2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്


കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ രാഷ്ട്രീയ ജീവിതവും ജീവിതം തന്നെയും ഇല്ലാതാക്കാനുള്ള, ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കാണുന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള ധാര്‍മിക ബാധ്യത കേരള മുസ്‌ലിം സമൂഹിക രാഷ്ട്രീയ മതനേതൃത്വങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മത രാഷ്ട്രീയ നേതാക്കളുടെ ഭാവി നശിപ്പിച്ചത് കൊണ്ട് ഈ സിന്‍ഡ്രം ചികിത്സിക്കപ്പെടാന്‍ പോകുന്നില്ല.

പ്രവാചക(സ)നോട് മക്കയിലെ കടുത്ത പീഡനത്തിന്റെ വേളയില്‍ സായുധ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അനുവാദമില്ലെങ്കില്‍ ചില പ്രമുഖരെ രഹസ്യമായി ഉന്മൂലനം ചെയ്യുന്നതിന് അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ച് പ്രവാചക സഹചരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. ഒരു പ്രത്യാക്രമണം നടത്തിയില്ലെങ്കിലും ചില ശത്രു നേതാക്കളെ ഗൂഢമായി ഉന്മൂലനം ചെയ്താല്‍ പീഡനത്തിന് വലിയ ആശ്വാസം ലഭിക്കുമെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അതിന് മറുപടി പറഞ്ഞത് ദൈവമാണ്. ''ശത്രുക്കളില്‍ നിന്ന് വിശ്വാസികളെ പ്രതിരോധിക്കുന്നവന്‍ ദൈവമാകുന്നു. ദൈവം വഞ്ചകരെയും നന്ദികെട്ടവരെയും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'' (അല്‍ഹജ് 38).

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.......

ടി.മുഹമ്മദ് വേളം എഴുതിയ ഈ ലേഖനത്തിന്റെ തുടര്‍ച്ച അദ്ദേഹത്തിന്റെ ബ്ലോഗില്‍ വായിക്കുക.....

3 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.......

ടി.മുഹമ്മദ് വേളം എഴുതിയ ഈ ലേഖനത്തിന്റെ തുടര്‍ച്ച അദ്ദേഹത്തിന്റെ ബ്ലോഗില്‍ വായിക്കുക.....

Noushad Vadakkel പറഞ്ഞു...

മഅദനിയുടെ ഭൂതകാല ചരിത്രം സ്ഫടികം പോലെ സുതാര്യവും പച്ച വെള്ളം പോലെ പരിശുദ്ധവുമാണെന്നൊന്നും ആര്‍ക്കും അഭിപ്രായമില്ല.തീര്‍ച്ചയായും തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളത്തില്‍ ന്യൂനപക്ഷ തീവ്രവാദം ബീജാവാപം ചെയ്യാന്‍ അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങളും വൈകാരിക സമീപനങ്ങളും കനത്ത സംഭാവന നല്‍കിയിട്ടുണ്ട്.അപക്വവും ആത്മാഹത്യാപരവുമായ ആ അപരാധത്തെ എന്നും ശക്തമായി തന്നെ എതിര്‍ക്കണം.മഅദനിയുടെ തന്നെ വാക്കുകളെ മുഖവിലക്കെടുക്കാം എങ്കില്‍ ആ വിവേക ശൂന്യതയെ അദ്ദേഹം തിരിച്ചറിയുകയും അതില്‍ ഖേദിക്കുകയും ജനാധിപത്യപരമായ പൊതു പ്രവര്‍ത്തന വഴി തിരഞ്ഞെടുക്കാന്‍ മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്.തീവ്ര വാദത്തോട് എതിരിട്ടു കൊണ്ടുതന്നെയാണ് കേരളീയ പൊതുസമൂഹം,അദ്ദേഹത്തെ അന്യായമായി കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ തടവിലിട്ടു പീഡിപ്പിച്ചതിനെതിരെ ശബ്ദിച്ചത്.

അവര്‍ണന്‍ പറഞ്ഞു...

ര്ര്ര്‍.. തടിയന്ടവിടെ നസീര്‍ 'അധോവായു ഇട്ട സ്ഥലം' എവിടെയൊക്കെയാണ്?