2010, നവംബർ 3, ബുധനാഴ്‌ച

ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും


പ്രഫ. പി.എ വാഹിദ്
ഏതാണ്ട് നാലു നൂറ്റാണ്ടു മുമ്പ് ആധുനികശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടെയാണ് മതത്തോടുള്ള നീരസം സമൂഹത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നത്. ശാസ്ത്രസംഭാവനയായ ടെക്‌നോളജി ജീവിതത്തിന്റെ അവശ്യ ഘടകമായി മാറിയപ്പോള്‍ ശാസ്ത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കൂടുകയായിരുന്നു. ഇത് മുതലെടുത്ത് ചില സിദ്ധാന്തങ്ങളുടെ ബലത്തില്‍ മതം അന്ധമായ വിശ്വാസമാണെന്നും യുക്തിക്ക് നിരക്കാത്ത ആശയമാണെന്നും നിരീശ്വരവാദികള്‍ പ്രചരിപ്പിക്കുകയായിരുന്നു. സമൂഹത്തിലെ എല്ലാ അന്ധവിശ്വാസങ്ങളെയും മതത്തിന്റെ കണക്കില്‍ കുറിക്കാനും, ശാസ്ത്രവും മതവും പരസ്പരവിരുദ്ധമായ ആശയങ്ങളാണെന്നു സ്ഥാപിക്കാനുമാണ് നിരീശ്വരലോബി ലക്ഷ്യമിടുന്നത്. ശാസ്ത്രത്തോടുള്ള മതപണ്ഡിതന്മാരുടെ നിഷേധാത്മക സമീപനം ഈ തെറ്റായ ധാരണ ജനമനസ്സുകളില്‍ സ്ഥലം പിടിക്കാന്‍ പരോക്ഷമായെങ്കിലും സഹായകമാകുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ദൈവവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുതകുന്ന ഏറ്റവും ഫലവത്തായ രീതി നിരീശ്വരവാദത്തിലധിഷ്ഠിതമായ അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ക്ക് ശാസ്ത്രമെന്ന വ്യാജേന ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കുക എന്നതാണ്. നാസ്തികലോബിയുടെ ഈ പദ്ധതിയും അതിലടങ്ങിയിരിക്കുന്ന ഒളിയജണ്ടയും ഈശ്വരവിശ്വാസികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈശ്വര വിശ്വാസമുള്ള ധാരാളം ശാസ്ത്രജ്ഞര്‍ ശാസ്ത്ര സമൂഹത്തിലുണ്ടെങ്കിലും നാസ്തിക ശാസ്ത്രജ്ഞരുടെ കൈകളിലാണ് ശാസ്ത്രത്തിന്റെ നിയന്ത്രണം. അവരുടെ ശക്തമായ സ്വാധീനവും, ശാസ്ത്ര മാധ്യമങ്ങളിലുള്ള ആധിപത്യവും, സാമ്പത്തികശേഷിയും ഈ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ സഹായിക്കുന്നു. ശാസ്ത്ര അക്കാദമികള്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തോടു വിദ്വേഷം പുലര്‍ത്തുകയല്ല ചെയ്യുന്നത്, മറിച്ച് മതത്തിന്റെ കാതലായ ഈശ്വരവിശ്വാസത്തിനെതിരെയാണ് പൊരുതുന്നത്. ബ്രിട്ടന്റെ റോയല്‍ സൊസൈറ്റി, സൃഷ്ടിപ്പ് വാദത്തെ (creationism) ശാസ്ത്രീയാടിത്തറയില്ലാത്ത ആശയമായാണ് കാണുന്നത്. അക്കാരണം കൊണ്ടുതന്നെ അത് ശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാകരുതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അമേരിക്കയിലെ നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് 1981ല്‍ പുറപ്പെടുവിപ്പിച്ച പ്രമേയം മതത്തെയും ശാസ്ത്രത്തെയും വിലയിരുത്തിയത് ഇങ്ങനെയാണ്: ''മതവും ശാസ്ത്രവും മനുഷ്യചിന്തയുടെ വ്യത്യസ്തങ്ങളായ മേഖലകളാണ്. ഒരേ സന്ദര്‍ഭത്തിലുള്ള അവയുടെ അവതരണം ശാസ്ത്രസിദ്ധാന്തങ്ങളെയും മതവിശ്വാസത്തെയും തെറ്റിദ്ധരിപ്പിക്കുകയേയുള്ളു.'' കൂടാതെ അറുപത്തേഴു രാഷ്ട്രങ്ങളിലെ ശാസ്ത്ര അക്കാദമികള്‍, ഇന്റര്‍ അക്കാദമി പാനല്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ഇഷ്യൂസ് എന്ന സംയുക്ത ബാനറില്‍ പുറപ്പെടുവിച്ച പ്രസ്താവനയും മറ്റൊന്നായിരുന്നില്ല - ''വേദഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ജീവശാസ്ത്രപഠനം ഇളം മനസ്സുകളെ വികൃതമാക്കാനേ സഹായിക്കുകയുള്ളു.''

ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ വരവോടെ കഴിഞ്ഞ നൂറ്റിയമ്പത് വര്‍ഷങ്ങളായി ശാസ്ത്രസമൂഹം ദൈവവിശ്വാസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ട്. ഇന്നും പൂര്‍വാധികം ശക്തിയോടെ സമരം തുടരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിലുള്ള നിരാശയിലാണ് നാസ്തികലോബി. അമേരിക്കന്‍ അസോസിയേഷന്‍ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സും പ്യൂ റിസര്‍ച്ച് സെന്ററും ഒരുമിച്ചു കഴിഞ്ഞ വര്‍ഷം (2009ല്‍) നടത്തിയ ശാസ്ത്ര സര്‍വെ സൂചിപ്പിക്കുന്നത് മിക്ക (83%) അമേരിക്കക്കാരും ഈശ്വരവിശ്വാസമുള്ളവരാണെന്നും, അവരില്‍ 82 ശതമാനം പേരും ഏതെങ്കിലുമൊരു മതത്തില്‍ വിശ്വസിക്കുന്നവരാണെന്നുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രസമൂഹത്തിലെ മൂന്നില്‍ രണ്ടുഭാഗവും നിരീശ്വരവാദികളാണെന്നാണ് സര്‍വെ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഭൗതികശാസ്ത്രങ്ങളിലെ അശാസ്ത്രീയ സിദ്ധാന്തങ്ങള്‍
ഒരു മുന്‍വിധിയുമില്ലാതെ, ഏതെങ്കിലും ആശയത്തോടോ വിശ്വാസത്തോടോ ചായ്‌വില്ലാതെ നിഷ്പക്ഷമായി വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രത്തിനു മാത്രമേ വിശുദ്ധിയും വിശ്വാസ്യതയും അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. അങ്ങനെയല്ലാത്ത 'ശാസ്ത്ര' വീക്ഷണങ്ങളെ തെറ്റിദ്ധാരണാജനകമായ ആശയമായിട്ടേ കാണാന്‍ പറ്റുകയുള്ളു. ശാസ്ത്രസമുദായത്തിലെ നിരീശ്വര ലോബിയുടെ അശാസ്ത്രീയവും അധാര്‍മികവും മനഃപൂര്‍വവുമായ ഇടപെടലുകളാണ് ശാസ്ത്രത്തെ ദൈവികപാതയില്‍ നിന്ന് തെറ്റായ ദിശയിലേക്ക് നയിക്കുന്നതെന്ന് ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം.

ഭൗതിക പ്രപഞ്ചത്തിന്റെയും സമയത്തിന്റെയും ഉത്ഭവം വിശദീകരിച്ചുകൊണ്ട് മഹാവിസ്‌ഫോടനസിദ്ധാന്തം (big bang theory) 1920 കളുടെ മധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് നിരീശ്വരലോബിയുടെ ഒളിയജണ്ട അക്ഷരാര്‍ഥത്തില്‍ പ്രകടമായത്. ഭൗതികശാസ്ത്രത്തിലെ ഈ സിദ്ധാന്തം പ്രപഞ്ചത്തിനു സ്രഷ്ടാവുണ്ടെന്ന സത്യം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനുതകുന്നതായിരുന്നു. ക്രിസ്ത്യന്‍ കാത്തലിക്ക് ചര്‍ച്ച് 1951ല്‍ മഹാവിസ്‌ഫോടന സിദ്ധാന്തത്തെ ഔദ്യോഗികമായി അംഗീകരിക്കുകയുണ്ടായി. ഈശ്വര വിശ്വാസത്തിനു ശാസ്ത്രമുദ്ര ലഭിക്കുമെന്നുറപ്പായപ്പോള്‍ നാസ്തികലോബി ആ സിദ്ധാന്തത്തിനു പകരമായി മറ്റൊന്നു കൊണ്ടുവരാന്‍ നെട്ടോട്ടമോടുകയായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹാക്കിന്‍സ് A Brief History of Time എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ വസ്തുത എടുത്തു പറയുന്നുണ്ട്: ''കാലത്തിനു (സമയത്തിനു) ഒരു ആരംഭമുണ്ടായിരുന്നെന്ന് സമ്മതിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ് സത്യം. അതു സമ്മതിച്ചാല്‍ ദൈവത്തിന്റെ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുമോ എന്ന ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം.... അക്കാരണത്താല്‍ ആത്യന്തികമായി മഹാവിസ്‌ഫോടനത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകളെ തടയാനുള്ള ശ്രമം പലഭാഗത്തുനിന്നുമുണ്ടായി. ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് സുസ്ഥിര പ്രപഞ്ചസിദ്ധാന്ത(steady state theory)ത്തിനായിരുന്നു.... റഷ്യന്‍ ശാസ്ത്രജ്ഞരായ ഇവാന്‍ജെനി ലിഫ്ഷിറ്റ്‌സും ഐസക് കലത്‌നിക്കോവും 1963ല്‍ മഹാവിസ്‌ഫോടനം ഒഴിവാക്കിക്കൊണ്ടുള്ള സിദ്ധാന്തത്തിനായി മറ്റൊരു ശ്രമവും കൂടി നടത്തിയിരുന്നു.'' ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഈശ്വരവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ശാസ്ത്രസമുദായത്തിലെ നിരീശ്വരലോബിയുടെ കരുതിക്കൂട്ടിയുള്ള പദ്ധതിയെയാണ്. ശാസ്ത്രത്തിന്റെ മറവില്‍ അശാസ്ത്രം ജനിക്കുകയാണിവിടെ. ശാസ്ത്രം പുരോഗമിക്കുകയല്ല, മറിച്ച് നാസ്തിക ലോബിയുടെ ഹിതത്തിനൊത്ത് ശാസ്ത്രം രൂപപ്പെടുകയാണ്. അതിനു സഹായകമായ അന്തരീക്ഷവുമാണ് ലോകത്തുള്ളതും.

ശാസ്ത്രവിജ്ഞാനത്തെ രണ്ടായി തിരിക്കാവുന്നതാണ് - സാങ്കേതികവിദ്യയെ ലക്ഷ്യമാക്കുന്നതും അല്ലാത്തതും. ഏതെങ്കിലും സാങ്കേതികവിദ്യയില്‍ ചെന്നെത്തിക്കുന്ന ശാസ്ത്രമാണെങ്കില്‍ അതിനെ ആ ടെക്‌നോളജി തന്നെ നേരായ ദിശയിലൂടെ നയിക്കും; അല്ലെങ്കില്‍ ആ ടെക്‌നോളജി ഉടലെടുക്കില്ല. ആ ശാസ്ത്രം സത്യമായി വികസിക്കുകയും ചെയ്യും. ഏതെങ്കിലും സാങ്കേതികവിദ്യ ലക്ഷ്യമിടാത്ത പൊതുവിജ്ഞാനമാണെങ്കില്‍ ആ ശാസ്ത്രത്തെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയോടും അറിവോടും കൂടി ഇഷ്ടാനുസരണം രൂപപ്പെടുത്താന്‍ സാധിക്കും. പ്രപഞ്ചത്തെയും ജീവനെയും സംബന്ധിച്ച പല സിദ്ധാന്തങ്ങളും ഈ ഗണത്തില്‍ പെടുന്നവയാണ്. ശാസ്ത്രത്തിലും ശാസ്ത്രജ്ഞരിലും വിശ്വാസമര്‍പ്പിക്കുന്ന സാധാരണ ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കാന്‍ അത്തരം അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ പര്യാപ്തമാണ്. പക്ഷേ, വ്യാജശാസ്ത്രം ഇന്നല്ലെങ്കില്‍ നാളെ ശാസ്ത്രമേഖലയില്‍ നിന്നും പുറംതള്ളപ്പെടുമെന്നാണ് ചരിത്രം ചൂണ്ടുന്നത്.

ഉദാഹരണമായി മഹാവിസ്‌ഫോടന സിദ്ധാന്തത്തിനെതിരെ ദുരുദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട സുസ്ഥിരപ്രപഞ്ചസിദ്ധാന്തത്തെ തന്നെ എടുക്കാം. റഷ്യന്‍ ഗണിതശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍ 1922ല്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ 1915ല്‍ രൂപം കൊടുത്ത പൊതു ആപേക്ഷിക സിദ്ധാന്തം (General Theory of Relativity) ഉപയോഗിച്ചു പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കുന്ന താത്ത്വിക മാതൃകകള്‍ അവതരിപ്പിക്കുകയുണ്ടായി. പൊതു ആപേക്ഷിക സിദ്ധാന്തം അസ്ഥിര (non-static) പ്രപഞ്ചത്തെയാണ് സൂചിപ്പിച്ചതെങ്കിലും അക്കാലത്ത് നിലനിന്നിരുന്ന സുസ്ഥിര (static) പ്രപഞ്ചമെന്ന ആശയത്തിന്റെ സ്വാധീനത്താല്‍ ഐന്‍സ്റ്റീന്‍ തന്റെ സിദ്ധാന്തത്തെ ആ ആശയത്തിനനുകൂലമായി ഭേദഗതി വരുത്തുകയുണ്ടായി. 'ഗുരുത്വാകര്‍ഷണവിരുദ്ധബലം' എന്ന ഘടകം അതില്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ആ ഭേദഗതി. ഈ ഭേദഗതിയില്‍ അദ്ദേഹം പിന്നീട് ഖേദിക്കുകയും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. അതേസമയം ഫ്രീഡ്മാന്‍ ആപേക്ഷിക സിദ്ധാന്തത്തിന്റെ അസ്ഥിര പ്രപഞ്ച വിവക്ഷയെ തെളിയിക്കുകയായിരുന്നു, ഫ്രീഡ്മാന്റെ ഗണിതമാതൃകകള്‍ എല്ലാ താരസമൂഹങ്ങളും (galaxies) പരസ്പരം അകലുകയാണെന്നു പ്രവചിച്ചു. അതായത് പ്രപഞ്ചം അതിന്റെ ഉത്ഭവം തൊട്ട് വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നര്‍ഥം. പതിനായിരം മുതല്‍ ഇരുപതിനായിരം മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാലബിന്ദുവില്‍ താരസമൂഹങ്ങളെല്ലാം അനന്ത സാന്ദ്രതയോടെ ഏതാണ്ട് പൂജ്യം വലുപ്പത്തില്‍ ഒന്നിച്ചായിരുന്നുവെന്നും ഈ ഗണിതമാതൃകകള്‍ സൂചിപ്പിച്ചു. പ്രപഞ്ച ചരിത്രത്തിലെ ഈ കാലബിന്ദുവിനു കേംബ്രിഡ്ജ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയല്‍ 'മഹാവിസ്‌ഫോടനം' (big bang) എന്ന സുന്ദരവിശേഷണം നല്‍കി. ഈശ്വരനുണ്ടെന്നുള്ളതിനു തെളിവ് നല്‍കുന്ന ഈ സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ട് 1949ലാണ് ഫ്രെഡ് ഹോയലുമായിച്ചേര്‍ന്ന് ആസ്ട്രിയന്‍ ശാസ്ത്രജ്ഞരായ ഹെര്‍മാന്‍ ബോണ്ടിയും തോമസ് ഗോള്‍ഡും 'സുസ്ഥിര പ്രപഞ്ച സിദ്ധാന്തം' അവതരിപ്പിച്ചത്. ഈ സിദ്ധാന്ത പ്രകാരം, പ്രപഞ്ചം ആരംഭമില്ലാത്ത, അവസാനമില്ലാത്ത, മാറ്റമില്ലാതെ എന്നെന്നും നിലനില്ക്കുന്ന ഒരു വ്യവസ്ഥയാണ്. ഏതാണ്ട് രണ്ടു പതിറ്റാണ്ടുകാലം ഈ സിദ്ധാന്തത്തിനു ലോകശ്രദ്ധ പിടിച്ചു നിര്‍ത്താന്‍ സാധിച്ചെങ്കിലും തുടര്‍ച്ചയായ ദ്രവ്യോല്‍പാദനം നടക്കുന്നുണ്ടെന്ന അതിന്റെ പ്രവചനം സ്ഥാപിത ശാസ്ത്ര തത്ത്വങ്ങള്‍ക്കെതിരായതിനാല്‍, മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ പ്രവചനങ്ങള്‍ക്കു തെളിവുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിനു നിലനില്‍പില്ലാതാവുകയായിരുന്നു.

പ്രധാനപ്പെട്ട മൂന്നു തെളിവുകളാണ് മഹാവിസ്‌ഫോടന സിദ്ധാന്തത്തിനു അംഗീകാരം നേടിക്കൊടുത്തത്. അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബിളിന്റെ 1924ലെ കണ്ടുപിടുത്തമാണ് ഇവയില്‍ ആദ്യത്തേത്. പ്രപഞ്ചത്തില്‍ നമ്മുടെ ഗാലക്‌സി മാത്രമല്ല ഉള്ളതെന്നും അതിവിദൂരതയില്‍ സ്ഥിതിചെയ്യുന്ന കോടിക്കണക്കിന് നക്ഷത്രസമൂഹങ്ങള്‍ ഉണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്ന സൂചന നല്‍കുന്നതായിരുന്നു. നക്ഷത്രങ്ങളില്‍ നിന്നുള്ള വികിരണത്തെ വര്‍ണ്ണരാജി വിശകലനത്തിനു (spectral analysis) വിധേയമാക്കിയപ്പോള്‍ മിക്ക താരസമൂഹങ്ങളില്‍ നിന്നുമുള്ള രശ്മികള്‍ ചുവന്ന തരംഗത്തില്‍ (red shift) ഉള്‍പ്പെട്ടവയായിട്ടാണ് കണ്ടത്. ഈ വസ്തുത വികസിക്കുന്ന പ്രപഞ്ചത്തെ സ്ഥിരീകരിക്കാനുതകുന്നതായിരുന്നു.

മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ മറ്റൊരു പ്രവചനം, പ്രപഞ്ചവികാസം കാലാനുസൃതമായി താപനില കുറയാന്‍ കാരണമാകുമെന്നും പ്രപഞ്ചോല്‍പ്പത്തി സമയത്തെ അനന്ത താപനിലയില്‍ നിന്നും വളരെയധികം തണുത്തു ഏതാണ്ട് 5 ഡിഗ്രി കെല്‍വിന്‍ (5K) വരെ ഇപ്പോള്‍ എത്തിയിട്ടുണ്ടായിരിക്കുമെന്നുമാണ്. ഈ പ്രവചനത്തെ ശരിവെക്കുന്നതായിരുന്നു 1964ല്‍ അമേരിക്കയിലെ ബെല്‍ ലബോറട്ടറിയിലെ ഗവേഷകരായിരുന്ന ആര്‍ണോ പെന്‍സിയാസും റോബര്‍ട്ട് വില്‍സനും യാദൃശ്ചികമായി കണ്ടുപിടിച്ച പ്രപഞ്ചത്തിലെ മൈക്രോവേവ് പശ്ചാത്തല വികിരണം (Cosmic Background Radiation). ഇതിന്റെ താപനില 3K ആണ്.

മൂന്നാമത്തെ പ്രധാന തെളിവ് പ്രപഞ്ചത്തില്‍ ലഘുമൂലകങ്ങളുടെ ആധിക്യമാണ്. ഡ്യൂട്ടെരിയം, ട്രിഷിയം, ഹീലിയം, ലിഥിയം എന്നീ മൂലകങ്ങളുടെ അളവ് പ്രവചനങ്ങള്‍ക്കനുസൃതമായാണ് പ്രപഞ്ചത്തിലുള്ളത്. അങ്ങനെ ഈശ്വരന്‍ സത്യമാണെന്ന വിശ്വാസത്തെ തകര്‍ക്കാനായി രൂപം കൊണ്ട അശാസ്ത്രീയ സിദ്ധാന്തമായ സുസ്ഥിര പ്രപഞ്ച സിദ്ധാന്തം ഒരു തെളിവും ലഭിക്കാതെ തള്ളപ്പെട്ടപ്പോള്‍ പ്രബലമായ തെളിവുകള്‍ സഹിതം ഈശ്വരന്‍ സത്യമാണെന്നു പ്രഖ്യാപിക്കുന്ന മഹാവിസ്‌ഫോടന സിദ്ധാന്തം ശാസ്ത്രത്തില്‍ സ്ഥിരപ്പെടുകയായിരുന്നു.

