2009, മാർച്ച് 16, തിങ്കളാഴ്‌ച

മുഹമ്മദ് പ്രവാചകനോ ? - തുടര്‍ച്ച -സ്ഥാനമോഹവും അധികാരക്കൊതിയും

ഡോ. ജമാല്‍ എ. ബദവി

സ്ഥാനമോഹവും അധികാരക്കൊതിയും

ഇനി, സ്ഥാനവും അധികാരവും ഭൗതികയശസ്സും നേടാൻ വേണ്ടിയാണ്‌ മുഹമ്മദ്‌ നബി പ്രവാചകത്വം വാദിച്ചതെന്ന്‌ പറയാമോ? സ്ഥാനത്തിനും അധികാരത്തിനുമുള്ള മോഹത്തോടൊപ്പം സുഭിക്ഷാഹാരം, ആഡംബരവസ്ത്രങ്ങൾ, മണിമന്ദിരങ്ങൾ, അംഗരക്ഷകർ, ചോദ്യം ചെയ്യപ്പെടാത്ത മേധാവിത്വം തുടങ്ങിയവക്കുള്ള മോഹവും സാധാരണഗതിയിൽ ഉണ്ടായിരിക്കും. മുഹമ്മദ്‌ നബിക്ക്‌ ഇതു വല്ലതും ഉണ്ടായിരുന്നുവോ? താഴെ പറയുന്ന സംഭവങ്ങൾ ഇതിനു മറുപടി പറയും.

പ്രവാചകൻ, അധ്യാപകൻ, ഭരണകർത്താവ്‌, ന്യായാധിപൻ തുടങ്ങി ബഹുമുഖമായ ഉത്തരവാദിത്വങ്ങളാണ്‌ അദ്ദേഹത്തിന്‌ നിർവഹിക്കാനുണ്ടായിരുന്നത്‌. അതിനിടയിലും അദ്ദേഹം ആടിനെ കറക്കുകയും വസ്ത്രങ്ങൾ തുന്നുകയും ചെരിപ്പു നന്നാക്കുകയും ഭാര്യമാരെ വീട്ടുവേലകളിൽ സഹായിക്കുകയും ചെയ്തു. ലാളിത്യത്തിന്റെയും താഴ്മയുടെയും ഒരൽഭുത മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിലത്താണ്‌ കിടന്നിരുന്നത്‌. അകമ്പടിയും പരിചാരകപ്പടയുമില്ലാതെ അങ്ങാടിയിൽ ഇറങ്ങി നടന്നിരുന്നു. ആർക്കും അദ്ദേഹത്തെ തടഞ്ഞുനർത്തി സംസാരിക്കാം. അദ്ദേഹമത്‌ ശ്രദ്ധാപൂർവം കേൾക്കും, വിനയപൂർവം മറുപടി പറയും. പാവപ്പെട്ടവരുടെ ക്ഷണം അദ്ദേഹം നിരസിക്കാറുണ്ടായിരുന്നില്ല. അവർ വിളമ്പിക്കൊടുക്കുന്ന ഏത്‌ ഭക്ഷണവും സംതൃപ്തിയോടെ കഴിക്കും. ഒരിക്കൽ അദ്ദേഹം അനുചരൻമാരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിമധ്യേ ഒരിടത്ത്‌ താവളമടിച്ചു. ഭക്ഷണം പാകം ചെയ്യാനായി അവർ ജോലികൾ പങ്കുവെക്കാൻ തുടങ്ങി. വിറക്‌ കൊണ്ടുവരുന്ന ജോലി പ്രവാചകൻ സ്വയം ഏടുത്തപ്പോൾ അനുചരൻമാർ സമ്മതിച്ചില്ല. അത്‌ തങ്ങൾ തന്നെ ചെയ്തുകൊള്ളാമെന്ന്‌ അവർ പറഞ്ഞു. അപ്പോൾ പ്രവാചകന്റ മറുപടി ഇതായിരുന്നു. നിങ്ങൾക്കത്‌ ചെയ്യാൻ കഴിയുമെന്ന്‌ എനിക്കറിയാം. പക്ഷേ, നിങ്ങളേക്കാൾ ഉയർന്ന ഒരു പദവി ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റൊ‍രിക്കൽ ഒരപരിചിതൻ അദ്ദേഹത്തെ സമീപിച്ചു. ബഹുമാനാദരവുകൾ കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു അയാൾ. അത്‌ കണ്ടപ്പോൾ പ്രവാചകൻ, അയാളെ തന്റെ അടുത്തേക്ക്‌ ചേർത്തു നിർത്തി. സ്നേഹപുരസ്സരം അയാളുടെ ചുമലിൽ തട്ടിക്കൊണ്ട്‌ പറഞ്ഞു സഹോദരാ, സമാധാനപ്പെടുക. ഉണക്കറൊട്ടി തിന്നു ശീലിച്ച ഒരു സ്ത്രീയുടെ പുത്രനാകുന്നു ഞാൻ.

