2009 ഡിസംബർ 31, വ്യാഴാഴ്‌ച

പര്‍ദ്ദ: പുരുഷാധിപത്യത്തിന്റെ അടയാളമോ?

ചില ആളുകള്‍ക്ക് നേരംവെളുക്കുന്നില്ല. കാരണം, അവര്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണുകള്‍ ഇറുകിയടച്ചവരാണ്. ചില ആളുകള്‍ കേള്‍ക്കില്ല. അവരുടെ കാതുകള്‍ സത്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്ത് പറഞ്ഞാലും അവര്‍ ഒരേപല്ലവി ആവര്‍ത്തിച്ചു കൊണ്ടെയിരിക്കും. തങ്ങള്‍ മനുഷ്യത്വവാദികളും പുരോഗമന വാദികളുമാണെന്ന് ദാര്‍ഷ്ട്യം അവര്‍ വിളിച്ച് പറഞ്ഞു കൊണ്ടേയുമിരിക്കും! എന്നാല്‍ പുരോഗമന വാദവും മനുഷ്യത്വവുമൊന്നും, വര്‍ഗ്ഗീയത കൊണ്ടും അസഹിഷ്ണുത കൊണ്ടും മലീമസമായ അവരുടെ യുക്തിക്കപ്പുറത്തേക്ക് കടക്കില്ല.

ഇത് പറയാന്‍ കാരണം ഇയ്യിടെ മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനെതിരെ ബ്ലോഗുകളിലും അല്ലാതെയും പുരോഗമനവാദികള്‍ എന്ന് സ്വയം അവകാശപെടുന്ന ചില വര്‍ഗീയ വാദികള്‍ പോസ്റ്റുകളും ലേഖനങ്ങളുമായി ആഘോഷിക്കുന്നത് കണ്ടത് കൊണ്ടാണ്. അതില്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ പര്‍ദ്ദക്കെതിരായി കടുത്ത അസഹിഷ്ണുതയോടെയും വര്‍ഗ്ഗീയമായ പ്രയോഗങ്ങളിലൂടെയും പോസ്റ്റിടുകയും, പോസ്റ്റ് പോസ്റ്റാന്തരം കയറിയറങ്ങി തന്റെ അമര്‍ഷം കമന്റിലൂടെ തീര്‍ക്കുകയും ചെയ്യുന്ന ഒരു ബ്ലോഗറാണ് ചിത്രകാരന്‍... അദ്ദേഹം അവസാനമിട്ട പര്‍ദ്ദപോസ്റ്റില്‍ ഞാനിട്ട കമന്റുകള്‍ ഇവിടെ ചേര്‍ക്കുന്നു

എന്താണ് ആളുകള്‍ക്ക് പര്‍ദ്ദയില്‍ ഇത്ര വിരോധം എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.

മിക്കവാറും എല്ലാവരും പറയുന്ന കാരണം, പര്‍ദ്ദ/ഹിജാബ് പുരുഷാധിപത്യത്തിന്റെ അടയാളമാണെന്നാണ്. ഏത് കാലഘട്ടത്തിലാണ് ഈ പര്‍ദ്ദ പുരുഷാധിപത്യത്തിന്റെ അടയാളമായി മാറിയത് എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല.

പര്‍ദ്ദ പുരുഷാധിപത്യത്തേക്കാളുപരി സ്ത്രീ ആധിപത്യത്തിന്റെ അടയാളമാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി എന്നാണെനിക്ക് തോന്നുന്നത്. പണ്ട് മാറ് മാറക്കരുതെന്ന് കീഴാളന്‍ മാരോട് പറഞ്ഞത് എന്തിനായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ശെരിക്കും ഒരു പുരുഷാധിപത്യമായിരുന്നു. സ്ത്രീ പര്‍ദ്ദ പോലുള്ള വസ്ത്രം ധരിക്കുമ്പോള്‍ അവളുടെ ശരീരത്തിന്റെ മേലുള്ള പുരുഷന്റെ ആധിപത്യം അവസാനിക്കുന്നു. മാറും നിതംബവും തള്ളി നിര്‍ത്തുന്ന സ്ത്രീകളുടെമേല്‍ എപ്പോഴും പുരുഷന്മാര്‍ക്ക് തന്നെയാണ് ആധിപത്യം.ചിത്രകാരനെ പോലുള്ളവരുടെ സൂക്കേടും അത് തന്നെ.അല്ലാതെ പര്‍ദ്ദ ധരിച്ച സ്ത്രീകളുടെ കഷ്ടപാട് കണ്ട് അലിവ് തോന്നി അടിക്കുന്നതല്ല ഇത്തരം തനി വര്‍ഗീയ പോസ്റ്റുകളൊന്നും.ഇത് പോലുള്ള കാര്യങ്ങളാണ് ഇദ്ദേഹത്തിന് ഇസ്ലാമിനോടുള്ള വിരോധത്തിന്റെ പ്രധാന കാരണവും.