ജീവശാസ്ത്രത്തിലെവ്യാജ സിദ്ധാന്തങ്ങള്‍
സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിന്റെ പരാജയവും മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ വിജയവും നാസ്തിക ലോബിയെ സംബന്ധിേച്ചടത്തോളം അപ്രതീക്ഷിത പ്രഹരമായിരുന്നു. താങ്ങാവുന്നതിനപ്പുറമായിരുന്ന ആ ആഘാതത്തില്‍ നിന്ന് നേരിയ തോതിലെങ്കിലും ആശ്വാസം ലഭിക്കുവാനായി നിരീശ്വരവാദികള്‍ ഏതാണ്ട് പൂര്‍ണമായും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. അങ്ങനെ നിരീശ്വരവാദം നിലനിര്‍ത്താന്‍ അവസാനത്തെ വൈക്കോല്‍ തുമ്പായി നാസ്തിക ലോബി ജഡിക പ്രപഞ്ചശാസ്ത്രത്തില്‍ നിന്നും ജീവശാസ്ത്രത്തിലേക്ക് ചുവടുമാറിയ കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. ഇന്ന് ജീവശാസ്ത്രം പല വ്യാജസിദ്ധാന്തങ്ങളുടെയും വിളനിലമായിരിക്കയാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം കൂടാതെ ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളും ജീന്‍-ജീനോം സിദ്ധാന്തങ്ങളുമെല്ലാം എങ്ങുമെത്താതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ജീവന്റെ ശാസ്ത്രമായ ജീവശാസ്ത്രത്തില്‍ 'ജീവനെ' നിര്‍വചിക്കാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. ജീവനെന്താണെന്നറിയാതെയാണ് ജീവോല്‍പ്പത്തി സംബന്ധിച്ച ധാരാളം സിദ്ധാന്തങ്ങള്‍ ജീവശാസ്ത്രത്തില്‍ പ്രമുഖ സ്ഥാനം കൈയടക്കിയിരിക്കുന്നത്. തന്മാത്ര ജീനില്‍ (molecular gene) നിന്ന് ഉടലെടുത്ത ജിനോം (genome) സിദ്ധാന്തം ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയാണെന്നു പറയാമെങ്കിലും ജീന്‍ എന്താണെന്നു നിര്‍വചിക്കാന്‍ ഇതുവരെ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിവിധയിനം ജീവികള്‍ അഥവാ സ്പീഷിസുകള്‍ എങ്ങനെയാണ് ഈ ഭൂമുഖത്ത് ഉണ്ടായതെന്നു വിശദീകരിക്കുന്ന സിദ്ധാന്തമായിട്ടാണ് പരിണാമ സിദ്ധാന്തത്തെ കാണുന്നതെങ്കിലും അതിന്റെ കര്‍ത്താവായ ഡാര്‍വിന്നോ, അതിനെ പിന്താങ്ങുന്ന ശാസ്ത്രജ്ഞന്മാര്‍ക്കോ 'സ്പീഷിസ്' എന്താണെന്ന് നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ല. ജീവശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ സ്പീഷിസിനെ സംബന്ധിച്ചു വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഇരുപതില്‍പരം നിര്‍വചനങ്ങള്‍ സ്പീഷിസിനുണ്ട്. ഇത് വ്യക്തമാക്കുന്നത് ജീവികളുടെ വംശപരമ്പര കാണിക്കുന്ന പരിണാമ വൃക്ഷം (evolutionary tree) വസ്തുനിഷ്ഠമല്ലെന്നും സ്പീഷിസിനെ എങ്ങനെ നിര്‍വചിക്കുന്നുവോ അതനുസരിച്ച് മാറുമെന്നുമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ജനിതകാടിസ്ഥാനത്തിലാണ് സ്പീഷിസിനെ നിര്‍വചിച്ചതെങ്കില്‍ മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചാണുണ്ടായതെന്നായിരിക്കും ശാസ്ത്രജ്ഞന്മാര്‍ പറയുക. രൂപ (morphological) സ്പീഷിസ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീഷിസിനെ നിര്‍വചിച്ചതെങ്കില്‍ മറ്റൊരു വംശപരമ്പരയായിരിക്കും മനുഷ്യനു ലഭിക്കുക. പരിണാമവാദത്തിന്റെ അശാസ്ത്രീയ വശങ്ങളില്‍പെട്ട ഒരു പ്രശ്‌നമാണിത്. ഈ സാഹചര്യത്തില്‍ ജീവശാസ്ത്രത്തിനു ജീവനെ സംബന്ധിച്ചോ, ജീവികളുടെ ഉല്പത്തിയെ സംബന്ധിച്ചോ, അര്‍ഥവത്തായ വിജ്ഞാനം സംഭാവനചെയ്യാന്‍ സാധ്യമല്ല.
ജീനോമാണ് (DNA) ജീവികളുടെ ജനിതക പ്രോഗ്രാമെന്നതാണല്ലോ ജീവശാസ്ത്രത്തിന്റെ പ്രഖ്യാപിത തത്ത്വം. ഒരു ജീവിയുടെ ശരീരത്തിലുള്ള എല്ലാ കോശങ്ങളിലും ഒരേ ജീനോമാണ് സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിച്ചു പോന്നിരുന്നത്. ഈ ധാരണ ശരിയാണോയെന്ന് ഉറപ്പ് വരുത്താതെ (അതിനുള്ള എല്ലാ സാങ്കേതിക വിദ്യകളുണ്ടായിട്ടും)യാണ് ക്ലോണിംഗ് വഴി (ഒരു ജീവിയുടെ ശരീരകോശമുപയോഗിച്ച് ആ ജീവിയെതന്നെ സൃഷ്ടിക്കല്‍) ഒരു ജീവിയുടെ അതേ പതിപ്പ് (ഉദാ: ഡോളിയെന്ന ചെമ്മരിയാട്) ഉണ്ടാക്കിയെന്ന അത്ഭുതവാര്‍ത്ത ശാസ്ത്രലോകം പുറത്ത് വിട്ടത്. പക്ഷേ, കഴിഞ്ഞ വര്‍ഷം (2009ല്‍) ഹ്യൂമന്‍ മ്യൂട്ടേഷന്‍ എന്ന ശാസ്ത്രജേര്‍ണലില്‍ ശരീരത്തിലെ വിവിധ കോശങ്ങളില്‍ ഒരേ ജീനോമല്ല സ്ഥിതിചെയ്യുന്നതെന്നും വ്യത്യസ്തമായ ജീനോമുകളാണെന്നും പഠനങ്ങള്‍ തെളിയിച്ച വിവരം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഈ വസ്തുത സൂചിപ്പിക്കുന്നത് ക്ലോണിംഗ് എന്ന ആശയം തന്നെ തെറ്റാണെന്നും ക്ലോണിംഗ് സാധ്യമല്ലെന്നുമാണ്. അതായത് ഡോളിയെ അതിന്റെ ദാതാവിന്റെ പതിപ്പായി കാണുന്നത് ശരിയല്ല എന്നാണ്. പ്രകൃതിയില്‍ ക്ലോണിംഗിനോട് ഏറ്റവും അടുത്ത പ്രതിഭാസമാണ് ഒരു സിക്താണ്ഡത്തില്‍ നിന്നു വേര്‍തിരിഞ്ഞ രണ്ടുകോശങ്ങളില്‍ നിന്നുണ്ടാകുന്ന ഇരട്ടക്കുട്ടികള്‍ (monozygotic twins). ഈ രണ്ടു കുട്ടികളെ 'ഒരേപോലുള്ള ഇരട്ടക്കുട്ടികള്‍' (identical twins) എന്നു വിളിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത സ്വഭാവഗുണങ്ങളുള്ള കുട്ടികളാണവരെന്നു പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. ഈ പഠന ഫലങ്ങളെ അവഗണിച്ചാണ് ക്ലോണിംഗ് എന്ന തെറ്റായ ആശയം ജീവശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചത്.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം
ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഒരു സിദ്ധാന്തം അതിന്റെ അവതരണം മുതല്‍ വിവാദമായി തുടരുന്നത് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം മാത്രമാണ്. കഴിഞ്ഞ 150 വര്‍ഷക്കാലമായി നിരീശ്വരവാദികള്‍ ഈ സിദ്ധാന്തം ശാസ്ത്ര സിദ്ധാന്തമാണെന്ന് ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം ഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃശ്ചികമായുണ്ടായ ഒരു ജീവിയില്‍ നിന്നു കാലക്രമേണ പരിണമിച്ചമുണ്ടായതാണെന്നാണ്. പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്പിനുള്ള കടുത്ത മാത്സര്യത്തിലാണ്. ഒരു ജീവിയില്‍ അതിന് ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍ പുതിയ ഘടനകളുണ്ടാകുന്നതോടെ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി രൂപാന്തരപ്പെടുന്നു. ഇങ്ങനെയാണ് ലക്ഷക്കണക്കിനു ജീവികള്‍ യാദൃഛികമായി ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വാദിക്കുന്നത്.

പരിണാമസിദ്ധാന്തത്തെ നിഷ്പക്ഷമായി വിലയിരുത്തുകയാണെങ്കില്‍ അതിനെ ശാസ്ത്രമായി അംഗീകരിക്കാന്‍ സാധ്യമല്ല. നേരത്തെ വിവരിച്ച മഹാവിസ്‌ഫോടന സിദ്ധാന്തം പോലെ പരിണാമ സിദ്ധാന്തവും പല പ്രവചനങ്ങള്‍ നല്‍കുന്നുണ്ട്. പരിണാമ സിദ്ധാന്തത്തിന്റെ ശാസ്ത്രീയതയെ വിലയിരുത്താന്‍ ഒന്നു രണ്ടു പ്രവചനങ്ങള്‍ ഉദാഹരണങ്ങളായി എടുക്കാം. അതിപ്രാചീനകാലത്തെ അവശിഷ്ടങ്ങള്‍ (fossils) പരിണാമസിദ്ധാന്തത്തിനു തെളിവാണെന്നുള്ള ഡാര്‍വിന്റെ പ്രസ്താവന തന്നെ പരിശോധിക്കാം. അദ്ദേഹത്തിന്റെ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' എന്ന വിശിഷ്ട കൃതിയില്‍ ഇങ്ങനെ പറയുന്നു: ''സ്പീഷിസുകള്‍ തമ്മിലും വംശനാശം സംഭവിച്ച ജീവികള്‍ തമ്മിലും പരിണാമത്തിനിടയില്‍, നിര്‍ണയിക്കാന്‍ പോലും സാധ്യമല്ലാത്തത്ര ധാരാളം ഇടനില ഇനങ്ങള്‍ (intermediate forms) ഉണ്ടായിരിക്കും. ഈ സിദ്ധാന്തം (അതായത് പരിണാമസിദ്ധാന്തം) ശരിയാണെങ്കില്‍ അത്തരം ജീവരൂപങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടുണ്ട്.'' ''പ്രകൃതി തിരഞ്ഞെടുപ്പിന്റെ (natural selection) ഫലമായി മാതൃജീവികളും ഇടയിലുള്ള ഇനങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടതിനാല്‍ അവ പണ്ട് ജീവിച്ചിരുന്നുവെന്നതിനുള്ള തെളിവ് പുരാതന അവശിഷ്ടങ്ങളിലാണ് കണ്ടെത്തുക.'' പക്ഷേ, ഫോസ്സിലുകള്‍, ഇടയിലുള്ള ഇനങ്ങളെ കുറിച്ച് തെളിവൊന്നും നല്‍കാത്തതിനാല്‍ ഡാര്‍വിന്‍ ഇങ്ങനെ പ്രതികരിച്ചു: ''ഇതായിരിക്കാം എന്റെ സിദ്ധാന്തത്തിനോടുള്ള ഏറ്റവും ഗുരുതരമായ എതിര്‍പ്പ്. ഇതിന്റെ വിശദീകരണം, ഞാന്‍ വിശ്വസിക്കുന്നത്, ഫോസ്സില്‍ രേഖ അങ്ങേയറ്റം അപൂര്‍ണമാണെന്നാണ്.'' പരിണാമസിദ്ധാന്തത്തിനു രൂപം കൊടുക്കുമ്പോള്‍ തന്നെ ഡാര്‍വിനു അറിയാവുന്നതാണ് ഫോസ്സില്‍ രേഖ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനു തെളിവ് നല്‍കില്ലെന്ന്. ഈ വസ്തുത നല്ലപോലെ അറിയാമായിരുന്നിട്ടും ഫോസ്സിലിലാണ് പരിണാമസിദ്ധാന്തത്തിനനുകൂലമായ ഏറ്റവും വലിയ തെളിവ് കണ്ടെത്തുകയെന്നു പ്രസ്താവിക്കുന്നതു ശാസ്ത്ര പാരമ്പര്യത്തിനു കടകവിരുദ്ധമാണെന്നു മാത്രമല്ല അപഹാസ്യവുമാണ്. ദൈവസൃഷ്ടികളില്‍ ദൈവത്തിനെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള മൂഢശ്രമമാണ് ഡാര്‍വിന്‍ നടത്തിയത്. സ്പീഷീസുകള്‍ക്കിടയിലുള്ള ഇനങ്ങള്‍ ഉണ്ടാകണമെന്നുള്ളത് ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ ആവശ്യമാണെന്നല്ലാതെ സ്രഷ്ടാവിന്റെ ആവശ്യമല്ല. അതുകൊണ്ടാണ് ഫോസ്സില്‍ രേഖയില്‍ ഇടനില ജീവികള്‍ ശൂന്യമായിരുന്നത്. ഫോസ്സില്‍ റിക്കാര്‍ഡ് അപൂര്‍ണമാണെന്നു പ്രഖ്യാപിച്ചു തന്റെ സിദ്ധാന്തത്തെ സാധൂകരിക്കാന്‍ ശ്രമിച്ചത് ശാസ്ത്രത്തോടുള്ള അവഹേളനമാണ്. ഒരു സിദ്ധാന്തം പ്രവചിക്കുന്ന തെളിവ് പ്രകൃതിയിലില്ലെങ്കില്‍ ആ സിദ്ധാന്തം തെറ്റാണെന്നാണത് സമര്‍ഥിക്കുന്നത്. ഇതിലേറെ വിസ്മയമുളവാക്കുന്നത്, പ്രകൃതിയെ പഴിച്ചുള്ള വിശദീകരണത്തെ തള്ളിക്കളയുന്നതിനു പകരം അതിനെ ശരിവെക്കാനുള്ള ശ്രമത്തിലാണ് നിരീശ്വരലോബി ഏര്‍പ്പെട്ടിട്ടുള്ളതെന്നതാണ്. ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഫോസ്സില്‍ റിക്കാര്‍ഡിന്റെ 'അപൂര്‍ണത'യുടെ കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു വിഭാഗം ലക്ഷ്യമിടുന്നത് ഫോസ്സില്‍ ജീവികളില്‍ നിന്നു തന്നെ (ഇല്ലാത്ത) ഇടവര്‍ഗങ്ങളെ തെരഞ്ഞെടുക്കാനാണ്.

പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു തത്ത്വം ഒരു ജീവിക്ക് പ്രയോജനപ്പെടാത്ത ഒരു ഘടകവും പ്രകൃതി തെരഞ്ഞെടുപ്പി (natural selection) ലൂടെ അതിന്റെ ജൈവരൂപ (phenotype) ത്തിലുണ്ടാകില്ലെന്നാണ്. ഈ ആശയപ്രകാരം ഒരു ജീവിക്കും മരണം തന്നെ സംഭവിക്കാന്‍ പാടില്ല. പക്ഷേ, ഈ ഭൂമുഖത്തുണ്ടായ ആദ്യ ജീവി തന്നെ മരണവുമായാണ് പ്രത്യക്ഷപ്പെട്ടത്. കൂടാതെ ഒരു ജീവിയുടെ സ്വഭാവഗുണങ്ങളില്‍ ഒന്നുപോലും മറ്റൊരു ജീവിക്ക് പ്രയോജനമാകരുതെന്ന് പരിണാമസിദ്ധാന്തം നിഷ്‌കര്‍ഷിക്കുന്നു. കാരണം, അങ്ങനെ സംഭവിച്ചാല്‍ ജീവികള്‍ തമ്മില്‍ നിലനില്‍പ്പിനുള്ള മാത്സര്യത്തിലാണെന്ന വാദം തന്നെ തകരും. പക്ഷേ, ആ ആശയത്തിനെതിരെയും ധാരാളം തെളിവുകള്‍ പ്രകൃതിയില്‍ നിഷ്പ്രയാസം കണ്ടെത്താവുന്നതാണ്. ഉദാഹരണമായി സസ്യ ഇനമായ വാഴയെ തന്നെ എടുക്കാം. വാഴ ഉല്‍പാദിപ്പിക്കുന്ന പഴം അതിനു പ്രയോജനം ചെയ്യുന്നില്ലെന്ന് മാത്രമല്ല മറ്റു ജീവികളുടെ (ഡാര്‍വിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ശത്രുക്കള്‍') ഭക്ഷണമായാണ് പ്രകൃതിയില്‍ അതുല്‍പാദിക്കപ്പെടുന്നത്. ഇതെപോലെ പരിണാമസിദ്ധാന്തത്തിന്റെ ഏതുവശം പരിശോധിച്ചാലും അതിനു ശാസ്ത്രബലമില്ലെന്നും തെളിവുകളെല്ലാം സിദ്ധാന്തത്തിനെതിരാണെന്നും മനസ്സിലാകുന്നതാണ്. പരിണാമസിദ്ധാന്തത്തിനെതിരായി പ്രതിഷേധമുയരുന്നത് കൂടുതലും ശാസ്ത്രസമൂഹത്തില്‍ നിന്നാണ്; പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത്‌പോലെ മതത്തില്‍ നിന്നല്ല. (കൂടുതല്‍ വിവരങ്ങള്‍ ഞാനെഴുതിയ Darwinism, The Great Gene Fiasco എന്നീ രണ്ടു പുസ്തകങ്ങളില്‍ കൊടുത്തിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ www.islamic scienceforum.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.)

വിമര്‍ശനത്തോടുള്ള നാസ്തിക ലോബിയുടെ സമീപനം
പരിണാമ സിദ്ധാന്തത്തിനെതിരായ ശബ്ദം അടിച്ചമര്‍ത്താനും സിദ്ധാന്തത്തിനെതിരായ ശാസ്ത്ര കണ്ടെത്തലുകളെ പ്രാധാന്യം കൊടുക്കാതെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്താനുമുള്ള പ്രവണത ജീവശാസ്ത്രത്തില്‍ വ്യക്തമായി കാണാവുന്നതാണ്. ശാസ്ത്ര മേഖലയുടെ നിയന്ത്രണം പൂര്‍ണമായും കൈയടക്കിക്കൊണ്ടു പക്ഷപാതപരവും അശാസ്ത്രീയവുമായ നിരീശ്വരലോബിയുടെ ഇടപെടല്‍ യഥാര്‍ഥ ശാസ്ത്രത്തിന്റെ വികസനത്തിനുതന്നെ ഹാനികരമാണ്. ഈശ്വരവിശ്വാസികളെ ശാസ്ത്രരംഗത്തുനിന്നു അകറ്റി നിര്‍ത്തുകയോ നിരോധിക്കുകയോ ചെയ്തിട്ടുള്ള സംഭവങ്ങള്‍ ജെറി ബെര്‍ഗ്മാന്റെ The Criterion എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഈശ്വരവിശ്വാസിയെന്ന ഏകകാരണത്താല്‍ ഡോക്ടറേറ്റ് ബിരുദം നിഷേധിക്കപ്പെട്ടതും അധ്യാപന ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ടതുള്‍പ്പെടെ ഒട്ടേറെ സംഭവങ്ങള്‍ അതില്‍ വിവരിക്കുന്നുണ്ട്.

പരിണാമ സിദ്ധാന്തത്തിന്റെ വിമര്‍ശകരെ അപമാനിക്കുകയെന്നത് പരിണാമവാദികളുടെ മറ്റൊരു തന്ത്രമാണ്. ബയോകെമിസ്റ്റ് മൈക്കല്‍ ബെഹെ Darwin’s Black Box: The Biochemical Challenge to Evolution എന്ന തന്റെ ഗ്രന്ഥത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തെ ചോദ്യം ചെയ്തപ്പോള്‍ പരിണാമവാദികള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ''ബെഹെയുടെ പരിണാമസിദ്ധാന്തത്തിലുള്ള അറിവിനെ സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വന്തം ശാസ്ത്രമേഖലയിലുള്ള അറിവും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലുമുള്ള വിജ്ഞാനവും അങ്ങനെതന്നെയാണ്.'' പ്രശ്‌സ്ത ഫ്രഞ്ച് സുവോളജിസ്റ്റും, Traite de Zoologie യുടെ 28 വാല്യങ്ങളുടെ എഡിറ്ററും, ഫ്രഞ്ച് ശാസ്ത്രഅക്കാദമിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന പിയറി പോള്‍ ഗ്രാസ്സെ ഡാര്‍വിനിസത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ പ്രമുഖ പരിണാമവാദിയായ ഡോബ്‌ഴാന്‍സ്‌കി പറഞ്ഞത്, ''സമുന്നതനായ ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞന് ശാസ്ത്രനിഗമനത്തിന്റെ നിയമങ്ങള്‍ മനസ്സിലാകില്ല'' എന്നാണ്. അടുത്തകാലത്തുണ്ടായ ഒരു സംഭവവും ഇവിടെ ഓര്‍മിക്കുന്നു. പ്രസിദ്ധമായ ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ മുന്‍ ഡയറക്ടറും ഇപ്പോള്‍ അമേരിക്കന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ (NIH) മേധാവിയുമായ ഫ്രാന്‍സിസ് കോളിന്‍സ് ശാസ്ത്ര ലോകത്ത് അറിയപ്പെടുന്ന ക്രിസ്തുമത വിശ്വാസിയും ഈശ്വരവാദിയുമാണ്. അദ്ദേഹത്തെ ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ നിരീശ്വര ലോബിക്ക് അതിനോടു യോജിക്കാന്‍ പ്രയാസമായിരുന്നു. പ്രശസ്ത ശാസ്ത്ര ജേര്‍ണലായ നേച്ചര്‍ (Nature 2009, 460, പേജ് 654) ഇതിനോടു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''അമേരിക്കന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടറായി ഫ്രാന്‍സിസ് കോളിന്‍സിനെ ഈയിടെ നാമനിര്‍ദ്ദേശം ചെയ്തത് ആ സ്ഥാപനത്തിന്റെ ഭാവി ദിശയെ സംബന്ധിച്ച ചോദ്യം ഉയര്‍ത്തുന്നതിലും കൂടുതലാണ്. അത് മറ്റൊരു ചോദ്യവും ഉയര്‍ത്തുന്നു. ശാസ്ത്രരംഗത്തെ ഉദ്യോഗം മതവിശ്വാസവുമായി പൊരുത്തപ്പെട്ടു പോകുമോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു മഹാനായ ശാസ്ത്രജ്ഞന് കടുത്ത മതവിശ്വാസിയാകാമോ? ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ ഒരു ശില്പിയായിട്ടാണ് കോളിന്‍സ് നന്നായറിയപ്പെടുന്നത്. അഗാധ മതവിശ്വാസമുള്ള ബഹുമാന്യനായ ഒരു ശാസ്തജ്ഞനെന്ന കുപ്രസിദ്ധിയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇരുപത്തേഴാം വയസ്സു മുതല്‍ ഒരു സുവിശേഷ പ്രസംഗകനായ കോളിന്‍സ് 2006ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ The Language of God: A Scientist Presents Evidence for Belief എന്ന ഗ്രന്ഥത്തില്‍ മതവും ശാസ്ത്രവും പൊരുത്തപ്പെടുത്താനുള്ള തന്റെ വീക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്.''

ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത് കുറച്ച് മാസങ്ങള്‍ക്കകം അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം പുറത്തു വന്നു. അത് മറ്റൊരു വിവാദത്തിനു തിരികൊളുത്തി. പ്രമുഖ ശാസ്ത്ര ജേര്‍ണലായ സയന്‍സ് നൗ വീക്കിലി (Science NOW Weekly, ഫിബ്രവരി 25, 2010) ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗൗരവത്തോടുകൂടിയായിരുന്നു: ''നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടറായ ഫ്രാന്‍സിസ് കോളിന്‍സ് തന്റെ മതവിശ്വാസങ്ങള്‍ പങ്കുവെച്ചു ചില ശാസ്ത്രജ്ഞന്മാരെ വീണ്ടും വെറുപ്പിക്കുകയാണ് - ഇത്തവണ മതവിശ്വാസത്തെക്കുറിച്ച് ഒരു പുതിയ ഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊണ്ട്....കഴിഞ്ഞ വേനലില്‍ കോളിന്‍സ് NIH ന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചുരുക്കുമെന്നു പലരും ധരിച്ചിരുന്നു....ദൈവമുണ്ടോയെന്ന ചോദ്യത്തെ സംബോധനം ചെയ്യുന്ന Belief: Readings on the Reason for Faith (പുസ്തകം) പുറത്തിറങ്ങുന്നത് അറിയിച്ചുകൊണ്ട് (പ്രസാധകരായ) ഹാര്‍പര്‍ കോളിന്‍സില്‍ നിന്നുള്ള പത്രക്കുറിപ്പ് പലരിലും ആശ്ചര്യമുളവാക്കി. എങ്ങനെയാണ് അദ്ദേഹം ഒരു സുവിശേഷ പ്രസംഗകനായ ക്രിസ്ത്യാനിയായതെന്നു വിവരിച്ചുകൊണ്ടുള്ള കോളിന്‍സിന്റെ 2006ലെ പുസ്തകത്തിന്റെ തുടര്‍ച്ചയാണിത്. സൃഷ്ടിവാദ വിമര്‍ശന ബ്ലോഗറായ ജെറി കോയ്‌നെ ഇങ്ങനെ എഴുതുന്നു - കോളിന്‍സിനു നിയമപരമായി ആ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ അവകാശമുണ്ടെങ്കിലും ''ദൈവം ഉണ്ടെന്നുള്ളതിനു ശാസ്ത്ര തെളിവുകളുണ്ടെന്നു അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞന്‍ പരസ്യമായി വാദിക്കുന്നത് വിവേകമല്ല.'' അദ്ദേഹത്തിന്റെ അഭിപ്രായം കോളിന്‍സ് രാജിവെക്കണമെന്നാണ്.''

നിരീശ്വരവാദികളില്‍ നിന്നുള്ള ഇത്തരം സന്ദേശങ്ങള്‍ ഈശ്വര വിശ്വാസികള്‍ വളരെ ഗൗരവമായിത്തന്നെ കാണേണ്ടതാണ്. കൂടാതെ, ശാസ്ത്രത്തെ നിരീശ്വരവാദം പ്രചരിപ്പിക്കാനുള്ള ഒരു മാധ്യമമായാണ് അവര്‍ ഉപയോഗിക്കുന്നതെന്ന തിരിച്ചറിവും നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.
അമേരിക്കയിലും ഇതര പാശ്ചാത്യരാജ്യങ്ങളിലും പരിണാമ സിദ്ധാന്തത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കയാണ്. ക്രൈസ്തവ പുരോഹിതരും ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്മാരുമാണ് ഇതിനു പിന്നില്‍. സൃഷ്ടിവാദം എന്ന ലളിതമായ ആശയത്തില്‍ നിന്നും കൂടുതല്‍ ശാസ്ത്രീയമായ ‘Intelligent Design (ID)’എന്ന ആശയത്തിലേക്കു മാറി ഈശ്വരവാദത്തിനു പുതിയ മാനങ്ങള്‍ നല്‍കുകയാണ്. ഈശ്വരവാദം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുവാനുള്ള ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു മാത്രമല്ല അവ നിയമയുദ്ധങ്ങള്‍ക്കുവരെ വഴി തെളിച്ചിരിക്കുന്നു.