അനുചരൻമാർ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അവിശ്വസനീയമാംവണ്ണം അവരദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. എന്നിട്ടും അനുസരണവും സമർപ്പണവും അല്ലാഹുവിന്റെ മുമ്പിൽ മാത്രമേ പാടുള്ളു എന്നാണ്‌ അദ്ദേഹം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നത്‌. ദൈവത്തിൽ നിന്ന്‌ ലഭിച്ച വെളിപാടുകളെയും മനുഷ്യന്റെ ബുദ്ധിക്ക്‌ വിട്ടുകൊടുത്ത വശങ്ങളെയും അദ്ദേഹം വ്യക്തമായി വേർതിരിച്ചു. ബുദ്ധിക്കു വിട്ടുകൊടുത്ത മേഖലയിൽ മുള്ളവരുമായി കൂടിയാലോചന നടത്തി. അദ്ദേഹത്തിന്റെ ഈ കൂടിയാലോചനാ മനസ്ഥിതി സുവിദിതമാണ്‌. ഖന്തഖ്‌ യുദ്ധത്തിന്‌ തൊട്ടുമുമ്പ്‌; മദീനയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സന്ദർഭം. തത്സംബന്ധമായുള്ള അനുചരൻമാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമെന്തെന്ന്‌ അദ്ദേഹം ആരാഞ്ഞു. ഒടുവിൽ, മദീനക്ക്‌ ചുറ്റും കിടങ്ങു കുഴിക്കുക എന്ന പേർഷ്യക്കരനായ സൽമാന്റെ നിർദ്ദേശമാണ്‌ അദ്ദേഹം സ്വീകരിച്ചതു. കിടങ്ങുകുഴിക്കുന്ന പണിയിൽ മുള്ളവരോടൊപ്പം അദ്ദേഹവും പങ്കെടുത്തു. സമാനമായ മാതൃക ബദർ യുദ്ധവേളയിലും അദ്ദേഹം കാഴ്ചവെക്കുകയുണ്ടായി.


അദ്ദേഹത്തിന്റെ ജീവിതം ലളിതവും വിനയാന്വിതവും പരോപകാരനിഷ്ഠവുമായിരുന്നു എന്നതു ശരിതന്നെ. എന്നാലും പ്രശസ്തിക്കും അധികാരത്തിനും വേണ്ടിയുള്ള ആഗ്രഹം ആദ്യകാലത്ത്‌ അദ്ദഹത്തിൽ ഉണ്ടാവാമല്ലോ എന്നൊരാൾക്ക്‌ ചോദിക്കാവുന്നതാണ്‌. പക്ഷേ, അത്തരമൊരു ആഗ്രഹം അദ്ദേഹത്തിന്‌ ഉണ്ടായിരുന്നതായി തെളിയിക്കാൻ വിമർശകർക്ക്‌ ഇന്നോളം സാധിച്ചിട്ടില്ല. പ്രശസ്തനായിത്തീരാനുള്ള ഒരു രഹസ്യമോഹം മുഹമ്മദിന്‌ ഉണ്ടായിരുന്നു എന്ന്‌ സ്ഥാപിച്ചെടുക്കാൻ ദീർഘമായി ഉപന്യസിച്ച എഴുത്തുകാരനാണ്‌ ആൻഡ്രേ. അദ്ദേഹത്തിനുപോലും മുഹമ്മദ്‌ നബി പ്രവാചകനാവാൻ സ്വയം ശ്രമിച്ചിട്ടില്ലെന്ന വസ്തുത അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്‌. ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്ന മുഹമ്മദ്‌ നബി ആദ്യമായി വെളിപാട്‌ ലഭിച്ചവേളയിൽ ഭയന്ന്‌ വിറച്ച്‌ വീട്ടിലേക്ക്‌ ഓടുകയാണ്‌ ചെയ്തത്‌. പ്രശസ്തി ആഗ്രഹിക്കുകയും അതിനായി ആസൂത്രണങ്ങൾ നടത്തുകയും ചെയ്തിരുന്നു എങ്കിൽ തന്റെ ആ ചിരകലാഭിലാഷം സാക്ഷാൽക്കരിക്കപ്പെടുന്ന വേളയിൽ ആഹ്ലാദിക്കുകയും ആനന്ദിക്കുകയുമാണല്ലോ വേണ്ടത്‌. രഹസ്യമോഹത്തെക്കുറിച്ചുള്ള ആൻഡ്രേയുടെ സിദ്ധാന്തവും സമാനമായ മറ്റു സിദ്ധാന്തങ്ങളും പുതിയതല്ല, മുഹമ്മദ്‌ നബിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച്‌ മക്കയിലെ ബഹുദൈവാരാധകർ ആദ്യകാലത്തു നൽകിയ വ്യാഖ്യാനങ്ങളുടെ വകഭേദങ്ങൾ മാത്രമാണവ. പ്രവാചകനും അനുചരൻമാരും കടുത്ത മർദനപീഡനങ്ങങ്ങൾക്കു വിധേയമാക്കപ്പെട്ടുകൊണ്ടിരുന്ന കാലം. പുതിയ മതത്തിന്റെ വിജയസാധ്യതയെക്കുറിച്ച്‌ ആർക്കും യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അത്തരമൊരു ഘട്ടത്തിൽ വിലോഭനീയമായൊരു വാഗദാനം പ്രവാചകനു ലഭിച്ചു. ബഹുദൈവാരാധകരുടെ പ്രതിനിധിയായി വന്ന ഉത്ബത്‌ അദ്ദേഹത്തോടു പറഞ്ഞു താങ്കൾ ആഗ്രഹിക്കുന്നത്‌ സമ്പത്താണെങ്കിൽ താങ്കളെ ഞങ്ങൾ ഈ നാട്ടിലെ ഏവും വലിയ സമ്പന്നനാക്കിത്തരാം. നേതൃത്വമാണ്‌ താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ താങ്കളെ ഞങ്ങളുടെ നേതാവാക്കുകയും സകലകാര്യങ്ങളും താങ്കളുടെ അനുമതിയോടുകൂടി മാത്രം തീരുമാനിക്കുകയും ചെയ്തുകൊള്ളാം. രാജാവാകണമെന്നാണ്‌ ആഗ്രഹിക്കുന്നതെങ്ക​‍ിൽ ഞങ്ങളുടെ രാജാവായി കിരീടമണിയിക്കാം. ഇതൊന്നുമല്ല, താങ്കൾക്ക്‌ വന്നുകിട്ടുന്ന വെളിപാടുകളെ തടുത്തുനിർത്താൻ സാധിക്കാത്തത്താണ്‌ പ്രശ്നമെങ്കിൽ താങ്കളെ ചികിത്സിക്കുന്നതിനുവേണ്ടി എന്തുവേണമെങ്കിലും ഞങ്ങൾ ചെലവഴിച്ചുകൊള്ളാം. പകരം മുഹമ്മദിൽ നിന്ന്‌ ഓരോ കാര്യമാണ്‌ അവർ ആവശ്യപ്പെട്ടത്‌. .. ജനങ്ങളെ ഭിന്നിപ്പിക്കുന്നത്‌ നിർത്തുക. .. സ്വന്തം കാര്യലാഭമാണ്‌ ലക്ഷ്യമാക്കിയിരുന്നതെങ്കിൽ ഈ അഭ്യർഥന അംഗീകരിച്ചു കൊടുക്കാൻ അത്രബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. എന്നാൽ പ്രസ്തുത വാഗ്ദാനം നൽകപ്പെട്ടപ്പോൾ യാതൊരു ചാഞ്ചാട്ടവും അദ്ദേഹത്തിൽ ഉണ്ടായില്ല. കൂടുതൽ മെച്ചപ്പെട്ട വാഗ്ദാനത്തിനുവേണ്ടി വിലപേശുകയുണ്ടായില്ല. അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു ..ഹാമ്മീം, ഏകനും അജയ്യനുമായ ദൈവത്തിങ്കൽ നിന്നുള്ള വെളിപാടാണിത്‌. സൂക്തങ്ങൾ വ്യക്തമായി വിവരിക്കപ്പെട്ട ഗ്രന്ഥം. അറബി ഭാഷയിലുള്ള ഖുർആൻ. അറിവാളർക്കുള്ള സുവാർത്തയും മൂന്നറിയിപ്പും പക്ഷേ, ഇവരിൽ ഒട്ടുമിക്കപേരും അതിനെ അവഗണിച്ചിരിക്കുകയാണ്‌. അവർ കേൾക്കുന്നേയില്ല.