സുന്ദരികളും അത്പവസ്ത്രധാരിണികളും ആയ സ്ത്രീകളെ മാത്രം 99% പരസ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ മനസശ്ശാസ്ത്രമെന്താണ്? ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കമ്പോളവും സാമ്രാജ്യത്വവും അവളുടെ മനസ്സിനേക്കാളുപരി ശരീരത്തെയാണ് ചൂഷണം ചെയ്യുന്നത്.

ഇസ് ലാം സ്ത്രീശരീരത്തിന്‍ മേലുള്ള ആധിപത്യം അവളെ തന്നെയേല്‍പിച്ച് പകരം അവളുടെ പരിശുദ്ധമായ മനസ്സിനെ പുറത്ത് കാണിക്കാനും പ്രദര്‍ശിപിക്കാനുമുള്ള അവസരമാണ് നല്‍കുന്നത്. മനസ്സിലേക്ക് നോക്കുന്നതിനേക്കാള്‍ ശരീരത്തിലേക്ക് നോക്കാന്‍ ഇഷ്റ്റപെടുന്നവര്‍ക്ക് അത് അലോസരമുണ്ടാക്കും.

മറ്റെല്ലാവരും ധരിക്കുന്ന വസ്ത്രം മോശമാണെന്ന് ഇവിടെ ആരും വാദിക്കുന്നില്ല. മറിച്ച് പര്‍ദ്ദയുടെ പിന്നാലെയാണ് പുരോഗമന വാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗ്ഗീയ വിഷങ്ങള്‍ ഉറഞ്ഞു തുള്ളുന്നത്.

ഇസ്ലാം ഉദ്ദേശിക്കുന്നത് മാന്യമായ വസ്ത്ര ധാരണമാണ്. അസുഖം പിടിച്ച കണ്ണുകള്‍ അവളുടെ ശരീരത്തിലേക്ക് ആഴ്ന്ന് തറക്കാത്ത വിധത്തിലുള്ള ഒരു വസ്ത്രം. അത് പര്‍ദ്ദയാകാം ചുരീദാറാകാം മറ്റു വല്ലതുമാകും. അത് ധരിക്കുന്ന ആളുകളുടെ സൌകര്യം ഇഷ്ടവും അനുസരിച്ചിരിക്കും.


മുഖ വസ്ത്രത്തെ കുറിച്ചാണെങ്കില്‍ .... അതിന്റെ ആവശ്യമില്ല എന്നതാണ് എന്റെ വ്യക്തിപരമായതും ഖുര്‍ആന്റെ അധ്യാപനങ്ങളോട് (മുഖം മുങ്കൈയും ഒഴിച്ച് മറ്റുഭാഗങ്ങള്‍) കൂടുതല്‍ യോജിക്കുന്നതും.


Blogger Jijo said...
പര്‍ദ്ദയോട്‌ മാത്രം ഇത്ര വിരോധം എന്താണെന്ന്‌ ആലോചിച്ചിട്ട്‌ ഒരെത്തും പിടിയും കിട്ടാത്ത ചിന്തകനോട്‌ ഒരു വാക്ക്‌. സമൂഹത്തില്‍ വളരെ അധികം ദൃഷ്ടിഗോചരമായ ഒരു വേര്‍തിരിവ്‌ സൃഷ്ടിക്കുന്നത്‌ കൊണ്ട്‌ തന്നെയാണ്‌ പര്‍ദ്ദയോട്‌ എതിര്‍പ്പ്‌. മുസ്ളിം പെണ്ണുങ്ങളുടെ മാറഴക്‌ കാണാന്‍ സാധിക്കാത്തതിന്‍റ്റെ കഴപ്പാണെന്നൊക്കെ ചുമ്മാ പറയാം. അല്ലെങ്കില്‍ പുലരി പറയുന്ന പോലെ ഇസ്ളാമിക മൂല്യങ്ങളോട്‌ ഉള്ള എതിര്‍പ്പാണെന്നും പറയാം. സ്ത്രീ വിമോചനത്തിന്‌ പര്‍ദ്ദ ആവശ്യമാണെന്ന വാദമൊക്കെ കേള്‍ക്കുമ്പോള്‍, ഇതാണ്‌ നിങ്ങള്‍ പറയുന്ന ഇസ്ളാമിക മൂല്യമെങ്കില്‍, അതേ സാര്‍, ആ മൂല്യങ്ങളോടും എതിര്‍പ്പാണ്‌. ജട്ടി മാത്രം ധരിച്ച്‌ കുറേ ആണുങ്ങള്‍ മാത്രം കുളിക്കുന്ന സ്വിമ്മിംഗ്‌ പൂളില്‍ പാണ്റ്റ്സും ഷര്‍ട്ടുമിട്ട്‌ കുളിക്കുന്നവനെ കാണുമ്പോള്‍ തോന്നുന്ന ഒരു വികാരമില്ലേ, അതാണ്‌ സാര്‍ തെരുവില്‍ പര്‍ദ്ദ ധരിച്ച്‌ നില്‍ക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ ഒരു സാദാ മലയാളിക്ക്‌ തോന്നുന്നത്‌. മതത്തിന്‍റ്റെ കണ്ണില്‍ കൂടി മാത്രം നോക്കുന്ന സാറന്‍മാര്‍ക്ക്‌ അത്‌ മനസ്സിലാകില്ല.

