് ക്ഷമിക്കുക)

അപ്പൂട്ടൻ പറഞ്ഞു...

Just corrected a few spelling errors
ചിന്തകന്‍,
പറഞ്ഞു പറഞ്ഞു വീണ്ടും പരിണാമസിദ്ധാന്തം (അതിലെ എന്റെ അറിവ് പരിമിതമാണെന്നും പറയട്ടെ) പറയാന്‍ ഇഷ്ടപ്പെടാത്തതിനാല്‍, വീണ്ടും വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ഉള്ള നില വരും എന്ന പേടിയാല്‍, ഞാന്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാതെ ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു. എന്നാലും എന്റെ ഒരു അഭിപ്രായത്തിന്റെ ചുവടു പിടിച്ചു നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കാണുന്പോള്‍ ഞാന്‍ ഇവിടെ അഭിപ്രായം പറയാതിരിക്കുന്നതില്‍ ഒരു ശരികേട് തോന്നുന്നു.
സൃഷ്ടാവിന്റെ കണ്ണിലെ മനുഷ്യന്റെ സവിശേഷത ആണല്ലോ ഇവിടെ തല്‍ക്കാലം വിഷയം. എന്റെ ചിന്തകള്‍ ഞാനിവിടെ പറയട്ടെ.
താങ്കളുടെ ചോദ്യത്തിന് രണ്ടു തരത്തിലെങ്കിലും മറുപടി പറയാം.
ഒന്ന്, സൃഷ്ടാവ് ഓരോ ജീവിയേയും പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചതാണെന്ന് തന്നെ വിശ്വസിക്കുക. അപ്പോള്‍ സൃഷ്ടാവിന് ഒരിക്കലും ഒരു ജീവി മറ്റേതിനേക്കാള്‍ മികച്ചതായി സൃഷ്ടിക്കാന് സാധിക്കില്ല, കാരണം തന്റെ സൃഷ്ടികള്‍ക്കിടയില് ഒരു ഫേവറിറ്റിസം നീതിയല്ല എന്നത് തന്നെ. ആ നീതി സൃഷ്ടാവാണ് തീരുമാനിക്കേണ്ടതെന്ന വാദം വെറും ഒരു വാദമായി തന്നെയേ കാണാനാവൂ.