മറ്റൊരിക്കൽ, എന്തെങ്കിലും നീക്കുപോക്കുചെയ്തുകൊടുക്കണമെന്നുള്ള സ്വന്തം പിതൃവ്യന്റെ അപേക്ഷക്ക്‌ അദ്ദേഹം ഇപ്രകാരമാണ്‌ മറുപടി നൽകിയത്‌ ..അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആണയിട്ടു പറയുന്നു എന്റെ വലതുകയ്യിൽ സൂര്യനെയും ഇടതുകയ്യിൽ ചന്ദ്രനെയും വെച്ചുതന്നാൽ പോലും ഞാൻ പിന്തിരിയുകയില്ല. അല്ലാഹു ഈ ദൗത്യത്തെ വിജയിപ്പിക്കുയോ അതിനെ സംരക്ഷിച്ചുകൊണ്ട്‌ ഞാൻ മരിച്ചുവീഴുകയോ ചെയ്യുന്നതുവരെ..

പതിമൂന്ന്‌ വർഷക്കാലം നബിയും അനുചരൻമാരും നാനാവിധ മർദനപീഡനങ്ങൾ സഹിച്ചു. തന്റെ ഇളക്കമില്ലാത്ത നിലപാടു കാരണമായി പലതവണ ജീവൻ നഷ്ടപ്പെടുന്ന അവ്സഥവരെ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്‌. അധികാരമോഹിയും സ്വാർത്ഥതാൽപര്യക്കാരനുമായ ഒരു മനുഷ്യന്റെ സ്വഭാവം ഇതായിരിക്കുമോ? എതിരാളികൾക്ക്‌ മേൽ സമ്പൂർണവിജയം കൈവരിച്ച ശേഷവും എന്തൊരു സഹനവും ത്യഗവുമാണ്‌ അദ്ദേഹത്തിൽ നാം കാണുന്നത്‌ ഇത്തരമൊരു ജീവിതത്തെ എങ്ങനെയാണ്‌ വിശദീകരിക്കേണ്ടത്‌? തന്റെ ഏവും മഹത്തായ വിജയത്തിന്റെ മുഹൂർത്തത്തിൽപോലും അദ്ദേഹം പ്രഖ്യാപിക്കുന്നത്‌, തന്റെ കഴിവുകൊണ്ടല്ല ദൈവത്തിന്റെ സഹായം കൊണ്ടാണ്‌ വിജയം കവന്നത്‌ എന്നത്രെ. ഈ വിനയത്തിനും മാന്യതക്കും എന്ത്‌ പേരാണ്‌ പറയുക.
മനഃപൂർവ്വ വ്യജവാദം
ഇങ്ങനെ, മുഹമ്മദിന്റെ സത്യസന്ധതയെ സംശയിക്കാൻ ന്യായം തേടുന്ന നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും പരാജയപ്പെടുകതന്നെ ചെയ്യും. ഓറിയന്റലിസ്​‍ുകളിലും മിഷനറിമാരിലും പെട്ട ചിലർ തന്നെ ഈ വസ്തുത അംഗീകരിക്കുന്നുണ്ട്‌.എന്നിട്ടും ഇസ്ലാം ദൈവപ്രോക്തമാണെന്ന വസ്തുതയെ നിഷേധിക്കുന്നതിനുവേണ്ടി ..നയതന്ത്രപര..വും ഭാവനാത്മകവും വഞ്ചനാപരം തന്നെയുമായ ശ്രമങ്ങൾ അവർ നടത്തുന്നു എന്നത്‌ വിരോധാഭാസമാണ്‌. ഖുർആൻ മുഹമ്മദിന്റെ മസ്തിഷ്കത്തിൽ നിന്ന്‌ ഉണ്ടായതാണെന്നാണ്‌ അവർക്ക്‌ വരുത്തിത്തീർക്കേണ്ടത്‌. തുടരെത്തുടരെയുള്ള ..ദർശന..ങ്ങൾ; വിഗ്രഹഹപൂജയോടുള്ള മനം മടുപ്പ്‌ ഇവ രണ്ടും കൂടി ചേർന്നപ്പോൾ, താനാണ്‌ ഈ ജനതയുടെ രക്ഷകൻ എന്ന്‌ മുഹമ്മദിന്‌ തോന്നുകയാണുണ്ടായത്‌.. ചിലരുടെ വാദമാണിത്‌ ഇത്തരം വാദങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വസ്തുതയുണ്ട്‌. തന്റെ ദൗത്യനിർവഹണത്തിന്റെ 23 വർഷക്കാലവും സ്ഥിരമായും തുടർച്ചയായും അദ്ദേഹം പ്രവാചകത്വവാദം ഉന്നയിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്‌ എന്നതാണത്‌. കാലക്രമത്തിൽ മനസ്സിലുദിച്ചതോ വികസിച്ചു വന്നതോ ആയിരുന്നില്ല അത്‌. മറിച്ച്‌ നാല്പതാമത്തെ വയസ്സിൽ ഒട്ടും പ്രതീക്ഷിക്കാത്ത നിലയിൽ വന്നുദിച്ചതായിരുന്നു അത്‌.