മതനേതാക്കളും പരിണാമവാദികളും തമ്മിലുള്ള ആദ്യ വാഗ്വാദം നടന്നത് 1860ല്‍ ഓക്‌സ്‌ഫോര്‍ഡിലെ ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ യോഗത്തില്‍ വെച്ചാണ്. 1926ലെ സ്‌കോപ്‌സ് കേസാണ് ആദ്യത്തെ നിയമയുദ്ധം. മൂന്നുതവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായിരുന്ന വില്യം ജെന്നിന്‍ഗ്‌സ് ബ്രയാന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പാഠ്യവിഷയങ്ങളില്‍ നിന്നും ഡാര്‍വിന്റെ പരിണാമസിദ്ധാന്തം നീക്കം ചെയ്യുവാന്‍ നീണ്ട പോരാട്ടം തന്നെ നടന്നിരുന്നു. തദ്ഫലമായി അമേരിക്കയിലെ പതിനഞ്ചു സ്റ്റേറ്റുകളിലെ സ്‌കൂളുകളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നതിനെതിരായി നിയമം വന്നു.

ജീവോല്‍പ്പത്തി സിദ്ധാന്തങ്ങള്‍
ജീവോല്‍പ്പത്തിയെ സംബന്ധിച്ചു നിരവധി സിദ്ധാന്തങ്ങളുണ്ട്. അവയെല്ലാം ഒരു കാര്യത്തില്‍ സമാനമാണ് - ജീവന്‍ എങ്ങനെയുണ്ടായിയെന്ന ഒരു നിര്‍ദ്ദേശം പോലും മുമ്പോട്ടുവെക്കുന്നില്ല. എന്നിരുന്നാലും അവയെല്ലാം ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളായാണ് ശാസ്ത്രത്തില്‍ അറിയപ്പെടുന്നത്!

പ്രാചീന അന്തരീക്ഷത്തില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് രാസപദാര്‍ഥങ്ങള്‍ പല ഘട്ടങ്ങളിലായി യാദൃഛികമായി സംയോജിച്ചു ജീവന്‍ രൂപപ്പെടുകയായിരുന്നു എന്നാണ് ശാസ്ത്ര സിദ്ധാന്തങ്ങളുടെയെല്ലാം വിവക്ഷ. ഈയൊരു ഊഹത്തെ ആസ്പദമാക്കിയാണ് കൃത്രിമ ജീവന്‍ സൃഷ്ടിക്കാനുള്ള പഠനങ്ങള്‍ ഇന്നു ലോകത്ത് തകൃതിയായി നടക്കുന്നത്. ജീവനെ ഒരു ഭൗതിക (പദാര്‍ഥ) പ്രതിഭാസമായാണ് ശാസ്ത്രലോകം കാണുന്നത്. ഒരു ജീവി പൂര്‍ണമായും രാസപദാര്‍ഥങ്ങളുടെ മിശ്രിതമല്ലാതെ മറ്റൊന്നുമല്ല എന്നാണ് വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കൃത്രിമ ജീനോമും (synthetic genome) കൃത്രിമകോശവും (synthetic cell) സൃഷ്ടിച്ചു എന്നുള്ള വാര്‍ത്തകള്‍ ഈയിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷേ യഥാര്‍ഥത്തില്‍ വാര്‍ത്തകളില്‍ വന്നതുപോലെ 'കൃത്രിമ' മായിരുന്നില്ല. ആ ഗവേഷണങ്ങളിലെല്ലാം തന്നെ ജീവനുള്ള കോശത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജീവനുള്ള കോശം ഉപയോഗിച്ചാണ് കൃത്രിമ ജീനോമും കൃത്രിമകോശവും നിര്‍മിച്ചത്. ജീവനുള്ള കോശം ഉപയോഗിക്കാതെ രാസപ്രക്രിയയെ മാത്രം ആശ്രയിച്ച് ഉണ്ടാക്കുകയാണെങ്കില്‍ മാത്രമേ കൃത്രിമ ജീനോമെന്നും കൃത്രിമകോശമെന്നും വിളിക്കുന്നതില്‍ അര്‍ഥമുള്ളു. 'ക്ലോണിംഗ്' എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതുപോലെ 'കൃത്രിമ ജീനോം', 'കൃത്രിമകോശം', 'കൃത്രിമ ജീവന്‍' എന്നിങ്ങനെ പ്രയോഗിച്ച് നാസ്തികലോബി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണിപ്പോള്‍.

കൃത്രിമ ജീവനുണ്ടാക്കാനുള്ള ശ്രമം കൃത്രിമ കോശത്തില്‍ നിന്നു തുടങ്ങുന്നതിനു പകരം കൂടുതല്‍ പ്രായോഗികമായ വഴി ജീവനില്ലാത്ത കോശത്തെ രാസപ്രക്രിയകളുപയോഗിച്ച് ജീവനുള്ള കോശമായി മാറ്റുകയെന്നതാണ്. ജീവനില്ലാത്ത കോശവും ജീവനുള്ള കോശവും പദാര്‍ഥപരമായി ഒരു വ്യത്യാസവുമില്ല. അവ രണ്ടിലും ഒരേപോലെ ജീനോമും മറ്റെല്ലാ പദാര്‍ഥ ഘടകങ്ങളും ഉണ്ട്. ജീവനുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. കൃത്രിമമായി (അതായത് ജീവനുള്ള കോശത്തിന്റെ സഹായമില്ലാതെ പൂര്‍ണമായും രാസപ്രക്രിയ ഉപയോഗിച്ച്) ജീവനുണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ മതത്തിന്റെയും ദൈവത്തിന്റെയും പ്രസക്തിയില്ലാതാവും. ജീവന്‍ ഒരു ഭൗതികപ്രതിഭാസമല്ലെന്നുള്ള ദിവ്യവെളിപാടുകളെ പിന്തുണക്കുന്നതാണ് കൃത്രിമ ജീവനുണ്ടാക്കാന്‍ ഇന്നേവരെ നടത്തിയിട്ടുള്ള പരീക്ഷണങ്ങളുടെ പരാജയങ്ങള്‍. അത്തരം ശ്രമങ്ങള്‍ വിജയിക്കില്ലെന്നും, ജീവന്‍ ഈശ്വരനുമാത്രം സൃഷ്ടിക്കാവുന്ന പ്രതിഭാസമാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതുവരെ ഈ വിഷയത്തില്‍ പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ജീവന്‍ ഭൗതിക (പദാര്‍ഥ) പ്രതിഭാസമല്ലെന്നു ഗവേഷണ പരാജയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് ഈശ്വരന്‍ സത്യമാണെന്നതിനുള്ള ജീവശാസ്ത്രത്തിന്റെ സ്ഥിരീകരണമായിട്ടാണ്. അങ്ങനെ മഹാവിസ്‌ഫോടന സിദ്ധാന്തത്തിലൂടെ ഭൗതികശാസ്ത്രവും ജീവനെന്ന അഭൗതിക പ്രതിഭാസത്തിലൂടെ ജീവശാസ്ത്രവും ഈശ്വരനെന്ന സത്യം സ്ഥിരീകരിക്കുന്നതോടെ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കും.
പ്രഫ. പി.എ വാഹിദ് |http://www.prabodhanam.net
e mail: pawahid@hotmail.com



2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

മതം യുക്തിവാദം - ഒരു തുറന്ന സംവാദം

സംവാദം ഒരു കലയാണ്. മാത്രമല്ല അത് വിജ്ഞാനത്തിനുള്ള ഒരു നല്ല മാര്‍ഗ്ഗമാവുമാണ്. കുറേ പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടാത്തത്ര അറിവ് ഒരു പക്ഷേ നമുക്ക് ഒരു സംവാദത്തില്‍ നിന്ന് ലഭിച്ചെന്നിരിക്കും. പങ്കെടുക്കുന്നവര്‍വര്‍ക്കും അത് വീക്ഷിക്കുന്നവര്‍ക്കും ഒരു പോലെ ജ്ഞാനം ആര്‍ജ്ജിക്കാനും, അതു മുഖേന തങ്ങളുടെ ചിന്തകളെ പരിപോഷിപിക്കാനും, യുക്തിക്ക് തെളിച്ചം നല്‍കുന്നതുമായിരിക്കും ആരോഗ്യകരമായ എതൊരു സംവാദവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആശയങ്ങള്‍ പ്രചരിപ്പിക്കപെടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗവും സംവാദം തന്നെയാണ്. നമ്മെ വരിഞ്ഞു മുറുക്കിയ സങ്കുചിതവും തെറ്റായയതുമായ ചിന്തകളില്‍ നിന്നും തെറ്റിദ്ധാരണകളില്‍ന്നും മനസ്സിനെ സ്വതന്ത്രമാക്കിയെടുക്കാനും അത് വഴി നമ്മളുടേതായ ഒരു യുക്തി വിഷയകമായി രൂപപെടുത്തിയെടുക്കാനും ഇത് നമ്മെ സാഹായിക്കുന്നു. ഒരു കാര്യത്തെ നാം പഠിക്കുമ്പോള്‍ അല്ലെങ്കില്‍ വിമര്‍ശന വിധേയമാക്കേണ്ടതുണ്ടാവുമ്പോള്‍, ആ കാര്യത്തില്‍ ആധികാരികമായുള്ള ഉറവിടങ്ങളില്‍ നിന്ന് നാം അതിനെ മനസ്സിലാക്കിയെടുക്കുന്നതായിരിക്കും ഉചിതം. അതിന് ശേഷം വിമര്‍ശന പഠനങ്ങളില്‍ നിന്നും. ആദ്യം തന്നെ നാം വിമര്‍ശനത്തെയാണ് സമീപിക്കുന്നതെങ്കില്‍ നമ്മുടെ അക്കാര്യത്തിലുള്ള അറിവും ആധികാരികമായിരിക്കുകയില്ല. കാരണം വിമര്‍ശനം പഠനം നടത്തിയ ആളുടെ യുക്തിയും ആദര്‍ശവും വിമര്‍ശനത്തില്‍ പ്രതിഫലിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തികച്ചും സ്വതന്ത്രമായ ഒരു വിമര്‍ശനം എന്നൊന്നുണ്ടായിക്കൊള്ളണമെന്നില്ല.

രണ്ട് ആദര്‍ശങ്ങള്‍ തമ്മിലുള്ള സംവാദങ്ങളിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഒരു പക്ഷേ അത് വീഷിക്കുന്നവര്‍ ആയിരിക്കും. ആ‍ധികാരമായ അറിവുള്ളവരാണ് സംവാദത്തില്‍ പങ്കെടുക്കുന്നവരെങ്കില്‍ തീര്‍ച്ചയായും അത് വിജഞാന പ്രദവുമായിരിക്കും.

എന്റെ അഭിപ്രായത്തില്‍ ബ്ലോഗ് ഏറ്റവും നല്ല സംവാദ വേദിയാണ്. നമ്മുടെ ചിന്തകളെ തികച്ചും സ്വതന്ത്രമായി അവതരിപ്പിക്കാമെന്നതും, മറുപക്ഷത്തിന്റെ ആശയത്തില്‍ തന്റെ നിലപാട് വേണ്ടത്ര റഫര്‍ ചെയ്ത് അവതരിപ്പിക്കാനുള്ള സമയം ഇരുഭാഗത്തിനും ലഭ്യമാണെന്ന് എന്നതും ബ്ലോഗു സംവാദങ്ങളുടെ മാറ്റു കൂട്ടുന്നു. എതിര്‍ സംവാദകന്റെ ആശയങ്ങളോട് വളരെയധികം മുന്‍ വിധികളോടെയും അതു മൂലമുണ്ടാകുന്ന അസഹിഷ്ണതയുടെയും ഫലമായി, നേരിട്ട് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ശേഷിയില്ലാത്ത ചില നപുംസകങ്ങള്‍ അനോണികളായി വന്ന് ഇത്തരം ചര്‍ച്ചകളെ അലങ്കോലപെടുത്താന്‍ ശ്രമിക്കുന്നു എന്നത് ബ്ലോഗ് സംവാദങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏറ്റവും വലിയ പ്രശ്നമാണ്. ബ്ലോഗിന്റെ മോഡറേറ്റര്‍ വിചാരിച്ചാല്‍ ഇത്തരക്കാരെ ഫലപ്രദമായി നേരിടാന്‍ കഴിയും.

കാര്യമായി ഒരു സംവാദത്തില്‍ പങ്കെടുക്കുന്ന ഏതൊരാളും അയാളുടെ ഐഡന്റിറ്റി സ്വയം വെളുപ്പെടുത്താന്‍ തയ്യാറകാണം. ഒരു കാര്യത്തില്‍ നിലവില്‍ ഒരു നിലപാടുള്ളവരുമായി മാത്രമേ ഒരു സംവാദം സാധ്യമാകുകയുള്ളൂ.

മതവും യുക്തിവാദവും തമ്മിലുള്ള സംവാദങ്ങളാണ് ഇന്ന് ബ്ലോഗില്‍ നാം ഏറ്റവും കൂടുതല്‍ കാണപെടുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ഞങ്ങള്‍ കാര്യങ്ങളെ മനസ്സിലാക്കുന്നതെന്ന്‌ യുക്തിവാദികള്‍ അവകാശപെടുന്നു. വിജ്ഞാന ത്തിന്‍് ശാസ്ത്രത്തെ മാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്നും ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തും വിജ്ഞാന മാര്‍ഗങ്ങളുണ്ടെന്നും, ശാസ്ത്രജ്ഞാനത്തെ പോലെ അത് തെറ്റാനുള്ള സാധ്യത ഇല്ലെന്നും മതവിശ്വാസികള്‍ കരുതുന്നു. അതെന്തായാലും രണ്ട് കൂട്ടരും അവര്‍ക്കുള്ള വാതങ്ങള്‍ നിരത്തട്ടെ.

നമ്മളില്‍ പലരും യുക്തിവാദികളോ മതവിശ്വാസികളോ ആണ്. ചിലപ്പോള്‍ രണ്ടിന്റെയും നടുക്ക് കിടന്നാടുന്നവരും ഇതിലൊന്നും താത്പര്യമില്ലാത്തവരും കാണും. ഏതായാലും ഒരു നല്ല സംവാദം വഴി, നമ്മുടെ പലധാരണകളെയും തിരുത്താനും അത് മുഖേന ആളുകളുമായി കൂടുതല്‍ അടുക്കാനും അടഞ്ഞുകിടക്കുന്ന മനസ്സുകളെ തുറപ്പിക്കാനും ഒരു പക്ഷേ സാധിച്ചേക്കും.

അത്കൊണ്ട് ഞാന്‍ താങ്കളെ അത് പോലൊരു സംവാദത്തിലേക്ക് ക്ഷണിക്കുകയാണ്. സംവാദം നയിക്കുന്നത് യുവ സംവാദകനും സാമൂഹ്യപ്രവര്‍ത്തകനും വാഗ്മിയുമായ ടി പി മുഹമ്മദ് ശമീം പാപിനിശ്ശേരിയാണ്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഇവിടെയുണ്ട്. സാംവാദം നടക്കുന്ന ബ്ലോഗിന്റെ ലിങ്ക് ഇവിടെ ==> മതം യുക്തിവാദം -ഒരു സംവാദം

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്


കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ രാഷ്ട്രീയ ജീവിതവും ജീവിതം തന്നെയും ഇല്ലാതാക്കാനുള്ള, ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കാണുന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള ധാര്‍മിക ബാധ്യത കേരള മുസ്‌ലിം സമൂഹിക രാഷ്ട്രീയ മതനേതൃത്വങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മത രാഷ്ട്രീയ നേതാക്കളുടെ ഭാവി നശിപ്പിച്ചത് കൊണ്ട് ഈ സിന്‍ഡ്രം ചികിത്സിക്കപ്പെടാന്‍ പോകുന്നില്ല.

പ്രവാചക(സ)നോട് മക്കയിലെ കടുത്ത പീഡനത്തിന്റെ വേളയില്‍ സായുധ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അനുവാദമില്ലെങ്കില്‍ ചില പ്രമുഖരെ രഹസ്യമായി ഉന്മൂലനം ചെയ്യുന്നതിന് അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ച് പ്രവാചക സഹചരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. ഒരു പ്രത്യാക്രമണം നടത്തിയില്ലെങ്കിലും ചില ശത്രു നേതാക്കളെ ഗൂഢമായി ഉന്മൂലനം ചെയ്താല്‍ പീഡനത്തിന് വലിയ ആശ്വാസം ലഭിക്കുമെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അതിന് മറുപടി പറഞ്ഞത് ദൈവമാണ്. ''ശത്രുക്കളില്‍ നിന്ന് വിശ്വാസികളെ പ്രതിരോധിക്കുന്നവന്‍ ദൈവമാകുന്നു. ദൈവം വഞ്ചകരെയും നന്ദികെട്ടവരെയും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'' (അല്‍ഹജ് 38).

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.......

ടി.മുഹമ്മദ് വേളം എഴുതിയ ഈ ലേഖനത്തിന്റെ തുടര്‍ച്ച അദ്ദേഹത്തിന്റെ ബ്ലോഗില്‍ വായിക്കുക.....

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

എന്താണ് സകാത്?

ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിൽ മദ്ധ്യത്തിലുള്ള ഒരാരാധനാ കർമ്മമാണ് സകാത്. നോമ്പിനേക്കാളും ഹജ്ജിനേക്കാളും മുകളിലാണ് അതിന്റെ സ്ഥാനം. സാമ്പത്തികമായി സകാത്തിന്റെ പരിധിയിലായിട്ടും, അത് നൽകാത്തവന്റെ നമസ്കാരം പോലും സ്വീകരിക്കപെടുകയില്ല.

സകാത്തിനെ കുറിച്ച് ഇന്ന് ആളുകൾക്ക് പലതെറ്റിദ്ധാരണകളുമുണ്ട്. അതിൽ പ്രധാനമായത്, ധനികൻ പാവപെട്ടവന് നൽകുന്ന ഒരു ഔദാര്യത്തിന്റെ പേരാണ് സകാത്ത് എന്നാണ്.(നമ്മുടെ നാട്ടിലൊക്കെ വെറും ‘ചെക്കാത്ത്‘ എന്ന് ആളുകൾ അതിനെ വിളിക്കാറുണ്ട്, പ്രയോഗവത്കരണത്തിലെ അപാകതകളാണ് ഇത്തരത്തിലൊക്കെ അതിനെ അറിയപെടാൻ കാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്). എന്നാൽ സത്യത്തിൽ അങ്ങിനെയല്ല. ധനികന്റെ സ്വത്തിൽ പാവപ്പെട്ടവനുള്ള അവകാശത്തിന്റെ പേരാണ് സകാത്. മാത്രമല്ല, നൽകാത്തവനിൽ നിന്ന് അത് വസൂലാക്കി അർഹതപെട്ടവർക്ക് നൽകാൻ ഒരു ഇസ്ല്ലാമിക ഭരണസംവിധാനത്തിന് അധികാരവുണ്ട്.ദാരിദ്ര നിർമ്മാജ്ജനമാണ് അതിന്റെ സാമൂഹിക ലക്ഷ്യം. സമ്പത്തിന്റെ ശുദ്ധീകരണമാണ് അതിന്റെ ആത്മീയ ലക്ഷ്യം. ‘സകാത്ത്’ എന്ന പദത്തിന്റെ അർഥം വളർച്ച,‘ശുദ്ധീകരണം‘ എന്നിങ്ങനെയാണ്. ധാന ധർമ്മങ്ങൾ നൽകുന്നത് ഒരാളുടെ ഇഷ്ടം. എന്നാൽ സകാത് നൽകുക എന്നത് നിർബന്ധമായ ഒരു ആരാധനയാണ് ഇസ്ലാമിൽ.

വരുമാനത്തിന്റെ സ്രോതസ്സനുസരിച്ച് സകാത്തിന്റെ വിഹിതം 2.5%,5%,10% 20% ശതമാനം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഒരാൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തിന് 2.5% സകാത് നൽകേണ്ടത്. (ഉദാ: ശമ്പളം,നനച്ചുണ്ടാക്കിയ കൃഷി), കൂടുതൽ വിശദമായി താഴെയുള്ള പ്രഭാഷണത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

മറ്റൊരു തെറ്റിദ്ധാരണ റമദാൻ മാസത്തിലാണ് സകാത്ത് നൽകേണ്ടത് എന്നാണ്. റമദാൻ മാസത്തിൽ നൽകുന്നത് കൂടുതൽ പുണ്യകരമായിട്ടുള്ളതാണെങ്കിലും ഒരു പ്രത്യേക സമയം അതിന് വേണ്ടി നിശ്ചയിക്കപെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. പരിധിയെത്തിയ സമ്പത്ത് എപ്പോൾ കൈയിൽ വന്നാലും അയാൾ സകാത് നൽകൽ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ പ്രഭാഷണത്തിൽ ഉണ്ട്.

ആരൊക്കെയാണ് സകാത്ത് നൽകേണ്ടവർ എന്നും ആർക്കൊക്കെയാണ് അത് വാങ്ങാൻ അർഹതയുള്ളവർ എന്നുമുള്ള കാര്യങ്ങൾ വളരെ വിശദമായി തന്നെ താഴെയുള്ള പ്രഭാഷണങ്ങളിൽ ലഭ്യമാണ്.

സകാതിനെ കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടാക്കാൻ ഇത് ഉപകരിക്കും എന്ന പ്രതീക്ഷയോടെ......

ഫൈസൽ മഞ്ചേരി


സക്കീർ ഹുസൈൻ തുവ്വൂർ

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

നോമ്പ് - ഒരു ശിക്ഷണം




(183-184) അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം.183 വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാകുന്നു. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അവന്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികക്കട്ടെ. വ്രതമനുഷ്ഠിക്കാന്‍ കഴിവുള്ളവന്‍ (എന്നിട്ടും അതനുഷ്ഠിക്കുന്നില്ലെങ്കില്‍) പ്രായശ്ചിത്തം നല്‍കേണ്ടതാകുന്നു. ഒരഗതിക്ക് അന്നം നല്‍കലാണ് ഒരു വ്രതത്തിന്റെ പ്രായശ്ചിത്തം. ആരെങ്കിലും സ്വമേധയാ കൂടുതല്‍ നന്മചെയ്താല്‍ അതവന്നു നല്ലത്.184 എന്നാല്‍ വ്രതമനുഷ്ഠിക്കുന്നതുതന്നെയാണ് ഏറെ ഉത്കൃഷ്ടമായിട്ടുള്ളത്-നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.185


നോമ്പിന്റെ പ്രാധാന്യവുമായി ബന്ധപെട്ട് 13/08/2010 ന് വെള്ളിയാഴ്ക് കുവൈത്തിലെ മസ്ജിദ് ഉക്കാഷയില്‍ വെച്ച് ഫൈസല്‍ മഞ്ചേരി നടത്തിയ റമദാന്‍ പ്രഭാഷണമാണ് ചുവടെ.... എന്തിന് വേണ്ടിയാണ് ഒരു മുസ്ലീം വൃതമനുഷ്ടിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇത് ഒരു പക്ഷേ ഉപകാരപ്പെട്ടേക്കാം എന്ന പ്രതീക്ഷയോടെ ഈ പ്രസംഗത്തിന്റെ ശബ്ദ്ം ഇവിടെ നല്‍കുന്നു. കൂടുതല്‍ പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ ഇവിടെ സന്ദര്‍ശിക്കുക.





2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം

അതീവ ഗുരുതരമായ ഏഴ് വന്‍പാപങ്ങളെക്കുറിച്ച് പ്രവാചകന്‍ സംസാരിച്ചിട്ടുണ്ട്. പുതിയ കാലത്തെ രാഷ്ട്രീയപ്രവാചകന്മാര്‍ ലിസ്റ്റ് ചെയ്ത എട്ടാമത്തെ വന്‍പാപമാണ് 'തീവ്രവാദം'. അതായത്, തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങളും നിലപാടുകളും എട്ടാം പാപമായ തീവ്രവാദമായിട്ടാണ് അവര്‍ എണ്ണുന്നത്. ഈ എട്ടാം പാപത്തിനെതിരായ സംഘഗാനങ്ങളും മിമിക്‌സ് പരേഡുകളും കൊണ്ട് മുഖരിതമാണ് ഇന്ന് നമ്മുടെ സാമൂഹിക രാഷ്ട്രീയരംഗം. ആ കണക്കിലെ തികവൊത്തൊരു ജുഗല്‍ബന്ദിയാണ് കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്നത്. മുസ്‌ലിംലീഗാണ് മുഖ്യസംഘാടകര്‍; 'തീവ്രവാദ'ത്തിനെതിരായ സമരത്തില്‍ മുന്നണിയില്‍ നില്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യരായ ഏറ്റവും മുന്തിയ വിഭാഗം തന്നെ! 1947 ആഗസ്റ്റ് 16ന് ഒരൊറ്റ രാത്രി കൊണ്ട് നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ കൊല്‍ക്കത്ത ഡയറക്ട് ആക്ഷന്‍ പോലുള്ള മികച്ച 'തീവ്രവാദവിരുദ്ധ'പ്രവര്‍ത്തനങ്
ങളുടെ റെക്കോഡ് കീശയിലിട്ടു നടക്കുന്ന പ്രസ്ഥാനം.

