2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

എന്താണ് സകാത്?

ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിൽ മദ്ധ്യത്തിലുള്ള ഒരാരാധനാ കർമ്മമാണ് സകാത്. നോമ്പിനേക്കാളും ഹജ്ജിനേക്കാളും മുകളിലാണ് അതിന്റെ സ്ഥാനം. സാമ്പത്തികമായി സകാത്തിന്റെ പരിധിയിലായിട്ടും, അത് നൽകാത്തവന്റെ നമസ്കാരം പോലും സ്വീകരിക്കപെടുകയില്ല.

സകാത്തിനെ കുറിച്ച് ഇന്ന് ആളുകൾക്ക് പലതെറ്റിദ്ധാരണകളുമുണ്ട്. അതിൽ പ്രധാനമായത്, ധനികൻ പാവപെട്ടവന് നൽകുന്ന ഒരു ഔദാര്യത്തിന്റെ പേരാണ് സകാത്ത് എന്നാണ്.(നമ്മുടെ നാട്ടിലൊക്കെ വെറും ‘ചെക്കാത്ത്‘ എന്ന് ആളുകൾ അതിനെ വിളിക്കാറുണ്ട്, പ്രയോഗവത്കരണത്തിലെ അപാകതകളാണ് ഇത്തരത്തിലൊക്കെ അതിനെ അറിയപെടാൻ കാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്). എന്നാൽ സത്യത്തിൽ അങ്ങിനെയല്ല. ധനികന്റെ സ്വത്തിൽ പാവപ്പെട്ടവനുള്ള അവകാശത്തിന്റെ പേരാണ് സകാത്. മാത്രമല്ല, നൽകാത്തവനിൽ നിന്ന് അത് വസൂലാക്കി അർഹതപെട്ടവർക്ക് നൽകാൻ ഒരു ഇസ്ല്ലാമിക ഭരണസംവിധാനത്തിന് അധികാരവുണ്ട്.ദാരിദ്ര നിർമ്മാജ്ജനമാണ് അതിന്റെ സാമൂഹിക ലക്ഷ്യം. സമ്പത്തിന്റെ ശുദ്ധീകരണമാണ് അതിന്റെ ആത്മീയ ലക്ഷ്യം. ‘സകാത്ത്’ എന്ന പദത്തിന്റെ അർഥം വളർച്ച,‘ശുദ്ധീകരണം‘ എന്നിങ്ങനെയാണ്. ധാന ധർമ്മങ്ങൾ നൽകുന്നത് ഒരാളുടെ ഇഷ്ടം. എന്നാൽ സകാത് നൽകുക എന്നത് നിർബന്ധമായ ഒരു ആരാധനയാണ് ഇസ്ലാമിൽ.

വരുമാനത്തിന്റെ സ്രോതസ്സനുസരിച്ച് സകാത്തിന്റെ വിഹിതം 2.5%,5%,10% 20% ശതമാനം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഒരാൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തിന് 2.5% സകാത് നൽകേണ്ടത്. (ഉദാ: ശമ്പളം,നനച്ചുണ്ടാക്കിയ കൃഷി), കൂടുതൽ വിശദമായി താഴെയുള്ള പ്രഭാഷണത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

മറ്റൊരു തെറ്റിദ്ധാരണ റമദാൻ മാസത്തിലാണ് സകാത്ത് നൽകേണ്ടത് എന്നാണ്. റമദാൻ മാസത്തിൽ നൽകുന്നത് കൂടുതൽ പുണ്യകരമായിട്ടുള്ളതാണെങ്കിലും ഒരു പ്രത്യേക സമയം അതിന് വേണ്ടി നിശ്ചയിക്കപെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. പരിധിയെത്തിയ സമ്പത്ത് എപ്പോൾ കൈയിൽ വന്നാലും അയാൾ സകാത് നൽകൽ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ പ്രഭാഷണത്തിൽ ഉണ്ട്.

ആരൊക്കെയാണ് സകാത്ത് നൽകേണ്ടവർ എന്നും ആർക്കൊക്കെയാണ് അത് വാങ്ങാൻ അർഹതയുള്ളവർ എന്നുമുള്ള കാര്യങ്ങൾ വളരെ വിശദമായി തന്നെ താഴെയുള്ള പ്രഭാഷണങ്ങളിൽ ലഭ്യമാണ്.

സകാതിനെ കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടാക്കാൻ ഇത് ഉപകരിക്കും എന്ന പ്രതീക്ഷയോടെ......

ഫൈസൽ മഞ്ചേരി


സക്കീർ ഹുസൈൻ തുവ്വൂർ

6 അഭിപ്രായങ്ങൾ:

മുക്കുവന്‍ പറഞ്ഞു...

നിനക്ക് മറ്റുള്ളവരെ സഹായിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? മറ്റുള്ളവരുടെ തൊഴിലിന്റെ കൂലി നിന്നേക്കാള്‍ കുറവായതുകൊണ്ട്... എന്ന് പറഞ്ഞാല്‍ ബുദ്ദിയുള്ളവന്‍ ഇല്ലാത്തവനെ എന്നും ഭരിച്ചുകൊണ്ടിരിക്കും.. ഇങ്ങനെ ഭരിക്കുമ്പോള്‍ ( പാവപ്പെട്ടവനെ ചൂഷണം ചെയ്ത് ) കൂടുതല്‍ കാശുള്ളവന്‍ കുറവുള്ളവനു ദാനം നല്‍കണമെന്ന് ദൈവം കല്പിച്ചോ? അപ്പോള്‍ ദൈവം മന്ദബുദ്ദിയായല്ലോ ചിന്തകാ...