ജനങ്ങളെ സഹായിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തിൽ നിന്ന്‌ പൊന്തിവന്നതാണ്‌ പ്രവാചകത്വവാദമെങ്കിൽ തനിക്ക്‌ ദൈവത്തിങ്കൽനിന്നു വെളിപാടു ലഭിക്കുന്നു എന്നുള്ള കള്ളവാദം 23 വർഷക്കാലം തന്നെതന്നെ ബോധ്യപ്പെടുത്തേണ്ടി വരുന്ന ഒരാളെക്കുറിച്ചു ചിന്തിച്ചു നോക്കൂ. ഇങ്ങനെയുള്ള ഒരാൾ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളായിരിക്കും. മുഹമ്മദ്‌ സത്യസന്ധനല്ലെന്ന്‌ വസ്തുനിഷ്ഠമായി തെളിയിക്കുക സാധ്യമായിരുന്നില്ല. അങ്ങനെയാണ്‌ അദ്ദേഹം ചുഴലിദീനക്കാരനായിരുന്നു എന്ന വാദം ഉന്നയിക്കപ്പെട്ടത്‌.

മുഹമ്മദ്‌ ആത്മാർഥതയുള്ള ആൾ തന്നെയായിരുന്നു. പക്ഷേ, ചുഴലിദീനക്കാരനായിരുന്നു അദ്ദേഹം. ചുഴലിദീനമുള്ള അവസ്ഥയിൽ അദ്ദേഹം പുലമ്പിയ വാക്കുകളാണ്‌ പിന്നീട്‌ ..ഖുർആൻ.. ആയത്‌... ചെറിയ തോതിലാണെങ്കിലും ഇങ്ങനെ വാദിക്കുന്നവർ ഇന്നുമുണ്ട്‌.

ചുഴലിദീനാവസ്ഥയിൽ തലച്ചോറിന്റെ പ്രവർത്തനം തകരാറിലാവും. ബോധപൂർവം സംസാരിക്കാൻ ആ അവസ്ഥയിൽ സാധ്യമല്ല. ആശയകാലുഷ്യമുണ്ടാക്കുന്ന വാക്കുകൾ രോഗി ഉച്ചരിക്കും. രോഗം ഭേദമായ ശേഷം നേരത്തെ സംസാരിച്ചതൊന്നും ഓർമയുണ്ടാവുകയുമില്ല. എന്നാൽ മുഹമ്മദ്‌ നബിയുടെ ജീവിതത്തെക്കുറിച്ച്‌ കിട്ടാവുന്ന രേഖകളൊക്കെ എടുത്ത്‌ പരിശോധിച്ച്​‍്‌ നോക്കുക. ശാരീരികമായും മാനസികമായും പൂർണ ആരോഗ്യവാനയ ഒരാളായിട്ട്‌ മാത്രമേ അദ്ദേത്തെ നമുക്കു കാണാൻ കഴിയൂ. ഒരിക്കലും ചുഴലിദീനത്തിന്‌ അദ്ദേഹം ഇരയായിട്ടില്ല. ജീവതകാലത്ത്‌ ഒരുപാട്‌ സന്നിഗ്ദ്ധഘട്ടങ്ങളെ അദ്ദേഹത്തിന്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌. എന്നാൽ ഒരു ഘട്ടത്തിൽ പോലും മാനസികസംഘർഷത്തിന്‌ അടിപ്പെട്ട്‌ അദ്ദേഹം തളർന്നുവീണിട്ടില്ല. ഇതാണോ ചുഴലിദീനം ബാധിച്ച ഒരാളുടെ ലക്ഷണം. ചുഴലിദീനക്കാരാനായിരുന്നു അദ്ദേഹമെങ്കങ്കിൽ മഹാബുദ്ധിമാൻമാരും വിവേകശാലികളുമായിരുന്ന അനുചരൻമാർക്ക്‌ എങ്ങനെ അദ്ദേഹത്തിൽ വിശ്വസിക്കാൻ കഴിഞ്ഞു? ചുഴലി ദീനം ആരോപിക്കുന്ന ഇവർ ഖുർആൻ തുറന്ന്‌ ഒരു വട്ടം വായിച്ചുനോക്കട്ടെ. അത്‌ ചുഴലിദീനത്തിന്റെ ഉൽപന്നമാണോ എന്ന്‌ അപ്പോൾ ബോധ്യമാകും.