എന്താണ് തീവ്രവാദത്തിനെതിരെ പുതിയൊരു അങ്ങാടിമരുന്ന് തിളപ്പിച്ചെടുക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചത്? അതിനുമാത്രം സാമൂഹികപ്രതിബദ്ധതയും ദേശീയതാല്‍പര്യവും ലീഗിനെ ഇത്രമേല്‍ ആവേശിച്ചത് എന്നു മുതലാണ്? ഈ ചോദ്യങ്ങളുടെ ഉത്തരം തേടുമ്പോഴാണ് പുതിയ കഷായത്തിലെ ചേരുവകളെക്കുറിച്ചും അതുണ്ടാക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ആലോചിക്കേണ്ടി വരുക.

മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിനു ശേഷം തീവ്രവാദത്തിനെതിരായ പൊതുവികാരം കേരളത്തില്‍ ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പൊതുവികാരത്തെ സങ്കുചിത സവര്‍ണ വര്‍ഗീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ രണ്ട് കൂട്ടരാണ് കേരളത്തില്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. ഒന്ന്, സ്വാഭാവികമായും ആര്‍.എസ്.എസ്. രണ്ടാമതായി, അടുത്ത കാലത്തായി ആര്‍.എസ്.എസ് അജണ്ടയെ സ്വാംശീകരിച്ച് സവര്‍ണ ഇടതുപക്ഷം എന്ന തങ്ങളുടെ യഥാര്‍ഥതനിമയിലേക്ക് തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുന്ന സി.പി.എം. ഈ രണ്ടു കൂട്ടരുടെയും അജണ്ടകളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ആശയപരമോ പ്രായോഗികമോ ആയ പദ്ധതികളും പരിപാടികളും ശേഷിയും ലീഗിന് സ്വാഭാവികമായും ഇല്ല. അപ്പോള്‍ പിന്നെ, തങ്ങളാല്‍ കഴിയുംവിധം ഒരു കഷായം കാച്ചിയെടുത്ത് വില്‍ക്കാന്‍ പറ്റുമോ എന്നാലോചിക്കുകയായിരുന്നു അവര്‍. അല്ലാതെ, തീവ്രവാദത്തിനെതിരെ ലീഗിന് എന്തോ വല്ലാത്തൊരു അലര്‍ജിയുണ്ടായതുകൊണ്ടാണിതൊക്കെ എന്ന് ആരും തെറ്റിദ്ധരിക്കേണ്ട.

മൂവാറ്റുപുഴ സംഭവത്തെപ്പോലെ, അതിലേറെ കേരളീയസമൂഹത്തെ സ്തംഭിപ്പിച്ച സംഭവമായിരുന്നു 2003ലെ മാറാട് കൂട്ടക്കൊല. ആ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലീഗാണ് പുതിയ തീവ്രവാദവിരുദ്ധ സമരത്തിലെ മുന്നണിപ്പോരാളി. മാറാട്‌സംഭവം അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍തന്നെ നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ടിലെ പത്താം അധ്യായം ഈ അവസരത്തില്‍ ഒന്നുകൂടി വായിക്കുന്നത് നന്നാവും. കമീഷന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് നിരത്തിയ ഈ അധ്യായത്തില്‍ അഞ്ചാമത്തെ പോയന്റ് ഇങ്ങനെ: '2003 മേയ് 2ന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഐ.യു.എം.എല്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ, നന്നെച്ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും, അനുഗ്രഹാശിസ്സുകള്‍ ഇല്ലാതെയാണ് ലീഗുകാര്‍ ഇതില്‍ പങ്കാളികളായത് എന്ന് കരുതാന്‍ കഴിയില്ല'. മാറാട് സംഭവം സി.ബി.ഐ അന്വേഷിക്കുന്നതിനെ ഏറ്റവും ഭയപ്പാടോടെ കാണുകയും അതിനെതിര് നിന്ന് മാറാട് വിഷയത്തെ നിരന്തരം കത്തിച്ചുനിര്‍ത്തുകയും ചെയ്ത അതേ ലീഗ് ജനറല്‍സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പുതിയ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഏതായാലും ചിരിക്ക് വക നല്‍കുന്നതാണ്. അന്ന് മാറാട്, സാക്ഷാല്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്കു പോലും കടന്നുചെല്ലാന്‍ പറ്റാത്ത സമയത്ത്, മാറാട്ടേക്ക് ആദ്യമായി സമാധാനസംഘത്തെയും നയിച്ച് ചെന്ന്, അരയസമാജം ഓഫിസില്‍വെച്ച് നാട്ടുകാരുമായി ചേര്‍ന്ന് സമാധാനത്തിന്റെ തണല്‍വിരിക്കാന്‍ മുന്നില്‍നിന്ന കെ.എ. സിദ്ദീഖ്ഹസന്റെ ജമാഅത്തെ ഇസ്‌ലാമിയാണ് പുതിയ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ ഒന്നാംനമ്പര്‍ ശത്രു! മാറാടിന്റെ രക്തക്കറ പേറി നടക്കുന്നവര്‍ മാറാട്ടും അതുപോലെയുള്ള എല്ലാ കലുഷ നിലങ്ങളിലും സമാധാനത്തിന്റെ ദൂതുമായി കടന്നുചെന്ന പ്രസ്ഥാനത്തെ നോക്കി ഇങ്ങനെയൊക്കെ പറയുന്നത് ശുദ്ധ ഭോഷ്‌കല്ലാതെ മറ്റെന്താണ്? മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി പോപ്പുലര്‍ഫ്രണ്ട്. കേരളത്തിന്റെ സാമൂഹികബന്ധങ്ങളുടെ കൈ തന്നെയായിരുന്നു ആ നികൃഷ്ടചെയ്തിയിലൂടെ അവര്‍ അറുത്തുമാറ്റിയത്. എന്നാല്‍, രക്തം വാര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അധ്യാപകന് ആവശ്യമായത്രയും രക്തവുമായി എത്തിയത് ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകര്‍. ഇത് കേവലമൊരു രക്തദാനമായിരുന്നില്ല. ഒട്ടേറെ അര്‍ഥങ്ങളുള്ള സാംസ്‌കാരികപ്രവര്‍ത്തനമായിരുന്നു. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെ പുതിയ തിസീസ് പ്രകാരം അവരും കൈവെട്ടിയവരെപ്പോലെ ബീഭത്സ ഭീകരവാദികള്‍ തന്നെ!

ലീഗിന്റെ പുതിയ തീവ്രവാദമുന്നണിയിലെ ഘടകകക്ഷികള്‍ അതിലും കേമന്മാര്‍! ലോകത്ത് ഇസ്‌ലാമികതീവ്രവാദത്തിന്റെ ഏറ്റവും അക്രമാസക്തവും പ്രാകൃതവുമായ പ്രതിനിധാനം നിര്‍വഹിക്കുന്നത് സലഫീ-വഹാബി ധാരയില്‍ പെട്ടവരാണ്. ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ പ്രാകൃതസംഘങ്ങളെല്ലാം സലഫിഗ്രൂപ്പുകളാണ്. അക്ഷരങ്ങള്‍ക്കപ്പുറത്ത് മതത്തെയും സാമൂഹികസാഹചര്യങ്ങളെയും വായിക്കാനറിയാത്തവര്‍ എന്നതാണ് വഹാബികളുടെ ഏറ്റവും വലിയ പ്രത്യേകത. കേരളസലഫികളിലെ (മുജാഹിദ്) രണ്ടു ഗ്രൂപ്പുകളും കുഞ്ഞാലിക്കുട്ടിയുടെ പുതിയ ബ്രിഗേഡിലെ ലഫ്റ്റനന്റുമാരാണ്! ഇവര്‍ കേരളത്തില്‍, അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇവരുടെ 'തീവ്രവാദവിരുദ്ധ ബഹുസ്വരതാ' പ്രമേയങ്ങളുടെയൊക്കെ ശരിക്കുമുള്ള കരുത്ത്. ഓണത്തിനും വിഷുവിനും ക്രിസ്മസിനും മതഭേദം കൂടാതെ പരസ്‌പരം വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത് നാം മലയാളികള്‍ക്കിടയില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍, അങ്ങനെ ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല എന്ന സങ്കുചിതപാഠം പള്ളിമിമ്പറുകള്‍ ഉപയോഗിച്ച് വിശ്വാസികളില്‍ അടിച്ചേല്‍പിക്കുന്ന മുജാഹിദുകള്‍ തീവ്രവാദത്തിനെതിരെ ചാനല്‍കാമറക്കു മുന്നില്‍വന്ന് ചിരിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട് (കോഴിക്കോട്ടെ പള്ളി മിമ്പറുകളില്‍നിന്ന് ഇത്തരം ആഹ്വാനങ്ങള്‍ കേട്ട് അസ്വസ്ഥനായ കഥാകൃത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് 'മാതൃഭൂമി' വാരികയില്‍ രണ്ട് വര്‍ഷം മുമ്പ് ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു). മുജാഹിദുകളില്‍ അടുത്ത കാലത്തുണ്ടായ പിളര്‍പ്പിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് ഈ സമയത്ത് കൗതുകകരമാവും. ജാതി മത ഭേദമന്യേ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും പരിസ്ഥിതിപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് അവരിലെ ഒരു കൂട്ടര്‍ വാദിച്ചു. മതത്തിന്റെ അക്ഷരങ്ങള്‍ മാത്രം വായിക്കുന്ന മറ്റൊരു കൂട്ടര്‍ക്ക് അതത്ര പിടിച്ചില്ല. അതെങ്ങനെ ദീനീ (മത)പ്രവര്‍ത്തനമാകും എന്നതായിരുന്നു അവരുടെ ശങ്ക. മരം നടുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ പരിസ്ഥിതിവാദികള്‍ തെളിവായി ഉന്നയിച്ചു. ഉടനെ മറുവിഭാഗം ക്ഷൗരം ചെയ്യുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ കൊണ്ടു വന്നു; എന്നിട്ട് ആവശ്യപ്പെട്ടു: 'നിങ്ങള്‍ മരംനടീല്‍ കാമ്പയിന്‍ നടത്തുകയാണെങ്കില്‍ എന്തുകൊണ്ട് ഒരു ക്ഷൗരം ചെയ്യല്‍ കാമ്പയിനും ആയിക്കൂടാ?'

കോട്ടക്കല്‍ ജുഗല്‍ബന്ദിയിലെ മറ്റൊരു പ്രധാന റോള്‍ ആടിത്തീര്‍ത്തത് സുന്നി വിഭാഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കുന്നതിനെതിരെയായിരുന്നു അടുത്തകാലം വരെയും അവരുടെ പ്രധാന പ്രവര്‍ത്തനം. ഇവരുടെ സംസ്ഥാനനേതാവും മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും ഒരാള്‍ തന്നെയാണ്. പരമാവധി സ്ത്രീകളെ മല്‍സരിപ്പിക്കുക എന്ന ലീഗ് അജണ്ടയും പരമാവധി സ്ത്രീകളെ വീട്ടില്‍ അടച്ചുപൂട്ടിയിടുക എന്ന സുന്നീ അജണ്ടയും ഒരേസമയം വിജയിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. അങ്ങനെ മിടുക്ക് കാണിക്കുന്ന ആള്‍ക്ക് പറ്റിയ മുന്നണി തന്നെയാണ് കോട്ടക്കലില്‍ രൂപപ്പെട്ടത്. (സമുദായ സംഘടനകള്‍ക്കിടയില്‍ സന്തുലിതനിലപാട് സ്വീകരിക്കാന്‍ സാധിച്ചിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയാകാന്‍ തനിക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ തന്നെ പുതിയ ലീഗ് അധ്യക്ഷന്‍ തെളിയിച്ചു കഴിഞ്ഞു).

കാന്തപുരംവിഭാഗം സുന്നികളും പങ്കെടുത്തു എന്നതു മാത്രമാണ് കോട്ടക്കലില്‍ സംഭവിച്ച ഒരേയൊരു പുതുമ. ശരീഅത്ത് വിവാദ കാലത്ത് ഔദ്യോഗിക സുന്നിനേതൃത്വം മുജാഹിദുകളോടൊപ്പം വേദി പങ്കിട്ടതിന്റെ പേരില്‍ പിളര്‍ന്നുപോയ ഗ്രൂപ്പാണത്. മുജാഹിദുകളെ കണ്ടാല്‍ സലാം പോലും പറഞ്ഞേക്കരുത് എന്ന കാര്യത്തില്‍ അങ്ങേയറ്റം തീവ്രവാദം അവര്‍ക്കുണ്ട്. എന്നാലും പുതിയ തീവ്രവാദവിരുദ്ധ സമരത്തില്‍ അവരും ഒത്തുചേര്‍ന്നത്, ആ നിലക്ക് നല്ല കാര്യം തന്നെ. തീവ്രം തീവ്രേന ശാന്തി; ഒരു തീവ്രവാദത്തെ മറ്റൊരു തീവ്രവാദം കൊണ്ട് ഇല്ലാതാക്കാം!

മുസ്‌ലിംസമുദായത്തിന്റെ 98 ശതമാനത്തിന്റെയും പിന്തുണയുള്ളവരാണ് ദാ, ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഒരു ലീഗ്‌നേതാവ് പ്രസ്താവിച്ചുകളഞ്ഞു. അതായത്, 98 ശതമാനം മുസ്‌ലിംകളും തങ്ങളുടെ കൈയിലാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. തങ്ങളുടെ കക്ഷത്തിരിക്കുന്ന, തങ്ങള്‍ കല്‍പിക്കുമ്പോള്‍ അനങ്ങുകയും അടങ്ങുകയും ചെയ്യുന്ന തങ്ങളുടെ തന്നെ ഉപഗ്രഹസംഘടനകളാണ് ഇവയില്‍ മിക്കതും എന്ന യാഥാര്‍ഥ്യം മറച്ചുവെക്കുന്നതാണ് ഈ അവകാശവാദം. 1991ല്‍ ബേപ്പൂരിലും വടകരയിലും 2006ല്‍ കുറ്റിപ്പുറത്തും തിരൂരും മങ്കടയിലുമെല്ലാം ഈ 98 ശതമാനം തങ്ങളുടെ 'കൂടെ'ത്തന്നെ ഉണ്ടായിരുന്നുവെന്ന് ലീഗ് നേതൃത്വം മനസ്സിലാക്കുന്നത് നന്ന്. സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും 'പിന്തുണ'യില്ലാത്തവരാണ് അന്നൊക്കെ/അവിടെയൊക്കെ അജണ്ട നിശ്ചയിച്ചതെന്ന് ഓര്‍ക്കുന്നത് രാഷ്ട്രീയ ആരോഗ്യത്തിന് നല്ലതാണ്. മൗലവിമാരുടെയും മുസ്‌ലിയാക്കന്മാരുടെയും പേരിന്റെയും ബ്രാക്കറ്റിന്റെയും നീളം കാണിച്ച് സമുദായം തങ്ങളുടെ കൈയിലാണെന്ന് വീമ്പടിക്കാന്‍ കുറ്റിപ്പുറത്തിനു ശേഷവും കുഞ്ഞാലിക്കുട്ടി കാണിക്കുന്ന തൊലിക്കട്ടി അപാരം തന്നെ. സമുദായത്തിന്റെ ബഹുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇവര്‍ക്കൊന്നും ഒരു പങ്കുമില്ലെന്നതാണ് കഴിഞ്ഞ കാലങ്ങളിലെ രാഷ്ട്രീയാനുഭവം. ഈ അനുഭവങ്ങള്‍ മുന്നിലിരിക്കെ പുതിയൊരു കഷായം കാച്ചിയെടുത്ത് ആരെ വിരട്ടാമെന്നാണ് ലീഗുകാര്‍ വിചാരിക്കുന്നത്? ജമാഅത്തെ ഇസ്‌ലാമിയെ ആട്ടിപ്പായിക്കും എന്ന് കട്ടായം മുഴക്കുന്ന ലീഗിനും കൂട്ടുമുന്നണിക്കും ദേശീയതലത്തിലെ ഏതെങ്കിലും മുസ്‌ലിംവേദിയില്‍ ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കാന്‍ ധൈര്യമുണ്ടോ? ജമാഅത്തെ ഇസ്‌ലാമി നേതൃപരമായ പങ്ക് വഹിക്കുന്ന മുസ്‌ലിം പെഴ്‌സനല്‍ ലോ ബോര്‍ഡ് പോലുള്ള വേദികളിലെ അംഗത്വം വേണ്ടെന്ന് വെക്കാന്‍ അല്ലെങ്കില്‍ അവയില്‍ നിന്ന് ജമാഅത്തിനെ പുറത്താക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാനുള്ള ധീരത ലീഗിനുണ്ടോ? ജമാഅത്ത് തീവ്രവാദത്തിക്കുറിച്ച കിഞ്ചനവര്‍ത്തമാനം നിര്‍ത്തി ഗൗരവത്തില്‍ കാര്യങ്ങളേറ്റെടുക്കാന്‍ ലീഗ് എന്താണ് സന്നദ്ധമാകാത്തത്?

കേരള മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദ പ്രവണതകള്‍ വളര്‍ന്നുവന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിന്റെ കാരണം ആത്മാര്‍ഥമായി പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം ഇതാണ്: ഒരു സാമൂഹികവിഭാഗം എന്ന നിലയില്‍ തങ്ങളുടെ നിലനില്‍പും അന്തസ്സും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ധീരവും ആത്മാഭിമാനം സ്ഫുരിക്കുന്നതുമായ നിലപാടുകളെടുത്ത് സമുദായത്തിന് നേതൃത്വം നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനമായ ലീഗിന് സാധിച്ചില്ല. പകരം, അധികാരത്തിന്റെയും സ്വാര്‍ഥലക്ഷ്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെ, തട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു അവരെന്നും. സംഘ്പരിവാര്‍-സാമ്രാജ്യത്വ അജണ്ടകളെ രാഷ്ട്രീയമായി ഫലപ്രദമായി നേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത് മുസ്‌ലിംയുവാക്കളില്‍ അങ്ങേയറ്റം നിരാശ പടര്‍ത്തി. ബാബരി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് അവരെടുത്ത നിലപാടില്ലായ്മകള്‍ ഈ വികാരത്തെ കൂടുതല്‍ തീക്ഷ്ണമാക്കി. അങ്ങനെയാണ് ആത്മസംഘര്‍ഷത്തില്‍ അകപ്പെട്ട യുവാക്കള്‍ തീവ്രവാദ പ്രവണതകളിലേക്ക് വഴിമാറിയത്. എന്‍.ഡി.എഫിന് (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ അണികളെ സംഭാവനചെയ്യാന്‍ ലീഗിന് സാധിച്ചത് അതിനാലാണ്. എന്നാല്‍, ഈ സത്യത്തെ തിരിച്ചറിയാനോ അംഗീകരിക്കാനോ ലീഗിന് ഇന്നുവരെയും സാധിച്ചിട്ടില്ല; പൂര്‍വാബദ്ധങ്ങള്‍ പൂര്‍വാധികം ശക്തിയോടെ അവര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് രാജ്യമെങ്ങും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ബോംബ് ഭീകരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമ്പോഴും അതിനെതിരെ ഒരു സായാഹ്ന ധര്‍ണ പോലും നടത്താന്‍ സാധിക്കാതെ, മുസ്‌ലിം തീവ്രവാദവുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍-ബ്രാഹ്മണ ഇടതുപക്ഷ-സവര്‍ണ മതേതര മുദ്രാവാക്യങ്ങള്‍ അതേപടി കോപ്പിയടിച്ച് മൗലവിമാരെക്കൊണ്ട് അടിയൊപ്പ് ചാര്‍ത്തിച്ച് വീണ്ടും മുഴക്കുവാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്.

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതിയ ചില പരീക്ഷണങ്ങള്‍ കേരളത്തില്‍ രംഗത്തുണ്ടാവും. ഇടതു-വലതു മുന്നണികളുടെ കാലങ്ങളായുള്ള തീവെട്ടിക്കൊള്ളകളുടെ കണക്ക് പറയുന്ന, വികസനത്തെക്കുറിച്ച പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന, മതത്തിന്റെയും മതേതരത്വത്തിന്റെയുമൊക്കെ വിശാല സാധ്യതകളെ തിരിച്ചറിയുന്ന പുതിയ സംഘങ്ങള്‍, പ്രാദേശിക സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍..ഇവയെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുണ്ടാവും.

തീര്‍ച്ചയായും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ബഹുജന സംഘടനകളും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും നവസാമൂഹിക പ്രസ്ഥാനങ്ങളുമെല്ലാം അതില്‍ പങ്കാളികളാണ്. അത് തുടക്കത്തില്‍ സി.പി.എമ്മിനെയും പിണറായി വിജയനെയുമായിരുന്നു അസ്വസ്ഥപ്പെടുത്തിയിരുന്നത്. കാര്യങ്ങള്‍ വൈകി മാത്രം അറിയുന്നവരായതു കൊണ്ട് ലീഗ് ഇപ്പോള്‍ അസ്വസ്ഥപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. കോട്ടക്കലില്‍ കാച്ചിയെടുത്ത പുതിയ ജമാഅത്ത് വിരുദ്ധ കഷായത്തിന്റെ യഥാര്‍ഥ കുറിപ്പടി രൂപപ്പെട്ടത് അങ്ങനെയാണ്.

സി.ദാവുദ് |മാധ്യമം 04/08/2010

2010, ജൂലൈ 31, ശനിയാഴ്‌ച

വര്‍ഗീയതയുടെ വേരുകള്‍ തേടുമ്പോള്‍


എന്റെ പരിചിതവൃത്തത്തില്‍ അറിയപ്പെടുന്ന ഒരു മോഷ്ടാവുണ്ട്. മതപരമായ ജീവിതം നയിക്കുന്നതിലോ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലോ അദ്ദേഹം ഒട്ടും തല്‍പരനല്ല. എന്നാല്‍, അദ്ദേഹത്തെപ്പോലെ സങ്കുചിത സാമുദായിക ചിന്തയും വര്‍ഗീയ വികാരവും പുലര്‍ത്തുന്ന ആരെയും ഞാനിന്നോളും മുസ്‌ലിം സമൂഹത്തില്‍ കണ്ടിട്ടില്ല.

അന്തരിച്ച സ്വാമി ശാശ്വതികാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി സേവാനന്ദ തുടങ്ങിയ നിരവധി ഹൈന്ദവ ആചാര്യന്മാരുമായും ബിഷപ്പുമാരായ സുസൈപാക്യം, റാഫേല്‍ തട്ടില്‍, ഫാദര്‍ ജിയോ പയ്യപ്പിള്ളി പോലുള്ള ക്രൈസ്തവ പുരോഹിതന്മാരുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരാരുംതന്നെ മതമില്ലാത്ത കമ്യൂണിസ്റ്റ് നേതാവും കേരള മുഖ്യമന്ത്രിയുമായ അച്യുതാനന്ദനെപ്പോലെ വര്‍ഗീയ ചേരിതിരിവും സാമുദായിക ധ്രുവീകരണവും സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചതായി അറിയില്ല.