കേരളത്തില്‍ മക്‌ഡോണള്‍ഡ്സാണോ, ഖുബ്ബൂസും ഷവര്‍മ്മയുമാണോ കൂടുതല്‍? ഇതെല്ലാം എനിക്കിഷ്ടം തന്നെയാണ്‌. സൌദിയിലെ ഈന്തപഴത്തിനോടും, ഖുബ്ബൂസിനോടും ഒന്നും എനിക്ക്‌ യാതൊരു വിരോധവുമില്ല. ഇതു കഴിച്ചാല്‍ മാത്രമേ മുസ്ളീമാവുകയുള്ളൂ എന്ന് കരുതുന്ന ആളൂകളോടാണെതിര്‍പ്പ്‌. പടിഞ്ഞാട്ടുള്ള മുതുക്‌ വളച്ചില്‍ തന്നെയാണ്‌ സുഹ്രുത്തേ ഞാന്‍ എതിര്‍ക്കുന്നത്‌. ക്രിസ്ത്യാനികളും മുസ്ളീമുകളും പടിഞ്ഞാട്ട്‌ വളക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാരും സംഘ്‌ പരിവാരങ്ങളും ഉത്തരേന്ത്യയിലേക്കും, കമ്മ്യൂണിസ്റ്റ്‌ ചിന്താധനന്‍മാര്‍ ചൈനയിലേക്കും വളയ്ക്കുന്നു. എന്തിനും ഏതിനും നമുക്ക്‌ പുറത്ത്‌ നിന്നും നിയമാവലി വരണം. നമുക്ക്‌ സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥ. ഇവിടെയാണ്‌ ചിത്രകാരന്‍ പറയുന്ന അടിമ മനസ്സ്‌ യാഥാര്‍ത്ഥ്യമാകുന്നത്‌.

Blogger പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്‌.

അടിയില്‍ ഒരൊപ്പ്...



Blogger ചിന്തകന്‍ said...

പ്രിയ ജിജോ...

ഒരുപാടെഴുതി കൂട്ടിയല്ലോ. ആകെ മൊത്തം ഒരു കാടുകയറ്റം

താങ്കളെഴുതിയതിന്റെ ആകെതുക പര്‍ദ്ദ മുസ്ലിം സ്ത്രീകളെ മാറ്റി നിര്‍ത്തുന്നു, വേര്‍തിരിവ് ഉണ്ടാക്കുന്നു, പ്രത്യേക ഐഡന്റിറ്റി ഉണ്ടാക്കുന്നു....

സഹോദരാ ഓരോ സമുദായത്തിനും മതത്തിനും അവരുടെതാ‍യ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്.

വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമേ ദൃഷ്ടി ഗോചരമായ വേര്‍തിരിവ് സഹോദരന്‍ കണ്ടുള്ളൂ. മുസ്ലീം സ്ത്രീ തട്ടമിടുമ്പോള്‍ മറ്റുള്ളവരില്‍നിന്ന് വിത്യസ്തമായ ആ ശൈലി താങ്കള്‍ ദര്‍ശിക്കുന്നില്ലേ.

നിരീശ്വരവാദിയായ ഒരാള്‍ക്ക് ആളുകള്‍ കൂടുതല്‍ മത ധാര്‍മ്മികതകളിലേക്ക് തിരിച്ച് പോകുമ്പോള്‍ അത്പം കെറുവ് കാണാതിരിക്കില്ല. കാരണം അയാളെ സംബന്ധിച്ചേടൊത്തോളം വിവാഹം പോലും ഒരു തരം പൂട്ടാണ്. മൃഗങ്ങളെ പോലെ തന്നെ സര്‍വ്വ സ്വതന്ത്ര ലൈംഗികതയാണ് അവന്റെ ലക്ഷ്യം... അത്തരം ഒരു സാഹചര്യത്തിന് പര്‍ദ്ദ പോലുള്ള വസ്ത്രം തടസ്സം തന്നെയാണ്. കൂടുതല്‍ തുറന്നിടപെടാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ശരീരത്തെ അവള്‍ കൂടുതല്‍ അടച്ചു വെക്കുമ്പോള്‍ അത് അവനെ വല്ലാതെ വിളറിപിടിപ്പിക്കും. വേര്‍തിരിവ്, സ്വാതന്ത്ര്യം , പുരുഷാധിപത്യം എന്നൊക്കെ വെറുതെ വായിട്ടലച്ചു കൊണ്ടിരിക്കും.