ചുരുക്കത്തിൽ മുഹമ്മദ്‌ നബി സത്യസന്ധനായിരുന്നില്ല എന്ന വാദത്തിന്‌ യാതൊരു പിൻബലവുമില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വവാദം കളവായിരുന്നു എന്ന്‌ വരുത്തിത്തീർക്കാൻ കണ്ടെത്തുന്ന മനശാസ്ത്രപരമായ കാരണങ്ങളൊക്കെയും വൈരുധ്യജടിലമത്രെ. വസ്തുത ഇതായിരിക്കെ, പിന്നെയും അദ്ദേഹത്തിന്റെ സന്ദേശം ദൈവപ്രോക്തമാണെന്ന വസ്തുതയെ തള്ളിക്കളയുകയും അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കുകയും ചെയ്യുന്നതിന്‌ എന്ത്‌ ന്യായമാണുള്ളത്‌. (തുടരും...)

14 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

മുഹമ്മദ്‌ നബി സത്യസന്ധനായിരുന്നില്ല എന്ന വാദത്തിന്‌ യാതൊരു പിൻബലവുമില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വവാദം കളവായിരുന്നു എന്ന്‌ വരുത്തിത്തീർക്കാൻ കണ്ടെത്തുന്ന മനശാസ്ത്രപരമായ കാരണങ്ങളൊക്കെയും വൈരുധ്യജടിലമത്രെ. വസ്തുത ഇതായിരിക്കെ, പിന്നെയും അദ്ദേഹത്തിന്റെ സന്ദേശം ദൈവപ്രോക്തമാണെന്ന വസ്തുതയെ തള്ളിക്കളയുകയും അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കുകയും ചെയ്യുന്നതിന്‌ എന്ത്‌ ന്യായമാണുള്ളത്‌. (തുടരും...)

ചിന്തകന്‍ പറഞ്ഞു...

ജബ്ബാര്‍ മാഷിന്റെ പുതിയ പോസ്റ്റ് വഹ്‌യിന്റെ മനശ്ശാസ്ത്രമാണ്‌-കല്ലും കത്തിയുമെല്ലാം തഴേക്കിട്ടു ഇപ്പൊ മാനസികമായി- .....


യുക്തിവാദി മനശ്ശാസ്ത്രജ്ഞ്നാകുമ്പോള്‍=> കാട്ടിപ്പരുത്തി

M.A Bakar പറഞ്ഞു...

ഇപ്പോല്‍ യുക്തിവാദം മനോരോഗമായി മാറിക്കൊണ്ടിരിക്കുന്ന അഭിശപ്തമായ ദിശകളാണു ജബ്ബാറ്‍ മഷുമാരിലൂടെ കണ്ടുതുടങ്ങുന്നതു...

കാട്ടിപ്പരുത്തി പറഞ്ഞു...

നല്ല പോസ്റ്റ്- തുടരുക

sHihab mOgraL പറഞ്ഞു...

പ്രവാചകന്റെ വ്യക്തിത്വത്തിലേക്ക് ഒന്നെത്തി നോക്കുമ്പോള്‍ .. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിഷ്ക്കളങ്ക മുഹൂര്‍ത്തങ്ങള്‍ മനസും കണ്ണും നിറയ്ക്കുന്നു.. തുടരുക; കൂടെയുണ്ട്.

സ്നേഹ പൂര്‍‌വ്വം
- ശിഹാബ് മൊഗ്രാല്‍

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
നല്ല ലോജിക്, ഇതിനു മുന്‍പും കേട്ടിട്ടുള്ളതാണെങ്കിലും.
പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ, ചര്‍ച്ചക്കില്ല, വായിക്കുന്നവര്‍ക്ക് സ്വയം ചിന്തിക്കാം, ശരിയോ തെറ്റോ എന്ന് തീരുമാനിക്കാം.

ഈ ഒരു ലോജിക് പ്രയോഗിച്ചാല്‍ യേശുകൃസ്തു ദൈവപുത്രനാണെന്ന വിശ്വാസവും തെറ്റല്ലെന്നു പറയേണ്ടിവരും.

ഡോ. ജമാലിനു ഇനിയും പറയാനുണ്ടാവുമായിരിക്കാം, വായിക്കുന്നുണ്ട്, തുടരുക.

ചിന്തകന്‍ പറഞ്ഞു...

അപ്പൂട്ടന്‍

താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി.
യേശു(ഈസ (അ)) ദൈവപുത്രനാണെന്ന് യേശുവോ(ഈസ (അ)) യേശുവിന്റെ സമകാലിനരോ വാദിച്ചെന്നതിന് (ബൈബിളില്‍ എങ്കിലും)വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ താങ്കളുടെ ലോജിക്കിന് പിന്‍ബലമാവുകയുള്ളൂ.