രണ്ട്, കുറച്ചുകൂടി മനുഷ്യനെ ഒരു ജീവി എന്ന നിലയില്‍ ഉള്ള കാഴ്ചപ്പാടാണ്.
താങ്കള്‍ പറഞ്ഞതുപോലെ മനുഷ്യന്റെ സവിശേഷത പ്രധാനമായും താഴെപ്പറയുന്നവ ആണ്.
1-വികസിപ്പിക്കാന്‍ കഴിയുന്ന ബുദ്ധിയും യുക്തിയും
2. അറിയാനും അത് പരസ്പരം പങ്ക് വെക്കാനും വരും തലമുറകളിലേക്ക് അത് പകര്‍ന്ന് നല്‍കാനുമുള്ള കഴിവ്.
3.ഭാവന
4.മാറ്റം
ഇതില്‍ വികസിപ്പിക്കാന്‍ എന്നത് സ്വയം ആണോ അതോ സാഹചര്യങ്ങളാല്‍ ആണോ എന്നത് വ്യക്തമല്ല. ഏതായാലും പ്രശ്നമല്ല.
1.a ബുദ്ധി - പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു നാം മനസിലാക്കുന്ന കാര്യങ്ങള്‍ ശേഖരിച്ചുവെക്കാനും ആവശ്യമുള്ളപ്പോള്‍ ആ ശേഖരത്തില്‍ നിന്നും ചികഞ്ഞെടുത്ത് ഉപയോഗിക്കാനും ഉള്ള കഴിവാണല്ലോ ബുദ്ധി എന്ന് നാം മനസിലാക്കുന്നത്.
പല മൃഗങ്ങളും ഈയൊരു സവിശേഷത കാണിക്കാറില്ലേ? മണം ഉപയോഗിച്ചു പട്ടി തന്റെ യജമാനനെ കണ്ടുപിടിക്കുന്നില്ലേ, എത്ര തിരക്കിനിടയിലും, ദിവസങ്ങള്‍ക്കു ശേഷവും? തന്നെ ഉപദ്രവിച്ച പാപ്പാനെ ആനകള്‍ തിരിച്ചറിയാറില്ലേ? അവരും ചെയ്യുന്നത് തനിക്കാവശ്യമുള്ള കാര്യങ്ങള്‍ സൂക്ഷിച്ചു വെച്ചു ആവശ്യത്തിനു ഉപയോഗിക്കുക എന്ന കാര്യമാണ്, അഥവാ ബുദ്ധി ഉപയോഗിക്കുകയാണ്.
1.b യുക്തി - നാം യുക്തി എങ്ങിനെയാണ് പ്രയോഗിക്കുന്നത്? യുക്തി എന്നതിന്റെ ഒരു rough definition (എന്റെ യുക്തിയില്‍) തരാന്‍ ശ്രമിക്കട്ടെ. ഒരു വ്യക്തി തന്റെ ബുദ്ധി ഉപയോഗിച്ചു മനസിലാക്കിയ കുറെ കാര്യങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കി സ്വന്തമായി ഒരു അഭിപ്രായം രൂപീകരിക്കുന്ന ഒരു പ്രക്രിയ ആണ് യുക്തി എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. അവിടെയും പ്രസക്തമായ ഒരു കാര്യം ആ വ്യക്തി തനിക്ക് മനസിലായ കാര്യങ്ങള്‍ ആണ് അവിടെ ഉപയോഗിക്കുന്നത് എന്നതാണ്.
രണ്ടാമത്തെ പോയിന്റിലേക്ക് പിന്നീട് വരാം, അവിടെയാണ് കാര്യങ്ങള്‍ കൂടുതല്‍ പറയാനുള്ളത്.
3. ഭാവന - മനുഷ്യഭാവന എത്ര പരിമിതം ആണെന്നത് നാം മനസിലാക്കേണ്ട കാര്യമാണ്. സ്വന്തം സാഹചര്യങ്ങളില്‍ കാണുന്ന കാര്യങ്ങള്‍ അവന്‍ വേറൊരു സാങ്കല്പിക സാഹചര്യത്തില്‍ പ്രയോഗിക്കുന്നതാണ് ഭാവന എന്നതുകൊണ്ടു മനസിലാക്കേണ്ടത്. പക്ഷികള്‍ പറക്കുന്നത് കണ്ടതിനാലാണ്, സ്വയം പറക്കുകയാണെങ്കില്‍ എങ്ങിനെയിരിക്കും എന്നത് ചിന്തിച്ചതിനാലാണ് മനുഷ്യന്‍ വിമാനം എന്ന വസ്തു ഭാവനയില്‍ കണ്ടത്. പരിപൂര്‍ണമായും നിലവിലില്ലാത്ത ഒരു കാര്യവും മനുഷ്യന്‍ തന്റെ ഭാവനയില്‍ കണ്ടിട്ടില്ല എന്നത് വ്യക്തം.
ഇനി ആശയവിനിമയത്തിലേക്ക്‌ വരാം, point 2.
മനുഷ്യന്‍ തന്റെ ആശയങ്ങള്‍ അല്ലെങ്കില്‍ ചിന്തകള്‍ ഒരു സമൂഹത്തെ അറിയിച്ചു തുടങ്ങിയ കാലത്താണ് മനുഷ്യന്റെ ചിന്തകള്‍ വിപുലമായത്. എന്നുവെച്ചാല്‍ സമൂഹം എന്ന സ്ഥാപനം മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. ശാരീരികമായി മനുഷ്യന്‍ മറ്റു ജീവികളെ അപേക്ഷിച്ചു വളരെയധികം ദുര്‍ബലനാണ്. കൂട്ടുകൂടി ജീവിക്കുക എന്ന ഒരു പോംവഴിയെ അവനുണ്ടായിരുന്നുള്ളു, ഇല്ലായിരുന്നെങ്കില്‍ നരവംശം തുടക്കത്തില്‍ തന്നെ പ്രകൃതിയാലോ മറ്റു ജീവികളാലോ നശിപ്പിക്കപ്പെട്ടു ഇല്ലാതായേനെ. പ്രകൃതിയില്‍ നിന്നു തന്നെ അവന്‍ കണ്ടെത്തിയ പോംവഴിയാണ് ഒന്നിച്ചു ജീവിക്കുക എന്നത്. അതിനിടയിലെപ്പോഴോ ആവണം അവന്‍ തന്റെ ആശയസംവേദനത്തിനുള്ള കഴിവുകള്‍ കണ്ടെത്തിയത്. ഇതൊരു സവിശേഷത അല്ലെന്നു ഞാന്‍ പറയുന്നില്ല, പക്ഷെ തുടക്കം മുതല്‍ക്കു തന്നെ അവന്‍ തന്റെ ഈ സവിശേഷത ഉപയോഗിച്ചു എന്ന് പറയുന്നതു ശരിയാണെന്ന് തോന്നുന്നില്ല.
ഒരു ശിശുവിനെ ഉദാഹരണമായി എടുക്കാം. ശിശു തുടക്കത്തില്‍ തന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് സംവദിക്കുന്നത്. കാലക്രമേണ അത് പഠിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്, അതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് അത് സംവദിക്കുന്നത്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ വ്യക്തികളോട് അത് സംവദിക്കുവാന്‍ തുടങ്ങുന്നതിനു മാതാപിതാക്കളുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ നിരന്തരപരിശീലനം ആവശ്യമാണ്‌. വീട് വിട്ടു പുറത്തിറങ്ങുന്നതുവരെ അത് തനിക്ക് പരിചിതമായ അന്തരീക്ഷത്തില്‍ തന്നെയാണ് സംവദിക്കുന്നതും. കാലക്രമേണ അത് കൂടുതല്‍ ആളുകളുമായി സംസാരിക്കാനും ഇടപഴകാനും പഠിക്കുന്നു. അങ്ങിനെയാണ് അവന്‍ തന്റെ ആശയസംവേദനം എന്ന കഴിവ് രൂപപ്പെടുത്തിയെടുക്കുന്നത്.
മനുഷ്യവംശവും ഇതു തന്നെയാണ് അനുവര്‍ത്തിചിരിക്കുവാന്‍ സാധ്യത. സാഹചര്യങ്ങള്‍ ആണ് അവനെ സംവേദനത്തിന്റെ ആവശ്യകത പഠിപ്പിച്ചത്. കുറെ കഴിഞ്ഞപ്പോള്‍ ആ സംവേദനത്തിന്റെ രൂപം മാറിയെന്നു മാത്രം.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുത അറിവ് പകരല്‍ എന്ന കാര്യമാണ്. മനുഷ്യന്‍ തന്റെ ആശയസംവേദനം മെച്ചപ്പെടുത്തിയപ്പോള്‍ രൂപപ്പെട്ടു വന്ന ഒന്നാണ് ഭാഷ. Consistent ആയ ഒരു സംവേദനം എന്ന രീതിയിലാണ് ഭാഷ രൂപപ്പെട്ടത്. അതിന്റെ കുറേക്കൂടി മെച്ചപ്പെട്ട രൂപമായി ലിപികളും. മനുഷ്യചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാവുന്ന ഒരു വസ്തുത Means of Communication മെച്ചപ്പെടുത്തുന്നതിനനുസരിച്ച് അറിവുനേടാനുള്ള കഴിവും വേഗതയും (ശാസ്ത്രവും) മനുഷ്യന്‍ മെച്ചപ്പെടുത്തി എന്നതാണ്. ഭാഷ ഇല്ലാതിരുന്ന കാലത്തു നിന്നും മൊഴി ഭാഷ രൂപപ്പെട്ടപ്പോള്‍, ലിപികള്‍ രൂപപ്പെട്ടപ്പോള്‍, ആലേഖനവിദ്യകള്‍ (അച്ചടി തുടങ്ങിയ രീതികള്‍) മെച്ചപ്പെട്ടപ്പോള്‍ എല്ലാം മനുഷ്യന്റെ ഭൌതിക പുരോഗതിയുടെ വേഗത വര്‍ദ്ധിച്ചു. ഇന്നു നാം hard copy എന്ന നില വിട്ടു soft copy-ലേക്കും അവിടെ നിന്നും e-communication-ലേക്കും മാറിയതിന്റെ ഗുണഭോക്താക്കളല്ലേ.
ഒരുപാടു പറഞ്ഞുപോയി, ക്ഷമിക്കൂ. പറഞ്ഞു വന്നത് അറിവ് നേടാനും പകരാനുമുള്ള മനുഷ്യന്റെ കഴിവിനെക്കുറിച്ച് തന്നെയാണ്. അതിജീവനത്തിന്റെ ഘട്ടം കഴിഞ്ഞാണ് മനുഷ്യന്‍ തന്റെ ആശയങ്ങളും സംവദിക്കാം എന്ന് മനസിലാക്കിയത്. അതിനുള്ള രീതികള്‍ മെച്ചപ്പെടുത്തുക വഴി അവന്‍ തനിക്കായി ഉണ്ടാക്കിയെടുത്തതാണ് ഈ പറയുന്ന സവിശേഷത. തനിക്ക് ചുറ്റുമുള്ള സാഹചര്യവും സമൂഹവും തന്നെയാണ് മനുഷ്യന്റെ പ്രത്യേകതകള്‍ സൃഷ്ടിച്ചത്. Communication in a bigger scale മാത്രമാണ് മനുഷ്യന് സ്വതസിദ്ധമായുള്ള കഴിവ്, അതും അവന്‍ മെച്ചപ്പെടുത്തിയെടുത്തതിലൂടെയാണ് അവന്‍ വളര്‍ന്നത്‌. അങ്ങിനെ മാത്രമാണ് അവന്‍ ഇന്നു ഭൌതികമായെങ്കിലും ഭൂമിയെ ഏറ്റവുമധികം നിയന്ത്രിക്കുന്ന (മറ്റു ജീവികളെ അപേക്ഷിച്ച്) ജീവിയായത്.
താങ്കള്‍ നാലാമത് പറഞ്ഞതാണ് മാറ്റം. മാറ്റം എന്നത് പ്രകൃതി നിയമമാണ്. ഒരുദാഹരണം പറയാം. വിശ്വാസങ്ങളില്‍ പറയുന്നതുപോലെ തുടക്കത്തില്‍ ഒരാണും ഒരു പെണ്ണും മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്ന് വെക്കുക. അവിടെ നിന്നും പല ഭൂഖണ്ഡങ്ങളിലായി പലതരം മനുഷ്യര്‍, അതും അങ്ങോട്ടും ഇങ്ങോട്ടും ആശയസംവേദനമില്ലാതെ, എങ്ങിനെയുണ്ടായി? പല ഭൂഖണ്ഡങ്ങള്‍ക്കിടയിലും വിശാലമായി സമുദ്രം ഉണ്ടായിരുന്നുതാനും. ആദിമമനുഷ്യന്‍ കപ്പല്‍ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ ആഫ്രിക്കയില്‍ തുടങ്ങിയ ജീവന്‍ അമേരിക്കയിലേക്ക് കുടിയേറി എന്ന് വിശ്വസിക്കാനാവില്ല. മറുപടികള്‍ രണ്ടുവിധത്തിലാവാം. ഒന്നുകില്‍ മനുഷ്യന്‍ ഒന്നിലധികം ഭൂപ്രദേശങ്ങളില്‍, ഒരേസമയത്തല്ലെങ്കിലും, പരസ്പര ബന്ധമില്ലാതെ ജീവിച്ചുതുടങ്ങി. അല്ലെങ്കില്‍ ഭൂമിയില്‍ കരകള്‍ എല്ലാം ഒന്നിച്ചായിരുന്നു, കാലക്രമേണ വേര്‍പെട്ടതാണ്. രണ്ടാമത്തേതാകും ശരിയെങ്കില്‍ പ്രകൃതിയും മാറുന്നില്ലേ, മനുഷ്യനും, അത്രമാത്രം.
കൂടെ പറയട്ടെ, പ്രകൃതിക്ക്‌ വിധേയമായിട്ടാണ് മനുഷ്യന്‍ ഇന്നും ജീവിക്കുന്നത്. അതിനപ്പുറം അവന് നിലനില്‍പ്പില്ല. അതിനാല്‍ തന്നെ മനുഷ്യനാണ് എല്ലാത്തിന്റെയും പരമമായ ജീവി എന്ന തികഞ്ഞ ഭൌതികവാദവും എന്റെ നോട്ടത്തില്‍ തെറ്റു തന്നെയാണ്.
എന്റെ അഭിപ്രായത്തില്‍ നാം ഒരു ദൈവത്തെ കാണേണ്ടതും മനുഷ്യനാല്‍ അനിയന്ത്രിതമായ ആ ശക്തിയില്‍ തന്നെയാണ്, മനുഷ്യന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ ഇടപെടുന്നതിനു എനിക്ക് സ്വര്‍ഗമോ നരകമോ തരുന്ന ശക്തിയിലല്ല. (ഇതൊരു അഭിപ്രായം മാത്രമാണ്, വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കാനായി പറഞ്ഞതല്ല)