ഒരാള്‍ യഥാര്‍ഥ മതവിശ്വാസിയാവുകയും ജീവിതത്തിലുടനീളം തന്റെ മതാധ്യാപനങ്ങള്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം സങ്കുചിതനും അസഹിഷ്ണുവുമായി മാറുമോ? സാമുദായികവാദിയും വര്‍ഗീയനുമാകുമോ? മറുഭാഗത്ത് മതരഹിത ജീവിതം നയിക്കുന്നതുകൊണ്ടു മാത്രം ആരെങ്കിലും വര്‍ഗീയതയില്‍നിന്നും സങ്കുചിത ജാതി സാമുദായിക വികാരങ്ങളില്‍നിന്നും മുക്തനാവുമോ? ഇല്ലെന്നു മാത്രമല്ല, മറിച്ചാണ് സംഭവിക്കുകയെന്നതിന് നിരവധി ഇന്ത്യന്‍ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

മഹാത്മാ ഗാന്ധി ഹിന്ദുമതത്തിന്റെ ഭാഗമെന്നു കരുതിയ എല്ലാറ്റിനെയും ഏറ്റവും മഹിതമെന്ന് വിശ്വസിച്ച് സ്വീകരിച്ചു. അദ്ദേഹം അവക്കുവേണ്ടി സദാ നിലകൊണ്ടു. ജീവിതത്തിലുടനീളം മതത്തെ മുറുകെപ്പിടിച്ചു. 'പ്രാര്‍ഥനക്കുശേഷമല്ലാതെ ഒരു തീരുമാനവും ഞാനെടുക്കാറില്ല. സ്വന്തമായി എനിക്കൊരു ശക്തിയുമില്ല. എന്റെ സര്‍വശക്തിയും ദൈവദത്തമാണ്' എന്ന് അവകാശപ്പെട്ട ഗാന്ധിജി ഇത്രകൂടി പറഞ്ഞു: 'ഞാന്‍ കണ്ടുമുട്ടിയ പല മതനേതാക്കളും വേഷപ്രച്ഛന്നരായ രാഷ്ട്രീയക്കാരാണ്. പക്ഷേ, ഞാന്‍ രാഷ്ട്രീയക്കാരന്റെ വേഷമണിയുന്നുവെങ്കിലും മുഖ്യമായും ഒരു മതപ്രവര്‍ത്തകനാണ്' (ഉദ്ധരണം: എം.പി. സദാശിവന്‍ വിവര്‍ത്തനം ചെയ്ത ഡോക്ടര്‍ അജിത് ജാവേദിന്റെ 'മുഹമ്മദലി ജിന്ന: അറിയപ്പെടാത്ത മുഖം' -ഇംപ്രിന്റ് ബുക്‌സ്, പുറം: 99).

ഹിന്ദുമതത്തില്‍ അഭിമാനംകൊള്ളുന്ന നേതാവുകൂടിയായിരുന്നു ഗാന്ധിജി. അദ്ദേഹം പറഞ്ഞു: 'എന്റെ ശരീരത്തിലെ ഓരോ തന്തുവും ഹിന്ദുവാണ്. മറ്റു മതങ്ങളിലെ സാരമായ തത്ത്വങ്ങളെല്ലാം ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതത്തിലില്ലാത്തവ അപ്രധാനമോ അനാവശ്യമോ ആണ്' (യങ് ഇന്ത്യ, 17 സെപ്റ്റംബര്‍ 1925).

സ്വന്തം മതത്തെ ഇവ്വിധം ഉയര്‍ത്തിക്കാട്ടിയ ഗാന്ധിജിയോളം പരമത സഹിഷ്ണുതയും സമുദായ സൗഹാര്‍ദവും പുലര്‍ത്തിയ നേതാക്കള്‍ നമ്മുടെ നാട്ടില്‍ അത്യപൂര്‍വമത്രെ. ഗാന്ധിജി പറയുന്നു: 'ദൈവമാണ് സാക്ഷി- നാം ഹിന്ദുക്കളും മുസ്‌ലിംകളും ഒരേ മാതാവിന്റെ മക്കളെപ്പോലെ പെരുമാറുമെന്ന് പ്രഖ്യാപിക്കുക. നാം തമ്മില്‍ വ്യത്യാസമില്ല. ഓരോരുത്തരുടെയും ദുഃഖം മറ്റുള്ളവരുടെയും ദുഃഖമാണ്. അത് നീക്കാന്‍ ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുക. മതങ്ങളെയും മതവികാരങ്ങളെയും പരസ്‌പരം ആദരിക്കുക. മതാനുഷ്ഠാനങ്ങളില്‍ പരസ്‌പരം വിഘാതം സൃഷ്ടിക്കരുത്. മതത്തിന്റെ പേരില്‍ പരസ്‌പരം ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം' (ഉദ്ധരണം: അംബേദ്കര്‍, Pakistan or Partition of India, P: 135).

1924 മുതല്‍ ഗാന്ധിജി ഏതാനും മാസം താമസിച്ചത് വീറുറ്റ ഇസ്‌ലാം മതാനുയായിയായ മൗലാനാ മുഹമ്മദലിയുടെ വീട്ടിലായിരുന്നു. സെപ്റ്റംബര്‍ 28ന് അദ്ദേഹം ഉപവാസം നടത്തിയതും അതേ വീട്ടില്‍വെച്ചുതന്നെ. ഉപവാസത്തിനു തൊട്ടുമുമ്പ് അദ്ദേഹം എഴുതി: 'ഒരു മുസ്‌ലിമിന്റെ വീട്ടില്‍ ഉപവസിക്കുന്നത് എനിക്ക് അനുയോജ്യമാണോ? അതേ, അനുയോജ്യമാണ് . ഈ ഉപവാസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഒരു മുസ്‌ലിമിന്റെ വീട്ടിലാണെന്നത് ഏറ്റവും ഉചിതമാണ്' (Collected Works of Mahatma Gandhi xxv/21, ഉദ്ധരണം: 'സ്വാതന്ത്ര്യം വിഭജനത്തില്‍', പുറം: 204).

കടുത്ത ഹിന്ദുമത വിശ്വാസിയായിരുന്ന ഗാന്ധിജി മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ശുദ്ധികര്‍മത്തിലൂടെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാനായി രൂപംകൊണ്ട ശുദ്ധിപ്രസ്ഥാനത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. അദ്ദേഹം എഴുതി: 'എനിക്കെങ്ങനെ 'ശുദ്ധി'യില്‍ പങ്കാളിയാകാന്‍ കഴിയും? ഞാനോ എന്റെ മതമോ അപകടത്തിലാകുമ്പോഴൊക്കെ സ്വയം ശുദ്ധീകരണത്തെ ആശ്രയിക്കാനാണ് ഗീതയും തുളസീരാമായണവും എന്നെ പഠിപ്പിച്ചത്... നമ്മില്‍ ചിലര്‍ ക്ഷമാശീലനായ ദൈവത്തെ നിന്ദിക്കുകയും മതത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഭ്രാതൃഹത്യയോ കൊലപാതകമോ മതത്തെ രക്ഷിക്കുകയില്ല. പേരില്‍ മാത്രം അവശേഷിക്കുന്ന മതത്തെ രക്ഷപ്പെടുത്തണമെങ്കില്‍ അതിന്റെ വാഹകര്‍ക്ക് ആത്യന്തികമായ നിര്‍ഭയത്വവും ശുദ്ധിയും താഴ്മയും വേണം. അതു മാത്രമാണ് 'ശുദ്ധി'. അതു മാത്രമാണ് പ്രചാരണവും (യങ് ഇന്ത്യ, 3 മാര്‍ച്ച് 1927, 16 ജൂണ്‍ 1927).

മുസ്‌ലിംകളോടുള്ള തന്റെ സമീപനം വിവരിക്കവെ ഗാന്ധിജി പറഞ്ഞു: 'ഒരു ഇന്ത്യക്കാരനെന്ന നിലക്ക് എന്റെ സഹവാസികളുടെ ദുഃഖങ്ങളിലും വിഷമങ്ങളിലും പങ്കുകൊള്ളാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. മുഹമ്മദീയനെ ഞാന്‍ സഹോദരനായി കാണുന്നുവെങ്കില്‍ ന്യായമായ പ്രതിസന്ധികളില്‍ പരമാവധി അവനെ സഹായിക്കുക നമ്മുടെ ബാധ്യതയാണ്' (ibid, 2 jun 1920).

ഹിന്ദുമതം പരമമായ സത്യവും അന്യൂനവുമാണെന്ന് അടിയുറച്ച് വിശ്വസിച്ച ഗാന്ധിജിക്ക് മതമൈത്രിയുടെയും സമുദായ സൗഹാര്‍ദത്തിന്റെയും ശക്തനായ വക്താവാകാന്‍ സാധിച്ചു. എന്നാല്‍, നിരീശ്വരവാദിയായ വി.ഡി. സവര്‍ക്കര്‍ മതവൈരത്തിന്റെയും വര്‍ഗീയ വിദ്വേഷത്തിന്റെയും എക്കാലത്തെയും ഏറ്റവും വൃത്തികെട്ട രൂപമായിരുന്നു. ഇന്ത്യയില്‍ ദ്വിരാഷ്ട്രവാദത്തിന്റെ വിത്ത് വിതച്ചത് അദ്ദേഹമാണല്ലോ. 'ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്‍പിക്കാന്‍ സാധ്യമല്ല. മറിച്ച് മുഖ്യമായും അത് രണ്ട് രാഷ്ട്രങ്ങളാണ്' എന്ന് 1937ല്‍ ഹിന്ദു മഹാസഭ സമ്മേളനത്തില്‍ പ്രഖ്യാപിച്ച സവര്‍ക്കര്‍ ഇത്രകൂടി പറഞ്ഞു: 'പരസ്‌പരം ശത്രുക്കളായ ഈ രണ്ട് രാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ അടുത്തടുത്ത് ജീവിക്കുകയാണ്' (ഉദ്ധരണം: താരാചന്ദ്, History of the Freedom Movement in India, 1983, P: 317).

ഇന്ദ്രപ്രകാശ് എഴുതുന്നു: 'ദ്വിരാഷ്ട്ര വാദമെന്ന പേരില്‍ പ്രസിദ്ധി നേടിയ ഒരുദര്‍ശനം രൂപപ്പെടുത്തിയതില്‍ ബഹുമതി വീര്‍ സവര്‍ക്കര്‍ക്കുള്ളതാണ്. ഭാരതത്തിന് ദേശീയാത്മാവ് പകരുകയും ഹിന്ദുക്കള്‍ സ്വയം ഒരു രാഷ്ട്രമാണെന്ന് ഊന്നിപ്പറയുകയും ചെയ്തത് സവര്‍ക്കറാണ്' (Indra Prakash, Hindu Maha Sabha: It's Contribution to Indian Politics, 1966, P: 59).
കടുത്ത വര്‍ഗീയതയുടെ കാണപ്പെടുന്ന രൂപമായിരുന്ന 'സവര്‍ക്കര്‍ മതവിരുദ്ധനും യുക്തിവാദിയുമായിരുന്നു' (Dhananjay Keer: Veer Savarkar, P: 201).

സ്വതന്ത്ര ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷവും വര്‍ഗീയവിദ്വേഷവും വളര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നമാണല്ലോ. അത് ആളിക്കത്തിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചതോ, 1990ലെ എല്‍.കെ. അദ്വാനിയുടെ രഥയാത്രയും. പ്രസ്തുത യാത്രയില്‍ ഹിന്ദുഭക്തന്മാരില്‍നിന്ന് ലഭിച്ച വെള്ളി കൊണ്ടുള്ള ദേവീദേവന്മാരുടെ പ്രതിമകള്‍ ഉരുക്കി പാത്രവും കത്തിയും കയിലുമാക്കി മാറ്റിയ അദ്ദേഹം ഞാനൊരു മതവിശ്വാസിയല്ലെന്ന് തുറന്നുപറഞ്ഞ വ്യക്തിയാണ് (Times of India, 25.12.1991).

മുസ്‌ലിം പക്ഷത്ത് വിഭജനത്തിന് നേതൃത്വംനല്‍കിയ മുഹമ്മദലി ജിന്നക്ക് മതവുമായുള്ള ബന്ധം എന്തായിരുന്നുവെന്നറിയാത്ത ആരുമുണ്ടാവില്ല. ശീഇകളിലെ ഖ്വാജാ വിഭാഗത്തില്‍പെട്ട അദ്ദേഹത്തിന് മതം ഒരു പ്രശ്‌നമേ ആയിരുന്നില്ല. മറുഭാഗത്ത് ഇസ്‌ലാമിക ജീവിതം നയിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയ അടിയുറച്ച മതവിശ്വാസിയായിരുന്ന മൗലാനാ മുഹമ്മദലി തികഞ്ഞ അവര്‍ഗീയനായിരുന്നു. മഹാത്മാ ഗാന്ധിയെ ആറുമാസത്തോളം സ്വന്തം വീട്ടില്‍ താമസിപ്പിച്ച അദ്ദേഹം അക്കാലമത്രയും മല്‍സ്യമാംസാദികള്‍ പൂര്‍ണമായും ഉപക്ഷേിക്കുകയുണ്ടായി. ഗാന്ധിജിയുടെ വാക്കുകള്‍ അദ്ദേഹവും ഗാന്ധിജിയും തമ്മിലുള്ള ഗാഢമായ ബന്ധം വ്യക്തമാക്കുന്നു: 'ആരാണ് മുഹമ്മദലി, ഒരു സ്വകാര്യ ചര്‍ച്ചയില്‍ ഞാന്‍ മുഹമ്മദലിയോടുപറഞ്ഞു: 'എന്‍േറതെല്ലാം താങ്കളുടേതും താങ്കളുടേതെല്ലാം എന്‍േറതുമാണ്.' മുഹമ്മദലിയുടെ വീട്ടില്‍നിന്ന് ലഭിച്ച പെരുമാറ്റം എവിടെനിന്നും എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക് സൗകര്യം ചെയ്തുതരുന്നതിലും എന്നെ സന്തോഷിപ്പിക്കുന്നതിലുമാണ് വീട്ടിലെ ഓരോ അംഗത്തിന്റെയും മുഖ്യശ്രദ്ധ' (Collected Works of Mahatma Gandhi XXV/21, ഉദ്ധരണം: 'സ്വാതന്ത്ര്യം വിഭജനത്തില്‍', പുറം: 204).

മൗലാനാ മുഹമ്മദലിയെയും ഷൗക്കത്തലിയെയും സംബന്ധിച്ച് ഗാന്ധിജി എഴുതി: 'അലി സഹോദരന്മാരുടെ ചുമലില്‍ ഒരു വലിയ ഭാരമുണ്ട്. ഇസ്‌ലാമിന്റെ അന്തസ്സ്. ആ ഉത്തരവാദിത്തം അവര്‍ക്കാണ്. പെരുമാറ്റത്തില്‍ അവര്‍ക്ക് സത്യസന്ധതയോടുള്ള അവക്രമായ ആദരവും സഹനത്തിലുള്ള വിനയവും ധൈര്യവുമാണ് ഇതിന്റെ മാനദണ്ഡം' (യങ് ഇന്ത്യ, 1 ജൂണ്‍ 1921).

അലി സഹോദരന്മാരെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹം എഴുതി: ' ഈ അറസ്റ്റിനെ സ്വരാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി കണക്കാക്കാം.സ്വരാജ്യ പാര്‍ലമെന്റിനുമാത്രമേ ജയിലിന്റെ കവാടങ്ങള്‍ തുറക്കാനും അലി സഹോദരന്മാരെയും മറ്റു ജയില്‍വാസികളെയും മോചിപ്പിക്കാനും അവരെ ആദരിക്കാനും കഴിയൂ. ഇതൊരു അന്തിമ സമരമാവട്ടെ (ibid, 22 september 1923).

വിഭജനത്തെ അവസാന നിമിഷം വരെ എതിര്‍ത്ത സാമുദായിക സൗഹാര്‍ദത്തിന്റെയും മതമൈത്രിയുടെയും ശക്തനായ വക്താവായിരുന്ന മൗലാനാ അബുല്‍കലാം ആസാദ് പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതവും ഭക്തനായ വിശ്വാസിയുമായിരുന്നു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും വിഭജനത്തിനെതിരായിരുന്നു. വിഭജനത്തിനുമുമ്പോ ശേഷമോ വര്‍ഗീയമായ ഒരു സമീപനവും സ്വീകരിക്കാത്ത ജമാഅത്ത് സാമുദായിക സൗഹാര്‍ദവും മതമൈത്രിയും സംരക്ഷിക്കാന്‍ നിരന്തരം യത്‌നിച്ചു പോന്നിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ നാല്‍പതിനായിരത്തോളം വര്‍ഗീയ കലാപങ്ങളുണ്ടായിട്ടും മുഴു ജീവിതമേഖലകളിലും ഇസ്‌ലാമിനെ മുറുകെ പിടിക്കാന്‍ ജാഗ്രത പുലര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ഒരൊറ്റ പ്രവര്‍ത്തകന്‍പോലും ഒരൊറ്റ കലാപത്തിലും പ്രതിയായിട്ടില്ല. മുപ്പത്തി മൂവായിരംപേര്‍ വധിക്കപ്പെട്ടതില്‍ ഒരാളുടെപോലും കൊലയില്‍ പങ്കുള്ളതായി ഒരു പ്രവര്‍ത്തകനെതിരിലും ആരോപണം ഉയര്‍ന്നിട്ടില്ല. അതോടൊപ്പം മതസഹിഷ്ണുതയുടെയും സാമുദായിക സൗഹാര്‍ദത്തിന്റെയും നിരവധി മികച്ച മാതൃകകള്‍ സൃഷ്ടിക്കാനും ജമാഅത്തിന് സാധിച്ചു.

അതിനാല്‍ വര്‍ഗീയതയുടെ വേരുകള്‍ തേടേണ്ടത് മതവിശ്വാസത്തിലും മതകീയ ജീവിതത്തിലുമല്ല, സങ്കുചിതമായ സാമുദായികതയിലും ജാതീയതയിലും വംശീയതയിലുമാണ്്. തന്റെ വിശ്വാസവും ജീവിതക്രമവുമാണ് പരമമായ സത്യമെന്നും ശരിയെന്നും വിശ്വസിച്ച് അതനുസരിച്ച് ജീവിക്കുന്നതുകൊണ്ടുമാത്രം ആരും അസഹിഷ്ണുവോ വര്‍ഗീയവാദിയോ ആവുകയില്ല, മതരഹിതനോ നിരീശ്വരനോ യുക്തിവാദിയോ ആയതുകൊണ്ടുമാത്രം അവര്‍ഗീയനും സഹിഷ്ണുവും ആവാത്തപോലെത്തന്നെ. 'വര്‍ഗീയതയുടെ വേര് കിടക്കുന്നത് മതത്തിലാണെന്ന് സെക്കുലറിസം കരുതുന്നില്ല' എന്ന, പ്രമുഖ ചരിത്ര പണ്ഡിതന്‍ ബിപന്‍ചന്ദ്രയുടെ പ്രസ്താവം ഏറെ പ്രസക്തമത്രെ (Communalism in Modern India -Vikas Publication New Delhi, 1996, P:150).

ശൈഖ് മുഹമ്മദ് കാരകുന്ന് | മാധ്യമം | Sunday, August 1, 2010

2010, ജൂൺ 10, വ്യാഴാഴ്‌ച

യുക്തിവാദ ‘യുക്തി‘ക്ക് അടിസ്ഥാനമുണ്ടോ?

വിശ്വാസികളുടെ യുക്തിയുടെ ന്യായശാസ്ത്രം അന്വേഷിക്കുന്ന യുക്തിവാദികള്‍ എന്നവകാശപെടുന്നവര്‍, തങ്ങളുടേ യുക്തിയുടെ ന്യായ ശാസ്ത്രമായി ഇപ്പോഴും കൊണ്ട് നടക്കുന്നത് പഴയ ശാസ്ത്ര നിഗമനങ്ങളാണ്. ശാസ്ത്രം അവിടെ നിന്നൊക്കെ ഒരു പാട് മുമ്പോട്ട് പോയിട്ടും യുക്തിവാ‍ദം ഇപ്പോഴും പഴയ പടി തന്നെ!

പ്രമുഖ യുക്തിവാദി ബ്ലോഗറായ സുശീല്‍ കുമാറിന്റെ പോസ്റ്റില്‍ നടന്ന ‘ആരാടാ ഈ യുക്തിവാദി ‘എന്ന ചര്‍ച്ചയുടെ തുടര്‍ച്ചായാണിത്. ചര്‍ച്ചയുടെ പൂര്‍ണ രൂപം ലിങ്കില്‍ നിന്ന് വായിക്കണമെന്ന് അപേക്ഷ.


ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍
പദാര്‍ഥം ഉണ്ടാക്കപെട്ടത് ആറ്റം കൊണ്ടാണെങ്കിലും, ആറ്റം ആണ് നിലനില്‍ക്കാന്‍ സാധിക്കുന്ന ബേസ് യൂണിറ്റ് എന്ന്ശാസ്ത്രം തെളിയിച്ചതായി വല്ല തെളിവും തരാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അല്ലെങ്കിലും അതെങ്ങനെ ശാസ്തത്തിന് ഇപ്പോള്‍ തീരുമാനിക്കാന്‍ കഴിയും. കൂടുതല്‍ അറിയുന്നതനുസരിച്ചു പ്രപഞ്ചത്തെ കുറിച്ചും, പദാര്‍ഥത്തെ കുറിച്ചും ഇതുവരെ നാം അറിഞ്ഞത് വെറും തുച്ഛമാണെന്നും അറിയാനുള്ളത് വെച്ചു നോക്കുമ്പോള്‍ അറിഞ്ഞത് ഒന്നുമല്ലെന്നും ശാസ്ത്രം തന്നെ പറയുമ്പോള്‍ പ്രത്യേകിച്ചും.

ആറ്റം ആണ് ഇന്ന് കാണുന്ന എല്ലാത്തിന്റെയും ആധാരം എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ‍ കാലത്തെ അടിസ്ഥാനമാക്കിയാണ് ഭൌതിക/യുക്തിവാദ പ്രസ്ഥാനങ്ങള്‍ രൂപപെടുന്നത്. എന്നാല്‍ ആറ്റം എന്നത് ഒരു ഒബ്ജക്റ്റ് മാത്രമാണെന്നും അതുള്‍ക്കൊള്ളുന്ന ക്ലാസില്‍ ഇനിയും അനേകം പ്രോപര്‍ട്ടീസ് പിന്നെയും ഉണ്ടെന്ന് ശാസ്ത്രം വീണ്ടും കണ്ടെത്തി കൊണ്ടിരിക്കുന്നു. കൂടുതല്‍ മുന്നോട്ട് പോകുന്നതനുസരിച്ച് കൂടുതല്‍ സങ്കിര്‍ണമായിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ യുക്തിക്കടിസ്ഥാനമായി എടുക്കാന്‍ പറ്റും എന്ന അഭിപ്രായം അപ്പൂട്ടനുണ്ടോ? അല്ലെങ്കില്‍ എന്താണ് താങ്കളുടെ യുക്തിയുടെ അടിസ്ഥാനം. അതൊന്നു വ്യക്തമാക്കൂ.

ഇനിയിതെല്ലാമായാലും, സാഹചര്യത്തിനനുസരിച്ചും(ആപേക്ഷികത) കൃത്യമായ കണക്കനുസരിച്ചും പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥ പദാര്‍ത്ഥത്തില്‍ എങ്ങിനെ നിലവില്‍ വന്നു എന്ന ചോദ്യം വരും. ഇവിടെയുന്നും യുക്തിവാദിയുടെ യുക്തി വര്‍ക്കു ചെയ്യുന്നില്ല.

ഒരു വീടുണ്ടാവാന്‍ മണലും,കല്ലും,സിമന്റും,മെറ്റലും.....ഇങ്ങനെ ഒരുപാട് വസ്തുക്കള്‍ ആവശ്യമുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് കൂടി ഒരു സുപ്രഭാതത്തില്‍ ഒരു വീടുണ്ടായി എന്ന് ആരെങ്കിലും വാദിച്ചാല്‍ ഏതെങ്കിലും യുക്തിവാദി വിശ്വസിക്കുമോ? അങ്ങനെ ആരെങ്കിലും വാദിച്ചാല്‍ യുക്തിവാദികള്‍ പോലും പറയും അയാള്‍ക്ക് ഭ്രാന്താണെന്ന്. ഇതൊരു സാ‍മാന്യയുക്തിയാണ്. കാരണം നമുക്കറിയാം സാധനങ്ങള്‍ മാത്രം ഉണ്ടെങ്കില്‍ ഒരു വീടാവില്ലെന്നു. അതിന്റെ പിന്നില്‍ കൃത്യമായ പ്ലാനിങ്ങോടുകൂടി ഒരാള്‍/ നിയന്ത്രിക്കുന്നത് കൊണ്ടാണ് ഈ കാണുന്ന പ്രോപര്‍ട്ടീസെ എല്ലാം കൂടി ചേര്‍ന്ന് വീട് എന്ന ഒബ്ജക്റ്റ് ഉണ്ടാവുന്നത് എന്നു നമുക്കറിയാം.