ഈ പോസ്റ്റിന്റെ വിഷയം അതല്ലാത്തതിനാല്‍ പിന്നീടൊരൊവസരത്തില്‍ നമുക്കത് ചര്‍ച്ച ചെയ്യാവുന്നതാണ്.

വായനക്ക് നന്ദി.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ചര്‍ച്ചയ്ക്ക് ഞാനില്ല എന്ന് പറഞ്ഞത് ഈ പോസ്റ്റിന്റെ വിഷയം പരിപൂര്‍ണമായും അതല്ലാത്തതുകൊണ്ടു കൂടിയാണ്. ചിന്തിക്കൂ എന്നെ ഞാന്‍ പറഞ്ഞുള്ളൂ. ഇതേ ലോജിക് കൃസ്തുവിനും ബാധകമാണെന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
ബൈബിളില്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം (കുറെ കാലം മുന്‍പാണ് അത് വായിച്ചത്, അതിനാല്‍ ക്വോട്ട് ചെയ്യാന്‍ വയ്യ)
തല്ക്കാലം ചില റെഫെറന്‍സ് തരാം, സമയുമുണ്ടാകുന്പോള്‍ വായിക്കാം.

ഒന്ന് കൂടി, Son of God എന്നതിന് അന്നത്തെ കാലത്ത് എന്താണ് അര്‍ത്ഥം കല്‍പിച്ചിരുന്നത്‌ എന്നത് പലരും പല തരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. എന്നിരുന്നാലും അന്ന് വരെ കണ്ടിരുന്ന മഹദ് വ്യക്തികളേക്കാള്‍ വലിയൊരു സ്ഥാനം അന്ന് തന്നെ കൃസ്തുവിന്റെ അനുയായികള്‍ കൊടുത്തിരുന്നു എന്നും അദ്ദേഹത്തിന് ദിവ്യസിദ്ധികളുണ്ടായിരുന്നതായി അവര്‍ വിശ്വസിച്ചിരുന്നു എന്നതും തര്‍ക്കമറ്റതാണ്. ഇതെല്ലാം ഒരുപക്ഷെ വിശ്വാസികളുടെ വ്യാഖ്യാനങ്ങളാവാം, പക്ഷെ വിശ്വാസം തന്നെയാണല്ലോ ഇവിടെയും പ്രസക്തം.

He affirmed that He was God's Son (Mark 14:62), knowing that this would lead to death
Refer

61 But he was silent and made no answer. Again the high priest asked him, "Are you the Christ, the Son of the Blessed?"
62 And Jesus said, "I am; and you will see the Son of man seated at the right hand of Power, and coming with the clouds of heaven." Mark 14 (Verses 53-72)

Refer

All the Synoptic Gospels state that Jesus was finally asked directly by the Sanhedrin if he was the Christ, Son of God. Jesus responded, as in Mark 14:60-62: "And Jesus said, "I am; and you shall see the Son of Man sitting at the right hand of power, and coming with the clouds of heaven."
Refer

But Caiaphas could not longer endure the sight of the Master standing there in perfect composure and unbroken silence. He thought he knew at least one way in which the prisoner might be induced to speak. Accordingly, he rushed over to the side of Jesus and, shaking his accusing finger in the Master's face, said: "I adjure you, in the name of the living God, that you tell us whether you are the Deliverer, the Son of God." Jesus answered Caiaphas: "I am. Soon I go to the Father, and presently shall the Son of Man be clothed with power and once more reign over the hosts of heaven."
Refer

Jesus did many other miracles, which are not written here. But these are written that you may believe that Jesus is The Christ, The Son of God, and that by believing in Him, you may have everlasting life. (John 20:30-31)
Refer

The unclean spirit-I KNOW THEE...THE HOLY ONE OF GOD-Mk 1:24.
The devils-THOU ART CHRIST THE SON OF GOD-Lk 4:41.
The unclean spirits-THOU ART THE SON OF GOD-Mk 3:11.
The unclean devil-THE HOLY ONE OF GOD-Lk 4:34.
The unclean spirit-JESUS, THOU SON OF THE MOST HIGH GOD-Mk 5:7.
Jesus had said-GOD WAS HIS FATHER-Jn 5:18.
Peter-WE BELIEVE AND ARE SURE THAT THOU ART THAT CHRIST, THE SON OF THE LIVING GOD-Jn 6:69.
Jesus said-I…CAME FROM GOD-Jn 8:42.
Jesus-DOST THOU BELIEVE ON THE SON OF GOD?...IT IS HE THAT TALKETH WITH THEE-Jn 9:35,37.
Martha-I BELIEVE...THOU ART...THE SON OF GOD-Jn 11:27.
The disciples in the boat-OF A TRUTH THOU ART THE SON OF GOD-Mt 14:33.
Peter-THOU ART THE CHRIST, THE SON OF THE LIVING GOD-Mt 16:16; ref Jn 6:69.
Martha-THOU ART THE CHRIST, THE SON OF GOD-Jn 11:27.
His disciples-WE BELIEVE THAT THOU CAMEST FORTH FROM GOD-Jn 16:30.
Thomas said-MY LORD AND MY GOD-Jn 20:28.
John-JESUS IS THE CHRIST, THE SON OF GOD-Jn 20:31.
Jesus-They…asked, "Are you...the Son of God?" He replied, "YOU ARE RIGHT IN SAYING I AM"-Lk 22:70 NIV. JESUS SAID, I AM-Mk 14:62.
The centurion-TRULY THIS WAS THE SON OF GOD-Mt 27:54; ref Mk 15:39.
The works He did, proved He was the Son of God-ref Jn 5:36; 10:38.
The Father-THIS IS MY BELOVED SON-Mt 3:17; ref Jn 5:37.