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ക്ഷമിക്കണം, എന്റെ കമന്റ് വായിച്ചപ്പോള്‍ ചില spelling mistakes തിരുത്തണം എന്ന് തോന്നി, അതിനിടെ താങ്കള്‍ അത് വായിക്കുകയും മറുപടി എഴുതുകയും ചെയ്തു. കാതലായ ഒന്നും ഞാന്‍ മാറ്റിയിട്ടില്ല.

താങ്കള്‍ പറഞ്ഞ ശില്പിയുടെ ഉദാഹരണം തന്നെയെടുക്കാം. കാര്യകാരണമില്ലാതെ ചില ശില്പങ്ങളോടു നീതി പുലര്‍ത്തിയില്ല എന്ന വാദം അംഗീകരിക്കേണ്ടതില്ല, ശരി തന്നെ. പക്ഷെ ശില്പി തന്റെ ഒരു ശില്‍പം സ്പെഷല്‍ ആണെന്ന് പറഞ്ഞാല്‍ അതെന്തുകൊണ്ടാണെന്നു അറിയണം, പ്രത്യേകിച്ചും അതില്‍ ഒരു പ്രത്യേകതയും ഇല്ലെങ്കില്‍. (താരതമ്യം ചെയ്യുകയല്ല, താങ്കളുടെ ഉദാഹരണം ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്)

ഒരു ശില്പി തന്റെ ഒരു സൃഷ്ടി പ്രത്യേകമാണെന്നു പറയുന്നതിന് പല കാരണങ്ങളും ഉണ്ടാവും. അയാള്‍ അതിനുവേണ്ടി ചെലവഴിച്ച effort, ഉണ്ടാക്കുന്നതിനു മുന്‍പും അതിന് ശേഷവും അയാള്‍ ഉദ്ദേശിച്ചിരുന്ന result, തന്റെ മുന്‍‌കാല ശില്പങ്ങളുമായി പ്രസ്തുത ശില്പത്തിനുള്ള പ്രകടമായ വ്യത്യാസം എന്നിവ ചിലത് മാത്രം. പക്ഷെ അവിടെയെല്ലാം നാം കാണേണ്ടത് ഓരോ ശില്പവും അയാള്‍ തന്റെ ഏറ്റവും മികച്ചതാകണം എന്ന ചിന്തയില്‍ ആണ് നിര്‍മിക്കുന്നത്, മനുഷ്യസഹജമായ imprefection ആണ് അയാളെ ഈ രീതിയില്‍ ചിന്തിപ്പിക്കുന്നത്. അതേ imprefection ആണ് വേറൊരാളെ അത് ചോദ്യം ചെയ്യാന്‍ അനുവദിക്കുന്നത്.

ഇവിടെ ദൈവം വേറിട്ട്‌ നില്ക്കുന്നു. ഓരോ ജീവിയും അതിന്റേതായ രീതിയില്‍ perfect ആണ്. അപ്പോള്‍ ദൈവത്തിനു സ്വന്തമായ ഒരു favourite ഉണ്ടാവില്ല, കാരണം ആ ശക്തി പരിപൂര്‍ണനാണ്. ഇനി അഥവാ ദൈവം സ്പെഷല്‍ ആയി മനുഷ്യനെ കണ്ടിട്ടുണ്ടെങ്കില്‍ അതിലും സ്പെഷല്‍ ആയി ചില മനുഷ്യരെയും കണ്ടിട്ടുണ്ടാവും, അറിയില്ല. പക്ഷെ അങ്ങിനെ ഒരു വാദം വന്നാല്‍ തടുക്കാനാവില്ല.

മനുഷ്യന്റെ ബുദ്ധി വികസിക്കുന്നുണ്ടോ? അതോ അറിവാണോ വികസിക്കുന്നത്? പുതിയ കാര്യങ്ങള്‍ നാം മനസിലാക്കുന്നത്‌ ബുദ്ധിയുടെ വികാസമല്ല, മറിച്ച് അറിവിന്റെ വികാസമാണ്.

നാം കണ്ടുപിടിച്ചു എന്ന് പറയുന്ന പലതും ലഭ്യമായ അറിവുകള്‍ വികസിപ്പിച്ചതാണ്. റേഡിയോ, ടി വി തുടങ്ങിയവ ഒന്നുമറിയാത്ത അവസ്ഥയില്‍ ഉണ്ടാക്കിയെടുത്തവ അല്ല. അത് തന്നെയാണ് താങ്കള്‍ പറഞ്ഞ mathematical formula-യുടെ കാര്യവും. ഒരു പ്രാഥമിക അറിവില്ലാതെ താങ്കള്‍ക്ക് സോഫ്ട്വെയര്‍ ഉണ്ടാക്കാനാവില്ലല്ലോ.

മനുഷ്യവികാരങ്ങളും മറ്റും സമൂഹം നല്‍കിയതാണെന്നു പറയേണ്ടതില്ലല്ലോ. എന്റെ മകന്‍ എന്നെ അടിക്കാറുണ്ട്, എനിക്ക് വേദനിക്കും എന്നവനറിഞ്ഞുകൊള്ളണമെന്നില്ല. ഒരു കൊച്ചുകുട്ടി ഇതേക്കുറിച്ച് ചിന്തിക്കാത്തത് അവന്‍ മനുഷ്യന്‍ അല്ലാത്തതിനാലല്ല, സാമൂഹികമായ കാഴ്ചപ്പാട് അവനില്‍ വികസിക്കാത്തതിനാലാണ്.

മൃഗങ്ങളുടെ അറിവ് വികസിക്കുന്നില്ല എന്നത് സത്യം തന്നെ. സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശാരീരികമായ കഴിവ് അവര്‍ക്കുണ്ട്, അതിനാല്‍ തന്നെ സമൂഹം എന്ന concept അവര്‍ക്കാവശ്യമില്ല. മനുഷ്യന്‍ പ്രകൃതിയിലെ സാഹചര്യങ്ങളെ എതിരിടാന്‍ കണ്ട വഴിയാണ് കൂട്ടായ്മ. അതാണ്‌ പിന്നീട് സമൂഹമായി വളര്‍ന്നതും ബൌദ്ധികമായി വികസിക്കാന്‍ അവനെ സഹായിച്ചതും.