അത് പോലെ ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും തനിയെ ഉണ്ടായതല്ല എന്നും, അത് സൃഷ്ടിക്കപെട്ടതാണെന്നും, അതിന്റെ പിന്നില്‍ എല്ലാം അറിയാവുന്ന, അതിനെ വ്യവസ്ഥപെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്രഷ്ടാവുണ്ടെന്നും, വ്യക്തമായ തെളിവുകളോടു കൂടി ഒരാള്‍ വന്ന് പറഞ്ഞാല്‍ അയാളെ അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല. വീടിന്റെ/ ഒരു വസ്തുവിന്റെ പിന്നില്‍ ഒരു നിര്‍മ്മാതാവുണ്ടെന്ന് നാം മനസ്സിലാക്കുന്നെങ്കില്‍ അതേ യുക്തിയുടെ മാനദണ്ഡം വെച്ച് ഇതും നമുക്ക് ഉള്‍ക്കൊള്ളാം. ഒരു കാറിന്റെ നിര്‍മ്മാതാവ് തന്നെ ആ കാര്‍ എങ്ങിനെ നന്നായി ഉപയോഗിക്കേണ്ടതെന്നും, ഏതൊക്കെ സാഹചര്യത്തില്‍/കാലാവസ്ഥയില്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെ പ്രവര്‍ത്തിപിച്ചാലാണ് അത് ഏറ്റവും നന്നായി/തകരാറുകളില്ലാതെ ഉപയോഗിക്കാന്‍ കഴിയുക എന്ന് നമുക്ക് വിവരിച്ച് തരേണ്ടത്. അതിന് നിര്‍മ്മാതാവ് ഓരോ സ്ഥലത്ത തങ്ങളുടേ പ്രധിനിധികളെ അയച്ച് അത് വിവരിച്ച കൊടുക്കുന്നു. അതില്‍ നമുക്ക് കാണാന്‍ കഴിയാത്ത മനസ്സിലാവത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും. ചിലതൊക്കെ നമുക്ക് മനസ്സിലാവുകയും ചെയ്യും. കാര്‍ നിര്‍മ്മാതാവിന്റെ പ്രതിനിധി പറയുന്നതായത് കൊണ്ട് നാമതിനെ പൂര്‍ണ്ണമായിവിശ്വസിക്കുകയും ചെയ്യുന്നു. നേരെ മറിച്ച് കാറിന്റെ നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങളെ നാം വിശ്വസിക്കാതെ/അംഗീകരിക്കാതെ/അനുസരിക്കാതെ നമുക്ക് തോന്നിയപോലെ കാര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ ഒരു ദുരന്തമായിരിക്കും ഫലം.

ഇപ്രകാരം, ദൈവം ഉണ്ടേന്നും, ദൈവം തന്റെ സന്ദേശം നല്‍കാന്‍ നിയോഗിക്കപെട്ട ദൂതന്മാരാ‍ണ് പ്രവാചകന്മാര്‍ എന്നും അംഗീകരിച്ചു കഴിഞ്ഞാല്‍ , അവര്‍ നല്‍കൂന്ന സന്ദേശങ്ങളെ വിശ്വസിക്കാന്‍/അംഗീകരിക്കാന്‍ ഇതേ യുക്തി തന്നെമതി. മലക്ക്/ജിന്ന് സ്വര്‍ഗ്ഗം/നരകം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അവര്‍ നമുക്ക് നല്‍കിയതാണ്. വളരെ യുക്തിസഹമായി തന്നെ അവര്‍ അതിനെ വിവരിച്ച് തന്നിട്ടുണ്ട്. കണ്മുമ്പില്‍ കാണുന്ന ഒരു കാര്യത്തിന് നമുക്ക് യുക്തി പ്രയോഗിക്കെണ്ടതോ വിശ്വസിക്കേണ്ടതോ ആയ കാര്യമില്ല. അതിനാല്‍ തന്നെ യുക്തിയും വിശ്വാസവും പരസ്പര പൂരകങ്ങളാണ്; വിരുദ്ധങ്ങളല്ല തന്നെ.

ദൈവികമായ ഒരു സന്ദേശവും പുനര്‍ജന്മത്തിന്റെ കാര്യത്തിലുണ്ടെന്ന് ആരും അവകാശപെടാറില്ല. മാത്രമല്ല സൃഷ്ട്രിയും സ്രഷ്ടാവും ഒന്നാണെന്ന് വാദിക്കുന്നവര്‍ക്ക് ഇത്തരം ഒരു സന്ദേശം ദൈവം നല്‍കിയെന്ന് വാദിക്കാനുമാവില്ല. ഞാന്‍ മുകളില്‍ വിവരിച്ച പോലെ, അടിസ്ഥാനത്തോടു അതിനെ വിവരിക്കാന്‍ ബന്ധപെട്ടവര്‍ മുന്നോട്ട് വന്നിട്ടുമില്ല. പുനര്‍ജന്മം എപ്പോഴാണ് സംഭവിക്കുക എന്നോ ഇനി അങ്ങിനെ സംഭവിച്ചു കൊണ്ടിരിക്കുന്നതാണെങ്കില്‍ എന്റെ കഴിഞ്ഞ ജന്മത്തിലെ അവസ്ഥകളെന്തെന്നും... കഴിഞ്ഞ ജന്മത്തില്‍ ഒരു പട്ടിയോ പൂച്ച യോ ആയിരുന്നെന്നും/ അല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ പാപം ചെയ്തതിന്റെ ഫലമായി പട്ടിയോ പൂച്ചയോ ആ‍യതെന്നും/ അല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു പാട് നന്മകള്‍ ചെയ്തത് കൊണ്ട് ഞാന്‍ സമ്പന്നന്നായി ജനിച്ചതെന്നും ഒരാളും അറിഞ്ഞു കൊണ്ട് ഒരവകാശ വാദം ഉന്നയിച്ചിട്ടുമില്ല. പുനര്‍ജനിച്ചതാണെന്നറിയണമെങ്കില്‍ നമുക്ക് കഴിഞ്ഞ ഒരു ജന്മമുണ്ടായിരുന്നെന്നും അതില്‍ ഞാന്‍ ചെയ്ത കര്‍മ്മങ്ങള്‍ എന്തെന്നും, ആര്‍ കര്‍മ്മത്തിന്റെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നതെന്നും എനിക്ക് വ്യക്തമായി ബോധ്യപെടേണ്ടതുണ്ടല്ലോ. ഇതൊന്നും ആരുടെ അനുഭത്തിലും സംഭവിച്ചിട്ടില്ല.

ഞങ്ങളുടെ യുക്തിക്ക് ആധാരം പ്രവാചകന്മാരും അവരിലൂടെ നല്‍കപെട്ട സന്ദേശങ്ങളുമാണെന്ന് വ്യക്തമായല്ലോ?അത് കൊണ്ട് സുശീല്‍ കുമാര്‍ യുക്തിവാദികള്‍ തങ്ങളുടെ യുക്തിക്ക് ആധാരമാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെണെന്ന് വ്യക്തമാക്കൂ. അപ്പോള്‍ നമുക്ക് വിലയിരുത്താമല്ലോ, എന്താണതിന്റെ സ്ഥിതി എന്ന് :)

അപ്പൂട്ടന്‍ പറഞ്ഞു...

ചിന്തകൻ,
ഒരു circular argument ന്‌ പുറത്ത്‌ ചർച്ച ചെയ്തതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഗുണമുണ്ടെന്ന് തോന്നുന്നില്ല.

താങ്കളുടെ വാദം എടുത്താൽ താങ്കൾ തന്നെ രണ്ട്‌ വിരുദ്ധകാര്യങ്ങൾ പറയുന്നുണ്ട്‌. ഒന്ന്, ആത്യന്തികസത്യമായി ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ എന്നും മറ്റേത്‌ ശാസ്ത്രം എങ്ങിനെ ഉറപ്പിച്ചുപറയും എന്നും. ഇതുരണ്ടും ഒന്നിച്ചുപോകുന്ന കാര്യമല്ല.

ആറ്റം ആധാരമാക്കിയാണ്‌ ഇന്ന് കണ്ടെത്തിയിട്ടുള്ള എല്ലാ വസ്തുവും എന്ന് ശാസ്ത്രം പറയുന്നുണ്ട്‌. ഇന്നുവരെ കണ്ടെത്തിയതിൽ നിലനിൽക്കാൻ കഴിവുള്ള ബേസ്‌ യൂണിറ്റ്‌ ആറ്റമാണെന്നും ശാസ്ത്രം പറയുന്നുണ്ട്‌. ഇതാണ്‌ ആത്യന്തികസത്യം എന്നത്‌ ശാസ്ത്രം പറയാറില്ലെന്നാണ്‌ ഞാനിതുവരെ അറിഞ്ഞിട്ടുള്ളതും. ഇത്രയും ഞാൻ എന്റെ മുൻകമന്റിൽ പറഞ്ഞിട്ടുള്ളതാണ്‌.

ആറ്റം തന്നെയാണ്‌ ഇന്നും നാമറിഞ്ഞിട്ടുള്ള എല്ലാ വസ്തുക്കളുടേയും ആധാരം. അതല്ലാതെ മറ്റു വല്ല സാധനങ്ങൾ കൊണ്ടും ഉണ്ടാക്കിയ സാധനങ്ങൾ വല്ലതും ചിന്തകന്റെ അറിവിലുണ്ടോ? ഉണ്ടെങ്കിൽ പറയൂ.

കൂടുതൽ പ്രോപർട്ടീസ്‌ കണ്ടെത്തുന്നതും കൂടുതൽ പ്രയോഗങ്ങൾ ആവിഷ്കരിക്കുന്നതും ഒക്കെ ഭൗതികവാദികൾക്ക്‌ എന്ത്‌ മാറ്റമുണ്ടാക്കാനാണ്‌? പലതവണ താങ്കൾ ഇത്‌ പറയുന്നുണ്ടെങ്കിലും ഈ ലോജിക്‌ എനിക്ക്‌ മനസിലായിട്ടേയില്ല. അതുകൊണ്ടൊന്നും ആറ്റമില്ലാത്ത ഒന്നും ലോകത്ത്‌ ഉള്ളതായി അറിഞ്ഞിട്ടില്ലല്ലൊ. അപ്പോൾ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു എന്നതുകൊണ്ട്‌ ഭൗതികവാദികൾക്ക്‌ എന്ത്‌ ബുദ്ധിമുട്ടാണ്‌ ഉണ്ടാകുന്നത്‌?

കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നത്‌ കൂടുതൽ അറിയുമ്പോഴാണ്‌. ഇല്ലെങ്കിൽ പ്രശ്നമേയില്ലല്ലൊ. മണ്ണിൽ നിന്നാണ്‌ ഉണ്ടാക്കിയത്‌ എന്ന് പറഞ്ഞുനിർത്തിയാൽ ഈ സങ്കീർണ്ണതകൾ ഒന്നും വരില്ലായിരുന്നു. അവിടെ നിർത്താതിരുന്നതാണ്‌ മനുഷ്യന്റെ പുരോഗതിയ്ക്ക്‌ പ്രധാനകാരണം.

താങ്കൾ ആപേക്ഷികതയെക്കുറിച്ചും uncertainty principle -നെക്കുറിച്ചും എന്താണ്‌ മനസിലാക്കിയിട്ടുള്ളതെന്ന് എനിക്കറിയില്ല. സിമന്റും കല്ലും മണ്ണും ഒക്കെ ചേർന്നിരുന്നാൽ വീടാവില്ല എന്നതാണ്‌ ഉദാഹരണമെങ്കിൽ കാര്യം ബുദ്ധിമുട്ടാവും. എനിക്ക്‌ ഫിസിക്സിൽ വലിയ പിടിയൊന്നുമില്ല ഇതൊക്കെ പറഞ്ഞുതരാൻ.

ഇനി, കല്ലും മണ്ണും സിമന്റുമെല്ലാം കൂടിച്ചേർന്നാൽ നാം ഉദ്ദേശിക്കുന്ന വീടാവില്ല, പക്ഷെ കാലക്രമേണ എന്തെങ്കിലും ആയിത്തീരും. അതിൽ വസിക്കാൻ സാധിക്കുന്ന ജീവികൾക്ക്‌ അതൊരു വീടായിത്തീരുകയും ചെയ്യും. അത്‌ ഉറുമ്പാവാം, പാറ്റയാവാം, ബാക്റ്റീരിയയാവാം. വീട്‌ കണ്ടുശീലിച്ചിട്ടില്ലാത്ത ആദിമമനുഷ്യന്‌ ഈ പ്ലാനിങ്ങിന്റെയും കൺസ്ട്രക്ഷന്റേയും ഒന്നും ആവശ്യം വന്നിട്ടില്ലല്ലൊ.

അത്രയേ ഈ പ്രപഞ്ചത്തിലും സംഭവിക്കുന്നുള്ളു. ഇവിടെ രൂപപ്പെട്ട സാഹചര്യങ്ങളിൽ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന ബേസ്‌ യൂണിറ്റിന്‌ നാം ആറ്റം എന്ന് പേരിട്ടു. അങ്ങിനെ നിലനിൽക്കാൻ സാധിക്കുന്ന മൂലകങ്ങൾ നമുക്ക്‌ ലഭ്യമായി വരുന്നു. ഭൂമിയിലേതുപോലുള്ള സാഹചര്യങ്ങളിൽ നിലനിൽക്കാൻ സാധിക്കുന്ന ജീവിവർഗ്ഗങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്‌, മനുഷ്യനടക്കം.

മറ്റൊരു സാഹചര്യത്തിൽ, ഒരുപക്ഷെ, മറ്റുതരം പദാർത്ഥങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് നമുക്കറിയില്ല, ചിലപ്പോൾ പത്ത്‌ ഇലക്ട്രോൺ മാത്രമായി വെറുതെ ഒരു സാധനം ഉണ്ടായിരിക്കാം, മറ്റേതെങ്കിലും പ്രപഞ്ചത്തിലോ ഈ പ്രപഞ്ചത്തിന്റെ തന്നെ ഏതെങ്കിലും ഭാഗത്തോ.. (എന്റെ അറിവിൽ ഇത്‌ സംഭാവ്യമല്ല, എന്നാലും ഒരുവഴിക്ക്‌ പോണതല്ലെ)

ഒന്നുകൂടി പറഞ്ഞോട്ടെ. ഇല്ല എന്ന് തെളിയിക്കുകയല്ല വേണ്ടത്‌, ഉണ്ട്‌ എന്ന് തെളിയിക്കുകയാണ്‌ ആവശ്യം. ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്നതും അതാണ്‌. കാര്യം Russel's teapot പോലെയാവും, ഇല്ലെങ്കിൽ.

അപ്പൂട്ടന്‍ പറഞ്ഞു...

ചിന്തകൻ,
കാറിന്റെ ഉദാഹരണത്തെക്കുറിച്ച്‌, സാഹചര്യങ്ങൾ വേറെയാണെങ്കിലും, നാം ഇതിനുമുൻപും സംസാരിച്ചിട്ടുണ്ട്‌. ഉദാഹരണം അൽപം ദുർബലമാണ്‌, കാരണം ധാരാളം ചോദ്യങ്ങൾ വരാം. ഏതായാലും ഞാൻ അധികം ചോദ്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. ഒരു പ്രതിനിധിയെ അയയ്ക്കുന്നതിനുപിന്നിൽ നിർമ്മാതാവ്‌ എന്താണ്‌ ലക്ഷ്യമാക്കുന്നത്‌ എന്നത്‌ ചിന്തിച്ചാൽ മതി വാദം എത്ര ദുർബലമാണെന്നറിയാൻ.

ഞാൻ ഇന്ന കാർ നിർമ്മാതാവിന്റെ പ്രതിനിധിയാണെന്ന് ആ വ്യക്തി പറഞ്ഞ അറിവല്ലേ നമുക്കുള്ളൂ? അതെങ്ങിനെ വിശ്വാസയോഗ്യമാകും? ഈ പ്രതിനിധി വന്ന് കാറിൽ നടക്കുന്ന കാര്യങ്ങൾ നിർമ്മാതാവ്‌ തനിയേ അറിയുന്നുണ്ടെന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? കാറുണ്ടാക്കാൻ ഈയൊരു നിർമ്മാതാവിനേ അറിയൂ എന്ന് പ്രതിനിധിയ്ക്ക്‌ പറയാം, പക്ഷെ താങ്കളത്‌ വിശ്വസിക്കുമോ?

പുനർജ്ജന്മത്തിന്റെ കാര്യത്തിൽ ദൈവീകസന്ദേശമുണ്ടെന്ന് ആരും അവകാശപ്പെട്ടിട്ടില്ലായിരിക്കാം. പക്ഷെ അവകാശപ്പെട്ടിരുന്നെങ്കിൽ വിശ്വസിക്കുമായിരുന്നോ? ഇന്ന ജീവിയുടെ പുനർജ്ജന്മമാണ്‌ താനെന്ന് ആരും പറഞ്ഞിട്ടില്ലായിരിക്കാം, അതാർക്കും അറിയുകയുമില്ല എന്ന് വിശ്വാസികൾ പറയുകയും ചെയ്യും. പക്ഷെ അതേ ലോജിക്‌ ഇസ്ലാമികവിശ്വാസത്തിലും പ്രയോഗിച്ചാലോ? ആത്മാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? മലക്ക്‌ ആത്മാവിനെ കയറ്റിയതായി ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?

സ്വർഗ്ഗം/നരകം ജിന്ന്/മലക്ക്‌ എന്നിവയൊക്കെ നബി പരാമർശിച്ചതുമൂലം മാത്രമാണ്‌ താങ്കൾ വിശ്വസിക്കുന്നതെന്ന് പറഞ്ഞാൽ അത്‌ നിഷേധിക്കാൻ താങ്കൾക്കാവില്ലല്ലൊ. അതല്ലാതെ പ്രത്യേകിച്ചൊരു കാരണവും ഇല്ലയെന്നിരിക്കെ അവിടെ യുക്തി പ്രയോഗിക്കേണ്ട എന്ന് സ്വയം തീരുമാനിച്ചതാണെന്നേ പറയാനാവൂ. നൂറുകണക്കിന്‌ വർഷം ഒരാൾക്ക്‌ ആഹാരമോ ജലമോ കൂടാതെ ഹൈബർനേറ്റഡ്‌ സ്റ്റേജിൽ ജീവിക്കാനാകുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതുതന്നെയാണ്‌ സുശീൽ തന്റെ പോസ്റ്റിന്റെ വിഷയമാക്കിയിരിക്കുന്നതും.


“ഭൗതികപദാർത്ഥം ആണ്‌ പ്രാഥമികം എന്ന്‌ പറയുമ്പോൾ അത്‌ ആധാരമായുള്ള വസ്തുക്കളാണ്‌ പ്രപഞ്ചത്തിൽ എന്നല്ലേ അർത്ഥമാക്കുന്നത്‌. “

പ്രിയ അപ്പൂട്ടന്‍ സുശീലിനെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് താങ്കളിട്ട കമന്റാണ് മുകളില്‍. പദാര്‍ത്ഥമാണ് എല്ലാം, പദര്‍ത്ഥത്തിനപ്പുറത്ത് മറ്റൊന്നുമില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ നിന്ന് രൂപപെടുത്തിയെടുത്ത ഒരു ചിന്താഗതിയില്‍ നിന്നാണ് ആധുനിക യുക്തിവാദം രൂപം കൊണ്ടറ്റ്. ഈ പോസ്റ്റിലെ എന്റെ ആദ്യകമന്റി ഒരു വാചകത്തിന് മറുപടി ആയാണ് സുശീല്‍ പറഞ്ഞത് ; പദാര്‍ത്ഥം ആണ് സത്യം എന്നല്ല പദാര്‍ത്ഥമാണ് പ്രാഥമികം എന്നതാണ് യുക്തിയുടെ അടിസ്ഥാനം എന്ന്. (ഭൗതിക പദാർഥമാണ്‌ സത്യമെന്നതിൽ അഭിരമിക്കുന്ന യുക്തിവാദികൾ തങ്ങളുടെ ജൽപനങ്ങൾക്ക്‌ ഏതെങ്കിലും വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ഉള്ളതുകൊണ്ടല്ല അങ്ങനെ വാദിക്കുന്നത്‌. എല്ലാ ചോദ്യത്തിനും യുക്തിവാദത്തിന്‌ ഉത്തരം നൽകാൻ കഴിയുമെന്നതുകൊണ്ടുമല്ല. പദാർഥമാണ്‌ ഏക സത്യമെന്ന്‌ തെറ്റിൻരിച്ച കാലഘട്ടത്തിലെ ചിന്തകന്മാരുടെ മാനസിക പരികൾപനയായി ഉയർന്നുവന്ന പദാർഥവാദം കേവലയുക്തിയുടെ ന്യായശാസ്ത്രമായി പിന്തുടരുകയാണ്‌ ആധുനിക യുക്തിവാദികൾ ചെയ്യുന്നത്‌. )

പരമാണുക്കളുടെ അസ്തിത്വത്തെ സംബന്ധിച്ച്‌ ആദ്യത്തെ അനിഷേധ്യ തെളിവ്‌ നൽകിയത്‌ഇംഗ്ഗ്ലണ്ടിലെ ലെയ്ക്ക്‌ ജില്ലയിൽ ജനിച്ച ജോണ്‍ ഡാൾട്ടനാണ്‌. ദ ന്യൂ സിസ്റ്റ്‌ ഓഫ്‌ കെമിക്കൽ
ഫിലോസഫി എന്ന തലക്കെട്ടിൽ 1808ന്നൽ പ്രസിദ്ധീകരിച്ച കൃതിയിലാണ്‌ ഡാൾട്ടണ്‍ തന്റെ പരീക്ഷണ പഠനങ്ങൾ രേഖന്നെടുത്തിയത്‌. "വളരെ ചെറിയ അഭേദ്യമായ കണങ്ങൾ കൊണ്ടാണ്‌ എല്ലാവസ്തുക്കളും നിർമിച്ചിരിക്കുന്നത്‌" എന്ന്‌ രേഖന്നെടുത്തിയ അദ്ദേഹം എഴുതി: "ഹൈഡ്രജന്റെ ഒരു കണത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയുമെങ്കിൽ സൗരയൂഥത്തിലെ ഏതെങ്കിലും ഒരു ഗ്രഹത്തെ നശിപ്പിക്കാനോ പുതിയതൊന്നിനെ സൃഷ്ടിക്കാനോ നമുക്ക്‌ കഴിയും."

അങ്ങനെ ദ്രവ്യത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയി​ല്ലെന്നും, നിർമിക്കാനോ നശിപ്പിക്കാനോ കഴിയാത്ത ഒന്നിന്‌ ഒരു സൃഷ്ടാവിന്റെ ആവശ്യമി​ല്ലെന്നും പലരും ഊറ്റം കൊണ്ട ഒരു കാലമുണ്ടായിരുന്നു. സൃഷ്ടിപ്രപഞ്ചത്തിൽനിന്ന്‌ സൃഷ്ടാവിനെ പുറംതള്ളാൻ യുക്തിവാദികളും ഭൗതികവാദികളുടെ പാത പിന്തുടർന്നു.തങ്ങളുടെ വാദത്തിന്‌ ശാസ്ത്രീയ പിന്തുണയുണ്ടെന്ന്‌ ഇരുകൂട്ടരും അവകാശപ്പെട്ടു. ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും രംഗത്തുവരുന്നതുവരെ യൂറോപ്യൻ ചിന്തയെ അടക്കിഭരിച്ചിരുന്നത്‌ ക്ലാസ്സിക്കൽ ഭൗതികവാദത്തിന്റേതായ ഈ ചിന്താഗതിയായിരുന്നു.


ആറ്റമാണ് പദാര്‍ത്ഥത്തിന്റെ ബേസ് യൂണിറ്റ് എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രം അതില്‍ നിന്നൊക്കെ ഒരു പാട് മുമ്പോട്ട് പോയിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരെന്നവകാശപെടുന്ന യുക്തിവാദികള്‍ ഇപ്പോഴും പഴയ പദാര്‍ത്ഥ സങ്കല്പത്തില്‍ തന്നെയാണെങ്കിലും! ആറ്റങ്ങളേക്കാള്‍ ചെറിയ കണങ്ങളെ ശാസ്ത്രം കണ്ടെത്തി കൊണ്ടിരിക്കുന്നു. ക്വാര്‍ക്കുകള്‍ എന്നറിയുപെടുന്ന സബ് ആറ്റൊമിക് കണങ്ങളെ പറ്റി ശാസ്ത്രം കൂടുതല്‍ പരീക്ഷണങ്ങളില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുന്നു. ഇതിലും ചെറുത് ഇനിയും കണ്ടെത്തുകയില്ല എന്ന് ഇപ്പോള്‍ പറയാനുമാവില്ല. ഇവിടെ എന്റെ ചോദ്യം ഇത്രമാത്രം. വിശ്വാസികളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന യുക്തിവാദികള്‍ എന്നവകാശപെടുന്നവരുടെ യുക്തിയുടെ അടിസ്ഥാനം എന്താണ്? രണ്ടു കണ്ണുകളും ഉള്ള ഒരാളെ നോക്കി, ഒരു കണ്ണുമില്ലാത്ത ഒരാള്‍, ‘കുരുടാ‘ എന്ന് വിളിക്കുന്നതിന്റെ പരിഹാസ്യത അല്പമെങ്കിലും യുക്തി അവശേഷിക്കുന്നവര്‍ക്ക് മനസ്സിലാവാതിരിക്കില്ല.