Refer

തുടര്‍ന്നും എഴുതൂ, ഞാന്‍ കാണിയായി തന്നെ തുടരുന്നു. വിശ്വാസങ്ങളെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

താങ്കളുടെ ഉദ്ധരണികളൊക്കെ എനിക്കറിയാത്തതല്ല. ഇതിന് വിരുദ്ധമായ വചനങ്ങളാണ് ബൈബിളില്‍ കൂടുതല്‍ എന്ന് തോന്നുന്നു. വ്യക്തമായ വിശകലനം വേണ്ട ഒരു വിഷയമാണിത്. എന്നാല്‍ മുഹമ്മദ് നബിയെ സംബന്ധിച്ച് അക്കാ‍ര്യത്തില്‍, ബന്ധപെട്ട പ്രമാണങ്ങളിലൊന്നും ‍വിരുദ്ധാഭിപ്രായമില്ല.(ഖു ര്‍ ആനിലോ അല്ലെങ്കില്‍ ഹദീസിലോ)

താങ്കളോട് ഞാന്‍ സൂചിപ്പിച്ചിരുന്നു ഇവിടെ ചര്‍ച്ച യേശു ദൈവ പുത്രനാണോ അല്ലേ എന്നുള്ളതല്ല. അത് കൊണ്ട് തന്നെ ഈ ചര്‍ച്ച മറ്റൊരവസരത്തില്‍ ആകാമെന്നും. ദയവായി താങ്കള്‍ അത് പാലിക്കണെമെന്ന് അപേക്ഷിക്കുന്നു.


വിശ്വാസവും യാഥാര്‍ഥ്യവും ചരിത്രവുമെല്ലാം വേറെ വേറെ തന്നെ തിരിച്ചറിയപ്പെടേണ്ടതാണ്.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകന്‍,
ഒന്ന് കൂടി പറഞ്ഞിട്ട് നിര്‍ത്താം.
ഇവിടെ ഞാന്‍ ആദ്യം പറഞ്ഞത് ഓഫ് ടോപിക് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇവിടെ ചര്‍ച്ച യേശുവിനെക്കുറിച്ചല്ല എന്ന് എനിക്കും അറിയാവുന്നതാണ്. ഞാന്‍ പറഞ്ഞതില്‍ പ്രധാന പോയിന്റ് യേശുവിനെക്കുറിച്ചായിരുന്നുമില്ല. ഈ ഒരു ലോജിക് പ്രയോഗിച്ചാല്‍ യേശുകൃസ്തു ദൈവപുത്രനാണെന്ന വിശ്വാസവും തെറ്റല്ലെന്നു പറയേണ്ടിവരും. എന്നാണു ഞാന്‍ പറഞ്ഞത്. ഈ വാചകത്തില്‍ പ്രാധാന്യം ലോജിക് എന്ന വാക്കിനോ അതോ യേശുവിനോ, താങ്കള്‍ എന്താണ് മനസിലാക്കിയത്?

ഞാന്‍ പറഞ്ഞുവന്നത് യേശു ദൈവപുത്രനാണോ അല്ലയോ എന്നതിനെക്കുറിച്ചല്ല. നബി സ്വാര്‍ത്ഥചിന്ത ഇല്ലാത്ത വ്യക്തി തന്നെയായിരുന്നു (എന്ന് ഞാനും അംഗീകരിക്കുന്നു) എന്ന് തെളിയിക്കാന്‍ ഉപയോഗിച്ച ലോജിക് തന്നെയാണ് ഞാന്‍ പ്രസ്തവ്യമാക്കിയത്. ആ രീതിയില്‍ ചിന്തിച്ചാല്‍ യേശുവിന്റെ ദിവ്യത്വവും തെറ്റാണെന്നു പറയാനാവില്ല എന്നല്ലേ ഞാന്‍ പറഞ്ഞത്? ശരിയോ തെറ്റോ എന്നത് വായിക്കുന്നയാളുടെ കാഴ്ച്ചപ്പാടനുസരിച്ചിരിക്കും, അത് തിരുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ചര്‍ച്ചയ്ക്കില്ല എന്ന് ഞാന്‍ പറഞ്ഞതുമാണല്ലോ.

അതിനു യേശുവോ അദ്ദേഹത്തിന്റെ അനുയായികളോ അങ്ങിനെ ഒരു കാര്യം പറഞ്ഞതായി തെളിവുണ്ടോ എന്ന് താങ്കള്‍ ചോദിച്ചപ്പോള്‍ ഞാന്‍ അതിനുള്ള ഉത്തരം തന്നു എന്നേയുള്ളു. പലയിടത്തും ഇത്തരത്തില്‍ വ്യക്തമായ സൂചനകള്‍ ഉണ്ടെന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ. അതില്‍ തുടങ്ങി നാം യേശുവിന്റെ ദിവ്യത്വത്തെക്കുറിച്ചു ചര്‍ച്ച ചെയ്യേണ്ടതില്ല. താങ്കള്‍ക്കു സമയമുള്ളപ്പോള്‍ വായിക്കാം എന്നല്ലേ ഞാന്‍ പറഞ്ഞത്, ചര്‍ച്ച വേണമെന്ന് പറഞ്ഞില്ലല്ലോ.