നിയമാനുസൃതമല്ലാത്ത ലൈംഗികതയെ മിക്ക മതങ്ങളും അംഗീകരിക്കുന്നില്ല.

യഥാര്‍ത്ഥ വേര്‍തിരിവ് മനസ്സിലാണ്, വസ്ത്രത്തിലല്ല. ആ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താങ്കളെ പോലുള്ളവരാണ്. ഒരു സ്ത്രീ പര്‍ദ്ദ ധരിക്കണമോ മറ്റെന്ത് ധരിക്കണമെന്നോ, എന്ത് വിശ്വസിക്കണമെന്നോ തീരുമാനിക്കുന്നത് അവളുടെ സ്വാതന്ത്ര്യമാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ പര്‍ദ്ദ ധരിക്കുന്നത് അവളുടെ ഇഷ്ടപെകാരം തന്നെയാണ്. ആരെങ്കിലും അവളെ നിര്‍ബന്ധിച്ച് അത് ചെയ്യിപിപ്പിക്കുന്നതായി ജിജോയുടെ കയ്യില്‍ വല്ല തെളിവുമുണ്ടോ?

[[സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്]]

ഇതൊക്കെ എഴുതാപുറമാണ്. സാധാരണ വസ്ത്രം ധരിച്ച് നില്‍ക്കുന്ന സ്ത്രീയെ കണ്ടാല്‍ കാമാസക്തിക്കടിപെടും എന്നൊന്നും ഇവിടെയാരും പറഞ്ഞില്ല.

സ്ത്രീയുടെ സൌന്ദര്യവും ശരീരവുമാണ് ഏറ്റവും കച്ചവടല്‍ക്കരിക്കപ്പെടുന്നത്. പുരുഷ ശരീരത്തിനോ സൌന്ദര്യത്തിനോ അത്തരത്തില്‍ ഒരു മാര്‍ക്കറ്റില്ല. ദൃശ്യ മാധ്യമ/പത്ര പരസ്യങ്ങള്‍ തുടങ്ങി സിനിമകളിലെ പാട്ടും ടെന്നീസ് കളിയും ഒക്കെ കണ്ടാല്‍ അറിഞ്ഞു കൂടെ ..... സ്ത്രീയുടെ മനസ്സിനേക്കാളുപരി പുരുഷന്‍ സ്നേഹിക്കുന്നത് അവളുടെ ശരീരത്തെയാണെന്ന്.

അല്ലെങ്കില്‍ ഇത്തരം പരസ്യങ്ങളുടെയും,സിനിമകളുടെയുമൊക്കെ ഒരു മനശ്ശാസ്ത്രം പറഞ്ഞ് തരാമോ ജിജോ?

പ്രവീണ്‍ വട്ടപറമ്പത്തെ

പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ സ്ത്രീക്കുള്ള ചികിത്സയല്ല. മലീമസമായ മനസ്സും കണ്ണുമുള്ള, അല്ലെങ്കില്‍ അത്തരം മാനസികവസ്തയിലേക്ക് നയിക്കപെടാതിരിക്കാന്‍, ...
വട്ടപറമ്പത്ത് പറഞ്ഞ പോലുള്ള പുരുഷന്മാര്‍ക്കുള്ള ചികിത്സ തന്നെയാണ്. സംശയമേ വേണ്ട. :)

Blogger Jijo said...

[[ഓരോ സമുദായത്തിനും മതത്തിനും അവരുടെതാ‍യ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്. - നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് ചെയ്യും. അത്ര തന്നെ.]]

ഇത്രയും നാള്‍ എവിടെയായിരുന്നു ഈ പര്‍ദ്ദ? ഇത്രയും നാള്‍ ഇല്ലാതിരുന്ന ഒരു തിരിച്ചറിവ് എവിടെ നിന്ന് വന്നു?..........



Blogger ചിന്തകന്‍ said...

[[ഇത്രയും നാള്‍ എവിടെയായിരുന്നു ഈ പര്‍ദ്ദ? ഇത്രയും നാള്‍ ഇല്ലാതിരുന്ന ഒരു തിരിച്ചറിവ് എവിടെ നിന്ന് വന്നു?]]

ജിജോ താങ്കള്‍ക്ക് പര്‍ദ്ദയോടുള്ള അസഹിഷ്ണുത ഞാന്‍ മനസ്സിലാ‍ക്കുന്നു. അത്തരം ഒരസഹിഷ്ണുതാപരമായ ചിന്തയില്‍ നിന്നാണ് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുന്നത്. സാമാന്യ ബോധമുള്ളവരാരും ഇങ്ങനെ ചോദിക്കുമെന്ന് തോന്നുന്നില്ല. :)

പര്‍ദ്ദക്കെതിരെ കൊടിപിടിക്കുന്നവര്‍ മിക്കവാറും കാ‍രശ്ശേരി തുടങ്ങി .....................ചിത്രകാരനെ പോലുള്ള പുരുഷ വര്‍ഗ്ഗമല്ലേ.... അപ്പോള്‍ തന്നെ അറിഞ്ഞൂടെ ചികിത്സ ആര്‍ക്കാണ് വേണ്ടത് എന്ന്. :)

അനുബന്ധ പോസ്റ്റുകള്‍:
പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിനു?
പര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും

പര്‍ദ്ദ....ബ്ലോഗില്‍ വിഷം ചീറ്റുന്നവരോട്..!

