2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

മതം പുതിയ നൂറ്റാണ്ടില്‍

കൂട്ടില്‍ മുഹമ്മദലി.
നവോത്ഥാന പ്രസ്ഥാനങ്ങളെയും ജനം വിമര്‍ശന ബുദ്ധ്യാവിലയിരുത്തേണ്ടതുണ്ട്‌. എപ്പോഴും ഒരു കണ്ണ്‌ അതി​‍െന്‍റ മേല്‍ ഉണ്ടായിരിക്കണം. കാരണം, മറ്റൊരു പുരോഹിതപ്പടയായി നവോത്ഥാന പ്രസ്ഥാനം അധഃപതിക്കാനിടയുണ്ട്‌. ചരിത്രത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.

ഹൈന്ദവ സമൂഹത്തില്‍ ശുദ്ധീകരണ സാധ്യത ക്രൈസ്തവ-ഇസ്ലാം മതങ്ങളെക്കാള്‍ കുറവാണ്‌. പുരോഹിതന്മ​‍ാര്‍ക്കും വിശ്വാസികള്‍ക്കും തോന്നിയപോലെ കൈകാര്യം ചെയ്യാവുന്ന സ്വഭാവമാണ്‌ അതി​‍േന്‍റത്ത്‌. ഒറിജിനിലും വ്യാജവും വേര്‍തിരിച്ചറിയാനുള്ള സാധ്യത ഹൈന്ദവതയില്‍ വളരെ വിരളമാണ്‌. പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകള്‍വരെ അതിനു സ്വീകാര്യമാണ്‌. ഈ സാഹചര്യത്തില്‍ ശുദ്ധീകരണത്തി​‍െന്‍റ അടിസ്ഥാനം നിശ്ചയിക്കുക പ്രയാസമായിതീരുന്നു. വസ്തുത ഇതാണെങ്കിലും ചിന്താരംഗത്തും കര്‍മരംഗത്തും ഉന്നത ശ്രേണികളിലുള്ള വ്യക്തികള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഹൈന്ദവ സമൂഹത്തിലും ശുദ്ധീകരണം നടന്നേക്കും.

ബുദ്ധിജീവികളുടെ പങ്ക്‌
മതം മനുഷ്യാവകാശങ്ങളുമായി ഏറ്റുമുട്ടുന്നു എന്ന ധാരണ ഉണ്ടാകാന്‍ പാടില്ലാത്തത്താണ്‌. അവകാശങ്ങളുടെ മൗലികപാഠങ്ങള്‍ ഉദ്ഘോഷിച്ചതു മതങ്ങളാണ്‌. വിമോചനത്തി​‍െന്‍റ രാജപാത വെട്ടിയതും മതങ്ങളാണ്‌. ഇതിനു വിരുദ്ധമായ അനുഭവങ്ങളെ പൗരോഹിത്യത്തി​‍െന്‍റ പട്ടികയിലാണ്‌ ചേര്‍ക്കേണ്ടത്‌. പൗരോഹിത്യം മതമല്ല; മതത്തിനു മീതെ വളര്‍ന്ന ഇത്തിള്‍ക്കണ്ണിയാണ്‌. മതത്തെക്കാള്‍ അത്‌ വളര്‍ന്നു പടര്‍ന്നത്‌ മനുഷ്യ​‍െന്‍റ അശ്രദ്ധകൊണ്ടാണ്‌. ഈ അശ്രദ്ധയില്‍ വലിയ പങ്ക്‌ ബുദ്ധിജീവികളുടേതാണ്‌. മനുഷ്യ​‍െന്‍റ മൗലികാവകാശങ്ങള്‍ നിഷേധിക്കാനും വിമോചനത്തി​‍െന്‍റ രാജപാത കൊട്ടിയടക്കാനും പുരോഹിതന്മ​‍ാരെ കയറൂരിവിട്ടതി​‍െന്‍റ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബുദ്ധിജീവികള്‍ക്ക്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പിഴവ്‌ തിരുത്താനുള്ള അവസരമാണ്‌ അവര്‍ക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