ഈപ്രപഞ്ചത്തെ കുറിച്ച് ഇത് വരെ വെറും നാല് ശതമാനം മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചുള്ളൂ എന്നും 96% വും തികഞ്ഞ അന്ധകാരത്തില്‍ തന്നെയാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. സോളിഡല്ല്ലാത്ത ഒരുകാര്യത്തെ നമുക്കെങ്ങനെ യുക്തിയുടെ ആധാരമാക്കാന്‍ കഴിയും?

വീടുണ്ടാക്കുന്ന ഉദാഹരണവും ആപേക്ഷികതയും തമ്മില്‍ ബന്ധമുണ്ടെന്ന് ഞാന്‍ സൂചിപിച്ചിട്ടില്ല. അത് രണ്ടും രണ്ടായിതന്നെയാണ് പറഞ്ഞത്. പാരഗ്രാഫ് കയറിപോയെങ്കിലും സത്യ സന്ധമായി വായിക്കുന്നവര്‍ക്ക് സംഗതി മനസ്സിലാക്കാന്‍ പറ്റും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

കാറിന്റെ ഉദാഹരണത്തില്‍ ഞാന്‍ പറഞ്ഞ തലം താങ്കള്‍ അംഗീകരിച്ചു എന്നു കരുതട്ടെ. അത് കൊണ്ടാണല്ലോ അതേ വസ്തുവിന്റെ മറ്റൊരു തലമെടുത്ത് ദൈവവും പ്രവാചകന്മാരുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതൊരു തരം കുയുക്തിവാദമാണ്. ഒരു aapple to apple താരതമ്യമായിരുന്നില്ല ഞാന്‍ നടത്തിയത്. ഒരു പ്രത്യേക തലത്തെ സൂചിപ്പിക്കാന്‍ ഒരുദാഹരണം പറഞ്ഞു എന്നു മാത്രം. അതുമായി ബന്ധപെട്ട എല്ലാം ദൈവവും പ്രവാചകന്മാരുമായി യോജിക്കുന്ന തരത്തിലാണെന്ന അഭിപ്രായം എനിക്കില്ല.


>>ആത്മാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? മലക്ക്‌ ആത്മാവിനെ കയറ്റിയതായി ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?

കാണുമെന്നും ടെസ്റ്റിഫൈ ചെയ്ത് എന്നൊന്നും ആരും വാദിച്ചിട്ടില്ലാത്ത സ്ഥിക്ക് അതിനെ ‘പുനര്‍‘ ജന്മവുമായി താരതമ്യപെടുത്താന്‍ പറ്റില്ല. ‘പുനര്‍‘ ജന്മം എന്ന വാക്കില്‍ തന്നെ പുനര്‍ജന്മ സിദ്ധാന്തത്തിന്റെ അര്‍ത്ഥ ശൂന്യത മനസ്സിലാക്കാന്‍ പറ്റും. ആത്മാവ് എന്നത് സ്നേഹം/ദയ/കാരുണ്യം എന്നിവയിലൂടെ നമുക്ക് അനുഭവപെടുന്ന കാര്യമാണ്. പദാര്‍ത്ഥത്തിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന യുക്തിരഹിത വാദികള്‍ക്ക് ആത്മാവിനെ നിഷേധിക്കുകയും ബുദ്ധിയെയും യുക്തിയെയും അംഗീകരിക്കാന്‍ പറ്റുന്നത് എങ്ങിനെയെന്നും എനിക്കിതുവരെ മനസ്സിലായില്ല.

ശാസ്ത്രത്തെ യുക്തിയുടെ ആധാരമായി സ്വീകരിക്കുന്നവര്‍ക്ക് ഒരിക്കലും ഇന്നത്തെ യുക്തിരഹിത യുക്തിവാദത്തൈന്റെ ആളുകളെ പോലെ ചിന്തിക്കാന്‍ കഴിയില്ല.

2010, ജൂൺ 5, ശനിയാഴ്‌ച

മതം, ശാസ്ത്രം, യുക്തിവാദം

മനുഷ്യ നാഗരികതക്ക്‌ ആയിരക്കണക്കിന്‌ വർഷത്തെ പഴക്കമുണ്ട്. സുദീർഘവും വേദനാജനകവുമായ കഥയാണ്‌ അതിന്‌ പറയാനുള്ളത്‌. പ്രകൃതി പ്രതിഭാസങ്ങളെ നോക്കി വിസ്മയത്തോടെമിഴിവിടർത്തി നിന്ന പൗരാണിക മനുഷ്യനിൽനിന്ന്‌ ചരിത്രം ആധുനിക മനുഷ്യനിൽ എത്തുമ്പോൾ തന്നെയും ചുറ്റുപാടിനെയും മാറ്റിത്തീർക്കാനും മനസ്സിലാക്കാനും ആവശ്യമായ സാങ്കേതികവുംവൈജ്ഞാനികവുമായ പുരോഗതി അവൻ നേടിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതിയെ മനസ്സിലാക്കാനുംവ്യാഖ്യാനിക്കാനും തയാറായ മനുഷ്യൻ അതിലൂടെ തന്നെ തന്നെ മനസ്സിലാക്കാനും നടത്തിയ പരിശ്രമത്തിന്റെ ആകത്തുകയാണ്‌ നാഗരികത. പ്രകൃതിയിൽനിന്ന്‌ ലഭിച്ചിരുന്ന വസ്തുക്കൾ ഭക്ഷിച്ച്‌ ജീവിച്ച ഇരതേടൽ കാലത്തെ (food gathering period)) മനുഷ്യൻ ഭക്ഷ്യ യോഗ്യമായതും അല്ലാത്തതും തിരിച്ചറിഞ്ഞതും തെരഞ്ഞെടുത്തതും വിശന്നിന്റെ ന്യായശാസ്ത്രം മാത്രം ആശ്രയിച്ചായിരിക്ക ​‍ില്ല. യുക്തിയുടെ പ്രയോഗവും വിഷയമാക്കിയിരിക്കും. വിഷക്കായ തിന്നു മരിച്ച സഹജീവിയുടെയോ മൃഗത്തിന്റെയോ അനുഭവത്തിൽനിന്ന്‌ യുക്തിയുടെ പ്രയോഗത്തിലൂടെ ഒരു തെരഞ്ഞെടു ന്നിന്‌ അവൻ തയാറായിരിക്കും. ഇരതേടലിൽനിന്ന്‌ വിരമിച്ച പ്രാകൃത മനുഷ്യൻ നിരുപദ്രവകാരിയായ മൃഗങ്ങളെ ഇണക്കി വളർത്താനും കാർഷിക വൃത്തി ആരംഭിച്ചതോടെ ഒരിടത്ത്‌ സ്ഥിര താമസമാക്കാനും തയാറായി. ഇവിടെയെല്ലാം ഒരു സഹജാവബോധം പോലെ യുക്തി അവന്‌ തുണയായി നിലകൊണ്ടു.

ഗ്രീക്ക്‌ ചിന്തകനായ അരിസ്റ്റോട്ടിൽ മനുഷ്യനെ യുക്തിബോധമുള്ള മൃഗം എന്നാണ്‌ നിർവചിച്ചതു. ആധുനിക ജീവശാസ്ത്രം മനുഷ്യന്‌ നൽകിയ നിർവചനം ഹോമോസാപിയൻന്നയുക്തിബോധമുള്ള മൃഗം- എന്നാണ്‌. വേദ ഗ്രന്ഥമായ ഖുർആൻ മനുഷ്യന്‌ നൽകിയ വ്യാഖ്യാനവും ഇതിനേ​‍ാട്‌ ചേർന്നു പോകുന്നതാണ്‌. യുക്തിയെന്നത്‌ മനുഷ്യന്റെ ജൈവസമ്പൂർണതയുടെ ഭാഗമാണ്‌.യഥാർഥ മതത്തിന്‌ യുക്തിയിലധിഷ്ഠിതമായ നിലനിൽപേ സാധ്യമാകൂ. മനുഷ്യ സവിശേഷതയായിഖുർആൻ വിശേഷിന്നിച്ച അമാനത്ത്‌ എന്നത്‌ യുക്തിബോധത്തിലൂടെ പ്രകടമാകുന്ന സ്വതന്ത്രേഛയാണ്‌.

ചിന്തയും യുക്തിയും
പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ തലച്ചോറിൽ നടക്കുന്ന വിവര പ്രക്രിയയാണ്‌ (information process) ചിന്ത. യുക്തിയും അയുക്തിയും ചിന്തയുടെ ഭാഗമാണ്‌. ഇന്ദ്രിയങ്ങൾ നൽകുന്ന ജ്ഞാനശകലങ്ങൾ കൃത്യതയുള്ളതായിരിക്കണമെന്നില്ല. പ്രാഥമികസ്രോതസ്സുകളിൽനിന്ന്‌ ലഭിക്കുന്ന സന്ദേശങ്ങളെ അർഥപൂർണമാക്കി തീർക്കുന്നതാണ്‌ ബുദ്ധി.അതുകൊണ്ട് തന്നെയാണ്‌ കാണുന്നതും കേൾക്കുന്നതും അർഥവത്താക്കാൻ കഴിവുള്ള ആളെ നാം ബുദ്ധിമാൻ എന്നു വിളിക്കുന്നത്‌.

ബുദ്ധിയും യുക്തിയും
ബുദ്ധിയും യുക്തിയും ഒന്നായി വിവരിക്കാറുന്നെങ്കിലും അവ രണ്ടും സമാനങ്ങൾ അല്ല.ബുദ്ധി കേവലവും യുക്തി ന്യായവാദപരവുമാണ്‌. മറ്റൊരർഥത്തിൽ ന്യായവാദപരമായ ബുദ്ധിയാണ്‌ യുക്തി. തന്മാത്രാ രസതന്ത്രവും ക്വാണ്ടം ബലതന്ത്രവും ഗണിതശാസ്ത്ര സമീകരണവും അവതരിപ്പിച്ച ആധുനിക സൈദ്ധാന്തികർ ബുദ്ധിശാലികൾ ആയിരുന്നു. എന്നാൽ അവരിൽ പലരുടെയും നിലപാടുകൾ യുക്തിപരമായിരുന്നില്ല. വിനാശകരമായ യുൻങ്ങളിലേക്ക്‌ മാനവ സമൂഹത്തെ നയിച്ച പല കാരണങ്ങളിലൊന്ന്‌ ശാസ്ത്ര പ്രതിഭകളുടെ യുക്തിരഹിതമായ നിലപാടുകളായിരുന്നുവേന്ന്‌ സുവിദിതമാണ്‌.

യുക്തിവാദം
ഇതിൽനിന്നെല്ലാം തുലോം വ്യത്യസ്തമാണ്‌ യുക്തിവാദം. ദൈവം, മതം, സന്മാർഗ ദർശനം തുടങ്ങിയവയൊക്കെ മിഥ്യാ സങ്കൽപങ്ങളാണെന്ന്‌ വിശ്വസിക്കുന്ന ഭൗതിക നിരീശ്വര ദർശനമാണ്‌ യുക്തിവാദം. മറ്റേതൊരു ചിന്താപദ്ധതിയെയും പോലെ യുക്തിവാദവും സ്വതന്ത്രവും കേവലവുമാണ്‌. ഭൗതികവാദത്തെപ്പോലെ യുക്തിവാദം പദാർഥത്തെ ആത്യന്തിക യാഥാർഥ്യമായി കാണുന്നു. എല്ലാ അറിവും പഞ്ചേന്ദ്രിയപരമാണെന്ന്‌ വിശ്വസിക്കുന്നു. തങ്ങൾ പറയുന്നതും പ്രവർത്തിക്കുന്ന തുമാണ്‌ യുക്തിയും ശാസ്ത്രവുമെന്ന്‌ യുക്തിവാദികൾ ആവർത്തിച്ചവകാശന്നെടാറുണ്ട്. പദാർഥം ഏക വസ്തുനിഷ്ഠ യാഥാർഥ്യമാണവർക്ക്‌.

പദാർഥത്തിന്റെ വസ്തുനിഷ്ഠത
ശാസ്ത്ര ചരിത്രത്തെ ഒറ്റവാക്കിൽ ചുരുക്കി പറയാൻ നിർദേശിച്ചാൽ 'എല്ലാം പരമാണുക്കളാൽ നിർമിതമായിരിക്കുന്നു' എന്നായിരിക്കും ഉത്തരമെന്ന്‌ റിച്ചാർഡ്‌ മെയിൻമാൻ ഒരിക്കൽ പറയുകയുണ്ടായി.

നമുക്ക്‌ ചുറ്റുമുള്ള എല്ലാ വസ്തുക്കളും മേശയും ചുവരും മാത്രമ്‌ അവക്കിടയിലെ വായുവുംപരമാണുക്കളാൽ നിർമിതമാണ്‌. പദാർഥത്തിന്റെ വളരെ ചെറിയ കണങ്ങളാണ്‌ പരമാണുക്കൾ.വളരെ ചെറുതെന്ന്‌ പറഞ്ഞാൽ നമുക്കൂഹിക്കാവുന്നതിലും ചെറുതെന്നാണർഥം. ഉയർന്ന ഊർജം സംഭരിച്ചിരിക്കുന്ന ഈ കണങ്ങൾ മാനവരാശിയുടെ പ്രയാണരാശിയിൽ വളരെ വലിയ പങ്കാണ്‌നിർവഹിച്ചിരിക്കുന്നത്‌. വളരെ ചെറുതായതുകൊണ്ട് അവയെ കുറിച്ചുള്ള പഠനം ഏറെ ശ്രമകരമാണ്‌.

ഖരം, ദ്രാവകം, വാതകം എന്നീ മൗലിക പ്രധാനങ്ങളായ മൂന്ന്‌ അവസ്ഥകളിൽ പ്രത്യക്ഷന്നെടുന്ന ദ്രവ്യം വളരെ ചെറിയ കണങ്ങൾകൊണ്ട് നിർമിതമാണെന്ന ചിന്തക്ക്‌ മനുഷ്യനോളം തന്നെ പഴക്കമുണ്ട്. പ്രകൃതിയുമായുള്ള പ്രഥമ ഇടപെടലിൽനിന്ന്‌ തന്നെ തന്റെ ചുറ്റുപാടുകളെ മനസ്സിലാക്കിയാലല്ലാതെ മുന്നോട്ടു പോകാനാവി​‍ല്ലെന്ന്‌ ആദിമ മനുഷ്യൻ പഠിച്ചു.

പ്രാചീന ഗ്രീക്കുകാരും ഭാരതീയരുമാണ്‌ പദാർഥത്തെക്കുറിച്ച്‌ മൗലിക പ്രധാനങ്ങളായ ചിന്തകൾ ആദ്യമായി മുന്നോട്ടുവെച്ചതു. ഖരപദാർഥങ്ങൾ വിഘടിക്കുമ്പോൾ ചെറിയ കണങ്ങളായിത്തീരുന്ന‍ു എന്ന വസ്തുതയിൽനിന്നാണ്‌ അവർ അത്‌ വികസിപ്പിച്ചെടുത്തത്‌. ഒരു വസ്തുവോ പദാർഥമോരന്നായി മുറിച്ച്‌ പോവുകയാണെങ്കിൽ ഒരു ഘട്ടം കഴിഞ്ഞാൽ ഇനി മുറിക്കാൻ കഴിയാത്ത നിയതമായൊരു കണികയിൽ എത്തുമോ എന്നതായിരുന്നു ചർച്ചാ വിഷയം.

പദാർഥത്തെ സംബന്ധിച്ച ഈ പൗരാണിക ധാരണക്ക്‌ ഒരു മാനസിക പരികൾപന എന്നതിലുപരി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. മാത്രമല്ല, അവിഭാജ്യ കണമെന്ന ആശയത്തെ അക്കാലത്തെപല ചിന്തകന്മാരും എതിർത്തിരുന്നു. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു അരിസ്റ്റോട്ടിൽ. എല്ലാ വസ്തുക്കളും അനന്തമായി വിഭജിക്കാമെന്നും ഏതൊരു വസ്തുവിനെയും പരസ്പരം പരിവർത്തനം ചെയ്യാമെന്നും അദ്ദേഹം അഭിപ്രായന്നെട്ടു. യൂറോന്നിനെ ഏറെ സ്വാധീനിച്ചതു അരിസ്റ്റോട്ടിലിന്റെചിന്താഗതിയായിരുന്നു.

പരമാണുക്കളുടെ അസ്തിത്വത്തെ സംബന്ധിച്ച്‌ ആദ്യത്തെ അനിഷേധ്യ തെളിവ്‌ നൽകിയത്‌ഇംഗ്ഗ്ലണ്ടിലെ ലെയ്ക്ക്‌ ജില്ലയിൽ ജനിച്ച ജോണ്‍ ഡാൾട്ടനാണ്‌. ദ ന്യൂ സിസ്റ്റ്‌ ഓഫ്‌ കെമിക്കൽ
ഫിലോസഫി എന്ന തലക്കെട്ടിൽ 1808ന്നൽ പ്രസിദ്ധീകരിച്ച കൃതിയിലാണ്‌ ഡാൾട്ടണ്‍ തന്റെ പരീക്ഷണ പഠനങ്ങൾ രേഖന്നെടുത്തിയത്‌. "വളരെ ചെറിയ അഭേദ്യമായ കണങ്ങൾ കൊണ്ടാണ്‌ എല്ലാവസ്തുക്കളും നിർമിച്ചിരിക്കുന്നത്‌" എന്ന്‌ രേഖന്നെടുത്തിയ അദ്ദേഹം എഴുതി: "ഹൈഡ്രജന്റെ ഒരു കണത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയുമെങ്കിൽ സൗരയൂഥത്തിലെ ഏതെങ്കിലും ഒരു ഗ്രഹത്തെ നശിപ്പിക്കാനോ പുതിയതൊന്നിനെ സൃഷ്ടിക്കാനോ നമുക്ക്‌ കഴിയും."

അങ്ങനെ ദ്രവ്യത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയി​ല്ലെന്നും, നിർമിക്കാനോ നശിപ്പിക്കാനോ കഴിയാത്ത ഒന്നിന്‌ ഒരു സൃഷ്ടാവിന്റെ ആവശ്യമി​ല്ലെന്നും പലരും ഊറ്റം കൊണ്ടു. സൃഷ്ടിപ്രപഞ്ചത്തിൽനിന്ന്‌ സൃഷ്ടാവിനെ പുറംതള്ളാൻ യുക്തിവാദികളും ഭൗതികവാദികളുടെ പാത പിന്തുടർന്നു. തങ്ങളുടെ വാദത്തിന്‌ ശാസ്ത്രീയ പിന്തുണയുണ്ടെന്ന്‌ ഇരുകൂട്ടരും അവകാശന്നെട്ടു. ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും രംഗത്തുവരുന്നതുവരെ യൂറോപ്യൻ ചിന്തയെ അടക്കിഭരിച്ചിരുന്നത്‌ ക്ലാസ്സിക്കൽ ഭൗതികവാദത്തിന്റേതായ ഈ ചിന്താഗതിയായിരുന്നു.

പദാർഥം വസ്തുനിഷ്ഠമോ?
ശാസ്ത്രം അതിന്റെ ഉച്ചിയിൽ എത്തിക്കഴിഞ്ഞുവേന്നും എല്ലാറ്റിനും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആയെന്നും ഇനിയൊന്നും കണ്ടെത്താനില്ലെന്നും കരുതിയിരുന്ന പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഭൗതികശാസ്ത്രം പുതിയ കാൽവെപ്പുകൾക്ക്‌ തുടക്കം കുറിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ 1905ന്നൽ ആപേക്ഷിക സിദ്ധാന്തം അവതരിന്നിച്ചുകൊണ്ട് ആൽബർട്ട്‌ ഐൻസ്റ്റീൻ പുതിയൊരു സ്ഥലകാല പ്രപഞ്ച വീക്ഷണം മുന്നോട്ടുവെച്ചതു പദാർഥ സങ്കൽപത്തിൽ മാറ്റത്തിന്റെ പുതിയ സരണി വെട്ടിത്തുറന്നു.

പരമാണുക്കളുടെ ഉള്ളിൽ വേറെയും കണങ്ങൾ ഉണ്ടെന്ന്‌ ഫാരഡെ, ​‍ൈഗ്ലസർ, ഹോൾസ്റ്റൈൻ തുടങ്ങിയവരുടെ ഗവേഷണങ്ങൾ ഏതാണ്ടുറപ്പിച്ചിരുന്നു. 1906 ജെ.ജെ തോംസണ്‍ ഇലക്ട്രോണ്‍ കണ്ടുപിടിച്ചതോടെ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇലക്ട്രോണിന്റെ രൂപം എന്താണെന്നോ അണുവിനകത്ത്‌ അതിന്റെ സ്ഥാനം എന്താണെന്ന്‌ നിർണയിക്കാനോ അതുകൊണ്ടായില്ലെങ്കിലും അവിഭാജ്യ കണം എന്ന അണുവിന്റെ സ്ഥാനം അതോടെ തകിടം മറിഞ്ഞു.

അൽഫാ കണങ്ങൾ കൊണ്ട് റൂഥർഫോഡ്‌ നടത്തിയ പരീക്ഷണങ്ങളുടെ ഫലം അല്‍ഭുതാവഹമായിരുന്നു. അണുകേന്ദ്രത്തിൽ ധനചാർജുള്ള കണങ്ങൾ ഉണ്ടെന്ന്‌ അത്‌ തെളിയിച്ചു. പ്രസ്തുത കണത്തെ റൂഥർഫോഡ്‌, പ്രോട്ടോണ്‍ എന്നു വിളിച്ചു. തുടർന്ന്‌ വളരെ ലളിതമായൊരു അണുഘടനക്ക്‌ റൂഥർഫോഡ്‌ രൂപം നൽകി. സൂര്യകേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ പോലെ ധനചാർജുള്ള അണുകേന്ദ്രത്തിനു ചുറ്റം ഇലക്ട്രോണുകളെ വിഭാവനം ചെയ്തുകൊണ്ടുള്ളതായിരുന്നു പ്രസ്തുത മാതൃക.

1932-ൽ ജെയിംസ്‌ ചാഡ്‌വിക്‌ ന്യൂട്രോണ്‍ കടുപിടിച്ചതോടെ പുതിയൊരു അണുഘടന നിലവിൽവന്നു. നീൽസ്ബോറും വെർണർ ഹൈസൻബർഗുമായിരുന്നു പുതിയ അണുഘടനയുടെ ഉപജ്ഞാതാക്കൾ. ഭൗതികത്തിലെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഈ മാതൃകക്ക്‌ കഴിഞ്ഞു. അതനുസരിച്ച്‌ പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ അണുകേന്ദ്രത്തിനു ചുറ്റും വിവിധഊർജനിലങ്ങളായി (ഓർബിറ്റ്‌) ചലിച്ചുകൊന്നിരിക്കുന്ന ഇലക്ട്രോണുകൾ എന്ന രീതിയിൽ പുതിയഅണുഘടന നിലവിൽവന്നു. ഈ മാതൃക ഏറെക്കുറെ ചോദ്യം ചെയ്യപ്പെടാതെ ഇപ്പോഴും തുടരുന്നു.