ഭാവനയെക്കുറിച്ചു താങ്കള്‍ പറഞ്ഞു. ഗള്‍ഫ് എന്നത് കണ്ടതിനാലാണ് അമേരിക്ക എന്ന് താങ്കള്‍ക്കു ഭാവനയില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ കാണുന്നത് അമേരിക്ക അല്ലല്ലോ, ഗള്‍ഫില്‍ താങ്കള്‍ കാണുന്നതിന്റെ ഒരു extension, അത്രമാത്രമേ താങ്കള്‍ കാണുന്നുള്ളൂ. പരിപൂര്‍ണമായും ഇല്ലാത്ത ഒരു സാധനം നമുക്കു കാണാന്‍ കഴിയില്ല എന്നല്ലേ ഞാന്‍ പറഞ്ഞത്. ഇവിടെ ഗള്‍ഫ് എന്നൊരു ഭൂവിഭാഗം ഉള്ളതിനാലാണ് താങ്കള്‍ക്കു അമേരിക്ക ഭാവനയില്‍ കാണാന്‍ കഴിയുന്നത്‌. അന്ധനായ ഒരു വ്യക്തിക്ക് നിറം എന്തെന്നറിയില്ലല്ലോ, കാരണം അവനൊരിക്കലും അനുഭവിക്കാത്തതാണത്, അതുകൊണ്ടു തന്നെ അവനതു ഭാവനയില്‍ കാണാനും കഴിയില്ല.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ആയെന്നു പറയാറായില്ല. പക്ഷെ ഇന്നു സമയം ഏറെ വൈകി, തല്‍ക്കാലം നിര്‍ത്തട്ടെ.

ചിന്തകന്‍ പറഞ്ഞു...


പക്ഷെ ശില്പി തന്റെ ഒരു ശില്‍പം സ്പെഷല്‍ ആണെന്ന് പറഞ്ഞാല്‍ അതെന്തുകൊണ്ടാണെന്നു അറിയണം, പ്രത്യേകിച്ചും അതില്‍ ഒരു പ്രത്യേകതയും ഇല്ലെങ്കില്‍.

ദൈവവുമായി ഒരു താരതമ്യം സാധ്യമല്ലെന്ന് എന്റെ മുന്‍ കമന്റില്‍ സൂചിപ്പിച്ചിരുന്നു. പ്രത്യേകിച്ച് എന്ത് പ്രത്യേകത ഇല്ലെങ്കില്‍ എന്നാണ് താങ്കള്‍ പറയുന്നത് ? ഞാന്‍ താങ്കള്‍ക്ക് മനസ്സിലാക്കാന്‍ ഒരു ലോജിക്കല്‍ കമ്പാരിസണ്‍ ഇടുക മാത്രമാണ് ചെയ്തത്. ഇവിടെ വീണ്ടും താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത് മനുഷ്യന് ഒരു പ്രത്യേകതയും ഇല്ലാ എന്നാണെങ്കില്‍ എനിക്ക് താങ്കളോട് ഇതില്‍ കൂടുതലും ഒന്നും പറയാനില്ല. എന്റെ അഭിപ്രാ‍യത്തില്‍ ഒരു സമാന്യ യുക്തി പോലും ഇല്ലാത്ത ഒരാള്‍ക്ക് മാത്രമേ മനു
ഷ്യന് മറ്റു ജീവികളില്‍ നിന്ന് പ്രത്യേകതയൊന്നും ഇല്ലെന്ന് പറയാനൊക്കുകയുള്ളൂ.താങ്കള്‍ പരിണാമ വാദത്തെ ന്യായീകരിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണീ പറയുന്ന കാര്യങ്ങള്‍ എങ്കില്‍ ഇത് പോലുള്ള ആയിരക്കണക്കായ ചോദ്യങ്ങള്‍ എനിക്ക് ചോദിക്കേണ്ടിവരും. അതിന് താങ്കള്‍ക്കുത്തരം തരാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല.

ദൈവത്തിന് ഫേവറേറ്റ് ഉണ്ടോ ഇല്ലേ എന്നുള്ളത് നാം ചര്‍ച്ച ചെയ്തിട്ട് പ്രയോജനമില്ല. അത് നമ്മുടെ യുക്തിക്കപ്പുറത്തുള്ള കാര്യങ്ങളാണ്.

മനുഷ്യന്റെ ബുദ്ധി വികസിക്കുന്നുണ്ടോ? അതോ അറിവാണോ വികസിക്കുന്നത്? പുതിയ കാര്യങ്ങള്‍ നാം മനസിലാക്കുന്നത്‌ ബുദ്ധിയുടെ വികാസമല്ല, മറിച്ച് അറിവിന്റെ വികാസമാണ്.

എന്താണ് താങ്കളിവിടെ പറയാന്‍ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ബുദ്ധിയും അറിവും വികസിക്കുന്നുണ്ട്. രണ്ടും പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റേതിനെ പുഷ്ടിപെടുത്തുന്നു. അറിവിന്റെ വികാസത്തിനനുസരിച്ച് ബുദ്ധി വികസിക്കുന്നു. ബുദ്ധിയുടെ വികാസം അറിവ് വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ ചര്‍ച്ച മനുഷ്യനും
മൃഗങ്ങളും തമ്മിലുള്ള താരതമ്യത്തില്‍ മനുഷ്യനുള്ള സവിശേഷതകളെ കുറിച്ചാണ്. താങ്കള്‍ പറഞ്ഞത് മനുഷ്യന് പ്രത്യേകതകള്‍ ഒന്നും ഇല്ല എന്നാണ്. ഇപ്പറഞ്ഞതൊന്നും ഒരു പ്രത്യേകത അല്ലെന്നുണ്ടോ?


നാം കണ്ടുപിടിച്ചു എന്ന് പറയുന്ന പലതും ലഭ്യമായ അറിവുകള്‍ വികസിപ്പിച്ചതാണ്. റേഡിയോ, ടി വി തുടങ്ങിയവ ഒന്നുമറിയാത്ത അവസ്ഥയില്‍ ഉണ്ടാക്കിയെടുത്തവ അല്ല.


ഒന്നുമറിയാത്ത അവസ്ഥയില്‍ ഉണ്ടായി എന്നല്ല ഞാന്‍ പറഞ്ഞത്. ( എന്താണോ താങ്കളുടെ യഥാര്‍ഥ വാദം അതിന്റെ എതിര്‍ ദിശയിലൂടെയാണ് താങ്കളിപ്പോള്‍
സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് തോന്നുന്നു). ഒരു സ്റ്റാര്‍ട്ടിം പോയന്റ് ഉണ്ട്. ആ അറിവില്‍ നിന്നു തുടങ്ങി ബുദ്ധി സ്വ്യം അറിവുകള്‍ കണ്ടെത്തി അത് വികസിപ്പിക്കുകയും അറിവിന്റെ പുതിയ പുതിയ മേഖലകളിലേക്ക് അത് വെളിച്ച നല്‍കുകയും ചെയ്തു. താങ്കളുടെ വാദമനുസരിച്ച് കമ്പ്യൂട്ടര്‍ ഉണ്ടാക്കാനുള്ള അറിവ് നേരെത്തെ ഇവിടെ ഉണ്ടായിരുന്നു എന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്? സത്യത്തില്‍ എന്താണ് താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എനിക്കങ്ങോട്ട് മനസ്സിലാവുന്നില്ല. ഒരു പക്ഷേ ഈയുള്ളവന്റെ അറിവ് കേടായിരിക്കും.

ഭാവനയെക്കുറിച്ചു താങ്കള്‍ പറഞ്ഞു. ഗള്‍ഫ് എന്നത് കണ്ടതിനാലാണ് അമേരിക്ക എന്ന് താങ്കള്‍ക്കു ഭാവനയില്‍ കാണാന്‍ സാധിക്കുന്നത്.