നബിയുമായി ബന്ധപ്പെട്ട് നല്‍കിയ ഈ പറഞ്ഞ ലോജിക്കില്‍ loopholes ഉണ്ടോ എന്ന് ചിന്തിക്കേണ്ടത് താങ്കളാണ്, ഞാന്‍ മനപൂര്‍വ്വം അത് വിശദീകരിക്കാതെ വിട്ടതാണ്. എനിക്കതില്‍ എന്റേതായ അഭിപ്രായമുണ്ട്. ഇതിനു സമാനമായി പല ഉദാഹരണങ്ങളും ചരിത്രത്തില്‍ ഉണ്ട്. മഹദ് വ്യക്തികളും അതിക്രൂരന്മാരും ഒക്കെ അതില്‍ പെടും. അത് ഇവിടെ പറയാനും ചര്‍ച്ചയാക്കാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ തന്നെ പറഞ്ഞു വന്ന പോയിന്റ് വിട്ടു യേശുവിലെത്തിയത് പോലെ ഒരു ദീര്‍ഘ ചര്‍ച്ച വേണ്ട.

ഡോ. ജമാല്‍ എ. ബദവി പറഞ്ഞത് ശരിയെന്നു താങ്കള്‍ വിശ്വസിക്കുന്പോള്‍ ചെറിയൊരു മറുവശം പറഞ്ഞു എന്നേയുള്ളു. ആലോചിക്കണോ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ടം.

നിര്‍ത്തുന്നു, ആശംസകള്‍

അപ്പൂട്ടൻ പറഞ്ഞു...

ദയവായി ഇതിനു സമാനമായി പല ഉദാഹരണങ്ങളും ചരിത്രത്തില്‍ ഉണ്ട് എന്ന് പറഞ്ഞത് നബിക്ക് സമാനമായി എന്ന് വായിക്കാതിരിക്കാന്‍ അപേക്ഷ. പറഞ്ഞു വന്നത് ഈ ലോജിക്കിനെ കുറിച്ച് മാത്രമാണ്.

ചിന്തകന്‍ പറഞ്ഞു...

അപ്പൂട്ടന്‍ said...
അതിനു യേശുവോ അദ്ദേഹത്തിന്റെ അനുയായികളോ അങ്ങിനെ ഒരു കാര്യം പറഞ്ഞതായി തെളിവുണ്ടോ എന്ന് താങ്കള്‍ ചോദിച്ചപ്പോള്‍....

ചിന്തകന്‍ said...
[യേശു(ഈസ (അ)) ദൈവപുത്രനാണെന്ന് യേശുവോ(ഈസ (അ)) യേശുവിന്റെ സമകാലിനരോ വാദിച്ചെന്നതിന് (ബൈബിളില്‍ എങ്കിലും)വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ താങ്കളുടെ ലോജിക്കിന് പിന്‍ബലമാവുകയുള്ളൂ.]

തെളിവുണ്ടോ എന്ന് ഞാന്‍ താങ്കളോട് ചോദിച്ചില്ല. വാദിക്കാന്‍ വേണ്ടി മാത്രം കാര്യങ്ങളെ വളച്ചൊടിക്കാതിരിക്കുക.

ഒന്ന് കൂടി വ്യക്തമാക്കാം.
മുഹമ്മദ് നബി പ്രവാചകനാണെന്ന് വാദിച്ചിരുന്നു എന്നതില്‍ ആര്‍ക്കും എതിരഭ്പ്രായമില്ല. അങ്ങിനെ വാദിച്ചില്ല എന്ന് വിമര്‍ശകര്‍പോലും അവകാശപ്പെട്ടിട്ടുമില്ല. എന്നാല്‍ യേശു ദൈവ പുത്രനാണെന്ന് യേശു വാദിച്ചിട്ടില്ലാ എന്നതിനാണ് കൂടുതല്‍ തെളിവുകള്‍ ഉള്ളത് ( ആ തെളിവുകള്‍ മറ്റൊരവസരത്തില്‍ ഒരു പോസ്റ്റായി ഇടാം) അത് കൊണ്ട് തന്നെ താങ്കള്‍ പറഞ്ഞ ലോജിക് ഇവിടെ വര്‍ക്കാവുകയില്ല.

ജമാല്‍ ബദവി പറഞ്ഞത് ‘വിശ്വസിക്കേണ്ട്‘ കാര്യമല്ല. മറിച്ച് ചിന്തിച്ച് മനസ്സിലാക്കെണ്ട് കാര്യമാണ്.

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൂട്ടൻ പറഞ്ഞു...

വലിയൊരു കമന്റിട്ടതാണ്, മുന്‍പൊരിക്കല്‍ ചെയ്തതുപോലെ തന്നെ ഡിലീറ്റ് ചെയ്യുന്നു.
വേണ്ട, എന്തിനു വെറുതെ ചര്‍ച്ച നീട്ടുന്നു. പ്രയോജനമില്ലാത്ത കാര്യം ഒഴിവാക്കുന്നതല്ലേ നല്ലത്.

ഏതായാലും കൃസ്തു ദൈവപുത്രനല്ല എന്ന് പറഞ്ഞു (അല്ലെങ്കില്‍ ദൈവപുത്രനാണ്‌ എന്ന് പറഞ്ഞില്ല) എന്നതിന് താങ്കള്‍ വേറൊരു പോസ്റ്റില്‍ തെളിവിടുമല്ലോ, കാത്തിരിക്കാം.

ആധാരം ചരിത്രമായാലും ബൈബിള്‍ ആയാലും അറിഞ്ഞിരിക്കാമല്ലോ.