2009 നവംബർ 7, ശനിയാഴ്‌ച

‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.


മലയാള ബ്ലോഗ് ചരിത്രത്തില്‍ പല മീറ്റുകളും നടന്നിട്ടുണ്ട്. എന്നാല്‍ ആകെ രണ്ട് മീറ്റുകള്‍ നടത്തി, അത് രണ്ടും രണ്ട് പേര്‍ക്കുള്ള വിടവാങ്ങലുമായി ബന്ധപ്പെട്ടാകുന്നത് കുവൈറ്റിലെ മലയാളി ബ്ലോഗ് കൂട്ടായ്മക്ക് മാത്രം അവകാശപെട്ടതാണ്. നമുക്കേവര്‍ക്കും അറിയുന്നത് പോലെ, ബ്ലോഗിലെ പ്രമുഖ കവിയായ ജ്യോനവന്റെ, ജീവിതം തന്നെ യവസാനിപ്പിച്ചുള്ള യാത്രയായിരുന്നു ഒന്നാമത്തെ സംഭവം. കുവൈത്തിലെ സീനിയര്‍ മലായാളി ബ്ലോഗര്‍ മാരില്‍ ഒരാളായ ശ്രീ വിചാരം(ഫാറൂഖ് ബക്കര്‍) തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, ഇനിയൊരിക്കലും തന്നെ ഈ മണല്‍ക്കാട്ടിലേക്കില്ല എന്നുറപ്പിച്ച് കൊണ്ട്, നാട്ടിലേക്ക് യാത്ര തിരിക്കുന്നതാണ് രണ്ടാമത്തെ സംഭവം.

കുവൈറ്റിലെ ബ്ലോഗ് കൂട്ടായ്മക്ക് കാരണമായത് ഒന്നാമത്തെ സംഭവമാണെങ്കില്‍, ആ ബ്ലോഗ് സൌഹൃദങ്ങളെള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതായി രണ്ടാമത്തേത്.

പലര്‍ക്കും ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ജീവിതത്തില്‍ എന്നും മാറ്റങ്ങളുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന വിചാരത്തിന് ഇതും ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. കാര്യങ്ങള്‍ അദ്ദേഹത്തിനെ ഏറ്റവും അനുയോജ്യമായ തരത്തില്‍ തന്നെ സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

വിചാരം ഒരു പാചക പ്രിയന്‍ കൂടിയാണെന്ന് ബ്ലോഗില്‍ അദ്ദേഹത്തെ അറിയുന്നവര്‍ക്കൊക്കെ അറിയാം. അതിനാല്‍ ‘വിചാര വിട‘ യിലേക്കുള്ള ഭക്ഷണവും വിചാരത്തിന്റെ സ്വന്തം കൈകൊണ്ടുണ്ടാക്കിയത് തന്നെ. എന്താണെന്ന് ഞാന്‍ പറയുന്നില്ല. നേരില്‍ കണ്ട് മനസ്സിലാക്കുക :)

(ചിത്രങ്ങള്‍ വലുതായി കാണാന്‍ അതാത് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)


ഇടത്ത് നിന്ന്; ‘സാക്ഷ‘ (ധര്‍മ്മ രാജ്) ,മുജീബ് (ഒരു പാവം പൊന്നാനിക്കാരന്‍), തിരൂര്‍ക്കാരന്‍ (അന്‍വര്‍ ഷാജി), ഷിബു (ഒരു മലായാളി ഇംഗ്ലീഷ് ബ്ലോഗര്‍), ഷുബുവിന്റെ ഇണ സിന്ധു.


വിചാരം, ഗോപി വെട്ടിക്കാട്ട്, ചൂഷകന്‍, സാക്ഷ, മുജീബ്, തിരൂര്‍ക്കാരന്‍


കുമാര്‍ ഉറുമ്പ്(ആന്റണി ബോബന്‍),യൂസഫ് (മറ്റൊരു പൊന്നാനിക്കാരന്‍),കുളക്കടക്കാലം


അക്മല്‍(ചിന്തക പുത്രന്‍),ചിന്തകന്‍, കുമാര്‍


സിന്ധു, ചിന്തക



ഷിബു,അജ്മല്‍(ചിന്തക പുത്രന്‍), സിന്ധു, ചിന്തക,അംന(കുഞ്ഞു ചിന്തക)


ഉറുമ്പ് കടിക്കാന്‍ തുടങ്ങി (കുമാര്‍, മുസാഫിര്‍[ബാബു],ഉറുമ്പ്,യൂസഫ്)


എന്നാ പിന്നെ തുടങ്ങി കളയാം...