താങ്കള്‍ ഒരു വാദത്തിലേക്ക് കടക്കുന്നതിന് മുമ്പ് എന്താണ് ഞാനിവിടെ പറയാന്‍ ശ്രമിച്ചത് എന്ന് മനസ്സിലാക്കിയാല്‍ നന്നായിരിക്കും. ആ ഭാഗം ഇവിടെ ഒന്നു കൂടി ആവര്‍ത്തിക്കുന്നു


പക്ഷിപറക്കുന്നത് ക്ണ്ട് നാം വിമാനമുണ്ടാക്കി എന്നിടത്ത് ഭാവനയല്ല അനുകരണമാണുള്ളത്. ഭാവന അതല്ല. ഇപ്പോള്‍ ഞാന്‍ ശാരീകമയി ഗള്‍ഫിലാണ് എന്നാല്‍ എന്റ് ഭാവനക്കിപ്പോള്‍ അമേരിക്കയില്‍ പോയി വരാം കാശ് മുടക്കില്ലാതെ. അങ്ങിനെ പലതും ചെയ്യാം. കവികളും നോവലിസ്റ്റുകളും കഥാകാരന്മാരുമെന്‍ല്ലാം തന്നെ അവരുടെ
ഭാവനയില്‍ പലതും പറയുന്നു. ഒരിക്കലും യാഥാര്‍ഥ്യങ്ങളാവില്ല എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് പലതും നാം വായിച്ചാസ്വദിക്കുന്നത്.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ദൈവവുമായി ഒരു താരതമ്യം ഇല്ല എന്ന് ഞാനും പറഞ്ഞിരുന്നു. താങ്കള്‍ പറഞ്ഞ ഉദാഹരണം ഉപയോഗിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്ന് വ്യക്തമായി എന്റെ കമന്റില്‍ പറഞ്ഞിരുന്നു. അതില്‍ തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല.
ദൈവത്തിന്റെ നീതി ദൈവം തീരുമാനിക്കേണ്ടത് തന്നെ, തര്‍ക്കിക്കുന്നില്ല. പക്ഷെ താന്‍ സ്പെഷല്‍ സൃഷ്ടി ആണെന്ന് മനുഷ്യന്‍ എങ്ങിനെ കണ്ടുപിടിച്ചു? മനുഷ്യന്റെ പുരോഗതി മാത്രമാണ് അതിന്റെ അടിസ്ഥാനമെങ്കില്‍ എനിക്കറിയാവുന്ന പോലെ അതിന് മറുപടി ഞാന്‍ പറഞ്ഞു.

മനുഷ്യന്റെ യുക്തിയിലും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ധാരാളം ഉണ്ട്, ഇല്ലെന്നു ഞാനും പറഞ്ഞില്ലല്ലോ. എന്റെ അവഗാഹം പരിമിതമാണ്. പരിണാമത്തെ കുറിച്ചു എന്റെ അറിവുപോലും പരിമിതമാണ്. ഞാന്‍ പറയുന്നതു എന്റെ യുക്തിയില്‍ തോന്നുന്ന കാര്യങ്ങള്‍ മാത്രമാണ്. അതിനാല്‍ ആയിരമല്ല, ലക്ഷക്കണക്കിനു ചോദ്യങ്ങള്‍ ചോദിക്കാം. അതേ ചോദ്യങ്ങള്‍ തിരിച്ചു വരുന്പോള്‍ എന്ത് ഉത്തരം തരും എന്ന് താങ്കളും ചിന്തിക്കുക. താങ്കളുടെ ചിന്തയില്‍ മനുഷ്യന്റെ സവിശേഷത എന്ന നിലയില്‍ അവതരിപ്പിച്ച പോയിന്റുകള്‍ക്കെല്ലാം ഞാന്‍ മറുപടി പറഞ്ഞു എന്ന് തോന്നുന്നു. തൃപ്തികരമാണോ അല്ലയോ എന്നത് ഞാനല്ല, വായിക്കുന്നയാളാണു നിശ്ചയിക്കേണ്ടത്.

പരിണാമസിദ്ധാന്തത്തെ ( ഏത് ആശയത്തെ ആയാലും) എതിര്‍ക്കുവാന്‍ വിശ്വാസമല്ല പ്രയോഗിക്കേണ്ടത്. പല ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ അതിന് സാധിച്ചിട്ടുണ്ട്. അതിനെ അധികരിച്ച് പല ശാസ്ത്രീയ പരീക്ഷണങ്ങളും നടത്തിയിട്ടുമുണ്ട്. നാം വിശ്വസിക്കുന്നതിന് എതിരാണ് എന്ന ഒരു കാരണം കൊണ്ട് അതിനെ തള്ളിക്കളയുന്നതില്‍ അര്‍ത്ഥമില്ല. ശാസ്ത്രം പുരോഗമിച്ചത് അങ്ങിനെയല്ല.

മനുഷ്യന് പ്രത്യേകത ഉണ്ട്, അതുപോലെ തന്നെ മറ്റു ജീവികള്‍ക്കും അവയുടേതായ പ്രത്യേകതകള്‍ ഉണ്ട്. എല്ലാം തികഞ്ഞ ഒരു ജീവി അല്ല മനുഷ്യന്‍. താങ്കള്‍ പറഞ്ഞ എല്ലാ സവിശേഷതകളും മനുഷ്യരാശി സ്വയം വളര്‍ത്തിയെടുത്തവ ആണ്.
ഇന്നു കാണുന്ന കാര്യങ്ങള്‍ വെച്ചു മനുഷ്യന്‍ മറ്റു ജീവികളെക്കാള്‍ സ്പെഷല്‍ ആണ് എന്ന് സമര്‍ത്ഥിക്കുന്നത് എത്ര മാത്രം ശരിയാണെന്ന് താങ്കള്‍ തന്നെ ചിന്തിക്കൂ. തീ ഉണ്ടാക്കാന്‍ പഠിക്കുന്നതിനും ചക്രം കണ്ടുപിടിക്കപ്പെടുന്നതിനും മുന്പ് മനുഷ്യന്‍ ജീവിച്ചിരുന്ന രീതി മനസിലാക്കി (കാണാന്‍ സാധിക്കില്ല, പക്ഷെ ഒരു ദൃഷ്ടാന്തം എന്ന നിലയിലാണ് ഞാന്‍ ഒരു മനുഷ്യശിശുവിന്റെ ഉദാഹരണം കൊടുത്തത്) വേണം മനുഷ്യനെ വിലയിരുത്താന്‍. അല്ലാതെ കന്പ്യുട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന മനുഷ്യനെയല്ല.
എന്റെ അഭിപ്രായത്തില്‍ താങ്കള്‍ വിട്ടുപോയ ഒരു കാര്യമാണ് മനുഷ്യന്റെ യഥാര്‍ത്ഥ സവിശേഷത. അത് ഒന്നിലധികം മനുഷ്യരോട് communicate ചെയ്യാനുള്ള കഴിവാണ്. സാധാരണ മൃഗങ്ങള്‍ സന്തോഷം, ആപല്‍ഭീതി തുടങ്ങിയ വികാരങ്ങള്‍ മാത്രമാണ് ഒരു ഗ്രൂപ്പിനോട് communicate ചെയ്യുന്നത്. മനുഷ്യന്‍ അതിനുമുപരിയായി ചിന്തകള്‍ കൂടി communicate ചെയ്യുന്നു. അതില്‍ നിന്നാണ് മനുഷ്യന്റെ പുരോഗതി തുടങ്ങുന്നതും.

മനുഷ്യന്‍ ഇന്നു ഉണ്ടാക്കിയതൊന്നും പൊടുന്നനെ വന്നു ഭവിച്ചവയല്ല. പടിപടിയായി തന്നെ മനുഷ്യന്‍ നിര്‍മിച്ചവയാണ്. അതിനായി അവന്‍ ഭൂതകാലത്തെ സ്വന്തം അറിവുകളെ തന്നെയാണ് ആധാരമാക്കിയത്. (കൂടെ പറയട്ടെ, ഞാന്‍ എന്റെ വാദത്തിന്റെ എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് താങ്കള്‍ കണ്ടെത്തിയതെങ്ങിനെയെന്നു എനിക്ക് മനസിലായില്ല. സാഹചര്യങ്ങളിലൂടെ മനുഷ്യന്‍ കാര്യങ്ങള്‍ കണ്ടെത്തി, അല്ലാതെ out-of-nothing അല്ല എന്നല്ലേ ഞാന്‍ നിരന്തരമായി പറഞ്ഞത്) കൂടുതല്‍ അറിവുകള്‍ ശേഖരിച്ചു വെക്കുക മാത്രമാണ് മനുഷ്യന്‍ ഇന്നു ചെയ്യുന്നത്. അത് അറിവിന്റെ തന്നെ വികാസമാണ്, നമ്മുടെ തലച്ചോര്‍ ഇന്നും പഴയ പ്രാകൃത മനുഷ്യന്റെ അത്ര തന്നെ കപ്പാസിറ്റി മാത്രം ഉള്ളതാണ്. അതുകൊണ്ടു തന്നെയാണ് ഞാന്‍ പറഞ്ഞത് ബുദ്ധിയല്ല അറിവാണ്‌ വികസിക്കുന്നതെന്ന്. ബുദ്ധി എന്നത് ഒരു physical ആയ വസ്തുത ആണ്. അറിവോ ചിന്തയോ ആയി അതിനെ കൂട്ടിക്കുഴക്കല്ലേ.