മതങ്ങളുടെ ശുദ്ധീകരണത്തിന്‌ ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്‌ ബുദ്ധിജീവികള്‍ വിശ്വാസികളുടെ വിശ്വാസമാര്‍ജിക്കണം. ദൈവിക മതത്തെയും പുരോഹിത മതത്തെയും വേര്‍തിരിച്ചു മനസിലാക്കാതെ മതത്തിനുനേരെ അവര്‍ നേരത്തെ എയ്ത അമ്പുകള്‍ വിശ്വാസികളുടെ മനസില്‍ തറച്ചുകിടപ്പുണ്ട‍്‌. സംശയദൃഷ്ടിയോടെ മാത്രമെ ബുദ്ധിജീവികളുടെ ഏത്‌ നീക്കത്തെയും സാധാരണക്കാര്‍ കാണുകയുള്ളൂ. മതത്തി​‍െന്‍റ യഥാര്‍ത്ഥ വക്താക്കളാണ്‌ തങ്ങളെന്ന്‌ വാക്കിലും പ്രവൃത്തിയിലും അവര്‍ തെളിയിക്കണം. ഇങ്ങനെ ആസൂത്രിതവും ആത്മാര്‍ത്ഥവുമായ ശ്രമം ബുദ്ധിജീവികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ നൂറ്റാണ്ടുകളായി മതത്തിനുമീതെ അട്ടിയായി കിടക്കുന്ന ദുഷിപ്പുകള്‍ ഒരളവോളം നീക്കം ചെയ്യാന്‍ സാധിക്കും. പുതിയ നൂറ്റാണ്ടില്‍ ബുദ്ധിജീവികള്‍ നിര്‍വഹിക്കേണ്ട ആദ്യത്തെ ദൗത്യം ഇതായിരിക്കണം. പുതിയ നൂറ്റാണ്ടില്‍ മതത്തെ നയിക്കേണ്ടത്‌ ബുദ്ധിജീവികളാവണം; ഒരിക്കലും പുരോഹിതന്മ​‍ാരായിപ്പോകരുത്‌.

മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇനി മതത്തിനേ സാധിക്കൂ. നിയമവും നിയമപാലകരും നോക്കുകുത്തികളായിത്തീരുന്ന കാലത്ത്‌ മനുഷ്യ​‍െന്‍റ നിലനില്‍പിനും നിയമവാഴ്ചക്കും അഭൗമമായ നിയന്ത്രണം അത്യാവശ്യമായിത്തീരും. മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ക്ക്‌ ഒരു മറുപുറമുണ്ട്‌- അവ​‍െന്‍റ ബാധ്യതകള്‍. ബാധ്യതകള്‍ നിറവേറ്റപ്പെടുമ്പോഴാണ്‌ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്നത്‌. ആധുനിക ലോകത്തി​‍െന്‍റ നിയമപുസ്തകത്തില്‍ ബാധ്യതകളില്ല; അവകാശങ്ങളേയുള്ളൂ. അവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു, ബാധ്യതകള്‍ നിറവേറ്റപ്പെടാത്തതുകൊണ്ട്‌. അവകാശങ്ങളെ ബാധ്യതകളുമായി ബന്ധിപ്പിക്കാന്‍ മതത്തിനു സാധിക്കും. മതത്തിനേ അത്‌ സാധിക്കൂ. മതം ഒരു ആഢംബര സംഗതിയല്ല. ജീവിതത്തി​‍െന്‍റ ശാന്തമായ ഒഴുക്കിന്‌ അത്യാവശ്യമാണത്‌. ഈ അത്യാവശ്യ സംഗതിയെ പുരോഹിതന്മ​‍ാരുടെ കളിപ്പാട്ടമായി വിട്ടുകൊടുത്തുകൂടാ.