ആൽഫ, ബീറ്റ കണങ്ങളെ കുറിച്ചുള്ള പഠനം, റേഡിയോ ആക്ടീവ മൂലകങ്ങളുടെ കണ്ടെത്തൽ എന്നിവ ശാസ്ത്രജ്ഞരെ സംബന്ധിച്ചേടത്തോളം അണുകേന്ദ്രത്തെക്കുറിച്ചുള്ള പഠനം എളുപ്പമാക്കിത്തീർത്തു. അണുവിന്റെ ആന്തരിക ഘടന മനസ്സിലാക്കാൻ സഹായകമായ അണുഭേദകങ്ങൾഅഥവാ കണികാ ത്വരിതങ്ങ(​particle acceleraters)ളുടെ നിർമിതിയിലേക്ക്‌ അത്‌ നയിച്ചു.സൈക്ലട്രോണ്‍, ബീറ്റട്രോണ്‍, ലാജ്‌ ഹോഡ്രോണ്‍ കൊളൈഡർ തുടങ്ങിയവയാണ്‌ പ്രധാനആധുനിക അണുഭേദകങ്ങൾ. അതോടെ പുതിയ പുതിയ കണങ്ങളെ കണ്ടെത്താനും തുടങ്ങി.മ്യൂവോണ്‍, പയോണ്‍, ബാരിയോണ്‍, പോളിട്രോണ്‍, ആന്റിപ്രോടോണ്‍, ന്യൂട്രിനോ, ക്വാർക്കുകൾ തുടങ്ങി എത്രയെത്ര കണങ്ങൾ കന്നുപിടിക്കന്നെട്ടു! പുതിയ കന്നെത്തലുകൾ മൗലികകണങ്ങൾഎന്ന സങ്കൽപത്തെ തന്നെ മാറ്റിമറിച്ചു. എപ്പോൾ വേണമെങ്കിലും പുതിയ കണങ്ങൾ ചാടിപ്പുറപെടാംഎന്നതായി അവസ്ഥ.

പ്രോടോണ്‍, ന്യൂട്രോണ്‍, പയോണ്‍ തുടങ്ങിയ കണങ്ങൾ അതിനേക്കാൾ ചെറിയ ക്വാർക്കുകൾ എന്നറിയന്നെടുന്ന കണങ്ങൾ കൊണ്ട് നിർമിതമാണെന്ന്‌ നമുക്കറിയാം. ആറുതരം ക്വാർക്കുകളുടെ അസ്തിത്വം തെളിയിക്കാൻ ശാസ്ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ട്. അതിനിടയിൽ പ്രോടോണ്‍,ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവക്ക്‌ അവയുടെ ജോഡികളായ കണങ്ങൾ ഉണ്ടായിരിക്കാമെന്നചിന്ത ഭൗതികജ്ഞരെ ആകർഷിച്ചു. പൾസ്‌ അദ്രിയൻ ദിറാക്‌ ആണ്‌ പ്രസ്തുത ആശയം ആദ്യം മുന്നോട്ടുവെച്ചതു. ഒരു കൊല്ലത്തിനുശേഷം ആന്റി ഇലക്ട്രോണ്‍ യാഥാർഥ്യമായി. കോസ്മിക്-ബ്രഹ്മാണ്ഡ രശ്മികളെ കുറിച്ചുള്ള പഠനത്തിനിടയിലാണ്‌ അവ പ്രത്യക്ഷന്നെട്ടത്‌. അമേരിക്കൻ ഭൗതികജ്ഞനായ റോബർട്ട്‌ ആൻഡ്രൂസ്‌ മില്ലിക്കൻ, ആന്റി ഇലക്ട്രോണിന്‌ പോസിട്രോണ്‍ എന്ന പേരുനൽകി.

അണുകേന്ദ്രത്തെ വിവിധ തരം കണങ്ങൾ കൊണ്ട് ആക്രമിക്കുക ഭൗതികജ്ഞമാരുടെ ഹരമായിത്തീർന്നു. കൃത്യമായി ഇന്നത്‌ കന്നുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല പരീക്ഷണം. പുതുതായി എന്തെങ്കിലും കണ്ടെത്താൻ കഴിയും എന്ന വിശ്വാസമായിരുന്നു അവരെ നയിച്ചത്‌. കാലിഫോർണിയ സർവകലാശാലയിൽ ഓവാൻ ചേംബർലേനും എമിലോ സേഗ്രയും കൂടി ചെമ്പിന്മേൽ നടത്തിയ പരീക്ഷണത്തിലൂടെ ആന്റിപ്രോടോണ്‍ യാഥാർഥ്യമായി. അവയെ വേർതിരിക്കുക പ്രയാസമാണെന്നും ആന്റി പ്രോടോണ്‍ പോസിട്രോണിനെ പോലെ ക്ഷണികമെന്നും മനസ്സ‍ിലായി. പിന്നീട്‌ പ്രോട്രോണും ആന്റിപ്രോടോണും പരസ്പരം വേർതിരിഞ്ഞ്‌ ആന്റി ന്യൂട്രോണ്‍ഉൽപാദിക്കന്നെടുന്നതായി നിരീക്ഷിക്കന്നെട്ടു. ഇതെല്ലാം ഭൗതികജ്ഞരെ വളരെയധികം അഗ്ഗുതപ്പെടുത്തി. കറക്കടിശ വിപരീതങ്ങളായ ജോഡിയ കണങ്ങളാണ്‌ ആന്റിന്യൂട്രോണും ആന്റിപ്രോടോണും പോസിട്രോണുമെല്ലാം. വളരെ ചെറിയ കണങ്ങൾ മുതൽ സ്ഥൂല പ്രപഞ്ചത്തിലെ എല്ലാവസ്തുക്കളും ജോഡികളായാണ്‌ വർത്തിക്കുന്നത്‌. ഖുർആൻ രേഖന്നെടുത്തിയതാണ്‌ ശരി: "എല്ലാവസ്തുക്കളിൽനിന്നും രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ ആലോചിച്ച്‌ മനസ്സിലാക്കാൻ വേണ്ടി" (51:49). "ഭൂമിയിലോ ഉപരിലോകത്തോ ഉള്ള ഒരണു(ദർറത്ത്‌) വോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവിൽനിന്ന്‌ വിട്ടുപോകുകയില്ല. അതിനേക്കാൾ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായി രേഖന്നെടുത്താതെയില്ല" (ഖുർആൻ 10:61). പരമാണുവിനേക്കാൾ ചെറു തായ ഒരു കണത്തെ സങ്കൽപിക്കാൻ കഴിയാത്ത ഏഴാം നൂറ്റാന്നിലാണ്‌ ഖുർആൻ ഇത്‌ പറഞ്ഞതെന്ന്‌ ഓർക്കണം.

ന്യൂട്രോണും ആന്റിന്യൂട്രോണും കൂടിച്ചേർന്നാൽ പരസ്പരം പ്രവർത്തിച്ച്‌ ഊർജമായി മാറും.എന്നാൽ പോസിട്രോണും ആന്റിപ്രോടോണും ആന്റിന്യൂട്രോണും ചേർന്നാൽ സ്ഥിരതയുള്ള ആന്റിമാറ്റർ-പ്രതിദ്രവ്യം- ഉന്നാകും. 1965ന്നൽ ബ്രൂക്‌ ഹവാനിൽ ബെറീലിയത്തിൽ പ്രോടോണ്‍ കൊണ്ട് ആക്രമണം നടത്തി. ആന്റിപ്രോടോണിന്റെയും ആന്റിന്യൂട്രോണിന്റെയും യോഗങ്ങൾ സൃഷ്ടിച്ചു.ആന്റിന്യൂട്രോണും ആന്റി ഹീലിയം-3യും നിർമിച്ചു. അങ്ങനെ ആന്റിമാറ്റർ ഒരു യാഥാർഥ്യമാണെന്ന്‌ തെളിയിച്ചു. ദ്രവ്യത്തിന്റെ ദ്രവ്യാതീതമായ ഇത്തരം വിസ്മയങ്ങൾ കാരണം ദ്രവ്യം-മാറ്റർ- എന്നസങ്കൽപം തന്നെ വ്യാഖ്യാനക്ഷമമ​ല്ലെന്ന് പല ശാസ്ത്രജ്ഞരും വെളിന്നെടുത്തുകയുന്നായി.

ഭൗതികത്തിലെ പ്രതിസന്ധി

ബാഹ്യ ദൃഷ്ടിയിൽ പദാർഥം അടുക്കും ചിട്ടയുമുള്ള ക്രമനിബദ്ധമായ ഒന്നായി തോന്നാം.എന്നാൽ യാഥാർഥ്യത്തോട്‌ അടുക്കുമ്പോൾ കാര്യങ്ങൾ അങ്ങനെയല്ലെന്ന് വ്യക്തമായികൊണ്ടിരിക്കുന്നു. മൗലിക കണങ്ങളുടെ ഉള്ളറകളെ വിശദീകരിക്കാൻ ബാഹ്യ നിയമങ്ങൾ പോരാതെ വരുന്നു. അണുവിനെ ഒട്ടാകെ മനസ്സിലാക്കിയെന്ന്‌ കരുത്തിയ ഘട്ടത്തിൽതന്നെ അവ പിടിതരാതെ തെന്നിമാറുകയും ചെയ്യുന്നു. ഭൗതികത്തിലെ പ്രതിസന്ധിയുടെ തുടക്കം ഇതായിരുന്നു. പദാർഥത്തിന്റെ ബാഹ്യനിയമങ്ങളെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും(theory of relativity) പരമാണുക്കളുടെ ഉള്ളറകളുടെ രഹസ്യം വിശദീകരിക്കാൻ മാക്സ്‌ പ്ലങ്കിന്റെ ക്വാണ്ടം ബലതന്ത്രവും ഹൈസണ്‍ബർഗിന്റെ അനിശ്ചിതത്വ(​‍​‍uncertainity principle) തത്ത്വവും ഉപയോഗന്നെടുത്തുന്നു.

ഇന്നറിയന്നെടുന്ന കണങ്ങളെല്ലാം അസ്ഥിരമോ ക്ഷണികമോ ആണ്‌. പല കണങ്ങളും മറ്റോന്നായി മാറുകയും ചെയ്യുന്നു. നിയതമായ എന്തെങ്കിലും ഘടനയോ ഗുണമോ നിറമോ സ്വാദോ തുടങ്ങിയ ദ്രവ്യാത്മക വിശേഷണങ്ങളൊന്നും അവക്ക്‌ ആരോപിക്കാൻ കഴിയില്ല. ഒരു പ്രത്യേക രീതിയിലേ അവയെ കുറിച്ചുള്ള പഠനം തന്നെ സാധ്യമാകൂ. കണികത്വരിതകങ്ങളുടെ സഹായത്തോടെ ഗ്ലാസ്‌ ചേമ്പറിൽ പ്രവേശിക്കുന്ന കണം അവിടെയുള്ള മറ്റു കണങ്ങളുമായി ഏറ്റുമുട്ടു​‍േമ്പാൾ ഉണ്ടാവുന്ന പദചിത്രങ്ങൾ നോക്കിയാണ്‌ ആ കണത്തെക്കുറിച്ച്‌ പഠിക്കുന്നത്‌. അപ്പോൾ അവിടെ ഒരു കണത്തെ സംബന്ധിച്ച്‌ രണ്ട് ഘട്ടമുണ്ട്. ഒന്ന്‌, കണം ഉന്നാകുന്ന ഘട്ടം. മറ്റൊന്ന്‌,കണം അതല്ലാതാകുന്ന ഘട്ടവും. ഈ രണ്ടുനുമിടയിൽ എവിടെയോ ആണ്‌ യഥാർഥ കണത്തിന്റെജീവിതകാലം. നീൽസ്ബോറിന്റെ ഭാഷയിൽ 'ഒറ്റപ്പെട്ട ദ്രവ്യകണങ്ങൾ എന്നത്‌ വെറും അമൂർത്തസങ്കൽപം മാത്രമാണ്‌. പരസ്പര പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവയെ കാണാനുംഅവയുടെ ഗുണധർമങ്ങൾ മനസ്സിലാക്കാനും പറ്റൂ.' മാത്രമല്ല ഒരേസമയം കണതരംഗ രൂപത്തിൽപ്രത്യക്ഷന്നെടുന്ന പദാർഥത്തിന്റെ ചെറിയ കണങ്ങളുടെ സ്വഭാവം നിർണയിക്കാൻ പറ്റില്ല. ഉദാഹരണത്തിന്‌, അണുവിനകത്ത്‌ ചലിച്ചുകൊന്നിരിക്കുന്ന ഇലക്ട്രോണ്‍ എന്ന കണത്തിന്റെ സ്ഥാനംനിർണയിക്കാൻ ശ്രമിച്ചാൽ ചലനം നിശ്ചയിക്കാൻ പറ്റില്ല. ചലനം കൃത്യമായി നിർണയിക്കാൻ ശ്രമിച്ചാൽ സ്ഥാനം നിർണയിക്കാൻ കഴിയാതെ പോകുന്നു. ഇതാണ്‌ അനിശ്ചിതത്വ സിദ്ധാന്തം പറയുന്നത്‌.

മൗലിക കണങ്ങളുടെ ഊർജം അളക്കുന്നതിന്‌ 1930ന്നകളിൽ ഐൻസ്റ്റീൻ ഈ തത്ത്വം പ്രയോഗിക്കുകയുന്നായി. ഊർജത്തെ എത്ര കണ്ട് കൃത്യമായി നാം അളക്കുന്നുവോ അത്ര കണ്ട് അള
ക്കുന്ന സമയത്തെ സംബന്ധിച്ച നമ്മുടെ അറിവ്‌ അനിശ്ചിതമായിരിക്കും എന്നദ്ദേഹം വ്യക്തമാക്കി.ഐൻസ്റ്റീന്റെ സമർഥനങ്ങളിൽനിന്ന്‌ അണുവിന്റെ ചെറുകണങ്ങളുടെ പ്രക്രിയകളിൽ ഊർജ സംരക്ഷണ നിയമം ഒരു ചെറിയ കാലയളവിൽ ലംഘിക്കന്നെടുന്നതായി പല ഭൗതികജ്ഞരും എത്തി.ഒന്നിൽ നിന്നുമല്ലാതെ പുതിയ കണങ്ങൾ സൃഷ്ടിക്കന്നെടുന്നതായും അത്തരം കണങ്ങൾ അപ്രത്യക്ഷമാകുന്നതായും സങ്കൽപിക്കന്നെട്ടു. ജന്നാനിലെ ഭൗതികജ്ഞനായ യുക്കാവ ഇത്തരം കണങ്ങളെസാങ്കൽപിക കണങ്ങൾ (​‍virtual particles) എന്നു വിളിച്ചു. പ്രപഞ്ചം നാം കരുതുന്നതിനേക്കാൾ സങ്കീർണമാണെന്ന്‌ വെളിവാക്കുന്ന കാര്യങ്ങളാണിവയെല്ലാം.

ദ്രവ്യത്തെ സംബന്ധിച്ച ഇരുപതാം നൂറ്റാന്നിലെ വെളിപ്പെടുത്തലുകൾ പുതിയൊരു പ്രപഞ്ചവീക്ഷണത്തിനു തുടക്കം കുറിച്ചു. ക്ലാസ്സിക്കൽ അർഥത്തിലുള്ള പഴയ സ്ഥലകാല സങ്കൽപത്തിനു പകരം സംഭവ്യത(​‍probability)യുടേതായ പുതിയ ലോകക്രമം മനുഷ്യചിന്തയിൽ സ്ഥലം പിടിച്ചു.പ്രകൃതിയുടെ എല്ലാ നിയമങ്ങളും അടിസ്ഥാനപരമായി സംഭവ്യതയുടെ സാധ്യത എന്നാണ്‌ അതിനർഥം. സംഭവ്യത ഒന്നിനൊന്ന്‌ അടുത്തുവരുമ്പോൾ അതിനെ നിയാമകമായി നാം കാണുന്നെന്ന്‌മാത്രം. സംഭവ്യതക്ക്‌ നിയാമകത്വം (certainity) കൈവരണമെങ്കിൽ ഒരു നിയാമകന്റെ ആവശ്യം അനിവാര്യമായിവരുന്നു. സൃഷ്ടി സംഹാര പ്രക്രിയയുടെ നിയാമകമായ വിതരണ ശൃംഖലയാണ്‌ പദാർഥങ്ങളിൽ നാം കാണുന്ന വസ്തുനിഷ്ഠത. അല്ലാതെ ആത്യന്തിക യാഥാർഥ്യമല്ല. വിശുദ്ധ ഖുർആൻ പറഞ്ഞതെത്ര ശരി: "നിശ്ചയമായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചതു ഒരുവ്യവസ്ഥ പ്രകാരമാണ്‌" (54:49). ദൈവികമായ വ്യവസ്ഥപ്പെടുത്തൽ എല്ലാ പ്രപഞ്ച യാഥാർഥ്യങ്ങളിലുംസൂക്ഷ്മദൃക്കുകൾക്ക്‌ കാണാവുന്നതാണ്‌. അതുകൊന്നുതന്നെയാണ്‌ ശാസ്ത്രത്തെ പോലെമതവും പ്രപഞ്ചസത്യത്തെ മനസ്സിലാക്കാനുള്ള സമ്യക്‌ ദർശനമാണെന്ന്‌ പല ഭൗതികജ്ഞരും വ്യക്തമാക്കിയത്‌.

യുക്തിരഹിതമായ യുക്തിവാദം
ഭൗതിക പദാർഥമാണ്‌ സത്യമെന്നതിൽ അഭിരമിക്കുന്ന യുക്തിവാദികൾ തങ്ങളുടെ ജൽപനങ്ങൾക്ക്‌ ഏതെങ്കിലും വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ഉള്ളതുകൊണ്ടല്ല അങ്ങനെ വാദിക്കുന്നത്‌. എല്ലാ ചോദ്യത്തിനും യുക്തിവാദത്തിന്‌ ഉത്തരം നൽകാൻ കഴിയുമെന്നതുകൊണ്ടുമല്ല. പദാർഥമാണ്‌ ഏക സത്യമെന്ന്‌ തെറ്റിൻരിച്ച കാലഘട്ടത്തിലെ ചിന്തകന്മാരുടെ മാനസിക പരികൾപനയായി ഉയർന്നുവന്ന പദാർഥവാദം കേവലയുക്തിയുടെ ന്യായശാസ്ത്രമായി പിന്തുടരുകയാണ്‌ ആധുനിക യുക്തിവാദികൾ ചെയ്യുന്നത്‌. പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവ്‌ എത്ര പരിമിതമാണെന്ന്‌ ആധുനിക ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാത്ത അനേകം പ്രശ്നങ്ങൾ, കണ്ടെത്താനുള്ള കണങ്ങൾ, പൂരിപ്പിക്കേണ്ട സമസ്യകൾ അങ്ങനെ എത്രയോ ചോദ്യങ്ങൾക്ക്‌ ഉത്തരം തെരയുകയാണ്‌ ശാസ്ത്രം. കേവല യുക്തികൊണ്ട് മാത്രം ഉത്തരം കണ്ടെത്താൻ കഴിയുന്നതല്ല അവയെന്ന് ​ശാസ്ത്രജ്ഞർ കരുതുന്നു. കേവല യുക്തിയുടെ ന്യായവാദങ്ങൾ പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം ഇതൊന്നും പ്രസക്തമായി കൊള്ളണമെന്നില്ല. യുക്തിവാദികൾക്ക്‌ കൈമോശം വന്നത്‌ യുക്തി തന്നെയാണ്‌. ഇങ്ങനെയൊരു ലോകം സാധ്യമെങ്കിൽ മറ്റൊന്ന്‌ സാധ്യമല്ലെന്ന്‌ എങ്ങനെ പറയാൻ കഴിയും? യുക്തിരഹിതമായ യുക്തിവാദം കൊണ്ടല്ലാതെ അതിനെ നിഷേധിക്കാൻ കഴിയില്ല.

കുറിപ്പുകൾ:-

1. Bill Bryson: A short history of nearly everything(മഹാപ്രപഞ്ചം, പേജ്‌ 164, വിവ: വി.ടി സന്തോഷ്കുമാർ,ഡി.സി ബുക്സ്‌ 2008)
2. ibid പേജ്‌ 166
3. ibid പേജ്‌ 166,167
4. എം.പി പരമേശ്വരൻ, പ്രപഞ്ചരേഖ, പേജ്‌ 158
5. ജോണ്‍ ഡാൽട്ടണ്‍ (1766-1844). ആധുനിക അണുസിദ്ധാന്തം ആവിഷ്കരിച്ച ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞൻ.
6. ജെ.ജെ തോംസണ്‍ (1856-1940). ഇംഗ്ലണ്ടിൽ ജനനം. ഇലക്ട്രോണ്‍ കണ്ടുപിടിച്ചു. വാതകങ്ങളുടെ വൈദ്യുതചാലകതയിൽ നിരീക്ഷണം നടത്തി. 1906ന്നൽ ഇലക്ട്രോണിനെ സംബന്ധിച്ച പഠനത്തിന്‌ നോബൽസമ്മാനം നേടി.
7. ഏണസ്റ്റ്‌ റൂഥർഫോഡ്‌ (1871-1937). ന്യൂസിലാന്റിൽ ജനനം. അണുക്കൾക്ക്‌ ഒരു കേന്ദ്രമുന്നെന്നും അത്‌ അണുവിന്റെ മൊത്തം വലിപ്പത്തെ അപേക്ഷിച്ച്‌ നന്നെ ചെറുതാണെന്നും തെളിയിച്ച ശാസ്ത്രജ്ഞൻ.

8. ജെയിംസ്‌ ചാഡ്‌വിക്‌ (1871-1974). ജനനം ഇം?ന്നിൽ. ന്യൂട്രോണ്‍ കന്നെത്തിയതിലൂടെ ശാസ്ത്രലോകത്ത്‌ അമരത്വം നേടിയ ശാസ്ത്രജ്ഞൻ.
9. ആൾബർട്ട്‌ ഐൻസ്റ്റീൻ (1879-1955). ജർമനിയിലെ മ്യൂണിക്കിൽ ജനനം. ദ്രവ്യത്തെ ഊർജമാക്കി മാറ്റുന്നതിനുള്ള പ്രശസ്തമായ E=MC2 എന്ന സമീകരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ. ആപേക്ഷിക സിദ്ധാന്തംഅവതരിന്നിച്ചു. പ്രകാശത്തിന്റെ ഫോട്ടോ ഇലക്ട്രിക്‌ പ്രഭാവത്തിന്റെ പഠനത്തിന്‌ 1921ന്നൽ നോബൽ സമ്മാനംലഭിച്ചു.

10. നീൽസ്‌ ബോർ (1885-1965). അണുവിന്റെ ഘടനയെ കുറിച്ചും ക്വാണ്ടം മെക്കാനിസത്തെക്കുറിച്ചും മൂല്യവത്തായ സംഭാവന നൽകിയ ഡാനിഷ്‌ ശാസ്ത്രജ്ഞൻ. മൂലകങ്ങളുടെ രാസഭൗതിക സവിശേഷതകൾവിശദീകരണത്തിന്‌ 1922-ൽ നോബൽ സമ്മാനം ലഭിച്ചു.

11. മാക്സ്‌ ​പ്ലാങ്ക്‌ (1858-1947). ജർമനിയിൽ ജനനം. ക്ലാസിക്കൽ ഭൗതികത്തിന്റെ കടപുഴക്കിയെറിയാൻ ഇടയായക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌. 1918-ൽ നോബൽ സമ്മാനം ലഭിച്ചു.

12. വെർണർ ഹൈസണ്‍ബർഗ്‌ (1901-1976). ജർമനിയിൽ ജനനം. ശാസ്ത്രലോകത്തെ അമ്പരിന്നിച്ച അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌.
13. പി.എ.എം ദിരാക്‌ (1902-1984). കണികാ സിദ്ധാന്തത്തിൽ പ്രതികണം എന്ന നവസങ്കൽപത്തിന്‌ ജന്മംനൽകി. 26ന്നാം വയസ്സിൽ ഇലക്ട്രോണിനെ സംബന്ധിച്ച്‌ അവതരിപ്പിച്ച സിദ്ധാന്തത്തിന്‌ നോബൽ സമ്മാനംലഭിച്ചു.

14. റോബർട്ട്‌ ആൻഡ്രൂസ്‌ മില്ലിക്കൻ (1868ന്ന1953). അമേരിക്കയിൽ ജനനം. ഇലക്ട്രോണിന്റെ ചാർജ്‌ നിർണയിക്ക‍ാനുള്ള പരീക്ഷണോപകരണം കണ്ടുപിടിച്ചതിന്‌ 1923-ൽ നോബൽ സമ്മാനം ലഭിച്ചു.

15. ഹിദേക്കി യുക്കാവ (1907-1981). ജപ്പാനിൽ ജനനം. മെസോണുകൾ എന്ന ഒരിനം കണമുണ്ടെന്ന് സ്ഥാപിച്ചു. 1949-ൽ നോബൽ സഛാനം ലഭിച്ചു.

ഈ ലേഖനം തയ്യാറാക്കിയത് : കെ.വി ഇസ്ഹാഖ് ഒതളൂര്‍ .
കടപ്പാട് :
പ്രബോധനം വാരിക