കുവൈറ്റ് ബ്ലോഗേര്‍സിന്റെ ലോഗോ ആലേഖനം ചെയ്ത മൊമന്റം വിചാരത്തിന്റ് കയ്യിലെത്താന്‍ റെഡിയായി നില്‍ക്കുന്നു


മൊമന്റം വിചാരത്തിന് കൈമാറുന്നു



ഇനിയല്ലേ പരിപാടി :)












അത് പം കൂടി തരാമോ ?..... സുനില്‍ ചെറിയാന്‍ (വാര്‍ത്താ പ്രദക്ഷിണം)


അതിനെന്താ ഇനിയും തരാലോ...


ഒരു പാട് പേരെ കടിക്കാനുള്ളതാ... എനിക്ക് കുറച്ച് കൂടി താ





എന്താ കുറ്ച്ച് കഴിക്കുന്നോ. ഇരുന്ന് കഴിക്കാന്‍ വലിയ പാടാ( വികെ ബാല)



മണല്‍ മര്‍മ്മരങ്ങള്‍ (ഹാരിഫ് അലി)





ചൂക്ഷണം ചെയ്യാനുള്ള ഒരു ശ്രമം... (ചൂഷകന്‍)


സുനില്‍ ചെറിയാന്റെ കച്ചേരി


കടിക്കാന്‍ വല്ല വകുപ്പും കിട്ടുമോന്ന് നോക്കട്ടെ.. കച്ചേരി റക്കോഡ് ചെയ്യാനുള്ള ശ്രമത്തില്‍...ഉറുമ്പ്


എന്നാ പിന്നെ അവസാനത്തെ കടി തുടങ്ങാം ....ഇത് കഴിഞ്ഞപ്പോഴേക്കും കുവൈറ്റ് ടവറിന്റെ പരിസരം കാലിയായിരുന്നു....:)(കുളക്കടകാലം, ഉറുമ്പ്)

2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ജബ്ബാര്‍ മാഷ് എന്ത് കൊണ്ട് മത നിഷേധി ആയി?

നാം എല്ലാവരും തന്നെ പല പല വിശ്വാസങ്ങളുടെയയും ആചാരങ്ങളുടെയും മുറ്റത്ത് ജനിച്ചവരാണ്. ബഹുഭൂരിപക്ഷം ആളുകളും ജനിച്ചമുറ്റത്ത് തന്നെ, കൂടുതലൊന്നും ചിന്തിക്കാതെ, നിലയുറപ്പിക്കുന്നു. എന്നാല്‍ ചിലര്‍ തനിക്ക് പാരമ്പര്യമായി കിട്ടിയ വിശ്വാസങ്ങളെ കുറിച്ച് പഠിക്കുകയും, യുക്തിപരമായും ശാസ്ത്രീയമായും അതിനെ വിലയിരുത്തുകയും ചെയ്യുന്നു. ശേഷം മനസ്സിന് യുക്തി സഹമല്ല എന്ന് ബോധ്യപെട്ടാല്‍ തന്റെ പാരമ്പര്യ വിശ്വാസം ത്യജിക്കാന്‍ അയാള്‍ തയ്യാറാകുന്നു. അവര്‍ വീണ്ടും അന്വേഷണം തുടരുന്നു. എന്താണ് തന്റെ ബുദ്ധിക്കും യുക്തിക്കും ഏറ്റവും അനുയോജ്യമായത് എന്ന അന്വേഷണം അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

ആദ്യം പറഞ്ഞ വിഭാഗത്തെ കുറിച്ച് നമുക്കല്‍പം ചിന്തിക്കാം. ഇത്തരക്കാര്‍ പൂര്‍വികര്‍ ചെയ്തത് അനുകരിക്കുകയല്ലാതെ അതിന്റെ പിന്നിലെ യുക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ ഒന്നും ചിന്തിക്കുകയേ ഇല്ല. നിങ്ങള്‍ എന്ത് കൊണ്ട് ഇത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ പൂര്‍വ്വികരെല്ലാം ചെയ്തത് ഞങ്ങളും ചെയ്യുന്ന് എന്ന് മാത്രമാണ് അവരുടെ ഉത്തരം. യാതൊരു ന്യായവുമില്ലാതെ അന്ധമായി പിന്തുടരുന്നതിനെ ‘അന്ധവിശ്വാസം‘ എന്നാണ് നാം സാധാരണ വിളിക്കാറുള്ളത്.