ചിന്തകന്‍ പറഞ്ഞു...

പ്രിയ മുക്കുവന്‍
ദയവായി എന്നോട് ക്ഷമിക്കുക...
ഈ പോസ്റ്റ് താങ്കളെ പോലെയുള്ളവരുടെ വിഡ്ഢി ചോദ്യങ്ങളെ ഉദ്ദേശിച്ചുള്ളതല്ല.. :)തല്‍ക്കാലം ഡിലീറ്റുന്നില്ല..

Faizal Kondotty പറഞ്ഞു...

informative... good post!

CKLatheef പറഞ്ഞു...

നനച്ചുണ്ടാക്കിയ കൃഷിയുടെ 5% മാണ് സകാത്ത് നല്‍കേണ്ടത്. പ്രസംഗത്തില്‍ അപ്രകാരം പരാമര്‍ശിച്ചിട്ടില്ലെന്ന് കരുതുന്നു. കാലികമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍. സകാത്തും ധാനവും നല്‍കാന്‍ കല്‍പിച്ചതിലൂടെ ഇസ്‌ലാം മുതലാളിത്ത പക്ഷത്ത് നില്‍ക്കുന്നു എന്നും കൊടുക്കുന്നവനും വാങ്ങുന്നവനും ഉള്ള ഒരു വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമൊക്കെ പ്രചാരണം നടത്തികൊണ്ടിരിക്കുന്നുണ്ട് യുക്തിവാദികളും മുമ്പ് കമ്മ്യൂണിസ്റ്റുകാരും. മാന്യമായി മനുഷ്യനോട് സംസാരിക്കാനും സംവദിക്കാനുമുള്ള ഭാഷ യുക്തിവാദികള്‍ക്കും ഇസ്ലാം വിമര്‍ശകര്‍ക്കും കൈമോശം വന്നതുകൊണ്ടാണ് മുക്കുവന്റെ ചോദ്യം അങ്ങനെയായത്. വലിയ ബുദ്ധിമാന്‍മാരാകാനുള്ള ശ്രമത്തില്‍ പരിഹാസ്യരാകുകയാണ് ഈ വിമര്‍ശകര്‍. ഇസ്‌ലാം വിമര്‍ശനം അതിരുകടന്ന് ഒന്നും പറയാനില്ലാതെ ആരോ ചീത്തപറഞ്ഞെന്നും പറഞ്ഞ് അശ്ലീല ചിത്ര പോസ്റ്റിട്ട് മൃഗസമാനം നിന്ദ്യരായി മാറിക്കൊണ്ടിരിക്കുകയാണ് ബൂലോകത്തെ ഇസ്‌ലാം വിമര്‍ശകര്‍. അതുകൊണ്ട് മുക്കുവനെ പോലെയുള്ളവരെ അവഗണിച്ചത് നന്നായി.

അപ്പൂട്ടൻ പറഞ്ഞു...

സകാത്‌ മൂലം ദാരിദ്ര്യനിർമാർജ്ജനം സാധ്യമാകുമെന്ന് കരുതുന്നില്ല. പക്ഷെ ആ സങ്കൽപത്തിലെ നന്മയെ അംഗീകരിക്കുന്നു.

Audio കേൾക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. വീട്ടിൽ ചെന്ന് ഒന്ന് ശ്രമിക്കട്ടെ.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടൻ

സകാത് കൊണ്ട് ദാരിദ്ര നിർമ്മാജ്ജനം ഉണ്ടായതിന് ചരിത്രത്തിൽ തെളിവുകളുണ്ട്. കൃത്യമായി പ്രയോഗവത്ക്കരിച്ചാൽ തീർച്ചയായും നടക്കാൻ സാധ്യതയുള്ള ഒരു വ്യവസ്ഥ തന്നെയാണ് സകാത്. ഭാഗികമായി അത് ഇപ്പോഴും നടക്കുന്നുമുണ്ട്.

താങ്കൾ ഇത് സാധ്യമാവുകയില്ല എന്ന് പറഞ്ഞതിന്റെ കാരണം അറിയാൻ താത്പര്യമുണ്ട്.

വന്നതിനും അഭിപ്രയം അറിയിച്ചതിനും നന്ദി.

പ്രിയ ഫൈസൽ
വളരെ കാലത്തിന് ശേഷമാണല്ലോ. സന്ദർശനത്തിന് നന്ദി.

പ്രിയ ലത്തീഫ്
ഏത് കാര്യത്തിലും ബുദ്ധി ശൂന്യമയ ചോദ്യങ്ങൾ ഉന്നയിച്ച് സ്വയം പരിഹാസ്യരാവാൻ ശ്രമിക്കുന്ന ചില ആളുകളുണ്ട്. അവരെ ഒഴിവാക്കുകയേ നിവൃത്തിയുള്ളൂ. വന്നതിനും താങ്കളുടെ അഭിപ്രായം പങ്ക് വെച്ചതിനും വളരെ നന്ദി.