2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

നോമ്പ് - ഒരു ശിക്ഷണം
(183-184) അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം.183 വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാകുന്നു. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അവന്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികക്കട്ടെ. വ്രതമനുഷ്ഠിക്കാന്‍ കഴിവുള്ളവന്‍ (എന്നിട്ടും അതനുഷ്ഠിക്കുന്നില്ലെങ്കില്‍) പ്രായശ്ചിത്തം നല്‍കേണ്ടതാകുന്നു. ഒരഗതിക്ക് അന്നം നല്‍കലാണ് ഒരു വ്രതത്തിന്റെ പ്രായശ്ചിത്തം. ആരെങ്കിലും സ്വമേധയാ കൂടുതല്‍ നന്മചെയ്താല്‍ അതവന്നു നല്ലത്.184 എന്നാല്‍ വ്രതമനുഷ്ഠിക്കുന്നതുതന്നെയാണ് ഏറെ ഉത്കൃഷ്ടമായിട്ടുള്ളത്-നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.185


നോമ്പിന്റെ പ്രാധാന്യവുമായി ബന്ധപെട്ട് 13/08/2010 ന് വെള്ളിയാഴ്ക് കുവൈത്തിലെ മസ്ജിദ് ഉക്കാഷയില്‍ വെച്ച് ഫൈസല്‍ മഞ്ചേരി നടത്തിയ റമദാന്‍ പ്രഭാഷണമാണ് ചുവടെ.... എന്തിന് വേണ്ടിയാണ് ഒരു മുസ്ലീം വൃതമനുഷ്ടിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇത് ഒരു പക്ഷേ ഉപകാരപ്പെട്ടേക്കാം എന്ന പ്രതീക്ഷയോടെ ഈ പ്രസംഗത്തിന്റെ ശബ്ദ്ം ഇവിടെ നല്‍കുന്നു. കൂടുതല്‍ പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ ഇവിടെ സന്ദര്‍ശിക്കുക.

1 അഭിപ്രായം:

ചിന്തകന്‍ പറഞ്ഞു...

നോമ്പിന്റെ പ്രാധാന്യവുമായി ബന്ധപെട്ട് 13/08/2010 ന് വെള്ളിയാഴ്ക് കുവൈത്തിലെ മസ്ജിദ് ഉക്കാഷയില്‍ വെച്ച് ഫൈസല്‍ മഞ്ചേരി നടത്തിയ റമദാന്‍ പ്രഭാഷണമാണ് പോസ്റ്റില്‍.... എന്തിന് വേണ്ടിയാണ് ഒരു മുസ്ലീം വൃതമനുഷ്ടിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇത് ഒരു പക്ഷേ ഉപകാരപ്പെട്ടേക്കാം എന്ന പ്രതീക്ഷയോടെ ഈ പ്രസംഗത്തിന്റെ ശബ്ദ്ം ഇവിടെ നല്‍കുന്നു. കൂടുതല്‍ പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ ഇവിടെ സന്ദര്‍ശിക്കുക.