സ്വാതന്ത്ര്യം
മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള മൗലികമായ സ്വാതന്ത്ര്യത്തെ എല്ലാ മതങ്ങളും അംഗീകരിച്ചേ പറ്റു. പ്രവാചകന്മ​‍ാര്‍ അനുവദിച്ചുകൊടുത്ത സ്വാതന്ത്ര്യമാണത്‌. പ്രാണവായുവി​‍െന്‍റ തൊട്ടടുത്താണ്‌ ചിന്താസ്വാതന്ത്ര്യത്തി​‍െന്‍റ സ്ഥാനം. എന്നാല്‍, വിശ്വാസിയായാലും അവിശ്വാസിയായാലും മനുഷ്യരെ ചൂഷണം ചെയ്യാന്‍ അനുവദിച്ചുകൂടാ. ചിന്താസ്വാതന്ത്ര്യവും ചൂഷണ സ്വാതന്ത്ര്യവും ഒന്നല്ല. മതത്തി​‍െന്‍റ പേരിലുള്ള ചൂഷണങ്ങള്‍ക്കുനേരെ കണ്ണുചിമ്മുന്നത്‌ ശരിയല്ല. ഈ ചൂഷകരെ എന്തു ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരം വ്യക്തികള്‍ക്കില്ലെന്നത്‌ ശരി. എന്നാല്‍, ഭരണകൂടത്തിനു തീര്‍ച്ചയായും അതുണ്ടല്ലോ. ഭരണകൂടം ഈ അധികാരം വിനിയോഗിക്കാതിരിക്കുമ്പോഴാണ്‌ വ്യക്തികള്‍ അത്‌ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത്‌. നാടുനീളെ വിവാഹം കഴിച്ച്‌ നിരവധി സ്ത്രീകളെയും കുഞ്ഞുങ്ങളെയും തെരുവിലുപേക്ഷിച്ച്‌ ഒടുവില്‍ സിദ്ധന്‍ ചമഞ്ഞ്‌ പണംപിടുങ്ങിക്കൊണ്ട‍ിരിക്കുന്ന എത്രയോ പേര്‍ നമ്മുടെ നാട്ടിലുണ്ട്‌. ഇതിനെ സ്വാതന്ത്ര്യമെന്ന്‌ വിളിച്ചുകൂടാ. ഇവരെ തൊടാനുള്ള ഭരണകൂടത്തി​‍െന്‍റ പേടിയില്‍നിന്നാണ്‌ വ്യക്തികളുടെ കൈയേറ്റങ്ങളുണ്ടാകുന്നത്‌. ഈ സാഹചര്യം തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്‌.

മതം മനുഷ്യനുവേണ്ടിയാണ്‌. അത്‌ അവനു ആശ്വാസമാവണം; ഭാരമാകരുത്‌. പ്രവാചകന്മ​‍ാര്‍ അങ്ങനെയാണ്‌ മതത്തെപ്പറ്റി പഠിപ്പിച്ചതു. മതത്തി​‍െന്‍റ ആധികാരിക ശബ്ദം പ്രവാചകന്മ​‍ാരുടേതാണ്‌; പുരോഹിതന്മ​‍ാരുടേതല്ല.

'ഞങ്ങളും' 'നിങ്ങളു'മില്ല; 'നമ്മള്‍'
'ഞങ്ങള്‍', 'നിങ്ങള്‍' ഭാവങ്ങളും മതത്തിലില്ലാത്തത്താണ്‌. 'നമ്മള്‍-മനുഷ്യര്‍' എന്നാണ്‌ പ്രവാചകന്മ​‍ാര്‍ പഠിപ്പിച്ചതു. വിഭജനം പുരോഹിതന്മ​‍ാരുടെ വകയാണ്‌. അധികാര താത്പര്യങ്ങള്‍ക്കുവേണ്ടി ഭരണകൂടങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്‌. വിഭജനത്തി​‍െന്‍റ അടിസ്ഥാനം കര്‍മമാണ്‌. കര്‍മത്തെ വിലയിരുത്തേണ്ടത്‌ ദൈവവും. അത്‌ നടക്കുക പരലോകത്താണ്‌; ഇഹലോകത്തല്ല. ദൈവത്തി​‍െന്‍റ പണിയെടുക്കാന്‍ ആരെയും അവന്‍ ഏല്‍പിച്ചിട്ടില്ല. ഇവിടെ ഒരു വര്‍ഗമേയുള്ളൂ - മനുഷ്യവര്‍ഗം, ഇതും പുനഃസ്ഥാപിക്കപ്പെടേണ്ട ഒരു മതപാഠമാണ്‌.