ഭാവനയെക്കുറിച്ചുള്ള താങ്കളുടെ പോയിന്റുകള്‍ വിമാനത്തേക്കാള്‍ മാനുഷികമാണ്‌. താങ്കള്‍ അമേരിക്കയെ കുറിച്ചു കാണുന്നത് ഭാവന ആണെങ്കില്‍, സാഹിത്യം ഭാവന ആണെങ്കില്‍ ഞാനൊന്ന് ചോദിച്ചോട്ടെ? സ്വന്തം സാഹചര്യങ്ങള്‍ നോക്കി കണ്ട് അതൊരു പരിചിതമല്ലാത്ത സാഹചര്യത്തില്‍ പ്രയോഗിക്കുന്നതല്ലേ ഭാവന. സയന്‍സ് ഫിക്ഷന്‍ പോലും അതല്ലേ ചെയ്യുന്നത്? നാം കാണുന്ന സാഹചര്യങ്ങളോ സംഭവങ്ങളോ വികാരങ്ങളോ ഒന്നും ഇല്ലാത്ത ഏത് സാഹിത്യമാണ് താങ്കള്‍ വായിച്ചിട്ടുള്ളത്? താങ്കള്‍ കണ്ടത് അതിന്റെ end-result (യാഥാര്‍ത്ഥ്യമാവില്ല എന്നത്) ആണ്, ഞാന്‍ പറഞ്ഞത് അതിന്റെ source ആണ്.
ഞാന്‍ പറഞ്ഞ കാര്യം ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ. മുഴുവനായും അപരിചിതമായ ഒരു കാര്യം ഭാവനയില്‍ കാണാന്‍ മനുഷ്യനാവില്ല. വീട് എന്ന concept വെറും പുല്‍മേഞ്ഞ പര്‍ണശാല ആണെങ്കില്‍ അവിടെ താമസിക്കുന്ന ഒരാള്‍ക്ക്‌ അമേരിക്കയിലെ ബഹുനില കെട്ടിടങ്ങള്‍ ഭാവനയില്‍ കാണാനാവുമോ? അന്ധന് നിറം ഭാവനയില്‍ കാണാന്‍ സാധിക്കുമോ എന്ന് ഞാന്‍ ചോദിച്ചത് ആ പശ്ചാത്തലത്തില്‍ തന്നെയാണ്.

ഇവിടെ ന്യായീകരണത്തിന്റെ ചോദ്യം വരുന്നേയില്ല. താങ്കളുടെ വിശ്വാസം എന്നെ ബാധിക്കുന്ന പ്രശ്നമല്ല. ഞാന്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം ഇതു മാത്രമായി കാണുകയാണെങ്കില്‍ എനിക്കും ഒന്നും പറയാനില്ല. നേരത്തെ പറഞ്ഞതുപോലെ സാര്‍ത്ഥകമായ ഒരു ചര്‍ച്ച ഇവിടെ നടക്കില്ല. കൂടാതെ പരിണാമസിദ്ധാന്തം ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞതാണ്, ചര്‍ച്ചയില്‍ നിന്നും താല്‍കാലികമായെങ്കിലും വിട്ടുനിന്നതും അതിനാലാണ്. ഞാന്‍ പറഞ്ഞതൊന്നും പരിണാമത്തെ സംബന്ധിച്ചല്ല, മനുഷ്യരാശി നിലവില്‍ വന്നതിനു ശേഷമുള്ള കാര്യങ്ങള്‍ മാത്രമാണ്.
ഏതായാലും താങ്കള്‍ മുന്‍‌വിധി പ്രഖ്യാപിച്ചതിനാല്‍ എനിക്കിനി ഒന്നും പറയേണ്ടതായില്ല. എന്റെ ചിന്തകള്‍ക്ക് ഉപോല്‍ബലകമായി ചില കാര്യങ്ങള്‍ എനിക്കാവുന്ന രീതിയില്‍ പറഞ്ഞു എന്നതിനുപരിയായി എനിക്കിതില്‍ അജണ്ട ഒന്നുമില്ല. പക്ഷെ അതെല്ലാം മറ്റൊരു രീതിയിലേ കാണാവൂ എന്ന ചിന്ത താങ്കളില്‍ വരുന്പോള്‍, എന്നെ ഒരു ചട്ടക്കൂടിനകത്തിട്ടാലെ സമാധാനമാവൂ എന്ന് വരുന്പോള്‍.... നമുക്കു നിര്‍ത്താം. ചിന്തിക്കണോ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ടം.
ഇതിന് മുകളിലെ താങ്കളുടെ കമന്റില്‍ ഒരു ക്ഷമാപണം ഉണ്ടായിരുന്നു. ചിലര്‍ അന്ധമായി കരുതുന്ന, സ്വന്തം യുക്തിയില്‍ എല്ലാ ‘അഖിലാണ്ഡലോക‘വും ഉള്‍ക്കൊള്ളണം എന്ന് വിചാരിക്കുന്ന യുക്തിവാദം പോലെ ദുര്‍ബ്ബലമല്ല വിശ്വാസം എന്ന പ്രസ്താവനയ്ക്ക്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു non-issue ആണ്. മനുഷ്യന്‍ വ്യക്തി എന്ന നിലയില്‍ മാത്രമല്ല, ഒരു ജീവി എന്ന നിലയില്‍ പോലും നിസാരനാണ് എന്ന് മനസിലാക്കുന്ന ഒരാള്‍ക്ക്‌ യുക്തിയില്‍ എല്ലാം ഒതുങ്ങും എന്ന് ചിന്തിക്കേണ്ട കാര്യമേയില്ല.

ചിന്തകന്‍ പറഞ്ഞു...

ദൈവത്തിന്റെ നീതി ദൈവം തീരുമാനിക്കേണ്ടത് തന്നെ, തര്‍ക്കിക്കുന്നില്ല. പക്ഷെ താന്‍ സ്പെഷല്‍ സൃഷ്ടി ആണെന്ന് മനുഷ്യന്‍ എങ്ങിനെ കണ്ടുപിടിച്ചു? മനുഷ്യന്റെ പുരോഗതി മാത്രമാണ് അതിന്റെ അടിസ്ഥാനമെങ്കില്‍ എനിക്കറിയാവുന്ന പോലെ അതിന് മറുപടി ഞാന്‍ പറഞ്ഞു.


താങ്കള്‍ക്കറിയാവുന്നത് പോലെയുള്ള ഒരു മറുപടി താങ്കള്‍ തന്നിട്ടുണ്ട് എന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍ അത് ഒരു സാമാന്യ യുക്തിയെ പോലു തൃപ്തിപെടുത്താന്‍ പര്യാപ്തമായവയവയല്ല.


പരിണാമസിദ്ധാന്തത്തെ ( ഏത് ആശയത്തെ ആയാലും) എതിര്‍ക്കുവാന്‍ വിശ്വാസമല്ല പ്രയോഗിക്കേണ്ടത്. പല ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ അതിന് സാധിച്ചിട്ടുണ്ട്. അതിനെ അധികരിച്ച് പല ശാസ്ത്രീയ പരീക്ഷണങ്ങളും നടത്തിയിട്ടുമുണ്ട്. നാം വിശ്വസിക്കുന്നതിന് എതിരാണ് എന്ന ഒരു കാരണം കൊണ്ട് അതിനെ തള്ളിക്കളയുന്നതില്‍ അര്‍ത്ഥമില്ല. ശാസ്ത്രം പുരോഗമിച്ചത് അങ്ങിനെയല്ല.