ഇത്തരക്കാര്‍ പൊതുവെ മറ്റൊന്നിനെകുറിച്ചും പഠിക്കാന്‍ തയ്യാറാവില്ല. ഇതില്‍ തന്നെ പല തരത്തിലുള്ള ആളുകളുണ്ട്. മറ്റു വിശ്വസങ്ങളോടും, വിശ്വാസികളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ അതിലൊന്നാണ്. ഏത് വിശ്വാസമായാലും കുഴപ്പമില്ല എന്ന് കരുതുന്നവരാണ് മറ്റൊരു വിഭാഗം. തന്റെ വിശ്വാസമാണ് ഏറ്റവും ശരി എന്നാല്‍ അപരനും ഇത്തരത്തില്‍ തന്നെയാണ് ചിന്തിക്കുന്നതെന്ന് കരുതുന്നു വേറൊരു വിഭാഗം. ഇതില്‍ ആദ്യത്തെ വിഭാഗക്കാര്‍ വളരെ ന്യൂനപക്ഷമാണെങ്കിലും സമൂഹത്തിലെ ഏറ്റവും അപകടകാരികളാണ് ഇവര്‍. മറ്റുള്ളവര്‍ അവരുടെ വിശ്വാസങ്ങളുമായി ജീവിച്ച് പോകുന്നു എന്നല്ലാതെ ഇതര വിശ്വാസങ്ങളോട് അസഹിഷ്ണുത കാണിക്കാറില്ല.

ജനിച്ച മതത്തില്‍ തന്നെ നിലയിറപ്പിക്കണമെന്ന അഭിപ്രായമൊന്നും എനിക്കില്ല. അങ്ങിനെയുള്ള യാതൊരു നിയന്ത്രണവും എന്റെമേല്‍ ഇത് വരെ ആരും അടിച്ചേല്പിച്ചിട്ടുമില്ല. എന്നാല്‍ ഞാന്‍ ആദ്യം പഠിക്കാന്‍ ശ്രമിച്ചത് ജനിച്ച് വളര്‍ന്ന വിശ്വാസത്തെ കുറിച്ച് തന്നെയാണ്. അത് പോലെ മറ്റു വിശ്വാസങ്ങളെ കുറിച്ചും പഠിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനുമായി ആളുകളുമായി സംവാദങ്ങളിലും ചര്‍ച്ചകളിലുമെല്ലാം പങ്ക് കൊള്ളുന്നു. എന്നാല്‍ എന്റെ യുക്തിക്ക് നിരക്കുന്നതല്ലാ എന്ന് കരുതി മറ്റെല്ലാ വിശ്വാസങ്ങളെയും ഇകഴ്ത്താനോ പരിഹസിക്കാനോ ഒരിക്കലും ശ്രമിക്കാറുമില്ല. നിലവിലുള്ള എന്റെ വിശ്വാസം അത്തരം കാര്യങ്ങളെ കര്‍ശനമായി വിലക്കുകയും ചെയ്തിട്ടുണ്ട്. എന്റ് അഭിപ്രയത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും എന്ത് വിശ്വാസമാണോ പാരമ്പര്യമായി കിട്ടിയത് അതിനെകുറിച്ച് അടിസ്ഥാനപരമായും യുക്തിസഹമായും ചരിത്രപരമായും പഠിക്കേണ്ടതുണ്ട് എന്നാണ്. നാം ഈ വിശ്വസിച്ചു കൂട്ടുന്നതിലെല്ലാം വല്ല ശരിയുമുണ്ടോ? അത് കൊണ്ട് തനിക്കോ താ‍ന്‍ ജീവിക്കുന്ന സമൂഹത്തിനോ വല്ല പ്രയോജനവുമുണ്ടോ? എന്നെല്ലാം നാം ചിന്തിക്കേണ്ടതുണ്ട്. ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്തതാണെങ്കില്‍ വെറുതെ അതിന് പിന്നില്‍ സമയം ചിലവഴിച്ചത് കൊണ്ട് എന്ത് കാര്യം!

എന്നാല്‍ ചിലയാളുകളെങ്കിലും തങ്ങളുടെ വിശ്വാസത്തെകുറിച്ച്തന്നെ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും അങ്ങിനെ അതില്‍ നിന്നവര്‍ പുറത്ത് കടക്കുകയും പിന്നീട് അവര്‍ എന്താണ് തെറ്റായി മനസ്സിലാക്കിയത് അത് തന്നെ മറ്റുള്ളവരെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സത്യ സന്ധമായ ഒരന്വേഷണം ഇത്തരക്കാര്‍ നടത്താറുണ്ടെന്നു തോന്നുന്നില്ല. യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാതെ/ മനപൂര്‍വ്വമായോ അല്ലാതെയോ തെറ്റിദ്ധാരണകള്‍ പരത്താന്‍ ഉദ്ദേശിച്ച് കൊണ്ട് മാത്രമുള്ള പ്രചാരണമായിരിക്കും പിന്നീട് നടത്തുന്നത്. മേലെ ഒന്നാമത് സൂച്പിപ്പിച്ച വിഭാഗത്തിലെ, മറ്റു വിശ്വാസങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരെ ഇത്തരക്കാര്‍ അറിഞ്ഞോ അറിയാതെ സഹായിക്കുന്നു. അല്ലെങ്കില്‍ ഇത്തരക്കാരോട് സമാനമാണ് ഇവരുടെ അവസ്ഥ.