മതങ്ങളുടെ വേരുകള്‍ കണ്ടെത്തുകയാണ്‌ വിഭജന രോഗത്തെ നേരിടാനുള്ള പോംവഴി. മുഹമ്മദ്‌, യേശു, മോസസ്‌, അബ്രഹാം.. അങ്ങനെ ആദംവരെയുള്ള പ്രവാചകന്മ​‍ാര്‍ ഒരേ സന്ദേശമാണ്‌ പ്രചരിപ്പിച്ചതു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാചകന്മ​‍ാര്‍ ഒന്നു തന്നെയാണ്‌ പറഞ്ഞത്‌. മറിച്ചുള്ള വാദം മതവിരുദ്ധമാണ്‌. എല്ലാ കാലങ്ങളിലേയും എല്ലാ രാജ്യങ്ങളിലേയും പ്രവാചകന്മ​‍ാരെ അംഗീകരിക്കുമ്പോഴേ ഒരാള്‍ യഥാര്‍ത്ഥ മതവിശ്വാസി ആകുന്നുള്ളൂ. എല്ലാ മതങ്ങളെയും യോജിപ്പിക്കുന്ന ചില കണ്ണികളുണ്ട്‌. അത്‌ കണ്ടെത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈരത്തിന്‌ ഒരു പരിധിവരെ പരിഹാരമാകും. ഗവേഷണത്തിന്‌ പണം അനുവദിക്കേണ്ടത്‌ ഈ മേഖലയിലാണ്‌.

ഈ രംഗത്ത്‌ ഇസ്ലാമി​‍െന്‍റ കാഴ്ചപ്പാട്‌ ചിന്തനീയമാണ്‌. എല്ലാ പ്രവാചകന്മ​‍ാരെയും ഇസ്ലാം അംഗീകരിക്കുന്നു. അവരുടെ അനുയായികള്‍ ഇന്ന്‌ ഇസ്ലാമി​‍െന്‍റ ശത്രുപക്ഷത്താണെന്നതൊന്നും ഈ അംഗീകാരത്തിന്‌ ഇസ്ലാമിനു തടസ്സമല്ല. മുഹമ്മദ്‌ നബി പുതുതായി ഒന്നും പറഞ്ഞില്ല; യേശുവും മോസസും ഉള്‍പ്പെടെയുള്ള മുന്നേ പോയ പ്രവാചകന്മ​‍ാര്‍ ജനങ്ങളോട്‌ പറഞ്ഞ കാര്യങ്ങള്‍ അവരെ ഓര്‍മിപ്പിക്കുക മാത്രമാണ്‌ അദ്ദേഹം ചെയ്തത്‌. പ്രവാചക നിയോഗത്തി​‍െന്‍റ പൂര്‍ണതയാണ്‌ മുഹമ്മദിലൂടെ സംഭവിച്ചതു. 'പരസ്പരം യോജിക്കാവുന്ന മേഖല'യിലേക്കുള്ള ഇസ്ലാമി​‍െന്‍റ ക്ഷണവും ശ്രദ്ധേയമാണ്‌. ഇസ്ലാമി​‍െന്‍റ ഈ ആഹ്വാനത്തിനു ചെവികൊടുക്കാന്‍ ആധുനിക മതസമൂഹങ്ങള്‍ക്കു സാധിച്ചാല്‍ പരസ്പര സഹകരണത്തിലധിഷ്ഠിതമായ മതങ്ങളുടെ പുഷ്കല കാലംവരും.