വിശ്വാത്തിന്റെ പേരിലല്ല പരിണാമ സിദ്ധാന്തത്തെ/വാദത്തെ എതിര്‍ക്കുന്നത് തീരെയുക്തിക്ക് നിരക്കാത്തത് കൊണ്ടാണ്. ലോകം തന്നെ ഇന്നതിനെ തള്ളിക്കളയുന്ന അവസ്ഥയിലാണുള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്ത് ചോദ്യങ്ങള്‍ക്കാണ് അതിന് ഉത്തരം നല്‍കാന്‍ സാധിച്ചത്? എന്ത് പരീക്ഷണങ്ങള്‍ നടത്തി എന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു കമന്റ് ഞാന്‍ മുമ്പിവിടെ ഇട്ടിട്ടുണ്ട്. ഇക്കാര്യത്തിലുള്ള എന്റെ നിലപാട് വ്യക്തമാകാന്‍ ഇത് ഒരു പക്ഷേ ഉപകരിച്ചേക്കാം.

ബുദ്ധിയുടെ വികാസം, അറിവ് ഭാവന, എന്നിവയെകുറിച്ച് താങ്കള്‍ക്ക് ഞാന്‍ പറഞ്ഞതൊന്നും മനസ്സിലായില്ലെന്നു തോന്നുന്നു. ഒരു പക്ഷേ എന്റെ കഴിവ് കേടായിരിക്കും അത്. താങ്കളെന്നോട് ക്ഷമിക്കുക. താങ്കള്‍ വീണ്ടും തുടങ്ങിയേടത്തു തന്നെയാണ്. പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ച് പറയുന്നു.


പടിപടിയായി തന്നെ മനുഷ്യന്‍ നിര്‍മിച്ചവയാണ്. അതിനായി അവന്‍ ഭൂതകാലത്തെ സ്വന്തം അറിവുകളെ തന്നെയാണ് ആധാരമാക്കിയത്. (കൂടെ പറയട്ടെ, ഞാന്‍ എന്റെ വാദത്തിന്റെ എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് താങ്കള്‍ കണ്ടെത്തിയതെങ്ങിനെയെന്നു എനിക്ക് മനസിലായില്ല.

ഈ ഭൂതകാലത്തെ അറിവിന്റെ തുടക്കം എവിടെയാണ്?

ബുദ്ധി എന്നത് ഒരു physical ആയ വസ്തുത ആണ്. അറിവോ ചിന്തയോ ആയി അതിനെ കൂട്ടിക്കുഴക്കല്ലേ.

ഫിസിക്കല്‍ വസ്തുത എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് അറിയാന്‍ പറ്റുന്നത് എന്നാണോ? ഒരാള്‍ മരിച്ചു കഴിഞ്ഞാലും അയാളുടെ ബുദ്ധി നമുക്ക് കാണാന്‍ സാധിക്കുമോ?


ഞാന്‍ പറഞ്ഞതൊന്നും പരിണാമത്തെ സംബന്ധിച്ചല്ല, മനുഷ്യരാശി നിലവില്‍ വന്നതിനു ശേഷമുള്ള കാര്യങ്ങള്‍ മാത്രമാണ്.


താങ്കളുടെ രണ്ടാവരവില്‍ നാം പ്രധാനമായും ചര്‍ച്ച ചെയ്തത് മനുഷ്യന്റെയും മൃഗങ്ങളുടെയും സൃഷ്ടിപ്പില്‍ മനുഷ്യന്റെ സവിശേഷതകളെ കുറിച്ചാണ്.
ഞാന്‍ പറഞ്ഞത് സാധാരണ യുക്തിയില്‍ തന്നെ മനസ്സിലാക്കാവുന്ന തരത്തില്‍, മനുഷ്യന്റെ സൃഷ്ടിപ്പില്‍ ഒരു പാട് സവിശേഷതകളുണ്ട് എന്നതാണ്.
താങ്കള്‍ പറയുന്നത് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടതിലും മൃഗങ്ങളെ സൃഷ്ടിക്കപ്പെട്ടതിലും പ്രത്യേകിച്ച് പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലാ എന്നതാണ്.
ഇത് തികച്ചും ബാലിശമായ ഒരു വാദമാണെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. താങ്കള്‍ നല്‍കിയ വ്യഖ്യാനങ്ങളൊന്നും യുക്തിയുമായി യോജിച്ചു പോകുന്നവയല്ല.


പക്ഷെ അതെല്ലാം മറ്റൊരു രീതിയിലേ കാണാവൂ എന്ന ചിന്ത താങ്കളില്‍ വരുന്പോള്‍, എന്നെ ഒരു ചട്ടക്കൂടിനകത്തിട്ടാലെ സമാധാനമാവൂ എന്ന് വരുന്പോള്‍.... നമുക്കു നിര്‍ത്താം. ചിന്തിക്കണോ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ടം.


താങ്കളുടെ ഉള്ളിലുള്ള ഒരാശയത്തെ താങ്കള്‍ മറച്ച് വെച്ച് എന്നോട് സംവദിക്കേണ്ടതില്ല. അത് കൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. പരിണാമ വാദത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കളുടെ നിലപാടെങ്കില്‍ താങ്കള്‍ അത് വ്യക്തമാക്കുന്നതാണ് ഉചിതം. എല്ലാം കൂടി ഒരേ വണ്ടിക്ക് കൊണ്ട് പോകണം എന്ന് വെച്ചാല്‍ ബുദ്ധിമുട്ടാണ്. അത് താങ്കളെ ചട്ടക്കുടില്‍ ഇടാനെണെന്നൊക്കെ വ്യഖ്യാനിച്ചാല്‍ പിന്നെന്താ ചെയ്യുക. ഇങ്ങനെ ഇത് തുടരുന്നതില്‍ എനിക്കും താത്പര്യമില്ല.

താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
വലിയൊരു കമന്റ് ഞാന്‍ എഴുതിയതാണ്, പക്ഷെ ഇനിയും ചര്‍ച്ച നീട്ടി കൊണ്ടുപോകാന്‍ താല്പര്യമില്ലാത്തതിനാല്‍ അത് ഡിലീറ്റ് ചെയ്യുന്നു. താങ്കള്‍ അത് വായിച്ചിരിക്കാം, ഇല്ലായിരിക്കാം. ഏതായാലും താങ്കളുടെ വാദങ്ങള്‍ക്ക് ഒരു മറുപടി നല്‍കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.

ഒന്നു മാത്രം, അത് പറയാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി.
താങ്കള്‍ പറഞ്ഞത് ഇന്നത്തെ മനുഷ്യന്‍ എന്ന യുക്തിയുടെ കണ്ണിലൂടെ ആണ്. അതാണ്‌ സാമാന്യ യുക്തി എന്നാണു താങ്കള്‍ ഇതുവരെയും maintain ചെയ്തിരുന്നത്. അങ്ങിനെ കാണുന്പോള്‍ ഞാന്‍ പറഞ്ഞ പലതും വെറും ബാലിശം എന്ന് അഭിപ്രായപ്പെടുന്നു. മനുഷ്യനെ അറിയണമെങ്കില്‍ ആദിമ മനുഷ്യനെ കൂടി മനസ്സില്‍ കാണണം. വിജ്ഞാനം വികസിക്കാത്ത, സമൂഹജീവി ആയിട്ടില്ലാത്ത, മനുഷ്യന്‍ ജീവിച്ചിരുന്നു എന്നുകൂടി ചിന്തിക്കുന്പോഴേ ചിത്രം കുറച്ചെങ്കിലും തെളിയൂ. മൊബൈല്‍ ഇല്ലാത്ത സ്കൂള്‍ പണിയാനറിയാത്ത അമേരിക്ക എന്ന വിവരം പോലുമില്ലാത്ത മനുഷ്യനെ മറന്നാല്‍ നാം എവിടെ നില്ക്കുന്നു എന്ന് നാം മറക്കും.

സമയമുണ്ട്, താങ്കള്‍ ഇപ്പോഴും യൌവനത്തില്‍ തന്നെയാണെന്നാണ് എന്റെ വിശ്വാസം.

നിഷ്പക്ഷമായ കണ്ണിലൂടെ നോക്കി തുടങ്ങുന്പോള്‍ ഈ കമന്റുകള്‍ ഒന്നുകൂടി വായിച്ചു നോക്കൂ.