ജബ്ബാര്‍ മാഷെ ബ്ലോഗില്‍ നമുക്കെല്ലാം സുപരിചിതനാണ്. യുക്തിവാദി സംഘത്തിന്റെ ഒരു സമുന്നത നേതാവ് കൂടിയാണദ്ദേഹം. സ്വയം അവകാശപെടുന്നതനുസരിച്ച് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ച് യുക്തിവാദി സംഘത്തില്‍ ചേര്‍ന്നതാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ചത് എന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധമായി അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ നാമെല്ലാവരും വായിക്കാറുമുണ്ട്.

അദ്ദേഹത്തിന്റെ ശൈലിയില്‍ അത്പം വിയോജിപ്പുണ്ടെങ്കിലും, തീര്‍ച്ചയായും, അദ്ദേഹം അങ്ങിനെയായിതീരാനുള്ള കാരണങ്ങളെ മുഖവിലക്കെടുക്കേണ്ടതും അതില്‍ വല്ല സത്യാവസ്ഥയുമുണ്ടെങ്കില്‍ ഗൌരവതരമായി കാണേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. മാത്രമല്ല അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കുമെല്ലാം ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യം ബോധ്യമാവേണ്ടതുണ്ട്.

പ്രധാനമായും അദ്ദേഹം ഇതിന് നിരത്തുന്ന കാരണങ്ങളില്‍ ഒന്ന് ഇസ് ലാമിന്റെ പ്രചാരമാണ്. ഇസ് ലാം പ്രചരിച്ചത് അതിക്രൂരവും പൈശാചികവുമായ വംശഹത്യകള്‍ നടത്തിക്കൊണ്ടാണെന്നാണ് ഖുര്‍ ആനും ഹദീസും(പ്രവാചക വചനം) എല്ലാം അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകള്‍ നിരത്തുന്നു. ഇത്തരത്തിലാണ് ഇസ് ലാം പ്രചരിച്ചതെങ്കില്‍, യാതൊരു സംശയവുമില്ലാത്തവിധം, വളരെ തെറ്റായ കാര്യം തന്നെയാണത്. പ്രവാചകന്റെ വിവാഹങ്ങളാണ് മറ്റൊരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.

ഇതിന്റെ സത്യവാസ്തകള്‍ അറിയാവുന്നത് കൊണ്ടോ മറ്റോ വിശ്വാസികളായ പലരും അദ്ദേഹത്തിന്റെ വാദങ്ങളെ കാര്യമായി പരിഗാണിക്കാറോ അതിന് മറുപടി പറയാറൊ ഇല്ല. എനിക്ക് പോലും പലപ്പോഴും തോന്നിയത് മന:പൂര്‍വ്വമായി അദ്ദേഹം ഇല്ലാത്ത കാര്യങ്ങള്‍ ചമച്ച് അതിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത് എന്നാണ്.
ജബ്ബാര്‍ മാഷിന്റെ ശൈലി എന്ത് തന്നെയായാലും, ആരോപണങ്ങളെ ഗൌരവമായി തന്നെ എടുത്ത് കൊണ്ട്, വാദങ്ങള്‍ക്ക് സത്യന്ധമായ രീതിയില്‍ മറുപടി നല്‍കാനുള്ള ശ്രമത്തിലാണ് സി.കെ ലത്തീഫ് എന്ന പുതു ബ്ലോഗര്‍. ഇസ് ലാമിനെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതിനും, ആരോപണങ്ങള്‍ക്ക് ശരിയായ രീതിയില്‍ മറുപടി പറയുന്നതിനുമായി അഞ്ച് പുതിയ ബ്ലോഗുകള്‍ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ശൈലികൊണ്ടും ഭാക്ഷകൊണ്ടും വളരെ നല്ല നിലവാരം പുലര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ബ്ലോഗുകള്‍. ജബ്ബാര്‍ മാഷുടെ ആരോപണങ്ങളിലെ വസ്തുകകളെ അംഗീകരിച്ച് കൊണ്ടും , ചരിത്രത്തിന്റെയും, ഖുര്‍ ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍, യുക്തിപരമായി ആരോപണങ്ങളുടെ പൊള്ളത്തരം ബോധ്യപെടുത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ താഴെ

യുക്തിവാദികളും വിശ്വാസികളും
ലോകാനുഗ്രഹി
ഖുര്‍ആന്‍ വെളിച്ചം
ഇസ്ലാമും രാഷ്ട്രീയവും
ജമാഅത്തെ ഇസ്ലാമി