മതം ജീവിതം തന്നെ
ജീവിതത്തില്‍ മതത്തി​‍െന്‍റ റോളെന്ത്‌? കണിശമായി നിര്‍ണയിക്കപ്പെടേണ്ട സംഗതിയാണിത്‌. മനസ്സി​‍െന്‍റ കുപ്പത്തൊട്ടിയിലല്ല മതത്തി​‍െന്‍റ സ്ഥാനം; ജീവിതം മുഴുവന്‍ അത്‌ നിറഞ്ഞു നില്‍ക്കണം. മതം ഒരു സ്വകാര്യ ഏര്‍പ്പാടാണെന്ന്‌ പറഞ്ഞത്‌ ഏറ്റവും വലിയ തട്ടിപ്പായിരുന്നു. (പുരോഹിതന്മ​‍ാരെയും ഭരണവര്‍ഗത്തെയും സഹായിക്കാനായിരുന്നു അത്‌). പുരോഹിതന്മ​‍ാരുടെ മതം കുപ്പത്തൊട്ടികൊണ്ട്‌ തൃപ്തിപ്പെടും. ജീവിച്ചിരിക്കുമ്പോള്‍ അതി​‍െന്‍റ ആവശ്യമില്ലല്ലോ. മരണാനന്തരമാണല്ലോ അത്‌ സജീവമാകുന്നത്‌. പുരോഹിതന്മ​‍ാര്‍ മതത്തെ തലകുത്തനെ നിര്‍ത്തി എന്ന്‌ നടേ പറഞ്ഞത്‌ അതുകൊണ്ടാണ്‌. ദൈവത്തി​‍െന്‍റ മതം, പക്ഷെ, അന്ത്യകൂദാശ നിര്‍വഹിക്കാനുള്ളതല്ല. ജീവിതത്തി​‍െന്‍റ മജ്ജയെയും മാംസത്തെയും അത്‌ ത്രസിപ്പിച്ചുകൊണ്ടിരിക്കും. ജീവിതത്തി​‍െന്‍റ എല്ലാ ഇതളുകളിലും അത്‌ മധു വിതറും. പള്ളി​‍െയും പാര്‍ലമെന്‍റിനെയും അത്‌ വിശുദ്ധമാക്കും. മനസിനെയും ശരീരത്തെയും അത്‌ വിമലീകരിക്കും. മതം-രാഷ്ട്രീയം, ആരാധന-അദ്ധ്വാനം, പുരോഹിതന്‍-യോദ്ധാവ്‌, ആത്മീയം-ഭൗതികം ഇങ്ങനെയുള്ള കൃത്രിമ വിഭജനങ്ങളൊന്നും അതിലില്ല. തോന്നിയപോലെ ജീവിക്കാന്‍ ഒരു ഇടവും അത്‌ വിട്ടുതരില്ല. ഏകാധിപതികള്‍ക്കും തെമ്മാടികള്‍ക്കും അത്‌ സ്വീകാര്യമാവില്ല. അവര്‍ക്ക്‌ നല്ലത്‌ പുരോഹിതന്മ​‍ാരുടെ മതമാണ്‌.

ദൈവത്തി​‍െന്‍റ മതം മര്‍ദ്ദിത​‍െന്‍റ നിസഹായതയില്‍നിന്നുയരുന്ന നിശ്വാസമ്മല്ല; അവ​‍െന്‍റ ആദ്യത്തെ ആയുധം തന്നെയാണത്‌. മര്‍ദ്ദകരും ചൂഷകരും അതിനെ വെറുക്കുകയും ഭയക്കുകയും ചെയ്യും. തിരിച്ചുപോകുന്നെങ്കില്‍ ഈ മതത്തിലേക്കാണ്‌ പോകേണ്ടത്‌. ചര്‍ച്ച ചെയ്യേൺതും ഇതേക്കുറിച്ചു തന്നെ. ഇതുവരെ പുരോഹിതന്മ​‍ാര്‍ മതത്തെ ഭരിച്ചു. നാളെമുതല്‍ മതം അവരെ ഭരിക്കട്ടെ. ഇത്രയും കാലം മതം നമ്മുടെ മുതുകില്‍ ഭാരം കയറ്റിവെച്ചു. ഇനിയുള്ള കാലം ഭാരം ഇറക്കിവെക്കലാകട്ടെ അതി​‍െന്‍റ ജോലി. (1999).

9 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇനി മതത്തിനേ സാധിക്കൂ. നിയമവും നിയമപാലകരും നോക്കുകുത്തികളായിത്തീരുന്ന കാലത്ത്‌ മനുഷ്യ​‍െന്‍റ നിലനില്‍പിനും നിയമവാഴ്ചക്കും അഭൗമമായ നിയന്ത്രണം അത്യാവശ്യമായിത്തീരും. മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ക്ക്‌ ഒരു മറുപുറമുണ്ട്‌- അവ​‍െന്‍റ ബാധ്യതകള്‍. ബാധ്യതകള്‍ നിറവേറ്റപ്പെടുമ്പോഴാണ്‌ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്നത്‌. ആധുനിക ലോകത്തി​‍െന്‍റ നിയമപുസ്തകത്തില്‍ ബാധ്യതകളില്ല; അവകാശങ്ങളേയുള്ളൂ.

ചിന്തകന്‍ പറഞ്ഞു...