ഏറിയ പങ്കും മാന്യമായി തന്നെ ചര്‍ച്ച ചെയ്തതിനു നന്ദി. ആശംസകള്‍.

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ:
സൃഷ്ടാവ് ഓരോ ജീവിയേയും പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചതാണെന്ന് തന്നെ വിശ്വസിക്കുക. അപ്പോള്‍ സൃഷ്ടാവിന് ഒരിക്കലും ഒരു ജീവി മറ്റേതിനേക്കാള്‍ മികച്ചതായി ..

ഇവിടെ മനുഷ്യനാണ് ദൈവത്തിന്റെ മികച്ച സൃഷ്ടി എന്നു ദൈവം പറഞ്ഞതിന്റെ ആധികാരികത ഒന്നു വിശദമാക്കാമോ.

ചിന്തകന്‍ പറഞ്ഞു...

പ്രിയ പാര്‍ത്ഥന്‍

താങ്കള്‍ എന്ത് ആധികാരികതയെ കുറിച്ചാണ് ചോദിക്കുന്നത്? താങ്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന ആധികാരികത എന്ന് പറയുന്നത് ഏതാണ്?

ആ‍ധികാരികതയൊന്നും ഇല്ലാതെ തന്നെ ഒരു സാധാരണ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്ന സവിശേഷതകളെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. :)

പാര്‍ത്ഥന്‍ പറഞ്ഞു...

മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുന്ന ദൈവത്തിന് അക്കാര്യത്തിൽ എന്തെങ്കിലും പറയാനുണ്ടാകില്ലെ.
‘ദൈവത്തിന് ഇങ്ങനെ തോന്നിയതുകൊണ്ടാണ്’ എന്ന താങ്കളുടെ യുക്തിയെങ്കിലും ഉപയോഗിച്ച് ഒരു അഭിപ്രായം.

Suvi Nadakuzhackal പറഞ്ഞു...

ചിന്തകന്‍ പറഞ്ഞു...
ആ‍ധികാരികതയൊന്നും ഇല്ലാതെ തന്നെ ഒരു സാധാരണ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്ന സവിശേഷതകളെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. :)
_______________________________________________________________

അങ്ങനെ സാധാരണ മനുഷ്യന്‍ മനസ്സിലാക്കിയ പല കാര്യങ്ങളും തെറ്റാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. ഭൂമി പരന്നതാണെന്നും, ഇടി മിന്നല്‍ ദൈവമാണെന്നും ഒക്കെ കരുതിയിരുന്നത്.

മനുഷ്യന്‍ ഉണ്ടാക്കിയ ദൈവം മനുഷ്യനെ ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി ആക്കിയത് പോലെ മൃഗങ്ങള്‍ക്കും അവരുടെതായ ദൈവങ്ങള്‍ ഉണ്ടോ എന്ന് നമുക്ക് അറിയില്ലല്ലോ. അവരുടെ ദൈവങ്ങള്‍ ചിലപ്പോള്‍ അവരെ ആയിരിക്കും ഏറ്റവും മികച്ച സൃഷ്ടി ആയി വെച്ചിരിക്കുന്നത്!!

ചിന്തകന്‍ പറഞ്ഞു...

പാര്‍ത്ഥന്‍
:)

സുവി

കണ്മുന്നില്‍ കാണുന്നത് കാലം തളിയിക്കുന്നതെന്തിന്? :)

പാര്‍ത്ഥന്‍ പറഞ്ഞു...

Suvi:-
താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയാൻ വലിയ ചിന്തകൻ ഒന്നും ആവണ്ട. എനിയ്ക്കു കഴിയും. സ്വീകാര്യമെന്നു കരുതുന്നു.
മനുഷ്യൻ ദൈവത്തിനെ മനുഷ്യരൂപത്തിൽ കാണുന്നു. സംവദിക്കുന്നു.
അതുപോലെ ഒരു കഴുത പ്രാർത്ഥിക്കുമ്പോൾ ഒരു ‘കഴുതദൈവം‘ ആയിരിക്കും അതിന്റെ മനസ്സിൽ തെളിയുന്നത്‌.

ചിന്തകന്‍ പറഞ്ഞു...

പാര്‍ത്ഥന്‍

സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എനിക്കും തോന്നി തുടങ്ങിയിട്ടുണ്ട് ചില മനുഷ്യര്‍ക്ക് മൃഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വലിയ സവിശേഷത ഒന്നും ഇല്ലാന്ന് :)

പാര്‍ത്ഥന്‍ പറഞ്ഞു...

അറിവ് ബുദ്ധി എന്നീ കാര്യങ്ങളിൽ ചില അബദ്ധങ്ങൾ എഴുതിയത് കണ്ടു. ചിലത് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
നമ്മൾ പ്രകൃതിയിൽ നിന്നും ഇന്ദ്രിയസംവേദനത്തിലൂടെ ചില കാര്യങ്ങൾ അറിയുന്നു.. അതാണ് ആദ്യ പടി.
----------
(1)information - വിവരങ്ങൾ (കണ്ടതും കേട്ടതും തൊട്ടറിഞ്ഞതും വായിച്ചറിഞ്ഞതും ....)
(2)knowledge - അറിവ് (വിവരങ്ങളെ ഉപയോഗപ്രദമായ രീതിയിൽ ചേർത്തുവെയ്ക്കുന്നു)
(3)wisdom - ധർമ്മബോധമുള്ള ബുദ്ധി (നന്മതിന്മകളെ മൂല്യനിർണ്ണയം ചെയ്യുന്നത് അതുവരെ സമ്പാദിച്ച അറിവിൽ നിന്നുമാണ്)
(4)experience - ജീവിതാനുഭവം (ദൈനംദിന കാര്യങ്ങളെ ഈ ബുദ്ധി ഉപയോഗിച്ച് പ്രായോഗികമാക്കുക)
(5)life - ഇതെല്ലാറ്റിന്റെയും ആകത്തുകയാണ്, മനുഷ്യജീവിതം.

പാര്‍ത്ഥന്‍ പറഞ്ഞു...

അപ്പോഴേയ്ക്കും സ്വരം മാറുന്നല്ലോ. നമ്മൾ ഒരു നല്ല ആരോഗ്യകരമായ ചർച്ചയിൽ നിന്നും വഴുതുകയാണെങ്കിൽ ഇവിടെ നിർത്താം.

ചിന്തകന്‍ പറഞ്ഞു...

പ്രിയ പ്രാര്‍ത്ഥന്‍

സ്വരം മാറിന്നോ. അത് താങ്കളുടെ ഒരു തോന്നലാണ്

പിന്നെ മുകളില്‍ താങ്കള്‍ പറഞ്ഞ് അറിവുകള്‍ക്ക് നന്ദി.പിന്നെ ഞാന്‍ എവിടെയാ അബദ്ധങ്ങള്‍ എഴുതിയത് എന്ന് എന്നോട് സത്യമായിട്ടും മറന്നു പോയി.

പാര്‍ത്ഥന്‍ പറഞ്ഞു...

ഭാരതീയ ഋഷികൾ ആദ്യത്തെ ദൈവത്തെ കണ്ടെത്തിയത് എങ്ങിനെയായിരുന്നു എന്ന് ഇവിടെ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്വീകാര്യമാകുമോ എന്നത് ഓരോരുത്തരുടെയും അറിവിനെ ആശ്രയിച്ചിരിക്കും.

Unknown പറഞ്ഞു...

ഇവിടെ ചര്‍ച്ച തീര്‍ന്നില്ലയോ? ഈയുള്ളവന്‍റെ നിര്‍ഗ്ഗുണ പരബ്രഹ്മം ഇതാ ഇവിടെ. :-)

Unknown പറഞ്ഞു...

നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം ഇവിടെ

ദൈവം പറഞ്ഞു...

‘നാരായണപ്രഭുവല്ലാതില്ലാശ്രയം
നാവുള്ള മാനവർക്കെല്ലാം
നാരായണപ്രഭുവിനുമില്ലാശ്രയം
നാവുള്ള നമ്മളല്ലാതെ’
-നാരായണമന്ത്രം, മഹാകവി അക്കിത്തം