ഒരു വിശ്വാസി വിശ്വാസിയാകുന്നതിനും, ഒരു യുക്തിവാദി യുക്തിവാദിയാകുന്നതിനും മതിയായ കാരണങ്ങളുണ്ട്. സമാന്തരരേഖ പോലെ ഒരിക്കലും കൂട്ടിമുട്ടാനോ അന്യോന്യം ബോധ്യപ്പെടുത്താനോ ഇക്കൂട്ടര്‍ക്കാകില്ല. യുക്തിവാദികള്‍ യാന്ത്രികമായി ചിന്തിക്കുന്നു എന്ന് പറയാതെ വയ്യ. മനുഷ്യമനസ്സിന്റെ വ്യാകുലതകള്‍ യുക്തിവാദികള്‍ കാണുന്നില്ല. ഒരാള്‍ യുക്തിപരമായി ചിന്തിക്കട്ടെ,യുക്തിവാദിയാകട്ടെ. അതോടൊപ്പം വിശ്വാസികളുടെ മനസ്സിനെ കാണാനും മാനിക്കാനും കൂടി ശ്രമിക്കട്ടെ!
=> കെ പി സുകുമാരന്‍

ചര്‍ച്ചക്ക് താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുക്തിചിന്തകള്‍

പാവപ്പെട്ടവൻ പറഞ്ഞു...

മതത്തി‍െന്‍റ പേരിലുള്ള ചൂഷണങ്ങള്‍ക്കുനേരെ കണ്ണുചിമ്മുന്നത്‌ ശരിയല്ല. ഈ ചൂഷകരെ എന്തു ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരം വ്യക്തികള്‍ക്കില്ലെന്നത്‌ ശരി.

ആ കാഴ്ചപാടു തെറ്റല്ലേ വ്യക്തികള്‍ ആകുന്ന സമുഹത്തിന് അതിനു കഴിയുമല്ലോ കോടതികളില്‍ നിന്നുള്ള ഒരു ഉത്തരവ് കൊണ്ട് ഇവിടെ മാറ്റങ്ങള്‍ സാധ്യമാകുന്നില്ല
ആശംസകള്‍

നാട്ടുകാരന്‍ പറഞ്ഞു...

ഇതൊന്നു നോക്കൂ ....

http://boolokamonline.blogspot.com/2009/09/blog-post_08.html

മുഫാദ്‌/\mufad പറഞ്ഞു...

ഇന്നത്തെ സമൂഹത്തില്‍ സമൂലമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ മതത്തിനും അത് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ക്കും കഴിയും..ഇരുളില്‍ മൂടിയ അറേബ്യന്‍ ജന സമൂഹത്തെ അത്യുല്‍ക്രുഷ്ടരായ ഒരു സമൂഹമാക്കി മാറ്റിയെടുത്തത് മുഹമ്മദ്‌ നബി അവരില്‍ പാകി വളര്‍ത്തിയെടുത്ത വിശ്വാസത്തിന്റെ പാതകളിലൂടെയാണ്..എന്നാല്‍ പിന്നീട് പൌരൊഹിത്യതിന്ടെയുമ് സാംബ്രതായിക ആചാരങ്ങളുടെയും നൂലാമാലകളില്‍ സമൂഹം അകപ്പെട്ടപ്പോഴാണ് കുറെ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.മതത്തെ ശരിയായി മനസ്സിലാക്കുമ്പോള്‍ എല്ലാ മതങ്ങളും ലോകത്തിനു മുന്നില്‍ കാഴ്ച വെച്ചത് ഒരേ ആശയങ്ങലാനെന്നും പിന്നീട് പൌരോഹിത്യം അവരുടെ താല്പര്യ പ്രകാരം മതങ്ങളെ വളച്ചോടിക്കുകയായിരുന്നുവെന്നും പ്രായോഗിക തലത്തില്‍ ഇന്നും അവ പ്രസക്തമാണെന്നും അല്ല അവ മാത്രമെ പ്രസക്തമായുള്ളൂ എന്നും നമുക്കു മനസ്സിലാക്കാം....
തികച്ചും ചിന്തകള്‍ക്ക് ഇടം നല്കുന്ന ലേഖനം.

sHihab mOgraL പറഞ്ഞു...

ചിന്തകളുടെ പുതിയ തലങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഈ ലേഖനത്തിന്‌ അഭിനന്ദനങ്ങള്‍.

Sakkeer Hussain പറഞ്ഞു...

പ്രിയരേ
സമയമുള്ളവവര്‍ ഈ ബ്ലോഗ്‌ മാഗസിനും ഒന്ന് സന്ദര്‍ശിക്കുക
http://sneha-sandesham.blogspot.com/

നിസ്സഹായന്‍ പറഞ്ഞു...

-:)........

പള്ളിക്കുളം.. പറഞ്ഞു...

ചിന്തകാ..
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
പോരട്ടെ.